ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 31 January 2018

ജാമിദമാർക്ക് ജൻമം നൽകി മുജാഹിദുകൾ !









ജാമിദയെ വളർത്തിയത് വഹാബികൾ ❓
*ജാമിദയെ വളർത്തിയതാര് ?*
*മുജാഹിദുകളുടെ ഏതെല്ലാം മദ്രസ്സകളിലും കോളേജുകളിലും ക്ലാസ്സെടുത്തു?* *ജാമിദയുടെ കുടുംബ പാശ്ചാത്തലം ഏത് ?*
*തൻറ്റെ മുജാഹിദ് കുടുംബ പാശ്ചാത്തലവും മുജാഹദ് ബന്ധവും തുറന്ന് പറഞ്ഞ് ജാമിദ  മറുനാടൻ മലയാളിയോട്!*
https://youtu.be/oVPWlTJeJbk

ചേകന്നൂർ- ജാമിദ- മുജാഹിദ് ബന്ധം-മറുനാടൻ മലയാളിയോട് ❗
https://youtu.be/R-XzZoVaBdg

മുജാഹിദുകളുടെ ആദര്‍ശം

പ്രവാചക കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ കേരളീയ മുസ്‌ലിം സമൂഹം നിരാക്ഷേപം തുടര്‍ന്നുവന്ന സര്‍വ്വ മതമൂല്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഐക്യസംഘവും അവരുടെ പിന്‍മുറക്കാരായ മുജാഹിദ് പ്രസ്ഥാനവും രംഗത്തു വന്നത്. ഇസ്‌ലാമിക വിരുദ്ധ ലോബിയുടെ അജണ്ടകള്‍ മുസ്‌ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്യുകയും മാസോണിസ്റ്റ് ചാരന്മാരായി പ്രവര്‍ത്തിക്കുകയും ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നാണവര്‍ ആശയങ്ങള്‍ സ്വീകരിച്ചത്. വാസ്തവത്തില്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത് ശുദ്ധ വഹാബിസമായിരുന്നില്ല. അതിനെ ഒന്നുകൂടി പരിഷ്‌കരിച്ച് യുക്ത്യാധിഷ്ഠിതമാക്കിയ അഫ്ഗാനിയും അബ്ദയും റിളയുമാണ് ഇവിടുത്തെ മതനീവകരണ ചിന്തയുടെ സ്രോതസ്സുകള്‍.
സീതീ സാഹിബ് എഴുതി: ”സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന സയ്യിദ് റശീദ് റിദായുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന ‘അല്‍ മനാറി’ന്റെ ഒരു വായനക്കാരനായിരുന്നു (വക്കം) മൗലവി സാഹിബ്. സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ഈജിപ്തിലെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിദാ, മുതലായ സച്ചരിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥമ പ്രബോധകന്‍ മൗലവി സാഹിബായിരുന്നു.” (അല്‍ മനാര്‍ 1995 ജൂണ്‍)
”കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ കേരളത്തിലെ നവീകരണ പ്രസ്ഥാനത്തെ സ്വാധീനിച്ചിരുന്ന അറേബ്യന്‍ സ്രോതസ്സ് ഈജിപ്ത് ആയിരുന്നതിനാല്‍ ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിദാ തുടങ്ങിയവരെ വളരെ ആദരപൂര്‍വ്വമാണ് ഇസ്വ്‌ലാഹീ നേതാക്കള്‍ പരിചയപ്പെടുത്തിയിരുന്നത്.” (ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും: 24, എം.കെ. മുഹമ്മദലി സുല്ലമി).
”ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിദാ (അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ) തുടങ്ങിയവരുടെ ചിന്തകളാണ് കേരളത്തിലെ പരിഷ്‌കര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത്. (Ibid: 14)
”ഈജിപ്ഷ്യന്‍ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദാ തുടങ്ങിയവര്‍ക്ക് കേരളത്തിലെ മുജാഹിദുകള്‍ നല്‍കിയ ആദരവ്, അവരുടെ ആശയാദര്‍ശങ്ങള്‍ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അറബിക് കോളേജുകളില്‍ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്തു തൗഹീദ് അവയിലൊന്നാണ്.” (Ibid: 25)
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ സ്രോതസ്സും മാതൃകയും ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളാണെന്ന് വളച്ചുകെട്ടില്ലാതെ സ്ഥാപിക്കുകയാണിവിടെ. നജ്ദില്‍ ഇബ്‌നു അബ്ദില്‍ വഹാബ് കൊണ്ടുവന്ന വഹാബീ പ്രസ്ഥാനവുമായി കേരളത്തിലെ മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് നേരിട്ടു ബന്ധമുണ്ടായിരുന്നില്ല. അടുത്ത കാലമാത്രമാണ് ഗള്‍ഫു സലഫികളുമായി ഇവര്‍ ബന്ധം സ്ഥാപിക്കുന്നത്. ഈ വസ്തുത സുല്ലമി തന്നെ രേഖപ്പെടുത്തുന്നത് കാണുക. ”ഗള്‍ഫ് സലഫികളുമായി നാം അടുത്ത കാലത്താണ് ബന്ധപ്പെട്ടത്. ഗള്‍ഫില്‍ എണ്ണപണമുണ്ടാവുകയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്തു വരികയും ചെയ്തത് മുതലാണ് അതാരംഭിച്ചത്. അങ്ങനെയാണ് നമ്മെ കുറിച്ച് നാം ‘സലഫികള്‍’ എന്നു വിശേഷിപ്പിക്കുന്നത് വ്യാപകമായത്. അതിനു മുമ്പ് അവരുമായുള്ള നമ്മുടെ ബന്ധം പരിമിതമായിരുന്നു. എന്തിനധികം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിനു ശേഷം അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പ്രചരിപ്പിച്ചിരുന്ന പരിഷ്‌കര്‍ത്താക്കളെ നമുക്കറിഞ്ഞുകൂടാ. അവരുടെ ഗ്രന്ഥങ്ങളും രചനകളും നാം വായിച്ചിട്ടില്ല. നമ്മുടെ കോളേജുകളിലോ മതപാഠശാലകളിലോ അവ പഠിപ്പിക്കുന്നുമില്ല. ഗള്‍ഫ് സലഫികളുടെ നായകന്മാരുമായുള്ള നമ്മുടെ ഈ അകല്‍ച്ചയും ഈജിപ്തിലെ നവോത്ഥാന പ്രസ്ഥാനവുമായും അവടത്തെ പണ്ഡിതരുടെ ഗ്രന്ഥങ്ങളുമായുള്ള നമ്മുടെ ബന്ധവും ഗള്‍ഫ് സലഫികളുടെ പല വീക്ഷണങ്ങളോടും വിയോജിക്കാന്‍ നമ്മെ പേരിപ്പിച്ചു. ജിന്ന് ബാധ, അതിനുള്ള ചികിത്സ, സിഹ്‌റ്, അതിനുള്ള പ്രതിവിധി, വെള്ളത്തില്‍ മന്ത്രിച്ചൂതല്‍, സ്ത്രീകളുടെ സാമൂഹ്യ പ്രവര്‍ത്തന നിഷേധം തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്.” (ഗള്‍ഫ് സലഫിസം: 29)
നജ്ദിലെ പ്യൂരിറ്റന്‍ വഹാബിസത്തിന്റെ നിന്നല്ല, ഈജിപ്തിലെ നവീകരിക്കപ്പെട്ട വഹാബിസത്തില്‍ നിന്നാണ് കേരളത്തില്‍ ബിദ്അത്ത് പടര്‍ന്നതെന്ന് ഇവിടെ വ്യക്തമാണ്. മുജാഹിദ് നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ എഴുതുന്നു.
”1979-ല്‍ പുളിക്കലില്‍ ചേര്‍ന്ന ഒന്നാം മുജാഹിദ് സമ്മേളനം ലോക ശ്രദ്ധയാകര്‍ഷിച്ചു. സഊദി അറേബ്യയില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരുടെ സാന്നിധ്യം സമ്മേളനത്തിന്റെ ഗംഭീര്യം വര്‍ദ്ധിപ്പിച്ചു. അതുവരെ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് സംഘടനകള്‍ ‘സലഫി പ്രസ്ഥാനം’ എന്ന് വ്യാപകമായി അറിയപ്പെടാന്‍ തുടങ്ങിയത് പുളിക്കല്‍ സമ്മേളനം മുതലാണ്. അറബിയില്‍ സലഫി സംഘടനാ സമ്മേളനം എന്നര്‍ത്ഥം വരുന്ന പദങ്ങള്‍ ബനറില്‍ തന്നെ അറിയപ്പട്ടിരുന്നു. ഈജിപ്ത് കേന്ദ്രീകരിച്ച് രൂപപ്പെട്ടുവന്ന മുഹമ്മദ് അബ്ദു, റശീദ് റിള, ജമാലുദ്ദീന്‍ അഫ്ഗാനി എന്നിവരുടെ നവോത്ഥാന സംരംഭങ്ങളാണ് കേരളത്തിലെ ഇസ്വ്‌ലാഹീ ചലനങ്ങള്‍ക്ക് പ്രചോദനമായത്. റശീദ് റളയുടെ അല്‍മനാര്‍ അറബി മാസികയുടെ പേരാണ് നമ്മുടെ അല്‍മനാര്‍ മാസികയുടേത് എന്നത് ഈ ബന്ധത്തെ ദൃഢീകരിക്കുന്നു. ഈ ചരിത്ര സത്യം പഴയകാല മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ എമ്പാടും കാണാം.” (മുജാഹിദ് സമ്മേളന സപ്ലിമെന്റ് 2008 ഫെബ്രുവരി 10 ഞായര്‍ ചന്ദ്രിക).
മുജാഹിദുകളുടെ ആശയങ്ങളോരോന്നും മജല്ലത്തുല്‍ മനാറില്‍ നിന്നും തഫ്‌സീറുല്‍ മനാറില്‍ നിന്നും കടംകൊണ്ടതാണ്. പല വിഷയങ്ങളിലും വഹാബിസം മുസ്‌ലിം മുഖ്യധാരയുടെ കൂടെ നിന്നപ്പോള്‍ കേരളത്തിലെ മുജാഹിദുകള്‍ വിഘടിച്ചു നില്‍ക്കുകയായിരുന്നു. ഈ വിഘടന വാദത്തിന് അവര്‍ക്കു പ്രചോദനമേകിയത് ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ ആശയങ്ങളായിരുന്നു. ഈ വസ്തുത അവര്‍ തന്നെ തുറന്നു പറയുന്നത് കാണുക.
”മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്(റ) അറേബ്യയില്‍ വിശ്വാസ രംഗത്ത് സൃഷ്ടിച്ച പരിവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച കേരളത്തിലെ ഇസ്വ്‌ലാഹീ നായകര്‍ക്ക്, ഒട്ടേറെ വിഷയങ്ങളില്‍ ശൈഖിന്റെയും അനുചരന്മാരുടെയും പിന്‍ഗാമികളുടെയും വീക്ഷണങ്ങളെ തള്ളിക്കളയേണ്ടിവന്നിട്ടുണ്ട്. അവര്‍ സുന്നത്തുകളായി അനുഷ്ഠിക്കുന്ന ചില കാര്യങ്ങള്‍ മുജാഹിദുകളായ നാം ബിദ്അത്തുകളായി കാണുന്നുണ്ട്. വെള്ളിയാഴ്ചയിലെ രണ്ട് വാങ്കുകള്‍, പെരുന്നാളിന്റെ രണ്ടു ഖുതുബകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.” (ഗള്‍ഫ് സലഫിസം: 15)
”നമ്മുടെ ആശയാദര്‍ശങ്ങള്‍ ഗള്‍ഫിലെ അറബികള്‍ ഗ്രഹിക്കുകയാണെങ്കില്‍ അവര്‍ നമ്മെ സലഫികളായി അംഗീകരിക്കില്ല. ബിദ്അത്തുകാരും മുഅ്തസിലുകളുമായി പരിഗണിച്ചേക്കും. എന്തിനധികം നമ്മുടെ ആശയങ്ങള്‍ സൂക്ഷ്മമായി അവര്‍ ഗ്രഹിച്ചാല്‍ നമ്മെ അവര്‍ മുസ്‌ലിംകളായി പോലും അംഗീകരിച്ചുകൊള്ളണമെന്നില്ല. അവര്‍ വ്യക്തമായ കുഫ്‌റും മതപരിത്യാഗവുമായി കാണുന്ന കാര്യങ്ങള്‍ നാം അപ്രകാരം ഗണിക്കുന്നില്ല.” (Ibid: 58)
ഗള്‍ഫു വഹാബിസത്തിന്റെ വീക്ഷണത്തില്‍ നദ്‌വത്തുകാര്‍ മുസ്‌ലിംകള്‍ പോലുമല്ല. കാരണം അവര്‍ മാതൃക സ്വീകരിച്ചിരിക്കുന്നത് ഇബ്‌നു അബ്ദില്‍ വഹാബില്‍ നിന്നല്ല. ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നാണ്. ഈ മൂവര്‍ സംഘത്തെ ഗള്‍ഫ് വഹാബികള്‍ പോലും പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിംകളിലേക്ക് ഇറക്കുമതി ചെയ്തവരും മാസോണിസ്റ്റ് ചാരന്മാരുമായിട്ടാണ് കാണുന്നത്. അവരെയാണ് നദ്‌വത്തുകാര്‍ ‘തഖ്‌ലീദ്’ ചെയ്തത്. അതിന്റെ ഭാഗമായി മുജാഹിദുകളുയര്‍ത്തിയ ചില വാദങ്ങളിതാ.
1.    മനുഷ്യര്‍ക്ക് ജിന്നുബാധയും പിശാചുബാധയും ഏല്‍ക്കുകയില്ല. ജിന്ന്, പിശാച് തുടങ്ങിയവ ആധുനിക മൈക്രോസ്‌കോപ്പിലൂടെ കണ്ടെത്താവുന്ന ബാക്ടീരിയകളും വൈറസുകളുമാണ്.
2.    സിഹ്‌റ് (ആഭിചാരം) കേവലം തട്ടിപ്പും വഞ്ചനയും മാത്രമാണ്. അതു സംബന്ധമായി വന്ന ഹദീസുകള്‍ തള്ളപ്പെടേണ്ടവയാണ്.
3.    വെള്ളത്തില്‍ മന്ത്രിച്ചൂതല്‍ തെറ്റാണ്. ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം ഇങ്ങനെ തന്നെ.
4.    തറാവീഹ് എട്ടോ വട്ടപൂജ്യമോ ആകാം. ഇരുപത് കല്‍പിച്ച ഉമര്‍(റ) സുന്നത്തിനു വിരുദ്ധം പ്രവര്‍ത്തിച്ചു.
5.    ഉസ്മാന്‍(റ) നടപ്പിലാക്കിയ ജുമുഅയുടെ രണ്ട് വാങ്ക് നബിചര്യക്കു വിരുദ്ധമാണ്.
6.    യാത്രക്കാര്‍ സംഘടിച്ച് ജുമുഅ നിസ്‌കരിക്കുന്നത് ഇജ്മാഇനു വിരുദ്ധമാണെന്ന ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ഫത്‌വ ശരിയല്ല.
7.    പെരുന്നാളിനു രണ്ട് ഖുതുബ നിര്‍വഹിക്കുന്നതിനു തെളിവില്ല.
8.    സകാത്ത് കമ്മിറ്റി പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട പുണ്യകര്‍മ്മമാണ്. അതു പാടില്ലെന്ന ഗള്‍ഫ് സലഫികളുടെ വാദം ശരിയല്ല.
9.    നാളികേരം, റബ്ബര്‍, കരിമ്പ് തുടങ്ങിയവയിലെല്ലാം സകാത്ത് നല്‍കണം.
10.    ഗോളശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് മാസമുറപ്പിക്കേണ്ടതും നോമ്പും പെരുന്നാളുമെല്ലാം തീരുമാനിക്കേണ്ടതും.
11.    താടിയും തലപ്പാവും ഇസ്‌ലാമിന്റെ ചിഹ്നങ്ങളല്ല. അത് നിര്‍ബന്ധവുമില്ല. താടി വടിക്കുന്നവരെ ഇമാമത്ത് നിര്‍ത്തരുതെന്ന് പറയാവതല്ല.
12.    ഇസ്‌ലാമിക പ്രമാണങ്ങളില്‍ എല്ലാവര്‍ക്കും ഇജ്തിഹാദ് (ഗവേഷണം) നടത്താന്‍ അവകാശമുണ്ട്. മറ്റൊരു വ്യക്തിയെ തഖ്‌ലീദ് ചെയ്യാന്‍ പാടില്ല. ഇബ്‌നു തീമിയ്യയും ശൈഖ് നജ്ദിയും ഇബ്‌നു ബാസും മുജ്തഹിദ് മുത്വലഖുകളാകാത്തത് അവരുടെ തെറ്റാണ്.
13.    സ്ത്രീകള്‍ മുഖം മറക്കണം എന്നു കല്‍പ്പനയില്ല.
14.    മൂന്നു ത്വലാഖുകള്‍ ഒന്നിച്ചു ചൊല്ലിയാല്‍ ഒന്നു മാത്രമേ സംഭവിക്കൂ.
15.    സ്ത്രീ ജുമുഅ, ജമാഅത്ത് അനുവദനീയമെന്നു മാത്രമല്ല; പുണ്യകര്‍മ്മം കൂടിയാണ്.
16.    സ്വഹാബത്തിന്റെ വീക്ഷണങ്ങള്‍ മതത്തില്‍ പ്രമാണമല്ല.
17.    പരിമിത പരമ്പരകള്‍ മാത്രമുള്ള (ആഹാദ്) ഹദീസുകള്‍ തള്ളപ്പെടേണ്ടതാണ്.
18.    ബുദ്ധിക്കും ശാസ്ത്രത്തിനും യോജിക്കാത്ത ഹദീസുകളും ആയത്തുകളും തള്ളിക്കളയുകയോ വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയോ ആകാം.
19.    അവസാന നാളില്‍ ഇസ്‌ലാമിന്റെ സംരക്ഷണത്തിന് ഇമാം മഹ്ദി വരും എന്ന വിശ്വാസം തെറ്റാണ്. സൂഫി-ശിയാക്കളും അബ്ബാസികളും മതത്തിന്റെ പേരില്‍ കടത്തിക്കൂട്ടിയതാണത്.
20.    സംസം വെള്ളത്തിനു യാതൊരു മഹത്വവുമില്ല.
ഈ വാദങ്ങളെല്ലാം ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ വിശിഷ്യാ റശീദ് റിളയുടെ സ്വാധീനവലയത്തില്‍ പെട്ട് മുജാഹിദുകള്‍ ഉന്നയിച്ചതാണ്. ആഗോള വഹാബിസം (സലഫിസം) പോലും ഈ വിഷയത്തില്‍ മുസ്‌ലിം മുഖ്യധാരയുടെ കൂടെയാണ്. കേരളത്തിലെ മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളാക്കി ചിത്രീകരിക്കാന്‍ മുജാഹിദുകള്‍ മുഖ്യമായും അവലംബിക്കുന്നത് ‘ഇബാദത്തി’നു റശീദ് റിള നല്‍കിയ നിര്‍വചനമാണ്. ”ഇസ്‌ലാമിന്റെ മൗലികാദര്‍ശമായ തൗഹീദിന് നാം നല്‍കിവരുന്ന വ്യാഖ്യാന വിശദീകരണങ്ങളില്‍ പോലും ശൈഖ് മുഹമ്മദ് അബ്ദുവിനോടും അദ്ദേഹത്തിന്റെ ശിഷ്യന്‍ റശീദ് റിളയോടും നാം കടപ്പെട്ടിരിക്കുന്നു.” (Ibid: 26)
ബാങ്ക് പലിശ ഹലാലാക്കിക്കൊണ്ട് രംഗത്തുവന്ന ഐക്യസംഘത്തിനും കെ.എം. മൗലവിക്കും പ്രചോദനം അല്‍ മനാര്‍ തന്നെയായിരുന്നു. ബാങ്ക് പലിശ ഹലാലാക്കിയ മൗലവി ‘രിസാലത്തുല്‍ ഫില്‍ ബാങ്ക്’ എഴുതിയത് അല്‍ മനാറിലെ റിളയുടെ ലേഖനങ്ങള്‍ ആശ്രയിച്ചുകൊണ്ടായിരുന്നു. തഫ്‌സീറുല്‍ മനാര്‍ വായിച്ചാല്‍ മാത്രമേ ഖുര്‍ആനിന്റെ ആശയം ശരിക്കും മനസ്സിലാക്കാനാകൂ എന്നാണ് മുജാഹിദുകള്‍ കേരളത്തെ പഠിപ്പിച്ചത്. എടവണ്ണ അലവി മൗലവിയുടെ മകന്‍ സലാം സുല്ലമി പറയുന്നു: ‘പരിശുദ്ധ ഖുര്‍ആനിന്റെ ശരിയായ ആശയവും സത്യവും മനസ്സിലാക്കുവാന്‍ ഇമാം റശീദ് റിള(റ)യുടെ തഫ്‌സീറുല്‍ മനാര്‍ വായിക്കണമെന്ന് ഉപ്പ എപ്പോഴും ഉപദേശിക്കാറുണ്ട്. ഇമാം മുഹമ്മദ് അബ്ദു(റ), ഇമാം റശീദ് റിള(റ) തുടങ്ങിയവരെ ഇബ്‌നു തീമിയ്യയെക്കാളും ഉപ്പ ആദരിച്ചിരുന്നു.” (മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? 19)
ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളെ അന്ധമായി അനുകരിക്കാന്‍ പഠിപ്പിക്കുകയാണിവിടെ മുജാഹിദുകള്‍. മദ്ഹബിന്റെ ഇമാമുകളെ തള്ളിപ്പറയുകയും അനാദരിക്കുകയും ചെയ്തവര്‍ സാമ്രാജ്യത്വ ചാരന്മാരെയും മാസോണിസ്റ്റ് ശിങ്കിടികളെയും ഇമാമുമാരാക്കി പൂജിക്കുകയാണിവിടെ. അവരുടെ ചിന്തകളെ മലയാളീകരിച്ചതിനപ്പുറം നദ്‌വത്തുകാര്‍ കേരളത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു താരതമ്യ പഠനത്തിലൂടെ ആര്‍ക്കും മനസ്സിലാക്കാവുന്ന കേവല സത്യമാണ്.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്

Tuesday, 30 January 2018

പലിശ

🕷⚫🕷⚫🕷
🕷⛔🕷⛔🕷
🕷⚫🕷⚫🕷

*" ഹറാമിലൂടെ വളർന്നു വരുന്ന തടിക്ക് നരകമല്ലാതെ അർഹിക്കുന്നില്ല.. "*
ഹദീസ്..


_എൻ.ആർ.ഐ.ലോൺ..._
_ഗാർഹിക ലോൺ...._
_വിദ്യാഭ്യാസ ലോൺ...._
_വാഹന ലോൺ...._
_വിവാഹ ലോൺ.._
_കാർ ലോൺ...._
_ബൈക്ക് ലോൺ...._

_പണ്ടം പണയപ്പലിശ..._
_കൂട്ടു പലിശ...._

⛔⬆⛔
*ഫലമോ.?*
ബറകത്തില്ലാ പ്രവാസം
ബറകത്തില്ലാ  വീട്..
ബറകത്തില്ലാ കാർ/ഓട്ടോ / ബൈക്ക്...
ബറകത്തില്ലാ ഭക്ഷണം....
ബറകത്തില്ലാത്ത ജോലി..
ബറകത്തില്ലാ ദാമ്പത്യം..
ബറകത്തില്ലാ മക്കൾ...

*പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം*

👇👇👇👇👇👇👇👇

.........
ഇനിയും ബാങ്കു ലോണുകളുടേയും വാഹന,കൃഷി,ഹോം ലോണുകളുടേയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍.......

👇👇👇👇👇👇👇

*പലിശ* വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

_ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?_

36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية
അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: " അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് " (റവാഹു അഹ്മദ്)

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം ..

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه
അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " - [റവാഹുല്‍ ബൈഹഖി]

_*പക്ഷെ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു ?!*_

_*നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം ..*_

 അല്ലേ !... ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും .. എന്തുകൊണ്ട് ?! ..
വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട് ?! ...

തെറ്റുകളെയും അവയുടെ ഗൌരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ ?!

ഇമാം മാലിക് (റ) പറയുന്നു : ' _*അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല'*_

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]

_*പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ്*_
 എന്ന് പ്രവാചകന്റെ ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം]

⚫⚫⚫⚫
നിറുത്താം, ഈ ഏർപ്പാട്...
ഉള്ളതുകൊണ്ട് റബ്ബിന്റെ തൃപ്തിയോടെ ജീവിക്കാം..

 _*താല്കാലിക ആയുസ്സല്ലെയുള്ളൂ.??പിന്നെന്തിനീ ആക്രാന്തം.??*_

🕷⚫🕷⚫🕷
🕷⛔🕷⛔🕷
🕷⚫🕷⚫🕷

മുസ്‌ലിം സ്ത്രീയുടെ പുതിയ ഗുണകാംക്ഷികള്‍


  മുത്വലാഖ് നിയമം മുസ്‌ലിം സ്ത്രീകളെ സഹായിക്കുന്നതിന് പകരം പുരുഷന്മാരെ കുറ്റവാളികളാക്കാനാണ് സഹായിക്കുന്നത് എന്നതിനാല്‍ കേന്ദ്ര നീക്കങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കാപട്യവും രാഷ്ട്രീയവും ഏതൊരു സാധാരണ പൗരനും മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതൊരു സ്ത്രീക്കും ഭര്‍ത്താവിനെതിരെ ഏതു സന്ദര്‍ഭത്തിലും ഉപയോഗിക്കാവുന്ന പുതിയ മുത്വലാഖ് നിയമം, ഭര്‍ത്താവ് അഴിക്കുള്ളിലാണെങ്കില്‍ പോലും ഭാര്യക്ക് നഷ്ടപരിഹാരവും ചെലവും നല്‍കാനാണ് നിര്‍ദേശിക്കുന്നത്. മുത്വലാഖില്‍ ഇത്രമേല്‍ താത്പര്യം കാണിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളുടെ വിമോചനത്തിന് ഒരു പ്രാധാന്യവുംനല്‍കാത്തതെന്നും ഹിന്ദുസമുദായത്തിലെ പുരുഷനിയന്ത്രിത വിവാഹവ്യവസ്ഥ, സ്ത്രീവിരുദ്ധത എന്നിവ കാണാത്തതെന്നും അല്‍-ജസീറ ചോദിക്കുന്നു.      

ഇന്ത്യയുടെ ഭരണം കൈയാളുന്ന ബി ജെ പിക്ക് രാജ്യത്തെ മുസ്‌ലിം സ്ത്രീകളെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ, എന്തുകൊണ്ടാണ് അവര്‍ക്ക് മുസ്‌ലിം പുരുഷന്മാരോട് അത്തരം ഇഷ്ടം തോന്നാത്തത് എന്ന തമാശ ചോദിച്ചാണ്, നരേന്ദ്ര മോദി: സ്ത്രീ അവകാശങ്ങളുടെ അന്തകന്‍ എന്ന തലക്കെട്ടില്‍ അല്‍-ജസീറ കഴിഞ്ഞ ദിവസം ഒരു നീണ്ട ലേഖനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുത്വലാഖ് നിരോധിക്കണമെന്ന നിരീക്ഷണം സുപ്രീം കോടതി മുന്നോട്ടുവെച്ചതു മുതലാണ് ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ നല്ല പൗരന്മാരാക്കാനും ബി ജെ പിയും ആര്‍ എസ് എസും സംഘ്പരിവാര്‍ സംഘടനകളും ആലോചിച്ചുതുടങ്ങിയത്. സുപ്രീം കോടതിയുടെ ഈ നിരീക്ഷണം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ബി ജെ പി കൈയാളുന്ന ലോക്‌സഭയില്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കണമെന്നും ഇന്ത്യയില്‍ അത് പൂര്‍ണമായി നിരോധിക്കണമെന്നുമുള്ള പ്രമേയം പാസ്സാക്കി. അങ്ങനെ ചെയ്യുന്ന മുസ്‌ലിം പുരുഷന്മാരെ മൂന്ന് വര്‍ഷം അഴിക്കുള്ളിലാക്കണമെന്നുള്ള ബില്ലും പാസ്സായി.
മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനും മുന്നേറ്റത്തിനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ ചുവടുവെപ്പായാണ് ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും ഈ നീക്കങ്ങളെ വിശേഷിപ്പിച്ചതും പ്രചരിപ്പിച്ചതും. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ പരിഷ്‌കര്‍ത്താവാണ് മോദിയെന്നും മതം പര്‍ദക്കുള്ളില്‍ തളച്ചിട്ട സ്ത്രീകളുടെ വിമോചനത്തിനായി ഇനിയും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുമെന്നും ഈ സംഘടനകള്‍ വ്യാപകപ്രചാരണം തുടരുകയും ചെയ്യുന്നു. ഇത്തരം നീക്കങ്ങളിലൂടെ മുത്വലാഖ് ഇല്ലാതാകുമെന്നും അതുവഴി നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് ലഭിക്കുമെന്നുമാണ് ബി ജെ പി കണക്കുകൂട്ടുന്നത്. മുസ്‌ലിം വ്യക്തിനിയമങ്ങളെ വെല്ലുവിളിക്കാനും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടാനുമുള്ള മോദിജിയുടെ തന്റേടം ചരിത്രത്തിലിടം നേടുമെന്നും പാര്‍ട്ടി വിശ്വസിക്കുന്നു.
പുതിയ നിയമങ്ങള്‍ മുസ്‌ലിം സ്ത്രീകളെ സഹായിക്കുന്നതിന് പകരം പുരുഷന്മാരെ കുറ്റവാളികളാക്കാനാണ് സഹായിക്കുന്നത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കാപട്യവും രാഷ്ട്രീയവും ഏതൊരു സാധാരണ പൗരനും മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതൊരു സ്ത്രീക്കും ഭര്‍ത്താവിനെതിരെ ഏതു സന്ദര്‍ഭത്തിലും ഉപയോഗിക്കാവുന്ന പുതിയ മുത്വലാഖ് നിയമം, ഭര്‍ത്താവ് അഴിക്കുള്ളിലാണെങ്കില്‍ പോലും ഭാര്യക്ക് നഷ്ടപരിഹാരവും ചെലവും നല്‍കാനാണ് നിര്‍ദേശിക്കുന്നത്. മുത്വലാഖില്‍ ഇത്രമേല്‍ താത്പര്യം കാണിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളുടെ വിമോചനത്തിന് ഒരു പ്രാധാന്യവും നല്‍കാത്തതെന്നും ഹിന്ദുസമുദായത്തിലെ പുരുഷനിയന്ത്രിത വിവാഹവ്യവസ്ഥ, സ്ത്രീവിരുദ്ധത എന്നിവ കാണാത്തതെന്നും അല്‍-ജസീറ ചോദിക്കുന്നു.
ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനെത്തിയ ഇന്ത്യയിലെ തീവ്രവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും എത്രത്തോളം സ്ത്രീവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ലൗ ജിഹാദ്, മുത്വലാഖ് വിഷയങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ബി ജെ പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കാണിച്ച അക്രമണങ്ങള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കിത്തരുന്നു. 2017 ഡിസംബറില്‍ ഡല്‍ഹിക്കടുത്ത ഗാസിയാബാദില്‍ ഒരു മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ വ്യാപകമായ ആക്രമണങ്ങളാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്നത്. ഈ വിവാഹത്തിന് വധൂവരന്മാര്‍ക്ക് തങ്ങളുടെ അനുവാദം ലഭിച്ചിട്ടില്ല എന്നതായിരുന്നു ബി ജെ പി വക്താക്കള്‍ ഔദ്യോഗികമായി പറഞ്ഞത്. ഭരണഘടനാവിരുദ്ധമായ ഈ വിചിത്രവാദം ഉയര്‍ത്തിയാണ് ഇരുകുടുംബങ്ങളിലെയും നിരവധി പേരെ അടിച്ചവശരാക്കിയത്. മിശ്രവിവാഹം, മതം മാറ്റം എവിടെയുണ്ടോ അവിടങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുക എന്നതാണ് ഇപ്പോള്‍ ഈ സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിനായി വ്യാജപ്രചാരണങ്ങള്‍ സൃഷ്ടിക്കുക, പോലീസ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക, ആയുധങ്ങളേന്തി ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ നടത്തുക, എതിര്‍ക്കുന്നവരുടെ കുടുംബാംഗങ്ങളെ കൈയേറ്റം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്നത് ഒരു സ്വാഭാവികപരിണതിയായാണ് ഹിന്ദു സംഘടനകള്‍ കണക്കാക്കുന്നത്. സംഘ്പരിവാര്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും പോയിട്ട് ജീവിക്കാനുള്ള സാഹചര്യം പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. ലൗ ജിഹാദിന്റെ പേരില്‍ രാജസ്ഥാനിലെ 36 വയസ്സുള്ള ശംഭുലാല്‍ റിഗര്‍ വയോധികനായ അഫ്‌റസുലിനെ ജീവനോടെ കത്തിക്കുകയും അത് പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും 2017 ഡിസംബറിലായിരുന്നു. വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും ശംഭുലാലിന് ഒന്നും സംഭവിച്ചില്ല. ഒരു ഹിന്ദു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ ആളുമാറിപ്പോയി വധിച്ചുപോയതാണെന്ന് പറഞ്ഞാണ് രാജസ്ഥാന്‍ പോലീസ് അയാളെ വെറുതെ വിട്ടത്. അപ്പോഴും മിശ്രവിവാഹിതരാകുന്നവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെ.
ഈ വര്‍ഷം ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ മൂന്ന് മുസ്‌ലിം യുവാക്കളെ ക്രൂരമായി അടിച്ചവശരാക്കിയതും ലൗ ജിഹാദിന്റെ പേരിലായിരുന്നു. ഈ മൂന്ന് പേരില്‍ ഒരാള്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു എന്നതായിരുന്നു അവരുടെ കുറ്റം. വിശ്വഹിന്ദു പരിഷത്തായിരുന്നു ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇത്തരം സദാചാരഗുണ്ടായിസം നടപ്പില്‍ വരുത്താനായി ഓരോ പ്രദേശത്തെയും സാമൂഹിക ചുറ്റുപാടിനനുസരിച്ചുള്ള നിരവധി സംഘടനകളാണ് ഔദ്യോഗികമായും അല്ലാതെയും ബി ജെ പി-ആര്‍ എസ് എസ്സിന് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘടനകള്‍ സ്വയം സൃഷ്ടിച്ചെടുത്ത ചില ഭരണഘടനാ നിയമങ്ങളുണ്ട്. ഒരു മുസ്‌ലിം യുവാവിന് ഹിന്ദു പെണ്‍കുട്ടിയുമായി ഒരു ബന്ധം ഒരു നിലയിലും സംഭവിക്കാന്‍ പാടില്ല എന്നതും മിശ്രവിവാഹശ്രമങ്ങളെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനാണെന്നതും അത്തരം നിയമങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക പോലീസ് സംവിധാനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. ആരെയും എങ്ങനെയും ആക്രമിക്കാനും സദാചാരപ്പോലീസായി മനുഷ്യത്വവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുമുള്ള ലൈസന്‍സാണ് ഈ സാഹചര്യം സംഘ്പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. കേന്ദ്രഭരണം ബി ജെ പിക്കാണ് എന്ന ചിന്തയും പോലീസുകാര്‍ക്ക് തങ്ങളെ ഒന്നും ചെയ്യാനാവില്ല എന്ന അഹങ്കാരവുമാണ് കൊടുംക്രൂരതകള്‍ ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങള്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും ഭയാനകമാണ്. ഇത്തരം തോന്നിവാസങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പ്രധാനമന്ത്രി പാലിക്കുന്ന കുറ്റകരമായ മൗനവും ഏറെ അപലപനീയവും ഇത്തരം ക്രൂരതകള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ലൗജിഹാദിന്റെ പേരില്‍ ഇവര്‍ കൊന്നുതള്ളിയ ഹിന്ദുപെണ്‍കുട്ടികളുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്.
ബി ജെ പിയും ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള സംഘടനകളും മുസ് ലിം സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടത്, പതിറ്റാണ്ടുകളായി ചെയ്തുവരുന്ന തീവ്രവലതുപക്ഷ-ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ്. നിരവധി വര്‍ഗീയ അജന്‍ഡകളുടെ ഒരു ഭാഗം മാത്രമായേ ഇത്തരം നീക്കങ്ങള്‍ കാണേണ്ടതുള്ളൂ.
1950-ല്‍ ഹിന്ദു വ്യക്തിനിയമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ ഹിന്ദു സംഘടനകള്‍ പ്രധാനമായും ആരോപിച്ചിരുന്നത്, മുസ്‌ലിംകളെ പ്രീണിപ്പിച്ച് വോട്ടു നേടാനുള്ള അടവാണ് ആ നീക്കമെന്നതായിരുന്നു. 1947-ലെ വിഭജനത്തെ തുടര്‍ന്ന് ഏറെ സങ്കീര്‍ണമായ ജീവിതസാഹചര്യത്തിലേക്ക് പോകേണ്ടിവന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളെ വ്യക്തിനിയമങ്ങളുടെ പേരില്‍ കൂടി ക്രൂശിക്കുന്നത് കടുത്ത അനീതിയായിരിക്കും എന്നൊന്നും ഹിന്ദു സംഘടനകള്‍ അംഗീകരിച്ചിരുന്നില്ല. അതേ പാരമ്പര്യം പേറിയാണ് ഇന്നത്തെ ഹിന്ദു ഭീകരസംഘടനകള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീവിരുദ്ധരീതികളിലൂടെ ഇവിടെ സ്ത്രീകളെ ശാക്തീകരിക്കാന്‍ ശ്രമിക്കുന്നത്. അന്ന് മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ തൊടാന്‍ ധൈര്യമില്ലാതിരുന്ന കോണ്‍ഗ്രസിനുള്ള മറുപടിയാണ് മോദി എന്ന നേതാവ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നാണ് തീവ്രഹിന്ദു സംഘടനകള്‍ സ്വന്തം അണികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. അതുവഴി, രാജ്യത്തെ മുസ്‌ലിം ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് തള്ളിവിടാനുള്ള സംഘ്പരിവാര്‍ നീക്കവുമാണ് യഥാര്‍ഥത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നീക്കങ്ങളില്‍ നിഴലിച്ചുകാണുന്നത്. കോണ്‍ഗ്രസ് ചെയ്ത ‘ചരിത്രപരമായ തെറ്റ്’ എത്ര ധീരമായാണ് നരേന്ദ്ര മോദി തിരുത്തിയതെന്നാണ് സംഘ്പരിവാര്‍ സ്വന്തം അണികളോട് ചോദിക്കുന്നതും വര്‍ഗീയപ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്നതും.
സ്ത്രീശാക്തീകരണ പരിപാടികള്‍, സംഘടനകള്‍, വ്യക്തികള്‍, മതചിഹ്നങ്ങള്‍, മതേതരമുന്നേറ്റങ്ങള്‍, പുരോഗമന സംവാദങ്ങള്‍ – എല്ലാത്തിനോടും അസഹിഷ്ണുത പുലര്‍ത്തുകയും അതേസമയം സ്ത്രീപുരോഗമനം പ്രസംഗിക്കുകയും ചെയ്യുന്ന കപടനാടകങ്ങളാണ് ബി ജെ പിയുടെ കാര്‍മികത്വത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളുടെ ആസൂത്രകരും ഗുണഭോക്താക്കളും അവര്‍ തന്നെയാണ് എന്നതാണ് തിരിച്ചറിയപ്പെടാതെ, ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന യാഥാര്‍ഥ്യം.


 യാസര്‍ അറഫാത്ത് നൂറാനി
yaazar.in@gmail.com
സിറാജ് ദിനപ്പത്രം  January 31, 2018 

ത്വരീഖത്തും ശിയാഇസവും തല കുത്തിമറിയുന്ന മുജാഹിദും!

⚪🔴🔵
നിലവിൽ ,ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥയിലായി വഹാബി മൗലവിമാർ!
ഇനി എന്ത് ചെയ്യും...?- എന്നു മാത്രം ചോദിക്കരുത് .
▫▫▫▫▫▫▫▫

സലഫി തീവ്രവാദ ചിന്തകളും പ്രവർത്തനങ്ങളും സുന്നികൾ പൊതുസമൂഹത്തിൽ തുറന്ന് കാണിച്ചതോടെ
മൗലവിമാർ തീർത്തും പ്രതിസന്ധിയിലായി.

സുന്നികളുടെ മേൽ ശിആയിസം വെച്ചു കെട്ടി പ്രതിരോധിക്കാനാണ് പിന്നീടുള്ള  ശ്രമം.
പക്ഷെ,
അതൊക്കെ വെറും കുമിളകളാണെന്നുമാത്രം പാവം മൗലവിമാർ വൈകിയാണറിഞ്ഞത്!. വഹാബികൾക്ക് കിട്ടിയതോ എട്ടിന്റെ പണിയും!

തരീഖത് ബിദ്അത്ത്,
ശിആയിസം👇👇👇

ഒരു മൗലവി എഴുതുന്നു:
"നൂറുകണക്കിന് ത്വരീഖത്തുകളുണ്ട്.ഇറാൻ കാരനായ അബൂ സഈദ് മുഹമ്മദ് ബിൻ അഹമ്മദ് എന്ന സൂഫിയാണ് ഈ ബിദ്അത്തിന് രൂപം കൊടുത്തതെന്നു ചില പണ്ഡിതന്മാർ പറയുന്നു.ഇറാനിൽ നിന്നും ഇറക്കുമതി ചെയ്ത ബിദ്അതാണ് ത്വരീഖത്തെന്നു ചരിത്ര പുസ്തകങ്ങൾ പറയുന്നു.
ഇറാഖിൽ റിഫാഈ ത്വരീഖത്തും ഖാദിരിയ ത്വരീഖത്തും ഈജിപ്തിൽ ശാദുലി ത്വരീഖത്തും അഹ്മദി ത്വരീഖത്തും സൂഖി ത്വരീഖത്തും പ്രത്യക്ഷപ്പെട്ടു.
സ്ഥാപകരായ സൂഫികളുടെ പേരിലാണ് ത്വരീഖത്തുകൾ പൊതുവെ അറിയപ്പെടുന്നത്.
ത്വരീഖത്തുകളാണ് മുസ്‌ലിം ഐക്യം തകർത്തതെന്ന് ചരിത്രം ഓർമപ്പെടുത്തുന്നു.സൂഫി ചിന്താഗതികൾ ശിയാഇസത്തിന്റെ ഉല്പന്നങ്ങളാണ്."

         വിചിന്തനം 2018
         ജനുവരി 26 പേജ്‌ 6


തരീഖത്
ബിദ്അത്തല്ല👇👇👇
 
തരീഖത്ത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സുന്നിയായ സൈനുദ്ധീൻ  മഖ്‌ദൂ(റ)വിനെ മുജാഹിദ് പരിചയപ്പെടുത്തിയത് നോക്കൂ...     


"സൈനുദ്ധീൻ മഖ്‌ദൂം പ്രസിദ്ധ ശാഫിഈ പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമിയുടെ ശിഷ്യനായിരുന്നു.മഖ്‌ദൂം കുടുംബം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തിൽ മതപ്രബോധനം നടത്തിവന്നു...ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തോടൊപ്പം മഖ്‌ദൂം നേതൃത്വം ഖാദിരി,രിഫാഈ, നഖ്‌ശബന്തി,ശാദുലി, ചിശ്ത്തി തുടങ്ങിയ അനേകം ത്വരീകത്തുകൾക്ക് ശക്തിപകർന്നു. എങ്കിലും അവർ ശിർക്ക്, ബിദ്അത്തുകൾ ചെയ്തിരുന്നില്ല."
       
      വിചാരം'07
      MSM സുവനീർ
     പേജ്: 25


സുന്നികൾ തരീഖത് സ്വീകരിച്ചതിന്റെ പേരിൽ ശിയാഇസം ആരോപിക്കുന്നവർ മുമ്പ് എഴുതിവെച്ച ഈ വസ്തുതകളൊക്കെ എന്ത് ചെയ്യും..??

🔹🔹▫🔹🔹🔹▫🔹

ചേകന്നൂരിസം

പ്രത്യക്ഷത്തില്‍ കാതിനിമ്പവും കണ്ണിനു കുളിര്‍മയും ഖല്‍ബിന് ആകര്‍ഷണീയതയും പകരുന്ന പ്രമേയങ്ങളാണ് എക്കാലത്തും മതനവീകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. ആഴത്തില്‍ ചിന്തിക്കുമ്പോള്‍ മാത്രമേ പലപ്പോഴും അവയുടെ അപകടം തിരിച്ചറിയാനാവൂ. നദ്‌വത്തുല്‍ മുജാഹിദിനും ജമാഅത്തെ ഇസ്‌ലാമിയും കേരളക്കരയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരും പൊതുസമൂഹത്തിനു ഇത്തരം ചില മരുന്നുകള്‍ സമര്‍പ്പിച്ചിരുന്നു. ഖുര്‍ആനും സുന്നത്തും ഓരോരുത്തര്‍ക്കും ഗവേഷണം ചെയ്ത് വിധിവിലക്കുകള്‍ കണ്ടെത്താവുന്ന വിധത്തിലാണുള്ളതെന്നും എല്ലാവരും അതില്‍ ഗവേഷണം നടത്തി സ്വന്തമായി കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കണമെന്നും അവര്‍ സമൂഹത്തോട് വിളിച്ചുപറഞ്ഞു. പ്രമാണങ്ങള്‍ക്ക് മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാന വിശദീകരണങ്ങള്‍ അവലംബിക്കുന്നതും അവര്‍ ഗവേഷണ സപര്യയിലൂടെ കണ്ടെത്തിയ വിധിവിലക്കുകള്‍ പിന്തുടരുന്നതും അനുകരിക്കുന്നതും മഹാപാതകമാണെന്ന് വരുത്തിത്തീര്‍ത്തു.
നദ്‌വത്തിന്റെയും ജമാഅത്തിന്റെയും സമര്‍ത്ഥനങ്ങളില്‍ ആകൃഷ്ടരായ പലരും പ്രമാണങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കാനും സ്വതന്ത്രമായി ഗവേഷണ ഫലങ്ങള്‍ പുറത്തുവിടാനും ഒരുമ്പെട്ടു. അതിന്റെ ശേഷവിശേഷമെന്നോണം നിരവധി വിതണ്ഡ വാദങ്ങളും വികല ചിന്തകളും ഇസ്‌ലാമിന്റെ പേരില്‍ അവതരിപ്പിക്കപ്പെട്ടു. ഇജ്തിഹാദിന്റെ കവാടം തള്ളിത്തുറന്ന് എല്ലാവര്‍ക്കും സൗജന്യ പ്രവേശം നല്‍കി. പ്രമാണങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഗവേഷണം നടത്താന്‍ കയറൂരിവിട്ടവര്‍ക്കു പോലും പിന്നീട് നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം അതിന്റെ ഫലങ്ങള്‍ പുറത്തുവന്നു. വഹാബിസത്തില്‍ ആകൃഷ്ടനായ സി.എന്‍. അഹ്മദ് മൗലവിയാണ് ഇജ്തിഹാദിന്റെ ആനുകൂല്യങ്ങളുപയോഗിച്ച് വഹാബി-മൗദൂദികള്‍ക്കു പോലും സ്വീകാര്യമല്ലാത്ത വാദങ്ങളുമായി രംഗത്തു വന്ന പ്രഥമ വ്യക്തി. 1953-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയിലുടനീളം നൂതന വാദങ്ങളും വികല നിലപാടുകളും എഴുന്നള്ളിക്കപ്പെട്ടു. മതത്തെ അടിമുടി പൊളിച്ചെഴുതുന്നവയായിരുന്നു അവയില്‍ പലതും. അതുകൊണ്ട് തന്നെ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ക്കുപോലും അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാനായില്ല.
സി.എന്‍. അഹ്മദ് മൗലവിയുടെ ചിന്തകള്‍ പല മോഡേണിസ്റ്റുകളെയും ആകര്‍ഷിച്ചിരുന്നുവെങ്കിലും അതിനു സംഘടിത രൂപമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒറ്റപ്പെട്ടു കഴിയേണ്ടിവന്നു. എന്നാല്‍ 1969-ല്‍ ചേകന്നൂര്‍ എന്ന പി.കെ.എം. അബുല്‍ ഹസന്‍ മൗലവി, സി.എന്‍. മൗലവിയെ കവച്ചുവെക്കുന്ന മറ്റു ചില വാദങ്ങളുമായി പ്രത്യക്ഷപ്പെട്ടു. ഓറിയന്റലിസ്റ്റുകളും മുഅ്തസിലുകളും അറബ് മോഡേണിസ്റ്റുകളുമെല്ലാം വിസര്‍ജിച്ച വികല ചിന്തകള്‍ പുതിയ കുപ്പിയിലിട്ട് മലയാളക്കരയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘നിരീക്ഷണം’ മാസികയിലൂടെ പ്രസ്തുത ചിന്തകളെല്ലാം ചേകന്നൂര്‍ മൗലവി പ്രചരിപ്പിച്ചു. മോഡേണിസം തലക്കു പിടിച്ച പല മുസ്‌ലിം നാമധാരികളെയും അതാകര്‍ഷിച്ചു. അവരെല്ലാം ചേര്‍ന്ന് ‘ഖുര്‍ആന്‍ ആന്റ് മോജേണ്‍ ഏജ് സൊസൈറ്റി’ എന്ന ഒരു സംഘടനക്കു രൂപം നല്‍കി. പിന്നീടത് ‘ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി’ എന്നാണ് അറിയപ്പെട്ടത്.
വിതണ്ഡ വാദങ്ങള്‍
ഇസ്‌ലാമിന്റെ അടിത്തറ മാന്തുന്ന വാദങ്ങളാണ് ചേകന്നൂര്‍ മൗലവി ഉയര്‍ത്തിയത്. തന്റെ പ്രസ്ഥാനത്തിന് ‘ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി’ എന്നു പേരിട്ടിരുന്നെങ്കിലും ഖുര്‍ആനുമായോ സുന്നത്തുമായോ യാതൊരു ബന്ധവും അതിനുണ്ടായിരുന്നില്ല. ഖുര്‍ആനിന്റെ മൗലികതയെ ചോദ്യം ചെയ്യുന്നതായിരുന്നു ചേകന്നൂരിന്റെ ഓരോ നീക്കങ്ങളും. സുന്നത്തിനോടാകട്ടെ, അയാള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഹദീസുകളെ മുഴുവന്‍ നിഷേധിച്ചു തള്ളി. ഹദീസുകള്‍ ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സ്വഹാബികളുടെ നീതിബോധത്തെ ചോദ്യം ചെയ്തു. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്ത അബൂഹുറൈറ(റ)യെ ജൂത ചാരനാക്കി ചിത്രീകരിച്ചു. സ്വഹീഹുല്‍ ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള ഹദീസ് സമാഹാരങ്ങള്‍ കേവലം വാറോലകളാണെന്നു പരിഹസിച്ചു. തന്റെ വിതണ്ഡ വാദങ്ങള്‍ക്കു മുന്നിലെ ഏറ്റവും വലിയ പ്രതിരോധം ഹദീസുകളാണെന്നു മനസ്സിലാക്കി തന്നെയാണ് അദ്ദേഹം അതിനെതിരെ തിരിഞ്ഞത്.
ഖുര്‍ആനും സുന്നത്തും ഉയര്‍ത്തിപ്പിടിക്കുന്നവരെ വലയിലാക്കാനുള്ള ഒരു തന്ത്രമായിരുന്നു വാസ്തവത്തില്‍ ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി. ഖുര്‍ആനും സുന്നത്തുമില്ലാത്ത കേവല ജല്‍പനങ്ങള്‍ മാത്രമായിരുന്നു അതിന്റെ അടിത്തറ. ഇസ്‌ലാമില്‍ നിന്നു തെറിച്ചുപോകുന്ന അത്യന്തം അപകടകരമായ വാദങ്ങളാണതുയര്‍ത്തിയത്. ചില സാമ്പിളുകള്‍ കാണുക.
1. സര്‍വ്വമത സത്യവാദം: ഇസ്‌ലാം മാത്രമാണ് സത്യമാര്‍ഗമെന്നും അതല്ലാത്ത മറ്റു മതമോ ആദര്‍ശമോ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നുമുള്ള ഖുര്‍ആനിന്റെ (3:19,85) പ്രഖ്യാപനത്തെ ചോദ്യം ചെയ്തു. ചേകന്നൂരികള്‍ എഴുതുന്നു: ”മുസ്‌ലിംകള്‍ അന്ധമായി വിശ്വസിക്കുന്നത് ഇസ്‌ലാം മാത്രമാണ് സത്യമായ ഏക മതമെന്നാണ്. മറ്റു മതങ്ങളും മതഗ്രന്ഥങ്ങളുമെല്ലാം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടുകൂടി അസാധുവും കാലഹരണപ്പെട്ടതുമായി എന്ന് പൊതുവില്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം മതഗ്രന്ഥമായ ഖുര്‍ആനിനു വിരുദ്ധമാണ്.” (ചേകന്നൂര്‍ മൗലവി ജീവിതവും സന്ദേശവും. പേജ്: 83-എം.പി. മുഹമ്മദുണ്ണി മൗലവി)
2. പ്രവാചകരെ അനുസരിക്കേണ്ടതില്ല: അല്ലാഹുവിനെ അനുസരിക്കണമെന്നു കല്‍പിച്ചയിടങ്ങളില്‍ നബി(സ)യെയും അനുസരിക്കണമെന്നാണ് ഖുര്‍ആന്‍ (8:20,46, 4:59, 3:32, 3:132) പറയുന്നത്. എന്നാല്‍ നബി(സ)യെ അനുസരിക്കുന്നത് വിഡ്ഢിത്തവും അസംബന്ധവുമാണെന്നാണ് ചേകന്നൂരികളുടെ നിലപാട്. അവര്‍ എഴുതി: ”സ്രഷ്ടാവായ അല്ലാഹുവിന്റെ വാക്കുകളെ മാത്രമേ പിന്‍പറ്റാന്‍ പാടുള്ളൂ എന്നതാണ് നേര്. മറിച്ച് സൃഷ്ടിയായ നബിയെ ഇത്ത്വാഅത്ത് ചെയ്താല്‍ പല അബദ്ധങ്ങളും പറ്റുമായിരുന്നു.” (വിശുദ്ധ ഖുര്‍ആന്‍ ഒരേ ഒരു മാര്‍ഗരേഖ: 68) ഖുര്‍ആന്‍ മാത്രമേ സ്വീകരിക്കാവൂ എന്നു സമര്‍ത്ഥിച്ചുകൊണ്ട് അവര്‍ തുടരുന്നു: ”ചുരുക്കത്തില്‍ നബിയുടെ ഭരണകാലത്തെ വിധിവിലക്കുകള്‍ ഇത്വാഅത്ത് ചെയ്യണമെന്ന് പറയുന്നത് തനി വിഡ്ഢിത്തവും അസംബനധവുമായിരിക്കും.” (Ibid: 68)
3. ഖുര്‍ആന്‍ വിശദീകരിക്കാന്‍ പ്രവാചകന് അധികാരമില്ല: പ്രവാചകനെ അല്ലാഹു നിയോഗിച്ചതുതന്നെ ഖുര്‍ആന്‍ വിശദീകരിച്ചുകൊടുക്കാനാണെന്ന് ഖുര്‍ആന്‍ (16:64, 14:4, 5:15, 16:44) പറയുന്നു. ചേകന്നൂരികളാകട്ടെ ഖുര്‍ആന്‍ വിശദീകരിക്കാന്‍ പ്രവാചകന്റെ ആവശ്യമില്ലെന്നും പറയുന്നു. ”പ്രവാചകന്‍ തിരുമേനി ഖുര്‍ആന്‍ വ്യാഖ്യാനിച്ചുതരാമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടേയില്ല. നബി വിശദീകരിക്കേണ്ട ആവശ്യവുമില്ല.” (ഖുര്‍ആന്‍ ദര്‍ശനം 2003 മെയ് ലക്കം 31)
4. ഖുര്‍ആന്‍ മുഴുവനും ഒന്നിച്ചാണ് അവതരിച്ചത്: 23 വര്‍ഷത്തിനിടയില്‍ വിവിധ ഘട്ടങ്ങളിലും സന്ദര്‍ഭങ്ങളിലുമാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് ഖുര്‍ആന്‍ (25:32, 5:101) തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അത് നിഷേധിക്കുകയും ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് അവതരിക്കുകയാണുണ്ടായതെന്നും വാദിക്കുകയാണ് ചേകന്നൂരികള്‍. അവര്‍ എഴുതുന്നു: ”ഘട്ടം ഘട്ടമായിട്ടാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന പാരമ്പര്യ വിശ്വാസത്തിനു ഖുര്‍ആനില്‍ തെളിവില്ലെന്നു മാത്രമല്ല, ഇത് ഖുര്‍ആനിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശത്രുക്കള്‍ പ്രചരിപ്പിച്ച ശുദ്ധ കളവുമാണ്.” (ഖുര്‍ആന്‍ ദര്‍ശനം, 2004 മാര്‍ച്ച് ലക്കം-19)
5. മുസ്‌ലിംകള്‍ രാമനിലും കൃഷ്ണനിലും വിശ്വസിക്കണം: ഹൈന്ദവ പുരാണങ്ങളിലെ ആരാധ്യ കഥാപാത്രങ്ങളായ ശ്രീരാമനിലും ശ്രീകൃഷ്ണനിലും വിശ്വസിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്‌ലിമെന്ന് ചേകന്നൂരികള്‍ വാദിക്കുന്നു. ”അപ്പോള്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിം ഏകദൈവത്തിലും ദൈവദൂതന്മാരായിരുന്ന ഈസാനബിയിലും കൃഷ്ണനിലും ശ്രീരാമനിലും വിശ്വസിക്കുന്നതോടൊപ്പം മുഹമ്മദ് നബി നമസ്‌കരിച്ചതുപോലെ നമസ്‌കരിക്കുന്നു.” (ഖുര്‍ആന്‍ ദര്‍ശനം 2002 ആഗസ്റ്റ് 11)
6. നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവ നിര്‍ബന്ധമില്ല: മുസ്‌ലിംകള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആരാധനകളാണ് നമസ്‌കാരം (17:78, 11:114), നോമ്പ് (2:185,183) ഹജ്ജ് (2:196) മുതലായവയെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ അങ്ങിനെയൊന്ന് നിര്‍ബന്ധമേ ഇല്ലെന്നും അവയെല്ലാം പൗരോഹിത്യത്തിന്റെ സൃഷ്ടിയാണെന്നുമാണ് ചേകന്നൂരിയന്‍ ജല്‍പനം. ”അല്ലാഹു ഫര്‍ളാണെന്നു പറയാത്ത കേവല ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവ ഹദീസുകളിലൂടെ ഫര്‍ളാക്കുകയും ഇവകൊണ്ട് സ്വര്‍ഗം ഉറപ്പാണെന്നും പറഞ്ഞ്, പാവം ജനത്തെ വിഡ്ഢികളാക്കി പുരോഹിതവര്‍ഗം മുതലാക്കുന്നു. എന്തൊരു ഖുര്‍ആന്‍ ധിക്കാരം.” (ഈ ഹദീസുകള്‍ ആര്‍ക്കു വേണ്ടി? 30)
7. നമസ്‌കാരത്തിനു പ്രത്യേക രൂപമില്ല. നിസ്‌കാരം ഉള്‍പ്പെടെ എല്ലാ ആരാധനാ കര്‍മ്മങ്ങളും നബി(സ) സമുദായത്തിനു ചെയ്തുകാണിച്ചു തന്നിട്ടുണ്ട്. എന്നാല്‍ ചേകന്നൂരികള്‍ പറയുന്നത് നമസ്‌കാരത്തിനു പ്രത്യേക രൂപമില്ലെന്നാണ്. ”പ്രാര്‍ത്ഥനയുടെ സത്ത ഭക്തിയാണ്. ഇത് തികച്ചും മനസ്സില്‍ നിന്നുണ്ടാകേണ്ടതാകയാല്‍ ബാഹ്യ പ്രകടനങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. ഏതവസ്ഥയിലും നിര്‍വഹിക്കാവുന്ന ഒരു നമസ്‌കാരമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.” (ഖുര്‍ആന്‍ ദര്‍ശനം 2004 ഫെബ്രുവരി 6)
8. നമസ്‌കാരത്തിന് വുളൂഅ് ആവശ്യമില്ല: നിസ്‌കരിക്കാന്‍ നില്‍ക്കുന്നവര്‍ വുളൂഅ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ (5:6) കല്‍പനയാണ്. എന്നാല്‍ ചേകന്നൂരീ മതത്തില്‍ വുളൂഇന്റെ ആവശ്യമില്ല. ”വുളു എടുക്കലോ തയമ്മം ചെയ്യലോ നമസ്‌കാരത്തിന്റെ ശര്‍ത്തോ നിബന്ധനയോ ആയി പരിഗണിക്കാന്‍ പാടുള്ളതല്ല. കാരണം അതു രണ്ടുമില്ലാതെ നമസ്‌കരിക്കാന്‍ പാടില്ലെന്നോ, അങ്ങനെ നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം ശരിയാവുകയില്ലെന്നോ ഉള്ള യാതൊരു സൂചനയും ഖുര്‍ആനിലില്ല.” (ഖുര്‍ആനിലെ നമസ്‌കാര രൂപം: 37, ചേകന്നൂര്‍ മൗലവി). തന്റെ മതത്തിലെ നമസ്‌കാര രീതി അദ്ദേഹം തന്നെ വിവരിക്കുന്നതിങ്ങനെ: ”കൈകാലുകളും മുഖവും കഴുകാതെ ആസനവും വായും കഴുകി ശുദ്ധിയാക്കി നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം ശരിയാകുമെന്നാണ് നമ്മുടെ മദ്ഹബ്. (Ibid: 34)
9. വാങ്കും ജമാഅത്തും ഖുര്‍ആനിനു വിരുദ്ധം: മുസ്‌ലിംകള്‍ അഞ്ചു നേരവും പള്ളിയില്‍ പോകണമെന്നും അവിടെ ജമാഅത്തായി നമസ്‌കരിക്കണമെന്നാണ് ഖുര്‍ആനും നബിതിരുമേനിയും പഠിപ്പിക്കുന്നത്. എന്നാല്‍ ഇതെല്ലാം മുനാഫിഖുകളുടെ ലക്ഷണമെന്നാണ് ചേകന്നൂര്‍ സിദ്ധാന്തിക്കുന്നത്. ”പകലിലെ നമസ്‌കാരം പോലും മറ്റുള്ളവര്‍ കാണത്തക്ക നിലയില്‍ നിര്‍വഹിക്കണമെന്നോ അതല്ലെങ്കില്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നടത്തണമെന്നോ ഖുര്‍ആനിലൊരിക്കലും സൂചിപ്പിച്ചതേയില്ല. എന്നല്ല നിത്യവും പള്ളിയില്‍ പോവുക എന്നത് പ്രായോഗികമേ അല്ലെന്നുവരെ ഖുര്‍ആന്‍ 9:122ലൂടെ അല്ലാഹു വ്യക്തമാക്കുകയാണല്ലോ ചെയ്തത്. നിത്യ നമസ്‌കാരം പരസ്യമാക്കി ചെയ്യല്‍ മുനാഫിഖുകളുടെയും ഖുര്‍ആന്‍ നിഷേധികളുടെയും സ്വഭാവമാണ്.” (ഖുര്‍ആന്‍ വിരുദ്ധ ബാങ്കും ജമാഅത്തും: 149, ചേകന്നൂര്‍ മൗലവി)
10. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം റമളാന്‍ നോമ്പ്: റമളാനില്‍ നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് ഖുര്‍ആന്‍ (2: 185) പറയുന്നു. എന്നാല്‍ ചേകന്നൂര്‍ പറയുന്നത് സമുദായം അധഃപതിക്കാന്‍ കാരണം റമളാന്‍ നോമ്പാണ് എന്നാണ്. ”സാക്ഷാല്‍ നാലാമത്തെ ഇസ്‌ലാം കാര്യമായി ഖുര്‍ആന്‍ പഠിപ്പിച്ച കരാര്‍ പാലനത്തെ ഇസ്‌ലാം കാര്യങ്ങളില്‍ നിന്ന് പറ്റെ പുറംതള്ളിയതും യാതൊരു പരോപകാരവുമില്ലാത്ത നോമ്പിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുക വഴി അതിന്നമിതമായ സ്ഥാനം കല്‍പിച്ചതുമാണ് നമ്മുടെ സമുദായം ഇത്രയും അധഃപതിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.” (തറാവീഹും തഹജ്ജുദും നബിക്കു മാത്രം: 64, ചേകന്നൂര്‍ മൗലവി).
ഖുര്‍ആനുമായി യാതൊരു ബന്ധവുമില്ലാത്ത വാദങ്ങള്‍ ഖുര്‍ആനിന്റെ പേരില്‍ എഴുന്നള്ളിച്ച് സ്വന്തമായി ഒരു മതം രൂപപ്പെടുത്തിയെടുക്കാനാണ് ചേകന്നൂര്‍ മൗലവി ശ്രമിച്ചതെന്ന് ഈ ഉദാഹരണങ്ങളില്‍ നിന്നു മനസ്സിലാക്കാം. ഇതിനു പുറമെ അബദ്ധജഢിലമായ നിരവധി വാദങ്ങള്‍ ചേകന്നൂരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്ന് ഇവര്‍ തെറിച്ചുപോയിട്ടുണ്ടെന്ന് ഈ വിവരണത്തില്‍ നിന്നുതന്നെ വ്യക്തമാണല്ലോ.
ചേകന്നൂര്‍ നല്‍കുന്ന പാഠം
മതനവീകരണ ചിന്തകളെ കയറൂരിവിട്ടാല്‍ എവിടെയെത്തും എന്നതിന്റെ ഉദാഹരണമാണ് ചേകന്നൂര്‍ മൗലവി. ബാഖവീ പണ്ഡിത ബിരുദമുള്ള ഈ മനുഷ്യന്‍ ആദ്യമെത്തിപ്പെട്ടത് മുജാഹിദ് കൂടാരത്തിലാണ്. ഇജ്തിഹാദിന്റെ കവാടങ്ങള്‍ എല്ലാവര്‍ക്കു മുമ്പിലും തുറന്നിട്ട നദ്‌വത്തിന്റെ സ്ഥാപനങ്ങളില്‍ വെച്ചാണ് മൗലവി പലപ്പോഴും ‘ഗവേഷണ നിരീക്ഷണങ്ങ’ളിലേര്‍പ്പെട്ടത്. പക്ഷേ, അന്നതു തിരിച്ചറിയാന്‍ മുജാഹിദ് നേതൃത്വത്തിനായില്ല. സുന്നീ മുഖ്യധാരയെ തല്ലാനുള്ള ഒരു വടി എന്ന നിലയില്‍ അദ്ദേഹത്തെ തോളിലേറ്റി നടക്കുകയായിരുന്നു അവര്‍. മുജാഹിദ് വേദികളുപയോഗപ്പെടുത്തി സുന്നികള്‍ക്കനുകൂലമായ ഹദീസുകള്‍ മുഴുവന്‍ മൗലവി പരിഹസിച്ചുതള്ളിയപ്പോള്‍, ഇ.കെ. ഹസന്‍ മുസ്‌ലിയാരെപോലുള്ള ക്രാന്തദര്‍ശികള്‍ അതിന്റെ ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്.
അന്ന് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചവര്‍ മൗലവിയുടെ ഉള്ളിലിരുപ്പ് തിരിച്ചറിഞ്ഞത് പിന്നീടാണ്. മുജാഹിദുകള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തവിധം മൗലവിയുടെ ഇജ്തിഹാദ് പുരോഗമിച്ചപ്പോള്‍, അദ്ദേഹത്തിന് നദ്‌വത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടിവന്നു. പിന്നീടദ്ദേഹം എത്തിപ്പെട്ടത് മുജാഹിദുകളേക്കാള്‍ വിശാലമായി ഇജ്തിഹാദ് നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രങ്ങളിലാണ്. അതിരുകളില്ലാത്ത മൗലവിയുടെ ഗവേഷണം പുരോഗമിച്ചപ്പോള്‍ അവര്‍ക്കും അദ്ദേഹത്തെ ഉള്‍കൊള്ളാനായില്ല. അങ്ങനെയാണദ്ദേഹം ഒരു പുതിയ സംഘടനയുമായി രംഗത്തു വരുന്നതും ‘ഗവേഷണ’ഫലങ്ങളെല്ലാം പൂര്‍ണമായി പരസ്യപ്പെടുത്തുന്നതും.
മുസ്‌ലിം മുഖ്യധാരയോടൊപ്പം നില്‍ക്കുന്നവര്‍ക്കൊന്നും അദ്ദേഹത്തിന്റെ പുത്തന്‍ ചിന്തകള്‍ തീരെ ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങളില്‍ ചേക്കേറുകയും മോഡേണിസം തലക്കു പിടിക്കുകയും ചെയ്ത ചിലരാണ് മൗലവിയുടെ സൊസൈറ്റിയില്‍ അംഗമായത്. പില്‍കാലത്ത് നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ടായി വന്ന ഒരു മൗലവി പോലും അതില്‍ സജീവമായിരുന്നു. ചേകന്നൂരിസം ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചതും ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കു തന്നെയാണ്. പാരമ്പര്യ മുസ്‌ലിം കുടുംബത്തില്‍ ജനിച്ചവര്‍ മതനവീകരണ വാദങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് ആദ്യം മുജാഹിദ് പ്രസ്ഥാനത്തിലേക്കും അവിടെ നിന്നും ‘പുരോഗതി’ പ്രാപിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയിലേക്കും അവിടെ നിന്നും കൂടുതല്‍ പുരോഗമന ചിന്തയും ഗവേഷണ നിരീക്ഷണങ്ങളും വഴി ചേകന്നൂരിസത്തിലേക്കോ മോഡേണിസത്തിലേക്കോ ചേക്കേറുന്ന ഒരു ചിത്രമാണ് നാം ഇവിടെ കാണുന്നത്. നിബന്ധനകളും പരിമിതികളുമില്ലാതെ മതപ്രമാണങ്ങളില്‍ സ്വതന്ത്ര ഗവേഷണം നടത്താന്‍ സര്‍വ്വവിധ പ്രോല്‍സാഹനങ്ങളും നല്‍കുകയും മതനവീകരണ ചിന്തയെ കയറൂരിവിടുകയും ചെയ്തതിന്റെ ദുരന്തഫലമാണ് ചേകന്നൂരിസമെന്ന് ഉറപ്പിച്ചു പറയാം. ഹദീസ് നിഷേധത്തിന്റെ പുതിയ പാഠങ്ങള്‍ രചിച്ച് ബുഖാരിയിലും മുസ്‌ലിമിലുമെല്ലാം ദൗര്‍ബല്യം കണ്ടെത്തുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ സുല്ലമീ ലൈന്‍ ഈ വഴിയിലേക്കു തന്നെയാണ് നീങ്ങുന്നതെന്ന ആരോപണങ്ങള്‍ ഇതിനു ശക്തി പകരുന്നു.
മുഖ്യധാരാ മുസ്‌ലിംകളെ സ്വാധീനിക്കാനാകാത്തതുകൊണ്ടു തന്നെ തലയെടുപ്പുള്ള ഒരു പ്രസ്ഥാനമായി ഉയര്‍ന്നുവരാന്‍ ചേകന്നൂരിസത്തിനായില്ല. അതിനിടെ ചേകന്നൂര്‍ മൗലവിയുടെ നിരോധനമുണ്ടാവുകയും പ്രസ്ഥാനം കൂടുതല്‍ നിഷ്‌ക്രിയമാവുകയും ചെയ്തു. ഏതാനും ചില വ്യക്തികളില്‍ മാത്രം ഒതുങ്ങുന്ന ഒരു സൊസൈറ്റി മാത്രമാണിപ്പോള്‍ അത്.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനം സി.ബി.ഐ. ഉള്‍പ്പെടെ പ്രമുഖ കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഇതുവരെ അതേകുറിച്ച് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിഷയത്തില്‍ മുസ്‌ലിം സമുദായത്തിനു വലിയ താല്‍പര്യമൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ സമുദായ ശത്രുക്കളാണ് ആ വിഷയത്തില്‍ മുന്നിട്ടിറങ്ങിയത്. സംഘ്പരിവാര്‍ സംഘടനയായ ബി.ജെ.പിയും യുക്തിവാദി സംഘവുമാണ് ചേകന്നൂര്‍ തിരോധാനത്തില്‍ ഏറെ സങ്കടപ്പെട്ടതും കണ്ണീരൊഴിക്കിയതും. സമുദായത്തിന്റെ ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു ചേകന്നൂരിസത്തിന്റെ ഓരോ ചുവടുവെപ്പുകളുമെന്നു ഇതില്‍ നിന്നും മനസ്സിലാക്കാം.

ഭീകരതയുടെയും സലഫികളുടെയും ചരിത്രാവലോകനം

ഇസ്ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിക്കാന്‍ കാരണമായ ഭീകരവാദത്തിന്റെ തായ്‌വേരുകള്‍ പരിശോധിക്കേണ്ടതാണ്. ഇസ്‌ലാമിക സമൂഹത്തില്‍ തക്ഫീര്‍ അഥവാ കാഫിറാക്കല്‍ തങ്ങളുടെ വ്യതിരിക്തതയും പ്രത്യേകതയുമായി സ്വീകരിച്ചു വരുന്നവരാണ് ഇതിന്റെ പിന്നിലുള്ളത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്ര ഘട്ടങ്ങളും അവസരത്തിനനുസരിച്ച് ദുരുപയോഗം ചെയ്യുകയാണവര്‍.  സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉടലെടുത്ത ഖവാരിജുകളാണ് അലി(റ)വിനെ വധിച്ചതെന്നറിയുമ്പോഴാണ് മതവ്യതിയാനത്തിന്റെയും ദുഷ്ടതയുടെയും ആഴമറിയുക. പില്‍കാലത്ത് ഉടലെടുത്ത വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന കക്ഷികളുണ്ട്. അവയില്‍ പലതും നിരപരാധികളില്‍ കുറ്റാരോപണം നടത്തി പീഡിപ്പിക്കുകയുണ്ടായി. ഭരണാധികാരികളില്‍ ചിലരുടെ പിന്തുണയോടെ മഹാസാത്വികരായ പണ്ഡിതന്മാര്‍ക്ക് വലിയ മര്‍ദനങ്ങളേല്‍ക്കേണ്ടിവന്നു. ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ)വിനേറ്റ ക്രൂരമായ പീഡന കഥകള്‍ അതിലൊന്ന് മാത്രം. ഇന്ത്യയില്‍ രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ് എന്നറിയപ്പെടുന്ന ശൈഖ് അഹ്മദ് ഫാറൂഖി അസ്സര്‍ഹിന്ദി(റ)ക്ക് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നതും പുത്തന്‍വാദികളുടെ കുതന്ത്രം കാരണമായിരുന്നു.

പണ്ഡിത പീഡനമാണ് ആദ്യകാലങ്ങളില്‍ ധാരാളമായി നടന്നത്. രാഷ്ട്രീയ കാരണങ്ങളും മതവ്യതിയാനക്കാരുടെ കുബുദ്ധിയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. പൊതുസമൂഹത്തില്‍ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമായത് ഖവാരിജത്തിന്റെ ചിന്തകള്‍ ചുമലിലേറ്റിയവരാണ്. ഖവാരിജത്തിന്റെ പഴയ ആശയങ്ങള്‍ പുതിയ മേല്‍വിലാസത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് പലരും രംഗത്തുവന്നു. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി അതില്‍ കൂട്ടുകയും കുറക്കുകയും ചെയ്തു. ചില വാദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഗുരുതരമായി അവതരിപ്പിച്ചു. അങ്ങനെ മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ പേരും മുസ്‌ലിംകളല്ലെന്നു വരുത്തി തീര്‍ത്തു. അവരെ തങ്ങളുടെ വീക്ഷണമനുസരിച്ചുള്ള സത്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമമായിരുന്നു ആദ്യകാലത്തൊക്കെ നടന്നത്.

കാലക്രമത്തില്‍ രാഷ്ട്രീയ പിന്തുണയോടെയോ പക്ഷപാതികളായ ആളുകളെ ഉപയോഗപ്പെടുത്തിയോ ഭീകരത സൃഷ്ടിക്കുന്നതാണ് കണ്ടത്. സ്വന്തം സഹോദരങ്ങളില്‍ അവിശ്വാസമാരോപിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ അനിസ്‌ലാമികവും ബഹുദൈവത്വവുമാക്കി അവതരിപ്പിച്ച് മതനിയമങ്ങള്‍ ദുരുപയോഗം ചെയ്തുമാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഇസ്‌ലാമിലെ മതപരമായ അച്ചടക്കനിയമങ്ങളില്‍ പ്രധാനമായതാണ് മതഭ്രഷ്ട് സംബന്ധമായത്. അവയിലൊന്നുമില്ലാതെയാണ് മതഭ്രഷ്ടാരോപണം, അഥവാ ‘തകാഫിര്‍’ നടന്നത്.

ഇസ്‌ലാമില്‍ ഒരു വ്യവസ്ഥയുണ്ടെങ്കില്‍ അതിനൊരു പ്രയോഗരീതിയും ആരു പ്രയോഗിക്കണമെന്നുമുണ്ട്. കുറ്റം സ്വീകരിക്കപ്പെട്ടാല്‍ തന്നെ തുടര്‍ നടപടികള്‍ക്ക് കൃത്യമായ വ്യവസ്ഥകളുണ്ട്. എന്നാല്‍, ഇവരുടെ മതത്തില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുകൂലമല്ല എന്നു തോന്നുന്നവരും നിരപരാധികളുമാണ് പീഡിതരും വിധേയരുമാകുന്നത്. ഇരകളെ സൃഷ്ടിച്ച് അവരുടെ മേല്‍ അക്രമം അഴിച്ചുവിടുന്നതാണ് പുതിയ കാലത്തെ ഭീകരവാദികളുടെ രീതി. പൂര്‍വികരായ വിശ്വാസി സമൂഹത്തോട് തങ്ങള്‍ക്കു ബന്ധമില്ല എന്നു പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നുവെന്നത് പുത്തന്‍വാദികളെ എല്ലാകാലത്തും കുഴക്കിയിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് മുന്‍ഗാമികളുമായി ഏച്ചുകെട്ടി സലഫിയെന്നു പേരു സ്വീകരിച്ചു തുടങ്ങിയത്. സലഫുസ്സ്വാലിഹുകള്‍ ഈ സമുദായത്തിലെ ഉത്തമ കാലക്കാരാണ്. വിശ്വാസത്തിലും നടപടിയിലും അവരോട് അകന്നു പോയവരാണ് പിന്നീട് സലഫി എന്നു പേരു സ്വീകരിച്ചത്. ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നിങ്ങനെ മഹദ് വ്യക്തിത്വങ്ങളോട് ചേര്‍ത്തിപ്പറയുന്ന അതേ നിമിഷം തന്നെ ഒരു ജനവിഭാഗത്തോട് ചേര്‍ത്തിപ്പറഞ്ഞ് നിലനില്‍പു തേടേണ്ട ഗതികേടാണ് പുത്തനാശയക്കാര്‍ക്കുള്ളത്.

സലഫിന്റെ പേരില്‍ തങ്ങളുടെ അനര്‍ത്ഥങ്ങളും അതിവാദങ്ങളും മനസ്സിലാക്കപ്പെടുന്ന അവസ്ഥ ഇതുമൂലം വന്നുചേര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സലഫിന് അതുമായി യാതൊരു ബന്ധവുമില്ല. അക്രമോത്സുകമായ മതവ്യതിയാനത്തിന്റെ പുതിയ പ്രയോഗരീതികള്‍ ഏതെടുത്തു പരിശോധിച്ചാലും അവയുടെ അടിസ്ഥാന സ്രോതസ്സ് ഒന്നുതന്നെയായിരിക്കും. അതിവാദം കടന്നുവന്ന വഴികളില്‍ വഴിത്തിരിവുകള്‍ പലതുമുണ്ടായിട്ടുണ്ടെങ്കിലും സലഫി എന്ന പേരിലുണ്ടായ വഴിത്തിരിവാണ് വ്യാപകവും ഭീകരവും ഗുരുതരവുമായ നാശനഷ്ടങ്ങള്‍ക്കു കാരണമായത്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വമായ തൗഹീദില്‍ പിടിച്ച് നടന്ന തെറ്റിദ്ധരിപ്പിക്കലുകള്‍ക്ക് സമൂഹത്തില്‍  പല മേഖലകളിലും എളുപ്പത്തില്‍ സ്വാധീനം നേടാനായി. പരമ്പരാഗതമായിത്തന്നെ തൗഹീദിനുള്ള പ്രാധാന്യം ഉള്‍ക്കൊണ്ടവരായിരുന്നുവല്ലോ സമൂഹം. അതാണ് സലഫികള്‍ മുതലെടുത്തത്. തൗഹീദില്‍ നിന്നും അകന്നവരോട് അന്ധവും ക്രൂരവുമായ വിരോധം വളര്‍ത്തി അക്രമാസക്തരാകുകയായിരുന്നു പുത്തന്‍വാദികള്‍. അവരെ കൂടുതല്‍ അതിവാദികളാക്കുന്നതിന് പരമ്പരാഗത നേതൃത്വത്തെ കുറിച്ച് വിലകുറഞ്ഞ ആരോപണങ്ങളുന്നയിച്ചു. അതിന് സഹായകമായ പ്രവര്‍ത്തനങ്ങളും നടത്തി.

തൗഹീദിന്റെ വികാരം കത്തിച്ച് സൈദ് ബ്‌നുല്‍ ഖത്താബ്(റ)ന്റെ ഖബര്‍ തകര്‍ത്താണ് ക്രൂരവിനോദത്തിന്റെ ഉദ്ഘാടനം സലഫികളായ ഇന്നത്തെ ഐ എസ് നിര്‍വഹിച്ചത്. സലഫി നേതാവ് നേരിട്ട് ഖുബ്ബകളും മഖ്ബറകളും തകര്‍ത്താണ് ശ്മശാന വിപ്ലവത്തിന് പണ്ടു നാന്ദി കുറിച്ചിരുന്നത്. അത് പിന്നീട് കവര്‍ച്ചകളിലും ക്രൂരമായ പീഡനങ്ങളിലുമെത്തി. സലഫികള്‍ക്കു സ്വീകാര്യമായ ചരിത്ര കൃതികളില്‍ തന്നെ ഇക്കാര്യം രേഖപ്പെട്ടു കിടക്കുന്നു. കേവലമായ ആവേശത്തിലായിരുന്നില്ല. മതപരമായ ഒരു ദൗത്യമാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്ന വിചാരതലത്തിലേക്കവര്‍ മാറ്റപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ ക്രൂരത കാണിക്കാനവര്‍ ധൃഷ്ടരായി.

ഉയൈനയിലെ ഭരണാധികാരിയായിരുന്നു ഉസ്മാനുബ്‌നു മുഅമ്മര്‍. സലഫി നേതാവിന്റെ ആശയങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തെ എന്ത് ചെയ്‌തെന്നും അതിന്റെ കാരണമെന്തെന്നും നേതാവ് പറഞ്ഞത് ഹുസൈനുബ്‌നു ഗന്നാം എന്ന സലഫി ചരിത്രകാരന്‍ രേഖപ്പെടുത്തുന്നു: ഉയൈനയിലെ ഭരണാധികാരി ബഹുദൈവ വിശ്വാസിയും സത്യനിഷേധിയുമാണ്. ഇക്കാര്യമറിഞ്ഞ മുസ്‌ലിംകള്‍ (സലഫികള്‍) ജുമുഅ നിസ്‌കാരം അവസാനിക്കുമ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ചു. അങ്ങനെ ഹിജ്‌റ 1163 റജബ് മാസത്തില്‍ പള്ളിയില്‍ മുസ്വല്ലയിലായിരിക്കെ അദ്ദേഹത്തെ ഞങ്ങള്‍ കൊന്നു കളഞ്ഞു (റൗളതുല്‍ അഫ്കാരി വല്‍ അവ്‌ന- താരീഖ് നജ്ദ്. പേ, 103).

ഇബ്‌നു ഗന്നാം തുടരുന്നു: റിയാളിലേക്ക് നീങ്ങിയ സലഫി സൈന്യം രാത്രി സമയത്ത് അവിടെയെത്തി. റിയാളുകാര്‍ പ്രതിരോധിച്ചു. ഏഴ് റിയാളുകാര്‍ കൊല്ലപ്പെട്ടു. രണ്ട് മുസ്‌ലിംകള്‍ (സലഫികള്‍) മാത്രമാണ് കൊല്ലപ്പെട്ടത് (പേ, 104). അല്‍ഖര്‍ജിലെ ഗനീമത്തുകള്‍ (തദ്ദേശീയരായ മുസ്‌ലിംകളുടെ സമ്പത്ത്) ശേഖരിച്ചു. തിരിച്ചു പോരുമ്പോള്‍ നാട്ടുകാര്‍ പിന്നില്‍ വന്നു. അവര്‍ക്കെതിരെ വെടിയുണ്ടകളുതിര്‍ത്തു. ഖര്‍ജുകാരായ മുപ്പത് പേരെ കൊലപ്പെടുത്തി (പേ. 106).

തന്റെ സഹോദരന്‍ ഖാളിയായ ഹുറൈമിലായിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബ്‌നു അബ്ദില്ലാഹിബ്‌നു മുബാറകിനെയും തന്റെ കൂടെ നിന്ന എട്ടു പേരെയും കൊലപ്പെടുത്തി (പേ, 107). പിന്നെ സലഫികള്‍ ഹുറൈമിയ്യ പിടിച്ചെടുത്തു. അതെ തുടര്‍ന്ന് നടന്ന അക്രമത്തില്‍ നൂറു പേര്‍ കൊല്ലപ്പെടുകയും അനേകം സമ്പത്ത് ഗനീമത്തായി ലഭിക്കുകയും ചെയ്തു. ഏഴു സലഫികള്‍ മാത്രമേ കൊല്ലപ്പെട്ടുള്ളൂ (പേ, 109). ഈ ആക്രമണത്തെ തുടര്‍ന്ന് ഹുറൈമിലായിലെ ഖാസിയായ സലഫി നേതാവിന്റെ സഹോദരന്‍ സുലൈമാനു ബ്‌നു അബ്ദില്‍ വഹാബിന് കാല്‍നടയായി രക്ഷപ്പെടേണ്ടിവന്നു (പേ, 109).

അബ്ദുര്‍റഹ്മാനുബ്‌നു ഹസനില്‍ ജബര്‍നി സലഫി സേന നടത്തിയ നരമേധത്തിന്റെ കഥ വിവരിക്കുന്നുണ്ട്: ത്വാഇഫിലെ ജനതയോടവര്‍ മൂന്നു ദിവസം ശക്തമായി പൊരുതി. ത്വാഇഫ് പിടിച്ചെടുത്തു. അക്രമപരമായി അധീശത്വം സ്ഥാപിച്ചു. പുരുഷന്മാരെ കൊന്നുതള്ളി. സ്ത്രീകളെയും കുട്ടികളെയും തടവിലാക്കി. ഇത് അവരോടെതിരിടുന്നവരോടെല്ലാം അവരുടെ പതിവായിരുന്നു (അജാഇബുല്‍ ആസാര്‍  ഫിത്തറാജീമി വല്‍ അഖ്ബാര്‍. 2/554).

പുണ്യഭൂമിയായ മക്കയിലും മദീനയിലും നടത്തിയ നരമേധവും ക്രൂരതയും സലഫി ചരിത്രകാരന്മാര്‍ തന്നെ എഴുതിയിട്ടുണ്ട്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം നിലയുറപ്പിച്ച സലഫി സേന ഹാജിമാരെയടക്കം കൊല്ലുകയോ തടവിലാക്കുകയോ ചെയ്തു. ജീവിത പ്രയാസത്തിലായ മക്കക്കാര്‍ ഭക്ഷണം സമ്പാദിക്കാന്‍ വളരെ കഷ്ടപ്പാടിലായി. വലിയ വില കൊടുത്താല്‍ മാത്രമേ വല്ലതും കിട്ടുമായിരുന്നുള്ളൂ. വിശന്നു വലഞ്ഞ് ധാരാളമാളുകള്‍ മരണപ്പെട്ടു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ അവിടങ്ങളില്‍ പരന്നുകിടന്നു. അങ്ങനെ മക്കയിലെ ജീവിതം ദുസ്സഹമായി. ഉസ്മാനുബ്‌നു ബിശ്‌റുന്നജ്ദി എഴുതുന്നു: കഴുതകളുടെയും ചത്ത മൃഗങ്ങളുടെയും മാംസങ്ങളടക്കം വലിയ വിലയ്ക്കാണ് മക്കയില്‍ അന്നു വില്‍ക്കപ്പെട്ടത്. നായകളെ പോലും ഭക്ഷിക്കേണ്ടിവന്നു. മക്കയില്‍ ജീവിതം ദുസ്സഹമായി ജനങ്ങള്‍ നാടുവിട്ടു. അല്‍പമാളുകള്‍ മാത്രമാണവിടെ അവശേഷിച്ചത് (ഉന്‍വാനുല്‍ മജ്ദ്).

സാംസ്‌കാരിക പാരമ്പര്യവും വിജ്ഞാന സമ്പത്തും നശിപ്പിച്ച് പാരമ്പര്യത്തോടും പൈതൃകത്തോടുമുള്ള വിരോധം സലഫികള്‍ തീര്‍ത്തത് ഇങ്ങനെ: അറുപതിനായിരത്തിലധികം ഗ്രന്ഥങ്ങളും നാല്‍പതിനായിരം അമൂല്യ കയ്യെഴുത്തു പ്രതികളുമുള്ള ഗ്രന്ഥാലയം അല്‍ മക്തബതുല്‍ അറബിയ്യ അവര്‍ അഗ്നിക്കിരയാക്കി. നബി(സ്വ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും മറ്റു സ്വഹാബികളുടെയും പക്കല്‍ നിന്ന് പകര്‍ത്തി എഴുതിയവ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലുകളിലും തോലുകളിലും എഴുതപ്പെട്ടവയാണ് പലതും. മണ്ണിന്റെയും കല്ലിന്റെയും പാളികളില്‍ എഴുതിയവയും കൂട്ടത്തിലുണ്ട്. ഇസ്‌ലാമിന്റെ മുമ്പും പിമ്പുമുള്ള പലതും സൂക്ഷിക്കപ്പെട്ട ഒരു ചരിത്ര മ്യൂസിയം തന്നെയായിരുന്നു അത്. (നോക്കുക. സ്വഫ്ഹാതുന്‍ മിന്‍ താരീഖില്‍ ജസീറ, താരീഖ് ആലു സുഊദ്).

ഇതിന് നേതൃത്വം കൊടുത്തത് സലഫികള്‍ അബ്ദുല്ല എന്നു വിളിക്കുന്ന സെന്റ് ജോണ്‍ ഫിലിപ് എന്ന ബ്രിട്ടീഷുകാരനായ സലഫി സൈനികനായിരുന്നു എന്നത് ഗൗരവമര്‍ഹിക്കുന്നതാണ്. തന്റെ അര്‍ബഊന ആമ്മന്‍ ഫില്‍ ജസീറ എന്ന കൃതിയില്‍ താന്‍ നേരിട്ടു നടത്തിയതും സാക്ഷിയായതുമായ സംഭവങ്ങള്‍ ഇയാള്‍ വിവരിച്ചിട്ടുണ്ട്. ഈ കലാപത്തെ തുടര്‍ന്നാണ് ഹുറൈമിലയിലെ ഖാസിയായിരുന്ന നേരത്തെ പരാമര്‍ശിച്ച സുലൈമാനു ബ്‌നു അബ്ദില്‍ വഹാബ് സദീറിലേക്കു കാല്‍നടയായി രക്ഷപ്പെട്ടത്.

ഇബ്‌നു ഗന്നാമിന്റെ ഈ ചരിത്ര ഗ്രന്ഥത്തില്‍ മൂന്നാം ഭാഗത്ത് യുദ്ധങ്ങളെ കുറിച്ചാണ് പറയുന്നത്. മുസ്‌ലിംകളോട് സലഫികളും രാഷ്ട്രീയ കൂട്ടാളികളും കാട്ടിയ കൊടും ക്രൂരതകളുടെ കഥയാണ് ഇവിടെ. 93 മുതല്‍ 203 വരെയുള്ള പേജുകളിലെ രക്തപങ്കിലമായ യുദ്ധക്കഥകള്‍ അവസാനിപ്പിക്കുന്നത് ശരീഫ് ഗാലിബിന്റെ പ്രതിരോധ നിരയില്‍ നിന്നു കൊല്ലപ്പെട്ടവരുടെ എണ്ണം 1220 ആണോ 2400 ആണോ എന്നു സംശയം പ്രകടിപ്പിച്ചാണ്.

മറ്റൊരു സലഫി ചരിത്രകാരനായ ഉസ്മാനുബ്‌നു ബിശ്‌രിന്നജ്ദി ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ് എന്ന ഗ്രന്ഥത്തില്‍ കാലാനുക്രമത്തില്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഭാഗം 31 മുതല്‍ 99 വരെയുള്ള പേജുകളില്‍ സലഫീ നേതാവിന്റെ പങ്കാൡത്തിലും ആശീര്‍വാദത്തിലും നിയന്ത്രണത്തിലും നടന്ന കാര്യങ്ങള്‍ വിവരിക്കുന്നു. തന്റെ കാല ശേഷം അഭംഗുരം കാര്യങ്ങള്‍ നടക്കുന്നതിനാവശ്യമായ അണിയറ പ്രവര്‍ത്തനങ്ങളും സഖ്യവും ബന്ധങ്ങളും നിര്‍മിക്കപ്പെട്ടിരുന്നു. അതാണ് പിന്നീടു തുടര്‍ന്നു വന്നതും സലഫികള്‍ക്ക് എക്കാലത്തും മാതൃകയാവുകയും ചെയ്തത്. ഹിജ്‌റ 1267 വരെയുള്ള കാര്യങ്ങള്‍ ചുരുക്കി ഉന്‍വാനുല്‍ മജ്ദില്‍ വിവരിച്ചിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലവസാനിക്കുന്ന ഈ ഗ്രന്ഥത്തിന് മൂന്നാം ഭാഗമുണ്ടെന്ന് സൂചന ലഭിക്കുന്ന പരാമര്‍ശങ്ങള്‍ അവസാനത്തില്‍ കാണാം.

സ്വന്തം പ്രസ്ഥാനത്തിന്റെ ചരിത്രത്തെ അഭിമാന പൂര്‍വം ലോകത്തിനു സമര്‍പ്പിക്കുന്ന ഗ്രന്ഥങ്ങളാണിവ. മറ്റു പല ഗ്രന്ഥങ്ങളും ഈ വിഭാഗത്തില്‍ കാണാം. നിരൂപകരുടെയും വിമര്‍ശകരുടെയും ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍ക്ക് അവലംബം സമകാലികരായ ചരിത്രകാരന്മാരും അവരുടെ ഗ്രന്ഥങ്ങളും സ്വന്തം ചരിത്രകാരന്മാരുടെ കൃതികളും തന്നെയാണ്. അതിനാല്‍ അക്കാര്യം നിഷേധിക്കാന്‍ പഴുതൊന്നുമില്ല. സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ ഭീകരത ആരോപിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ സലഫികളുടെ നാളിതുവരെയും വര്‍ത്തമാനകാലത്തുമുള്ള പ്രവര്‍ത്തനങ്ങള്‍ കാരണമായി എന്ന വസ്തുത വിസ്മരിക്കാനാകില്ല.

ഭീകരത വളര്‍ത്താനും അതിനെ ന്യായീകരിക്കാനും ഇന്നത്തെ തീവ്രവാദ പ്രസ്ഥാനങ്ങളും സലഫികളും പഴയ കാല സലഫികളും ഉദ്ധരിക്കുന്ന പ്രമാണങ്ങള്‍

ഒന്നുതന്നെയാണ്. കാരണങ്ങളായവതരിപ്പിക്കുന്നതു ശിര്‍ക്കും കുഫ്‌റും തന്നെ. അതുവഴി, മതഭ്രഷ്ടരായവരുടെ ജീവനും സ്വത്തിനും പവിത്രത നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കു മേല്‍ എന്ത് നടപടികളും അതിക്രമങ്ങളും സ്വീകരിക്കാമെന്നാണവരുടെ വാദം. അതുകൊണ്ടാണ് കുറ്റബോധമോ മനസ്സാക്ഷിക്കുത്തോ ഇവര്‍ക്കനുഭവപ്പെടാത്തത്. മനുഷ്യ ജീവനും ശരീരത്തിനും നേരെ നടത്തുന്ന അതിക്രമങ്ങള്‍ ഏതൊരു നിയമവ്യവസ്ഥയുടെ പരിധിയിലാണ് ന്യായീകരിക്കപ്പെടുക? ഒന്നിനും ജീവന്‍ കൊടുക്കാന്‍ കഴിയാത്ത നമുക്ക് ഒന്നിന്റെ ജീവനെടുക്കാനും അവകാശമില്ല. ജീവകാരുണ്യം മഹാപുണ്യമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. കാരുണ്യത്തിന്റെ നനവ് പോലുമില്ലാത്ത പരുക്കന്‍ ഹൃദയങ്ങളുമായി മാനവികതക്കും മനുഷ്യത്വത്തിനുമെതിരെ ആക്രമണം നടത്തുന്നവരെ കുറിച്ച് സമൂഹം നന്നായി ഗ്രഹിക്കേണ്ടതുണ്ട്.

ലോകത്തെവിടെയാണെങ്കിലും ഒരേ സ്രോതസ്സില്‍ നിന്നും ആശയം സ്വീകരിച്ചവരായതിനാല്‍ പ്രധാനവാദങ്ങളില്‍ ഒരുമിക്കുന്നവരാണ് സലഫികളെല്ലാം. അതിക്രമങ്ങള്‍ക്കു സാഹചര്യപരമായ പരിമിതികളും പ്രത്യേകതകളുമുണ്ടാവാം. ഖബ്‌റുകളും സ്മാരകങ്ങളും തകര്‍ക്കുക എന്നതില്‍ പൊതുവെ ഐക്യം കാണപ്പെടുന്നുണ്ട്. പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അടിവേരറുക്കുന്ന നിലയില്‍ ആരാധനാനുഷ്ഠാനങ്ങള്‍ക്കു മേലും ആചാരശീലങ്ങള്‍ക്ക് നേരെയും കൈവെച്ചവര്‍ക്ക്, സാത്വികന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നിടങ്ങളില്‍ കയ്യേറ്റവും നശീകരണവും നടത്തുന്നതിന് സാങ്കോചമുണ്ടാകേണ്ടതില്ലല്ലോ.

സലഫി സേന കടന്നുചെന്ന ഓരോ പ്രദേശത്തും മനുഷ്യത്വ രഹിതമായ നരമേധവും കവര്‍ച്ചയുമാണു നടത്തിയത്. നമ്മുടെ നാട്ടിലെ സലഫി സാഹിത്യങ്ങളും സലഫി സഹയാത്രികരും ഇക്കാര്യം രേഖപ്പെടുത്തിയത് വായിക്കാനാകും. മൊയ്തു മൗലവിയടക്കമുള്ള ബിദഈ ചരിത്രകാരന്മാരും നേതാക്കളും അവരുടെ പത്രങ്ങളും അഭിമാനപുരസ്സരമാണ് ഈ നരമേധങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സാഹചര്യത്തിന്റെ ആനുകൂല്യത്തിനും ആള്‍ബലത്തിനും അനുസരിച്ച് ക്രൂരതകള്‍ അതിഭീകരമായി പ്രകടിപ്പിക്കാന്‍ സലഫി ചിന്തകര്‍ എന്നും ശ്രമിച്ചിട്ടുണ്ട്. പുതിയ കാലത്തെ സംഭവ വികാസങ്ങള്‍ പലതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭരണകൂട രാഷ്ട്രീയ പിന്തുണയില്ലാതെ തന്നെ ഈ ഭീകരവാദികള്‍ നരമേധവും സാംസ്‌കാരിക നശീകരണവും പൈതൃക നിഷ്‌കാസനവും നടത്തിക്കൊണ്ടിരിക്കുന്നു. പല നാടുകളിലും പല പേരുകളില്‍ അറിയപ്പെടുമ്പോഴും എല്ലാത്തിന്റെയും ആശയ സ്രോതസ്സും പ്രയോഗരീതിയും ലക്ഷ്യവും ഒന്നാണ്. വര്‍ത്തമാന കാലത്ത് സലഫി എന്ന സംജ്ഞ ഭീകരതയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിലാരംഭിച്ച സലഫീ ചിന്തകളുടെ വ്യാപനവും അത് സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന പ്രവണതകളും ത്വാലിബാന്‍ മുതല്‍ അതിഭീകരമായിത്തീര്‍ന്നിട്ടുണ്ട്. ഐഎസിലെത്തിയപ്പോഴേക്കും സലഫി സഞ്ചാരപഥം കൂടുതല്‍ രക്തപങ്കിലവും കലാപകലുഷവുമായി. സത്യമതത്തെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഒരു ഉപാധിയോ ആയുധമോ ആയി സലഫിസം മാറിയിരിക്കുന്നു. സലഫി എന്ന വിശേഷണം സ്വീകരിച്ചാല്‍ മൂത്ത നേതാക്കളുടെ ആശിര്‍വാദവും താത്ത്വിക പിന്തുണയും ഉണ്ടാകുമെന്ന ആശ്വാസത്തില്‍ ക്രൂരത ആഘോഷിക്കാന്‍ എളുപ്പമാണ്. സലഫിസം ചെയ്തുകൊണ്ടിരിക്കുന്ന മതപരിഷ്‌കാരം ആശയതലത്തില്‍ മാത്രമല്ല, മതത്തെ തന്നെ മാറ്റി നിശ്ചയിക്കുന്ന വിധമാണ്. അത് പക്ഷേ, ഇസ്‌ലാമിന് പ്രചാരണ പ്രതിസന്ധിയും മുസ്‌ലിമിന് ജീവിത പ്രതിസന്ധിയും തീര്‍ത്തിരിക്കുന്നു.

ഇന്നു കേരള സലഫികള്‍ പറയുക, തങ്ങള്‍ ആ സലഫികളല്ല, വേറെ ചിന്താധാരക്കാരാണെന്നാണ്. ആ വഹാബിയല്ല ഈ വഹാബിയെന്ന് മതവിരുദ്ധരെക്കൊണ്ട് എഴുതിക്കാനും സലഫികള്‍ നിര്‍ബന്ധിതരായി. സമൂഹം പതിച്ചു നല്‍കിയ പദവിയും അംഗീകാരവും ഉപജീവിക്കുന്നവരെ ഉപയോഗപ്പെടുത്തി മുഖം മിനുക്കാനുള്ള ശ്രമവും നടന്നുവരുന്നു. ഞങ്ങള്‍ സിറിയക്കാരല്ല, യമനികളല്ല എന്നു പറയുന്നത് വിശ്വസിക്കാനാവും. പക്ഷേ, നാടും പേരും മാറിയെന്നല്ലാതെ ആശയവും വികാരവും വിഭ്രാന്തിയും ഒന്നു തന്നെയാണെന്നതിന് മുസ്‌ലിംകളെ അവിശ്വാസികളായി പ്രഖ്യാപിക്കുന്ന ഇവരുടെ പതിവു പ്രവണത തെളിവാണ്. സലഫിസത്തിന്റെ സാന്നിധ്യം ഭീകരത വിളിച്ചറിയിക്കുന്ന അടയാളമായി മാറിയതിനാല്‍ സലഫിസം വിചാരണ ചെയ്യപ്പെടേണ്ടതു തന്നെയാണ്.

ഗസ്സാലി ഇമാമും(റ) അദ്വൈതാരോപണങ്ങളും

കുളിച്ച് വുളൂ ചെയ്ത് സുഗന്ധം പൂശിയ വസ്ത്രങ്ങളണിഞ്ഞ് മരണത്തിന് സ്വാഗതമോതി സ്വഹീഹുല്‍ ബുഖാരി നെഞ്ചോട് ചേര്ത്തു വെച്ച് സസന്തോഷം ഈ ലോകത്തോട് യാത്ര പറഞ്ഞ അത്യപൂര്വു വ്യക്തിത്വമാണ് ഇമാം ഗസ്സാലി(റ). ഹിജ്‌റ വര്ഷംത 555-ലാണ് മഹാന്‍ വഫാത്താകുന്നത്. അമ്പത്തിയഞ്ചു വയസ്സാണ് അന്നു പ്രായം. പഠനവും രചനയും സംവാദങ്ങളും സ്ഥാപന നിര്മാ്ണവുമൊക്കെയായി സേവന സമ്പന്നമായിരുന്നു ആ ജീവിതം. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വികാസത്തിലും വ്യാപനത്തിലും മുസ്‌ലിം ലോകം ഇമാമിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. മഹാന്റെ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി നിരവധി രചനകള്‍ കാലാന്തരങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇമാം റാഫിഈ, ഇമാം നവവി, സകരിയ്യല്‍ അന്സ്വാകരി, ഇബ്‌നു ഹജരിനില്‍ ഹൈതമി, സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങി ഒട്ടേറെ ലോകപ്രശസ്ത പണ്ഡിതന്മാര്‍ ഇമാം ഗസ്സാലി(റ)യുടെ രചനകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ കര്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ രൂപകല്പംന നടത്തിയിട്ടുള്ളത്. ഇമാമിന്റെ രചനകളെല്ലാം നിരവധി പ്രത്യേകതകളാല്‍ ധന്യമാണ്. അത്രയേറെ പണ്ഡിതരെയും സമൂഹത്തെയും സ്വാധീനിച്ച ഗ്രന്ഥങ്ങള്‍ പിന്നീട് ഏറെയൊന്നും രചിക്കപ്പെട്ടിട്ടില്ലെന്നുതന്നെ പറയാം. ഇമാം സുബ്കി(റ) ഇമാം ഗസ്സാലി(റ)യുടെ ചരിത്രം ആരംഭിക്കുന്നതു തന്നെ ഇങ്ങനെ രേഖപ്പെടുത്തിയാണ്: ഇമാം ഗസ്സാലി(റ) ഇസ്‌ലാമിന്റെ രേഖയാണ്. മതത്തിന്റെ പ്രമാണമാണ്. ആ പ്രമാണം വഴി സമാധാനത്തിന്റെ ഭവന(സ്വര്ഗംന)ത്തിലേക്കെത്തിച്ചേരാം (ത്വബഖാത്ത്).
സൈനുദ്ദീനില്‍ മഅ്ബരി(റ) കിഫായത്തുല്‍ അദ്കിയാ എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥത്തെ സംബന്ധിച്ചു ഇങ്ങനെ കുറിച്ചു: ‘സഹോദരാ, നീ ഗസ്സാലി ഇമാമി(റ)ന്റെ ഇഹ്‌യ പാരായണം ചെയ്യുക. ഡോക്ടര്മാ ര്‍ അസാധ്യമായിക്കാണുന്ന സര്വ രോഗങ്ങളുടെയും ശമനം അതിലുണ്ട്.’ ഈ ഉപദേശത്തിന് സയ്യിദ് ബകരി അല്‍ മക്കിയുടെ കയ്യൊപ്പ് ഇങ്ങനെ: ‘ഇഹ്‌യയെ പിഴച്ചവരും പിഴപ്പിക്കുന്നവരുമല്ലാതെ ആക്ഷേപിക്കുകയില്ല.’ നിങ്ങള്‍ ഇഹ്‌യയുടെ കൂട്ടാളിയാവുക. ആ ഗ്രന്ഥം അല്ലാഹുവിന്റെ പ്രത്യേക ദര്ശങനത്തിന്റെയും തൃപ്തിയുടെയും സ്ഥാനമാണ്. അതിനെ സ്‌നേഹിച്ച് പാരായണം ചെയ്തു പ്രവര്ത്തിയക്കുന്നവന്‍ അല്ലാഹുവിന്റെയും അമ്പിയാക്കള്‍, മലക്കുകള്‍, ഔലിയാക്കള്‍ എല്ലാവരുടെയും സ്‌നേഹം ആര്ജിഹച്ചവനാകും. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എല്ലാം സമ്മേളിച്ചവനാകും. ദൃശ്യാദൃശ്യ ലോകങ്ങളില്‍ വിവരമുള്ളവനായിത്തീരും (കിഫായ പേ, 98). പുത്തന്വാൃദികള്ക്ക്ാ കഠിന വെല്ലുവിളിയാണ് ഗസ്സാലി ഇമാമിന്റെ രചനകള്‍. അതുകൊണ്ടു തന്നെ അവര്‍ എന്നും അദ്ദേഹത്തെയും ഗ്രന്ഥങ്ങളെയും എതിര്ത്തു . എല്ലാതരം പുത്തന്വാവദങ്ങളെയും തന്റെ ആഴമേറിയ അറിവനുഭവങ്ങള്‍ കൊണ്ട് നേരിടാന്‍ മഹാനവര്കപള്ക്കുക സാധിച്ചു. ഹുജ്ജത്തുല്‍ ഇസ്‌ലാം എന്ന സ്ഥാനപ്പേര്‍ സമുദായം സമ്മാനിച്ചതിന്റെ പശ്ചാത്തലം തന്നെ ഈ പ്രതിരോധ ധിഷണയാണ്. ഗ്രന്ഥങ്ങളിലെ ഓരോ വരിയിലും പുത്തന്‍ വാദങ്ങളെ മുന്നില്‍ കാണുകയും അവയുടെ മുനയൊടിക്കുകയും ചെയ്യുന്ന ശൈലി നമുക്കുകാണാം. ഇക്കാരണത്താല്‍ ഇമാമിനെതിരെ നവീനവാദികള്‍ വാളോങ്ങുക സ്വാഭാവികം. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം മറ്റു പല പൂര്വിവകരെയും ഭത്സിച്ചതു പോലെ ഗസ്സാലി(റ)യെയും പലപ്പോഴും അധിക്ഷേപിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ) എന്തിനെതിരെ നിലകൊണ്ടുവോ അതേ ആശയം മഹാന്റെ പിരടിയിലിടാന്‍ ഇയ്യിടെ അവരുടെ ഒരു പ്രസിദ്ധീകരണത്തില്‍ അതിക്രൂരമായ വിധം ശ്രമം നടത്തുകയുണ്ടായി. ‘ഗസ്സാലി ചിന്തകളിലെ അപഭ്രംശങ്ങള്‍’ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ അവര്‍ ചെയ്തത് മനുഷ്യത്വരഹിതമായ ജ്ഞാനവഞ്ചനയാണ്.
നബി(സ്വ) പുത്തന്വാ്ദികളെ വിശേഷിപ്പിച്ചത് ‘ദജ്ജാലൂന, കദ്ദാബൂന’ എന്നാണ്. വലിയ കളവും കഠിന കബളിപ്പിക്കലും നടത്തുന്നവര്‍ എന്നര്ത്ഥംട. ഈ രണ്ട് ആയുധവും മുജാഹിദുകള്‍ ഗസ്സാലി(റ)ക്കെതിരെ പ്രയോഗിക്കുന്നു. അടിക്കടി ചിന്തകളും നിലപാടുകളും മാറിക്കൊണ്ടിരിക്കുന്ന പണ്ഡിതനായി ഇമാം ഗസ്സാലി(റ)യെ ചിലര്‍ അവതരിപ്പിക്കുന്നു. ഒരു ഗ്രന്ഥത്തിനു ശേഷം മറ്റൊന്നായി രചന നിര്വിഹിക്കുമ്പോള്‍ അതെല്ലാം നിലപാട് മാറ്റമായി ദുര്വ്യാ ഖ്യാനിച്ച് സന്ദര്ഭംത്തില്‍ നിന്ന് അടര്ത്തി യെടുത്ത വാചകങ്ങള്ക്ക് ഇമാമവര്കറള്‍ നിനക്കുക പോലും ചെയ്യാത്ത ഉദ്ദേശ്യങ്ങള്‍ ചാര്ത്തി യാണ് ഈ കബളിപ്പിക്കല്‍ നടത്തുന്നത്. യഥാര്ത്ഥ ത്തില്‍ ഗസ്സാലി(റ) ഇടക്കിടെ നിലപാടു മാറ്റുന്ന പണ്ഡിതനല്ല. മറിച്ച് വിവിധ വിജ്ഞാനശാഖകളില്‍ പ്രാവീണ്യമുള്ള മഹാപണ്ഡിതനാണ്. ഗ്രന്ഥങ്ങളിലെ വൈവിധ്യങ്ങള്‍ നിലപാടു മാറ്റമല്ല. മറിച്ച് സേവന വൈപുല്യമാണ്. ഇമാമിന്റെ ലഭ്യമായ ഗ്രന്ഥങ്ങള്‍ വെച്ചു വസ്തുതാപരമായി വിചിന്തനം ചെയ്യുമ്പോള്‍ ഇക്കാര്യം ബോധ്യമാകും.
മുജാഹിദുകള്‍ ഭ്രാന്തമായ അവതരണമാണ് ഇമാം ഗസ്സാലി(റ)യെ സംബന്ധിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ പിഴവുകണ്ടെത്താനുള്ള ഗവേഷണത്തിലാണ്. പക്ഷേ, അതിന് സ്വീകരിച്ച മാര്ഗംണ പ്രഥമദൃഷ്ട്യാ തന്നെ മനുഷ്യത്വരഹിതവും ക്രൂരവുമായിപ്പോയി. അവര്‍ എഴുതി: അവതാര സിദ്ധാന്തവും അദ്വൈതവാദവും തൗഹീദ്! സൃഷ്ടി സ്രഷ്ടാവില്‍ ലയിച്ച് ഒരു സ്വത്വമായി ചേരുന്ന ഹല്ലാജിന്റെ വീക്ഷണമാണ് ഗസ്സാലിയുടെ അഭിപ്രായ പ്രകാരം ശരിയായ തൗഹീദ്. പ്രപഞ്ചത്തില്‍ അല്ലാഹു അല്ലാതെ മറ്റൊരു കര്ത്താിവ്(ഫാഇല്‍) ഇല്ലെന്നും ഇവിടെ കാണുന്ന വൈവിധ്യങ്ങള്‍ ഒന്നിന്റെ തന്നെ വിവിധ ഭാവങ്ങളാണെന്നും അല്ലാഹു ഒരര്ത്ഥടത്തില്‍ ഏകനും മറ്റൊരര്ത്ഥലത്തില്‍ വൈവിധ്യം പുലര്ത്തു ന്നവനാണെന്നും ഗസ്സാലി പറയുന്നു (അല്‍ ഇസ്വ്‌ലാഹ്, ജൂണ്‍ 20017). അത്യധികം ഗുരുതരമായ ശുദ്ധ കളവാണ് ഇവിടെ ഇമാമിന്റെ വാദമായി മുജാഹിദുകള്‍ എഴുന്നള്ളിച്ചിരിക്കുന്നത്. ഇമാം തന്റെ ജീവിതവും എഴുത്തുമെല്ലാം ഏറെയും ചെലവഴിച്ചത് അദ്വൈതവാദത്തെയും അവതാര സിദ്ധാന്തത്തെയും ഖണ്ഡിക്കാനും ശരിയായ വിശ്വാസം സമര്ത്ഥി ക്കാനുമാണ്. ആ ഇമാമിനെതിരെയാണ് ഇതേ വാദം ആരോപിക്കുന്നത്. വിശ്വാസം മാത്രമല്ല, വിജ്ഞാനം തന്നെയും ശൂന്യമാണ് ഇവര്‍ക്കെന്നതിന് ഇതിലപ്പുറം രേഖകള്‍ വേണ്ടതില്ല. സ്രഷ്ടാവായ അല്ലാഹുവിന്റെ വിശേഷണങ്ങളോ സത്തയോ സൃഷ്ടികളിലേക്ക് സ്വാംശീകരിക്കപ്പെടുകയും വികേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമെന്ന വിശ്വാസമാണ് അദ്വൈതത്തിന്റെയും അവതാര വാദത്തിന്റെയും അടിസ്ഥാനം. ഇക്കാര്യത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസം പ്രചരിപ്പിച്ച മുന്നിവര നേതൃത്വമാണ് ഇമാം ഗസ്സാലി(റ). ഇഹ്‌യാ ഉലൂമിദ്ദീനില്‍ മറ്റൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്ത വിധം രേഖപ്പെടുത്തുന്നത് കാണുക: ‘അല്ലാഹു സൃഷ്ടികളില്‍ അവതരിക്കുന്നതിനെതൊട്ട് പരിശുദ്ധനാണ്. അവന്‍ ഒന്നിലും അവതരിക്കുകയില്ല. ഒരു വസ്തുവും അല്ലാഹവിലും അവതരിക്കുകയില്ല. അല്ലാഹു അല്ലാത്തതൊന്നും അവന്റെ സത്തയില്‍ ഇല്ല. അവനല്ലാത്ത ഒരു വസ്തുവിലും അവന്റെ സത്തയുമില്ല. നീങ്ങുക, പരിണമിക്കുക പോലുള്ളവയില്‍ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാണ്. അവനില്‍ സൃഷ്ടികള്‍ അവതരിക്കില്ല.’ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ വിവരിക്കുന്ന എല്ലാ പണ്ഡിതന്മാരും വിശിഷ്യാ ഇമാം ഗസ്സാലി(റ)വും സ്വിഫത്തുകള്‍ (വിശേഷണങ്ങള്‍) അല്ലാഹുവിന്റെ സത്തയില്‍ നിലകൊള്ളുന്നതാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞത് കാണാം. ‘ഖാഇമുന്‍ ബി ദാത്തിഹി’ എന്നാണ് അവര്‍ പ്രയോഗിക്കുന്ന വാചകം. ഇത് അവതാരവാദികളെയും അദ്വൈത സിദ്ധാന്തത്തെയും നിരാകരിക്കുന്ന വിശ്വാസ കാര്യങ്ങളിലെ അടിസ്ഥാന വിവരണമാണ്. ഇതെല്ലാമായിട്ടും മഹാപണ്ഡിതനായ ഗസ്സാലി ഇമാമി(റ)നെ പോലുംഅദ്വൈതവാദിയും അവതാര സൈദ്ധാന്തികനുമാക്കുന്നവരെ കുറിച്ച് എന്തുപറയാന്‍!
ഇമാമിനെ പ്രതിക്കൂട്ടിലാക്കാന്‍ മുജാഹിദുകള്‍ കണ്ടെത്തിയത് സന്ദര്ഭമത്തില്‍ നിന്ന് അടര്ത്തി യെടുക്കുന്ന ചില വാചകങ്ങളാണ്. അവ ദുര്വ്യാ ഖ്യാനം ചെയ്യുന്നതോടൊപ്പം പരിഭാഷയെന്ന പേരില്‍ ഇമാം നിനക്കാത്തതെന്നല്ല അവിടുന്ന് കഠിനമായി നിരാകരിച്ച ആശയങ്ങള്‍, തനി കുഫ്‌റുകള്‍ ഇമാമിന്റെ പേരില്‍ വെച്ചുകെട്ടാനും അവര്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന് ഇമാമിന്റേതായി മുജാഹിദുകള്‍ ഉദ്ധരിക്കുന്ന വരികള്‍ കാണുക: സിദ്ദീക്വുകള്‍ തങ്ങളുടെ അല്ലാഹുവിനെ മാത്രമെ ദര്ശിേക്കൂ. അവനിലൂടെയേ അവര്‍ മറ്റുള്ള വസ്തുക്കളെ കാണുകയുള്ളൂ. ഇഹ ലോകത്തും പരലോകത്തും അവര്‍ അവനെയല്ലാതെ ഒന്നും ദര്ശിയക്കുകയില്ല. അഥവാ അവര്‍ ദര്ശിാക്കുന്നതെല്ലാം അവന്റെ വ്യത്യസ്ത ഭാവങ്ങളാണ്…(ഇഹ്‌യ 4/86). യഥാര്ത്ഥ ത്തില്‍ ഇമാം ഗസ്സാലിയുടെയും അവിടുത്തെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെയും പേരില്‍ തികച്ചും കളവായ ആരോപണമാണ് മുജാഹിദുകള്‍ ഇവിടെ ഉന്നിയിച്ചിരിക്കുന്നത്. ‘അവര്‍ ദര്ശിതക്കുന്നതെല്ലാം അവന്റെ വ്യത്യസ്ത ഭാവങ്ങളാണ്’ എന്ന് മുജാഹിദുകള്‍ മുകളില്‍ പരിഭാഷപ്പെടുത്തിയ പോലെ അര്ത്ഥംമ പറയാന്‍ പാകമായ ഒരു വാചകം ഗസ്സാലി(റ)ന്റെ ഇഹ്‌യയില്‍ ഇല്ലെന്നു മാത്രമല്ല, ഒരു സുന്നി പണ്ഡിതന്റെ ഗ്രന്ഥത്തിലും അങ്ങനെ കാണിച്ചു തരാന്‍ ആര്ക്കും കഴിയില്ല.
ഇമാം ഗസ്സാലിയെ തെറ്റിദ്ധരിപ്പിക്കാന്‍ വിമര്ശുകര്‍ ഉപയോഗപ്പെടുത്തുന്ന മറ്റൊരായുധമാണ് അബൂയസീദുല്‍ ബിസ്താമി(റ)യുമായി ബന്ധപ്പെട്ടു ഇഹ്‌യയില്‍ വന്ന ചില സംഭവങ്ങള്‍. വിമര്ശികര്‍ എഴുതുന്നു: തന്റെ സുന്നീ പ്രണയം സര്വക സീമകളും ഉല്ലംഘിക്കുന്നതു കാണാം. തനിക്ക് പ്രിയങ്കരമായ ഒരു വചനമായി സൂഫി അബൂതുറാബ് തന്റെ ശിഷ്യന് നല്കി യ ഒരു ഉപദേശം അദ്ദേഹം എടുത്തുദ്ധരിക്കുന്നത് ഇങ്ങനെ: നീ ഒരു തവണ ബായസീദിനെ ദര്ശികക്കുന്നത് എഴുപത് തവണ അല്ലാഹുവിനെ ദര്ശിഘക്കുന്നതിനെക്കാള്‍ നിനക്ക് പ്രയോജനകരമായിരിക്കും-ഇഹ്‌യ 4/356- (അല്‍ ഇസ്വ്‌ലാഹ് ജൂണ്‍ 2017).
സത്യത്തില്‍, ഈ വാക്യത്തില്‍ ഇമാം ഗസ്സാലി(റ)യെയും അബൂതുറാബിനെയുമെല്ലാം വിഷയങ്ങളുടെ വസ്തുത മനസ്സിലാക്കാതെ വിമര്ശികക്കുകയാണ്. ഇമാം ഗസ്സാലി ഇതുദ്ധരിക്കുന്നത് തന്നെ അല്ലാഹുവിനോട് അനിയന്ത്രിതമായ സ്‌നേഹം കാരണമായി വാചകങ്ങളില്‍ ആലങ്കാരികത വന്നുചേര്ന്ന മഹാന്മായരുടെ വാക്കുകളെന്ന നിലക്കാണ്. ബഹു: അബുതുറാബ്(റ) തന്റെ ഒരിഷ്ട ശിഷ്യനോട്, അല്ലാഹുവിന്റെ ഇബാദത്തുകളില്‍ ആനന്ദം കണ്ടെത്തിയ, അല്ലാഹുവില്‍ ലയിച്ച വ്യക്തിയോട് നിങ്ങള്‍ അബൂയസീദില്‍ ബിസ്താമിയെ കണ്ടെങ്കില്‍ നല്ലതായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാചകങ്ങള്‍ പറഞ്ഞു. ഇത് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ ശിഷ്യന്‍ പറഞ്ഞു. ‘ഞാന്‍ അല്ലാഹുവിനെ കണ്ടു. എനിക്ക് അബൂയസീദില്‍ ബിസ്താമിയെ കാണേണ്ടതില്ല.’ ഈ അല്ലാഹുവിനെ കാണേണ്ടതില്ല എന്ന പ്രയോഗം അനുചിതമാണ്, തെറ്റിദ്ധാരണാജനകമാണ്. ഇത്തരം കാര്യങ്ങള്‍ കൂടി പരിഹരിച്ച് ഇനിയും മുന്നോട്ടു പോകണമെങ്കില്‍ അബൂ യസീദില്‍ ബിസ്താമിയുമായി ബന്ധപ്പെടേണ്ടതുണ്ട്. ഇക്കാര്യം ശക്തമായി സൂചിപ്പിക്കാന്‍ അബൂ തുറാബ് ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ എഴുപത് തവണ അല്ലാഹുവിനെ കാണുന്നതിനെക്കാള്‍ നിങ്ങള്ക്ക്ാ ഉപകാരം ഒരു തവണ അബൂ യസീദിനെ കാണുന്നതാണ്. ഇത് പറയുന്നതിന് മുമ്പ് അബൂ തുറാബ് ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: ‘നിനക്ക് മോശം, നീ അല്ലാഹുവിനെ കൊണ്ട് വഞ്ചിതനാകുന്നു’ (ഇഹ്‌യ).
ഇവിടെ അല്ലാഹുവിന്റെ ദര്ശ്നം അവകാശപ്പെട്ട വ്യക്തിയെ തിരുത്തുകയും സംസ്‌കരിക്കുകയും ചെയ്യാന്‍ ഉപയോഗിച്ച ഒരു പ്രയോഗം സന്ദര്ഭുത്തില്‍ നിന്ന് അടര്ത്തി യെടുത്തു അബൂയസീദുല്‍ ബിസ്താമിയെയും ഇമാം ഗസ്സാലിയെയും അബൂ തുറാബിനെയുമെല്ലാം വിമര്ശികക്കുന്നത് ക്രൂരമായ സമീപനമാണ്. പ്രയോഗങ്ങളിലെ ആലങ്കാരികത വകവെച്ചു കൊടുക്കാന്‍ സന്നദ്ധമാകാത്ത ഒരാള്ക്ക് വിശുദ്ധ ഖുര്ആാനും ഹദീസും നിരാകരിക്കേണ്ടിവരും. ഖുര്ആമനിലും ഹദീസുകളിലും ഇത്തരം പ്രയോഗങ്ങള്‍ ധാരാളമുണ്ട്. അല്ലാഹു പറഞ്ഞു: താങ്കളെറിഞ്ഞ സന്ദര്ഭംദ, താങ്കളെറിഞ്ഞില്ല. എങ്കിലും അല്ലാഹു എറിഞ്ഞു. ഇവിടെ വ്യാഖ്യാനത്തിന് വിധേയപ്പെടുത്താതെ ഭാഷാപ്രയാഗം ഉയര്ത്തി പ്പിടിച്ച് അദ്വൈതവും അവതാരവാദവുമൊക്കെ ആരോപിക്കാന്‍ സാധിക്കുമോ? മാത്രമല്ല, സ്‌നേഹം, ദു:ഖം തുടങ്ങിയ വികാരങ്ങള്‍ വാചകങ്ങളെ ആലങ്കാരികതയിലേക്ക്, ചിലപ്പോള്‍ അബദ്ധത്തിലേക്കു തന്നെയും നയിച്ചെന്നിരിക്കും. എന്നാല്‍ അത് അനിയന്ത്രിതമായി സംഭവിക്കുന്നതായേ കാണാനും നിരീക്ഷിക്കാനും സാധിക്കൂ. തിരുനബി(സ്വ)യുടെ വഫാത്ത് വേളയില്‍ ഉമര്‍(റ) തീവ്രദു:ഖം കാരണം പ്രവാചകര്‍ മരണപ്പെട്ടുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനെ ഞാന്‍ വധിച്ചുകളയുമെന്ന് വരെ പറഞ്ഞുപോയതായും അബൂബക്കര്‍(റ) വിശുദ്ധ ഖുര്ആയന്‍ ഉദ്ധരിച്ചു ഉമര്‍(റ)വിന്റെ മനസ്സിനെ നിയന്ത്രിച്ചതും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. ഇത്തരം ഉദ്ധരണങ്ങള്‍ ഉയര്ത്തി ക്കാട്ടി സ്വഹാബികളെ ആക്ഷേപിക്കുന്നത് പോലെയാണ് ഗസ്സാലി ഇമാമിനെ വിമര്ശിെക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് ലോകമുസ്‌ലിംകള്‍ ഗസ്സാലി ഇമാമിനോളം വിവിധ കാര്യങ്ങളില്‍ കടപ്പെട്ടവര്‍ അപൂര്വ്മായിരിക്കും. അത്രയേറെ വൈജ്ഞാനിക സേവനങ്ങള്‍ കൊണ്ട് ലോകത്തെ ധന്യമാക്കിയവരാണ് ഇമാം ഗസ്സാലി(റ). പക്ഷേ, കേരളത്തിലെ ആടുകളും ആടുനോട്ടക്കാരും കഥയെന്തറിയുന്നു?

● ഇബ്‌റാഹീം സഖാഫി കുമ്മോളി

മിഠായിയും ഐസ്ക്രീമും ഡയറ്റിങ്ങിന്റെ പ്രശ്നങ്ങളും

ഹോര്‍ലിക്‌സ്, കോംപ്ലാന്‍, ബോണ്‍വിറ്റ പോലുള്ള ഫുഡ് സപ്ലിമെന്റുകള്‍
സാധാരണമട്ടില്‍ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക്  ആവശ്യമില്ല. ആവശ്യത്തിന് തൂക്കമുണ്ടാവുക, ക്ഷീണമൊന്നുമില്ലാതെ കളിക്കുക ഇതൊക്കെയുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠയുടെ ആവശ്യമില്ല. മറ്റെല്ലാം പരസ്യങ്ങളിലെ അവകാശവാദങ്ങളും അനാവശ്യ ഭയങ്ങളും മാത്രം. പിന്നെ, കൊക്കോ ചേര്‍ന്ന (ചോക്ലേറ്റ് നിറത്തിലുള്ള) പൊടികള്‍ ചില കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാക്കും. ചുമ, ശ്വാസംമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാം ഇവര്‍ക്ക്. ആസ്തമയുടെ കുടുംബപശ്ചാത്തലമുള്ളവര്‍ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
മിഠായികളുടെ പ്രധാന ദോഷം അതില്‍ ചേര്‍ക്കുന്ന നിറങ്ങളും പ്രിസര്‍വേറ്റീവുകളുമൊക്കെയാണ്. ഐസ്‌ക്രീമിനും ഈ പ്രശ്‌നമുണ്ട്. കൂട്ടത്തില്‍ തണുപ്പും. കോളയുടെ കാര്യത്തില്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുമുണ്ട്. കോള മാത്രം കഴിച്ച് മറ്റാഹാരം കഴിക്കാതെ പോഷകക്കുറവ് അനുഭവപ്പെടുന്ന കുട്ടികളെ ഗള്‍ഫ് പശ്ചാത്തലമുള്ള വീടുകളില്‍ കണ്ടിട്ടുണ്ട്. മിഠായിയും ഐസ്‌ക്രീമുമൊക്കെ വല്ലപ്പോഴും കൊടുക്കാം. തീരെ ഒഴിവാക്കി മനഃപ്രയാസമുണ്ടാക്കേണ്ടല്ലോ. പ്രമേഹമുള്ളവരോടും വല്ലപ്പോഴും മധുരം കഴിച്ച് ആശ തീര്‍ത്തോളാന്‍ ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. പഞ്ചസാരയും തീരെ കൊടുക്കാതിരിക്കേണ്ട. കുട്ടികള്‍ക്ക് മിതമായ വിധം കൊടുക്കാം.
ഒരു സാധനം മാത്രം കൂടുതലായി കഴിക്കുന്നത് നന്നല്ല. അത് ബാലന്‍സ്ഡ് ഡയറ്റ് ആവില്ല. എല്ലാ പോഷകമൂല്യങ്ങളും കിട്ടണം. കഴിഞ്ഞലക്കത്തില്‍ ബിസ്‌കറ്റിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ തടികാണും, വിളര്‍ച്ചയും. ഇവര്‍ക്കു മറ്റു വിറ്റാമിനുകളും പോഷകങ്ങളും കിട്ടാന്‍ പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിപ്പിക്കണം. ചീര, കയ്പക്ക, പേരക്ക അങ്ങനെയെല്ലാം.
കുഞ്ഞിന് ഭക്ഷണം കഴിക്കാന്‍ ഭയങ്കര മടിയാണെന്നത് വളരെ വ്യാപകമായി കേള്‍ക്കുന്ന പരാതിയാണ്. എല്ലാ അമ്മമാരും പറയും, എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്ന്. ലളിതമാണ് മറുപടി. ഒന്നും കഴിക്കാതെ കുട്ടിക്ക് ഇങ്ങനെയിരിക്കാന്‍ പറ്റില്ല. വിശപ്പുണ്ടെങ്കില്‍ കുട്ടി കഴിച്ചോളും.
നമ്മള്‍ വിചാരിച്ചത്രെ കുട്ടി കഴിക്കണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. (കുട്ടിക്കല്ല നമുക്കാണ് വാശി). വേണ്ടത്ര കഴിക്കാനുള്ള സൗഹാര്‍ദ്ദപരമായ സാഹചര്യമുണ്ടാക്കലാണ് പ്രധാനം. കഴിക്ക് കഴിക്ക് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പിറകേ നടക്കുകയും ചെയ്താല്‍ കുട്ടിക്ക് ഭക്ഷണത്തോടു തന്നെ വിരക്തി വരും. ഡോക്ടറെ വിളിക്കും, സൂചിവെക്കും, മാഷ് തല്ലും എന്നൊക്കെ ഭയപ്പെടുത്തിയാണ് പലരും കുഞ്ഞിനെ തീറ്റാറ്. ഡോക്ടറെയും മാഷെയും അനാവശ്യമായി വെറുക്കും എന്നതിനെക്കാള്‍ പ്രധാനം ഭക്ഷണസമയമടുക്കുമ്പോള്‍ത്തന്നെ കുട്ടിക്ക് പേടി തുടങ്ങും എന്നതാണ്. അപ്പോഴേ വിശപ്പ് കെടും. ആ സമയം എങ്ങനെയെങ്കിലും കടന്നുകിട്ടാനാവും ശ്രമം. ഒരുമിച്ചിരുന്ന് ചിരിച്ചുകളിച്ച് കഴിപ്പിക്കുകയാണ് വേണ്ടത്.
പതിനൊന്നുമണിക്ക് രണ്ടുഗ്ലാസ് പാല്‍ കുടിച്ചാല്‍ ഉച്ചയ്ക്ക് ചോറുണ്ണുമോ? നമ്മള്‍ പത്തുഗ്ലാസ് പാല്‍ കുടിക്കുന്നപോലെയാണ് ചെറിയകുട്ടിക്ക് രണ്ടുഗ്ലാസ്. ഉച്ചയ്ക്ക് നന്നായി കഴിക്കണമെങ്കില്‍ അപ്പോഴേക്കും വിശക്കാന്‍ പാകത്തിന് ഭക്ഷണം നേരത്തെ കൊടുക്കണം. കുഞ്ഞിന് തൂക്കക്കുറവില്ലെങ്കില്‍, കളിയും ചിരിയുമൊക്കെയുണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല. അയല്‍പക്കത്തെ കുട്ടിയെ നോക്ക്. എത്ര നന്നായി തിന്നുന്നു. തുടങ്ങിയ അനാവശ്യ താരതമ്യങ്ങള്‍ ഒഴിവാക്കണം. പുതിയ അണുകുടുംബങ്ങളുടെ പൊതു പ്രശ്‌നമാണിത്.
അമ്മൂമ്മമാര്‍ കൂടെയുണ്ടെങ്കില്‍ കാക്കയെയും പൂച്ചയെയും കാണിച്ച് അവര്‍ കുട്ടിയെ കളിപ്പിച്ചോളും. ഉണ്ണുകയെന്നത് സന്തോഷകരമായ അനുഭവമാകണ്ടേ? ഉച്ചയ്ക്ക് കുട്ടിയെ തീറ്റിയിട്ടുവേണം രണ്ടുമണിക്ക് ഓഫീസിലെത്താന്‍ എന്ന ധൃതിയോടെ ബഹളം കൂട്ടിയിട്ട് കാര്യമില്ല. പ്രഷര്‍ വേണ്ട. കുട്ടി സ്വയം കഴിച്ചോളും. അസമയങ്ങളിലുള്ള അനാവശ്യ ഭക്ഷണങ്ങള്‍ (ബിസ്‌കറ്റും പാലുമൊക്കെ) ഒഴിവാക്കിയാല്‍ത്തന്നെ ശരിയായ സമയത്ത് കുട്ടികള്‍ ആഹാരം കഴിക്കും.
ഭക്ഷണം മതിയാകുന്നുണ്ടോ എന്നറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ചെറിയ കുട്ടിയുടെ കാര്യത്തില്‍ മൂത്രമൊഴിക്കുന്നത് നോക്കി മുലപ്പാല്‍ മതിയാകുന്നുണ്ടോ എന്നറിയാം. ദിവസം ആറുതവണയെങ്കിലും മൂത്രമൊഴിച്ചാല്‍ നന്നായി പാലുകിട്ടുന്നുണ്ടെന്നര്‍ത്ഥം. നവജാതശിശുവിന് പ്രതിദിനം 20-30 ഗ്രാം തൂക്കം കൂടുകയും ചെയ്യും. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച് തൂക്കമുണ്ടെങ്കില്‍ പേടിക്കാനില്ല.
കുട്ടികളിലെ വിരശല്യത്തിന് ശുചിത്വവുമായാണ് ബന്ധം. അനാരോഗ്യകരമായ ചുറ്റുപാടാണ് വിരശല്യത്തിന് കാരണമാകുന്നത്. നന്നായി ചൂടാക്കിത്തന്നെ പാചകം ചെയ്യണം. പാചകം നന്നായാല്‍ പോരാ. പാത്രവും നന്നാവണം. ഭക്ഷണത്തിനു മുമ്പും പിമ്പും നന്നായി കൈ കഴുകണം. നഖങ്ങള്‍ വെട്ടി വൃത്തിയാക്കാന്‍ രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുക്കണം. വിരയ്ക്ക് ചികിത്സ ചെയ്യുമ്പോള്‍ വീട്ടില്‍ എല്ലാവരും മരുന്നു കഴിക്കണം. കുട്ടി മാത്രം കഴിച്ചാല്‍പോരാ.
രാത്രി കുട്ടി മലദ്വാരം ചൊറിയുന്നുണ്ടാവും. അതിനാല്‍ രാവിലെ പല്ലുതേപ്പിക്കും മുമ്പ് വിരലുകള്‍ വൃത്തിയാക്കണം. വീട്ടില്‍ പാചകം ചെയ്യുന്നവരും വൃത്തി കാത്തുസൂക്ഷിക്കണം. ആറുമാസത്തിലൊരിക്കല്‍ കുട്ടിക്ക് വിരയിളക്കം എന്നുപറയുന്നതില്‍ കാര്യമില്ല. വിരയുണ്ടെങ്കില്‍ മതി ചികിത്സ. മലദ്വാരം കൈകൊണ്ട് നേരിട്ട് ചൊറിയാന്‍ പറ്റാത്തവിധത്തിലുള്ള അടിയുടുപ്പ് രാത്രി ഇടുവിക്കാം. വിരലില്‍ വിരയുടെ മുട്ട പറ്റിപ്പിടിച്ച് അത്  വീണ്ടും വയറ്റിലെത്തുന്നത് തടയണം.
കുട്ടികള്‍ വിരല്‍ കുടിക്കുന്നതിന് ഭക്ഷണവുമായി ബന്ധമൊന്നുമില്ല ഇതിന്. മാതാവുമായുള്ള വൈകാരിക ബന്ധത്തിന്റെയും മറ്റും സൂചനയാണിത്. വിരല്‍കുടി ഭൂരിപക്ഷവും സ്വയം നിര്‍ത്തിക്കോളും. നിര്‍ബന്ധിച്ച് നിര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ കൂടുകയാണ് ചെയ്യുക. പല സ്ഥലത്തും തൊട്ട് ആ വിരല്‍ ഈമ്പുമ്പോള്‍ അവിടെയൊക്കെ നക്കുന്ന ഫലമാണല്ലോ ഉണ്ടാവുക. വിരശല്യം പോലുള്ള ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ശീലമാണിത്. തഴമ്പ്, പല്ലുന്തല്‍ പോലുള്ളവയും ഇതുമൂലം ഉണ്ടാവാം.
ഭക്ഷ്യയോഗ്യമല്ലാത്ത കല്ല്, ഭിത്തി, മണ്ണ് തുടങ്ങിയവയോട് താല്‍പര്യം കാട്ടുന്ന കുട്ടികളുണ്ട്. ഇതേ പ്രകാരം വേവിക്കാത്ത അരിയോടും. പൈക (ശൂര്‍മ) എന്ന അവസ്ഥയാണിത്. ഇരുമ്പിന്റെയും മറ്റു ധാതുക്കളുടെ കുറവുകൊണ്ടും ഇതുവരാം. വിരയിളക്കുക, അയേണ്‍ തെറാപ്പി തുടങ്ങിയ പരിഹാരങ്ങളാണുള്ളത്.
സ്‌കൂളിലേക്ക് വീട്ടുഭക്ഷണം തന്നെ കൊടുത്തുവിടണം. സ്‌കൂള്‍ വിട്ട് വിശന്നുവരുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കൊടുക്കുന്നത് നന്നല്ല. നല്ല വിശപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന എന്തെങ്കിലും കഴിച്ചോട്ടെ. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്നു ചോറുണ്ണാത്ത കുട്ടികളാണെങ്കില്‍ വൈകുന്നേരം വീട്ടിലെത്തി ചോറു കഴിക്കുന്നതില്‍ കുഴപ്പമില്ല. ഇടനേരത്ത് കഴിക്കാന്‍ പഴങ്ങള്‍ കൊടുത്തുവിടാം. ന്യൂഡില്‍സ്, പഫ്‌സ് തുടങ്ങിയവ സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന പതിവ് ശരിയല്ല.
കൗമാരപ്രായമെത്തുമ്പോള്‍ ഭക്ഷണ ശീലങ്ങള്‍ മാറും.
അപ്പോള്‍ കൂട്ടുകാരോടൊത്ത് പലതും കഴിക്കും. കുറേയൊക്കെ ആവാം. നമ്മുടെ നാടന്‍ഭക്ഷണങ്ങള്‍ വിട്ടുള്ള പരിഷ്‌കൃത ഭക്ഷണശീലം അരുത്. പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആര്‍ത്തവം തുടങ്ങുന്ന / തുടരുന്ന കാലത്ത് ഇരുമ്പുസത്തുള്ള ഭക്ഷണം നന്നായി കഴിക്കണം. ഈ പ്രായത്തില്‍ വിളര്‍ച്ച ബാധിക്കാന്‍ സാധ്യത ഏറെയാണ്. ഇലക്കറികള്‍, പ്രത്യേകിച്ച് ചീര നിര്‍ബന്ധമായും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം.
കൗമാരക്കാര്‍ വണ്ണം കൂടാതിരിക്കാന്‍ ഡയറ്റിങ് നടത്തുന്നത് തീര്‍ത്തും അനാരോഗ്യകരമാണ്. കാരണം, നമ്മുടെ കുട്ടികള്‍ നടത്തുന്ന ഡയറ്റിങ് ഒരിക്കലും സമീകൃതമല്ല. ചില സാധനങ്ങള്‍ ഒഴിവാക്കും. വേറെ ചിലത് കഴിക്കും. വളരുന്ന പ്രായത്തില്‍ വേണ്ട പോഷകങ്ങളില്‍ പലതും ഇങ്ങനെ നഷ്ടപ്പെടും. ഒരുമാസം ഡയറ്റിങ് നടത്തും. പിന്നത്തെ മാസം ഭക്ഷണം കൂടും. ജങ്ക്ഫുഡ് എന്നറിയപ്പെടുന്ന ബേക്കറി, ഫാസ്റ്റുഫുഡ് സാധനങ്ങളാണ് കൂടുതല്‍ കഴിക്കുക. ഇത് ആരോഗ്യം താറുമാറാക്കും.
വളരുന്ന പ്രായത്തില്‍ ഡയറ്റിങ് വേണ്ട. തടി കൂടുന്നുണ്ടെന്നും സ്ലിം ആവണമെന്നും തോന്നുന്നുണ്ടെങ്കില്‍ ഭക്ഷണം കുറക്കാതെ വ്യായാമം കൂട്ടുക. ഭക്ഷണം കുറയ്ക്കുന്നത് പഠനത്തെയും പരീക്ഷയെയും കായികശേഷിയെയുമൊക്കെ ബാധിക്കും. ഓടിക്കളികളെല്ലാം ഒഴിവാക്കി ചിപ്‌സും മിക്‌സ്ചറും തിന്ന് ടി.വി. കണ്ടിരിക്കുന്ന ഏര്‍പ്പാടാണ് നിര്‍ത്തേണ്ടത്.
തൂക്കം കൂടുന്നുണ്ടെങ്കില്‍ മധുരം നിര്‍ത്താം. കൊഴുപ്പുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ഒഴിവാക്കാം. വറുത്തകായ മുഴുവന്‍ എണ്ണയാണെന്നറിയുക. മീന്‍ പൊരിച്ചതു വേണ്ട. കറി മതി. പച്ചക്കറി ധാരാളം കഴിക്കണം. ദിവസവും ഒരുമണിക്കൂറെങ്കിലും കളികളും സൈക്കിളോട്ടവും നടത്തവുമൊക്കെയായി ചെലവഴിക്കണം. ഭക്ഷണം കഴിക്കാതെ ശരീരം മെലിയിക്കുന്ന അനൊറെക്‌സിയ നെര്‍വോസ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ അതിനുള്ള ചികിത്സ ചെയ്ത് പരിഹരിക്കണം. ചുരുക്കത്തില്‍, കൗമാരത്തില്‍ ഭക്ഷണ നിയന്ത്രണം ആശ്വാസ്യമേയല്ല.

ഇ കെ ഹസൻ മുസ്ലിയാർ [ന-മ]

ആദർശ ഗർജ്ജനത്തിന്റെ ജ്വലിക്കുന്ന ഓർമ്മ .........
പാരമ്പര്യ ഇസ്ലാമിനെ പിഴുതെറിയാന്‍ ഇറങ്ങിപ്പുറപ്പെട്ട മത നവീകരണ വാദികള്‍ക്ക് മുന്നില്‍ ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ഇടിമുഴക്കമായിരുന്നു മര്‍ഹും ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ (ന:മ). മരിക്കാത്ത ആ ഓര്‍മകള്‍ക്ക് മുപ്പത്തിമൂന്ന് സംവത്സരങ്ങള്‍ക്കിപ്പുറവും മരണമില്ല. ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരണ രംഗത്ത് കരുത്തിന്റെ പ്രതീകമായി നാലു ദശകങ്ങളോളം പ്രബുദ്ധ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആ നാമം സംവത്സരങ്ങള്‍ക്കിപ്പുറവും അതീവ രോമാഞ്ചത്തോടെയാണ് സുന്നി സമൂഹം ശ്രവിക്കുന്നത്.
മികച്ച പണ്ഡിതന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, സംഘാടകന്‍, ഗ്രന്ഥകാരന്‍, വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ഹസന്‍ മുസ്ലിയാരുടെ പ്രധാന സേവനം ഖണ്ഡന പ്രസംഗമാണ്. പുത്തന്‍വാദികളുടെ കോട്ടകൊത്തളങ്ങളെ നിലംപരിശാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഖണ്ഡനപ്രസംഗങ്ങളും വാദപ്രതിവാദങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. ചേകനൂര്‍ മൗലവി ഒരു കാലത്ത് യുക്തിവാദവുമായി കവലകള്‍ തോറും പ്രസംഗിച്ചു നടന്നപ്പോള്‍ ചെറുവാടിയില്‍ വെച്ച് അദ്ദേഹത്തെ തറപറ്റിച്ചത് ഹസന്‍ മുസ്ലിയാരായിരുന്നു. നിസ്കാരം മൂന്നു വഖ്ത്താണെന്ന് ചേകനൂര്‍ മൗലവി ഖുര്‍ആന്‍ കൊണ്ട് വാദിച്ചു. പ്രസ്തുത വാദത്തെ അതേ സൂക്തം കൊണ്ടാണ് ഹസന്‍ മുസ്ലിയാര്‍ പരാജയപ്പെടുത്തിയത്. മുളച്ചു പൊന്തുന്ന വസ്തുക്കള്‍ക്ക് മുഴുവന്‍ സകാത്ത് കൊടുക്കണമെന്ന് ചേകനൂര്‍ വാദിച്ചു. എങ്കില്‍ താടിക്ക് സകാത്തുണ്ടോ എന്ന ഉസ്താദിന്റെ ചോദ്യം മൗലവിയെ കുഴക്കി. ഉത്തരം മുട്ടിയ മൗലവി പ്രതികരിച്ചത്, “അതുകൊണ്ടാണ് ഞാന്‍ താടി വടിക്കുന്നത്”എന്നായിരുന്നു. അതോടെ മൗലവിയുടെ തനിനിറം സദസ്സിന് വീണ്ടും ബോധ്യമായി.
വെള്ളിയഞ്ചേരിയില്‍ വെച്ച് നടന്ന വാദ പ്രതിവാദത്തില്‍ ഖുതുബ പരിഭാഷ പാടില്ലെന്ന് സമര്‍ത്ഥിച്ച് മുജാഹിദ് നേതാവായ അലവി മൗലവിയെ ഹസന്‍ മുസ്ലിയാര്‍ പരാജയം സമ്മതിപ്പിച്ച സംഭവം പ്രസിദ്ധമാണ്. എടത്തറ, കൂരിക്കുഴി, വാരാണക്കര, താനാളൂര്‍, അലനല്ലൂര്‍, കൊടിയത്തൂര്‍, വാഴക്കാട്, നന്തി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം എതിരാളികളെ നേരിടുകയും അവര്‍പോലും സമ്മതിക്കുന്ന തെളിവുകള്‍ നിരത്തി പരാജയപ്പെടുത്തുകയും ചെയ്തു. വാദപ്രതിവാദം നടത്താന്‍ ഹസന്‍ മുസ്ലിയാര്‍ ആരെയും കാത്തിരിക്കാറില്ലായിരുന്നു. എവിടെയെങ്കിലും മുജാഹിദുകാരോ മറ്റു ബിദഈ കക്ഷികളോ പ്രസംഗിച്ചു എന്ന വിഷയം വെച്ച് ഒരു പോസ്റ്റ് കാര്‍ഡ് എഴുതിയാല്‍ മതി. ഹസന്‍ മുസ്ലിയാര്‍, സമയത്തിന് അവിടെ എത്തിയിരിക്കും. പിന്നെ ഉമര്‍(റ)നെ കണ്ട പിശാചിന്റെ ഗതിയായിരിക്കും എതിരാളികള്‍ക്ക്.
സൂഫിവര്യനും പണ്ഡിതനുമായ കോയട്ടി മുസ്ലിയാരുടെ ആറാമത്തെ പുത്രനായി കോഴിക്കോട് ജില്ലയിലെ പറമ്പില്‍ കടവ് എഴുത്തച്ഛന്‍ കണ്ടി വീട്ടില്‍ ഹിജ്റ 1347ലാണ് ഹസന്‍ മുസ്ലിയാര്‍ ജനിക്കുന്നത്. പറമ്പില്‍ കടവ് അടിയോട്ടില്‍ അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് മാതാവ്. മര്‍ഹും ഇകെ അബൂബക്കര്‍ മുസ്ലിയാരും പണ്ഡിതനും സൂഫിവര്യനുമായ മര്‍ഹും ഇകെ ഉമര്‍ ഹാജിയും ജ്യേഷ്ഠ സഹോദരന്‍മാരാണ്.
പിതാവില്‍ നിന്ന് പ്രാഥമിക പഠനം നേടിയ ശേഷം ചെറുമുക്ക്, കൊടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ് എന്നീ സ്ഥലങ്ങളിലെ ദര്‍സുകളില്‍ നിന്നും ഉന്നത വിജ്ഞാനം കരസ്ഥമാക്കി. പിന്നീട് വെല്ലൂര്‍ ബാഖിയാത്തു സ്സ്വാലിഹാത്തില്‍ ഉപരിപഠനം നടത്തി. ഫിഖ്ഹ്, തഫ്സീര്‍, ഹദീസ്, തസ്വവ്വുഫ്, അഖീദ എന്നിവക്ക് പുറമെ തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിജ്ഞാനത്തിന്റെ വിവിധ ശാഖകളിലും അവഗാഹമാര്‍ജ്ജിച്ച് ബാഖിയാത്തില്‍ നിന്ന് തിരിച്ചു വന്ന ശേഷമാണ് ബിദ്അത്തിനെതിരെ കൊടുങ്കാറ്റായി മഹാനുഭാവന്‍ ആഞ്ഞടിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, സുന്നിയുവജന സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം (1955 മുതല്‍), വൈസ് പ്രസിഡന്‍റ് (1968 നവംബര്‍ 7 മുതല്‍), സംസ്ഥാന പ്രസിഡന്‍റ് (1976 ആഗസ്റ്റ് 22 മുതല്‍ 1982 ആഗസ്റ്റ് വരെ) എന്നീ നിലകളിലെല്ലാം അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച് സംഘടനയെ ജീവസ്സുറ്റ പ്രസ്ഥാനമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹസന്‍ മുസ്ലിയാര്‍ സംഘാടനത്തോടൊപ്പം ദര്‍സിനും പ്രത്യേകം പ്രാധാന്യം കൊടുത്തിരുന്നു. ബാഖിയാത്തില്‍ നിന്ന് വന്നയുടനെ അദ്ദേഹം കൊടുവള്ളിക്കടുത്ത ഇയ്യാട്ടാണ് ദര്‍സ് തുടങ്ങിയത്. പിന്നീട് ഉരുളിക്കുന്ന്, പുത്തൂര്‍പാടം, തൃപ്പനച്ചി, ഇരുന്പുചോല, പാലക്കാട്(ജന്നത്തുല്‍ ഉലൂം) കാസര്‍കോട് എന്നിവിടങ്ങളിലും ദര്‍സ് നടത്തുകയുണ്ടായി. തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ദര്‍സ് ഒഴിവാക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അതിനിടയിലാണ് പത്രപ്രവര്‍ത്തനത്തിനും ഗ്രന്ഥ രചനയ്ക്കും കോടതി കയറലിനുമെല്ലാം സമയം കണ്ടെത്തിയിരുന്നത്.
ഭക്ഷണത്തിന് കണിശതയൊന്നുമുണ്ടായിരുന്നില്ല. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു താല്‍പര്യവുമില്ല. ഉറങ്ങാനും വിശ്രമിക്കാനും സമയം കളഞ്ഞതുമില്ല. യാത്രക്കിടയില്‍ ബസ്സിലും മറ്റുമാണ് ഉറക്കം. അദ്ദേഹവുമായി അടുപ്പമുള്ള ഒരു സുഹൃത്ത്, ഇങ്ങനെ തീരെ വിശ്രമിക്കാതിരുന്നാല്‍ ആരോഗ്യം തകരുമല്ലോ, അല്‍പ്പം വിശ്രമിക്കണം എന്ന് ഉപദേശിച്ചുവത്രെ. ഹസന്‍ മുസ്ലിയാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: നാളെ പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ ചെല്ലുമ്പോള്‍ എന്റെ ഓരോ ശ്വാസവും നിന്റെ ദീനിന്വേണ്ടി ചെലവഴിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു എന്ന് പറയാന്‍ സാധിച്ചാല്‍ അതല്ലേ ഏറ്റവും നന്നായിരിക്കുക.
തിരക്കിനിടയില്‍ വിട്ടുപോവാതിരിക്കാനായി റവാതിബ് സുന്നത്തുകളും നിസ്കാര ശേഷമുള്ള ദിക്റുകളും അദ്ദേഹം നേര്‍ച്ചയാക്കുകയാണ് ചെയ്യാറ്. സുന്നത്താകുമ്പോള്‍ അത് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തോന്നാതിരിക്കാനാണ് നേര്‍ച്ചയിലൂടെ ഫര്‍ളാക്കിയത്.
തനിക്ക് കിട്ടുന്നതെല്ലാം ദീനി പ്രവര്‍ത്തനത്തിനുവേണ്ടി ചെലവഴിച്ച അദ്ദേഹം സ്വന്തം കുടുംബത്തിനുവേണ്ടി എന്തെങ്കിലും സമ്പാദിക്കാന്‍ ആഗ്രഹിച്ചില്ല. കാസര്‍ക്കോട് ഖാസി ആയിരിക്കുമ്പോള്‍ ഒരു കല്ല്യാണ ആവശ്യത്തിന് തറവാട്ടില്‍ വന്ന സമയത്ത് ജ്യേഷ്ഠന്‍ ഉമര്‍ ഹാജി ചോദിച്ചുവത്രെ: ഹസനേ, കുട്ടികള്‍ക്കു വേണ്ടി സൗകര്യമുള്ള ഒരു വീടെങ്കിലും ഏര്‍പ്പെടുത്താന്‍ നീ ശ്രദ്ധിക്കേണ്ടതല്ലേ?
“എന്തു ചെയ്യാനാണിക്കാ, ഞാന്‍ ജനങ്ങളുടെ ആളായി പോയില്ലേ. എനിക്ക് അതിന് സാധിക്കുന്നില്ല”എന്നായിരുന്നു ഹസന്‍ ഉസ്താദിന്റെ മറുപടി.
താന്‍ സത്യമാണെന്ന് മനസ്സിലാക്കിയത് ആരുടെ മുമ്പിലും തുറന്നുപറയാന്‍ ആര്‍ജ്ജവം കാണിച്ച ഹസന്‍ മുസ്ലിയാര്‍ക്കു മുന്നില്‍ പണത്തിന്റെ പളപളപ്പും പ്രൗഢിയും സ്ഥാനമാനങ്ങളൊന്നും സമ്മര്‍ദ്ദം സൃഷ്ടിച്ചില്ല. തന്റെ ഗുരുനാഥന്മാരോടുപോലും ഇക്കാര്യത്തില്‍ അദ്ദേഹം കൂസലില്ലാതെ പെരുമാറിയിട്ടുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഇമാം അശ്അരി(റ)യുടെ മാതൃകയാണ് ഇവിടെ നാം അനുധാവനം ചെയ്യേണ്ടതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ചില രാഷ്ട്രീയ പ്രമാണിമാരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങി തണുപ്പന്‍ നയം സ്വീകരിച്ചവര്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അത് ഏത് വമ്പനായാലും പ്രശ്നമാക്കിയില്ല. ഇക്കാരണത്താല്‍ എതിര്‍പ്പുകളുടെ ഒരു പ്രവാഹം തന്നെ അദ്ദേഹത്തിനുനേരെ പാഞ്ഞടുത്തു. ജോലിപോലും നഷ്ടപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഒരു കാലത്ത് പാലക്കാടിന്റെ അഭിമാന കേന്ദ്രമായിരിക്കുകയും പിന്നീട് രാഷ്ട്രീയ ലോബികളുടെ കടന്നാക്രമണത്തിലൂടെ മുരടിച്ചുപോവുകയും ചെയ്ത ജന്നത്തുല്‍ ഉലൂം അറബിക് കോളേജിന്റെ പിറവി ഇതിനൊരുദാഹരണമാണ്. 1965ല്‍ ഹസന്‍ മുസ്ലിയാര്‍ ഇരുന്പുചോലയില്‍ മുദരിസായിരിക്കെ തന്റെ ശിഷ്യഗണങ്ങളോട് നാട്ടുകാരായ ചില പ്രമാണിമാര്‍ അപമര്യാദയായി പെരുമാറിയത് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ അന്നുരാത്രി തന്നെ ശിഷ്യരേയും കൂട്ടി ഇരുന്പുചോലയോട് യാത്ര പറഞ്ഞു. ഈ ഇറങ്ങിപ്പോക്കാണ് ജന്നത്തുല്‍ ഉലൂമിന് ജന്മം നല്‍കാന്‍ സഹായകമായത്. പാലക്കാടിനൊരു സുന്നി ആസ്ഥാനമെന്ന ഹസന്‍ മുസ്ലിയാരുടെ ചിരകാലാഭിലാഷത്തെ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചെങ്കിലും കാലം അതിനു സമ്മതിച്ചില്ല. ഹസന്‍ മുസ്ലിയാര്‍ കൊളുത്തിവെച്ച അഗ്നിസ്ഫുലിംഗം പാലക്കാടിന്റെ ആദര്‍ശ കേന്ദ്രമായി പരിലസിക്കുന്ന ജാമിഅ ഹസനിയ്യ എന്ന മഹത്തായ സ്ഥാപന സമുച്ചയങ്ങളിലൂടെ പ്രകാശം പൊഴിക്കുകയാണ്. അതിന്റെ ഇരുപതാം വാര്‍ഷികം 2015 ഫെബ്രുവരിയില്‍ നടക്കാനിരിക്കുമ്പോള്‍ ഇതു കാണാന്‍ ഹസന്‍ മുസ്ലിയാര്‍ ഇല്ലല്ലോ എന്ന വേദനയാണ് സുന്നി കൈരളി പങ്കുവെക്കുന്നത്. നാഥന്‍, ആ മഹാനുഭാവന്റെ പരലോക ജീവിതം സുഖദായകമാക്കട്ടെ.

ഭീകര പ്രസ്ഥാനക്കാർ വഹാബികൾ - ശബാബ്!

ഐ.എസ്, അല്‍ഖാഇദ, ത്വാലിബാന്‍, തഹ്‌രീകേ താലിബാന്‍, ബൊക്കൊഹറം, അല്‍ശബാബ് തുടങ്ങിയ മുഴുവന്‍ ഭീകര സംഘങ്ങളും വഹാബീ പ്രസ്ഥാനത്തിന്റെ ഭാഗങ്ങളാണെന്ന് അവകാശപ്പെടുന്നവരാണ്. കേരളത്തിലെ മുജാഹിദ് യുവജന വിഭാഗം പ്രസിദ്ധീകരിക്കുന്ന വാരിക തന്നെ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്: ‘വഹാബിസം അത് സ്വീകരിച്ച ജനതയുടെയും രാജ്യത്തിന്റെയും സ്വഭാവമനുസരിച്ച് പ്രകൃതത്തില്‍ വരുന്നതായി കാണാം. ഗോത്രമേധാവിത്വമുള്ള സമൂഹങ്ങളിലാണ് വഹാബിസം ഏറ്റവും കര്‍ക്കശവും തീവ്രവുമായ രൂപം പ്രാപിക്കുന്നത്. അഫ്ഗാനിസ്താനിലെ താലിബാന്‍, പാക്‌സിതാനിലെ തെഹ്‌രീകേ താലിബാന്‍, നൈജീരിയയിലെ ബൊക്കോഹറാം, ഇറാഖിലെ ഐ.എസ്, സഊദിയിലെ അല്‍ഖാഇദ തുടങ്ങിയ വഹാബികള്‍ എന്നവകാശപ്പെടുന്ന സംഘടനകള്‍ അതിന് ഉദാഹരണമാണ്’ (ശബാബ് 2015 ജനു. 15).

ചേകന്നൂരിസത്തിലേക്ക് കൊടി പിടിച്ച് മുജാഹിദ് മൗലവിമാർ!- ഇസ്ഹ് മാസിക !

തീര്‍ത്തും ഇസ്‌ലാമിക വൃത്തത്തിന് പുറത്തുള്ള സംഘടനയായിരുന്നു ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. ചേകനൂര്‍ മൗലവിയായിരുന്നു ഇതിന്റെ സ്ഥാപകന്‍. പ്രമുഖ സലഫി പണ്ഡിതനായിരുന്ന മൗലവിയെ സത്യനിഷേധത്തിലേക്ക് നയിച്ചത് പ്രമാണങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിച്ചതായിരുന്നു. കേരളത്തിലെ ബിരുദധാരികളായ മുജാഹിദ് പണ്ഡിതന്മാര്‍പോലും ചേകനൂര്‍ മൗലവിയുടെ മാര്‍ഗത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ തന്നെ പറയുന്നു: ‘ചേകനൂര്‍ മൗലവി ഈ വിഷയത്തില്‍ ഭാഗ്യവാനാണ്. അയാള്‍ കേരള മണ്ണില്‍ പ്രചരിപ്പിച്ച വിഷലിപ്ത ആശയങ്ങള്‍ തലയിലേറ്റിയും പ്രചരിപ്പിച്ചും നടക്കുന്നവര്‍ കുറച്ചൊന്നുമല്ല കേരളത്തിലുള്ളത്. അതാകട്ടെ, ചില്ലറക്കാരുമല്ല. ഏഷ്യയിലെ ഏറ്റവും വലിയ മുഹദ്ദിസായി വാഴ്ത്തപ്പെടുന്നവര്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരേ തൂലിക ചലിപ്പിച്ചവര്‍ എന്ന് പേരെടുത്തവര്‍, സമുദായത്തിന്റെ ചെലവില്‍ അറബിക് കോളജുകളില്‍ പഠിച്ച് സുല്ലമി, മദനി തുടങ്ങിയ ബിരുദങ്ങളുടെ തലപ്പാവെടുത്ത് കിരീടമായി ഉപയോഗിക്കുന്നവര്‍ (ഇസ്‌ലാഹ് മാസിക 2011 ഡിസംബര്‍).

Monday, 29 January 2018

ഒതായി ഖദീജക്കുട്ടി മുതൽ ജാമിദ വരെ!


1940 കളിലാണ് കേരളത്തില്‍ ആദ്യമായി ഒരു പെണ്ണ് പളളിയില്‍ പോകുന്നത്. അക്കാലത്ത് അസംഭവ്യവും ഊഹിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത്.
1995 മാര്‍ച്ച് ലക്കത്തില്‍ പുറത്തിറങ്ങിയ മുജാഹിദ് മുഖപത്രമായ പുടവ മാസിക അന്ന് ജീവിച്ചിരിപ്പുളള ഖദീജക്കുട്ടിയുമായുളള 'ഈ പാത ധന്യം' എന്ന  അഭിമുഖത്തില്‍ അവര്‍ പറയുന്നത് കാണുക👇

*''1940 കളില്‍ സ്ത്രീകള്‍ പളളിയില്‍ പ്രവേശിക്കുകയെന്നത് പലര്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു.അന്ന് ഞങ്ങള്‍ ഏതാനും സ്ത്രീകള്‍ അളളാഹുവിന്‍റെ അനുഗ്രഹത്താല്‍ ഒതായി പളളിയില്‍ പോകാന്‍ തുടങ്ങി. തന്നിമിത്തം അതി ശക്തമായ എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉയര്‍ന്നു വരികയുണ്ടായി ''* ..
തുടര്‍ന്ന് അവര്‍ തന്നെ പറയുന്നു.. *''തുടക്കത്തില്‍ ഞാന്‍ ഒറ്റക്കായിരുന്നു പോയിരുന്നത്.ശേഷം അഞ്ച് പേര്‍ കൂടി സന്മനസ്സ് കാണിച്ചു.കുറെ കഴിഞ്ഞപ്പോള്‍ വീണ്ടും അഞ്ച് പേര്‍ കൂടി സന്മനസ്സ് കാണിച്ചു രംഗത്ത് വന്നു. ഇവരില്‍ പി.കെ ആമിനയും ഞാനും മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുളളവര്‍''*

(കേരളത്തില്‍ ആദ്യമായി പളളിയില്‍ പോയി ആരാധനാ കര്‍മങ്ങളില്‍ പങ്കെടുത്ത രണ്ട് മുസ്ലിം വനിതളെ ഇവിടെ പരിചയപ്പെടുക എന്ന തലവാചകവും കൊടുത്ത് മുജാഹിദുകള്‍ തന്നെ വളരെ വ്യക്തമായി ബോധ്യപ്പെടുത്തിയതാണിത് )

അപ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാണ്. ഖദീജക്കുട്ടിയില്‍ നിന്ന് ജാമിദ ടീച്ചറിലേക്ക് നല്ലൊരു പിന്തുടര്‍ച്ചയുണ്ട്. *ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം സ്ത്രീ വെളളിയാഴ്ച പ്രാര്‍ത്ഥനയായ  ജുമുഅക്ക് നേതൃത്വം നല്‍കും എന്ന് രണ്ട് ദിവസം മുമ്പ് ഒരു ഓണ്‍ലെെന്‍ ന്യൂസില്‍ അവളുടെ പടവും കൊടുത്ത് ന്യൂസ് കണ്ടിരിന്നു. ഇന്നലെ അത് വീണ്ടും ലെെവായി തന്നെ മീഡിയകള്‍ ആഘോഷിക്കുന്നതും 'മറ്റു സ്ഥലങ്ങളിലേക്കു കൂടി ഇത് വ്യാപിപ്പിക്കുമന്നും കൂടുതല്‍ പ്രചാരം നേടുമെന്നും' തുടര്‍ന്നുളള അവളുടെ അഭിമുഖവും കണ്ടു*..

കേവലം 75 വര്‍ഷത്തെ പാരമ്പര്യം മാത്രമേ പെണ്ണ് പളളിയില്‍ പോകലിനുളളൂ..എന്നാല്‍ ഇന്നത് കൂടുതല്‍ ചെറുതല്ലാത്ത രണ്ട് മുന്ന് വിഭാഗം ആളുകള്‍ക്ക് സര്‍വ്വ സാദാരണയായി. 75 വര്‍ഷം മുമ്പ് ഊഹിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യം ഇന്നത് ഒരു പുണ്യ കര്‍മ്മമായി തന്നെ മതത്തില്‍ തത്പര കക്ഷികള്‍ കൊണ്ടു നടക്കുന്നത് പോലെ വരും ഭാവിയില്‍ ഇനിയും ജാമിദമാര്‍ പുനര്‍ജനിക്കുകയും 'മത നശീകരണത്തിന്‍റെ ഒരു നൂറ്റാണ്ട് ' ആഘോഷിക്കാന്‍ പോകുന്ന *വഹാബികള്‍* അത് തലയിലേറ്റുകയും ചെയ്യും. അല്ലെങ്കിലും അടിസ്ഥാനമായ തത്വമായ *സുന്നത്ത് ജമാഅത്തില്‍* നിന്ന് വ്യതിചലനം സംഭവിച്ചാണല്ലോ പിഴച്ച കക്ഷികളില്‍ ഭാഗവാക്കാകുന്നത്. ചേകന്നൂര്‍ മൗലവിയുടെ കാര്യവും തഥെെവ.
സുന്നി കുടുംബത്തില്‍ ജനിച്ച്, പളളി ദര്‍സുകളില്‍ പഠിച്ചു  വളര്‍ന്ന് ബാഖവി പട്ടവും നേടി ജോലി ആരംഭിച്ച ആളാണല്ലോ സാക്ഷാല്‍ ചേകന്നൂര്‍ മൗലവിയും. പിന്നീടാണ് ഇദ്ധേഹം പുരോഗമന ചിന്താഗതികളിലും അവിടെ നിന്ന് സ്വതന്ത്ര ചിന്താ ഗതികളിലേക്കും ചേക്കേറുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ശാന്തപുരത്തെ കോളേജിലും, മുജാഹിദുകളുടെ എടവണ്ണ നദ് വിയ്യയിലും മൗലവി അധ്യാപകനായി നിയമിതനാകുന്നത് അങ്ങിനെയാണ്.വഹാബിസത്തിന്‍റെ ഒരേ തുവല്‍ പക്ഷികള്‍ തന്നെയാണ് മുജാഹിദിസവും,ജമാഅത്തെ ഇസ്ലാമിസവും,ചേകന്നൂരിസവുമൊക്കെ..

*വാല്‍കഷ്ണം;* അഹ്ലുസ്സുന്നത്തി വല്‍  ജമാഅത്ത് ആണല്ലോ യഥാര്‍ത്ഥ ആദര്‍ശവും അടിസ്ഥാനവും
പിന്നെ എന്ത് കൊണ്ടാണ്  അതില്‍ നിന്ന് മാറി ഇത്തരം പിഴച്ച കക്ഷികളില്‍ ചിലര്‍  ആകൃഷ്ടരാകുന്നത്.. ?
*ആരോഗ്യം പകരില്ല, രോഗമേ പകരൂ..*

*വഹാബിസം നാടിനാപത്ത്, തിരിച്ചറിയുക*

സഈദ്ബ്നു ജോർജും മുസ്ലിമിനെ മുശ്രിക്കാക്കലും !

പ്രിയ സഈദ്ബിനു ജോർജ്

താങ്കൾ ഇസ്ലാമിലേക്ക് വന്നതിൽ വളരെയധികം സന്തോഷമുണ്ട് എന്നാൽ ശിർക്കാരോപണ തൊഴിലാളികളായ വഹാബികളിലൂടെ ഇസ്ലാമിനെ പഠിച്ചത് കൊണ്ട് അതിന്റെ ചില ചായ്‌വുകൾ താങ്കളിലൂടെ പുറത്തു വരുന്നു എന്നത് വേദനാചാരവുമാണ്

ഈസാനബി മരണപെട്ടു എന്നും മിർസ ഗുലാം അഹ്മദ് ഖാദിയാനി പ്രവാചകനുമാണ് എന്ന് വാദിക്കുന്ന ഒരാളിലൂടെയരിയുന്നു താങ്കൾ ഇസ്ലാമിലേക്ക് വന്നത് എങ്കിൽ താങ്കളിൽ ഖാദിയാനിസത്തിന്റെ ചായ്‌വുണ്ടാകും

അത് പോലെ 3 വക്ത മാത്രമേ നിസ്കാരമുള്ളൂ എന്ന് വാദിക്കുന്ന ചേകനൂരിയിലൂടെയായിരുന്നു താങ്കൾ ഇസ്ലാമിലേക്ക് വന്നത് എങ്കിൽ താങ്കളിൽ ചേകനൂരിസത്തിന്റെ ചായ്‌വുമുണ്ടാകും

താങ്കൾ ഒരാൾ മാത്രമല്ല ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുള്ളത് സഹാബത്ത് മുതൽ മില്ല്യൺ കണക്കിനാളുകൾ ഇന്നു വരെ ഇസ്ലാം മതം പുൽകിയിട്ടുണ്ട് അവരാരും ഇസ്ലാമിലേക്ക് വന്നത് നിലവിൽ ഇസ്ലാമിനകത്തുള്ള മുസ്ലിങ്ങളെ കാഫിറുകളാക്കി മുദ്രകുത്തി അവർക്ക് ദഅവത്ത് നൽകാനായിരുന്നില്ല 

ചാരിയിൽ ചാരിയത് മണക്കും എന്ന് പറഞ്ഞ പോലെ വഹാബിയിലൂടെ ഇസ്ലാം പഠിച്ചവന് ഏതൊരു വഹാബിയെയുംപോലെ അവൻ മാത്രമേ  മുസ്ലിമായിട്ടുള്ളു ബാക്കിയുള്ളവരൊക്കെ ശിർക്കിലാണ് എന്ന ചിന്തയുണ്ടാകും ഇത് സ്വാഭാവികമാണ് താങ്കളുടെ കുഴപ്പമല്ല

ഇസ്ലാമിനെ പറ്റി പഠിക്കുക ഞാനും എൻന്റെ സംഘടനയിൽ പെട്ടവർ മാത്രമേ മുസ്ലിമായിട്ടുള്ളു ബാക്കി ലോകത്തുള്ള എല്ലാവരും മുശ്രിക്കുകളാണ് എന്ന ചിന്തയും അതിന് വേണ്ടിയുള്ള പ്രവർത്തനവും സ്വയം നഷ്ടത്തിലേക്കേ എത്തിക്കു ഇസ്ലാമിലേക്ക് വന്നു എന്ന് കരുതി ഒരാളും പാപമുക്തനാകില്ല ആദം സന്തതികളെ  വഴി പിഴപ്പിക്കുക എന്നത് മാത്രമാണ് ഇബ്‌ലീസിന്റെ ലക്‌ഷ്യം, നബി (സ) ഏറ്റവും ഭയപ്പെട്ടത് ശിർക്കാരോപിച്ചു കൊണ്ട് വാളെടുക്കുന്നവരെയാണ് കേൾക്കുക https://goo.gl/YGaEoR

കൂടെ നിന്ന് കൊണ്ട് പ്രചോദനം നൽകുന്ന വഹാബികൾക്കാർക്കും നാളെ നിങ്ങളുടെ കൂടെ കാണില്ല, എന്റെ വാക്കുകൾ വിഷമിപ്പിച്ചിട്ടുണ്ടെകിൽ ക്ഷമിക്കുക ബുകാരി മുസ്ലിം റിപ്പോർട്ട് ചെയ്ത  (متفقٌ عليه) ആയ ഹദീസ് തങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു അതോടു കൂടി  എന്റെ ഒരു എളിയ ഉപദേശം ലാ ഇലാഹ ഇല്ലലില്ലാഹ് എന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങളെ  മുശ്രിക്കോ കാഫിറോ ആക്കുന്നതിൽ നിന്നും താങ്കൾ പിന്മാറണം

1732- عَنِ ابنِ عُمَرَ رَضِيَ اللَّه عَنْهُمَا قَالَ : قَالَ رَسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم : « إِذا قَالَ الرَّجُـلُ لأَخِيهِ : يَا كَافِر ، فَقَدْ بَاءَ بِهَا أَحَدُهُما ، فَإِنْ كَان كَمَا قَالَ وَإِلاَّ رَجَعَتْ عَلَيْهِ » متفقٌ عليه .
1733- وعَنْ أَبي ذَرٍّ رَضِي اللَّه عنْهُ أَنَّهُ سمِعَ رَسُولَ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم يَقُولُ : « منْ دَعَا رَجُلاً بالْكُفْرِ ، أَوْ قَالَ : عَدُوَّ اللَّهِ ، ولَيْس كَذلكَ إِلاَّ حَارَ علَيْهِ » متفقٌ عليه . « حَارَ » : رَجَعَ.
ഹബീബായ നബി (സ്വ )തങ്ങൾ പറയുന്നു :
"ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കുഫ്ർ കൊണ്ട് വിളിച്ചു അല്ലങ്കിൽ അല്ലാഹുവിൻറെ ശത്രു എന്ന് പറഞ്ഞു എന്നാൽ എഥാർത്തത്തിൽ വിളിക്കപ്പെട്ട ആൾ കാഫിർ അല്ലായെങ്കിൽ ആ വിളിച്ച ആളിലേക്ക് ആ കുഫ്ർ മടങ്ങുന്നതാണ്"

അനുഗ്രഹത്തിൽ തൃപ്തരാകുക

😎😤
*"99ന്റെ പരീക്ഷ!"*


*ഒ*രിക്കൽ ഒരു രാജാവ് 👨🏻‍🍳തന്റെ മന്ത്രിയോട് ചോദിച്ചു..🙍‍♂
''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?"

🙍‍♂മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും."

👨🏻‍🍳രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?"

🙍‍♂മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!''

രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി,
💰💰 സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..
🛏🛏🛏🛏
രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു..
😄😄😄😄
 "ആഹാ.. 100 വെള്ളി നാണയങ്ങൾ!!"

💰💰💰💰
അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി..

എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം!

പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്!

 ബാക്കിയുള്ള ഒരു,😳 നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി..

 ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു..


പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ  നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല!
😡😡😡
 ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!
☹☹☹
അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.
🙍‍♂
അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു..
👨🏻👨🏻👨🏻‍🍳
 "നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?"
🙍‍♂
ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല.
🙇 അതോർത്താണീ വിഷാദം!"

രാജാവിന് കാര്യം പിടികിട്ടി..

 തന്റെയും രോഗം ഇത് തന്നെ!

*കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം*

കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!!

*എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.*
*എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?*

.."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്!

 ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!" 🙏🙂🙃😉😌😍

കൈ കെട്ടലിന്റെ ആയിരത്തൊന്ന് വഹാബീ മോഡലുകൾ !


 വഹാബീ കൈ കെട്ടലിന്റെ ആയിരത്തൊന്ന്
രാവുകൾ! സോറി, മോഡലുകൾ !