ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label നാട്ടുകല്ലിൽ തട്ടി വീണ വഹാബികൾ !. Show all posts
Showing posts with label നാട്ടുകല്ലിൽ തട്ടി വീണ വഹാബികൾ !. Show all posts

Monday, 3 December 2018

നാട്ടുകല്ലിൽ തട്ടി വീണ വഹാബികൾ !

*നാട്ടുകല്ലിൽ തട്ടി വീണ വഹാബികൾ*
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*കല്ലുപൂജയുടെ ഹൈടെക് വെർഷനുമായി മുഖ്യ തന്ത്രി ഹുസൈൻ സലഫിയും സഹതന്ത്രികളായ മുജാഹിദുകളും*
👇👇👇👁👁👁
സമസ്തക്കാർ ആരാധിച്ചിരുന്ന കല്ല് എന്ന അടിക്കുറിപ്പ് ആപ്പീസീന്ന് കിട്ടിയ താമസം സകലവഹാബികൾക്കും നിധി കിട്ടിയ സന്തോഷം...ഫോട്ടോയിലെ JCB കണ്ട മൗലവിമാരാദ്യമൊന്ന് ഞെട്ടി...മുസ്ലിംകളെ മുശ്രിക്കാക്കാൻ സെൽഫീ ആസ്ഥാനത്ത് നിന്ന് പ്രാർത്ഥനയുടെ നിർവചനം തട്ടിക്കുടഞ്ഞെടുത്തപ്പോൾ സുന്നികളന്ന് ചിരിച്ചു-വഹാബികളുടെ വിവരമില്ലായ്മയോർത്ത്...പക്ഷേ കിളി പോയ അണികൾ വർഷങ്ങളോളമാ വണ്ടി സലഫിപ്പാളത്തിലോടിച്ചു... പലരും മരിച്ച് മണ്ണടിഞ്ഞു... നരമൂത്ത സൈദ്ധാന്തികരെ ഉമർ മാല ചൊല്ലിച്ച് സ്വർഗത്തിലേക്ക് കുതിപ്പിച്ചപ്പോൾ സാക്ഷാൽ ശ്രീമാൻ സകരിയ്യ സലാഹി ഒരു JCB യുമായി വന്ന് പ്രാർത്ഥനയുടെ നിർവചനം പൊളിച്ചടുക്കി... മനുഷ്യ കഴിവിനപ്പുറമുള്ളത് ചോദിക്കലായിരുന്ന പ്രാർത്ഥന സലാഹിയുടെ JCB എത്തിയതോടെ സൃഷ്ടി കഴിവിനപ്പുറമുള്ളത് ചോദിക്കലിലേക്ക് മലക്കം മറിഞ്ഞു. മയ്യത്തായിപ്പോയ വഹാബികൾ പ്രാർത്ഥന തിരിയാതെ ശശിയായി. ജിന്ന് വിപ്ളവം വന്നപ്പോൾ ചെയ്താൻമാരുടെ കഴിവിൽ നിന്ന് ചോദിക്കൽ ഇടക്കാല ഉത്തരവിലൂടെ ഒഴിവാക്കി എടുത്തു...JCBക്കഥ എട്ട് ഗ്രൂപ്പ് എട്ടായിപ്പൊട്ടിയതോടെ അങ്ങാടിപ്പാട്ടായി... ആകെ നാണക്കേടും തൗഹീദിൽ സ്ഥിരതയില്ലാത്തവരാണ് വഹാബി മതക്കാരെന്ന ചീത്തപ്പേര് മാത്രം ബാക്കി... ആ പഴയ ''JCB ഞെട്ടൽ'' മൗലവിമാർക്കിപ്പോഴുമുണ്ട്... കിളി പോയ അണികൾക്കിത് വല്ലതും ബാധകമാണോ... അവരുണ്ടോ കഥ വല്ലതുമറിയുന്നു... മുസ്ലിംകൾ ആരാധിക്കുന്ന കല്ലെന്ന് പറഞ്ഞാ പാവങ്ങൾ നിറഞ്ഞാടി-സന്തോഷം സഹിക്കാതെ...വഹാബീ മൗലവിമാരെ ഗ്രൂപ്പ് തിരിഞ്ഞ് ചീത്തവിളിച്ചറപ്പ് തീർന്നവർക്ക് ''സമസ്ത'' വല്ലതും വിഷയമാണോ... തെറിയായി ചീത്ത വിളിയായി നരകത്തിലാക്കലായി ആകെ ബഹളം... പല കുഞ്ഞാടുകൾക്കും കാര്യമെന്തെന്ന് മനസിലായില്ലെങ്കിലും  ആഘോഷങ്ങൾ തകൃതി...ഏതോ JCB യുടെ തല കീഴായ ഫോട്ടോ കൂടി കിട്ടിയതോടെ ആരവത്തിന്റെ ശക്തി കൂടി... കല്ല് പൂജയും കല്ലാരാധനയുമാണത്രെ ആഘോഷ വിഷയത്തിന്റെ വഹാബീ ടോപ്പിക്ക്...''ഒരു കാര്യപ്പെട്ട'' മൗലവിയെ വിളിച്ച് കാര്യമന്വേഷിച്ചപ്പോൾ ബബബ...പ്രചരിപ്പിക്കുന്നവരോട് ചോദിക്കാൻ പറഞ്ഞയാള് മാന്യമായി തലയൂരി... ഡോസ് കൂടിയ മൗലവിയോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി കിട്ടി... മുസ്ലിംകൾ ആരാധിച്ചിരുന്ന കല്ലാണത്രെ അത്...നിങ്ങൾ കണ്ടോന്ന് ചോദിച്ചപ്പോൾ പറയുന്നത് കേട്ടെന്നായി മറുപടി...കണ്ടവൻ മിണ്ടാതിരിക്ക്- കേട്ടവൻ പറയട്ടെ എന്ന ശൈലി വഹാബികൾക്ക് സ്വന്തമായതുകൊണ്ട് സംഗതി ഉഷാർ. ഊതിപ്പെരുപ്പിക്കലും ഉടച്ചുവാർക്കലുമായപ്പോൾ വഹാബികൾക്കത് ചൂടപ്പം... സാധാരണക്കാരെ മുജായി ദാക്കാനുള്ള ''എളുപ്പവഴി ഒറ്റമൂലിക്കൂട്ടത്തിൽ'' ഇതും സ്ഥാനം പിടിച്ചെന്നല്ല-കുട്ടി മൗലവിമാർ പലരെയുമിത് കാണിക്കുകയും ചെയ്തു... ഈ കല്ല് മുസ്ലിംകളുടെ ആരാധ്യ വസ്തു ആണെന്ന് പറയുന്നദെങ്ങിനെയെന്ന ചോദ്യം ചെന്നപ്പോൾ മൗലവിമാർ വിയർക്കാൻ തുടങ്ങി...ആഘോഷ ആവേഷമെല്ലാം ആവിയായിപ്പോയ പ്രതീതി... കല്ലിനെ ബഹുമാനിച്ചത്രെ...ഇസ്ലാമിൽ ഒരു കല്ലിനെയും ബഹുമാനിക്കാൻ പാടില്ലത്രെ...എങ്ങിനെയാണാ മുസ്ലിംകൾ ബഹുമാനിച്ചതെന്ന് ചോദിച്ചപ്പോൾ പല മറുപടി....നിന്ദിക്കാതിരിക്കാൻ ''ചവിട്ടരുതെന്നെഴുതി വച്ച്'' ബഹുമാനിച്ചത്രെ...മമ്പുറം തങ്ങളുടെ കറാമത്തിലൂടെ പൊട്ടിവീണ കല്ലാണത്രെ... ''ഇതു കൊണ്ടെങ്ങിനെ ആരാധന എന്ന് പറയാൻ കഴിയുക'' എന്ന ചോദ്യത്തിനു മുന്നിൽ ബബബ...ഇസ്ലാമികമായി ''ആരാധന'' എന്ന് പറഞ്ഞാലെന്താണെന്ന് ചോദിച്ചപ്പോൾ - തത്ക്കാലം സമയമില്ലെന്നായി മൗലവി...സ്വന്തം നേതാവ് ഹുസൈൻ സലഫി കല്ലിനെ ബഹുമാനിച്ച്, തൗഹീദിന്റെ വെളിച്ചം കിട്ടാൻ നിലത്ത് വെക്കാതെ തുണിയിൽ വച്ച-വഹാബീ ഭാഷയിലെ സാക്ഷാൽ കല്ല് പൂജയുടെ ദൃശ്യങ്ങളും വീഡിയോയും  കണ്ടതോടെ ചക്കിന് വച്ചത് കൊക്കിന് കൊണ്ട കോലത്തിലായി...ഇക്കണക്കിന് എത്ര വഹാബികൾ മൗലവിമാരുടെ അധീനതയിലുള്ള സാങ്കല്പിക സ്വർഗത്തിലുണ്ടാകുമെന്ന കാര്യം  ''വിവരമില്ലാത്ത''ചില കുട്ടി മൗലവിമാർ ചിന്തിച്ച് തുടങ്ങി എന്നതവരുടെ പ്രതികരണങ്ങളിൽ നിന്ന് വളരെ വ്യക്തം... ഇക്കണക്കിന് പോയാൽ കല്ലുകൊണ്ട് പടുത്തുയർത്തപ്പെട്ട വിശുദ്ധ കഅബയെയും കഅബക്കഭിമുഖമായ നിസ്ക്കാരത്തിനെയും അതിലെ സുജൂദിനെയും ഇബ്റാഹിം നബിയുടെ കാൽപാദം പതിഞ്ഞ കല്ല് കെട്ടിപ്പൊക്കിയ മഖാമ് ഇബ്റാഹിമും അതിനെ മുന്നിലാക്കി-പിന്നിൽ നിന്നുള്ള നിസ്കാരത്തിനെയും അതിലുള്ള സുജൂദിനെയും... തുടങ്ങി നൂറുകൂട്ടം കാര്യങ്ങളെ ഏത് വകുപ്പിൽ വഹാബികൾ വരവു വെക്കുമോ ആവോ...വിവരമില്ലാ എന്ന വിവരം പോലുമില്ലാത്ത മൗലവിമാർ, ആരാധന എന്ന് പറഞ്ഞാലെന്താണെന്നു പോലുമറിയാതെ-പഠിക്കാതെ , മതം പറഞ്ഞ് പറഞ്ഞ് കുടത്തിലും കൊള്ളില്ല കലത്തിലും കൊള്ളില്ലെന്ന മട്ടിലായിട്ടുണ്ട്...അവസാനം ഞാനും കെട്ട്യോളും മാത്രം സ്വർഗത്തിൽ.... കിളി പോയ അണികൾ ,നരകത്തിലാക്കി നരകത്തിലാക്കി- അവസാനം നരകത്തിലെ സ്ഥിരം പറ്റുകാരും...!!!
        ✍ *ഖുദ്സി*