ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 23 October 2019

നബിദിനം- വഹാബികൾ അന്നും ഇന്നും !

*📌 നബിദിനാഘോഷം വഹാബികളുടെ ജദീദായ ഖൗലും ഖദീമായ ഖൗലും...*

     ✍🏼ഇന്ന് പിന്‍തലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം തട്ടിക്കിഴിക്കലുകള്‍ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവര്‍ നടത്തുന്ന ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം...

ഉമര്‍ മൗലവി എഴുതുന്നു:

*1)* ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”
  (ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30)

*2)* ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”
 (സല്‍സബീല്‍, 1985 ഫെബ്രുവരി)

*3)* ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”
 (മൗലിദുന്നബി- പേ:14)

*4)* ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”
 (അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)

*5)* ”കാഫിറായ അബൂലഹബിന് പോലും നബിﷺയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹുﷻ പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.”
  (മൗലിദുന്നബി, പേജ് 29,30)

*6)* ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.”
  (ഐ.എസ്.എം. ലഘുലേഖ)

*7)* ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബിﷺയോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.”
 (ഇസ്‌ലാഹ്, 2007 മാര്‍ച്ച്)

ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം...

*1-* സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
*2-* പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോഷകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
*3-* സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
*4-* മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
*5-* മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
*6-* ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
*7-* മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
*8-* ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
*9-* ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
*10-* നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാം സ്ഥാനമാണുള്ളത്.
*11-* ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
*12-* മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.

   കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലന്‍’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.
എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം.

അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം:

*1)* ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബിﷺ ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
 (അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)

*2)* ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുﷻവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുﷻവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബിﷺയില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹുﷻ പറയുന്നത്. അപ്പോള്‍ അല്ലാഹുﷻവിനെ പറ്റി ഭയമില്ലാത്തവന്‍ നബിﷺയെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിﷺയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുﷻവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനിﷺയെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിﷺയെ മാതൃകയാക്കി, നബിﷺയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുﷻവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിﷺയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിﷺയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിﷺയോടുള്ള പ്രിയം വളര്‍ത്തും. നബിﷺയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും...

 അല്ലാഹു ﷻ പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുﷻവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹുﷻ നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹുﷻ പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിﷺയെ അനുകരിക്കലാണ് അല്ലാഹുﷻവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം... മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23)

*3)* ഇങ്ങനെ നബിﷺയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹുﷻ പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹിﷺയുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”
(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).

*4)* ”ഇവിടെ ഒരു സംഗതി പ്രത്യേകം  പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).

*5)* ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിയിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബിﷺയുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).

*6)* ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനിﷺയുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”
(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)

ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്...

നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്:

*1-* റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
*2-* റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
*3-* ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
*4-* നബിﷺയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബിﷺയെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
*5-* നബിﷺജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
*6-* ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
*7-* ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
*8-* ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
*9-* തിരുമേനിﷺയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
*10-* നബിﷺയുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
*11-* അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
*12-* ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
*13-* മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
*14-* അല്ലാഹുﷻവിനെ പേടിക്കുന്നവര്‍ക്കാണ് നബിﷺയില്‍ മാതൃകയുള്ളത്.
*15-* അല്ലാഹുﷻവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുﷻവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബിﷺയെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
*16-* അല്ലാഹുﷻവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുﷻവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
*17-* അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിﷺയുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
*18-* നബിﷺയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
*19-* നബിﷺയോടുള്ള പ്രിയം വളര്‍ത്താനുതകും.
*20-* സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
*21-* സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
*22-* അല്ലാഹുﷻവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
*23-* ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
*24-* അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
*25-* അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
*26-* മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
*27-* അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
*28-* നബിﷺയെ അനുകരിക്കുന്നവര്‍ക്ക്, നബിﷺജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
*29-* നബിﷺയെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
*30-* ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
*31-* ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിﷺയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
*32-* മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
*33-* മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
*34-* ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
*35-* കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
*36-* ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
*37-* റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
*38-* വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
*39-* നബിﷺയുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
*40-* കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
*41-* യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
*42-* റസൂൽ ‍ﷺയുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
*43-* സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
*44-* തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.

 ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്...

   ഇനി പറയൂ.., ആരാണ് ബിദ്അത്ത് ചെയ്തവര്‍..?
ആരാണ് ശിര്‍ക്ക് ചെയ്തവര്‍..?
ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍..?
ആരാണ് പുരോഹിതന്‍മാര്‍. ?
ആരാണ് തീറ്റക്കൊതിയന്‍മാര്‍..?
ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍..?
ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്..?

മാന്യവായനക്കാര്‍ ചിന്തിക്കൂ…!

 ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കള്‍ക്ക’ല്ലേ..? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്...

        *''☝🏼അല്ലാഹു അഅ്ലം☝🏼''*
     
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

 *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ 💚

Wednesday, 16 October 2019

റൗള സിയാറത്ത് ചെയ്യൽ ഏറ്റവും പുണ്യകരമായ അമലുകളിൽ പെട്ടത് !

ചോദ്യം-

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യൽ പ്രത്യേക പുണ്യം ഇല്ലെന്നും സാധാ ഖബർ സിയാറത്ത് ചെയ്യുന്നത് പോലെയുള്ള പുണ്യമേ അതിനുള്ളു എന്നും ചില വഹാബി പുരോഹിതവർഗ്ഗം വാദിക്കുന്നു എന്നാൽ മുസ്ലീങ്ങൾ അതിൽ എന്താണ് വിശ്വസിക്കുന്നത് ...?

 മറുപടി -

ഇമാം നവവി റ   പറയുന്നു'

واعلم أن زيارة قبر رسول الله صلى الله عليه وسلم من أهم القربات وأنجح المساعي ، فإذا انصرف الحجاج والمعتمرون من مكة استحب لهم استحبابا متأكدا أن يتوجهوا إلى المدينة لزيارته صلى الله عليه وسلم شرح المهذب

*നീ മനസ്സിലാക്കുക നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യൽ ഏറ്റവും പ്രധാനപ്പെട്ട പുണ്യകർമ്മങ്ങളിൽ പെട്ടതാണ് ഏറ്റവും വിജയകരമായ പ്രവർത്തികളിലും പെട്ടതാണ്. അതുകൊണ്ടുതന്നെ  ഹജ്ജ് മാരും ഉംറ ചെയ്യുന്നവരും മക്കയിൽ നിന്നും പിരിഞ്ഞു പോരുമ്പോൾ  നബിസല്ലല്ലാഹു അലൈഹി വസല്ലമ യെ സിയാറത്ത് ചെയ്യാൻ വേണ്ടി മദീനയിലേക്ക് മുന്നിടൽ ശക്തമായ സുന്നത്താണ്
(ശറഹുൽ മുഹദ്ധബ്)*

ഖത്വീബ് ശിര്‍ബീനി(റ) എഴുതുന്നു:സ്ത്രീകളുടെ സിയാറത്ത് സംബന്ധമായി വന്ന അഭിപ്രായങ്ങള്‍ *മുര്‍സലീങ്ങളുടെ നേതാവിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നതിനെപ്പറ്റിയല്ല. അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ ഇബാദത്തുകളില്‍പെട്ടതാണ്.* മറ്റു അമ്പിയാക്കള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കലും സ്ത്രീകള്‍ക്കു സുന്നത്താണെന്ന് ( മുഗ്നി ।/365)

ഇമാം റംലി(റ) പറയുന്നു:*നബി(സ്വ)യുടെ ഖബ്.ര്‍ *സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്തില്ലെന്നു മാത്രമല്ല *അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ പുണ്യകര്‍മ്മങ്ങളില്‍ പെട്ടതാണ്.* ഇബ്നുരിഫ്അത്തും (റ) ഖമൂലി(റ)യും പ്രസ്താവിച്ചപോലെ മറ്റു അമ്പിയാഔലിയാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും സ്ത്രീകള്‍ക്ക് സുന്നത്താകേണ്ടിയിരിക്കുന്നു. പ്രബലാഭിപ്രായം അതാണ് (നിഹായ: 3/37).

ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ അലിയ്യുബ്നു ഉബയ്ദില്ലാഹി സ്സാഗൂനി (റ) (ഹി: 455527) ‘അല്‍ഇഖ്നാഅ്‘ ല്‍ പറയുന്നു: സ്ത്രീകള്‍ കരയാനും ശബ്ദമുയര്‍ത്താനും ഏറെ സാധ്യതകളുള്ളതിനാല്‍ ഖബ്.ര്‍ സിയാറത്ത് സ്ത്രീകള്‍ക്ക് കറാഹത്താണ്. *എന്നാല്‍ നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണ്. നിശ്ചയം അത് ഏറ്റം വലിയ ഇബാദത്തുകളില്‍ പെട്ടതുമാണ്. *മറ്റു അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍ തുടങ്ങിയവരുടെ ഖബ്റുകളേയും അതോട് താരതമ്യം ചെയ്യല്‍ അത്യാവശ്യമാണ്. (അല്‍ ഇഖ്നാഅ്: 1/192)

അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)

കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.

    ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും  മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ്‌  നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ  ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.* കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത് അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്.* (ഫത്ഹുൽബാരി: 4/105)
ഇബ്നു ഹജർ(റ) എഴുതുന്നു:

ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)

നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്‌.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)

നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു:

قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)

ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ്‌ അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെ പരാജയപ്പെടുത്തട്ടെ. (ശർവാനി: 4/144)

/

ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:

ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)

നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട്  ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)

ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുപടിയും നമുക്കിപ്പോൾ വായിക്കാം. 

ചോദ്യം.

/

 كيف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟

നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട്  പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ?

മറുപടി:

/

قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)

പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)



وقال الحافظ ابن حجر: “فإنها من أفضل الأعمال، وأجل القربات الموصلة إلى ذي الجلال وإن مشروعيتها محل إجماع بلا منازع”
( فتح الباري. 3/66)

മുത്ത് നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് അമലുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ്
അല്ലാഹുവിലേക്ക് എത്തിക്കുന്ന ഇബാദത്തുകളിൽ ഏറ്റവും മഹത്വം ഉള്ളതും. യാതൊരു തർക്കവും ഇല്ലാതെ പണ്ഡിതന്മാർ ഏകോപിച്ച മതകാര്യവുമാണ് .
(ഫത്ഹുൽ ബാരി 3/66)

Tuesday, 15 October 2019

നിഖാബിന്റെ വർത്തമാന പരിസരം...!

ഇന്നലെ, സഹപാഠികളും ടീച്ചേഴ്സുമൊത്തൊരപൂർവ സംഗമം... ഉമ്മച്ചിക്കുട്ടികളുടെ നിഖാബ് എങ്ങിനെയോ ചർച്ചയായി... ചിലരതിൽ കയറിപ്പിടിച്ചപ്പോൾ ഒരു രസത്തിന് ഒപ്പം കൂടിയതാണ്.എന്തിനു പറയുന്നു- അവസാനം ,ചോദ്യം മുഴുവൻ എന്നോടായി... ഞാനൊറ്റക്കും ബാക്കിയെല്ലാവരും മറുഭാഗത്തും... കാലിടറുമോ എന്ന ചെറിയ ഭയമെങ്കിലും ഇല്ലാതിരുന്നില്ല.ആ സമയത്ത് എന്റെ മനസിലേക്കോടി എത്തിയത് ഒരു സ്ത്രീ രത്നത്തിന്റെ മുഖമായിരുന്നു. തകർന്നടിഞ്ഞ ചാരക്കൂമ്പാരത്തിൽ നിന്നും ഫിനിക്സ് പക്ഷിയായി കിതപ്പില്ലാതെ കുതിച്ചുയരാൻ പ്രാപ്തയാക്കിയ എന്റെ പൊന്നുമ്മിയുടെ മുഖം...എന്നിലറിയുന്നത് പറയാൻ ഞാൻ മാക്സിമം ശ്രമിച്ചു.അവർ അറിയാൻ ചോദിച്ചതാണെങ്കിലും ,അവരിൽ ചിലരുടെ പ്രകടനം കണ്ടാൽ തോന്നുക- പുത്തിജീവി ഫസൽ ഗഫൂർ എന്റെ വെല്ലുപ്പയാണെന്നാണ്...

❓ഫസൽ ഗഫൂർ എന്തിന് അങ്ങിനെ പറഞ്ഞെന്നായി ചിലർ...
🌷അത് എന്നോടല്ല,അദ്ധേഹത്തോട് ചോദിക്കേണ്ടി വരും...

❓എന്നാലും അങ്ങിനെയൊക്കെ പറയാമോ ?
🌷അതും അദ്ധേഹത്തോട് ചോദിക്കണം.മുസ്ലിംകളെ മുഴുവനും ഇവിടെ നിന്നൊഴിവാക്കണമെന്ന് പരസ്യമായി പറയപ്പെട്ട നാട്ടിൽ, ഉമ്മച്ചിക്കുട്ടികളുടെ നിഖാബ് ഇട്ടാവട്ടമുള്ള ക്യാമ്പസിൽ നിന്നൊഴിവാക്കണമെന്ന് പറയുന്നതിലെന്തത്ഭുതമാണുള്ളത്...

❓ഓകെ ഫാതിമാ...ബട്ട് ,പറഞ്ഞത് ഫസൽ ഗഫൂറാണ്...
🌷ഫസൽ ഗഫൂറിനെന്താ കൊമ്പുണ്ടോ... മതകാര്യങ്ങളിലിടപെടാൻ അദ്ധേഹം ആരാണ്... കുറഞ്ഞ പക്ഷം ഒരു മത പണ്ഡതനെങ്കിലുമാണോ...?

❓അദ്ധേഹത്തിന്റെ കോളേജിൽ യൂണിഫോം നിശ്ചയിക്കാനുള്ള അവകാശം അദ്ധേഹത്തിനുണ്ടെന്ന് മുസ്ലിം മന്ത്രി പോലും പറഞ്ഞല്ലോ...
🌷അത് മന്ത്രിയോട് ചോദിക്കണം. മാത്രമല്ല ,അവകാശമില്ലെന്ന് ഞാൻ പറഞ്ഞിട്ടുമില്ല. നിങ്ങൾ പറയുന്ന അവകാശത്തിന്റെ പേരിൽ യൂണിഫോം ബിക്കിനിയാക്കിയാൽ...
❓അത് ,അതംഗീകരിക്കാൻ പ്രയാസമാകില്ലേ... കാരണം
എനിക്കും പെൺകുട്ടികളുള്ളതാണ്...
🌷അതെന്താണ് സാർ, ബിക്കിനി വന്നപ്പോൾ അവകാശം പോയോ...?... നിഖാബ് വിഷയത്തിലില്ലാത്ത ''പെൺകുട്ടികൾ'', ബിക്കിനി വിഷയത്തിൽ കയറി വന്നത് എങ്ങിനെയാണ്...?...അഴിക്കാനവകാശമുണ്ടെങ്കിൽ ഉടുക്കാനുമവകാശമുണ്ടാകില്ലേ സാർ ...?
അടുത്തത് മിസിന്റ വക...!

❓എന്തിനാണ് ഫാതീ മുഖം മറക്കുന്നത്...
🌷മിസെന്തിനാണ് കാൽ മുട്ടു മറക്കുന്നത്...?... ശരീരത്തിന്റെ മുഖ്യ ഭാഗവും മറക്കുന്നത്...?
വികസിത രാജ്യങ്ങളിലെ മദാമ്മമാർ ഇതൊന്നും മറക്കാറില്ലല്ലോ...?

❓അത് നാണം മറക്കുന്നതല്ലേ...?
🌷ആ നാണമെന്തേ മദാമ്മമാർക്കില്ലേ...?

❓അത്... അത് അവരുടെ സംസ്കാരം...

🌷അപ്പോൾ അതാണ്.ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നാണമാണ്- മറക്കേണ്ടതാണ് എന്ന് അവൾക്ക് തോന്നുന്ന ഭാഗങ്ങൾ അവൾ മറക്കുന്നു.ഉമ്മച്ചിക്കുട്ടികൾക്ക് മുഖം തുറന്നിടൽ നാണമാണെന്ന് തോന്നുന്നു- അവരത് മറക്കുന്നു. അത് അവരുടെ സംസ്കാരം ...

❓അതിന് എല്ലാ മുസ്ലിം സ്ത്രീകളും മറയ്ക്കുന്നില്ലല്ലോ...
🌷ഞാൻ പറഞ്ഞല്ലോ, എല്ലാ സ്ത്രീകളും മിസ് മറച്ചതു പോലെ മറക്കുന്നില്ല. നാണം തോന്നുന്ന സ്ത്രീകൾ മാത്രം മറയ്ക്കുന്നു. അത് മുഖമായാലും മറ്റേത് ഭാഗമായാലും...

❓മുഖം മറച്ചാൽ ആളെ തിരിയണ്ടേ...
🌷ആർക്ക്...

❓തിരിയേണ്ടവർക്ക്...
🌷അല്ലാതെ റോഡിൽ കൂടി നടക്കുന്ന സകല വായിൽ നോക്കികൾക്കുമല്ല.....?

❓അല്ലേ.... എന്റെ പൊന്നേ....
🌷അതിനാണ് മിസ്സ്, ആ തുണി ഉയർത്താനുള്ള സംവിധാനമുള്ളത്. മിസ്സിന്  ധരിച്ച സാരി ഉയർത്തണമെങ്കിൽ വീടിന്റെ അകത്തളത്തെത്തണം. അല്ലാത്തത് മിസ്സിന്റ നാണമനുവദിക്കുന്നില്ല. ബട്ട് നിഖാബ് ധാരികൾക്കാ പ്രശ്നമില്ല.,നിഖാബ് ഐഡന്റിറ്റി കാണിക്കേണ്ടവരെ കാണിക്കാനതിൽ സംവിധാനമുണ്ട്. വെറുതെ ഒന്നുയർത്തിയാൽ മാത്രം മതി. അല്ലാതെ മണിച്ചിത്രത്താഴിട്ടത് പൂട്ടിയിട്ടില്ല.

❓ഈ ചൂടുകാലത്തെങ്ങിനെയാണിതൊക്കെ ധരിക്കൽ...
🌷തണുപ്പുകാലത്ത് എങ്ങിനെയാണോ ധരിക്കൽ അതുപോലെയാണ് ചൂടുകാലത്തും ധരിക്കൽ...

❓കളിയാക്കിയതാണോ....
🌷സോറീ മിസ് ... ചില കാര്യങ്ങൾ ചില രൂപത്തിൽ പറയേണ്ടി വരും... ഒന്നും തോന്നരുത്.... അല്ലെങ്കിൽ ചോദിക്കാതിരിക്കണം.

❓ന്നാലും ഈ പെരും ചൂടത്ത്...

🌷 കഴിഞ്ഞ മാസം നമ്മുടെ ക്യാമ്പസ് സന്ദർശിച്ച വിദേശ വനിതകളുടെ വസ്ത്രമെങ്ങിനെയായിരുന്നു...?

❓ അത് പിന്നെ...

🌷... മിസ് ഇപ്പോൾ എന്നോടു ചോദിച്ച ചോദ്യം അവർ മിസിനോട് ചോദിച്ചാൽ...

❓അത്... അത് പിന്നെ...
🌷ചുടുണ്ടാകുക അസഹ്യമാകുക ഇതൊക്കെ ഓരോരുത്തരുടെയും വ്യത്യസ്ത പ്രകൃതമാണ്. അവ വിഭിന്നങ്ങളുമായിരിക്കും. അസഹ്യതയില്ലാത്തവരാണല്ലോ  അത് ധരിക്കുന്നത്. മാത്രമല്ല ,ചൂടു കൂടുതലാണെന്ന് കരുതി വിവസ്ത്രയായി നടക്കാൻ മിസ് തയ്യാറാകുമോ...?...
❓അയ്യേ ... എന്തു ചോദ്യമാ കുട്ടീ ഇത്...

❓സോറീ മിസ്...,സൂര്യാഘാത സാധ്യതയുള്ളപ്പോൾ മനുഷ്യർ ശരീരത്തിൽ നേരിട്ട് വെയിൽ അടുപ്പിക്കണോ അതോ വസ്ത്രം കൊണ്ട് മൂടി വെയിലിൽ നിന്ന് സംരക്ഷിക്കണോ...

❓ വെയിലേൽക്കുന്ന സ്ഥലത്താണെങ്കിൽ വെയിലേൽക്കാതെ വസ്ത്രം കൊണ്ട് മൂടണം
🌷ഏത് ഭാഗം ....

❓ മൂടാൻ പറ്റുന്ന എല്ലാ ഭാഗവും...
🌷മുഖം മൂടണോ...

❓വേണം....

🌷 അപ്പോൾ ചൂട്... അസഹ്യത....

❓അത് ....അത് പിന്നെ...

❓അതിന് കറുപ്പെന്തിനാണ്... ചൂട് കൂട്ടില്ലേ....
🌷അങ്ങിനെ തോന്നുന്നവർ ചൂട് കൂട്ടാത്ത വെള്ളയാക്കിക്കോട്ടെ... എന്നാലും ധരിക്കുന്നവർക്കില്ലാത്ത ചൂട് - ഐ മീൻ ,ചെമ്പിനില്ലാത്ത ചൂട് മൂടിക്കെന്തിനാണെന്നാണ് മനസിലാകാത്തത്...

❓മുഖം  കണ്ടാലെന്താണ് കുഴപ്പം...
🌷ഓ .... റിപ്പോർട്ടർ ചാനലിൽ കത്തിക്കയറിയ അവതാരികയുടെ അതേ ചോദ്യം...

ആർക്കുള്ള കുഴപ്പമാണ്... കാണുന്നവർക്കോ അതോ കാണപ്പെടുന്നവർക്കോ ...?

❓ധരിക്കുന്നവർക്ക്...
🌷മിസിന്റെ കാൽ മുട്ട് മറ്റ് ഭാഗങ്ങൾ കണ്ടാലെന്താണ് കുഴപ്പം....

❓അത് പിന്നെ... അതുപോലെയാണോ മുഖം...?
🌷അതേ ,അതുപോലെ സ്ത്രീയുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് മുഖം...
❓ലോകത്ത് ഇത്രയേറെ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ഈ മുഖം മൂടൽ നിരോധിക്കേണ്ടതല്ലേ...
🌷ആക്രമണ വിഷയം ചിന്തിക്കുകയാണെങ്കിൽ ,ആദ്യം മുഖം മൂടലല്ല ഭീകരർ ആക്രമണങ്ങൾ നടത്തുന്നതിനുപയോഗിക്കുന്ന തരത്തിലുള്ള  ആയുധങ്ങളല്ലേ നിരോധിക്കേണ്ടത്.അതിനെക്കാളും അത്യാധുനിക ആയുധങ്ങൾ ,രാപ്പകൽ ഭേദമന്യേ ഉറക്കമൊഴിവാക്കി ഇമ ചിമ്മാതെ രാജ്യത്തിനു കാവൽ നിൽക്കുന്ന നമ്മുടെ പട്ടാളക്കാരുടെ  കയ്യിൽ നിരവധിയുണ്ട്താനും...അത്തരത്തിൽ ചിന്തിക്കുമ്പോൾ ആദ്യം അവ നിരോധിക്കണം.അതിനോടൊപ്പം കത്തി തുടങ്ങി, ജീവനെടുക്കാൻ പര്യാപ്തമായ ആയുധങ്ങളും... ഇതിൽ ചില ആയുധങ്ങളാകട്ടെ ഓപ്പറേഷൻ തീയേറ്ററിൽ ജീവൻ രക്ഷിക്കാൻ വരെ ഉപയോഗിക്കുന്നു. നിരോധിക്കാൻ തയ്യാറുണ്ടോ ഇവയെല്ലാം...
❓അതു പിന്നെ... അതെങ്ങി...നെ...!
❓നിഖാബ്  ആളെ തിരിച്ചറിയാതിരിക്കാനുള്ള ഒരു മറയാണ്.അതുപയോഗിച്ച് വിമാനത്താവളം പോലുള്ള തന്ത്രപരമായ സ്ഥലങ്ങളിൽ പോലും അറ്റാക്ക് നടത്താനുള്ള സാധ്യത ധാരാളമല്ലേ...?
🌷ആർക്കൊക്കെയോ ആരോടൊക്കെയോ ഉള്ള എന്തൊക്കെയോ വിരോധം ഒരു വിധത്തിലും തീർക്കാൻ കഴിയാത്തതിന്റെ കലിപ്പ് നിഖാ ബിനോട് തീർത്തതിനാലിന്നത് പ്രതിസ്ഥാനത്താണ്. എവിടെയും ശ്രദ്ധിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുമെന്നതിനാൽ അതിനെ മറയാക്കാനുള്ള സാധ്യത പോലും വളരെ കുറവാണ്. അത്രക്കും പൊട്ടൻമാരാണോ തീവ്രവാദികൾ. മാത്രമല്ല ,അവരുപയോഗിക്കുമെന്ന കാരണം കൊണ്ടാണെങ്കിൽ രാജീവ് ഗാന്ധിയെ കൊന്നവൾ ധരിച്ചത് മിസ് ധരിച്ച സാരിയാണ്. നിരോധിക്കാനാകുമോ...?... ശ്രീലങ്കൻ തീവ്രവാദി ധരിച്ചത് പാന്റാണ്.നിരോധിക്കാനാകുമോ...?
❓ അതുപിന്നെ... അങ്ങിനെയൊക്കെ ചോദിച്ചാൽ എന്താ പറയുക...!
🌷ഡിയർ മിസ്സ്...കാഴ്ചയല്ല കാഴ്ചപ്പാടുകളാണ് മാറ്റേണ്ടത്...
ന്റു മ്മോ... എഴുതി മടുത്തു... ജീവിതത്തിലെ ഏറ്റവും രസകരമായ ഒരനുഭവമായിരുന്നു അത്... രണ്ട് രണ്ടര മണിക്കൂർ നീണ്ട ഒരു കുഞ്ഞു പ്രോഗ്രാം ...

                       #ഫാതിമാ_റഷീദ്...

Thursday, 10 October 2019

ഉസാമയും വഹാബീ ഭീകരവാദവും കാന്തപുരവും !

ഏതായാലും വിവാദമായ ആ മാസികയെ പറ്റി തന്നെ ആദ്യം പറയാം, ഏതാണാ മാസിക എന്താണാ മാസികയുടെ ഉള്ളടക്കം എന്തായിരുന്നു ലേഖനം.?

ലേഖനം വന്നത് സെൻസിംഗ് എന്ന ഒരു മാസികയിലാണ്, കാന്തപുരം വിഭാഗത്തിൻറെ സഹകാരിയായ അഡ്വക്കേറ്റ് എകെ ഇസ്മാഈൽ വഫ എന്ന പറയുന്ന വ്യക്തി എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്നതായിരുന്നു ആ മാസിക, അതിൽ വരുന്ന ലേഖനങ്ങളും മറ്റും കാന്തപുരം വിഭാഗത്തിനനുകൂലമായിരുന്നു എന്നതിലുപരി  ആ മാസികയ്ക്ക് കാന്തപുരം വിഭാഗവുമായി ബന്ധവുമുണ്ടായിരുന്നില്ല, അത് കൊണ്ട് തന്നെയാണ് ആ മാസിക പൂട്ടേണ്ടി വന്നതും, അതെ സ്ഥാനത്ത് സാമ്പത്തീകമായി പിടിച്ചു നിൽക്കാൻ പറ്റാതെ പല പത്ര മാസികകളും താഴിട്ടു പൂട്ടിക്കൊണ്ടിരിക്കുമ്പോഴും കാന്തപുരം വിഭാഗത്തിൻറെ സംഘടനാ ലേബലിൽ പ്രസിദ്ധീകരിക്കുന്ന പത്രവും, ദൈവാരികകളും, മാസികകളും ഇന്നും പ്രസിദ്ധീകരണം നിർത്താതെ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.

സെൻസിംഗ് എഡിറ്ററായിരുന്ന ഇസ്മാഈൽ വഫ എന്നത് കാന്തപുരം സുന്നീ വിഭാഗത്തിൻറെ മാത്രം നേതാവായിരുന്നില്ല, നിരവധി സംഘടനകളിലും മറ്റും ഉത്തരവാദിത്വ പെട്ട സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ഒരു കാലത്ത് പിഡിപിയുടെ നേത്രത്വത്തിലും ഉണ്ടായിരുന്നു, അത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ  പ്രസിദ്ധീകരിക്കുന്ന സെൻസിംഗ് മാസികയിൽ അതിൻറെ ആദ്യ പേജിൽ തന്നെ കാണാം "മാസികയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആശയങ്ങളോടും എഡിറ്റർ യോജിച്ചു കൊള്ളണമെന്നില്ല” എന്ന്, അഥവാ ആ മാസികയിൽ ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ അതിൻറെ ഉത്തരവാദിത്വം  അതിൻറെ എഡിറ്റർക്ക് പോലും ഇല്ല എന്നെഴുതിയ ഒരു മാസികയിൽ വന്ന ലേഖനം കാണിച്ചാണ് കാന്തപുരം വിഭാഗം ഉസാമ ബിൻലാദനെ വാഴ്ത്തി ലേഖനം എഴുതി എന്ന് പറഞ്ഞു ഐസിസ് ഭീകരരെ ന്യായീകരിക്കാൻ ചിലർ ശ്രമിക്കുന്നത്.

വേണമെങ്കിൽ ഒരു ന്യായത്തിനു വേണ്ടി ഈ മാസികയുടെ കവർ ഫോട്ടോയും ലേഖനവും കാന്തപുരം വിഭാഗത്തിൻറെ മാസികയിൽ തന്നെയാണ് വന്നത് എന്നത് അംഗീകരിച്ചാൽ തന്നെ, അതിൽ എവിടെയും ഉസാമ ബിൻലാദൻറെ ആശയത്തെ അംഗീകരിക്കുന്നതോ ആളുകളെ അൽഖാഇദയിലേക്ക് ഹിജ്‌റ പോകാൻ പ്രേരിപ്പിക്കുന്നതോ ആയ കാര്യങ്ങളില്ല; പകരം ആ ലേഖനം ആ കാലഘട്ടത്തിൽ ഇറാഖ് അധിനിവേശത്തിൻറെ മറവിൽ അമേരിക്കയുൾപ്പെടുന്ന പാശ്ചാത്യ ശക്തികൾ നടത്തി കൊണ്ടിരിക്കുന്ന കൊടും ക്രൂരതകൾ കണ്ടു മനസ്സ് പിടഞ്ഞിരുന്നവർക്ക് അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെ ആര് പ്രതികരിച്ചാലും അംഗീകരിക്കുന്ന ഒരാവസ്ഥയായിരുന്നു, മാത്രമല്ല ഐസിസ് ഭീകരരെ പോലെ ക്രൂരമായ പ്രവർത്തികളും ഭീകരതയും അന്നുവരെ അൽഖൈദയുടെ ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്ന് വച്ചാൽ അൽഖൈദ എന്ന സംഘടനാ എന്താണെന്നോ അവരുടെ ആശയവും പ്രവത്തനവും എന്താണെന്നോ വ്യക്തമാകുന്നതിനു മുമ്പേ സാമ്രാജ്യത്വ വിരുദ്ധ മനോഭാവമുള്ള പലരും ഉസാമ ബിൻ ലാദനെ അറിയാതെയാണെങ്കിലും പോലും പാശ്ചാത്യ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി കണ്ടിരുന്നു എന്നത് ആ സമയങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഒട്ടു മിക്ക പത്രങ്ങളും വ്യത്യസ്തമായ മത രാഷ്ട്രീയ സംഘടനകളുടെ വാരികകളും മാസികകളും എടുത്ത് നോക്കിയാൽ മനസ്സിലാക്കാൻ പറ്റും. അത് തന്നെയാണ് ഈ ഒരു ലേഖനത്തിലും കാണാൻ പറ്റുന്നത് എന്നിരിക്കെ സ്വന്തം പ്രസ്ഥാനത്തിൻറെ മാസികയല്ല എന്നറിഞ്ഞിട്ടും കാന്താപുരത്തെയും അദ്ദേഹത്തിൻറെ സംഘടനയെയും  ഉസാമയുമായി കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശം അത് കാണിച്ചു ഐസിസിനെ വെള്ള പൂശുക എന്നതിൽ കൂടുതൽ ഒന്നുമില്ല എന്ന് വ്യക്തം.

സലാം പറയലിന്റെയും മടക്കലിന്റെയും മതനിയമങ്ങൾ

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

*1) സലാം പറയലോ മടക്കലോ പുണ്യം..?*

🍃: സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്. രണ്ടും പുണ്യമുള്ളതാണ്. കൂടുതൽ സലാം പറയുന്നതിലാണുള്ളത്.
  (ഇആനത്ത്: 4/287)

*2) സുന്നത്തിനേക്കാൾ പുണ്യം ഫർളിനല്ലേ..?*

🍃: സുന്നത്തിനേക്കാൾ പുണ്യം ഫർളിനു തന്നെയാണ്. അതാണു പൊതുനിയമം. സുന്നത്തിനേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം ഫർളുകൾക്കുണ്ട്. എന്നാൽ ഈ നിയമം സലാം പറയുന്നതിലും മടക്കുന്നതിലുമില്ല. സുന്നത്തിനാണ് ഇവിടെ കൂടുതൽ മഹത്വം.
  (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/287)

*3) മറ്റേതെങ്കിലും സുന്നത്തുകൾക്ക് ഫർളിനേക്കാൾ പുണ്യം ഉണ്ടോ..?*

🍃: ഉണ്ട് വേറെ രണ്ടു കാര്യങ്ങൾക്കുണ്ട്. ഒന്ന്, കടം വീട്ടാനുള്ളവൻ ഞെരുക്കത്തിലാണെങ്കിൽ വീട്ടാനുള്ള കഴിവുണ്ടാകുന്നതുവരെ ചോദിച്ച് ബുദ്ധിമുട്ടാക്കാതിരിക്കൽ നിർബന്ധമാണ് എന്നാൽ കടം വീട്ടേണ്ട, ഞാൻ അതു ഒഴിവാക്കിയെന്നു പറയൽ സുന്നത്താണ്. ഈ സുന്നത്തിനാണ് കൂടുതൽ പുണ്യം. രണ്ട്, നിസ്കാരത്തിനു സമയമായശേഷം വുളൂഅ്‌ ചെയ്യൽ നിർബന്ധമാവും സമയത്തിനു മുമ്പ് വുളൂഅ്‌ ചെയ്യൽ സുന്നത്തുമാണ്. ഈ സുന്നത്തിനാണു കൂടുതൽ പുണ്യം
  (തഫ്സീർ സ്വാവി: 1/117)

*4) ആരോടാണു സലാം ചൊല്ലൽ സുന്നത്തുള്ളത്..?*

🍃: തെമ്മാടി, പുത്തൻവാദി ഒഴികെയുള്ള മുസ്ലിംമിനോട് സലാം സുന്നത്താണ്.
  (ഫത്ഹുൽ മുഈൻ)

*5) ചെറിയ കുട്ടികളോട് പറയൽ സുന്നത്തുണ്ടോ..?*

🍃: വകതിരിവുള്ള കുട്ടികളോട് പറയൽ സുന്നത്തുണ്ട്.
  (ഫത്ഹുൽ മുഈൻ)

*6) ഒരു സംഘത്തിനോട് സലാം പറയുന്നതിന്റെ വിധി..?*

🅰: സുന്നത്തു കിഫായഃ ഒരു വ്യക്തിയോട് സുന്നത്ത് ഐൻ (വ്യക്തിപരമായ സുന്നത്ത്)
  (ഫത്ഹുൽ മുഈൻ)

*7) സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമായതെന്തുകൊണ്ട്..?*

🅰: സലാം എന്നത് നിർഭയത്വം അറിയിക്കലും പ്രാർത്ഥനയുമാണ്. ഒരാൾ അതറിയിക്കുമ്പോൾ മറ്റവൻ അതിനു അതേ അർത്ഥത്തിൽ മറുപടി നൽകൽ അനിവാര്യമാകുകയാണ്.
  (ഇആനത്ത്: 3/286)

*8) സലാം പറയുന്നതിന്റെ പ്രസിദ്ധ പൂർണ പദം എങ്ങനെ..?*

🅰:
 اَلسَّلَامُ علَيْكُمٌ وَرَحْمَة اللهِ وَبَرَكَاتُهُ وَمَغْفِرَتُهُ
എന്നാണ് സമ്പൂർണ വാചകം.
  (ഫത്ഹുൽ മുഈൻ)

*9) ഒരു സംഘത്തിനു സലാം പറഞ്ഞാൽ എല്ലാവരും മടക്കൽ നിർബന്ധമുണ്ടോ..?*

🅰: ഇല്ല ആരെങ്കിലും ഒരാൾ മടക്കലേ നിർബന്ധമുള്ളൂ. മടക്കൽ ഫർള് കിഫ (സമൂഹിക ബാധ്യത)യാണ് എന്നാൽ മനക്കിയവനു മാത്രമേ പ്രതിഫലം കിട്ടൂ മൗനം  പാലിച്ചവർക്ക് കിട്ടില്ല.
  (ഇആനത്ത്: 4/286)

*10) സംഘത്തിലുള്ള എല്ലാവരും മടക്കിയാലോ..?*

🅰: എല്ലാവർക്കും ഫർളിന്റെ പ്രതിഫലം കിട്ടും. മയ്യിത്ത് നിസ്കാരത്തിന്റെ പ്രതിഫലം പോലെ.
  (ഫത്ഹുൽ മുഈൻ)

*11) സംഘത്തിൽപ്പെട്ട കുട്ടി മാത്രം സലാം മടക്കിയാലോ..?*

🅰: കുട്ടി മാത്രം മടക്കിയാൽ ഫർളിന്റെ ബാധ്യത വീടില്ല. പ്രായം തികഞ്ഞ ഒരാളെങ്കിലും മടക്കൽ നിർബന്ധമാണ്.
  (ഇആനത്ത്: 4/283)

*12) ഫർളു കിഫാ കുട്ടിയെക്കൊണ്ട് വീടില്ലേ..?*

🅰: സലാം മടക്കുന്ന  വിഷയത്തിൽ വീടില്ല. മയ്യിത്തു നിസ്കരിക്കുകയെന്ന ഫർളു കിഫാ കുട്ടി നിർവഹിച്ചാലും വീടും. മയ്യിത്തു നിസ്കാരത്തിന്റെ ഉദ്ദേശ്യം പ്രാർത്ഥനയാണ് കുട്ടിയുടെ പ്രാർത്ഥന ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്. സലാം മടക്കുന്നതിലെ ലക്ഷ്യം നിർഭയത്വം അറിയിക്കലാണ് അതിനു കുട്ടി അർഹനല്ല.
  (ഇആനത്ത്: 4/283)

*13) ഒരു കുട്ടി മാത്രമാകുമ്പോഴോ..?*

🅰: അവൻ സലാം മടക്കില്ലെന്ന ധാരണയുണ്ടെങ്കിൽ പോലും സലാം പറയൽ സുന്നത്തുണ്ട്. കുട്ടി സലാം മടക്കാതിരുന്നാൽ കുറ്റക്കാരനാവില്ല. കുട്ടിയോട് കീർത്തനയില്ലെന്നു പ്രസിദ്ധമാണല്ലോ

*14) സ്ത്രീകൾ പരസ്പരം കാണുമ്പോൾ സലാം പറയൽ സുന്നത്തുണ്ടോ..?*

🅰: അതെ, സുന്നത്തുണ്ട്.
  (ഫത്ഹുൽ മുഈൻ)

*15) സ്ത്രീ വിവാഹബന്ധം നിഷിദ്ധമായ പുരുഷനോട് സലാം പറയലോ..?*

🅰: സുന്നത്താണ്.
  (ഫത്ഹുൽ മുഈൻ)

*16) ഭാര്യഭർത്താക്കന്മാർ പരസ്പരം സലാം പറയലോ..?*

🅰: സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.
  (ഫത്ഹുൽ മുഈൻ)

*17) അന്യസ്ത്രീ പുരുഷന്മാർ പരസ്പരം സലാം പറയുന്നതിന്റെ വിധി..?*

🅰: സ്ത്രീ സലാം പറയലും മടക്കലും ഹറാമാണ്. പുരുഷനു അതും രണ്ടും കറാഹത്തുമാണ്.
  (ഫത്ഹുൽ മുഈൻ)

*18) സ്ത്രീക്കു നിഷിദ്ധവും പുരുഷനു കറാഹത്തുമായതു എന്തുകൊണ്ട്..?*

🅰: സലാം പറയലും മടക്കലും സ്ത്രീയുടെ ഭാഗത്തു നിന്നാകുമ്പോൾ അതവനിൽ കൂടുതൽ ആശയും ആഗ്രഹവും ജനിപ്പിക്കും അതാണു നിഷിദ്ധത്തിന്റെ കാരണം.
  (ഫത്ഹുൽ മുഈൻ)

*19) ഒരു സംഘം അന്യസ്ത്രീകൾക്ക് ഒരു പുരുഷൻ സലാം പറയലോ..?*

🅰: അതു സുന്നത്താണ്. അവരിൽ ഒരാൾ മടക്കൽ നിർബന്ധവുമാണ്. എല്ലാവരും മടക്കിയാൽ അവർക്കെല്ലാം ഫർളിന്റെ പ്രതിഫലം ലഭിക്കും.
  (ഇആനത്ത്: 4/284)

*20) ഒരുകൂട്ടം സ്ത്രീകളുണ്ടാവുമ്പോൾ അവർ അന്യപുരുഷനു സലാം പറയലോ..?*

🅰: സുന്നത്താണ്. അപ്പോൾ നാശം ഭയപ്പെടില്ലല്ലോ.
  (ഇആനത്ത്: 4/284)

*21) ഒരുകൂട്ടം പുരുഷന്മാരും ഒരു അന്യസ്ത്രീയുമാണെങ്കിലോ..?*

🅰: പ്രസ്തുത വേളയിൽ പരസ്പരം സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.
  (ഇആനത്ത്: 4/284)

*22) ആശ തോന്നിക്കാത്ത വൃദ്ധ അന്യപുരുഷനു സലാം പറയലോ..?*

🅰: സുന്നത്തുണ്ട്. അന്യപുരുഷന്റെ സലാം അവൾ മടക്കലും നിർബന്ധമാണ്. പുരുഷൻ അവൾക്ക് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.
  (ഫത്ഹുൽ മുഈൻ)

*23) സലാം പറഞ്ഞവൻ കേൾക്കുന്ന നിലയിൽ മടക്കണോ..?*

🅰: അതേ, അവൻ കേൾക്കുന്ന നിലയിൽ ശബ്ദമുയർത്തി കേൾപ്പിക്കണം. അതു നിർബന്ധമാണ്.
  (ഫത്ഹുൽ മുഈൻ )

*24) സലാം പറഞ്ഞത് കേട്ടില്ലെങ്കിലോ..?*

🅰: മടക്കേണ്ടതില്ല.

*25) സലാം പറഞ്ഞവൻ പറഞ്ഞ ഉടനെ ഓടിയാലോ..?*

🅰: എങ്കിൽ സലാം മടക്കിയാൽ മതി. കേൾപ്പിക്കാൻ വേണ്ടി പിന്നാലെ ഓടേണ്ടതില്ല.
  (ഫത്ഹുൽ മുഈൻ)

*26) കേൾവിയില്ലാത്തവൻ സലാം പറഞ്ഞാൽ മടക്കണോ..? മടക്കിയാൽ അവൻ കേൾക്കില്ലല്ലോ..?*

🅰: മടക്കൽ നിർബന്ധമാണ്. അതോടൊപ്പം കൈ പോലെയുള്ളതുകൊണ്ട് ആംഗ്യം കാണിക്കലും നിർബന്ധമാണ്.
  (ഇആനത്ത്: 3/285)

*27) കേൾവി ഇല്ലാത്തവനോട് സലാം പറയുമ്പോൾ അതോടൊപ്പം ആംഗ്യം വേണോ..?*

🅰: അതേ, എങ്കിലേ മടക്കൽ നിർബന്ധമുള്ളൂ.
  (ഫത്ഹുൽ മുഈൻ)

*28) ഒരു മുസ്ലിമിനെ കണ്ടുമുട്ടുമ്പോഴാണോ സലാം പറയൽ സുന്നത്തുള്ളത്..?*

🅰: കണ്ടുമുട്ടുമ്പോഴും പിരിയുമ്പോഴും സുന്നത്തുണ്ട്.
  (ഫത്ഹുൽ മുഈൻ)

*29) കണ്ടുമുട്ടിയ ഉടനെ മറ്റു സംസാരം നടത്തിയാലോ..?*

🅰: ബോധപൂർവം അറിഞ്ഞു കൊണ്ട് സംസാരിച്ചതിനു ശേഷം സലാം പറയൽ പരിഗണനീയമല്ല. അതിനാൽ പ്രസ്തുത സലാം മടക്കൽ നിർബന്ധമില്ല.
  (ഇആനത്ത്: 3/285)

*30) പ്രസംഗത്തിന്റെ തുടക്കത്തിൽ സലാം പറയൽ സുന്നത്തുണ്ടോ..?*

🅰: പ്രസംഗത്തിന്റെ തുടക്കം എന്ന നിലയിൽ സുന്നത്തില്ല. പ്രസംഗത്തിന്റെ ഒടുക്കത്തിലും സുന്നത്തില്ല. കണ്ടുമുട്ടുമ്പോഴും പിരിയുമ്പോഴും സുന്നത്താണെന്നാണ് ഫുഖഹാഅ് പഠിപ്പിച്ചത്.

*31) സ്ഥലത്തില്ലാത്തവനു സലാം പറയാനായി മറ്റൊരാളെ ഏൽപ്പിക്കാമോ..?*

🅰: അതെ, മറ്റൊരാളോട് നീ ഇന്ന വ്യക്തിയോട് എന്റെ 'അസ്സലാമു അലൈകും' എന്ന സലാം പറയണം എന്നു പറഞ്ഞു ഏൽപ്പിക്കലും കത്തിലൂടെ സലാം എഴുതലും സുന്നത്താണ്.
  (ഫത്ഹുൽ മുഈൻ)

*32) പ്രസ്തുത വേളയിൽ സലാം എത്തിക്കേണ്ടതുണ്ടൊ..?*

🅰: സലാം പറയണമെന്നു പറഞ്ഞപ്പോൾ അതു ഏറ്റെടുത്തിട്ടുണ്ടെങ്കിൽ എത്തിക്കൽ നിർബന്ധമാണ്. നിരസിക്കുകയോ മൗനം പാലിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സലാം എത്തിച്ചു കൊടുക്കൽ നിർബന്ധമില്ല.
  (ഇആനത്ത്: 4/289)

*33) മറ്റൊരാളുടെ സലാം നമ്മളോട് ഒരാൾ പറയുമ്പോൾ എങ്ങനെ മടക്കണം..?*

🅰:
 عَلَيْهِ السّلاَم
 എന്നു മടക്കൽ നിർബന്ധമാണ്. സലാം എത്തിച്ചു തന്നവനെയും പരിഗണിച്ചു കൊണ്ട്
 عَلَيْكَ وَعَلَيْهِ السّلاَم
എന്നു മടക്കലാണു സുന്നത്ത്.
  (ഫത്ഹുൽ മുഈൻ)

*34) മറ്റൊരാളുടെ സലാം നാം എത്തിക്കേണ്ട വാചകം എങ്ങനെ..?*

🅰: ഉദാഹരണ സഹിതം പറയാം... സൈദ് അംറിനോട് ഇങ്ങനെ പറഞ്ഞു ഖാലിദ് നിനക്ക് 'അസ്സലാമു അലൈകും ' എന്നു പറഞ്ഞിട്ടുണ്ട് അതു മടക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ സൈദ് അംറിനോട് ഇങ്ങനെ പറഞ്ഞു:
اَلسَّلاَمُ عَلَى خَلِدٍ
ഇക്കാര്യം നീ എത്തിക്ക് ഇങ്ങനെ പറയുമ്പോൾ അംറ് ഖാലിദിനോട് 'സൈദ് നിനക്ക് സലാം ചൊല്ലിയിട്ടുണ്ട് എന്നു പറഞ്ഞാൽ മതി. എന്നാലും ഖാലിദ്
وَعَلَيْهِ السَّلاَم
എന്നു മടക്കൽ നിർബന്ധമാണ്. അതേസമയം സൈദ് അംറിനോട് 'നീ ഖാലിദിനോട് എന്റെ സലാം പറയൂ' വെന്നു പറയുകയും അംറ് അങ്ങനെ ഖാലിദിനോട് സൈദ് നിനക്ക് സലാം പറഞ്ഞിട്ടുണ്ടെന്ന് പറയുകയും ചെയ്താൽ മടക്കൽ നിർബന്ധമില്ല.
  (ഇആനത്ത്: 4/289)

*35) മറ്റൊരാളുടെ സലാം എത്തിയാൽ ഉടനെ മടക്കണോ..?*

🅰: അതെ, വേഗത്തിൽ മടക്കൽ നിർബന്ധമാണ്.

*36) കത്തിലൂടെ സലാം എഴുതിയാൽ എങ്ങനെ മടക്കണം..?*

🅰: വാക്കാലോ എഴുത്താലോ മടക്കാം.
  (ഇആനത്ത്: 4/289)

*37) നോട്ടീസിൽ കാണുന്ന 'അസ്സലാമു അലൈകും' മടക്കേണ്ടതുണ്ടോ..?*

🅰: മടക്കേണ്ടതില്ല.
  (സമ്പൂർണ ഫതാവ)

*38) കാസറ്റിൽ നിന്നു കേൾക്കുന്ന സലാമോ..?*

🅰: മടക്കേണ്ടതില്ല.

*39) വാട്ട്സ്ആപ്പിലൂടെ ഒരാൾ സലാം എഴുതി അയക്കുകയോ, പറയുകയോ ചെയ്താലോ..?*

🅰: അതു മടക്കൽ നിർബന്ധമില്ല. പ്രസ്തുത എഴുത്ത് പരിഗണനീയമല്ല. വാട്ട്സ്ആപ്പിലൂടെ കേൾക്കുന്ന ശബ്ദം കാസറ്റിലൂടെ കേൾക്കുമ്പോലെയാണ്.

*40) ഉച്ചഭാഷിണിയിലൂടെ സലാം പറഞ്ഞാലോ..?*

🅰: ഉച്ചഭാഷിണി ഇല്ലാതെ സലാം പറയുമ്പോഴുള്ള അതേ നിയമം തന്നെയാണ് ഉച്ചഭാഷിണിയിലൂടെ ഉള്ളതും. അന്തരമില്ല.

*41) സലാം പറയാൻ വേണ്ടി വസ്വിയ്യത്താക്കാമോ..?*

🅰: അതെ, ഞാൻ മരിച്ച ശേഷം എന്റെ 'അസ്സലാമു അലൈകും ' എന്നു നീ സൈദിനു എത്തിക്കണമെന്നു വസ്വിയ്യത്ത് ചെയ്താൽ, ആ വസ്വിയ്യത്ത് സ്വീകരിച്ചവനു അക്കാര്യം നിർവഹിക്കൽ നിർബന്ധമാണ്.
  (ഇആനത്ത്: 4/289)

*42) ഫാസിഖിനു സലാം പറയൽ സുന്നത്തുണ്ടോ..?*

🅰: സുന്നത്തില്ല. മാത്രമല്ല,  പരസ്യ തെമ്മാടിയാണെങ്കിൽ സലാം പറയാതിരിക്കൽ സുന്നത്തുണ്ട്.
  (ഇആനത്ത്: 4/291)

*43) വലിയ തെറ്റുകൾ ചെയ്തു നടക്കുന്നവനോടോ..?*

🅰: അവൻ തൗബഃ ചെയ്യുന്നില്ലെങ്കിൽ അവനോട് സലാം പറയാതിരിക്കൽ സുന്നത്താണ്. അതായത് പറയാതിരുന്നാൽ പ്രതിഫലം ലഭിക്കും.
  (ഇആനത്ത്: 4/291)

*44) ഫാസിഖ് മുബ്തദിഅ് എന്നിവരിൽ നിന്നു ഫിത്നഃ ഭയപ്പെട്ടാലോ..?*

🅰: പ്രസ്തുത വേളയിൽ സലാം പറയാം. മറ്റു പ്രത്യേക കാരണം ഉണ്ടെങ്കിലും സലാം പറയാം. സലാം പറയാതിരുന്നാൽ ചെലവ് നൽകാതിരിക്കൽ സലാം പറയാനുള്ള കാരണമാണ്.
  (ഇആനത്ത്: 4/291)

*45) ഒന്നിനു പിറകെ മറ്റൊന്നായി പലരും സലാം പറഞ്ഞാലോ..?*

🅰: കൂടുതൽ ഇടവേള വന്നിട്ടില്ലെങ്കിൽ എല്ലാവരുടെയും സലാമിനു വേണ്ടി ഒരു തവണ മടക്കിയാൽ മതി.
  (ഫത്ഹുൽ മുഈൻ)

*46) ഭക്ഷണം കഴിക്കുന്നവനോട് സലാം പറയാമോ..?*

🅰: ഭക്ഷണം വായയിലുണ്ടെങ്കിൽ സലാം പറയൽ സുന്നത്തില്ല. അതേസമയം അവനോട് ആരെങ്കിലും സലാം പറഞ്ഞാൽ മടക്കൽ സുന്നത്തുണ്ട്. നിർബന്ധമില്ല.
  (ഇആനത്ത്: 4/291)

*47) ഖുത്വുബ ശ്രദ്ധിച്ചു കേൾക്കുന്നവനോട് സലാം പറയൽ..?*

🍃: സുന്നത്തില്ല. മാത്രമല്ല കറാഹത്തുമാണ്. എന്നാൽ ആരെങ്കിലും സലാം പറഞ്ഞാൽ ഖുത്വുബഃ കേൾക്കുന്നവൻ മടക്കൽ നിർബന്ധമാണ്.
  (ഇആനത്ത്: 4/291)

*48) നിസ്കരിക്കുന്ന ആളോട് സലാം പറയാമോ..?*

🍃: സുന്നത്തില്ല. ആരെങ്കിലും സലാം പറഞ്ഞാൽ ആംഗ്യം കൊണ്ട് നിസ്കാരത്തിൽ സലാം മടക്കൽ സുന്നത്തുണ്ട്. ആംഗ്യഭാഷയിൽ സലാം മടക്കിയിട്ടില്ലെങ്കിൽ ഇടവേള കൂടുതലായിട്ടില്ലെങ്കിൽ നിസ്കാരത്തിൽ നിന്നു വിരമിച്ച ശേഷം വാക്കാൽ സലാം മടക്കൽ സുന്നത്താണ്.
  (ഇആനത്ത്: 3/292)

*49) നിസ്കാരത്തിൽ സലാം മടക്കിയാലോ..?*

🍃മസ്അല പഠിച്ചവൻ വഅലൈകുമുസ്സലാം എന്നു നിസ്കാരത്തിൽ സലാം മടക്കിയാൽ നിസ്കാരം ബാത്വിലാകും.
 وَعليه السّلام
എന്നാണെങ്കിൽ നിസ്കാരം ബാത്വിലാവില്ല.
  (ഇആനത്ത്: 4/292)

*50) ബാങ്ക് കൊടുക്കുന്നതിന്റെ ഇടയിൽ സലാം മടക്കിയാൽ ബാങ്ക് ബാത്വിലാവുമോ..?*

🍃: ബാത്വിലാവില്ല. ബാങ്കിന്റെ ഇടയിൽ സലാം മടക്കൽ കറാഹത്തില്ല.
  (ഇആനത്ത്: 4/292)

*51) കുട്ടിയും പ്രായം തികഞ്ഞവനും പരസ്പരം വഴിയിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ആരാണു സലാം തുടങ്ങേണ്ടത്..?*

🍃: കുട്ടി സലാം പറയണം അതാണു സുന്നത്ത്. മുതിർന്നവൻ കുട്ടിയോട് സലാം പറയൽ സുന്നത്തിനു എതിരാണ്. കുട്ടിയുള്ള സ്ഥലത്തേക്ക് മുതിർന്നവൻ പ്രവേശിച്ചാൽ സലാം പറയൽ സുന്നത്താണ്. നേരത്തെ വിവരിച്ചത് വഴിയിൽ വെച്ച് പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള മസ്അലയാണ്.
  (ഇആനത്ത്: 4/292)

*52) രണ്ടു സംഘം പരസ്പരം കണ്ടുമുട്ടിയാൽ..?*

🍃: ചെറിയ സംഘം  വലിയ സംഘത്തിനോട് സലാം പറയണം.
  (ഇആനത്ത്: 4/292)
 വാഹനത്തിലുള്ളവൻ - കുട്ടിയാണെങ്കിലും നടക്കുന്നവനോടും നിൽക്കുന്നവനോടും വലിയവനോടും സലാം പറയണം.

*53) സലാം പറയുമ്പോൾ അറബിയിൽ തന്നെ പറയണോ..?*

🍃: വേണ്ട ഏതു ഭാഷയിലും പറഞ്ഞാൽ മതി സുന്നത്തു ലഭിക്കും. അറബി അറിയുന്നവനാണെങ്കിലും ഇതുതന്നെയാണു വിധി. അനറബി ഭാഷയിൽ സലാം പറഞ്ഞാലും മടക്കൽ നിർബന്ധമാണ്. അറബിയിലോ അനറബിയലോ മടക്കാം.
  (നിഹായ: 8/52)

*54) മആശിറ വിളിയുടെ മുമ്പ് സലാം പറയൽ സുന്നത്തുണ്ടോ..?*

🍃: മആശിറ വിളിയുടെ മുമ്പ് എന്ന നിലയ്ക്ക് സുന്നത്തില്ല.

*55) അസ്സലാമു അലൈകും വറഹ്മതുല്ലാഹ് എന്ന സലാം പറഞ്ഞവനോട് 'വ അലൈകുമുസ്സലാം ' എന്നു മാത്രം മടക്കിയാൽ മതിയോ..?*

🍃: കടമ തീരാൻ അതുമതി.
  (ഇആനത്ത്: 4/289) നോക്കുക.
📘📗📕📙📘📗📕📙📘📗📕

ദിക്ർ-ഏപി ഉസ്താദ് ഇജാസത്ത് നൽകിയത് !

وسيلة العباد في ذخيرة المعاد
എ പി ഉസ്താദ് സഖാഫികൾക്ക് നൽകി വരുന്ന ദിക്റുകളുടെ സമാഹാരം മൊബൈൽ ആപ്ലിക്കേഷൻ ആയി പുറത്തിറങ്ങി.

https://play.google.com/store/apps/details?id=manzil.media.vaseelathulibad

Saturday, 5 October 2019

ഖുതുബും ഗൗസും ആരാണെന്ന് വഹാബികളെപ്പഠിപ്പിച്ച് മുജാഹിദ് സ്ഥാപക നേതാവ് !

1-ഔലിയാക്കൾ മരിച്ചവരെ ജീവിപ്പിക്കും -
2-ഖുതുബും ഗൗസും ഇവരാണ്-
 കെ.എം മൗലവി...!

➖➖➖➖➖➖➖➖➖➖➖➖➖➖
ഔലിയാക്കളിൽ ചിലർക്ക് മരിച്ചവരെ
ജീവിപ്പിക്കാൻ അല്ലാഹു കഴിവ് കൊടുക്കുമെന്നും, ഖുതുബും ഗൗസും ആരാണെന്ന് വ്യക്തമായി പഠിപ്പിച്ചും
മുജാഹിദ് സ്ഥാപക നേതാവ് കെ.എം.മൗലവി...
മൂപ്പര് പഠിപ്പിച്ചത് സർവ്വ മുജാഹിദുകൾക്കും സമർപ്പിക്കുന്നു.

കെ.എം.യൗലവി എഴുതി,
മുജാഹിദ് പണ്ഡിത സംഘടന
കേരള ജംഇയ്യതുൽ ഉലമ
പ്രസിദ്ധീകരിച്ച അൽ വിലായതു
വൽ കറാമ: എന്ന പുസ്തകത്തിൽ നിന്ന് ;


" അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു
പ്രത്യേക കാര്യത്തിലുള്ള തസർറുഫ് ആകട്ടെ
(കൈകാര്യം ചെയ്യൽ) അത് ഉണ്ടാകാവുന്നതാണ്.
അത് വിസ്വാലിൽ സ്ഥിരതയും നിലയുറപ്പും ആകുന്ന
തംകീൻ എന്ന മർതബ(പദവി)ക്കാരായ കാമിലീങ്ങളായ
ഔലിയാക്കൾക്കേ ഉണ്ടാകുകയുള്ളൂ.അത് ''അൽ ഖുത്തുബ്
അൽ ഗൗസ് '' എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ
മറ്റാർക്കുമില്ല.അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ
അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ
അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണമെന്ന്
അദ്ദേഹം പറഞ്ഞേക്കാം. അപ്പോൾ അല്ലാഹുവിന്റെ
അനുവാദം കൊണ്ട് അത് ഉണ്ടാകും.
ഖുദ്സിയ്യായ ഹദീസിൽ എന്റെ പ്രിയത്തിന് പാത്രമായ
എന്റെ മുഖർറബായ(ഞാനുമായി അടുപ്പമുള്ള)
അബ്ദ്(അടിമ) എന്നെക്കൊണ്ട് കേൾക്കും എന്നെ
കൊണ്ട് കാണുമെന്ന് പറയപ്പെട്ടിട്ടുള്ള
'മഖാമുൽ ഖിലാഫത്ത് ' (പ്രാതിനിധ്യപദവി)
ഇത് തന്നെയാകുന്നു."

   *അൽ വിലായതു വൽ കറാമ:*
   *കെ.എം.മൗലവി. പേ: 48*

ഇനി നമുക്കൊന്നായ് പാടാം🌹

*"ചത്തെ ചകത്തിനെ ജീവൻ ഇടീച്ചോവർ*
*ചാകും കിലശത്തെ നന്നാക്കി വിട്ടോവർ*

*കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ*
*കൂശാതെ കൂകി പറപ്പിച്ചു വിട്ടോവർ "*

   (മുഹ് യുദ്ദീൻ മാല)
▪▪▪ ▪▪▪▪▪▪▪▪▪▪▪








കൈ കെട്ടൽ-പണ്ട് വഹാബികൾ മദ്റസയിൽ പഠിപ്പിച്ചിരുന്നതിങ്ങിനെ !



Thursday, 3 October 2019

ഔലിയാക്കൾ മരിച്ചവരെ ജീവിപ്പിക്കും - കെ.എം മൗലവി

➖➖➖➖➖➖➖➖➖➖➖➖➖➖
ഔലിയാക്കളിൽ ചിലർക്ക് മരിച്ചവരെ
ജീവിപ്പിക്കാൻ അല്ലാഹു കഴിവ് കൊടുക്കുമെന്ന്
മുജാഹിദ് സ്ഥാപക നേതാവ് കെ.എം.മൗലവി
പഠിപ്പിച്ചത് സർവ്വ മുജാഹിദുകൾക്കും സമർപ്പിക്കുന്നു.

കെ.എം.യൗലവി എഴുതി,
മുജാഹിദ് പണ്ഡിത സംഘടന
കേരള ജംഇയ്യതുൽ ഉലമ
പ്രസിദ്ധീകരിച്ച അൽ വിലായതു
വൽ കറാമ: എന്ന പുസ്തകത്തിൽ നിന്ന് ;


" അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു
പ്രത്യേക കാര്യത്തിലുള്ള തസർറുഫ് ആകട്ടെ
(കൈകാര്യം ചെയ്യൽ) അത് ഉണ്ടാകാവുന്നതാണ്.
അത് വിസ്വാലിൽ സ്ഥിരതയും നിലയുറപ്പും ആകുന്ന
തംകീൻ എന്ന മർതബ(പദവി)ക്കാരായ കാമിലീങ്ങളായ
ഔലിയാക്കൾക്കേ ഉണ്ടാകുകയുള്ളൂ.അത് ''അൽ ഖുത്തുബ്
അൽ ഗൗസ് '' എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ
മറ്റാർക്കുമില്ല.അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ
അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ
അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണമെന്ന്
അദ്ദേഹം പറഞ്ഞേക്കാം. അപ്പോൾ അല്ലാഹുവിന്റെ
അനുവാദം കൊണ്ട് അത് ഉണ്ടാകും.
ഖുദ്സിയ്യായ ഹദീസിൽ എന്റെ പ്രിയത്തിന് പാത്രമായ
എന്റെ മുഖർറബായ(ഞാനുമായി അടുപ്പമുള്ള)
അബ്ദ്(അടിമ) എന്നെക്കൊണ്ട് കേൾക്കും എന്നെ
കൊണ്ട് കാണുമെന്ന് പറയപ്പെട്ടിട്ടുള്ള
'മഖാമുൽ ഖിലാഫത്ത് ' (പ്രാതിനിധ്യപദവി)
ഇത് തന്നെയാകുന്നു."

   *അൽ വിലായതു വൽ കറാമ:*
   *കെ.എം.മൗലവി. പേ: 48*

ഇനി നമുക്കൊന്നായ് പാടാം🌹

*"ചത്തെ ചകത്തിനെ ജീവൻ ഇടീച്ചോവർ*
*ചാകും കിലശത്തെ നന്നാക്കി വിട്ടോവർ*

*കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ*
*കൂശാതെ കൂകി പറപ്പിച്ചു വിട്ടോവർ "*

   (മുഹ് യുദ്ദീൻ മാല)

*✍ Aboohabeeb payyoli*
▪▪▪ ▪▪▪▪▪▪▪▪▪▪▪