ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു.. Show all posts
Showing posts with label ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു.. Show all posts

Monday, 30 April 2018

ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു.

ബറാഅത്ത് രാവിന്റെ പ്രത്യേകത വിവരിക്കുന്നതും വഹാബികൾ തട്ടിക്കളിക്കുന്നതുമായ ഹദീസ് സ്വന്തം നേതാവ് അൽബാനി സഹീഹാക്കുന്നു....!!!വഹാബികളേ...... ഇനിയെങ്കിലും നിർത്തിക്കൂടേ ഈ കണ്ണുപൊത്തിക്കളി.....!!!


*ബറാഅത്ത് രാവ്- അൽബാനി സഹീഹാക്കുന്നു...!*
👇👇👇👁️👁️👁️
✍️ബറാഅത്ത് രാവിന്റെ പ്രത്യേകത വിവരിക്കുന്നതും വഹാബികൾ തട്ടിക്കളിക്കുന്നതുമായ ഹദീസ്... ''അത് തോട്ടിലെറിയണം ഖുദ്സീ''... ''അതെന്തിനാ മൗലവീ''... ''അത് സ്വഹീഹല്ലെന്നേ''... ''അടിപൊളി... വഹാബികളായ നിങ്ങളുടെ സ്വന്തം നേതാവ് അൽബാനി ഈ ഹദീസ് സഹീഹാണെന്ന് പ്രഖ്യാപിക്കുന്നുണ്ടല്ലോ''....?. ''പച്ച നുണ- അതും അല്ലാമാ അൽബാനിയുടെ പേരിൽ''... മൗലവി കത്തിക്കയറുകയാണ്... കൂടെ ഇടവും വലവുമിരിക്കുന്ന ശിങ്കിടികൾ ഊറിച്ചിരിക്കുന്നു... സാക്ഷാൽ അൽബാനിയുടെ പൊത്തകം മൗലവിയുടെ കയ്യിലേക്ക് കൊടുത്തപ്പോൾ... മൗലവിയുടെ കൈക്കൊരു വിറയൽ... പിന്നെ ബബബ ... മ്മടെ മൗലവി , ''ഫാസിസം അടുക്കളയിലെത്തി'' എന്ന സ്ഥിരം നമ്പറും  മൊഴിഞ്ഞ് ,ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് സ്ഥലം വിട്ടു. കാര്യം തിരിഞ്ഞില്ലെങ്കിലും ''മൗലവിയോടു കളിച്ചാൽ ഇങ്ങിനെയിരിക്കു''മെന്ന് പറഞ്ഞ് അണികൾ മൗലവിയുടെ പിന്നാലെ...വഹാബികളേ...... ഇനിയെങ്കിലും നിർത്തിക്കൂടേ, സ്വന്തം അണികളെ പൊട്ടൻമാരാക്കുന്ന  ഈ കണ്ണുപൊത്തിക്കളി.....!
*ഖുദ്സി*
16-03-2022