ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 28 August 2025

നബിദിനം സാധാരണക്കാർക്കു പെട്ടെന്ന് കാര്യം മനസിലാകാൻ

 *എല്ലാ കാര്യവും നബി (സ) നേരിട്ട് പിടിപ്പിക്കേണ്ടതുണ്ടോ....?*


നബിദിനാഘോഷത്തിന്റ അടിസ്ഥാനം(basic) *മൂന്നു* കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നു.


1:നബി (സ)എന്ന വലിയ അനുഗ്രഹം ലഭിച്ചതിനു നന്ദി ചെയ്യുക

2 :നബി (സ)യെ ആദരിക്കുക

3:അവിടത്തോടുള്ള സ്നേഹപ്രകടനം നടത്തുക.

ഇതു മൂന്നും മതം വിലക്കാത്ത ഏതു രീതിയിലും ആവാം..


ചില ഉദാഹരണങ്ങൾ നോക്കാം..


1 : നമുക്ക് നല്ലൊരു, ജോലി കിട്ടിയാൽ അതിനു നന്ദിയായി ഒരു പേജ് ഖുർആൻ ഓതാം അല്ലെങ്കിൽ ഒരു പാവം മനുഷ്യനു, 100 രൂപ സംഭാവന ചെയ്യാം.. ഈ നന്ദി പ്രകടനം നടത്തുമ്പോൾ നബി (സ)ക്കു ജോലി കിട്ടുകയും എന്നിട്ട്, അതിനു നന്ദിയായി, ഇതുപോലുള്ള സൽകർമ്മം ചെയ്തതായി തെളിയേണ്ട ആവശ്യമില്ല.


2 : നബി (സ) അവിടുത്തെ വായിലെ, ഉമിനീർ പുറത്തേക്കു തുപ്പിക്കളയുമ്പോൾ,  അതു താഴെ വീഴാൻ അനുവദിക്കാതെ,സ്വഹാബികൾ അവരുടെ കയ്യിലെടുത്ത് ശരീരത്തിൽ പുരട്ടുമായിരുന്നു,(സ്വഹീഹുൽ ബുഖാരി, 2731)(അവിടുത്തെ ഉമിനീർ, കസ്തൂരി പോലെ സുഗന്ധപൂരിതമായിരുന്നല്ലോ) 

ഇവിടെ, സ്വഹാബികൾ, നബി (സ)യുടെ, ഉമിനീരിനെപ്പോലും ആദരിക്കുകയാണ്. ഇങ്ങനെ ഒരു ആദരവു നടത്താൻ അവരോട് നബി (സ) കൽപ്പിച്ചതായി തെളിവുകൾ കാണുന്നില്ല. അതേസമയം ഇങ്ങനെ ചെയ്യുമ്പോൾ അതിനെ നബി (സ) *വിലക്കിയിട്ടില്ല എന്നത്* പ്രത്യേകം ശ്രദ്ധിക്കുക.


3 : നബി (സ)യോടുള്ള, ആദരവിന്റെ ഭാഗമായി ഇമാം മാലിക് (റ), മദീനയിൽ വാഹനപ്പുറത്ത് സഞ്ചരിക്കാറുണ്ടായിരുന്നില്ല.( ഖാളീ ഇയാള് (റ)ന്റ ശിഫ 2/128)


4 :  ഉമർ (റ), വഫാതിന്റ സമയത്തു,  തന്റെ ഖബർ, നബി (സ)യുടെ ചാരത്ത്, ആക്കാൻ വേണ്ടി ആഇശ(റ) യോട് സമ്മതം ചോദിക്കുകയും അവിടെ ഖബർ ആവുകയും ചെയ്തു.


5 : പ്രമുഖ സ്വഹാബി,ഇബ്നു ഉമർ (റ), നബി (സ) മിമ്പറിൽ ഇരുന്ന സ്ഥലം, സ്പർശിച്ച്, ആ കൈകൊണ്ട് തന്റെ മുഖം തടവുമായിരുന്നു (ശിഫ, 2/127)

ഇതെല്ലാം നബി (സ)യോടുള്ള, വിവിധ രീതിയിലുള്ള സ്നേഹപ്രകടന മായിരുന്നു.


 മുകളിൽ പറഞ്ഞ, നന്ദി പ്രകടനം, ആദരവ്, സ്നേഹ പ്രകടനം ഇതൊന്നും നബി(സ) നേരിട്ടു പഠിപ്പിച്ച കാര്യങ്ങളല്ലല്ലോ. എങ്കിലും അതൊന്നും ചീത്ത ബിദ്അത്തോ കുറ്റകരമായ കാര്യമോ അല്ല എന്നതിൽ ഏതൊരു സത്യവിശ്വസിക്കും സംശയമുണ്ടാവില്ല.


 *എങ്കിൽ,* നബി (സ)യോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും ഭാഗമായും,ലോകാ നുഗ്ര ഹിയായ, മുത്തു നബി (സ)യെ, പടച്ച റബ്ബ് നമുക്ക് നൽകിയതിനുള്ള നന്ദിയായും നബി (സ)യുടെ മദ്ഹുകൾ പാടിപ്പറഞ്ഞ് അവിടത്തെ പിറവിയിൽ വിവിധ രൂപത്തിൽ  സന്തോഷപ്രകടനങ്ങൾ നടത്തുന്നത് തീർച്ചയായും അനുവദനീയമാണെന്ന്  ഈമാനുള്ള ഏതൊരാൾക്കും വ്യക്തമാകുന്നതാണ്..


കൂടാതെ, പുത്തൻ വാദികളുടെ ആശയ സ്രോതസ്സായ, *ഇബ്നു തൈമിയ* നബിദിനത്തോടു പൂർണ്ണമായി യോജിപ്പല്ലെങ്കിലും നബിദിനാഘോഷം പ്രതിഫലാർഹമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 


അദ്ദേഹം പറയുന്നു :നബി(സ) യുടെ ജന്മദിനത്തെ, ആദരിക്കുകയും ആ ദിവസത്തെ ഒരു ആഘോഷമായി കൊണ്ടാടുകയും ചെയ്യുന്നവരുണ്ട്. *അവർക്കതിൽ വലിയ പ്രതിഫലം ഉണ്ട്, കാരണം അതൊരു സദുദ്ദേശ്യപരമായ കർമവും അതോടൊപ്പം, അതിൽ നബി(സ)യെ ആദരിക്കലമുണ്ട്* 

(ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീo 2/126

Sunday, 3 August 2025

KSRTC ഡിപ്പോ ഫോൺ നമ്പറുകൾ

 📢 KSRTC യുടെ എല്ലാ ബസ് സ്റ്റേഷനുകളിലും മൊബൈൽ ഫോൺ സംവിധാനം നിലവിൽ വന്നു


ജില്ലാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും (SM ഓഫീസ് ഉൾപ്പെടെ) ഫോൺ നമ്പരും ചുവടെ ചേർക്കുന്നു


👑തിരുവനന്തപുരം 

🌌തിരുവനന്തപുരം സെൻട്രൽ: 9188933716

🌌തിരുവനന്തപുരം സെൻട്രൽ (നാഗർകോവിൽ സെക്ടർ): 9188933717

🌌തിരുവനന്തപുരം സിറ്റി സൗത്ത്: 9188933718

🌌തിരുവനന്തപുരം സിറ്റി നോർത്ത്: 9188933719

🌌നെടുമങ്ങാട്: 9188933702

🌌പേരൂർക്കട: 9188933715

🌌വിതുര: 9188933724

🌌പാലോട്: 9188933709

🌌ആര്യനാട്: 9188933700 

🌌വെള്ളനാട്: 9188933720 

🌌ആറ്റിങ്ങൽ: 9188933701

🌌കിളിമാനൂർ: 9188933706

🌌നെയ്യാറ്റിൻകര: 9188933708

🌌വിഴിഞ്ഞം: 9188933725

🌌വെഞ്ഞാറമൂട്: 9188933726

🌌കാട്ടാക്കട: 9188933705

🌌വെള്ളറട: 9188933721

🌌പാപ്പനംകോട്: 9188933710

🌌കണിയാപുരം: 9188933703

🌌പൂവാർ: 9188933711

🌌പാറശ്ശാല: 9188933712 

🌌കളിയിക്കാവിള: 9188933713 

🌌വികാസ്ഭവൻ: 9188933722

🌌പോത്തൻകോട്: 9188933704

🌌മെഡിക്കൽ കോളേജ്: 9188933723

🌌കല്ലറ: 9188933707


👑കൊല്ലം 

🌌കൊല്ലം: 9188933739

🌌കൊട്ടാരക്കര: 9188933732

🌌കരുനാഗപ്പള്ളി: 9188933736

🌌പുനലൂർ: 9188933730

🌌പത്തനാപുരം: 9188933735

🌌ആര്യങ്കാവ്: 919188933727

🌌കുളത്തൂപ്പുഴ: 9188933734

🌌ചടയമംഗലം: 9188933728

🌌ചാത്തന്നൂർ: 9188933729

🌌ഓച്ചിറ: 9188933755


👑പത്തനംതിട്ട 

🌌പത്തനംതിട്ട: 9188933744

🌌അടൂർ: 9188933740

🌌പന്തളം: 9188933743

🌌തിരുവല്ല: 9188933746

🌌റാന്നി: 9188933745

🌌കോന്നി: 9188933741

🌌പമ്പ: 9446592990

🌌മല്ലപ്പള്ളി: 9188933742


👑ആലപ്പുഴ 

🌌ആലപ്പുഴ: 9188933748

🌌കായംകുളം: 9188933754

🌌ഹരിപ്പാട്: 9188933753

🌌മാവേലിക്കര: 9188933756

🌌ചേർത്തല: 9188933751

🌌ചെങ്ങന്നൂർ: 9188933750

🌌എടത്വാ: 9188933752


👑കോട്ടയം

🌌കോട്ടയം: 9188933760

🌌ചങ്ങനാശ്ശേരി: 9188933757

🌌പാലാ: 9188933762

🌌വൈക്കം: 9188933765

🌌ഈരാറ്റുപേട്ട: 9188933758

🌌പൊൻകുന്നം: 9188933763

🌌എരുമേലി: 9188933759

🌌ഏറ്റുമാനൂർ: 9188933761

🌌മുണ്ടക്കയം: 9188933764


👑ഇടുക്കി 

🌌മൂന്നാർ: 9188933771

🌌കുമളി: 9188933768

🌌കുമളി ടൌൺ: 9188933769

🌌തൊടുപുഴ: 9188933775

🌌മൂലമറ്റം: 9188933770

🌌കട്ടപ്പന (വെള്ളയാംകുടി): 9188933766

🌌കട്ടപ്പന മുനിസിപ്പൽ സ്റ്റാൻഡ്: 9188933767

🌌നെടുങ്കണ്ടം: 9188933774

🌌അടിമാലി: 9188933772


👑എറണാകുളം 

🌌എറണാകുളം: 9188933779

🌌എറണാകുളം ജെട്ടി: 9188933780

🌌വൈറ്റില ഹബ്ബ്: 9188933781

🌌പിറവം: 9188933790

🌌അങ്കമാലി: 9188933778

🌌കോതമംഗലം: 9188933783

🌌കോതമംഗലം മുനിസിപ്പൽ സ്റ്റാൻഡ്: 9188933784

🌌ആലുവ: 9188933776

🌌മൂവാറ്റുപുഴ: 9188933785

🌌നോർത്ത് പറവൂർ: 9188933787

🌌പെരുമ്പാവൂർ: 9188933788

🌌കൂത്താട്ടുകുളം: 9188933782


👑തൃശ്ശൂർ 

🌌തൃശ്ശൂർ: 9188933797

🌌ചാലക്കുടി: 9188933791

🌌ഗുരുവായൂർ: 9188933792

🌌പുതുക്കാട്: 9188933796

🌌ഇരിങ്ങാലക്കുട: 9188933793

🌌കൊടുങ്ങല്ലൂർ: 9188933794

🌌മാള: 9188933795


👑പാലക്കാട് 

🌌പാലക്കാട്‌: 9188933800

🌌മണ്ണാർക്കാട്: 9188933799

🌌വടക്കഞ്ചേരി: 9188933802

🌌ചിറ്റൂർ: 9188933798


👑മലപ്പുറം

🌌മലപ്പുറം: 9188933803

🌌പൊന്നാനി: 9188933807

🌌തിരൂർ: 9188933808

🌌നിലമ്പൂർ: 9188933805

🌌പെരിന്തൽമണ്ണ: 9188933806


👑കോഴിക്കോട് 

🌌കോഴിക്കോട്: 9188933809

🌌വടകര: 9188933814

🌌തിരുവമ്പാടി: 9188933812

🌌തൊട്ടിൽപ്പാലം: 9188933813

🌌താമരശ്ശേരി: 9188933811


👑വയനാട് 

🌌സുൽത്താൻബത്തേരി: 9188933819

🌌കൽപ്പറ്റ: 9188933816 

🌌കൽപ്പറ്റ മുനിസിപ്പൽ സ്റ്റാൻഡ്:9188933817

🌌മാനന്തവാടി: 9188933818


👑കണ്ണൂർ 

🌌കണ്ണൂർ: 9188933822

🌌തലശ്ശേരി: 9188933824  

🌌പയ്യന്നൂർ: 9188933823


👑കാസർഗോഡ്

🌌കാസർഗോഡ്: 9188933826  

🌌കാഞ്ഞങ്ങാട്: 9188933825


👑കേരളത്തിന് പുറത്തുള്ള പ്രധാന കേന്ദ്രങ്ങൾ 

🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820

🌌മൈസൂർ: 9188933821

🌌നാഗർകോവിൽ: 9188933714

🌌തെങ്കാശി: 9188933731

🌌കോയമ്പത്തൂർ: 9188933801

🌌മംഗലാപുരം: 9188933827


അപ്പോൾ, നമ്പരുകൾ സേവ് ചെയ്ത് വെക്കാൻ മറക്കണ്ട 🙂

Friday, 25 July 2025

സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-


🍁TitleDeed (ആധാരം ):-  നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ ആധാരം 


🍁മുന്നാധാരം :-  ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും തമ്മിൽ വ്യത്യാസം ഉണ്ടാവരുത്. അങ്ങനെ ഉണ്ടെങ്കിൽ ശരിയാക്കാൻ വളരെയധികം ഫോർമാലിറ്റീസ് ഉണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ മുന്നാധാരം നല്ലത് പോലെ വായിച്ചു മനസ്സിലാക്കുക.


🍁Encumbrance certificate ( ബാധ്യത സർട്ടിഫിക്കറ്റ്):- നമ്മൾ വാങ്ങാൻ പോകുന്ന വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ബാധ്യതപെടുത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സർട്ടിഫിക്കട്ടാണ് ബാധ്യത സർട്ടിഫിക്കറ്റ്. വസ്തു ബാധ്യതപെടുത്തിയിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കുന്നതാണ്.ഇതിനായി സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.


🍁Possession certificate (കൈവശ അവകാശ സർട്ടിഫിക്കറ്റ്):-  സ്ഥലത്തിന്റെ കൈവശ അവകാശം സ്ഥലം വിൽക്കുന്ന വ്യക്തിയിൽ തന്നെ നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ആണ് കൈവശ അവകാശ സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കട്ടിനു വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

🍁Non Attachment certificate:- ഈ വസ്തുവിൽ എന്തെങ്കിലും നിയമ നടപടികൾക്ക് വിധേയമായിട്ടില്ല ജപ്തി നടപടികൾക്കും വിധേയമായിട്ടില്ല എന്ന്  ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആണ്. ഇത്  വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.


🍁Land Tax Receipt(കരമടച്ച രസീത്):- ഏറ്റവും പുതിയ ഭൂനികുതി അടച്ച റെസിപ്റ്റ് ആണ് നോക്കേണ്ടത്.  ആ വസ്തു സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ രേഖ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തെണ്ടതാണ്. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.


🍁Record of Right( അവകാശങ്ങളുടെ രേഖ):- ഈ വസ്തു ആരുടെ പേരിൽ എന്നും ഇതിൽ വേറെ അവകാശികൾ ഉണ്ടോ എന്നും അറിയുന്നതിന് റവന്യു ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണ്


🍁Basic Tax Register:- നമ്മൾ വാങ്ങാൻ പോകുന്ന ഭൂമി ഏതു തരം ഭൂമി എന്ന് ഉറപ്പുവരുത്താൻ സാധിക്കും. നിലം, തോട്ടം, പുരയിടം ഇതിൽ ഏതാണെന്നു അറിയാൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും.നിലം ആണെങ്കിൽ കെട്ടിടം വയ്ക്കാൻ സാധിക്കില്ല.


🍁Location Sketch:-  വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡ്കളും കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയാണ് ഇത്.


ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം ഭൂമി വാങ്ങുക 🥰

Tuesday, 27 May 2025

ദുൽഹിജ്ജ ആദ്യ പത്തിലെ സുപ്രധാന കർമ്മങ്ങൾ

 *ദുൽഹിജ്ജ :* 

*ആദ്യ പത്തിലെ*

*സുപ്രധാന ആചാരങ്ങൾ*

🎗️🎗️🎗️🎗️🎗️🎗️🎗️


  🕳️ *ഒന്ന്:*  

 ദുൽഹിജ്ജ :

ഒന്നു മുതൽ പത്ത് ദിവസം ,സൂറത്തുൽ ഫജ്ർ, പതിവാക്കൽ സുന്നത്താണ്. അവലംബയോഗ്യമായ ഹദീസുകൾ ഇവ്വിഷയത്തിൽ വന്നിട്ടുണ്ട്.(ഫത്ഹുൽ മുഈൻ ,ഇആനത്ത്: 2/107)

*يسن أن يواظب على - والفجر وليال عشر - في عشر ذي الحجة*


🕳️  *രണ്ട്:*

ദുൽഹിജ്ജ :

ആദ്യത്തെ പത്തു ദിവസം ആട് , മാട് ,ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്യുമ്പോൾ തക്ബീർ ചൊല്ലൽ സുന്നത്താണ്.( ഇആനത്ത്: 1/ 419)

*يكبر ندبا في عشر ذي الحجة حين يرى شيئا من بهيمة الأنعام أو يسمع صوتها*


  അല്ലാഹു അക്ബർ എന്നു ഒരു പ്രാവശ്യം മാത്രം പറയലാണ് സുന്നത്ത്.അതാണു പ്രബല വീക്ഷണം.( ശർവാനി: 3/54)

*يقول ألله أكبر فقط مرة على المعتمد*


🕳️  *മൂന്ന്:*

ദുൽഹിജ്ജ :

ആദ്യത്തെ ഒമ്പതു ദിവസം നോമ്പ് പിടിക്കൽ സുന്നത്താണ്. നബി(സ്വ) പ്രസ്തുത നോമ്പ് അനുഷ്ഠിച്ചിരുന്നു.( ഇആ നത്ത് :2/415)

*كان رسول الله صلى الله عليه وسلم يصوم تسع ذي الحجة*


🕳️  *നാല്:*

അറഫ: ദിവസം (ദുൽ ഹിജ്ജ :9 ന്) നോമ്പ് ശക്തമായ സുന്നത്താണ്.( ഹജ്ജിന്റെ കർമവുമായി ബന്ധപ്പെട്ടവനു അറഫ: നോമ്പ് സുന്നത്തില്ല.   അവൻ നോമ്പ് ഒഴിവാക്കലാണ് സുന്നത്ത്.   ( ഇആനത്ത്: 2/4/4)

*يسن متأكدا صوم يوم عرفة لغير حاج*


🕳️ *അഞ്ച്:*

ദുൽഹിജ്ജ :

 എട്ടിനു നോമ്പ് പിടിക്കൽ പ്രത്യേകം സുന്നത്തുണ്ട്.

യതാർത്ഥത്തിൽ അന്നു ദുൽഹിജ്ജ :ഒമ്പതാകുമോ എന്ന സൂക്ഷ്മതയ്ക്കു വേണ്ടിയും ദുൽഹിജ്ജ :യുടെ ആദ്യത്തെ ഒമ്പത് ദിവസങ്ങളിൽ പെട്ടു എന്ന നിലയ്ക്കും സുന്നത്തു വന്നു എന്നതുകൊണ്ടാണ് പ്രത്യേകത ഉണ്ടായത്.( ഇആനത്ത്: 2/415)

*يكون الثامن مطلوبا من جهتين جهة الإحتياط بعرفة وجهة دخوله في العشر غير العيد*

ദുൽഹിജ്ജ :ആദ്യത്തെ ഒമ്പത് ദിവസം ,അറഫ ദിവസം (ദുൽഹിജ്ജ :ഒമ്പത്) എന്നീ രണ്ടു പ്രത്യേകത അറഫ: നോമ്പിനും ഉണ്ട്.


 🕳️ *ആറ്:*

ദുൽഹിജ്ജ :മാസത്തിലെ ആദ്യ പത്തു ദിനരാത്രങ്ങളിൽ സ്വദഖ:  വർദ്ധിപ്പിക്കൽ ശക്തമായ  സുന്നത്താണ്. റമളാൻ മാസത്തിനു ശേഷം സ്വദഖ: ചെയ്യാനും വർദ്ദിപ്പിക്കാനും ഏറ്റവും മഹത്വമായത് ദുൽഹിജ്ജ : ആദ്യ പത്തു ദിനരാത്രങ്ങളാണ്.

(മുഗ്നി, ശർവാനി: 7/199 , തുഹ്ഫ: 7-179)

*وتتأكد في الأيام الفاضلة كعشر ذي الحجة وأيام العيد*

*ويليه أي رمضان عشر ذي الحجة*


🕳️ *ഏഴ്:*

   ഉള്ഹിയ്യത്ത്  ഉദ്ദേശിച്ചവർ ദുൽ ഹിജ്ജ : ഒന്നു മുതൽ മൃഗത്തെ അറവ് നടത്തുന്നത് വരെ തൻ്റെ ശരീരത്തിലെ നഖം, മുടി, രക്തം, ശരീരത്തിൻ്റെ മറ്റു ഭാഗങ്ങൾ എന്നിവ നീക്കാതിരിരിക്കണം.

   നീക്കാതിരിക്കൽ സുന്നത്തും നീക്കൽ കറാഹത്തുമാണ് . ( നീക്കൽ അനിവാര്യമാണെങ്കിൽ കറാഹത്തില്ല ( ഉദാ: പല്ല് വേദന കാരണം പല്ല് പറിക്കൽ)

(തുഹ്ഫ: 9 / 346)


🕳️ *എട്ട്:*

      അറഫ: ദിനം സുബ്ഹ് മുതൽ അയ്യാമുത്തശ് രീഖിൻ്റ  അവസാന ദിനം മഗ് രിബിൻ്റെ സമയം പ്രവേശിക്കുന്നത് വരെ നിസ്കരിക്കപ്പെടുന്ന എല്ലാ നിസ്കാരങ്ങൾക്കു ഉടനെയും (നിസ്കാരാനന്തരമുള്ള ദിക്റിൻ്റെ മുമ്പ്) തക്ബീർ ചൊല്ലൽ സുന്നത്താണ്. - ഈ തക്ബീറിന് മുഖയ്യദ് എന്നു പറയും -  (ഇആനത്ത് : 1/303)


*ﻭﻳﻜﺒﺮ ﻋﻘﺐ ﻛﻞ ﺻﻼﺓ ﻣﻦ ﻋﻘﺐ ﻓﻌﻞ ﺻﺒﺢ ﻳﻮﻡ ﻋﺮﻓﺔ.*

*ﻭﻗﻮﻟﻪ: ﺇﻟﻰ ﻋﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺃﻱ ﺇﻟﻰ ﻋﻘﺐ ﻓﻌﻞ ﻋﺼﺮ ﺁﺧﺮﻫﺎ.*

*ﻭﻫﺬا ﻣﻌﺘﻤﺪ اﺑﻦ ﺣﺠﺮ.*

*ﻭاﻋﺘﻤﺪ ﻣ ﺭ ﺃﻧﻪ ﻳﺪﺧﻞ ﺑﻔﺠﺮ ﻳﻮﻡ ﻋﺮﻓﺔ ﻭﺇﻥ ﻟﻢ ﻳﺼﻞ اﻟﺼﺒﺢ، ﻭﻳﻨﺘﻬﻲ ﺑﻐﺮﻭﺏ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ.*

*ﻭﻋﻠﻰ ﻛﻞ ﻳﻜﺒﺮ ﺑﻌﺪ ﺻﻼﺓ اﻟﻌﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ، ﻭﻳﻨﺘﻬﻲ ﺑﻪ ﻋﻨﺪ اﺑﻦ ﺣﺠﺮ، ﻭﻋﻨﺪ ﻣ ﺭ ﺑﺎﻟﻐﺮﻭﺏ.*


🕳️ *ഒമ്പത് :*

      ബലിപെരുന്നാൾ രാവ് സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നിസ്കാരം വരെ നിരന്തരം തക്ബീർ ചൊല്ലൽ സുന്നത്താണ് - ഈ തക്ബീറിന് മുർസൽ എന്നു പറയും - (ഫത്ഹുൽ മുഈൻ: പേജ്: 110 )

*يكبر في ليلتهما من غروب الشمس إلى أن يحرم الإمام مع رفع صوت*


🕳️ *പത്ത്:*

    പെരുന്നാൾ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ പ്രത്യേകം സുന്നത്താണ്.( ശർവാനി:3 /51

 *ﻭﻳﺴﺘﺤﺐ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪ ﺑﺎﻟﻌﺒﺎﺩﺓ ﻭﻟﻮ ﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ ﻣﻦ ﺻﻼﺓ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﻌﺒﺎﺩاﺕ، ﻭﻳﺤﺼﻞ اﻹﺣﻴﺎء ﺑﻤﻌﻈﻢ اﻟﻠﻴﻞ*

Saturday, 19 April 2025

തജ്‍വീദ് [ഖുര്‍ആന്‍ പാരായണ ശാസ്ത്രം]

 തജ്‍വീദ് എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ഥം. തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള് ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത്.


തര്‍തീല്‍ ( അര്‍ഥം ചിന്തിച്ച് സാവധാനം ഓതല്‍)

ഹദര്‍ (തജ്‍‍വീദ് പാലിച്ചു കൊണ്ട് വേഗത്തില്‍ ഓതല്‍)

 തദ്‍വീര്‍ (തര്‍തീല്‍ ഹദറിന്റെ ഇടയില്‍ ഓതല്‍). ഇതില്‍ തര്‍തീല്‍ ആയി ഓതുന്നതിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്. പഠനാവശ്യത്തിനായി സാവധാനം ഓതുന്നതിന് തഹ്ഖീഖ് എന്നു പറയുന്നു. തജ്‍വീദിന്റെ ഘടകങ്ങള്‍ അഞ്ചെണ്ണമാകുന്നു.

അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ (മഖ്റജ്) അറിയല്‍.

അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ (സ്വിഫത്ത്) അറിയല്‍.

 പുതുതായി വരുന്ന നിയമങ്ങള്‍ അറിയല്‍.

 നിരന്തരമായ പരിശീലനം.

ഗുരുമുഖത്ത് നിന്നും പഠിക്കല്‍.


മഖ്റജുകള്‍ ( അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനം)

ആകെ അഞ്ച് സ്ഥലങ്ങളില്‍ നിന്നും പതിനേഴ് മഖ്റജുകളാണ് ഉള്ളത്.


വായയുടെ ഉള്‍ഭാഗം

തൊണ്ട

നാവ്

രണ്ട് ചുണ്ടുകള്‍

തരിമൂക്ക്.

ഇങ്ങനെ അഞ്ച് സ്ഥലങ്ങളിലെ 17 മഖ്റജുകളില്‍ നിന്നുമായി അറബി അക്ഷരമാലയിലെ 29 അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടുന്നു.


ا و يവായയുടെ ഉള്‍ഭാഗത്ത് നിന്ന്.

ء ه തൊണ്ടയുടെ താഴെ നിന്ന്.

ع ح തൊണ്ടയുടെ മധ്യത്തില്‍ നിന്ന്.

غ خ തൊണ്ടയുടെ മുകളില്‍ നിന്ന്.

ق നാവിന്റെ മുരടും മേലെ അണ്ണാക്കും.

ك ഖാഫിന്റെ അല്പം താഴെ നിന്ന്.

ج ش ي നാവിന്റെ മധ്യവും അതിനോട് നേരിടുന്ന മേലെ അണ്ണാക്കും.

ض നാവിന്റെ രണ്ടാലൊരു ഭാഗവും അണപ്പല്ലുകളും

ل നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (പല്ലുമായി അല്പം അകന്ന്).

ن നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (ലാമിന്‍റെ താഴെ പല്ലുമായി അടുത്ത്).

ر നാവിന്റെ തലയുടെ മുതുകും മേലെ മുന്‍പല്ലുകളുടെ ഊനും.

ط د ت നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ മുരടും.

ص ز س നാവിന്റെ തലയും താഴെയും മേലെയുമുള്ള മുന്‍പല്ലുകളുടെ ഇടയും.

ظ ذ ث നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ താഴെ അറ്റവും.

ف താഴെ ചുണ്ടിന്റെ ഉള്‍ഭാഗവും മേലെ മുന്‍പല്ലുകളുടെ താഴെ തലയും.

و ب م രണ്ട് ചുണ്ടുകളുടെ ഇട.

ن م തരിമൂക്ക് (മണിക്കുമ്പോള്‍മാത്രം)


സ്വിഫാത്തുല്‍ ഹുറൂഫ്

വിപരീതമുള്ള വിശേഷണങ്ങള്‍

ജഹ്‌റ് * ഹംസ്

ജഹ്‌റ് : മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.

മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.

ع ظ م و ز ن ق ا رء ذ ي غ ض ج د ط ل ب

ഹംസ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ ശ്വാസം നടക്കല്‍.

ف ح ث ه ش خ ص س ك ت

ശിദ്ദത് * രിഖ്‌വ് * തവസ്സ്വുത്വ്

ശിദ്ദത് : മഖ്‌റജില്‍ പൂര്‍ണ്ണ ശക്തിയോടെ ഊന്നുന്നതിനാല്‍ ശബ്ദം നടക്കാതിരിക്കല്‍.

أ ج د ق ط ب ك ت

രിഖ്‌വ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ മൃദുവായി ശബ്ദം നടക്കല്‍.

خ ذ غ ث ح ظ ف ض ش و ص ز ي س ا ه

തവസ്സ്വുത്വ് : മഖ്‌റജില്‍ കൂടുതല്‍ ഊന്നാതെ ഉച്ചരിക്കുന്നതിനാല്‍ മിതമായ ശബ്ദം നടക്കല്‍.

ل ن ع م ر

ഇസ്തിഅ്‌ലാഅ് * ഇസ്തിഫാല്‍

ഇസ്തിഅ്‌ലാഅ് : നാവ് അണ്ണാക്കിലേക്ക് ഉയരല്‍.

خ ص ض غ ط ق ظ

ഇസ്തിഫാല്‍ : നാവ് അണ്ണാക്കിലേക്ക് ഉയരാതെ താഴ്ന്നിരിക്കല്‍.

ث ب ت ع ز م ن ي ج و د ح ر ف ه أ ذ س ل ش ك

ഇത്വ് ബാഖ് * ഇന്‍ഫിതാഹ്്‍

ഇത്വ് ബാഖ് : നാവിന്റെ മദ്ധ്യഭാഗം അണ്ണാക്കുമായി ചേരല്‍.്‍

ص ض ط ظ

ഇന്‍ഫിതാഹ് : നാവ് അണ്ണാക്കുമായി അകന്നിരിക്കല്‍.്‍

م ن أ خ ذ و ج د س ع ة ف ز ك ا ح ق ل ه ش ر ب غ ي ث്‍


വിപരീതങ്ങളില്ലാത്ത സ്വിഫത്തുകള്‍ :

സ്വഫീര്‍ : പക്ഷിസ്വരത്തോട് തുല്യമായ ശബ്ദമുണ്ടാവല്‍.്‍

ص ز ش

ഖല്‍ഖലത് : സാകിനായാലും ഹര്‍കതുള്ള പോലെ വ്യക്തമാക്കുക. വഖ്ഫില്‍ നന്നായി വെളിവാക്കണം.

ق ط ب ج د

ലീന്‍ : ഫത്ഹിന്ന് ശേഷം സാകിനായി വന്ന യാഇനെയും വാവിനെയും മയമായി ഉച്ചരിക്കല്‍.

و ي

ഇന്‍ഹിറാഫ് : സ്വന്തം മഖ്‌റജില്‍ നിന്ന് തെറ്റാനോ നീങ്ങാനോ സാധ്യതയുള്ളത്.

ل ر

തക്‌രീര്‍ : നാവിന്റെ തല വിറക്കുന്നത്.

ر

തഫശ്ശീ : ളാഇന്റെ മഖ്‌റജ് വരെ കാറ്റ് പരക്കുന്നത്.

ش

ഇസ്തിത്വാലത് :മഖ്‌റജില്‍ ശബ്ദം നീളുന്നത്.

ض


തന്‍വീനിന്റെയും സാകിനായ നൂനിന്റെയും വിധികള്‍

തന്‍വീന്‍- എഴുത്തിലും വഖ്ഫ് ചെയ്യുമ്പോഴും കൊഴിഞ്ഞ് പോകുകയും കൂട്ടി ഉച്ചരിക്കുന്ന അവസരത്തില്‍ നാമങ്ങളുടെ അവസാനത്തില്‍ സ്ഥിരപ്പെടുന്നതുമായ സാഇദയായ സുകൂനുള്ള നൂനാണ് തന്‍വീന്‍.


തന്‍വീനിന്റെയും സാകിനായ നൂനിന്റെയും ശേഷം സംഭവിക്കുന്ന അക്ഷരങ്ങളെ ആസ്പദമാക്കി ഇവക്ക് നാല് വിധികളാണ് ഉള്ളത്.


 ഇള്ഹാര്‍

 ഇദ്ഗാം

 ഇഖ്‍ലാബ്

 ഇഖ്ഫാഅ്

ഇള്ഹാര്‍

ഇള്ഹാര്‍ എന്നാല്‍ വെളിവാക്കി ഉച്ചരിക്കുക എന്നാണ് അര്‍ത്ഥം. തന്‍വീനിന്റെയോ സാകിനായ നൂനിന്റെയോ ശേഷം ഹല്‍ഖില്‍ (തൊണ്ട) നിന്ന് പുറപ്പെടുന്ന ء ه ع ح غ خ എന്നീ അക്ഷരങ്ങളില്‍ പെട്ട ഒന്നാണെങ്കില്‍ ഇവയെ നാവിന്റെ തല ഊനില്‍ വെച്ച് മണിക്കാതെ വ്യക്തമായി ഉച്ചരിക്കണം. ഇതിന് ഇള്ഹാര്‍ എന്ന് പറയുന്നു.


ഉദാഹരണം. من آمن, من هاجر, من عسل, من حكيم, من غير سوء, من خير فقير.


ഇഖ്‍ലാബ്

ഇഖ്‍ലാബ് എന്ന് പറഞ്ഞാല്‍ മറിക്കുക എന്നാണ് അര്‍ത്ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം بവന്നാല്‍ ഇവയെ മീമായി മറിച്ച് ഗുന്നത്തോട് കൂടി ഉച്ചരിക്കണം.


ഉദാഹരണം. من بين أيديهم. عليم بذات الصدور


ഇദ്ഗാം

ഇദ്ഗാം എന്നാല്‍ പ്രവേശിപ്പിക്കല്‍ എന്നാണ് അര്‍ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം ي ر م ل و ن യില്‍ പെട്ട ഏതക്ഷരം വന്നാലും ആ അക്ഷരത്തിലേക്ക് ചേര്‍ത്തി ഇദ്ഗാം ചെയ്യണം.


ഇദ്ഗാം രണ്ട് ഇനമാണ്. ഗുന്നത്തോട് കൂടെയുള്ള ഇദ്ഗാമും (ഇദ്ഗാം ബി ഗുന്ന), ഗുന്നത്ത് ഇല്ലാതെയുള്ള ഇദ്ഗാമും (ഇദ്ഗാം ബിലാഗുന്ന).


ل ر എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്ത് ഇല്ലാതെയാണ് ഇദ്ഗാം ചെയ്യേണ്ടത്.


ഉദാഹരണം. من لدنه, من ربهم,


ن و م ي എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്തോട് കൂടെ ഇദ്ഗാം ചെയ്യണം.


ഉദാഹരണം. من يظلم, من ناصرين, من مرقدنا, من وجد,


ഇഖ്ഫാഅ്

ഇഖ്ഫാഅ് എന്നാല്‍ മറച്ച് വെക്കല്‍, അവ്യക്തമാക്കല്‍ എന്നൊക്കെയാണ് അര്‍ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം മുകളില്‍ പറയപ്പെടാത്ത അറബി അക്ഷരമാലയിലെ ബാക്കി പതിനഞ്ച് അക്ഷരങ്ങള്‍ വന്നാല്‍ അവയെ മറച്ച് മണിച്ച് കൊണ്ട് ഉച്ചരിക്കണം.


ഇഖ്ഫാഇന്റെ അക്ഷരങ്ങള്‍. ص ذ ث ج ش ق س ك ض ظ ز ت د ط ف


ഉദാഹരണം, ينصركم, منذر, منثور, أنجيناكم.


സാകിനായ മീമിന്റെ വിധികള്‍

സാകിനായ മീമിന് ശേഷം വരുന്ന അക്ഷരങ്ങള്‍ ആസ്പദമാക്കി സാകിനായ മീമിന് മൂന്ന് വിധികള്‍ വരുന്നതാണ്.


ഇദ്ഗാം ബി ഗുന്ന

ഇഖ്ഫാഅ്

ഇള്ഹാര്‍

ഇദ്ഗാം

സാകിനായ മീമിന് ശേഷം ഹര്‍കത്തുള്ള മീം വന്നാല്‍ ഒന്നാമത്തെ മീമിനെ രണ്ടാമത്തെ മീമില്‍ ചേര്‍ത്തി ഗുന്നത്തോട് കൂടി ഉച്ചരിക്കണം.


ഉദാഹരണം. كم من فئة , المص


ഇഖ്ഫാഅ്

സാകിനായ മീമിന് ശേഷം ബാഅ് വന്നാല്‍ മീമിനെ ഗുന്നത്തോട് കൂടെ ഇഖ്ഫാഅ് ചെയ്യണം.


ഉദാഹരണം. أم بظاهر. ومن يعتصم بالله.


ഇള്ഹാര്‍

സാകിനായ മീമിന് ശേഷം മീമോ ബാഓ അല്ലാത്ത ഏത് അക്ഷരങ്ങള്‍ വന്നാലും മീമിനെ മണിക്കാതെ ഉച്ചരിക്കണം.


ഉദാഹരണം. و خلقناكم أزواجا. فهم فيها. أموالهم.


തഫ്ഖീമും തര്‍ഖീഖും

അറബീ അക്ഷരങ്ങള്‍ക്ക് കനപ്പിക്കുക, നേര്‍പിക്കുക എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ട്. നാവ് ഉയര്‍ത്തിക്കൊണ്ട് കനപ്പിക്കലും നാവ് താഴ്ത്തല്‍ കൊണ്ട് നേര്‍പിക്കലും സംഭവിക്കുന്നു. കനപ്പിക്കുന്നതിന് തഫ്ഖീം എന്നും നേര്‍പിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു.


റാഇന്റെ തഫ്ഖീമും തര്‍ഖീഖും

റാഇന്റെ ഹര്‍കതുകളും റാഇന് സുകൂനാണെങ്കില്‍ അതിന്റെ മുമ്പുള്ള ഹര്‍കതുകളും അതിന്റെ ശേഷം വന്ന ഹര്‍ഫുകളെയും പരിഗണിച്ച് കൊണ്ടാണ് തഫ്ഖീം ചെയ്യണോ തര്‍ഖീഖ് ചെയ്യണോ എന്ന് തീരുമാനിക്കുന്നത്.


അഞ്ച് അവസ്ഥകളില്‍ റാഇന് തഫ്ഖീം (കനപ്പിക്കല്‍) ചെയ്യപ്പെടണം.


റാഇന്റെ ഹര്‍കത് ഫത്‌ഹോ ളമ്മോ ആവുക.

റാഇന് സുകൂനാണെങ്കില്‍ അതിന് മുമ്പുള്ള ഹര്‍ഫിന് ഫത്‌ഹോ ളമ്മോ ആവുക.

സാകിനായ റാഇന് മുമ്പുള്ള കസ്‌റ് താല്‍കാലികമാവുകയോ, കസ്‌റുള്ള അക്ഷരവും സുകൂനുള്ള റാഉം രണ്ട് പദത്തിലായി വരികയോ ചെയ്യുക.

സാകിനായ റാഇന്റെ മുമ്പുള്ള കസ്‌റ് അസ്വ്‌ലിയ്യും റാഇന് ശേഷമുള്ളത് കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ ഹര്‍ഫും ആകുക.

ഫത്ഹിന്റെയോ, ളമ്മിന്റെയോ ശേഷം സാകിനായ യാഅ് അല്ലാത്ത അക്ഷരത്തിന് ശേഷം വഖ്ഫിന് വേണ്ടി റാഇന് സുകൂന്‍ വരിക.


നാല് അവസ്ഥകളില്‍ റാഇന് തര്‍ഖീഖ് (നേര്‍പ്പിക്കല്‍) ചെയ്യപ്പെടണം.

റാഇന്റെ ഹര്‍കത് കസ്‌റാകുക.

സ്ഥിരമായ കസ്‌റ് ഉള്ള അക്ഷരത്തിന് ശേഷം റാഅ് സാകിനായി, റാഇന് ശേഷം കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ അക്ഷരം ഇല്ലാതെ വരല്‍.

സാകിനായ റാഇന് മുമ്പ് സാകിനായ യാഅ് ഉണ്ടാവുക.

സാകിനായ റാഇന് മുമ്പുള്ളതിന്റെ മുമ്പുള്ള ഹര്‍ഫിന് കസ്‌റ് ആകുക.

ഇദ്ഗാം

സുകൂനുള്ള ഒരക്ഷരത്തെ ഹര്‍കത്തുള്ള അക്ഷരത്തില്‍ ചേര്‍ത്തി ശദ്ദോട് കൂടി ഒരക്ഷരമായി ഉച്ചരിക്കുന്നതിന് ഇദ്ഗാം എന്ന് പറയുന്നു. ഒരു പോലോത്ത രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് ഉച്ചരിക്കുന്നതിന് മുതമാസിലൈനി എന്നും, ഒരേ മഖ്‌റജില്‍ നിന്നും പുറപ്പെടുന്ന വ്യത്യസ്തമായ രണ്ടക്ഷരങ്ങള്‍ കൂട്ടി ഉച്ചരിക്കുന്നതിന് മുതജാനിസൈനി എന്നും പറയുന്നു.


മഖ്‌റജില്‍ അടുപ്പമുള്ളതോ കൂടുതല്‍ സ്വിഫത്തുകളില്‍ യോജിപ്പുള്ളതോ ആയ ഹര്‍ഫുകളെ മുതഖാരിബൈനി എന്ന് പറയുന്നു. എന്നാല്‍ മുതഖാരിബൈനിയും മുതജാനിസൈനിയും ആയ ഹല്‍ഖിന്റെ ഹര്‍ഫുകളെ ഇദ്ഗാം ചെയ്യുന്നതല്ല. അതുപോലെ മദ്ദിന്റെ അക്ഷരങ്ങളായ യാഇനെയും വാവിനെയും ഇദ്ഗാം ചെയ്യപ്പെടുകയില്ല, ചെയ്താല്‍ മദ്ദ് ഇല്ലാതെയാകും.


മദ്ദ്

ഫത്ഹിനെ അലിഫ് കൊണ്ടും കസ്‌റിനെ സാകിനായ യാഅ് കൊണ്ടും ളമ്മിനെ സാകിനായ വാവ് കൊണ്ടും നീട്ടുന്നതിന് മദ്ദ് എന്ന് പറയുന്നു. മദ്ദ് രണ്ട് വിധമാണ്-


മദ്ദ് അസ്വ്‌ലിയ്യ്

മദ്ദ് ഫര്‍ഇയ്യ്

മദ്ദക്ഷരങ്ങളായ അലിഫ്, വാവ്, യാഅ് എന്നിവയെ ഉച്ചാരണത്തില്‍ കൊണ്ടുവരാന്‍ മാത്രം ആവശ്യമായ ഒരു മിതമായ നീട്ടലിന്ന് അസ്വ്‌ലിയ്യായ മദ്ദ് എന്ന് പറയുന്നു. ഇതിന് മദ്ദ് ത്വബഇയ്യ് എന്നും പേരുണ്ട്.


ചില കാരണങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ നീട്ടുന്നതിന് ഫര്‍ഇയ്യായ മദ്ദ് എന്ന് പറയുന്നു.


കൂടുതല്‍ നീട്ടേണ്ട കാരണങ്ങള്‍ മദ്ദക്ഷരത്തിന് ശേഷം ഹംസോ സുകൂനോ ഉണ്ടാവലാണ്.


മദ്ദ് ഫര്‍ഇയ്യ് 5 വിധമാണ്,


മദ്ദ് മുത്തസ്വില്‍ : മദ്ദക്ഷരത്തിന് ശേഷം അതേ കലിമത്തില്‍ തന്നെ ഹംസ് വരുന്നത്. ഇവിടെ 7 ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.

മദ്ദ് മുന്‍ഫസ്വില്‍ : ഒരു പദത്തിന്റെ അവസരത്തില്‍ മദ്ദക്ഷരവും അടുത്ത പദത്തിന്റെ തുടക്കത്തില്‍ ഹംസും വരുന്നത്. ഇവിടെ 7 ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണ്.

മദ്ദ് ലാസിം : മദ്ദക്ഷരത്തിന്റെയോ ലീനക്ഷരത്തിന്റെയോ ശേഷം അതേ പദത്തില്‍ തന്നെ സുകൂന്‍ സ്ഥിരമായി ഉണ്ടാവുന്നതാണ് മദ്ദ് ലാസിം. ഇവിടെ 6 ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.

മദ്ദ് ആരിള് : മദ്ദക്ഷരത്തിന് ശേഷമുള്ള അക്ഷരത്തില്‍ വഖ്ഫ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മദ്ദാണിത്. ഇവിടെ 6 ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണ്.

മദ്ദ് ലീന്‍ : വഖ്ഫ് ചെയ്യുന്നത് ലീനക്ഷരത്തിന് ശേഷമാണെങ്കില്‍ അതിന് മദ്ദ് ലീന്‍ എന്നു പറയുന്നു. ഇവിടെ രണ്ടോ, നാലോ, ആറോ ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണെങ്കിലും രണ്ട് ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടലാണ് നല്ലത്.

വഖ്ഫ്

ഓതിക്കൊണ്ടിരിക്കേ ശ്വാസം വിടാന്‍ വേണ്ടി കലിമത്തുകളുടെ അവസാനത്തില്‍ നിര്‍ത്തുന്നതിനാണ് വഖ്ഫ് എന്ന് പറയുന്നത്.


വഖ്ഫിന്റെ അടയാളങ്ങളും വിധികളും:

 م വഖ്ഫ് ചെയ്യല്‍ നിര്‍ബന്ധം

 لا വഖ്ഫ് ചെയ്യരുത്

 ط വഖ്ഫ് ചെയ്യലാണ് ഉത്തമം

 قلى വഖ്ഫ് ചെയ്യലാണ് ഏറ്റവും ഉത്തമം

 صلى ചേര്‍ത്തി ഓതലാണ് ഉത്തമം

 ج വഖ്ഫ് ചെയ്തും, ചേര്‍ത്തിയും ഓതാം

 രണ്ടാലൊരിടത്ത് വഖ്ഫ് ചെയ്യാം

 O ആയത്ത് അവസാനിച്ചിരിക്കുന്നു.

Tuesday, 1 April 2025

ഏപ്രിൽ ഒന്ന് വഹാബികളുടെ റെക്സോണത്തൗഹീദിന് പത്തരമാറ്റിന്റെ തിളക്കം

 *ഏപ്രിൽ ഒന്ന് വഹാബികളുടെ റെക്സോണത്തൗഹീദിന് പത്തരമാറ്റിന്റെ തിളക്കം...😄*

👇👇👇👁️👁️👁️

https://www.facebook.com/share/v/1DYWYovgVq/

✍️നുണ,മിമിക്രി മത്സരങ്ങൾക്ക് ക്യാമ്പ് സംഘടിപ്പിച്ച ഒരു മത ലേബൽ  സംഘടനയേ ലോകത്തുള്ളൂ. അണികളെ കള്ളം പറയാൻ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന  വഹാബിസം...!


മാറി മാറി വരുന്ന തൗഹീദും ശിർക്കും പിന്നെ നൂറുകൂട്ടം വൈരുദ്യങ്ങളും ഈ പരിശീലനക്കളരിയിലെ അപൂർവ  ഉത്പന്നങ്ങളിൽ ചിലത് മാത്രമാണ്.


*നുണപറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്താനാട്ടുകര അബ്ദുറഹ്മാൻ മൗലവിയുടെ അഭിമുഖത്തിൽ നിന്ന് ചില വിശുദ്ധ വരികൾ ഏപ്രിൽ ഫൂളിലെ പരിശുദ്ധ കർമ്മങ്ങൾക്കായി കാതോർക്കുന്ന  നവോത്ഥാന ന്യൂ ജനറേഷന് അഭിമാനപൂർവ്വം സമർപ്പിക്കുന്നു...*


"ഞങ്ങളുടെ ക്യാമ്പുകളിൽ നുണ പറയൽ മത്സരങ്ങൾ തന്നെ നടന്നിരുന്നു.1996 ഡിസംബറിൽ മേപ്പയൂർ സ്കൂളിൽ അസ്ഗറലി,പി. ടി ബീരാൻകുട്ടി,അലി പത്തനാപുരം,എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വി സി(വളണ്ടിയർ കോറം) പ്രവർത്തകരുടെ രഹസ്യ യോഗം നടന്നു. അതിൽ എടത്താനാട്ടുകാര മഹല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലിലൊരാളായിരുന്നു ഞാൻ.പ്രച്ഛന്ന വേഷം,മിമിക്രി,കയറിൽ തൂങ്ങിയുള്ള കയറ്റം,നുണ പറയൽ മത്സരം മുതലായവ ആ ക്യാമ്പിൽ നടന്നു.അത് ഇസ്ലാമികമാണോ?നമുക്ക് ചേർന്നതാണോ എന്ന ചോദ്യങ്ങൾക്ക് ആവശ്യമായി വരും എന്നാണ് അസ്ഗറലി മറുപടി പറഞ്ഞത്.. ഏതായാലും അന്നത്തെ നുണ പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം എനിക്കും രണ്ടാം സ്ഥാനം പിരിച്ചുവിടപ്പെട്ട ഐ.സ്.എം ന്റെ ഇന്നത്തെ സ്റ്റേറ്റ് ട്രഷറർ എൻ.എം ജലീൽ മാസ്റ്റർക്കുമാണ് ലഭിച്ചത്.മത്സരവിജയി എന്ന നിലക്ക് അഞ്ച് റെക്‌സോണ സോപ്പും സോപ്പു പെട്ടികളും കിട്ടി.സ്വരം മാറ്റി ഫോണിലൂടെ സംസാരിച്ചു തെറ്റിധാരണയുണ്ടാക്കാൻ  തക്കപാകത്തിൽ മിമിക്രി പരിശീലനവും നടന്നു.അതിലും എനിക്ക് സമ്മാനം കിട്ടിയിരുന്നു.ആ ക്യാമ്പിൽ സി.പി ഉമർ സുല്ലമി ജിഹാദ് എന്ന വിഷയ സംബദ്ധമായി ക്ലാസെടുത്തിരുന്നു എന്നാണെന്റെ ബലമായ ഓർമ."[ഇസ്‌ലാഹ് മാസിക സമ്മേളന പതിപ്പ്  2003 ജനുവരി]


ഏതായാലും ഇമ്മാതിരി ഞവോത്ഥാനം ഞമ്മക്ക് മാണ്ടേ മാണ്ട... ആ സോപ്പും സോപ്പും പെട്ടിയും വഹാബീ നവോത്ഥാനത്തിന്റെ ''തിരു ശേഷിപ്പുകളായി'' എല്ലാ ഏപ്രിൽ ഒന്നിനും ജ്വലിച്ച് നിൽക്കട്ടെ...ട്രാൻസ്ഫോർമറിലെ അപായ സൂചന പോലെ...!

*ഖുദ്സി*

31-03-2025