ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label കാന്തപുരം-നുണ പറയുന്നതാർക്കു വേണ്ടി ?. Show all posts
Showing posts with label കാന്തപുരം-നുണ പറയുന്നതാർക്കു വേണ്ടി ?. Show all posts

Wednesday, 6 March 2019

കാന്തപുരം-നുണ പറയുന്നതാർക്കു വേണ്ടി ?

*കാന്തപുരം-നുണ_പറയുന്നതാർക്കു_വേണ്ടി...❗*
🌷കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മെസേജാണ്- കാന്തപുരത്തിന് സ്വന്തം മഹല്ലിൽ ഒരു സ്ഥാനവുമില്ലെന്ന്... കേട്ടപ്പോൾ ഞാനും വിചാരിച്ചു- ഒരു പക്ഷേ ശെരിയായിരിക്കുമെന്ന്... ശെരിയായിരിക്കുമെന്ന് ഞാൻ കരുതാൻ ന്യായമായൊരു  കാരണമുണ്ട്.ഇത് പ്രചരിപ്പിച്ചത്,സമൂഹത്തിൽ കുറച്ചൊക്കെ ഉത്തരവാദിത്ത ബോധമുണ്ടെന്ന് കരുതപ്പെടുന്ന ചില ''അ''സ്ഥാനത്തിരിക്കുന്ന ചിലരാണ്....നമ്മിൽ പലരും നിഷ്കളങ്കരാണല്ലോ...''ഏയ്...'അവർ' നുണ പറയില്ല''... എന്ന തോന്നലാണ് ആ നിഷ്കളങ്കദയുടെ മുഖമുദ്ര... പക്ഷേ ,കാര്യങ്ങൾ നേരെ തിരിച്ചാണെന്ന് മനസിലായത് പിന്നീടാണ്. കാന്തപുരമെന്ന മഹല്ലിൽ ''കാന്തപുരം ഉസ്താദ് '' പരിപാല സമിതിക്ക് നേതൃത്വം കൊടുക്കുന്ന ,പണ്ട് മുതലേ ഖബറടക്കമുള്ള പള്ളിപ്പറമ്പുൾപ്പെടെയുള്ള ,വിശാലമായ രണ്ട് നില പള്ളിയും കുറച്ചപ്പുറത്ത് അതേ പറമ്പിൽ തല ഉയർത്തി നിൽക്കുന്ന 4 നില +2 മദ്റസയുമാണ് ഇമേജിൽ കാണുന്നത്.ഈ വലിപ്പമുള്ള ചില കെട്ടിടങ്ങൾ യൂണിവേഴ്സിറ്റിയായതും ചിലരതിന്റെ സ്വയം പ്രഖ്യാപിത വൈസ് ചാൻസലറായതും ഇടക്ക് തികട്ടി വരുന്ന മറ്റൊരു കഥ... വിശാലമായ കാന്തപുരം പള്ളി കോമ്പൗണ്ടിൽ ഇതുകൂടാതെ മറ്റ് ബിൽഡിംഗും സാദാത്തുക്കളുടെ മഖ്ബറകളും പള്ളിയോട് ചേർന്ന്  3നില ബിൽഡിംഗിൽ ,ആവേലത്ത്  തങ്ങൾ സ്മാരകസൗദം ദഅ് വാകോളേജും ,പള്ളിയുടെ താവഴിയിലായി പരിസരത്ത് ആറോളം പള്ളികളും മദ്രസകളുമുണ്ടെന്നത് മറ്റൊരു സത്യം... ശംസുൽ ഉലമയു ൾപ്പെടെയുുള്ള നേതാക്കൾ  കാന്തപുരത്ത് വന്നപ്പോൾ ജുമുഅ നിസ്കകരിച്ചതീ പള്ളിയിലായിരുന്നെന്നത് അതിലും വലിയൊരു സത്യം...!

ഒരു ചോദ്യം...

എന്തിനാണ് നിങ്ങളിങ്ങിനെ ഇല്ലാക്കഥകൾ പറഞ്ഞ് സമൂഹത്തിൽ ഫിത്ന പരത്തുന്നത്.നിങ്ങൾ പറയുന്നത് ശെരിയെന്ന് വിശ്വസിച്ച് അതേറ്റുപാടി പരദൂഷണവും നുണയും ഒരേ സമയം പറഞ്ഞ് സ്വന്തം അമലുകൾ കാന്തപുരത്തിന് കൊടുത്ത് ആഖിറം പാപ്പരായ എത്രയോ പച്ചപ്പാവങ്ങൾ... നിങ്ങളെ വിശ്വസിച്ച അണികൾക്ക് നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ ഇതൊക്കെയാണോ...? എന്തിനു വേണ്ടി ഇത്തരം നുണ-കൊലച്ചതികൾ... കാന്തപുരം ഗ്രാന്റ് മുഫ്തി എന്ന പോസ്റ്റിൽ വന്നത് നിങ്ങൾക്കിഷ്ടപ്പെട്ടില്ല എന്നതിന്റെ പേരിൽ ഇത്തരം നുണപ്രചരണങ്ങൾ വേണമായിരുന്നോ...അദ്ധേഹം ആരുമല്ലെന്ന് ഇടക്കിടക്ക് സമാധാനിക്കുന്ന നിങ്ങളെന്തിനാണ്-'' ആരുമല്ലാത്തയാളുടെ പിറകേ സൈക്കിളെടുത്തു കൂടുന്നത് ''... ''അദ്ധേഹം, സമൂഹത്തിൽ അവഗണിക്കപ്പെടാനാവാത്ത വ്യക്തിത്വമാണ് ,അത് നിങ്ങൾക്ക് സഹിക്കുന്നില്ല''- ഇതൊക്കെയല്ലേ നിങ്ങളുടെ മരണ നുണപ്പാച്ചിലുകൾ വ്യക്തമാക്കുന്നത്. ഒരു കാര്യം ഉറപ്പ്-കാന്തപുരത്തെ ലോകമറിയുന്നതു പോലെയോ അതിന്റെ പകുതിയോ അതിന്റെ താഴെയോ അറിയപ്പെടുന്ന ഒരാൾ നിങ്ങളുടെ കൂട്ടത്തിലില്ല. നിങ്ങളുടെ പെരും നുണകൾ വിശ്വസിച്ച ഒരു പാവം സുഹൃത്ത് ,കാന്തപുരം കഅബക്കുള്ളിൽ നിന്നിറങ്ങുന്ന ഫോട്ടോ കണ്ടപ്പോൾ ഒറ്റയിരുപ്പിൽ മൂന്ന് ഇസ്തിഗ്ഫാറാണ് ചൊല്ലിയത്. ഇതൊക്കെ എന്തിനു വേണ്ടി.... ആരോടുള്ള വിരോധം തീർക്കാൻ... ''ഇന്ത്യൻ മുസ്ലിമിന് ലോകമറിയുന്നൊരു  ദേശീയ നേതൃത്വം വേണം. എടുക്കാൻ നിങ്ങളുടെ കയ്യിൽ ആളുണ്ടോ?...'' എന്ന ചോദ്യം സോഷ്യൽ മീഡിയകളിൽ ഉത്തരമില്ലാതെ കറങ്ങാൻ തുടങ്ങിയിട്ട് ദിവസമെത്രയായി... ലോകമറിയുന്നതു പോയിട്ട് കേരളത്തിലെ ജനങ്ങൾ മുഴുവനറിയുന്നൊരു നേതൃത്വം നിങ്ങൾക്കില്ലെന്ന് ,ചീത്ത വിളിച്ചതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന അണികൾക്ക് നന്നായിട്ടറിയാം. ചുരുക്കത്തിൽ- കണ്ണില്ലാത്തൻ കണ്ണു ഡോക്ടറെ കളിയാക്കുന്ന അവസ്ഥയിലാണ് നിങ്ങളിപ്പോൾ... ബറേൽവികൾ എന്ന പേരിലറിയപ്പെടുന്ന സുന്നികളാണ് കാന്തപുരത്തെ മുഫ്തി ആക്കിയതെന്നറിഞ്ഞപ്പോൾ അവരുടെ നേരെ കുതിര കയറാനും കൊച്ചാക്കാനും ഗൂഢ ശ്രമങ്ങൾ നടന്നു. എതിർക്കുന്നവരുടെ തന്നെ മാസികയിലെ ലേഖനങ്ങൾ മറുപടിയായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അതവിടെ അവസാനിച്ചു.അടുത്ത പരിപാടി ബറേൽവികൾ വളരെക്കുറവാണെന്നു പറഞ്ഞ് സമാധാനിക്കലായിരുന്നു. നമ്മുടെ ഒരു മഹല്ലിലുള്ള അത്രയും ആളുകൾ എന്നാണ് നിങ്ങളെക്കേട്ട ഒരു സാധു പറഞ്ഞത്. സൗത്ത് ഏഷ്യയിൽ 200  മില്യണിലധികം ബറേൽവികളുണ്ടെന്ന് രേഖകൾ പറയുന്നു

.https://en.m.wikipedia.org/wiki/Barelvi

 നുണ പറയുന്നതിന് മുമ്പ് അതെങ്കിലുമൊന്ന് അറിവുള്ളവരോട് ചോദിച്ചുകൂടായിരുന്നോ...?...

ചുരുക്കത്തിൽ ഇന്ത്യൻ ദേശീയ നേതൃത്വമെന്നത് നിങ്ങൾക്കിതു വരെ സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ല. ആ രംഗത്തേക്ക് ആരെങ്കിലും മുന്നോട്ട് വന്നാലോ- നിങ്ങളത് അംഗീകരിക്കില്ലെന്ന് മാത്രമല്ല ,അതിനെതിരെ നുണയും കെണിയുമായി സമൂഹത്തിന്റെ ആയുസ് പാഴാക്കുകയും ചെയ്യും. പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ലെന്ന ശൈലി... നിങ്ങൾ സ്വന്തം ആയുസ് പാഴാക്കി കാന്തപുരത്തിനെതിരെ യുദ്ധം തുടങ്ങിയിട്ട് പത്ത് മുപ്പത് വർഷമായില്ലേ... എന്നിട്ട് നിങ്ങളെന്ത് നേടി...? കാന്തപുരമാണെങ്കിൽ കേരളത്തിന്റെ അതിരും കടന്ന് ഇന്ത്യയുടെ വിശാല ഭൂമിയും പിന്നിട്ട് ലോക തലത്തിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഈ അടുത്ത് ഇന്ത്യാ പാക്ക് സംഘർഷം നടന്നു. മുസ്ലിംകളെ പാക്ക് പേര് പറഞ്ഞ് ആക്ഷേപിക്കപ്പടുന്നത് പല സ്ഥലത്തും കാണാമായിരുന്നു. ആ സമയത്ത്  നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ഏതെങ്കിലും ഒരാൾ ആ വിഷയത്തിലിടപെട്ടിരുന്നോ..?.. ''വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധ ആവശ്യപ്പെട്ടും, പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പറഞ്ഞുമുള്ള '' കാന്തപുരത്തിന്റെ ഇടപെടൽ വൻ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. അതൊക്കെയാണ് നേതൃത്വവും നേതൃഗുണവും... അതു കൊണ്ട് ,ഇനിയും കാന്തപുരത്തിന്റെ പിന്നാലെ സൈക്കിളെടുത്തു കൂടി ആയുസ് പാഴാക്കാതെ സമുദായത്തിന് വേണ്ടി കഴിയുന്നതെന്തെങ്കിലും ചെയ്യുക. അദ്ധേഹം, നിങ്ങളുടെ ഫിത്നകൾക്ക് ചെവി തരാതെ സമുദായ സേവനങ്ങളിൽ സകല സംവിധാന സന്നാഹങ്ങളുമായി കളം നിറഞ്ഞ് നിൽക്കുന്നു....

*ഖുദ്സി*
 06-03-2019