ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label നബിദിന റാലിയിലെ ബ്ളോക്കും വഹാബികളുടെ ഇരട്ടത്താപ്പും!. Show all posts
Showing posts with label നബിദിന റാലിയിലെ ബ്ളോക്കും വഹാബികളുടെ ഇരട്ടത്താപ്പും!. Show all posts

Sunday, 4 November 2018

നബിദിന റാലിയും വഹാബികളുടെ ഇരട്ടത്താപ്പും!

വഴി ബ്ളോക്കാക്കൽ നബിദിനത്തിന് മാത്രമാണെങ്കിലേ കുഴപ്പമുള്ളു !.മുജാഹിദ് സമ്മേളനത്തിനാണെങ്കിൽ കുഴപ്പമില്ല?. വഴിയിലെ തടസങ്ങൾ നീക്കലാണ് ഈമാനിന്റെ ഏറ്റവും താഴ്ന്ന ......തുടങ്ങിയ ഹദീസുകളുമായി ഒരു സലഫിയെ പോലും കാണാതിരുന്നത് മഹാഭാഗ്യം!
നബിദിന സന്ദേശ റാലി ബന്ധപ്പെട്ട അധികാരികളുടെ സമ്മതം വാങ്ങി മാത്രമാണ് നടത്തുന്നത്.പൊതു ജനത്തിന് ബുദ്ധിമുട്ടാകാതെ അധികാരികൾ ശ്രദ്ധിക്കുന്നുമുണ്ട്.പൊതു ജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന രൂപത്തിൽ സഞ്ചാര തടസമുണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് ബോധ്യമുണ്ടായാൽ ,റാലി നടത്താനവർ അനുവാദം തരികയോ സംഘാടകരത് നടത്തുകയോ ഇല്ല. മാത്രവുമല്ല പൊതുജനത്തിന് തടസം ഉണ്ടാകുക എന്നത് ആനുപാതികവുമാണ്. നബി ദർശനത്തിന്റെ പ്രസക്തിയും സന്ദേശവും വിളിച്ചറിയിച്ചു കൊണ്ടും മത സൗഹാർദത്തിന്റെ പേരിൽ ഇതര മത സുഹൃത്തുക്കളുടെ പോലും സ്നേഹ സ്വീകരണങ്ങളേറ്റുവാങ്ങിയുമാണ് ഇത്തരം റാലികൾ നടത്തപ്പെടുന്നത്. അമ്പലങ്ങൾക്കു മുന്നിലും ചർച്ചുകൾക്കു മുന്നിലും ഇതര മതസ്ഥർ റാലി സ്വീകരിച്ച്   രാജ്യത്തെ മതേതര കൂട്ടായ്മയെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണെങ്ങും കാണുന്നത്.!. ചുരുക്കത്തിൽ മതേതര കൂട്ടായ്മക്കും മുസ്ലിം കൂട്ടായ്മക്കും ശക്തി പകരുന്നതാണിവയെല്ലാം...!  ഇത്തരം പരിപാടികളിൽ വഴി തടസമാരോപിക്കുന്ന നവീന വാദികളുടെ റാലികളുടെ തടസം വിലയിരുത്തുമ്പോൾ-എതിർപ്പിന്റെ കാരണമെന്തെന്ന് ഏതു കുട്ടിക്കും മനസിലാകും. മുസ്ലിംകളുടെ നബിദിന റാലിക്കും വഹാബികളുടെ റാലിക്കും ബ്ളോക്കിന്റെ പേരിൽ രണ്ട് നിയമമോ ... വഹാബീ ഐക്യപ്പെരുന്നാളിന് രാമനാട്ടുകര മുതൽ റോഡ് ബ്ളോക്കായിരുന്നെന്ന് അഭിമാനം കൊണ്ട വഹാബി ഓൺലൈൻ മുഫ്തിമാരെ ആരും മറന്നിട്ടില്ല. ചുരുക്കത്തിൽ വഹാബികളുടെ ഇരട്ടത്താപ്പിന്റെ കാരണം വളരെ വ്യക്തം...!
 






               കൊണ്ടോട്ടി മേഖലാ റാലി 1987


*നബിദിന റാലിയിൽ ബ്ളോക്കോ...?...!പരിഹാരമെന്ത് ...?*
👇👇👇👁👁👁
https://youtu.be/TxAg7OcUX24



*മുജാഹിദ് സംഘടനയുടെ നേതൃത്വത്തിൽ വനിതകളുടെ ഇസ്ലാമിക പ്രകടനം !*
👇👇👇👁👁👁
https://youtu.be/nFKGHxPHZwY