ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label അസ്ഖലാനി[റ]യും നവവി[റ]യും ഇസ്ലാമിന് പുറത്ത്!. Show all posts
Showing posts with label അസ്ഖലാനി[റ]യും നവവി[റ]യും ഇസ്ലാമിന് പുറത്ത്!. Show all posts

Monday, 4 September 2017

വഹാബിയുടെ തല തിരിഞ്ഞ ഫത്വ

അസ്ഖലാനി(റ) യും നവവി(റ) യും സുന്നത്ത്‌ ജമാഅതിനു പുറത്തെന്നു!


വഹാബീ നേതാവ്‌ ഉസൈമീന്റെ വിവരം കെട്ട ഫത് വ കാണുക. അഹലുസ്സുന്ന മാത്രമാണ് രക്ഷപ്പെട്ട വിഭാഗം എന്ന് പറയുന്ന ടിയാന്‍ ഇമാം നവവിയും ഇമാം അസ്ഖലാനിയും അഹലുസ്സുന്നയില്‍ പെടുന്നില്ല എന്നും പറയുന്നു.
പിന്നെയും വിവരക്കെട് തുടരുന്നു - അതായത്‌ അത് ഭാഗികമാണെന്ന് . കാരണം ഫിഖ്‌ഹീ വീക്ഷണത്തില്‍ അവര്‍ അഹലുസ്സുന്നയില്‍ പെട്ടവരാണെന്നു പറയാം പക്ഷെ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ വിഷയത്തില്‍ അവര്‍ മുബ്തദിഉകള്‍ ആണ് !!. അപ്പോള്‍ അവര്‍ ഭാഗികമായി രക്ഷപെട്ടവര്‍. ഒരു ഭാഗം സ്വര്‍ഗത്തിലും ബാക്കി നരകത്തിലും. ( മആദല്ലഹ്)