ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 31 December 2017

ബിദ്അത്ത് - ഒരു പഠനം

ബിദ്അത്ത് എന്ത്? ബിദ്അത്തുകാരൻ ആര് ?

ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة 

- المستدرك للحاكم

"അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു ബില്ലാ, നക്സു സ്'സ്വഖഫ:, തർക്കുസ്സുന്ന: ഇതാണാ മൂന്നു പാപങ്ങൾ. റിപ്പോർട്ടർ അബൂഹുറൈറ(റ) പറഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇശ് റാക്ക്(ശിർക്ക്) എന്താണെന്നു ഞങ്ങൾക്കറിയാം. തർക്കുസ്സുന്നയും നക്സു സ്'സ്വഖഫയും എന്താണ്? അവിടുന്ന് പറഞ്ഞു:

നിന്റെ വലതു കൈ കൊണ്ട് നീ ഒരാളോട് ബൈഅത്തു ചെയ്യുകയും പിന്നെ അയാളോട് ഭിന്നിച്ചു കൊണ്ട് വിപ്ലവം നയിച്ചു നിന്റെ വാളു കൊണ്ട് നീ അയാളെ വധിക്കുകയുമാണ് നക്സു സ്'സ്വഖഫ:. തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുക തന്നെ"

ഈ ഹദീസ് ഇമാം ഹാക്കിം (റ) തന്റെ മുസ്തദ്'റകിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത് മുസ്ലിമിന്റെ ശർത്വ് പ്രകാരം സ്വഹീഹാണെന്ന് ഹാക്കിം (റ) പ്രസ്താവിച്ചിട്ടുമുണ്ട്.

ഈ ഹദീസിലെ തർക്കുസ്സുന്ന: (സുന്നത്തു വെടിയൽ) കൊണ്ടു വിവക്ഷിതം ബിദ്അത്താണെന്നു വ്യക്തം. ഇമാം ജലാലുൽ ബുൽക്കൈനി(റ) പ്രസ്താവിച്ചു:

السادسة عشرة (من الكبائر) البدعة وهي المراد بترك السنة

"വൻകുറ്റമാണ് ബിദ്അത്ത്. ഹദീസിലെ തർക്കുസ്സുന്ന: കൊണ്ടുദ്ദേശ്യം ബിദ്അത്താണ്".

ഇമാം അഹ്'മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: "വല്ലവനും ഒരു ചാൺ തോതിലെങ്കിലും ജമാഅത്തിൽ നിന്നു വിട്ടു നിന്നാൽ അവൻ ഇസ്ലാമിന്റെ സുഭദ്രതാലി തന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിഞ്ഞവനായി".






ജലാലുൽ ബുൽക്കൈനി(റ) പറഞ്ഞു:

والمراد بذلك اتباع البدع عافان الله من ذلك

"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോടു പിൻപറ്റുകയാണുദ്ദേശ്യം".

സുകൃതങ്ങൾ കൊണ്ടു പൊറുക്കാത്ത പാപമെന്ന് നബി(സ) വിശേഷിപ്പിച്ച തർക്കുസ്സുന്ന: - ബിദ്അത്ത് - എന്നാൽ ജമാഅത്തിൽ നിന്നു വിട്ടുനിൽക്കലാണെന്നും അങ്ങനെ വിട്ടുനിന്നവൻ ഇസ്ലാമിന്റെ 'താലി' സ്വയം അഴിച്ചുമാറ്റിയവനാണെന്നും ഈ ഹദീസുകൾ കൊണ്ട് വ്യക്തമായല്ലോ. നബി(സ) തങ്ങൾ പറഞ്ഞ ജമാഅത്ത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത് അവിടുന്ന് പിടിച്ചുനിൽക്കാൻ നിർദ്ദേശിച്ച ജമാഅത്തു തന്നെയാണെന്നു സ്പഷ്ടമാണ്. ആ ജമാഅത്ത് കൊണ്ടുദ്ദേശ്യം കാലാകാലങ്ങളിലുള്ള ഇജ്മാഅ് ആണെന്നും അതെന്താണെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.

അപ്പോൾ ഇജ്മാഅ് നിഷേധിക്കലും കാലാകാലങ്ങളിലുള്ള മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നു വിട്ടുനിൽക്കലുമാണ് ബിദ്അത്ത് എന്നു നബി(സ) തങ്ങൾ നിർവ്വചിച്ചതായി ബോദ്ധ്യപ്പെട്ടു.


ദീനിന്റെ അനിഷേദ്ധ്യമായ തെളിവുകളിലൊന്നാണ് ഇജ്മാഅ്. ഇജ്മാഅ് കൊണ്ടോ കിതാബ്, സുന്നത്ത് എന്നിവകളിലെ നസ്വ് (മറ്റൊന്നിനും സാധ്യതയില്ലാത്ത വണ്ണം ഉദ്ദേശ്യം വ്യക്തമായത്) കൊണ്ടോ സ്ഥിരപ്പെട്ട കാര്യമാണ് ഉസൂലുദ്ദീൻ - ദീനിലെ അടിസ്ഥാന വിശ്വാസകാര്യങ്ങൾ. ഈ കാര്യങ്ങളിൽ ഗവേഷണ യോഗ്യരായ (മുജ്തഹിദുകൾ) പണ്ഡിതൻമാർക്കു ഇജ്തിഹാദ് ചെയ്യാൻ പോലും അവകാശമില്ല.


ഇജ്മാഅ്, നസ്വ് എന്നീ ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളാണ് ഇജ്തിഹാദിനു വിധേയമാകുന്നത്. മുസ്തസ്ഫാ 2-103, ഫത്ഹുൽബാരി 13-272. ഇക്കാര്യങ്ങൾക്കാണ് ഫുറൂഉദ്ദീൻ - ദീനിലെ ശാഖാപരമായ കാര്യങ്ങൾ എന്നു പറയുന്നത്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത് എന്നീ സത്യപ്രമാണങ്ങളിൽ നസ്വായി പറഞ്ഞിട്ടുള്ള വിഷയങ്ങൾ, മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസം കൂടാതെ അംഗീകരിക്കപ്പെടേണ്ടതും വിശ്വസിക്കപ്പെടേണ്ടതുമായ പോലെ കാലാകാലങ്ങളിൽ മുസ്ലിം സമൂഹം അഥവാ പ്രമാണ യോഗ്യരായ മുജ്തഹിദുകൾ, ഒന്നടങ്കം ഏകോപിച്ച ഇജ്മാഉകളും ഗവേഷണത്തിനോ പുനർവിചിന്തനത്തിനോ വിധേയമല്ലാത്ത വിധം വിശ്വസിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമത്രേ. ഇവയാണ് ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും.


ഈ വിശ്വാസകാര്യങ്ങൾ നിഷേധിക്കലും നിരാകരിക്കലും ഒന്നുകിൽ കുഫ്ർ (ഇസ്ലാമിൽ നിന്നു പുറത്താകൽ) അല്ലെങ്കിൽ ബിദ്അത്ത് - ഇത് രണ്ടാലൊന്നാവും. ളറൂറത്ത് കൊണ്ടറിയപ്പെട്ട - പാമരനും പണ്ഡിതനും ഒരുപോലെ അനിഷേദ്ധ്യമായി അറിയുന്ന - ദീനീ കാര്യങ്ങൾ അവിശ്വസിക്കലും നിരാകരിക്കലും കുഫ്'റാകുമെങ്കിൽ, ഇങ്ങനെ അറിയപ്പെടാത്ത ഇജ്മാഉള്ള വിശ്വാസ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കലും നിരാകരിക്കലും ബിദ്അത്തു - തർക്കുസ്സുന്നത്തുമാവും. ഇതാണു നബി(സ) തങ്ങൾ ജമാഅത്തിൽ നിന്നു - ഇജ്മാഇൽ വിട്ടുനിൽക്കുകയാണു ബിദ്അത്ത് എന്ന് നിർവ്വചിച്ചതിന്റെ സാരവും.


ആകയാൽ ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത്തു കൊണ്ടറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്ത്. പ്രസ്തുത വിശ്വാസ കാര്യങ്ങളാവട്ടെ ഇമാം അബുൽ ഹസനിൽ അശ്അരി(റ)യും അബൂമൻസൂറിനിൽ മാതുരീദി(റ)യും വിസ്തരിച്ചു വിവരിച്ചതായി കഴിഞ്ഞ ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. അവരും അനുഗാമികളും നിലകൊണ്ടതാണ് സുന്നത്ത്, സുന്നത്തു ജമാഅത്ത് എന്നിവകളാൽ വിവക്ഷിതം. ഇതിന്നെതിരായ വിശ്വാസങ്ങൾ ബിദ്അത്തും.

ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചു:

المراد بالسنة ما عليه امام اهل السنة والجماعة الشيخ ابو الحسن الاشعري وابو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالف لاعتقاد هذين الامامين وجميع اتباعهما

الزواجر لابن حجر١/٨٩

"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അഷ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."

(സവാജിർ 1-89 ഫതാവൽ ഹദീസിയ്യ: പേ:200 ലും ഇപ്രകാരം കാണാം). 

കുഞ്ഞ് ജനിച്ചാൽ-101 മസ്അലകൾ


ഒരു കുഞ്ഞ് പിറന്നാൽ-101 മസ്അലകൾ

നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം

1⭕വാങ്കും ഇഖാമത്തും കൊടുക്കൽ
ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97).
2⭕വാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.

 ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു
കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390).

3⭕സ്ത്രീകൾക്കും ആവാം

‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).
4⭕വാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ

വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വവും വലിപ്പവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ആദ്യമായി കുട്ടിയുടെ ചെവിയില്‍ കേള്‍പ്പിക്കുക. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവന്‍ ഉരുവിടേണ്ട ശഹാദത് കലിമകള്‍ കേള്‍പ്പിക്കുക. വാങ്കിന്റെ ഫലം കുട്ടിയുടെ ഹൃദയത്തില്‍ എത്തിക്കുക. കുട്ടി അറിയുന്നില്ലെങ്കിലും അതിന്റെ ഫലം ഹൃദയത്തില്‍ പ്രവേശിക്കും. ഈ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുര്‍മന്ത്രത്തിന് തക്കംപാര്‍ത്തിരുന്ന പിശാച് ഓടി അകലും. അല്ലാഹുവിലേക്കും അവന്റെ ദീനിലേക്കുമുള്ള ക്ഷണം മറ്റെന്തിനേക്കാളും മുമ്പ് കുട്ടിക്ക് ലഭിക്കുക തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു.

5⭕ഈ സൂക്തം ഓതൽ സുന്നത്ത്

ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ).

6⭕സൂറത്തുൽ ഇഖ്ലാസും സുന്നത്ത്

ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി(സ്വ) ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്.

7⭕മധുരം കൊടുക്കൽ സുന്നത്ത്

കുട്ടിക്ക് കാരക്ക കൊണ്ട് മധുരം കൊടുക്കലും സുന്നത്താണ്. കാരക്ക ചവച്ച് വായില്‍ തേച്ചുകൊടുക്കുകയും വായ അല്‍പം തുറക്കുകയും ചെയ്യണം. അപ്പോള്‍ അല്‍പമെങ്കിലും ഉള്ളിലേക്ക് ഇറങ്ങും (തുഹ്ഫ 9/376).
അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: എനിക്കൊരു കുട്ടി ജനിച്ചപ്പോള്‍ ഞാനവനുമായി നബി(സ്വ)യുടെ അടുത്തുചെന്നു നബി(സ്വ) കുട്ടിക്ക് ഇബ്‌റാഹിം എന്ന് നാമകരണം ചെയ്യുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു (ബുഖാരി 9/587).

8⭕മധുരം നല്‍കുന്ന ആള്‍

 മധുരം നല്‍കുന്ന ആള്‍ സജ്ജനങ്ങളില്‍ പെട്ടയാളാവല്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ തുപ്പുനീരിന്റെ ബറകത്ത് കുട്ടിയുടെ അകത്ത് പ്രവേശിക്കാന്‍ വേണ്ടിയാണിത് (തുഹ്ഫ).

9⭕മധുരം കൊടുക്കാൻ സ്ത്രീയും

പുരുഷനില്ലെങ്കില്‍ സദ്‌വൃത്തയായ സ്ത്രീക്കും ഇതൊക്കെ ആവാം (ശര്‍വാനി).

10⭕കാരക്കയില്ലെങ്കിൽ

കാരക്കയില്ലെങ്കില്‍ തീ സ്പര്‍ശിക്കാത്ത മധുരമുള്ള വസ്തുവാണ് വേണ്ടത്. നോമ്പുതുറക്കാനും ഈ ക്രമമാണ്. പക്ഷേ, കാരക്കയില്ലെങ്കില്‍ നോമ്പുകാരന്‍ വെള്ളമാണ് ഉത്തമം.
മഹാന്മാരുടെ അവശിഷ്ടങ്ങള്‍കൊണ്ട് ബറകത്തെടുക്കല്‍ അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്ന ചിലരെ കാണാമെങ്കിലും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ തബര്‍റുകുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു കുട്ടിയുടെ അകത്തുപ്രവേശിക്കുന്ന ആദ്യ ഭക്ഷണം തന്നെ സച്ചരിതരുടെ തുപ്പുനീര് കലര്‍ന്നതാവണമെന്ന് നബി(സ്വ) കല്‍പിക്കുന്നതും അതുകൊണ്ടാണ്.

11⭕അഖീഖഃ അറുക്കൽ

ഇമാം നവവി(റ) പറയുന്നു: കുട്ടിക്ക് ഏഴാം ദിവസം അഖീഖ അറുക്കലും പേരിടലും മുടി കളയലും മുടിയുടെ തൂക്കം സ്വര്‍ണമോ വെള്ളിയോ ധര്‍മ്മം ചെയ്യലും സുന്നത്താണ് (മിന്‍ഹാജ്, തുഹ്ഫ 9/376). സമുറ(റ)യില്‍ നിന്ന് നിവേദനം: ‘നബി(സ്വ) പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖ കൊണ്ട് പണയം വെക്കപ്പെട്ടവനാണ്.

12⭕ഏഴിന്ന് സുന്നത്ത്

ഏഴിനാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം (തിര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).

13⭕രാത്രി പ്രസവിച്ചാൽ

പ്രസവിച്ച ദിവസം മുതല്‍ ഏഴാമത്തെ ദിവസമാണ് കണക്കാക്കുക. എന്നാല്‍ പ്രസവം നടന്നത് രാത്രിയാണെങ്കില്‍ തൊട്ടടുത്ത പകല്‍ മുതല്‍ക്കാണ് എണ്ണേണ്ടത്; രാത്രി എണ്ണപ്പെടുകയില്ല (തുഹ്ഫ).

14⭕ക്രമം സുന്നത്ത്
ഏഴാം ദിവസം ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ക്രമമുണ്ട്. ആദ്യമായി പേരിടുകയാണ് വേണ്ടത്. ശേഷം അറവ് നടത്തുക. ശര്‍വാനിയില്‍ പറയുന്നു: ‘നാമകരണം അറിവിന് മുമ്പാകല്‍ അത്യാവശ്യമാണ്’ (9/376). അറവിന് ശേഷമാണ് മുടി കളയേണ്ടത്. ഇമാം നവവി(റ) പറയുന്നു. അഖീഖ അറുത്തതിനു ശേഷം മുടി മുണ്ഡനം ചെയ്യലും സുന്നത്താണ് (മിന്‍ഹാജ്).

15⭕ഒരേ സമയം കത്തി വെക്കണ്ട
 അറവും മുടികളയലും ഒരേ സമയത്താകണമെന്ന പൊതുജന ധാരണ പണ്ഡിത വീക്ഷണത്തിനെതിരാണ്.

16⭕ഏഴിന്റെ രഹസ്യം

മേല്‍കര്‍മ്മങ്ങള്‍ക്ക് ഏഴാം ദിവസം തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്? ചില പണ്ഡിതന്മാര്‍ ഇതിന് ന്യായം നിരത്തുന്നതിങ്ങനെയാണ്. കുട്ടി ജനിച്ച ഉടനെ അവന്റെ അവസ്ഥ (ജീവന്‍ നിലനില്‍ക്കുമോ ഇല്ലയോ) എന്ന് തീരുമാനിക്കാന്‍ കഴിയില്ല. കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ ഏകദേശം മനസ്സിലാക്കാന്‍ കഴിയും. ഒരാഴ്ച ദിവസങ്ങളുടെ ഒരു ചുറ്റ് പൂര്‍ത്തിയാകുന്നതുകൊണ്ടാണ് ഏഴുദിവസം കണക്കാക്കിയത്.

17⭕പേരിടലും ഏഴിന്

കുട്ടിപിറന്ന് ഏഴാം ദിവസം ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ് നാമകരണം.

18⭕മരിച്ചാലും പേരിടണം

ഏഴിനുമുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്തുണ്ട്. എന്നല്ല ജീവനില്ലാതെ ജനിച്ച കുട്ടിക്കുപോലും പേരിടല്‍ സുന്നത്തുണ്ട് (തുഹ്ഫ).

19⭕അവകാശം പിതാവിന്

പേരിടല്‍ പിതാവിന്റെ അവകാശമാണ്.

20⭕പിതാവില്ലെങ്കില്‍

 പിതാവില്ലെങ്കില്‍ വലിയുപ്പയാണ് പേരിടേണ്ടത് (ശര്‍വാനി).

22⭕പേര് തിരഞ്ഞെടുപ്പ്.

 നല്ല പേരിടല്‍ സുന്നത്താണ് (തുഹ്ഫ). ഇന്ന് പേരിടല്‍ ശ്രമകരമായ ഒന്നായി മാറിയിരിക്കുകയാണ്. പാശ്ചാത്യ പേരുകളും ക്രിക്കറ്റ് താരങ്ങളുടെയും മറ്റും പേരുകളും തേടുകയാണ് പലരും.
മാതാപിതാക്കളുടെ പേരുകളുടെ അക്ഷരങ്ങള്‍ ചേര്‍ത്ത് പുതിയ പേരുകള്‍ രൂപപ്പെടുത്തുന്നവരും വിരളമല്ല. പേരിന്റെ പുണ്യമോ അര്‍ത്ഥമോ ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല.

23⭕സ്വഭാവം പേര് പോലെ

സന്താനങ്ങളുടെ സദ്‌സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ സ്വാധീനിക്കുമെന്നതാണ് തിരുനബി ദര്‍ശനം.

24⭕പുണ്യനാമങ്ങള്‍
അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: ”നബി(സ്വ) പറഞ്ഞു: നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യനാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക” (അബൂദാവൂദ് 5/236).

25⭕ഏറ്റവും നല്ല പേര്

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം: നിങ്ങളുടെ പേരുകളില്‍ നിന്നും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (മുസ്‌ലിം 2132).

26⭕അമ്പിയാക്കളുടെ പേര്
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അമ്പിയാക്കളുടെ പേരുകള്‍ ഇടുക. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (അബൂദാവൂദ് 5/237).
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഖുര്‍തുബി ഉദ്ധരിക്കുന്നു: ”സത്യവിശ്വാസികളെ നരകത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും. പിന്നെ അല്ലാഹു പറയും: നിങ്ങള്‍ മുസ്‌ലിമീനും മുഅ്മിനീനും ആണല്ലോ. എന്റെ വിശേഷണമാവട്ടെ മുഅ്മിന്‍, മുസ്‌ലിം എന്നുമാണ്. അതുകൊണ്ട് ഈ രണ്ടു പേരിന്റെ ബറകത്ത് കൊണ്ട് അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിക്കും” (മുഗ്‌നി 4/295

27⭕ഹറാമായ പേരുകള്‍

ഏതു പേരും സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചില പേരുകള്‍ ഹറാമും മറ്റുചിലത് കറാഹത്തുമായി പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്ത വസ്തുക്കളിലേക്ക് അബ്ദ് (അടിമ) ചേര്‍ത്തുകൊണ്ടുള്ള പേരിടല്‍ ഹറാമാണ്. അബ്ദുല്‍ഉസ്സഃ, അബ്ദുല്‍ കഅ്ബ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഒരു നിവേദകസംഘം നബി(സ്വ)യെ സന്ദര്‍ശിച്ചു. അവരിലൊരാളെ അബ്ദുല്‍ ഹജര്‍ എന്നു വിളിക്കുന്നതായി നബി(സ്വ) കേട്ടു. അവിടുന്ന് ചോദിച്ചു: നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി(സ്വ) പറഞ്ഞു: അല്ല, നീ അല്ലാഹുവിന്റെ അടിമയാണ് (ഇബ്‌നു അബീശൈബ 8/665).

28⭕അബുൽ മുത്ത്വലിബ്

അപ്പോള്‍ ഒരു സംശയമുണ്ടാകും. നബി(സ്വ)യുടെ പിതാമഹന്റെ പേര് അബ്ദുല്‍ മുത്വലിബ് എന്നാണല്ലോ. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണെന്ന് അവിടുന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുമുണ്ട്. ഇത് നിഷിദ്ധമല്ലേ? നബി(സ്വ) അങ്ങനെ നാമകരണം ചെയ്തിട്ടില്ല. പരിചയപ്പെടുത്താന്‍ ആ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അത് ഹറാമല്ല.

29⭕നബിയുടെ അടിമ

 അബ്ദുന്നബി, അബ്ദുറസൂല്‍ എന്ന് പ്രയോഗിക്കല്‍ അനുവദനീയമാണോ അല്ലേ എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം റംലി(റ) പറഞ്ഞു: അധിക പണ്ഡിതന്മാരും പറഞ്ഞതനുസരിച്ച് ഹറാമാണ്. എങ്കിലും കറാഹത്തോടെ അനുവദനീയമാണെന്നാണ് ന്യായം. നബിയിലേക്ക് ചേര്‍ത്തുപറയല്‍ ഉദ്ദേശിക്കുമ്പോള്‍ പ്രത്യേകിച്ചും (നിഹായ-ശര്‍വാനി 9/373).

30⭕രാജാധിരാജൻ അല്ലാഹു മാത്രം

മാലികുല്‍ മുലൂക്, സുല്‍ത്വാനുസ്സലാത്വീന്‍ (രാജാധിരാജന്‍) തുടങ്ങിയ അല്ലാഹുവിനെക്കുറിച്ച് മാത്രം പറയാവുന്ന പേരുകള്‍ നല്‍കല്‍ ഹറാമാണ്. അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം: ”അല്ലാഹുവിന് ഏറ്റവും കോപമുള്ള പേര് മലികുല്‍ അംലാക് എന്നാണ്” (ബുഖാരി 10/588). സയ്യിദുന്നാസ്, സയ്യിദുല്‍ കുല്ല്, സയ്യിദു വുല്‍ദി ആദം തുടങ്ങിയ നബി(സ്വ) തങ്ങള്‍ക്ക് മാത്രം പറയാനാവുന്ന പേരുകളും നല്‍കല്‍ ഹറാം തന്നെയാണ്.

31⭕കറാഹത്തുള്ള പേരുകള്‍

ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക് എന്നിവ ഉദാഹരണം (തുഹ്ഫ 9/373).

32⭕ചീത്ത പേര് മറ്റാം

 ഇത്തരം പേരുകള്‍ മാറ്റല്‍ സുന്നത്താണ് (ശര്‍വാനി).

33⭕കറഹത്താകാൻ കാരണം

 സമുറതുബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നീ നിന്റെ സന്താനങ്ങള്‍ക്ക് യസാറ് (ഐശ്വര്യം), റബാഹ് (ലാഭം), നജാഹ് (രക്ഷ), അഫ്‌ലഹ് (വിജയി) തുടങ്ങിയ പേരുകള്‍ നല്‍കരുത്. കാരണം നീ ചോദിക്കും, അവന്‍ അവിടെയുണ്ടോ? അപ്പോള്‍ അവിടെയില്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കും മറുപടി ലഭിക്കുക” (മുസ്‌ലിം 2137). ഈ മറുപടി മേല്‍ ഗുണങ്ങളുടെ നിഷേധമാണ് തോന്നിക്കുക. അതൊരു ദുശ്ശകുനമായി ഭവിക്കും.
നാഫിഅ്, അഫ്‌ലഹ്, റബാഹ്, യസാര്‍ എന്നീ പേര് നല്‍കുന്നത് നബി(സ്വ) വിരോധിച്ചിരുന്നു (മുസ്‌ലിം). മുഫ്‌ലിഹ്, മുബാറക്, ഖൈറ്, സുറൂര്‍, നിഅ്മത് തുടങ്ങിയ പേരുകളും ഈ ഗണത്തില്‍ പെട്ടതാണ്. മേല്‍പറഞ്ഞ ന്യായം ഈ പേരുകളിലുമുണ്ട്.
ബര്‍റത്ത് (നന്മയുള്ളവള്‍) എന്നു പേരിടുന്നത് നബി(സ്വ) വിരോധിച്ചു എന്നു ഹദീസിലുണ്ട്. താന്‍ നല്ലവനാണെന്ന പൊങ്ങച്ചം വരാന്‍ ഈ പേരുകള്‍ ഇടയാക്കും. ഇതും ഇത്തരം പേരുകള്‍ വിലക്കാനുള്ള കാരണമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: ”ബര്‍റത്ത് എന്നു പേരിടുന്നതിനെ നബി(സ്വ) വിരോധിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളില്‍ ഗുണവാന്‍ ആരാണെന്ന് അല്ലാഹുവിന്നറിയാം”
(അബൂദാവൂദ്)

34⭕പിശാച്ചുക്കളുടെ പേരുകൾ

ബലികഅമ്മംഖന്‍സബ്, വലഹാന്‍, അഅ്മര്‍, അജ്ദഅ് എന്നിവ പിശാചുക്കളുടെ പേരുകളാണ്. (ഫത്ഹുൽ ബാരി)

35⭕അഹങ്കാരികളുടെ പേരുകൾ

 പൈശാചിക പേരുകളും ഫിര്‍ഔന്‍, ഹാമാന്‍, വലീദ് തുടങ്ങിയ അഹങ്കാരികളുടെ പേരുകളും കറാഹത്തായ പേരുകളില്‍ പെട്ടതാണ് (ഫത്ഹുല്‍ബാരി 10/580).

36⭕ഹൃദയം വെറുക്കുന്ന പേര്

ഹൃദയങ്ങള്‍ വെറുക്കുന്ന അര്‍ത്ഥങ്ങളുള്ള പേരുകളും കറാഹത്താണ് (തുഹ്ഫ). ഹര്‍ബ് (യുദ്ധം), മുര്‍റത് (കൈപ്പ്), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) തുടങ്ങിയവ ഉദാഹരണം. മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഒരവസരത്തില്‍ നബി(സ്വ) കൂടെയുള്ളവരോട് ചോദിച്ചു: ആരാണീ ആടിനെ കറക്കുക? ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഞാന്‍. നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: മുര്‍റത്ത്. നബി(സ്വ) പറഞ്ഞു: ഇരിക്കൂ! ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. നിന്റെ പേര്? എന്റെ പേര് ഹര്‍ബ്. പ്രവാചകര്‍(സ്വ) ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി(സ്വ) പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു (ജീവിക്കും). നബി(സ്വ) പറഞ്ഞു: എന്നാല്‍ നീ ആടിനെ കറക്കുക”(മുഅത്വ 2/973).മോശമായ അര്‍ത്ഥമുള്ള പേരുള്ള ആള്‍ ഒരു പ്രവൃര്‍ത്തിയുമായി ബന്ധപ്പെടുന്നത് പ്രവാചകര്‍(സ്വ) വെറുക്കുന്നതായിട്ടാണ് ഈ സംഭവത്തില്‍ നാം കാണുന്നത്.

37⭕പേരിലും അപലക്ഷണം

 വ്യക്തി, നാട്, ഗോത്രങ്ങള്‍ക്കെല്ലാം ഇത്തരം മോശമായ പേരുകള്‍ നബി(സ്വ) വെറുത്തിരുന്നു.
നബി(സ്വ) ഒരു യാത്രയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവരോട് ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാക്കുന്നത്). ഈ മറുപടി കേട്ടപ്പോള്‍ നബി(സ്വ) തങ്ങള്‍ ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും തെറ്റി നടന്നു (സീറ ഇബ്‌നുഹിശാം 2/304).
ഹുദൈബിയ്യ സന്ധിയുടെ ദിവസം നബി(സ്വ)യുമായി സംസാരിക്കാന്‍ സുഹൈലുബ്‌നു അംറ് എന്നയാള്‍ വന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങളുടെ കാര്യം എളുപ്പമായെന്ന് (ബുഖാരി 2/542). സുഹൈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം എളുപ്പം എന്നാണല്ലോ.
സഈദുബ്‌നുല്‍ മുസയ്യബ്(റ) പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അദ്ദേഹം ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ചു. നബി(സ്വ) ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? അദ്ദേഹം പറഞ്ഞു: ഹുസുന്‍ (പരുഷം). നബി(സ്വ) പറഞ്ഞു: നിങ്ങളുടെ പേര് സഹ്ല്‍ എന്നാവട്ടെ. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല. സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നു: ഹുസുന്‍ എന്ന പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്നു കൊണ്ടേയിരുന്നു” (ബുഖാരി 10/574).
നല്ലത് ആഗ്രഹിക്കാന്‍ നബി(സ്വ) കല്‍പിച്ചിട്ടുണ്ട്. ഒരാളുടെ ആഗ്രഹം അയാള്‍ കൊതിക്കുന്ന കാര്യങ്ങള്‍ സാധിക്കാന്‍ കാരണമാകും. പേരിന്റെ അര്‍ത്ഥം നന്നാകുമ്പോള്‍ അതില്‍നിന്ന് ശുഭസൂചനകള്‍ ലഭിക്കുകയും അതവന്റെ സ്വഭാവവും സംസ്‌കാരവും നന്നാവാനും ശുഭകരമാക്കാനും കാരണമാവുകയും ചെയ്യും. ദുശ്ശകുനങ്ങളാണ് പേരില്‍ നിന്നും മനസ്സിലാകുന്നതെങ്കില്‍ തിരിച്ചുമായിരിക്കുമുണ്ടാവുക എന്നാണ് മേല്‍വചനങ്ങള്‍ പഠിപ്പിക്കുന്നത്. അബൂബക്ര്‍ സിദ്ദീഖ്(റ) പറഞ്ഞു: ‘നിന്റെ നാവിനെ നീ സൂക്ഷിക്കണം. പരീക്ഷണം നാവുമായി ബന്ധപ്പെട്ടതാണ്.’
നബി(സ്വ)ക്ക് പിതാമഹന്‍ ഇട്ട പേര് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നാണല്ലോ. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഭൂമിയിലുള്ളവര്‍ എന്റെ കുട്ടിയെ സ്തുതിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നാണ്. അത് എത്രമാത്രം പുലര്‍ന്നു. നബി(സ്വ) തന്റെ ഒരു കുട്ടിക്ക് ഇബ്‌റാഹിം എന്നാണ് പേരിട്ടത്. തന്റെ പിതാമഹന്റെ പേര് പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത് (തുഹ്ഫ).

38⭕മുഹമ്മദ് എന്ന നാമം

ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന് നിവേദനം: അന്ത്യനാളില്‍ ഒരാള്‍ വിളിച്ചുപറയും; മുഹമ്മദ് എന്ന് പേരുള്ളവര്‍ എഴുന്നേറ്റ് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യുടെ ബഹുമാനം കൊണ്ടാണിത് (മുഗ്‌നി 6/141). പേരുമാത്രം പോരാ. അത് സാധൂകരിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് വ്യക്തമാണല്ലോ. നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടാവുകയും അവരിലൊരാള്‍ക്കും ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ അജ്ഞത പ്രവര്‍ത്തിച്ചു(ത്വബ് റാനി 11/71, മജ്മഉസ്സവാഇദ് 3/5).
ഇമാം മാലിക്(റ) പറഞ്ഞു: ‘മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.

39⭕മുഹമ്മദെന്ന് പേരുള്ളവരെ ആദരിക്കണം
’ജാബിര്‍(റ)ല്‍ നിന്ന് നിവേദനം നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ ചെയ്യരുത്(ദൈലമി മിര്‍ഖാത്ത് 4/599).

 മറ്റൊരു തിരുവചനമിങ്ങനെ നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അവനെ നിങ്ങള്‍ ആദരിക്കുകയും സദസ്സില്‍ അവന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുക. അവനോട് നിങ്ങള്‍ മുഖം വക്രീകരിച്ചു കാമിക്കരുത്(മിര്‍ഖാത്ത് 4/597).

40⭕തിരുനബിക്ക് പേരുകൾ അനവധി

തിരുനബി(സ്വ)ക്ക് നിരവധി നാമങ്ങളുളളതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ആയിരവും രണ്ടായിരവും പേരുകള്‍ കണ്ടെത്തി ക്രോഡീകരിച്ച പണ്ഡിതരുണ്ട്. ഇമാം ദിഹ്‌യ(റ)യുടെ അല്‍ മുസ്തഫാ ഫീ അസ്മാ ഇല്‍ മുസ്തഫാ, ഇമാം സുയൂഥി(റ)യുടെ അര്‍രിയാഉല്‍ അനീഖ, ഇമാം നബഹാനിയുടെ മിനനുല്‍ അസ്മാ തുടങ്ങിയവ ഉദാഹരണം.

41⭕നല്ല പേരിട്ടാൽ
കുട്ടികള്‍ക്ക് പ്രവാചക പേരുകള്‍ നല്‍കുന്നതും അല്ലാഹുവിന്റെ മഹത്തായ നാമങ്ങള്‍ ‘അബ്ദു’ എന്നു ചേര്‍ത്തിടുന്നതും ചെറുപ്രായത്തിലേ കുട്ടി അല്ലാഹുവിനെയും റസൂലിനെയും അറിയാനും മഹബ്ബത്ത് വളരാനും നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല. ചെകുത്താന്റെ നാമങ്ങള്‍ അവനോടുള്ള ബന്ധമാണുണര്‍ത്തുക. ഇത് രക്ഷിതാക്കള്‍ സഗൗരവം പരിഗണിക്കേണ്ട കാര്യമാണ്.

42⭕ഓമനപ്പേര് സുന്നത്ത്

ഓമനപ്പേര് നല്‍കല്‍ സുന്നത്താണ്. സന്താനങ്ങളുടെ പേരിന്റെ കൂടെ ‘അബ്’ ചേര്‍ത്ത് പുരുഷനും ‘ഉമ്മ്’ ചേര്‍ത്ത് സ്ത്രീക്കും നല്‍കുന്ന പേരിനാണ് കുന്‍യത്ത് (ഓമനപ്പേര്) എന്നു പറയുന്നത്. അബൂ അബ്ദില്ലാഹ്, ഉമ്മു അബ്ദില്ലാഹ് എന്നിവപോലെ. നബി(സ്വ)യുടെ ഓമനപ്പേര് അബുല്‍ഖാസിം എന്നാണല്ലോ.

43⭕നബിയുടെ ഓമനപ്പേർ സ്വീകരിക്കരുത്
 നബി(സ്വ)യുടെ പേരിടല്‍ പുണ്യമുള്ളതാണെങ്കിലും അവിടുത്തെ ഓമനപ്പേര് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ഹറാമാണ് (തുഹ്ഫ 9/374). എന്റെ പേര് നിങ്ങള്‍ സ്വീകരിക്കുക. എന്റെ ഓമനപ്പേര് നല്‍കരുതെന്ന ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട് (10/571).

44⭕മുതിർന്ന മക്കളിലേക്ക് ചേർക്കണം

മുതിര്‍ന്ന സന്താനത്തിന്റെ പേര് ചേര്‍ത്ത ഓമനപ്പേര് നല്‍കലാണ് ഏറ്റവും ഉത്തമം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും വിരോധമില്ല. തീരെ മക്കളില്ലാത്തവര്‍ക്കും ഓമനപ്പേര് നല്‍കാം. ആഇശാ(റ)ക്ക് ഉമ്മു അബ്ദില്ലാ എന്ന് ഓമനപ്പേരുണ്ട്. തന്റെ സഹോദരി അസ്മാഅ്(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ പേരിനോട് ചേര്‍ത്താണ് ഇത്‌നല്‍കപ്പെട്ടത്.

45⭕ഓമനപ്പേര് നല്ലവർക്ക് മാത്രം

സത്യനിഷേധിക്കും തെമ്മാടിക്കും പുത്തനാശയക്കാരനും ഓമനപ്പേര് നല്‍കരുതെന്ന് ഇമാം നവവി(റ) റൗളയില്‍ പറഞ്ഞിട്ടുണ്ട്. കാരണം ഈ ഓമനപ്പേര് ബഹുമാന സൂചകമാണ്. ഇപ്പറഞ്ഞവര്‍ ബഹുമാനത്തിനര്‍ഹരല്ല. മറിച്ച് അവരോട് ഗൗരവത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് കല്‍പിക്കപ്പെട്ടത് (ശര്‍വാനി 9/374).

46⭕ഭഹുമാനം

 മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും പേരുകള്‍ എഴുത്തിലോ വാക്കിലോ സന്താനങ്ങളും ശിഷ്യന്മാരും ഉപയോഗിക്കാതിരിക്കല്‍ സുന്നത്താണ്.

47⭕ഓമനപ്പേര് സ്വയം പറയരുത്.

ഒരു വ്യക്തി അവന്റെ ഓമനപ്പേര് എഴുത്തിലോ മറ്റോ ഉപയോഗിക്കാതിരിക്കലാണ് മര്യാദ. അവനാ പേരിലല്ലാതെ അറിയപ്പെടാതിരിക്കുകയോ അത് പ്രസിദ്ധമാവുകയോ ചെയ്താല്‍ വിരോധമില്ലതാനും (മുഗ്‌നി).

48⭕അഖീഖ അറുക്കല്‍ സുന്നത്ത്

നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്‌നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും പിരിഞ്ഞശേഷം അവനുവേണ്ടി അഖീഖ അറുക്കല്‍ ശക്തിയായ സുന്നത്താണ്.

49⭕കുട്ടി മരിച്ചാലും സുന്നത്ത്
 പ്രസവശേഷം കുട്ടി മരണപ്പെട്ടാലും അറവ് സുന്നത്തുതന്നെ (തുഹ്ഫ 9/370).

50⭕അഖീഖയുടെ പ്രതിഫലം

അറവിന്റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. സമുറ(റ)വില്‍ നിന്ന് നിവേദനം: ”നബി(സ്വ) പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണ്. ഏഴാം ദിവസമാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം” (തിര്‍മുദി 4/101, അബൂദാവൂദ് 3/360, നസാഈ 7/166, ഇബ്‌നുമാജ 3165).

51⭕ഹദീസിൽ പറഞ്ഞ പണയം

കുട്ടി അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണെന്ന നബി(സ്വ)യുടെ പരാമര്‍ശത്തിന് ഇമാമുമാര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അഖീഖ അറുക്കപ്പെടാതിരിക്കുകയും ശൈശവാവസ്ഥയില്‍ കുട്ടി മരണപ്പെടുകയും ചെയ്താല്‍ മാതാപിതാക്കളുടെ കാര്യത്തില്‍ പരലോകത്ത് ആ കുട്ടി ശിപാര്‍ശ ചെയ്യില്ലെന്നാണിതിന്റെ അര്‍ത്ഥമെന്ന് ഇമാം അഹ്മദ്(റ) പറഞ്ഞതായി ഇമാം ഖത്വാബി ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥം, അഖീഖ അറുത്ത് പണയത്തില്‍ നിന്ന് ഒഴിവാക്കാതെ ആ കുട്ടിയെ കൊണ്ടുള്ള ഉപകാരവും സൗഖ്യവും പൂര്‍ണമായി രക്ഷിതാക്കള്‍ക്ക് ലഭിക്കില്ലെന്നാണ്. അനുഗ്രഹങ്ങള്‍ അതു ലഭിച്ചവര്‍ക്ക് പൂര്‍ണമായി ഉപകരിക്കുക, അതിന് നന്ദി പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം അനുഗ്രഹങ്ങളുടെ നന്ദിപ്രകടനം നബി(സ്വ)യുടെ ചര്യ പിന്‍പറ്റല്‍ കൊണ്ടു കൂടിയാണ്. അതാവട്ടെ നന്ദിയും കുട്ടിയുടെ രക്ഷയും ആഗ്രഹിച്ച് ബലി നടത്തല്‍ കൊണ്ടുമാണ് എന്നു വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്. കുട്ടിയുടെ വളര്‍ച്ച വേണ്ടവിധത്തിലാവണമെങ്കില്‍ അഖീഖ അറുക്കണമെന്ന് വിശദീകരിച്ച ജ്ഞാനികളുമുണ്ട്.

52⭕അഖീഖ അറുക്കേണ്ടത് രക്ഷിതാവ്

ഇനി ആരാണ് അഖീഖ അറുക്കേണ്ടതെന്ന് നോക്കാം. കുട്ടിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ അവരുടെ സമ്പത്തില്‍ നിന്നാണ് അഖീഖ അറുക്കേണ്ടത്. കുട്ടിക്ക് മുതലുണ്ടെങ്കിലും അതില്‍ നിന്നെടുക്കാന്‍ പാടില്ല.

53⭕സുന്നത്താകാൻ നിബന്ധന
പ്രസവം മുതല്‍ അറുപത് ദിവസത്തിനകം (പ്രസവരക്തത്തിന്റെ അധികരിച്ച കാലം) കഴിവുണ്ടായാല്‍ മാത്രമേ രക്ഷിതാവിന്റെ മേല്‍ അറവ് ബാധ്യതയുള്ളൂ.

54⭕ഏഴാം ദിവസം ഒത്തില്ലെങ്കിൽ

പ്രസവിച്ച ഏഴാം ദിവസം അറവ് നടത്തലാണേറെ ശ്രേഷ്ഠം. ഇല്ലെങ്കില്‍ പതിനാല്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതങ്ങളിലാണ് അറവ് നടത്തേണ്ടത് (കുര്‍ദി).

55⭕പ്രായപൂർത്തി അയാൽ പിന്നെ

 കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ബാധ്യതപ്പെട്ട രക്ഷിതാക്കള്‍ അറവ് നടത്തിയില്ലെങ്കില്‍ ശേഷം സ്വന്തമായി അറവ് നടത്തല്‍ സുന്നത്തുണ്ട്.

56⭕മൃഗം

ഉളുഹിയ്യത്ത് പോലെത്തന്നെ ന്യൂനതകളില്ലാത്ത ആട്, മാട്, ഒട്ടകങ്ങളെയാണ് അഖീഖ അറുക്കേണ്ടതും. ഇവയല്ലാത്ത മറ്റു മൃഗങ്ങളൊന്നും അഖീഖക്ക് പറ്റില്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം.

57⭕മൃഗത്തിന്റെ വയസ്സ്

 നെയ്യാടാണെങ്കില്‍ ഒരു വയസ്സായതും കോലാട്, മാട് എന്നിവ രണ്ടു വയസ്സ് പൂര്‍ത്തിയായതും, ഒട്ടകം അഞ്ചുവയസ്സ് തികഞ്ഞതുമാണ് അഖീഖക്ക് പറ്റുക. കാള, പശു, എരുമ, പോത്ത് എന്നിവയാണ് മാട് എന്നതുകൊണ്ടുള്ള വിവക്ഷ.

58⭕പെൺകുട്ടിക്ക് ഒരാട് ആണിന് രണ്ടാട്
ആടിനെ അഖീഖ അറുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഒരാടും ആണ്‍കുട്ടിക്ക് രണ്ടാടുമാണ് ഏറ്റവും ഉത്തമം. ആഇശ(റ)യില്‍ നിന്ന് നിവേദനം. ആണ്‍കുട്ടിക്കു തുല്യമായ രണ്ടാടിനെ അറുക്കാനും പെണ്‍കുട്ടിക്ക് ഒരാടിനെ അറുക്കാനും നബി(സ്വ) ഞങ്ങളോട് കല്‍പിച്ചു (തിര്‍മുദി). എന്നാല്‍ ആണ്‍കുട്ടിക്കുവേണ്ടി ഒരാടിനെ അറുത്താലും മതിയാകും. കാരണം, നബി(സ്വ) ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ക്ക് ഓരോ ആടിനെ അറുത്തു എന്ന് ഹദീസില്‍ വന്നിട്ടുണ്ട് (തുഹ്ഫ 9/371).

59⭕മാടിലും ഒട്ടകത്തിലും ശേറ്പറ്റും

ഒട്ടകത്തിലും മാടിലും ഏഴുപേര്‍ പങ്കാളികളാകല്‍ അനുവദനീയമാണ്. ഒരാള്‍ തന്റെ ഏഴു മക്കളുടെ അഖീഖയായി ഒരു മാടിനെയോ ഒട്ടകത്തെയോ അറുക്കുന്നതിന് വിരോധമില്ല.

60⭕ഏഴു ശേറും അഖീഖയാവണ്ട

ഏഴുപേര്‍ പങ്കുചേരുമ്പോള്‍ എല്ലാവരും അഖീഖതന്നെ ഉദ്ദേശിച്ചുകൊള്ളണമെന്നുമില്ല. ചിലര്‍ അഖീഖയായും മറ്റു ചിലര്‍ ഉളുഹിയ്യത്തായും വേറെ ചിലര്‍ മാംസവും ഉദ്ദേശിച്ച് അറവു നടത്തുന്നതിന് വിരോധമില്ല (ശര്‍വാനി 9/371).

61⭕ബാക്കി ശേർ വിൽക്കാം

അതനുസരിച്ച് ഒരു കച്ചവടക്കാരന്‍ നിബന്ധന ഒത്ത മൃഗത്തെ, അതിന്റെ ഏഴിലൊന്ന് ഉള്ഹിയ്യത്തോ അഖീഖത്തോ ആണെന്ന് കരുതി അറവ് നടത്തുകയും ഏഴായി വീതംവെച്ച ശേഷം ആറുഭാഗം വില്‍ക്കുകയും ഒരു ഭാഗം നിയമപ്രകാരം വിതരണം നടത്തുകയും ചെയ്യുന്നതിന് വിരോധമില്ല.

62⭕ഉള്ഹിയ്യത്തിനോട് കൂടെ അഖീഖയും

ബലി പെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയ്യത്തറുക്കുന്ന മാടുകളില്‍ ഇങ്ങനെ അഖീഖ കരുതി ഭാഗം ചേരുന്നവര്‍ പൂര്‍വികരില്‍ ഉണ്ടായിരുന്നു. അത് സ്വീകാര്യമാണെന്ന് ചുരുക്കം.

63⭕നേർച്ചയാക്കിയാൽ നിർബന്ധം

അഖീഖ സുന്നത്താണെങ്കിലും നേര്‍ച്ചയാക്കല്‍ കൊണ്ടും ‘ഇതെന്റെ കുട്ടിയുടെ അഖീഖയാണെ’ന്നു പറയല്‍കൊണ്ടും നിര്‍ബന്ധമാകും. ഇങ്ങനെ നിര്‍ബന്ധമായതിന്റെ മാംസം പൂര്‍ണമായും ധര്‍മം ചെയ്യല്‍ നിര്‍ബന്ധമാണ്.

64⭕നേർച്ചയിൽ നിന്ന് ഭക്ഷിക്കരുത്

 അറുത്തവനോ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതരോ അതില്‍നിന്ന് ഒന്നും ഭക്ഷിക്കാന്‍ പാടില്ല. സുന്നത്തായ അഖീഖയില്‍ നിന്നു അല്‍പമെങ്കിലും ധര്‍മം ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ബറകത്തിനുവേണ്ടി അല്‍പം അവനെടുത്ത് ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ് ഉളുഹിയ്യത്ത് മാംസത്തിലെന്ന പോലെ ഇതിലും ഉത്തമം.

65⭕സ്വന്തം നാട്ടിൽ കൊടുക്കണം

അപ്രകാരം നിര്‍ബന്ധമായത് നാട്ടില്‍തന്നെ നല്‍കണം. സുന്നത്തായത് അല്‍പം നാട്ടില്‍ വിതരണം ചെയ്ത് ബാക്കി മറ്റു നാടുകളിലേക്ക് നീക്കുന്നതിന് വിരോധമില്ല.

66⭕വിൽക്കാൻ പാടില്ല

ഉളുഹിയ്യത്ത് പോലെതന്നെ അഖീഖയുടെയും മാംസമോ തോലോ എല്ലോ വില്‍ക്കാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.

67⭕തോല് വിൽപ്പന പാടില്ല.

തോല് വിറ്റ് വില ധര്‍മം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്. ഇതുപാടില്ല. അതില്‍ അറവുകാരന് ഉടമാവകാശമില്ലെന്നതുകൊണ്ട് തന്നെ വില്‍പന ശരിയാവുകയുമില്ല. അത് അങ്ങനെതന്നെ ദരിദ്രര്‍ക്ക് സ്വദഖ ചെയ്യുകയാണ് വേണ്ടത്. അവര്‍ വില്‍ക്കുന്നതിന് വിരോധമില്ല.

68⭕വേവിച്ച് നൽകൽ സുന്നത്ത്.

മിക്ക നിയമങ്ങളിലും അഖീഖത്ത് ഉളുഹിയ്യത്ത് പോലെയാണെങ്കിലും അഖീഖത്തിന് മാത്രം ബാധകമാവുന്ന ചില നിയമങ്ങളുമുണ്ട്. അവയില്‍ ചിലതു വിവരിക്കാം: അഖീഖയുടെ മാംസം വേവിച്ച് നല്‍കല്‍ സുന്നത്താണ്. ഇമാം ബൈഹഖി(റ) ആഇശ(റ)യില്‍ നിന്ന് ഇത് ഉദ്ധരിച്ചിട്ടുണ്ട് (തുഹ്ഫ). അതുതന്നെ അല്‍പം മധുരം ചേര്‍ത്ത് വേവിക്കല്‍ സുന്നത്താണ്. കുട്ടിയുടെ സ്വഭാവം മാധുര്യമുള്ളതാകുന്നതിലേക്ക് ശുഭലക്ഷണമായിട്ടാണിത്.

69⭕എല്ല് അഴിച്ചെടുക്കണം.
ഓരോ എല്ലും സന്ധിയില്‍നിന്നു അഴിച്ചെടുക്കുകയാണ് വേണ്ടത് (ശര്‍വാനി).

70⭕വലത്തെ കുറക്

മൃഗത്തിന്റെ വലത്തെ കുറക് പ്രസവമെടുക്കുന്ന സ്ത്രീക്ക് കൊടുക്കല്‍ സുന്നത്താണ് (തുഹ്ഫ).

71⭕ധനികർക്ക് നൽകിയാൽ

സുന്നത്തായ ഉളുഹിയ്യത്തില്‍ നിന്ന് ധനികര്‍ക്ക് പാരിതോഷികമായി നല്‍കാമെങ്കിലും അവര്‍ക്ക് ഉടമസ്ഥാവകാശമില്ലെന്നാണ് നിയമം.
അമുസ്‌ലിമിന് ഒരുനിലക്കും നല്‍കാന്‍ പാടില്ലതാനും. എന്നാല്‍ ഇതിലും അഖീഖ വ്യത്യസതമാണ്. അഖീഖയുടെ മാംസം ലഭിക്കുന്ന ധനികര്‍ക്ക് ഉടമസ്ഥാവകാശമുണ്ട് (നിഹായ 9/147). അപ്പോള്‍ അവര്‍ക്കതില്‍ വില്‍പന പോലെയുള്ള ക്രയവിക്രയങ്ങള്‍ ചെയ്യാവുന്നതാണ്.

72⭕മുടികളയല്‍
പ്രസവിച്ച ഏഴാം ദിവസം കുട്ടിയുടെ മുടി പൂര്‍ണമായും കളയല്‍ സുന്നത്താണ്. ഏഴാം ദിവസം ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരുടെ മുടി കളയാന്‍ നബി(സ്വ) കല്‍പിച്ചുവെന്ന് അനസ്ബ്‌നു മാലിക്(റ)വില്‍ നിന്ന് തിര്‍മുദി ഉദ്ധരിച്ചിട്ടുണ്ട് (4/84). ആണ്‍കുട്ടിയുടേത് മാത്രമല്ല, പെണ്‍കുട്ടിയുടെയും മുടികളയല്‍ സുന്നത്തുതന്നെ.

73⭕മുടി ഇല്ലെങ്കിൽ
 നവജാതശിശുവിന് തലയില്‍ മുടിയില്ലെങ്കില്‍ ക്ഷൗരക്കത്തി തലയിലൂടെ നടത്തല്‍ സുന്നത്തുണ്ട് (മുഗ്‌നി-ശര്‍വാനി 9/378).

74⭕മുടി വെട്ടിയാൽ പോര
മുടിയില്‍ നിന്ന് അല്‍പം കളയലും മുടിവെട്ടലും മതിയാവുകയില്ല (ശര്‍വാനി).

75⭕ക്രോപ്പ് കറാഹത്താണ്.

തലമുടി ഭാഗികമായി കളയുന്നത് കറാഹത്താണ്. ഇമാം ഇബ്‌നുഹജറുല്‍ അസ്ഖലാനി പറയുന്നു: ”തലമുടി മുഴുവനായി കളയണം. മുടി ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിച്ചതാണ് കാരണം” (ഫത്ഹുല്‍ബാരി 12/386). ഇബ്‌നു ഉമര്‍(റ)യില്‍ നിന്ന് നിവേദനം: ‘ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിക്കുന്നതായി ഞാന്‍ കേട്ടു’ (ബുഖാരി).

 76⭕ക്രോപ് എന്നാൽ

ഇമാം നവവി(റ) പറയുന്നു: ക്രോപ് എന്നാല്‍ കുട്ടിയുടെ തലമുടി ഭാഗികമായി കളയലാണ്. നാഫിഅ്(റ) ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്, അതാണ് പ്രബലം. ഇമാം അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫില്‍ ഉദ്ധരിക്കുന്നു: ‘ഒരു കുട്ടിയുടെ തലമുടി അല്‍പം കളഞ്ഞതായി നബി(സ്വ) കാണാനിടയായി. നബി(സ്വ) അതിനെതൊട്ട് അവരെ വിരോധിച്ചു. അവിടുന്ന് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ പൂര്‍ണമായും കളയുക, അല്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുക’.
സിനിമകളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന ഫാഷനുകള്‍ക്കൊപ്പിച്ച് മക്കളുടെ തലമുടിയും വസ്ത്രധാരണ രീതിയും രൂപപ്പെടുത്തുന്ന രക്ഷിതാക്കള്‍ ഇത് ഓര്‍ക്കണം. നബിചര്യയും കല്‍പനയും മറികടന്നുകൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്. ഇത് കുട്ടിയുടെ സ്വഭാവവും സംസ്‌കാരവും ദുഷിക്കാനാണ് ഇടവരുത്തുക.

77⭕സ്വദഖ ചെയ്യല്‍
കുട്ടിയുടെ മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ ധര്‍മം ചെയ്യല്‍ സുന്നത്താണ്. ഹുസൈന്‍(റ)വിന്റെ മുടി തൂക്കാനും തൂക്കത്തിനനുസരിച്ച് വെള്ളി ധര്‍മം ചെയ്യാനും ഫാത്വിമ(റ)യോട് നബി(സ്വ) കല്‍പിച്ചതായി സ്വീകാര്യമായ ഹദീസില്‍ വന്നിട്ടുണ്ട് (തുഹ്ഫ 9/375).

78⭕സ്വർണ്ണം കിയാസാണ്

വെള്ളിയോട് തുലനപ്പെടുത്തി സ്വര്‍ണവും സ്വദഖ ചെയ്യാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

79⭕മുടി കളഞ്ഞില്ലെങ്കിൽ

പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടിയുടെ മുണ്ഡനം ചെയ്യപ്പെട്ടില്ലെങ്കില്‍ ശേഷം അവന്‍ തന്നെ അക്കാര്യം ചെയ്യണം. പ്രസവസമയത്തുള്ള മുടി നിലവിലുണ്ടെങ്കിലാണിത്. ഇല്ലെങ്കില്‍ മുടികളഞ്ഞ സമയത്തുള്ള മുടിയുടെ തൂക്കത്തിനനുസരിച്ച് സ്വദഖ ചെയ്യല്‍ സുന്നത്താണ്. തൂക്കമറിയില്ലെങ്കില്‍ കുറവ് വരാത്തവിധം തൂക്കം കണക്കാക്കി ധര്‍മം ചെയ്യേണ്ടതാണ്.

80⭕ചേലാകര്‍മം പുരുഷന് നിർബന്ധം

ചേലാകര്‍മം ചെയ്യപ്പെട്ട നിലയില്‍ പ്രസവിക്കപ്പെടാത്ത പുരുഷന്മാര്‍ക്ക് അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഇബ്‌റാഹിം നബി(അ)യുടെ ചര്യ പിന്തുടരുകയെന്ന് തങ്ങള്‍ക്കു നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

81⭕ഇബ്റാഹീം നബിയുടെ ചര്യ

ഇബ്‌റാഹിം നബി(അ)യെ തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം (തുഹ്ഫ 9/198).

82⭕പ്രകൃതി സ്വഭാവം

 പ്രകൃതി സ്വഭാവത്തില്‍ പെട്ട പത്ത് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മമാണെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പറയുന്നു.

83⭕കർമ്മം ഇങ്ങനെ
പുരുഷന്റെ ലിംഗാഗ്ര ചര്‍മ്മവും സ്ത്രീയുടെ യോനിയുടെ മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.

84⭕സ്ത്രീകൾക്ക് സുന്നത്ത്.
ചേലാകര്‍മം പുരുഷന് നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്നഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത് (തുഹ്ഫ).

85⭕നിർബന്ധമാകുന്ന സമയം

 പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുക.

86⭕സുന്നത്തായ സമയം

 എന്നാല്‍ പ്രസവിച്ച് ഏഴാം ദിവസം തന്നെ നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. ഹസന്‍, ഹുസൈന്‍(റ)യുടെ ചേലാകര്‍മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചു എന്ന് ഹദീസിലുണ്ട്.

87⭕ദിവസം എണ്ണുന്നത് ഇങ്ങനെ
 പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. ഇത് മുമ്പ് വിവരിച്ച പേരിടല്‍, അറവ്, മുടികളയല്‍ എന്നിവക്ക് വിരുദ്ധമായാണ്. അവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണെന്ന് മുമ്പ് വിവരിച്ചിട്ടുണ്ട്.

88⭕വിത്യാസത്തിന് കാരണം
കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മയിലേക്ക് പരമാവധി ഉളരാന്‍ വേണ്ടിയാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട് (തുഹ്ഫ).

89⭕ഏഴിന് മുമ്പ് കറാഹത്ത്.

ഏഴിനുമുമ്പ് ചേലാകര്‍മം കറാഹത്താണ്. ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത് (തുഹ്ഫ 9/200).

90⭕സദ്യ സുന്നത്ത്
പുരുഷന്മാരുടെ ചേലാകര്‍മം പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്.

91⭕സ്ത്രീകളുടേത് രഹസ്യം

 സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്. സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല (ശര്‍വാനി).

92⭕നപുൻസകം

നപുംസകത്തിന് ചേലാകര്‍മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല.

93⭕രണ്ട് ലിംഗമുണ്ടെങ്കിൽ

ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി (തുഹ്ഫ).

94⭕ചേലാകര്‍മം ചെയ്തില്ലെങ്കില്‍

ചേലാകര്‍മം നിര്‍ബന്ധമാണെന്ന് നാം മുമ്പ് വായിച്ചു. അത് ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്. ലിംഗാഗ്ര ചര്‍മത്തിന്റെ ഉള്‍ഭാഗം ശരീരത്തിന്റെ ബാഹ്യഭാഗമായിട്ടാണ് ഗണിക്കുക. അതുകൊണ്ടുതന്നെ നിര്‍ബന്ധകുളിയില്‍ ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളം ചേര്‍ക്കല്‍ നിര്‍ബന്ധമാണ്. അല്ലാതെ കുളി പൂര്‍ണമാവുകയില്ല. നിസ്‌കാരാദി ആരാധനകള്‍ സ്വീകാര്യമാവുകയല്ല. മയ്യിത്തിനെ കുളിപ്പിക്കുമ്പോഴും ഇത് പ്രശ്‌നമാണ്.

95⭕തയമ്മും
ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്ത പക്ഷം തയമ്മും അതിനായി ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാകും. കുട്ടികളും വലിയവരും ഇതില്‍ വ്യത്യാസമില്ല (ഫത്ഹുല്‍ മുഈന്‍ 151).
96⭕ആശംസ
ഒരു വെക്തിക്ക് കുഞ്ഞ് ജനിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ അയാളെ ആശംസിക്കൽ സുന്നത്താണ്.(അദ്കാർ)

97⭕പ്രാർത്ഥന ആശസയാണ്

കുട്ടിക്ക് വേണ്ടിയോ രക്ഷിതാവിന് വേണ്ടിയോ ദുആ ചെയ്താൽ ആശംസയായി.

98⭕ആശംസക്ക് മറുപടി സുന്നത്ത്

ഇങ്ങനെ ആശംസിക്കുന്നവന് വേണ്ടി അല്ലാഹു നിനക്ക് ഗുണം പ്രതിഫലം നൽകട്ടെ എന്ന് മറുപടി പ്രാർത്ഥന നടത്തലും സുന്നത്താണ്.

99⭕രക്ഷിതാവ് ഹാജറാവണം
രക്ഷിതാവ് മേൽപറഞ്ഞ കർമ്മങ്ങളിൽ ഹാജറാവേണ്ടതാണ്. കാരണം അതിൽ പലതും രക്ഷിതാവിന്റെ ചുമതലയാണ്.

100⭕ പ്രതിനിധിയെ ആക്കിയാൽ
പ്രതിനിധിയെ ആക്കിയാലും സംഭവ സ്ഥലത്ത് രക്ഷിതാവ് ഹാജറാവൽ സുന്നത്താണ്.

101⭕നബിയുടെ കൽപ്പന

ഉള്ഹിയ്യത്തിന് ഹാജറാവാൻ ഫാത്തിമ ബീവിയോട് നബി തങ്ങൾ കൽപ്പിച്ചിരുന്നു.
അഖീഖത്തും ഉള്ഹിയ്യത്തും ഇത്തരം വിഷയങ്ങളിൽ ഒരുപോലെയാണ്.

Saturday, 30 December 2017

മുസ്‌ലിം ലോകം- ഭൂരിപക്ഷവും സുന്നീധാര പിന്തുടരുന്നതിന്റെ കാരണം

🌹മുസ്‌ലിം ലോകം: ഭൂരിപക്ഷവും സുന്നീധാര പിന്തുടരുന്നതിലെ ന്യായം ❤

4.01. 2012-നു ഐക്യ രാഷ്ട്ര സഭയുടെ സെന്‍സസ് ബ്യൂറോ പുറത്തു വിട്ട കണക്കനുസരിച്ച് 6.99 ബില്യനാണ് ഭൂമിയിലെ മൊത്തം ജനസംഖ്യ. അതിന്റെ നാലില്‍ ഒരു ഭാഗം (1.75 ബില്യന്‍) മുസ്‌ലിംകളാണ്. ഏറ്റവും കൂടുതലുണ്ടെന്നു പറയപ്പെടുന്ന കൃസ്ത്യാനികളും രണ്ടാം സ്ഥാനത്തുള്ള മുസ്‌ലിംകളും തമ്മിലുള്ള സംഖ്യാ വ്യത്യാസം വെറും നാലു ശതമാനം മാത്രമാണ് (29-25). അഥവാ ലോകത്തൊരു ശക്തിക്കും അവഗണിക്കാനോ അഗണ്യതയിലേക്കു തള്ളികളയാനോ സാധിക്കാത്ത ജനവിഭാഗമാണ് മുസ്‌ലിംകള്‍. ലോകത്തെ 57 രാഷ്ട്രങ്ങളില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷം. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള പലരാജ്യങ്ങളെക്കാളും അംഗ സംഖ്യാപരമായി മുസ്‌ലിംകള്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളുണ്ട്. റഷ്യ, ചൈന, കിഴക്കന്‍ യൂറോപ്പ്, റഷ്യ, ബാള്‍ക്കന്‍ പ്രവിശ്യകള്‍ എന്നിവ ഉദാഹരണം. ജര്‍മനിയില്‍ ലബനോനിലേതിനെക്കാളും ചൈനയില്‍ സിറിയയിലേതിനെകാളും മുസ്‌ലിംകളുണ്ട്. മൊത്തം മുസ്‌ലിം ജനസംഖ്യയുടെ 62%വും ഏഷ്യയിലാണ്. ലോകമുസ്‌ലിംകളില്‍ 12.7% വും ഇന്തോനേഷ്യയിലാണ്. അറബ് രാജ്യങ്ങളില്‍ മൊത്തം 20% മാത്രമേയുള്ളൂ.

മുസ്‌ലിംകള്‍ പ്രധാനമായും രണ്ടു ചേരികളായിട്ടാണ് അറിയപ്പെടുന്നത്. സുന്നികളും ശിയാക്കളും. തൊണ്ണൂറു ശതമാനം സുന്നികളും ബാക്കി ശിയാക്കളുമാണ്. ഖുര്‍ആന്‍, സുന്നത്ത് (പ്രവാചക ചര്യ), ഇജ്മാ (മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ ഏകാഭിപ്രായം) എന്നിവ മൂന്നും പ്രമാണങ്ങളായി അംഗീകരിക്കുന്നവരാണ് സുന്നികള്‍. ശീഇകളാകട്ടെ ഖുര്‍ആന്‍ പ്രമാണമായി അംഗീകരിക്കുന്നുണ്ടെങ്കിലും സുന്നത്ത്, ഇജ്മാഅ് എന്നിവ അംഗീകരിക്കുന്നില്ല. തങ്ങളംഗീകരിക്കുന്ന ഏതാനും ചിലരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസുകളൊഴികെയുള്ളവ അവര്‍ തള്ളികളയുന്നു. കുലൈനിയുടെ അല്‍ കാഫിപോലുള്ളവ മാത്രമാണ് അവരുടെ പ്രമാണം. പ്രവാചകന്റെ അനന്തിരവകാശിയായി അലി(റ)യെ സ്വഹാബികള്‍ തെരഞ്ഞെടുക്കാത്തതുകൊണ്ട് ഇജ്മാഇനെ അവര്‍ പണ്ടേ തള്ളികളഞ്ഞു. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിന്നിങ്ങനെ സ്വഹാബികളുടെ ഭൂരിപക്ഷം തിരഞ്ഞെടുത്ത ഖലീഫമാരുടെ മുന്‍ഗണനാക്രമം ശരിയായിരുന്നെന്നും അതില്‍ യാതെരു അബദ്ധവും സംഭവിക്കുകയില്ലെന്നുമുള്ള സുന്നീ നിലപാടിന്റെ അടിത്തറ ഇജ്മാഅ് ആയതുകൊണ്ടുതന്നെയാണവര്‍ അതിനെ തള്ളികളഞ്ഞത്. അപ്പോള്‍ സുന്നത്തിനെയും ജമാഅത്തി (ഇജ്മാഅ്)നെയും പ്രമാണങ്ങളായി അംഗീകരിക്കുന്നവര്‍ സുന്നികളും അല്ലാത്തവര്‍ ശിയാക്കളായും അറിയപ്പെട്ടു. നൂറ്റാണ്ടുകളായി ഈ വിഭജനം മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്നു.

സുന്നികള്‍ വിശ്വാസ വിഷയങ്ങളില്‍ അശ്അരീ, മാതുരീതി എന്നീ സരണികളിലൊന്നു സ്വീകരിക്കുകയും കര്‍മ കാര്യങ്ങളില്‍ ഹനഫീ, ശാഫിഈ, ഹമ്പലീ, മാലിക്കീ എന്നീ നാലു മദ്ഹബുകളിലൊന്ന് തിരഞ്ഞെടുക്കുകയും ഖാദിരീ, ചിശ്തി, രിഫാഈ തുടങ്ങിയ ആത്മീയ വഴികളെ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത കാലത്തായി സുന്നത്തിനെയും ജമാഅത്തിനെയും തത്വത്തില്‍ അംഗീകരിക്കുകയും പ്രയോഗത്തില്‍ തള്ളികളയുകയും സുന്നി എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ചില കക്ഷികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സലഫി, വഹാബി എന്നിങ്ങനെ അവര്‍ അറിയപ്പെടുന്നു. സ്വന്തം വാദങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരൂദ്ധമായ ഹദീസുകളെ നിഷ്‌കരുണം തള്ളികളയുകയോ ദൗര്‍ബല്യം ആരോപിച്ചു മാറ്റി നിര്‍ത്തുകയോ ചെയ്തുകൊണ്ട് സുന്നത്തിനെ നിന്ദിക്കുകയാണ് അവരുടെ ശീലം. എന്തിനുമേതിനും ഖുര്‍ആനിലുണ്ടോ സുന്നത്തിലുണ്ടോ എന്ന ചോദ്യമുയര്‍ത്തി അതുമാത്രം അംഗീകരിക്കുകയുള്ളൂ എന്നു വാദിക്കുകയും അതില്‍ ലിഖിത രൂപത്തില്‍ തെളിഞ്ഞു കാണാത്തവ മുഴുവന്‍ അനിസ്‌ലാമികവും അനാചാരവുമായി മുദ്രകുത്തുകയുമാണ് മറ്റൊരു ലക്ഷണം. ഇവര്‍ ഇജ്മാഉം ജമാഅത്തും പ്രമാണമാണെന്നു പറയുകയോ അത് അംഗീകരിക്കാന്‍ താല്‍പര്യം കാണിക്കുകയോ ചെയ്യാറില്ല. ഇവരെ എങ്ങനെയാണ് അഹ്‌ലു സുന്നത്തി വല്‍ ജമാഅ എന്നോ സുന്നി എന്നോ വിശേഷിപ്പിക്കുക?

ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളും എഴുതിപ്പിടിപ്പിച്ച മുഖ ലിഖിതങ്ങളും ആത്മാര്‍ഥമായിരുന്നെങ്കില്‍ അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍) എന്നതിനു പകരം, അഹ്‌ലുല്‍ ഖുര്‍ആനി വസുന്ന (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആളുകള്‍) എന്നായിരുന്നു അവര്‍ അവകാശപ്പെടേണ്ടിയിരുന്നത്. ഇടക്കിടെ തങ്ങള്‍ സുന്നികളാണെന്ന് അവകാശപ്പെടാന്‍ ശ്രമിക്കാറുള്ളതുകൊണ്ടുതന്നെ കാനേഷുമാരിയില്‍ സുന്നികളുടെ പട്ടികയിലാണ് പലരും ഇവരെ ഉള്‍പ്പെടുത്താറുള്ളത്. ഈ വിഭാഗങ്ങള്‍ ലോകമുസ്‌ലിം ജനസംഖ്യയില്‍ വെറും അഞ്ചു ശതമാനത്തില്‍ താഴെയാണ്. ഈ വിഭാഗങ്ങളെ മാറ്റി നിര്‍ത്തിയാലും 85 ശതമാനത്തിലധികം വരുന്ന വിശ്വാസികളും സുന്നത്തിനെയും ജമാഅത്തിനെയും പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിക്കുന്ന, അഖീദയില്‍ രണ്ടാലൊരു മദ്ഹബും ഫിഖ്ഹില്‍ നാലാലൊരു മദ്ഹബും അംഗീകരിക്കുന്ന തനി സുന്നികളാണ്. ഇവിടെയാണ് ഭിന്നസ്വരങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷത്തിന്റെ കൂടെ നില്‍ക്കണമെന്ന പ്രവാചക വചനം പ്രസക്തമാകുന്നത്. നബി (സ) പറഞ്ഞു തീര്‍ച്ചയായും എന്റെ സമുദായം പിഴച്ച മാര്‍ഗത്തിന്റെ മേല്‍ ഏകോപിക്കുകയില്ല. ഭിന്നതകള്‍ കണ്ടാല്‍ നിങ്ങള്‍ ബഹുഭൂരിപക്ഷത്തെ പിന്തുടരുക(ഇബ്‌നു മാജ 3940).

സമുദായത്തിലെ മഹാഭൂരിഭാഗവും ആശയാദര്‍ശങ്ങളിലും വിശ്വാസാനുഷ്ഠാനങ്ങളിലും എക്കാലത്തും നേരിന്റെ പക്ഷത്തായിരിക്കുമെന്നും അവരോട് അരുചേര്‍ന്നു നിന്നാല്‍ രക്ഷപ്രാപിക്കാമെന്നും വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുകയാണ് ഇവിടെ മുഹമ്മദ് നബി(സ). പതിനാലു നൂറ്റാണ്ടുകാലത്തെ ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഇസ്‌ലാമിന്റെ പേരില്‍ വിവിധ കാലങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ നിരവധി പ്രസ്ഥാനങ്ങളും ചിന്താസരണികളും രൂപപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളുടെ കുടിലും കൊട്ടാരവും പള്ളിയും പള്ളിക്കൂടവും വിറപ്പിച്ചുനിര്‍ത്തിയവര്‍ പോലും അക്കൂട്ടരിലുണ്ട്. അധികാരത്തിന്റെ ദണ്ഡും ഭൗതിക സൗകര്യങ്ങളുടെയും സമ്പത്തിന്റെയും പച്ചിലകളും കാണിച്ചു ഉമ്മത്തിനെ കൂട്ടിനകത്താക്കാന്‍ ശ്രമിച്ചവരുണ്ടായിട്ടുണ്ട്. പക്ഷേ, മലപോലെ വന്നവരൊക്കെയും മഞ്ഞുപോലെ ഉരുകിത്തീരുകയായിരുന്നെന്നു ചരിത്രം. മുസ്‌ലിം മുഖ്യ ധാരയെ സ്വാധീനിക്കാനോ വിശ്വാസികളുടെ ഭൂരിപക്ഷത്തെ കൂടെക്കൂട്ടാനോ അവര്‍ക്കൊരിക്കലും സാധിച്ചില്ല. സാധിക്കുകയുമില്ല. അങ്ങനെ സംഭവിക്കുകയില്ലെന്നത് പ്രവാചക തിരുമേനി(സ) നല്‍കിയ ഉറപ്പാണല്ലോ.

മുസ്‌ലിം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസ്സ് കിട്ടിയ ബിദഈ പ്രസ്ഥാനമാണ് ശീഇസം. അഹ്‌ലുസുന്നത്തി വല്‍ ജമാഅ ഒരു പ്രതിരോധ പ്രസ്ഥാനമായി വരുന്നതിനും മുമ്പ് ശീഇകള്‍ ഉണ്ട്. പക്ഷേ, ഇക്കണ്ടകാലം പ്രവര്‍ത്തിച്ചിട്ടും വിപ്ലവങ്ങളും സമരങ്ങളും ഇളക്കിവിട്ടിട്ടും അവര്‍ക്ക് മുസ്‌ലിം മുഖ്യധാരയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ല. മുസ്‌ലിം രാജ്യങ്ങളിലിപ്പോള്‍ ഇറാന്‍, ഇറാഖ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മാത്രമാണവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളത്. മറ്റുപലകക്ഷികളും മരിച്ചു മണ്ണടിഞ്ഞു പോയ ഇസ്‌ലാമിന്റെ ഇങ്ങനെ ഇത്രയും കാലം അവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ പറ്റിയതു തന്നെ അഹ്‌ലുല്‍ ബൈത്തിനോടുള്ള ഉമ്മത്തിന്റെ ആദരവും ബഹുമാനവും ചൂഷണം ചെയ്തതുകൊണ്ടാണ്.

ബിദ്അത്തിനെ പ്രതിരോധിക്കാന്‍ അഹ്‌ലുസുന്ന അശ്അരീ, മാതുരീതി എന്നിങ്ങനെ രണ്ടു സരണികളിലണിനിരന്നപ്പോള്‍ പിന്നീടുള്ള മുസ്‌ലിം മുഖ്യധാര അതംഗീകരിക്കുകയും അവിടെ ഉറച്ചുനില്‍ക്കുകയുമായിരുന്നു. ഇമാം ഖുര്‍ത്വുബി, ഹാഫിള് ഇബ്‌നു കസീര്‍, ഇബ്‌നുഅത്വിയ്യത്തുല്‍ ഉന്തുലുസി, അബൂഹയ്യാനുല്‍ ഉന്തുലുസി, ഫഖ്‌റുദ്ദീനു റാസി, ബഗ്‌വി, സമീനുല്‍ ഹലബി, ജലാലുദ്ദീന്‍ സുയൂത്വി, ഖത്വീബ് ശിര്‍ബീനി, മുഹമ്മദ് ശഅ്‌റാവി തുടങ്ങിയ മുഫസ്സിറുകളെയും ഇമാം ദാറഖുത്‌നി, അബൂനുഐം അസ്വബഹാനി, ഹാകിം, ബൈഹഖി, ഇബ്‌നു അസാകിര്‍, ഖത്തീബ് ബഗ്ദാദി, ഇമാം നവവി, മുന്‍ദിരി, ഇബ്‌നു ഹജറില്‍ അസ്ഖലാനി, സഖാവി, സുയൂത്വി, ഖസ്ത്വല്ലാനി തുടങ്ങിയ മുഹദ്ദിസുകളും ഹാഫിളുകളും ബാഖില്ലാനി, അബൂ ഇസ്ഹാഖ് ശീറാസി, ഇസ്വഫഹാനി, ജുവൈനി, ഗസ്സാലി, ഖുശൈരി, ഇസ്സുദ്ദീന്‍ ബിന്‍ അബ്ദിസ്സലാം, ഇബ്‌നുല്‍ അറബി തുടങ്ങിയ മഹാജ്ഞാനികളും ഖാള്വി ഇയാള്, ഹലബി, ഇബ്‌നുല്‍ ജൗസി, സുഹൈലി തുടങ്ങിയ ചരിത്ര പണ്ഡിതരും നൂറുദ്ദീന്‍ സങ്കി, സ്വലാഹുദ്ദീന്‍ അയ്യൂബി, മലികുല്‍ മുള്വഫര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍ തുടങ്ങിയ സമരനായകന്മാരും അശ്അരീ മാര്‍ഗത്തില്‍ അണിനിരക്കുകയും അതിന്റെ പ്രചരണത്തിനു വേണ്ടി യത്‌നിക്കുകയും ചെയ്ത ഉമ്മത്തിന്റെ നേതാക്കളായിരുന്നെന്ന് ചരിത്രത്തില്‍ കാണാം.

സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സിലബസ് പരിഷ്‌കരണം നടത്തിയതു മുതല്‍ കൈറോയിലെ ജാമിഉല്‍ അസ്ഹര്‍, തുനീഷ്യയിലെ സൈത്തുന യൂനിവേഴ്‌സിറ്റി തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളും ഡമാസ്‌കസിലെ വിശ്വവിഖ്യാതമായ ജാമിഉ ദിമിശ്ഖ് ഉല്‍പ്പെടെയുള്ള ആരാധനാ സമുച്ചയങ്ങളും നാളിതുവരെ അഹ്‌ലുസുന്നയുടെ സത്യസരണിയില്‍ വെളിച്ചം വീശിയവയാണ്. ബാക്കിയുള്ളവരും ബാക്കിവരുന്നവയും മാതുരീതി വഴിയും അംഗീകരിച്ചതു ചരിത്രത്തിലുണ്ട്. അഥവാ അശ്അരികളെയും മാതുരീതികളെയും മാറ്റിനിര്‍ത്തികൊണ്ട് മുസ്‌ലിം ലോകത്തിനൊരു ചരിത്രമില്ല. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രമെന്നത് ഈ മുഖ്യധാരയാണ്. അതിനോട് ജയിക്കാനുറച്ചു അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട വിഭാഗമാണ് വഹാബികള്‍. സലഫി, ഇസ്വലാഹി, അഹ്‌ലേ ഹദീസ്, അന്‍സ്വാറുസുന്ന എന്നിങ്ങനെയുള്ള വിവിധ ലേബലുകള്‍ ഉപയോഗിച്ചും ചിലപ്പോള്‍ സുന്നിയെന്ന് അവകാശവാദമുന്നയിച്ചും മുസ്‌ലിം ലോകം കീഴടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ അവര്‍ ശ്രമിച്ചു വരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ എട്ടുനൂറ്റാണ്ടു പിന്നിട്ട ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി ഭിന്നിപ്പിക്കാനും അവര്‍ക്കു സാധിച്ചിട്ടുണ്ടെന്നത് ശരി. അതിന്റെ പ്രതിഫലമായി വിശുദ്ധ ഹിജാസിനെ വെട്ടിമുറിച്ചു സഊദി അറേബ്യ എന്നൊരു രാജ്യവും ബ്രിട്ടീഷുകാര്‍ അവര്‍ക്ക് ഒപ്പിച്ചുകൊടുത്തു. സൈദ്ധാന്തിക മേന്മയോ ആദര്‍ശ വിശുദ്ധിയോ ഇല്ലാതിരുന്നിട്ടും വഹാബിസം ഒരു പ്രസ്ഥാനമായി പിടിച്ചു നിന്നത് രണ്ടു കാരണങ്ങളാലാണ്. ഒന്ന്, മക്കയും മദീനയും ഉള്‍കൊള്ളുന്ന ഒരു രാജ്യത്തിന്റെ അധീശാധികാരം പിടിച്ചെടുക്കാനായി എന്നത്. വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനത്തിനും മറ്റും വരുന്ന വിശ്വാസികളെ വശീകരിക്കാനും തങ്ങളുടെ വികല ആശയങ്ങളും വികൃത ചിന്തകളും കയറ്റുമതി ചെയ്യാനും അതിലൂടെ അവര്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. മറ്റൊന്ന്, അവിടെ കണ്ടെത്തിയ പെട്രോാള്‍ സ്രോതസ്സും ഖനനവും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ വലിയ സാമ്പത്തിക ശക്തിയായി ആ രാജ്യത്തെ ഉയര്‍ത്തുകയും അതുപയോഗിച്ച് വഹാബീ ആശയ പ്രചരണത്തിനു ഭരണകൂടം വലിയതോതില്‍ ഫണ്ടും പണവും നല്‍കുകയും ചെയ്തു. ഈ രണ്ടു കാരണങ്ങളില്ലായിരുന്നെങ്കില്‍ നജ്ദിന്റെ വരണ്ട കുന്നിന്‍ മുകളില്‍ വെച്ചു തന്നെ അതെന്നോ വാടിപ്പോകുമായിരുന്നു.

മക്കയും മദീനയും ഉള്‍കൊള്ളുന്ന രാജ്യത്തിന്റെ ഔദ്യോഗിക മതമായി എന്നത് പല ശുദ്ധിഗതിക്കാരെയാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വഹാബിസത്തെ സഹായിച്ചു. അന്യദേശങ്ങളില്‍ വഹാബീ വിത്തു പാകാന്‍ ഇറങ്ങിതിരിച്ചവരെല്ലാം ആദ്യ കാലത്ത് തീര്‍ത്ഥാടനത്തിനു പോയപ്പോഴാണ് അതിന്റെ വലയില്‍ പെട്ടത്. ഇന്ത്യയില്‍ ആ വിഷച്ചെടി കൊണ്ടുവന്ന ഷാ ഇസ്മാഈല്‍ ദഹ്‌ലവിയും സര്‍സയ്യിദ് അഹ്മദ് ഖാനും (അദ്ദേഹം പിന്നീട് വഹാബിസവും വലിച്ചെറിഞ്ഞു സ്വന്തം വഴികണ്ടെത്തുകയായിരുന്നു) ഹജ്ജിനു പോയ ഘട്ടത്തിലാണല്ലോ അതില്‍ ആകര്‍ഷിക്കപ്പെട്ടത്. പെട്രോഡോളറിന്റെ ഊര്‍ജ്ജം വളരെ സമര്‍ഥമായിട്ടാണവര്‍ ഉപയോഗപ്പെടുത്തിയത്. ഹജ്ജിനു പോകുന്ന ഓരോ തീര്‍ത്ഥാടകനും പ്രാദേശിക ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത വഹാബീ ഗ്രന്ഥങ്ങള്‍ സൗജന്യമായി നല്‍കി. പഴയ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മുഴുവന്‍ ടിപ്പണി എഴുതി വികലമാക്കിയോ വരികള്‍ക്കിടയില്‍ കത്രിക വെച്ചോ പ്രസിദ്ധീകരിച്ചു. ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരിയിലെ സുന്നീ ആശയങ്ങളെ ടിപ്പണി എഴുതി വികൃതമാക്കിയ ഇബ്‌നുബാസിന്റെ ശൈലിയും തഫ്‌സീര്‍ സ്വാവിയിലെ വഹാബീ വിരുദ്ധ പരാമര്‍ശങ്ങളെ കഷ്ണിച്ചു നീക്കം ചെയ്തു പ്രസിദ്ധീകരിച്ച രീതിയും ഉദാഹരണം. എല്ലാത്തിനും പുറമെ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഫണ്ടും പണവും നല്‍കി പ്രോല്‍സാഹിപ്പിച്ചു.

1962 ല്‍ സ്ഥാപിതമായ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ്)ന്റെ മറവില്‍ അവര്‍ ഇതിനെല്ലാം ചരടുവലിച്ചു. മദീനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയവരെ ഇസ്‌ലാമിക പ്രബോധനത്തിനെന്ന പേരില്‍ പലപ്പോഴും റാബിത്വ പറഞ്ഞയച്ചത് മുസ്‌ലിംകളില്‍ വഹാബിസം പ്രചരിപ്പിക്കാനായിരുന്നു. ഇബ്‌നു അബ്ദില്‍ വഹാബിന്റെ പിന്തുടര്‍ച്ചക്കാരനായ മുഫ്തി മുഹമ്മദ് ബിന്‍ ഇബ്‌റാഹീം അശ്ശൈഖിനെ പോലുള്ള സഊദിയുടെ മുഖ്യ മുഫ്തിമാര്‍ പലപ്പോഴും റാബിത്വയുടെ നായകത്വം വഹിച്ചിരുന്നു. മക്ക തന്നെ റാബിത്വയുടെ ആസ്ഥാനമായതും കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമാക്കി. 1972 ല്‍ റിയാദ് ആസ്ഥാനമായി റാബിത്വയുടെ യുവജന ഘടകം വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) രൂപീകൃതമായപ്പോഴും അവരത് തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിച്ചു എന്നതാണ് വസ്തുത. മുസ്‌ലിം ലോകത്തിന്റെ ഐക്യവേദി എന്നു പേരിട്ടിരിക്കുന്ന സംഘടനയുടെ ബാനറിലാണ് വഹാബികള്‍ ഈ തന്ത്രങ്ങള്‍ മുഴുവന്‍ ആവിഷ്‌കരിക്കുന്നത് എന്ന നഗ്ന സത്യം അവരുടെ ചൂഷണത്തിന്റെ വികൃത മുഖമാണ് തുറന്നു കാട്ടുന്നത്.'

ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ചിട്ടും മുസ്‌ലിം മുഖ്യധാരയെ സ്വാധീനിക്കാനോ അംഗസംഖ്യയില്‍ ശീഇകളുടെയെങ്കിലും അടുത്തെത്താനോ വഹാബിസത്തിനു സാധിച്ചിട്ടില്ല. സഊദി അറേബ്യ മാത്രമാണ് ഇപ്പോള്‍ വഹാബീ ആശയങ്ങള്‍ക്ക് ഔദ്യോഗിക മാനം നല്‍കിയ ഒരോഒരു രാജ്യം. അതാകട്ടെ ആലുസുഊദ് കുടുംബം എ.ഡി1760 ല്‍ ഇബ്‌നു അബ്ദില്‍ വഹാബുമായി ദര്‍ഇയ്യയില്‍ വെച്ചുണ്ടാക്കിയ കരാറിന്റെ ഭാഗവും. സഊദി അറേബ്യയുടെ ഭരണ നേതൃത്വം ഇബ്‌നു സഊദിനും പുത്ര പരമ്പരക്കും മത നേതൃത്വം ശൈഖ് നജ്ദിക്കും പരമ്പരക്കും എന്നതായിരുന്നു ആ കരാര്‍. അതിന്റെ ഭാഗമായിട്ടായിരുന്നു ഉസ്മാനികളില്‍ നിന്നു ഹിജാസ് പിടിച്ചടക്കി സഊദി അറേബ്യക്കു രൂപം നല്‍കിയപ്പോള്‍ അവിടെയുണ്ടായിരുന്ന സുന്നീ ആചാരങ്ങളും നടപടികളും നിര്‍ത്തല്‍ ചെയ്തതും ഒട്ടനവധി മഖ്ബറകളും മസാറുകളുമെല്ലാം പൊളിച്ചു നീക്കിയതും. ഇബ്‌നു സഊദിന്റെ മൂര്‍ച്ചയേറിയ വാളുകാണിച്ചാണ് വഹാബികള്‍ തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്. എന്നിട്ടും സഊദി അറേബ്യയെ പോലും പൂര്‍ണമായി ഒരു സലഫീ രാഷ്ട്രമാക്കാന്‍ അവര്‍ക്കു സാധിച്ചില്ല.

വഹാബികളുടെ ക്രൂരനടപടികളെ സധൈര്യം നേരിട്ട ഒട്ടനവധി പണ്ഡിതന്മാരും സാധാരണക്കാരും പിന്നെയും അവിടെ ശേഷിച്ചു. (സഊദിയിലേക്ക് തൊഴിലിനെത്തുന്ന നമ്മുടെ പ്രവാസികളികളില്‍ പലരും മക്കയിലും മദീനയിലും അങ്ങനെ ഇല്ലല്ലോ, ഇങ്ങനെ ഉണ്ടല്ലോ എന്നിങ്ങനെ സംശയിക്കുന്നത് ഈ പശ്ചാത്തലവും സഊദി അറേബ്യ കടന്നു വന്ന വഴിയും മനസ്സിലാക്കത്തതുകൊണ്ടാണ്). ഭരണ സ്വധീനം ഉപയോഗിച്ചു വഹാബിസം അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ ധീരമായ പ്രതിരോധിച്ച സഊദി പണ്ഡിതന്മാരില്‍ എടുത്തുപറയേണ്ട കുടുംബമാണ് ഡോ. സയ്യിദ് മുഹമ്മദ് ഇബ്നു അലവി മാലിക്കി (1944-2004) യുടേത്. അഞ്ചു തലമുറകളില്‍പ്പെട്ട സയ്യിദുമാര്‍ ഹറമിലെ മാലിക്കീ മദ്ഹബിന്റെ ഇമാമുകളായിരുന്നു . പിതാമഹന്‍ സയ്യിദ് അബ്ബാസ് മാലിക്കി സഊദീ സാമ്രാജ്യം സ്ഥാപിതമാകുന്നതുവരെ ഹറമിലെ മുഫ്തി, ഖാള്വി, ഇമാം, ഖത്തീബ് തുടങ്ങിയ പദവിഅലങ്കരിച്ചിരുന്നു എന്നത് മുസ്‌ലിം ലോകത്ത് ആ കുടുംബത്തിനുള്ള സ്ഥാനമാണ് വ്യക്തമാക്കുന്നത്. മക്കയിലെ റുസൈഫ ഡിസ്റ്റിക്കിലെ മാലിക്കീ സ്ട്രീറ്റിലെ പള്ളിയില്‍ നടന്നിരുന്ന ദര്‍സില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളടക്കം ആയിരങ്ങളാണ് നിത്യവും പങ്കെടുത്തിരുന്നത്. പിതാവ് അലവി മാലിക്കി മരണപ്പെട്ടതിനുശേഷം 1970 ല്‍ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയിലെ ശരീഅ പ്രൊഫസര്‍ സ്ഥാനം രാജിവെച്ചു ദര്‍സീ രംഗത്തേക്കുവന്ന പുത്രന്‍ മുഹമ്മദ് മാലിക്കി വിശുദ്ധ മണ്ണില്‍ ആദര്‍ശ പോരാട്ടത്തിനു പിന്തുടര്‍ച്ച നല്‍കുകയായിരുന്നു.

മക്കയിലെ കുടുബ വീട്ടില്‍ കഴിച്ചു വരുന്ന മൗലിദ് പരിപാടികള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നബിദിനാഘോഷം സംഘടിപ്പിച്ചതിനും സുന്നീ ആശയങ്ങള്‍ പ്രാമാണികമായി സ്ഥാപിച്ചുകൊണ്ട് മഫാഹീം പോലുള്ള ഗ്രന്ഥങ്ങള്‍ രചിച്ചതിനും മറ്റും അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് ഹിവാറു മഅല്‍ മാലിക്കി ഫീ റദ്ദി മുന്‍കിറാതിഹി വള്വലാലാത്തിഹി (മാലിക്കിയുടെ വഴികേടുകള്‍ക്കെതിരെ തുറന്ന സംവാദം) എന്ന തലക്കെട്ടില്‍ സഊദി മതകാര്യ വകുപ്പ് എണ്‍പതുകളുടെ തുടക്കത്തില്‍ ഒരു പുസ്തം പുറത്തിറക്കുകയും ഹാജിമാര്‍ക്കും മറ്റും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. വഹാബീ ആശയക്കാരനായിരുന്ന ഇബ്‌നു മനീഅ് ആയിരുന്നു അതിന്റെ രചയിതാവ്. ആ ഗ്രന്ഥത്തെ ഖണ്ഡിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും കുവൈത്തിലെ മുന്‍ മന്ത്രിയുമായ ശൈഖ് യൂസുഫ് ഹാശിം രിഫാഈ യുടെ അദില്ലത്തു അഹ്‌ലി സുന്നതി വല്‍ ജമാഅ ഗ്രന്ഥവും തന്നെ വിമര്‍ശിച്ചവര്‍ക്കു മറുപടിയായി മാലിക്കിയുടെ തന്നെ ഖുല്‍ ഹാദിഹി സബീലീ (പറയൂ, ഇതാണന്റെ വഴി)യും പുറത്തിറങ്ങിയതോടെ വിമര്‍ശകര്‍ ഉള്‍വലിയുകയായിരുന്നു. സുന്നീ ആദര്‍ശ വീഥിയിലെ ഈ പോരാളി 2004 റമള്വാന്‍ 15 നു പരലോകം പ്രാപിച്ചപ്പോള്‍ സഊദിയിലെ പ്രാദേശിക റേഡിയോ നിലയം തുടര്‍ച്ചയായി മൂന്നു ദിവസം ഖുര്‍ആന്‍ പാരായണം പ്രക്ഷേപണം ചെയ്തിരുന്നു. മുൻ ഭരണാധികാരി അബ്ദുല്ല രാജാവ് അടക്കം അനേകായിരങ്ങള്‍ അദ്ദേഹത്തിന്റെ ജനാസ സംസ്‌കരണത്തില്‍ പങ്കാളികളായിരുന്നു. നൂറുവര്‍ഷത്തിനിടയില്‍ മക്ക അത്രവലിയൊരു ജനാസ സംസ്‌കരണത്തിനു സാക്ഷിയായിട്ടില്ലത്രെ. മാലിക്കിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിനും മുസ്‌ലിം ലോകം നല്‍കുന്ന ആദരവിന്റെ അടയാളം കൂടിയാണിത് കാണിക്കുന്നത്.

മുഹമ്മദ് അലവി മാലിക്കി ഒന്നിലധികം തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ, കാരന്തൂര്‍ മര്‍ക്കസ്, തിരൂര്‍ക്കാട് അന്‍വാര്‍ തുടങ്ങിയവ അദ്ദേഹം സന്ദര്‍ശിച്ച സ്ഥാപനങ്ങളില്‍ പെടുന്നു. മാലിക്കീ കുടുംബത്തിനു പുറമെ ആഗോള തലത്തില്‍ വഹാബിസത്തെ ശക്തമായി നേരിടുകയും അശ്അരീ, ശാഫിഈ ധാരകളെയും തസവ്വുഫിന്റെ കൈവഴികളെയും സംരക്ഷിച്ചു നിര്‍ത്തിയ ഒട്ടനവധി പണ്ഡിതന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഹറമിലെ മുദര്‌രിസായിരുന്ന അല്ലാമാ സൈനി ദഹ്‌ലാന്‍, ബൈറൂത്തിലെ ചീഫ് ജസ്റ്റിസായിരുന്ന യൂസുഫ് അന്നബ്ഹാനി (1849-1932), ഇന്ത്യക്കാരനായ അഅ്‌ലാ ഹസ്‌റത്ത് അഹ്മദ് റസാഖാന്‍ ബറേല്‍വി( 1856-1921), ജാമിഉല്‍ അസ്ഹറിലെ ലജ്‌നത്തുല്‍ ഫതാവാ മേധവിയായിരുന്ന ഹുസൈന്‍ മുഹമ്മദ് മഖ്‌ലൂഫ് (1890-1990), ജോര്‍ഡാനിലെ മുഹമ്മദ് സഈദ് കുര്‍ദി (1890-1972), സിറിയയിലെ മുഹമ്മദുല്‍ ഹാശിമി തല്‍മിസാനി (1881-1961), അബ്ദുറഹ്മാന്‍ ശാഗൂരി( 1914-2004), ലോക പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതന്‍ മുഹമ്മദ് മുതവല്ലി ശഅ്‌റാവി (1911 – 1998), സഊദിയിലെ അബ്ദുല്‍ ഖാദിര്‍ ബിന്‍ അഹ്മദ് അസ്സഖാഫ് (1913- 2010), മുന്‍ സഊദി സാംസ്‌കാരിക വകുപ്പ് മന്ത്രി മുഹമ്മദ് അബ്ദ യമാനി (1940-2010),ജോര്‍ഡാനിലെ ഗ്രാന്റ് മുഫ്തിയായിരുന്ന നൂഹുല്‍ ഖുള്വാത് (1939 – 2010) തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ അടുത്ത കാലത്ത് അഹ്‌ലു സുന്നക്കു വേണ്ടി ശബ്ദിക്കുകയും വഹാബിസത്തെ പ്രതിരോധിക്കുകയും ചെയ്ത ലോക പ്രശസ്ത പണ്ഡിതരാണ്. ഈ പണ്ഡിതന്മാരുടെ ആദര്‍ശ പ്രതിബദ്ധതയും ചങ്കുറപ്പും വഹാബിസത്തിന്റെ അധിനിവേശത്തില്‍ നിന്നു സമുദാത്തിന്റെ മണ്ണും മനസ്സും ഒരു പരിധിവരെ പ്രതിരോധിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ ഇന്നും ആ ദൗത്യം അവരുടെ പിന്മുറക്കാര്‍ മനോഹരമായി നിര്‍വഹിക്കുന്നു. അങ്ങനെ സുന്നീ പണ്ഡിതരായി അറിയപ്പെടുന്നരില്‍ ചിലരെ പരിചയപ്പെടാം. 1. അലി ജുമുഅ മുഹമ്മദ് അബ്ദില്‍വഹാബ്: 1952 മാര്‍ച്ച് 3 നു ജനനം. 2003 സപ്തംബര്‍ 28 മുതല്‍ ഈജിപ്തിന്റെ ഗ്രാന്റ് മുഫ്തി. അന്താരാഷ്ട്ര തലത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന അമ്പത് മുസ്‌ലിംകളില്‍ ഒരാളായി 2010ല്‍ തിരഞ്ഞെടുക്കപ്പെട്ടു. അമ്പതിലധിം ഗ്രന്ഥങ്ങളുടെ രചയിതാവ്. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഈജിപ്തില്‍ അധികാരത്തിലെത്താന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ടൂളാണ് മതമെന്നും ഇസ്‌ലാമിന്റെ രാഷ്ട്രീയ വശം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഇഖ്‌വാന്റെ നിലപാട് അപകടമാണെന്നും തുറന്നു പറയുന്നു. ഫിഖ്ഹില്‍ ശാഫിഇയും അഖീദയില്‍ അശ്അരിയ്യുമാണ്. 2 ഡോ. മുഹമ്മദ് സഈദ് ബൂത്വി. 1927 ല്‍ കുര്‍ദി വംശജനായി തുര്‍ക്കിയെ ബൗത്വാന്‍ ദ്വീപില്‍ ജനിച്ചു. 2004ല്‍ അന്താരാഷ്ട്ര ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള ദുബൈ ഇന്റര്‍ നാഷണല്‍ ഖുര്‍ആന്‍ അവാര്‍ഡ് ജേതാവ്. കര്‍മ ധാര ശാഫിഇയും വിശ്വാസ ധാര അശ്അരിയും. അല്ലാ മദ്ഹബിയ്യ അക്ബറു ബിദഅത്തിന്‍ തുഹദ്ദിദു ശരീഅത്തല്‍ ഇസ്‌ലാമിയ്യ (മദ്ഹബ് നിരാകരണം ഇസ്‌ലാമിക ശരീഅത്തിനെ തകര്‍ക്കുന്ന ഏറ്റവും വലിയ നവീനവാദം), അസ്സലഫിയ്യ മര്‍ഹലത്തുന്‍ സമനിയ്യ വ ലൈസത്ത് മദ്ഹബല്‍ ഇസ്‌ലാമി തുടങ്ങിയ അറുപതില്‍ പരം രചനകള്‍. സിറിയയിലെ ഡമസ്‌കസ് യൂനിവേഴ്‌സിറ്റിയിലെ കുല്ലിയത്തു ശരീഅയില്‍ അഖീദ തലവനായ ബൂത്വി അവിടെയുള്ള ഇഖ്‌വാനികളുടെയും വിപ്ലവകാരികളുടെയും കണ്ണിലെ കരടാണ് .ഇദ്ധേഹത്തെ ഈയിടെ (2017) isis ഭീകരർ മസ്ജിദിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.3. ശൈഖ് യൂസുഫ് ഹാശിം രിഫാഈ. കുവൈത്തിലെ പ്രമുഖ പണ്ഡിത കുടുംബത്തില്‍ 1932 ല്‍ ജനിച്ചു. കുഴവത്ത് മന്ത്രി സഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. തസവ്വുഫും സൂഫിസവും ഖുര്‍നിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍, ശൈഖ് അഹ്മദ് ശീഫാഈ(റ) ചരിത്രം, അഹ്‌ലുസുന്നയുടെ അടിസ്ഥാനങ്ങള്‍ തുടങ്ങിയവ രചനകളാണ്. 4. ഉമര്‍ ഹഫീദ് . 1967 മെയ് 27നു യമനിലെ ഹളര്‍ മൗത്തിനടുത്തുള്ള തരീമില്‍ ജനിച്ചു. മതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് വംശത്തില്‍പ്പെട്ടയാള്‍. ഇവരെ അല്‍ ഹബീബ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തരീമിലെ ദാറുല്‍ മുസ്ത്വഫയുടെ സ്ഥാപകന്‍. കര്‍മ ധാര ശാഫിഇയും വിശ്വാസ ധാര അശ്അരിയും.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 5. ഹബീബ് അലി ജിഫ്‌രി. യമനില്‍ നിന്നുള്ള നബികുടുംബമായ ഹബീബ് വംശത്തിപ്പെട്ട പണ്ഡിതന്‍. 1972 ഏപ്രിലില്‍ സഊദിയിലെ ജിദ്ദയില്‍ ജനനം. ബാ അലവി സൂഫീ സരണിയുടെ പ്രചാരകന്‍. ഹിജാസ്, യമന്‍, ഈജിപ്ത് സിറിയ, മൊറോക്കോ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ മുന്നോറോളം പണ്ഡിതരുടെ ശിഷ്യത്വവും ഇജാസിയ്യത്തും സ്വീകരിച്ചു. അബൂദാബിയിലെ ഇസ്‌ലാമിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ത്വാബ ഫൗണ്ടേഷന്‍ സ്ഥാപകന്‍. തരീമിലെ ദാറുല്‍ മുസ്ത്വഫ ബോര്‍ഡ് മെമ്പര്‍. 2009ല്‍ ജോര്‍ജ്ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി നടത്തിയ 500 മുസ്‌ലിം പ്രമുഖരുടെ സര്‍വെയില്‍ 37-ാമത്തെവ്യക്തി. അഹ്‌ലുസുന്നയുടെ പ്രചരണത്തിനു ആധുനിക സംവിധാനങ്ങളും ടെലിവിഷന്‍ പ്രോഗ്രാമുകളുമെല്ലാം അലി ജിഫ്രിയുടെ നേതൃത്വത്തില്‍ നടക്കുന്നു. ഫിഖ്ഹില്‍ ശാഫിഇയും അഖീദയില്‍ അശ്അരിയ്യുമാണ്. 6. ശൈഖ് അബ്ദുല്ലാ ബിന്‍ ബയ്യാ. 1935ല്‍ മൗറിതാനിയയിലെ ഒരു പ്രമുഖ പണ്ഡിത കുടംബത്തില്‍ ജനിച്ചു. സഊദിയിലെ കിംങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അദ്ധാപകനായ ബിന്‍ ബയ്യ, ജിദ്ദയിലാണ് താമസം. ഫിഖ്ഹില്‍ മാലിക്കിയും അഖീദയില്‍ അശ്അരിയ്യുമാണ്. മൗറിത്താനിയന്‍ മന്ത്രി സഭയില്‍ ഇദ്ദേഹം വിദ്യാഭ്യാസവും നീതിന്യായവും കൈകാര്യം ചെയ്തിട്ടുണ്ട്. 7. അഹ്മദ് മുഹമ്മദ് അഹ്മദ് ത്വയ്യിബ്: 1946 ജനുവരി 6 നു ജനനം. 2010 മാര്‍ച്ച് 19 നു 43 മത് ശൈഖുല്‍ അസ്ഹറായി ചുമതലയേറ്റു. ഹുസ്‌നി മുബാറകിനെതിരെ ഈജിപ്തില്‍ നടന്ന വിപ്ലവങ്ങളിലും തുടര്‍ന്നു നടന്ന രാഷ്ട്രീയ മാറ്റങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിഖ്ഹില്‍ മാലിക്കിയും അഖീദയില്‍ അശ്അരിയ്യുമാണദ്ദേഹം. 8. അബ്ദുല്ലാ ഫദ്അഖ്: മക്കയിലെ അശ്അരീ ശാഫിഈ പണ്ഡിതന്‍. പിതാമഹന്‍ ഹസന്‍ ഫദ്അഖ് 1892 ല്‍ ഹറമിലെ ശാഫിഈ മദ്ഹബിന്റെ ഇമാമായിരുന്നു. 1921ല്‍ അദ്ദേഹം വീട്ടില്‍ ദര്‍സ് ആരംഭിക്കുകയും 1979 മരിക്കുന്നതുവരെ അത് തുടരുകയും ചെയ്തു. അന്നു മുതല്‍ 2001ല്‍ മരണപ്പെടുന്നതു വരെ പുത്രന്‍ മുഹമ്മദ് ഫദ്അഖും ഇപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാ ഫദ്അഖും ആ വിജ്ഞാന വേദിക്ക് നേതൃത്വം നല്‍കുന്നു. 9. അഖ്തര്‍ റസാഖാന്‍ ബറേല്‍വി: അഹ്മദ് റസാഖാന്റെ പുത്രന്‍ ഹാമിദ് റസാഖാന്റെ പൗത്രനായി 1943 നവംബര്‍ 23 നു ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ചു. ജോര്‍ഡാനിലെ റോയല്‍ ഇസ്‌ലാമിക് സൊസൈറ്റി നടത്തിയ സര്‍വെയില്‍ ആഗോള തലത്തില്‍ സ്വാധീനം സൃഷ്ടിച്ച മുസ്‌ലിംകളില്‍ അഖ്തര്‍ റസാഖാന്‍ 26 -ാം സ്ഥാനത്താണ്. 1963-1966 കാലത്ത് ജാമിഉല്‍ അസ്ഹറില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹത്തിനു ലോകത്തിന്റെ നാനാഭാഗങ്ങളിലും ശിഷ്യഗണങ്ങളുണ്ട്.'

ലോകത്തെല്ലായിടത്തും മുസ്‌ലിം ഭൂരിപക്ഷം ആശയാദര്‍ശങ്ങളില്‍ അശ്അരീ, മാതുരീതി സരണി അനുസരിച്ചും അനുഷ്ഠാന കര്‍മങ്ങളില്‍ നാലാലൊരു മദ്ഹബ് സ്വീകരിച്ചും കഴിയുന്ന സുന്നീ സമൂഹമാണെന്നത് മുസ്‌ലിം ലോകത്തെ സമഗ്രമായി പഠിക്കുന്ന ആര്‍ക്കും മനസ്സിലാകും. മഹാത്മാക്കളുടെ മസാറുകള്‍, അവിടെങ്ങളിലേക്ക് സിയാറത്തിനെത്തുന്ന വിശ്വാസികള്‍, അതില്‍ നിന്നു സായൂജ്യവും സംതൃപ്തിയും നേടുന്നവര്‍, നബിദിനാഘോങ്ങള്‍ സംഘടിപ്പിക്കുന്നവര്‍, മൗലിദ് സദസ്സുകളൊരുക്കുന്നവര്‍, സൂഫീത്വരീഖകളെ അംഗീകരിക്കുന്നവര്‍, മദ്ഹബുകള്‍ക്കനുസരിച്ച് അനുഷ്ഠാനങ്ങളെ ചിട്ടപ്പെടുത്തിയവര്‍ …മുസ്‌ലിം ലോകത്തുടനീളം ഈ കാഴ്ച കാണാം. അതിനിടയില്‍ അപശബ്ദമായി പ്രത്യക്ഷപ്പെട്ടവര്‍ സമുദായത്തിലെ ന്യൂനപക്ഷങ്ങളായി പലയിടങ്ങളിലും അവശേഷിക്കുന്നുണ്ടെന്നു മാത്രം. ഇത് വെറും അവകാശവാദമല്ല. ലോകമുസ്‌ലിംകളുടെ മുപ്പത്തിയൊന്നു ശതമാനത്തിലധികം വസിക്കുന്നത് പാകിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന ഇന്ത്യാ ഉപഭൂഘണ്ഡത്തിലാണ്. ഈ രാജ്യങ്ങളിലെ മഹാഭൂരിപക്ഷം മുസ്‌ലിംകളും സുന്നീ ആശയങ്ങളില്‍ തീവ്രത പുലര്‍ത്തുന്ന ബറേല്‍വീ ചിന്താധാര അംഗീകരിക്കുന്നവരാണെന്ന് 30.09.2009നു ഇന്ത്യാടുഡേ പുറത്തുവിട്ട സര്‍വ്വെയിലും റിപ്പോര്‍ട്ടിലും പറയുന്നു.

ബ്രിട്ടനിലേക്ക് കുടിയേറിപ്പാര്‍ത്ത സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ മഹാഭൂരിക്ഷം മുസ്‌ലിംകളും ബറേല്‍വി ആശയങ്ങള്‍ അംഗീകരിക്കുന്നവരാണെന്ന് 26.04.2010 നു ലണ്ടനിലെ ടൈം മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും കാണാം. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മാലദീപ്, ഭൂട്ടാന്‍ എന്നീ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ അവസ്ഥ കൂടി ഈ റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം. ഇവിടെ ദയൂബന്ദികളെയും അഹ്‌ലേ ഹദീസുകാരെയും പ്രതിരോധിച്ച റസാഖാനെ ചുറ്റിപറ്റിയുള്ള കണക്കുകള്‍ മാത്രമാണിത്. മുസ്‌ലിം ലോകത്തിന്റെ മൊത്തം 12 ശതമാനവും വസിക്കുന്ന ഇന്ത്യോനേഷ്യയുടെ സ്ഥിതിയും ഇതുതന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ (202.9 മില്യന്‍) താമസിക്കുന്ന ആ രാജ്യത്തെ മഹാഭൂരിഭാഗവും ശാഫിഈ മദ്ഹബുകാരും പാരമ്പര്യ സുന്നികളുമാണെന്നത് അവിടെ നിന്നു വരുന്ന കണക്കുകളെല്ലാം വ്യക്തമാക്കുന്നു. കേരളത്തെ പോലെ രാഷ്ട്രീയാധിനിവേശത്തിനു പകരം സൂഫീ ത്വരീഖകളിലൂടെ ഇസ്‌ലാം പ്രചരിച്ച ഈ നാട് ഇന്നും ആപാരമ്പര്യം നിലനിര്‍ത്തുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ്‌രിദ എന്നീ ത്രിമൂര്‍ത്തികളാല്‍ സ്വാധീനിക്കപ്പെട്ട മുഹമ്മദിയ്യാ മൂവ്‌മെന്റ് 1912മുതലല്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്യമ്പര്യത്തിന്റെ പ്രതരോധത്തെ ഇന്നോളം അവര്‍ക്ക് മറികടക്കാനായിട്ടില്ല. മുസ്‌ലിം ലോകത്തിന്റെ ഇരുപത് ശതമാനം വസിക്കുന്ന അറബ് രാജ്യങ്ങളിലെ ഭൂരിഭാഗവും പാരമ്പര്യ ഇസ്‌ലാമിന്റെ വഴിയില്‍ തന്നെയാണ്.

എന്റെ സമുദായം മാര്‍ഗഭ്രംശത്തില്‍ ഏകോപിക്കുകയില്ലെന്നും ഭിന്നതയുടെ കാലത്ത് സത്യം ഭൂരിപക്ഷത്തിന്റെ കൂടെയായിരിക്കുമെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ പ്രവചനത്തിന്റെ പ്രകടമായ സത്യപ്രകാശമാണീ കണക്കുകളും വസ്തുതകളും. ഈ ആശയത്തെ പിന്തുണക്കുന്ന നബിവചനങ്ങളില്‍ ചിലതുകൂടി ശ്രദ്ധിക്കുക. മുആദ് ബിന്‍ ജബലില്‍ നിന്നുദ്ധരണി. നബി(സ) പറഞ്ഞു :”ആട്ടിന്‍ കൂട്ടത്തിന്റെ ശത്രു ചെന്നായ ആയ പോലെ മനുഷ്യന്റെ ചെന്നായയാണ് പിശാച്. ഒറ്റപ്പെട്ടതിനെയും അകന്നുനില്‍ക്കുന്നതിനെയും വിഘടിച്ചുനില്‍ക്കുന്നതിനെയുമാണ് അത് പിടികൂടുക. പര്‍വ്വതഭാഗങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ ജമാഅയെയും പൊതു സമൂഹത്തെയും പിന്തുടരുക.” (അഹ്മദ്) ശിഥിലീകരണത്തില്‍ നിന്നും മാര്‍ഗ ഭ്രംശത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിശ്വാസ ദര്‍ശങ്ങളിലും ആചാര നടപടികളിലും ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിന്റെ കൂടെ നിലനില്‍ക്കാനുള്ള ആഹ്വാനമാണിവിടെ ഹദീസില്‍ കാണുന്നത്.

സമുദായത്തിന്റെ കാലുഷ്യങ്ങളും ശിഥിലീകരണങ്ങളും ശക്തി പ്രാപിക്കുമ്പോള്‍ ഞാനെന്തു ചെയ്യണം എന്ന ഹുദൈഫത്തുല്‍ യമാനി(റ)യുടെ ചോദ്യത്തിനു നബി(സ) നല്‍കിയ മറുപടി: ”മുസ്‌ലിംകളുടെ പൊതു സംഘത്തെയും അവരുടെ നേതൃത്വത്തെയും അനുഗമിക്കുക” (ബുഖാരി 7084) മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: മൂന്ന് കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ഒരു മുസ്‌ലിമിന്റെ ഹൃദയം ചതിയില്‍ അകപ്പെടുകയില്ല. അനുഷ്ഠാനങ്ങളെല്ലാം അല്ലാഹുവിനുവേണ്ടി ആത്മാര്‍ത്ഥതയോടെയാകുക. മുസ്‌ലിംകളുടെ ഗുണകാംക്ഷിയാകുക, മുസ്‌ലിംകളുടെ പൊതു കൂട്ടായ്മയെ പിന്തുടരുക, കാരണം അവരുടെ പ്രാര്‍ത്ഥന പിന്‍മുറക്കാരെ കൂടി കാത്തുകൊള്ളുന്നതാണ്. (ബൈഹഖി). മാര്‍ഗഭ്രംശത്തിന്റെ ചതിക്കുഴികളില്‍ പെട്ടുപോകാതിരിക്കാന്‍ മുസ്‌ലിംകളുടെ പൊതുകൂട്ടായ്മ (ജമാഅത്ത്) യെ പിന്തുടരണമെന്നും അതില്‍ നിന്ന് വിഘടിച്ചുപോയവര്‍ക്ക് അവരുടെ പ്രാര്‍ത്ഥനയുടെ അനുഗ്രഹം ലഭിക്കുകയില്ലെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. സ്വഹാബത്തു മുതലുള്ള സത്യവിശ്വാസികളുടെ കൂട്ടായ്മയുടെ ഇടമുറിയാത്ത ഈ താവഴിയില്‍ മുഖ്യധാരയോടെപ്പം നമ്മുക്കും ചേര്‍ന്നു നില്‍ക്കാം.

മുഹ്യിദ്ധീൻ മാലയും മരിച്ചവരെ ജീവിപ്പിക്കലും

🔻___________________🔻
*"ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ ചാകും കലിശത്തെ നന്നാക്കി വിട്ടോവർ"*

*"കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ  കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവർ"*
🔷
*മുഹ്യദ്ദീൻ മാലയിലെ ഈ വരികൾ പൊക്കിപ്പിടിച്ച് വിമർശകർ വാദിക്കുന്നു മാലയിൽ മുഹ്യദ്ദീൻ ഷൈഖ് (റ) ചത്ത വസ്തുവിന്ന് ജീവൻ നൽകുന്നു ചത്ത കോഴീടെ മുള്ളിനോട് കൂകാൻ പറഞ്ഞപ്പോൾ ആ കോഴി പറന്ന് പോയി ഇതൊക്കെ ഷിർക്കാണ് ജീവൻ നൽകൽ അല്ലാഹുവാണ് അല്ലാഹുവിന്റെ ഈ വിശേഷണം മുഹ്യദ്ദീൻ ഷൈഖ് (റ) വിന്ന് വക വെച്ച് കൊടുക്കുന്നു അതിനാൽ മുഹ്യദ്ദീൻ മാല കൊടിയ ഷിർക്കാണത്രേ!*

*എന്നാൽ വിമർശകരേ ഷിർക്ക് എന്നത് വിശ്വാസത്തിലാണ് അല്ലാതെ കർമ്മത്തിലല്ല മഹാനായ മുഹ്യദ്ദീൻ ഷൈഖ് (റ) അല്ലാഹുവിന്റെ അനുവാദത്തോടെ ഇങ്ങനെ ചെയ്താൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാകും അങ്ങനെയെങ്കിൽ ആദ്യം മാലയല്ലല്ലോ പരിശുദ്ധ ഖുർ ആൻ ഷിർക്കൻ ഗ്രന്ഥമാണെന്ന് വിമർശകർക്ക് പറയേണ്ടി വരും* !!!
🔷
*ഒന്നാമതായി ഈസാ നബി (അസ) അവകാശപ്പെടുന്നത് നോക്കൂ*👇🏻

*سورة آل عمران (٣): الآيات ٤٨ الى ٤٩]*
*وَرَسُولاً إِلى بَنِي إِسْرائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْراً بِإِذْنِ اللَّهِ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِ الْمَوْتى بِإِذْنِ اللَّهِ وَأُنَبِّئُكُمْ بِما تَأْكُلُونَ وَما تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (٤٩)*
🔷
*""പക്ഷിയുടെ ആക്ർതിയിൽ ഒരു കളിമൺ രൂപം നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാക്കുകയും , എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറ്റെ അനുവാദ പ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും , പാണ്ട് രോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും . നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ച് തരികയും ചെയ്യും തീർച്ചയായും അതിൽ നിങ്ങള്‍ക്ക് ദ്രുഷ്ട്ടാന്തമുണ്ട് നിങ്ങ ള്‍ വിഷ്വസിക്കുന്നവരാണെങ്കിൽ”” (ആലു ഇംറാൻ 49)*

*ഇതിൽ കളിമണ്ണിനാൽ രൂപം നൽകിയ പക്ഷിക്ക് ജീവൻ നൽകലും,മരണപ്പെട്ടവർക്ക് പുനർ ജീവനം നൽകലും, മാറാരോഗം ഭേദപ്പെടുത്തലും , ഗൈബിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കലും തുടങ്ങിയ അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന ഗുണങ്ങൾ ഈസാ നബി (അസ) അവകാശപ്പെടുന്നു.*
🔷
*ഇത് പറയുമ്പോൾ വിമർശകർ പറയും ഇത് അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരമാണെന്ന് എന്നാൽ ഇങ്ങനെയല്ലാതെ ഈ ലോകത്ത് അല്ലാഹുവിൻ റ്റെ അനുവാദമില്ലാതെ ഒന്നും ഉണ്ടാവുകയില്ല എന്നല്ലാത്ത മറ്റൊരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല. ഇവിടെ ഈസാ നബിക്ക് അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന കഴിവ് അല്ലാഹു നൽകുന്നു ഇത് വിമർശകരും വിശ്വസിക്കുന്നു എന്നാൽ ഇതേ വിശ്വാസ പ്രകാരം ചത്ത കോഴിയെ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ ജീവിപ്പിച്ചു എന്ന് സുന്നികൾ വിശ്വസിച്ചാൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാവും??, ഇത് പറയുമ്പോൾ വിമർശകരായ മുജാഹിദുകളെ പോലുള്ളവർ പറയും ഈസാ നബിക്ക് അല്ലാഹു അങ്ങനെയുള്ള കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു ഖുർ ആനിൽ പറഞ്ഞതാണ് പക്ഷെ മുഹ്യദ്ദീൻ ശൈഖ് തങ്ങൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ടൊ ?*

*എന്നാൽ കഴിവ് കൊടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന ചർച്ചയിലേക്ക് വരുന്നതിന്ന് മുമ്പ് ഇങ്ങനെയുള്ള വിശ്വാസം ഷിർക്കാവുന്നതെങ്ങനെ ?? ഇവിടെ കഴിവ് കൊടുത്തിട്ടില്ല അല്ലെങ്കിൽ കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കാം പക്ഷെ ഷിർക്കെങ്ങനെയാകും ????? അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ഈസാനബി(അസ) ജീവൻ നൽകി എന്നുള്ള അതേ വിശ്വാസമല്ലേ അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം മുഹ്യദ്ദീൻ ഷൈഖ് റ ജീവിപ്പിച്ചു എന്നുള്ള വിശ്വാസവും !!!!!! എവിടെ ഷിർക്ക് ????*
🔷
*മുഹ്യദ്ദീൻ ശൈഖ് (റ) അല്ലാഹുവിന്റെ അനുവാദമോ ഓർഡറോ ഇല്ലാതെ ഒന്നും തന്നെ ചെയ്യുകയില്ലാ എന്ന് മാലയിൽ തന്നെ പറയുന്നുണ്ട് ആ വരികളൊന്നും നോക്കാതെ തെറ്റിദ്ധരിച്ച് പോയതോ അതോ തെറ്റിദ്ധാരണയിൽ കുടുങ്ങിപ്പോയതാണോ ? പ്രസ്തുത മാലയിലെ ആ വരികൾ താഴെ കൊടുക്കുന്നു ഒരു തവണ മനസ്സിരുത്തി വായിച്ചാൽ വിമർശകരുടെ ഇത്തരം ഷിർക്കൻ ആരോപണങ്ങളാൽ ഊതി വീർപ്പിച്ച ഷിർക്കൻ ബലൂണിന്റെ കാറ്റ് പോകും*
🔻
*"എന്നുടെ ഏകൽ ഉടയവൻ തൻ റ്റേകൽ ആകേന്ന് ഞാൻ ചൊൽകീൽ ആകും അതെന്നോവർ"*

*"ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമേ എന്നാണേനിന്നെ പറയെന്നും കേട്ടോവർ"*

*"ചൊല്ലില്ല ഞാനെന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനത്തിലെന്നോവർ"*

*"ആരാനും ചോദിച്ചാൽ അവരോട് ചൊല്ലുവാർ അനുവാദം വന്നാൽ പറവൻ ഞാനെന്നോവർ"*

*ഒരു വിശദീകരണം ആവശ്യമല്ലാത്ത രീതിയിൽ മുകളിലെ വരികളിൽ വ്യക്തമാണ് അപ്പോൾ ഈസാ നബി (അസ) അല്ലാഹുവിന്റെ അനുവദത്തോട് കൂടി മരണപ്പെട്ടവർക്ക് ജീവൻ നൽകലും ജീവനില്ലാത്ത വസ്തുക്കൾക്ക് ഞാൻ ജീവൻ നൽകും എന്ന് പറയലും മഹാനായ മുഹ്യദ്ദീൻ ശൈഖ്(റ) അല്ലാഹുവിന്റെ അനുവാദത്തോടെ ചത്ത കോഴിക്ക് ജീവൻ ഇടീക്കലും ഒരേ വിശ്വാസമാണ് ഈസാ നബി (അസ) മിന്റെ തൗഹീദായത് മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് ഷിർക്കാവുകയില്ല. ഷിർക്കാണെങ്കിൽ രണ്ടും ഷിർക്ക് തൗഹീദാണെങ്കിൽ രണ്ടും തൗഹീദ് ! കാരണം ഷിർക്ക് എന്നത് വിശ്വാസത്തിലാണ് വ്യക്തികൾ നോക്കി ഷിർക്കിന്ന് മാറ്റം സംഭവിക്കുകയില്ല.* ______________
🌸🌺🌸

ബിദ്അത്തുകളിൽ മുങ്ങിയ മുജാഹിദ് സമ്മേളനങ്ങൾ

*ഈ പോസ്റ്റ് നിർബന്ധമായും വായിക്കണേ*_______♦

*എനിക്ക് കുറേ സലഫീ സുഹൃത്തുക്കളുണ്ട്..  മിണ്ടിയാൽ തുടങ്ങും ഖബർ പൂജ... !!നബിദിനം ശിർക്ക്...!! മക്കത്തുണ്ടൊ മദീനത്തുണ്ടൊ... ?. അവസാനം നബിദിനത്തിന് പള്ളി അലംഘരിച്ചിരിക്കുന്ന ഫോട്ടോയും ക്ര്യസ്ത്യാനികളുടെ പള്ളി പെരുന്നാളും ഒരുമിച്ചിട്ട് നബി (സ) ഹദീസ് ' മറ്റുള്ളവരോട് മുഴത്തോട് മുഴം ചാണോട് ചാൺ എന്നൊക്കെ ചേർത്ത് തട്ടും....!!*


*കഴിഞ്ഞ ദിവസം എനിക്ക് എറണാകുളത്ത് നിന്നു ചാപ്പനങ്ങാടിക്കും  അവിടന്നു  കോഴിക്കോടിനും  പോകേണ്ട ആവശ്യം വന്നു. കൂരിയാട് പാലം എത്തുന്നതിന് മുമ്പേ വഴി ബ്ലോക്ക്.... !!പിന്നെ വഴിനീളെ ട്യൂബ് ലൈറ്റും... കാര്യം എന്താണെന്ന് പിടികിട്ടിയില്ല. ബ്ലോക്കിൽ നിരങ്ങി നിരങ്ങി  അടുത്തെത്തിയപ്പോളാ കാര്യ മറിയുന്നത് . സലഫികൾ ലയിച്ച ശേഷ മുള്ള ആദ്യ സംസ്ഥാന സമ്മേളനമാണെന്ന്. ഗ്രൗണ്ടിലേയ്ക്ക് നോക്കിയപ്പോൾ LED കൊണ്ട് അമ്പലത്തിലൊക്കെ അലംഘരിക്കുന്നത് പോലെ അലംഘരിച്ചിരിക്കുന്നു... പിന്നെ താത്തമാർ റോഡ്ഫുൾ...!! എല്ലാം കണ്ടെപ്പോൾ ഒരു ഉത്സവ പ്രതീതി...ഞാൻ ശരിക്കൊന്ന് വീക്ഷിച്ചു....*

*ഒന്നും കുറ്റം പറയാൻ പറ്റില്ല...എല്ലാം ശരിയാണ്.... ട്യൂബ് ഇട്ടിരികുന്നത്  ഹദീസിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ...  LED ബോർഡ് ആണെങ്കിൽ ഖുർആനിൽ ഉള്ള ആയത്ത് നോക്കി തന്നെ ഒരിഞ്ച് പോലും വ്യത്യാസം വരുത്താതേ....!! സ്ത്രീകളൊക്കേ സ്വഹാബി വനിതകൾ നടന്നത് പോലെ..... പിന്നെ എക്സിബിഷൻ നബിയുടെ കാലത്ത് നടന്ന മോഡലിൽ....എന്തൊരു പിൻപറ്റൽ....!!എന്തൊരു പ്രാമാണീകത....!! കണ്ണ് നിറഞ്ഞു പോയി....!!*
*അങ്ങനെ അലങ്കാരത്തിന്ന് LED ബൾബ് കത്തിക്കലിന്നും, വർണ്ണങ്ങളാൽ അലങ്കരിക്കുന്നതിന്നും, റോഡ് ബ്ലോക്ക് ഉണ്ടാക്കി സമ്മേളിക്കുന്നതിന്നും,  ഹദീസും ആയത്തുമായി*______✒♦

*കാരണം ഖുർ ആനും ഹദീസും തോളിൽ മുറുക്കിപ്പിടിച്ച് മാത്രം അമൽ ചെയ്യണ KNM കാരാണ് ട്ടൊ മുകളിലുള്ള കാര്യങ്ങൾ കെങ്കേമമായി ചെയ്തത്*____👆
👇
 *KNM  പ്രവർത്തകരോട് ഒരു അപേക്ഷ; നിങ്ങൾ ഇതിനൊക്കെ  തെളിവ് ആക്കിയ ആയത്തും ഹദീസും ചരിത്രവും പാവം സുന്നികൾക്ക് കൂടി കൊടുക്കണം.... അവരും ഈ തെളിവുകളുടെ വെളിച്ചത്തിൽ ലൈറ്റ് ഇടട്ടെ....!!*___________

*ഒരു സത്യാന്വേഷി ✒*

ചെമ്പിലെ തൗഹീദ് !

കൂരിയാട്മു ജാഹിദ് സമ്മേളനത്തിന് കയറ്റിയ ചെമ്പുകൾ താഴെ!.ബദർ ദിനത്തിനും നബി ദിനത്തിനും ബിദ്അത്തും വഹാബീ സമ്മേള നത്തിന്  സുന്നത്തുമായി ഈ ചെമ്പുകൾ മാറുന്നതിന്റെ ഗുട്ടൻസ് എന്താണ് ?നബിയോ സഹാബത്തോ ചെമ്പ് കേറ്റിയിരുന്നോ എന്ന വഹാബിയൻ ചോദ്യവുമായി ഒരു സലഫിയും വരാതിരുന്നത് ഭാഗ്യം!














പെൺ മുന്നേറ്റവും മുജാഹിദ് വനിതാ സമ്മേളനവും



പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച്‌ മുജാഹിദ് വനിതാ സമ്മേളനം
http://dhunt.in/3jW8M?s=a&ss=wsp via Dailyhunt

തിരൂരങ്ങാടി: കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തിൽ സംഘടിപ്പിച്ച വനിതാസമ്മേളനം വൻ വിജയമായി. അര ലക്ഷത്തിൽ അധികം വനിതകളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെൺമുന്നേറ്റം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുസ്ലിംവനിതകൾ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. സ്ത്രീത്വം, സംസ്‌കാരം, സദാചാരം, സാമൂഹ്യതിന്മക്കെതിരേ കുടുംബ നായിക, കുടുംബഛിദ്രത, സൈബർ കുരുക്കുകൾ, വിശ്വാസ ജീർണതക്കെതിരേ പെൺമുന്നേറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ബാഷ സിങ് ഡൽഹി സമ്മേളനം ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ പുരോഗതിവേഗത്തിലാക്കുന്നതിലും സമാധാനം നിലനിർത്തുന്നതിലും വനിതകൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് അവർ പറഞ്ഞു. കുടുംബം, സമൂഹം, രാജ്യം തുടങ്ങിയവയുടെ സർവോന്മുഖമായ പുരോഗതിയെക്കുറിച്ച് ചിന്തിക്കാനും സ്ത്രീകൾക്ക് കഴിയണം. രാജ്യത്തിന്റെ നന്മയ്ക്കുതകുന്ന പുതിയ തലമുറയായി നമ്മുടെ കുട്ടികളെ വളർത്തിയെടുക്കണമെന്നും അവർ പറഞ്ഞു.


ക്രിസ്ത്യൻ ജൂത ആചാരങ്ങൾ എന്റെ സമുദായം പിൻപറ്റുമെന്ന ഹദീസ് ശെരിക്കും യോജിക്കുന്നതിവിടെയാണ്.വഹാബികൾക്കത് ബാധകമല്ലാത്തത് കൊണ്ട് തത്കാലം സാരമില്ല !ഇസ്ലാമിലെ പെണ്ണിനെ അന്യസമുദായങ്ങളെ പോലെ അഴിച്ചുവിടുന്നതും പത്രക്കാരെയൊക്കെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തുന്നതും ഖുർആനിലെയോ ഹദീസിലെയോ ഏതു തെളിവിന്റെ അടിസ്ഥാനത്തിലാണ് മൗലവിമാരേ? 

വഴി ബ്ളോക്കാക്കൽ!

വഴി ബ്ളോക്കാക്കൽ നബിദിനത്തിന് മാത്രമാണെങ്കിലേ കുഴപ്പമുള്ളു !.മുജാഹിദ് സമ്മേളനത്തിനാണെങ്കിൽ കുഴപ്പമില്ല?. വഴിയിലെ തടസങ്ങൾ നീക്കലാണ് ഈമാനിന്റെ ഏറ്റവും താഴ്ന്ന ......തുടങ്ങിയ ഹദീസുകളുമായി ഒരു സലഫിയെ പോലും കാണാതിരുന്നത് മഹാഭാഗ്യം!



ഖുര്‍ആനും വൈദ്യശാസ്ത്രവും


ഖുര്‍ആനും വൈദ്യശാസ്ത്രവും

ആരോഗ്യപരിപാലനവും ചികിത്സയും ഇസ്ലാമിക വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാ ഗമായാണ് വളര്‍ന്നുവന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യപദാര്‍ഥങ്ങളും പാനീയങ്ങളും നിരോധിച്ച ഖുര്‍ആന്‍ “നല്ലതും അനുവദനീയമായതുമേ ആഹരിക്കാവൂ’ എന്ന് അനുശാസിക്കുകയും ചെയ്തു. ശുചിത്വം, വ്യായാമം, വിശ്രമം, ഉപവാസം, മിതഭോജനം, ആരോഗ്യപൂര്‍ണമായ ശീലങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതാണ് ഇസ്ലാമില്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള ആരാധനകളും അനുഷ്ഠാനങ്ങളും. നിത്യേന അഞ്ചുനേരങ്ങളിലുള്ള പ്രാര്‍ഥന ആത്മാവിനു ശാന്തിയും മനസ്സിന് നവോന്മേഷവും ശരീരത്തിന് ഓജസ്സും നല്‍കുന്നു. വ്രതാനുഷ്ഠാനം ആത്മീയമായ ഉല്‍ക്കര്‍ഷത്തോടൊപ്പം ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണവും ഉറപ്പുവരുത്തുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിര്‍ത്തുന്നതില്‍ ധ്യാനത്തിനും പ്രാര്‍ഥനക്കുമുള്ള പങ്ക് സുവിദിതമാണ്.
ആരോഗ്യപരിപാലനത്തിന്റെ ആത്മീയമായ സാധ്യതകളെല്ലാം നിലനില്‍ക്കെത്തന്നെ മരുന്നുപയോഗിച്ചുള്ള ചികിത്സയുടെ പ്രാധാന്യവും പ്രവാചകന്‍ തന്റെ അനുചരന്മാരെ അഭ്യസിപ്പിക്കുകയുണ്ടായി. “ഓരോ രോഗത്തിനും ഔഷധമുണ്ട്” (ലികുല്ലി ദാഉന്‍ ദവാഉന്‍) എന്ന തിരുനബിയുടെ പ്രസ്താവന പ്രസിദ്ധമാണ്. അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അന്ധവിശ്വാസാധിഷ്ഠിതമായ ചികിത്സാമുറകളെയെല്ലാം നിരുത്സാഹപ്പെടുത്തിയ പ്രവാചകന്‍ രോഗം വരുമ്പോള്‍ ചികിത്സിക്കുക എന്ന ശീലം അനുയായികളില്‍ വളര്‍ത്തിയെടുത്തു. വൈദ്യപഠനത്തിനും അവിടുന്ന് പ്രോത്സാഹനം നല്‍കി.
പ്രവാചകവൈദ്യം

പ്രവാചകവൈദ്യം
ആരോഗ്യപരിപാലനത്തെയും രോഗചികിത്സയെയും സംബന്ധിക്കുന്ന പ്രവാചക വചനങ്ങള്‍ പ്രത്യേകം സമാഹരിക്കപ്പെട്ടിട്ടുണ്ട്. ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി തുടങ്ങിയ പ്രസിദ്ധരായ ഹദീസ് സമാഹര്‍ത്താക്കള്‍ ‘കിതാബുത്വിബ്ബ്’ (വൈദ്യപുസ്തകം) എന്ന ശീര്‍ഷകം നല്‍കി ഇത്തരം ഹദീസുകള്‍ ക്രോഡീകരിച്ചിരിക്കുന്നു. ‘ത്വിബ്ബുന്നബി’ (പ്രവാചകവൈദ്യം) എന്നപേരിലാണ് നബിയുടെ ചികിത്സാരീതി അറിയപ്പെടുന്നത്. പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകള്‍ ഉണ്ട്. അബൂബകറുബ്നുസാനി (ഹി. 4-ാം നൂറ്റാണ്ട്) അബൂനുഐം (ഹി. 5-ാം നൂറ്റാണ്ട്), ഇബ്നുല്‍ഖയ്യിം അല്‍ ജൌസി (ഹി. 8-ാം നൂറ്റാണ്ട്), അബൂ അബ്ദില്ലാഹിദ്ദഹബി (ഹി. 8-ാം നൂറ്റാണ്ട്), അബ്ദുറഹ്മാനുസ്സുയൂത്വി (ഹി. 9-ാം നൂറ്റാണ്ട്) എന്നിവര്‍ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്. ഇംഗ്ളീഷ് ഉള്‍പെടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് ത്വിബ്ബുന്നബി ഹദീസ് സമാഹാരങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരിക്കല്‍ തിരുനബിയോട് ഒരു ശിഷ്യന്‍ ചോദിച്ചു: ‘മരുന്ന് കൊണ്ട് വല്ല ഉപയോഗവുമുണ്ടോ?’ അവിടുന്ന് പറഞ്ഞു: ‘അതെ.’
‘ദൈവദാസരേ, ഔഷധമുപയോഗിക്കുക, മരുന്ന് സൃഷ്ടിക്കാതെ അല്ലാഹു രോഗത്തെ സൃഷ്ടിച്ചിട്ടില്ല.’ എന്ന് തിരുനബി അരുളി. രോഗം ദൈവകോപമല്ല എന്നു പ്രവാചകന്‍ അനുയായികളെ ബോധ്യപ്പെടുത്തിയിരുന്നു. ദൈവദൂതന്മാര്‍ക്കും രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്ന് നബി ഓര്‍മിപ്പിച്ചു.
ഡഗ്ളാസ് ഗുഥ്രി (Douglas Guthrie) തന്റെ ‘എ ഹിസ്റ്ററി ഓഫ് മെഡിസിനില്‍’ അഭിപ്രായപ്പെടുന്നത് മുഹമ്മദ് നബിയുടെ വചനങ്ങളാണ് വൈദ്യമേഖലയില്‍ വന്‍പുരോഗതി കൈവരിക്കാന്‍ മധ്യകാലഘട്ടത്തിലെ മുസ്ലിം ഭിഷഗ്വരന്മാര്‍ക്ക് പ്രേരണയായത് എന്നാണ്.
രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയുംചെയ്യുക എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടുള്ള ആറു കടപ്പാടുകളില്‍ ഒന്നായാണ് നബി എണ്ണിയിരിക്കുന്നത്. രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ ശരിയായ വൈദ്യോപദേശം തേടാനും നബി രോഗികളോട് ആവശ്യപ്പെടുക പതിവായിരുന്നു. ഒരിക്കല്‍ നബി സഅ്ദുബ്നു അബീവഖാസ്വിനെ സന്ദര്‍ശിച്ചു. ഹൃദ്രോഗബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. നബി നെഞ്ചു തടവിയപ്പോള്‍ സഅദിനു അല്‍പം ആശ്വാസം തോന്നി. എങ്കിലും നബി സഅദിനോട് പറഞ്ഞു:”സൂക്ഷിക്കണം. ഹൃദ്രോഗമാണ്. ഹാരിസുബ്നു കല്‍ദയെ കാണിക്കുക. അദ്ദേഹം നല്ല വൈദ്യനാണ്.”
രോഗികളെ ശ്രദ്ധയോടെ പരിചരിക്കണമെന്ന് നബി വൈദ്യന്മാരെ ഉപദേശിച്ചു. ഔഷധ പ്രയോഗത്തില്‍ വൈദഗ്ധ്യമുള്ളവര്‍ മാത്രമേ ചികിത്സിക്കാവൂ എന്ന് നബി ഉപദേശിച്ചിരുന്നു.
നബി പല രോഗങ്ങള്‍ക്കും ചികിത്സ നിര്‍ദേശിക്കുകയുണ്ടായിട്ടുണ്ട്. തേന്‍, സുന്നാമാക്കി, കാരക്ക, ഒലീവ്, കരിഞ്ചീരകം, ഉലുവ, കറിവേപ്പ്, ഇഞ്ചി, കുങ്കുമം, പെരിഞ്ചീരകം, കറ്റുവാഴ തുടങ്ങിയവ നബി നിര്‍ദേശിച്ച ഔഷധങ്ങളില്‍ പെടുന്നു.
പ്ളേഗ് ബാധിച്ച സ്ഥലത്തേക്ക് പോകരുതെന്നും പ്ളേഗ് ബാധിച്ച സ്ഥലത്തു നിന്ന് മറ്റു നാ ടുകളിലേക്ക് ഓടിപ്പോകരുതെന്നുമുള്ള പ്രവാചകന്റെ ഉപദേശം സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള ശാസ്ത്രീയമായ മുന്‍കരുതലിനെ സൂചിപ്പിക്കുന്നു.
രോഗങ്ങളെക്കുറിച്ച് അറബികള്‍ വെച്ചുപുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളെ പ്രവാചകന്‍ തിരുത്തി. പുതിയൊരു വൈദ്യശാസ്ത്ര വിപ്ളവത്തിന് ഇതുവഴി പ്രവാചകന്‍ തു ടക്കം കുറിച്ചു.



Source:www.muslimpath.com

ഖുര്‍ആനും സസ്യശാസ്ത്രവും


ഖുര്‍ആനും സസ്യശാസ്ത്രവും

സസ്യങ്ങളും സസ്യോല്‍പന്നങ്ങളും വിശുദ്ധ ഖുര്‍ആന്റെയും നബിവചനങ്ങളുടെയും പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളെ സംബന്ധിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പണഢിതന്മാര്‍ പ്രയത്നിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലാണ് ആദ്യഘട്ടങ്ങളില്‍ അവര്‍ ഉള്‍ക്കൊള്ളിച്ചത്. നബിവചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ചെടികളെക്കുറിച്ചും ഇ ത്തരം അന്വേഷണങ്ങളുണ്ടായി.
ഈന്തപ്പന, ഒലീവ്, മുന്തിരി, മന്ന, ഉറുമാന്‍, അത്തി, കാറ്റാടി, ദേവദാരു, ഇഞ്ചി, ഉള്ളി, പയര്‍, കക്കിരി, തുളസി, കടുക്, കള്ളിമുള്‍ച്ചെടി എന്നിവ ഖുര്‍ആന്‍ പരാമര്‍ശിച്ച ചെടികളില്‍ പെടുന്നു. കൃഷിയെയും കാര്‍ഷിക വിളകളെയും സംബന്ധിച്ചും ഖുര്‍ആനില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. ഭൂമിയില്‍ ചെടികള്‍ മുളച്ചുവളരുന്നതും കായ്കനികളു ണ്ടാകുന്നതും ഒടുവില്‍ ഉണങ്ങിപ്പോവുന്നതും ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈവിക ദൃഷ്ടാന്തങ്ങളാണെന്ന് ഖുര്‍ആന്‍ പറയുന്നു.
“അവനാണ് നിങ്ങള്‍ക്കുവേണ്ടി ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിക്കുന്നത്. അതില്‍നിന്നു നിങ്ങള്‍ കുടിക്കുന്നു. അതുമൂലം ചെടികള്‍ ഉണ്ടാവുന്നു. അതിനാല്‍ നിങ്ങള്‍ക്കു കന്നുകാലികളെ മേക്കാന്‍ സാധിക്കുന്നു. കൃഷി, ഒലീവുമരം, ഈത്തപ്പന, മുന്തിരി എന്നിവയും മറ്റെല്ലാതരം പഴങ്ങളും മഴ മൂലം അവന്‍ നിങ്ങള്‍ക്ക് ഉത്പാദിപ്പിച്ചു തരുന്നു. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്” (16 : 10, 11).
ചെടികളുടെ വൈവിധ്യവും വളര്‍ച്ചയുടെ ഘട്ടങ്ങളുമെല്ലാം വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. “ആകാശത്തുനിന്നു മഴ വര്‍ഷിപ്പിച്ചതും അവനാകുന്നു. മഴ കാരണമായി എല്ലാ വസ്തുക്കളുടെയും മുളകളെ അവന്‍ പുറത്തുകൊണ്ടുവരുന്നു. അങ്ങനെ നാം അതില്‍ നിന്ന് പച്ചപ്പ് ഉത്പാദിപ്പിച്ചു. പിന്നീട് അവയില്‍ നിന്ന് തിങ്ങിനില്‍ക്കുന്ന ധാന്യങ്ങളെ പുറത്തുകൊണ്ടുവന്നു. ഈത്തപ്പനയുടെ കൊതുമ്പചന്റ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ ഉണ്ടാകുന്നു” (6 : 99).
സസ്യങ്ങളിലെ ഇണകള്‍ എന്ന പ്രതിഭാസത്തിലേക്ക് ഖുര്‍ആന്‍ ഇങ്ങനെ വിരല്‍ചൂണ്ടുന്നു: “നിങ്ങള്‍ക്കുവേണ്ടി വ്യത്യസ്ത ജനുസ്സില്‍പെട്ട സസ്യഇണകളെ നാം ഉല്‍പാദിപ്പിച്ചിരിക്കുന്നു” (20 : 53). “എല്ലാ പഴങ്ങളില്‍ നിന്നും ഇണകളായി ഓരോ ജോഡിയെ അവന്‍ ഉണ്ടാക്കി” (13 : 3).
ചെടികളിലെ ആണ്‍ – പെണ്‍ സാന്നിധ്യത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെടികളിലെ പുരുഷേന്ദ്രിയമായ കേസരത്തില്‍ നിന്നുള്ള പൂമ്പൊടി (പുംബീജം) സ്ത്രീ ഇന്ദ്രിയമായ അണ്ഡകത്തില്‍ പതിക്കുമ്പോഴാണ് പരാഗണം (സസ്യങ്ങളുടെ ലൈംഗിക ബന്ധം) നടക്കുന്നത്. “പരാഗണം നടത്തുന്ന കാറ്റുകളെ നാം അയച്ചു” (15 : 22). എന്ന ഖുര്‍ആന്‍ വാക്യത്തെ ഇതോടു ചേര്‍ത്തു വായിക്കണം. ചുരുക്കത്തില്‍ ഖുര്‍ആന്‍ പഠനത്തിന്റെ ഭാഗമായിത്തന്നെ സസ്യശാസ്ത്രപഠനം മുസ്ലിം ധൈഷണിക ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു.
നബിവചനങ്ങളില്‍

നബിവചനങ്ങളില്‍
നിരവധി വൃക്ഷങ്ങളെയും ഔഷധച്ചെടികളെയും സംബന്ധിച്ചു നബിവചനങ്ങളില്‍ പരാമര്‍ശമുണ്ട്. സസ്യങ്ങളെ സംബന്ധിക്കുന്ന മിക്ക നബിവചനങ്ങളും അവയുടെ ഔഷധ ഗുണത്തില്‍ ഊന്നുന്നവയാണ്. ഉലുവ, കരിഞ്ചീരകം, കറ്റുവാഴ, ദന്തധാവനചെടി, സുന്നാമാക്കി, നീലയമരി, ചിക്കെറി, ആട്ടങ്ങ, കടുക്, ചതകുപ്പ, ആവണക്ക് തുടങ്ങിയ സസ്യങ്ങളെ പല രോഗങ്ങള്‍ക്കും ഔഷധമായി നബി ശിപാര്‍ശ ചെയ്യുകയുണ്ടായി. കാരക്ക, ഉറുമാന്‍, ഒലീവ്, മുന്തിരി, അത്തി, സഫര്‍ജല്‍, ചാമ്പക്ക, വത്തക്ക, കക്കിരി, ചുരയ്ക്ക, വഴുതനങ്ങ, ബീറ്റ് റൂട്ട്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, ബാര്‍ലി, ഗോതമ്പ്, അരി, ചോളം, മൈലാഞ്ചി, വയമ്പ്, കുങ്കുമം, കസ്തൂരി, തുളസി എന്നിവയും നബിവചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കേണ്ടതിന്റെയും അവയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയും പ്രവാചകന്‍ ഊന്നിപ്പറയുന്നുണ്ട്. ചെടികളുടെ ഔഷധ പ്രാധാന്യം പ്രവാചകന്‍ എടുത്തു പറഞ്ഞത് ആ വഴിക്കുള്ള അന്വേഷണത്തിനു മുസ്ലിംകള്‍ക്ക് പ്രേരണയുമായി.
“മരണമൊഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും ഔഷധമാണ് കരിഞ്ചീരകം”, “എന്റെ ജനതക്ക് ഉലുവയുടെ മൂല്യം അറിയുമായിരുന്നെങ്കില്‍ അവര്‍ തുല്യതൂക്കം സ്വര്‍ണം കൊടുത്ത് അത് വാങ്ങുമായിരുന്നു.” “ഉറുമാന്‍ പഴം ദഹനത്തെ ശക്തിപ്പെടുത്തും.”
ഇങ്ങനെ സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിക്കുന്ന നാനൂറോളം ഹദീസുകള്‍ നി വേദനം ചെയ്യപ്പെട്ടിട്ടുണ്ട്. സസ്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിനും അവയെ കുറിച്ചു കൂടുതല്‍ പഠിച്ചറിയുന്നതിനും നബിയുടെ ഇത്തരം വചനങ്ങള്‍ മുസ്ലിംകള്‍ക്ക് പ്രചോദനമായിത്തീര്‍ന്നു.
വൃക്ഷങ്ങളെ ആദരിക്കാനും അവ കഴിയുന്നത്ര വച്ചുപിടിപ്പിക്കാനും പ്രവാചകനും ശി ഷ്യരും ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. വൃക്ഷച്ചുവടുകളെ മലമൂത്ര വിസര്‍ജനത്തിലൂടെ മലിനമാക്കരുതെന്നും നബി കര്‍ശനമായി താക്കീതു ചെയ്തു.



Source:www.muslimpath.com

വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം

വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം

റോസാപ്പൂ. എന്തൊരു ചന്തമാണതിന്. തലപുകഞ്ഞ് നീറുകയാണെങ്കില്‍പോലും വിടര്‍ന്നുനില്‍ക്കുന്ന പൂ ഒന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. അതിന്റെ സുഗന്ധവും സൗന്ദര്യവും നമ്മുടെ കണ്ണിലൂടെ, ആത്മാവിലൂടെ കടന്നുപോകും. അതനുഭവിക്കാന്‍ അല്‍പ്പം സൗന്ദര്യബോധമേ ആവശ്യമുളളൂ. ഇതരജീവികളില്‍ നിന്ന് മനുഷ്യരെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത കൂടിയാണല്ലോ സൗന്ദര്യബോധം. എന്നാല്‍ ഈ പുഷ്പ ത്തിന് ചില പോരായ്മകളുണ്ട്. ഒന്ന്: നൈമിഷികത. നശ്വരമാണ് പുഷ്പം. അതെത്ര സുന്ദരിയും മോഹിനിയുമാണെ ങ്കിലും അല്‍പായുസ്സാണ്. രണ്ട്: വിശുദ്ധിഭംഗം. മികച്ച സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തു മായി വിടര്‍ന്നുനില്‍ക്കുന്ന പുഷ്പത്തിന്റെ കാണ്ഡം, വേരുകള്‍ ചിലപ്പോള്‍ കുപ്പയിലാ യിരിക്കും. ചുരുങ്ങിയപക്ഷം മാലിന്യങ്ങളായിരിക്കും അതിന്റെ ആഹാരം. ആസ്വാദന ത്തിനു മങ്ങലേല്‍പ്പിക്കുന്ന ദു:ഖസത്യമാണിത്. മൂന്ന്: മൂല്യശോഷണം. റോസാപൂവിന് നറുമണമുണ്ട്. സൗന്ദര്യമുണ്ട്. പക്ഷേ, മൂല്യമില്ല. സ്വര്‍ണത്തിന്റെ ചെറിയൊരംശം മൂല്യം പോലും അതിനില്ലല്ലോ. സുഗന്ധം പരത്തുന്ന സുന്ദരപുഷ്പം സ്വര്‍ണ നിര്‍മിതമായിരുന്നെങ്കില്‍ സൗന്ദര്യവും മൂല്യവുമുണ്ടാകുമാ യിരുന്നു. പക്ഷേ, അതില്ല. ഇനി സ്വര്‍ണത്തില്‍ ഒരു പൂ തീര്‍ത്താലോ? അതിന് സുഗന്ധവുമുണ്ടാവില്ല. ഇഹത്തിലെ ഏതു സുന്ദര സ്വരൂപത്തിന്റെയും പൊതുസ്വഭാവമാണിത്. അകംമോടിയും പുറംമോടിയും ഒരിക്കലും ഇണങ്ങുന്നില്ല. അകവും പുറവും ഒരു പോലെ മൂല്യവത്തും സുന്ദരവുമായ വല്ലതും ഇവിടെ കാണാനുണ്ടോ? എന്തെങ്കിലും അപൂര്‍ണതകള്‍ ചേരാത്ത സമ്പൂര്‍ണ സൗന്ദര്യം? ഇല്ല.
എന്നാല്‍ അല്ലാഹുവിന്റെ വചനമായ ഖുര്‍ആന്‍ ചാപല്യങ്ങളില്ലാത്ത സൗന്ദര്യമാണ്. അകവും പുറവും ശുദ്ധം, സുന്ദരം, ഗംഭീരം, അനശ്വരം. അകത്തും പുറത്തും സൗന്ദര്യവും മൂല്യവും പാവനത്വവുമുള്ള മഹാപുഷ്പം പോലെ, ഖുര്‍ആന്‍ ആസ്വാദകനെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. എന്നുമെന്നും അനുഭവിക്കാന്‍, സംതൃപ്തി പകരാന്‍ ക ക്തവും പ്രൗഢവുമാണത്. കിറുകൃത്യമായ ഖണ്ഢിത സത്യങ്ങള്‍, തന്ത്രപ്രധാനമായ പ്രയോഗങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍! അടിമുടി അത്യാകര്‍ഷകവും പ്രശംസനീയവുമായ ശൈലീ വിശേഷം. ഈ മൂന്ന് ഗുണങ്ങളും സുപ്രധാനമാണ്. കാരണം പറയാം. അസത്യത്തിന് വിശുദ്ധിയില്ല. നിലനില്‍പുമില്ല. പരിഗണനയോ ശ്രദ്ധയോ അര്‍ഹിക്കുന്നുമില്ല. അസത്യത്തിന്റെ കലര്‍പുള്ള സത്യവും ഇതേ ഗണത്തിലാണ്. അതുകൊണ്ട് മാനവ മാര്‍ഗദര്‍ശനത്തിനുള്ള ഏതൊരു സന്ദേശവും സത്യമായാല്‍ മാത്രം പോരാ. സമ്പൂര്‍ണ സംശുദ്ധ സത്യമായിരിക്കണം. കിറുകൃത്യമായ സത്യം. ഖണ്ഢിത യാഥാര്‍ഥ്യം. സത്യം തന്നെ അവതരിപ്പിക്കുമ്പോഴും പൂര്‍ണജാഗ്രത വേണം. അലസമായോ അശ്രദ്ധമായോ അവതരിപ്പിക്കപ്പെടുന്ന സത്യവും കളങ്കപ്പെടാനും അപകടം വരുത്താനുമിടയുണ്ട്. അവതാരകന് പൂര്‍ണശ്രദ്ധയും നിതാന്ത ജാഗ്രതയും അനിവാര്യമാണ്. തന്ത്രപ്രധാനമായ ശൈലിയും പ്രയോഗങ്ങളുമായിരിക്കണം. സൗന്ദര്യബോധമില്ലാതെ പരുക്കന്‍ മട്ടില്‍ പറഞ്ഞൊപ്പിക്കുമ്പോള്‍ സത്യത്തിന്റെ പ്രാധാന്യവും ആകര്‍ഷകത്വവും നഷ്ടപ്പെടുകയോ ക്ഷതപ്പെടുകയോ ചെയ്‌തേക്കും. പൂര്‍ണമായും അബദ്ധമുക്തമായ സത്യബോധനങ്ങള്‍ തന്ത്രപ്രധാനമായ പ്രയോഗങ്ങളിലൂടെ അതീവസുന്ദരമായ ശൈലിയില്‍ അവതരിപ്പിക്കുന്ന നിലവിലുള്ള ഏകവേദമാണ് വിശുദ്ധ ഖുര്‍ആന്‍
''മുമ്പിലൂടെയോ പിമ്പിലൂടെയോ അബദ്ധം അതിനെ ബാധിക്കില്ല. തന്ത്രജ്ഞന്റെ, സ്തു ത്യര്‍ഹന്റെ പക്കല്‍ നിന്നാണതിന്റെ അവതരണം'' (വി.ഖു: 41/42). ''സത്യവുമായി നാമത് അവതരിപ്പിച്ചിരിക്കുന്നു. സത്യവുമായി അവതരിക്കുകയും ചെയ് തിരിക്കുന്നു'' (വി.ഖു: 17/105).
സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരുന്ന ശാസ്ത്ര നിഗമനങ്ങള്‍, നിയമ നിര്‍ദേശങ്ങള്‍, ഭരണഘടനകള്‍ എല്ലാം തിരുത്തപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ഒരു തിരുത്തു പോലും ആവശ്യമായി വന്നിട്ടില്ല. തിരുത്ത് ആവശ്യമാണെന്ന് വിചാരിച്ചിരുന്നവര്‍ സ്വയം തിരുത്തുകയുമുണ്ടായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ ആശയം, ഭാഷ, ശൈലി തുടങ്ങി എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട സൗന്ദര്യനിറവാണ്. സൗന്ദര്യത്തിന്റെ ഏറ്റവും മികച്ച രൂപത്തില്‍. ഖുര്‍ആന് വഴങ്ങുന്നവര്‍ ആത്മീയവും, സാംസ്‌കാരികവുമായ മികച്ച വ്യ ക്തിത്വം ആര്‍ജിക്കുന്നു. ലക്ഷ്യവും മാര്‍ഗവും ഫലവും പൂര്‍ണമായി സുന്ദരമായിരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഖുര്‍ആന്‍ ഒഴിച്ചുകൂടാനാവാത്ത മാര്‍ഗദര്‍ശനമാണ്.
''സുന്ദര കര്‍മങ്ങള്‍ എടുക്കുന്നവര്‍ക്ക് സൗന്ദര്യപൂര്‍ണമായ പ്രതിഫലമുണ്ട്. അതില്‍ കൂടുതലുമുണ്ട്'' (വി.ഖു: 10/26). ''അല്ലാഹുവിന്റെ നിറച്ചാര്‍ത്ത്! അല്ലാഹുവിനെക്കാള്‍ സുന്ദരമായി വര്‍ണനകള്‍ നടത്തുന്നവര്‍ ആരുണ്ട്?'' (വി.ഖു: 2/138).
ഖുര്‍ആനില്‍ നിന്നകലുമ്പോള്‍ വ്യക്തിത്വ, സാംസ്‌കാരിക വൈരൂപ്യവും തകര്‍ച്ചയും സംഭവിക്കുന്നു. ''എന്റെ ഉദ്‌ബോധനം ആര് അവഗണിക്കുന്നുവോ, അവര്‍ക്ക് ക്ലേശ ജീവിതമുണ്ട്'' (വി.ഖു: 20/124).
''തന്റെ നാഥന്റെ വചനങ്ങള്‍ മുഖേന ഉപദേശിക്കപ്പെട്ടതില്‍ പിന്നെ അതില്‍ നിന്നകന്നു കഴിയുന്നവനേക്കാള്‍ അതിക്രമി ആരുണ്ട്. നിശ്ചയം, നാം ദുര്‍നടപ്പുകാരെ പിടികൂടുന്നുണ്ട്'' (വി.ഖു: 32/22).
ഖുര്‍ആനുമായി സമരസപ്പെടാത്ത ജീവിതം എത്രമേല്‍ അവിശുദ്ധവും അപകടകരവുമാണെന്ന് നബി(സ്വ) വ്യക്തമാക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ വിശിഷ്ട സൗന്ദര്യങ്ങളുടെ ആദര്‍ശമാണ്. സുന്ദരവിശ്വാസം, സുന്ദര കര്‍മം, സുന്ദരസ്വഭാവം, അതാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. സുന്ദരപ്രതിഫലം, അതീവ സുന്ദരസ്വര്‍ഗം അതാണ് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നത്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സുന്ദര സന്ദേശങ്ങളുടെ ഏതാനും ഉദാഹരണങ്ങള്‍ കാണുക.

വിശ്വാസ സൗന്ദര്യം

''എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിയിരിക്കുന്നു. നിങ്ങളുടെ മനസുകളില്‍ അവയെ സൗന്ദര്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു'' (വി.ഖു: 49/7).
കര്‍മ സൗന്ദര്യം
ഇഹത്തില്‍ സുന്ദരകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് നന്മയുണ്ട് (വി.ഖു: 39/10). ''വിശ്വസിച്ചു സുകൃതങ്ങളെടുത്തവര്‍, അവര്‍ക്ക് സന്തോഷമുണ്ട്. സുന്ദരസങ്കേതവുമുണ്ട്'' (വി.ഖു: 13/29). ഖുര്‍ആനിക കാഴ്ചപ്പാടില്‍ ജീവിതം തന്നെ ഒരു സുന്ദര പരീക്ഷണമാണ്.
'സര്‍വാധികാരം കൈയ്യാളുന്നവന്‍ പരിശുദ്ധന്‍. അവന്‍ സര്‍വശക്തന്‍. അവന്‍ ജീവിതവും മരണവും സജീകരിച്ചിരിക്കുന്നു. ആരാണ് സുന്ദരകര്‍മങ്ങളെടുക്കുന്നതെന്നു പരീക്ഷിക്കുന്നതിന് വേണ്ടി. അവന്‍ അജയ്യന്‍. ഏറെ പൊറുക്കുന്നവന്‍'' (വി.ഖു: 67/1,2). ഇസ്‌ലാമിന്റെ, ഖുര്‍ആനിന്റെ സൗന്ദര്യം ആത്മാവിലേക്ക്, വ്യക്തിത്വത്തിലേക്ക് പകര്‍ത്തുക. അതാണ് ഏറ്റവും പാവനമായ സൗന്ദര്യം. അതുള്‍കൊള്ളുക, അതില്‍ അഭിമാനിക്കുക, അതിനായി നിലകൊള്ളുക. ''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സുകൃതങ്ങള്‍ എടുക്കുകയും ഞാന്‍ മുസ്‌ലിമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ സുന്ദരവാക്കു പറയുന്നവനാരുണ്ട്?'' (വി.ഖു: 41/33).
യഥാര്‍ഥ സൗന്ദര്യത്തെ മറച്ചു പിടിക്കുന്ന, നശിപ്പിക്കുന്ന വ്യാജ സൗന്ദര്യങ്ങളുമുണ്ട്. അവയില്‍ ആകൃഷ്ടരായി കബളിപ്പിക്കപ്പെട്ടുകൂടാ. ഇഹലോകത്തെ വ്യാജ, നശ്വരസൗന്ദര്യങ്ങളുടെ ലഹരിയില്‍ മത്തു പിടിച്ചു മയങ്ങുന്ന ഭാഗ്യദോഷികളെ ഖുര്‍ആന്‍ തട്ടിയുണ ര്‍ത്തുന്നു; സമചിത്തതയോടെ ഉണര്‍ന്നു ചിന്തിക്കാന്‍. യഥാര്‍ഥ സൗന്ദര്യത്തിന് വിഘാതമാകുന്ന പൈശാചിക സൗന്ദര്യത്തെ മറികടക്കാനും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു
'സ്ത്രീകള്‍, സന്താനങ്ങള്‍, സ്വര്‍ണ്ണ വെള്ളി ശേഖരങ്ങള്‍, വിശേഷാശ്വങ്ങള്‍, മൃഗങ്ങള്‍, കൃഷി തുടങ്ങിയവയെക്കുറിച്ച് ദുരാഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് സുന്ദരമായി കാണിക്കപ്പെ ട്ടിരിക്കുന്നു. അവയെല്ലാം ഐഹിക വിഭവങ്ങള്‍ മാത്രമാണ്. അല്ലാഹുവിങ്കല്‍ അതി സുന്ദരസങ്കേതമുണ്ട്'' (വി.ഖു: 3/14).



Source:www.muslimpath.com

വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്‌രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മന: പാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതിന്റെ പാരായണം ഇബാദത്ത് (ആരാധന) ആണ്. ഇത് അര്‍ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ബാധകമാണ്. ഖുര്‍ആന്‍ താവാതുര്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. (അസത്യത്തില്‍ ഒത്തുവരാന്‍ സാധ്യതയില്ലാത്തത്ര ആളുകള്‍ തലമുറയായി കൈമാറി വരുന്നതിനാണ് താവാതുര്‍ എന്ന് പറയുന്നത്).
ഖുര്‍ആന്‍ മുഅ്ജിസ് (അമാനുഷികം) ആകുന്നു. അതിന് തുല്യമായി മറ്റൊന്ന് കൊണ്ടുവരാന്‍ ഒരു സൃഷ്ടിക്കും സാധ്യമല്ലെന്ന വെല്ലുവിളിയില്‍ അത് വിജയിച്ചതു കൊണ്ടാണ് അതിന് മുഅ്ജിസ് എന്നു പറയുന്നത്. ഖുര്‍ആന്‍ അല്ലാഹുവിന്റെ കിതാബുകളില്‍ അവസാനത്തേതും അന്ത്യനാള്‍ വരെ നിലനില്‍ക്കുന്നതുമാണ്. ഖുര്‍ആനിന്റെ അവതരണത്തോടെ പൂര്‍വ്വ വേദങ്ങളെല്ലാം നസ്ഖ് (ദുര്‍ബലം) ചെയ്യപ്പെട്ടു. അവയിലെല്ലാം വിശ്വസിക്കല്‍ നിര്‍ബന്ധമാണെങ്കിലും അവയിലെ വിധി വിലക്കുകള്‍ നമുക്ക് ബാധകമല്ല.
പൂര്‍വ്വ വേദങ്ങളില്‍ സംഭവിച്ചതു പോലുള്ള മാറ്റത്തിരുത്തലുകളോ കൈകടത്തലുകളോ ഖുര്‍ആനില്‍ സംഭവിക്കുകയില്ല. കാരണം ''നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്, നാം അതിനെ കാത്തു സംരക്ഷിക്കുകയും ചെയ്യും'' എന്ന വാക്യത്തിലൂടെ ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. ഇന്ന് നിലവിലുള്ള പൂര്‍വ്വ വേദങ്ങള്‍ മനുഷ്യര്‍ കൈകടത്തി അലങ്കോലപ്പെടുത്തിയതുകൊണ്ട് അത് എഴുതാനോ വായിക്കാനോ പാടുള്ളതല്ല. എന്നാല്‍ വിദഗ്ദ്ധരായ പണ്ഢിതന്മാര്‍ക്ക് വിമര്‍ശനത്തിനും ഖണ്ഢനത്തിനും മാത്രം അവ വായിക്കാവുന്നതാണ്.


Source:www.muslimpath.com