ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 26 August 2021

ജനനത്തിയതി അറബി വർഷത്തിൽ അറിയാൻ


*നമ്മിൽ പലർക്കും നമ്മുടെ ജനന തിയ്യതി അറബിയിൽ അറിയില്ല അത് അനുസരിച്ചാണ് നമ്മുടെ വയസ് നോക്കുന്നത്*

നമുക്ക് നമ്മുടെ date of birth അറിയാം.

എന്നാൽ ഹിജ്‌റ (അറബി )വർഷ പ്രകാരം അറിയുമോ.?

ഇല്ലെങ്കിൽ താഴെ ഉള്ള ലിങ്കിൽ പോയി നിങ്ങളുടെ date of birth അടിച്ചു നോക്കൂ.കൃത്യമായി അറിയാൻ സാധിക്കും..


https://www.searchtruth.com/hijri/

Monday, 23 August 2021

പ്രാർത്ഥന ജിന്നുകളോടും മലക്കുകളോടും നടത്താമെന്ന് വഹാബികൾ !

 *പ്രാർത്ഥനത്തൗഹീദ് പൊളിച്ചടുക്കി വഹാബികൾ...🤭*

👇👇👇👁️👁️👁️

https://youtu.be/-yWFwCX7Hag

✍️''മനുഷ്യ കഴിവിന്നപ്പുറത്തുള്ള സഹായതേട്ടമാണ് പ്രാർത്ഥന- അദൃശ്യ മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന- അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന...'' മുസ്ലിംകളെ മുശ്രിക്കാക്കി നരകത്തിൽ തള്ളിയിട്ട് സ്വർഗം ഒറ്റക്ക് മിണുങ്ങാനായി വഹാബികൾക്കിടയിൽ പ്രാർത്ഥനയുടെ വിഷയത്തിൽ വിവിധ അപ്ഡേഷനുകൾ പൊടിപറത്തുമ്പോൾ പാവം കുഞ്ഞാടുകളുടെ കാര്യം കട്ടപ്പുക... വന്ന് വന്ന് അവസാനം ആപ്പീസിലൊന്ന് ഇരുട്ടി വെളുത്തപ്പോൾ ,ജിന്നിനോടും മലക്കിനോടും  'പ്രാർത്ഥിക്കാം' എന്നിടത്തെത്തി വഹാബീ കോമഡികൾ... ദേ കിടക്കുന്നു- സകല വഹാബികളും കൂടും കുടുക്കയുമായി പൊത്തോന്ന് നരകത്തിലോട്ട്... ഇനി അടുത്ത ഐറ്റം എന്താണാവോ... വഹാബിസം ശെരിയല്ലെന്ന് വഹാബികൾക്ക് തന്നെ നല്ല ബോധ്യമുണ്ട്... പക്ഷേ 'കമ' മിണ്ടില്ല... വിശദീകരിച്ചാൽ പെടും... സംശയമുണ്ടെങ്കിൽ ,പ്രാർത്ഥന എന്നാൽ എന്താണ് എന്ന് വഹാബികളോടൊന്ന് ചോദിച്ച് നോക്കൂ... ''പ്രാർത്ഥന ആരാധനയാണ്''- എന്നവർ പറഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ പ്രാർത്ഥന എന്നാൽ എന്താണെന്നവർ പറയില്ല.അവർക്ക് തന്നെയറിയാം- അവർ പറയുന്നതിന് മതപരമായ യാതൊരു പിന്തുണയുമില്ലെന്ന്... ഒന്നുറപ്പ്- ''മുശ്രിക്ക് ആരാണെന്ന് വഹാബികൾ തീരുമാനിക്കും. പടച്ചോനിതിൽ ഇടപെടണ്ട...''...!

*ഖുദ്സി*

24-08-2021

Saturday, 21 August 2021

മുഹറം പത്തിൽ കുടുംബത്തിൽ വിശാലത ചെയ്താൽ...

 *ആശൂറാഇൽ കുടുംബത്തിൽവിശാലത ചെയ്യൽ*


ആശൂറാഅ് ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കലും ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്/327).


മുഹറം പത്തില്‍ ഭക്ഷണ വിശാലത നല്‍കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ സമൃദ്ധി ലഭിക്കുമെന്ന് പ്രമാണയോഗ്യമായ ഹദീസുകളിലുണ്ട്. ആശുറാഅ് ദിനത്തില്‍ കുടുംബത്തിനു വിശാലത നല്‍കിയവര്‍ക്ക് അല്ലാഹു വളരെ കൂടുതല്‍ വിശാലത നല്‍കിയതായി ഈ ഹദീസിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അനുഭവമുണ്ടെന്ന് ഇമാം കുര്‍ദി(റ) വ്യക്തമാക്കിയിട്ടുണ്ട് (തര്‍ശീഹ്/170).


عَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَنْ وَسَّعَ عَلَى عِيَالِهِ فِي النَّفَقَةِ يَوْمَ عَاشُورَاءَ وَسَّعَ اللهُ عَلَيْهِ سَائِرَ سَنَتِهِ" قَالَ سُفْيَانُ رَضِيَ اللهُ عَنْهُ: إِنَّا قَدْ جَرَّبْنَاهُ فَوَجَدْنَاهُ كَذَلِكَ  (مشكاة المصابيح رقم 1926)


ഇബ്‌നു മസ്‌ഊദ് رضي الله عنه ൽ നിന്ന് നിവേദനം .തിരുനബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു.  മുഹർ‌റം പത്തിനു കുടുംബത്തിന്റെ മേൽ ഭക്ഷണ / വസ്ത്ര വിശാലത ചെയ്യുന്നവന് അല്ലാഹു ആ വർഷം മുഴുവനും വിശാലത നൽകുന്നതാണ്. “


സുഫ്‌യാൻ رضي الله عنه പറയുന്നു .ഞങ്ങളിത് പരീക്ഷിച്ച് നോക്കുകയും അത് പുലരുകയും ചെയ്തിട്ടുണ്ടെന്ന്  (മിശ്‌കാത്ത് 1926 )


കുടുംബത്തോടൊത്ത് നോമ്പെടുക്കുകയും അവർക്കിഷ്ടമുള്ള ഭക്ഷണം നൽകി നോമ്പ് തുറ സന്തോഷകരമാക്കുകയും ചെയ്യുക.


മുഹര്‍റം പത്തിന് ഭാര്യ സന്താനങ്ങള്‍ക്ക് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യല്‍ സുന്നത്താണ്. ''ആരെങ്കിലും ആശൂറാ ദിനത്തില്‍ കുടുംബത്തിന് വിശാലത ചെയ്താല്‍ അല്ലാഹു വര്‍ഷം മുഴുവന്‍ അവന് വിശാലത ചെയ്യുന്നതാണ്'' (ഹദീസ്). ഈ ഹദീസ് നിവേദനം ചെയ്ത മഹാന്‍മാര്‍ പലരും ഇത് പരിശോധിച്ചനുഭവിച്ചവരാണെന്ന് കാണാം (ശര്‍വാനി 3/501).

Monday, 9 August 2021

മാസപ്പിറവി നോക്കാൻ വഹാബികൾ കട്ടപ്പുറത്തു നിന്ന് കടപ്പുറത്തേക്ക്

*മാസപ്പിറവി നോക്കാൻ വഹാബികൾ കട്ടപ്പുറത്തു നിന്ന് കടപ്പുറത്തേക്ക്...🤭*
👇👇👇👁️👁️👁️

✍️കണക്ക് നോക്കൽ വലിച്ചെറിഞ്ഞ് സുന്നികളുടെ വഴിയെ വഹാബികൾ...വഹാബികൾ മതം പഠിച്ചു തുടങ്ങി... ചെലോൽത് ശെരിയാകും... ചെലോൽത്... മാസം കാണാൻ കടപ്പുറത്ത് നിന്ന മുസ്ലിംകളെ ട്രോളി,കണക്ക് നോക്കി കുത്തിയിരുന്ന വഹാബികൾക്ക് കഴിഞ്ഞ പ്രാവശ്യം രണ്ട് ദിവസം പെരുന്നാൾ... ആകെക്കുടുങ്ങി നാണം കെട്ട വഹാബികളവസാനം മാസം കാണലിലെ തൗഹീദും തിരുത്താൻ തീരുമാനിച്ചു.മാസം കണ്ടവർ അറിയിക്കണമെന്ന ആഹ്വാനവുമായി മുറി മൗലവിമാർ കളത്തിലിറങ്ങി... മനുഷ്യനിർമിത തൗഹീദിലടി തെറ്റിയ വഹാബികൾ ഏന്തി വലിഞ്ഞ് കട്ടപ്പുറത്തു നിന്ന് കടപ്പുറത്തേക്ക്... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു...
*ഖുദ്സി*
09-08-2021


 

Tuesday, 3 August 2021

പരിഭാഷ-വഹാബികളുടെ ഖുർആൻ തിരുത്താൻ വർക്ക്ഷോപ്പിൽ കയറ്റി

*വഹാബികളുടെ ഖുർആൻ,തിരുത്താൻ വർക്ക്ഷോപ്പിൽ കയറ്റി...🤭*
👇👇👇👁️👁️👁️
✍️ വഹാബികളുടെ ഖുർആൻ ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ മറുപടി മാത്രം... അമാനി മൗലവിയുടെ പരിഭാഷ... അതാണ് വഹാബികളുടെ മൂലപ്രമാണം... വർഷം കുറച്ചായപ്പോൾ വഹാബി പ്രമാണത്തിനും വയസായി... മൗലവി കുത്തിക്കുറിച്ച പലതും വഹാബികൾക്ക് ദഹിക്കാതെയായി.ഉടൻ തന്നെ സുന്നഹദോസ് ചേർന്ന് പുതിയ അപ്‌ഡേറ്റിനുള്ള തീരുമാനമെടുത്തു. പടച്ചോനുള്ള അപേക്ഷ- സ്വർഗത്തിലേക്കിവർ നേരത്തേ കുതിപ്പിച്ച ഉമർ മൗലവി വഴി കൊടുത്തിട്ടുണ്ട്.അപേക്ഷയുടെ പകർപ്പ് വഹ് -യുമായി ആപ്പീസിലെത്തുന്ന മുറയ്ക്ക് ജിബ്രീലിന്[അ] കൊടുക്കാനാണ് തീരുമാനം. അറിയിച്ചില്ലെന്ന പേരിലിനി മറ്റൊരു ഗ്രൂപ്പുമായി സഹവഹാബികൾ രംഗത്തിറങ്ങരുതല്ലോ...❗

പഴയ നിയമങ്ങൾ പലതും ഇല്ലാതാകുമ്പോൾ പുതിയ നിയമങ്ങൾ കയറിക്കൂടുന്നത് സ്വാഭാവികമാണ്... ആദർശത്തിലും ഇതര പ്രസിദ്ധീകരണങ്ങളിലും പുതിയ നിയമം തിരുകിക്കയറ്റിയത് നാട്ടിലെല്ലാം വഹാബികൾക്കിടയിൽ പാട്ടാണ്. വഹാബിക്കുർആൻ തിരുത്തുമ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അണികൾ നിർദേശിക്കുന്ന അഭിപ്രായങ്ങളും അതിൽ തിരുകിക്കയറ്റാൻ പ്രത്യേകം പരിഗണിക്കുമത്രെ... മൗലവിമാർക്ക് തോന്നുന്നത് മാത്രം വഹാബിസത്തിൽ തിരുകിക്കയറ്റിയാൽ മതി എന്ന ചട്ടമ്പിത്തരത്തിന് അറുതി വരുത്തി അണികളുടെ തോന്നലുകൾ കൂടി ദിവ്യവെളിപാടായി ഉൾപ്പെടുത്തുന്ന രൂപത്തിലാണ് പുതിയ സെറ്റപ്പുകൾ... വിവരമില്ലാത്ത, ചോദ്യം ചെയ്യുന്ന അണികളെക്കൂടി ഈ ഊരാക്കുടുക്കിൽ  ചാടിച്ച് ,ഉള്ളിലെ പ്രതിഷേധം തല്ലിക്കെടുത്തുന്ന പുത്തൻ സംവിധാനം...രണ്ടും കല്പിച്ചാണ് മൗലവിമാർ...
             അതിരിക്കട്ടെ, എന്തൊക്കെ തിരുത്തും... ''അച്ചടിപ്പിശകും ഘടനയുമുൾപ്പെടെ പലതും''... ഇത്ര നാളും കാണാത്ത എന്ത് പിശകാണ് വഹാബി പ്രമാണത്തിന് ഇപ്പോൾ സംഭവിച്ചത്... അയ്യേ... അതൊന്നും ചോദിക്കരുത്... ഏതായാലും വായനയിലും ഘടനയിലും പല തകരാറുകളും വഹാബികളുടെ ഖുർആനിനുണ്ടെന്ന് ആപ്പീസീന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതു ശെരി... അപ്പോൾ അച്ചടിപ്പിശക് മാത്രമല്ല പ്രശ്നം... ഘടന തന്നെ പ്രശ്നത്തിലാണ്. അല്ല കോയേ... അച്ചടിക്ക് പുറമെ ''മറ്റും'' തെറ്റുകൾ ഉണ്ടല്ലോ ല്ലേ....❓. അതിലെന്തൊക്കെപ്പെടും...❓. 🤭ങ്ങള് മുണ്ടല്ലേന്ന്... പ്രമാണം തന്നെ തിരുത്തുന്നിടത്താണ് ഒരു വക ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ...😀 

     *വഹാബികൾ പറയുന്നത് ഖുർആനല്ല ,ഖുർആനിൻ്റെ ആശയമല്ല എന്ന് വഹാബികൾക്ക് തന്നെ മനസിലായി. മൗലവിമാർക്ക് തോന്നിയത് എഴുതുന്ന വെറും എഴുത്തുകൾ മാത്രം. അടുത്ത തോന്നൽ വരുമ്പോൾ ഇനിയും തിരുത്തും.*😁


              മൊത്തത്തിൽ ബഹു ജോറായിട്ടുണ്ട്... ഏതായാലും ,വഹാബികൾ എഴുതിക്കൂട്ടിയ, ഘടന ഉൾപ്പെടെ ഇടക്കിടക്ക് തിരുത്തിക്കൊണ്ടിരിക്കുന്ന ഇത്തരം മണ്ടത്തരങ്ങൾ വായിച്ചാണ് അണികൾ മതം പഠിക്കുന്നത് എന്ന കോമഡിത്തള്ള് കേൾക്കുമ്പോളാണ് ആകെ ഒരു സമാധാനം. ആ പാവങ്ങളൊക്കെ മണ്ടൻമാരായി എന്ന് ചുരുക്കം... *ഇനി പുതിയൊരു വഹ്-യ് ഇറങ്ങുന്നതു വരെ, മൗലവിമാർക്കുണ്ടായ പുത്തൻ തോന്നലുകളിൽ ചാലിച്ചവ കൂട്ടിച്ചേർത്ത്-നിലവിലെ ഘടനയും മറ്റും തിരുത്തി പുതിയത് ലോഞ്ച് ചെയ്യുന്നത് വരെ ,വഹാബികളുടെ നിലവിലെ ഖുർആൻ ആരുമിനി വായിച്ച് വഞ്ചിതരാകരുതെന്ന് ആപ്പീസീന്ന് അറിയിക്കുന്നു.🤣* ജീവിച്ചിരിക്കുന്ന വഹാബികളുടെ തെറ്റുകളും മറ്റും മൗലവിമാർ കൂട്ടമായി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ,വഹാബികളുടെ പഴയ നിയമം വായിച്ച് വഞ്ചിതരായി മരണപ്പെട്ടവരുടെ കാര്യം ആര് ഏറ്റെടുക്കുമോ എന്തോ...❗🤭
*ഖുദ്സി*
03-07-2021