ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ഹദീസ്. Show all posts
Showing posts with label ഹദീസ്. Show all posts

Saturday, 5 August 2017

ഹദീസ്: എഴുത്തും മനഃപാഠവും

അറബികള്‍ പൊതുവെ എഴുത്തും വായനയുമറിയാത്തവരായിരുന്നു. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. ഓര്‍മശക്തിയെ ആശ്രയിക്കുകയായിരുന്നു അവരുടെ പതിവ്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ സ്വഹാബിമാരുണ്ടായിരുന്നു. അതിനു പുറമേ എഴുത്ത് കലയില്‍ പ്രാവീണ്യമുള്ള പ്രമുഖരായ സ്വഹാബിമാരെക്കൊണ്ട് ഖുര്‍ആന്‍ അവതരിക്കുന്നതിനനുസരിച്ച് അപ്പോള്‍ തന്നെ എഴുതിച്ചു വയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. എഴുത്തോലകളിലും എല്ലിന്‍ കഷ്ണങ്ങളിലും കല്ലുകളിലുമായിരുന്നു എഴുത്ത്. പുസ്തക രൂപത്തിലല്ലെങ്കിലും ഖുര്‍ആന്‍ മുഴുവനും വള്ളി പുള്ളി വ്യത്യാസമില്ലാതെ രേഖപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍ ആയത്തുകളും ചെറിയ സൂറത്തുകളുമായി അവസരോചിതം അവതരിക്കുന്നതിനാല്‍ മനഃപാഠമാക്കുന്നതിന് കൂടുതല്‍ സൌകര്യമുണ്ടായിരുന്നു. എന്നാല്‍ ഹദീസുകള്‍ അപ്രകാരമായിരുന്നില്ല. നബി തിരുമേനിയുടെ ഇരുപത്തിനാലു വര്‍ഷത്തെ ജീവിതത്തിലെ ചലനങ്ങളഖിലവും മനഃപാഠമാക്കുക ഏറെ ദുഷ്കരമായിരുന്നു. എന്നിട്ട് പോലും കടുത്ത ത്യാഗം സഹിച്ച് ചില സ്വഹാബികള്‍ അതു മനഃപാഠമാക്കുകയും വേറെ ചിലര്‍ എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ജീവിതത്തിലനിവാര്യമായ ഹദീസുകള്‍ മനഃപാഠമില്ലാത്തവരുണ്ടാകില്ല. നബി (സ്വ) യുടെ വചനങ്ങള്‍ അതേ പ്രകാരം ശ്രദ്ധിച്ചു കൊണ്ട് മനഃപാഠമാക്കിയതിനെ സംബന്ധിച്ചാണിവിടെ പരാമര്‍ശം. മനഃപാഠമാക്കിയ ഹദീസുകളുടെ വര്‍ദ്ധ നവ്  ഹദീസുകള്‍ ശ്രദ്ധിക്കുന്നതിലുള്ള അവരുടെ മികവും ശുഷ്കാന്തിയുമാണ് തെളിയിക്കുന്നത്. പുസ്തകത്തില്‍ എഴുതിച്ച ഹദീസ് ചൊല്ലിപറഞ്ഞ് ഹൃദിസ്ഥമാക്കലായിരുന്നില്ല സ്വഹാബിമാരുടെ മനഃപാഠം. പ്രത്യുത നബി (സ്വ) യുടെ ചലനങ്ങള്‍ നിരീക്ഷിച്ചു, കൂടുതല്‍ അവസരങ്ങളുണ്ടാക്കി തിരുനബിയുടെ ജീവിതം ഒപ്പിയെടുക്കലായിരുന്നു. ആയിരത്തിലധികം ഹദീസുകള്‍ മനഃപാഠമാക്കിയ ഏഴു സ്വഹാബികള്‍ പ്രശസ്തരാണ്:
അബൂ ഹുറൈറഃ (റ) (5374), അബൂ സഈദുല്‍ ഖുദ്രി (റ) (1170), ജാബിര്‍ബിന്‍ അബ്ദില്ല (റ) (1540), അനസ്ബിന്‍ മാലിക് (റ) (2276), ആഇശാ (റ) (2210), അബ്ദുല്ലാഹിബിന്‍ അബ്ബാസ് (റ) (1670), അബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) (2630). ഉദ്ധരണം, ബിഗ്യ: (പേജ് 296) ശദറാത്തുദ്ദഹബ് (1-63), തഹ്ദീബുല്‍ അസ്മാഅ് (2: 519).
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലമായതിനാല്‍ ഹദീസുകള്‍ എഴുതി വെക്കുന്നതിനു നബി  (സ്വ) വലിയ പ്രോത്സാഹനം നല്‍കിയില്ല. എന്നാല്‍ പാടെ നിരോധിച്ചതുമില്ല. കൂടുതല്‍ പേരും ഖുര്‍ആന്‍ എഴുതുകയും ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ വ്യാപൃതരായിരുന്നു. മാത്രമല്ല, ഹദീസുകള്‍ എഴുതി വെച്ചാല്‍ ചിലര്‍ എഴുതിയതെങ്കിലും ഖുര്‍ആനുമായി കൂടിക്കലര്‍ന്നു പോകുമോയെന്ന ആശങ്ക കാരണമായി ഒരിക്കല്‍ നബി (സ്വ) പറഞ്ഞു : “നിങ്ങള്‍ എന്നില്‍ നിന്ന് ഒന്നും എഴുതി വയ്ക്കരുത്. ഖുര്‍ആനല്ലാത്ത വല്ലതും എഴുതിയിട്ടുണ്ടെങ്കില്‍ അത് മായ്ച്ചു കളയുക” (മുസ്ലിം). എന്നാല്‍ ആശങ്കയില്ലാത്തവര്‍ക്ക് എഴുതാന്‍ അനുവാദം നല്‍കുകയും എഴുതിക്കൊടുക്കാന്‍ നബി (സ്വ) ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ആ നിലക്ക് നബി (സ്വ) യുടെ ഹദീസുകള്‍ എഴുതി ശേഖരിച്ച ചില സ്വഹാബിമാരുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു അംറ് അവരില്‍ ഒരാളായിരുന്നു. അസ്സ്വഹീഫത്തുസ്സ്വാദിഖ എന്നായിരുന്നു അബ്ദുല്ലാ (റ) അതിന് പേരിട്ടിരുന്നത്. നബി തിരുമേനിയില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതുമായ ഹദീസുകള്‍ ഇടതടവില്ലാതെ, കൃത്യമായി രേഖപ്പെടുത്തുന്ന അബ്ദുല്ലാ (റ) യുടെ നടപടി സ്വഹാബികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വേള സ്വഹാബികള്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ഈ എഴുത്ത് എവിടെ ചെന്നെത്തുമെന്ന ആശങ്ക കാരണമായി  അവര്‍ പറഞ്ഞു: “അബ്ദുല്ലാ, താങ്കള്‍ നബി (സ്വ) യുടെ ഹദീസുകള്‍ മുഴുക്കെ രേഖപ്പെടുത്തുന്നുണ്ടല്ലോ. തിരുനബി ചിലപ്പോള്‍ കുപിതനായേക്കും. അപ്പോള്‍ വല്ലതും സംസാരിക്കും. താങ്കള്‍ അതു രേഖപ്പെടുത്തിയേക്കും. അത്തരം വചനങ്ങളൊന്നും ചിലപ്പോള്‍ മതപരമായിരിക്കില്ല”. അവരുടെ താക്കീത് കേട്ടപ്പോള്‍ ഇബ്നു അംറ് നേരെ നബി (സ്വ) സന്നിധിയിലെത്തി. സ്വഹാബികള്‍ സംസാരിച്ച വിവരങ്ങളെല്ലാം നബി (സ്വ) യെ കേള്‍പിച്ചു. ഉടനെ തിരുനബി    (സ്വ) ഇപ്രകാരം പ്രതിവചിച്ചു: “താങ്കള്‍ എഴുതുക, എന്റെ തടി ഏതൊരല്ലാഹുവിന്റെ അധികാരത്തിലാണോ അവനാണ് സത്യം, സത്യവചനങ്ങളല്ലാതെ എന്റെ നാവില്‍ നിന്ന് വരികയില്ല” (അസ്സുന്നതു വമകാനത്തുഹാ പേ :60).
അലി (റ) യും ഹദീസുകള്‍ എഴുതി വെച്ച ചില റിക്കാര്‍ഡുകള്‍ കൈവശം വച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് ഘാതകന്റെ ഭാഗത്ത് നിന്ന് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ കണക്കുകളും അത് അടച്ചു തീര്‍ക്കേണ്ടവരുടെ പട്ടികയുമൊക്കെ അതില്‍ എഴുതി വെച്ചിരുന്നു. സകാത് നല്‍കേണ്ട ധനങ്ങളും അവയുടെ തോതുകളും വിവരങ്ങളുമടങ്ങിയ ചില എഴുത്തുകള്‍ നബി (സ്വ) തന്നെ ഉദ്യോഗസ്ഥന്മാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നിട്ട് കൂടി എഴുത്തും വായനയും മനഃപാഠവുമായി തിരുനബിയുടെ ഹദീസുകള്‍ ശേഖരിക്കുന്നതിലും സംരക്ഷിക്കുന്നതിലും സ്വഹാബികള്‍ അതീവ ജാഗ്രത കാണിച്ചിരുന്നു.

സ്വഹാബികളും ഹദീസും

സത്യവിശ്വാസത്തോടുകൂടി നബി (സ്വ) യെ കാണുകയോ നബിയോടൊരുമിച്ചു കൂടുകയോ ചെയ്തവരാണ് സാങ്കേതികാര്‍ഥത്തില്‍ സ്വഹാബിമാര്‍. സത്യവിശ്വാസം ഉള്‍ക്കൊള്ളാതെ നബി (സ്വ) യെ കണ്ടവരും കൂടെ കൂടിയവരും സ്വഹാബികളല്ല. അപ്രകാരം നബി (സ്വ) യുടെ വഫാതിനു ശേഷം ജനാസ കണ്ടവരോ സ്വപ്നദര്‍ശനമുണ്ടായവരോ സ്വഹാബികളല്ല. നബി (സ്വ) യുടെ കാലക്കാരും അനുചരന്മാരുമായ ഇവരാണ് നബിമാരെ കഴിച്ചാല്‍ ഏററം ശ്രേഷ്ഠര്‍. ബുഖാരിയുടെ 3651-ാം നമ്പര്‍ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. “നബി (സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റം ഉത്തമര്‍ എന്റെ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ്, പിന്നെ അവരോടടുത്ത്  വരുന്നവര്‍, പിന്നെ അതിനോടടുത്തവര്‍.”
സത്യവിശ്വാസം ലോകത്ത് പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകരില്‍ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ്വ) യുടെ അനുചരന്മാര്‍ക്കാണ് പൊതുവെ സ്വഹാബി എന്നു പറയപ്പെടുന്നത്. നബിയില്‍ നിന്ന് കേള്‍ക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്ത ആദ്യ സ്വ  ഹാബി അബൂബക്കര്‍ (റ) ആയിരുന്നു. നബി (സ്വ) യുടെ നിയോഗത്തിന് മുമ്പ് വിശ്വാസ ആചാര കര്‍മങ്ങളില്‍ പിഴച്ച മാര്‍ഗത്തിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. അക്കാലത്തും മാനഥഃ പുലര്‍ ത്തി ജീവിച്ച ചുരുക്കം ചിലരില്‍ പെട്ടവരായിരുന്നു അബൂബക്കര്‍, ഉമര്‍ തുടങ്ങിയവര്‍. ശവം ഭക്ഷിക്കുക, മദ്യപിക്കുക, വ്യഭിചരിക്കുക തുടങ്ങിയ തിന്മകളിലൊന്നും അവരാരും പെട്ടിരുന്നില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടെയും കുടുംബ സാമൂഹ്യ ചുറ്റുപാടുകളുടെ അംഗീകാര അകമ്പടിയോടെയും പകര്‍ന്നു കിട്ടിയ പിഴച്ച സംസ്കാരങ്ങളും വിശ്വാസങ്ങളും പൂര്‍ണമായും വര്‍ജിച്ച് പുതു ജീവിതം കെട്ടിപ്പടുക്കാന്‍ സ്വഹാബികള്‍ സന്നദ്ധരായി. ആ പുതു ജീവിതത്തിന്റെ സര്‍വ ചലനങ്ങളും നിയന്ത്രിച്ചത് ഗുരു മുഹമ്മദ് (സ്വ) തന്നെയായിരുന്നു. തങ്ങളുടെ ഭക്ഷണം, പാര്‍പ്പിടം, സന്താപം, സന്തോഷം, ദുഃഖം തുടങ്ങി സകല കാര്യങ്ങളിലും ആ ഗുരുവിന്റെ ഉപദേശം അവര്‍ കാതോര്‍ത്തു. നബി (സ്വ) യുടെ പ്രവൃത്തി, മൌനം, അംഗീകാരം, വാക്കുകള്‍ എന്നിവ ഉള്‍കൊണ്ടു മാത്രമേ അവര്‍ എന്തും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. നബി (സ്വ) വര്‍ജ്ജിച്ചത്, വര്‍ജിക്കാന്‍ ഉത്തരവിട്ടത്, നിരോധിച്ചത് എല്ലാം അവര്‍ ജീവിതത്തില്‍ വര്‍ജിച്ചു. ഓരോ നിമിഷവും നബി (സ്വ) എന്ത് പറയുന്നു എന്നവര്‍ കാതോര്‍ത്തു. നബി (സ്വ) യുടെ ജീവിതമാണ് സുന്നത്ത്, അല്ലെങ്കില്‍ ഹദീസ്. അതിന്റെ സൂക്ഷിപ്പുകാരും ആദ്യ പ്രചാരകരും സ്വഹാബികളായിരുന്നു. സ്വഹാബികളുടെ വിശ്വാസ്യതയാണ് ഹദീസിന് മാറ്റ് കൂട്ടുന്നത്.
അനുസരണം
ഖുര്‍ആന്‍ അവതരിച്ച കാലത്താണ് സ്വഹാബികള്‍ ജീവിച്ചത്. മാനവിക ലോകത്തിന്റെ വഴികാട്ടിയായ ഖുര്‍ആനിലെ പല ആശയങ്ങളും കല്‍പനകളും സുതാര്യമായിത്തീരണമെങ്കില്‍ നബി (സ്വ) അത് വിശദീകരിക്കേണ്ടതുണ്ടായിരുന്നു. നിസ്കരിക്കണം, നോമ്പെടുക്കണം, സകാത് നല്‍കണം എന്ന കല്‍പനകള്‍ ഖുര്‍ആന്‍ പറഞ്ഞു. പക്ഷേ, അത് എപ്പോള്‍, എങ്ങനെ, എത്രത്തോളം എന്ന് ഖുര്‍ആന്‍ വിശദീകരിച്ചിട്ടില്ല. മേല്‍പറഞ്ഞ ഖുര്‍ആനിക കല്‍പനകള്‍ നിറവേറ്റുന്നതിന് വിശദീകരണം ആവശ്യമാണ്. അത് ആരാണ് നല്‍കുക? സംശയമില്ല നബി (സ്വ) തന്നെ. അതിനാല്‍ നബിയെ പൂര്‍ണമായി അനുസരിക്കുകയും അവലംബിക്കുകയും ചെയ്തേ പറ്റൂ. ഖുര്‍ആന്‍ നബിക്കവതരിപ്പിച്ചത് നബി ജനങ്ങള്‍ക്ക് വിശകലനം ചെയ്ത് കൊടുക്കുവാനാണെന്ന് സൂറത്തുന്നഹ്ല് 44 ല്‍ പറഞ്ഞിട്ടുണ്ട്. നബി (സ്വ) പറയുന്ന സര്‍വ തീരുമാനങ്ങളും സര്‍വാത്മനാ അനുസരിക്കണമെന്ന് അന്നിസാഅ് 65 ല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുകയും സംസ്കരിച്ചെടുക്കുകയും ചെയ്യുന്നവരായാണ് നബിയെ നിയോഗിച്ചിട്ടുള്ളതെന്ന് ആലു ഇംറാന്‍ 164 ല്‍ അറിയിച്ചിട്ടുണ്ട്. ഖുര്‍ആന്‍ അനുസരിക്കുന്നതുപോലെ നബിയുടെ സുന്നത്തും അനുസരിക്കണമെന്ന് ഇമാം ശാഫിഈ പറയുന്നത് കാണുക: “ഈ സൂക്തത്തില്‍ (3-164) കിതാബും ഹിക്മത്തും നബി  (സ്വ) പഠിപ്പിക്കുമെന്ന് വിവരിച്ചത് ശ്രദ്ധേയമാണ്. കിതാബ് ഖുര്‍ആന്‍ തന്നെ. ഹിക്മത് നബിയുടെ സുന്നത്താകാനേ തരമുള്ളൂ. കാരണം ഖുര്‍ആന്‍ പഠിപ്പിക്കുകയെന്ന അനുഗ്രഹം വിവരിച്ച ഉടനെയാണാപദം പറഞ്ഞത്. നബിയെ അനുസരിക്കല്‍ അല്ലാഹു നിര്‍ബ്ബന്ധമാക്കിയതുമാണ്. ആ സ്ഥിതിക്ക് അല്ലാഹുവിനെ അനുസരിക്കല്‍ ഖുര്‍ആന്‍ അനുസരിക്കലും നബിയെ അനുസരിക്കല്‍ തിരുസുന്നത്തിനെ അനുസരിക്കലുമത്രെ”(രിസാല 78). അബൂദാവൂദ് മിഖ്ദാമ് ബിന്‍ മഅദീകരിബില്‍ നിന്നുദ്ധരിച്ച ഒരു ഹദീസില്‍ നബി (സ്വ) പറഞ്ഞു: “അറിയുക, നിശ്ചയം, എനിക്ക് ഖുര്‍ആനും അതുപോലെ വേറെ ചിലതും നല്‍കപ്പെട്ടിട്ടുണ്ട്”. അത് നബിയുടെ ഹദീസുകളാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അവ മുഴുവനും അനുസരിക്കലും അംഗീകരിക്കലും നിര്‍ബന്ധമാണെന്ന് ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ കല്‍പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അല്‍ഹശ്ര്‍ 7, ആലുഇംറാന്‍ 132, നിസാഅ് 80. നബിയെ ധിക്കരിക്കുന്നവര്‍ക്ക് വേദനാ പൂര്‍ണമായ ശിക്ഷയും നാശവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്നൂറ് 64, അഹ്സാബ് 36, എന്നീ സൂക്തങ്ങള്‍ വായിക്കുക. ചുരുക്കത്തില്‍ ഖുര്‍ആനിക ശാസനക്കു വിധേയരായി സമ്പൂര്‍ണമായും നബിയെ അനുസരിച്ചവരാണ് സ്വഹാബിമാര്‍. നബി (സ്വ) യുടെ പാഠശാലയില്‍ അവരുടെ ജീവിതം തളച്ചിട്ടു. പൂര്‍ണ്ണ അനുസരണയോടെ ആ പര്‍ണശാലയില്‍ അവര്‍ കഴിഞ്ഞു. ആരാധനാ കാര്യങ്ങളില്‍ മാത്രമല്ല, ജീവിത ചലനങ്ങളില്‍ വരെ നബി (സ്വ) യുടെ നിര്‍ദേശം കാത്തു കഴിഞ്ഞു. നിസ്കരിക്കുകയെന്ന ഖുര്‍ആന്‍ കല്‍പന എങ്ങനെ നടപ്പാക്കുമെന്ന് നബിയുടെ ഹദീസ് അവരെ പഠിപ്പിച്ചു.
“ഞാനെപ്രകാരം നിസ്കരിക്കുന്നത് കണ്ടുവോ അപ്രകാരം നിങ്ങള്‍ നിസ്കരിക്കുവീന്‍” (ബുഖാരി). അപ്രകാരം തന്നെ “നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്ന് പഠിച്ചു പകര്‍ത്തുവീന്‍” എന്ന ഹദീസ് മുഖേന ഹജ്ജ് കര്‍മ്മം അവര്‍ പഠിച്ചു. ന്യായാന്യായങ്ങളും കാരണങ്ങളും ചോദ്യം ചെയ്യാ തെ അന്ധമായ അനുസരണവും അനുകരണവുമാണ് സ്വഹാബികള്‍ നബിയിലര്‍പ്പിച്ചത്. ഇബ്നു ഉമര്‍ (റ) ല്‍ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു സംഭവം കാണുക : ഒരിക്കല്‍ നബി (സ്വ) ഒരു സ്വര്‍ണ്ണ മോതിരം പണിതു. അത് കണ്ട് ജനങ്ങളും പണിയിച്ചു. പിന്നീടത് നബി (സ്വ) വലിച്ചെറിയുകയും ഞാനത് ഒരിക്കലും ധരിക്കുകയില്ലെന്ന് പറയുകയും ചെയ്തപ്പോള്‍ ജനങ്ങളും അവരുടെ മോതിരങ്ങള്‍ വലിച്ചെറിഞ്ഞു. മറ്റൊരിക്കല്‍ നബിയും സ്വഹാബികളും നിസകരിക്കുവാനൊരുങ്ങി. പാദരക്ഷകള്‍ ധരിച്ചു കൊണ്ടായിരുന്നു നിന്നത്. അതിനിടെ നബി (സ്വ) പാദരക്ഷകള്‍ അഴിച്ച് ഇടത് ഭാഗത്ത് മാറ്റി വെച്ചു. ഇത് കണ്ട സ്വഹാബികളും അപ്രകാരം ചെയ്തു. നിസ്കാരം കഴിഞ്ഞയുടന്‍ നബി (സ്വ) ചോദിച്ചു : “നിങ്ങളെന്തിനാണ് ചെരിപ്പുകള്‍ അഴിച്ചു വെച്ചത്?” “താങ്കള്‍ ചെരിപ്പഴിക്കുന്നത് കണ്ടതിനാല്‍”. അവര്‍ പറഞ്ഞു. “എന്റെ ചെരിപ്പില്‍ മാലിന്യമുണ്ടെന്ന് ജിബ്രീല്‍ മുഖേന അറിയിപ്പ് കിട്ടിയതു കൊണ്ടാണ് ഞാനത് അഴിച്ചു മാറ്റിയത്” എന്ന് നബി (സ്വ) മറുപടി പറഞ്ഞു (ത്വബഖാത്ത്: ഇബ്നു സഅദ് വാ: 3 പേ:7). മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളുടെയും ഉള്ള് എന്തു തന്നെയായാലും ബാഹ്യതലം വ്യക്തമാണ്. ജീവിതമഖിലം നബി (സ്വ) യിലര്‍പിച്ച അവര്‍ക്കു നബി   (സ്വ) ചെയ്ത കാര്യങ്ങള്‍ പിന്തുടരുകയെന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ. ശരിയും തെറ്റും ചര്‍ച്ച ചെയ്തംഗീകരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മതകാര്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല ഈ അന്ധമായ അനുസരണം. ഭൌതിക കാര്യങ്ങളിലും ജീവിത ചലനങ്ങളിലും അവര്‍ സ്വാധീനിക്കപ്പെട്ടിരുന്നു. ഒരു ഉദാഹരണം കാണുക. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഒരിക്കല്‍ പള്ളിയിലേക്ക് കടന്നു വന്നു. നബി (സ്വ) വെള്ളിയാഴ്ച ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. ‘നിങ്ങള്‍ ഇരിക്കുവീന്‍’, എന്ന് നബി ഖുത്വുബയില്‍ പരാമര്‍ശിച്ചു. ഈ ശബ്ദം കേട്ടു കൊണ്ടാണ് ഇബ്നു മസ്ഊദ് പള്ളികവാടത്തില്‍ കാലെടുത്ത് വച്ചത്. ശബ്ദം കേള്‍ക്കേണ്ട താമസം മുന്നോട്ടും പിന്നോ ട്ടും ചലിക്കാതെ അവിടെ തന്നെ അദ്ദേഹം ഇരുന്നു. പക്ഷേ, അത് കടന്നു വരാനുള്ള വാതില്‍ പടിയിലായിരുന്നു. ഇത് നേരില്‍ കണ്ട നബി (സ്വ) അദ്ദേഹത്തെ വിളിച്ചു. “അബ്ദുല്ലാ ഇങ്ങ് വരൂ” (അബൂദാവൂദ്). മനസ്സിലാകായ്മ, നബി (സ്വ) യെ ബാധിക്കുന്നത് മാത്രമാണോയെന്ന സംശയം, ഗവേഷണ ബുദ്ധി ആവശ്യമായി വരിക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നബി (സ്വ) യുടെ കല്‍പനകള്‍ക്കു സ്വഹാബികള്‍ വിശദാംശം തേടിയിട്ടുണ്ട്. അന്വേഷണ വിധേയമാക്കിയിട്ടുമുണ്ട്. ബാക്കി മുഴുവന്‍ സര്‍വാത്മനാ അനുസരിക്കുകയായിരുന്നു.
നബി (സ്വ) യുടെ നടപടികള്‍ ചിലരെങ്കിലും അനുസരിക്കുന്നില്ലായെന്ന് നബിക്ക് ബോധ്യം വന്നപ്പോള്‍ തിരുനബി ഏറെ ദേഷ്യം  പിടിക്കുകയും വിവര്‍ണ്ണനാവുകയും ചെയ്തിട്ടുണ്ട്. ഇമാം മാലിക് (റ) മുവത്വയില്‍ ഉദ്ധരിച്ച ഒരു സംഭവം കാണുക: നോമ്പുകാരന്‍ ഭാര്യയെ ചുംബിക്കാന്‍ പാടുണ്ടോയെന്നറിയാന്‍ ഒരു സ്വഹാബി തന്റെ ഭാര്യയെ നബി (സ്വ) യുടെ ചാരത്തേക്കയച്ചു. നബി (സ്വ) യുടെ വസതിയിലെത്തിയ സ്ത്രീയോട് നബിപത്നി ഉമ്മുസലമ (റ) വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സംശയ നിവാരണം നല്‍കി. നോമ്പുകാരനായിരിക്കെ നബി (സ്വ) തന്നെ ചുംബിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രസ്തുത വിവരം സ്വഹാബിയോട് വന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: “നബി (സ്വ) ക്ക് അല്ലാഹു പലതും അനുവദിച്ചു കൊടുക്കും. അത് ചിലപ്പോള്‍ നമുക്ക് അനുവദനീയമായികൊള്ളണമെന്നില്ല”. സ്വഹാബിയുടെ പ്രതികരണം നബി (സ്വ) അറിയാനിടയായി. നബി    ക്കതു രസിച്ചില്ല. സംഗതി സ്വഹാബി പറഞ്ഞതു കാര്യം തന്നെയാണെങ്കിലും നബി(സ്വ) കോപാകുലനായി; “വിധിവിലക്കുകള്‍ മനസ്സിലാക്കുന്നതിലും അല്ലാഹുവെ സൂക്ഷിച്ച് കഴിയുന്നതിലും നിങ്ങളേക്കാള്‍ ഭക്തന്‍ ഞാന്‍ തന്നെയാണ്” തിരുദൂതന്‍ പ്രഖ്യാപിച്ചു.
വിശ്വാസ്യത
സ്വഹാബികള്‍ നീതിമാന്മാരും വിശ്വാസ്യതയുള്ളവരുമായിരുന്നു. കളവ് എന്നത് അവര്‍ക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അവര്‍ക്കിടയില്‍ തെററിദ്ധാരണ ഉണ്ടായിരുന്നില്ല. അവര്‍ പരസ്പരം സംശയദൃഷ്ടിയോടെ കണ്ടിരുന്നില്ല. അതിനാല്‍ സ്വഹാബികളെ അംഗീകരിക്ക ലാണ് ഹദീസറിയാനുള്ള വഴി. നബി (സ്വ) യുടെ വാക്കും പൊരുളും അറിഞ്ഞ ഒന്നാം തലമുറ അവര്‍ മാത്രമാണ്. സ്വഹാബികളെ പഴിക്കുകയോ അവിശ്വസിക്കുകയോ വക്രദൃഷ്ടിയോടെ കാണുകയോ ചെയ്യല്‍ മുസ്ലിംകളുടെ വഴിയല്ല. ഇസ്ലാമിന്റെ ശത്രുക്കള്‍, പ്രത്യേകിച്ചു ഓറിയന്റലിസ്റ്റുകള്‍ സ്വീകരിച്ച വഴി സ്വഹാബികളെ താഴ്ത്തിക്കെട്ടലായിരുന്നു. അബൂഹുറൈറഃ (റ) യെ കുറ്റം പറയാനും വ്യാജനാണെന്ന് ആക്ഷേപിക്കാനുമാണ് ശത്രുക്കളുടെ നാവും തൂലികയും പ്രവര്‍ത്തിച്ചിട്ടുള്ളത്. അദ്ദേഹത്തെ താറടിച്ചു കാണിച്ചാല്‍ ഇസ്ലാം തകരുമെന്നാണവരുടെ കണക്ക് കൂട്ടല്‍. കേരളത്തിലും അതിന്റെ പ്രതിധ്വനി ഉണ്ടായി. കേരളത്തിലെ മുസ്ലിയാക്കള്‍ ദീനില്‍ തെളിവല്ലാത്തത് പോലെ സ്വഹാബികളും തെളിവല്ലെന്ന് അവര്‍ പറഞ്ഞു. സ്വഹാബികള്‍ ദീനിനും ഹദീസിനും ചെയ്ത സേവനങ്ങള്‍ തിരിച്ചറിയാന്‍ ഭാഗ്യം ലഭിക്കാത്തവരാണ് ആരോപകര്‍.

സ്വഹാബികളുടെ ഹദീസ് പ്രചാരണം

ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അടുത്ത തലമുറക്കും ഇവിടെ ഹാജറുള്ളവര്‍ ഇല്ലാത്തവര്‍ക്കും ഹദീസുകള്‍ പ്രബോധനം ചെയ്ത് പ്രചരിപ്പിക്കണമെന്ന് നബി (സ്വ) സ്വഹാബികളെ പലതവണ ഉണര്‍ത്തിയിട്ടു്. ഹജ്ജത്തുല്‍ വിദാഇല്‍ ഈ സന്ദേശം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയുായി. മുസ്‌ലിം അബൂഹുറൈറഃ യില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ നബി (സ്വ) പറഞ്ഞു : ”അറിയുക, നിങ്ങളില്‍ ഹാജറുള്ളവര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ”. ഈ ആജ്ഞ ഉള്‍കൊു തന്നെ സ്വഹാബികള്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും യാത്രയായി. അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നീ ഖലീഫമാരുടെ കാലങ്ങള്‍ക്കു ശേഷം ആ പ്രവാഹം വര്‍ദ്ധിച്ചുകൊിരുന്നു. ഒരു ലക്ഷത്തി പതിനാലായിരം സ്വഹാബിമാര്‍ ഹജ്ജത്തുല്‍ വിദാഇല്‍ നബി (സ്വ) യോടൊപ്പം പങ്കെടുത്തുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. എന്നിട്ട് മദീനയിലെ പൊതുശ്മശാനമായ ജന്നത്തുല്‍ ബഖീഇല്‍ മറപെട്ടിട്ടുള്ളത് പതിനായിരം സ്വഹാബികളാണ്. ബാക്കിയുള്ളവര്‍ എവിടെ? അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രബോധകരായി യാത്ര ചെയ്തു. ഒരു പ്രദേശത്ത് ഒരു സ്വഹാബിയെത്തിയാല്‍ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വരികയും ജിജ്ഞാസയോടെ തിരുനബിയുടെ ഹദീസുകള്‍ ചോദിച്ചറിഞ്ഞ് പഠിക്കുകയും ചെയ്യുമായിരുന്നു.”ഇദ്ദേഹം തിരുനബിയുടെ സ്വഹാബിയാണ്” എന്ന് കൗതുകത്തോടെ ജനങ്ങള്‍ പരസ്പരം പറയുമായിരുന്നു. പ്രായം കുറഞ്ഞ സ്വഹാബിമാര്‍ പ്രായമുള്ളവരില്‍ നിന്ന് പരമാവധി ഹദീസുകള്‍ ശേഖരിക്കുകയും തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുക അന്നത്തെ പതിവായിരുന്നു. താന്‍ തിരുനബിയില്‍ നിന്ന് നേരില്‍ കേട്ടിട്ടില്ലാത്ത ഒരു ഹദീസ് മറ്റൊരു സ്വഹാബിയുടെ കൈവമുന്നെറിഞ്ഞാല്‍ എന്ത് ത്യാഗവും സഹിച്ച് അത് ശേഖരിക്കുന്ന പ്രവണത സ്വഹാബികള്‍ക്കുായിരുന്നു. ഹദീസ് ശേഖരണത്തിനു വേി നബിയുടെ കാലശേഷവും ആയിരക്കണക്കിനു മൈലുകള്‍ താിയ സ്വഹാബികള്‍ ഉായിട്ടു്.
ബുഖാരി അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിച്ച ഒരു സംഭവം കാണുക: ജാബിര്‍ (റ) പറയുന്നു: നബി (സ്വ) യില്‍ നിന്ന് ഞാന്‍ കേള്‍ക്കാത്ത ഒരു ഹദീസ് ഒരു സ്വഹാബിയുടെ അടുത്തുന്നെ് എനിക്കു വിവരം ലഭിച്ചു. അന്വേഷണത്തില്‍ അദ്ദേഹം ശാമിലാണെന്ന് മനസ്സിലായി. ഉടനെ ഞാ നൊരു വാഹനം വാങ്ങി അതിനു പുറത്ത് ഒട്ടകക്കട്ടില്‍ കെട്ടി അദ്ദേഹത്തെ ലക്ഷ്യം വെച്ച് യാത്രയായി. ഒരു മാസം സഞ്ചരിച്ചു ശാമിലെത്തി. സ്വഹാബിയെ തേടിപ്പിടിച്ചു. അബ്ദുല്ലാഹിബിന്‍ അനീസില്‍ അന്‍സ്വാരിയായിരുന്നു അത്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു : പരസ്പര അക്രമങ്ങളെ കുറിച്ച് ഒരു ഹദീസ് താങ്കളുടെ അറിവിലുന്നെ് കേട്ട് വന്നതാണ് . അത് ശേഖരിക്കുന്നതിന് മുമ്പ് ഞാനോ താങ്കളോ മരണപ്പെടാനിടവന്നെങ്കിലോയെന്ന് ഞാന്‍ ഭയപ്പെട്ടു. അപ്പോള്‍ അദ്ദേഹം. ”ജനങ്ങളെ മഹ്ശറയില്‍ ചേലാകര്‍മ്മം ചെയ്യപ്പെടാത്തവരായും ഒന്നുമില്ലാത്തവരായും പുനരുജ്ജീവിപ്പിക്കപ്പെടും…”എന്ന് തുടങ്ങുന്ന നീ ഹദീസ് കേള്‍പിച്ചു തന്നു.
ഇമാം ബൈഹഖി ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കാണുക: പ്രസിദ്ധ സ്വഹാബിയായ അബൂ അയ്യൂബില്‍ അന്‍സ്വാരി ഒരിക്കല്‍ ഈജിപ്തിലെ ഗവര്‍ണ്ണറായ മസ്‌ലമത്തു ബിന്‍ മഖ്‌ലബില്‍ അന്‍സ്വാരിയുടെ വസതിയിലെത്തി. സ്വഹാബിയെ കപ്പോള്‍ ആശ്ചര്യത്തോടെ മസ്‌ലമ ചോ ദിച്ചു: ”താങ്കളെന്താണ് ഈവഴി വന്നതിന്റെ ഉദ്ദേശ്യം?” ”എനിക്ക് അറിയാത്ത ഒരു ഹദീസ് ഉഖ്ബത്തുബിന്‍ ആമിറിനറിയാമെന്ന് കേട്ടപ്പോള്‍ പോന്നതാണ്. അത് പഠിക്കണം. വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല”. ഉഖ്ബയെ തേടിപിടിച്ചു പറഞ്ഞു :”സത്യ വിശ്വാസിയുടെ വല്ല കുറ്റവും കുറവും ജനങ്ങളില്‍ പ്രചരിപ്പിക്കാതെ മൂടിവെക്കുന്നത് സംബന്ധമായി ഞാനറിയാത്ത ഒരു ഹദീസ് താങ്കള്‍ വശം ഉന്നെ് കേട്ടപ്പോള്‍ വന്നതാണ്”. ഉഖ്ബ (റ) ഹദീസ് പഠിപ്പിച്ചു കൊടുത്തു. ”സത്യവിശ്വാസിയുടെ ഒരു വിഷമം ഒരാള്‍ മൂടിവെച്ചാല്‍ പരലോകത്ത് അയാളുടെ വിഷമങ്ങള്‍ അല്ലാഹു മൂടിവെക്കുന്നതാണ് എന്ന ഹദീസ് ഞാന്‍ നബി (സ്വ) യില്‍ നിന്ന് നേരില്‍ കേട്ട് പഠിച്ചിട്ടു്”(അസ്സുന്നഃ 73).
ഹദീസിലെ സാമൂഹിക പാഠങ്ങള്‍
തിരുനബി (സ്വ) പ്രകീര്‍ത്തിക്കപ്പെട്ടു; ആകാശത്തിലും ഭൂമിയിലും. മറ്റേതു ലോകമുാേ അവിടെയൊക്കെയും. അവിടുന്നു വിണ്ണേറി; ദൈവിക സന്നിധിയില്‍ വിരുന്നു ചെന്നു. ആത്മീയതയുടെ ഉത്തുംഗതയില്‍ വിരാചിച്ചു. ആത്മീയ ലോകത്തു നിന്നു വിശിഷ്ട മാലാഖ കടന്നു വന്നാണ് അവിടുത്തെ പ്രവാചകത്വത്തിന്റെ അത്യുന്നത പദവിയിലേക്കാനയിച്ചത്. ആ മാലാഖ തിരുനബി (സ്വ) യുടെ നിത്യ സന്ദര്‍ശകനായിരുന്നു. ആത്മീയ ലോകങ്ങള്‍ നബിയുടെ മുമ്പില്‍ തുറന്നു വെക്കപ്പെട്ടു. സാധാരണ മനുഷ്യര്‍ കാണാത്തത് തിരുനബി (സ്വ) കു; കേള്‍ക്കാത്തതു കേട്ടു, അറിയാത്തത് അറിഞ്ഞു. ആത്മീയ ലോകവുമായി അവിടുന്നു സദാ സംവദിച്ചു. സര്‍വത്ര ആത്മീയ മയം.
അല്ലാഹുവില്‍ നിന്നു മാനവതക്കുള്ള മാര്‍ഗ ദര്‍ശനമാണ് ഇസ്‌ലാം. മണ്ണിന്റെ മക്കള്‍ക്കുള്ള സന്ദേശം. അതു എത്തിച്ചു തരുന്നതാവട്ടെ, ആത്മീയതയുമായി സദാ സംവദിക്കുന്ന റസൂല്‍ മുഹമ്മദ് മുസ്തഫാ (സ്വ). സ്വാഭാവികമായും ധരിക്കാനിടയു്; ആ സന്ദേശങ്ങള്‍ പൂര്‍ണമായും ആത്മീയമായിരിക്കുമെന്ന്. ദൈവവുമായുള്ള മനുഷ്യന്റെ ഇടപാട്. അതിലെവിടെ പച്ച മനുഷ്യന്റെ ജീവിത വ്യഥകള്‍ക്കും ജീവിതാഭിലാഷങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കുമിടം? മണ്ണിന്റെ മക്കളുടെ പ്രകൃതിപരമായ തേട്ടങ്ങളും ആത്മീയ ലോകത്തിന്റെ സങ്കല്‍പങ്ങളും പരസ്പര വിരുദ്ധമാണെന്ന തോന്നല്‍ ഇതോടെ വേരുറയ്ക്കുന്നു. ആത്മ പീഢനത്തിലൂടെ നേടിയെടുക്കേതാണു ആത്മീയ ലോക മോക്ഷം എന്ന ധാരണ കടന്നു വരുന്നു. ഇവിടെ ആത്മീയതയും ഭൗതികതയും സംഘട്ടനത്തിലാവുന്നു. ഇനി അനുരഞ്ജനത്തിലായാല്‍ തന്നെ പലരുടെയും വീക്ഷണത്തില്‍ ആത്മീയതയുടെ വഴി മറ്റൊന്നാണ്. നിത്യ ജീവിതവുമായി അധികം ബന്ധമില്ലാത്ത വേറിട്ടൊരു വഴി. അതു സ്വകാര്യമാണ്. ജീവിതപ്പെരുവഴിയില്‍ നിന്നു മാറി ചിലരെങ്കിലും പ്രയാസത്തോടെ കടന്നു ചെല്ലാന്‍ ശ്രമിക്കുന്ന സ്വകാര്യ വഴി. ഇവിടെ മതവും മനുഷ്യന്റെ പച്ചയായ ജീവിതവും വഴി പിരിയുന്നു. ‘ദൈവത്തിനുള്ള ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്’ എന്ന വികലമായ ചൊല്ല് ഉറച്ചു പോയതങ്ങനെയാണ്. എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരുടെ – അവരേതു മത വിശ്വാസിയാണെങ്കിലും – മനസ്സില്‍ മതത്തെക്കുറിച്ച സങ്കല്‍പം ഇപ്പോഴും ഇങ്ങനെയാണ്. അതു കൊു തന്നെ ആത്മീയ മോക്ഷത്തിന്നവര്‍ ചില ചടങ്ങുകള്‍ മാറ്റി വയ്ക്കുന്നു. നിത്യ ജീവിതത്തിലെ വ്യവഹാരങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ബന്ധങ്ങള്‍ക്കുമൊന്നും പ്രത്യേക നിബന്ധനകളൊ ന്നും കാണുന്നില്ല. ഉങ്കെില്‍ തന്നെ അതു കേവലം അനുകരണങ്ങളാണ്. പൊരുളറിയാത്ത ആചാരങ്ങളുടെ പരിവേഷമാണവയ്ക്ക്.
ഇന്നു നിലവിലുള്ള പല മതങ്ങളുടെയും മതാനുയായികളുടെയും അവസ്ഥ ഇതാവാം. എന്നാല്‍ മുഹമ്മദ് നബി (സ്വ) പ്രബോധനം ചെയ്ത ഇസ്‌ലാമിന്റെയും അതില്‍ വിശ്വസിക്കുന്ന മുസ്‌ലിംകളുടെയും അവസ്ഥ ഇതാണോ? മുസ്‌ലിംകള്‍ക്കും ഇങ്ങനെയാവാമോ? ഗഹനമായ ചിന്തക്ക് ഇവിടെ പ്രസക്തിയു്. മുഹമ്മദ് നബി (സ്വ) യെ പഠിക്കേത് ഇതിന്നനിവാര്യമാണ്. കേവലമൊരു ജനന മരണ റിപ്പോ ര്‍ട്ടുകളല്ല, നബിയുടെ ജീവിതം, ചലനങ്ങള്‍, സന്ദേശങ്ങള്‍ സൂക്ഷ്മമായി, സമഗ്രമായി പഠിക്കണം. വിശ്വാസി അതിനു ബാധ്യതപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമേയില്ല. അറിയില്ല എന്ന ഒഴിവുകഴിവു പറയലിന്നു പ്രസക്തിയില്ലെന്നു ചുരുക്കം.
ലോകത്തിലെ മറ്റൊരു മനുഷ്യനും ഇത്ര സമഗ്രമായി പഠിക്കപ്പെട്ടിട്ടില്ല. നിരീക്ഷിക്കപ്പെട്ടിട്ടില്ല. പകര്‍ത്തപ്പെട്ടിട്ടില്ല. അനുകരിക്കപ്പെട്ടിട്ടില്ല. ഭൂമിക്ക് ഉപരിതലത്തിലൂടെ നടക്കുന്ന ഒരു സാധാരണ മനുഷ്യനായും ആത്മീയ ലോകവുമായി സംവദിക്കുന്ന ഒരസാധാരണ വ്യക്തിത്വമായും അവിടുന്നു വിലയിരുത്തപ്പെട്ടു. ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ച പ്രവാചകനാണവിടുന്ന്. ആ സമന്വയത്തിലൂടെ ഐഹിക ജീവിതത്തിന്റെ സൗഖ്യവും സംതൃപ്തിയും അനുഭവ വേദ്യമാക്കിക്കൊടുക്കാന്‍ തിരുനബി (സ്വ) ക്കു കഴിഞ്ഞു. മനുഷ്യനെ മാനുഷിക തലത്തില്‍ നിര്‍ത്തി ആത്മീയതയുടെ സായൂജ്യം നുകരുന്ന അനിര്‍വചനീയമായ അവസ്ഥയിലേക്കുയര്‍ത്തിയ അത്യത്ഭുതമാണു തിരുനബി (സ്വ) കാണിച്ചത്. അതിനു മാതൃക സ്വന്തം ജീവിതം തന്നെയായിരുന്നു. ‘എന്റെ ജീവിതമാണെന്റെ സന്ദേശം’ എന്ന അവകാശ വാക്കുകളില്‍ പൊള്ളയൊന്നുമില്ലെന്നു തെളിയിച്ച ഏക മനുഷ്യനാണവിടുന്ന്. അല്ലാഹുവിന്റെ സന്ദേശത്തിന്റെ ഭൂമിയിലെ പ്രതീകമായിരുന്നു നബി. ‘തിരുനബി (സ്വ) യുടെ സ്വഭാവം ഖുര്‍ആനായിരുന്നു’ എന്ന പത്‌നി ആയിശാ (റ) യുടെ വാക്കുകള്‍ ഇതിനു സാക്ഷിയാണ്. ആ ജീവിതത്തിന്റെ സമഗ്രതയാണു ഹദീസ്.
ഈ ആമുഖത്തോടെ വേണം ‘ഹദീസുകളിലെ സാമൂഹികത’ എന്ന വിഷയം പരിശോധിക്കാന്‍. ‘മതം വ്യക്തിപരമാണ്. സ്വകാര്യതയാണ്’ എന്നൊക്കെയുള്ള ചിന്തകള്‍ മുകളിലുദ്ധരിച്ച ധാരണകളുടെ അടിസ്ഥാനത്തിലാണു രൂപം കൊത്. മുഹമ്മദ് നബി (സ്വ) പ്രബോധനം ചെയ്ത, ജീവിതത്തിലൂടെ മാതൃക കാണിച്ച മതം ഒരിക്കലും സ്വകാര്യതയല്ല. വ്യക്തിയിലധിഷ്ഠിതമല്ല. ദൈവവുമായുള്ള സ്വകാര്യ ഇടപാടുമല്ല. അതിലെ ഓരോ അംശവും സാമൂഹ്യമാണ്. അതേ സമയം ആത്മീയമാണ്. ദേവാലയത്തിനകത്ത്, ജനശൂന്യമായ വനാന്തരത്തില്‍, ഇരുളടഞ്ഞ ഗുഹകളില്‍ ആത്മീയ സായൂജ്യം തേടുന്നത് ഈ മതത്തില്‍ പ്രോത്സാഹിക്കപ്പെടുന്നേയില്ല. ജീവിതത്തിലെ ഓരോ കര്‍മ്മത്തോടും ബന്ധത്തോടും വ്യവഹാരത്തോടും ചിന്തയോടും വൈകാരിക ചോദനകളോടും ഒട്ടിനിന്നു വേണം മോക്ഷത്തിന്റെ കവാടത്തില്‍ മുട്ടാന്‍ എന്നാണു തിരുചര്യ പഠിപ്പിക്കുന്നത്. കേവലം അലങ്കാരികമായ ഒരു പ്രസ്താവമല്ല ഇത്. തിരുനബി (സ്വ) യുടെ ചര്യ പരിശോധിച്ചാല്‍, ഹദീസുകള്‍ പരതിയാല്‍ ഇക്കാര്യം വ്യക്തമാവും. ജീവിത സാഹചര്യങ്ങളോട്, ബന്ധങ്ങളോട്, സാമൂഹ്യ പ്രതിബദ്ധതയോട് കൂറു പുലര്‍ത്താനാവശ്യപ്പെടുന്ന ഹദീസുകളാണധികവും. എല്ലാ വഴികളും അടയുമ്പോള്‍ മാത്രമേ കേവലമൊരു ഒളിച്ചോട്ടത്തിന്റെ പ്രതീതിയുണര്‍ത്തുന്ന വനവാസം ആവശ്യമായി വരുന്നുള്ളൂ. അങ്ങനെ വന്നാല്‍ തന്നെ ജീവിതത്തി ന്റെ കാതലായ അംശങ്ങളിലൂടെ നേടിയെടുക്കേ പുണ്യങ്ങള്‍ അവര്‍ക്കു നഷ്ടമാവുന്നു എന്ന സൂച ന കൂടി ഹദീസുകള്‍ നല്‍കുന്നു്.
സാമൂഹികശാസ്ത്രം (Sociology) എന്നൊരു ശാസ്ത്ര വിഭാഗം ഉടലെടുക്കുന്നതിനു പതിമൂന്നു നൂറ്റാു മുമ്പാണു അത്യന്തം ശാസ്ത്രീയമായ ഒരു സാമൂഹിക വ്യവസ്ഥ തിരുനബി (സ്വ) പ്രയോഗത്തില്‍ കാണിച്ചു കൊടുത്തത് എന്ന കാര്യമോര്‍ക്കണം. അതില്‍ സാഹോദര്യമു്. കുടുംബമു്, രാഷ്ട്രമുണ്, മറ്റു സകല ബന്ധങ്ങളുമു്. ആധുനിക മനഃശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തും വിധമാണ് തിരുനബി സമുദായത്തിന്റെ പ്രശ്‌നങ്ങളെ നിര്‍ദ്ധാരണം ചെയ്തത്. പരിഹാരങ്ങള്‍ നിര്‍ദേശിച്ചത്. സാന്ത്വനിപ്പിച്ചത്. പ്രചോദനങ്ങള്‍ നല്‍കിയത്. സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിലയിരുത്തിയത്. ജീവിതത്തില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കാന്‍, കഷ്ടപ്പാടുകളും ദുരിതങ്ങളും ഇല്ലാതാക്കാന്‍, സുഭിക്ഷതയും ഐശ്വര്യവും കളിയാടാന്‍, സ്‌നേഹവും സൗഹൃദവും നില നില്‍ക്കാന്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ തിരുനബി (സ്വ) നല്‍കി. അവയുടെ പൂര്‍ണ പ്രായോഗികതക്ക് കേവല ഭൗതികനേട്ടങ്ങള്‍ മാത്രമല്ല, ശാശ്വതമായ പാരത്രിക മോക്ഷവും അവിടുന്നു വാഗ്ദാനം ചെയ്തു. ഭൗതികാധിഷ്ഠിത പ്രത്യയ ശാസ്ത്രങ്ങളുടെ പരിമിതിയും പരാജയവും ഈ ആത്മീയതയുടെ അഭാവമാണെന്ന കാര്യം സാന്ദര്‍ഭികമായോര്‍ക്കുക. സാമൂഹികമായ സുസ്ഥിതിക്കു വേി ചെയ്യുന്ന ഓരോ കര്‍മത്തിനുമുള്ള ഇരട്ട പ്രതിഫലം, പരസ്യവും രഹസ്യവുമായ പ്രവര്‍ത്തനങ്ങളിലെ ഏകത്വം, ആത്മ സംതൃപ്തിയെക്കുറിച്ച വാഗ്ദാനം തുടങ്ങിയവ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ വമ്പിച്ച വിജയം തന്നെയുാക്കി. മഹത്തായ പരിവര്‍ത്തനം സൃഷ്ടിച്ച തിരുചര്യയിലെ, ഹദീസുകളിലെ ഏതാനും ഉദാഹരണങ്ങളുദ്ധരിച്ച് ഇക്കാര്യം വിശകലനം ചെയ്യാം:
വ്യക്തി സംസ്‌കരണത്തിലൂടെ ഉത്തമ സമൂഹ സൃഷ്ടി എന്നതാണ് ഇത്തരം ഹദീസുകളുടെ മുഖ്യ ലക്ഷ്യം. സമൂഹത്തിലെ ഓരോ വ്യക്തിക്കും തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും ബാധ്യതയെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് ആ ചര്യകള്‍. അതേ സമയം ഹദീസുകളിലെ മിക്ക സംബോധനയും വ്യക്തികളോടാണെങ്കിലും കാലദേശാതീതമായി വിശാലമായ മനുഷ്യ സമൂഹത്തെ മുഴുവന്‍ മുമ്പില്‍ കാണുന്നുവെന്നതും അതിന്റെ സവിശേഷതയാണ്. തന്റെ മുമ്പിലിരിക്കുന്ന വ്യക്തിയോടാണ് തിരുനബി സംസാരിക്കുന്നതെങ്കിലും വിശാലമായ സമൂഹത്തിലെ ഓരോ വ്യക്തിയും ഇവിടെ അഭിസംബോധിതനാണ് എന്ന് ചുരുക്കം.
മണ്ണിലാണു മനുഷ്യന്‍ ജീവിക്കുന്നത്. ഇവിടെയുള്ള വിഭവങ്ങളെ അനുഭവിച്ചു കൊാണവന്‍ ജീവിക്കേത്. പാരത്രിക ജീവിതത്തിലെ സൗഖ്യം മോഹിച്ച് ഇവിടുത്തെ ജീവിതം ക്ലേശ പൂര്‍ണമാക്കുന്നതിനെ റസൂല്‍ (സ്വ) അനുകൂലിച്ചിരുന്നില്ല. ഒരു സംഭവത്തിനുള്ള പ്രതികരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതു കാണുക.
മൂന്നു സ്വഹാബികള്‍ നബി (സ്വ) യുടെ ജീവിതചര്യയെക്കുറിച്ച് അവിടുത്തെ ഭാര്യമാരോടന്വേഷിച്ചു. ‘പാപങ്ങളേ ചെയ്യാത്ത നബി (സ്വ) ഇത്രയും ആരാധനകള്‍ നിര്‍വ്വഹിക്കുന്നെങ്കില്‍ നാമെത്ര ചെയ്യണം.’ അവര്‍ പരസ്പരം തങ്ങളുടെ പോരായ്മകള്‍ പങ്കുവച്ചു. അവരില്‍ ഒരാള്‍ പ്രതിജ്ഞയെടുത്തു. ”ഞാ നിനി രാത്രിമുഴുവന്‍ നിസ്‌കരിക്കും” മറ്റൊരാള്‍: ”ഞാനെല്ലാ ദിവസവും നോമ്പനുഷ്ഠിക്കും. നോമ്പു മുറിക്കുകയില്ല”. മൂന്നാമന്‍: ”ഞാനൊരിക്കലും വിവാഹം കഴിക്കില്ല.” ഇതറിഞ്ഞ റസൂലിന്റെ പ്രതികരണമിങ്ങനെ : ”അറിയുക, അല്ലാഹുവാണേ, ഞാനാണു നിങ്ങളില്‍ ഏറ്റം ഭക്തന്‍. പക്ഷേ, ഞാന്‍ വ്രതമനുഷ്ഠിക്കുകയും മുറിക്കുകയും ചെയ്യുന്നു. നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. എന്റെ ചര്യ ഇതാണ്. ഈ ചര്യ ഉപേക്ഷിക്കുന്നവന്‍ എന്റെ അനുയായിയല്ല.”
ആരാധനാ കര്‍മ്മങ്ങളാണെങ്കിലും താങ്ങാന്‍ വയ്യാത്ത ഭാരം മനുഷ്യന്‍ പേറേതില്ല. ജീവിത്തിന്റെ ആസ്വാദ്യതകളില്‍ അനുവദനീയമായതു ഭുജിച്ചുകൊു തന്നെയായിരിക്കണം മുമ്പോട്ടുള്ള യാത്ര. അതിനു പറ്റിയ സാഹചര്യം സൃഷ്ടിക്കണം. ആ സാഹചര്യ സൃഷ്ടിയാണ് ഹദീസുകളിലൂടെ തെളി ഞ്ഞു കാണുന്നത്.
ഹദീസുകളിലെ നിര്‍ദ്ദേശങ്ങള്‍ വ്യക്തിപരവും സമൂഹപരവുമു്. പ്രത്യക്ഷവും പരോക്ഷവുമു്. ഏതായിരുന്നാലും ഉത്തമ സമൂഹ സൃഷ്ടിയാണ് ആത്യന്തിക ലക്ഷ്യം എന്നു കത്തൊന്‍ പ്രയാസമില്ല. ജീവിതത്തിന്റെ ഓരോ മേഖലയെയും അതു വ്യക്തമായി പരാമര്‍ശിക്കുന്നു. ചിലതുമാത്രം ഉദ്ധരിക്കാം.
”ഇഹലോകം മധുരതരവും അലങ്കാര സമൃദ്ധവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുന്നു. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നു്” (മുസ്‌ലിം). ”സത്യ വിശ്വാസിക്കു സ്വശരീരത്തിലും സന്താനത്തിലും സമ്പത്തിലും പരീക്ഷണമുായിക്കൊിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗത്തില്‍ പ്രവേശിക്കും”(ഹദീസ് ഹസന്‍). ഐഹിക വിഭവങ്ങളാണു സ ന്താനം, സമ്പത്ത്, ആരോഗ്യമുള്ള ശരീരം തുടങ്ങിയവ. അവ അവഗണിക്കാനല്ല, അവയിലൂടെ സ്വര്‍ഗം നേടാനാണു ശ്രമിക്കേതെന്നു വ്യക്തം. അതെങ്ങനെയെന്നും തിരുനബി (സ്വ) വിശദീകരിച്ചു തന്നി ട്ടു്.

ഹദീസ് വിജ്ഞാനവും കേരളവും

കേരളത്തിലെ ഹദീസ് വിജ്ഞാനത്തെക്കുറിച്ചുള്ള പഠനം പല കാരണങ്ങളാലും ശ്രമകരമായിത്തീര്‍ന്നിട്ടു്. പൂര്‍വ കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രം മിക്കതും നമുക്ക് ലഭ്യമല്ല എന്നതു തന്നെയാണ് ഇവയില്‍ പ്രധാനം. കേരള മുസ്‌ലിംകളുടെ ആദ്യകാല ചരിത്രം തേടിപ്പിടിക്കുന്ന പഠിതാവിന് ചരിത്രത്തില്‍ അനേകം വിടവുകള്‍ അനുഭവപ്പെടും. ഹദീസ് വിജ്ഞാനീയങ്ങളില്‍ സ്മരിക്കപ്പെടേ അനേകം വ്യക്തികളുടെയും സംഭവങ്ങളുടെയും ചരിത്രവിവരണങ്ങള്‍ നഷ്ടപ്പെട്ടു കിടക്കുന്നു. ഇത്തരം വിടവുകള്‍ ശരിയായ പഠനത്തിനുള്ള വിഘ്‌നങ്ങളായി നിലനില്‍ക്കുന്നു. ചരിത്രത്തിന്റെ ഈ അപര്യാപ്തതയെ അതിജീവിച്ച് നടത്തപ്പെടുന്ന ചരിത്രാന്വേഷണത്തിന്റെ പരിമിതികളെക്കുറിച്ച് ആദ്യമേ നാം ബോധവാന്മാരായിരിക്കണം.
ഒരു പ്രത്യേക പ്രദേശത്ത് നിലനില്‍ക്കുന്ന ഹദീസുകള്‍ അവിടേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം, ആ പ്രദേശത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെട്ടിരിക്കും.1 ഇതിനാല്‍ കേരളത്തില്‍ ഇസ്‌ലാം പ്രവേശിച്ചതിന്റെ കാല നിര്‍ണയം നടത്തല്‍ അത്യാവശ്യമാണ്. കേരളീയരും അറബികളും തമ്മിലുള്ള മതകീയ കൊള്ളക്കൊടുക്കലുകള്‍ക്ക് പുറമെ സാമ്പത്തികവും സാമൂഹികവുമായ വ്യവഹാരങ്ങളും കേരളത്തിലേക്കുള്ള ഹദീസിന്റെ ആഗമനത്തിനു പുത്തന്‍ വഴികള്‍ സൃഷ്ടിച്ചു. കേരളീയര്‍ ഇസ്‌ലാമുമായി ബന്ധമാരംഭിച്ചതെന്നാണെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ വ്യത്യസ്ത വീക്ഷണക്കാരാണെങ്കിലും പ്രവാചകരുടെ കാലത്തുതന്നെ ഇതാരംഭിച്ചിരുന്നുവെന്നാണ്
ഭൂരിപക്ഷ മതം.
ഹാകിമിന്റെ മുസ്തദ്‌റകിലുള്ള ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഹദീസ് ഇവ്വിഷയകമായി പ്രസിദ്ധമാണ്. കേരളത്തിലെ ഒരു രാജാവ് പാരിതോഷികവുമായി ഒരു ദൗത്യസംഘത്തെ പ്രവാചക സന്നിധിയിലേക്കു നിയോഗിച്ചിരുന്നതാണ് ഹദീസിലെ പ്രതിപാദ്യം. ത്വബ്‌രിയുടെ അല്‍ഫിര്‍ദൗസുല്‍ ഹിക്മയില്‍ പ്രവാചകരെ സന്ദര്‍ശിച്ച് പതിനേഴു ദിവസം കൂടെ താമസിച്ച ഒരു ചേരമാന്‍ പെരുമാളെക്കുറിച്ചുള്ള പരാമര്‍ശമു്.2 പ്രസ്തുത ചേരമാന്‍ പെരുമാള്‍ കേരളത്തില്‍ നിന്നും മുസ്‌ലിമായ ശേഷമാണ് അറേബ്യയിലേക്കു യാത്രതിരിച്ചതെന്ന് ഫരിഷ്ത രേഖപ്പെടുത്തുന്നു.3 സുലൈമാന്‍ നബി (അ) ന്റെ കാലത്തുതന്നെ കേരളവുമായി അറേബ്യക്കു വ്യാപാര ബന്ധങ്ങള്‍ നിലനിന്നിരുന്നുവെന്ന ചരിത്ര പ്രസ്താവങ്ങളും പ്രവാചകരുടെ കാലത്തു മതകീയ ബന്ധം ഉായിരുന്നുവെന്നതിന് ഉപോല്‍ബലകമാണ്. ഒഫീറില്‍ (ബേപ്പൂര്‍) നിന്നാണ് സോളമന്‍ രാജാവിനു സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, മരുന്നുകള്‍ എന്നിവ ലഭിച്ചിരുന്നതെന്നു ഹര്‍ എഴുതിയിട്ടു്.4
ഇത്രയും വിശദീകരിച്ചത് ഹദീസുകള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ തക്ക സാമൂഹ്യോപാധിയായ ഊഷ്മള ബന്ധങ്ങള്‍ പ്രാക്തന കേരളീയര്‍ അറബികളുമായി നിലനിര്‍ത്തിയിരുന്നുവെന്ന് സൂചിപ്പിക്കാനാണ്. ഈ അനുയോജ്യ സാഹചര്യം മുതലെടുത്ത് കേരളത്തിലെത്തിയ പണ്ഢിതരില്‍ നിന്നായിരിക്കണം ആദ്യമായി കേരളത്തില്‍ ഹദീസ് പ്രചരിച്ചത്. പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്തും ശേഷവും ഇത്തരം പണ്ഢിതന്മാര്‍ കേരളത്തില്‍ വന്ന് മതാധ്യാപനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ചരിത്രത്തില്‍ സ്പഷ്ടമാണ്. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കുകയും അവലംബിക്കുകയും ചെയ്യപ്പെടുന്ന ഇത്തരം ഹദീസുകളാണ് പ്രധാന മതവിധികള്‍ക്കും ഫത്‌വകള്‍ക്കും മാനദണ്ഡമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയിലും ഇവ പരിചിതമായിരിക്കണം.
സ്വഹാബത്തിന്റെ കാലത്തു കേരളത്തിലെത്തിയ പ്രധാനികളിലൊരാളായിരുന്നു മുഗീറതുബ്‌നു ശുഅ്ബ (റ). ഹിജ്‌റ ഇരുപത്തേഴില്‍ ഉസ്മാന്‍ (റ) മുഗീറതുബ്‌നു ശുഅ്ബ യുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഇന്ത്യയിലേക്കു നിയോഗിച്ചു. അങ്ങനെ അവര്‍ മലബാറില്‍ വന്നിറങ്ങുകയും സമൂദന്‍ എന്ന രാജാവ് ഭരിക്കുന്ന കാലിക്കൂത്ത്5 എന്ന സ്ഥലത്തെത്തുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു. ഈ മുസ്‌ലിം ദൗത്യസംഘത്തില്‍ നിന്നും പ്രവാചകരെ കുറിച്ചും ചന്ദ്രന്‍ പിളര്‍ന്ന – റസൂലിന്റെ മുഅ്ജിസത്ത്- തിനെ കുറിച്ചും അവര്‍ അറിയാനിടയായി. കാലിക്കൂത്തിലെ ജനങ്ങളും ചന്ദ്രന്‍ പിളര്‍ന്ന ഈ സംഭവത്തിനു സാക്ഷികളായിരുന്നു. ഇതറിഞ്ഞ രാജാവ് ഇതേക്കുറിച്ചന്വേഷിക്കുകയും ലഭ്യമായ വിവരങ്ങള്‍ക്കും തങ്ങള്‍ രേഖപ്പെടുത്തിയിരുന്നവക്കും സാമ്യമുന്നെ് മനസ്സിലാക്കിയപ്പോള്‍ രാജാവും ദേശക്കാരും ഇസ്‌ലാം വരിക്കുകയും ചെയ്തുവെന്ന് ശൈഖ് മുഹമ്മദ് കബീറുല്‍ ബാരി ദാനാഫൂരിയുടെ ‘തദ്കിറത്തുല്‍ കില്‍റാം ഫീ താരീഖില്‍ ഖുലഫാഇല്‍ അറബി വല്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ കതായി അഹ്മദ് കോയശ്ശാലിയാത്തി രേഖപ്പെടുത്തിയിട്ടു്.6 ഈ സംഘത്തിന്റെ തലവനായിരുന്ന മുഗീറതുബ്‌നു ശുഅ്ബ (റ) കോഴിക്കോട്ടായിരുന്നു താമസിച്ചിരുന്നതെന്നും ആ സ്ഥലമാണ് പിന്നീട് മുഗ്ദാര്‍ (മുഗീറതുദ്ദാര്‍) എന്നു നാമകരണം ചെയ്യപ്പെട്ടതെന്നും ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം ഫത്ഹുല്‍ മുബീന്റെ ആമുഖത്തില്‍ പറഞ്ഞിട്ടു്. ഒരു സംഘമായി വന്ന ഇവ ര്‍ക്കു പുറമെ ബദ്‌രീങ്ങളില്‍പെട്ട അഞ്ചോളം പേര്‍ കേരളത്തിലെത്തിയതായും വിവരണങ്ങളു്7.വാമൊഴി രൂപത്തില്‍ കൈമാററം ചെയ്യപ്പെടാവുന്ന മന:പാഠമാക്കിയ ഹദീസുകളുടെ വ്യാപനത്തിനു ജനസമ്പര്‍ക്കം തന്നെ വലിയൊരു നിമിത്തമായിരുന്നു.
ഹദീസ് ശേഖരണത്തിനു വേി സാഹസിക യാത്രകള്‍ സംഘടിപ്പിക്കുകയും മുഹദ്ദിസുകളായി അറിയപ്പെടുകയും ചെയ്ത ആദ്യകാല കേരളത്തിലെ ചില പണ്ഢിതരെക്കുറിച്ചുള്ള വിവരണങ്ങള്‍ അത്ഭുതകരമാംവിധം യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നിന്നു വിദേശത്തു പോയി ഹദീസ് പണ്ഢിതരുടെ അടുക്കല്‍ പഠനം നടത്തുകയും ഹദീസ് റാവികളില്‍ (ഉദ്ധാരകര്‍) കണ്ണികളാവുകയും ചെയ്ത മലബാറുകാര്‍ പുരാതന കേരളത്തില്‍ ഉായിരുന്നു. യാഖൂതുല്‍ ഹമവി തന്റെ മുഅ്ജമുല്‍ ബുല്‍ദാന്‍ എന്ന ഗ്രന്ഥത്തിലെ ബാബുല്‍ മീമ് എന്ന അദ്ധ്യായത്തില്‍ എഴുതുന്നു: ”മലൈബാര്‍: ചുക്കും കുരുമുളകും ഇവിടെ സമ്പന്നമായി കാണപ്പെടുന്നു. ദിമിശ്ഖിന്റെ ചരിത്രത്തില്‍ ഞാനിങ്ങനെ കിട്ടു്. മലബാറുകാരന്‍ അബ്ദുറഹ്മാന്റെ പുത്രന്‍ അബ്ദുല്ലാഹില്‍ മലൈബാരി എന്ന വ്യക്തി ദിമിശ്ഖില്‍ ഉായിരുന്നു. കടല്‍തീരത്തുള്ള സൈ്വദാഅ് പട്ടണത്തിലെ അദ്‌നൂനില്‍ വെച്ച് ശീറാസുദേശക്കാരനും മരക്കച്ചവടക്കാരനുമായ അബ്ദുല്‍ വാഹിദിന്റെ മകന്‍ അഹ്മദില്‍ നിന്ന് അദ്ദേഹം ഹദീസ് പഠനം നടത്തി. ബസ്വറക്കാരനായ അബൂ അബ്ദുല്ലാഹിസ്സ്വൂരി എന്ന വ്യക്തി ഇദ്ദേഹത്തില്‍ (അബ്ദുല്ലാഹില്‍ മലൈബാരി) നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടു്.”
അറിയപ്പെടാതെപോയ അനേകം പേരില്‍ നിന്നുള്ള ഒരാളെക്കുറിച്ചുള്ള വിവരണമാണിത്. ഒരു മലബാറുകാരനാണ് വന്‍ ദൂരം പിന്നിട്ട് അന്യദേശത്ത് നിന്നു ഹദീസ് പഠിക്കുന്നതില്‍ വിജയിച്ചത്. ഇക്കാലത്ത് ലോകതലത്തില്‍ ഹദീസ് പഠനം സജീവമായിരുന്ന ദേശങ്ങളില്‍ പ്രധാനങ്ങളായിരുന്നു ദിമിശ്ഖ്, ബഗ്ദാദ്, ബസ്വറ തുടങ്ങിയവ. ദിമിശ്ഖില്‍ പോയി ഹദീസ് പഠനം നടത്തിയ അബ്ദുല്ലാഹില്‍ മലൈബാരിയുടെ ചരിത്രം, എണ്ണമറ്റ ഹദീസ് പണ്ഢിതരിലേക്കുള്ള ഒരു സൂചകമാണ്. അബ്ദുല്ലാഹിബ്‌നു അഹ്മദുല്‍ കാലിക്കൂത്തീ എന്ന ഹദീസ് പണ്ഢിതനെ കുറിച്ചുള്ള പരാമര്‍ശങ്ങളും ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ഹിജ്‌റ 879-ല്‍ കാലിക്കൂത്തില്‍ ജനിച്ച ഇദ്ദേഹം ഖാസിം, അബൂബക്കര്‍ എന്നീ സഹോദരന്മാരോടു കൂടെ മക്കയിലേക്ക് യാത്ര പോകുകയും അവിടെ വെച്ച് അശ്ശൈഖ് അല്‍ ഹാഫിളുസ്സഖാവി എന്ന പണ്ഢിതനില്‍ നിന്നു ഹദീസ് പഠനത്തില്‍ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഇതിനു പുറമെ ഹദീസ് ഉദ്ധരിക്കാന്‍ ഉസ്താദില്‍ നിന്നു അദ്ദേഹം പ്രത്യേക ഇജാസത്ത് നേടുകയും ചെയ്തിരുന്നു.8 തന്റെ ഗ്രന്ഥത്തില്‍ സഖാവിയും അബ്ദുല്ലാഹിബ്‌നു അഹ്മദ് കാലിക്കൂത്തി എന്ന പണ്ഢിതന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടു്്.
മുന്‍ചൊന്ന രു വിവരണങ്ങളിലും ശ്രദ്ധേയമായ ചില കാര്യങ്ങളു്. വിദേശത്തുവെച്ചാണ് മലബാറുകാരായ ഇവര്‍ ഹദീസ് വിദ്യ അഭ്യസിച്ചത്. അന്നു മലബാറിലുായിരുന്ന പണ്ഢിതരെ മാത്രം ആശ്രയിക്കുന്നതിനു പകരം അന്യനാടുകളിലെ പണ്ഢിതരെയും അവര്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന് സാരം. അന്നു മലബാറില്‍ ഇത്തരം പഠനങ്ങള്‍ക്കുള്ള ത്വര വ്യാപകമായ തോതില്‍ നിലനിന്നിരുന്നുവെന്നതിന്റെ ശക്തമായ തെളിവാണിത്. കാരണം, ഹദീസ് വിജ്ഞാനത്തെക്കുറിച്ച് ശരിയായ അവബോധവും ലക്ഷ്യങ്ങളുമുള്ള ഒരു സമൂഹത്തില്‍ നിന്നേ ഇത്തരം പഠനയാത്രകളും മററും പ്രതീക്ഷിക്കപ്പെടേതുള്ളൂ. ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ താരതമ്യേന ദുര്‍ബലമായിരുന്ന അക്കാലത്ത് തന്നെ ഇത്തരം വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ അതിനു പ്രേരകമായ ചാലക ശക്തി എത്രമാത്രം ശക്തമായിരുന്നു.
മുന്‍കാല കേരളത്തിലെ സാധാരണ ജനങ്ങളെ പൊതുവെയും ഹദീസ് പഠിതാക്കളെ പ്രത്യേകിച്ചും സ്വാധീനിച്ച മറ്റൊരു ഘടകം കേരളത്തിലെത്തിയ വിദേശ പണ്ഢിതരും അവര്‍ ആരംഭിച്ച മതപഠന കേന്ദ്രങ്ങളുമായിരുന്നു. ആത്മീയവും വൈജ്ഞാനികവുമായി പ്രവാചകരുടെ അനന്തരാവകാശം ലഭിച്ച ഇത്തരം വിദേശ പണ്ഢിതര്‍ കേരളത്തിലെ മിക്കയിടങ്ങളിലും ദര്‍സ് നടത്തിയിരുന്നു. ആധുനിക യൂണിവേഴ്‌സിററികളെപ്പോലെ ഇത്തരം ദര്‍സുകളില്‍ വിദേശ രാഷ്ട്രങ്ങളിലെയും വിദ്യാര്‍ഥികള്‍ സംബന്ധിക്കാറുായിരുന്നു. സിറിയ, ബാഗ്ദാദ്, യമന്‍, മക്ക, മദീന, മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുപോലും വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠനത്തിനെത്തിയിരുന്നു.9 ലോക പ്രശസ്തങ്ങളായ അനേകം ഇസ്‌ലാമിക സര്‍വകലാശാലകള്‍ നിലനില്‍ക്കെയായിരുന്നു കേരളത്തിലേക്കുള്ള പഠന പര്യടനങ്ങള്‍ എന്നോര്‍ക്കേതു്. ഹദീസ് പഠനശാഖ അടക്കമുള്ള വിജ്ഞാനീയങ്ങള്‍ക്ക് കേരളത്തിലുായ ലഭ്യതയായിരുന്നു ഇതിന്റെ അടിസ്ഥാന കാരണം. മലബാറിലെ ഇത്തരം മതപഠന കേന്ദ്രങ്ങളില്‍ അധ്യാപനം നടത്തിയിരുന്നവരില്‍ വിദേശികളായ പണ്ഢിതരും ഉള്‍പ്പെടുന്നു. മലബാറില്‍ മതാധ്യാപനങ്ങളില്‍ മുഴുകിയിരുന്ന ഇത്തരം പണ്ഢിതരുമായി പരിചയപ്പെടാന്‍ കഴിഞ്ഞുവെന്ന് ഇബ്‌നു ബതൂത്ത രേഖപ്പെടുത്തിയിട്ടു്. അദ്ദേഹം എഴുതുന്നു: ”കടല്‍ സഞ്ചാരികള്‍ വമ്പിച്ച നേര്‍ച്ചകള്‍ നേരുകയും ഹിന്ദുക്കളും മുസ്‌ലിംകളും ഒരേപോലെ ആദരിക്കുകയും ചെയ്തിരുന്ന ജുമുഅത്ത് പള്ളി സ്ഥിതി ചെയ്യുന്ന ഏഴിമലയിലേക്കാണ് പിന്നെ ഞങ്ങള്‍ പോയത്. വലിയൊരു ധനശേഖരമുായിരുന്ന പള്ളിയില്‍ വഴിയാത്രക്കാര്‍ക്കും അശരണര്‍ക്കും വേിയുള്ള ഭക്ഷണശാലയും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉായിരുന്നു. മിഖ്ദിശ് (സോമാലിയ) സ്വദേശിയും ഭക്തനും സല്‍സ്വഭാവിയുമായ ഒരു പണ്ഢിതനെ ഞാനവിടെ കു. മക്കയിലും മദീനയിലും പതിനാലു കൊല്ലം വീതം താമസിച്ചതിനു പുറമെ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുന്നെ് അദ്ദേഹം എന്നോടു പറഞ്ഞു.”10 ഈ വിവരണത്തില്‍ കാണുന്ന പണ്ഢിതന്റെ ഹദീസ് നൈപുണ്യം തെളിയിക്കാന്‍ കൂടുതല്‍ രേഖകള്‍ ആവശ്യമില്ല. കാരണം ഇരുപത്തെട്ടു വര്‍ഷം ഹദീസിന്റെ വളര്‍ത്തുനാടുകളായ മക്കയിലും മദീനയിലും ചെലവഴിച്ച പണ്ഢിതനാണിദ്ദേഹം. ഇദ്ദേഹത്തിന്റെ മതപഠന കേന്ദ്രവും ഹദീസ് വ്യാപനത്തില്‍ നല്ല സ്വാധീനം ചെലുത്തിയിരുന്നുവെന്നു വേണം കരുതാന്‍.
ഇങ്ങനെ അധ്യാപനം നടത്തിയിരുന്ന ഏഴോളം പണ്ഢിതന്മാരെ കതായി ഇബ്‌നു ബത്തൂത്ത സാക്ഷ്യപ്പെടുത്തുന്നു. ഒമാനില്‍ നിന്നുള്ള ഒരു പണ്ഢിതന്‍ ഫന്തരീന (പന്തലായനി) യിലും ഖസ്‌വീനില്‍ നിന്നുള്ള പണ്ഢിതന്‍ കൊല്ലത്തും സേവനമനുഷ്ഠിച്ചിരുന്നു. ബഹ്‌റൈനില്‍ നിന്നുള്ള ഇബ്രാഹീം ശാഹ്ബന്ദര്‍ എന്ന നേതാവിനെ കോഴിക്കോട്ടു വെച്ച് ഇബ്‌നു ബത്തൂത്ത പരിചയപ്പെട്ടിരുന്നു.11
മതവിജ്ഞാന രംഗത്തു കേരളത്തിനുായിരുന്ന ഇത്തരം അന്തര്‍ദേശീയ ബന്ധങ്ങളിലൂടെയാണ് ഹദീസ് വിജ്ഞാനം പ്രധാനമായും ഉത്ഭവിച്ചതും വളര്‍ച്ച പ്രാപിച്ചതും. പക്ഷേ, മുന്‍കാല കേരള ചരിത്രത്തിന്റെ പകുതിപോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നതിനാല്‍ പൂര്‍വ ഹദീസ് പണ്ഢിതരുടെ കൃത്യമായ ചരിത്രനിര്‍ ണയം അസാധ്യമാണ്. ഈയൊരു പരിമിതിയില്‍ കാലൂന്നി നില്‍ക്കുന്ന ഒരു ചരിത്രാന്വേഷിക്ക് ചിതറിയ ചില വിവരങ്ങള്‍ മാത്രമേ പ്രാപ്യമാകൂ. ഇതിനു പുറമെ, കേരളം സാക്ഷിയായ അനേകം വിപ്ലവങ്ങളും അധിനിവേശങ്ങളും വിശ്വസ്തങ്ങളായ ചരിത്രരേഖകളുടെ ഉന്മൂല നാശത്തിനു ഹേതുവായിട്ടു്.
ആധുനിക കേരളത്തിലെ ഹദീസ് പഠനത്തെക്കുറിച്ച് കുറച്ചേറെ പറയാനു്. കേരളത്തിലെ പണ്ഢിതരില്‍ ഭൂരിഭാഗവും ഹദീസിലെ ആധികാരിക ഗ്രന്ഥങ്ങള്‍ അധ്യാപനം നടത്തുന്നവരും നിപുണരുമാണെന്നത് പൊതുവായ സവിശേഷതയാണ്. ഈ വിഷയത്തില്‍ ഗ്രന്ഥരചനയിലേര്‍പ്പെടാന്‍ അവര്‍ക്കു പക്ഷേ, പല പ്രതികൂല ഘടകങ്ങളെയും അതിജയിക്കേിയിരുന്നു. സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ഇവയില്‍ പ്രധാനങ്ങളായിരുന്നു. ഇതേ പ്രകാരം, പുത്തന്‍ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടെ അവക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനും യഥാര്‍ഥ ഇസ്‌ലാമിക ആശയം ഉയര്‍ത്തിപ്പിടിക്കാനും തങ്ങളുടെ സമയത്തിന്റെ സിംഹഭാഗവും പണ്ഢിതര്‍ക്കു ചെലവഴിക്കേിവന്നു. അതിനാല്‍ വ്യാപകമായ ഹദീസ് ഗ്രന്ഥരചനാ ശ്രമങ്ങള്‍ ഇക്കാലത്തു വിരളമായിരുന്നു. എങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്ന് പലേടങ്ങളിലും ഗ്രന്ഥരചനാ ശ്രമങ്ങള്‍ നടന്നുവെന്നത് സ്മരണീയമാണ്.
മൗലാനാ വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍ രചിച്ച ‘സ്വിഹാഹുശ്ശൈഖൈനി’ എന്ന ഗ്രന്ഥം ഹദീസ് വിജ്ഞാനത്തില്‍ നീ കാലയളവിനു ശേഷം പുറത്തുവന്ന അപൂര്‍വ ഗ്രന്ഥമാണ്. സമസ്തയുടെ വൈസ് പ്രസിഡായും, ശേഷം വിയോഗം വരെ പ്രസിഡായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടു്. പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഉപരിപഠനത്തിനായി നാദാപുരം ജുമുഅത്ത് പള്ളിയില്‍ പോയി. വ്യത്യസ്ത ഗുരുനാഥന്മാരുടെ ശിഷ്യത്വം സ്വീകരിച്ച ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ അഞ്ചു വര്‍ഷമാണ് പഠനം നടത്തിയത്. ‘സ്വിഹാഹുശ്ശൈഖൈനി’ എന്ന തന്റെ ഗ്രന്ഥത്തില്‍ 2648-ഓളം പ്രബലമായ ഹദീസുകള്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടു്. ആയിരത്തിയഞ്ഞൂറ് കോപ്പികളുായിരുന്ന സ്വിഹാഹില്‍ നിന്നും അറുനൂററി അമ്പതു കോപ്പികള്‍ അദ്ദേഹം സൗജന്യമായി പലര്‍ക്കും നല്‍കുകയാണുായത്. നല്ല സാമ്പത്തിക ശേഷിയുായിരുന്ന ഇദ്ദേഹത്തിന്റെ സ്വന്തമായ അച്ചുകൂടത്തില്‍ നിന്നാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഇതിനു പുറമെ, സ്വിഹാഹിന് ‘ഖാദിമുസ്സ്വഹീഹൈനി’ എന്ന ശറഹും ‘ഹാശിയതു സിഹാഹുശ്ശൈഖൈനി’ എന്ന വ്യാഖ്യാനവും അദ്ദേഹം തന്നെ എഴുതിത്തുടങ്ങിയിരുന്നു. മക്കയിലെ മുദരിസും മുഫ്തിയുമായിരുന്ന സയ്യിദ് അലവി മാലിക്കി സ്വിഹാഹിന് അവതാരിക എഴുതാമെന്ന് സമ്മതിച്ചിരുന്നുവത്രെ!12 1965-ജൂലൈ 29 നാണ് വാളക്കുളം ഉസ്താദ് വഫാത്തായത്. അദ്ദേഹം നിര്‍മിച്ച വാളക്കുളത്തെ മസ്ജിദ് മൗലവിയുടെ മുന്‍വശത്താണ് ഖബറിടം.
ആധുനിക കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന ബൃഹത്തായ ഹദീസ് വ്യാഖ്യാന ഗ്രന്ഥമാണ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ മിര്‍ആത്തുല്‍ മിശ്കാത്ത്. ജീവിച്ചിരിക്കുന്ന പണ്ഢിതനും ഗ്രന്ഥകാരനുമായ ഇദ്ദേഹത്തിന്റെ ഈ ഗ്രന്ഥം മിശ്കാത്തിന്റെ വ്യാഖ്യാനമാണ്. ഹദീസ് പഠനത്തില്‍ നൂറുപുറം പോലും എഴുതാന്‍ വളരെയേറെ ആളുകള്‍ ഇല്ലാതിരുന്ന കാലത്താണ് ഉള്ളടക്കത്തില്‍ ആഢ്യത്വം പുലര്‍ത്തുന്ന അയ്യായിരത്തി ഇരുനൂറോളം പേജുകളുള്ള മിര്‍ആത്തിന്റെ പ്രസിദ്ധീകരണം എന്നതു തന്നെയാണീ ഗ്രന്ഥത്തിന്റെ ഏററവും വലിയ സവിശേഷത. മിശ്കാത്തിലെ ഹദീസ് അവതരിപ്പിക്കുന്നതിനിടെ നല്‍കപ്പെടുന്ന വിശദീകരണങ്ങള്‍ക്കു പുറമെ ഓരോ അദ്ധ്യായത്തിനും ശേഷം പ്രത്യേകം തയ്യാറാക്കപ്പെട്ട പഠനങ്ങള്‍ ഗഹനങ്ങളാണ്. ഇവക്കു പുറമേ ഹദീസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചാര്‍ട്ടുകള്‍, സൂചികകള്‍, അപൂര്‍വ ചിത്രങ്ങള്‍, ഭൂപടങ്ങള്‍ എന്നിവയും ഓരോ വാള്യത്തിലും നല്‍കിയിട്ടു്. കര്‍മശാസ്ത്ര നിയമങ്ങളുടെ ചര്‍ച്ചകളില്‍ നാലു മദ്ഹബുകളുടെയും വിധികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എട്ടു വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട മിര്‍ആത്തില്‍ വിവാദ സംബന്ധിയായ ഹദീസുകളുടെ പഠനങ്ങള്‍ കൂടുതല്‍ പണ്ഢിതോചിതങ്ങളാണ്. വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ട ഹദീസുകളുടെ അറബി അക്ഷരമാലാ ക്രമത്തിലുള്ള വിശാലമായ ഇന്‍ഡക്‌സ് എട്ടാം വാള്യത്തില്‍ കാണാം. മിശ്കാത്തില്‍ ഉള്‍പ്പെട്ട സ്വഹാബികള്‍, താബിഉകള്‍, മററു പിന്‍ഗാമികള്‍ എന്നിവരുടെ ചരിത്രവും ആമുഖമായി ചേര്‍ത്തിരിക്കുന്നു. പ്രധാന ഗ്രന്ഥങ്ങള്‍, പണ്ഢിതര്‍, ഹദീസ് സംജ്ഞകള്‍ എന്നിവയുടെ വിവരണങ്ങള്‍ പഠിതാക്കള്‍ക്കു കൂടുതല്‍ ഉപകാരപ്രദമാണ്. അബൂബക്കര്‍ സിദ്ദീഖ് (റ) വിന്റെ പരമ്പരയില്‍ 1939-ലാണ് ഇസ്മാഈല്‍ മുസ്‌ലിയാര്‍ ജനിച്ചത്. പല ഗുരുനാഥന്മാരില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1984 മുതല്‍ കാരന്തൂരിലെ മര്‍കസ് ശരീഅത്ത് കോളജില്‍ ശൈഖുല്‍ ഹദീസായി സേവനമനുഷ്ഠിക്കുന്നു. 1964-ല്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം ആലത്തൂര്‍പടി (പൊടിയാട്), കാവനൂര്‍, പുല്ലാര, നെല്ലിക്കുത്ത്, അരിമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. ‘മിര്‍ആത്തുല്‍ മിശ്കാത്ത്’ പോലെയുള്ള ഒരു ബൃഹത്തായ ഗ്രന്ഥം ലോകതലത്തില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുാവണം.
ഹദീസ് വിതരണത്തിലെ സൂക്ഷ്മത
ഹദീസുകള്‍ നബി (സ്വ) യെ സംബന്ധിച്ച വാര്‍ത്താവിതരണമാണ്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത സൂക്ഷ്മതയാണ് ഹദീ സ് നിവേദകര്‍ പാലിച്ചിട്ടുള്ളത്. കള്ളവാര്‍ത്തകളും നുണ പ്രചാരണവും കിംവദന്തികളും പ്രചരിക്കാതിരിക്കാന്‍ സര്‍വ സുഷിരങ്ങളും അടച്ചു കൊുള്ള സമീപനമാണ് അവര്‍ സ്വീകരിച്ചത്. നബി (സ്വ) യുടെ വചനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കളവ് വന്നു പോയാല്‍ നരക ശിക്ഷ അവര്‍ ഭയന്നിരുന്നു. മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം :”ഒരു മനുഷ്യന്‍ കള്ളനാകാന്‍ കേട്ടതൊക്കെ പറയുകയെന്നത് തന്നെ ധാരാളം മതി”. ബുഖാരി 107-ാം നമ്പറായി ഉദ്ധരിച്ച ഹദീസില്‍ നബി (സ്വ) പറയുന്നു: ”എന്റെ മേല്‍ ആരെങ്കിലും കളവു പറഞ്ഞാല്‍ നരകത്തില്‍ ഇരിപ്പിടം അവനുറപ്പിക്കട്ടെ.” ഇസ്‌ലാമിന്റെ നിലനില്‍പ് അതിന്റെ മൂലങ്ങളുടെ വിശ്വാസ്യതയാണ്; ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും. ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏററിട്ടു്. സുന്നത്ത് പ്രചരിക്കുന്നതിലൂടെ അസത്യം വരാതിരിക്കാന്‍ സ്വഹാബികളും പിന്‍ തലമുറയും അതീവ സൂക്ഷ്മത പാലിച്ചിട്ടു്. വല്ല അബദ്ധവും വരുമോയെന്ന് ഭയന്ന് ചില സ്വഹാബികള്‍ വളരെ അപൂര്‍വ്വമായാണ് ഹദീസ് പറഞ്ഞിരുന്നത്.നബിയുടെ ചര്യകള്‍ പിന്‍തലമുറയായ താബിഉകള്‍ക്ക് പ്രബോധനം ചെയ്യേ ഭാരിച്ച ബാദ്ധ്യതയുന്നെ് അറിഞ്ഞു കൊു തന്നെയാണ് ഹദീസ് നിവേദനത്തില്‍ അവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സു ബൈര്‍ ബിന്‍ അവ്വാം, സൈദ് ബിന്‍ അര്‍ഖം, ഇംറാന്‍ ബിന്‍ ഹുസൈന്‍ തുടങ്ങിയവര്‍ ഇപ്രകാരം നിയന്ത്രിച്ചവരില്‍ പ്രധാനികളത്രെ.   സുബൈര്‍ (റ) നോട് മകന്‍ അബ്ദുല്ല ഒരിക്കല്‍ ചോദിച്ചു : താങ്കള്‍ എന്താണ് നബിയുടെ ഹദീസ് പറയാത്തത്? സുബൈര്‍ മറുപടി പറഞ്ഞു :”ഞാന്‍ തിരുനബിയെ വിട്ടുപിരിയാത്ത വ്യക്തിയായിരുന്നു. ധാരാളം ഹദീസുകളും ഞാന്‍ കേട്ടിട്ടു്. പക്ഷേ, എന്റെ മേല്‍ കളവ് പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടം കരുതട്ടെയെന്ന നബി വചനം ഭയന്നാണ് മററുള്ളവരെപോലെ ഞാനധികം ഹദീസുകള്‍ ഉദ്ധരിക്കാതിരുന്നത്” (ബുഖാരി ഹദീസ് 107).  സൈദ്ബിന്‍ അര്‍ഖമിനോട് ആരെങ്കിലും ഹദീസ് പറഞ്ഞുതരാനാവശ്യപ്പെട്ടാല്‍ അദ്ദേഹം പറയാറ് ”ഞങ്ങള്‍ക്ക് പ്രായമായി; മറവി പിടികൂടിത്തുടങ്ങി. നബിയുടെ ഹദീസ് പറയുമ്പോള്‍ വളരെ സൂക്ഷിക്കേതാണ്” എന്നാണ്.   സാഇബ് ബിന്‍ യസീദ് പറയുന്നു. അബൂ സഈദുല്‍ ഖുദ്‌രിയോടൊപ്പം ഞാന്‍ മദീനയില്‍ നിന്ന് മക്കവരെ യാത്ര ചെയ്തു (ദിവസങ്ങളോളം നീു നില്‍ക്കുന്ന പഴയകാല യാത്ര). അതിനിടയില്‍ ഒരു ഹദീസ് പോലും അദ്ദേഹം പറഞ്ഞു തിന്നിട്ടില്ല. അനസ് (റ) 2276 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഖ്യാതിനേടിയ സ്വഹാബിയായിട്ടു പോലും ഹദീസുകള്‍ പറഞ്ഞു കഴിഞ്ഞ ഉടനെ ‘അവ് കമാ ഖാല’ എന്ന് ചേര്‍ത്തു പറയാറുായിരുന്നു. നബി (സ്വ) പറഞ്ഞു എന്നതിനു ‘ഖാലറസൂലുല്ലാഹി, എന്നാണ് പറയേത്. നബി (സ്വ) യുടെ വചനമായി പറഞ്ഞ ഒരു കാര്യം നബിയുടെതല്ലെങ്കിലോ? കളവായില്ലേ? അപ്പോള്‍ സൂക്ഷ്മതക്ക് വേി ഉപയോഗിക്കുന്ന വാക്കാണ് അനസ് (റ) പറയാറുായിരുന്നത്. മനഃപൂര്‍വ്വമല്ലാതെ പോലും കളവ് വന്ന് പോകാതിരിക്കാനാണ് ആ മഹാത്മാക്കള്‍ ഇത്രയും സൂക്ഷ്മത പാലിച്ചിരുന്നത് (അസ്സുന്നതു വമകാനതുഹാ പേ: 63).

ഹദീസ് വിതരണത്തിലെ സൂക്ഷ്മത

ഹദീസുകള്‍ നബി (സ്വ) യെ സംബന്ധിച്ച വാര്‍ത്താവിതരണമാണ്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത സൂക്ഷ്മതയാണ് ഹദീ സ് നിവേദകര്‍ പാലിച്ചിട്ടുള്ളത്. കള്ളവാര്‍ത്തകളും നുണ പ്രചാരണവും കിംവദന്തികളും പ്രചരിക്കാതിരിക്കാന്‍ സര്‍വ സുഷിരങ്ങളും അടച്ചു കൊണ്ടുള്ള സമീപനമാണ്  അവര്‍ സ്വീകരിച്ചത്. നബി (സ്വ) യുടെ വചനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കളവ് വന്നു പോയാല്‍ നരക ശിക്ഷ അവര്‍ ഭയന്നിരുന്നു. മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം :”ഒരു മനുഷ്യന്‍ കള്ളനാകാന്‍ കേട്ടതൊക്കെ പറയുകയെന്നത് തന്നെ ധാരാളം മതി”. ബുഖാരി 107-ാം നമ്പറായി ഉദ്ധരിച്ച ഹദീസില്‍ നബി (സ്വ) പറയുന്നു: “എന്റെ മേല്‍ ആരെങ്കിലും കളവു പറഞ്ഞാല്‍ നരകത്തില്‍ ഇരിപ്പിടം അവനുറപ്പിക്കട്ടെ.” ഇസ്ലാമിന്റെ നിലനില്‍പ് അതിന്റെ മൂലങ്ങളുടെ വിശ്വാസ്യതയാണ്; ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും. ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏററിട്ടുണ്ട്. സുന്നത്ത് പ്രചരിക്കുന്നതിലൂടെ അസത്യം വരാതിരിക്കാന്‍ സ്വഹാബികളും പിന്‍ തലമുറയും അതീവ സൂക്ഷ്മത പാലിച്ചിട്ടുണ്ട്. വല്ല അബദ്ധവും വരുമോയെന്ന്  ഭയന്ന് ചില സ്വഹാബികള്‍ വളരെ അപൂര്‍വ്വമായാണ് ഹദീസ് പറഞ്ഞിരുന്നത്.നബിയുടെ ചര്യകള്‍ പിന്‍തലമുറയായ താബിഉകള്‍ക്ക് പ്രബോധനം ചെയ്യേണ്ട ഭാരിച്ച ബാദ്ധ്യതയുണ്ടെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഹദീസ് നിവേദനത്തില്‍ അവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സു ബൈര്‍ ബിന്‍ അവ്വാം, സൈദ് ബിന്‍ അര്‍ഖം, ഇംറാന്‍ ബിന്‍ ഹുസൈന്‍ തുടങ്ങിയവര്‍ ഇപ്രകാരം നിയന്ത്രിച്ചവരില്‍ പ്രധാനികളത്രെ.
സുബൈര്‍ (റ) നോട് മകന്‍ അബ്ദുല്ല ഒരിക്കല്‍ ചോദിച്ചു : താങ്കള്‍ എന്താണ് നബിയുടെ ഹദീസ് പറയാത്തത്? സുബൈര്‍ മറുപടി പറഞ്ഞു :”ഞാന്‍ തിരുനബിയെ വിട്ടുപിരിയാത്ത വ്യക്തിയായിരുന്നു. ധാരാളം ഹദീസുകളും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ മേല്‍ കളവ് പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടം കരുതട്ടെയെന്ന നബി വചനം ഭയന്നാണ് മററുള്ളവരെപോലെ ഞാനധികം ഹദീസുകള്‍ ഉദ്ധരിക്കാതിരുന്നത്” (ബുഖാരി ഹദീസ് 107).
സൈദ്ബിന്‍ അര്‍ഖമിനോട് ആരെങ്കിലും ഹദീസ് പറഞ്ഞുതരാനാവശ്യപ്പെട്ടാല്‍ അദ്ദേഹം പറയാറ് “ഞങ്ങള്‍ക്ക് പ്രായമായി; മറവി പിടികൂടിത്തുടങ്ങി. നബിയുടെ ഹദീസ് പറയുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്” എന്നാണ്.
സാഇബ് ബിന്‍ യസീദ് പറയുന്നു. അബൂ സഈദുല്‍ ഖുദ്രിയോടൊപ്പം ഞാന്‍ മദീനയില്‍ നിന്ന് മക്കവരെ യാത്ര ചെയ്തു (ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന പഴയകാല യാത്ര). അതിനിടയില്‍ ഒരു ഹദീസ് പോലും അദ്ദേഹം പറഞ്ഞു തിന്നിട്ടില്ല. അനസ് (റ) 2276 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഖ്യാതിനേടിയ സ്വഹാബിയായിട്ടു പോലും ഹദീസുകള്‍ പറഞ്ഞു കഴിഞ്ഞ ഉടനെ ‘അവ് കമാ ഖാല’ എന്ന് ചേര്‍ത്തു പറയാറുണ്ടായിരുന്നു. നബി (സ്വ) പറഞ്ഞു എന്നതിനു  ‘ഖാലറസൂലുല്ലാഹി, എന്നാണ് പറയേണ്ടത്. നബി (സ്വ) യുടെ വചനമായി പറഞ്ഞ ഒരു കാര്യം നബിയുടെതല്ലെങ്കിലോ? കളവായില്ലേ? അപ്പോള്‍ സൂക്ഷ്മതക്ക് വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് അനസ് (റ) പറയാറുണ്ടായിരുന്നത്. മനഃപൂര്‍വ്വമല്ലാതെ പോലും കളവ് വന്ന് പോകാതിരിക്കാനാണ് ആ മഹാത്മാക്കള്‍ ഇത്രയും സൂക്ഷ്മത പാലിച്ചിരുന്നത് (അസ്സുന്നതു വമകാനതുഹാ പേ: 63).

ഹദീസ് നിവേദക ചരിത്രം

രിവായത്തുല്‍ ഹദീസ്, ദിറായത്തുല്‍ ഹദീസ് എന്നീ രണ്ട്് വിഷയങ്ങളിലായിട്ടാണ് ഹദീസ് പണ്ഢിതര്‍ ചര്‍ച്ച നടത്തുന്നത്. നിവേദക പരമ്പരയുമായി ബന്ധപ്പെടുന്ന സര്‍വ്വശാഖകളും ഒന്നാമത്തെ ഇനത്തില്‍ പെടുന്നു. ഉസ്വൂലുല്‍ ഹദീസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.  മുഹദ്ദിസുകളുടെ ചര്‍ച്ചകള്‍ മുഖ്യമായും ഇതിലാണ്.  നിവേദക പരമ്പരയുടെ ബലാബലങ്ങള്‍ നിജപ്പെടുത്തുന്നത് പരമ്പരയിലെ റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യതകള്‍ പരിഗണിച്ചുകൊണ്ടാണ്. അതിനാല്‍ റിപ്പോര്‍ട്ടര്‍മാരുടെ നിരൂപണം നടത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ ആവശ്യമായി.  ‘അസ്മാഉര്‍രിജാല്‍’ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.  ഈ വിഷയകമായി ധാരാളം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്.  മര്‍തബകളുടെ ക്രമമനുസരിച്ച് റിപ്പോര്‍ട്ടര്‍മാരെ നിരൂപിക്കുന്നതും അറബി അക്ഷരമാലയുടെ ക്രമമനുസരിച്ച് മൊത്തത്തിലുള്ള റിപ്പോര്‍ട്ടര്‍മാരുടെ മാത്രം നിരൂപണം നടത്തുന്നതും മൊത്തത്തില്‍ യോഗ്യരേയോ അയോഗ്യരേയോ മാത്രം പ്രതിപാദിക്കുന്നതുമായി പലരൂപത്തിലും ഈ ശാഖയില്‍ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.  ബഹു. ഇബ്നു സഅദ് (റ) വിന്റെ എട്ട് വാല്യങ്ങള്‍ വരുന്ന ത്വബഖാത്ത് ഒന്നാം ഇനത്തിലും ബുഖാരി (റ) വിന്റെ പതിനൊന്ന് വാല്യങ്ങള്‍ വരുന്ന ‘താരീഖുല്‍ കബീര്‍’ ബഹു. ഇബ്നു ഘുക്ത (റ) വിന്റെ പത്ത് വാല്യങ്ങള്‍ വരുന്ന ‘തഹ്ദീബുത്തഹ്ദീബ്,’ ദഹബിയുടെ നാല് വാല്യങ്ങള്‍ വരുന്ന ‘മീസാനുല്‍ ഇഅ്തിദാല്‍’ ‘തത്കിറത്തുല്‍ ഹുഫ്ഫാള്’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രണ്ടാമത്തെ ഇനത്തിലും ഇമാം ത്വഹാവി (റ) യുടെ ‘മആനില്‍ ആസാറി’ലെ റിപ്പോര്‍ട്ടര്‍മാരെ മാത്രം പരാമര്‍ശിക്കുന്ന ഇമാം അയ്നി (റ) എഴുതിയ ‘മഗാനില്‍ അഖ്യാര്‍ ഫീ രിജാലി മആനില്‍ ആസാര്‍’ ശൈഖ് ഖാസിമുല്‍ ഹനഫി (റ) എഴുതിയ ‘അല്‍ ഈസാര്‍ ബി രിജാലി മആനില്‍ ആസാര്‍’ എന്നീ ഗ്രന്ഥങ്ങള്‍ മൂന്നാമത്തെ ഇനത്തിലും ഖത്വീബുല്‍ ബഗ്ദാദി (റ) എഴുതിയ പതിനാല് വാല്യങ്ങള്‍ വരുന്ന ‘താരീഖ് ബഗ്ദാദ്, ബഹു ഇബ്നു അസാകിര്‍ (റ) എഴുതിയ എണ്‍പത് വാല്യങ്ങള്‍ വരുന്ന ‘താരീഖു ദിമശ്ഖില്‍ കബീര്‍’ തുടങ്ങിയവ നാലാമത്തെ ഇനത്തിലും ഇബ്നു ഹിബ്ബാന്‍ എഴുതിയ ‘കിതാബുസ്സിഖാത്ത്’ അഞ്ചാം ഇനത്തിലും ഇമാം ബുഖാരി (റ) എഴുതിയ ‘അള്ളുഅഫാഉസ്സഗീര്‍’, ദഹബി എഴുതിയ ‘അല്‍ മുഗ്നി ഫിള്ളുഅഫാഅ്’  തുടങ്ങിയ ഗ്രന്ഥങ്ങള്‍ ആറാം ഇനത്തിലും രചിക്കപ്പെട്ടവയാണ്. നാട്, ഖിബ്ല, എന്നിവയിലേക്ക് ചേര്‍ത്തി അറിയപ്പെടുന്ന റിപ്പോര്‍ട്ടര്‍മാരുടെ നാമങ്ങള്‍ അറബി അക്ഷരമാല ക്രമമനുസരിച്ച് ക്രോഡീകരിക്കപ്പെട്ട ഒരു മഹല്‍ ഗ്രന്ഥമാണ് ഇബ്നു സംആനി എഴുതിയ ‘അല്‍ അന്‍സാബ്’ ഇതിന്റെ ചുരുക്കമാണ് ഇമാം സുയൂഥി (റ) യുടെ ലുബ്ബു- ലുബാബ്. ഒരേ പേരില്‍ ഒന്നിലധികം റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാകുമ്പോള്‍ അവരെ തിരിച്ചറിയുന്നതിനു രചിക്കപ്പെട്ട  ഗ്രന്ഥങ്ങളാണ്. അസ്ദിയുടെ ‘മുശ്തബഹുന്നിസ്ബ’, ദഹബിയുടെ ‘മുശ്ശബഹുല്‍ അസ്മാഅ്, ഇബ്നു ഹജറിന്റെ  തബ്സ്വിറത്ത് തുടങ്ങിയവ. നിവേദക പരമ്പയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേറെയും പല ശാഖകള്‍ ഉണ്ട്.  നിരൂപണ ശാഖക്ക് തുടക്കം കുറിച്ചത് ഹാളിഫ് യഹ്യബ്നു സഈദില്‍ ഖത്താര്‍ (റ) ആയിരുന്നുവെന്നും യഹ്യബ്നു മഈന്‍, അലിയ്യുല്‍ മദീനി (റ) തുടങ്ങിയവര്‍ പിന്നീടാണ് ഈ ശാഖയില്‍ പ്രവേശിച്ചതെന്നും ഫത്ഹുല്‍ മുല്‍ഹിം 67/1 ല്‍ പറഞ്ഞിട്ടുണ്ട്.  പ്രസ്തുത ശാഖകളിലെല്ലാം ഗ്രന്ഥമെഴുതിയ മഹല്‍ വ്യക്തിയാണ് ഹിജ്റ 463 ല്‍ വഫാത്തായ ഖത്തീബുല്‍ ബഗ്ദാദി   (റ). പില്‍ക്കാല പണ്ഢിതരില്‍ ഇമാം നവവി (റ) എഴുതിയ തഖ്രീബുറാവി ഈ വിഷയത്തില്‍ പ്രധാന ഗ്രന്ഥമാണ്.  ഇമാം സുയൂഥി (റ) ഇതിന്നെഴുതിയ വ്യാഖ്യാനമാണ് തദ്രിബുര്‍റാവി എന്ന ഗ്രന്ഥം.  ഇവ്വിഷയത്തിലെ ആദ്യ രചന ഹാകിം (റ) എഴുതിയ ‘അല്‍-മുഹദ്ദിസുല്‍ ഫാസില്‍’ എന്ന ഗ്രന്ഥമാകുന്നു. അതിന്റെ രത്നച്ചുരുക്കമാണ് ഇബ്നു സ്വലാഹ് (റ) എഴുതിയ ഉലൂമില്‍ഹദീസ്. അതിനെ ചുരുക്കി ഇബ്നു കസീര്‍ (റ) എഴുതിയ ഇഖ്തിസ്വാറു ഉലൂമില്‍ ഹദീസ് എന്ന ഗ്രന്ഥവും ഈ വിഷയത്തില്‍  പ്രസിദ്ധമാണ്.  ഇവ്വിഷയകമായി ഇന്ന് അവലംബിക്കുന്ന മുഖ്യഗ്രന്ഥം ബഹു ഇബ്നു ഹജര്‍ (റ) എഴുതിയ നുഖ്ബത്തുല്‍ ഫിക്ര്‍ ആണ്.  ഇതിന് മുല്ലാ അലിയ്യുല്‍ഖാരി (റ) എഴുതിയ വ്യാഖ്യാനമാണ് ശറഹുശ്ശറഹ്.
ദിറായത്തുല്‍ ഹദീസ്
ഹദീസ് പഠനതതില്‍ രണ്ടാം ഇനമായ ദിറായത്തുല്‍ ഹദീസ് ആശയങ്ങളുമായി ബന്ധപ്പെട്ടതാണ്.  ഈ ചര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത് മുജ്തഹിദുകളായ പണ്ഢിതര്‍ മാത്രമാണ്.  ആശയങ്ങളെ കുറിക്കുന്ന ഹദീസ് വചനങ്ങളില്‍ അസാധാരണ പ്രയോഗങ്ങള്‍ മാത്രം അറബി അക്ഷരമാല ക്രമത്തില്‍ ക്രോഡീകരിച്ച് വ്യാഖ്യാനിക്കുന്ന ഗ്രന്ഥങ്ങള്‍ ഈ ഇനത്തില്‍ പെട്ടതാണ്.  ഇബ്നു അസീര്‍ (റ) എഴുതിയ അഞ്ച് വാല്യങ്ങള്‍ വരുന്ന അന്നിഹായ ഫീ ഗ്വരീബില്‍ ഹദീസ് എന്ന ഗ്രന്ഥം ഇതില്‍ പ്രധാനമര്‍ഹിക്കുന്നു. മറെറാരു ഗ്രന്ഥമാണ് ഇമാം നവവി (റ) എഴുതിയ  തഹ്ദീബുല്‍  അസ്മാഇ വല്ലുഗാത്ത്. ഹദീസുകളില്‍ വന്ന പദങ്ങളല്ലാത്ത വേറെയും കുറേ പദങ്ങളും ഇത് ഉള്‍ക്കൊള്ളുന്നു.  മുഅ്ജമുല്‍ മുഫഹ്രിസ് ഫീ അല്‍ഫാളില്‍ ഹദീസ്, അല്‍-കന്‍സുല്‍ മദ്ഫൂന്‍ എന്നിവ ഹദീസിന്റെ ഇന്‍ഡക്സുകളാണ്.  ഹദീസിന്റെ ഏതെങ്കിലും ഭാഗം കിട്ടിയാല്‍ ഒന്നാമത്തേതുകൊണ്ടും ഹദീസിന്റെ ആദ്യഭാഗം കിട്ടിയാല്‍ രണ്ടാമത്തേതു കൊണ്ടും ഹദീസുകള്‍ കണ്ടെത്താനാവും

ഹദീസ് സമാഹരണവും സംരക്ഷണവും

ഇസ്ലാമിക മതനിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍  ആശ്രയിക്കപ്പെടുന്ന ആധികാരികവും ദ്വിതീയവുമായ അവലംബമാണ് ഹദീസുകള്‍. ഒരര്‍ഥത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഗ്രഹിക്കുന്നതിന് അല്‍ പബുദ്ധിയായ മനുഷ്യന് ലഭിച്ച അടിക്കുറിപ്പുകളാണ് ഇവ. സൂക്ഷ്മമായ പല മതനിയമങ്ങളും ഖുര്‍ആനില്‍ നിന്നു സ്വയം ഗ്രഹിച്ചെടുക്കാന്‍ നാം അശക്തരാണ്. ഇസ്ലാമിന്റെ അടിസ്ഥാന സ്തൂപങ്ങളില്‍പെട്ട നിസ്കാരം, സകാത് എന്നിവ തന്നെ ഉദാഹരണം. ഇവയില്‍ ഓരോന്നിന്റെയും നിയമങ്ങള്‍ വിശദീകരിക്കാന്‍ പ്രത്യേക ഗ്രന്ഥങ്ങള്‍ തന്നെ ആവശ്യമാണെന്നിരിക്കെ, ഇവയെ സംബന്ധിച്ച പ്രത്യക്ഷ പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ പരിമിതവുമാണ്. ഇത്തരം അവസരങ്ങളില്‍ അവയുടെ വിശദാംശങ്ങള്‍ നല്‍കപ്പെട്ടത് ഹദീസുകളില്‍ നിന്നായിരുന്നു. ഇസ്ലാം ഒരു ജീവിതവ്യവസ്ഥയാണെന്നതിനാല്‍ ഇതു പോലോത്ത അനേകായിരം മതനിയമങ്ങള്‍ ആവശ്യമായി വന്നു. ഇവക്കുള്ള മുസ്ലിം സമൂഹത്തിന്റെ എക്കാലത്തേയും അവലംബമായിരുന്നു ഹദീസുകള്‍.
ഹദീസുകളുടെ പ്രചാരവും കൈമാറ്റവും പ്രവാചകരുടെ കാലത്തു തന്നെ അനിവാര്യമായിത്തീര്‍ന്നിരുന്നു. മുഹമ്മദ് നബി (സ്വ) തന്നെ ഹദീസുകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി കാണാം. മദീന യിലെ ആദ്യ നാളുകളില്‍ റബീഅ് ഗോത്രത്തില്‍ നിന്ന് ഒരു നിവേദക സംഘം പ്രവാചകരെ സന്ദര്‍ ശിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെയാണ് പറഞ്ഞവസാനിപ്പിച്ചത്: “ഇതോര്‍മിക്കുകയും നിങ്ങള്‍ ഉപേക്ഷിച്ചു പോന്നവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക” (മിശ്കാത്ത്, ഭാഗം 1 അധ്യായം 1). ഇതുപോലെ തന്നെയായിരുന്നു മറെറാരു സന്ദര്‍ഭത്തിലും പ്രവാചകരുടെ ഉപദേശം: “നിങ്ങളുടെ ജനതയിലേക്കു തിരിച്ചു പോവുകയും അവരെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക”(ബുഖാരി, ഭാഗം 3 അധ്യായം 25). ഹജ്ജത്തുല്‍ വിദാഇന്റെയവസരത്തിലുള്ള ഹദീസും പ്രസിദ്ധമാണല്ലോ? (ബുഖാരി, ഭാഗം 24 അധ്യായം 39). ഇവ കൂടാതെ പല സമൂഹങ്ങളിലേക്കും റസൂല്‍ തന്നെ പ്രതിനിധികളെ നിയോഗിക്കുകയും അവര്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയും ചെയ്തിരുന്നു. യമനിലെ ഗവര്‍ണറായി നിയമിതനായപ്പോള്‍ മുആദുബ്നു ജബലുമായി  പ്രവാചകന്‍ നടത്തിയ സംഭാഷണവും ഇവിടെ പ്രസക്തമാണ് (അബൂദാവുദ്, ഭാഗം 3 അധ്യായം 11).
ഖുര്‍ആനില്‍ നിന്നു മതവിധി നിര്‍ദ്ധാരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രവാചകരുടെ ഹദീസുകളില്‍ നിന്നു വിധി പ്രഖ്യാപിക്കുമെന്ന മുആദ്ബ്നു ജബല്‍ (റ) വിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാകുന്നത് പ്രവാചകരുടെ കാലത്തു തന്നെ മതവിധികളില്‍ ഹദീസുകള്‍ക്ക് അനിഷേധ്യമായ സ്വീകാര്യതയുണ്ടായിരുന്നെന്നാണ്.
മതവിധികള്‍ക്ക് ഹദീസുകളെ ആശ്രയിക്കേണ്ടി വന്നതും ഹദീസ് ശേഖരണം ആരംഭിച്ചതും റസൂലിന്റെ  വിയോഗ ശേഷമാണെന്ന പാശ്ചാത്യരുടെ വാദത്തിനുള്ള മറുപടികളാണ് പ്രസ്തുത വിവരങ്ങള്‍. ചിലര്‍ എഴുതിയ പോലെ ഹദീസ് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നത് മുസ്ലിംകളില്‍ വൈകിയുദിച്ച ഒരു ചിന്തയായിരുന്നില്ല. കാരണം, സ്വഹാബാക്കള്‍ ആദ്യം മുതലേ ഹദീസുകള്‍ മനഃപാഠമായും ലിഖിത രൂപത്തിലും ശേഖരിക്കാനും സംരക്ഷിക്കാനും ശീലിച്ചിരുന്നു. (പ്രവാചക വിയോഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ കാരണമെന്ന ഗില്ലോമിന്റെയും വില്യംമൂറിന്റെയും ആരോപണങ്ങള്‍ക്കുള്ള മറുപടി. (Life of mohamed  by muir, Traditions of Islam  by Guillaume). പ്രവാചകരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും ആധികാരികങ്ങളാണെന്നും പില്‍ക്കാലത്തേക്കു വേണ്ടി സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രവാചകരുടെ കാലത്തു തന്നെ സ്വഹാബാക്കള്‍ മനസ്സിലാക്കിയിരുന്നു. അബൂ ഹുറൈറഃ (റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം:”അന്‍സ്വാറുകളില്‍പ്പെട്ട ഒരാള്‍ മറവി കാരണം ഹദീസുകള്‍ സൂക്ഷിച്ചുവെക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചു പ്രവാചകരോടു പരാതി പറഞ്ഞപ്പോള്‍ വലതു കൈ ഉപയോഗിക്കാനായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം” (തിര്‍മിദി ഭാഗം 39 അധ്യായം 12). (പേനയുടെ ഉപയോഗത്തിലേക്കു സൂചിപ്പിച്ചു കൊണ്ട്). അബ്ദുല്ലാഹിബ്നു അംറില്‍ നിന്നു മറെറാരു സംഭവം കാണാം: ഹദീസുകള്‍ എഴുതിവച്ചിരുന്ന അബ്ദുല്ലാഹിബ്നു അംറ് ഇതേക്കുറിച്ചു റസൂലിനോടു പറഞ്ഞപ്പോള്‍ അവിടുത്തെ പ്രതികരണം ഇപ്രകാരമായിരുന്നു: “എഴുതുക, ഞാന്‍ സത്യം മാത്രമേ പറയുന്നുള്ളൂ” (അബൂദാവൂദ് ഭാഗം 24 അധ്യായം 3). ഈ ഹദീസ് പ്രശസ്തവും മുപ്പതോളം വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്നും ലഭ്യവുമാണ്. അബൂ ഹുറൈറഃ (റ) പറയുന്നു : “എന്നെപ്പോലെ സ്വഹാബികളില്‍ ആരും തന്നെ ഹദീസുകള്‍ സംരക്ഷിച്ചിരുന്നില്ല, അബ്ദുല്ലാഹിബ്നു അംറ് ഒഴികെ, കാരണം അദ്ദേഹം എഴുതി സൂക്ഷിച്ചിരുന്നു” (ബുഖാരി ഭാഗം 3 അധ്യായം 39).  അബൂബക്കര്‍ (റ), അലി (റ) തുടങ്ങിയവര്‍ ഹദീസുകള്‍ എഴുതി വച്ചിരുന്നതായി ഗ്രന്ഥങ്ങളില്‍ കാണാം. (ബുഖാരി ഭാഗം 3 അധ്യായം 39, ഭാഗം24 അധ്യായം 39).
മക്കാ ഫത്ഹിന്റെ വര്‍ഷത്തില്‍ പ്രവാചകര്‍ ഒരു പ്രസംഗം നടത്തിയപ്പോള്‍ യമന്‍ ദേശക്കാരനായ ഒരു സ്വഹാബി ആ നിര്‍ദേശങ്ങള്‍ എഴുതിത്തരണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നു. അപ്പോള്‍ അതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്ന പ്രവാചകന്‍ ചെയ്തത് (ബുഖാരി, ഭാഗം 3 അധ്യായം 39). സംരക്ഷണത്തിനു വേണ്ടി എഴുത്ത് ഒരുപാധിയായി സ്വീകരിക്കല്‍ പ്രവാചകരുടെ കാ ലത്തു തന്നെ ആരംഭിച്ചിരുന്നുവെന്നത് സുവ്യക്തമാണ്. എങ്കിലും ഹദീസ് രേഖപ്പെടുത്തിവയ്ക്കല്‍ പ്രവാചകരുടെ കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നില്ല. ഹദീസ് എഴുതല്‍ പ്രവാചകര്‍ക്കു അനിഷ്ടമാണെന്നു ധ്വനിപ്പിക്കുന്ന ഒരു ഹദീസ് അബൂ ഹുറൈറഃ (റ) വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ കാരണം ഹദീസുകള്‍ രേഖപ്പെട്ടാല്‍ അവ ഖുര്‍ആനുമായി കൂടിക്കലരുമെന്ന ഭയമായിരുന്നു. ശേഷം പ്രവാചകര്‍ തന്നെ ഹദീസ് രേഖപ്പെടുത്തി വെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ഹദീസ് സംരക്ഷണത്തിനു പ്രധാനമായും മനഃപാഠമാക്കി വയ്ക്കുന്ന രീതിയാണ് ആശ്രയിക്കപ്പെട്ടിരുന്നത്. മനഃപാഠമാക്കി വയ്ക്കല്‍ കൂടുതല്‍ വിശ്വസ്തവും വ്യാപകവുമായിരുന്നു. അത്ഭുതകരമായ തോതില്‍ ഓര്‍മശക്തി സ്വന്തമായുള്ളവരായിരുന്നു അറബികള്‍. ആയിരക്കണക്കിനു അറേബ്യന്‍ കവിതകള്‍ പലരും മനഃപാഠമാക്കിയിരുന്നു. പലപ്പോഴും ഏററവും ആധികാരികമായി വര്‍ത്തിച്ചിരുന്നത് മനഃപാഠമാക്കുന്ന രീതിയായിരുന്നു. രേഖപ്പെടുത്തപ്പെട്ട പ്രതികളിലെ തെറ്റുകള്‍ തിരുത്തുന്നതും സംശയ നിവാരണത്തിനു അവലംബമാക്കുന്നതും വരെ മനഃപാഠമാക്കിയിരുന്ന ഹദീസുകള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു. വ്യത്യസ്ത സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഹദീസ് ശേഖരണം, സംരക്ഷണം എന്നിവയുടെ ഘടകങ്ങളെ അഞ്ചായി തിരിക്കാം.
ഒന്നാം ഘട്ടം
ഹദീസ് ശേഖരത്തിന്റെ ഒന്നാം ഘട്ടം പ്രവാചകര്‍ (സ്വ) യുടെ ജീവിത കാലമായിരുന്നു. മുഴുവന്‍ സ്വ ഹാബാക്കളും തുല്യ തോതില്‍ ഹദീസ് ശേഖരണ പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊണ്ടില്ല. അതിനുള്ള അവസരം ഇല്ലായിരുന്നുവെന്നു വേണം പറയാന്‍. ഓരോരുത്തര്‍ക്കും അവരുടെ ജീവിതോപാധികള്‍ കണ്ടെത്താന്‍ സമയം ചെലവഴിക്കേണ്ടിയിരുന്നു. മാത്രമല്ല, ശത്രുക്കളില്‍ നിന്നു മുസ്ലിം സമൂഹത്തെ സംരക്ഷിക്കുക എന്ന ദൌത്യം കൂടി പലര്‍ക്കും ഏറ്റെടുക്കേണ്ടിയിരുന്നു. മത വിജ്ഞാന ലക്ഷ്യത്തോടെ പള്ളിയില്‍ കഴിഞ്ഞു കൂടിയിരുന്ന അസ്വ്ഹാബു സ്വുഫ്ഫഃ എന്ന വിഭാഗമായിരുന്നു പൊതുവേ ഇത്തരം വിജ്ഞാന ശാഖകളില്‍ സദാ വ്യാപൃതരായിരുന്നത്. ഇവരില്‍ നിന്നും ചിലര്‍ അങ്ങാടികളിലേക്കു പോവുകയും ഭക്ഷണ മാര്‍ഗം തേടുകയും ചെയ്യുമായിരുന്നു. അസ്വ്ഹാബു സ്വുഫ്ഫഃ യില്‍ പെട്ട പ്രധാന അംഗമായിരുന്നു അബൂഹുറൈറഃ (റ). പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും അതേപടി അദ്ധേഹം മനഃപാഠമാക്കി. ആദ്യം മുതലേ ഹദീസ് സംരക്ഷണത്തിനു വേണ്ടിയുള്ള അദ്ധേഹത്തിന്റെ ശ്രമങ്ങള്‍ എടുത്തു പറയത്തക്കതാണ്. അദ്ധേഹം തന്നെ പറയുന്നു: “നിങ്ങള്‍ പറഞ്ഞേക്കും; അബൂഹുറൈറഃ ധാരാളം ഹദീസുകള്‍  ഉദ്ധരിച്ചിട്ടുണ്ടല്ലോ? മുഹാജിറുകള്‍ക്കും, അന്‍സ്വാറുകള്‍ക്കും കഴിയാത്ത വിധം എങ്ങനെയാണ് അബൂഹുറൈറ ഇവ ഉദ്ധരിച്ചത് എന്ന്? യഥാര്‍ഥ്യം ഇതായിരുന്നു. അവരില്‍ പലര്‍ക്കും ജീവിത മാര്‍ഗം കണ്ടെത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, ഞാന്‍ സദാ സമയം പ്രവാചകരുടെ കൂടെ താമസിച്ചു. അതിനാല്‍ അവരില്‍ പലര്‍ക്കും ലഭിക്കാത്തവ എനിക്കു ലഭിക്കുകയും  ഞാന്‍ മനഃപാഠമാക്കുകയും ചെയ്തു. അസ്വ്ഹാബു സ്വുഫ്ഫഃ യില്‍ പെട്ട പലര്‍ക്കും കൃഷിയിടങ്ങളില്‍ ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ എനിക്കതൊന്നുമില്ലാത്തതിനാല്‍ മുഴു സമയവും പ്രവാചക സാമീപ്യം ലഭിച്ചു. (ബുഖാരി ഭാഗം 34 അധ്യായം 1).
അബൂഹുറൈറഃ (റ) വിനെക്കുറിച്ചു മറെറാരു സ്വഹാബിയായ ത്വല്‍ഹത്ബ്നു ഉബൈദുല്ല (റ) പറയുന്നു : “ഞങ്ങള്‍ കേള്‍ക്കാത്ത ഹദീസുകള്‍ അബൂഹുറൈറഃ കേട്ടിട്ടുണ്ടെന്നതില്‍ സംശയമില്ല. കാരണം, പാവമായിരുന്ന അദ്ദേഹം മിക്കപ്പോഴും റസൂലിന്റെ സമീപത്തായിരുന്നു” (ഫത്ഹുല്‍ബാരി ഭാഗം 1 പുറം 191). അബൂഹുറൈറഃ (റ) വിന്റെ  ഓര്‍മ ശക്തിയേയും ഹദീസ് വിജ്ഞാനത്തെയും പ്രശംസിക്കുന്ന മുഹമ്മദ്ബ്നു അമ്മാറയുടെ വാക്കുകളും പ്രസിദ്ധമാണ് (ബൈഹഖി).
പ്രവാചക പത്നിയായിരുന്ന ആഇശ (റ) യും ഈ ഘട്ടത്തില്‍ തന്റേതായ പങ്കു വഹിച്ചു. അത്ഭുതകരമായ ഓര്‍മ ശക്തിക്കും വിവേകത്തിനും ഉടമയായിരുന്നു ആഇശ (റ). ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കുക അവരുടെ പതി വായിരുന്നു. അബ്ദുല്ലാഹിബ്നു ഉമര്‍ (റ), അബ്ദുല്ലാഹിബ്നു അബ്ബാസ് എന്നിവരും ഹദീസ് ശേഖരണത്തില്‍ മുഖ്യരായിരുന്നു. ഹദീസുകള്‍ ശേഖരിക്കാന്‍ എഴുത്ത് ഉപാധിയായി സ്വീകരിച്ചവരില്‍ അബ്ദുല്ലാഹിബ്നു അംറ് (റ) വും ഉള്‍പ്പെടുന്നു. ഹദീസ്  ശേഖരിക്കാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവാചകരെ പിന്തുടരാന്‍ അയല്‍വാസികളുമായി ധാരണയുണ്ടാക്കിയ സംഭവവും ഗ്രന്ഥങ്ങളില്‍ കാണാം (ബുഖാരി ഭാഗം 3 അധ്യായം27). ഇങ്ങനെ പ്രവാചകരില്‍ നിന്നു നേരിട്ട് ഹദീസ് ശേഖരിക്കുന്നതിനായിരുന്നു ഒന്നാം ഘട്ടത്തില്‍ പ്രാധാന്യം.
രണ്ടാം ഘട്ടം
പ്രവാചകരുടെ വിയോഗത്തിനു ശേഷമാണ് ഹദീസ് സംരക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. പ്രവാചക കാല ശേഷം പണ്ഢിതരുടെ  അടുത്തേക്കു പരിഹാരത്തിനു വന്ന പ്രശ്നങ്ങള്‍ക്ക്  ഖുര്‍ആനിനെയോ ഹദീസിനെയോ അവലംബിക്കേണ്ടി വന്നു. പല പ്രശ്നങ്ങളിലും ഹദീസുകള്‍ മാനദണ്ഡമാക്കി വിധി നടത്തി. ഇതിനാല്‍ തന്നെ ഹദീസുകളുടെ ആധികാരികതക്കു തെളിവുകള്‍ സംഘടിപ്പിക്കേണ്ടതും അനിവാര്യമായി. ഇങ്ങനെ ഹദീസ് ശേഖരണത്തില്‍  രണ്ടു പ്രക്രിയകള്‍ ഉത്ഭവിച്ചു. തെളിവുകള്‍ ഖണ്ഢിതമായി സ്ഥിരപ്പെട്ട ഹദീസുകള്‍ മാത്രം തുടര്‍ന്ന് സ്വീകരിക്കപ്പെടാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ ഹദീസ് വിജ്ഞാനീയത്തിന്റെ വളര്‍ച്ചക്കുള്ള പ്രധാന ഘടകമാണ് ഇസ്ലാമിലേക്കുള്ള  അമുസ് ലിംളുടെ കുത്തൊഴുക്ക്. റസൂലിന്റെ വിയോഗ ശേഷം ഇസ്ലാം സ്വീകരിച്ചവര്‍ക്ക് അവിടുത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. കാണാന്‍ കഴിയാത്ത തങ്ങളുടെ നേതാവിനെക്കുറിച്ചുള്ള സര്‍വ വിവരങ്ങളും അറിയാനുള്ള അന്വേഷണത്വര കലാശിച്ചത് ഹദീസ് ശേഖരണത്തിലായിരുന്നു. ഇങ്ങനെ പലരും സ്വഹാബാക്കളെ ആശ്രയിക്കുകയും അവരില്‍ നിന്നു സൂക്ഷ്മ വിവരങ്ങള്‍ കൃത്യതയോടെ ശേഖരിക്കുന്നതില്‍ കണിശത പാലിക്കുകയും ചെയ്തു. ഇസ്ലാമിന്റെ ധ്രുതഗതിയിലുള്ള വളര്‍ച്ചയും ഹദീസുകളുടെ കൃത്യതക്കു കാരണമായ ഘടകമായിരുന്നു. പ്രവാചക വിയോഗത്തിന്റെ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രവാചകര്‍ മിക്കയിടങ്ങളിലും  അറിയപ്പെട്ടിരുന്നതിനാല്‍ പ്രവാചക വിശേഷങ്ങള്‍ വന്‍തോതില്‍ ചര്‍ച്ചക്കു  വിധേയമാക്കപ്പെട്ടു. ഹദീസുകള്‍ ഇത്തരുണത്തില്‍ അഗാധമായ പഠനങ്ങള്‍ക്കു വിധേയമാക്കപ്പെട്ടു.
സ്വഹാബാക്കളുടെ ഇസ്ലാമിനോടുള്ള അകമഴിഞ്ഞ പ്രതിബദ്ധതയും ഈ ഘട്ടത്തിലെ ഹദീസ് വിജ്ഞാന പുരോഗതിയുടെ ഒരു കാരണമാണ്. മതത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിക്കാന്‍ തയാറായവര്‍ ഹദീസ് വിജ്ഞാനവും തങ്ങളുടെ ജീവിത ലക്ഷ്യമായെടുത്തു. അവര്‍ കൂട്ടം കൂട്ടമായി പാശ്ചാത്യ പൌരസ്ത്യ ദേശങ്ങളിലേക്കു ചേക്കേറാന്‍ തുടങ്ങി. ഇവരിലൂടെയും ഹദീസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിക്കപ്പെട്ടു. ഇതിനു പുറമേ ഹദീസ് പണ്ഢിതരെയന്വേഷിച്ച് വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകാന്‍ തുടങ്ങി. അബൂ ഹുറൈറഃ (റ) വിനു ഏകദേശം 800 ഓളം  ശിഷ്യന്മാരുണ്ടായിരുന്നു. ഇവരുടെ താമസ സ്ഥലങ്ങള്‍ ഹദീസ് വിജ്ഞാന ദാഹികളെക്കൊണ്ടു നിറഞ്ഞു. ഹദീസ് ശേഖരണത്തിനു വേണ്ടി ദീര്‍ഘയാത്രകളും സംഘടിപ്പിക്കപ്പെട്ടു. ഒരൊറ്റ ഹദീസിനു വേണ്ടി മദീനയില്‍ നിന്നു സിറിയയിലേക്കു യാത്ര ചെയ്ത മഹാനാണ് ജാബിറ്ബ്നു അബ്ദുല്ല (റ). ഈ യാത്രയുടെ കാലാവധി ഒരു മാസമായിരുന്നുവെന്ന് ഗ്രന്ഥങ്ങളില്‍ കാണാം (ബുഖാരി ഭാഗം 3 അധ്യായം19). ഇത്തരം സംഭവങ്ങള്‍ ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.
മൂന്നാം ഘട്ടം
പ്രവാചകരെ നേരിട്ടു കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നവരുടെ തലമുറ അവസാനിച്ചതോടെ ഹദീസ് ശേഖരണവും അതിന്റെ മൂന്നാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. വ്യത്യസ്ത കേന്ദ്രങ്ങളില്‍ അധ്യാപനം നടത്തിയിരുന്ന പണ്ഢിതരായിരുന്നു ഹദീസുകള്‍ക്കു വേണ്ടി ഇക്കാലത്ത് ആശ്രയിക്കപ്പെട്ടിരുന്നത്. പക്ഷേ, ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ മുഴുവന്‍ ഹദീസുകളും ലഭ്യമായിരുന്നില്ല. ഹദീസ് പണ്ഢിതര്‍ ലോകത്തിന്റെ പല ഭാഗത്തും വ്യാപിച്ചതാണിതിന്നു കാരണം. ഈ ഘട്ടത്തിലാണ് ഹദീസ് സംരക്ഷണത്തിന് എഴുത്ത് ഒരു പൊതു ഉപാധിയായി സ്വീകരിക്കപ്പെട്ടത്. എഴുത്തിനുള്ള സാങ്കേതിക സൌകര്യങ്ങളും ഇക്കാലത്ത് വികസിച്ചിരുന്നു. മാത്രമല്ല, സമാഹരിക്കപ്പെട്ടിരുന്ന ഹദീസുകള്‍ ഖുര്‍ആനുമായി കൂടിക്കലരുമെന്ന ഭീതിയും ഇക്കാലത്തില്ലായിരുന്നു. ഓര്‍മിച്ചു വയ്ക്കുന്ന ഹദീസുകള്‍ ക്കുള്ള ഒരു സഹായോപാധിയായാണ് ആദ്യം എഴുത്ത് ഉപയോഗിക്കപ്പെട്ടത്. കയ്യെഴുത്തു പ്രതികളില്‍ നിശ്ചിത ഹദീസുകള്‍ ലഭ്യമായിരുന്നെന്നത് ഒരു ഹദീസിന്റെ ആധികാരികതക്കു മാനദണ്ഡമായിരുന്നില്ല. മറിച്ച് ആധികാരികതക്ക് സ്വീകാര്യരായ ഉദ്ധാരകരെ (റാവി) അവലംബിക്കേണ്ടിയിരുന്നു. ഉമയ്യദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഉമറ്ബ്നു അബ്ദുല്‍ അസീസായിരുന്നു, ഹദീസിന്റെ ലിഖിത സമാഹാരങ്ങള്‍ സംഘടിപ്പിക്കണമെന്ന് ആജ്ഞ പുറപ്പെടുവിച്ച ആദ്യത്തെ ഭരണാധികാരി. ഇദ്ദേഹം അബൂബക്കറുബ്നു ഹസ്മ്ന് ഇപ്രകാരമെഴുതി: “വിജ്ഞാന നഷ്ടവും പണ്ഢിതരുടെ വിയോഗവും ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ താങ്കള്‍ ഹദീസുകള്‍ അന്വേഷിക്കുകയും അവ രേഖപ്പെടുത്തി വയ്കുകയും ചെയ്യുക. യഥാര്‍ത്ഥ ഹദീസുകള്‍ മാത്രമേ സ്വീകരിക്കാവൂ. ജനങ്ങള്‍ വിജ്ഞാനം പരസ്യമാക്കുകയും കൂട്ടമായി ഇരിക്കുകയും വേണം. കാരണം പൊതു ജനങ്ങളില്‍ നിന്നു തടയപ്പെടുന്നതു വരെ ഒരു വിജ്ഞാനവും അപ്രത്യക്ഷമാകുന്നില്ല” (ബുഖാരി ഭാഗം 3 അധ്യായം34).
ഉമര്‍ബ്നു അബ്ദുല്‍ അസീസിന്റെ മദീനയിലെ ഗവര്‍ണറായിരുന്നു അബൂബക്ര്‍ബ്നു ഹസ്മ്. ഇത്തരം കത്തുകള്‍ മററു കേന്ദ്രങ്ങളിലേക്കും അയച്ചതിന് തെളിവുകള്‍ കാണാം (അഹ്മദ്ബ്നു അലി ഭാഗം 1 പുറം). പക്ഷേ, രണ്ടര വര്‍ഷത്തെ ഭരണ ശേഷം ഉമര്‍ രണ്ടാമന്‍ മൃതിയടയുകയും പിന്തുടര്‍ച്ചക്കാരില്‍ ഇത്തരം താല്‍പര്യങ്ങള്‍ പൊതുവെ ഇല്ലാതാവുകയും ചെയ്തു. തുടര്‍ന്നു വന്ന നൂറ്റാണ്ടില്‍ ഹദീസ് ശേഖരണ പ്രവര്‍ത്തനങ്ങള്‍ ഭരണ കൂടത്തില്‍ നിന്നു സ്വതന്ത്രമായാണ് നടത്തപ്പെട്ടത്. അങ്ങനെ ഹദീസ് ശേഖരണം നാലാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു.
നാലാംഘട്ടം
രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനു മുമ്പേ ഹദീസ് വിജ്ഞാനത്തിന് ഒരു സ്ഥിരമായ പൊതുരൂപം ലഭിച്ചിരുന്നു. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിരന്തര ഹദീസ് പഠനങ്ങളില്‍ ഏര്‍പെട്ടിരുന്നു. ഹദീസുകളോടു കൂടെ ഉദ്ധാരകരുടെ പേരുകളും ശേഖരിച്ച് സംരക്ഷിക്കല്‍ ഈ ഘട്ടത്തില്‍ അനിവാര്യമായിത്തീര്‍ന്നു. ഇതിനു വേണ്ടി ഹദീസ് എഴുതിവെക്കലും അത്യന്താപേക്ഷിതമായി. ഇങ്ങനെ അറിയപ്പെട്ട ഗ്രന്ഥമാണ് ഇമാം അബ്ദുല്‍ മാലിക്ബ്നു അബ്ദില്‍ അസീസ്ബ്നു ജുറൈജിന്റെ (ഇബ്നു ജുനൈദ്) സമാഹാരം. ഇബ്നു ജുറൈജ് മക്കയിലും മററു ഗ്രന്ഥകര്‍ത്താക്കളായ മാലിക്ബ്നു അനസ് (റ), സുഫ്യാനുബ്നു ഉയൈനഃ (റ) എന്നിവര്‍ മദീനയിലും അബ്ദുല്ലാഹിബ്നു വഹ്ബ് (റ) ഈജിപ്തിലും സുഫ്യാനുബ്നു സൌരി (റ), മുഹമ്മദ്ബ്നു ഫുളൈല്‍ (റ) എന്നിവര്‍ കൂഫയിലും മഅ്മര്‍, അബ്ദു റസാഖ് എന്നിവര്‍ യമനിലുമായിരുന്നു ജീവിച്ചിരുന്നത്. ഹമ്മാദ്ബ്നു സല്‍മഃ, റൌഅ്ബ്നു ഉബാദഃ എന്നിവര്‍ ബസ്വറഃയിലും ഹുശൈം വാസിത്വിലും അബ്ദുല്ലാഹിബ്നു മുബാറക് ഖുറാസാനിലും ജീവിച്ചു. ഇവരുടെ ഗ്രന്ഥങ്ങളില്‍ മാലിക് (റ) വിന്റെ ‘മുവത്വാ’ വളരെയധികം പ്രശസ്തിയാര്‍ജിച്ചു. മുസ്ലിംകളുടെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട  ഹദീസ് സമാഹാരം എന്ന നിലയിലായിരുന്നു ഇവയില്‍ മിക്കതും രചിക്കപ്പെട്ടത്. മുഴുവന്‍ ഹദീസുകളുടെയും സമാഹാരമെന്ന നിലക്ക് ഒരു ഗ്രന്ഥ രചന അസാധ്യമായിരുന്നു. ഹദീസുകള്‍ വിശാലമായി വ്യാപിച്ചിരുന്നുവെന്നതാണ് ഇതിന്റെ പ്രധാന കാരണം.
അഞ്ചാം ഘട്ടം
ഹദീസുകളുടെ ശേഖരണം മുസ്നദ്, ജാമിഅ് എന്നീ രണ്ടു തരത്തില്‍ ആരംഭിച്ചു. ‘സനദ്’ എന്ന പദത്തില്‍ നിന്നാണ് ‘ഇസ്നാദി’ന്റെ ഉത്ഭവം. ഒരു ഹദീസിന്റെ വ്യത്യസ്ത ഉദ്ധാരകരിലൂടെ അതിനെ പ്രവാചകരില്‍ നിന്നു കേട്ട സ്വഹാബിയിലേക്കുള്ള പരമ്പര സ്ഥാപിക്കുന്നതിനെയാണ് ഇസ്നാദെന്നു പറയുന്നത്. മുസ്നദ് ഇനത്തിലെ ഹദീസുകള്‍, അവയിലെ വിഷയ വിവര ക്രമപ്രകാരം തയ്യാറാക്കപ്പെട്ടവയല്ല. മറിച്ച് സ്വഹാബാക്കളുടെ പ്രത്യേക ക്രമപ്രകാരം തയ്യാറാക്കപ്പെട്ടവയാണ്. ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ന്റെ മുപ്പതിനായിരത്തോളം ഹദീസുകള്‍ ഉള്‍കൊള്ളുന്ന മുസ്നദാണ് ഇവയില്‍ പ്രധാനപ്പെട്ടത്. എല്ലാതരത്തിലുള്ള ഹദീസുകളും ജാമിഇല്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ആറ് ഹദീസ് സമാഹാരങ്ങള്‍ പൊതുവെ അഹ്ലുസ്സുന്ന പണ്ഢിതരാല്‍ അംഗീകരിക്കപ്പെട്ടതാണ്. ബുഖാരി (മ: 256 ഹിജ്റ), മുസ്ലിം (മ: 261), തിര്‍മുദി (മ: 279), ഇബ്നുമാജഃ (മ: 473), നസാഈ (മ: 303) എന്നിവയാണവ.
ഹദീസുകളും കഥകളും
ജൂതര്‍, ക്രൈസ്തവര്‍, പേര്‍ഷ്യര്‍ എന്നിവരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന കഥകളും അവയിലെ വിവരണങ്ങളും പ്രവാചകരുടെ ഹദീസായി തെററിദ്ധരിക്കപ്പെടരുത്. ഇത്തരം സംഭവ വിവരണങ്ങള്‍ സമാഹരിച്ചവരെ മുഹദ്ദിസീങ്ങളില്‍ നിന്നു വേര്‍ തിരിച്ചു മനസ്സിലാക്കാന്‍ പല മാനദണ്ഡങ്ങളുമുണ്ട്. ഭാഷാ ശൈലി തന്നെ ഒരുദാഹരണം. എന്നാല്‍, വില്യം മൂറിനെപ്പോലുള്ള പല ഓറിയന്റലിസ്റ്റുകളും പലപ്പോഴും ഇവയെല്ലാം ഹദീസുകളാണെന്ന രൂപത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
ഹദീസിന്റെ യൂറോപ്യന്‍ വിമര്‍ശം
പല യൂറോപ്യന്‍ എഴുത്തുകാരും ഹദീസുകളെയും ഉദ്ധാരകരേയും അടച്ചാക്ഷേപിച്ചിട്ടുണ്ട്. പല സ്വഹാബാക്കളും ഹദീസുകള്‍  കൃത്രിമമായി നിര്‍മിക്കാന്‍ പോലും മടിക്കാത്തവരായിരുന്നുവെന്ന് സമര്‍ഥിക്കാന്‍ പലരും വിഫല ശ്രമം നടത്തിയിരിക്കുന്നു. അബൂ ഹുറൈറഃ(റ) ഇത്തരത്തില്‍ കൃത്രിമ ഹദീസുകള്‍ നിര്‍മിക്കുന്നയാളായിരുന്നുവെന്ന് ഇൃശശേരശാ ീള ഒമറശവേ യ്യ ങൌഹെശാ’ എന്ന ഗ്രന്ഥത്തില്‍ ഏൌശഹഹമൌാല രേഖപ്പെടുത്തുന്നു. ഇത്തരം വാദങ്ങള്‍ അടിസ്ഥാന രഹിതങ്ങളും അല്‍പജ്ഞാനത്തിന്റെ അടയാളങ്ങളുമാണ്. സ്വഹാബാക്കള്‍ മുഴുവന്‍ വിശ്വസ്തരാണെന്നാണ് അഹ്ലുസ്സുന്നയുടെ ഐക്യ കണ്‍ഠേനയുള്ള അഭിപ്രായം’ എന്നാണ് ഇബ്നു ഹജറുല്‍ ഹൈതമി (റ) രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമിന്റെ ഭദ്രമായ ചട്ടക്കൂട്ടില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിലാണ് ഇത്തരം ആരോപണങ്ങള്‍ ലക്ഷ്യം വച്ചിരിക്കുന്നത്. മുസ്ലിം ചരിത്രകാരന്മാരെന്നറിയപ്പെടുന്ന പലരും ഇത്തരം അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടണ്ട്.
ചരിത്രത്തിന്റെ ശരിയായ അവബോധം ഇത്തരം ആരോപണങ്ങള്‍ക്കുള്ള ഉത്തരങ്ങളായി മാറുന്നത് കാണാം. വ്യവസ്ഥാപിതവും അതി സൂക്ഷ്മവുമായ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് ഹദീസ് വിജ്ഞാനം ഉത്ഭവിച്ചതും വളര്‍ച്ച പ്രാപിച്ചതും. ഹദീസിന്റെയും സമാഹര്‍ത്താക്കളുടെയും വിശ്വസ്തതയും നിഷ്കര്‍ഷതയും സംശ യലേശമന്യേ സ്ഥിരപ്പെട്ടാല്‍ മാത്രമേ അവ ഹദീസ് പണ്ഢിതര്‍ക്കിടയില്‍ സ്വീകാര്യമായിരുന്നുള്ളൂ. ഇത്തരം ഹദീസുകള്‍ മാത്രമാണ് ഇന്നത്തെ ആധികാരിക ഗ്രന്ഥങ്ങളിലുള്ളതും പ്രമാണങ്ങളായി സ്വീകരിക്കപ്പെടുന്നതും.

ഏക നിവേദക ഹദീസും തല്പര കക്ഷികളും

ഒരു രാജാവിനോട് തന്റെ ഭരണത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് തന്റെ സേവകരില്‍ വിശ്വസ്തനായ ഒരാള്‍ വന്നു പറഞ്ഞാല്‍ അതിനെ കുറിച്ചന്വേഷിക്കുവാനും സത്വര നടപടികള്‍ സ്വീകരിക്കാനും  ആ വ്യക്തിയുടെ പ്രസിദ്ധിയും റിപ്പോര്‍ട്ടര്‍മാരുടെ ആധിക്യവും വാര്‍ത്തകളുടെ നൈരന്തര്യവും അയാള്‍ കാത്തു നില്‍ക്കുമോ? ഒരാള്‍ മാത്രമല്ലെ പറഞ്ഞത്. ഇനിയും പലരും പറയട്ടെ, എന്നിട്ട് അന്വേഷണവും നടപടിയും തുടങ്ങാം എന്ന് ചിന്തിക്കുമോ? ഒരു കുടുംബനാഥനോടു വീട്ടിലെ തൊട്ടടുത്ത റൂമില്‍  ഒരു തസ്കരനുണ്ടെന്നു തന്റെ വിശ്വസ്ത കൂട്ടുകാരിയായ ഭാര്യ പറഞ്ഞാല്‍ അയാള്‍ ജാഗ്രത പാലിക്കാനും രക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇനി മററു വല്ല വാര്‍ത്തയും കാത്തിരിക്കുമോ? ഒരാളല്ലെ പറഞ്ഞുള്ളൂ; പലരുടെയും നിരന്തര വാര്‍ത്ത വരട്ടെ എന്നു കരുതി അയാള്‍ നിശ്ചലനായിരിക്കുമോ?
ഒരു വാര്‍ത്ത അംഗീകരിക്കുന്നതിനു മാനദണ്ഡം അതിന്റെ നിവേദകന്റെ സത്യ സന്ധതയും വിശ്വാസ യോഗ്യതയും വാര്‍ത്താ വിഷയത്തിന്റെ സാധ്യതയും മാത്രമാണ്. മതകാര്യത്തിലും ഈ രീതി തന്നെയാണ് എക്കാലത്തും സ്വീകരിച്ചു വന്നിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനിന്റെ ആജ്ഞ കാണുക: “സത്യ വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെ കുറിച്ചു വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനവിഭാഗത്തിനു നിങ്ങള്‍ ആപത്തു വരുത്തുകയും അങ്ങനെ നിങ്ങള്‍ ചെയ്തതിന്റെ പേരില്‍ ഖേദിച്ചവരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.” (49:6) അതു കൊണ്ടു തന്നെ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ പ്രവാചകചര്യ നിവേദനം ചെയ്യുന്നതിലും ഉദ്ധരിക്കുന്നതിലും മുസ്ലിം പണ്ഢിതന്‍മാര്‍ അത്യധികം സൂക്ഷ്മത പാലിച്ചിരിക്കുന്നു. ഒരു സമൂഹത്തിലും ഒരു സങ്കേതത്തിലും വാര്‍ ത്താ  സ്വീകരണത്തിനു നിശ്ചയിച്ചിട്ടില്ലാത്ത ഉപാധികളും കാര്‍ക്കശ്യവുമാണ് പ്രവാചകരുടെ ഹദീസുകള്‍ നിവേദനം ചെയ്യുന്നതിന് അവര്‍ നിശ്ചയിച്ചിട്ടുള്ളത്. കാരണം ഇസ്ലാമിന്റെ പ്രഥമ മൌലിക പ്ര മാണം വിശുദ്ധ ഖുര്‍ആനാണ്. അതിന്റെ വ്യാഖാന വിശദീകരണങ്ങളാണ് ഹദീസ് അഥവാ തിരുസുന്നത്ത്. “താങ്കള്‍ക്കു നാം ഈ ഉദ്ബോധന ഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും” (16:44). വിശുദ്ധ ഖുര്‍ആന്‍ സുരക്ഷിതമാണ്. വള്ളിപുള്ളിക്ക് അന്തരമില്ലാതെ അതു ഇന്നും നില നില്‍ക്കുന്നു. എന്നെന്നും അത് അങ്ങനെ നിലനില്‍ക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: “ഈ ഉദ്ബോധന ഗ്രന്ഥം അവതരിപ്പിച്ചത് നാമാണ്. നാം അത് കാത്തു സംരക്ഷിക്കുന്നവരുമാകുന്നു” (15:9).
എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം താത്ത്വികമായി പൂര്‍ണമാകണമെങ്കില്‍ അതിന്റെ വ്യാഖ്യാനമായ തിരുസുന്നത്തു സംരക്ഷിക്കപ്പെടണം. അക്കാരണത്താല്‍ തിരുസുന്നത്ത് പഠിച്ചു രേഖപ്പെടുത്തുന്നതില്‍ മാത്രമല്ല, അതില്‍ മായം ചേരാതെ സൂക്ഷിക്കുന്നതിലും മുസ്ലിം പണ്ഢിതന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു. പ്രവാചകരുടെ പ്രസ്താവന ഇക്കാര്യത്തില്‍ അവരെ കൂടുതല്‍ ജാഗരൂകരാക്കി. “എന്റെ പേരില്‍ മനഃപൂര്‍വം ആരെങ്കിലും വ്യാജം പറഞ്ഞാല്‍ അവന്റെ പാര്‍പ്പിടം നരകത്തില്‍ തയാര്‍ ചെയ്തു കൊള്ളട്ടെ” (ബുഖാരി, മുസ്ലിം). ഈ ഹദീസ് ദൃഢജ്ഞാനം ലഭിക്കും വിധം നിരവധി പേര്‍ നിരന്തരമായി നിവേദനം ചെയ്തിട്ടുള്ള മുതവാതിര്‍ ഗണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. സ്വഹാബിമാരില്‍ നിന്ന് അറുപത്തിരണ്ട് പേര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അവരില്‍ സ്വര്‍ഗ സു വിശേഷം ലഭിച്ച പത്തുപേര്‍ ഉള്‍പ്പെടുന്നു. അവര്‍ പത്തു പേര്‍ നിവേദനത്തില്‍ സമ്മേളിച്ച മറെറാരു ഹദീസ് ലോകത്തില്ല. അറുപതിലധികം സ്വഹാബിമാര്‍ നിവേദനം ചെയ്ത ഏക ഹദീസും ഇതു തന്നെ. (മുഖദ്ദിമതു ഇബ്നു സ്വലാഹ് 161-163)
എന്നാല്‍ ഇസ്ലാമിന്റെ ശത്രുക്കളും ബിദ്അത്തുകാരും മററു തല്‍പര കക്ഷികളും ഇസ്ലാമിനെ വികലപ്പെടുത്താന്‍ തിരുസുന്നത്തിനെ വികൃതമാക്കുകയാണ് എളുപ്പവഴി എന്നു കണ്ടു. അതിനു വിഫല ശ്രമം നടത്തുകയുണ്ടായി. പണ്ഢിതന്‍മാര്‍ അവരുടെ കൈക്കു കടന്നു പിടിച്ചു. കള്ളനാണയങ്ങള്‍ പുറന്തള്ളുന്നതിനുള്ള സകല മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തി. എന്നാല്‍ മററു ചില തല്‍പര കക്ഷികള്‍ നിരുപാധികമായോ സോപാധികമായോ പ്രത്യക്ഷമായോ പരോക്ഷമായോ ഹദീസിന്റെ പ്രാമാണികത നിഷേധിക്കുകയുണ്ടായി. ഖവാരിജ്, ശീഈ, മുഅ്തസില ആദിയായ ബിദ്അത്തുകാരെല്ലാം ഈ ഇനത്തില്‍ പെട്ടവരാണ്. വാദഗതികളില്‍ ചില വ്യത്യാസങ്ങളുണ്ടെന്നു മാത്രം. എന്നാല്‍ തിരുസുന്നത്തിന്റെ കാവല്‍ ഭടന്‍മാരായ പണ്ഢിതന്‍മാര്‍ അവരുടെ വാദമുഖങ്ങളെയും അബദ്ധ തെളിവുകളെയും അപഗ്രഥിച്ചു. ഓരോന്നിനും മറുപടി നല്‍കി. ഖണ്ഡന വിമര്‍ശനങ്ങളിലൂടെ അവ രെ നിശബ്ദരും നിര്‍വീര്യരുമാക്കി. അവരുടെ നിരര്‍ഥകമായ വാദങ്ങളില്‍ ഒന്നായിരുന്നു ഏക നിവേദക ഹദീസുകള്‍ അസ്വീകാര്യമാണെന്നത്. ഈ വാദഗതി അല്‍പജ്ഞാനികള്‍ പണ്ടു തന്നെ ഉന്നയിച്ചതു കൊണ്ടാണ് അതിനുള്ള സലക്ഷ്യ മറുപടികള്‍ ഹദീസ് ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര നിദാന ഗ്രന്ഥങ്ങളിലും സ്ഥലം പിടിച്ചിട്ടുള്ളത്. പണ്ഢിതരുടെ ശ്രമഫലമായി കാലം ചവററുകൊട്ടയിലെറിഞ്ഞ ഈ വാദഗതി പൊടിതട്ടിയെടുത്തു പുതുമ വരുത്തി, അവതരിപ്പിക്കാന്‍ ചില മോഡേണ്‍ പണ്ഢിതന്‍മാര്‍ ഈയിടെ രംഗത്തു വരികയുണ്ടായി.
ഇവരില്‍ അധിക പേരും ഓറിയന്റലിസ്റ്റുകളെ ഉപജീവിച്ചാണ് ഈ വാദഗതി ഉന്നയിച്ചിട്ടുള്ളത്. അവരുടെ അബദ്ധ നിഗമനങ്ങളെ മൂലങ്ങള്‍ കാണിച്ചോ കാണിക്കാതെയോ ഉദ്ധരിക്കുക മാത്രമാണ് ഇവര്‍ ചെയ്തിട്ടുള്ളത്. പാശ്ചാത്യ യൂനിവേഴ്സിററികളില്‍ നിന്നു ബിരുദമെടുത്ത ചില മോഡേണിസ്റ്റുകള്‍ യജമാനക്കൂറു കൊണ്ടോ, പാശ്ചാത്യന്‍ നാഗരികതയില്‍ ആകൃഷ്ടരായതു കൊണ്ടോ, വിശ്വാസ ദൌര്‍ ബല്യം കൊണ്ടോ ഈ കെണിയില്‍ വീഴുകയുണ്ടായി. ഓറിയന്റലിസ്റ്റുകള്‍ ഇസ്ലാമിനെയും ഇസ്ലാമിക സംസ്കാരത്തെയും നശിപ്പിക്കുന്നതിനു വേണ്ടി പൌരസ്ത്യ ഭാഷകളും പൌരസ്ത്യ സംസ്കാരങ്ങളും പഠിച്ചു, അവയില്‍ സ്വന്തമായ ഗവേഷണ പഠനങ്ങള്‍ നടത്തി ഇസ്ലാമിക വിജ്ഞാന ശാഖകളെ വിമര്‍ശന പഠനം നടത്താന്‍ ശ്രമിച്ചവരാണ്. സൂക്ഷ്മമായ ശാസ്ത്രീയ പഠനം എന്ന വ്യാജേന സത്യത്തെ പലപ്പോഴും മറച്ചു വെച്ചും മററു ചിലപ്പോള്‍ വ്യഭിചരിച്ചും മനഃപൂര്‍വം ഇസ്ലാമിനെ ഇകഴ് ത്തിക്കാണിക്കാനുള്ള കുതന്ത്രങ്ങളാണ് അവര്‍ നടത്തിയത്. എന്നാല്‍ ഇസ്ലാമിക വിജ്ഞാനങ്ങളെക്കുറിച്ചു അവയുടെ ശരിയായ സ്രോതസ്സില്‍ നിന്നു വ്യക്തമായ  വിവരം നേടാതെ പാശ്ചാത്യരുടെ ശിഷ്യത്വം സ്വീകരിക്കുകയോ ഓറിയന്റലിസ്റ്റുകളുടെ വിഷലിപ്തമായ ഗ്രന്ഥങ്ങളെ ഉപജീവിക്കുകയോ ചെയ്തിട്ടുള്ളവര്‍ ഈ ‘ശാസ്ത്രീയ പഠന’ത്തില്‍ വഞ്ചിതരാവുകയാണുണ്ടായത്.
ഓറിയന്റലിസ്റ്റുകളുടെ പട്ടില്‍ പൊതിഞ്ഞ പാഷാണം കഴിച്ച മോഡേണിസ്റ്റുകളില്‍ പെട്ടവരാണ് പ്രൊഫ. മുഹമ്മദ് അമീന്‍, അബൂറയ്യ തുടങ്ങിയവര്‍. ഫജ്റുല്‍ ഇസ്ലാം, ളുഹല്‍ ഇസ്ലാം, ളുഹ് റുല്‍ ഇസ്ലാം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോക്ടര്‍ അഹ്മദ് അമീന്‍ തന്റെ ഫജ്റുല്‍ ഇ സ്ലാം എന്ന ഗ്രന്ഥത്തില്‍ തിരു സുന്നത്തിനെതിരെയും പ്രസിദ്ധ ഹദീസ് പണ്ഢിതന്മാര്‍ക്കെതിരെയും സര്‍വ സമ്മതരായ ഹദീസ് നിവേദകര്‍ക്കെതിരെയും വിഷം ചീററിയതായി കാണാം. ‘ഹദീസുകള്‍ മുതവാതിര്‍, ആഹാദ് എന്നിങ്ങനെ രണ്ടിനമാണ്. പക്ഷേ, മുതവാതിര്‍ ലഭ്യമല്ല. ആഹാദു (ഏക നിവേദക ഹദീസുകള്‍) അനുസരിച്ചു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധവുമില്ല.’ എന്നു ഫജ്റുല്‍ ഇസ്ലാം 267-ാം പേജില്‍ പറയുന്നു. ഇതു താത്വികമായി ഹദീസുകളുടെ പ്രമാണികതയെ മൊത്തത്തില്‍ നിഷേധിക്കുന്ന ഒരു കുതന്ത്രമാണ്. മുതവാതിര്‍ ഇല്ല. ആഹാദു കൊണ്ടു പ്രവര്‍ത്തിക്കേണ്ടതുമില്ല. ഇതു രണ്ടുമല്ലാതെ ഹദീസുമില്ല. അപ്പോള്‍ പിന്നെ ഹദീസു കൊണ്ടൊരു ഫലവുമില്ല എന്നുവരുന്നു.
പ്രൊഫസര്‍ അഹ്മദ് അമീനിന്റെ കൃതികളില്‍ പലരും വഞ്ചിതരായിട്ടുണ്ട്. ഹിജ്റ 1353 ല്‍ ‘ഇസ്മായില്‍ അദ്ഹം’ എന്ന വ്യക്തി തിരുസുന്നത്തിന്റെ ചരിത്രത്തെ സംബന്ധിച്ചു ഒരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. സുബദ്ധമായ ഹദീസു ഗ്രന്ഥങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിലപ്പെട്ട ഹദീസു സമ്പ ത്ത് അടിസ്ഥാന രഹിതമാണെന്ന് ജല്‍പിക്കുന്നതായിരുന്നു ഈ ക്ഷുദ്രകൃതി. ഇസ്ലാമിക മാധ്യമങ്ങളുടെ നിശിതമായ വിമര്‍ശങ്ങള്‍ക്ക് ഈ കൃതി വിധേയമായപ്പോള്‍ അല്‍ അസ്ഹര്‍ യൂനിവേഴിസിററിയിലെ പണ്ഢിതന്മാരുടെ നിര്‍ദേശ പ്രകാരം ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് അതു കണ്ടു കെട്ടുകയാണ് ഉണ്ടായത്. തദവസരം, ഗ്രന്ഥ കര്‍ത്താവ് ഇതു തന്റെ സ്വന്തമായ അഭിപ്രായമല്ലെന്നും പ്രൊഫസര്‍ അഹ്മദ് അമീനെ പോലെയുള്ള വലിയ സാഹിത്യകാരന്മാരും പണ്ഢിതന്മാരും ഇക്കാര്യത്തില്‍ തന്നോട് യോജിക്കുന്നുണ്ടെന്നും അല്‍ ഫത്ഹ് മാസികയുടെ 494-ാം ലക്കത്തില്‍ എഴുതുകയുണ്ടായി. അപ്പോള്‍ അഹ്മദ് അമീന്‍ തന്റെ കൂട്ടുകാരന് സംഭവിച്ച ഈ ദുരനുഭവത്തില്‍ പരിഭവപ്പെട്ടുകൊണ്ടും പുസ്തക നിരോധനം അഭിപ്രായ സ്വാതന്ത്യ്രത്തിനെതിരെയുള്ള സമരവും വൈജ്ഞാനിക ഗവേഷണങ്ങളുടെ മാര്‍ഗത്തില്‍ വിലങ്ങു തടി സൃഷ്ടിക്കലുമാണെന്നും സമര്‍ഥിച്ചു കൊണ്ടു ഈജിപ്തില്‍ നിന്നിറങ്ങുന്ന രിസാല വീക്കിലിയില്‍ പ്രതിഷേധ ലേഖനമെഴുതുകയും ചെയ്തു.
ഓറിയന്റലിസ്റ്റുകളുടെ കൃതികളില്‍ ആകൃഷ്ടനായ മറെറാരു വ്യക്തിയായിരുന്നു ഡോക്ടര്‍ അലിഹസന്‍ അബ്ദുല്‍ ഖാദര്‍. ജര്‍മനിയില്‍ നാലു വര്‍ഷം പഠിച്ചു ഫിലോസഫിയില്‍ ഡോക്ടറേററു നേടി ഈജിപ്തിലേക്കു തിരിച്ച അലിഹസന്‍ 1939ല്‍ ശരീഅത്ത് കോളജില്‍ അധ്യാപകനായി നിയുക്തനായപ്പോള്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി നല്‍കിയ ക്ളാസ് ഇപ്രകാരമായിരുന്നു: “ഞാന്‍ നിങ്ങള്‍ ക്കു ഇസ്ലാമിക നിയമനിര്‍മാണ ചരിത്രം പഠിപ്പിക്കാന്‍ പോവുകയാണ്. പക്ഷേ, അതു അല്‍ അസ് ഹര്‍ യുനിവേഴ്സിററിക്കു അപരിചിതമായ ശാസ്ത്രീയ മെത്തേഡിലാകുന്നു. അല്‍ അസ്ഹറില്‍ 14 വര്‍ഷത്തോളം പഠിച്ചു എന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഇസ്ലാം വേണ്ട വിധം ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞില്ല. പിന്നീടു ഞാന്‍ ജര്‍മനിയില്‍ പഠിച്ചപ്പോള്‍ ഇസ്ലാം മനസ്സിലാക്കാന്‍ സാധിച്ചു.” പ്രസിദ്ധ ഹദീസു പണ്ഢിതനായ ഇമാം സുഹ്രിയെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകള്‍ തൊടുത്തു വിട്ട ദുരാരോപണങ്ങള്‍ ഡോക്ടര്‍ അലി ഹസന്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതു സംബന്ധമായ ഒരു സെമിനാര്‍ ഹിജ്റ 1360 ല്‍ അല്‍ അസ്ഹറില്‍ സംഘടിപ്പിക്കുകയുണ്ടായി. അതില്‍ ഡോക്ടര്‍ മുസ്തഫസ്സബാഈ നടത്തിയ പ്രഭാഷണം ഡോക്ടര്‍ അലി ഹസനില്‍ സമൂല മാററം വരുത്തി.  അദ്ദേഹം തെററിധാരണകള്‍ തിരുത്താന്‍ തയ്യാറായി. എന്നാല്‍ ഈ ചര്‍ച്ച അല്‍ അസ്ഹറില്‍ ചൂടുപിടിച്ചപ്പോള്‍ പ്രൊഫ. അഹ്മദ് അമീന്‍ ഡോ. അലിഹസനോട് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: “സ്വതന്ത്രമായ വൈജ്ഞാനികാഭിപ്രായങ്ങള്‍ അല്‍ അസ്ഹര്‍ സ്വീകരിക്കുകയില്ല. അതുകൊണ്ട്  ഓറിയന്റലിസ്റ്റുകളുടെ അഭിപ്രായങ്ങളില്‍ നിന്നു താങ്കള്‍ക്ക് ഉചിതമായി തോന്നുന്നത് പ്രചരിപ്പിക്കുവാനുള്ള ഉത്തമമായ മാര്‍ഗം അത് അവരിലേക്ക് വ്യക്തമായി ചേര്‍ക്കാതെ താങ്കളുടെ സ്വന്തം പഠനമായി അവതരിപ്പിക്കുകയാണ്. ‘ഞാന്‍ ഫജ്റുല്‍ ഇസ്ലാമിലും ളുഹര്‍ ഇസ്ലാമിലും അങ്ങനെയാണ് ചെയ്തിട്ടുള്ളത്.” പ്രൊഫസര്‍ അഹ്മദ് അമീന്‍ ഇസ്ലാമിന്റെ ശത്രുക്കളായ പാശ്ചാത്യരുടെ ശിങ്കിടി മാത്രമാണെന്ന് ഇതില്‍ നിന്നു മനസ്സിലായി.
പാശ്ചാത്യരുടെ വികല നിഗമനങ്ങളില്‍ വഞ്ചിതനായ മറെറാരു മോഡേണിസ്റ്റാണ് അബൂറയ്യ. ഇദ്ദേഹം രചിച്ച ‘അള്വ്വാഉന്‍ അലസ്സുന്നത്തില്‍ മുഹമ്മദിയ്യ’ എന്ന ഗ്രന്ഥത്തില്‍ ഹദീസുകളെ സംബ ന്ധിച്ചും ഹദീസു നിവേദകരെ സംബന്ധിച്ചും ഹദീസുഗ്രന്ഥങ്ങളെക്കുറിച്ചും ഭീമമായ അബദ്ധങ്ങളാണ് എഴുതി വച്ചിട്ടുള്ളത്. അതില്‍  ഒരബദ്ധം ഇങ്ങനെ സംഗ്രഹിക്കാം: “ഖുര്‍ആനും കര്‍മപരമായ സുന്ന ത്തും മാത്രമാണ് അനുകരണീയമായ മതം. ഖുര്‍ആന്‍ മുതവാതിര്‍ ആണ്. കാര്‍മിക രംഗത്തു പ്രവാചകര്‍ പ്രയോഗവല്‍ക്കരിച്ചു കാണിച്ചു തന്നതും പ്രസിദ്ധമായും സാര്‍വത്രികമായും നിലനില്‍ക്കുന്നതുമായ സുന്നത്തും മുതവാതിര്‍ തന്നെ. പ്രവാചകര്‍ പ്രസ്താവിച്ചതായി വന്നിട്ടുള്ള വാചിക സുന്നത്ത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. ചുരുക്കത്തില്‍ മുതവാതിര്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. വാചിക ഹദീസുകളൊന്നും മുതവാതിറല്ല താനും. അപ്പോള്‍ പ്രവാചകരുടെ പ്രസ്താവനകള്‍ക്കോ പ്രസംഗങ്ങള്‍ക്കോ ഇസ്ലാമിക ശരീഅത്തില്‍ ഗണ്യമായ ഒരു സ്ഥാനവും ഇല്ല.” പ്രസിദ്ധ സ്വഹാബി വര്യനും ഹദീസു നിവേദകനുമായ അബൂ ഹുറൈറഃ എന്ന മഹാപണ്ഢിതനെ വ്യാജനും കപടനുമായാണ് അബൂറയ്യ അവതരിപ്പിക്കുന്നത്. ഹദീസു നിഷേധികളായ ഖവാരിജ്, മുഅ്തസില, ശിയാ, ഓറിയന്റലിസ്റ്റുകള്‍ ആദിയായ ശരീഅത്തു വിരുദ്ധരുടെ നിഗമനങ്ങളാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളത്. അബൂ ഹുറൈറഃയെ അധിക്ഷേപിക്കാന്‍ പ്രധാനമായും ഇയാള്‍ അവലംബിച്ചിട്ടുള്ളത് തീവ്രവാദി ശിയാ പണ്ഢിതനായ അബ്ദുല്‍ ഹുസൈന്‍ എഴുതിയ ‘അബൂ ഹുറൈറഃ’ എന്ന   ക്ഷുദ്ര കൃതിയെയാണ്. മററു പഠനങ്ങള്‍ക്ക് പ്രധാനമായും അവലംബിച്ചതും ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥങ്ങള്‍ തന്നെ. ജോര്‍ജ് സൈദാന്‍, ക്രീമര്‍, ഫിലിപ്പ് ഹിററി, പോപ്പ് അബ്രഹാം, ലൂക്കോസ് എന്നിവരുടെ കൃതികള്‍ അതില്‍പെടുന്നു.
എന്നാല്‍ ഓറിയന്റലിസ്റ്റുകളോ അവരെ അനുകരിച്ച മോഡേണിസ്റ്റുകളോ ഉന്നയിച്ച ഒരു ആരോപണത്തിനും പുതുതായി മറുപടി കണ്ടെത്തേണ്ട യാതൊരാവശ്യവും ഇല്ല. കാരണം ഈ ആരോപണങ്ങളെല്ലാം നേരത്തെ ശിയാ, ഖവാരിജ്, മുഅ്തസിലി വിഭാഗങ്ങളും മററു തല്‍പര കക്ഷികളും ഉന്നയിച്ചിട്ടുള്ളവയാണ്. അവയ്ക്കെല്ലാം ഉചിതമായ മറുപടി നല്‍കി പൂര്‍വ പണ്ഢിതന്മാര്‍ പിന്‍ഗാമികളെ ധന്യരാക്കിയിട്ടുണ്ട്. ഖബര്‍ ആഹാദ് അഥവാ ഏകനിവേദക ഹദീസ് നിഷേധകര്‍ക്കു പൂര്‍വീക പണ്ഢിതര്‍ നല്‍കിയ മറുപടികള്‍ പ്രത്യേകം പ്രസ്താവ്യമാണ്.
പ്രവാചകരില്‍ നിന്ന് മുഖാമുഖം അവിടുത്തെ പ്രസ്താവന കേട്ടവര്‍ക്ക് അതു അനിഷേധ്യമായ തെളിവാകുന്നു. എന്നാല്‍ നമ്മെ പോലെയുള്ള പിന്‍തലമുറക്കാര്‍ക്കു നിവേദകരുടെ വാര്‍ത്തയിലൂടെ തന്നെ ലഭിക്കണം. ഇത്തരം വാര്‍ത്തകള്‍ രണ്ടിനമുണ്ട്. ഒന്ന് മുതവാതിര്‍. മറെറാന്ന് ആഹാദ്. പ്രവാചകരില്‍ നിന്ന് ഒരു പ്രസ്താവന നേരിട്ടു കേള്‍ക്കുകയോ ഒരു പ്രവര്‍ത്തനം നേരിട്ടുകാണുകയോ ചെയ്തിട്ടുള്ള നിരവധി ആളുകള്‍, അതു മററു നിരവധി ആളുകള്‍ക്കു കൈമാറി. അവര്‍ അപ്രകാരം മറെറാരു വലിയ സമൂഹത്തിനും. അങ്ങനെ അബദ്ധത്തിനോ വ്യാജത്തിനോ സാധ്യതയില്ലാത്ത വിധം വിശ്വസ്തരുടെ സമൂഹം കൈമാറി വന്ന ഹദീസിനാണ് മുതവാതിര്‍ എന്ന് പറയുന്നത്. ഇതു ദൃഢജ്ഞാനത്തെ കുറിക്കുന്നതാണ്. ഒരു ഹദീസ് മുതവാതിര്‍ ആകുന്നതിന് നാലു ഉപാധികളുണ്ട്.
ഒന്ന്, ഓരോ സമൂഹവും സംസാരിക്കുന്നത് സംശയ രഹിതമായ ദൃഢജ്ഞാനത്തില്‍ നിന്നാവണം.
രണ്ട്, അവരുടെ ദൃഢജ്ഞാനം  പഞ്ചേന്ദ്രിയ വിദിതമായ സ്പഷ്ടജ്ഞാനമാവണം. മൂന്ന്. ആദ്യ മധ്യാന്ത്യങ്ങളിലെല്ലാം ഈ ഗുണങ്ങളും നിവേദക സംഖ്യയും തികഞ്ഞിരിക്കണം. നാല്, ദൃഢജ്ഞാനം നല്‍കുന്ന വിധം അംഗസംഖ്യ ഉണ്ടായിരിക്കണം. അപ്പോള്‍ മുപ്പതു ദൃക്സാക്ഷികള്‍ പറയുന്നതു കൊണ്ടാണ്  സംശയരഹിതമായ ദൃഢജ്ഞാനം ലഭിക്കുന്നതെങ്കില്‍ നിവേദക ശൃംഖലയിലെ ഓരോ കണ്ണിയിലും അതില്‍ കുറയാത്ത സംഖ്യ വേണം. മുതവാതിര്‍ അല്ലാത്ത എല്ലാ ഹദീസുകളും ആഹാദ് അഥവാ ഏക നിവേദക ഹദീസുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒന്നോ രണ്ടോ പേരോ അല്ലെങ്കില്‍ ഒരു കൊച്ചുസംഘമോ നിവേദനം ചെയ്താലും ദൃഢജ്ഞാനം ലഭിക്കുന്ന സംഖ്യാബലമില്ലാത്തതു കൊണ്ട് അതിനൊക്കെ ആഹാദ് എന്നു തന്നെ പറയുന്നു. വിശ്വാസയോഗ്യരായ നിവേദകര്‍ മുഖേന ലഭിച്ച ഖബര്‍ ആഹാദ് സംശയരഹിതമായ ദൃഢജ്ഞാനത്തെ കുറിക്കില്ലെങ്കിലും മികച്ച ഭാവന നല്‍കുന്നു. ഇത്തരം ഹദീസുകള്‍ സ്വീകരിക്കുകയും  തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്ത അസംഖ്യം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. റസൂല്‍ തിരുമേനി (സ്വ) ഏക വ്യക്തികളെ ദൂതന്മാരായും ജഡ്ജിമാരായും ഗവര്‍ണര്‍മാരായും സകാത്ത് പിരിവുകാരായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിടാറുണ്ടായിരുന്നു. ഒരു പണ്ഢിതന്റെ ഫത്വ സ്വീകരിക്കല്‍ പാമരനു നിര്‍ബന്ധമാണെന്ന കാര്യത്തില്‍ സമുദായം ഏകോപിച്ചിട്ടുണ്ട്. ഫത്വ പലപ്പോഴും മികച്ച ഭാവനയുടെ അടിസ്ഥാനത്തിലുള്ള ഗവേഷണ ഫലമായിരിക്കും. ഭാവനാടിസ്ഥാനത്തിലുള്ള വാര്‍ത്തയായി  ഗണിക്കാവുന്ന ഫത്വ സ്വീകരിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ വിശ്വസ്തരില്‍ നിന്ന് കേട്ട വാര്‍ത്ത ഒരു വിശ്വസ്തന്‍ ഉദ്ധരിച്ചാല്‍ അതും സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയേണ്ടതില്ലല്ലോ. (മുസ്വ്തസ്വ്ഫാ: ഇമാം ഗസ്സാലി 103-116, ജാമിഉല്‍ ഉസ്വൂല്‍: ഇബ്നുല്‍ അസീര്‍ 1/69-70)
സ്വഹീഹുല്‍ ബുഖാരിയിലെ 95-ാം അധ്യായം ഏക നിവേദക ഹദീസുകളുടെ പ്രാമാണികതയെ കുറിച്ചുള്ളതാണ്. അതില്‍ ഇരുപത്തി രണ്ടു ഹദീസുകള്‍ തെളിവായി നല്‍കിയിട്ടുണ്ട്. അവയില്‍ ഏഴെണ്ണത്തിന്റെ രത്നച്ചുരുക്കം ഇവിടെ വായിക്കാം.
(1) പ്രവാചകന്‍ ഒരു നിവേദക സംഘത്തോടു പറഞ്ഞു. നിസ്കാരത്തിനു സമയമായാല്‍ നിങ്ങളിലൊരാള്‍ ബാങ്കുവിളിക്കട്ടെ. നിങ്ങളില്‍ മുതിര്‍ന്നവന്‍ ഇമാമത്ത് നില്‍ക്കുകയും ചെയ്യട്ടെ (7246). സമയമായാല്‍ എന്ന അറിയിപ്പില്‍ വിശ്വസ്തനായ ബാങ്കുകാരനെയും ഖിബ്ലദിശ കുറിക്കുന്നതില്‍ വിശ്വസ്തനായ ഇമാമിനെയും അംഗീകരിക്കാമെന്നു വന്നു. (ഫത്ഹുല്‍ ബാരി 13/234)
(2) നജ്റാന്‍കാരോട് തിരുമേനി (സ്വ) പറഞ്ഞു: വിശ്വസ്തനായ ഒരു പുരുഷനെ ഞാന്‍ നിങ്ങള്‍ക്കു അയച്ചു തരാം. എന്നിട്ടു അവിടുന്ന് അബൂ ഉബൈദ: (റ) യെ അയച്ചു കൊടുത്തു.(7254)
(3) ജനങ്ങള്‍ ഖുബാഇല്‍ സ്വുബ്ഹ് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നിട്ടു പറഞ്ഞു: “ഇനി കഅ്ബയെ അഭിമുഖീകരിച്ചു നിസ്കരിക്കണമെന്ന് ഇന്നലെ രാത്രി പ്രവാചകര്‍ക്കു ഖുര്‍ആനി ലൂടെ കല്‍പന ലഭിച്ചിട്ടുണ്ട്.” അവര്‍ സിറിയായുടെ ഭാഗത്തേക്ക്, (ബൈതുല്‍മഖ്ദിസിലേക്ക്) തി രിഞ്ഞു നിസ്കരിക്കുകയായിരുന്നു. ഉടനെ അവര്‍ കഅ്ബയുടെ നേര്‍ക്കു തിരിഞ്ഞു.(7251)
4) കഅ്ബയിലേക്ക് തിരിയാനുള്ള ആജ്ഞ ലഭിച്ചതിനു ശേഷം തിരുമേനിയോടൊപ്പം അസ്വ്ര്‍ നിസ്കരിച്ച ഒരാള്‍ ഒരുപററം അന്‍സ്വാറുകളുടെ അരികെ നടന്നുപോകാനിടയായി. അവര്‍ അസ്വ്ര്‍ നിസ്കാരത്തിലെ റുകൂഇലായിരുന്നു. അപ്പോള്‍ താന്‍ പ്രവാചകരുടെ കൂടെ നിസ്കരിച്ചു വരികയാണെന്നും കഅ്ബയിലേക്കു ഖിബ്ല മാററിയിട്ടുണ്ടെന്നും അദ്ദേഹം അവരോട് പറഞ്ഞു. ഉടനെ അവര്‍ കഅ്ബയിലേക്കു തിരുഞ്ഞു.(7252)
(5) അബൂ ത്വല്‍ഹത്ത്, അബൂ ഉബൈദത്ത്, ഉബയ്യ് (റ) എന്നിവര്‍ക്ക് അനസ് (റ) ഈത്തപ്പഴ മദ്യം നല്‍കി ക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു. മദ്യം നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്. ഇതുകേട്ട ഉടനെ അബൂത്വല്‍ഹത്ത് അനസിനെ വിളിച്ചു മദ്യ ഭരണികള്‍ തകര്‍ത്തുകളയാന്‍ പറഞ്ഞു. അദ്ദേഹം അപ്രകാരം ചെയ്യുകയും ചെയ്തു.(7253)
(6) ഉമര്‍ (റ) വും ഒരു അന്‍സ്വാരിയും ഊഴം വച്ചു പ്രവാചക സമീപത്തു പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രവാചകരില്‍ നിന്ന് കേള്‍ക്കുന്ന വിവരങ്ങള്‍ ഉമര്‍ (റ) അദ്ദേഹത്തിന് എത്തിച്ചുകൊടുക്കും. ഉമര്‍ (റ) ന്റെ അഭാവത്തില്‍ പ്രവാചകരില്‍ നിന്നു കേള്‍ക്കുന്ന വിവരങ്ങള്‍ അദ്ദേഹം ഉമറിനും എത്തിച്ചു കൊടുക്കുമായിരുന്നു.(7256)
(7) ഒരു ഗ്രാമീണ വനിതയെ കുറിച്ചു വ്യഭിചാരാരോപണമുണ്ടായപ്പോള്‍ നബി (സ്വ) അസ്ലം വംശജനായ ഉനൈസിനെ വിളിച്ചു ഇപ്രകാരം പറഞ്ഞു: “ഇയാളുടെ ഭാര്യയുടെ അടുത്തു പോവുക. അവള്‍ വ്യഭിചാരം സമ്മതിക്കുന്നുവെങ്കില്‍ അവളെ എറിഞ്ഞു കൊല്ലുക. അങ്ങനെ ഉനൈസ് പോയി അന്വേഷിച്ചു. അവള്‍ വ്യഭിചാരക്കുററം ഏററു പറഞ്ഞു. ഉടനെ ഉനൈസ് അവളെ എറിഞ്ഞു കൊല്ലുകയും ചെയ്തു.” (7260)
ഇമാം ശാഫിഈ (റ) തന്റെ രിസാല എന്ന ഗ്രന്ഥത്തില്‍ ‘ഖബര്‍ ആഹാദിന്റെ സംസ്ഥാപനത്തിനുള്ള ലക്ഷ്യങ്ങള്‍’ എന്ന അദ്ധ്യായത്തില്‍ മുപ്പതിലധികം തെളിവുകള്‍ നിരത്തിയിട്ടുണ്ട്. അവയില്‍ ഏഴെണ്ണം മാത്രം ഇവിടെ സംക്ഷേപിച്ചുദ്ധരിക്കാം.
(1) അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: നാം നൂഹിനെ തന്റെ സമുദായത്തിലേക്ക് പ്രവാചകനായി നിയോഗിച്ചു (9:29). ഇപ്രകാരം ഇബ്റാഹീം (അ), ഇസ്മാഈല്‍ (അ), ലൂത്വ് (അ), മുഹമ്മദ് (സ്വ) ഇവരിലോരോരുത്തരെയും തങ്ങളുടെ സമുദായങ്ങളിലേക്കു നിയോഗിച്ചയച്ചതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. വിശ്വാസയോഗ്യരായ ഒരാളുടെ വാര്‍ത്ത തന്നെ തെളിവിനു പര്യാപ്തമാ   ണെന്ന്  ഇതില്‍ നിന്നു മനസ്സിലാക്കാം.
(2) അലി (റ) ഒരു കുതിരപ്പുറത്ത് മിനായില്‍ വന്നു ജനങ്ങളോടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതര്‍ പറയുന്നു: ഈ തശ്രീഖു നാളുകള്‍ ആഹാര പാനീയങ്ങളുടെ ദിവസങ്ങളാകുന്നു. അതുകൊണ്ട് ഒരാളും നോമ്പനുഷ്ഠിക്കരുത്. തന്റെ കുതിരപ്പുറത്ത് ഇരുന്നു ജനങ്ങളുടെ പിന്നാലെ ചെന്നു അദ്ദേഹം ഇതു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. വിശ്വാസയോഗ്യനായ ഒരാളുടെ വാര്‍ത്ത പ്രമാണമല്ലെങ്കില്‍ നബി (സ്വ) അവരെയൊക്കെ വിളിച്ചു വരുത്തി അവരോട് അഭിമുഖമായി കല്‍പിക്കുകയോ അല്ലെങ്കില്‍ ഒന്നിലധികം ആളുകളെ വിടുകയോ ചെയ്യുമായിരുന്നു. കാരണം തിരുമേനിയോടൊപ്പം ഹജ്ജ് വേളയില്‍ അനേകായിരം സ്വഹാബിമാരുണ്ടായിരുന്നു. മതത്തിന്റെ വിധിവിലക്കുകള്‍ പ്രവാചകനില്‍ നിന്ന് ഒരാള്‍ ഉദ്ധരിച്ചാല്‍ തന്നെ അതു തെളിവും പ്രമാണവുമാകുമെന്നതു കൊണ്ടാണ് അവിടുന്ന് ഒരാളെ വിട്ടത്.
(3). ഹിജ്റ: ഒമ്പതാം വര്‍ഷം ഹജ്ജ് അമീറായി നബി (സ്വ) അബൂബക്കറി (റ) നെ വിടുകയുണ്ടായി. വിവിധ നാടുകളില്‍ നിന്നും വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്നുമുള്ള ഹാജിമാര്‍ ആ ഹജ്ജില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. അദ്ദേഹം അവര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ പഠിപ്പിക്കുകയും റസൂലുല്ലാഹി (സ്വ) യില്‍ നിന്നുള്ള വിധിവിലക്കുകള്‍  അറിയിക്കുകയും ചെയ്തു.
(4). പ്രസ്തുത വര്‍ഷം തന്നെ നബി (സ്വ) അലി (റ) യെ പറഞ്ഞയച്ചു ബറാഅതു സൂറ:യിലെ ഏ താനും സൂക്തങ്ങള്‍ ജനങ്ങളെ ഓതിക്കേള്‍പിക്കുകയും കരാര്‍ ലംഘിച്ച സകലരോടുമുള്ള ഉടമ്പടികള്‍ പ്രവാചകന്‍ കയ്യൊഴിച്ചിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു.
(5). വിവിധ നാടുകളിലേക്കും പ്രദേശങ്ങളിലേക്കും നബി (സ്വ) ഉദ്യോഗസ്ഥന്മാരെ നിയമിച്ചയക്കുകയുണ്ടായി. ഓരോ പ്രദേശത്തേക്കും ആ പ്രദേശത്തുകാര്‍ക്കു സുപരിചിതനായ വിശ്വാസ യോഗ്യനെയായിരുന്നു വിട്ടത്.
(6). ഓരോ നാട്ടിലേക്കും പ്രവാചകന്‍ നിയോഗിച്ച സൈന്യാധിപനും, ഓരോ പ്രവിശ്യയിലേക്കും നിയോഗിച്ച ഗവര്‍ണറും ഓരോ പേരായിരുന്നു. മതപ്രബോധനവും കൂടി ഇവരുടെ നിയോഗ ലക്ഷ്യമായിരുന്നു.
(7) ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് പ്രശസ്തരായ പന്ത്രണ്ടു രാജാക്കന്‍മാരുടെ അടുത്തേക്കു നബി (സ്വ) പന്ത്രണ്ടു ദൂതന്‍മാരെ വിടുകയുണ്ടായി. ഇതെല്ലാം ഒരേ വര്‍ഷത്തിലായിരുന്നു. ഓരോ രാജ്യത്തേക്കും അവിടത്തുകാര്‍ക്കു സുപരിചിതനായ ദൂതനെയാണു വിട്ടത്. (രിസാല: ഇമാം ശാഫിഈ)
ഇമാം ഗസ്സാലി (റ) തെളിവുകള്‍ മൂന്നായി സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുകയാണ്.
ഒന്ന്: വ്യത്യസ്തങ്ങളായ അസംഖ്യം സംഭവങ്ങളില്‍ സ്വഹാബിമാര്‍ ഏക നിവേദക ഹദീസുകള്‍ സ്വീകരിച്ചു പ്രവര്‍ത്തിച്ചു എന്നത് പ്രസിദ്ധവും അനിഷേധ്യവുമാണ്.
രണ്ട് : അല്ലാഹുവിന്റെ തിരുദൂതര്‍ തന്റെ  സ്വഹാബികളെ ഗവര്‍ണര്‍മാരായും ന്യായാധിപന്മാരായും ദൂതന്മാരേയും സകാതു പിരിവുകാരായും വിവിധ ഭാഗങ്ങളിലേക്കു വിടുകയുണ്ടായി. ഒരേ വ്യക്തിയെയായിരുന്നു ഈ തസ്തികകളിലെല്ലാം നിയോഗിച്ചിരുന്നത്. ഇക്കാര്യം ഏവര്‍ക്കും സുവ്യക്തമാകുന്ന വിധത്തില്‍ അനേക പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
മൂന്ന്: ഇജ്തിഹാദിനു കഴിയാത്ത സാധാരണക്കാരന്‍ അതിനു കഴിയുന്ന മുഫ്തിയെ അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണെന്ന കാര്യം മുസ്ലിം സമുദായത്തിന്റെ ഏകോപനം കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒരു മുഫ്തി തന്റെ ഗവേഷണ ഫലമായി പറയുന്ന കാര്യം മികച്ച ഭാവനയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കും. എങ്കില്‍ വിശ്വാസ യോഗ്യനായ ഒരാള്‍ താന്‍ കേട്ട കാര്യം റിപ്പോര്‍ട്ടു ചെയ്താല്‍ അതിന്റെ അംഗീകരണം മുഫ്തിയുടെ ഫത്വയേക്കാള്‍ അര്‍ഹമായതാണ്. വ്യാജമോ അബദ്ധമോ സംഭവിക്കാനുള്ള വിദൂര സാധ്യത വാര്‍ത്തയുദ്ധരിക്കുന്ന ആളിലുള്ളത് പോലെ മുഫ്തിയിലുമുണ്ട്. എന്നാല്‍, മുഫ്തിയുടെ നിഗമനത്തിലുണ്ടാകുന്ന അബദ്ധത്തേക്കാള്‍ വിദൂരമാണ് നിവേദനത്തില്‍ സംഭവിക്കാനിടയുള്ള അബദ്ധം. (മുസ്വ്തസ്വ്ഫാ 118121).
ഖബര്‍ ആഹാദിന്റെ പ്രമാണികതയെ തള്ളിപ്പറയുന്നവര്‍ക്ക് പ്രധാനമായും പറയാനുള്ളത് രണ്ടു ന്യായങ്ങളാണ്. ഒന്ന്: നബി (സ്വ) യും സ്വഹാബിമാരില്‍ പലരും ഏക നിവേദക വാര്‍ത്ത സ്വീകരിക്കാന്‍ വിസമ്മതിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രണ്ട്: ദൃഢ ജ്ഞാനമില്ലാത്ത കാര്യത്തെ പിന്തുടരരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ (17/36) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഇനത്തില്‍പെട്ട ഹദീസുകള്‍ പ്രവാചകരും അനുയായികളും സ്വീകരിക്കുക പതിവായിരുന്നു എന്നതിനു നിരവധി തെളിവുകളുണ്ട്. മുകളില്‍ പറഞ്ഞപോലെ അവ അസംഖ്യവും പ്രസിദ്ധവുമാണ്. ഒററപ്പെട്ട ചില സംഭവങ്ങളില്‍ തിരസ്കരണം നടന്നു എന്നതു ശരിയാണ്. അതു ഖബര്‍ ആഹാദ് ആയത് കൊണ്ടല്ല. അതിനു ചില പ്രത്യേക സാഹചര്യങ്ങളും കാരണങ്ങളുമുണ്ടായിരുന്നു. അവയെല്ലാം ഹദീസ് വിജ്ഞാനീയ ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര നിദാന ഗ്രന്ഥങ്ങളിലും പണ്ഢിതന്‍മാര്‍ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ശാഫിഈ (റ) യുടെ രിസാല, ഇബ്നുല്‍ അസീറിന്റെ ജാമിഉല്‍ ഉസ്വൂല്‍, ഇമാം ഗസ്സാലിയുടെ മുസ്വ്തസ്വ്ഫാ, അസ്ഖലാനിയുടെ ഫത്ഹുല്‍ബാരി, ആമിദിയുടെ അല്‍ ഇഹ്കാം എന്നിവ നോക്കുക.