ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 30 September 2018

സുന്നീ ഐക്യവും സമുദായ പത്രവും



ഒരു പത്രമെന്ന നിലയില്‍ സുന്നീ ഐക്യം സംബന്ധിച്ച വാര്‍ത്ത കൊടുക്കേണ്ടതായിരുന്നു എന്ന പരിദേവനത്തിനോ, മെയിലഡ്രസ് തെറ്റിയത് കൊണ്ടാണ് വാര്‍ത്ത വരാതിരുന്നത് എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ക്കോ, സലഫികളുടെ ഐക്യത്തില്‍ ആഹ്ലാദം കൊണ്ട് അച്ചുനിരത്തിയവര്‍ സുന്നീ ഐക്യവാര്‍ത്ത അവഗണിച്ചു എന്ന വിമര്‍ശനത്തിനോ ആശങ്കകള്‍ക്കോ ഒന്നും ചന്ദ്രികയെ സംബന്ധിച്ചിടത്തോളം വലിയ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല.

ജനതിക സ്വഭാവം എന്നൊന്നുണ്ടല്ലോ. ചന്ദ്രിക പത്രത്തിന്റെ ചരിത്രവും തുടക്കവുമൊന്നും ഇങ്ങനെയൊന്നിനെയും സാധൂകരിക്കുന്നില്ല. തലശ്ശേരിയില്‍ നിന്ന് കെ എം സീതി തുടങ്ങിയ പത്രമാണ് അത്. സീതിയെ കുറിച്ച് പറയേണ്ടതില്ലല്ലോ. വഹാബിസത്തിന്റെ ആദ്യരൂപമായ ഐക്യസംഘത്തിന്റെ സ്ഥാപക നേതാവ്. വഹാബി ഐക്യസംഘം മുസ്ലിം ബേങ്ക് തുടങ്ങി പലിശ അനുവദനീയമാക്കിയതിനെ എതിര്‍ത്തതിന്റെ പേരില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനോട് ജീവിതകാലം മുഴുവന്‍ പക പോക്കിയ ആളാണ് ഈ സീതി വക്കീല്‍. തലശ്ശേരിയില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് പ്രസംഗിക്കാന്‍ വന്നപ്പോള്‍ സീതി നടത്തിയ ഉപചാപങ്ങള്‍ സാഹിബിന്റെ ജീവചരിത്രത്തില്‍ കാണാം.



ഇങ്ങനെയൊരാള്‍ നട്ടുനനച്ച് കെ എം മൗലവിയെ പോലുള്ളവര്‍ ആദ്യകാലത്ത് സ്ഥിരം എഴുത്തുകാരായിരുന്ന പത്രത്തില്‍ നിന്നാണോ നിങ്ങള്‍ പാരമ്പര്യ സുന്നീ മുസ്ലിംകള്‍ക്ക് ഇടം പ്രതീക്ഷിക്കുന്നത്? സലഫികളുടെ സംസ്ഥാന പ്രസിഡന്റായിരുന്ന മങ്കട അബ്ദുല്‍ അസീസ് മൗലവിയെ പോലെ ഒരാളെ ചീഫ് എഡിറ്ററാക്കണമെങ്കില്‍ പത്രത്തിന് എത്രത്തോളം സലഫീ ആഭിമുഖ്യം വേണം? എം സി വടകര, എം ഐ തങ്ങള്‍, റഹീം മേച്ചേരി, ജാഫര്‍ അത്തോളി തുടങ്ങിയവരല്ലേ ചന്ദ്രികയുടെ എക്കാലത്തെയും എഴുത്തുകാരും താക്കോല്‍ സ്ഥാനങ്ങളിലിരുന്നവരും? ശരീഫ് സാഗര്‍, മുസ്തഫ തന്‍വീര്‍ തുടങ്ങിയവരിപ്പോള്‍ ഇവരുടെ ഇളമുറത്തമ്പുരാക്കന്മാരായി ലേഖനപ്പേജില്‍ വിരാചിക്കുകയാണ്.

മുമ്പ് മുതലേ, ചന്ദ്രിക വാരാന്ത്യപ്പതിപ്പുകളിലും റമസാന്‍ പതിപ്പുകളിലുമൊക്കെ പാരമ്പര്യ മുസ്ലിംകളെ അവമതിക്കാനും പരിഷ്‌കണത്തിന്റെ മേല്‍ക്കുപ്പായമിട്ട വഹാബിസത്തെ വെള്ളപൂശാനും ഉപയോഗിച്ച മഷിക്കും കടലാസിനും കൈയും കണക്കുമുണ്ടാകില്ല. വിദ്യാഭ്യാസ പുരോഗതി, നവോത്ഥാനം, സ്ത്രീ വിദ്യാഭ്യാസം, സമുദായ പരിഷ്‌കണം തുടങ്ങിയ മേമ്പൊടികള്‍ ചേര്‍ത്തായിരുന്നു പാരമ്പര്യ മുസ്ലിംകള്‍ക്കെതിരെയുള്ള ഈ ഭര്‍ത്സനങ്ങളൊക്കെയും. ഒരു സലഫീ ലഘുലേഖയെ ഓര്‍മിപ്പിക്കുമാറ് അതൊക്കെ തരാതരം എഴുതിവിടാനായി ടി അബ്ദുല്ല, എ പി സുബൈര്‍, പി മുഹമ്മദ് കുട്ടശ്ശേരി, കരുവള്ളി മൗലവി, മങ്കട മൗലവി തുടങ്ങിയവരുമുണ്ടായിരുന്നു. കെ പി കുഞ്ഞിമൂസയുടെയും സെയ്തു മുഹമ്മദ് നിസാമിയുടെയും ആശയപക്ഷപാതം തീരെ കലരാത്ത കുറിപ്പുകളും അവിടെവിടെയായി ചേര്‍ത്തിരുന്നു എന്നതും വിസ്മരിക്കുന്നില്ല. ‘അഗ്‌നി’ എന്ന സിനിമയുടെ പരസ്യത്തിന് ഖുര്‍ആന്‍ സൂക്തം ഉപയോഗിച്ച പുരോഗമന അഭിവാജ്ഞയും പത്രത്തിന് സ്വന്തം.

‘മുജാഹിദ് പക്ഷം പണ്ഡിതന്മാര്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ സുന്നീ പക്ഷം വാദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു’ എന്നായിരുന്നല്ലോ കുറ്റിച്ചിറ സംവാദത്തെ കുറിച്ച് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തത്. നല്ല ലീഗുകാരാന്‍ കൂടിയായിരുന്ന കെ പി ഉസ്മാന്‍ സാഹിബ് ഇതേകുറിച്ച് സംവാദ വേദിയില്‍ വെച്ച് തന്നെ ചന്ദ്രികയെ താക്കീത് ചെയ്തതു ചരിത്രം. ഒരുകാലത്ത് പ്രസിദ്ധീകരണ യോഗ്യമല്ലാത്ത ‘വിവാദ വാര്‍ത്ത’യായിരുന്നല്ലോ ചന്ദ്രികക്ക് നബിദിനം.

ഇ കെ ഹസന്‍ മുസ്ലിയരുടെ (ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ സഹോദരന്‍) മരണവാര്‍ത്തക്കൊപ്പം അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വിവശനായ ചിത്രം കൊടുത്ത് സുന്നികളെ ഒന്നുകൂടി വേദനിപ്പിച്ചത് യാദൃശ്ചികമല്ല എന്ന് മനസ്സിലാകണമെങ്കില്‍ ഈയടുത്ത് മരിച്ച കരുവള്ളി മൗലവിയുടെ ചരമ വാര്‍ത്ത (ജൂലൈ 20, 2018) ശ്രദ്ധിച്ചാല്‍ മതിയാകും.

വിസ്ഡം വഹാബികളുടെ ആചാര്യനായ കരുവള്ളി മുഹമ്മദ് മൗലവിയുടെ സൂപ്പര്‍ ലീഡ് മരണ വാര്‍ത്തയുടെ ആദ്യ വാചകത്തില്‍ മാത്രം വീര്‍പ്പ് മുട്ടി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പത്തോളം വിശേഷണങ്ങളാണ്. ആള്‍ മരിച്ചെതില്‍ എത്തണമെങ്കില്‍ ഈ മഹാവിശേഷണങ്ങള്‍ ശ്വാസംപിടിച്ച് വായിച്ചു തീര്‍ത്തിട്ടുവേണം. പോരാത്തതിന് ആറിലേറെ വാര്‍ത്തകളും എഡിറ്റോറിയിലും മുഖ്യലേഖനവും.

തീവ്രവാദ കേസില്‍ കുടുങ്ങിയ എം എം അക്ബറിനെയും സലഫീ പ്രചാരകരേയും രക്ഷിച്ചെടുക്കാന്‍ ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ വ്യാജലേഖനം കൊടുക്കാനും ഇ കെ വിഭാഗം സുന്നികളുടെ ക്യാമ്പയിന്‍ പ്രമേയത്തിന്റെ മുദ്രാവാക്യം വെട്ടിത്തിരുത്താനും എവിടെ നിന്നാണ് ധൈര്യം ലഭിക്കുന്നത് എന്നതിനുള്ള ഉത്തരം കൂടി ഈ ചരിത്രത്തിലുണ്ട്.

മനോരമയില്‍ നിന്ന് പോലും ആളുകളെ വലിച്ച് വലിയ സന്നാഹങ്ങളോടെ ഹുസൈന്‍ മടവൂരും കൂട്ടരും വര്‍ത്തമാനം തുടങ്ങിയപ്പോഴോ, അതിന് മുമ്പ് ജമാഅത്തെ ഇസ്ലാമിക്കാര്‍ മാധ്യമം തുടങ്ങിയപ്പോഴോ ചന്ദ്രികക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ല, എന്നല്ല ആവുന്ന ഒത്താശകള്‍ അവര്‍ക്കൊക്കെ ചെയ്തുകൊടുക്കുകയും ചെയ്തു. മാധ്യമം എഡിഷനുകള്‍ ഓരോന്നായി തുടങ്ങിയപ്പോഴും ചന്ദ്രിക ആ വഴി നോക്കിയില്ല. കാരണം, എഴുതുന്നതും തയ്യാറാക്കുന്നതും വഹാബികളാണെങ്കിലും വായിക്കാനും വരിക്കാരാകാനും ഫണ്ട് പിരിക്കാനും പാവം സുന്നികള്‍ ഉണ്ടാകുമെന്ന് അവര്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
ഇങ്ങനെയൊക്കെയായിട്ടും സുന്നീ പള്ളികളുടെ ചുമരുകളില്‍ ആ പഴയ ചന്ദ്രിക കലണ്ടര്‍ ഇപ്പോഴും തൂങ്ങിയാടുന്നിടത്താണ് ചന്ദ്രികയുടെ കൗശലം. വീക്ഷണത്തിനോ ദേശാഭിമാനിക്കോ അങ്ങനെയൊന്ന് സ്വപ്നം കാണാനെങ്കിലും കഴിയുമോ ഏതെങ്കിലും കാലത്ത്?

ഏതായാലും പാരമ്പര്യ സുന്നികളോട് നീതി കാണിക്കാനായില്ലെങ്കിലും നമ്പിനാരായണനോട് നീതി പുലര്‍ത്തിയല്ലോ സമുദായ പത്രം. നല്ല നമസ്‌കാരം


പികെഎം അബ്ദുർറഹ്മാൻ
Read more http://www.sirajlive.com/2018/09/26/335766.html

Saturday, 29 September 2018

ഹിജാബിന്റെ ആയത്ത്

ഹാഫിള് ബദ്റുദ്ദീനുൽ ഐനി(റ) : 'ഹിജാബ്' (പർദ്ദ) കൊണ്ടുള്ള കൽപ്പന ഖുർആനിൽ മൂന്നു ഘട്ടമായിട്ടാണ് അവതരിച്ചത്.

    1. ശരീരമാസകലം മറക്കാനുള്ള കൽപ്പന.
    2. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇടയില     
        മറയുണ്ടായിരിക്കണമെന്ന കൽപ്പന.
    3. ശറഅ അനുവദിച്ചതും , പുറത്ത് പോയാലല്ലാതെ അനുഷ്ടിക്കാൻ     
        സാധിക്കാത്തദുമായ നിർബന്ധ കാര്യങ്ങള്ക്ക്   വേണ്ടിയല്ലാതെ വീട്ടില്
        നിന്ന് പുറപ്പെടാൻ പാടില്ലെന്ന കല്പന. (ഉംദത്തുൽ ഖാരി : 2/283)

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. (അഹ്സാബ് :33)

പർദ്ദയുടെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടാതെന്നു പർദ്ദയുടെ ആയത്ത് പഠിപ്പിക്കുന്നു.

ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അബൂബർസത്ത്(റ) എന്ന സ്വഹാബി സ്ത്രീ പള്ളിയിൽ പോകുന്നതിനെ തടഞ്ഞത്. (അദ്ദുററുൽ മൻസൂർ :5/196)  ഈ ആയത്ത് ഇറങ്ങിയതിനു ശേഷം സ്വഹാബത്ത് തടഞ്ഞിരിക്കുന്നു. സ്വഹാബത്ത് വഹാബികൾ വാദിക്കുന്ന തെളിവുകൾ കാണാത്തവരാണോ?

 ഇബ്നുകസീർ(റ) : നബിയുടെ ഭാര്യമാരോട് ആചരിക്കാൻ നിർദ്ദേശിച്ച മര്യാദയാണിത്. ഇവ്വിഷയത്തിൽ മറ്റുസ്ത്രീകളും അവരെപോലെയാണ്.(തഫ്സീറുൽ ഇബ്നുകസീർ : 3/482)

മനുഷ്യ കഴിവിന്നതീതമായ വിഷയങ്ങളിൽ സഹായം തേടൽ ശിർക്കാണെന്ന് മുജാഹിദുകൾ


മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാർത്ഥന നടത്തുന്നത് ശിർക്കാണ്.
[കുഞ്ഞീദ് മദനിയുടെ അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന ബുക്ക്. പ്രസിദ്ധീകരണം കേരളാ നദ്‌വത്തുൽ മുജാഹിദീൻ]


കാര്യങ്ങൾ ഇങ്ങിനെയായിരുന്നെങ്കിലും 2007 ഏപ്രിൽ മാസത്തിൽ മനുഷ്യ കഴിവിൽ പെടാത്ത ജിന്നിന്റെ സഹായം തൗഹീദായി.അതായത് പണ്ടത്തെ ശിർക്ക് ഇന്ന് തൗഹീദിയെന്ന് ചുരുക്കം... പ്രാർത്ഥനയുടെ നിർവചനം- മനഅഷ്യ കഴിവിൽ ചുറ്റിക്കറങ്ങിയിരുന്നത് സൃഷ്ടി കഴിവിലേക്ക് മാറുകയും ചെയ്തു. മനുഷ്യ കഴിവെന്ന പഴയ മാനദണ്ഡപ്രകാരം തടി പിടിക്കാൻ ആനയുടെ സഹായം തേടുന്നത് ,JCB യുടെ സഹായം തേടുന്നത് ,റോബോർട്ടിന്റെ സഹായം തേടുന്നത് ഇവയൊക്കെ ശിർക്കാകുമെന്ന അതിബുദ്ധിയും പുതിയ തിരിച്ചറിവുമാണ് ഈ നവ മാറ്റത്തിന് കാരണം. അതിങ്ങനെ വായിക്കാം...

''രാത്രിയുടെ ഇരുളിൽ തപ്പിത്തടഞ്ഞ് നീങ്ങുന്ന ഒരാൾ തന്റെ തൊട്ടടുത്ത് നിന്ന് ശബ്ദം കേൾക്കുന്നു. ആളെ കാണുന്നില്ല.തന്റെ മുമ്പിലുള്ള ഈ ശബ്ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തിൽ എന്നെ ഒന്ന് സഹായിക്കാമോ ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാൽ അത് അഭൗതികമോ കാര്യകാരണ ബന്ധത്തിന് അപ്പുറമുള്ളതോ അല്ലെങ്കിൽ സൃഷ്ടികളുടെ കഴിവിൽ പെടാത്തത് തേടുകയല്ല. ആ സഹായാർത്ഥന ശിർക്കുമല്ല..........
പകൽ വെളിച്ചത്തിൽ വിജനമായ മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നു നീങ്ങുന്ന ഒരാൾ പരിസരത്ത് ആരേയും കാണുന്നില്ല.ഇവിടെ എന്റെ ശബ്ദം കേൾക്കുന്ന ആരെങ്കിലും[മനുഷ്യൻ മലക്ക് ജിന്ന്]എന്നെ സഹായിക്കട്ടെ എന്ന് നിനച്ച്,പടപ്പുകളേ എന്നെ സഹായിക്കണേ,എനിക്ക് വഴി കാണിച്ചു തരണേ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുവെങ്കിൽ അഭൗതിക മാർഗത്തിലുള്ള സഹായതേട്ടം അതിലില്ല............
കാരണം ,സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളിൽ സഹായം തേടലാണ് പ്രാർത്ഥന........'''
[അൽ ഇസ്ലാഹ് മാസിക. 2007 ഏപ്രിൽ]





മുജാഹിദ് നവോത്ഥാനം മ്യൂസിയത്തിലേക്ക്

⚫🔘⚫
ഒടുവിൽ അവർ
മ്യൂസിയം അന്വേഷിക്കുന്നു.!
➖➖     ➖➖    ➖➖
1921ൽ പിറന്ന് 2002ലും 2012ലുമായി അഞ്ചെട്ട് ഗ്രൂപ്പായി പിളർന്നു, 2016ൽ രണ്ട് ഗ്രൂപ്പുകൾ മാത്രം ഐക്യപ്പെട്ടു, 2018ൽ അത് തന്നെ വീണ്ടും പിളർന്നു. അങ്ങനെ പിളർന്ന് തളർന്ന മുജാഹിദ് പ്രസ്ഥാനത്തെ മ്യൂസിയത്തിലേക്ക് മാറ്റാനാണ്  നേതൃത്വത്തിന്റെ പുതിയ നീക്കം.

പ്രസ്ഥാനം മ്യൂസിയത്തിലെത്താൻ എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് അവർ ആലോചിക്കുന്നത്.

2018 ആഗസ്ത് മാസത്തിൽ പുറത്തിറങ്ങിയ അൽ ഇസ്ലാഹ് മാസികയുടെ എഡിറ്റോറിയൽ കോളത്തിൽ നിന്ന് വായിക്കുക:

"മഹത്തായ തൗഹീദി പ്രബോധനത്തിന് വേണ്ടി സാത്വികരായ മുൻഗാമികൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനം കേവലം ചരിത്ര മ്യൂസിയത്തിലെ പ്രദർശന വസ്തുവായി മാറും. സമ്മേളനങ്ങളുടെ ജനബാഹുല്യ ചിത്രങ്ങൾ ചരിത്ര മ്യൂസിയങ്ങളിൽ കണ്ട് 'ഇങ്ങനെയൊരു പ്രസ്ഥാനം ഇവിടെയുണ്ടായിരുന്നോ?' എന്ന് ഭാവിതലമുറ അത്ഭുതം കൂറുമാറ് ചരിത്രം മാത്രമായി ഈ പ്രസ്ഥാനം മാറും. ആ ചരിത്ര മ്യൂസിയത്തിലേക്ക് ഇനിയെത്ര ദൂരം? ഓരോ മുവഹ്ഹിദും (മുജാഹിദും) ആഴത്തിൽ ചോദിക്കേണ്ട ചോദ്യമാണിത്. ആ ചോദ്യം എത്ര വൈകുന്നുവോ അത്രത്തോളം ആക്കം കൂട്ടും ഈ പ്രസ്ഥാനത്തിന്റെ അധഃപതനത്തിന്. "

അൽ ഇസ്ലാഹ് മാസിക
ആഗസ്ത് 2018 പേ: 7

✍ Aboohabeeb PayyoIi
◻◼      ◼◻     ◻◼


Thursday, 27 September 2018

അല്ലാഹുവിന്റെ അവയവങ്ങളും മുജാഹിദ് വിശ്വാസങ്ങളും മറുപടിയും

*ചോദ്യം 1⃣*

അല്ലാഹു ആകാശത്താണ്,
അർശിലാണ്,
ഇരു കൈകളും വലതാണ്,
അവന് ആസനമുണ്ട്
എന്ന് തുടങ്ങീ ഒഹാബീ മത വിശ്വാസികളുടെ പുതിയ വാദത്തിന്റെ നിജസ്ഥിതി എന്ത്?


 *മറുപടി✍🏼👇🏻*

قال الإمام سيدنا علي بن أبي طالب رضي الله عنه:    كان- الله- ولا مكان، وهو الان على ما- عليه- كان" .
رواه أبو منصور البغدادي في كتابه الفرق بين الفرق  ص / 333 .


അലിയ്യ് (റ) പറയുന്നു:

 അല്ലാഹു ഉണ്ടായിരുന്നു. അന്ന് അവന്ന് സ്ഥലമില്ല . അവൻ ഇപ്പോഴും മുമ്പ്
എങ്ങിനെയാണോ അപ്രകാരം ഉള്ളവനാണ്.

(അൽ ഫർഖു
ബൈനൽ ഫിറഖ് 333 അബൂമൻസ്വൂരിൽ ബഗ്ദാദി)

وقال رضي الله عنه أيضا : إن الله تعالى خلق العرش إظهارًا لقدرته لا مكانا لذاته اهـ.
رواه أبو منصور البغدادي في كتابه الفرق بين الفرق " ص / 333 "

അലിയ്യ് (റ) പറയുന്നു:

 അല്ലാഹു അർശിനെ സൃഷ്ടിച്ചത് അവന്റെ ഖുദ്റത്ത് വെളിവാക്കാൻ വേണ്ടിയാണ് അവന്റെ ദാത്തിനുള്ള സ്ഥലമായിട്ടല്ല.

(അൽ ഫർഖു
ബൈ നൽഫിറഖ് 333  അബൂമൻസ്വൂരിൽ ബഗ്ദാദി )

وقال رضي الله عنه: سيرجع قوم من هذه الأمة عند إقتراب الساعة كفارا يُنكرون خالقهم فيصفونه بالجسم والأعضاء"اهـ. رواه إبن المعلّم القرشي في كتابه نجم المهتدي ورجم المعتدي "ص 588"

അലിയ്യ് (റ) പറയുന്നു:

 ഖിയാമത്ത് നാൾ അടുക്കുമ്പോൾ ഈ ഉമ്മത്തിൽ ഒരു വിഭാഗം വരാനുണ്ട് അവർ സ്രഷ്ടാവിനെ നിഷേധിക്കും അവന്ന് തടിയും അവയവങ്ങളും സ്ഥാപിക്കും'

 (ഇബ്നുൽ മുഅല്ലിം നജ്മുൽ മുഹ്തദി 588 ഇബ്നുൽ മുഅല്ലം)

قال الإمام أبو حنيفة رضي الله عنه والله تعالى يُرى في الآخرة، ويراه المؤمنون وهم في الجنة بأعين رؤوسهم بلا تشبيه ولا كميّة، ولا يكون بينه وبين خلقه مسافة
الفقه الاكبر، انظر شرح الفقه الاكبر لملا علي القاري ص/ 136- 137

ഇമാം അബൂഹനീഫ (റ) പറയുന്നു:

അല്ലാഹു സാദൃശ്യമോ കമ്മിയ്യത്തോ ഇല്ലാതെ വിശ്വാസികൾ സ്വർഗത്തിൽ അവനെ കാണുന്നതാണ്
അവന്റെയും സൃഷ്ടികളുടെയും ഇടയിൽ ദുരമില്ലാതെ,

 ( ശറഹ് അൽ ഫിഖ്ഹുൽ അക്ബർ  137)

وقال رضي الله عنه:  نُقِرُ بأن الله سبحانه و تعالى على العرش استوى من غير ان يكون له حاجة اليه واستقرار عليه,وهو حافظ العرش وغير العرش من غير احتياج,فلو كان محتاجا لما قدر على ايجاد العالم وتدبيره كالمخلوقين,ولو كان محتاجا الى الجلوس والقرار فقبل خلق العرش اين كان الله,تعالى الله عن ذلك علوا كبيرا" كتاب الوصية,ضمن مجموعة رسائل ابي حنيفة بتحقيق الكوثري ,وملا علي القاري في شرح الفقه الأكبر.

ഇമാം അബൂഹനീഫ (റ) പറയുന്നു:

അർശിന്മേൽ സ്ഥിരമാവുകയോ അർശിലേക്ക് ആവശ്യ മാവുകയോ ഇല്ലാതെ പരിശുദ്ധനായ അല്ലാഹു അലൽ അർശിസ്തവാ (ഇതിന്റെ ഭാഹ്യാത്ഥം ഉദ്ധേശമല്ല. എന്ന് സലഫും ഖലഫും ഏകോപിച്ചു എന്ന് ഇമാം നവവി ശറഹു മുസ്ലിം)
അവൻ അർശിനെയും മറ്റുള്ളവയേയും സംരക്ഷിക്കുന്നവനാണ് 'അവൻ ഒന്നിലേക്കും  ആവശ്വമുള്ളവനല്ല '
അവൻ ആവശ്വമുള്ളവനാണങ്കിൽ ലോകത്തെ ഉണ്ടാക്കാനും പരിപാലിക്കാനും  കഴിയാത്തവനാകും ' സൃഷ്ടികൾക്ക് കഴിയാത്തത് പോലെ

അവൻ ഇരിക്കലിലേക്കും സ്ഥിരമാവലിലേക്കും ആവശ്വമായവനാണങ്കിൽ അർശിനെ സ്രഷടിക്കുന്നതിന് മുമ്പ് അവൻ എവിടെയായിരുന്നു.
അതിനെ തൊട്ടല്ലാം അവൻ വളരെ പരിശുദ്ധനാണ്.

 (കിതാബുൽ വസ്വിയ്യ  മജ് മൂഅത്ത് റസാഇല് അബൂഹനീഫ 25)


وقال رضي الله عنه: قلت: أرأيت لو قيل أين الله تعالى؟ فقال: يقال له كان الله تعالى ولا مكان قبل أن يخلق الخلق، وكان الله تعالى ولم يكن أين ولا خلق ولا شىء، وهو خالق كل شىء" الفقه الأبسط ضمن مجموعة رسانل أبي حنيفة بتحقيق الكوثري ص 25

ഇമാം അബൂഹനീഫ (റ) പറയുന്നു:


പരിശുദ്ധനായ അല്ലാഹു എവിടെ എന്ന് ചോദിച്ചാൽ  മറുപടി പറയും സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പ് സ്ഥലത്തല്ലാതെ അവൻ ഉണ്ടായിരുന്നു. സൃഷ്ടികളോ വസ്തുക്കളോ എവിടെ എന്നതൊ ഇല്ലാതിരിക്കെ പരിശുദ്ധനായ അല്ലാഹു ഉണ്ട് 'അവൻ സർവ വസ്തുക്കളേയും സ്രഷടിച്ചവനാണ്.

 ' (അൽ ഫിഖ്ഹുൽ അബ്സത്വ 25)

قال الإمام مالك رضي الله عنه مهما وقع في قلبك فالله بخلاف ذلك. ذكره في كتاب بهجة النفوس

ഇമാം മാലിക് (റ) പറയു ന്നു 'നിന്റെ മനസ്സിൽ വല്ലതും കരുതിയാൽ അതല്ലാത്തതാണ് അല്ലാഹു.

 ( കിതാബ് ബഹ്ജുത്തുന്നു ഫൂസ് )

وقال رضي الله عنه الرحمن على العرش استوى كما وصف نفسه ولا يقال كيف وكيف عنه مرفوع ولم يقل مالك رحمه الله " والكيف مجهول ".
رواه الإمام البيهقي رحمه الله في كتابه الأسماء والصفات

ഇമാംമാലിക് (റ) പറയുന്നു:


الرحمن على العرش استوى

 അല്ലാഹു അവനെ എങ്ങിനെ വിശേഷിപ്പിച്ചു അങ്ങനെയാണ് എങ്ങനെ എന്ന് ചോദിക്കരുത് ' എങ്ങനെ എന്നത് അവനെ തൊട്ട് ഉയർത്തപെട്ടിരിക്കുന്നു. ഇമാം മാലിക് ഇവിടെ എങ്ങിനെ എന്നത് അറിയപെടില്ല എന്ന് പറഞ്ഞിട്ടില്ല.

 (അൽ അസ്മാഉ വസ്സി ഫാത്ത് ഇമാം ബൈഹഖി റിപോർട്ട് )

قال الإمام الشافعي رضي الله عنه "من قال أو إعتقد أنَّ الله جالسٌ على العرش فهو كافر"
رواه إبنُ المعلّم القرشيّ في كتابه نجم المهتدي ورجمُ المعتدي صَحِيفة 551

ഇമാം ശാഫിഈ ( റ ) പറയുന്നു. അല്ലാഹു അർശിന്മേൽ ഇരിക്കുന്നു എന്ന് വിശ്വസിക്കുകയോ പറയുകയോ ചെയ്താൽ അവൻ കാഫിറാണ്.

 (നജ്മുൽ മുഹ്തദി 551ഇബ്നുൽ മുഅല്ലം)

وقال رضي الله عنه "المجسّم كافِـرٌّ".
رواه الحافظ السيوطيُّ في كتابه الأشباهُ والنظائِرُ صحيفة
488

ഇമാം ശാഫിഈ (റ) പറയുന്നു:

മുജസ്സിം ( അല്ലാഹുവിന്ന് ജിസ്മ് ഉണ്ടന്ന് പറയുന്നവൻ) കാഫിറാണ് .

(അൽ അശ് ബാഹ് വന്നളാർ സുയൂത്വി 488)

وقال رضي الله عنه "لا يُكفَّر أهل القبلة وأستثني المجسم".
ذكره السيوطي في كتابه الأشباه والنظائر

ഇമാം ശാഫിഈ (റ) പറയുന്നു:

ഖിബ് ലയുടെ ആളുകളെ കാഫിറാക്കപെടരുത് -മുജസ്സിം ( അല്ലാഹുവിന്ന് ജിസ്മ് ഇണ്ടന്ന് പറയുന്നവൻ) ഒഴികെ.

(അൽ അശ് ബാഹ് വന്നളാർ സുയൂത്വി 488)


وقال رضي الله عنه: إنه تعالى كان ولا مكان فخلق المكان وهو على صفة الأزلية كما كان قبل خلقه المكان لا يجوز عليه التغيير في ذاته ولا التبديل في صفاته".
رواه الامام الزبيدي في كتاب اتحاف السادة المتقين 2/ 24

ഇമാം ശാഫിഈ (റ) പറയുന്നു :

പരിശുദ്ധനായ അല്ലാഹു സ്ഥലമില്ലാതിരിക്കെ ഉള്ളവനാണ് '
പിന്നീട് അവൻ സ്ഥലം സൃഷ്ടിച്ചു. അവൻ പണ്ടെയുള്ള വിശേഷണത്തിന് മേലാണ് . സ്ഥലം സൃഷ്ടിക്കുന്നതിന് മുമ്പ് ള്ളത് പോലെ അവനുണ്ട്- അവന്റെ ദാത്തിൽ മാറ്റമുണ്ടാവാനോ സ്വിഫാതിൽ വിത്യാസപെടലോ അനുവദനീയമല്ല

(ഇത്ഹാഫ് ഇമാം സബീദി 2/ 24)

قال الإمام أحمد رحمه الله: من قال الله جسم لا كالأجسام كـَفَـرَ.
ذكره الحافظ بدر الدين الزركشي في كتابه تشنيف المسامع ج4 / ص 684

ഇമാം അഹ്മദ് (റ) പറയുന്നു :

മറ്റു ജിസ്മുകളെ പോലെയല്ലാതെ അവൻ ജിസ്മാണ് എന്ന് പറഞ്ഞാൽ അവൻ കാഫിറാണ് .

(തശ്നീഫ് ൽ മസാമിഉ ഇമാം സർകശി 4 / 684)

قال الإمام أحمد "والله تعالى لا يلحقه تغير ولا تبدل ولا تلحقه الحدود قبل خلق العرش ولا بعد خلق العرش" ، وكان ينكر- الإمام أحمد – على من يقول إن الله في كل مكان بذاته لأن الأمكنة كلها محدودة" رواه الإمام أبو الفضل التميمي الحنبلي في كتاب إعتقاد الإمام أحمد


ഇമാം അഹമ്മദ് (റ) പറയുന്നു :
 അർശ് സൃഷ്ടിക്കുന്നതിന് മുമ്പും ശേഷവും മാറ്റമോ വിത്യാസമോ അതിർവരമ്പുകളോ പരിശുദ്ധനായ അല്ലാഹു വിന് ചേരുകയില്ല .

ഇമാം അഹമ്മദ് (റ) 'അല്ലാഹു ദാത്ത് കൊണ്ട് സ്ഥലത്താണെന്ന് പറയുന്നവനെ എതിർക്കാറുണ്ടായിരുന്നു. കാരണം സ്ഥലങ്ങളല്ലാം അതിർ വെക്കപെട്ടതാണ് (അവന്ന് അതിരില്ല).

 ( ഇഅതിഖാദ് അഹമദ്   അബുൽ ഫള്ൽ ഹമ്പലി)

وذكر الشيخ ابن حجر الهيتمي أن الإمام أحمد كان من المنزهين لله تعالى عن الجهة والجسمية، ثم قال ابن حجر "وما اشتهر بين جهلة المنسوبين إلى هذا الإمام الأعظم المجتهد من أنه قائل بشىء من الجهة أو نحوها فكذب وبهتان وافتراء عليه" اهـ. الفتاوي الحديثية / 144

ഇബ്നു ഹജർ (റ) പറയുന്നു:

ഇമാം അഹമദ് ബ്നു ഹമ്പൽ (റ) ഭാഗത്തെ തൊട്ടും ജിസ്മിനെ തൊട്ടും പരിശുദ്ധനാക്കുന്നവരായിരുന്നു.

ഗവേഷണ പണ്ഡിതനായ മഹാനെപറ്റി അല്ലാഹു വിന് ഭാഗവും അത് പോലോേത്തതമുണ്ടന്നു വാദിക്കുന്നുണ്ടന്ന് അവരുടെ മദ്ഹബി ലേക്ക് ചേർന്ന് നിൽക്കുന്ന ചിലരിൽ നിന്ന് പ്രശസ്തിയായത് അദ്ധേഹത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയ കളവും കള്ളത്തരവുമാണ്.

 (അൽ ഫതാവൽ ഹദീസിയ്യ 144)

أنّه تعالى منـزّه عن الجهة والمكان والجسم وسائر أوصاف الحدوث، وهذا معتقد أهل الحقّ ومنهم الإمام أحمد وما نسبه إليه بعضهم من القول بالجهة أو نحوها كذب صراح عليه وعلى أصحابه ; كما أفاده ابن الجوزي من أكابر الحنابلة (الفتوحات الربانية على الأذكار النووية لمحمد بن علان الصديقي الشافعي رحمه الله 2/ باب الحثّ على الدعاء والإستغفار في النصف الثاني من كلّ ليلة 196)

മുഹമ്മദ് ബ്നു അലാന് ശാഫിഇയ്യ ( റ )
പറയുന്നു :

പരിശുദ്ധനായ അല്ലാഹു സ്ഥലത്തെ തൊട്ടും ഭാഗത്തെ തൊട്ടും ജിസ്മിനെ തൊട്ടും മറ്റു പുതുതാവൽന്റെ വിശേഷണത്തെ തൊട്ടും പരിശുദ്ധനാണ്.
ഇതാണ് സത്യത്തിന്റെ ( ഹഖിന്റെ ) ആളുകളുടെ വിശ്വാസം'സത്യത്തിന്റെ ( ഹഖിന്റെ ) ആളുകളിൽ പെട്ടതാണ് ഇമാം അഹമദ് 'അവർ അല്ലാഹു വിന് ഭാഗവും മറ്റുമുണ്ടന്ന് അവർ പറഞ്ഞതായി ചിലർ പറഞ്ഞത് അദ്ധേഹത്തിന്റെയും അനുയായികളുടെയും മേൽ കളവ് നിർമിച്ചതാണ് 'ഹമ്പലി മദ്ഹബിലെ ഇബ്നുൽ ജൗസി അത് വിവരിച്ചിട്ടുണ്ട്.

(അൽ ഫുതൂഹാത്തു റബ്ബാനിയ്യ - മുഹമ്മദ് ബ്നു അലാന് ശാഫിഇയ്യ് 2/196)

وقال إمام أهل السنة أبو الحسن الأشعري رضي الله عنه: "كان الله ولا مكان فخلق العرش والكرسي ولم يحتج إلى مكان، وهو بعد خلق المكان كما كان قبل خلقه" اهـ أي بلا مكان ومن غير احتياج إلى العرش والكرسي. نقل ذلك عنه الحافظ ابن عساكر نقلا عن القاضي أبي المعالي الجويني.
تبيين كذب المفتري (ص/ 150).


ഇമാമു അഹ് ലുസ്സുന്ന അബുൽ ഹസൻ അൽ അശ്അരി رضي الله عنه:
പറയുന്നു :

സ്ഥലമില്ലാത്ത നിലക്ക് അല്ലാഹു ഉണ്ടായിരുന്നു. സ്ഥലത്തിലേക്ക് ആവശ്വമില്ലാത്ത നിലക്ക് അർശും കുർസും അവൻ സൃഷ്ടിച്ചു.
അവൻ സ്ഥലത്തെ സൃഷ്ടിച്ചതിന് ശേഷം
സൃഷ്ടിക്കുന്നതിന്ന്  മുമ്പ് ഉള്ളത് പോലെയുണ്ട് അതായത് അവന്ന് സ്ഥലമില്ല. അർശിലേക്കോ കുർസിലേക്കോ ആവശ്വമുള്ളവനുമല്ല. ഹാഫിളു ബ്നു അസാകിർ റിപ്പോർട്ട്

 (തബ്യീന് കദിബിൽ മുഫ്തരി 150 ഇബ്നു അസാകിർ)

وقال رضي الله عنه في كتابه النوادر "من إعتقد أن الله جسم فهو غير عارف بربه وإنه كافر به"

അല്ലാഹു ജിസ് മാണന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ റബ്ബിനെ അറിഞ്ഞവനല്ല. അവൻറബ്ബിനെ കൊണ്ട് അവിശ്വസിച്ചവനാണ് -

 (കിതാബു ന്നവാദിർ )

وقال رضي الله عنه: "إن الله تعالى لا مكان له" نقلها عنه الحافظ البيهقي في الأسماء والصفات.

നിശ്ചയം പരിശുദ്ധനായ അല്ലാഹുവിന്ന് സ്ഥലം ഇല്ല. (ഹാഫിളുൽ ബൈഹഖി അൽഅസ്മാഉ  വസ്വിഫാത്ത് )

قال إمام أهل السنة أبو منصور الماتريدي رضي الله عنه "إن الله سبحانه كان ولا مكان، وجائز ارتفاع الأمكنة وبقاؤه على ما كان، فهو على ما كان، وكان على ما عليه الان، جل عن التغير والزوال والاستحالة" اهـ. يعني بالاستحالة التحول والتطور والتغير من حال إلى حال وهذا منفي عن الله ومستحيل عليه سبحانه وتعالى.
كتاب التوحيد (ص/ 69).

ഇമാം അഹ്ലസുന്ന അബൂമൻസൂരിനിൽ മാതുരിദി (റ) പറയുന്നു.

നിശ്ചയം പരിശുദ്ധനായ അല്ലാഹു സ്ഥലമില്ലാത്ത അവസ്തയിൽ ഉണ്ടായിരുന്നു. അവൻ ഉണ്ടായിരിക്കെ സ്ഥലങ്ങൾ ഇല്ലാതെയാവാൻ പറ്റുന്നതാണ്
അവൻ മുമ്പുള്ളത് പോലെ ഇപ്പോഴും ഉണ്ട്. എപ്പോഴും ഉണ്ട് .അവൻ മാറ്റങ്ങളെ തൊട്ടും നീങ്ങൽനെ തൊട്ടും അസംബവ്യങ്ങളെ തൊട്ടും പരിശുദ്ധനാണ് '
ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറലിനെ തൊട്ട് അവൻ പരിശുദ്ധനാണ്.

(കിതാബ് തൗഹീദ് 69 ഇമാം മാതുരീദി)


وقال رضي الله عنه أيضا "وأما رفع الايدي إلى السماء فعلى العبادة، ولله أن يتعبد عباده بما شاء، ويوجههم إلى حيث شاء، وإن ظن من يظن أن رفع الأبصار إلى السماء لأن الله من ذلك الوجه إنما هو كظن من يزعم أنه إلى جهة أسفل الأرض بما يضع عليها وجهه متوجها في الصلاة ونحوها، وكظن من يزعم أنه في شرق الأرض وغربها بما يتوجه إلى ذلك في الصلاة، أو نحو مكة لخروجه إلى الحج، جل الله عن ذلك". كتاب التوحيد (ص/ 75- 76).

ഇമാം അഹ്ലസുന്ന അബൂമൻസൂരിനിൽ മാതുരിദി (റ) പറയുന്നു.

 ആകാശത്തേക്ക് കൈ ഉയർത്തുന്നതിന്റെ കാരണം അത് ആരാധനയുടെ ഭാഗമാണ് ' അല്ലാഹു ഉദ്ധേശിച്ച ഭാഗത്തേക്ക് ഉദ്ധേശിച്ചത് പോലെ അവന്റെ അടിമകളെ അവൻ ആരാധന ചെയ്യിപ്പിക്കുന്നു.
അല്ലാഹു ആ ഭാഗത്തായത് കൊണ്ടാണ് അങ്ങോട്ട് കൈ ഉയർത്തുന്നത് എന്ന് വല്ലവനും കരുതുന്നുവെങ്കിൽ നിസ്കാരത്തിലും മറ്റും നെറ്റിത്തടം ഭൂമിയിൽ വെക്കുമ്പോൾ അല്ലാഹു ഭൂമിയുടെ താഴ്ഭാഗത്താണന്ന് വാദിക്കുന്നവൻ കരുതുന്നത് പോലെയാണ്.
നമസ്കാരത്തിൽ കിഴക്കോ പടിഞ്ഞാറോ മുന്നിട്ടുമ്പോഴും ഹജ്ജിന് വേണ്ടി മക്കയിലേക്ക് പുറപ്പെടുമ്പോഴും അല്ലാഹു ആ ഭാഗത്താണന്ന് ഭാവിക്കുന്നവനെ പോലെയുമാണ് '
അല്ലാഹു അതിൽ നിന്നല്ലാം പരിശുദ്ധനാണ്.

(കിതാബ് തൗഹീദ് 75,76
അബൂമൻസൂരിനിൽ മാതുരിദി (റ) )

قال القاضي عياض: لا خلاف بين المسلمين قاطبة فقيههم ومحدثهم ومتكلمهم ونظارهم ومقلدهم أن الظواهر الواردة بذكر الله تعالى في السماء كقوله تعالى: {أأمنتم من في السماء أن يخسف بكم الأرض} ونحوه ليست على ظاهرها بل متأولة عند جميعهم.(شرح مسلم 5/17)

ഖാളി ഇയാള് (റ) പറയുന്നു.


(അല്ലാഹു ആകാശത്ത് എന്ന് ഒഹാബികൾ അർഥം പറയാറുള്ള)
 {أأمنتم من في السماء أن يخسف بكم الأرض}

പോലെയുള്ള വചനങ്ങളുടെ പ്രത്യക്ഷ അർഥം
(അല്ലാഹു ആകാശത്ത് )
 ഉദ്ധേശമല്ല.
മറിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതാണ്.
( മറ്റൊരു അർഥമാണ് ഉദ്ധേശമെന്ന് വെക്കേണ്ടതാണ്)

എല്ലാവരും അങ്ങനെയാണ് പറയുന്നത്
മുസ്ലിം പണ്ഡിതന്മാർ, ഫഖീഹ് മുഹദ്ദിസ് വിശ്വാസ ശാസ്ത്ര പണ്ഡിതൻ ,മുസ് ലിം ചിന്തകർ , മുഖല്ലിദുകൾ തുടങ്ങി മുസ്ലിമീങ്ങൾ ആരുടെ ഇടയിലും ഇതിൽ അഭിപ്രായ വിത്യാസമില്ലാത്തതാണ്.

(ശറഹു മുസ്ലിം 5/57)



ഇമാം നവവി( റ ) പറയുന്നു :

هذا الحديث من أحاديث الصفات، وفيها مذهبان تقدم ذكرهما مرات في كتاب الإيمان: أحدهما الإيمان به من غير خوض في معناه مع اعتقاد أن الله تعالى ليس كمثله شيء وتنزيهه عن سمات المخلوقات. والثاني: تأويله بما يليق به. (شرح النووي)
من محفوظات السيد/ حسين الباقوي بوناد عفا الله عنا وعنه

അല്ലാഹുവിന്റെ സ്വിഫതുകൾ വിവരിക്കുന്ന ഹദീസിനെ പറ്റി രണ്ട് അഭിപ്രായമുണ്ട്  . അത് മുമ്പ് പല തവണ കിതാബുൽ ഈമാനിൽ വിവരിച്ചതാണ്.


 ഒരു മദ്ഹബ്: ' അല്ലാഹു തആല സൃഷ്ടികളുടെ അടയാളങ്ങളെ തൊട്ട് അവൻ പരിശുദ്ധനാണന്നും അവനെ പോലെ യാതൊരു വസ്തുവും ഇല്ലന്നും വിശ്വസിക്കലോടെ ആ ഹദീസിന്റെ അർഥത്തിൽ ഇറങ്ങാതെ അത് വിശ്വസിക്കുക.

രണ്ടാമത്തെ മദ്ഹബ്'

അനിയോജ്യമായ നിലക്ക് അതിനെ വ്യാഖ്യാനിക്കുക

(ശറഹു മുസ്ലിം)

قال الإمام التـرمذي[279 هـ] في سننه: والمذهب في هذا عند أهل العلم من الأئمة مثل سفيان الثوري ومالك بن أنس وابن المبارك وابن عيينة ووكيع وغيرهم أنهم رووا هذه الأشياء ثم قالوا: تروى هذه الأحاديث ونؤمن بـها ولا يقال كيف.اهـ

ഇമാം തിർമിദി( റ ) (വഫാത്ത് 279) സുനനിൽ പറയുന്നു :

സുഫ് യാനു സൗരി ( റ ) മാലിക് (റ) ഇബ്നു മുബാറക് (റ) ഇബ്നു ഉയൈന  (റ) വക്കീഉ (റ ) തുടങ്ങി മറ്റു എല്ലാ പണ്ഡിതൻമാരും ഇമാമുമാരുടെയും അരികിലുള്ള മദ്ഹബ്
ഈ ഹദീസുകൾ നാം വിശ്വസിക്കുന്നു.
എങ്ങനെ എന്ന് ചോദിക്കരുത്.

 (സുനനുതിർമിദി)

وروى الحافظ البيهقي في كتابه الاعتقاد عن الوليد بن مسلم، قال: سئل الأوزاعي ومالك وسفيان الثوري والليث بن سعد عن هذه الأحاديث فقالوا: *أمروها كما جاءت* بلا كيفية.اهـ ثم قال البيهقي: وتكييفه يقتضي تشبيها له بخلقه في أوصاف الحدث.اهـ

ഹാഫിളുൽ ബൈഹഖി (റ) വലീദ്ബ്നു മുസ്ലിമിൽ നിന്ന് റിപ്പോർട്ട് ,
അവർ പറയുന്നു.

അവ്സാഈ (റ ) മാലിക് (റ) സുഫ്യാൻ സൗരി (റ) ലൈനുബ്നു സഅദ് എന്നിവരോട് സ്വിഫാത്ത് വിവരിക്കുന്ന മുത ശാബിഹായ ഹദീസുകളെ  (പ്രത്യക്ഷ അർഥം ഉദ്ധേശമില്ലാത്ത) പറ്റി ചോദിക്കപ്പെട്ടു.

അവർ പറഞ്ഞു.

 കൈഫിയ്യത്ത് (രൂപം) ഇല്ലാതെ അവ വന്നത് പോലെ അവയെ നിങ്ങൾ നടത്തുക.
ബൈഹഖി (റ) പറയുന്നു.
കൈഫിയ്യത്ത് (രൂപം) സ്ഥിരപെടുത്തൽ പുതുതാവൽന്റെ വിശേഷണത്തിൽ സൃഷ്ടികളോട് തുല്യപെടുത്തൽ വരുന്നതാണ്

(അൽ ഇഅതിഖാദ്)

ونقل الحافظ البيهقي في الأسماء والصفات عن الأئمة الأربعة والسفيانين والحمادين والأوزاعي والليث وشعبة وشريك وأبي عوانة وغيرهم، أنهم نَفَوْا عن الله تعالى الكيف.اهـ
ഹാഫിളുൽ ബൈഹഖി (റ)  നാല് മദ്ഹബിന്റെ
ഇമാമുമാരെ തൊട്ടും സുഫ് യാൻ ( റ )ഹമ്മാദ് അവ്സാഈ (റ)ലൈസ് (റ) ശുഅബ ( റ )ശരീക് അബൂ അവാന തുടങ്ങീ മറ്റു പണ്ഡിതൻമാരിൽ നിന്നും ഉദ്ധരിക്കുന്നു. അവരല്ലാവരും  പരിശുദ്ധനായ അല്ലാഹു വിനെ തൊട്ട് കയ്ഫിനെ( രുപത്തെ ,എങ്ങിനെയെ) നഷേധിച്ചവരായിരുന്നു.

(അൽ അസ്മാഉ വസി ഫാത്ത്)

وجاء في المنهاج القويم على المقدمة الحضرمية في الفقه الشافعي لعبد الله بن عبد الرحمن بن أبي بكر بافضل الحضرمي  رحمه الله واعلم أن القرافي وغيره حكوا عن الشافعي ومالك وأحمد وأبي حنيفة رضي الله عنهم القول بكفر القائلين بالجهة والتجسيم وهم حقيقون بذلك
.
ബാഫള് ൽ ഹള്റമി (റ) പറയുന്നു.

നി അറിയുക നിശ്ചയം ഖറാഫി (റ)യും മറ്റും ഇമാം ശാഫിഇ (റ ) മാലിക്  (റ )അഹ്മദ് (റ) അബൂഹനീഫ (റ)
رضي الله عنهم

ഇവരിൽ നിന്നും ഉദ്ധരിക്കുന്നു .

 ഇവരല്ലാവരും അല്ലാഹു വിന് ഭാഗം ജിസ്മ് എന്നിവയുണ്ട് എന്ന് പറയുന്നവർ കാഫിറാണന്ന് പറയുന്നവരാണ്
അവർ അതിന് അർഹരുമാണ് '

(അൽ മിൻഹാജുൽ ഖവിം)


അസ്ലം കാമിൽ സഖാഫി

തീ പുകക്കൽ മസ്ജിദുൽ ഹറമിൽ!




*അഗ്നി പുകക്കൽ മസ്ജിദുൽ ഹറമിൽ!*

പടച്ചോനേ...മുജാഹിദ് ഭാഷയിൽ ശിർക്കിന്റെ കൊടുങ്കാറ്റ്... ആ കാറ്റിലിപ്പോൾ ആ തീയും കെട്ടുപോകും... ശിർക്കോട് ശിർക്ക്...  ഇതെങ്ങാനും മമ്പുറത്തോ, പുത്തൻ പള്ളിയിലോ ആയിരുന്നെങ്കിൽ സുന്നികൾ മുഴുവൻ ഡബിൾ മുശ്രിക് ... നരകത്തിന്റെ വീതി ഇനിയും കൂട്ടാനാവശ്യപ്പെട്ട് ,സെൽഫീ ആപ്പീസിൽ നിന്ന് ഫാക്സും ഇ മെയിലും പടപടാന്ന് പാഞ്ഞേനെ...മ്മടെ ഉമർ മൗലവിയെ സ്വർഗത്തിലേക്ക് കുതിപ്പിച്ച അതേ ''എമർജൻസി vip വഴിയിലൂടെ''...😂😂😄മസ്ജിദുൽ ഹറമിൽ അല്ലായെന്ന് പറയാൻ മുജാഹിദ് ആപ്പീസിൽ  നിന്നങ്ങാനും പറയുമോ എന്തോ... എന്തു ചെയ്യാനാണ്... നിങ്ങളനങ്ങാതെ നിൽക്കുക... ഏതായാലും പെട്ടു പോയില്ലേ... തൗഹീദിന്റെ പേരിൽ ഏട്ടും ഒമ്പതുമായി തല്ലിപ്പിരിഞ്ഞ് പരസ്പരം ശിർക്കാരോപിക്കുന്ന-സ്വന്തം ഭാഷയിൽ- ഏറ്റവും കൂടുതൽ മുജ്തഹിദ് മുത്ലക്കുള്ള കേരളത്തിലെ മുറി മൗലവിമാരുടെ ആപ്പീസിൽ നിന്ന് തീരുമാനം വന്നിട്ടനങ്ങിയാൽ മതി....😂😄😂ങ്ങള് പേടിക്കണ്ട-തൗഹീദ് പറഞ്ഞ് വരുമ്പോൾ പരസ്പരം മുശ്രിക്കാക്കാനും ഏത് മുസ്ലിമിനെയും നരകത്തിൽ താഴ്ത്താനും അവർ ''സെൽഫികൾ''പണ്ടേ ഉസാറാണ്...😝 അവരുടെ തിരു നോട്ടമെത്തട്ടെ...കേരളത്തിൽ മാത്രമല്ല ലോകത്ത് പല സ്ഥലത്തും അഗ്നിദേവനെ ആരാധിക്കുന്നവരുണ്ടല്ലോ... ആ അഗ്നിയെ പൊക്കിയെടുത്ത് കഅബയിൽ കൊണ്ടുവന്ന് ഇങ്ങിനെ കാണിക്കുമ്പോൾ ഇതൊക്കെ അറിയാത്ത ഗൾഫ് സലഫികൾ... ശിർക്കിന്റെ ദൃശ്യരൂപമൊരുക്കുന്നു... അതും വിശുദ്ധ കഅബയിൽ...അഗ്നിദേവനെക്കൊണ്ടുള്ള കളിയേ.... ചുറ്റലായി- ചുറ്റിക്കലായി- തിരിക്കലായി- തിരിപ്പിക്കലായി...കേരളത്തിലെ മുജാഹിദ് മൗലവിമാരുടെ ഭാഷയിൽ,ഖബർ പൂജ പോലെ-സാക്ഷാൽ''അഗ്നി പൂജ''തന്നെ...!... തനി ശിർക്ക് .... 
എങ്ങിനെ ശിർക്കാകാതിരിക്കും.സാമ്യത നോക്കി ശിർക്ക് നിർണയിക്കുന്നവരാണല്ലോ മുജാഹിദ് ജമാഅത്ത് പുത്തൻ വാദികൾ... ഖബർ പൂജ ,ശവ പൂജ തുടങ്ങി ഒരുപാട് ''ആരോപണ പൂജകൾ'' വഹാബിസം മുസ്ലിംലിംകൾക്ക് സമ്മാനിച്ചിട്ടുണ്ട്. സുഗന്ധം കിട്ടാൻ തിരി കത്തിച്ചാലത് മറ്റൊരു പൂജ...ഇങ്ങിനെ ''ആരോപണ പൂജകളുടെ'' മഹാപ്രളയവുമായി മൗലവിമാർ അരങ്ങ് തകർക്കുന്നതിനിടയിലാണ് വഹാബീ ഭാഷയിൽ- വിശുദ്ധ കഅബയിലെ ''അഗ്നി പൂജ'' മൗലവിമാരെ തിരിഞ്ഞു കൊത്തിയത്...സുഗന്ധം പുകക്കൽ സുന്നത്താണ്, പുണ്യമാണ്, കൂലി കിട്ടും... ഇതെല്ലാം മുസ്ലിംലിംകൾക്കറിയാം... പക്ഷേ, മുസ്ലിംകളെ മുശ്രിക്കാക്കാൻ സലഫീ സെന്ററിനുള്ളിലിട്ട് മൗലവിമാർ ചവിട്ടിക്കുഴച്ചെടുത്ത വഹാബീ മാനിഫെസ്റ്റോയനുസരിച്ച് ഇതും തനി പൂജ തന്നെ.തീയാണ് കത്തുന്നത്- കത്തിയാണത് പുകയുന്നത്...ദേ കിടക്കുന്നു - വഹാബീ ഭാഷയിലെ തനി ''അഗ്നി പൂജ''...
ലോകത്ത് കോടിക്കണക്കിനാളുകൾ തീയെ ആരാധിക്കുന്നുണ്ട്. അഗ്നിദേവൻ എന്ന സങ്കല്പം തന്നെ അവർക്കുണ്ട്. അമ്പലങ്ങളിൽ അഗ്നി പൂജകൾ ധാരാളം... ഇതേ അഗ്നിയെ വിശുദ്ധ കഅബക്ക് ചുറ്റിലും പരിസരത്തും ചുറ്റിക്കുന്നതും അഗ്നിയെ വഹിച്ചുകൊണ്ട് ഉയർത്തിപ്പിടിച്ച് നടക്കുന്നതും തൗഹീദാണ്  എന്ന് പറയാൻ ''പൂജ ആരോപകരായ'' ഒരു മൗലവിക്കുമാകുന്നില്ല..... ചിലർ പൊക്കിപ്പിടിക്കുമ്പോളത് ശിർക്കും മുസ്ലിംകൾ പൊക്കിപ്പിടിക്കുമ്പോളത് തൗഹീദുമോ...പറയൂ മൗലവിമാരേ മറുപടി... ഇത് തൗഹീദും അത് ശിർക്കുമോ... മുസ്ലിംകളെ മുശ്രിക്കാക്കി കഴിവ് തെളിയിച്ച മുജായിദ് മൗലവിമാർ മറുപടിയില്ലാതെ വിറക്കുന്നു-വിയർക്കുന്നു.....!
തീയുടെ കൂടെ കുന്തിരിക്കമുണ്ട്-കരണ്ടിൽ കത്തുന്ന സംവിധാനമുണ്ട് എന്നൊക്കെ തട്ടി വിടുന്ന മൗലവിമാർ-കുന്തിരിക്കവും കരണ്ടുമുണ്ടെങ്കിൽ തൗഹീദാകുമോ എന്ന് ചോദിക്കുമ്പോൾ സലഫീ ഭിത്തിയും പൊളിച്ചോണ്ടോടുന്നു... വിശുദ്ധ കഅബയെ സുഗന്ധം പൂശുന്ന വാർത്ത കൂടി പുറത്തു വന്നതോടെ മറ്റൊരു ''ആരോപണപൂജ'' കൂടി മൗലവിമാർക്ക് കീറാമുട്ടിയായി മാറി...മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി- പ്രമാണങ്ങൾ മുഴുവൻ വലിച്ചെറിഞ്ഞ് ,സാമ്യത നോക്കി ശിർക്ക് തീരുമാനിക്കുന്ന ഏർപ്പാടുമായി രംഗത്തെത്തിയ സർവ്വ വഹാബീ പുത്തൻ വാദി മൗലവിമാരും എലിപ്പൊത്തിലൊളിക്കുന്ന ദയനീയ രംഗമാണെങ്ങും കാണുന്നത്...!!!


ഏതായാലും കേരളത്തിൽ നിന്ന് ഏതെങ്കിലും ഗ്രൂപ്പിലെ ശിർക്കോളജിസ്റ്റുകൾ വന്നൊരു തീരുമാനമാക്കട്ടെ... തിരക്കുണ്ടെങ്കിൽ ജർമനിയിൽ പോയി റിട്ടേൺ വരുന്ന ''മ്മടെ ജിന്നിനെ'' എങ്കിലുമൊന്ന് സമീപിക്കുക... അത്യാവശ്യം പറഞ്ഞാൽ മൂപ്പര് റൂട്ട് മാറ്റിപ്പറന്നോളും... ഇനി ഇപ്പേരിൽ മറ്റൊരു വഹാബീ ഗ്രൂപ്പുകൂടി പിറക്കാതിരുന്നാൽ മഹാ ഭാഗ്യം... ന്റെ സാറേ ... വിഷയം തൗഹീദായതു കൊണ്ട് പ്രയാസപ്പെട്ടാണ് ഒമ്പതിലൊപ്പിച്ചത്...ഒമ്പതും സിസേറിയനായിരുന്നു...സാറേ ഇനിയൊരു കീറിനു കൂടി സ്ഥലമുണ്ടോ ആവോ...ഇതെങ്കിലുമൊന്ന് പേറിലൊപ്പിക്കാമോന്ന് സാറൊന്ന് നോക്ക്...
ഏതായാലും ഞങ്ങൾ കാത്തിരിക്കാം...
                ✍   *ഖുദ്സി*

Wednesday, 26 September 2018

കോലാഹലമേട് സിയാറത്ത്

മധുരം കിനിയും ‘ശക്കര്‍കഞ്ചി’ യാത്ര

വലിയ മലകളും ഇടതൂര്‍ന്ന താഴ്‌വാരകളും യാത്രക്ക് ഹരം പകര്‍ന്നു. ഉച്ച സമയമാണെങ്കിലും തഴുകിയെത്തിയ കുളിര്‍ക്കാറ്റ് മനം കവര്‍ന്നു. മലയിടുക്കുകളിലെ ഉള്‍ക്കാടുകളില്‍ നിന്ന് കുരുവികളുടെയും ചീവീടുകളുടെയും കലപിലകളും അടുത്തെത്തി നില്‍ക്കുന്ന മഴയുടെ കാലൊച്ചയും കേള്‍ക്കാം. നാല് ദിക്കുകളിലേക്ക് കണ്ണോടിച്ചാലും അകലെയുള്ള താഴ്‌വാരകളെ ആവരണം ചെയ്ത് മഴക്കോള്‍. വശ്യമനോഹരമായ കാഴ്ച.



കൃത്യം നാലരക്ക് ഞങ്ങള്‍ വടക്കുംമുറിയിലെത്തി. മങ്ങാട്ടുകവല ബൈപ്പാസിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നു. സൈറണ്‍ മുഴക്കി ഒരാംബുലന്‍സും കടന്നു പോയി. റോഡരികിലെ പാടത്തിനടുത്ത് പള്ളിയും മഹാനായ കണ്ടത്തില്‍ ഉപ്പാപ്പ (ശൈഖ് അഹ്മദ് മുസ്‌ലിയാര്‍)യുടെ മഖ്ബറയും കാണാം. നാളുകള്‍ക്ക് മുമ്പ് തൊടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികളുടെ അത്താണിയായിരുന്നു കണ്ടത്തില്‍ ഉപ്പാപ്പ. മലബാര്‍ ഭാഗത്തുനിന്ന് വന്നതാണ്. തൊടുപുഴയിലെ ജനങ്ങള്‍ ഏറെ ഭവ്യതയോടെയാണ് സ്വീകരിച്ചത്.

ഇരുപത് കൊല്ലം മുമ്പ് തൊടുപുഴയിലെ പ്രശസ്തമായ പാരീസ് ഹോട്ടല്‍ ഉടമകളാണ് കണ്ടത്തില്‍ ഉപ്പാപ്പക്ക് വേണ്ടതെല്ലാം ചെയ്തത്. അവര്‍ ഏര്‍പ്പെടുത്തിയ വീട്ടിലായിരുന്നു സന്ദര്‍ശകര്‍ ഒഴുകിയെത്തിയത്. മരണത്തിന്റെ ഒരാഴ്ച മുമ്പ് അടുത്തുള്ള ഒരു കണ്ടത്തില്‍ ഖബര്‍ കുഴിച്ച് തന്റെ അന്ത്യവിശ്രമകേന്ദ്രം ഉറപ്പിച്ചിരുന്നു. പിന്നീടൊട്ടും നീണ്ടുനിന്നില്ല. ആയിരങ്ങളായിരുന്നു അന്നവിടെ ഒത്തുകൂടിയത്. ഇന്നും സന്ദര്‍ശകര്‍ക്കൊരു കുറവുമില്ല. ദിനേന നീറുന്ന നൂറു പ്രശ്‌നങ്ങളുമായി ജനങ്ങള്‍ അവിടെയെത്തുന്നു. ഞങ്ങള്‍ പള്ളിയിലെത്തി സുബ്ഹ് നിസ്‌കാരവും സിയാറത്തും കഴിഞ്ഞ് യാത്ര തുടര്‍ന്നു.
മലങ്കര ഡാം കടന്ന്
കോലാഹലമേട്ടിലേക്ക്
തൊടുപുഴയില്‍ നിന്നും ഇടുക്കി റോഡില്‍ ഏകദേശം നാല് കി. മീ പിന്നിടുമ്പോള്‍ ഇടതുവശത്ത് പള്ളിയും പുഴക്കപ്പുറത്ത് ഒരു മഖ്ബറയും കാണാം. പാലം കുറുകെ കടക്കുമ്പോള്‍ അല്‍പ്പം അടുത്തായി മലങ്കര ഡാം ദൃഷ്ടിയില്‍ പതിഞ്ഞു. അന്നത് തുറന്നു വിട്ടിരിക്കുകയായിരുന്നു. തുറന്നു വിടുന്ന വെള്ളം ഒരേ സ്വരത്തില്‍ പഴയ പാലത്തെ വന്നാഞ്ഞടിക്കുന്നു. അല്‍പ്പം തകര്‍ന്ന നിലയില്‍ അത് ഇളകിയാടുന്ന കാഴ്ച സുന്ദരമാണെങ്കിലും പൈതൃകം ഇവിടെ നഷ്ടപ്പെടുകയാണ്. മലങ്കര റബ്ബര്‍ എസ്റ്റേറ്റിലൂടെ ഒരു കി. മീ നടക്കണം സീതിക്കോയ തങ്ങളുടെ മസാറിലെത്താന്‍. മലങ്കര ദേശത്തെ ആത്മീയ നേതാവായിരുന്നു മഹാനവര്‍കള്‍. മരം വെട്ടുകാര്‍ അങ്ങിങ്ങായി സ്ഥാനം പിടിച്ചിരുന്നു. അര കി.മീ പിന്നിട്ടപ്പോള്‍ കടപുഴകിയ മരത്തിനടുത്ത് നിന്ന് ഞങ്ങള്‍ ദുആ ചെയ്തു. സമയമില്ലാത്തിനാല്‍ തങ്ങളുടെ സന്നിധിയിലെത്താന്‍ സാധിച്ചില്ല.

അടുത്ത കേന്ദ്രം കോലാഹലമേടാണ്. മലങ്കരയില്‍ നിന്ന് ഈരാറ്റുപേട്ട വഴി 55 കി.മീ ആണ് വാഗമണ്ണിലേക്ക്. അവിടെയാണ് കോലാഹലമേട് തങ്ങള്‍പ്പാറയുള്ളത്. മഹാനായ ശൈഖ് ഫരീദുദ്ദീന്‍ (റ). അതാണ് ഞങ്ങളുടെ ലക്ഷ്യസ്ഥലം. ഹൈറേഞ്ചിലൂടെയുള്ള യാത്ര കൂട്ടുകാരെ അവശതയിലാക്കി. തണുപ്പിന്റെ തലോടല്‍ കൊണ്ട് മരവിച്ച മനസ്സിനെ വഴിയില്‍ കണ്ടൊരു ചായക്കടയില്‍ കയറി ചൂടാക്കി. ഇപ്പോള്‍ ഈരാറ്റുപേട്ടയിലാണ്. അടുത്തുള്ള പുഴവക്കത്ത് നിന്ന് നോക്കിയാല്‍ കുറച്ചു ദൂരത്തായി ഒരു പാലം കാണാം. വാഗമണ്‍ റോഡാണത്.

വാഗമണ്ണിലേക്കുള്ള യാത്ര ഹൃദയഹാരിയായിരുന്നു. വലിയ മലകളും ഇടതൂര്‍ന്ന താഴ്‌വാരകളും യാത്രക്ക് ഹരം പകര്‍ന്നു. ഉച്ച സമയമാണെങ്കിലും തഴുകിയെത്തിയ കുളിര്‍ക്കാറ്റ് മനം കവര്‍ന്നു. മലയിടുക്കുകളിലെ ഉള്‍ക്കാടുകളില്‍ നിന്ന് കുരുവികളുടെയും ചീവീടുകളുടെയും കലപിലകളും അടുത്തെത്തി നില്‍ക്കുന്ന മഴയുടെ കാലൊച്ചയും കേള്‍ക്കാം. നാല് ദിക്കുകളിലേക്ക് കണ്ണോടിച്ചാലും അകലെയുള്ള താഴ്‌വാരകളെ ആവരണം ചെയ്ത് മഴക്കോള്‍. വശ്യമനോഹരമായ കാഴ്ച. നിബിഢ മലകളും നീലാകാശത്തിന്റെ നിര്‍മലതയും ആസ്വദിച്ച് ഞങ്ങള്‍ വാഗമണ്ണിലെത്തി. സുന്ദരമായ മലനിരകള്‍, മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, കുരിശുമല ആശ്രമം, സ്യൂയിസൈഡ് പോയിന്റ് ഇവയെല്ലാം വാഗമണ്ണിലെ സഞ്ചാരികളെ ത്രസിപ്പിക്കുന്ന കാഴ്ചകളാണ്. വേഗത്തില്‍ ഇടിമിന്നലേല്‍ക്കുന്ന സ്ഥലമാണ് മൊട്ടക്കുന്ന്. മുമ്പ് അപകടങ്ങളേറെ ഉണ്ടായിട്ടുണ്ട്. മഴയുടെ സമയത്തുള്ള സന്ദര്‍ശനമായതിനാല്‍ ഞങ്ങളേറെ ജാഗ്രത പാലിച്ചു. സഞ്ചാരപ്രിയരുടെ വിശിഷ്യാനുഭവം തന്നെയാണ് പൈന്‍വാലി. നിരനിരയായുള്ള പൈന്‍മരങ്ങളുടെ അതിമനോഹരമായ കാഴ്ച ആരെയും ആശ്ചര്യപ്പെടുത്തും. നല്ല ഏലക്കായയുടെ സ്വാദുള്ള ചായപ്പൊടി തുച്ഛമായ നിരക്കില്‍ അവിടെ സുലഭമാണ്.

ആകാശത്തേക്ക്
കയറിപ്പോകുന്ന തങ്ങള്‍പ്പാറ
ചിറകുകള്‍ വിടര്‍ത്തിയ പരുന്തിനെ പോലെ അകലെ ഒരു പാറ കണ്ടു. അവിടെയായിരിക്കും തങ്ങള്‍പ്പാറ- ഡ്രൈവര്‍ ഹക്കീംക്ക കണക്കുകൂട്ടി. വാഗമണ്ണിലെ അതിമനോഹരമായ മൊട്ടക്കുന്നുകളില്‍ കണ്ണോടിച്ചു. ഹക്കീംക്കയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ആരോരുമില്ലാത്ത ഈ മലമുകളിലേക്ക് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചെത്തിയ മഹാനുഭാവന്‍ വലിയ പരിത്യാഗി തന്നെ. കോലാഹലമേട്ടിലേക്കു കയറിയാല്‍ ഒരു നിസ്‌കാരപ്പള്ളിയുണ്ട്. അവിടെ നിന്ന്് അംഗസ്‌നാനം നടത്തി. തങ്ങള്‍പ്പാറയിലേക്കു പോകുന്നവരെ അകലേന്നു നോക്കിയാല്‍ ആകാശത്തേക്കു കയറിപ്പോകുന്നത് പോലെ തോന്നും. മലകളെ മഞ്ഞു മൂടുമ്പോഴാണ് ഈ പ്രതീതി അനുഭവപ്പെടുന്നത്. ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണിവിടം. രണ്ടുമൂന്ന് പാറക്കെട്ടുകള്‍ താണ്ടി വേണം തങ്ങള്‍പ്പാറയിലെത്താന്‍. അഫ്‌സല്‍ സഖാഫി കരിപ്പോളാണ് ഇവിടുത്തെ മഖാമും പരിസരവും പരിപാലിക്കുന്നത്. അദ്ദേഹം ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു.

രണ്ടാം ഖലീഫ സയ്യിദ് ഉമര്‍ ബ്‌നുല്‍ ഖത്താബി(റ)ന്റെ കുടുംബ പരമ്പരയില്‍ എ ഡി 1123 ല്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് ശൈഖ് ഫരീദുദ്ദീന്‍ ശക്കര്‍കഞ്ചി (റ) ജനിക്കുന്നത്. ചെറുപ്പം മുതലേ അല്ലാഹുവിന്റെ പ്രീതിയിലായിരുന്നു ജീവിതം. മാതാപിതാക്കളില്‍ നിന്ന് പ്രാഥമിക പഠനം നടത്തി. ശൈഖ് ഖുത്ബുദ്ദീന്‍ ബക്തിയാര്‍ കാക്കിദ്ദഹ്ലി(റ)ല്‍ നിന്ന് ഓതിപ്പഠിച്ചു.

ചെറുപ്രായത്തില്‍ ഉമ്മ നിസ്‌കരിക്കാന്‍ കല്‍പ്പിക്കുമ്പോള്‍ പൊന്നുമോന്‍ ചോദിക്കും. ഉമ്മാ, നിസ്‌കരിച്ചാല്‍ എന്താണ് കിട്ടുക? മധുരം കിട്ടും, ഉമ്മ പറയും. നിസ്‌കാരം തുടങ്ങിയാല്‍ മുസ്വല്ലക്കടിയില്‍ ഉമ്മ ശര്‍ക്കര പൊതിഞ്ഞുവെക്കും. നിസ്‌കാരം കഴിഞ്ഞാല്‍ പുറത്തെടുത്ത് ഭക്ഷിക്കും. ഉമ്മയുടെ മരണശേഷവും ഈ ചര്യ തുടര്‍ന്നു. മധുരത്തോടുള്ള ഈ പ്രിയമാണ് ശക്കര്‍കഞ്ചി അഥവാ മധുരപ്രിയന്‍ എന്ന സുന്ദരനാമത്തിന് നിദാനം. ഈ സ്മരണ മുന്‍നിര്‍ത്തി അവിടെയെത്തുന്ന സന്ദര്‍ശകരില്‍ നിന്നും അവലോസ് പൊടി ലഭിക്കും.

ഇവിടെ തങ്ങള്‍ ഇരുന്ന സ്ഥലമെന്നാണ് പറയപ്പെടുന്നത്. നാല്‍പ്പത് സ്ഥലങ്ങളില്‍ മഖാമുള്ളതായി അഭിപ്രായമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ (റ) മഖ്ബറ പള്ളിയാണ്. യഥാര്‍ഥ മഖ്ബറ എവിടെയെന്നതിന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തങ്ങള്‍പ്പാറയോട് ചേര്‍ന്ന് ഒരു അരുവി കാണാം. തങ്ങള്‍ വെള്ളം കുടിച്ചതാണെന്ന് പറയപ്പെടുന്നു. ഈ പാറ ദിനേന വലുതാകുന്നു. ‘ചെറുപ്പത്തില്‍ ഞാനിവിടെ വന്നപ്പോള്‍ എന്റെ വലുപ്പമേ പാറക്കുണ്ടായിരുന്നുള്ളൂ, ഇന്നതെത്രയോ വര്‍ധിച്ചിരിക്കുന്നു.’ ഒരു പ്രദേശവാസി പറഞ്ഞു. ഫരീദൗലിയയുടെ കാല്‍ പതിഞ്ഞൊരു കല്ല് ഇവിടെയുണ്ടായിരുന്നെന്നും പ്രദേശവാസികളില്‍പ്പെട്ട ഉല്‍പ്പതിഷ്ണുക്കള്‍ തകര്‍ത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എ ഡി 1243ലാണ് ഫരീദുദ്ദീന്‍ (റ) വാഗമണ്ണിലെത്തുന്നത്. കരിമ്പാറക്കെട്ടുകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടതായിരുന്നു അന്നിവിടം. കടുവകളുടെയും വിഷപ്പാമ്പുകളുടെയും സൈ്വര്യവിഹാരകേന്ദ്രമായി ആകെ കോലാഹലപ്പെട്ടു കിടക്കുന്ന അന്നത്തെ അന്തരീക്ഷമാണ് കോലാഹലമേട് എന്ന പേരിന് നിമിത്തം. യാസീനും യാ അക്‌റമയും ഓതി ഞങ്ങള്‍ ദുആ ചെയ്തു. യാ അക്‌റമയുടെ ഈരടികള്‍ എല്ലാവരെയും കോര്‍ത്തിണക്കി. വന്നവരെല്ലാം അതില്‍ പങ്കെടുത്തു. ബറകത്തിന്റെ വെള്ളം കുടിച്ച് മനസ്സിന്റെ ദാഹമകറ്റി. ഞങ്ങള്‍ തിരിച്ചു. പിന്നോട്ട്് നടക്കുന്തോറും അങ്ങോട്ടു വരുന്നവര്‍ ഏറെയാണ്. അല്ലാഹു ഒരാളെ സ്‌നേഹിച്ചാല്‍ അവന്റെ സാന്നിധ്യം കൊതിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കും എന്നതിന്റെ തെളിവാണ് തങ്ങള്‍പ്പാറയും മഖാമും.

കിണര്‍ വളവ് ചുറ്റി
ഇടുക്കിയിലേക്ക്
അടുത്തത് ഇടുക്കിയിലേക്കാണ്. വാഗമണ്ണില്‍ നിന്നും ഒരു ദുര്‍ഘട പാതയിലൂടെയാണ് മൂലമറ്റത്തെത്തിയത്. മൂന്നാര്‍, കാന്തല്ലൂര്‍, പീരുമേട്, രാജമല, തൊമ്മന്‍ കുത്ത്, രാമക്കല്‍ മേട്, മാട്ടുപ്പെട്ടി, മീനൂളി, ഇരവികുളം നാഷണല്‍ പാര്‍ക്ക്, കണ്ണന്‍ ദേവന്‍ ഹില്‍സ് തുടങ്ങിയവ വശ്യസൗന്ദര്യം വിളിച്ചോതുന്ന ഇടുക്കിയിലെ പ്രധാന കേന്ദ്രങ്ങളാണ്. സഞ്ചാരപ്രേമികളുടെ പറുദീസയാണിവിടം. കാടുകളും ഡാമുകളും കണ്ണഞ്ചിപ്പിക്കുന്ന മലമേടുകളും അതിനിടയിലൂടെയുള്ള നീരൊഴുക്കും പച്ചവിരിച്ച പരവതാനികളും ഇടുക്കിയുടെ ആകര്‍ഷണീയതയാണ്. നാടുകാണി ചുരംകയറി വേണം ഇടുക്കിയിലെത്താന്‍. 12 വളവുകളുണ്ട്. അഞ്ചാമത്തേതാണ് കിണര്‍വളവ്. ആ വളവിനു നടുവിലായി ഒരു കിണറുണ്ട്. പന്ത്രണ്ടാമത്തെ വളവ് കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ പവര്‍‌സ്റ്റേഷനായ മൂലമറ്റം പവര്‍ ഹൗസാണ്. ഇപ്പോള്‍ സമയം 5.30. അസ്തമയം അടുത്തുകൊണ്ടിരിക്കുന്നു. ഇടുക്കി ഡാം ലക്ഷ്യം വെച്ച് ഞങ്ങളുടെ വാഹനം മുന്നോട്ട് ഗമിക്കുകയാണ്. ഉള്‍ക്കാടുകളിലേക്ക് കയറും തോറും ചീവീടുകള്‍ മനസ്സിനെ അലോസരപ്പെടുത്തി. മരപ്പട്ടികളെയും കുരങ്ങന്മാരെയും കാണാം. കൊമ്പനെങ്ങാനും മുന്നില്‍ ചാടിയാലോ? മനസ്സില്‍ പല ആവര്‍ത്തി ആ രംഗം മിന്നിമറഞ്ഞു. പെട്ടെന്ന് ഒരു പാറ ഇളകുന്നതായി തോന്നി. പാതയോരത്ത് നിന്ന് യാത്രക്കാരെ വീക്ഷിക്കുന്ന ഒരു കുട്ടിക്കൊമ്പനായിരുന്നു അത്. അവന്‍ ശാന്തനാണ്. ഒടുവില്‍ ഞങ്ങള്‍ ഇടുക്കിയിലെത്തി. ഡാമിലേക്ക് പോകാനുള്ള വഴിയില്‍ ഒരു ശ്മശാനം കാണാം. ‘കൊലുമ്പന്‍ സമാധി’. കൊലുമ്പനെ മാറ്റി നിര്‍ത്തിയാല്‍ ഇടുക്കി ഡാമിന്റെ ചരിത്രം പൂര്‍ണമാകില്ല. ഡാമിന്റെ കവാടത്തില്‍ കൊലുമ്പന്റെ പ്രതിമയുണ്ട്. തോമസ് എല്‍ഡാറ്റി എന്ന എസ്‌റ്റേറ്റ് സൂപ്രന്റ് ഇടുക്കിയിലെ ഘോരവനത്തില്‍ നിന്ന് കൊലുമ്പനെ കണ്ടുമുട്ടിയത് മുതലാണ് ഇടുക്കി അണക്കെട്ടിന്റെ ചരിത്രം ആരംഭിക്കുന്നത്. കാട് നന്നായി പരിചയമുള്ള കൊലുമ്പന്‍ എല്‍ഡാറ്റിക് കാടിനെ പരിചയപ്പെടുത്തി. കുറുവന്‍, കുറുവത്തി മലയിടുക്കുകളെ കുറിച്ചും അവരുടെ പ്രണയകഥയും പറഞ്ഞു കൊടുത്തു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയതും ഏഷ്യയിലെ ഒന്നാമത്തേതുമാണ് ഇടുക്കി ആര്‍ച്ച് ഡാം. ഞങ്ങളൊരു ബുധനാഴ്ച ദിവസമായിരുന്നു ഇടുക്കിയിലെത്തിയത്. അവധി ദിവസങ്ങളില്‍ മാത്രമേ ഡാമിലേക്കുള്ള സന്ദര്‍ശനം അനുവദിക്കുകയുള്ളൂ എന്ന് അവിടെയെത്തിയതിന് ശേഷമാണ് അറിഞ്ഞത്. രാത്രി സമയങ്ങളില്‍ ഇടുക്കിയിലെത്തുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പ് വരുത്തുന്ന പി ഡബ്ല്യു ഡിയുടെയും കെ എസ് ഇ ബിയുടെയും റെസ്റ്റ് ഹൗസുകള്‍ ഉണ്ട്. യാത്രക്കാര്‍ക്ക് വളരെ ചുരുങ്ങിയ നിരക്കില്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളും ലഭ്യമാണ്.


ടി എസ് അബ്ദുല്‍ സലാം തൊടുപുഴ

Read more http://www.sirajlive.com/2018/09/24/335642.html

ഇസ്ലാമിലെ പ്രമാണങ്ങൾ പണ്ഡിതർ വിശദീകരിക്കട്ടെ!

📚🔎___________________🔍📚
*ഇസ്‌ലാമിലെ പ്രമാണങ്ങൾ ഏതൊക്കെ?*

*ഇമാം റാസി (റ) വിശദീകരിക്കുന്നത് കാണൂ വഹ്ഹാബികളെ...*

==================================

എന്ത് തർക്ക വിഷയം വന്നാലും നിങ്ങൾ ഖുര്ആനിലേക്കും ഹദീസിലേക്കും മടക്കൂ എന്ന് മുറവിളി കൂട്ടുന്നവർ എപ്പോഴും ഉദ്ധരിക്കുന്ന ഒരു ആയത്ത് ഉണ്ട്.
വാസ്തവത്തിൽ തനിച്ച ദുർവ്യാഖ്യാനം മാത്രം ആണ് ഇവർ ഈ ആയത്തിനോട് ചെയ്യുന്നത്.

സൂറത്ത് നിസാഇലെ 59ആം ആയത്ത്.

{ يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً } (النساء 59)

‘ഓ സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. നിങ്ങളിൽ വല്ല വിഷയത്തിലും അഭിപ്രായവിത്യാസം ഉടലെടുത്താൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ, അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും അതിനെ നിങ്ങൾ മടക്കുക. അതാണ്‌ നിങ്ങള്ക്ക് ഗുണവും ഏറ്റവും നല്ല പരിഹാരവും’.

ഇതാണ് ആയത്തിന്റെ സാരം.

ഈ ആയത്തിന്റെ പരിഭാഷയും വെച്ച് പിഴച്ച പ്രസ്ഥാനങ്ങളിലേക്ക് വിളിക്കുന്ന കുട്ടി മൌലവിമാരുടെ വലയിൽ വീഴുന്നതിനു മുമ്പ്, മുസ് ലിം ലോകത്തിന്റെ ആധികാരിക മുഫസ്സിർ മഹാനായ ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഒന്ന് കാണുക ....

المسألة الثانية: اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه، وذلك لأن الفقهاء زعموا أن أصول الشريعة أربع: الكتاب والسنة والاجماع والقياس، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب. أما الكتاب والسنة فقد وقعت الاشارة إليهما بقوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ }.

ശരീഅത്തിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്ആൻ, തിരുസുന്നത്ത്, ഇജ്മാ:, ഖിയാസ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ ആയത്ത്.

(1) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക എന്ന കല്പന വിശുദ്ധ ഖുര്ആൻ ആണ് ദീനിൽ ഒന്നാമത്തെ പ്രമാണം എന്ന് വ്യക്തമാക്കുന്നു.

(2) നിങ്ങൾ അല്ലാഹുവിന്റെ ദൂതരെയും അനുസരിക്കൂ എന്ന കല്പന തിരുസുന്നത്തും ദീനിൽ പ്രമാണമാണെന്നു പ്രഖ്യാപിക്കുന്നു.

(3) നിങ്ങൾ നിങ്ങളിൽ നിന്ന് തന്നെയുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കൂ എന്ന കല്പനയാകട്ടെ ഇമാമുമാർ ഏകോപിച്ച വിധികൾ, അഥവാ ഇജ്മാ: ദീനിന്റെ മൂന്നാം പ്രമാണം ആണെന്നും പഠിപ്പിക്കുന്നു.

(4) നിങ്ങളുടെ അഭിപ്രായ വിത്യാസങ്ങൾ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും മടക്കുക എന്ന കല്പന ഖിയാസിനെയാണ് സൂചിപ്പിക്കുന്നത്. (അഥവാ ഖുര്ആനിലെയും ഹദീസിലെയും വ്യക്തമായ വിധികളോട് തുലനം ചെയ്തു കൊണ്ട് അവയിൽ വ്യക്തമാക്കാത്ത വിഷയങ്ങളിലെ വിധികൾ യോഗ്യരായ മുജ്തഹിദുകൾ കണ്ടെത്തി നിങ്ങളോട് വിശദീകരിക്കുന്നതാണ്). അത് നിങ്ങൾ അനുസരിക്കുക എന്നാണു ഖുർആന്റെ കല്പന. അതാണ്‌ നിങ്ങള്ക്ക് ഗുണവു.

ഖുർആനും സുന്നത്തും അനുസരിക്കൂ എന്ന കല്പനക്ക് ശേഷം അഭിപ്രായവിത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്, ആദ്യത്തെ രണ്ടു ഭാഗം വിധി വ്യക്തമായതിന്റെ കാര്യത്തിലും അവസാനത്തെ ഭാഗം വിധി അവ്യക്തമായ, പുതിയ പ്രശ്നങ്ങള്‍ പോലുള്ളവയുടെ കാര്യത്തിലും ആണെന്ന്. എല്ലാ വിഷയത്തിലും ഖുര്ആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധി കരസ്ഥമാക്കാനാണ് ഉദ്ദേശം എങ്കിൽ ഈ ആവര്ത്തനത്തിന്റെ കാര്യം ഇല്ലല്ലോ?

ഇജ്മാ: എങ്ങനെ പ്രമാണം ആകുന്നു എന്ന് മഹാനായ ഇമാം റാസി(റ) വിശദീകരിക്കുന്നു.
“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ് ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹിദുകളാകുന്ന സമൂഹത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീറു റാസി: വാള്യം 10, പേജ് 144).

ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.

(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ് നടത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).

ദീനിന്റെ വിധി വിലക്കുകൾ പറയുന്ന വിഷയത്തിൽ ഇമാമുമാർക്ക് ഒന്നടങ്കം തെറ്റ് പറ്റില്ലെന്ന് ഈ ആയത്തിന്റെ ഘടന വിശകലനം ചെയ്തു കൊണ്ട് ഇമാം റാസി(റ) സമർഥിക്കുന്നു. മഹാനവര്കളുടെ ബുദ്ധിവൈഭവം നോക്കൂ ....

وظاهر قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يقتضي الاطلاق، وأيضا ففي الآية ما يدفع هذا الاحتمال، وذلك لأنه تعالى أمر بطاعة الرسول وطاعة أولي الأمر في لفظة واحدة، وهو قوله: { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } واللفظة الواحدة لا يجوز أن تكون مطلقة ومشروطة معا، فلما كانت هذه اللفظة مطلقة في حق الرسول وجب أن تكون مطلقة في حق أولي الأمر.

“നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക” എന്ന വചനം പ്രത്യക്ഷമായി തന്നെ നിരുപാധികം ഉള്ള അനുസരണ ആവശ്യപ്പെടുന്നു .

വീണ്ടും പറയട്ടെ , ഈ വിഷയത്തെ പ്രബലമാക്കുന്ന ഘടകം ആയത്തിലുണ്ട്. അതായത് , അല്ലാഹു തആലാ റസൂലിനെ(സ)യും ഉലുൽ അമ്രിനെയും അനുസരിക്കുവാനുള്ള കല്പന ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു. { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ }
ഒറ്റ വാചകത്തിൽ തന്നെയുള്ള കല്പന ഒരേ സമയം സ്വാപാധികവും നിരുപാധികവും ആകില്ലല്ലോ. അപ്പോൾ റസൂലിനെ(സ) അനുസരിക്കുക എന്ന കല്പന ഈ വാചകത്തിൽ നിരുപാധികം ആണ് എന്നത് കൊണ്ട് തന്നെ, ഉലുൽ അമ്ര് ആകുന്ന ഇമാമുമാരെ അനുസരിക്കുക എന്ന കല്പനയും നിരുപാധികം ആണ് എന്നത് അനിവാര്യമായിരിക്കുന്നു.(തഫ്സീർ റാസി)

അപ്പോൾ നോക്കൂ,,, തര്ക്ക വിഷയങ്ങളിൽ ഇമാമുമാരെ അവലമ്പിക്കുവാനുള്ള ഖുര്ആന്റെ കല്പനയെയാണ് പച്ചയായി ദുര് വ്യഖ്യാനം ചെയ്ത് ആ ഇമാമുമാരെ പുറംകാൽ കൊണ്ട് തട്ടിയകറ്റി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേര്ക്ക് നേരെ വിധി കണ്ടെത്തുവാൻ വേണ്ടി ചവിട്ടി മെതിക്കുന്നത്. നാഴികക്ക് നാല്പതു വട്ടം പുത്തൻ പുരോഹിതവര്ഗം അണികളെ പറ്റിക്കുന്നത് ഈ ആയത്ത് ഓതി കൊണ്ടാണ്. വിവരമില്ലാത്ത അണികളാവട്ടെ, കേട്ട പാതി, കേള്ക്കാത്ത പാതി പരിഭാഷയും എടുത്തു ഇമാമുമാരെ ഖണ്ടിക്കുവാൻ ഇറങ്ങുകയായി. ചുടു ചോറ് വാരുന്നവർ ഉണ്ടോ അറിയുന്നു, തങ്ങളേക്കാൾ നന്ദി കെട്ട വര്ഗം വേറെ ഇല്ലെന്നു?

ഇക്കാലത്തെ ഗതാഗത സൌകര്യങ്ങളോ, വാര്ത്താ വിനിമയോപാധികളോ ഇല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ കുടുമ്പജീവിതവും മറ്റു ഭൌതിക സുഖ സൌകര്യങ്ങളും ത്യജിച്ചു കൊണ്ട് അവർ പര് വതങ്ങളും മരുഭൂമികളും മഹാനഗരങ്ങളും താണ്ടിയത് വിശുദ്ധ ഖുര്ആനിലെയും തിരു ഹദീസിലെയും വിജ്ഞാനം കരസ്ഥമാക്കി ലാഭേച്ച ഒന്നും കൂടാതെ വരും തലമുറകൾക്ക് പകര്ന്നു നല്കാൻ വേണ്ടി മാത്രമാണ്.

താരതമ്യേന പില്ക്കാലക്കാരനായ ഇമാം സുയുഥി(റ)യുടെ ചരിത്രം തന്നെ എടുക്കൂ...
അനാഥനായി വളര്‍ന്ന്‍ എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി, ഹിജാസിലും യമനിലും ശാമിലും മിസ്രിലും മൊറോകോയിലും ഇന്ത്യയിലും വിജ്ഞാനത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നൂറ്റി അമ്പതോളം ശൈഖുമാരില്‍ നിന്ന് ഇല്‍മ് കരസ്ഥമാക്കി അഞ്ഞൂറോളം കിതാബുകള്‍ രചിച്ച, ഒരു ലക്ഷത്തോളം ഹദീസുകള്‍ മന:പാഠമാക്കിയ, ഹദീസ് വിജ്ഞാനത്തിന്റെ ആഴിയില്‍ മുങ്ങിതപ്പിയ, പത്താം നൂറ്റാണ്ടിലെ നവോഥാനനായകന്‍ ഹാഫിള് ജലാലുദ്ദീന്‍ അബ്ദുള്‍റഹ്മാന്‍ അസ്സുയൂഥി(റ). നൈല്‍നദീ തീരത്തെ തന്റെ പര്ണ്ണശാലക്കു മുന്നില്‍ സുല്‍ത്താന്മാരും സമ്പന്നരും സ്വര്‍ണകിഴികളുമായി കാത്തിരിക്കുമായിരുന്നു. അവരെയൊന്നും ഗൌനിക്കാതെ വിജ്ഞാന സപര്യക്കായി മാത്രം ഒരായുഷ്കാലം വിനിയോഗിച്ച ത്യാഗിവര്യൻ...

കൈ കെട്ടൽ-വഹാബീ തട്ടിപ്പ്- ചോദ്യവും മറുപടിയും

ചോദ്യം : 1

നിസ്കാരത്തിൽ കൈ നെഞ്ചിൽ നിന്നും ഉയർത്തി ചൊറിയുന്ന സ്ഥലത്ത് വെച്ചാൽ
 എന്ന ചർച്ച ഫത്ഹുൽ മുഈനിൽ ഉണ്ടോ ?

ഇതിൽ നിന്ന്
നിസ്കാരത്തിൽ കൈവെക്കേണ്ടത് നെഞ്ചിന് മുകളിലാണ് എന്ന് സൈനുദ്ധീൻ മഖ്ദും മനസ്സിലാക്കിയത് എന്ന് വരുമോ?

ചോദ്യം : 2

മഹല്ലിയിലും പത്ത് കിതാബിലും നിസ്കാരത്തിൽ കൈ നെഞ്ചിന് മുകളിൽ വെക്കണമെന്ന് പറഞ്ഞിട്ടുണ്ടോ?

ഉത്തരം :

ഒഹാബി പുരോഹിതന്മാർ മതഗ്രന്ഥങ്ങളിൽ എത്ര മാത്രം ദുർവ്യാഖ്യാനം ചെയ്യുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ പ്രചരണം.

പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ പോലും
 ഇത്രയും ദുർവ്യാഖ്യാനവും , കത്രിക വെക്കലും നടത്തുന്നുണ്ടെങ്കിൽ
ഖുർആനിലും ഹദീസുകളിലും ഇവർ എത്ര മാത്രം തട്ടിപ്പും വെട്ടിപ്പും നടത്തി പാവപെട്ട
ജനങ്ങളെ കബളിപ്പിക്കുന്നുണ്ടാവും
എന്ന് എല്ലാവരും ചിന്തിക്കുക.
..................
ഫത്ഹുൽ മുഈനിലെ ഒഹാബി തട്ടിപ്പ്
...............



ഫത്ഹുൽ മുഈനിൽ നിന്നും ഇവർ കട്ട് വെച്ച ഭാഗം എന്താണെന്ന് നോക്കാം.

നിസ്കാരത്തിന്റെ രൂപം വിവരിക്കുന്ന അദ്ധ്യായത്തിൽ കൈ വെക്കുന്ന ഭാഗത്ത് കൃത്യമായി ഫത്ഹുൽ മുഈൻ പറയുന്നത് കാണുക .


ووضعهما تحت صدره وفوق سرته للاتباع أخذا بيمينه كوع يساره وردهما منا الرفع الي تحت الصدر اولي من إرسالها باالكلية ثم استاناف رفعهما الي   تحت الصدر
(فتح المعين  ٥٤)

രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലും വെക്കൽ സുന്നത്താണ്.
അങ്ങനെ ചെയ്യുന്നത് നബി (സ) യോട് പിൻപറ്റാൻ വേണ്ടിയാണ് -

ഉയർത്തിയ കൈ നെഞ്ചിന്റെ താഴെയിലേക്ക് മടക്കൽ പൂർണമായും കൈ താഴ്തി ഇട്ടതിന് ശേഷം പിന്നെ
നെഞ്ചിന്റെ താഴെയിലേക്ക്  ഉയർത്തൽ നെ തുടങ്ങുന്നതിനേക്കാൾ നല്ലതാണ്.

(ഫത്ഹുൽ മുഈൻ 54)

 
നിസ്കാരത്തിന്റെ രൂപം വിവരിക്കുന്ന അദ്ധ്യായത്തിൽ കൈ വെക്കുന്ന ഭാഗത്ത് കൃത്യമായി ഫത്ഹുൽ മുഈൻ പറയുന്നത്
നെഞ്ചിന് താഴെ
പൊക്കിളിന് മുകളിലും വെക്കൽ സുന്നത്താണ് എന്നതാണ്.

അതെ സ്ഥലത്ത് മൂന്ന് തവണ നെഞ്ചിന് താഴെ എന്ന് വെക്തമായി സൈനുദ്ധീൻ മഖ്ദൂം (റ) പറഞ്ഞിരിക്കുകയാണ്.

അതെല്ലാം
കട്ട് വെച്ച് നിസ്കാരം ബാത്വിലാവുന്ന സ്ഥലത്ത്  പറഞ്ഞ ഒരു വാചകത്തെ ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്
വഹാബി പുരോഹിതന്മാർ.

കട്ട് വെക്കാതെയും ദുർവ്യാഖ്യാനം ചെയ്യാതെയും ഇവർക്ക് നിലനിൽപ്പില്ലല്ലൊ .

 നെഞ്ചിനോട് ചാരി മുൻകയ്യിന്റെ മുകൾഭാഗം വരുകയും
മുൻകയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെ വരുകയും ചെയ്യുന്ന രീതിയിൽ വെക്കണമെന്ന് പണ്ഡിതൻമാർ വിവരിച്ചിട്ടുണ്ട്.


. ഇമാം മഹല്ലി (റ) വിവരിക്കുന്നത് കാണുക.

وجعل يديه تحت صدره.....

زاد ابن خزيمة  علي صدره     اي آخره فيكون اخر اليد  تحته
١/١٧٣شرح المحلي مع المنهاج

രണ്ട് കൈയും നെഞ്ചിന് താഴെ ആക്കണം.

അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും

(ശറഹുൽ മഹല്ലി 1/1 73)

അസ്ന എന്ന ഗ്രന്ഥത്തിൽ പറയുന്നു.

 علي صدره     اي آخره فيكون اخر اليد  تحته بدليل رواية تحت صدره

അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും -

തെഞ്ചിന് താഴേ കൈ വെക്കണം എന്ന ഒരു റിപോർട്ടിൽ വന്ന തെളിവ് കൊണ്ടാണ് ഇങ്ങനെ പറയുന്നത്
(അൽ അസ്നാ)

ഫത്ഹുൽ മുഈനിൽ

നിസ്കാരത്തിന്റെ രൂപം വിവരിക്കുന്ന അദ്ധ്യായത്തിൽ കൈ വെക്കുന്ന ഭാഗത്ത് കൃത്യമായി
തെഞ്ചിന് താഴെ കൈ വെക്കണം എന്ന്
പറയുകയും, നിസ്കാരം ബാത്വിലാവുന്ന സ്ഥലത്ത് ഒരാൾ നെഞ്ചിനോട് ചാരി നെഞ്ചിന്റെ താഴെ നിൽക്കുന്ന കൈ  അവിടെ നിന്ന് ഉയർത്തി  ചൊറിയുന്ന സ്ഥലത്ത് വെച്ചാൽ നിസ്കാരം ബാത്വിലാവുമോ എന്ന ചർച്ചയാണ് ഫത്ഹുൽ മുഈൻ ചെയ്യുന്നത് '

നെഞ്ചിന് താഴെ നെഞ്ചിനോട് ചാരി നിൽക്കുന്ന കൈ ഉയർത്തുന്നതിനെ പറ്റി
നെഞ്ചിൽ നിന്ന് ഉയർത്തിയാൽ എന്ന് പറഞ്ഞാൽ ഒഹാബികൾ കൈകെട്ടുന്നത് പോലെ അപകടം എന്നറിയിക്കുന്ന ട്രാൻസ്ഫോർമർ കെട്ട് നെഞ്ചിന് മുകളിൽ വേണമെന്ന് ഒരിക്കലും ലഭിക്കുകയില്ല.

നെഞ്ചിന് താഴെ കൈ വെക്കണമെന്ന്  നിസ്കാരത്തിന്റെ രൂപം പറഞ്ഞ സ്ഥലത്ത്   വ്യക്തമായി പറഞ്ഞത് മറച്ച് വെച്ച്
ഇമാം സൈനുദ്ധീൻ മഖ്ദൂമിന്റെ പേരിൽ
അദ്ദേഹം നെഞ്ചിന് മുകളിൽ വെക്കണമെന്ന്  പറഞ്ഞു എന്ന് , ആ വലിയ പണ്ഡിതൻ ഊഹിക്കുക പോലും ചെയ്യാത്ത പച്ച കളവ് നിർമിച്ചു പറയുന്നവർ അല്ലാഹു വിന്റെ കോടതിയിൽ ഹാജറാകണമെന്ന ബോധം ഉണ്ടാവുന്നത് നല്ലതാണ്

അല്ലാതെ കൈ എവിടെ കെട്ടണം എന്നച്ചർച്ചയല്ല.

ആ ചർച്ച നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ അത് നെഞ്ചിന്  താഴെയാണെ വ്യക്തമായി പറഞ്ഞ് കഴിഞ്ഞതാണ്.

അതെല്ലാം ഒഹാബി പുരോഹിതന്മാർ മറച്ച് വെച്ച്   ജൂതൻമാരെ പോലും കടത്തി വെട്ടിയിരിക്കുന്നു.

ജൂത കൃസ്ത്യാനികളെ ചാണിന് ചാണായി, മുഴത്തിന് മുഴമായി പിൻപറ്റി ജൂത കൃസ്ത്യാനികൾ
 മത ഗ്രന്ഥങ്ങൾ  തിരിമറി നടത്തിയത് പോലെ  ഒഹാബി പുരോഹിതന്മാർ തിരിമറി നടത്തുന്നത് കാണുമ്പോൾ ,
നബി (സ) പറഞ്ഞ വാക്ക് എത്ര സത്യമാണന്നും അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകർ തന്നെയാണന്നും ഇവിടെ പുലരുകയാണ്.


........': ...........:
ഇമാം മഹല്ലി (റ) യുടെ പേരിലും ഇവർ കളവ് പ്രചരിപ്പിച്ചിട്ടുണ്ട്.
......................

ഇമാം മഹല്ലി (റ) നെഞ്ചിന് താഴെ കൈ വെക്കണമെന്ന്  നിസ്കാരത്തിന്റെ രൂപം പറഞ്ഞ സ്ഥല ത്ത്   വ്യക്തമായി പറഞ്ഞത് നേരത്തെ വിവരിച്ചതാണ് .

മഹല്ലി (റ) വിവരിക്കുന്നത് കാണുക.

وجعل يديه تحت صدره.....

زاد ابن خزيمة  علي صدره     اي آخره فيكون اخر اليد  تحته
١/١٧٣شرح المحلي مع المنهاج

രണ്ട് കൈയും നെഞ്ചിന് താഴെ ആക്കണം.

അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും

(ശറഹുൽ മഹല്ലി 1/1 73)


ഇത്രയും വ്യക്തമായി നെഞ്ചിന് താഴെ എന്ന് പറഞ്ഞ ഇമാം മഹല്ലി ഒരിക്കലും നെഞ്ചിന് മുകളിൽ വെക്കണമെന്ന് പറയുകയില്ല. കാരണം ഒഹാബി പുരോഹിതന്മാരെ പോലെ വൈരുധ്യവും, കളവും
 പറയുന്നവരല്ല ഇമാം മഹല്ലി (റ) .


ഇമാം മഹല്ലി ( റ ) നെഞ്ചിന് താഴെ കൈ വെക്കണമെന്ന്  , നിസ്കാരത്തിന്റെ രൂപം പറഞ്ഞ സ്ഥലത്ത്  വ്യക്തമായി പറഞ്ഞത് വെട്ടി മാറ്റുകയും മറച്ചു വെക്കുകയും, കട്ടുമുറിക്കുകയും ചെയ്തിരിക്കുകയാണ് ഒഹാബി പുരോഹിതൻമാർ.

നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ,
നെഞ്ചിന് താഴെ കൈ വെക്കണമെന്ന്
പറഞ്ഞ ഇമാം മഹല്ലി (റ) മയ്യത്ത് പരിപാലന അദ്ധ്യായത്തിൽ , നിസ്കാരത്തിന്റ
അദ്ധ്യായത്തിൽ പറഞ്ഞത് പോലെ നെഞ്ചിനോട് ചാരി കൈ വെക്കണം എന്ന് പറഞ്ഞതിനെ ദുർ വ്യാഖ്യാനം ചെയ്തു ഒഹാബി
ട്രാൻസ്ഫോർമർ കെട്ട് ,നെഞ്ചിന് മുകളിൽ
എന്ന് ഇമാം മഹല്ലി ( റ) പറഞ്ഞ് എന്ന്
തെറ്റിദ്ധരിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ.

നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞത് പോലെ വെക്കണം എന്ന് പറഞ്ഞാൽ  നിസ്കാരത്തിന്റ അദ്ധ്യായത്തിൽ
എന്ത് പറഞ്ഞു എന്ന് നോക്കണം അവിടെ പറയുന്നത്
;
രണ്ട് കൈയും നെഞ്ചിന് താഴെ ആക്കണം.

അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്തം  നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും

(ശറഹുൽ മഹല്ലി 1/1 73)

എന്നാണ്
ഇതിനെ പറ്റി അലാ സ്വദ് രിഹി എന്ന വാചകത്തിന്റെ ഉദ്ധേശ്യം
നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും
എന്ന് വ്യക്തമായി പറഞ്ഞത് കട്ട് വെച്ച് ,

ഇമാം മഹല്ലി ( റ )   ഒഹാബികൾ വെക്കുന്നത് പോലെ നെഞ്ചിന് മുകളിൽ  വെക്കണമെന്നാണ് പറഞ്ഞത് എന്ന് അവരുടെ പേരിൽ പച്ചകള്ളം വെച്ച് കെട്ടി പറഞ്ഞത്   നാളെ പരലോകത്തിൽ ഇമാം മഹല്ലി (റ )പിടികൂടുക തന്നെ ചെയ്യും.


കളവ് മൽ‌സരം നടത്തി സോപ്പും പെട്ടി സമ്മാനം വാങ്ങുന്നവർക്ക് എന്തും പറയാമല്ലൊ  ചാത്തപ്പന് മഹ്ശറയെ പേടിക്കേണ്ടതില്ല:

.................'
പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്
- ..................

ഇനി പത്ത് കിതാബിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാം

പത്ത് കിതാബിന്റെ പ്രാധാന കിതാബായ
മുതഫരിദിൽ പറയുന്നു.

.و وضع يمينه علي
 كوع يساره

تحت الصدر وفوق السرة (  متفرد 7 )

 പൊക്കിളിന് മുകളിൽ നെഞ്ചിന് താഴെയാണ് കൈ വെക്കേണ്ടത്.

(മുതഫറിദ് 7 )

പത്ത് കിതാബിലെ  മറ്റൊരു കിതാബായ
അർകാനു സ്വലാത്തിൽ പേജ് 24 ൽ പറയുന്നു.

.وان يضع يديه تحت صدره

നെഞ്ചിന് താഴെയാണ് കൈ വെക്കേണ്ടത്
(അർകാനു സ്വലാത്തി 24)

പത്ത് കിതാബിലെ  മറ്റൊരു കിതാബായ നൂറുൽ അബ്സ്വാറിൽ പറയുന്നു.

ويحطهما
 الي تحت صدره (نور الابصار ٤٩)

നെഞ്ചിന്റെ താഴെയിലേക്ക് കൈ താഴ്ത്തണം (നൂറുൽ അബ്സ്വാർ 49)

പത്ത് കിതാബിലെ തന്നെ
മേൽ മൂന്ന് കിതാബിലും പറഞ്ഞതിനെ വെട്ടിമാറ്റി നെഞ്ചിന് മുകളിൽ എന്ന് ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് ഒഹാബി പുരോഹിതൻമാർ.
:::... ..........


 ഇമാം ഖസ്ത്വല്ലാനി (റ) പറയുന്നു.

والسنة أن يجعلهما تحت صدره بحديث ابن خزيمة أنه ووضعهما تحت صدره
 രണ്ട് കൈ നെഞ്ചിന് താഴെ  വെക്കലാണ്.  ഇബ്നു ഖുസൈമ (റ)യുടെ ഹദീസിൽ നബി (സ)ഇരു കൈകളും നെഞ്ചിന് താഴെ വെച്ച് എന്നുള്ളതിന് വേണ്ടി
എന്ന് പറഞ്ഞതിന് ശേഷം അതിന്റെ
. لان القلب موضع النية

 കാരണമായി ഹൃദയം നിയ്യത്തിന്റെ സ്ഥാനമാണ് എന്ന്   ഇമാം ഖസ്ത്വല്ലാനി പറഞ്ഞത് കൊണ്ട് നെഞ്ചിന് മുകളിൽ വെക്കണം എന്ന് വരുമെന്ന് ചില ഒഹാബി പുരോഹിതൻമാർ തട്ടിവിടാറുണ്ട്.

നെഞ്ചിന് താഴെ എന്ന് വ്യക്തമായി നബി (സ ) നെഞ്ചിന് താഴെ   تحت صدره വെച്ചിരുന്നത് എന്ന ഇബ്നു ഖുസൈമ (റ) യുടെ ഹദീസ് ഉദ്ധരിച്ച് പറയുന്ന ഖസ്തല്ലാനി നെഞ്ചിന് മുകളിൽ വെക്കാൻ പറഞ്ഞു എന്നത് പച്ച കളവല്ലാതെ പിന്നെ എന്താണ്.

ഹൃദയം ഉള്ളത് ഇടത് നെഞ്ചിന് താഴ്ഭാഗത്ത് ആണ്. അത് കൊണ്ട് നെഞ്ചിന്റെ താഴ്ഭാഗത്ത് മുൻകൈയ്ന്റ മുകൾഭാഗം തട്ടുകയും മുൻകൈയ്ന്റ അടിഭാഗം നെഞ്ചിന് താഴേയും ആവുന്ന വിധത്തിൽ വെക്കണമെന്നാണ് ഇമാം മഹല്ലി അടക്കമുള്ള പണ്ഡിതൻമാർ വിവരിച്ചത് 'അപ്പോൾ താഴ് നെഞ്ചിലുള്ള ഹൃദയത്തോട് തൊട്ടു ചാരി കൊണ്ട് കൈ വെക്കുന്നത് ഹൃദയം  നിയ്യത്തിന്റെ സ്ഥാനമായത് കൊണ്ടാണ് എന്നാണ് ഇമാം ഖസ്തല്ലാനി അടക്കമുള്ള പണ്ഡിതന്മാർ പറയുന്നത്.

ഇതല്ലാതെ ട്രാൻസ്ഫോർമർന് മുകളിൽ വരച്ചത് പോലെ വെക്കണമെന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല. അത് തെളിയിക്കാൻ ഒരു ഒഹാബി പുരോഹിതനും സാധ്യവുമല്ല

മഹാൻമാരുടെ ഗ്രന്ഥങ്ങളിൽ പോലും കട്ടുമുറിച്ച് ഇത്രയും വലിയ തട്ടിപ്പ് നടത്തുന്നവർ ഖുർആനിലും സുന്നത്തിലും എത്രമാത്രം തട്ടിപ്പ് നടത്തുന്നുണ്ട് എന്ന് ചിന്തിച്ച് നോക്കുക '

മതഗ്രനങ്ങളിൽ ഇവർ നടത്തുന്ന തട്ടിപ്പുകൾ ജൂത കൃസ്ത്യാനികളെ പോലും കടത്തിവെട്ടിയിരിക്കുകയാണ്.

ഒരു കവി പറഞ്ഞത് എത്ര സത്യമാണ്.


ഒഹാബി തട്ടിപ്പിന്റെ ആഴം കണ്ട്
ഇബ്ലീസ് പോലും അമ്പരന്നിട്ടുണ്ട്.


അസ്ലം സഖാഫി
പരപ്പനങ്ങാടി



നിസ്‌കാരത്തിൽ കൈ കെട്ടൽ നെഞ്ചിൻമേൽ എന്ന്
*ഫത്ഹുൽ മുഈനിലും* *പത്ത് കിതാബിലും* പറഞ്ഞിട്ടുണ്ടോ ?
വഹാബികളുടെ തട്ടിപ്പ് അസ്‌ലം സഖാഫി വിവരിക്കുന്നു
https://www.youtube.com/watch?v=3JX8jAador8&feature=youtu.be

*നിസ്‌കാരത്തിൽ കൈ നെഞ്ചിൻമേൽ എന്ന് മഹല്ലി ഇമാം ഹദീസിൽ  പറഞ്ഞിട്ടുണ്ടോ ?*

വഹാബികളുടെ തട്ടിപ്പ് അസ്‌ലം സഖാഫി വിവരിക്കുന്നു
https://www.youtube.com/watch?v=wvbcCDb_5WE&feature=youtu.be

നിസ്‌കാരത്തിൽ കൈ നെഞ്ചിൻമേൽ എന്ന് ഹദീസുകളിൽ പറഞ്ഞിട്ടുണ്ടോ ? |
വഹാബികളുടെ തട്ടിപ്പ് അസ്‌ലം സഖാഫി വിവരിക്കുന്നു
https://www.youtube.com/watch?v=XvZA5jccc_s&feature=youtu.be

Tuesday, 25 September 2018

മക്കളെ വളർത്തൽ- അത് പേറ്-ഇത് കീറ് !

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ഭാര്യയോട് ഒന്നും രണ്ടും പറഞ്ഞ് തെറ്റി! ഞാന്‍ അസ്വര്‍ നിസ്‌കാരം കഴിഞ്ഞ് വന്നപ്പോള്‍ എന്തോ അത്യാവശ്യത്തിന് അവള്‍ അയല്‍പ്പക്കത്ത് പോയതായി വിവരം കിട്ടി. ഞങ്ങളുടെ ഈ ഭാഗത്ത,് സ്ത്രീകള്‍ സ്ത്രീകളാല്‍ സ്ത്രീകള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സായാഹ്ന ദൂഷണ സഭകള്‍ ഉള്ളതായി അറിവില്ല. ഏതായാലും, എനിക്കപ്പോള്‍ ഒരു ഐഡിയ തോന്നി. കുറച്ചുമുമ്പാണ് ഗുഡ്‌സ് ഓട്ടോ നിറച്ച് കൈവിറക് ഇറക്കിയത്. ആയരിത്തഞ്ഞൂറ് ഉറുപ്പികയുടെ വിറക് മുറ്റത്ത് കൂനയായി നില്‍ക്കുകയാണ്. ‘പറ്റിച്ചതാണ്, ആയിരത്തിന് പോയിട്ട് അഞ്ഞൂറിന് പോലുമില്ല’ എന്നാണ് പത്രത്തിന്റെ പൈസ പിരിക്കാന്‍ വന്ന കൂട്ടുകാരന്‍ എന്നോട് പറഞ്ഞത്. ഇതെന്തിനാണാവോ ആളുകള്‍ ആളുകളെ പറ്റിക്കുന്നത്? അതോ, ഇടപാട് നടത്താന്‍ അറിയാത്ത ഒരു കഞ്ഞിപ്പാവമാണ് ഞാന്‍ എന്നുവരുത്താന്‍ വെറുതെ തട്ടിയതാവുമോ?
ഞാന്‍ മക്കളെ വിളിച്ചു. ‘ഈ കാണുന്ന വിറക് നിങ്ങള്‍ മൂന്ന് പേരും കൂടി കൂടയിലേക്ക് കടത്തണം. ഉപ്പ അട്ടി വെക്കും. പൈസയുണ്ട്. ഓരോരുത്തര്‍ക്കും അഞ്ച് രൂപ വീതം. മഞ്ചുവാങ്ങാം, സഞ്ചയികയിലിടാം, ഉപ്പാക്കുതന്നെ തിരിച്ചുതരാം. ഇഷ്ടം പോലെ’.
അവര്‍ തകൃതിയില്‍ വിറകുമായി വന്നു. ചിലപ്പോള്‍ വീണു. കുഞ്ഞിക്കൈകളില്‍ വിറകിന്റെ കൂര്‍ത്ത അരിക് വാര്‍ന്നു. ഒരിക്കല്‍ കണ്ണില്‍ കുത്താന്‍ പോയി. ഞാനവ കലാപരമായി അട്ടിവെച്ച് തീരാറായതും അയല്‍പ്പക്കത്ത് പോയവള്‍ അതാ പ്രത്യക്ഷപ്പെടുന്നു.
എന്റെ ആഭിമുഖ്യത്തില്‍ ക്ലേശിച്ച ഒരു പണി ധൃതിയില്‍ ചെയ്ത് തീര്‍ത്തതിന്റെ പേരില്‍ ഞാനൊരു ബിഗ് ലൈക്ക് കൊതിച്ചിരിക്കുകയാണ്. പുറമെ കടുപ്പത്തിലൊരു ചായയും പുഴുങ്ങുമുട്ടച്ചീന്ത് ഗര്‍ഭിച്ച മസാലവടയും ആക്കിത്തരുമെന്ന പൂതിയുമുണ്ട്. പക്ഷെ വരവിന്റെ വ്യാകരണം ശരി പോരാ! മേഘാവൃതമാണ്, മുഖഭാവം!!

‘ഈ ചെറുതുകളെ എന്തിനാണിങ്ങനെ കഷ്ടപ്പെടുത്തുന്നത്. നോക്കിയാട്ടേ, കൈ വാര്‍ന്ന് ചോര പൊടിയുന്ന്… വീണിറ്റ് മുട്ട് പൊട്ടിയിറ്റാ….’
അപ്പോള്‍ മക്കളെക്കൊണ്ട് പണിയെടുപ്പിച്ചതിലാണ് അവള്‍ക്ക് പരാതി. പ്രത്യുത, ഞാന്‍ കഷ്ടപ്പെട്ടതിലല്ല. എന്നുവെച്ചാല്‍ മക്കളെ തടിയനങ്ങിയുള്ള ഒരു പണിയും എടുപ്പിക്കരുതെന്ന്. അവര്‍ക്ക് വേണ്ടതെല്ലാം നമ്മള്‍ ചെയ്ത് കൊടുക്കണമെന്ന്.
വാസ്തവത്തില്‍ ഞാനും ഈ ആശയക്കാരനായിരുന്നു. നമ്മുടെ മക്കള്‍ വിഷമിക്കുന്നതോ കഷ്ടപ്പെടുന്നതോ ആര്‍ക്കെങ്കിലും സഹിക്കാനാവുമോ? പക്ഷെ ഞാനീ ആശയത്തെ കുറിച്ച് പുനരാലോചന നടത്താനുള്ള ഒരുപാട് സന്ദര്‍ഭങ്ങള്‍ അടുത്തിടെ ഉണ്ടായി.
‘നാളെ പോകുമ്പം എനിക്ക് ബസ്സ് ഫീസ്, ശാസ്ത്ര മേളക്ക് നൂറുര്‍പ്യ. മൊത്തം എണ്ണൂറ്റമ്പതുര്‍പ്യ വേണം’ എന്ന് പറഞ്ഞു ബതൂല്‍. നീ ഇങ്ങനെ ഓരോ പൈസക്ക് ചോദിച്ചാല്‍ ഉപ്പാക്ക് എവിടുന്നാ ഇത്രേം പൈസ? ഞാന്‍ ചോദിച്ചു.
‘ഉപ്പാക്കെന്താ ഏടിയെമ്മീന്നെടുത്താ പോരേ?’ അവള്‍ ചോദിക്കുകയാണ്… യാ ഖുദാ….!!!
എന്ന് വെച്ചാല്‍ എന്താണപ്പറഞ്ഞതിനര്‍ഥം? കുടുംബം പുലര്‍ത്താന്‍ വേണ്ടി ഞാന്‍ പെടുന്ന പെടാപാടുകളൊന്നും വിലമതിക്കപ്പെടുന്നില്ല എന്നല്ലേ. ഈ മക്കള്‍ക്ക് തിന്നാനും കുടിക്കാനും ഉടുക്കാനും പഠിക്കാനും ആവശ്യമായ എല്ലാ ചെലവുകളും കാര്‍ഡ് തിരുകി വലിച്ചെടുക്കുന്നതാണെന്ന് ഇവര്‍ മനസ്സിലാക്കി വെച്ചാല്‍, ഇവര്‍ക്ക് നമ്മളോട് വല്ല കനിവുമുണ്ടാകുമോ? ഇതെന്തൊരു കാലമാണല്ലാഹ്..!! മറ്റൊരിക്കല്‍ ഹവ്വാബി വന്നിട്ട് പറഞ്ഞു, എനിക്കെന്തായാലും നാളെ പോകുമ്പോ കമ്പ്യൂട്ടറിന്റെ ഫീസ് വേണം, സഞ്ചയികയിലിടാന്‍ വേറെ പൈസ്യേം വേണം. മുന്നൂറുര്‍പ്യ. അവളുടെ ഉമ്മ വെളിച്ചെണ്ണയുടെ കാന്‍ വെച്ചുനീട്ടി അതില്‍ നിറയെ എണ്ണയുമായാണ് വൈകുന്നേരം വീടണയേണ്ടത് എന്ന് നിര്‍ദേശിച്ചത് അവള്‍ കേട്ടയുടനെയായിരുന്നു ഇത്. ഞാന്‍ ചോദിച്ചു: ഇതെവിട്ന്നാ ഹവ്വുമോളേ, ഉപ്പ ഇത്രക്കായിരം പൈസ ഉണ്ടാക്കുക?
ഉപ്പാക്ക് പ്രെട്ടറോള്‍ അടിച്ചാ കൊറേ പൈസ കിട്ടൂലേ?
എണ്ണപ്പമ്പില്‍ നിന്ന് ബാക്കി എണ്ണിത്തരുന്നത് പണസമ്പാദനമായിട്ടാണ് പെണ്ണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്. അതെന്താ ഒരു കഷ്ടപ്പാടുള്ള പണിയാണോ എന്ന മട്ടില്‍.
മാറിച്ചിന്തിക്കുന്നതിനിടയാക്കിയ ഒന്നുരണ്ട് കാര്യങ്ങള്‍ കൂടി പറയാം. ഒന്ന് കുറച്ചുകാലമായി ഞാന്‍ സൂക്ഷ്മമായ കോഴിനിരീക്ഷണം തുടങ്ങിയിട്ട്. ഏഴ് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. തീറ്റയും വെള്ളവും ഇട്ടുകൊടുക്കാന്‍ പോവുമ്പോള്‍ ആ തള്ളക്കോഴി ചിറകുള്ള ഒരു പുലിക്കുട്ടിയായി ചീറ്റിവരും. തീറ്റ തീര്‍ത്തും കൊത്തിനുറുക്കി മക്കള്‍ക്കിട്ടു കൊടുക്കും. പക്ഷെ മാസം കുറച്ച് കഴിഞ്ഞപ്പോള്‍ അതേ തള്ളയുണ്ട് അവറ്റകളെ കൊത്തിയാട്ടുന്നു. ഇതെന്തു കഥ? ഒരു മാസമായില്ല, ആ പീച്ചികള്‍ ഒന്നാന്തരം അച്ചിക്കോഴികളെ പോലെ തടിച്ച് കൊഴുത്ത് പാകമായി വരുന്നു!
രണ്ട്, തഫ്‌സീര്‍ ക്ലാസെടുക്കുമ്പോള്‍, ഇടക്കിടെ നബിമാരുടെ ചരിത്രം കയറിവരും. ഒട്ടുമിക്ക നബിമാരും കര്‍മജീവിതത്തില്‍ കഷ്ടപ്പാടിന്റെ ചൂളനാളുകള്‍ താണ്ടിയവരാണ്. ത്വാഹാ റസൂല്‍ മക്കയില്‍ ശത്രുതാഡനങ്ങളാല്‍ വേദനിക്കുന്ന വേളയിലാണ് ഇത്തരം പൂര്‍വകഥകള്‍ അവതരിക്കുന്നത്- സാന്ത്വനമരുളാന്‍ വേണ്ടി.

ഉന്നതലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി കഷ്ടപ്പെടുക എന്നത് മാത്രമല്ല, കഷ്ടപ്പെടാന്‍ വേണ്ടി തന്നെ കഷ്ടപ്പെടുക എന്നത് തന്നെ മഹത്തരമാണ്. മൂസാ നബി(അ)നെയും ഹാറൂന്‍ നബി (അ)നെയും അല്ലാഹു ഫറോവ വശം പ്രബോധനത്തിനയക്കുന്നേരം പറഞ്ഞത്: ആള്‍ അതിരു കടന്നിരിക്കുന്നു. നിങ്ങള്‍ പോയി സോഫ്റ്റായി ഉറുദി പറഞ്ഞ് കൊടുക്കുക. ആള്‍ ഉപദേശമുള്‍ക്കൊണ്ടേക്കാം. അല്ലെങ്കില്‍ ഭയഭക്തി പ്രാപിച്ചേക്കാം എന്നാണ്. വാസ്തവത്തില്‍ അല്ലാഹു ആണിത് പറയുന്നത്. അവനറിയാം ഫിര്‍ഔന്‍ ഈ ജന്മത്തില്‍ നന്നാകില്ലെന്ന്. എന്നിട്ടും ഈ കിങ്കരസമ്രാട്ടിന്റെ അടുത്തേക്ക്, നിഷ്‌കളങ്കരായ രണ്ട് ദൂതന്‍മാരെ അല്ലാഹു പറഞ്ഞുവിടുകയാണ്.
കഷ്ടപ്പെട്ട് ജീവിച്ചാലെ, ജീവിതത്തിന്റെ വിലയറിയൂ. മക്കള്‍ക്ക് അതിനുള്ള അവസരം നമ്മള്‍ ഉണ്ടാക്കിക്കൊടുക്കണം. ദ്രവ്യ ധൊലാക്കിയയെ പറ്റി നിങ്ങള്‍ വായിച്ചിട്ടില്ലേ. വജ്ര രാജാവാണ് അച്ഛന്‍. 71 രാജ്യങ്ങളിലായി പ്രതിവര്‍ഷം 6000 കോടി വിറ്റുവരവുള്ള, സവ്ജി ധൊലാക്കിയ. അമേരിക്കയില്‍ എം ബി എക്ക് പഠിക്കുന്ന ഇരുപത്തൊന്നുകാരനായ യുവകോമളനെ കേവലം 7000 രൂപയുടെ പോക്കറ്റ് മണി നല്‍കി ജോലി ചെയ്ത് അന്നം കണ്ടെത്താനായി അയക്കുകയാണ്, കൊച്ചിയിലേക്ക്. ഇവിടെയെത്തിയ ധൊലാക്കിയ ഒരു തൊഴില്‍ തേടി അലയാന്‍ തുടങ്ങി. നോക്കുമ്പോള്‍ ആര്‍ക്കും അവനെ വേണ്ട. അഞ്ച് ദിവസമായുള്ള അലച്ചിലില്‍ അറുപതിടങ്ങളില്‍ നിന്ന് നിരസിക്കപ്പെട്ടു. ഒടുക്കം ബേക്കറിയിലും കോള്‍ സെന്ററിലും മറ്റുമൊക്കെയായി അല്ലറ ചില്ലറ ജോലികള്‍ ചെയ്ത് ജീവിതത്തിന്റെ/ തൊഴിലിന്റെ/ പണത്തിന്റെ/ പട്ടിണിയുടെയൊക്കെ വില മനസ്സിലാക്കി- ഒരു സര്‍വകലാശാല കോഴ്‌സില്‍ നിന്നും കിട്ടാത്ത മഹാപാഠങ്ങള്‍.
അതെ, മക്കള്‍ക്ക് പച്ച ജീവിതത്തിന്റെ പരുപരുപ്പുകള്‍ അനുഭവിച്ച് പഠിക്കാനുള്ള അവസരം കൊടുക്കണം നമ്മള്‍. അതിലാളനയുടെ തൊട്ടിലില്‍ കിടത്തി ജീവിതകാലമത്രയും ആട്ടിക്കൊണ്ടിരുന്നാല്‍ അവര്‍ മന്ദരും കഴിവുകെട്ടവരും ഒണക്കന്മാരുമാവും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അറിയേണ്ടതും അനുഭവിക്കേണ്ടതും പകര്‍ത്തേണ്ടതും അങ്ങനെ ചെയ്‌തേ പറ്റൂ. ഇതു സംബന്ധിച്ച് ഒരു ഉമ്മാമയുടെ നിരീക്ഷണം പറയാം. രസകരം എന്നതിനപ്പുറം സാരമൂറിയ കഥയാണ്.
ഉമ്മാമ വഴിയോരത്തിരുന്ന് പശുവിന് പുല്ലരിയുകയാണ്. അന്നേരം രണ്ട് കുട്ടികള്‍ ആ വഴിക്ക് നടന്നുവരുന്നു. പെട്ടെന്ന് അവരുടെ കളിതമാശകള്‍ നിന്നു. മുഖങ്ങളില്‍ കരുവാളിപ്പ് പടര്‍ന്നു. നോക്കുമ്പോള്‍ ഒരു പേപ്പട്ടി നാക്കുനീട്ടി വരുന്നു. ക്ഷണനേരം, ഒരുവന്‍ തൊട്ടടുത്ത കശുമാവിന്‍ കൊമ്പിലേക്ക് വലിഞ്ഞുകയറി. മറ്റവന്‍ നിന്നിടത്ത് നിന്ന് ഉടുമുണ്ടില്‍ പാത്തിപ്പോയി!
രംഗം വീക്ഷിച്ച ഉമ്മാമ വിധി പ്രസ്താവിച്ചു.
‘അത് പേറ്.. ഇത് കീറ്… !!’

എന്തുമാത്രം അര്‍ഥഗര്‍ഭമാണാ വാക്കുകള്‍. ഗര്‍ഭാശയത്തില്‍ നിന്ന് സ്വയം തുഴഞ്ഞ് നീന്തി, തടസ്സങ്ങള്‍ കീറിമുറിച്ച് തന്റെ ലോകത്തേക്ക് കുതിക്കണം കുഞ്ഞ്. അതിന് വിടാതെ ഏതോ പണമോഹിനി കത്രിക വെച്ച് ചിള്ളിയെടുത്താല്‍, കുട്ടി മാത്രമല്ല അമ്മയും ശരിയാവില്ല. പേറ്റുനോവ് കടിച്ചിറക്കിക്കിട്ടിയ കുട്ടിയുടെ വിലകാണില്ല കീറുപേറിലെ കിളുന്തിന്.
കീറില്‍ തുടങ്ങുന്നു നമ്മുടെ ശരിയായ ശരികേട്. അമിത ലാളനയിലൂടെ വളര്‍ത്തി ഒരു പഞ്ഞി തലമുറയെ സൃഷ്ടിക്കുന്നതിലേക്ക് വികസിച്ചിരിക്കുകയാണ്. തടിയനങ്ങാതെ എല്ലാം വെറുതെ കിട്ടുന്നതും കാത്തിരിക്കുന്ന/ ജീവിതത്തിലെ കൊച്ചു ക്ലേശങ്ങള്‍ക്ക് മുന്നില്‍ പോലും പതറിപ്പോവുന്ന/ ആരോടും ഒരു കടപ്പാടുമില്ലാത്ത ഒരു തരം പ്ലാസ്റ്റിക്ക് ജനറേഷന്‍ നമുക്കു മുന്നില്‍ മുളച്ച് പൊന്തുന്നത് കാണുന്നില്ലെന്ന് നടിക്കരുത്.
ഓര്‍മ വേണം. മേലറിയാതെ കിട്ടുന്ന ദാനധനത്തിന് നാം വിലകല്‍പ്പിക്കില്ല. മകളെ കെട്ടിച്ച് കൊടുക്കാന്‍ എട്ട് കൊല്ലത്തെ എല്ലു നുറുങ്ങുന്ന പണിയാണ് ശുഐബ് നബി(അ) മൂസാ നബി(അ)ന് ഏല്‍പ്പിച്ച് കൊടുക്കുന്നത്. മിറാന്റയെ കെട്ടിച്ച് കൊടുക്കാന്‍ ഫെര്‍ഡിനാന്റ് എന്ന രാജകുമാരനെക്കൊണ്ട് വിറക് കെട്ടു ചുമപ്പിക്കുകയാണ് പ്രോസ്‌പെരോ രാജാവ്, ഷെയ്ക്‌സ്പിയര്‍ കഥയില്‍. വെറുതെ പിടിച്ചങ്ങ് കൊടുത്താല്‍ ഒരു വിലയുമുണ്ടാവില്ലെന്ന ഒരു പിതാവിന്റെ തിരിച്ചറിവാണത്.
ഇനി ആഴത്തിലാലോചിക്ക്. അല്ലാഹു ആദം നബി(അ)യെ സൃഷ്ടിച്ചത് സ്വര്‍ഗത്തിലല്ലേ. സ്വര്‍ഗീയ സുഖം ആസ്വദിച്ച് കഴിയുകയായിരുന്നില്ലേ നമ്മുടെ ഉപ്പാപ്പയും ഉമ്മാമ്മയും. അവരെ എന്തിനായിരിക്കണം കുന്നും മലയും, ചൂടും തണുപ്പും പാമ്പും തേളും വിശപ്പും ക്ഷീണവും.. എല്ലാമുള്ള ഈ ലോകത്തിലേക്ക് അയച്ചത്? നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം നാല് പുറത്തില്‍ കവിയുമാറ് എഴുതിയവതരിപ്പിച്ചാട്ടെ!
.

ഫൈസല്‍ അഹ്‌സനി ഉളിയില്‍
വഴി വിളക്കുകൾ
http://www.sirajlive.com/2018/09/24/335640.html

Thursday, 20 September 2018

വഫാത്തായ നബിയുടെ സഹായം കിട്ടിയ ശാഫി ഇമാമിനെ ജമാഅത്തെ ഇസ്ലാലാമി പരിചയപ്പെടുത്തുന്നു.

_*ജമാഅത്തെ ഇസ്ലാമിയുടെ ഐ പി എച്ച് പുറത്തിറക്കിയ ഇമാം ശാഫിഈ എന്ന പുസ്തകത്തിൽ (പേജ്: 115 ,116) പറയുന്നു*
          ഇമാം ശാഈയുടെ ജീവിത ചരിത്രത്തിൽ എവിടെയും അദ്ദേഹം ഒരു ഗുരുനാഥന്റെ കീഴിൽ വ്യാകരണം അഭ്യസിച്ചതായോ വൈയാകരണൻമാരിൽ ഒരാളുമായി സന്ധിച്ചതായോ കണ്ടിട്ടില്ല. പ്രഖ്യാത ഭാഷാ പണ്ഡിതനും വൈയാകരണന്നുമായ ഖലീലുബ്നു അഹ്മദിനെ ചെന്ന് കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, ശാഫിഈ മദീനയിൽ ഇമാം മാലികിന് കീഴിൽ പഠിച്ച് കൊണ്ടിരിക്കെ
ഹി. 170 - ൽ ഖലീൽ കാലയവനികക്കുള്ളിൽ മറഞ്ഞു. ഔപചാരികമായ   വ്യാകരണ (ഇൽമുന്നഹവ് ) പഠനത്തിന്റെ ആവശ്യം ശാഫിഈക്കു ഉണ്ടായിരുന്നില്ലന്നതാണ് വാസ്തവം. കാരണം, വളരെ ചെറുപ്പത്തിൽ തന്നെ ഹുദൈൽ ഗോത്രത്തോടൊപ്പം താമസിച്ച് അറബി കവിതകൾ ആഴത്തിൽ പഠിച്ചിരുന്നു. അതിനാൽ, ഹുദൈൽ ഗോത്രജരെപ്പോലെ അറബിഭാഷയും സാഹിത്യവും ശാഫിഈയിൽ ഒരു സർഗ്ഗ ഗുണമായി അന്തർഭവിച്ചു. പദപ്രയോഗത്തിലോ വാക്യഘടനയിലോ അബദ്ധം സംഭവിക്കുമായിരുന്നില്ല. ഈ ഭാഷാ സ്ഖലിത മുക്തിയെ ചെറുപ്പത്തിൽ താൻ കണ്ട ഒരു സ്വപ്നവുമായാണ് അദ്ദേഹം ബന്ധപ്പെടുത്തിയത്.
ശാഫിഈ പ്രസ്താവിച്ചതായി റബീഹ് ഉദ്ദരിക്കുന്നു:
 "പ്രായപൂർത്തിക്ക് മുമ്പ് ഞാൻ ഒരിക്കൽ നബിയെ സ്വപ്നത്തിൽ ദർശിച്ചു. അവിടുന്ന് എന്നോട് ' മോനേ ',  ഞാൻ: 'ലബ്ബൈക്ക യാ റസൂലല്ലാ '.  തിരുമേനി: 'നീ ഏത് വംശജനാണ് ?'   ഞാൻ: 'അങ്ങയുടെ സംഘത്തിലെ ഒരു അഗമാണ്.'  തിരുമേനി:  ' അടുത്തു വരൂ.'  ഞാൻ തിരുദൂദന്റെ അടുത്ത് ചെന്നു. അവിടുന്ന് എന്റെ വായ തുറന്നു.  അവിടുത്തെ ഉമുനീര് എന്റെ ചുണ്ടിലും നാവിലും വായിലും പുരട്ടി എന്നിട്ട് പറഞ്ഞു: 'ഇനി പോയി കൊള്ളുക. അള്ളുഹു നിന്നിൽ അനുഗ്രഹം ചൊരിയട്ടെ.'
ഇതിന് ശേഷം എന്നിൽ നിന്ന് സംസാരത്തിലോ കവിതയിലോ എന്തങ്കിലും പാളിച്ച സംഭവിച്ചതായി ഓർക്കുന്നില്ല."
       ഭാഷാപണ്ഡിതൻമാരും വൈയാകരണന്മാരും അദ്ദേഹത്തിന്റെ വചനങ്ങൾ പരിശോധിക്കുകയും ഭാഷണം ശ്രവിക്കുകയും ചൈയ്തിരുന്നെങ്കിലും ഒരു സ്ഖലിതമെങ്കിലും കണ്ടെത്താനായിട്ടില്ല. ചരിത്രകാരനും വൈയ്യാകരണനുമായ അബദുൽ മലിക്ബ്നു ഹിശാം പറയുന്നു: "ഞാൻ ദീർഘകാലം ശാഫിഈയുമായി വേദിപങ്കിട്ടിട്ടുണ്ട്.ഒരു വാക്കു പിഴ പോലും അദ്ദേഹത്തിൽ നിന്ന് കേട്ടിട്ടില്ല. അദ്ദേഹം പ്രയോഗിച്ച പദത്തെക്കാൾ മറ്റൊരു വാക്ക് നന്നായി തോന്നിയിട്ടുമില്ല." ഇക്കാരണത്താൽ ശാഫിഈയുടെ ഭാഷാപ്രയോഗങ്ങൾ ഭാഷാ വ്യകരണ വിജ്ഞാനിയങ്ങൾക്ക് അവലംബർഹമായ പ്രമാണമാണെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു*

        *_ഇഹലോകവാസം വെടിഞ്ഞതിനു ശേഷവും നബി (സ) തങ്ങൾക്ക് സഹായിക്കാൻ കഴിയുമെന്ന വിശ്വാസം പുത്തൻവാദമല്ല;ഖുർആൻ ആഴത്തിൽ പഠിച്ച ലക്ഷക്കണക്കിന് ഹദീസുകളും പഠിച്ച  ഇമാം ശാഫിഈ (റ)യുടെ വിശ്വാസമായിരുന്നു വെന്ന് ശിർകുവാദികൾ തന്നെ സമ്മതിക്കുന്നതിൽ കൗതുകം തോന്നുന്നു._*

Wednesday, 19 September 2018

ആരാധനയുടെ മുജാഹിദ് നിർവചനം!

പരമമായ വിനയത്തിന്റെയും താഴ്മയുടെയും പ്രകടനം.
[അല്ലാഹുവിന്റെ ഔലിയാക്കൾ: പേജ്-80-കുഞ്ഞീദ് മദനി]





വഹാബികളുടെ  പുസ്തകത്തില്‍ ഇബാദത്തിനെ കുറിച്ചും പ്രാർത്ഥനയെ കുറിച്ചും  വിശദീകരിക്കുന്നു

പുസ്തകം :- ഇസ്‌ലാമിന്റെ ജീവൻ
 ( കെ. കുഞ്ഞീത് മദനി : knm പ്രസിദ്ധീകരണം)
(പേജ് :- 12,13)



Wednesday, 12 September 2018

കാന്തപുരവും സഫാ ചാനലും വെട്ടിലായ വഹാബികളും

_*ഇന്ത്യയിലെ ശിയാ നേതാവ് കാന്തപുരത്തിന്റെ തട്ടിപ്പ് ക്ലിപ്പ് സഹിതം ഈജിപ്തിലെ സഫാ ചാനൽ (ശിയാക്കൾക്കെതിരെ നിരന്തരം പോരാടുന്ന ചാനൽ)*_
പുറത്ത് വിടുന്നു എന്ന ടൈറ്റിൽ കൊടുത്തു കൊണ്ടു ഒരു  ഈജിപ്ഷ്യൻ *തീവ്രവാദി മുല്ലപ്പൂ വിപ്ലവ*  ആശയക്കാർ നടത്തുന്ന സഫ എന്ന ചാനലിലെ ഒരു  അവതാരകൻ ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദുമായി ഏതോ പരിപാടിക്കിടെ ഒരു അഭിമുഖം നടത്തുകയും ശേഷം കേരളത്തിലെ ഒരു പരിപാടിക്കിടെ  ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദ് വെള്ളം മന്ത്രിക്കുന്നതും  അവിടെ കൂടിയ ആളുകൾ  ഉസ്താദിന്റെ കൈ മുത്തുകയും ചെയ്യുന്നതു  കാണിക്കുന്ന വീഡിയോ *കേരളത്തിലെ വഹാബികൾ* മലയാളത്തിലേക്ക് സബ്ടൈറ്റിൽ നൽകിക്കൊണ്ട് പ്രചരിപ്പിക്കുന്നത് കണ്ടു....
[വഹാബീ തട്ടിപ്പിന്റെ യാഥാർത്ഥ്യം വിശദീകരിക്കുന്ന വീഡിയോ
👇👇👇👁👁👁
https://youtu.be/s7DmCBEJ4UY ]
സഫാ ചാനലിന്റെ പിതൃത്വമാർക്കെന്നീ ചിത്രങ്ങൾ പറഞ്ഞു തരും.





ആമുഖമായി പറയട്ടെ, ആ ചാനൽ കാന്തപുരം ഉസ്താദിനെ എതിർത്ത് സത്യത്തിൽ ഉസ്താദിന് അനുകൂലമായ കാര്യമാണ് . ഉസ്താദിനെ അനുകൂലിച്ചാൽ അത് ഒരുപക്ഷെ ഉസ്താദിന് ചെറിയ തോതിലെങ്കിലും ബുദ്ധിമുട്ടുകൾ മുസ്ലിം ലോകത്തു ഉണ്ടായേനെ ..  തീവ്ര വഹാബി ചിന്താഗതിക്കാരായ ഇസ്ലാമിക രാജ്യങ്ങളിൽ  അടുത്ത കാലത്തു നടന്ന എല്ലാ കലാപങ്ങൾക്കും കാരണക്കാരായ സലഫി-ഇഖ്‌വാനി പുത്തൻവാദികളും ഉസ്താദിന്റെ സുന്നീ ആശയവും തമ്മിൽ ഉള്ള അന്തരം കൊണ്ട് തന്നെ ആണ് അവർ അവരുടെ ചാനലിലൂടെ ഇത്തരമൊരു ആരോപണങ്ങൾ ഉന്നയിക്കാൻ ഒരുമ്പെട്ടത്..

ഈയുള്ളവൻ ആ വീഡിയോ സസൂക്ഷ്മം വീണ്ടു വീണ്ടും കാണുകയും അതിലെ ഈ പറയപ്പെട്ട പോലെയുള്ള *തട്ടിപ്പ് എന്താണെന്നു കണ്ടെത്താൻ ശ്രമിക്കുകയും ഉണ്ടായി.. പതിവ് പോലെ വിഫല ശ്രമം* ആയിരുന്നു അത് ..ഇതൊരു വഹാബി തട്ടിപ്പ് ആണെന്ന അനുമാനത്തിലേക്കാണ് അത് നയിച്ചത്,,

വീഡിയോയുടെ തുടക്കത്തിൽ തന്നെ ഒരു നെഗറ്റീവ് ചിന്ത ഉസ്താദിനെ കുറിച്ച് കാണുന്നവരിൽ ഉണ്ടാക്കാൻ വേണ്ടി '' ഇദ്ദേഹം ഇന്ത്യയിലെ അഹ്ലുസ്സുന്നയുടെ നേതാവും അനവധി ശരീഅത്ത് കോളേജുകളുടെ മേധാവി കൂടിയാണ് '' എന്ന് പറഞ്ഞ ശേഷം ഇയാൾ തുടർന്ന്  പറയുന്ന വാചകംശ്രദ്ധിക്കുക ,. '' പേര് കേൾക്കുമ്പോൾ അദ്ദേഹം ഇങ്ങനെയൊക്കെ ആണെന്ന് ധരിച്ചു ആളുകൾ വഞ്ചിതരായിപോകും, എന്നാൽ തീർത്തും വിപരീതമാണ് കാര്യം  '' നോക്കൂ..വിഷയം തുടങ്ങുന്നതിന്റെ മുന്നേ തന്നെ ഉസ്താദിനെ കുറിച്ച് മോശം ധാരണ ക്രിയേറ്റ്  ചെയ്തു ..ശേഷം കേൾക്കുന്ന വിഷയത്തിൽ എല്ലാം ആളുകൾ ''വഞ്ചകൻ '' എന്ന ലേബലിൽ ഉസ്താദിനെ ശ്രവിക്കുന്നു, അപ്പോൾ വഹാബിയുടെ ഫിത്നയുടെ തുടക്കാൻ എളുപ്പമായി..

അങ്ങനെ ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ചോദിക്കുന്നു.. ചുരുങ്ങിയ നിലക്ക് ,എന്നാൽ വ്യക്തമായി തന്നെ അത് വിശദീകരിക്കുന്നു... ശേഷം ചർച്ച ഷിയാക്കളിലേക്കു തിരിയുന്നു,,,
അവതാരകൻ ചോദിക്കുന്നു.. " ഇന്ത്യയിലെ മുസ്ലിം പള്ളികളും മത സ്ഥാപനങ്ങളും വലിയൊരു ശതമാനവും ശിയാക്കളുടെ കയ്യിലാണെന്ന കേൾക്കുന്നല്ലോ...'' ആദ്യ ചോദ്യം.. എനിക്കൊരു സംശയം,, ഇന്ധ്യയിൽ വളരെ തുലോം തുച്ഛമായ ഇങ്ങനെ ഒരു കേൾവി എങ്ങനെ ഈജിപ്ഷ്യൻ സലഫിക്ക് കിട്ടി?..ഉത്തരം സിമ്പിൾ,,ഇവിടെയുള്ള വഹാബികൾ ഇന്ധ്യയിലെ സുന്നികളായ പാരമ്പര്യ മുസ്ലിംകളെ ഷിയാ ആരോപണം നടത്തി ആ നിലക്കാണ് ഗൾഫ് സലഫികളിലേക്കു പരിചയപ്പെടുത്തിയത്..അപ്പോൾ ഇന്ത്യയിലെ ഭൂരിപക്ഷ ആരാധനാലയങ്ങളും പാരമ്പര്യ സുന്നികൾ ആണ് നടത്തുന്നത് എന്നത് ''ശിയാക്കൾ ആണ് നടത്തുന്നത്  " എന്ന നിലക്ക് വഹാബി പുറം നാട്ടിൽ പ്രചരിപ്പിച്ചു..  അങ്ങനെ ഈ അവതാരകനടക്കമുള്ള സലഫികളും ആ ധാരണയിൽ നിലകൊള്ളുന്നു ..
ഉസ്താദ് മറുപടി പറയുന്നു.. കാന്തപുരം: അല്ല. വളരെ അപൂര്വ്വമായിട്ടല്ലാതെ നമ്മുടെ അടുക്കല്‍ ശിയാക്കളില്ല. മുംബയില്‍ ശിയാ വിഭാഗങ്ങളില്‍ പെട്ട ബുഹ്ര (ബോറ) ക്കാരുണ്ട്. അവര്‍ കച്ചവടക്കാരാണ്.

(അതെ, ഉസ്താദ് പറഞ്ഞത് പോലെ തന്നെ ആണ് കാര്യങ്ങൾ,ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിലുള്ള ഒരു ചെറിയ ന്യൂനപക്ഷമാണ് ഷിയാ മുസ്ലിം.  2012 ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ മുസ്ലീം ജനസംഖ്യയിൽ 13 മുതൽ 14% പേർ മാത്രമാണ് ശിയാക്കൾ..നോർത്ത് ഇന്ധ്യയിൽ അങ്ങിങ്ങായി വളരെ കുറഞ്ഞ ശതമാനം പേര്...അവരിൽ തന്നെ മിക്ക പേരും കാര്യമായ ഒരു വിഭാഗീയ പ്രവർത്തനത്തിലോ അക്രമങ്ങളിലോ ഏർപ്പെടാതെ കച്ചവടവും കാര്യവുമായി ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരും..ഇസ്നാ അശരികൾ,ഇസ്മായിലികൾ തുടങ്ങിയ വിഭാഗങ്ങളാണ് ഇന്ത്യയിൽ ഉള്ള ഷിയാക്കളിൽ അധികവും അവരിൽ ഇസ്മായിളികളിൽ പെട്ടവരാണ് ദാവൂദി ബോഹ്റ ശിയാക്കൾ , ഗൾഫ് നാടുകളിൽ ജീവിക്കുന്നവർക്ക് സുപരിചിതമാണ് അവരുടെ വലിയ പുള്ളി തൊപ്പിയും നീളൻ വെള്ള ജുബ്ബയും , അവരിൽ പെട്ട ചിലർ മുൻപ് മോദിയുടെ ഒരു ചടങ്ങിനിടെ മോദിയുടെ മുന്നിൽ കുനിഞ്ഞു എന്തോ ചെയ്യുന്നത് സുഫിയാക്കൾ ബിജെപി യുടെ പാദസേവകർ ആയി എന്ന തലക്കെട്ടോടു കൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.. ഇന്ത്യയിലും പാകിസ്ഥാനിലും മധ്യാഫ്രിക്കയിലും തൈക്കനാഫ്രിക്കയിലും മറ്റുമുള്ള ശീഈ വിഭാഗമാണ് ഇസ്മാഈലിയ്യ)

അവതാരകന്‍: അവരുടെ വിശ്വാസങ്ങളില്‍ താങ്കളുടെ എതിര്‍പ്പുകള്‍ എന്തൊക്കെയാണ്?

കാന്തപുരം: അല്ലാഹു അ'അലം !( അല്ലാഹുവാണ് അറിവുള്ളവൻ)  നമ്മള്‍ അവരിലേക്ക്‌ നോക്കാറില്ല. അവര്‍ നമ്മിലേക്കും നോക്കാറില്ല.

(അവർ അവരുടെ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നു, നമ്മൾ നമ്മുടെ കാര്യങ്ങളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു , ഈജിപ്ത് പോലുള്ള അറബ് നാടുകളെ അപേക്ഷിച്ചു ഇന്ത്യയിലെ നല്ല സാഹചര്യത്തിൽ  എല്ലാവരും ഭരണഘടനാ നൽകുന്ന സ്വാതന്ത്ര്യം അനുഭവിച്ചു പ്രവർത്തിക്കുന്നു)

അവതാരകന്‍: അല്ലാ .. ഞാനുദ്ദേശിക്കുന്നത്‌ , ഖുര്‍ആനിന്റയും സുന്നത്തിന്റെയും വിഷയത്തില്‍  അവരുടെ വിശ്വാസമെന്താണ്..?

കാന്തപുരം : അവര്‍ക്ക് പ്രത്യേകമായ ചില വിശ്വാസങ്ങളാണ്. (  _ശെരിയല്ലേ ഉസ്താദ് പറഞ്ഞത് , അവരുടേത് നമ്മുടേത് പോലുള്ള വിശ്വാസങ്ങളല്ല, മുസ്ലിം മുഖ്യ ധാരയിൽ നിന്ന് വിഭിന്നമായി ധാരാളം പിഴച്ചതും പുതു നിർമിതവുമായ വാദങ്ങളുമായി ആണ് ശിയാക്കൾ ജീവിക്കുന്നത്.. പ്രവാചകനായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ കുടുംബ പരമ്പരയുടെയും നേതൃത്വം (അഹ്‌ലുൽ ബൈത്ത്)മാത്രം അംഗീകരിക്കുന്ന ഈ വിഭാഗം പ്രവാചകനുശേഷം ഇസ്ലാമിക സമുദായത്തിന്റെ നേതൃത്വമേറ്റെടുത്ത ആദ്യത്തെ മൂന്നു ഖലീഫമാരെ അംഗീകരിക്കുന്നില്ല. പ്രവാചകന്റെ പത്നിയായ ഖദീജയ്ക്കുശേഷം രണ്ടാമതായി ഇസ്ലാം മതവിശ്വാസിയായിത്തീർന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും മരുമകനുമായ അലിയാണ്‌ യഥാർത്ഥത്തിൽ നബിതിരുമേനിയുടെ മരണശേഷം ഖലീഫയാവേണ്ടിയിരുന്നത് എന്നും മറ്റുള്ളവർ അലിക്കവകാശപ്പെട്ട ഖലീഫാ പദവി തട്ടിയെടുക്കുകയാണുണ്ടായത് എന്നും ഷിയാക്കൾ ഉറച്ചു വിശ്വസിക്കുന്നു. അലിയുടെ അനുയായികൾ എന്നപേരിലാണ്‌ ഈ വിഭാഗം സംഘടിച്ചതും ശക്തിയാർജ്ജിച്ചതും.
എഴുപതോളം ഉപഗ്രൂപ്പുകളായി വഴിപിരിഞ്ഞുനില്‍ക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അലിയാരെ സംബന്ധിച്ച് നേര്‍മാര്‍ഗത്തോട് യോജിക്കാത്ത പല വിശ്വാസങ്ങളുമുണ്ട്. അലിയാരുടെ കൃത്യമായ പദവിയും സ്ഥാനവും എന്താണെന്ന് നിര്‍വചിക്കുന്നതിലും അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ വരുന്നവരുടെ പദവിയെ സംബന്ധിച്ചും രൂക്ഷവും കടുത്തതുമായ അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും അവര്‍ക്കിടയിലുണ്ട്. ചിലരുടെത് ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ വാദങ്ങളാണെങ്കില്‍(ബിദ്അത്ത്) മറ്റുചിലരുടെത് തീര്‍ത്തും സത്യനിഷേധത്തിന്റെ(കുഫ്ര്‍) പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ ഏറ്റവും അപകടകരമായത് അലി(റ) ദൈവാവതാരമാണെന്ന് വിശ്വസിക്കുന്നവരുടെ നിലപാടാണ്. ഗുറാബിയ്യ വിഭാഗക്കാര്‍ മുഹമ്മദ് നബി(സ്വ)യോട് എല്ലാ അര്‍ത്ഥത്തിലും തുല്യനാണ് അലി(റ) എന്ന് പ്രചരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ നബിയായി നിയോഗിക്കാന്‍ അല്ലാഹുതീരുമാനിച്ചിരുന്നത് അലിയെ ആയിരുന്നെന്നും ദിവ്യസന്ദേശവുമായി വന്ന ദൂതന്‍ ജിബ്‌രീലിന് ആളുമാറി അബദ്ധം പിണയുകയായിരുന്നു എന്നുവരെ ഗുറാബിയ്യ വിഭാഗം വിശ്വസിക്കുന്നു. ഇക്കാര്യം ഖാളി ഇയാള്(റ) കിതാബുശ്ശിഫാഇലും വ്യാഖ്യാനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കല്‍ അലിയാര് തന്നെ പറഞ്ഞു: എന്റെ വിഷയത്തില്‍ രണ്ടുകൂട്ടര്‍ നാശമടഞ്ഞു. എന്നെ പരിധി വിട്ട് സ്‌നേഹിച്ചവരാണ് ഒന്ന്. മറ്റേത് പരിധിവിട്ട് ദേഷ്യം കാണിച്ചവരും(മുസ്‌നദു അഹ്മദ് 1/160, ഫളാഇലുസ്സ്വഹാബ 2/ 565 എന്നിവ കാണുക. മറ്റൊരിക്കല്‍ പറഞ്ഞതിങ്ങനെ: ഒരു വിഭാഗം എന്നെ അതിരുവിട്ട് സ്‌നേഹിക്കും. ആ സ്‌നേഹം നിമിത്തം തന്നെ നരകത്തിലെത്തിച്ചേരും. തഥൈവ, ഒരു കൂട്ടര്‍ കോപം വെച്ചുപുലര്‍ത്തും. നരകാവകാശികളായിത്തീരും(ഇബ്‌നുഅബീ ആസ്വിമിന്റെ അസുന്നയില്‍(2/195) ഇതുദ്ധരിച്ചിട്ടുണ്ട്. പരിധിവിട്ട് സ്‌നേഹപ്രകടനം നടത്തി ഒടുവില്‍ കുഫ്‌റിലേക്കും തദ്വാരാ നരകത്തിലേക്കും എത്തിച്ചേരുമെന്ന് പറയപ്പെട്ടത് ശിയാക്കളെ കുറിച്ചാണെന്ന് അനേകം പണ്ഡിത ശ്രേഷ്ഠര്‍ വ്യക്തമാക്കിയിട്ടുണ്ട്. അലി തന്നെയാണ് അല്ലാഹു എന്നുവരെ അവര്‍ പറഞ്ഞുവല്ലോ

ഇസ്‌നാ അശ്‌രികളുടെ പ്രധാന ആശയങ്ങള്‍
1.     ഇമാമത്ത്: നബി(സ)ക്കു ശേഷം മത-രാഷ്ട്രീയ രംഗത്തു സമുദായത്തിനു നേതൃത്വം നല്‍കാന്‍ പന്ത്രണ്ടു നേതാക്കന്മാര്‍ (ഇമാമുകള്‍) നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമന്‍ അലി(റ)യാണ്. അദ്ദേഹമാണ് തന്റെ പിന്‍ഗാമിയെന്ന് നബി(സ) ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അത് പിന്നീട് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ തുടങ്ങിയ സ്വഹാബികള്‍ മറച്ചുവെക്കുകയായിരുന്നു.
2.     ഇസ്വ്മത്ത്: ഇമാം പരിശുദ്ധരും പാപസുരക്ഷിതനുമാണ്. മറവി, അബദ്ധം തുടങ്ങിയവയൊന്നും ഇമാമിനുണ്ടാവുകയില്ല. ഇമാമിന്റെ വാക്കുകള്‍ ഇസ്‌ലാമിന്റെ നിയമമാണ്. ഇവര്‍ നബി(സ)യുടെ വസ്വിയ്യുമാരാണ്. ശരീഅത്തിന്റെ രഹസ്യങ്ങളെല്ലാം നബി(സ) ഇവരുടെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. നബി(സ) അലിയാരെ ഏല്‍പ്പിച്ചു. അലി അടുത്ത ഇമാമിനെയും. ഇങ്ങനെ ഓരോരുത്തരും പിന്‍ഗാമിയെ ഏല്‍പ്പിക്കുന്നു. ഇവരെല്ലാം വന്നതിനു ശേഷമാണ് ശരീഅത്ത് പൂര്‍ത്തിയാകുക.
3.     ഇല്‍മുല്ലദുന്നി: ഇമാമിന് നബി(സ)യില്‍ നിന്നു ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ അഭൗതികജ്ഞാനം ലഭിക്കുന്നു. ഇതുകൊണ്ടവര്‍ പ്രവാചകന്മാരെ പോലെ ശരീഅത്ത് വ്യാഖ്യാനിക്കുന്നു. നബിയുടെയും ഇമാമിന്റെയും ഇടയിലെ വ്യത്യാസം വഹ്‌യ് മാത്രമാണ്.
4.     മുഅ്ജിസത്ത്: ഇമാമില്‍ നിന്നു പ്രകടമാകുന്ന അമാനുഷിക സംഭവങ്ങള്‍ പ്രവാചകന്മാരുടേതു പോലെ മുഅ്ജിസത്താണ്. ഒരു ഇമാം തന്റെ പിന്‍ഗാമിയെ ഖണ്ഡിതമായി പ്രഖ്യാപിച്ചില്ലെങ്കില്‍, അടുത്ത ഇമാം അമാനുഷിക പ്രകടനങ്ങള്‍ കൊണ്ട് തന്റെ ‘ഇമാമിയ്യത്ത്’ തെളിയിക്കണം.
5.     തഖിയ്യ: ആവശ്യഘട്ടങ്ങളില്‍ അത്മ രക്ഷാര്‍ത്ഥം സത്യം മറച്ചുവെക്കലാണിത്. ഇത് പുണ്യകര്‍മ്മവും മതത്തിന്റെ അടിത്തറയുമാണ്. അലി(റ) ആദ്യത്തെ മൂന്ന് ഖലീഫമാരെ ബൈഅത്തു ചെയ്തത് ‘തഖിയ്യ’ പ്രകാരമാണ്. ‘തഖിയ്യ’ അനുസരിച്ച് ഒരു ശീഇക്ക് സുന്നികള്‍ക്കിടയില്‍ സുന്നിവേഷവും ഖവാരിജുകള്‍ക്കിടയില്‍ ആവേഷവും കെട്ടാം. ക്രിസ്ത്യാനികള്‍ക്കിടയില്‍ സൂപ്പര്‍ ക്രിസ്ത്യാനിയാകലും ജൂതന്മാര്‍ക്കിടയില്‍ ഉത്തമ ജൂതനാകലും തഖിയ്യ അനുസരിച്ച് പുണ്യം.
6.     റജ്അ: മുമ്പ് ‘സിര്‍ദാബി’ല്‍ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാം അന്ത്യനാളില്‍ മടങ്ങിവരും.
7.     ബറാഅ: അലിയെ ഒന്നാം ഖലീഫയായി അംഗീകരിക്കാത്ത അബുബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നീ സ്വഹാബികളില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കുന്നു. അലി(റ)ക്ക് മുമ്പ് ഖലീഫമാരായതിലൂടെ അവര്‍ ചെയ്തത് മഹാ അപരാധമാണെന്നും ശാപവചനങ്ങള്‍ക്ക് അര്‍ഹരാണെന്നും വാദിക്കുന്നു.
8.     ബദാഅ്:ഏതെങ്കിലും പുതിയ സംഭവങ്ങളുണ്ടായാല്‍ അല്ലാഹു തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തും എന്ന വിശ്വാസമാണിത്. ആറാമത്തെ ഇമാമായ ജഅ്ഫര്‍ സ്വാദിഖ് മകന്‍ ഇസ്മാഈലിനെ ആദ്യം പിന്‍ഗാമിയായി നിശ്ചയിക്കുകയും പിന്നീട് ഇസ്മാഈല്‍ മരിച്ചപ്പോള്‍ മറ്റൊരു പുത്രനായ മൂസല്‍ കാളിമിനെ പിന്‍ഗാമിയായി നിശ്ചയിച്ചതും ‘ബദാഅ്’ പ്രകാരമാണത്രെ.
9.     മുത്അ: തുറന്ന ലൈംഗികതക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള താല്‍കാലിക വിവാഹമാണിത്. മുത്അയുടെ പ്രത്യേകത ഇവയാണ്.
എ) ആര്‍ക്കും എപ്പോഴും എവിടെവെച്ചും ആകാം. (ബി) വിവാഹ വാക്യം ഉരുവിട്ടാല്‍ മതി, സാക്ഷികളുടെ ആവശ്യമില്ല. (സി) പ്രത്യേക കാലവധിയില്ല. അഞ്ചു മിനിട്ടോ ഒരു ദിവസമോ നൂറു വര്‍ഷമോ ആകാം. (ഡി) ഒരു ഘട്ടത്തിലും പിതാവിന്റെ സമ്മതം ആവശ്യമില്ല. (ഇ) ഭര്‍ത്താവ് പാര്‍പ്പിടം, വസ്ത്രം, മറ്റു ചെലവുകള്‍, ഒന്നും തന്നെ ഭാര്യക്കു നല്‍കേണ്ടതില്ല. (എഫ്) പുരുഷന് എത്ര ഭാര്യമാരെ വേണമെങ്കിലും ഒരു ഉപാധിയും ഇല്ലാതെ വെച്ചുകൊണ്ടിരിക്കാം (ജി) ഏതവസ്ഥയിലും ഇടപാട് ദുര്‍ബലപ്പെടുത്താം. (എച്ച്) ദീക്ഷാ (ഇദ്ദ) കാലത്ത് ജീവിത ചെലവ് ഭര്‍ത്താവ് നല്‍കേണ്ടതില്ല. സാമൂഹ്യ-ധാര്‍മ്മിക പ്രശ്‌നങ്ങള്‍ക്കു വഴിതുറക്കുന്ന ഈ മുത്അ വിവാഹം ശീഇകള്‍ ഇറാനില്‍ നടപ്പാക്കിയതാണ്.
10.     മുസ്ഹഫു ഫാത്വിമ: തങ്ങളുടെ കയ്യില്‍ ‘മുസ്ഹഫു ഫാത്വിമ’ എന്ന പേരില്‍ ഒരു പ്രത്യേക മുസ്ഹഫ് ഉണ്ടെന്ന വാദം. നബി(സ) യുടെ ശേഷം സമുദായത്തിന്റെ നായകത്വം വഹിക്കേണ്ടത് അലിയും സന്താനപരമ്പരയുമാണെന്നു ഖുര്‍ആനിലുണ്ടായിരുന്നു. ‘ശൈഖാനി’യും ഉസ്മാനും അടക്കമുള്ള സ്വഹാബികള്‍ ഖുര്‍ആനില്‍ നിന്നും ആ ഭാഗം വെട്ടിമാറ്റി. ഇമാമുകളുടെ കയ്യിലുള്ള മുസ്ഹഫു ഫാത്വിമയില്‍ അതെല്ലാം ഉണ്ടത്രെ. (ഖുര്‍ആന്‍ തിരിമറി നടന്നു എന്ന ഈ വാദം വളരെ അപകടകരമാണ്. അതു തിരിച്ചറിഞ്ഞതുകൊണ്ടാവണം ആധുനിക ശീഈ പണ്ഡിതന്മാര്‍ പലരും മുസ്ഹഫു ഫാത്വിമയെ നിഷേധിക്കുന്നത്. സ്വാഗതാര്‍ഹം! പക്ഷേ, കുലൈനിയുടെ ‘കാഫി’യില്‍ അതിനെ സ്ഥിതീകരിക്കുകയാണ്).
ഇതു കൂടാതെ നിരവധി ആചാരാനുഷ്ഠാനങ്ങളിലും ആഘോഷ ചടങ്ങുകളിലും ‘ഇസ്‌നാ അശ്‌രികള്‍’ പൊതു മുസ്‌ലിംകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു
--------------
ജഅ്ഫരി മദ്ഹബിന്റെ പേരില്‍ ഇന്നു ശിയാക്കള്‍ നിരവധി ആചാരാനുഷ്ഠാനങ്ങളും മറ്റും കൊണ്ടുനടക്കുന്നു. ചിലതു കാണുക:
A.     ഭൂമിയിലോ ഭൂമിയുടെ ഉല്‍പന്നമായ കല്ല്, മുള, മരത്തടി പോലുള്ളവയിലോ മാത്രമാണ് സുജൂദ് ചെയ്യേണ്ടത്. മറ്റുള്ളവയില്‍ സാധുവല്ല.
B.     കര്‍ബലയിലെ ഹുസൈന്‍(റ)ന്റെ ഖബ്‌റിടത്തില്‍ നിന്നുകൊണ്ടുവരുന്ന മണ്ണിന്‍മേല്‍ സുജൂദ് ചെയ്യല്‍ വളരെ പുണ്യമുള്ളതാണ്.
C.     ഇപ്പോള്‍ ഇമാം തിരോധാനത്തിലായതു കൊണ്ട് ജുമുഅ നിര്‍ബന്ധമില്ല. പ്രതീക്ഷപ്പെടുന്ന ഇമാം തിരിച്ചുവന്നാല്‍ മാത്രമേ ജുമുഅ നിര്‍വ്വഹിക്കേണ്ടതുള്ളൂ.
D.     അഞ്ചു സമയത്തെ നിസ്‌കാരം മൂന്നു സമയത്തു നിസ്‌കരിക്കണം. ളുഹ്ര്‍, അസ്വര്‍, എന്നീ നിസ്‌കാരങ്ങളും മഗ്‌രിബ്, ഇശാ എന്നിവയും യാതൊരു കാരണമില്ലെങ്കിലും ജംഅ് ചെയ്യാം. യാത്രക്കാരനാകണമെന്നൊന്നുമില്ല.
E.     മുത്വലാഖ് അസാധുവാണ്. മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയാല്‍ അത് ഒരു ത്വലാഖായിട്ടാണ് പരിഗണിക്കപ്പെടുക.
F.     മുത്അ വിവാഹം അനുവദനീയം.
G.     തറാവീഹ് സംഘടിതമായി (ജമാഅത്ത്) നടത്തേണ്ടതില്ല. അത് ഉമര്‍(റ) കൊണ്ടുവന്ന ബിദ്അത്താണ്.
H.     വാങ്കിന്റെ അവസാന വാക്യത്തിന് മുമ്പ് ഹയ്യഅലല്‍ ഖൈര്‍ (നന്മയിലേക്ക് വരൂ) എന്നു ചേര്‍ക്കുന്നു.
I.     നിസ്‌കാരത്തില്‍ കൈ തൂക്കിയിടുന്നു.
J. ഖിയാസ് പ്രമാണമല്ല.
എന്നിങ്ങനെ നിരവധി ചെറുതും വലുതുമായ കാര്യങ്ങളാല്‍ അനുഷ്ഠാന മുറകളില്‍ ‘ഇസ്‌നാ അശ്‌രികള്‍’ വേറിട്ടുനില്‍ക്കുന്നു_

*തുടർന്ന് ഉസ്താദ് പറയുന്നു*

 *നമ്മള്‍ അവരിലേക്ക് നോക്കാറുമില്ല,* _(അതെ , നമ്മുടെ വിശ്വാസ അനുഷ്ടാന കാര്യങ്ങൾ സുവ്യക്തമായി ഇമാമുകൾ രേഖപ്പെടുത്തി വെച്ചിരിക്കെ ഷിയാക്കളിലേക്ക് നോക്കേണ്ടതോ പകർത്തേണ്ടതോ ആയി ഒന്നുമില്ല, അത് കൊണ്ട് തന്നെ )_  *അത് പഠിക്കാന്‍  പോകാറുമില്ല*
_(വിശ്വാസ കാര്യങ്ങളിൽ അവർ അവരുടേതായി രീതികൾ കൊണ്ട് നടക്കുന്നു എന്നല്ലാതെ മറ്റു നാടുകളിലെ പോലെ അപകടകരമായ സാഹചര്യം ഇല്ല ഞങ്ങളുടെ നാട്ടിൽ എന്നത് സത്യമായ കാര്യം തന്നെ അല്ലെ..)_
അഭിമുഖം തുടരുന്നു ..
അവതാരകന്‍:  *അവര്‍* മുസ്ലിംകള്‍ക്ക് ഒരു ഭീഷണിയാണോ?  (*അവർ എന്നാൽ* മേലെ പറയപ്പെട്ട ഉസ്താദിന്റെ നാട്ടിലെ *ന്യൂനാൽ ന്യൂന പക്ഷം വരുന്ന ശിയാക്കൾ* )

കാന്തപുരം : *അവരെ കൊണ്ട് നമുക്ക് യാതൊരു ഉപദ്രവവുമില്ല. അവര്‍ അതികവും കച്ചവടക്കാരാണ്..*
_( ഈ അർഥം നൽകിയതിന്റെ കൂടെ മനഃപൂർവം *വഹാബി വിട്ടു കളഞ്ഞ ഒരു പദമാണ്  ''في بلادنا = ഞങ്ങളുടെ നാട്ടിൽ '' എന്ന ഭാഗം* ,  അത് ഒഴിവാക്കിയാൽ ലോക തലത്തിൽ അവർ ഒരു ഭീഷണിയും സൃഷ്ടിക്കുന്നില്ല എന്ന വ്യാപകർത്തത്തിൽ ഉപയോഗിക്കാനും അതുവഴി ഉസ്താദിനെ തെറ്റിദ്ധരിപ്പിക്കാനും വഹാബിക്ക് കഴിയും എന്നതിനാൽ അത് മനഃപൂർവം വെട്ടി മാറ്റി...ഉസ്താദ് അഭിമുഖത്തിന്റെ തുടക്കം മുതൽ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ഇന്ത്യയിലെ ശിയാക്കളെ  കുറിച്ച് ചോദിച്ചു തുടങ്ങിയ നേരത്ത് ആ ശിയാക്കളെ കുറിച്ചുമാണ് മറുപടി പറയുന്നത്...മൊത്തത്തിൽ അല്ല... *ഇന്ത്യ അല്ലാത്ത പല നാടുകളിലും സുന്നി ഷിയാ സംഘട്ടനങ്ങൾ നിത്യ സംഭവമായിരിക്കെ ഇന്ത്യയിൽ അതിനെയെല്ലാം അപേക്ഷിച്ചു അത്തരം ഒരു സ്ഥിതിയും നിലവിൽ ഇല്ല,* ബോംബ് സ്ഫോടനങ്ങളും ചാവേർ അക്രമങ്ങളും ഷിയാ സുന്നി വിഭാഗങ്ങൾക്കിടയിൽ  പല അറബ് നാടുകളിലും പതിവാണ് ,അങ്ങനെ ഒരു ബുദ്ധിമുട്ടുകളും അല്ഹമ്ദുലില്ല നമ്മുടെ ഇന്ത്യ രാജ്യത്തു ഇല്ല, അതുകൊണ്ടു തന്നെ ആണ് ഈജിപ്ത് പോലുള്ള ഒരു നാട്ടിൽ വെച്ച് ഇന്ത്യയെ കുറിച്ച് അങ്ങനെ 'അവരെ കൊണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു ഉപദ്രവവും ഇല്ല ' എന്ന് പറഞ്ഞതും)

 ശേഷം അവതാരകന്‍: ഇറാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയോ അവരുടെ കാര്യത്തില്‍ ഇടപെടുകയും ചെയ്യുന്നുണ്ടോ?

കാന്തപുരം: ഇല്ല, അങ്ങനെയില്ല .
(അഭിമുഖം കഴിഞ്ഞു) ...

ശേഷം അവതാരകൻ ഒരു പരിപാടിക്കിടെ ഉസ്താദിന്റെ കൈ മുത്തുന്നതും വെള്ളം മന്ത്രിച്ച ഊതുന്നതും കാണിക്കുന്നു.. ഷിയാ ആചാരം എന്ന നിലക്ക് ആണ് അത് അവതരിപ്പിക്കുന്നത്... (ഊതുന്നതിനെ തുപ്പുന്നു ,അത് കുടിക്കുന്നു എന്നാക്കി മാറ്റിയിട്ടുണ്ട്‌ ഇയാൾ ) മന്ത്രിക്കൽ  ഇപ്പോൾ മുജാഹിദുകൾ തന്നെ നടത്തുന്നതിനാൽ അത് കൂടുതൽ തെളിവ് നിരത്തി സമർത്തിക്കേണ്ടതില്ല.. മസ്ജിദുൽ ഹറമിലെ മുദരിസ് വരെ ക്‌ളാസിനിടെ മാന്ത്രികൻ കൊണ്ട് വരുന്ന വെള്ളം നിറച്ച കുപ്പിയിലേക്ക് മന്ത്രിച്ചു ഓതുന്ന വീഡിയോ എല്ലാവരും ഒന്ന് മനസ്സിൽ കൊണ്ട് വരിക)

പിന്നെ കൈ മുത്തൽ ,, ഇതൊരു ആക്ഷേപാര്ഹവും ഷിയാ ആചാരവുമാണെന്നാണ് ഇപ്പോഴും ചില വിവരം കുറഞ്ഞ സലഫികളുടെ ധാരണ ... ഇമാം ബുഖാരി അടക്കം ധാരാളം പേരുടെ ലോക പ്രശസ്തമായ ഗ്രന്ഥങ്ങളിൽ ഉന്നത സ്ഥാനീയരായ ആലിമീങ്ങളുടെയും അഹ്ലു ബൈത്തിന്റെയും കൈ ,കാൽ മുത്തിയത് രേഖപ്പെടുത്തിയിട്ടുണ്ട്..എല്ലാ മദ്ഹബിലെയും ഫുഖഹാക്കളും അത് ചർച്ച ചെയ്തിട്ടുമുണ്ട്,  ദുനിയാവിന്റെ കാര്യത്തിലല്ലാതെ മഹാന്മാരുടെ കൈ ,തല,കാൽ തുടങ്ങിയവ മുത്തൽ  ദീനി കാര്യത്തിൽ പെട്ടതാണെന്നും നല്ലതാണെന്നും സുന്നത്താണെന്നും മഹാനായ നവവി തങ്ങളടക്കമുള്ളവർ പറയുന്നു...അങ്ങനെ ഇതര മദ്ഹബുകളിലും സമാനമായ അഭിപ്രായങ്ങൾ കാണാം ..
വായിക്കുന്ന മുജാഹിദുകൾക്ക് ഒരു ഉറപ്പിന് വേണ്ടി ഒരു ഉദ്ധരണി ഇവിടെ പോസ്റ്റാം..
ബഹുമാനപ്പെട്ട ഇമാം ബുഖാരി തങ്ങളുടെ കാൽ ചുംബിക്കാൻ ബഹുമാനപ്പെട്ട ഇമാം മുസ്ലിം തങ്ങൾ അനുമതി ചോദിക്കുന്ന ഭാഗം അല്ലാമാ ഇബ്നു കസീർ , അല്ലാമാ ദഹബി തുടങ്ങിയവർ ആൽബിദായയിലും സിയറിലും കൊണ്ട് വരുന്നത് നോക്കൂ..

أحمد بن حمدان القصار سمعت مسلم بن الحجاج وجاء إلى محمد بن إسماعيل البخاري فقبل بين عينيه وقال دعني حتى أقبل رجليك يا أستاذ الأستاذين وسيد المحدثين وطبيب الحديث في علله حدثك
Translation: Ahmed bin Hamdan al-Qasaar said that he saw Muslim bin Hajjaj (rah) i.e Imam Muslim R.A coming in the court of Imam Bukhari (rah) and kissed his forehead, "THEN HE ASKED HIS PERMISSION TO KISS HIS FEET" he then said: O Teacher of Teachers master of traditionalists and grand scholar on hadith weaknesses. [Al Bidayah wan Nihayah (11/33), Published by Maktaba al Ma'rif, Beirut, Lebanon]



2) Imam al-Dahabi in his Book: Sayyir A'laam An Nubala, Volume: 3, Page No: 3343, Under Biography of Imam Bukhari, Biography No: 4969, Published by : Bait Al Afkaar Ad Dawliya, lebanon  Year: 2004 സ്കാൻ ചെയ്ത പേജ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക http://www.ahlus-sunna.com/index.php?option=com_content&view=article&id=46&Itemid=29&limitstart=108



========
അവതാരകൻ അവസാന ഭാഗത്തു നടത്തുന്ന കളവു കൂടെ നോക്കാം .. '' ഇന്ത്യയില്‍ ശിയാക്കള്‍ ഉണ്ടോ എന്ന് തുടക്കത്തിലേ ഞാന്‍ ചോദിച്ചപ്പോള്‍  ഇന്ത്യയില്‍ ശിയാക്കള്‍ ഇല്ലാ എന്നാണു പറഞ്ഞത്'' .ഇങ്ങനെ ഒരു കാര്യം അവതാരകൻ അവസാനം തട്ടിവിടുന്നു... സത്യത്തിൽ ഉസ്താദ് എന്താണ് പറഞ്ഞത് എന്ന് ഒന്ന് കൂടെ ആ ഭാഗം കേട്ട് നോക്കൂ..'' ലൈസ ഇന്ദനാ ശീഅ ഇല്ലാ നാദിറൻ =ഞങ്ങളുടെ നാട്ടിൽ ശിയാക്കൾ വളരെ കുറച്ചല്ലാതെ ഇല്ല'' ഇതാണ് തുടക്കത്തിൽ ശിയാക്കൾ ഇല്ല എന്ന് വിചിത്ര വാദം പറഞ്ഞു എന്ന ഭാഗം... കോട്ടി മാറ്റലിന്റെ ഒരു ഉദാഹരണം..


അഭിമുഖത്തിൽ നിന്ന് വഹാബി അവതാരകന് ഒന്നും കിട്ടാത്തതിനാൽ  മറ്റു വഴികളിലൂടെ ഷിയാ ആണെന്ന് മുദ്ര കുത്താനുള്ള ശ്രമമാണ് ശേഷം നാം കാണുന്നത്,,,
ഇതിനായി ഉത്തരേന്ധ്യയിലെ ബറേൽവികൾ അർദ്ധ ഷിയകളും ഉസ്താദ് അവരിൽ പെട്ട ആളാണെന്നും അങ്ങനെ ഷിയാ തന്നെ ആണ് കാന്തപുരം ഉസ്താദ് എന്നും തട്ടിവിടുന്നു... ഈജിപ്തിലെ പ്രേക്ഷകർ ഇതൊക്കെ അണ്ണാക്ക് തൊടാതെ വിശ്വസിച്ചോളുമല്ലോ എന്ന മട്ടിൽ അങ്ങനെ കുറെ കളവുകൾ ,കള്ളാ ആരോപണങ്ങൾ ആയിരുന്നു വീഡിയോ നിറയെ,,
അർദ്ധ ഷിയാ എന്ന് ആരോപിച്ച ബറേൽവികൾ സത്യത്തിൽ ആരാണ്,,എന്താണ് അവരോട്  ഇത്ര എതിർപ്പ്?.

ഇന്ത്യാ രാജ്യത്തിന് അഹ്ലുസ്സുന്നയുടെ ശരിയായ ആശയങ്ങള്‍ സമര്‍പ്പിക്കുന്നതിനും സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന ഖാദിയാനികള്‍, ശീഇകള്‍, ദയൂബന്ദികള്‍, തഖ്ലീദ് വിരോധികള്‍ തുടങ്ങി മുഴുവന്‍ അവാന്തര വിഭാഗങ്ങളുടെയും ആദര്‍ശ പാപ്പരത്ത്വം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജീവിതം നീക്കിവെച്ച മഹാത്മാവായിരുന്നു *അല്ലാമാ അഹ്മദ് റസാഖാന്‍ ബറേല്‍വി(റ)*
. അതുകൊണ്ട് തന്നെ എല്ലാ നവീന വാദികളുടെയും അവാന്തര വിഭാഗങ്ങളുടെയും കണ്ണിലെ കരടായി അദ്ദേഹം മാറി. ജീവിതം മുഴുവനും വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും നീക്കിവെച്ച ഈ മഹാനെതിരെ ഇവരെല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടു. നിരവധി ആരോപണങ്ങള്‍ മെനഞ്ഞുണ്ടാക്കി. അദ്ദേഹത്തിന്‍റെ വൈജ്ഞാനിക സേവനങ്ങളെയും ഇടപെടലുകളെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ കത്തിജ്വലിച്ച് കൊണ്ടിരിക്കുന്ന സൂര്യനെ ഊതിക്കെടുത്താനാവില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. എന്നാലും ആ ശ്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ല..ബിദ്അത്തിന്‍റെ അടിവേരറുക്കുന്നതായിരുന്നു ശൈഖ് ബറേല്‍വിയുടെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും. ഇതില്‍ അരിശം പൂണ്ട തബ്ലീഗുകാര്‍ അദ്ദേഹത്തെ ശീഇസത്തിന്‍റെ ആലയത്തില്‍ തളച്ചിടാനുള്ള വിഫലശ്രമവും നടത്താറുണ്ട്. അലി(റ)ന്‍റെ വഫാത്ത് ദിനവുമായി ബന്ധപ്പെട്ട് ശീഇകള്‍ നടത്തുന്ന വിലാപ കര്‍മങ്ങളെ അആലില്‍ ഇഫാദ എന്ന ഗ്രന്ഥത്തിലൂടെ നിഷിദ്ധമാണെന്ന് അഅ്ലാ ഹസ്റത് സമര്‍ത്ഥിച്ചിട്ടുണ്ട്. ശിയാക്കള്‍ അവരുടെ നേതാക്കള്‍ക്കും അവരുടെ ഖബറുകള്‍ക്കും ചെയ്യുന്ന സുജൂദ് ഹറാമാണെന്ന് അസ്സുബദത്തു സ്സക്കിയ്യ എന്ന ഗ്രന്ഥത്തിലൂടെ പ്രാമാണികമായി സമര്‍ത്ഥിക്കുന്നു. മറ്റു പല ശിയാ ആചാര അനുഷ്ഠാനങ്ങളും മഹാന്‍ ശക്തമായി ഖണ്ഡിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ ശിയാവല്‍ക്കരിക്കുന്നതിനു പിന്നിലെ താല്‍പര്യം വ്യക്തമാണല്ലോ..
 
മഹാനായ ബറേല്‍വിയും അദ്ദേഹം ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും സമൂഹത്തിന് സമര്‍പ്പിച്ച ആശയവും ശീഇസമാണെന്ന്  ഇവര്‍ ജല്‍പ്പിക്കുന്നത് ശീഇസത്തിന്‍റെ വാദങ്ങള്‍ അദ്ദേഹത്തിനുണ്ടായത് കൊണ്ടല്ല. മറിച്ച് അദ്ദേഹത്തെ അവമതിക്കാനും മുസ്‌ലിം സമുദായത്തിനദ്ദേഹം ചെയ്ത സേവനങ്ങളെ ചെറുതായിക്കാണാനും മാത്രമാണ്. എന്നാല്‍ അഅ്ലാ ഹസ്റത്താവട്ടെ ശിയാക്കളുടെയും റാഫിളത്തിന്‍റെയും അബദ്ധ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഇരുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് 1. അര്‍റദ്ദുര്‍റാഫിള, 2. അആലില്‍ ഇഫാദ 3. ഗായതുത്തഹ്ഖീഖ് 4. അല്‍കലാമുല്‍ ബഹീ 5. ഇഅ്തിഖാദുല്‍ അഹ്ബാബ് 6. വജ്ഹുല്‍ മശൂഖ് 7. ജംഉല്‍ ഖുര്‍ആന്‍ 8. മത്ലഉല്‍ ഖമറൈന്‍ 9. അല്‍ ബുശ്റല്‍  ആജില 10. അസ്സലാസിലുല്‍ അന്‍ഖാ 11. അഅ്ലാമു സ്സ്വഹാബ 12. അര്‍ശുല്‍ ഇഅ്സാസി വല്‍ ഇക്റാം 13. ദബ്ബുല്‍ അഹവാത്ത് 14. അല്‍ അഹാദീസുര്‍രിവായ 15. അല്‍ ദുര്‍ഹുല്‍ വാലിജ് 16. അസ്സിംസാമുല്‍ ഹൈദരീ 17. അര്‍റാഇഹത്തുല്‍ അന്‍ബരിയ്യ 18. ലംഅത്തുശ്ശംഅ ലി ഹുദാശീഅത്തി ശ്ശനീഅ 19. ശര്‍ഹുല്‍ മത്വാലിബ് ഫീ മബ്ഹസി അബീ ത്വാലിബ് 20. അല്‍ അദില്ലതി ത്വാഇന ഫീ അദാഇല്‍ മലാഇന എന്നീ ഗ്രന്ഥങ്ങള്‍ ശീഇസത്തിന്‍റെ അടിവേരറുക്കുന്നതാണ്.

ശീഇസത്തെ ഖണ്ഡിക്കാന്‍ വേണ്ടി മാത്രം ഇത്രയധികം ഗ്രന്ഥങ്ങള്‍ രചിച്ച മഹാനായ അഅ്ലാ ഹസ്റത്തിനെ ശിയാക്കളുടെ ആലയില്‍ കെട്ടിയിടാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്കാവില്ല. എന്നിട്ടും അതിനു തയ്യാറാവുന്നത് തങ്ങളുടെ ആദര്‍ശത്തിലെ പിഴവുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ശൈഖ് ബറേല്‍വി ജാഗ്രത കാണിച്ചതിലുള്ള ഈര്‍ഷ്യത കൊണ്ടാണ്. തികഞ്ഞ ആത്മവഞ്ചനയും സ്വയം നിലനില്‍പിനായുള്ള പരക്കംപാച്ചിലുമാണിത്.
ഖുര്‍ആന്‍, തഫ്സീര്‍,  ഉസൂലുത്തഫ്സീര്‍, ഹദീസ്, ഉസൂലുല്‍ ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ് തുടങ്ങീ അമ്പത്തിഅഞ്ച് വിജ്ഞാന ശാഖകളില്‍ കിതാബ് രചിച്ച മഹാനുഭാവന്‍റെ ഗ്രന്ഥങ്ങള്‍ അറബി, ഉറുദു, ഫാരിസീ ഭാഷകളില്‍ വ്യാപിച്ച് കിടക്കുന്നതാണ്. മഹാന്‍റെ ഇല്‍മിന്‍റെ ആഴവും ഗഹനതയും ബോധ്യപ്പെടാന്‍ ഒരു ചെറിയ ഗ്രന്ഥം മാത്രം പരതിയാല്‍ മതിയാവും. അത്കൊണ്ട് തന്നെ ഇമാമിന്‍റെ ശിഷ്യഗണങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല മക്കയിലും മദീനയിലും മറ്റും പരന്നുകിടക്കുന്നു.
സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസധാര മുറുകെപ്പിടിക്കുന്ന വിശ്വാസികള്‍ ബറേല്‍വികള്‍ എന്നും അറിയപ്പെടുന്നു. സുന്നികളെ അഅ്‌ലാ ഹസ്‌റത്തിന്റെ നാമധേയത്തോട് ചേര്‍ത്താണ് അങ്ങിനെ വിളിക്കുന്നത്.
ഷിയാക്കൾക്കെതിരെ ധാരാളം ഗ്രന്ഥ രചനകൾ നടത്തിയ ഇമാം റസാ  ഖാൻ ബറേൽവി (റ) നെ അനുഗമിക്കുന്നതാണ് ഷിയാ ആയി ഉസ്താദിനെ ചിത്രീകരിക്കാൻ ഇവർ കണ്ടെത്തിയ മാർഗം !!! എത്ര വിരോധാഭാസം.. :)  ഷിയാക്കൾക്കു എതിരെ യുള്ള  ഇമാമിന്റെ രചനകളെ കവച്ചു വെക്കാൻ  ഒരെണ്ണം ഈ കേരള സലഫികൾ എഴുതിയത് ഉണ്ടോ?..ഇല്ല ,അങ്ങനെയുള്ളവരാണ് മഹാനെതിരെ കുതിര കയറാൻ വരുന്നത്...

കേരളം വഹാബികൾ കൊട്ടി ഘോഷിച്ചു കൊണ്ടാണ് ഈ അഭിമുഖ ക്ലിപ്പിനെ കൊണ്ട് നടക്കുന്നത്  ,പക്ഷെ ഷിയാ ബന്ധം ഉണ്ടെന്നു സ്ഥാപിക്കാൻ അതിൽ ഒന്നും ചൂണ്ടിക്കാണിക്കാൻ പറ്റുന്നുമില്ല..ഇടക്കൊരു വഹാബി പറഞ്ഞത് ക്യൂ നിന്നാണ് കൈ മുത്തുന്നത്, അത് ശിയാക്കളുടെ ആചാരം ആണെന്നാണ്. ശിയാക്കൾ എന്താണെന്നോ എന്ത് കൊണ്ട് അവർ മാറ്റി നിർത്തപ്പെടുന്നുവെന്നോ അവരുടെ പിഴച്ച വാദങ്ങൾ എന്താണെന്നോ ഒന്നും അറിയാതെ കണ്ണടച്ചു ഷിയാ ആരോപണം നടത്തുകാരാണ് സുന്നികളുടെ മേൽ ഇവർ ചെയ്തു കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാന് ഈ ശ്രമത്തിലൂടെ നാം കണ്ടത്,.ഷിയാ ബന്ധം ഉണ്ടെന്നു വരുത്തി തീർക്കാൻ വേണ്ടി നടത്തിയ ഒരു വിഫല ശ്രമം.

ഇതുമായി ബന്ധപ്പെട്ടു നല്ലൊരു വിശദീകരണ ക്ലിപ്പ് യൂ ട്യൂബിൽ വന്നതിന്റെ  ലിങ്കാണ് കുറിപ്പിന്റെ തുടക്കത്തിൽ കൊടുത്തത്....



ഇത്തരക്കാരുടെ കബളിപ്പിക്കലുകളിൽ നിന്നും വഞ്ചനകളിൽ നിന്നും  അല്ലാഹു നമ്മെയും ബന്ധപ്പെട്ടവരെയും കാക്കട്ടെ..ആമീൻ..

സാബിർ പൂനൂർ
0522552786