ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label സമസ്തയും മുസ്ലിം ലീഗും.. Show all posts
Showing posts with label സമസ്തയും മുസ്ലിം ലീഗും.. Show all posts

Wednesday, 6 January 2021

സമസ്തയും മുസ്ലിം ലീഗും.

 സമസ്ത രൂപം കൊണ്ട് 22 വർഷങ്ങൾക്ക് ശേഷം രൂപീകരിക്കപ്പെട്ട ഇന്ത്യൻ യൂനിയൻ

മുസ്ലീം ലീഗ്  ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണ്. ന്യൂനപക്ഷ അവകാശങ്ങൾക്ക് പടപൊരു

തുന്ന ,മതേതരത്വവും ജനാധിപത്യവും നിലനിന്നു കാണാൻ യജ്ഞിക്കുന്ന ഒരു രാഷ്ട്രീയ

കക്ഷിയെ സമസ്ത കേരള ജംഇയ്യതുൽ ഉലമാക്ക് എതിർക്കേണ്ട ഒരാവശ്യവുമില്ല.

    

  സമസ്ത സ്ഥാപിതമായത് സ്വഹാബത്തിലൂടെ പകർന്നു കിട്ടിയ ഇസ് ലാമിക പാരമ്പര്യം

കാത്തുസൂക്ഷിക്കാനും, മുസ്ലിം ലോകത്ത് ചോരച്ചാലുകൾ തീർത്ത് ,     ഭിന്നതയും കലഹവുമുണ്ടാക്കി ,   ഖിലാഫത്തിൻ്റെ തകർച്ചക്ക് പോലും കാരണമായ വഹാബിസത്തെ

ചെറുക്കാനുംവേണ്ടിയാണ്.

 

   സമസ്തയുടെ ലക്ഷ്യത്തിനെതിരെ - വ്യക്തമായി പറഞ്ഞാൽ വഹാബിസം വളർത്താൻ

ലീഗിനെ ആസൂത്രിതമായി   ഉപയോഗപ്പെടുത്താൻ   തുടങ്ങിയതു മുതൽക്കാണ്  സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളുണ്ടാവുന്നത്. സീതി സാഹിബ് സ്പീക്കറായ 

1960 ൽ വഖഫ് ബോർഡ് രൂപീകരിച്ചത് മുതൽ വഹാബികൾക്ക് വേണ്ടി ചിലർ കരുക്കൾ

നീക്കിത്തുടങ്ങി. അന്ന് രൂപീകരിക്കപ്പെട്ടെ വഖഫ് ബോർഡിൽ  വഹാബീ ആധിപത്യമായ

തിനാൽ ഇതിനെതിരെ സമസ്ത പ്രമേയമവതരിപ്പിച്ചത്  അവിഭക്ത സമസ്ത പുറത്തിറക്കിയ അറുപതാം വാർഷിക സോവനീറിൽ കാണാം.


       വഖഫ് ബോർഡിലെ സ്വാധീനമുപയോഗിച്ചാണ്  മലബാറിൻ്റെ  കേന്ദ്രമായ കോഴിക്കോട്ടെ സുന്നി പള്ളികളായിരുന്ന പാളയം മുഹിയദ്ധീൻ പള്ളി ,പട്ടാളപ്പളളി,

ശാദുലിപ്പളളി ഉൾപെടെ മുജാഹിദുകൾ പിടിച്ചെടുത്തത്. ഇവിടെ ആരംഭിച്ച 

മലയാള ഖുതുബ കേട്ടാണ് കോഴിക്കോട്ട് സലഫിസം പ്രചരിച്ചത്. പിന്നീട് അറബ് ഭാഷ

പഠിപ്പിക്കാനുള്ള അനുമതി വന്നപ്പോൾ പാഠപുസ്തക കമ്മറ്റിയുണ്ടാക്കി. ലീഗ് ആകന്മറ്റി

യിൽ ഒരൊറ്റ സുന്നിക്കും ഇടം കൊടുത്തില്ല. ഫലമോ ? പാo പുസ്തകങ്ങൾ നിറയെ

വഹാബി ആശയങ്ങൾ കുത്തിനിറച്ചു.   വഹാബീ നേതാക്കളേയും സ്ഥാപനങ്ങളേയും

പരിചയപ്പെടുത്തി . SSF ഇതിനെതിരെ നടത്തിയ സമര പോരാട്ടങ്ങൾ കേരളീയർ

മറന്നിട്ടുണ്ടാവില്ല. ഒടുവിൽ 1983ൽ വന്ന നായനാർ  സർക്കാറാണ് വിവാദ പാഠങ്ങൾ

നീക്കിയത്. 

  

           ശേഷം അറബി അധ്യാപകരെ സൃഷ്ടിച്ചെടുക്കാനുള്ള ഓറിയൻറൽ  അറബിക്

കോളേജുകൾ അനുവദിച്ചപ്പോൾ അവയെല്ലാം വഹാബികൾക്ക് പതിച്ചു നൽകി. എടവണ്ണ

ജാമിഅ, അരീക്കോട് സുല്ലമ് ,പുളിക്കൽ റൗളതുൽ ഉലൂം മേപ്പയൂർ  സലഫി കോളേജ്

തിരൂരങ്ങാടി ... ആ പട്ടിക നീണ്ടതാണ്. ഈ കോളേജുകളിൽ നിന്നും പുറത്തിറങ്ങിയ

മൗലവിമാരാണ് കേരളത്തിലെ വഹാബീ നേതാക്കളും പ്രഭാഷകരും. 


         മുസ്ലിം മാനേജ്മെൻ്റിനു കീഴിൽ ഇറങ്ങുന്ന ഏകപത്രം ചന്ദ്രികയായിരുന്നു. അതാവട്ടെ

നിയന്ത്രിച്ചിരുന്നത് വഹാബികളും. 1970 കളി ൽ ചന്ദ്രികയുടെ എഡിറ്റോറിയൽ ബോർഡ് ഇനി മുതൽ നബിദിനപ്പരിപാടികളുടെ വാർത്ത ചന്ദ്രികയിൽ പ്രസിദ്ധീകരിക്കുകയില്ല എന്നു

തീരുമാനിച്ചു . mm ബശീർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഇതിനെതിരെ ശക്തമായി

പ്രതിഷേധിച്ചു. 1979ൽ. ,


മലപ്പുറത്തു വെച്ച് നടന്ന സമ്മേളനസോവനീറിൽ ഈ  പ്രതിഷേധക്കുറിപ്പ് കാണാം. ഈ ഘട്ട ത്തിലാണ് സുന്നികൾ ഒരു പത്രത്തെക്കുറിച്ച് ചിന്തിക്കുന്നതും ,സിറാജ് ദിനപ്പത്രം

1984 ൽ പുറത്തിറങ്ങുന്നതും.

 

            അന്നു വഹാബീ പക്ഷപാതിത്വത്തിനെതിരെ ശക്തമായി പോരാടിയിരുന്ന ഒരാളാ

യി രു ന്നു.മർഹും ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ .ലീഗിലെ വഹാബി സ

ഹ യാത്രികർ  ലീഗിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ തന്നെ അദ്ദേഹത്തെ പരിഹസിച്ചു. മർഹും പാണക്കാട് ശിഹാബ് തങ്ങൾ അവതാരിക എഴുതിയ സി എച്ച് 

മുഹമ്മദ് കോയ ജീവചരിത്രം എന്ന പുസ്തകത്തിൽ എഴുതു -  " കോൺഗ്രസിൻ്റെ തിര

ഞെടുപ്പ് യോഗ ങ്ങളിൽ ഖിറാഅതും ഫാതിഹയും ഓതാൻ തുടങ്ങി. കാശ് കൊടുത്താൽ

വാലാട്ടുന്ന ആർത്ഥിക മോഹികളായ ചില വാടക മൗലാന മാർ  നീളക്കുപ്പായങ്ങളുമായി

സ്റ്റേജുകളിൽ ഉപവിഷ്ടരായി. ഒരു വാർഡിലെ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രത്തിലെ പൊതു

തിരഞ്ഞെടുപ്പിനേക്കാൾ ജനശ്രദ്ധ പിടിച്ചുപറ്റി,

          കുറ്റിച്ചിറയിൽ സുന്നി യുവജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നബിദിന യോഗം.

നബിയുടെ മദ്ഹുകൾ വിവരിക്കാനും ,ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയിൽ മുസ്ലിംകളുടെ

കടമ എന്തെന്ന് വിവരിക്കാനുമായിരുന്നു യോഗം വിളിച്ചു കൂട്ടിയത്. കോൺഗ്രസിന് 

വോട്ട് ചെയ്യലാണ്  മുസ് ലിംകളുടെ കടമയെന്ന് യോഗത്തിലെ മുഖ്യ പ്രാസംഗികനായ

ഇ കെ അബൂബക്കർ മുസ്ലിയാർ അറിയിച്ചു. അതിനാവശ്യമായ ആയത്തുകളും അദ്ധേഹം

കൊണ്ടു വന്നിരുന്നു. പ്രസംഗം മൂത്ത് അദ്ദേഹം കാടുകയറി. അദ്ധേഹം പറഞ്ഞ മുഴുവൻ

കാര്യങ്ങളും അച്ചടിക്കാൻ കൊള്ളാവുന്നവയായിരുന്നില്ലെങ്കിലും തമ്മിൽ ദേതപ്പെട്ട ഒരു 

വാചകമിതാ "  ....... സീതിയുടേയും ഉപ്പിയുടേയും  സി എച്ച് മുഫ്തിയുടേയും ബാഫഖീ

നീളകുപ്പായത്തിൻ്റേയും മുസ്ലിം ജനാബത്താണ് ,മുസ്ലിം ജമാഅത്തല്ല  മുസ്ലിം ലീഗ്.,,

    (പേ : 297) 1985' ഹരിത് ബുക്സ് കോഴിക്കോട്)

  

1976 ൽ ലീഗ് രണ്ടായി പിളർന്നു. സയ്യിദ് ഉമർ ബാഫഖി തങ്ങൾ ഇ എം എസിൻ്റെ കൂടെ

യിരുന്നു പന്നിമാംസം തിന്നുന്ന കാർട്ടൂൺ വരേ ചന്ദ്രികയിൽ വന്നു. ഇ.കെ ഉസ്താദ് അഖി

ലേന്ത്യാ ലീഗിനോട് ചായ്വ് കാണിച്ചു എന്നു പറഞ്ഞാണ്  സമസ്തയുടെ സ്വന്തം സ്ഥാപന

മായ പട്ടിക്കാട് ജാമിഅ യിൽ നിന്നും അവരെ പുകച്ചുചാടിച്ച് പൂച്ചക്കാട്ട് എത്തിച്ചത്. (കാഞ്ഞങ്ങാടിനടുത്ത് )  ശംസുൽ ഉലമയുടെ സുന്നത്ത് ജമാഅത്തിനു വേണ്ടിയുള്ള

പോരാട്ടത്തിൽ ശക്തമായ പിന്തുണയുമായി കാന്തപുരം ഉസ്താദ് ഉൾപ്പെടെയുള്ളവർ

അണിനിരന്നു. 1985 ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ നടന്ന സമസ്തയുടെ 

അറുപതാം വാർഷിക മഹാസമ്മേളനം മുടക്കാൻ ആവുന്നതൊക്കെ ചെയ്തങ്കിലും

എ പി ഉസ്താദിൻ്റെ സംഘാടനത്തികവിൽ  സമ്മേളനം പ്രോജ്വലമായി സമാപിച്ചു.

           

         രണ്ട് അബൂബക്കറുമാർ കേരളാ മുസ് ലിംകളെ കയ്യിലെടുത്ത് അമ്മാനമാടുന്ന

കാഴ്ച പലരേയും അസൂയക്കാരാക്കി. ഈ രണ്ടു പേരേയും രണ്ട് ചേരിയിലാക്കണം,

അവർ   തക്കം പാർത്തിരുന്നു.                                                   ശാ ബാനു കേ

സുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ശരീഅത്ത് വിവാദത്തിൽ കേരളാ മുസ് ലിംകളുടെ

ആശങ്ക അറിയിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും   സമസ്ത  തീരുമാനിച്ചു. ഡൽ

ഹിയിൽ ചെന്ന് രാജീവ് ഗാന്ധിയെ കാണാൻ ഇ.കെ ഉസ്താദ്  ,താജുൽ ഉലമ ഉള്ളാൾ

തങ്ങൾ ,എ പി ഉസ്താദ് എന്നിവരെ ചുമതലപ്പെടുത്തി. വാർത്തയറിഞ്ഞ ലീഗിലെ

വഹാബികൾ നേതാക്കളെ ഉപദേശിച്ചു,  ഈ യാത്ര എന്തു വില കൊടുത്തും മുടക്കണം.

അല്ലങ്കിൽ  കേരളാ മുസ്ലിംകളുടെ നേതൃത്വം സമസ്തക്കാണെന്നു വരും! .


          പിന്നീട് നടന്നത് ലീഗ് വിചാരിച്ചതാണ്. ശംസുൽ ഉലമ എങ്ങനെ ഈ വെട്ടിൽ വീണു

എന്നത് ആർക്കും പിടികിട്ടിയിട്ടില്ല. പിന്നീട് ലീഗിനു വേണ്ടി സംസാരിക്കുന്നു. സമസതയുടെ

രാഷ്ട്രീയ  നിലപാട്  സ്വയം തിരുത്തന്നു. ഇതാണ് സമസ്ത പിളർപിലേക്ക് വഴിവെച്ചത്. പുറത്താക്കപ്പെട്ട് അകത്താക്കപ്പെട്ട ചിലർ പറയുന്നതു പോലെ Sys നെ രാഷ്ട്രീയപ്പാർട്ടി

യാക്കാനുള്ള കാന്തപുരം ഉസ്താദിൻ്റെ നീക്കമല്ല. നട്ടാൽ  മുളക്കാത്ത നുണയാണത്.

അങ്ങനെയായിരുന്നങ്കിൽ സമസ്ത പിളർന്ന ഉടനെ പാർട്ടി ഉണ്ടാക്കണ്ടെ? ,പത്തുമുപ്പതു

കൊല്ലമായില്ലെ .ഇതുവരെ ഉണ്ടാക്കിയോ? അതേ സമയം   സമസ്തക്ക് രാഷ്ട്രീയമില്ല

എന്ന പ്രഖ്യാപിത നയത്തിൽ  കാന്തപുരം ഉസ്താദും അനിയായികളും ഉറച്ചു നിൽക്കു

മ്പോൾ അപ്പുറത്തുള്ളവർ,, സമസ്തക്ക് രാഷ്ട്രീയമില്ല. ലീഗും സമസ്തയും ഒറ്റക്കെട്ടാണ്,,

എന്നു പറയുന്നതിൽ നിന്നുംആർക്കാണ് നയവ്യതിയാന മുണ്ടായത് എന്ന് വ്യക്തമാണ്.

എങ്കിലും ശംസുൽ ഉലമ തൻ്റെ അവസാന കാലത്ത്  കാര്യങ്ങൾ ശരിയല്ലെന്നു് തിരിച്ചറി

യുകയും എങ്ങനെയെങ്കിലും ഇരുസമസ്ത കളും യോജിക്കണമെന്നും  ഉൽക്കടമായി

ആഗ്രഹിച്ചിരുന്നു വെന്നാണ് ജനാബ് അബ്ദുറഹ്മാൻ കല്ലായി  ചന്ദ്രികയിൽ എഴുതിയത്.

,ഒരേ ആദർശത്തിനു വേണ്ടി  ഒന്നിച്ചു പ്രവർത്തിക്കാൻ അല്ലാഹു ഇരുസമസ്തകൾക്കും

തൗഫീഖ് നൽകട്ടെ.  നിഷ്പക്ഷ നിലപാടിലുറച്ച് സമുദായ സേവനം ചെയ്യാൻ ലീഗിനും

സാധിക്കുമാറാകട്ടെ - ആമീൻ.

അഭിവന്ദ്യ ഗുരു കാന്തപുരം ഉസ്താദിൻ്റെ പേരിൽ ചാനലിൽ കയറി ഒരാൾ കളവു പറഞ്ഞ

ഞ തു കൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത്. സുന്നി ഐക്യം ആഗ്രഹിക്കുന്നവർ 

ക്ഷമിക്കുക.

          റഹ്മത്തുള്ളാഹ് സഖാഫി എളമരം[FB പോസ്റ്റ്]