ബ്ളോഗിനെക്കുറിച്ച് ,
Thursday, 25 November 2021
Wednesday, 24 November 2021
ഹലാല്‍ വിവാദം -മതപക്ഷത്ത് നിന്ന് പറയുമ്പോള്‍
Tuesday, 23 November 2021
മരണപ്പെട്ടാൽ ചെയ്യേണ്ടത്
🔵 *മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍* 🔵
1. കണ്ണ് അടച്ചു കൊടുക്കുക.
2. താടിയും തലയും കെട്ടുക
3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.
4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.
5. നേരിയ തുണികൊണ്ട് ആകെ മൂടുക.
6. വയറിന്മേല് എന്തെങ്കിലും വെക്കുക.
7. ഖിബ്ലക്ക് അഭിമുഖമായി കിടത്തുക.
കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍
1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്തടവുക.
2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.
3. പല്ല് വൃത്തിയാക്കുക.
4. മൂക്ക് വൃത്തിയാക്കുക.
5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കു.
6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.
7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)
കുളിപ്പിക്കല്‍
1. വലത് ഭാഗം കഴുത്ത്മുതല് കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
2. ഇടതു ഭാഗം കഴുത്ത്മുതല് കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.
6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)
11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.
12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.
13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.
14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.
കഫന്‍ ചെയ്യല്‍
1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).
2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)
3. പുരുഷന് സുന്നത്ത് 3 വസ്ത്രം.
4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.
5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി
6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.
7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.
8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.
അവലംബം :
1. മുഗ്നി
2. മിന്ഹാജുത്ത്വാലിബീന്
3. തുഹ്ഫ
4. മഹല്ലി
5. സ്വഹീഹ് ബുഖാരി
6. സ്വഹീഹ് മുസ്ലിം
7. ഫതുഹുല് ബാരി
8. സുനന് അഹ്മദ്
9. സുനന് അബൂദാവൂദ്
10. സുനന് ഇബ്നുമാജ
11. ശറഹുല്‍ മുഹദ്ദബ്
*☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆*
*صلى الله على محمد صلى الله عليه وسلم*
അല്ലാഹുവേ ഞങ്ങളുടെ ഖബര്‍ ജീവിതം സന്തോഷത്തിലാക്കണേ റബ്ബേ ... ആമീൻ
ഈമാനോട് കൂടി മരിപ്പിക്കണേ അല്ലാഹ്... ആമീൻ
Sunday, 21 November 2021
സിയാറത്ത് ഫീസും വഹാബികളുടെ ഇമാമത്ത് ഫീസും
🔵
*സിയാറത്ത് ഫീസും*
*ഇമാമത് ഫീസും*
➖➖➖➖➖➖➖➖➖
സിയാറത്ത് ചെയ്യാൻ വരുന്നവർക്ക് ദുആ ചെയ്ത് കൊടുക്കാൻ ആളെ നിശ്ചയിക്കുന്നതും ഫീസ് കൊടുക്കുന്നതും തെറ്റാണെങ്കിൽ
മുജാഹിദ് പള്ളികളിൽ നിസ്ക്കരിക്കുന്ന (ഇമാം)
മൗലവിമാർക്ക് ശമ്പളം കൊടുക്കലും
അവർ അത് സ്വീകരിക്കലും തെറ്റാവുകയില്ലേ..?
കാരണം നബി (സ)യോ സഹാബികളോ
പള്ളിയിൽ ജോലി ചെയ്ത് ശമ്പളം
വാങ്ങിയിട്ടില്ല.
നബി(സ)തങ്ങളും സ്വാഹാബികളും
ബാങ്ക് വിളിച്ചും ഇമാമത് നിന്നും
ശമ്പളം വാങ്ങിയിട്ടില്ല, അത് പിൽക്കാലത്ത്
ഉടലെടുത്ത ഒരു 'പുത്തൻ'ആചാരമാണെന്ന്
മുജാഹിദുകൾ തന്നെ സമ്മതിക്കുന്നു.👇👇
"പ്രവാചകന്റെ കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച് മഹത്തായ ഒരു സ്ഥാനമായിരുന്നു. ബാങ്കിനോ ഇമാമത്തിനോ
ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല.
ബാങ്ക് കൊടുക്കലും ഇമാമത്ത് നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ്. അത് വരെ പ്രവാചകനും ശേഷം ഖലീഫമാരും ഗവർണ്ണരുമൊക്കെ അടങ്ങുന്ന ഭരണനേതൃത്വം തന്നെയാണ് നമസ്കാരത്തിന് ഇമാമത് നിർവഹിച്ചിരുന്നത്. അതിനു അവർക്ക് പ്രത്യേകിച്ച് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല."
(വിചിന്തനം വാരിക.
*2021 ഏപ്രിൽ 9 പേജ് :34*
കെ. എൻ എം മുഖപത്രം)
*അസ്ലം സഖാഫി പയ്യോളി*
🌹🌹🌹🌹🌹🌹🌹🌹🌹
Wednesday, 17 November 2021
Monday, 15 November 2021
Sunday, 14 November 2021
ഭക്ഷിക്കാൻ പറ്റുന്ന ജീവികളും പറ്റാത്ത ജീവികളും
ഞണ്ടിനെ ഭക്ഷിക്കൽ ഹലാലാണോ ?
മറുപടി: വെള്ളത്തിൽ മാത്രം ജീവിക്കുന്നവ ഹലാലും വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമുമാണ് (തുഹ്ഫ 9/377-378)
ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?
മറുപടി: ഹലാലാണ് (തുഹ്ഫ 9/379)
.മലയണ്ണാനെ ഭക്ഷിക്കാമോ ?
മറുപടി: ഭക്ഷിക്കാം (തുഹ്ഫ 9/380)
മാനിറച്ചി ഹലാലാണോ ?
മറുപടി: ഹലാലാണ് (തുഹ്ഫ 9/380)
കാട്ടു പൂച്ചയോ ?
മറുപടി: ഹറാമാണ് (തുഹ്ഫ 9/380)
കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ?
മറുപടി : അല്ല ഹറാമാണ് (തുഹ്ഫ 9/380)
കുതിരയിറച്ചി ഹലാലാണോ ?
മറുപടി: അതെ (തുഹ്ഫ 9/380)
. കഴുതയിറച്ചി തിന്നാമോ ?
മറുപടി: കാട്ടു കഴുതയാണെങ്കിൽ തിന്നാം നബി(സ) തിന്നിട്ടുമുണ്ട് (ബുഖാരി, മുസ്ലിം, തുഹ്ഫ 9/379)
നാട്ടു കഴുതയോ ?
മറുപടി: ഹറാമാണ് (തുഹ്ഫ 9/380)
കാട്ടുപോത്ത് ഹലാലല്ലേ ?
മറുപടി: അതെ (തുഹ്ഫ 9/379)
കുരങ്ങിനെ തിന്നാമോ ?
മറുപടി: ഇല്ല (തുഹ്ഫ 9/380)
. കരടിയെ തിന്നാമോ ?
മറുപടി: ഇല്ല (തുഹ്ഫ 9/380)ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല
. കാക്കയെ തിന്നാമോ ?
മറുപടി: ഇല്ല (തുഹ്ഫ 9/380)
കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?
മറുപടി: പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ തുഹ്ഫ 9/381)
പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?
മറുപടി: സുന്നത്ത് (ശർവാനി 9/381)
കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?
മറുപടി: ഉണ്ട് സുന്നത്താണ് (ശർവാനി 9/381)
മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?
മറുപടി: കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)
കരിവണ്ടിനെ കൊല്ലാമോ ?
മറുപടി: കറാഹത്താണ് (ശർവാനി 9/381)
തത്തയെ തിന്നാമോ ?
മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)
മയിലിന്റെ മാംസം തിന്നാമോ ?
മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)
. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ?
മറുപടി: അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)
കൊക്കിന്റെ കാര്യമോ ?
മറുപടി: അതും ഹലാലാണ് (തുഹ്ഫ 9/381)
. പ്രാവിനെ തിന്നാമോ ?
മറുപടി: അതെ ഹലാലാണ് (തുഹ്ഫ 9/382)
വവ്വാലിനെ തിന്നാമോ ?
മറുപടി: ഇല്ല (തുഹ്ഫ 9/382)
ഒറ്റയടിക്ക് പല്ലിയെ കൊന്നവന് പ്രത്യേകം കൂലിയുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?
മറുപടി: ശരിയാണ് ഒറ്റയടിക്ക് തന്നെ പല്ലിയെ കൊന്നവന് നൂറ് കൂലി കിട്ടും രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയും മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയാണ് ലഭിക്കുക എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (തുഹ്ഫ 9/383,മുസ്ലിം)
പല്ലിയെ കൊന്നാലിത്രയും കൂലി ലഭിക്കുന്നതിലുള്ള രഹസ്യമെന്താണ് ?
മറുപടി: ഇബ്രാഹിം നബി (അ)യെ ശത്രുക്കൾ തീയിലിട്ടപ്പോൾ തീ ആളിക്കത്താൻ വേണ്ടി പല്ലി ഊതിയിരുന്നു അങ്ങനെ പല്ലി വർഗം നിന്ദിക്കപ്പെട്ടതിനാലും ഇബ്രാഹിം നബിയെ ബഹുമാനിക്കാനുമാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപിച്ചത് (ശർവാനി 9/383) പല്ലി ഊതിയാൽ തീ കൂടുതൽ ആളുകയൊന്നുമില്ല പക്ഷെ ഒരു മഹാനോട് അനാദരവ് കാണിച്ചു എന്ന കാരണത്താൽ ലോകാവസാനം വരെയുള്ള പല്ലികൾ ശപിക്കപ്പെട്ടവരായി മഹാന്മാരെ ബഹുമാനിക്കൽ ചെറിയ കാര്യമല്ല എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം
സ്രാവ് ഹലാലാണോ ?
മറുപടി: ഹലാലാണ് (തുഹ്ഫ 9/378)
. തവളയെ കൊല്ലാമോ ?
മറുപടി: ഇല്ല (തുഹ്ഫ 9/378)
തവളയെ തിന്നാമോ ?
മറുപടി: ഇല്ല ഹറാമാണ് (തഹ്ഫ 9/378)
. ആട് പ്രസവിച്ചു പക്ഷെ കുട്ടി പട്ടിക്കുട്ടിയുടെ രൂപമാണ് എങ്കിലത് എന്ത് ചെയ്യും?
മറുപടി: ഏതെങ്കിലും നായ ആ ആടുമായി ഇണചെർന്നിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ അത് ഹറാമും ഉറപ്പില്ലെങ്കിൽ ഹലാലുമാണ് കാരണം സൃഷ്ടിപ്പ് ചിലപ്പോൾ പതിവിന് വിപരീതമായ രൂപത്തിലും ഉണ്ടാവാറുണ്ട് എങ്കിലും അത് ഉപേക്ഷിക്കലാണ് സൂക്ഷ്മത (തുഹ്ഫ 9/383)
ചാണകം പോലുള്ള നജസായ വളമിട്ട് വളർത്തിയ മരത്തിലെ പഴം ,കായ,തേങ്ങ എന്നിവ ഭക്ഷിക്കാമോ ?
മറുപടി: ഭക്ഷിക്കാം (തുഹ്ഫ 9/386)
. രാപ്പാടി പക്ഷിയെ ഭക്ഷിക്കാമോ ?
മറുപടി: ഭക്ഷിക്കാം (തുഹ്ഫ 9/382)
കിണറ്റിലെ വെള്ളത്തിൽ കിടന്ന് മത്സ്യം ചാവുകയും തുടർന്ന് വെള്ളത്തിന്ന് ദുർഗന്ധമനുഭവപ്പെടുകയും ചെയ്താൽ ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കാമോ ?
മറുപടി: എടുക്കാം കാരണം മത്സ്യത്തിന്റെ ശവം ശുദ്ധിയുള്ളതാണ് ശുദ്ധിയുള്ള വസ്തു കലർന്ന് വെള്ളം പകർച്ചയായാലും അശുദ്ധമാവില്ല എന്നാൽ മീൻ ജീർണിച്ച് അതിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ വുളൂഹ് എടുക്കാൻ പറ്റുകയില്ല എങ്കിലും വെള്ളം മുത നജ്ജിസല്ല (ശർവാനി 9/377)
. കാഷ്ഠം പോലുള്ള നജസ് ഭക്ഷിക്കുന്ന കോഴിയെയും മറ്റും തിന്നാമോ ?
മറുപടി: ഇറച്ചിയുടെ മണമോ രുചിയോ നിറമോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ കറാഹത്താണ് ഇല്ലെങ്കിൽ കറാഹത്തില്ല (തുഹ്ഫ 9/379,385,386)
അവയുടെ മുട്ടയോ ?
മറുപടി: അതും അപ്രകാരം തന്നെ (തുഹ്ഫ 9/386)
മത്സ്യത്തെ അറുക്കേണ്ടതുണ്ടോ?
ഉ: കൂടുതൽ സമയം കരയിൽ ജീവനോടെയിരിക്കുന്ന വലിയ മത്സ്യത്തെ അറുക്കൽ സുന്നത്താണ്. ചെറിയവയെ അറുക്കൽ കറാഹത്തുമാണ്. (തുഹ്ഫ 9/317)
പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി. എങ്കിൽ ആ ഭക്ഷണം കഴിക്കാമോ?
ഉ: ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ ഭക്ഷിക്കാം. (തുഹ്ഫ 9/318)
മാങ്ങ, ആപ്പിൾ എന്നിവയിൽ പുഴു ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ?
ഉ: അതിൽ നിന്നു തന്നെ ജനിച്ചുണ്ടായ പുഴുവാണെങ്കിൽ അവ ഭക്ഷിക്കാം. (തുഹ്ഫ 9/318)
Saturday, 13 November 2021
ലാത്തയും ഉസ്സയും പിന്നെ വഹാബികളും !
മുശ്രിക്കുകളുടെ ദേവസഭയില്‍ ഒരു വലിയ്യുല്ലാഹിയെ അംഗമാക്കാനുള്ള തത്രപ്പാടില്‍ ബിദഇകള്‍ പിന്നെ പിടികൂടിയിട്ടുള്ളത് ലാതയെയാണ്. ലാതയെ അല്ലാഹു പരിചയപ്പെടുത്തിയിട്ടുണ്ട്. സൂറതുന്നജ്മ് 19 മുതല്‍ 27 വരെ സൂക്തങ്ങള്‍ ലാത, ഉസ്സാ, മനാത തുടങ്ങിയ വിഗ്രഹങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ഇവ മൂന്നിനെയും എടുത്തുപറഞ്ഞ ശേഷം അല്ലാഹു ചോദിച്ചു: നിങ്ങള്‍ക്ക് ആണ്മക്കളും ദൈവത്തിന് പെണ്മക്കളും അല്ലേ?
തുടര്‍ന്ന് പുത്രിവാദത്തിന്റെയും ശഫാഅത്തിനുള്ള സ്വതന്ത്രാധികാരത്തിന്റെയും കണ്ഠനാളിയറുക്കുന്ന പ്രസ്താവനകളാണു കാണുക. മക്കാ മുശ്രികുകള്‍ സങ്കല്‍പിച്ചാരാധിച്ചിരുന്ന മൂന്നു വിഗ്രഹങ്ങളാണ് ലാത്, ഉസ്സാ, മനാത്. അവരുടെ ഭാഷയില്‍ ഇവ മലക്കുകളുടെ നാമങ്ങളാണ്, അവര്‍ അല്ലാഹുവിന്റെ പെണ്മക്കളാണത്രെ! അവയുടെ രൂപമാണത്രെ ആ വിഗ്രഹങ്ങള്‍ക്ക്!?
വിശുദ്ധ ഖുര്‍ആന്റെ സ്പഷ്ടമായ പദഘടന പറയുന്ന പ്രകാരം ഇവ മൂന്നും മക്കാ മുശ്രികുകളുടെ മലക്കുദേവികളായാണു പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. എന്നിട്ടും ലാത ദേവിയെപ്പിടിച്ചു വലിയ്യാക്കാനാണ് ചിലരുടെ ശ്രമം. മക്കാ മുശ്രികുകളുടെ വിശ്വാസത്തില്‍ മഹോന്നത തരുണീമണികളാണവര്‍ മൂവരും. ജമാഅത്തു നേതാവ് അമീന് അഹ്സന് ഇസ്വ്ലാഹിയുടെ സമര്‍ത്ഥനം വായിക്കാം: മേല്‍ സൂക്തങ്ങളില്‍ (നജ്മ്1923) പ്രസ്താവിച്ച ലാതയും ഉസ്സയും മനാതയും മലക്കുകളുടെ പ്രതിമകളാണ്. മൂവരുടെയും നാമധേങ്ങള്‍ സ്ത്രീകള്‍ക്ക് വിളിക്കപ്പെടുന്ന നാമങ്ങളാകുന്നു. അവരുടെ ശിപാര്‍ശയില്‍ മുശ്രികുകള്‍ക്ക് ശക്തിയായ പ്രതീക്ഷയും വിശ്വാസവുമുണ്ടായിരുന്നു. അറബികളവര്‍ക്കു ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടു ആവര്‍ത്തിച്ചു ഉരുവിട്ടിരുന്നതിങ്ങനെയാണ്: മഹോന്നത തരുണീമണികളാണിവര്‍. ഇവരുടെ ശിപാര്‍ശ സുപ്രതീക്ഷിതമത്രെ (തില്കല് ഗറാനീഖുല്‍ ഉലാ, വഇന്ന ശഫാഅതഹുന്ന ലതുര്‍ജാശിര്‍ക്, പേ 21).
മൂവരില്‍ ഉസ്സ പുണ്യവൃക്ഷമായിരുന്നു എന്ന ഒറ്റപ്പെട്ട അഭിപ്രായവുമുണ്ട്. അവയിലാണ് അമാനി, ചെറിയമുണ്ടം മൗലവി സംഘം പിടികൂടിയത്. അമാനി മൗലവി എഴുതുന്നു: ഉസ്സ ഒരു പ്രത്യേക ആരാധ്യവൃക്ഷമായിരുന്നു. അതിന്മേല് (ഏതിന്മേല്?) ഒരു ക്ഷേത്രവും നിര്‍മിക്കപ്പെട്ടിരുന്നു (വിവരണം 31414). സൂറതുന്നജ്മിലെ സുവ്യക്തമായ പരാമര്‍ശത്തെ അവഗണിച്ചാണ് മക്കാ മുശ്രികുകളുടെ ദേവിയുടെ വിലാസം മൗലവി മാറ്റിയെഴുതുന്നത്. ഉസ്സ എന്ന പദം ഇസ്സത്തിന്റെ തത്ഭവവും അസീസിന്റെ സ്ത്രീലിംഗ രൂപവുമാണെന്ന് പ്രസിദ്ധമായ വിശദീകരണമുണ്ട്. മൗദൂദി പറയുന്നു: ഇത് ഖുറൈശികളുടെ സവിശേഷ ദേവതയായിരുന്നു. മക്കക്കും ത്വാഇഫിനുമിടയില്‍ വാദി നഖ്ലയിലെ ഹുറാജ് എന്ന സ്ഥലത്താണതിന്റെ സന്നിധാനം. ഹാശിം ഗോത്രത്തിന്റെ സഖ്യഗോത്രമായ ശൈബാന്‍ വംശം ഇതിന്റെ പരിസരത്താണ് വസിച്ചിരുന്നത്. ഖുറൈശികളും മറ്റു ഗോത്രങ്ങളും ഈ സന്നിധാനം സന്ദര്‍ശിക്കുകയും നേര്‍ച്ച വഴിപാടുകളും ബലികളും അര്‍പിക്കുകയും ചെയ്തിരുന്നു. കഅ്ബയിലേക്കെന്ന പോലെ ഉസ്സാ സന്നിധിയിലേക്കും ബലിമൃഗങ്ങളെ കൊണ്ടുവരാറുണ്ടായിരുന്നു. ആളുകള്‍ മറ്റു വിഗ്രഹങ്ങളേക്കാളേറെ ഉസ്സയെ ആദരിച്ചിരുന്നു (തഫ്ഹീം 1905).
കൂടുതല്‍ വിശദീകരണങ്ങളുമായി ജമാഅത്ത് വിജ്ഞാന കോശം രംഗത്തുണ്ട്: അറേബ്യക്ക് പുറത്തും ഉസ്സാ ആരാധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഹീറയിലെ ലഖ്മികള്‍. മുന്ദിര് നാലാമന് ഉസ്സയുടെ പേരില്‍ പ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം 400 കന്യകമാരെ അവര്‍ക്ക് കുരുതി കൊടുത്തതായി പറയപ്പെടുന്നു. ഗ്വത്ഫാന്‍ ഗോത്രക്കാര്‍ ആരാധിച്ചിരുന്ന ഒരു മുള്‍ച്ചെടിയായിരുന്നു അതെന്നും അഭിപ്രായമുണ്ട്. ഇത് ഖുറൈശികളുടെ സവിശേഷ ദേവതയായിരുന്നു എന്നാണ് പ്രബല അഭിപ്രായം. ജാഹിലീ കാലഘട്ടത്തില്‍ ഉസ്സായെ ദൈവമാക്കി സ്വീകരിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത സൈദ്ബ്നു അംറുബ്നു നുഫൈല്‍ പാടുന്നു: ഞാന്‍ ലാതിനെയും ഉസ്സായെയും ഉപേക്ഷിച്ചിരിക്കുന്നു… ഉസ്സായേയോ അവളുടെ രണ്ടു പെണ്മക്കളെയോ ഞാന്‍ അനുസരിക്കുകയില്ല (1197).
മൂവരില്‍ മനാതയുടെ വിലാസം മാറ്റിയെഴുതാന്‍ ഒരു വഴിയും കാണുന്നില്ലെന്നു കണ്ടപ്പോള്‍, ലാതിനെയും ഉസ്സയെയും തട്ടിയെടുത്ത അമാനി മൗലവി സംഘം ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതരായി: മക്കയുടെയും മദീനയുടെയും ഇടയില്‍ മുശല്ലല്‍ എന്ന സ്ഥലത്തായിരുന്നു മനാത്. ഫുദൈല്‍, ഖുസാഅ, ഔസ്, ഖസ്റജ് മുതലായ ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു അത്. ഇങ്ങനെയുള്ള പല വിഗ്രഹങ്ങളും ചില മലക്കുകളുടെ പ്രതിഷ്ഠകളാണെന്നും മലക്കുകള്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്നുമായിരുന്നു മുശ്രികുകളുടെ സങ്കല്പം. അതുകൊണ്ട് അല്ലാഹു ചോദിക്കുന്നു: നിങ്ങള്‍ക്ക് ആണും അവന് പെണ്ണുമോ? (വിവരണം 31414).
ഈ ചോദ്യം മനാതയെക്കുറിച്ചു മാത്രമായിരുന്നെന്ന് പറയാന്‍ എന്പാടും തൊലിയുറപ്പുവേണ്ടി വരുമെന്നവര്‍ക്കറിയാം. എന്നാല്‍ ചെറിയമുണ്ടത്തിന് ഇതൊന്നും അശേഷം പ്രശ്നമല്ല. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ: “ഹുദൈല്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ് മനാത്.’ പ്രതിഷ്ഠയല്ല, മലക്കുകളുടേതല്ല, മഹാദേവന്റെ പെണ്‍കുട്ടികളുടേതല്ല. എങ്കില്‍ ലാതയോ? അമാനി സംഘത്തിന്റെ പ്രചാരണം ഇങ്ങനെ: ലാത്ത, സഖീഫ് ഗോത്രക്കാരുടെ വക ത്വാഇഫിലെ ഒരു വിഗ്രഹമാണ്. മുന്‍കാലത്ത് ഹജ്ജിനു പോകുന്നവര്‍ക്ക് ഗോതമ്പത്തരികൊണ്ട് ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്ന ഒരു നല്ല മനുഷ്യന്റെ സ്മാരകമായി സ്ഥാപിക്കപ്പെട്ടതായിരുന്നു അത് (വിവരണം 43141).
ചരിത്രത്തോടും വിശുദ്ധ ഖുര്‍ആന്റെ പ്രബലവും പ്രകടവുമായ പദഘടനയോടും ചെയ്യുന്ന ഒരനീതിയാണ് ലാതയെ “നല്ല മനുഷ്യനാ’ക്കാനുള്ള ശ്രമം. ഇസ്ലാമിലെ ഇസ്തിഗാസയെ തള്ളിപ്പറയാന്‍ രംഗസൗകര്യം വരുത്തുകയാണ് മൗലവിമാരിതിലൂടെ. ഈ ദുഷ്പ്രചാരണത്തിന്റെ പശ്ചാതലം ഇനി പറയാം: ഇബ്നു അബ്ബാസ്(റ)ല്‍ നിന്നും ലാതിനെ കുറിച്ചുള്ള ഒറ്റപ്പെട്ട അഭിപ്രായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാജിമാര്‍ക്ക് പായസം വിളമ്പിയിരുന്ന ഒരു നല്ല മനുഷ്യന്റെ പേരാണ് ലാത. അയാള്‍ മരിച്ച ശേഷം അവിടെ ഖബ്ര്‍ ഉണ്ടാക്കി ആരാധിക്കപ്പെട്ടതായിരുന്നു. ഇതാണ് ആ റിപ്പോര്‍ട്ടിലുള്ളത്.
ലാത്ത എന്ന പദം ലത്തയലിത്തു എന്ന ക്രിയാപദത്തിന്റെ ഇസ്മുല്‍ ഫാഇല് (ൗെയഷലരശേ്ല ളീൃാ) ആണെന്നും അതുപ്രകാരം ലാത്തയിലെ താഇന് ശദ്ദ് (ദ്വിത്വം) നല്‍കിയുള്ള പാരായണം ഉണ്ടെന്നും അവര്‍ (ഇബ്നു അബ്ബാസ്, മുജാഹിദ്, റബീഅ്) പറഞ്ഞു. പക്ഷേ, ഈ പാഠഭേദം ശാദ്ദ് (ഒറ്റപ്പെട്ട വീക്ഷണം) മാത്രമാണ്. ഇബ്നുജരീര്‍ ലാത എന്ന പദത്തെക്കുറിച്ച് എത്തിച്ചേര്‍ന്ന അഭിപ്രായ പ്രകാരം അല്ലാഹു എന്ന പദത്തിന്റെ ഒടുവില്‍ സ്ത്രീലിംഗ പ്രതീകമായ പുള്ളിയുള്ള “ഹാ’ ചേര്‍ത്ത് “അല്ലാഹത്’ എന്നാണതിന്റെ മൂലരൂപം. അതില്‍ നിന്നാണ് “അല്ലാത്’ ഉണ്ടായത്. ഇതാണു പ്രബലവീക്ഷണം. അതുകൊണ്ടുതന്നെ, വെളുത്ത പാറയില്‍ കൊത്തിയെടുത്ത പ്രതിഷ്ഠയാണ് അല്ലാത് എന്നും അതിനുമേല്‍ വലിയ കെട്ടിടമുണ്ടായിരുന്നെന്നും കഅ്ബാലയത്തെപോലെ അതിനെ ആദരിച്ചു പരിചരിച്ചിരുന്നുവെന്നും പറഞ്ഞുറപ്പിച്ച ശേഷമാണ്, വഹുകിയ എന്ന ആമുഖത്തോടെ ഇബ്നു അബ്ബാസ്, മുജാഹിദ്, റബീഉമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട വീക്ഷണത്തെ കുറിച്ച് ഇബ്നു കസീര്‍ പരാമര്‍ശിക്കുന്നത്.
“അല്ലാഹുവിനു പുറമെ അവര്‍ ചില പെണ്ണുങ്ങളെയല്ലാതെ പ്രാര്‍ത്ഥിക്കുന്നില്ല’ (4117) എന്ന സൂക്തത്തിന്റെ വിശദീകരണമായി ഇബ്നു കസീര്‍ എഴുതുന്നു: “ളഹ്ഹാകിനെ ഉദ്ധരിച്ച് ജുവൈബിര്‍ പറഞ്ഞു: അല്ലാഹുവിന്റെ മേല്‍വചനത്തിന്റെ താല്പര്യമിതാണ്; മലക്കുകള്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും നിശ്ചയം, അവയെ പൂജിക്കുന്നത് അല്ലാഹുവിങ്കലേക്ക് പ്രത്യേകം അവര്‍ തങ്ങളെ അടുപ്പിക്കാന്‍ മാത്രമാണെന്നും മക്കാ മുശ്രികുകള്‍ പറയാറുണ്ട്. അവര്‍ ആ മലക്കുകളെ റബ്ബുകളായി സ്വീകരിച്ചു. അവരെ പെണ്‍കുട്ടികളുടെ രൂപത്തില്‍ പ്രതിഷ്ഠിച്ചു. എന്നിട്ടവര്‍ പറഞ്ഞു: ഞങ്ങളീ പൂജിക്കുന്ന പ്രതിഷ്ഠകളുടെ രൂപമാണ് അല്ലാഹുവിന്റെ പെണ്‍മക്കളുടേത്. ഈ വിശദീകരണം നജ്മ്1923, സുഖ്റുഫ്19, സ്വാഫാത്158,159 ലെ പരാമര്‍ശങ്ങളോടു സാദൃശ്യമുള്ള തഫ്സീറാകുന്നു (2413). നജ്മിലെ മൂവരും മക്കാ മുശ്രികുകളുടെ ദേവികളായിരുന്നു എന്നു തന്നെയാണ് ഇബ്നു കസീറിന്റെ സമര്‍ത്ഥനം.
“അല്ലാഹുവിന്റെ സുന്ദര നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെ ഒഴിവാക്കൂ’ എന്ന സൂക്തത്തിന്റെ (7180) വ്യാഖ്യാനമായി ഇബ്നു അബ്ബാസില്‍ നിന്നു ഔഫ് ഉദ്ധരിക്കുന്നു: അല്ലാഹു എന്ന നാമത്തില്‍ അപരാധം ചെയ്തു ഭേദഗതി വരുത്തി അതിനു സ്ത്രീലിംഗ രൂപമുണ്ടാക്കി അല്ലാത് എന്നു വിളിച്ച നിഷേധികളെ കുറിച്ചാണിവിടെ സൂക്തത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്പോള്‍ വ്യക്തമാകുന്നത് ഇബ്നു അബ്ബാസ് ആ വീക്ഷണത്തിലായിരുന്നില്ല എന്നാണ്. മുജാഹിദിന്റെ പക്ഷവും മറ്റൊന്നല്ല. ഇബ്നു കസീര്‍ തുടരുന്നു: ഇബ്നു ജുറൈജ് മുജാഹിദിനെ ഉദ്ധരിച്ചു പറയുന്നു: അല്ലാഹുവില്‍ നിന്നും അല്ലാത് എന്ന പദമുണ്ടാക്കി അവര്‍, അല്‍ അസീസില്‍ നിന്നും ഉസ്സാ എന്ന പദവും. ലത്തയലിത്തുവില്‍ നിന്നും ലാത്തയുണ്ടായി എന്ന നേരത്തെ പരാമര്‍ശിച്ച അഭിപ്രായം ഒറ്റപ്പെട്ടതു തന്നെയാണെന്നു വീണ്ടും തെളിയുകയാണ്. അതിനാല്‍ താഇന് ഇരട്ടിപ്പു നല്‍കിയുള്ള പാരായണഭേദം സ്ഥിരപ്പെട്ടില്ല.
മൗദൂദിയുടെ വിശദീകരണം കൂടിയാകാം: ലാത്ത എന്ന തകാരത്തിന് ദ്വിത്വം കൊടുത്താണ് ഇബ്നു അബ്ബാസിന്റെ പാഠം. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ലത്തയലിത്തു എന്ന ക്രിയാപദത്തില്‍ നിന്നാണ് ഇതുണ്ടായത്. ഇത് ത്വാഇഫിനടുത്ത ഒരു പാറക്കെട്ടില്‍ താമസിച്ചിരുന്ന ഒരാളായിരുന്നുവെന്നാണ് അദ്ദേഹവും മുജാഹിദും പറയുന്നത്. അയാള്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അന്ന പാനീയങ്ങളൊരുക്കി കൊടുത്തിരുന്നു. അയാള്‍ മരിച്ചപ്പോള്‍ ആളുകള്‍ ആ പാറയില്‍ അയാളുടെ പ്രതിമ പ്രതിഷ്ഠിച്ച് ആരാധിച്ചു തുടങ്ങി. ഇബ്നു അബ്ബാസ്, മുജാഹിദ് തുടങ്ങിയ മഹാന്മാരില് നിന്നുദ്ധരിക്കപ്പെട്ടതാണെങ്കിലും ലാതയുടെ ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ സ്വീകാര്യയോഗ്യമല്ല. ഒന്ന്: ഖുര്‍ആന്‍ ഇതിനെ ലാത എന്നേ പറയുന്നുള്ളൂ. ലാത്ത എന്നു പറയുന്നില്ല. രണ്ട്: ഖുര്‍ആന്‍ ഇവ മൂന്നിനെയും ദേവികളായാണ് വിവരിക്കുന്നത്. ഈ വ്യാഖ്യാന പ്രകാരമാകട്ടെ ലാത്ത പുരുഷനാണ്, സ്ത്രീയല്ല…. (തഫ്ഹീം 5189).
ഖുര്‍ആനിലെ ലാത സ്ത്രീലിംഗമാണെന്നു അമാനി സംഘവും ഒടുവില്‍ സമ്മതിക്കാന്‍ നിര്‍ബന്ധിതരായി: “അറബികള്‍ അവരുടെ ദേവതകളെക്കുറിച്ച് മലക്കുകള്‍ എന്നു പറഞ്ഞുവന്നിരുന്നു. അഥവാ മലക്കുകളുടെ പ്രതിഷ്ഠകളാണു തങ്ങളുടെ വിഗ്രഹങ്ങളെന്നായിരുന്നു അവരുടെ സങ്കല്പം. മലക്കുകളെക്കുറിച്ചാവട്ടെ, അവര്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും അവര്‍ വാദിച്ചിരുന്നു. ലാത്ത, ഉസ്സ, മനാത മുതലായ വിഗ്രഹനാമങ്ങള്‍ പോലും സ്ത്രീനാമങ്ങളായിട്ടാണ് അവര്‍ ഉപയോഗിച്ചുവന്നിരുന്നത്’ (വിവരണം 1738).
ഒരു ഘട്ടത്തില്‍, മക്കാ മുശ്രികുകളോട് ദ്യേത്തോടെ പ്രതികരിക്കേണ്ടിവന്ന അബൂബക്ര്(റ) പ്രയോഗിച്ച ഇംസ്വസ് ബി ബള്രില്ലാത് മാത്രം പോരേ, അറേബ്യര്‍ക്ക് “അല്ലാത്’ ആണായിരുന്നോ പെണ്ണായിരുന്നോ എന്നറിയാന്‍?
ഇമാം ബുഖാരി 2732ാം നമ്പര്‍ ഹദീസായി ഉദ്ധരിച്ച സംഭവത്തിന്റെ വ്യാഖ്യാനത്തില്‍ ഹാഫിളുദ്ദുന്യാ അസ്ഖലാനി എഴുതുന്നു: “ഇബ്നുല്‍ മുനീര്‍ പറഞ്ഞു: അബൂബക്ര്(റ)ന്റെ പഴിവാക്കുകളില്‍, ശത്രുവിനെ നിസ്സാരപ്പെടുത്തലുണ്ട്. അവരുടെ വാദം കള്ളമാണെന്നു വരുത്തലുണ്ട്. “അല്ലാത്’ അല്ലാഹുവിന്റെ മകളാണെന്ന വാദപ്രകാരം അനിവാര്യമായുണ്ടാകേണ്ട അവയവത്തെക്കുറിച്ച് വെളിപ്പെടുത്തലുണ്ട്; കാരണം പെണ്കുട്ടിയാകുമ്പോള് പെണ്ണിനുള്ളതെല്ലാം അവള്‍ക്കും ഉണ്ടാകണമല്ലോ’ (ഫത്ഹുല്‍ബാരി).
എങ്കില്‍ ദേവസഭയിലെ പുണ്യാത്മാക്കള്‍ പിന്നെയാരാണ്? മരണപ്പെട്ട ഒരു പുണ്യപുരുഷനോടു ഇസ്തിഗാസ ചെയ്ത കാരണത്താലല്ല അവര്‍ മുശ്രികുകളായത്; പുത്രപുത്രിമാരുള്ള ഒരു സര്‍വേശ്വരനാണ് അല്ലാഹു; ആ പുത്രപുത്രിമാര്‍ക്ക് സ്വതന്ത്രാധികാരങ്ങളുണ്ട്. പുത്രപുത്രിമാരെന്ന നിലക്ക് അവര്‍ക്ക് ആരാധനക്കര്‍ഹതയുണ്ട് എന്നിങ്ങനെയുള്ള വിശ്വാസമാണ് അവരെ മുശ്രിക്കുകളാക്കിയത്. മറ്റു പ്രചാരണങ്ങള്‍ ദുരുപദിഷ്ഠിതമാണ്; അപ്രമാണികമാണ്.
Wednesday, 10 November 2021
അല്ലാഹുവിൻ്റെ സ്വിഫത്ത് സൃഷ്ടിക്ക് സമർപ്പിച്ച് വഹാബികൾ മുശ്രിക്കായി !
*പടച്ചോനെ കുത്തിയിരുത്തിയപ്പോൾ സർവ്വ വഹാബികളും മുശ്രിക്കായി...*
👇👇👇👁️👁️👁️
✍️ഒരു തമാശക്കാണ് വഹാബികൾ പടച്ചോന് കയ്യും കാലും ചന്തിയുമൊക്കെ ഫിറ്റ് ചെയ്തത്. അവസാനം കുത്തിയിരിക്കാൻ കസേരയും കൊടുത്തു... ആ കസേരയുടെ കാലപ്പഴക്കം നിർണയിക്കാൻ മൗലവിമാർക്കൊരു പൂതി .വഹാബീ ആപ്പീസീന്ന് കൊടുത്തതല്ലേ... അതു കൊണ്ടു തന്നെ ഒരു ഗമയൊക്കെ വേണ്ടേ... വേഗം മുറി മൗലവിമാരുടെ സുന്നഹദോസ് കൂടി ആ കസേരയെ പടച്ചോനെപ്പോലെ/പടച്ചോനോടൊപ്പം ''ഖദീമാക്കി''... [തൗഹീദും നാമ വിശേഷണങ്ങളും- KNM - പേജ് 42]... അല്ലാഹുവിൻ്റെ വിശേഷണം/സ്വിഫത്ത് സൃഷ്ടിക്ക് ചാർത്തിക്കൊടുത്തു...ലാ ഹൗല... ദേ കിടക്കണു സകല വഹാബികളും മുശ്രിക്കായി കൂട്ടത്തോടെ നരകത്തിലേക്ക്... വീണിതല്ലോ കിടക്കുന്നൂ... വഹാബികളുടെ ഇമ്മാതിരി ശിർക്കൻ വിശ്വാസങ്ങൾ മറച്ചു പിടിക്കാനാണ് മേൽ ശിർക്കാരോപണം നടത്തി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത്... പക്ഷേ ,ഈ പറ്റിക്കൽ എത്ര നാൾ... പെട്ടു പോയ അണികൾക്കും കാര്യങ്ങൾ തിരിഞ്ഞു തുടങ്ങി... അഭിനന്ദനങ്ങൾ...
*ഖുദ്സി*
10-11-2021
Saturday, 6 November 2021
താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ കുടുംബ പരമ്പര
താജുൽ ഉലമ ഉള്ളാൾ തങ്ങൾ
നബി(സ)യുടെ 39 - മത്തെ
പേരമകൻ
[1] സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി
[സ്വ]
[2] ഫാത്വിമ ബീവി (റ]
[3] ഹുസൈൻ [റ]
[4] അലീ സൈനുൽ ആബിദീൻ [റ]
[5] മുഹമ്മദുൽ ബാബിർ [റ]
[6] സയ്യിദ് ജഅഫർ സ്വാദിഖ് [റ]
[7] സയ്യിദ് മൂസൽ ഖാളിം [റ]
[8] സയ്യിദ് അലിയ്യുരിളാ [റ]
[9] സയ്യിദ് മുഹമ്മദുൽ ജമാദ് [10] സയ്യിദ് അലിയ്യുൽ ഹാദി അത്തഖിയ്യ്
[11] സയ്യിദ് ജഅഫറുൽ അസ്ഗർ
[12] സയ്യിദ് അലിയ്യുൽ അശ്ഖർ
[13] സയ്യിദ് അബ്ദുല്ല
[14] സയ്യിദ് അഹ് മദ്
[15] സയ്യിദ് മഹ്മൂദ്
[16] സയ്യിദ് മുഹമ്മദ്
[17] സയ്യിദ് ജഅഫർ
[18] സയ്യിദ് അബുൽമുഅയ്യദ് അലിയ്യ്
[19] സയ്യിദ് അബൂൽ അറക്കാത്ത് ജലാലുദ്ദീൻ ഹുസൈൻ
[20] സയ്യിദ് അഹ് മദുൽ കബീർ
[21] സയ്യിദ് ഹുസൈൻ ജലാലുദ്ദീൻ ഹു സൈൻ
22] സയ്യിദ് ഇസ്മാഈൽ നാസിറുദ്ദീൻ
23] സയ്യിദ് താജുദ്ദീൻ യൂനുസുൽ ഹഖാൻ
[24] സയ്യിദ് മഹ് മൂദ് ബുഖാരി
[25] സയ്യിദ് ജലാലുദ്ദീൻ ബുഖാരി
[26] സയ്യിദ് സാലിം ബുഖാരി
[27] സയ്യിദ് ഹുസൈൻ ബുഖാരി
28] സയ്യിദ് മഹ് മൂദ് ബുഖാരി
[29] സയ്യിദ് ഇസ്മാഈൽ ബുഖാരി
[30] സയ്യിദ് അഹ് മദ് ജലാലുദ്ദീൻ ബുഖാരി [വളപട്ടണം]
[31] സയ്യിദ് ഇസ്മാഈൽ ബുഖാരി
[32] സയ്യിദ് മുഹമ്മദ് ബുഖാരി [ പറ
വണ്ണ ]
[33] സയ്യിദ് ഇസ്മാഈൽ ബുഖാരി
34] സയ്യിദ് അബ്ദുറഹിമാൻ ബുഖാരി
[35] സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി
[36] സയ്യിദ് മുഹമ്മദ് ബുഖാരി
[37] സയ്യിദ് ഹാമിദ് ബുഖാരി
[38] സയ്യിദ് അബൂബക്കർ ബുഖാരി
[39] സയ്യിദ് അബ്ദുറഹിമാൻ ബുഖാരി [ഉള്ളാൾ ]
Friday, 5 November 2021
നിസ്കാര മസ്അലകൾ
*മസ്അലഃ 1️⃣*
ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?
✅✅✅✅✅✅
മൂന്നു കാര്യങ്ങൾ നിയ്യത്തിൽ ഉണ്ടായിരിക്കൽ നിർബന്ധമാണ് ഒന്ന്, ഞാൻ നിസ്കരിക്കുന്നുവെന്നു കരുതൽ രണ്ട്, ഏതു നിസ്കാരമാണെന്നു വ്യക്തമാക്കൽ മൂന്ന്, ഫർളാണെന്നു കരുതൽ ഉദാ: ഉസ്വല്ലി ഫർളള്ളുഹ്രി (ളുഹ്ർ എന്ന ഫർള് ഞാൻ നിസ്കരിക്കുന്നു) ("عمدة السالك.66")
"ينوي بقلبه، فإن كان فريضة وجب نية فعل الصلاة، وكونها فرضاً، وتعيينها: ظهراً، أو عصراً، أو جمعة