ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ഖബർ സിയാറത്ത്. Show all posts
Showing posts with label ഖബർ സിയാറത്ത്. Show all posts

Thursday, 20 July 2017

ഖബര്‍ സിയാറത്ത് - 2

ഖബര്‍ സിയാറത്ത്
________________________
ഇമാം നവവി(റ) പറയുന്നു: ഖബര്‍ സിയാറത്ത് സുന്നത്താണെന്നു പണ്ഢിതലോകത്തിന്റെ ഇജ്മാഉണ്ട് (ശറഹു മുസ്ലിം 1/314).
മരണസ്മരണ ഉണര്‍ത്തുകയും പാരത്രിക ജീവിതത്തെ ക്കുറിച്ചു അടിക്കടി ഓര്‍മ്മപ്പെടുത്തുകയുമാണ് ഖബ്റ് സിയാറത്തുകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അമ്പിയാക്കള്‍, ശുഹദാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരുടെ ഖബ്റ് സിയാറത്തുകൊണ്ട് ബറകത്തെടുക്കല്‍ കൂടി ലക്ഷ്യമാക്കുന്നു. തനിക്കുവേണ്ടിയും പരേതാത്മാക്കള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക, മഹാന്മാരെ മുന്‍നിറുത്തി പ്രാര്‍ഥിക്കുക എന്നിവയും സിയാറത്തു കൊണ്ടുദ്ദേശിക്കുന്നുണ്ട്. ഖബ്റ് സിയാറത്ത് സുന്നത്താണെന്നു ഫിഖ്ഹി ന്റെ ഗ്രന്ഥങ്ങള്‍ മിക്കവയും ഏകോപിച്ച് അഭിപ്രായപ്പെടുന്നു
(ശര്‍വാനി 3/200, മുഗ്നി 97).
ദീര്‍ഘകാലം ഒന്നിച്ചു കഴിഞ്ഞ സ്നേഹഭാജനങ്ങളാണ് ഇപ്പോള്‍ ഖബ്റില്‍ കിടക്കുന്നത്. നാം അനുഭവിക്കുന്ന സമ്പത്തും സൌകര്യങ്ങളും സ്ഥാനമാനങ്ങളും അവര്‍ മുഖേന നേടിയതാവാം. മരിച്ചുകഴിയുന്നതോടെ ഉറ്റവരുമായുള്ള നമ്മുടെ ബന്ധം മുറിയുന്നില്ല. മനുഷ്യന്‍ മരിക്കുന്നതോടെ എല്ലാം തീര്‍ന്നു എന്നു നാം വിശ്വസിക്കുന്നില്ല. മരിച്ചവര്‍ക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങളും പ്രാര്‍ഥനകളും മറ്റു സത്കര്‍മ്മങ്ങളും ഫലപ്രദമാണെന്നും അവര്‍ക്കുവേണ്ടി
ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ പ്രതിഫലം അവരുടെ ഖബ്റില്‍ ലഭിച്ചുകൊണ്ടിരിക്കുമെന്നും നിരവധി ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഖബ്റിന്നടുത്തുകൂടെ പോകുന്നവരെ ഖബറാളികള്‍ കാണുമെന്നും അവരുടെ സലാമിന്നു പ്രത്യുത്തരം ചെയ്യുമെ ന്നും ഹദീസിലുണ്ട്. പിന്‍ഗാമികള്‍ തന്നെ അവഗണിക്കുന്നത് കാണുമ്പോള്‍ പരേതാത്മാക്കള്‍ വിലപിക്കും.
അപരിചിതരെപ്പോലെ തന്റെ ഖബ്റിന്നടുത്തുകൂടെ നടന്നുപോകുന്നവരെ പറ്റി ഒരു പരേതാത്മാവ് വിലപിക്കുന്നതാണ് പൂര്‍വിക സൂഫികളില്‍ ഒരാളുടെ ഈ കവിത. എന്റെ സ്വന്തക്കാര്‍ അപരിചിതരെപ്പോലെ എന്റെ ഖബ്റിന്നടുത്തുകൂടെ നടന്നുപോകുന്നു. എന്നെ അറിഞ്ഞ ഭാവമില്ലാതെ. എന്റെ സ്വത്തുക്കള്‍ അനന്തരമെടുത്തവര്‍ എന്റെ കടങ്ങള്‍ തീര്‍ക്കുന്നതില്‍ ശുഷ്കാന്തി കാണിക്കുന്നില്ലല്ലോ….. എന്നിങ്ങനെയാണ് ഖബ്റില്‍ നിന്നുള്ള രോദനം.
അബൂഹുറയ്റ(റ) പറയുന്നു. ഒരാള്‍ തന്റെ സ്നേഹിതന്റെ ഖബ്റിന്നടുത്തുകൂടെ യാത്രചെയ്യുകയും സലാം പറയുകയും ചെയ്താല്‍ പരേതാത്മാവ് ആളെ തിരിച്ചറിയുകയും സലാം മടക്കുകയും ചെയ്യും. അപരിചിതനാണെങ്കിലും സലാം മടക്കും എന്നു നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ഖബ്റാളി ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് തന്റെ ഉറ്റവര്‍ വന്നു സിയാറത്തു ചെയ്യുമ്പോഴാണെന്നു മറ്റൊരു ഹദീസില്‍ കാണാം. ഉറ്റവരുടെ സന്ദര്‍ശനം അവര്‍ക്കു നേരമ്പോക്കായിരിക്കും.
ഖബ്റ് സിയാറത്ത് ചെയ്യുന്നതും ഖബ്റിന്റെ അഹ്ലിനു സലാം പറയുന്നതും ഖുര്‍ആന്‍ ഓതി ദുആ ചെയ്യുന്നതും സുന്നത്താണ് (മിന്‍ഹാജ്).
ഖബ്റുകളുടെ സമീപത്തുകൂടെ നടന്നുപോകുന്നവര്‍ പതിനൊന്നു തവണ സൂറത്തുല്‍ ഇഖ്ലാസ്വ് ഓതി പരേതാത്മാവുകള്‍ക്കുവേണ്ടി ഹദ്യ ചെയ്താല്‍ ഖബ്റ്സ്ഥാനില്‍ മറപെട്ടു കിടക്കുന്നവരുടെ എണ്ണമനുസരിച്ച് ഓതിയ വ്യക്തിക്കും പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞതായി അലി(റ)യില്‍ നിന്ന് ദാറഖുത്വ്നി നിവേദനം ചെയ്തു കാണാം. ഖബ്റ് സിയാറത്ത് വേളയില്‍ ഖുര്‍ആന്‍ ഓതി ദുആ ചെയ്താല്‍ അതു സത്യവിശ്വാസിയുടെ ശിപാര്‍ശയായി പരിഗണിക്കപ്പെടുമെന്നു റസൂല്‍ (സ്വ) പറഞ്ഞതായി ശറഹുസ്സ്വുദ്ദൂര്‍ (പേജ് 130) രേഖപ്പെടുത്തിയിട്ടുണ്ട്.
മരിച്ചവരുടെ മേല്‍ നിങ്ങള്‍ യാസീന്‍ സൂറഃ ഓതുക എന്ന അഹ്മദ്(റ)ന്റെ നിവേദനത്തിലുള്ള ഹദീസിന്റെ വ്യാപ്തിയില്‍ ഖബ്റിനടുത്തു വെച്ചുള്ള ഖുര്‍ആന്‍ പാരായണവും പെടുമെന്ന് പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നു.
വിവാദം വേണ്ട
ഖബ്റ് സിയാറത്ത് വിവാദ വിഷയമായതു ചില തെറ്റിദ്ധാരണകള്‍ മൂലമാണ്. ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത പ്രസിദ്ധമായ ഒരു ഹദീസില്‍
മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അഖ്സ്വാ, മസ്ജിദുന്നബവി എന്നീ പള്ളികളിലേക്കല്ലാതെ വാഹനയാത്ര സംഘടിപ്പിക്കരുത് എന്നാണീ ഹദീസിന്റെ താത്പര്യം. ഖബ്റ് സി യാറത്തല്ല ഹദീസിലെ വിഷയമെന്നു ഒറ്റനോട്ടത്തിലേ മനസ്സിലാക്കാവുന്നതേയുള്ളൂ. മേല്‍ പറഞ്ഞ മൂന്നു പള്ളികളില്‍ വെച്ചു നിസ്കരിക്കുന്നതിനു വളരെയേറെ പുണ്യമുണ്ടെന്നു മറ്റു ഹദീസുകള്‍ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്.
ഈ മൂന്നു പള്ളികള്‍ ഒഴികെ ലോകത്തുള്ള എല്ലാ പള്ളികള്‍ക്കും ഒരേ മഹത്വമാണ്. ചെറുതാവട്ടെ, വലുതാവട്ടെ, പഴയതാവട്ടെ, പുതിയതാവട്ടെ മഹത്വത്തിനു മാറ്റമില്ല. പള്ളിയില്‍ വെച്ചു നിസ്കരിക്കാനോ ഇഅ്തികാഫ് അനുഷ്ഠിക്കാനോ നേര്‍ച്ചയാക്കിയ ഒരാള്‍ക്കു ഏതു പള്ളിയില്‍ വെച്ചും അതു നിര്‍വഹിക്കാം. അടുത്തു പള്ളിയുണ്ടായിരിക്കേ ദൂരെയുള്ള പള്ളിയിലേക്കു പോകുന്നതിനെയാണു വിലക്കിയിരിക്കുന്നത്. വിശ്വപ്രസിദ്ധമായ മൂന്നു പള്ളികള്‍ ഒഴികെയുള്ള എല്ലാ പള്ളികള്‍ക്കും ഒരേ മഹത്വമാണെങ്കില്‍ പിന്നെന്തിനു പാഴ്ചിലവു ചെയ്തു ദൂരെയുള്ള പള്ളിയിലേക്കു പോകണം? ഈ ഹദീസ് ഖബ്റ് സിയാറത്തിനെ ഉദ്ദേശിച്ചല്ലെന്നു സാരം.
ഖബ്റ് സിയാറത്ത് സുന്നത്താണെന്നതു വ്യക്തമാണ്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മറ്റു മഹാന്മാരുടേതുമാണെങ്കില്‍ പ്രത്യേകിച്ചും. ഈ സുന്നത്തു കിട്ടാന്‍ യാത്ര ആവശ്യമാണെങ്കില്‍ ചെയ്യാതിരിക്കുന്നതെങ്ങനെ? സുന്നത്തു കിട്ടാന്‍ ഖബ്റുകള്‍ ഇങ്ങോട്ട് അന്വേഷിച്ചു വരണമെന്നു പറയാനാകുമോ? സിയാറത്ത് സുന്നത്താണെങ്കില്‍ അതിനുള്ള യാത്രയും സുന്നത്തു തന്നെ. സിയാറത്ത് സുന്നത്തും അതിനുള്ള യാത്ര നിഷിദ്ധവുമെന്ന നിയമം വിചിത്രമായിരിക്കുമല്ലോ!
നേരത്തെ നിരോധം
ഇസ്ലാമിന്റെ ആദ്യഘട്ടത്തില്‍ ഖബ്റ് സിയാറത്ത് നിരോധിച്ചതു ശരിയാണ്. ഞാന്‍ നിങ്ങളോട് ഖബ്റ് സിയാറത്ത് നിരോധിച്ചിരുന്നു. ഇനി നിങ്ങള്‍ സിയാറത്തു ചെയ്യുക (മുസ്ലിം 1/314). നബി(സ്വ) എല്ലാ രാത്രിയിലും ജന്നത്തുല്‍ ബഖീഅ് സിയാറത്തു ചെയ്യാറുണ്ടായിരുന്നെന്നും പരേതാത്മാക്കള്‍ക്കു സലാം പറയാറുണ്ടായിരുന്നെന്നും പ്രാര്‍ഥിക്കാറുണ്ടായിരുന്നെന്നും ആഇശാ(റ) പറയുന്നു (മുസ്ലിം 1/313). ഈ ഹദീസിന്റെ തുടര്‍ച്ചയായി ആഇശാ(റ) യില്‍ നിന്നുതന്നെ മുസ്ലിം മറ്റൊരു സംഭവം ഉദ്ധരിക്കുന്നുണ്ട്.
രാത്രിയുടെ ഏതോ നിമിഷത്തില്‍ നബി(സ്വ) വിരിപ്പില്‍ നിന്നെഴുന്നേറ്റു വസ്ത്രം ധരിച്ചു പുറത്തു പോകുന്നത് ആഇശാ(റ) അറിയുന്നു. മഹതി ശബ്ദമുണ്ടാക്കാതെ റസൂല്‍(സ്വ)നെ പിന്തുടരുന്നു. ബഖീഇല്‍ എത്തിയപ്പോള്‍ അവിടുന്നു അഹ്ലുല്‍ ഖുബൂറിനു സലാം പറഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്നു. ബീവി മാറിനിന്നു രംഗം വീക്ഷിക്കുന്നു. സിയാറത്തു കഴിഞ്ഞു തിരുമേനി തിരിഞ്ഞു നടക്കുന്നു. മഹതിയും വീട്ടിലേക്കു മടങ്ങുന്നു. റസൂല്‍(സ്വ)ന്റെ നടത്തം വേഗത്തിലാണെന്നു മനസ്സിലാക്കിയ ആഇശാ(റ) വേഗം നടക്കുന്നു. അതൊരു ഓട്ടമായി മാറുന്നു. തിരുമേനിക്കു മുമ്പ് വീട്ടിലെത്തി ബീവി ഉറങ്ങിയതുപോലെ കിടക്കുന്നു. അവരുടെ കിതപ്പ് കണ്ട് റസൂലിനു കാര്യം മനസ്സിലാകുന്നു. നിന്നെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് ഞാന്‍ തനിയേ എഴുന്നേറ്റു പോയതെന്നും ജന്നത്തുല്‍ ബഖീഇല്‍ പോയി സിയാറത്തു ചെയ്യാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടെന്നും തിരുദൂതര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ എങ്ങനെയാണു സിയാറത്ത് ചെയ്യേണ്ടതെന്നു ബീവി ചോദിക്കുന്നു. അവിടുന്നു പരേതാത്മാക്കള്‍ക്കു സലാം പറയേണ്ട വിധവും പ്രാര്‍ഥിക്കേണ്ട രീതിയും പഠിപ്പിച്ചു കൊടുക്കുന്നു.
സിയാറത്ത് നിരോധിച്ചിരുന്നെങ്കില്‍ മേല്‍പറഞ്ഞ ഹദീസുകളുടെ പൊരുളെന്ത്? ‘നിങ്ങള്‍
സിയാറത്ത് ചെയ്യുവിന്‍, അതു പരലോകസ്മരണ ഉണ്ടാക്കുന്നതാണ്’ എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ സിയാറത്ത് സുന്നത്താണെന്ന കാര്യം ഇജ്മാഅ് ആണ് (തുഹ്ഫ 3/199). നിശ്ചി ത വ്യക്തിയുടെ ഖബ്റ് സിയാറത്ത് ചെയ്യാന്‍ പോകുന്നവര്‍ ആദ്യം പൊതുവായും പിന്നീട് പ്ര ത്യേകമായും (മാതാപിതാക്കളോ മറ്റോ ആണെങ്കില്‍ അവരെ അബീ, ഉമ്മീ എന്നിങ്ങനെ) വിളിച്ചു സലാം പറയല്‍ സുന്നത്താണ് (തുഹ്ഫ). ഖബ്റ് സിയാറത്ത് സുന്നത്താണെന്ന കാര്യത്തില്‍ ലോക മുസ്ലിം പണ്ഢിതന്മാര്‍ ഏകോപിച്ചതായി ശറഹ് മുസ്ലിമില്‍ ഇമാം നവവി(റ) പ്രസ്താവിക്കുന്നു (പേജ് 314).
ഇസ്ലാമിന്റെ ആദ്യകാലത്ത് സിയാറത്ത് നിരോധിച്ചതിന്റെ താത്പര്യം അന്നത്തെ സാമൂഹിക ചുറ്റുപാടുകളും തൌഹീദ് സ്ഥിരപ്പെടുത്താനുള്ള പശ്ചാത്തലം ഭദ്രമാക്കലുമാണെന്നു വ്യക്തമാണ്. ജാഹിലിയ്യാ കാലത്തു ഖബ്റുകള്‍ ആരാധനാ കേന്ദ്രങ്ങളായിരുന്നു. പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും ദൈവങ്ങളായും ദൈവാവതാരങ്ങളായും കരുതി ആരാധിച്ചിരുന്നു. ഖബ്റുകള്‍ക്ക് ആരാധനകള്‍ അര്‍പ്പിച്ചിരുന്നു. സാമൂഹികമായി തന്നെ വന്‍ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ഖബറിടങ്ങളെ ചുറ്റിപ്പറ്റി നടന്നിരുന്നു. ഈ ചടങ്ങുകളുടെ കാതല്‍ തൌഹീദിന്റെ ആശയങ്ങളുടെ കണ്ഠകോടാലിയായിരുന്നു. ഇതില്‍ നിന്നു തെറ്റും ശരിയും വേര്‍തിരിക്കുക പ്രയാസമായിരുന്നു. ഒരു താല്‍ക്കാലിക നിരോധനത്തിലൂടെ സമൂഹത്തിന്റെ ശ്രദ്ധ തൌഹീദിലേക്കു തിരിക്കുകയായിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ ശക്തമായതോടെ നിരോ ധം നീക്കി സിയാറത്തിന് അനുമതിയും പ്രോത്സാഹനവും നല്‍കുകയുണ്ടായി.
സ്ത്രീകളുടെ സിയാറത്ത്
__________________________
ഖബ്റ് സിയാറത്തിനു പോകുന്ന സ്ത്രീകളെ ശപിച്ചുകൊണ്ടുള്ള ഹദീസും നിരോധനകാലത്തുള്ളതാണെന്നു വ്യക്തം. കാരണം പൊതുനിരോധനം നീങ്ങിയശേഷം സ്ത്രീകളെയും സിയാറത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാരെ പോലെയല്ല സ്ത്രീകള്‍ക്ക് ഈ വിഷയത്തിലുള്ള വിധി. ഫിത്ന ഭയപ്പെടുന്നില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഖബ്റ് സിയാറത്ത് അനുവദനീയമാണ് (മഹല്ലി 1/351).
നബി(സ്വ)യുടെ ഖബ്റ് സിയാറത്ത് ചെയ്യുന്നത് സ്ത്രീകള്‍ക്കും സുന്നത്താണ്. മസ്ജിദുന്നബ വിയില്‍ സ്ത്രീകള്‍ക്ക് സിയാറത്തിനു പ്രത്യേകം സൌകര്യം ചെയ്തു കൊടുക്കുന്ന പതിവ് ഇന്നും തുടരുന്നു.  ഔലിയാക്കളുടെയും സ്വാലിഹുകളുടെയും അപ്രകാരം തന്നെ (ഫത്ഹുല്‍ മുഈന്‍). പുരുഷന്മാരെ പോലെ പൊതുവായ സുന്നത്ത് (സാധാരണക്കാരുടെ ഖബ്റ് സിയാറത്ത്) സ്ത്രീകള്‍ക്കില്ലാത്തതുകൊണ്ടാണ് അതവര്‍ക്ക് കറാഹത്താണെന്നു ഫുഖഹാക്കള്‍ വി വരിച്ചത്. മകന്റെയോ ഭര്‍ത്താവിന്റെയോ ഖബ്റ് സിയാറത്ത് സ്ത്രീ ചെയ്താല്‍ ഹറാമാണെന്നു പറയാന്‍ കഴിയില്ല. തന്റെ കുട്ടിയുടെ ഖബ്റിനരികെ കരഞ്ഞുകൊണ്ടിരുന്ന സ്ത്രീ യോട് þ- പെണ്ണേ, നീ ക്ഷമിക്കുക, അല്ലാഹുവെ ഭയപ്പെടുകയും ചെയ്യുക എന്നു ശാസിക്കുക മാത്രമാണു നബി(സ്വ) ചെയ്തത് (ബുഖാരി, മുസ്ലിം).
ആഇശാ(റ) നടത്തിയിരുന്ന ഖബ്റ് സിയാറത്ത് സംബന്ധിച്ചു ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസ് പ്രസിദ്ധമാണല്ലോ. ആഇശാ ബീവി(റ)യുടെ വീട്ടിലാണല്ലോ തിരുനബി(സ്വ) യെ ഖബറടക്കിയത്. ഭര്‍ത്താവിനെ ഖബ്റടക്കിയ മുറിയാണെന്ന സ്വാതന്ത്യ്രത്തോടെ ഹിജാബൊന്നും കാര്യമായി പാലിക്കാതെ അവിടം സിയാറത്ത് ചെയ്തിരുന്നതായി ബീവി പറയുന്നു. പിന്നെ പിതാവിനെയും തൊട്ടടുത്ത് മറവു ചെയ്തു. അപ്പോഴും ഹിജാബിന്റെ കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അന്യനായ ഖലീഫാ ഉമര്‍(റ)വിനെ അതേ മുറിയില്‍ മറമാടിയപ്പോള്‍ പൂര്‍ണ പര്‍ദ്ദയോടെയല്ലാതെ ആ മുറിയില്‍ പ്രവേശിക്കാറില്ലായിരുന്നു എന്നു ബീവി പറയുന്നു. സ്ത്രീകളുടെ സിയാറത്ത് സംബന്ധിച്ച നിയമവശങ്ങളുടെ ഏതാണ്ടെല്ലാ വിശദാംശങ്ങളും ഈ ഹദീസിലുണ്ട്.
അന്യപുരുഷന്മാരുമായി കാണുകയും കൂടിക്കലരുകയും ചെയ്യുന്ന അവസ്ഥയില്‍ ഖബ്റ് എത്ര വലിയ മഹാന്റേതാണെങ്കിലും സ്ത്രീകളുടെ സിയാറത്ത് അങ്ങേയറ്റം അപലപനീയവുമാണ്.
ഖബ്റുകള്‍ കെട്ടിപ്പൊക്കല്‍
___________________________
ഖബ്റുകള്‍ കെട്ടിപ്പൊക്കലും കുമ്മായമിടലും അതിന്മേല്‍ എഴുതിവെക്കലും കറാഹത്താണ് (മഹല്ലി 1/350).
ആവശ്യമില്ലാതെ ഖബ്റുകള്‍ കെട്ടിപ്പൊക്കുന്നത് കറാഹത്താണ്. അതു പൊതുസ്ഥലത്താണെങ്കില്‍ ഹറാമുമാണ് (ഫത്ഹുല്‍മുഈന്‍).
ഇതു സാധാരണക്കാരുടെ വിധിയാണ്.
സാധാരണ ജനങ്ങളുടെ ഖബ്റുകള്‍ കെട്ടിടങ്ങള്‍ക്കുള്ളിലാക്കി രമ്യഹര്‍മ്യങ്ങള്‍ നിര്‍മ്മിക്കുന്നത് തീര്‍ത്തും അനാവശ്യവും പൊതുസ്ഥലത്താണെങ്കില്‍ അനധികൃതമായ കയ്യേറ്റവുമാണ്. സമൂഹത്തിന് ഈ കെട്ടിപ്പൊക്കല്‍ കൊണ്ട് ഒരു കാര്യവുമില്ല. ഈ നിയമത്തില്‍ നിന്നു അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങള്‍ ഒഴിവാണെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പറയുന്നു. സ്വാലിഹീങ്ങളുടെ ഖബ്റ് കെട്ടിപ്പൊക്കല്‍ അനുവദനീയമാണ്. അതു ഖുബ്ബയാണെങ്കിലും ശരി. സിയാറത്ത് സജീവമാക്കലും ബറകത്തെടുക്കലും ഉദ്ദേശിച്ചാണിത് (ഇആനത്ത് 1/120).
മഹാത്മാക്കളുടെ ഖബ്റ് സിയാറത്തിനു വരുന്നവരുടെ സൌകര്യത്തിനു വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതും മറ്റും അനുവദനീയമാണ്. ഈ ചര്യയും ലോക മുസ്ലിംകള്‍ക്കിടയില്‍ ഏകാഭിപ്രായമുള്ളതാണെന്നു കാണാം. ലോകവ്യാപകമായിത്തന്നെ മഹാന്മാരുടെ പടുത്തുയര്‍ത്തിയതും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുമായ ഖബ്റുകള്‍ കാണാം. ഇതിന്നപവാദങ്ങളില്ല. എന്നാല്‍ ഭരണാധികാരികളെ സ്വാധീനിച്ചു പുത്തന്‍ തൌഹീദിന്റെ വക്താക്കള്‍ പുണ്യനഗരങ്ങളിലെ ഖബ്റുകളും മഖ്ബറകളും നിരത്തിയത് ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് നിര്‍മ്മിച്ച ഖബ്റുകളാണല്ലോ അവിടെ ഇടിച്ചു നിരത്തിയത്. പൂര്‍വീകര്‍ ശരിയെന്നു വിധിച്ചതു പിന്‍ഗാമികള്‍ തെറ്റെന്നു വിധിക്കുന്നതിലെ അര്‍ഥശൂന്യത ആര്‍ക്കാണു ബോധ്യമാകാത്തത്?
നബി കരീം(സ്വ) എന്നെ ഏല്‍പിച്ച ഒരു കാര്യം ഞാന്‍ നിന്നെ ഏല്‍പിക്കട്ടെ എന്നു അലി(റ) അബ്ദുല്‍ ഹയ്യാജിനോടു ചോദിച്ച ഹദീസാണ് ഖബ്റുപൊളി വിപ്ളവത്തിന്റെ അടിയാധാരം. മുസ്ലിം 1/312ല്‍ വിവരിച്ച ഈ ഹദീസില്‍ ഒരു പ്രതിമയും തകര്‍ക്കാതെ വിടരുതെന്നും ഉയര്‍ത്തപ്പെട്ട ഒരു ഖബ്റും നിരത്താതെ ബാക്കി വയ്ക്കരുതെന്നും പറയുന്നുണ്ട്. ഈ നിര്‍ ദ്ദേശം നബി(സ്വ)യാണ് അലി(റ)ന് കൊടുക്കുന്നത്. വികസിച്ചു വരുന്ന ഇസ്ലാമിക സാമ്രാജ്യത്തിലെ അജ്ഞാത ശവകുടീരങ്ങളാണ് ഈ ഹദീസിലെ താത്പര്യം.
ജാഹിലിയ്യത്തില്‍ ശവകുടീരങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം അറിയാവുന്നതുകൊണ്ടാണ്, ഇസ്ലാമിലേക്കു വന്ന ശേഷവും പഴയ താത്പര്യം നിലനില്‍ക്കാതിരിക്കാന്‍ അമുസ്ലിം ശവകുടീരങ്ങള്‍ തകര്‍ക്കുന്നതിനു നിര്‍ദ്ദേശിക്കപ്പെട്ടത്. സിയാറത്ത് സുന്നത്താകുന്നതു തന്നെ മറമാടിയ മയ്യിത്തു മുസ്ലിമിന്റേതാകുമ്പോള്‍ മാത്രമാണ്. മുസ്ലിമോ അമുസ്ലിമോ എന്നറിയാത്ത മയ്യിത്തിനു നിസ്കരിക്കാന്‍ കൂടി പാടില്ലെന്നാണ് ശറഹിന്റെ വിധി.
എങ്കില്‍ കുഫ്രിയ്യത്ത് കൂട്ടത്തോടെ ഇല്ലാതാവുകയും തൌഹീദ് അടിസ്ഥാനപ്രമാണമായി സ്വീകരിക്കുകയും ചെയ്ത ഒരു സമൂഹത്തില്‍ ശിര്‍ക്കിന്റെ പഴയ കുടീരങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയല്ലാതെന്താണു ചെയ്യുക? ഒരൊറ്റ പ്രതിമയും തകര്‍ക്കാതെ വിടരുതെന്ന് ഈ ഹദീസില്‍ തന്നെ പറയുന്നുണ്ടല്ലോ. പ്രതിമകളുടെ സ്ഥാനം അലങ്കരിക്കുന്ന ശവകുടീരങ്ങളാണ് നീക്കം ചെയ്യാന്‍ കല്‍പിച്ചതെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ട്

Wednesday, 19 July 2017

ഖബര്‍ സിയാരത്തും കെട്ടി പൊക്കലും

ഖബര്‍ സിയാരത്തും കെട്ടി പൊക്കലും

സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ  സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 )

സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 )

നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 )


സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.

ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )

'' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )

ഖബര്‍‍ കെട്ടിപ്പൊക്കല്‍
ഇമാം ബുഖാരി(റ)അവിടത്തെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ഹജര്‍(റ)പറയുന്നു:وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്ന്‍ തെളിവുണ്ട്"(ഫത്ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന്നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.ഖസ്ത്വല്ലാനി(റ)പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)
ബഹു ഇബ്ന്‍ അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:
حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ്)
മേല്‍ വിവരിച്ചതില്‍ നിന്ന്‍ അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബര്‍ ഉയര്‍ത്തുന്നതും പരിപാലിക്കുന്നതും അനുവദനിയവും പുണ്യകരവുമാണ് എന്നാല്‍ സാദാരണക്കാരായ ആളുകളുടെ ഖബര്‍ പൊതുശ്മശാനത്തില്‍ ഹറാം(നിഷിദ്ദം)വും സ്വന്തം സ്ഥലത്താണങ്കില്‍ അനപലഷണിയമാണ്(കറാഹത്ത്)
 സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 ) സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 ) സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 ) ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്. ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 ) '' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )
ആണ്ട്,നേര്ച്ച,ഉറൂസ്
എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക് എതിരാണ്
എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر
"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു അബുബക്കര്‍,ഉമര്‍(റ)വും.
ജാറം മൂടലും വിളക്ക് കത്തികലും
ബഹു അബ്ദുല്‍ ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400
"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക് കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)
ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400
"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര്)
قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟
فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به :مسالك الحنفا للقسطلاني 612
ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?
ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ)

ഖബര്‍ സിയാറത്

ഖബര്‍ സിയാറത്
ഖബ്ര്‍ സിയാറത് ഇസ്ലാമില്‍ നേരത്തെ നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അനു വദിക്കുകയുണ്ടായി. മുസ്ലിം സമൂഹത്തിലേക്ക് ശിര്‍ക് വീണ്ടും കടന്നുവരുന്ന സാഹ ചര്യം ഇല്ലാതായ ശേഷമാണ് ഇസ്ലാം ഖബര്‍ സിയാറത് സുന്നതായി പ്രഖ്യാപിച്ചത്. “നബി(സ്വ)പറയുന്നു: നിങ്ങള്‍ക്ക് ഞാന്‍ ഖബ്ര്‍ സിയാറത് തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സിയാറത് ചെയ്തുകൊള്ളുക” (മുസ്ലിം, 7/46).
പ്രധാനമായി രണ്ടു രൂപത്തില്‍ ഈ വിഷയം അപഗ്രഥിക്കാം. ഒന്ന്: പുരുഷന്മാര്‍ക്കു മാത്രം സുന്നതായ ഖബ്ര്‍ സിയാറത്. സാധാരണ കുടുംബത്തില്‍ നിന്നോ മറ്റോ മരണ പ്പെട്ടവരുടെ ഖബര്‍ സിയാറത് പുരുഷന്മാര്‍ക്ക് മാത്രമാണ് സുന്നതാവുക. സ്ത്രീകള്‍ക്കു കൂടി സുന്നതായ ഖബ്ര്‍ സിയാറതാണ് രണ്ടാമത്തേത്. നബി (സ്വ) ഉള്‍പ്പെടെയുള്ള മഹാന്മാരുടെ ഖബ്റുകള്‍ സിയാറതു ചെയ്യല്‍ സ്ത്രീകള്‍ക്കും സുന്നതാണ്. പ്രമാണങ്ങ ളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെട്ടതാണിക്കാര്യം. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാ പിക്കുന്നു:
“അവര്‍ തങ്ങളുടെ ശരീരങ്ങളെ ദ്രോഹിച്ചു,(പശ്ചാതപിച്ചവരായി) താങ്കളെ സമീപിക്കു കയും അല്ലാഹുവിനോട് അവര്‍ പാപമോചനത്തിന് അര്‍ഥിക്കുകയും റസൂല്‍ അവര്‍ക്കു വേണ്ടി മാപ്പിരക്കുകയും ചെയ്താല്‍ (അവരെ സംബന്ധിച്ചു) വളരെയധികം പശ്ചാ താപം സ്വീകരിക്കുന്നവനും കരുണചെയ്യുന്നവനുമായി അല്ലാഹുവിനെ അവര്‍ കണ്ടെ ത്തുന്നതാണ്” (നിസാഅ് 64).
വിശ്വാസികള്‍ നബി (സ്വ) യെ സമീപിക്കണമെന്നും നബിയുടെ അടുക്കല്‍ വെച്ച് അല്ലാ ഹുവിനോട് പാപമോചനം അര്‍ഥിക്കണമെന്നും നബി(സ്വ)അവര്‍ക്കുവേണ്ടി പാപമോച നത്തിനര്‍ഥിക്കുമെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. ഇവിടെ നബി(സ്വ)യുടെ ജീവിത സമയത്തെന്നോ മരണശേഷമെന്നോ ഖുര്‍ആനില്‍ വേര്‍തിരിച്ചു പറഞ്ഞിട്ടില്ല. മരണശേ ഷവും നബി(സ്വ)വിശ്വാസികള്‍ക്ക് പാപമോചനത്തിനര്‍ഥിക്കുമെന്നു ഹദീസില്‍ വന്നിരി ക്കുന്നു.
“നബി(സ്വ)പറയുന്നു: എന്റെ ജീവിതം നിങ്ങള്‍ക്കു നന്മയാണ്. എന്റെ മരണവും നിങ്ങ ള്‍ക്ക് നന്മയാകുന്നു. നിങ്ങളുടെ കര്‍മങ്ങള്‍ എനിക്ക് വെളിവാക്കപ്പെടുന്നു. നിങ്ങളില്‍ നിന്ന് നന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കും. നിങ്ങളില്‍ തിന്മ കണ്ടാല്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ അല്ലാഹുവിനോട് പാപമോചനത്തിനര്‍ഥിക്കും”(ബസ്സാര്‍, മജ്മഉസ്സവാഇദ്, 9/24).
മരണാനന്തരവും നബി (സ്വ) വിശ്വാസികള്‍ക്കു വേണ്ടി പാപമോചനത്തിനര്‍ഥിക്കുമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അതിക്രമം കാണിച്ചു നബി (സ്വ) യെ സമീപിക്കുന്നവര്‍ എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നതാണ്. ‘വിശ്വാസികളായ പുരുഷന്മാ ര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി അങ്ങ് പാപമോചനത്തിനര്‍ഥിക്കുക’ (മുഹമ്മദ് 19) എന്ന് ഖുര്‍ആന്‍ പറയുന്നതില്‍ നിന്ന് ഇത് വ്യക്തമാകുന്നു.
മൂന്നു കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമായി. ഒന്ന്: നബി(സ്വ)യെ സിയാറത്തു ചെയ്യല്‍ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും സുന്നതാണ്. (മദീനയിലെ മസ്ജിദുന്നബവി യില്‍, തിരുമേനി(സ്വ)യെ സിയാറതു ചെയ്യുന്നതിന് സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ചെയ്തു കൊടുക്കുന്നത് ഇന്നും തുടര്‍ന്ന് പോരുന്നു) രണ്ട്: മരണശേഷവും നബി (സ്വ) വിശ്വാസികള്‍ക്ക് പാപ മോചനത്തിനര്‍ഥിക്കുന്നതാണ്. മൂന്ന്: മേല്‍ സൂക്തം നബി (സ്വ) യുടെ ഖബ്ര്‍ സിയാറത് ചെയ്യുന്നതിനു തെളിവാകുന്നു. ഖബര്‍ സിയാറതിനു വേണ്ടി നടത്തുന്ന യാത്രയും സുന്നതാണെന്നു മേല്‍ സൂക്തം തെളിയിക്കുന്നുണ്ട്. ‘ജാഊക’ അവര്‍ തങ്ങളുടെ അടുക്കല്‍ വന്നാല്‍ എന്ന പ്രയോഗം മദീനയിലുള്ളവര്‍ക്കുമാത്രമല്ല. ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ക്കും ബാധകമാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. പണ്ഢിതന്മാര്‍ ഇത് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
“സിയാറത്തിനു വേണ്ടിയുള്ള യാത്ര സുന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു. സിയാറത് ചെയ്യുന്നവനായി എന്റെ അരികില്‍ വന്നാല്‍ എന്ന ഹദീസില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്. സിയാറത് സുന്നതാണെന്ന് വ്യക്തമായാല്‍ അതിനുള്ള യാത്രയും സുന്ന താകുമല്ലോ. നബി(സ്വ)മദീനയില്‍ നിന് ശുഹദാക്കളുടെ ഖബ്റുകള്‍ സിയാറത് ചെയ്യുവാന്‍ പോകാറുണ്ടായിരുന്നു എന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടതാണ്. സമീപ പ്രദേശങ്ങളിലേക്കു യാത്രയാകാമെങ്കില്‍ വിദൂരത്തേക്കും ആകാവുന്നതാണല്ലോ” (വഫാഉല്‍വഫാ, 4/1364).
നബി(സ്വ)യുടെ ഖബ്ര്‍ സിയാറത് ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കുന്നുണ്ട്: ഇബ് നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം. “നബി (സ്വ) പറഞ്ഞു: എന്റെ ഖബര്‍ ആരെങ്കിലും സിയാറത് ചെയ്താല്‍ അവന് എന്റെ ശഫാഅത്ത് നിര്‍ബന്ധമായി.’ “സിയാറത് ചെയ്യാനായി ഒരാള്‍ എന്റെ അടുക്കല്‍ വന്നാല്‍ അന്ത്യദിനത്തില്‍ ഞാന്‍ അവന്റെ ശിപാര്‍ശകനാവുക എന്നത് അവന്റെ അവകാശമായിത്തീരുന്നുതാണ്” (ത്വബ്റാനി).
ഇബ്നു ഉമറി(റ)ല്‍നിന്ന് നിവേദനം: നബി(സ്വ)പറയുന്നു: “ഒരാള്‍ ഹജ്ജ് ചെയ്യുകയും എന്റെ മരണശേഷം എന്നെ സന്ദര്‍ശിക്കുകയും ചെയ്താല്‍ അവന്‍ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയാണ്” (വഫാഉല്‍ വഫാ 4 – 1342). നബി(സ്വ) പറയുന്നു: “ഹജ്ജു ചെയ്തു എന്നെ സന്ദര്‍ശിക്കാത്തവന്‍ എന്നോട് പിണങ്ങിയവനാ കുന്നു” (ദാറുഖുത്നി).
ഖബറില്‍ നിന്ന് ബറകത് തേടാമോ? തേടിയാല്‍ ലഭിക്കുമോ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ ചിലര്‍ ഉന്നയിക്കാറുണ്ട്. നബി(സ്വ)യുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്നുപോലും ബറകത് പ്രതീക്ഷിക്കാമെന്നാണ് ഇമാം മുസ്ലിം (റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസിലുള്ളത്. “നബി(സ്വ)ധരിച്ചിരുന്ന ജുബ്ബ സ്വഹാബിമാര്‍ സൂക്ഷിച്ചിരുന്നു. പില്‍ ക്കാലത്ത് ഈ വസ്ത്രം മുക്കിയെടുത്ത വെള്ളം അവര്‍ രോഗികള്‍ക്ക് ഔഷധമായി നല്‍കിയിരുന്നു”(സ്വഹീഹു മുസ്ലിം .വാ.14. പേ. 43).
നബി (സ്വ) യുടെ ശരീരത്തില്‍ സ്പര്‍ശിച്ച വസ്ത്രത്തിനു ഔഷധ വീര്യം ലഭിച്ചെങ്കില്‍, നബി (സ്വ) യുടെ തിരുശരീരം മറഞ്ഞു കിടക്കുന്ന മണ്ണിനും ഖബ്റിനും അതുമായി ബന്ധപ്പെട്ട സ്ഥലത്തിനുമെല്ലാം പുണ്യമുണ്ടാകേണ്ടതല്ലേ? ഉണ്ടെന്ന് മേല്‍ ഹദീസില്‍ നിന്നു വ്യക്തമാകുന്നു. ഇത് മനസ്സിലാക്കിയാണ് ഉമറുല്‍ ഫാറൂഖ് (റ) തന്റെ ഖബര്‍ നബി(സ്വ)യുടെ സമീപമായിരിക്കണമെന്നാഗ്രഹിച്ചത്. ഇബ്നുഹജര്‍ (റ) വിന്റെ വിവര ണം ശ്രദ്ധിക്കുക:
“ഖബര്‍ സജ്ജനങ്ങളുടെ സമീപമായിരിക്കണമെന്ന ആഗ്രഹവും അതുവഴി സജ്ജനങ്ങ ളില്‍ വര്‍ഷിക്കുന്ന അനുഗ്രഹങ്ങള്‍ (റഹ്മത്) തനിക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയു മാണ് ഉമര്‍(റ)വിനു തന്റെ ഖബര്‍ നബി(സ്വ)യുടെ സമീപമായിരിക്കണമെന്ന ആഗ്രഹ മുണ്ടാക്കിയത്” (ഫത്ഹുല്‍ബാരി 4/304).
ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തുന്നു: “ഔലിയാഇന്റെ മഖാമുകള്‍ തുല്യമല്ല. അല്ലാ ഹുവിങ്കല്‍ അവര്‍ക്കുള്ള പദവിയനുസരിച്ചു മഖാമുകളില്‍ നിന്നുള്ള ബറകത് ഏറിയും കുറഞ്ഞുമിരിക്കുന്നതാണ്” (ഇഹ്യാ, 1/291). “സജ്ജനങ്ങളുടെ ഖബര്‍ സിയാറത് ചെയ്യല്‍ സുന്നതാകുന്നത് അവരില്‍ നിന്ന് ബറകത് എടുക്കാന്‍ വേണ്ടിയാകുന്നു” (ഇഹ്യാഉലൂമിദ്ദീന്‍ 4/521).
ഇമാം ശാഫിഈ(റ)പറയുന്നു: “അബൂഹനീഫയെക്കൊണ്ട് ഞാന്‍ ബറകതെടുക്കുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഖബ്ര്‍ ഞാന്‍ സിയാറത് ചെയ്യുന്നു. എനി ക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ ഞാന്‍ രണ്ട് റക്അത് നിസ്കരിക്കുകയും അബൂ ഹനീഫ(റ)വിന്റെ ഖബ്റിനടുത്തുപോവുകയും ചെയ്യും. അദ്ദേഹത്തിന്റെ അരികില്‍ വെച്ചു ആവശ്യം അല്ലാഹുവിനോട് ചോദിക്കും. ഞാന്‍ തിരിച്ചു പോരുമ്പോഴേക്കും എന്റെ ആവശ്യം നിര്‍വഹിക്കപ്പെട്ടിരിക്കും” (താരീഖുബഗ്ദാദ് 1/123).
ഇത്രയും തെളിവുകള്‍ പോരേ മുസ്ലിംകള്‍ക്ക്? നബി(സ്വ)ഉള്‍പ്പെടെയുള്ള മഹാത്മാ ക്കളെ സിയാറത് ചെയ്യാനും അവരുടെ അടുക്കല്‍ നിന്ന് പ്രാര്‍ഥിക്കാനും അതില്‍ നിന്ന് ബറകത് നേടുവാനും അവരുടെയടുത്തേക്ക് യാത്ര ചെയ്യുവാനും ഇമാം ശാഫിഈ (റ), ഇമാം ഗസ്സാലി(റ)തുടങ്ങിയ പണ്ഢിതന്മാര്‍ തയാറായെങ്കില്‍ അതു തന്നെയാണ് ഉത്തമ മാതൃക.