ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 31 October 2018

നബി സ്നേഹം വിവിധ ശൈലിയിലാകട്ടെ!

🔵🔹🔵🔹🔵🔹🔵🔹🔵
*നബി സ്നേഹം*
*വിവിധ ശൈലിയിലാകട്ടെ.*

നബി(സ)യെ സ്നേഹിക്കണം,
അത് പ്രകടിപ്പിക്കണം എന്നതിൽ
തർക്കമോ സംശയമോ ഇല്ല.
പക്ഷേ, സ്നേഹം പ്രകടിപ്പിക്കാൻ ഏത് മാർഗം
സ്വീകരിക്കാമെന്നിടത്താണ് ചിലർ തർക്കിക്കുന്നത്.

സ്നേഹപ്രകടനത്തിന് ഒരു ഏകീകരണം
വേണമെന്നാണ് പുത്തൻ വാദികൾ
പറഞ്ഞു കൊണ്ടിരിക്കുന്നത്.
സത്യത്തിൽ സ്നേഹം പ്രകടമാകുന്നിടത്ത്
ഒരു ഏകീകൃത ശൈലി കൈവരുമോ?
സ്വഹാബികൾക്കിടയിലോ ഉത്തമ നൂറ്റാണ്ടിലോ
ഒരു ഏകീകൃത ശൈലി ഉണ്ടായിരുന്നോ? ഇല്ലല്ലോ.
വ്യത്യസ്ത ശൈലിയല്ലേ നബി സ്നേഹം പ്രകടിപ്പിക്കാൻ സ്വഹാബികൾ തന്നെ സ്വീകരിച്ചു കാണുന്നത്.

നബി(സ)യുടെ വഫാതിന് ശേഷം
മദീനയിലേക്ക് വരാതെ സ്നേഹം പ്രകടിപ്പിച്ചു
ബിലാൽ (റ).എന്നാൽ അബൂബകർ സിദ്ദീഖ് (റ)
മദീനയിൽ നിന്നിരിന്നു.

മദീനയിൽ നിന്ന് പുറത്ത് പോയില്ല,
മദീനയിലൂടെ ചെരിപ്പിട്ട് നടന്നില്ല, വാഹന പുറത്ത് കയറിയില്ല ഇമാം മാലിക് ( റ ) നബി സ്നേഹം പ്രകടമാക്കിയതിങ്ങനെയാണ്.ഈ പുതിയ ശൈലി സ്വീകരിച്ചത് ബിദ്അത്തായിപ്പോയെന്ന്
ഇമാം ശാഫിഈ (റ)യോ മറ്റേതങ്കിലും
ഇമാമുമാരോ പറഞ്ഞു കണ്ടില്ല.

ഇങ്ങിനെയെത്രയെത്ര ഉദാഹരണങ്ങൾ.....

അല്ലെങ്കിലും ഒരുമ്മയുടെ നാലു മക്കൾ ഒരേ രൂപത്തിലാണൊ സ്നേഹം പ്രകടിപ്പിക്കുന്നത് ?

എന്താണന്നറിയില്ല;
നമ്മുടെ നാട്ടിലെ ബിദഇകൾ ഈ വ്യത്യസ്ത ശൈലി
നബി സ്നേഹപ്രകടനത്തിന് സ്വീകരിക്കുന്നില്ല.അവർ സ്വഹാബികളെയും പൂർവ്വസൂരികളെയും പിൻപറ്റുന്നില്ല.
അല്ലാഹു നന്നാക്കട്ടെ -ആമീൻ

ഏതായാലും,
വിവിധ ശൈലികളിൽ നബി സ്നേഹം
പ്രകടിപ്പിക്കുന്നതിനാണ് സ്വഹാബികളുടെ
മാതൃക - അതിനാണ് നബി(സ)യുടെ പിന്തുണ.
നമുക്കത് സ്വീകരിക്കാം.
സ്നേഹം ഉള്ളടുത്ത് നിന്നേ അത് പ്രകടമാകൂ

✍🏻 Aboohabeeb payyoli
▫🔹▫🔹▫🔹▫🔹▫🔹▫🔹

ഖുതുബ പരിഭാഷയും ഹനഫീ പണ്ഡിതനായ ഇമാം കാസാനിയും പേർഷ്യൻ ഭാഷയും



ചോദ്യം:
ഒരു ഒഹാബീ പുരോഹിതൻ എഴുതുന്നു.

ഹനഫി പണ്ഡിതൻ  കാസാനി പറഞ്ഞു:
إذَا تَشَهَّدَ أَوْ خَطَبَ يَوْمَ الْجُمُعَةِ بِالْفَارِسِيَّةِ.
وَلَوْ أَمَّنَ بِالْفَارِسِيَّةِ، أَوْ سَمَّى عِنْدَ الذَّبْحِ بِالْفَارِسِيَّةِ، أَوْ لَبَّى عِنْدَ الْإِحْرَامِ بِالْفَارِسِيَّةِ، أَوْ بِأَيِّ لِسَانٍ كَانَ يَجُوزُ بِالْإِجْمَاعِ
الكتاب: بدائع الصنائع في ترتيب الشرائع(1/113)

الكاشاني (000 - 587 هـ = 1191 000 م)

ഒരാള്‍ ശഹാദ നിര്‍വ്വഹിച്ചാല്‍, അല്ലെങ്കില്‍ വെള്ളിയാഴ്ച ദിവസം ഖുതുബ നിര്‍വ്വഹിച്ചാല്‍ പേര്‍ഷ്യന്‍ ഭാഷയിൽ "ആമീന്‍" പറഞ്ഞാല്‍, ' മൃഗത്തെ അറുക്കുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ "ബിസ്മി" ചൊല്ലിയാല്‍, അല്ലെങ്കില്‍ ഹജ്ജിനോ ഉമ്രക്കോ ഇഹ്റാം നിർവ്വഹിക്കുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയില്‍"തല്ബീയത്തു" ചൊല്ലിയാല്‍, അതല്ലെങ്കില്‍ മറ്റു ഏത് ഭാഷയില്‍ ആയാലും ശരി അതനുവദനീയമാകും ഇജ്മാഹ് പ്രകാരം.

എന്ന് ഹിജ്ര 500-ല്‍ ജീവിച്ച ഇമാം കാസാനി.


ഇത് ഒരു ഒഹാബി പുരോഹിതന്റെ എഴുത്താണ് ഇത് ശരിയാണോ?

പേർഷ്യൻ ഭാഷയിൽ ഖുത്വുബ ഓതൽ അനുവദനീയമാണന്ന് ഇജ്മാഉണ്ട് എന്ന് ഇമാം കാസാനി (റ) പറഞ്ഞിട്ടുണ്ടോ?


ഹനഫി മദ്ഹബിൽ പേർഷ്യൻ ഭാഷയിൽ ഖുത്വുബ നിർവഹിക്കാമെന്നുണ്ടോ?

മറുപടി:

ഒഹാബി പുരോഹിതൻമാർ മതഗ്രന്ഥങ്ങളിൽ ജൂതൻമാരെ പോലും തോൽപ്പിക്കുന്ന വിധത്തിലുള്ള തിരിമറിയാണ് നടത്തുന്നത് എന്നതിന്ന് ഏറ്റവും വലിയ തെളിവാണിത്.

ജൂതൻമാർ ക്രിസ് ത്യാനികൾ മതഗ്രന്ഥങ്ങളിൽ തിരിമറി നടത്തുന്നവരാണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതാണ്.

 يحرفون الكلم عن مواضعه

ജൂത ക്രിസ്ത്യാനികളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിൻപറ്റുന്നവർ ഒഹാബി പുരോഹിതന്മാർ തന്നെയാണന്ന് താഴെ പറയുന്ന വിവരണത്തിൽ നിന്ന് ഗ്രഹിക്കാം.


ബഹുമാനപ്പെട്ട കാസാനി ഇമാമിന്റെ വാചകത്തിൽ ആദ്യഭാഗം കത്രിക വെച്ചിരിക്കുകയും അർഥത്തിൽ തിരിമറി നടത്തുകയും ചെയ്തിരിക്കുകയാണ്  ഈ ജൂത ഏജന്റുകൾ .

കാസാനി ഇമാം പറഞ്ഞ  യഥാർഥ വാചകം താഴെ നൽകുന്നു.

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

ولو أمن بالفارسية ، أو سمى عند الذبح بالفارسية ، أو لبى عند الإحرام بالفارسية ، أو بأي لسان كان يجوز بالإجماع ولو أذن بالفارسية قيل : إنه على هذا الخلاف ، وقيل : لا يجوز بالاتفاق ; لأنه لا يقع به الإعلام ، حتى لو وقع به الإعلام يجوز والله أعلم .( بداءع الصناءع)

മേൽ വാചകത്തിലെ തുടക്ക ഭാഗത്തിലെ
وعلى هذا الخلاف
എന്ന ഭാഗം ഒഹാബി പുരോഹിതൻമാർ അവരുടെ പ്രഭാഷണങ്ങളിലും പുസ്തകങ്ങളിലും ലേഖനങ്ങളിലും മറച്ചു വെച്ചിരിക്കുന്നു '

മുകളിൽ ചോദ്യഭാഗത്തുള്ളത് അവരുടെ ലേഖനത്തിന്റെ ഉദ്ധരണിയാണ്
അതിൽ

 إذا تشهد أو خطب يوم الجمعة بالفارسية

മുതലാണ് എഴുതിയിരിക്കുന്നത് -

എന്നിട്ട് അർഥവും തെറ്റിച്ചുനൽകിയിരിക്കുന്നു '

  കിതാബ് നോക്കാത്ത സാധുക്കളായ ആളുകളെ പറ്റിക്കുന്ന നബി (സ്വ) പറഞ്ഞ ദജജാലുകളും കദ്ധാബുകളും യഥാർത്തത്തിൽ ഒഹാബി പുരോഹിതൻമാർ തന്നെ യാണ് ഇതോടെ ഒന്നുകൂടി  തെളിഞ്ഞിരിക്കുന്നു.

കളവ് നടത്തൽ പരിശീലനത്തിന് വേണ്ടി
ലോകത്ത് കളവ് മൽസരം നടത്തി റക് സോണ സോപ്പും പെട്ടി സമ്മാനം വാങ്ങിയ ആദ്യ പ്രസ്ഥാനം ഒഹാബീ മത പുരോഹിതൻമാരാണല്ലോ?

ഖുതുബ അറബി ഭാഷയിലാവൽ ശർത്താണന്ന് കഴിഞ്ഞ കാല എല്ലാ പണ്ഡിതന്മാരും വ്യക്തമാക്കിയതാണ്.

എന്നിട്ടാണ്
അനറബി ഭാഷയിലുള്ള ഖുതുബ അനുവദനീയമാണന്ന് ഇജ്മാ  (പണ്ഡിത ഏകോപനം) ഉണ്ട് എന്ന് കാസാനി ഇമാം പറഞ്ഞു എന്ന ലോക കള്ളത്തരം തട്ടിവിടുന്നത് .

ഇവരുടെ ഫിത്നയിൽ നിന്നും നമ്മുടെ സമുദായത്തെ അല്ലാഹു കാക്കട്ടെ.


യഥാർത്ഥത്തിൽ ഇമാം കാസാനി (റ )എന്താണ് പറയുന്നത് എന്ന് നോക്കാം

ഖിറാഅത്തിന്റെ ഖദറിനെ വിവരിക്കുന്നതിൽ മുന്ന് ചർച്ചകൾ ഉണ്ട് ഒന്ന് മതിയാവുന്ന ( നിസ്കാരം സ്വഹീഹാവുന്ന ) തിലുള്ള അടിസ്ഥാനവുമായി ബന്ധപെട്ട നിർബമുള്ള അളവിനെ വിവരിക്കുന്നത്

നിസ്കാരത്തിൽ പേർഷ്യൻ ഭാഷയിൽ ഖുർആൻ ഓതിയാൽ (അത് തഹ് രീമിന്റെ കറാഹത്തോടെ)  നിസ്കാരം സ്വഹീഹാവുന്നതാണ്  മതിയാവുന്നതാണ് .

എന്ന് അബൂ ഹനീഫ ( റ ) പറയുമ്പോൾ അവരുടെ ശിഷ്യൻമാരായ അബൂ
യൂസഫ് (റ) മുഹമ്മദ് (റ) എന്നിവർ പറയുന്നത്  അറബിയിൽ ഓതാൻ അറിയുമെങ്കിൽ അറബിയിൽ തന്നെ ഓതന്നമെന്നും അറിയില്ലങ്കിൽ. പേർഷ്യൻ ഭാഷ മതിയാവുന്നതാണ് എന്നുമാണ്

وأما ) بيان قدر القراءة فالكلام فيه يقع في ثلاثة مواضع : أحدها - في بيان القدر المفروض الذي يتعلق به أصل الجواز ' - ..........

، ثم الجواز كما يثبت بالقراءة بالعربية يثبت بالقراءة بالفارسية عند أبي حنيفة سواء كان يحسن العربية أو لا يحسن ، وقال أبو يوسف ومحمد : إن كان يحسن لا يجوز ، وإن كان لا يحسن يجوز
بداءع الصناءع


ഇത് പറഞ്ഞതിന് ശേഷമാണ് കാസാനി ഇമാം പറയുന്നത്

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

 പേർഷ്യൻ ഭാഷയിൽ അത്തഹിയ്യാത്ത് ഓതുകയോ വെള്ളിയാഴ്ച്ച ഖുത്വുബ നിർവഹിക്കുകയോ ചെയ്താലും മേൽ അഭിപ്രായ വിത്യാസമാണുള്ളത്)

(അതായത്   നിസ്കാരത്തിൽ പേർഷ്യൽ ഭാഷയിൽ ഖിറാഅത്ത് നിർവഹിച്ചാൽ
 (അത് തഹ് രീമിന്റെ കറാഹത്തോടെ)
 നിസ്കാരം സ്വഹീഹാവുകയും
 മതിയാവുകയും
ചെയ്യുന്നതാണ് എന്ന് അബൂഹനീഫ ( റ ) ഇമാമും അവരുടെ ശിഷ്യൻമാരായ അബൂ
യൂസഫ് (റ) മുഹമ്മദ് (റ) എന്നിവർ പറയുന്നത്  അറബിയിൽ ഓതാൻ അറിയുമെങ്കിൽ അറബിയിൽ തന്നെ ഓതണമെന്നും അറിയില്ലങ്കിൽ. പേർഷ്യൻ ഭാഷ മതിയാവുന്നതാണ് എന്ന  അഭിപ്രായ വിത്യാസം പോലെയാണ്.


പേർഷ്യൻ
ഭാഷയിൽ ഖുത്വുബയും അത്തഹിയ്യാത്തും ചൊല്ലിയാലുമുള്ളത്

നിസ്കാരം സ്വഹീഹാവുമെന്നും സ്വഹീഹാവില്ലെന്നും രണ്ട് അഭിപ്രായമുണ്ട്

 ഇവിടെ എവിടെയാണ് പേർഷ്യൻ
ഭാഷയിൽ ഖുത്വുബ നിർവഹിക്കൽ അനുവദനീയമാണന്ന ഇജ്മാ ഉണ്ട് എന്ന വാക്ക്.?

 ഒരിക്കലും ഇതിൽ അങ്ങനെയില്ല
അത് ഒഹാബി പുരോഹിതന്മാരുടെ കല്ല് വെക്കാത്ത പച്ച നുണയും തിരിമറിയും  മാത്രമാണ് '

ഈ നുണ ഒപ്പിക്കാൻ വേണ്ടി ഈ പുരോഹിതൻമാർ ചെയതത്

وعلى هذا الخلاف
മേൽ വിവരിച്ച അഭിപ്രായ വിത്യാസമാണ് ഇവിടെ യുള്ളത്  എന്ന ഭാഗം മുഴുവനും വെട്ടിമാറ്റുകയാണ്.

 'കൊട്ടപ്പുറം സംവാദത്തിൽ ഇവർ ലാ എന്ന അക്ഷരം കട്ടപ്പോൾ സുൽത്വാനുൽ ഉലമാ എപി ഉസ്താദ് പി ടി കൂടിയതിന്റെ തുടർച്ച മാത്രമാണ്


ഒഹാബി പുരോഹിതൻ മാർ ജൂത ക്രിസ്ത്യാനികളെ ചാണിന് ചാണയും മുഴത്തിന് മുഴമായും  മത ഗ്രന്ഥങ്ങളിലെ തിരിമറി നടത്തുന്നതിൽ പിൻപറ്റുന്നതിന്റെ ഏറ്റവും ചെറിയ  ഉദാഹരണമാണിത്.

ഇമാം കാസാനിയുടെ കിതാബിൽ നിന്നും ഒഹാബി പുരോഹിതൻമാർ കട്ട ഭാഗവും ശേഷം പറഞ്ഞ വാചകത്തിലെ മൗലവിമാർ ദുർവ്യാഖ്യാനിച്ച ഭാഗ മടക്കമുള്ളതിന്റെ യഥാർത്ത അർഥമെന്ത് എന്ന് നമുക്ക് നോക്കാം

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

 പേർഷ്യൻ ഭാഷയിൽ അത്തഹിയ്യാത്ത് ഓതുകയോ വെള്ളിയാഴ്ച്ച ഖുത്വുബ നിർവഹിക്കുകയോ ചെയ്താലും മേൽ അഭിപ്രായ വിത്യാസമാണുള്ളത്.

ولو أمن بالفارسية ، أو سمى عند الذبح بالفارسية ، أو لبى عند الإحرام بالفارسية ، أو بأي لسان كان يجوز بالإجماع ولو أذن بالفارسية قيل : إنه على هذا الخلاف ، وقيل : لا يجوز بالاتفاق ; لأنه لا يقع به الإعلام ، حتى لو وقع به الإعلام يجوز والله أعلم .( بداءع الصناءع )

ഒരാൾ പേർഷ്യൻ ഭാഷയിൽ ആമീൻ പറയുകയോ അറവിന്റ സമയത്ത് ബിസ്മി ചൊല്ലുകയോ  ഇഹ്റാമിന്റ സമയത്ത് തൽബിയത്ത് ചൊല്ലുകയോ ചെയ്താൽ
അല്ലങ്കിൽ മറ്റു ഏത് ഭാഷയിൽ ചൊല്ലിയാലും ഇജ്മാഉ കൊണ്ട് മതിയാവുന്നതാണ് (ബ്ദാഇഉ സ്വനാഇഅ)

ഇതാണ് കാസാനി ഇമാം പറഞ്ഞ വാചകം .

ഇതിൽ ആദ്യം പറയുന്നത്


നിസ്കാരത്തിൽ പേർഷ്യൽ ഭാഷയിൽ ഖിറാഅത്ത് നിർവഹിച്ചാൽ
 (അത് തഹ് രീമിന്റെ കറാഹത്തോടെ)
 നിസ്കാരം സ്വഹീഹാവുകയും
 മതിയാവുകയും
ചെയ്യുന്നതാണ് എന്ന് അബൂഹനീഫ (റ) ഇമാമും അവരുടെ ശിഷ്യൻമാരായ അബൂ
യൂസഫ് (റ)മുഹമ്മദ് (റ) എന്നിവർ പറയുന്നത്  അറബിയിൽ ഓതാൻ അറിയുമെങ്കിൽ അറബിയിൽ തന്നെ ഓതണമെന്നും അറിയില്ലങ്കിൽ. പേർഷ്യൻ ഭാഷ മതിയാവുന്നതാണ് എന്ന  അഭിപ്രായ വിത്യാസം പോലെയാണ്.

പേർഷ്യൻ ഭാഷയിൽ അത്തഹിയ്യാത്ത് ഓതുകയോ വെള്ളിയാഴ്ച്ച ഖുത്വുബ നിർവഹിക്കുകയോ ചെയ്താലും മേൽ അഭിപ്രായ വിത്യാസമാണുള്ളത്
എന്ന് പറഞ്ഞു ഫുൾ സ്റ്റോപിട്ടതിന്ന് ശേഷം മറ്റൊരു കാര്യം പറയുകയാണ്


അതായത്

ഒരാൾ പേർഷ്യൻ ഭാഷയിൽ ആമീൻ പറയുകയോ അറവിന്റ സമയത്ത് ബിസ്മി ചൊല്ലുകയോ  ഇഹ്റാമിന്റ സമയത്ത് തൽബിയത്ത് ചൊല്ലുകയോ ചെയ്താൽ
അല്ലങ്കിൽ മറ്റു ഏത് ഭാഷയിൽ ചൊല്ലിയാലും ഇജ്മാഉ കൊണ്ട് മതിയാവുന്നതാണ് .

എന്നുമാണ് അവർ പറയുന്നത്.


മറ്റു ഭാഷകളിൽ ഖുർആൻ ഓതിയാൽ സ്വഹീഹാവുമോ എന്നതിൽ
അഭിപ്രായ വിത്യാസമുള്ളത് പോലെ
ഇവിടെ  ഖുത്വുബയിലും അത്തഹിയ്യാത്തിലും അനറബി ഭാഷയിൽ ഒതുന്നതായാൽ അത് സ്വഹീഹാവുമോ എന്നതിൽ  അഭിപ്രായ വിത്യാസമുണ്ട് എന്നു മാണ് പറയുന്നത്.

അതിന് ശേഷം  ഒരാൾ പേർഷ്യൻ ഭാഷയിൽ ആമീൻ പറയുകയോ അറവിന്റ സമയത്ത് ബിസ്മി ചൊല്ലുകയോ  ഇഹ്റാമിന്റ സമയത്ത് തൽബിയത്ത് ചൊല്ലുകയോ ചെയ്താൽ
അല്ലങ്കിൽ മറ്റു ഏത് ഭാഷയിൽ ചൊല്ലിയാലും ഇജ്മാഉ കൊണ്ട് മതിയാവുന്നതാണ് .

എന്നുകൂടി പറഞ്ഞു എന്ന് മാത്രം

ഇവിടെ
മറ്റു ചില കാര്യത്തിൽ പറഞ്ഞ ഇജ്മാ ഇനെ (ഏകോപനത്തെ) ഖുത്വുബയിലേക്കും അത്തഹിയ്യാത്തിലേക്കും ദുർവ്യാഖ്യാനം ചെയ്തു വ്യാപിപ്പിക്കാൻ വേണ്ടി

ഖുത്വുബയിലും അത്തഹിയ്യാത്തിലും വിവിധ
അഭിപ്രായങ്ങളുണ്ട് എന്നറിയിക്കുന്ന

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

എന്ന ആദ്യ വാച കത്തിൽ നിന്നും

وعلى هذا الخلاف
(  മേൽ ഉദ്ധരിച്ച വിവിധ
അഭിപ്രായങ്ങളുണ്ട് എന്ന ഭാഗം കത്രിക വെച്ച് കട്ട് ചെയ്ത് കള്ളത്തരവും തിരിമറിയും നടത്തുകയാണ് ഒഹാബി പുരോഹിതന്മാർ ചെയ്തിരിക്കുന്നത്.

ഇവരുടെ ഈ തിരിമറികൾ ജൂത ക്രിസ്ത്യാനികളെ വരെ കടത്തിവെട്ടുന്നതാണ്.


ഇവിടെ ആദ്യഭാഗത്ത് നിന്ന്
ഖുത്വുബയിലും അത്തഹിയ്യാത്തിലും വിവിധ
അഭിപ്രായങ്ങളുണ്ട് എന്നറിയിക്കുന്ന

وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

എന്ന ആദ്യ വാച കത്തിൽ നിന്നും

وعلى هذا الخلاف
(  മേൽ ഉദ്ധരിച്ച വിവിധ
അഭിപ്രായങ്ങളുണ്ട് എന്ന ഭാഗം കത്രിക വെച്ച് കട്ട് ചെയ്ത് എന്ന് മാത്രമല്ല.

മറ്റു ചില വിഷയങ്ങളിൽ പറഞ്ഞ ഇജ്മാഇനെ ഇതിലേക്ക് ചേർക്കാൻ വേണ്ടി
ഇമാം കാസാനി (റ) ശേഷം പറയുന്ന


ولو أمن بالفارسية ، أو سمى عند الذبح بالفارسية ، أو لبى عند الإحرام بالفارسية ، أو بأي لسان كان يجوز بالإجماع ولو أذن بالفارسية قيل : إنه على هذا الخلاف ، وقيل : لا يجوز بالاتفاق ; لأنه لا يقع به الإعلام ، حتى لو وقع به الإعلام يجوز والله أعلم .( بداءع الصناءع )
വാചകത്തിൽ നിന്ന് ഒഹാബി പുരോഹിതന്മാർ എഴുതിയ ചില പുസ്തകത്തിൽ നിന്നും ولو أمن بالفارسية
എന്നതിലെ  (വലൗ ) ولو
എന്നത് പെട്ടി മാറ്റി ( ഔ) أو أمن
، എന്നാക്കി തിരിമറി ചെയ്യുകയും ചെയതിരിക്കുന്നു

അതിന്റെ കാരണം അറബി വ്യാകരണം അനുസരിച്ച് വലൗ അമ്മന എന്ന വാചകം പറഞ്ഞാൽ ഇവർക്ക് ദുർവ്യാഖ്യാനം ചെയ്യാൻ സാധിക്കില്ല എന്നതാണ് '

കാരണം


ഖുത്വുബയിലും അത്തഹിയ്യാത്തിലും  മേൽ സൂചിപ്പിച്ച വിവിധ
അഭിപ്രായങ്ങളുണ്ട്
وعلى هذا الخلاف إذا تشهد أو خطب يوم الجمعة بالفارسية .

എന്ന് പറഞ്ഞതിന് ശേഷം ഇജ്മാഉള്ള മറ്റൊരു വിഷയം തുടങ്ങുകയാണ് എന്ന് അറിയിക്കുന്നതാണ്
വലൗ അമ്മന )
ولو أمن بالفارسي

എന്ന വാക്ക് ' അത് കൊണ്ട് തന്നെ ഒഹാബി പുരോഹിതരുടെ ചില പുസ്തകത്തിൽ   ولو വലൗ എന്നത് മാറ്റി ഔ او എന്നാക്കിയിട്ടുണ്ട്.

എന്നിട്ടാണ് ആമീൻ പറയുന്നിടത്തും  അറവ് നടത്തുമ്പോഴുള്ള ബിസ്മി ചൊല്ലുന്നിടത്തും പറഞ്ഞ ഇജ്മാ ഇനെ അത്തഹിയാത്തിലേക്കും ഖുത്വുബയിലേക്കും ബാധകമാക്കിയിരിക്കുന്നു.



ഇതെവിശയം
ഹനഫീ മദ്ഹബിലെ പ്രശസ്ത ഗ്രഫമായ
അൽ ബഹ്റു റാഇഖിൽ പറയുന്നത് കാണുക


( ﻭَﺻَﺢَّ ﺷُﺮُﻭﻋُﻪُ ‏) ﺃَﻳْﻀًﺎ ﻣَﻊَ ﻛَﺮَﺍﻫَﺔِ ﺍﻟﺘَّﺤْﺮِﻳﻢِ ‏( ﺑِﺘَﺴْﺒِﻴﺢٍ ﻭَﺗَﻬْﻠِﻴﻞٍ ‏) ﻭَﺗَﺤْﻤِﻴﺪٍ ﻭَﺳَﺎﺋِﺮِ ﻛَﻠِﻢِ ﺍﻟﺘَّﻌْﻈِﻴﻢِ ﺍﻟْﺨَﺎﻟِﺼَﺔِ ﻟَﻪُ ﺗَﻌَﺎﻟَﻰ ﻭَﻟَﻮْ ﻣُﺸْﺘَﺮَﻛَﺔً ﻛَﺮَﺣِﻴﻢِ ﻭَﻛَﺮِﻳﻢٍ ﻓِﻲ ﺍﻟْﺄَﺻَﺢِّ، ﻭَﺧَﺼَّﻪُ ﺍﻟﺜَّﺎﻧِﻲ ﺑِﺄَﻛْﺒَﺮُ ﻭَﻛَﺒِﻴﺮٌ ﻣُﻨَﻜَّﺮًﺍ ﻭَﻣُﻌَﺮَّﻓًﺎ . ﺯَﺍﺩَ ﻓِﻲ ﺍﻟْﺨُﻠَﺎﺻَﺔِ ﻭَﺍﻟْﻜُﺒَﺎﺭُ ﻣُﺨَﻔَّﻔًﺎ ﻭَﻣُﺜَﻘَّﻠًﺎ ‏( ﻛَﻤَﺎ ﺻَﺢَّ ﻟَﻮْ ﺷَﺮَﻉَ ﺑِﻐَﻴْﺮِ ﻋَﺮَﺑِﻴَّﺔٍ ‏) ﺃَﻱِّ ﻟِﺴَﺎﻥٍ ﻛَﺎﻥَ، ﻭَﺧَﺼَّﻪُ ﺍﻟْﺒَﺮْﺩَﻋِﻲُّ ﺑِﺎﻟْﻔَﺎﺭِﺳِﻴَّﺔِ ﻟِﻤَﺰِﻳَّﺘِﻬَﺎ ﺑِﺤَﺪِﻳﺚِ ‏« ﻟِﺴَﺎﻥُ ﺃَﻫْﻞِ ﺍﻟْﺠَﻨَّﺔِ ﺍﻟْﻌَﺮَﺑِﻴَّﺔُ ﻭَﺍﻟْﻔَﺎﺭِﺳِﻴَّﺔُ ﺍﻟﺪَّﺭِّﻳَّﺔُ ‏» ﺑِﺘَﺸْﺪِﻳﺪِ ﺍﻟﺮَّﺍﺀِ ﻗُﻬُﺴْﺘَﺎﻧِﻲٌّ ﻭَﺷَﺮَﻃَﺎ ﻋَﺠْﺰَﻩُ، ﻭَﻋَﻠَﻰ ﻫَﺬَﺍ ﺍﻟْﺨِﻠَﺎﻑِ ﺍﻟْﺨُﻄْﺒَﺔُ ﻭَﺟَﻤِﻴﻊُ ﺃَﺫْﻛَﺎﺭِ ﺍﻟﺼَّﻠَﺎﺓ ِ
ﺍﻟﺒﺤﺮ ﺍﻟﺮﺍﺋﻖ ﺷﺮﺡ ﻛﻨﺰ ﺍﻟﺪﻗﺎﺋﻖ ﻭﻣﻨﺤﺔ ﺍﻟﺨﺎﻟﻖ ﻭﺗﻜﻤﻠﺔ ﺍﻟﻄﻮﺭﻱ ‏( /1 324 )
നിസ്കാരം തുടങ്ങുമ്പോൾ തക്ബീറിന് പകരം തസ്ബീ ഹോ തഹ് ലീ ലോ ചൊല്ലൽ കറാഹത്തിന്റെ ഹറാമാവലോടെ  നിസ്കാരം സ്വഹീഹാണ്
അറബി അല്ലാത്ത ഭാഷയിലോ പേർഷ്യൻ ഭാഷയിലോ ദിക്റ് ചൊല്ലിനിസ്കാരം തുടങ്ങിയാലും നിന്കാരം സ്വഹീഹാവുന്നത് പോലെയാണിത്-

ഇതേ അഭിപ്രായ വിത്യാസമാണ് ഖുതുബയിലും നിസ്കാരത്തിന്റെ മറ്റു ദിക്
റുകളിലും ഉള്ളത്

(അൽ ബഹ്റു റാഇഖ്' 1/324)

ഈ കിതാബിന്റ വാക്കുകളിൽ നിന്നും
  ഖുതുബയിൽ ഇതര ഭാഷയിൽ നിർവഹിക്കൽ തഹ് റീമിന്റെ കറാഹത്താവലോടെ അത് സ്വഹീഹാണോ എന്നതിൽ  അഭിപ്രായ വിത്യാസമുണ്ട് എന്ന് വ്യക്തമാണ്

എന്നിട്ടാണ് ഖുതുബ അനറബി ഭാഷയിൽ ആവൽ അനുവദനീയ മാണന്ന് ഹനഫി മദ്ഹബിലെ ഇമാമുമാർ പറഞ്ഞു എന്ന വമ്പൻ കളവ്  ഒഹാബി പുരോഹിതൻമാർ തട്ടിവിടുന്നത്.


ഇനി ഹനഫീ മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ അബ്ദുൽ ഹയ്യ് ൽ ലക്നവി
പറയുന്നത് കാണുക

(


فلو خطب بالفارسية أو غيرها جاز كذا قالوه والمراد بالجواز هو الجواز في حق الصلاة بمعني أنه يكفي لأداء الشرطية وتصح بها الصلاة لا الجواز بمعني الإباحة المطلقة فانه

 ﻻﺷﻚ ﻓﻲ ﺃﻥ ﺍﻟﺨﻄﺒﺔ ﺑﻐﻴﺮ ﺍﻟﻌﺮﺑﻴﺔ خلاف السنة  ﺍﻟﻤﺘﻮﺍﺭﺛﺔ ﻣﻦ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ ﻭ ﺍﻟﺼﺤﺎﺑﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ ﻓﻴﻜﻮﻥ ﻣﻜﺮﻭﻫﺎ ﺗﺤﺮﻳﻤﺎ ‏( ﻋﻤﺪﺓ ﺍﻟﺮﻋﺎﻳﺔ ﻋﻠﻲ ﺷﺮﺡ ﺍﻟﻮﻗﺎﻳﺔ، ﺝ 1 ، ﺹ 200 )

ഒരാൾ അറബി ഭാഷയിൽ ഓതാൻ അറിഞ്ഞിരിക്കെ പേർഷ്യൻ ഭാഷയിലോ മറ്റ് ഭാഷയിലോ ഖുതുബ നിർവഹിച്ചാൽ അത് മതിയാവുമെന്ന് പണ്ഡിതൻമാർ പറഞ്ഞതിന്റെ ഉദ്ധേശം അത് കൊണ്ട് നിസ്കാരം സ്വഹീഹാവുകയും നിസ്കാരത്തിന്റെ ശർത്ത് വീടാൻ അത് മതിയാവുന്നതുമാണ് എന്നാണ് മുബാഹ് എന്ന അർഥത്തിലുള്ള അനുവദനീയമാണ് ( ഹറാമില്ല)  എന്ന അർഥത്തിലല്ല. കാരണം അറബി അല്ലാത്ത ഭാഷയിലുള്ള ഖുത്വുബ നബി
ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ

  യിൽ നിന്നും സ്വഹാബത്തിൽ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ വിൽ നിന്നും അനിഷേധ്യമായി തുടർന്നു വരുന്ന ചര്യക്ക് വിരുദ്ധമാണ് അത് കൊണ്ട് തന്നെ അത് ഹറാമായ കറാഹത്താണ്.
 ( ഇംദത്തു റിആയ I / 200 )


ഇവിടെ ഒഹാബി പുരോഹിതന്മാരുടെ  ഹനഫി മദ്ഹബിന്റ പേരിലുള്ള എല്ലാ ഒഹാബി ദുർവ്യാഖ്യാനങ്ങളും പൊളിഞ്ഞ് തരിപ്പണമാവുകയാണ്

ഇവിടെ

جاز.يجوز
എന്ന പദം ഹറാമില്ല അത് അനുവദനീയമാണ് എന്നാണ് ഉദ്ധേശം എന്ന വാദം   തകർന്നു വീഴുകയാണ്
നിസ്കാരം സ്വഹീഹാവും എന്ന അർഥത്തിലാണ് ആ പതം പറഞ്ഞിട്ടുള്ളത്   സ്വഹീഹാവില്ല എന്നും ധാരാളം പണ്ഡിതൻമാർക്ക് അഭിപ്രായമുണ്ട് അതിൽ വിവിത അഭിപ്രായമുണ്ട് എന്ന് പറഞ്ഞത് അത് കൊണ്ടാണ്

അതോട് കൂടെ അറബി ഭാഷയിലല്ലാത്ത ഈ പ്രവർത്തനം ഒരിക്കലും മുബാഹോ അനുവദനീയമോ അല്ല

ഇവിടെ അനുവദനീയം എന്ന് അർഥം പറഞത്  ഒഹാബിയുടെ മറ്റൊരു തട്ടിപ്പാണ്.

അത് കൊണ്ടാണ് ഹനഫീമദ് ഹബിലെ പണ്ഡിതൻ തന്റെ കിതാബിൽ പറഞ്ഞത്

 പേർഷ്യൻ ഭാഷയിലോ മറ്റ് ഭാഷയിലോ ഖുതുബ നിർവഹിച്ചാൽ അത് മതിയാവുമെന്ന് പണ്ഡിതൻമാർ പറഞ്ഞതിന്റെ ഉദ്ധേശം അത് കൊണ്ട് നിസ്കാരം സ്വഹീഹാവുകയും നിസ്കാരത്തിന്റെ ശർത്ത് വീടാൻ അത് മതിയാവുന്നതുമാണ് എന്നാണ് മുബാഹ് എന്ന അർഥത്തിലുള്ള അനുവദനീയമാണ് ( ഹറാമില്ല)  എന്ന അർഥത്തിലല്ല. കാരണം അറബി അല്ലാത്ത ഭാഷയിലുള്ള ഖുത്വുബ നബി
ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ

  യിൽ നിന്നും സ്വഹാബത്തിൽ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ വിൽ നിന്നും അനിഷേധ്യമായി തുടർന്നു വരുന്ന ചര്യക്ക് വിരുദ്ധമാണ് അത് കൊണ്ട് തന്നെ അത് ഹറാമായ കറാഹത്താണ് ( ഇംദത്തു റിആയ I / 200 )
എന്ന വിവരണം നൽകിയതും

ഇനിയും ഹനഫി മദ്ഹബിന്റെ പേര് പറഞ്ഞു കബളി പ്പിക്കുന്നവർക്ക് ശക്തമായ താക്കീതാണിത്

ഫിഖ്ഹിന്റെ സാങ്കേതിക പ്രയോഗങ്ങൾ അറിയാതെ കിതാബ് ദുർവ്യാഖ്യാനം ചെയ്യുന്നവർ ജൂത ഏജന്റുമാർ തന്നെയാണ്

ഇനിയും അൽ ബഹ്റു റാഇഖിൽ അത് (തഹ് രീമിെൻറ ) കറാഹത്താണന്നു അത് ഇമാം അബൂഹനീഫയിൽ ( റ ) നിന്നും തന്നെ റിപ്പോർട്ടുള്ളതായി പറയുന്നതും കാണുക

 അൽ ബഹ്റു റാഇഖ് 1/3 23

ﺃﻧﻪ ﺇﺫﺍ ﺧﻄﺐ ﺑﺎﻟﻔﺎﺭﺳﻴﺔ ﻭﻫﻮ ﻳﺤﺴﻦ ﺍﻟﻌﺮﺑﻴﺔ ﻻ ﻳﺠﺰﺋﻪ ﺇﻻ ﺃﻥ ﻳﻜﻮﻥ ﺫﻛﺮ ﺍﻟﻠﻪ ﻓﻲ ﺫﻟﻚ ﺍﻟﻌﺮﺑﻴﺔ ﻓﻲ ﺣﺮﻑ ﺃﻭ ﺃﻛﺜﺮ ﻣﻦ ﻗﺒﻞ ﺃﻧﻪ ﻳﺠﺰﻯﺀ ﻓﻲ ﺍﻟﺨﻄﺒﺔ ﺫﻛﺮ ﺍﻟﻠﻪ، ﻭﻣﺎ ﺯﺍﺩ ﻓﻬﻮ ﻓﻀﻞ .
ﻭَﻓِﻲ ﺍﻟﺘُّﺤْﻔَﺔِ ﺍﻟْﺄَﺻَﺢُّ ﺃَﻧَّﻪُ ﻳُﻜْﺮَﻩُ، ﻭَﻫَﺬَﺍ ﺃَﻭْﻟَﻰ، ﻭْﺪَﻗَ ﺫَﻛَﺮَﻩُ ﻓِﻲ ﺍﻟﺘَّﺠْﺮِﻳﺪِ ﻣَﺮْﻭِﻳًّﺎ ﻋَﻦْ ﺃَﺑِﻲ ﺣَﻨِﻴﻒَ
ﺍﻟﺒﺤﺮ ﺍﻟﺮﺍﺋﻖ ﺷﺮﺡ ﻛﻨﺰ ﺍﻟﺪﻗﺎﺋﻖ ﻭﻣﻨﺤﺔ ﺍﻟﺨﺎﻟﻖ ﻭﺗﻜﻤﻠﺔ ﺍﻟﻄﻮﺭﻱ ‏( /1 323 )


അസ്സആയയിൽ പറയുന്നു.
തുഹ്ഫയിലും ദഖീറയിലും നിഹായിലും കറാഹത്താണന്നു പറഞ്ഞത് തഹ് രീമിന്നെ കറാഹത്ത് എന്നാണ്

അസ്സ ആയ 2/155
ﻓَﻌَﻠَﻰ ﻫَﺬَﺍ ﻣَﺎ ﺫَﻛَﺮَﻩُ ﻓِﻲ ﺍﻟﺘُّﺤْﻔَﺔِ ﻭَﺍﻟﺬَّﺧِﻴﺮَﺓِ ﻭَﺍﻟﻨِّﻬَﺎﻳَﺔِ ﻣِﻦْ ﺃَﻥَّ ﺍﻟْﺄَﺻَﺢَّ ﺃَﻧَّﻪُ ﻳُﻜْﺮَﻩُ ﺍﻟِﺎﻓْﺘِﺘَﺎﺡُ ﺑِﻐَﻴْﺮِ ﺍﻟﻠَّﻪُ ﺃَﻛْﺒَﺮُ ﻋِﻨْﺪَ ﺃَﺑِﻲ ﺣَﻨِﻴﻔَﺔَ ﻓَﺎﻟْﻤُﺮَﺍﺩُ ﻛَﺮَﺍﻫَﺔُ ﺍﻟﺘَّﺤْﺮِﻳﻢِ؛ ﻟِﺄَﻧَّﻬَﺎ ﻓِﻲ ﺭُﺗْﺒَﺔِ ﺍﻟْﻮَﺍﺟِﺐِ ﻣِﻦْ ﺟِﻬَﺔِ ﺍﻟﺘَّﺮْﻙِ ﻓَﻌَﻠَﻰ ﻫَﺬَﺍ ﻳَﻀْﻌُﻒُ ﻣَﺎ ﺻَﺤَّﺤَﻪُ ﺍﻟﺴَّﺮَﺧْﺴِﻲُّ ﻣِﻦْ ﺃَﻥَّ ﺍﻟْﺄَﺻَﺢَّ ﺃَﻧَّﻪُ ﻟَﺎ ﻳُﻜْﺮَﻩُ
( ﺍﻟﺴﻌﺎﻳﺔ، ﺝ 2 ، ﺹ 155 ، ﺑﺤﻮﺍﻟﻪ ﻓﻘﻬﻲ ﻣﻘﺎﻻﺕ )
അന്നതഫയിൽ പറയുന്നു.
 ഈ മസ് അലകളിൽ അബൂ ഹനീഫ ( റ ) സ്വഹീഹാണന്ന് പറഞ്ഞങ്കിലും (തഹ് രീമി ന്റെ ) കറാഹത്തിൽ നിന്ന് അവ ഒഴിവല്ല.

ﺍﻟﻨﺘﻒ ﻓﻲ ﺍﻟﻔﺘﺎﻭﻯ ﻟﻠﺴﻐﺪﻱ ‏( /1 49 )

ﻭ ﺍﻟﻈﺎﻫﺮ ﺍﻥ ﺍﻟﺼﺤﺔ ﻓﻲ ﻫﺬﻩ ﺍﻟﻤﺴﺎﺋﻞ ﻋﻨﺪ ﺍﺑﻲ ﺣﻨﻴﻔﺔ ﻻﺗﻨﺘﻔﻲ ﺍﻟﻜﺮﺍﻫﺔ ﺓ ﻗﺪ ﺻﺮﺣﻮﺍ ﺑﻪ ﻓﻲ ﻣﺴﺌﻠﺔ ﺍﻟﺘﻜﺒﻴﺮ
ﺍﻟﻨﺘﻒ ﻓﻲ ﺍﻟﻔﺘﺎﻭﻯ ﻟﻠﺴﻐﺪﻱ ‏( /1 49 )


പ്രശസ്ത ഹനഫി ഗ്രന്ഥ മായ റദ്ധുൽ മുഖ്താറിൽ പറയുന്നു

നിസ്കാരത്തിൽ അനറബി ഭാഷയിൽ ഖുർആനും ദിക്റും സ്വഹീഹാണന്ന് പറയുന്നവർ അത് തഹ് രീമിന്റെ കറാഹത്താണന്നും പറയുന്നുണ്ട്

റദ്ധുൽ മുഖ്താറിൽ 1/520

ورأيت في الولوالجية في بحث التكبير بالفارسية أن التكبير عبادة لله تعالى ، والله تعالى لا يحب غير العربية ، ولهذا كان الدعاء بالعربية أقرب إلى الإجابة ، فلا يقع غيرها من الألسن في الرضا والمحبة لها موقع كلام العرب . ا هـ . وظاهر التعليل أن الدعاء بغير العربية خلاف الأولى ، وأن الكراهة فيه تنزيهية . هذا ، وقد تقدم أول الفصل أن الإمام رجع إلى قولهما بعدم جواز الصلاة بالقراءة بالفارسية إلا عند العجز عن العربية . وأما صحة الشروع بالفارسية وكذا جميع أذكار الصلاة فهي على الخلاف ; فعنده تصح الصلاة بها مطلقا خلافا لهما كما حققه الشارح هناك . والظاهر أن الصحة عنده لا تنفي الكراهة ، وقد صرحوا بها في الشروع . وأما بقية أذكار الصلاة فلم أر من صرح فيها بالكراهة سوى ما تقدم ، ولا يبعد أن يكون الدعاء بالفارسية مكروها تحريما في الصلاة وتنزيها خارجها رد المختار ١/٥٢٠

അബ്ദുൽ ഹയ്യ് ലക്ന വി റ പറയുന്നു.

തഹ് റീമിന്റെ കറാഹത്ത് എന്ന് പറയുന്നത് സുന്നത്തിന്ന് വിരുദ്ധം ചെയ്യുന്നത് കൊണ്ടാണ് കാരണം നബി (സ്വ )യും സ്വഹാബത്തും അറബീ ഭാഷയിലായിരുന്നു ഖുത്വുബ നിർവഹിച്ചിരുന്നത് അറബി അല്ലാത്ത ഭാഷയിൽ ഒരു ഖുത്വുബയും അത് ജുമുഅ അല്ലാത്തതാണങ്കിലും നിർവഹച്ചതായി സ്വഹാബികളിൽ ഒരാളിൽ നിന്നും റിപ്പോർട്ട് വന്നിട്ടില്ല.

الكراهة إنما هي لمخالفة السنة لان النبي صلى الله عليه وسلم وأصحابه قد خطبوا داءما با لعربية  ولم ينقل احد منهم أنهم خطبوا خطبة ولوخطبة غير الجمعة بغير العربي ( ااكام النفاءس ٦٦ لعبد الحي اللكنوي)



അസ്ലം കാമിൽ സഖാഫി
പപ്പനങ്ങാടി

തിരുപ്പിറവിയും ഇബ്ലീസിന്റെ കരച്ചിലും കരച്ചിൽ മൂടി വക്കുന്ന മൗലവിയും!

തിരുനബിയുടെ صلى الله عليه و سلمജന്മത്തിൽ ഇബ്ലീസ്‌ ഉറക്കെ അട്ടഹസിച്ചു കരഞ്ഞ സംഭവം,വഹാബീ ആശയ സ്റോതസ് ഇബ്നു തൈമിയ്യയുടെ ശിഷ്യൻ  ഇബ്നു കസീർ (റ) ഉദ്ധരിക്കുന്നു. അപകടം മണത്ത മുജാഹിദ് മൗലവി ആ സംഭവം വിഴുങ്ങാൻ ശ്രമിക്കുന്നു... വിഴുങ്ങുന്നത് നല്ലത് തന്നെ വഹാബികളേ...ഒപ്പം- ഒരു ഡാമിലെ വെള്ളം മുഴുവനും കുടിക്കേണ്ടി വരും...!

أن إبليس رن أربع رنات حين لعن وحين أهبط وحين ولد رسول الله صلى الله عليه وسلم وحين أنزلت الفاتحة
Translation: Iblis cried loudly four times, first when Allah declared him as cursed, second when he was thrown out, Third When Prophet (salallaho alaihi wasalam) was born and fourth when Surah al-Fatiha was revealed

ഇബ്ലീസ്‌ ഉറക്കെ അട്ടഹസിച്ചു കരഞ്ഞത് 4 സമയത്താണ്.. ഒന്ന് അവനെ അല്ലാഹു ലഅനത്തു ചെയ്തപ്പോഴാണ്..,പിന്നെ അവനെ പുറത്താക്കപ്പെട്ടപ്പോഴാണ് ,,പിന്നെ അവൻ അങ്ങനെ അട്ടഹസിച്ചു കരഞ്ഞ സന്ദര്ഭം അല്ലാഹുവിന്റെ തിരുദൂദർصلى الله عليه و سلم ഈ ലോകത്തേക്ക് പിറന്നു വീണ ആ സമയത്തും പിന്നെ ആ ഹബീബിന് صلى الله عليه و سلم ഫാത്തിഹ സൂറത്ത് അവതരിച്ചപ്പോഴുമാണ്...

[Ibn Kathir in Al Bidayah wan-Nihayah, Volume No. 2, Page No. 166]

*തിരുപ്പിറവിയും ഇബ്ലീസിന്റെ കരച്ചിലും മൂടി വക്കുന്ന മൗലവിയും!*
👇👇👇👁👁👁
https://youtu.be/ayEf0T1ikCc

Tuesday, 30 October 2018

നബിദിനം ആഘോഷിക്കാമോ?

നബിദിനം ആഘോഷിക്കാമോ- നബി ജനിച്ചതിന്റെ പേരിൽ സന്തോന്തം പ്രകടിപ്പിക്കാമോ എന്ന  ചർച്ച വരുമ്പോൾ നാം മുസ്ലിമീങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന രണ്ടു വസ്തുതകളാണുള്ളത്.
1 -ഉദ്ധേശം ( നബിദിനവുമായി ബന്ധപ്പെട്ടു കൊണ്ട് ലോക മുസ്ലിംകളുടെ വിവിധ തരത്തിലുള്ള സന്തോഷ പ്രകടങ്ങളുടെ ഉദ്ദേശം )
2 -വഴികൾ ( ആ സന്തോഷ പ്രകടനത്തിന്റെ രീതി )

നബിദിനവുമായി ബന്ധപ്പെട്ടു കൊണ്ട് ലോക മുസ്ലിംകളുടെ വിവിധ തരത്തിലുള്ള സന്തോഷ പ്രകടങ്ങളുടെ ഉദ്ദേശം സന്തോഷം -ശുക്ര് പ്രകടിപ്പിക്കുക എന്നത് തന്നെ !.... അതിനുള്ള തെളിവ് അല്ലാഹുവിന്റെ നിര്ദേശം തന്നെയാണ്.. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
 Translation: Say: "In the bounty of God. And in His Mercy,  in that "LET THEM REJOICE" : that is better than the (wealth) they hoard (Surah Yunus, 10:58)
“നബിയെ പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (യുനസ്:58)
 അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ നബി(സ)യാണെന്ന് صلى الله عليه و سلم സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു.


وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ

Translation: We have not sent you but as a “Mercy to the worlds” (Surah al-Anbiya, 21:107)

ഖുര്‍ആന്‍ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ്‌(റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു:

Imam Jalal uddin Suyuti (Rahimuhullah) says

وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال: فضل الله العلم، ورحمته محمد صلى الله عليه وسلم، قال الله تعالى
{ وما أرسلناك إلا رحمة للعالمين }
[الأنبياء: 107].

Abu Sheikh (rah) narrated from Ibn Abbas (RA) That Bounty of Allah means Knowledge, whereas Mercy means Muhammad (Salallaho alaihi wasalam) Allah Ta'ala said: We have sent thee not but as Mercy to Worlds (Al Anbiya: 107) [As-Suyuti in Dur al Manthur (4/330)]
 അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ മുഹമ്മദ്‌ നബിصلى الله عليه و سلم ആകുന്നു. (തഫ്സീര്‍ ദുര്രില്‍ മന്‍സൂര്‍ 4/330) )
അത് തന്നെ  ഇമാം അബു ഹയ്യാൻ (റ) പറയുന്നു..അവിടുത്തെ വിശ്വ പ്രസിദ്ധ തഫ്സീരായ ബഹ്രുൽ മുഹീത്ത്വിൽ (5/171)

الفضل العلم والرحمة محمد صلى الله عليه وسلم

Translation: Bounty refers to Knowledge whereas Mercy refers to Muhammad (salallaho alaihi wasalam) [Tafsir Al-Bahr al Muheet, (5/171)]
ഫളില് കൊണ്ടുള്ള വിവക്ഷ ഇൽമും റഹ്മത്ത് കൊണ്ടുള്ള  വിവക്ഷ ഹബീബായ മുഹമ്മദ്‌ നബിصلى الله عليه و سلم ആകുന്നു..

അപ്പോൾ നമ്മൾ അല്ലാഹു നല്കിയ ബുദ്ധി കൊണ്ട് ചിന്തിക്കുക..അല്ലാഹുവിന്റെ ആ റഹ്മത്ത്  കൊണ്ടുള്ള സന്തോഷപ്രകടനം എന്ത് കൊണ്ടും നമുക്ക് ഒഴിച്ച് കൂടാനാവാത്തതായി തീരുന്നു.. അവന്റെ ഹബീബിനോടുള്ള صلى الله عليه و سلم ഖൽബിലെ ഇഷ്കിന്റെ അളവ് കുരഞ്ഞവര്ക്കല്ലാതെ ആ രഹ്മത്തിനെ കൊണ്ടുള്ള സന്തോഷ പ്രകടം അവഗണിക്കാനാകില്ല..തന്റെ സ്വശരീരതക്കാൾ ഏറെ അവ്ടതോടുള്ള صلى الله عليه و سلم സ്നേഹമാണ്  നമ്മിൽ നിറയേണ്ടത്‌ ..ആ റഹ്മത്താകുന്ന ഹബീബ്  صلى الله عليه و سلم നമ്മിലേക്ക് വന്ന ജന്മത്തില് പോലും ഒരാള്ക്ക് സന്തോഷം വന്നിട്ടില്ലെങ്കിൽ അയാളെങ്ങനെ പൂർണ്ണ  മുസ്ലിമാവും?..ആവില്ല.. അല്ലാഹുവിന്റെ കല്പന തട്ടിക്കളയുന്ന ധിക്കാരികളാണ്  അത്തരക്കാർ... അല്ലാഹു അത്തരക്കാരിൽ നിന്നും അവരുടെ ഉപദ്രവങ്ങളെ തൊട്ടുംനമ്മെയും നമ്മുടെ കുടുംബത്തെയും വരും തലമുറകളെയും നമ്മോട് ബന്ധപ്പെട്ടവരെയും കാക്കട്ടെ ..ആമീൻ

പ്രവാചക സ്നേഹം വഴി ഒരു സത്യ വിശ്വാസിക്ക് പ്രവാചക പ്രകീര്ത്തനവും സ്വലാത്തും സലാമും നിറഞ്ഞു നില്‍ക്കുന്ന മൌലിദിന്റെ ഈരടികള്‍ വികാര തരളിതനാകാതെ ചൊല്ലാതിരിക്കാനാകില്ല. സ്നേഹം നിര്‍ഗളിക്കുന്ന മൌലീദിലെ ഈരടികള്‍ കേള്‍ക്കുമ്പോള്‍ ഏതൊരു മുഅമിനിന്റെ ഹൃദയമാണ് പുളകിതമാകാതിരിക്കുക. സ്വന്തം മക്കളേക്കാള്‍, മാതാപിതാക്കളേക്കാള്‍ , സര്‍വ്വ ജനത്തെക്കാള്‍, സ്വന്തത്തെക്കാള്‍ കൂടി നബി തിരുമേനി صلى الله عليه و سلمയെ സ്നേഹിക്കാന്‍ കഴിയാത്തവന്‍ സത്യ വിശ്വാസിയല്ലെന്ന കാര്യം ഓര്‍ക്കണം.
പ്രവാചക സ്നേഹം വറ്റി വരണ്ടു പോയ മനസ്സാണ് നമുക്കുള്ളതെങ്കില്‍ ഒരു പുനര്‍വിചിന്തനത്തിനു ഈ സമയം ഉപയോഗപ്പെടുത്തുക. വിതുമ്പുന്ന ഹൃദയത്തോടെ മാത്രം പ്രവാചകന്‍ തിരുമേനി (സ) ഓര്‍ക്കാനും ശ്രവിക്കാനും കഴിയുന്ന പ്രവാചക സ്നേഹികളില്‍ ഈ സാധുക്കളെയും ദയാ നിധിയായ നാഥന്‍ ഉള്പെടുത്തട്ടെ…ആമീന്‍.

അപ്പോൾ നബിദിനത്തിന്റെ ഉദ്ദേശം അല്ലാഹുവിന്റെ രഹ്മത്തായ ഹബീബിനെصلى الله عليه و سلم കൊണ്ടുള്ള സന്തോഷ പ്രകടനം ആണെന്നു നാം മനസ്സിലാക്കി..അത് അല്ലാഹുവിന്റെ നിർദേഷവുമായത് കൊണ്ട് തന്നെ ഒരു നിലക്കും അവഗണിച്ചു കൂടാൻ പറ്റാത്തത് തന്നെയായി തീര്ന്നു,..അപ്പോൾ ആ നിര്ദേശം  തള്ളിക്കളയുന്നവന് ഇസ്ലാമിൽ ഉള്ള സ്ഥാനം എന്ത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ..

ഇനി രണ്ടാമത്തെ കാര്യം : ഈ സന്തോഷം പ്രകടിപ്പിക്കുന്ന രൂപം/ വഴികള്  ..
എങ്ങനെ ആണ് നാം ആ സന്തോഷം പ്രകടിപ്പിക്കേണ്ടത്?..അവിടെയാണ് ഇന്ന്  നാം കാണുന്ന മുജാഹിദ് ജമാഅത്തെ ഇസ്ലാമി തബ്ലീഗ് പോലുള്ള നജ്ദിയൻ വാഹ്ഹാബികൾ സാധുക്കളായ വിശ്വാസികളെ അല്ലാഹുവിന്റെ കല്പനയിൽ നിന്ന് അകറ്റുന്നത്,,അവർ കളവുകളും കബളിപ്പിക്കലുകളും യുക്തിവാദങ്ങളും കൊണ്ട് ചര്ച്ചാ വേദികളേയും മറ്റും മലീമസമാക്കുന്നു.. നഊദുബില്ലാഹ് ,,ഹബീബിനെ صلى الله عليه و سلمകൊണ്ടുള്ള സന്തോഷം പ്രകടിപ്പിക്കലിൽ നിന്ന്  അവരെ അതിനു പ്രേരിപ്പിക്കുന്നത് ഇബ്ലീസ്‌ അല്ലാതെ മറ്റാരാണ്‌?..ഹബീബിന്റെ صلى الله عليه و سلمജന്മത്തിൽ ഇബ്ലീസ്‌ ഉറക്കെ അട്ടഹസിച്ചു കരഞ്ഞ സംഭവം ഇബ്നു കസീർ (റ) അവടുത്തെ കിതാബില് നമുക്ക് പറഞ്ഞു തന്നതല്ലേ..നോക്കൂ

أن إبليس رن أربع رنات حين لعن وحين أهبط وحين ولد رسول الله صلى الله عليه وسلم وحين أنزلت الفاتحة

Translation: Iblis cried loudly four times, first when Allah declared him as cursed, second when he was thrown out, Third When Prophet (salallaho alaihi wasalam) was born and fourth when Surah al-Fatiha was revealed
ഇബ്ലീസ്‌ ഉറക്കെ അട്ടഹസിച്ചു കരഞ്ഞത് 4 സമയത്താണ്.. ഒന്ന് അവനെ അല്ലാഹു ലഅനത്തു ചെയ്തപ്പോഴാണ്..,പിന്നെ അവനെ പുറത്താക്കപ്പെട്ടപ്പോഴാണ് ,,പിന്നെ അവൻ അങ്ങനെ അട്ടഹസിച്ചു കരഞ്ഞ സന്ദര്ഭം അല്ലാഹുവിന്റെ തിരുദൂദർصلى الله عليه و سلم ഈ ലോകത്തേക്ക് പിറന്നു വീണ ആ സമയത്തും പിന്നെ ആ ഹബീബിന് صلى الله عليه و سلم ഫാത്തിഹ സൂറത്ത് അവതരിച്ചപ്പോഴുമാണ്...
[Ibn Kathir in Al Bidayah wan-Nihayah, Volume No. 2, Page No. 166]

വിഷയത്തിലേക്ക് കടക്കാം.. ആ തിരു ജന്മത്തിൽ എങ്ങനെ സന്തോഷിക്കാം?..എങ്ങനെ അത് പ്രകടിപ്പിക്കാം?..അത് ഒരു പ്രത്യേക ദിവസം തെരെഞ്ഞെക്കാൻ പറ്റുമോ?...
അതിനു ഉത്തമ മറുപടിയുമായി/മാതൃകയുമായി  നമ്മുടെ തിരുദൂടരുടെ صلى الله عليه و سلم ചര്യ തന്നെ നമ്മുടെ മുന്നിലുണ്ട്.. നോക്കൂ.
കര്‍മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കര്‍മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി صلى الله عليه و سلم തങ്ങള്‍ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബിصلى الله عليه و سلم നോമ്പെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്

അബൂഖതാദ (റ)വില്‍ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്ബെടുക്കുന്നതിനെ കുറിച്ച് നബിصلى الله عليه و سلم യോട് ചോദിക്കപ്പെട്ടു. നബി صلى الله عليه و سلم പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ” Book 006, Number 2606 (Sahih Muslim)

Abu Qatada Ansari (Allah be pleased with him) reported that Allah's Massenger صلى الله عليه و سلم was asked about fasting on Monday, whereupon he said: It is (the day) when I was born and revelation was sent down to me.

(This Hadith is also reported in by Imam al-Bahayqi  in his “Sunnan ul Kubra” (Vol. 4, pg. 300 Hadith no 8182, 8259), in the “Sunan” of Imam Nisai and the “Musnad” of Imam Ahmad bin Hanbal.)

ഹബീബു صلى الله عليه و سلم തന്നെയും നോമ്പ് എടുത്തു കൊണ്ട് അല്ലാഹുവിനു ശുക്ര് ചെയ്യുന്നു...അതിനു ഒരു പുണ്യ പിറവിയുണ്ടായ ആ തിങ്കളാഴ്ച ദിവസം തന്നെ തിരഞ്ഞെടുക്കുന്നു..കാരണമായി അബു ഖതാദ (റ) നു പറഞ്ഞു കൊടുക്കുന്ന ആദ്യ കാരണം തന്നെ “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്" എന്നാണു... അതാണ്‌ നമ്മുടെ മാതൃക.അന്നേ ദിവസം സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിനു ശുക്ര് ചെയ്യുക ,
അതോടൊപ്പം ചേര്ത്തു ഇതും കൂടെ വായിക്കുക.
 വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിര്‍മുദി, മുവത്വ)
ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നല്കപ്പെട്ടുവെന്നു വിശുദ്ധ ഖുര്‍ആന്‍ (മര്‍യം: 33)

മറ്റു നബിമാരുടെ ജനനത്തിനു ഇത്രയേറെ സ്ഥാനം ഉണ്ടെന്നിരിക്കെ അവരുടെയെല്ലാം സയ്യിദായ ഹബീബിന്റെ ജന്മത്തിനു ഒരു പ്രത്യേകതയോ സന്തോഷമോ പാടില്ലെന്ന്  വാദിക്കാൻ ഒരു മുസ്ലിമിന് കഴിയുകയില്ല. അതിനെ നിഷേധിക്കൽ മുസ്ലിമീങ്ങളുടെ വഴിയുമല്ല..

ശ്രദ്ധിക്കുക,,ഇത് ഒരു ജന്മം ആഘോഷിക്കൽ എന്നത് മാത്രമല്ല..അത് രസൂലുല്ലാഹ്ന്റെ صلى الله عليه و سلمചരിത്രങ്ങളുടെ ആഘോഷമാണ്..അവിടത്തേക്ക് നല്കപ്പെട്ട ഖുരാനിന്റെ ആഗോഷമാണ്..ആ കാരുണ്യത്തിന്റെ ആഘോഷമാണ് ,അവ്ടതോടുള്ള സ്നേഹത്തിന്റെ ആഘോഷമാണ് ,ആ നൂറ് കൊണ്ടുള്ള ആഘോഷമാണ് ..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളുടെ ആഘോഷമാണ് ഒരു മുസ്ലിന്മിനെ സംബധിച്ചിടത്തോളം..
അതൊരു സാധാരണ മനുഷ്യ പിറവി അല്ലാ...അത് ഈ ലോകത്തേക്ക് രഹ്മതായി അയക്കപ്പെട്ട ഹബീബു صلى الله عليه و سلمയുടെ തിരു പിറവിയാണ്..ആ റഹ്മത്ത് നമ്മിലേക്ക്‌  എത്തിയതാണ് ..ആ റഹ്മത്ത് വന്ന ആ ദിവസത്തിനു പ്രത്യേകതയില്ലെന്നും അതില് സന്തോഷിക്കാൻ പാടില്ലെന്നും എങ്ങനെ ഒരു മുസ്ലിമിന് പറയാൻ കഴിയും?//
നമ്മൾ ഒരിക്കലും സന്തോഷ പ്രകടനത്തിനു ഇന്ന ഒരു രൂപം മാത്രമേ പാടുള്ളൂ,ഇന്ന വഴിയിലൂടെയെ പാടുള്ളൂ  എന്നു പറയുന്നില്ല...ഇസ്ലാമിക ശരീഅത്തില് വിലക്കുകളില്ലാത്ത ഏതു രീതിയിലും ആ റഹ്മത്ത്  നമുക്ക് വന്നെത്തിയത്തിൽ അല്ലാഹുവിനു ശുക്ര് ചെയ്യാം..ആ ശുക്രുകൾ നിറഞ്ഞു കൊണ്ടുള്ളതാണ് നമ്മുടെ ആഘോഷങ്ങളും..
പ്രവാചകരുടെ صلى الله عليه و سلم ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങള്‍, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങള്‍ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുക, നബിصلى الله عليه و سلمയെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിടുകള്‍ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് നല്ല ഭക്ഷണവും കാശും നല്‍കുക തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു..
.അങ്ങനെ എന്തെല്ലാം..എല്ലാം ഇസ്ലാമിക ഷരീഅത്തിലു നല്ലതായി പറയുന്ന കാര്യങ്ങൾ തന്നെ..നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സല്‍കര്‍മങ്ങള്‍ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തനമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉല്‍ അവ്വല്‍ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്.

ഇസ്ലാമിക ശരീഅത്തില് വിലക്കുകളില്ലാത്ത ഒരു കാര്യത്തെ വിലക്കാൻ വാഹാബിക്കെന്തു ന്യായം?...ആ പുണ്യ പൂമാന്റെصلى الله عليه و سلم ആഗമനതിലു നമുക്ക് വന്നെന്തിയ  രഹ്മത്തിനും മറ്റും സന്തോഷിക്കരുത് എന്നും അത് പ്രകടിപ്പിച്ചു കൊണ്ട് അല്ലാഹുവിനു ശുക്ര് ചെയ്യരുത് എന്നും പറയാൻ ഒരു മുസ്ലിമും തയരാവുകയില്ല..വഹാബിസം ബാധിച്ചവരല്ലാതെ ,
അപ്പോൾ നബിദിനവുമായി ബന്ധപെപ്ട്ടു കൊണ്ടുള്ള സന്തോഷ പ്രകടനങ്ങൾ കൊണ്ടുള്ള ഉദ്ദേശം നമുക്ക് നിര്ബന്ധമായ സന്തോഷ പ്രകടനമാണ് എന്നും അത് നമ്മുടെ ഈമാനിന്റെ ഭാഗമാണ് എന്നും നാം മനസ്സിലാക്കി.
അത് കൊണ്ട്  ഈമാനുള്ളവർ സന്തോഷിക്കുന്നു..അത് ഇസ്ലാം അനുവദിച്ച മാര്ഗതിലൂടെ പ്രകടിപ്പിക്കുന്നു...
അല്ലാഹുവേ നിൻറെ ഹബീബിനോടുള്ള صلى الله عليه و سلمസ്നേഹം ഞങ്ങളിൽ നിറക്കണേ അല്ലാഹ്.. മനസ്സറിഞ്ഞു അവ്ടതോടുള്ള صلى الله عليه و سلمസ്നേഹം പ്രകടിപ്പിക്കാനുള്ള തൗഫീഖ് ഞങ്ങള്ക്ക് നല്കണം നാഥാ..അവിടുത്തെ صلى الله عليه و سلمശഫാഅത്ത് ഞങ്ങള്ക്ക് ഏകണം അല്ലാഹ് . ആമീൻ യാ റബ്ബൽ ആലമീൻ  ബി ബറകത്തി
 صلى الله على محمد.
صلى الله عليه و سلم
صلى الله على محمد
صلى الله عليه و سلم

കൈ കാൽ തല ചുംബിക്കൽ

മഹാന്മാരുടെ കൈയും കാലും തലയും ചുംബിക്കൽ സുന്നത്താണ്. ഇമാം നവവി(റ).
     يُسْتَحَبُّ تقْبيلُ يَدِ الرَّجُل الصّآلح والزّاهد والعالم ونَحْوِهِم  من أهل الاخرة.وأما تقبيل يده لغناه ودنياه وشوكته ووجاهته عند أهل الدنيا بالدنيا فنحو ذلك مكروه شديد الكراهة وقال المتولى: لا يجوز فأشار الى تحريمه،وتقبيل رأسه ورجله كيده (شرح المهذب:٢٣٦/٤)

പണ്ഡിതൻ, പ്രപഞ്ചത്യാനി, സ്വാലിഹ് തുടങ്ങി  ഉഖ്റവിയ്യായവരുടെ കൈചുംബിക്കൽ സുന്നത്താണ്. എന്നാൽ ഐഹികമായ സ്ഥാനം, അധികാരം,സമ്പത്ത്,ഐശ്വര്യം തുടങ്ങിയവ പരിഗണിച്ച് ഒരാളുടെ കൈചുംബിക്കുന്നത് ശക്തമായ കറാഹത്താണ്. ഇമാം മുതവല്ലി (റ) അത് നിഷിദ്ധമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.ഒരാളുടെ തലയും കാലും ചുംബിക്കുന്നത് കൈ ചുംബിക്കും പോലെ തന്നെയാണ്.[ശർഹുൽമുഹദ്ദബ്: 4/636]

മുജാഹിദ് ഭിന്നിപ്പ്-ഗൾഫിൽ നാല് കുഞ്ഞുങ്ങൾ !

ഒറ്റ പ്രസവത്തിൽ നാലു കുട്ടികൾ... ഗൾഫിലാണ് സംഭവം. ഉമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു... ജിന്നും ഇൻസും സിഹ്റും മറ്റ് നൂറുകൂട്ടം കാര്യങ്ങളുമായി അല്ലറ ചില്ലറ ശിർക്ക് തൗഹീദ് ജലദോശാദി അസുഖങ്ങളുണ്ടെന്നല്ലാതെ മറ്റു അനാരോഗ്യങ്ങളൊന്നുമില്ലെന്നാണറിവ്....ജിന്നുണ്ടോ മലക്കുണ്ടോ എന്നിത്യാതി വിവരങ്ങളൊന്നും ലഭ്യമല്ല...ഗൈനക്കോളജിസ്റ്റിനെ കാണിക്കലും രണ്ടാമത് ഡോക്ടറെ കാണിക്കലും  ശിർക്കാണെന്ന് പറഞ്ഞ് ചില കാരണവൻമാർക്കിടയിൽ ചില്ലറ അസ്വാരസ്യങ്ങളുണ്ടായത്രെ...മരുഭൂമിയിലൊറ്റപ്പെടുമ്പോളുള്ള 'യാ ഇബാദല്ല'യാണത്രെ ഒരു കുട്ടിയുടെ ഇഷ്ട ഭക്ഷണം... ചിലർക്കതിഷ്ടമല്ലത്രെ... സിഹ്ർ ഫലിക്കുമെന്നും, ഇല്ല- അഭൗതികമായതിനാൽ ശിർക്കാണെന്ന് വാശി പിടിക്കുന്ന കുട്ടികളും കൂട്ടത്തിലുണ്ടത്രെ... ഒറ്റ പ്രസവത്തിൽ 8 ഉം 11 ഉം കുട്ടികളുള്ളവർ കേരളത്തിൽ നിന്ന് പ്രസവ ശുശ്രൂശക്കും പേരിടൽ കർമത്തിനും പോകുന്നെന്ന് കേൾക്കുന്നു... ശെരിയാണോന്നറിയില്ല... ഏതായാലും കൂട്ടുകുടുംബ തൗഹീദിൽ നിന്ന് അണുകുടുംബ തൗഹീദിലേക്കുള്ള അമുൽ ബേബികളുടെ പ്രയാണം പുതിയ ഒരുപാട്  നവോത്ഥാനങ്ങൾക്ക് തിരി കൊളുത്തുമെന്നാണ് കുടുംബക്കാരുടെ പ്രതീക്ഷ... പല്ല് വന്നിട്ട് പോരേ എന്ന് ആശങ്കപ്പെടുന്നവരും കൂട്ടത്തിലുണ്ടത്രെ...!...എന്തിന് ,മോണ തന്നെ ധാരാളമെന്ന് മറ്റ് ചിലർ... ഏതായാലും, കുഞ്ഞുങ്ങളുടെ- പല തരത്തിലുള്ള തൗഹീദ് കാട്ടിയുള്ള ചിരി കാണാൻ ബഹു രസമായിരിക്കുമെന്ന് അസൂയക്കാർ തറപ്പിച്ച് പറയുന്നു... കുട്ടികൾക്ക് കണ്ണേറ് തട്ടാതിരിക്കാനുള്ള കർമങ്ങളൊക്കെ കുടുംബക്കാർ സ്വയം പഠിച്ചതുകൊണ്ട് അത്തരം ടെൻഷനുകളുടെ ആവശ്യമില്ല... എങ്കിലും ചില കുട്ടികൾക്കതിപ്പോഴും ശിർക്കിന്റെ ചെറിയ അലർജിയുണ്ടത്രെ... ഏതായാലും കുട്ടികൾ വളർന്നു വരുമ്പോൾ കേരളത്തിലേതു പോലെ തികഞ്ഞ അച്ചടക്കത്തിലും ഐക്യത്തിലുമായിരിക്കുമെന്നുറപ്പാണ്... അത്രക്ക് അച്ചടക്കത്തിലും ചിട്ടയിലുമാണവരെ വളർത്താൻ കുടുംബക്കാർ തീരുമാനിച്ചിരിക്കുന്നത്...'യാ ഇബാദല്ല' വിളിച്ച് പരീക്ഷിച്ച് കളിക്കാനും എക്സർസൈസിനുമായി, കുട്ടികൾക്ക് വിശാലമായ മരുഭൂമിയുള്ളതു കൊണ്ട് ആരോഗ്യ പരമായ വിഷയങ്ങളിൽ ആശങ്ക വേണ്ടെന്നാണറിവ്... ജിന്ന് ഗവേഷണത്തിന് മരുഭൂമി ഉത്തമമായതുകൊണ്ട് വിദ്യാർത്ഥി ജീവിതവും കേമമാകുമത്രെ...!... അടുക്കളയാകുമ്പോൾ ചട്ടിയും കലവും തട്ടിയെന്നും മുട്ടിയെന്നുമിരിക്കും... ചിലപ്പോൾ പൊട്ടിയെന്നും വരാം... കുട്ടികളുടെ ബേബിഫുഡ് കലക്കാനൊരു പാത്രവുമടുക്കളയിലില്ലാത്ത വിധമുള്ള പൊട്ടൽ...!... സാരമില്ല... ചട്ടിയും കലവുമിനിയും വാങ്ങാമല്ലോ...കുട്ടികൾക്കും കുടുംബത്തിനും  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... കുട്ടിയുടുപ്പും ബേബി പൗഡറും കൺമഷിയും വാങ്ങി, കാത്തിരിക്കുന്ന- ഈ പ്രസ്ഥാനത്തിൽ പെട്ടു പോയ സാധാരണക്കാർക്ക് ചിന്തിക്കാറേറെയുണ്ട്... ചിന്തിക്കുന്നവർക്കാകട്ടെ ദൃഷ്ടാന്തങ്ങളുമുണ്ട്... അറിയുക-ഈമാൻ,വഹാബീ ലാബിൽ പരീക്ഷിക്കാനുള്ള പരീക്ഷണ വസ്തുവല്ല.....!
✍️ ഖുദ്സി









Monday, 29 October 2018

വഹാബിസത്തെ ചോദ്യം ചെയ്ത കേരളത്തിലെ ആദ്യത്തെ മാപ്പിള രചന!

-----------**********-------**********---------
'ഇതാകുന്നത് അബ്ദുല്‍വഹാബിന്റെ മകന്‍ മുഹമ്മദ് എന്നു ഫേരുള്ള വഹാബിയുടെ അഭിഫ്രായ ഏര്‍ഫാടില്‍ കുടുങ്ങിഫോകാതിരിഫ്ഫാനുള്ള നസ്വീഹത്തില്‍ ഫറയുന്ന ഫസ്വ്‌ലാകുന്നു.'

തിരുവനന്തപുരം പട്ടണത്തിന്റെ ഏതാനും മൈല്‍ തെക്ക് പൂവാര്‍ ഗ്രാമത്തില്‍ പണ്ഡിതനും കവിയുമായിരുന്ന അഹ്മദ് കണ്ണ് മുസ്‌ലിയാരുടെ  മകനായി പിറന്ന നൂഹ്കണ്ണ്മുസ്‌ലിയാര്‍,  പത്തൊമ്പതാം നൂറ്റാണ്ട് കേരളമുസ്‌ലിംകള്‍ക്കു സമ്മാനിച്ച ഉജ്ജ്വല പ്രതിഭകളിലൊരാളാണ് മുഹമ്മദ് നൂഹ് അല്‍ഫുവാരി എന്ന നൂഹ് കണ്ണ് മുസ്‌ലിയാര്‍. മലയാളം, അറബി, തമിഴ്, പാര്‍സി, ഉര്‍ദു ഭാഷകളില്‍ നിപുണനായിരുന്നു. കൊച്ചിയിലെ പ്രാഥമികപഠനത്തിനു ശേഷം പൊന്നാനിയില്‍ ഉപരിപഠനം ചെയ്ത അദ്ദേഹം അധ്യാത്മിക ജ്ഞാനമാര്‍ജിച്ചത് കായല്‍പട്ടണം മുഹമ്മദ് ഖാഹിരി ആലിം സാഹിബില്‍ നിന്നാണ്. ഒട്ടേറെ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട് നൂഹ്കണ്ണ് മുസ്‌ലിയാര്‍. നല്ലൊരു കവിയായിരുന്നു.അദ്ദേഹത്തിന്റെ അറബി, തമിഴ്, മലയാളം കവിതകള്‍ 'മന്‍ളൂമാതുഫൂവാരി' എന്ന പേരില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഉന്നതപണ്ഡിതനായിരുന്ന മാപ്പിളലബ്ബആലിം സാഹിബിന്റെ സുപ്രസിദ്ധമായ മഗാനി അവലംബിച്ച് നൂഹ്കണ്ണ് മുസ്‌ലിയാര്‍ രചിച്ച ഫത്ഹുന്നൂര്‍ ഫീ മുഹിമ്മാത്തില്‍ ഉമൂര്‍ പഠനാര്‍ഹമായ കൃതിയാണ്. അഖ്വീദയും തസ്വവ്വുഫും ഫിഖ്ഹും ലളിത സുന്ദരമായ ഭാഷയില്‍ കൂട്ടിയരച്ച ഫത്ഹുന്നൂര്‍ പൊന്നാനിയില്‍ പലവട്ടം പ്രസിദ്ധം ചെയ്തിട്ടുണ്ട്. കേരളത്തിലെ അദ്യകാല ഉലമാഉം കോഴിക്കോട് ഖാസികുടുംബവും പൊന്നാനിയിലെ മഖ്ദൂമുമാരും പടുത്തുയര്‍ത്തിയ പാരമ്പര്യ ഇസ്‌ലാമിക സമൂഹത്തിന്റെ  ധൈഷണികനേതൃത്വവുമായിരുന്ന നൂഹ്കണ്ണ് മുസ്‌ലിയാര്‍ സാംസ്‌കാരിക പൈതൃകത്തിനെതിരെയുള്ള അപശബ്ദങ്ങളെ പണ്ഡിതോചിതമായി വെല്ലുവിളിച്ച ബുദ്ധിജീവിയായിരുന്നു. അതു കൊണ്ടുതന്നെ തന്‍റെ ശിഷ്യന്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി ബാധിച്ച വഹാബിസ ദുഷ് പ്രവണതയില്‍   മഹാഗുരു പതറിയില്ല. തന്റെ ക്ലാസിക് കൃതിയായ ഫത്ഹുസ്സമദില്‍  സുദീര്‍ഘമായ മുപ്പത്തിയെട്ടു പേജുകള്‍ വഹാബിസത്തിന്റെ 'വെടക്കത്തരം' വെളിപ്പെടുത്താനാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്.

'ഒരു കാലത്ത് സാധാരണക്കാര്‍ മതപഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്ന കൃതികളില്‍ ഒന്നാണ് മുഹമ്മദ് നൂഹ് മുസ്‌ലിയാരുടെ ഫത്ഹുസ്വമദ് ഫീ മഅ്‌രിഫത്തിഖൈരില്‍ ഉമദ്(1). ദീനുല്‍ ഇസ്‌ലാമിലെ ജ്ഞാനമേഖലകളെ ഈമാന്‍, ഇസ്‌ലാം, തൗഹീദ്, മഅ്‌രിഫത്ത് എന്നിങ്ങനെ നാലായി വിഭജിക്കുന്ന രീതിയാണ് ഫദ്ഹുസ്വമദില്‍ സ്വീകരിച്ചു കാണുന്നത്. വികലവിശ്വാസത്തെ പൊതുവില്‍ നിശിതമായി പരിശോധിക്കുന്നുണ്ടെങ്കിലും അനുഷ്ഠാനങ്ങളെ നിരാകരിക്കുന്ന വ്യാജസൂഫികളെയും, ഉന്നത സൂഫിജ്ഞാനികളുടെ സാരസമ്പൂര്‍ണമായ വചനപ്പൊരുളുകളെ പ്രായപൂര്‍ത്തിയും വിവേകബുദ്ധിയുമില്ലാതെ ദുര്‍വ്യാഖ്യാനിക്കുന്നവരെയും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ  അന്ത്യദശകങ്ങളില്‍ അങ്ങുമിങ്ങും തലപൊക്കിയ വഹാബി ചിന്തകരെയുമാണ് നൂഹ്കണ്ണ് മുസ്‌ലിയാര്‍ പ്രധാനമായും നിരൂപിക്കുന്നത്. നൂഹ് മുസ്‌ലിയാരെക്കുറിച്ചും തന്റെ ഗ്രന്ഥങ്ങളെക്കുറിച്ചും നല്ലതുപറഞ്ഞ 'മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യ'രചയിതാക്കള്‍ അദ്ദേഹം വഹാബിസത്തെ നിരൂപിച്ചതും ശിഷ്യന്മാരെ ഉപദേശിച്ചതും മറച്ചുവെച്ചു.

1298 ല്‍ തലശ്ശേരി നായ്യംവീട്ടില്‍ കോയാലിഹാജിയാണ് ഫത്ഹുസ്സ്വമദ് ആദ്യം പ്രസിദ്ധം ചെയ്യുന്നത്. പിന്നീട് 1306 ല്‍ പൊന്നാനി മുര്‍സിങ്ങാനകത്ത്മുടിക്കല്‍ ഹൈദ്രോസുട്ടി മൂപ്പരുടെ ശിര്‍ക്കത്തുല്‍ ഇസ്‌ലാം കമ്പനി അച്ചടിച്ചു. പൊന്നാനി, തിരൂരങ്ങാടി അച്ചുകൂടങ്ങളില്‍ നിന്നും പലവട്ടം പ്രസിദ്ധം ചെയ്ത ഫത്ഹുസ്വമദ് 1963 ഡിസംബര്‍ 15 ന് പൊന്നാനി മോഡേണ്‍ ലിത്തോ പ്രിന്റിംഗ് വര്‍ക്‌സില്‍ ഹാജി യു എം അബ്ദുല്ലാ കമ്പനി പുറത്തിറക്കിയതാകണം അവസാന പതിപ്പ്. അഖ്വീദയില്‍ ഗഹനമായ അവബോധം നല്‍കുന്ന ഫത്ഹുസ്വമദ് കൃതി പിന്നിട്ട നൂറ്റാണ്ടിലെ കേരള മുസ്‌ലിംകളുടെ വിശ്വാസവും, വിശ്വാസത്തിലും കര്‍മത്തിലും ഊന്നിയ തസ്വവ്വുഫും നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

ഗ്രന്ഥരചനക്ക് പരിശോധിച്ചിട്ടുള്ള കിതാബുകള്‍ ആമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. ഇഹ്‌യാ ഉലൂമിദ്ദീന്‍, ഇന്‍സാനുല്‍കാമില്‍, ഫുസ്വൂസ്വ ് , തുഹ്ഫതുല്‍ മുര്‍സല, ദരീഅഃ, മആരിഫുല്‍ വുജൂദ്, തില്‍മസാനി, മസ്‌ലകുല്‍അത്ഖിയ,  മവാഹിബുല്ലദുന്നിയ്യ, ഇര്‍ശാദുല്‍ യാഫിഈ, മിഫ്താഹുല്‍ ഫലാഹ്, വസ്വ് ലത്തുസ്സാലിക്കീന്‍, കന്‍സുല്‍ബറാഹീന്‍, മിര്‍ആതുല്‍മുഹഖ്വിഖ്വീന്‍,    റൗളുര്‍റയാഹീന്‍, രിസാലതുതാജുദ്ദീന്‍, രിസാലതുല്‍ ഖാദിരിയ്യ, ജാമിഉല്‍വുസ്വൂല്‍, ഖസീനതുല്‍ അസ്‌റാര്‍, മശാരിഖുല്‍ അന്‍വാര്‍,മദാരിജുസ്സുഊദ്, ഫത്ഹുല്‍മലിക്, ശംസുല്‍മആരിഫ്, മജാലിസുസ്സനിയ്യ, ബഹ്ജത്തുസ്സനിയ്യ, തഫ്‌സീറുല്‍ജലാലൈന്‍, ജാമിഉല്‍ബയാന്‍, തഫ്‌സീര്‍ മആലിമുത്തന്‍സീല്‍ തുടങ്ങി ആധികാരിക ഗ്രന്ഥങ്ങളുടെ ബലത്തിലാണ് ഫത്ഹുസ്സ്വമദ് രചിക്കുന്നത്. ഇതിനുപുറമെ തമിഴിലും മലയാളത്തിലും രചിക്കപ്പെട്ട ധാരാളം സൂഫികാവ്യങ്ങള്‍ ഫത്ഹുസ്വമദില്‍ ഉദ്ധരിക്കുന്നു; പരിശോധിക്കുന്നു. 'പല്ലുറക്കാത്തവര്‍ കരിമ്പുകടിച്ചു'ണ്ടാകുന്ന പൊല്ലാപ്പുകള്‍ക്ക് പരിഹാരം നര്‍ദേശിക്കുന്നു.

വഹാബിസത്തെ നിരൂപിക്കുന്ന ഭാഗമെഴുതാന്‍ അതിവിപുലമായ ധാരാളം ഗ്രന്ഥങ്ങളാണുപയോഗിച്ചിരിക്കുന്നത്.   അല്ലാമാസൈനീ ദഹ്‌ലാന്റെ ദുററുസ്സനിയ്യ അവലംബിച്ചു 'വഹാബീകൂട്ടുകാര്‍ക്ക് ഉസ്താദായി ആദ്യം ഉണ്ടായ' മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബിന്റെയും നേതൃത്വം നല്‍കിയ രണവിപ്ലവത്തിന്റെയും ചരിത്രം പറയുകയാണ് ആദ്യം; പുറം 200 മുതല്‍ 208 വരെ. 'മദിരാശിയിലെ അല്ലാമഃ ഗുലാം ഖാദിര്‍ മൗലവി സാഹിബ് റഹിമഹുല്ലാഹ് അവര്‍കള്‍ കോര്‍വ്വ ചെയ്ത തഫ്ഹീമുല്‍മുഗ്തര്‍രീന്‍ എന്ന കിതാബില്‍ 'വഹാബിയ്യ കൂട്ടക്കാരുടെ തെറ്റിയ അഖീദകളെ വിവരിച്ചിട്ടുള്ളതിനെ എടുത്തു കാണിക്കുന്ന' ഉപാധ്യായം തുടര്‍ന്നു വായിക്കാം. ഗവേഷണ നൈരന്തര്യമുള്ള, ഇപ്പോഴും തീരുമാനമായിട്ടില്ലാത്ത ഒരു ദര്‍ശനമാകയാല്‍ ഇന്ത്യാരാജ്യം പരിചയപ്പെടുന്ന ആദ്യകാല വഹാബിസത്തിന്റെ വികലനിലപാടുകള്‍ എന്തെല്ലാമായിരുന്നെന്ന് ഫത്തഹുസ്സ്വമദ്‌'  പുറത്തു വിടുന്നുണ്ട്. അവ നമ്മെ അത്ഭുത പ്പെടുത്താതിരിക്കില്ല... 

തിരു ദൂതരുടെ ഒളിവാല്‍ ആലംപടച്ചുവെന്നു വിശ്വസിക്കുന്നത് ശിര്‍ക്ക്, മുത്തുനബിയുടെ ഉമ്മയും ഉപ്പയും കാഫിറും മുശ് രിക്കുമാണ്, അന്ത്യദൂതര്‍ക്ക് ശേഷം ഇനിയും നബിമാരുണ്ടാകാം (സര്‍സയ്യിദ് അഹ്മദ്ഖാന്‍, ആദ്യകാലത്തെ ചില തബ്‌ലീഗ് നേതാക്കള്‍ എന്നിവര്‍ ഈ വാദക്കാരാണ്) മുത്തുനബി മൗത്തായി മണ്ണില്‍തന്നെ മണ്ണായിപ്പോയി, ആറ്റല്‍റസൂല്‍ ഇപ്പോള്‍ ഹയാത്തുള്ള നബിയല്ല, അവിടുത്തേക്ക് യാതൊരു ഖുദ്‌റത്തുമില്ല, ഒന്നും കേള്‍ക്കില്ല, അവിടുത്തെ സിയാറത്തു ചെയ്യാന്‍ സഫര്‍ പോകുന്നത് ശിര്‍ക്ക്, മുത്തുറസൂലിന്റെ ബര്‍കത്താക്കപ്പെട്ട റൗള അടിച്ചുപരത്തി നിലംപരിശാക്കുന്നത് പുണ്യകര്‍മ്മം, അവിടുന്ന് ഗൈബറിയുമെന്നകാര്യം ശിര്‍ക്ക്, അവിടുത്തെ തിരുസവിധത്തില്‍ അദബോടെ-താഴ്മയോടെ സിയാറത്തു ചെയ്യുന്നത് ശിര്‍ക്ക്, മൂത്തജ്യേഷ്ഠനെ തഅ്‌ളീം ചെയ്യുന്നത്രയേ ആരമ്പപൂവിനെയും തഅ്‌ളീം ചെയ്യേണ്ടതുള്ളൂ, യാറസൂലല്ലാഹ് എന്ന വിളി ശിര്‍ക്ക്, അവിടുത്തേക്ക് ഫാതിഹ ഓതി വിളമ്പുന്ന ഒജീനം കഴിക്കുന്നത് ഹറാം, തങ്ങളുടെ ആസാര്‍ശരീഫിനെയും ബറക്കത്താക്കപ്പെട്ട താടിമുടിനെയും ശറഫായ ചെരുപ്പിന്റെ നഖ്ശി (ചിത്രവര) നേയും തഅ്‌ളീം ചെയ്യുന്നത് വെടക്ക്, ഹനഫീ, ഷാഫിഈ, മാലികീ, ഹമ്പലീ എന്നിങ്ങനെ ചേര്‍ത്തു പറയുന്നത് ശരിയല്ല, ആദരവായ നബിയുടെ മൗലിദ് ഓതുന്നത് ബിദ്അത്ത്, നബി (സ്വ) ശഫാഅത്ത് ചെയ്യുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, വാങ്കില്‍ മുത്തുനബിയുടെ പേരുകേള്‍ക്കുമ്പോള്‍ വിരല്‍ മുത്തി കണ്ണില്‍ വെക്കുന്നത് വൃത്തികെട്ടരീതി, നബി (സ)യെ പുകഴ്ത്തുമ്പോള്‍ 'റസൂല്‍' എന്ന പദമല്ലാതെ മറ്റൊന്നും പാടില്ല,  സ്വലാത്ത് സമാഹാരമായ ദലാഇലുല്‍ഖൈറാത്ത് ചൊല്ലുന്നത് ബിദ്അത്ത്, ആ ഗ്രന്ഥം ചുട്ടുകരിക്കണം... തുടങ്ങിയ വെറിവാദങ്ങളാണ് അക്കാലത്ത് വഹാബികള്‍ മുന്നോട്ടു വെച്ചത്.  അവയെയാണ്  ഉലമനേരിടേണ്ടി വന്നത്.

ഹഖായ മദ്ഹബുകാരായ സുന്നത് ജമാഅത്തിലുള്ള ഉലമാക്കളെയും ഉലമ അല്ലാത്തവരെയും  വെട്ടിക്കൊല്ലുന്നത് ഹലാലാണെന്ന വഹാബികളുടെ വാദവും റദ്ദുല്‍ മുഖ്താര്‍ എന്ന കിതാബില്‍ നിന്ന് പൂവാര്‍  ഉദ്ധരിക്കുന്നുണ്ട്. 'സ്വല്ലല്ലാഹു അലൈഹിവസല്ലിമി'ന്റെ സവിശേഷതകളും മുഅ്ജിസത്തുകളും ക്രോഡീകരിച്ച ഹശ്തുബഹശ്തിനെ വഹാബികള്‍ രാമായണമെന്ന് വിളിച്ചു, ഇമാം വലിയുല്ലാഹി അബ്ദുല്ലാഹില്‍യാഫിഇ (റ) .യുടെ റൗളുര്‍റയാഹീന്‍ എന്ന കിതാബിനെ  റൗളുശ്ശയാത്വീന്‍ എന്ന് തെറി വിളിച്ചു. ഇഷ്ടദാസന്‍മാര്‍ക്ക് ധര്‍മ്മമായി കരുതി അല്ലാഹുവിന്റെ പേര്‍ ചൊല്ലി അറുത്ത നേര്‍ച്ചമാംസം ഭക്ഷിക്കുന്നവന്‍ കാഫിറും മുശ്‌രിക്കുമാണെന്ന്  അവര്‍ പ്രഖ്യാപിച്ചു...

  വഹാബിസത്തിന്റെ അതിഭീകരമായ ഇത്തരം ദുഷ്ചിന്തകളില്‍ നിന്നു രക്ഷപ്പെടാന്‍ നൂഹ്കണ്ണ് മുസ്‌ലിയാര്‍ സാമാജികരെ ഉപദേശിച്ചു. വഹാബിസത്തെ  ആഴത്തില്‍ പഠിക്കാന്‍ ഏതാനും  നല്ലഗ്രന്ഥങ്ങള്‍   അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. . കശ്ഫുല്‍ ഹിജാബ് അന്‍വജ്ഹിളലാലാത്തി ബ്‌നി അബ്ദില്‍വഹാബ്, ഖൈറുസ്സാദ്, അള്ഹറുസ്സ്വലാഹ്, ഇറാദത്തുത്വരീഖ്, മിര്‍ആത്തുല്‍ മുശ്താഖീന്‍, ഫൈളാനുഗയ്ബീ, തന്‍ബീഹുല്‍മഗ്‌റൂറീന്‍, റുജൂമുശ്ശയാത്വീന്‍, ഹിഫ്‌ളുല്‍ഈമാന്‍, കുല്‍സാരീഹിദായ, സനദുസ്സാഇരീന്‍ (ഇവ മൂന്നും ബോംബെയില്‍ പ്രിന്റ് ചെയ്തത്), മൗലവീ അമീനുദ്ദീന്‍ ഹുസൈന്‍ ഖാന്‍ മുഫ്തിയുടെ സയ്ഫുല്‍ഖ്വത്വിഅ്, മിസ്ബാഹുല്‍അനാം, സിറാജുല്‍ ഹിദായ,തുഹ്ഫമുഹമ്മദിയ്യ (ബോംബെ) ഇഹ്ഖാഖുല്‍ഹഖ് (ബംഗാള്‍ അച്ച്). 'ഈ കിതാബുകളെ നോക്കിയെന്നു വരുകില്‍ ഹിന്ദ് രാജ്യത്തുള്ള വഹാബികള്‍ തന്റെ ഹവാനഫ്‌സിന്‍  പ്രകാരം പുതുവാക്കി  ഏര്‍പ്പെടുത്തിയതിനെയും മനുഷ്യരെ കൈവശപ്പെടുത്തി അബദ്ധം ചെയ്തിരിക്കുന്നതിനെയും അറിയപ്പെടുന്നതായിരിക്കും.' അദ്ദേഹം ഉദ് ബുദ്ധ കേരളത്തെ തത്സമയം ഉണര്‍ത്തുകയായിരുന്നു..

സംഘടിത രൂപത്തില്‍ വഹാബിസം കേരളത്തില്‍ വരുന്നതിനു മുമ്പേ, കൃത്യമായി വഹാബിസത്തെ പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്തിരിക്കുകയാണ് ഫത്ഹുസ്സ്വമദില്‍. സിയാറത്ത്, ശഫാഅത്ത്‌തേടല്‍, മൗലിദ് തുടങ്ങിയ വിഷയങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട് ഗ്രന്ഥത്തില്‍. ഒരധ്യായം  ഇങ്ങനെ തുടങ്ങുന്നു:  ''ഇതാകുന്നത്, മൗലിദിന്റെ ഫോരിശയിലും അതിന്റെ ആദാബുകളിലും മൗലിദ് വേണ്ടാ എന്ന് വിലങ്ങിയവരെ റദ്ദ് ചെയ്യുന്നതിലും ഫറയുന്ന ഫസ്വലായിരിക്കും''.(പുറം 225)

നൂഹ്കണ്ണ്മുസ്‌ലിയാര്‍ എഴുതുന്നു: "ആയതിനാല്‍ ഇസ് ലാമിയ്യത്തായ കൂട്ടക്കാര്‍ ഒക്കെയും റബീഉല്‍ അവ്വല്‍മാസം തങ്ങളെ മൗലിദിനെകൊണ്ട് പെരുന്നാളിന്റെ ദിവസംപോലെ സന്തോഷത്താല്‍ അധികമാക്കുകയും ആയതിന് ശുക്‌റായി മുതല്‍കൊണ്ടും പലവകസാധനങ്ങളായ ഒജീനങ്ങളെ കൊണ്ടും സ്വദഖ ചെയ്തും വരുന്നവരാകുന്നു..."

രേഖകള്‍ സവിസ്തരം പ്രതിപാദിച്ചശേഷം, സാത്വികനായ ആ ഉന്നതപണ്ഡിതന്‍ വഹാബിസത്തില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍  നല്‍കിയ ഉപദേശത്തിന്റെ ചുരുക്കമിതാണ്:

''ളാഹിറും ബാത്വിനുമായ ഇല്‍മ് നിറഞ്ഞവരും ഭക്തരുമായ നാലു ഇമാമുകള്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് പ്രകാരം ക്രോഡീകരിച്ച നാലു മദ്ഹബുകളിവിടെയുണ്ട്. ഇവര്‍ക്കു ശേഷം മറ്റു ഇമാമുകളും ഉലമാക്കളും ആമ്മ്, ഖ്വാസ്സ്വ് എല്ലാവരും ഇവരെ പിന്തുടര്‍ന്നുപോന്നു. അതില്‍ ആബിദുകളുണ്ട്, സ്വാലിഹുകളുണ്ട്, ചിലര്‍ ഔലിയാക്കളാണ്. ചിലര്‍ സിദ്ദീഖുകളും മറ്റുചിലര്‍ ഖുത്വുബുകളായിരുന്നു. ചുരുക്കം ചിലര്‍ ഖുത്വുബുല്‍അഖ ്ത്വാബും ഗൗസുമായിരുന്നു. വഹാബിയ്യത്ത് രൂപപ്പെടുംവരെ എല്ലാവരും നാലിലൊരു മദ്ഹബ് പിന്തുടര്‍ന്നു. സുബ്ഹാനല്ലാഹ്, ഹിജ്‌റ ആയിരത്തി തൊണ്ണുറ്റിച്ചില്ലാനം വര്‍ഷം കഴിഞ്ഞുണ്ടായ സ്വഹാബത്ത് താബിഉകള്‍ മുതലായ ഒരു ഖോജാക്കളെയെങ്കിലും കണ്ണാല്‍ കാണുകയും അവരില്‍ നിന്നും പഠിക്കുകയും ചെയ്യാത്ത, വഹാബിയാണോ ഹഖായകാര്യം അറിഞ്ഞവന്‍?! മാത്രമല്ല, നാലു ഇമാമുകളും അവരുടെ മദ്ഹബുകളെ വെച്ചിട്ടുള്ളത് ലൗഹുല്‍ മഹ്ഫൂള് എന്ന ഫലകയില്‍ എഴുതിയ പ്രകാരം അവര്‍ കണ്ടതുകൊണ്ടും  ആത്മീയലോകത്ത്  നബിയോട് അനുവാദം ചോദിച്ചുമാണ്. എന്നിട്ടും ഈ ഇമാമുകളുടെ മദ്ഹബ് ശിരിയല്ല, ഖുര്‍ആന്‍ ഹദീസ് പോലെ നടക്കണം എന്നുപറയുന്ന വഹാബിനെ പൊരുത്തപ്പെടുന്നതെങ്ങനെ?!"

ഗുരുനാഥന്മാരായ പൂവാര്‍ നൂഹ് കണ്ണ് മുസ്ല്യാരുടെയും  മാപ്പിള  ലബ്ബ ആലിം സാഹിബിന്റെയും സ്വാത്വികനായ അണ്ടത്തോട് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരുടെയും ഉപദേശം തട്ടിക്കളഞ്ഞ്  ഗുരുത്ത്വംകെട്ട  വക്കം മൗലവി, മൊഡേണിസം തുന്നിക്കൊടുത്ത വഹാബിസത്തിന്റെ കുപ്പായ മണിയാന്‍ ധാര്‍ഷ്ട്യം കാണിച്ചു.  അങ്ങനെയാണ് കേരള മുസ് ലിംകളില്‍ ചിലര്‍ 'ശാസ്ത്രീയ- യുക്തിവാദ ' ഇസ്‌ലാമിലേക്ക് വഴിമാറുന്നത്.

(1) മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം, സി എന്‍ അഹ് മദ് മൗലവി, കെ കെ മുഹമ്മദ് അബ്ദുല്‍കരീം, പുറം 286.




സ്ത്രീ ജുമുഅ ജമാഅത്തും തല കുത്തിമറിയുന്ന മുജാഹിദ് മസ്അലകളും!

🔴⚪🔵

സ്ത്രീയും പള്ളിയും
മുജാഹിദിന് വിവിധ നിറങ്ങൾ ...വിവിധ ഭാവങ്ങൾ...വിവിധ കോലങ്ങൾ...!


🔹1940
➖➖➖➖
1940-കളിൽ സ്ത്രീകൾ ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു പോകുന്ന കാര്യം കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല. കേരളത്തിൽ ആദ്യമായി ജുമുഅ ജമാഅതിന് വേണ്ടി പള്ളിയിലേക്ക് പുറപ്പെട്ട രണ്ട് വനിതകളാണ് വെള്ളാരം പാറ ഖദീജ കുട്ടിയും പി.കെ ആമിനയും.  (പുടവ വനിതാ മാസിക 1995 മാർച്ച് )

🔹1950 മാർച്ച് 30
➖➖➖➖➖➖
എംസിസി അഹ്മദ് മൗലവിയോട്  ചോദ്യം :
അഞ്ചെട്ടു കൊല്ലമായി ഒതായിയിൽ ചില സ്ത്രീകൾ പള്ളിയിലേക്ക് ജമാഅത്തിനു പോകുന്നു ഇതിന്റെ ഇസ്ലാമിക വിധിയെന്ത്? 
ഒതായിയിലെ പി.വി മുഹമ്മദ് ഹാജിയായിരുന്നു ചോദ്യകർത്താവ്.

        (മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ?
        പ്രസ്താവന. പേ: 3)

ഈ ചോദ്യത്തിൽ നിന്നും 1942 ലാണ് ആദ്യമായി പെണ്ണുങ്ങൾ പള്ളിയിൽ പോയത് എന്ന് മനസ്സിലാക്കാം.

 🔹1950 ഒക്ടോബർ 10
➖➖➖➖➖➖➖➖
 എംസിസി അഹമ്മദ് മൗലവിയുടെ മറുപടി:
 പെണ്ണുങ്ങൾക്ക് ജുമാ നിർബന്ധമാണ് .
അവരെ അടിച്ചിറക്കൽ ആണുങ്ങളുടെ ചുമതലയാണ്. (എംസിസി അഹ്മദ് മൗലവിയുടെ ഈ മറുപടിയാണ് പിന്നീട് മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ എന്ന പുസ്തകമായി രൂപപ്പെട്ടത്.)
 
   മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ?
   പേജ്: 94

🔹1953 മാർച്ച്
➖➖➖➖➖➖➖
പെണ്ണുങ്ങൾ പള്ളിയിൽ പോകൽ നിർബന്ധമാണ് എന്ന എം സി സി അഹ്മദ് മൗലവിയുടെ വാദത്തെ ഉമർ മൗലവി ഖണ്ഡിക്കുന്നു. പെണ്ണുങ്ങൾ സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധമില്ല. സുന്നത്താണ് എന്നെങ്കിലും തെളിയിക്കാൻ മൗലവിക്ക് സാധിക്കുമോ? ഉമർ മൗലവി എം സി സി അഹ്മദ് മൗലവിയെ വെല്ലുവിളിച്ചു.

       ( അൽമനാർ 1953 മാർച്ച് ).

🔹1967 ഫെബ്രു: 5
➖➖➖➖➖➖
1967 ഫെബ്രുവരി 5 കൊടുവള്ളി പുത്തൂര് വാദപ്രതിവാദം നടന്നു. കുണ്ടുതോട് വ്യവസ്ഥ അനുസരിച്ചാണ് വാദപ്രതിവാദം നടന്നത് . മുജാഹിദ് വാദം: സ്ത്രീകൾ പള്ളിയിൽ പോകൽ പുണ്യകർമ്മം, അനുവദനീയം.

                   (അൽമനാർ 1997 മാർച്ച് )

🔹1996
➖➖➖➖➖➖

സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത്താണ് എന്ന് തെളിയിച്ചാൽ പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ട് പേരോട് ഉസ്താദ് നോട്ടീസ് ഇറക്കി. വെല്ലുവിളി സ്വീകരിച്ച മൗലവിമാർ പേരോട് ഉസ്താദിന്റെ നോട്ടീസിനു മറുപടിയായി സ്ത്രീകൾ പള്ളിയിൽ ജമാഅത്തിന് പോകൽ സുന്നത്താണ് എന്ന്  ലേഖനം പ്രസിദ്ധീകരിച്ചു
       (അൽ ഇസ്‌ലാഹ് പുസ്തകം 2 ലക്കം 1)

🔹 2007
➖➖➖➖➖➖➖➖
നിർബന്ധവും സുന്നത്തുമെല്ലാം പോയി,
"ജുമുഅ ജമാഅത്തുകൾക്ക് സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ല " എന്നായി.
             
                  വിചിന്തനം :
            2007 ഫെബ്രു: 23
            കെ.എൻ.എം മുഖപത്രം.

🔹2009
➖➖➖➖➖➖➖➖➖
"പുരുഷൻമാർ ഫർളു നിസ്കാരത്തിനു പള്ളിയിൽ പോവുകയാണ് വേണ്ടത്.സ്ത്രീകൾക്ക് പള്ളിയിൽ പോവുകയോ പോവാതിരിക്കുകയോ ചെയ്യാം."

           വിചിന്തനം.2009
             മാർച്ച് 20

🔹 2015
➖➖➖➖➖➖➖➖➖➖➖
"പുരുഷൻമാർ കഴിവതും അഞ്ചു നേരത്തെ നമസ്കാരങ്ങളും പളളിയിൽ പോയി ജമാഅത്തായി നമസ്ക്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

       ഇസ്‌ലാം അടിസ്ഥാന
      പാoങ്ങൾ പേ: 119
      വിസ്ഡം ബുക്സ്
       (ജിന്നൂരികൾ)


✍🏻Aboohabeeb payyoli
▪◻▪◻▪◻▪◻▪

Sunday, 28 October 2018

ഖിബ്-ല നിർണയവും മലപ്പുറം മഅദിനും

*#എന്തിനാണീ_ഖിബില_നിർണ്ണയം...?*

''ഇത്താത്താ...ഖിബ് ല ഏത് ഭാഗത്തേക്കാണ്... ദാ... ഇങ്ങിനേണ്...''എന്ന് പറഞ്ഞ് ആ ഉമ്മ എനിക്ക് മുസല്ല വിരിച്ച് തന്നു.ഇത് കൃത്യമാണോന്ന് ചോദിച്ചപ്പോൾ ''മോള് നിസ്കരിച്ചോളീ,ഞങ്ങളെല്ലാവരും ഇങ്ങിനെയാണ് നിസ്കരിക്കുന്നത് ,പോരാത്തതിന് ദാ രണ്ടു വളവിനപ്പുറമുള്ള  പള്ളിയും ഏകദേശം ഇങ്ങിനെ തന്നെയാണെന്ന'' മറുപടിയും കേട്ടപ്പോൾ,എന്തോ-എകദേശത്തിലൊപ്പിക്കാനെനിക്ക്  തോന്നിയില്ല... മടിച്ച് നിന്ന എന്റെ മുന്നിലേക്ക് നിസ്കാരക്കുപ്പായമിട്ടെത്തിയ കൂട്ടുകാരിയുടെ ഡയലോഗ് ഇങ്ങിനെ... ''എടീ മണ്ടീ... ഞാൻ മൊബൈലിൽ നോക്കിയതാണ്.അതൊക്കെ കിറുകൃത്യമാണ്..''....എന്നാൽ എന്റെ മൊബൈലിൽ നോക്കട്ടെ എന്ന് കരുതി ഞാൻ മൊബൈലെടുത്തു. ആ മൊബൈലിൽ ഖിബ് ല വ്യത്യാസമാണ്. ആപ്ളിക്കേഷന്റെ പ്രശ്നമാകുമെന്ന് കരുതി ,കൂട്ടുകാരിയുടെ അതേ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പരിശോധിച്ചപ്പോൾ പിന്നെയും വ്യത്യാസം. പിന്നീട് കൂട്ടുകാരിയുടെ മൊബൈലിലും മറ്റൊരു മൊബൈലിലും ചെക്ക് ചെയ്തു.വ്യത്യസ്ഥ ഫലങ്ങൾ മാത്രം...പള്ളിയുടെ ദിശയറിയാൻ ടെറസിന് മുകളിൽ കയറി നോക്കി. രണ്ട് വളവിനപ്പുറം മാത്രമകലെയുള്ള പള്ളിയുടെ സമാന്തര ദിശ  എങ്ങിനെ കൃത്യമാകാൻ... എല്ലാം ഏതാണ്ട് ഏകദേശ കണക്ക് മാത്രം. .... ഒരു വീട്ടിലെ മാത്രം പ്രശ്നമല്ല. ആയിരക്കണക്കിന് വീടുകളിൽ സമാന പ്രശ്നങ്ങൾ ധാരാളം... വടക്കോട്ട് തിരിഞ്ഞ് നിസ്കരിച്ച വീട് പോലും അനുഭവത്തിലുണ്ട്.എന്തിനേറെ,#പതിനഞ്ച്_വർഷത്തോളം_തെറ്റായ_ഖിബ്_ലയിൽ_നിസ്കരിച്ച_പള്ളി പോലും എന്റെ അറിവിലുണ്ട്.അതുപോലെ ,#ഒന്നിലധികം_ആംഗിളുകളിലേക്ക്_തിരിച്ച്_ഖബറടക്കപ്പെട്ട_പള്ളിപ്പറമ്പുകളും_കേരളത്തിലുണ്ടത്രെ... ഇവിടെയാണ് ഖിബ് ല നിർണയ കൂട്ടായ്മയുമായി #മലപ്പുറം_മഅദിൻ ശ്രദ്ധിക്കപ്പെടുന്നത്.വാർത്ത കേൾക്കേണ്ട താമസം വാളെടുത്ത് യുദ്ധത്തിനിറങ്ങിയവരിൽ ചിലർ പോലും സ്വന്തം വീട്ടിലെ ഖിബ് ലയുടെ നിർണയ വിഷയത്തിൽ രഹസ്യമായി ആശങ്കപ്പെട്ടത് പദ്ധതിയുടെ ജനകീയതയും വിജയവുമാണ് .എന്തിലും ഏതിലും, സംഘടന നോക്കി വിമർശനം മാത്രം കാണുന്നവർ ജന മധ്യത്തിൽ വിലയിരുത്തപ്പെടുന്നുണ്ടെന്ന കാര്യം മറക്കരുത്. എളുപ്പവഴിയിൽ കാശുണ്ടാക്കാനുള്ള കുറുക്കുവഴിയാണെന്ന് തട്ടി വിട്ടവർ ,സേവനം തികച്ചും സൗജന്യമാണെന്നറിഞ്ഞപ്പോൾ ,എതിർക്കാനുള്ള മറ്റുവഴികളന്വേഷിക്കുന്നത് മഹാ കഷ്ടം തന്നെ...!

 ഇത്രയും നാളത്തെ നിസ്കാരം ശെരിയല്ലെന്നാണോ നിങ്ങൾ പറയുന്നതെന്ന മണ്ടൻ ചോദ്യങ്ങൾ എന്തിനാണെന്ന് ചോദിക്കുന്നവർ ചിന്തിക്കട്ടെ...ഒരാളുടെ ഖിബ് ലയും തെറ്റാണെന്നാർക്കും വാദമില്ല.കൃത്യത പരിശോധിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാകുമ്പോളത് ഉപയോഗപ്പെടുത്തൽ ഓരോരുത്തരുടെയും അവകാശമാണ്. അത്ര കൃത്യമല്ലെന്ന് വ്യക്തമായാലത് തിരുത്തൽ അത്യാവശ്യവും...!...വീട് കൃത്യം പടിഞ്ഞാറ് ദിശയിലാണെങ്കിൽ മലപ്പുറം ഭാഗത്തുളളവർ 21.2 ഡിഗ്രി വലത്തോട്ട് തിരിയണം. ചെറിയ വ്യത്യാസങ്ങൾ നിസ്കാരത്തിൻ്റെ സാധുതയെ ബാധി ക്കില്ലെങ്കിലും കഴിയുന്നത്ര ദിശ ക്ലിയർ ചെയ്യുന്നത് വളരെ ഉത്തമമാണ്.

പ്രസ്തുത വിഷയം തീരെ പരിഗണിക്കാതെയുള്ള വലിയ ദിശാ മാറ്റം നമ്മുടെ നിസ്കാരങ്ങളെ നഷ്ടപ്പെടുത്തുക തന്നെ ചെയ്യും.കേരളത്തിൽ നിസ്കരിക്കുന്നവർ  ഒരല്പം ദിശ തെറ്റിയാൽ പോലും അങ്ങകലെയുള്ള വിശുദ്ധ കഅബാലയവുമായി-ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും വ്യത്യാസം കൂടിക്കൂടി വരുമെന്നുള്ളത് വിശ്വാസികളിൽ മാത്രമാണാശങ്ക സൃഷ്ടിക്കുന്നുള്ളു എന്നതാണ് സത്യം.#വിമർശനം_മാത്രം_തൊഴിലാക്കിയവർക്കെന്താശങ്ക...എന്തിനാശങ്ക...
പക്ഷേ ഒന്നുണ്ട്.എന്തെങ്കിലും മനസ്സിലാക്കി വാളെടുത്ത് വരുന്ന ചിലർ,അവരാണ് യഥാത്ഥത്തിൽ സമൂഹത്തെ വിഷയങ്ങൾ പഠിപ്പിക്കാൻ സഹായകമാകുന്നത്.ഈ പരിപാടി ഇത്ര പെട്ടെന്ന് ജനകീയമാക്കിയതിലിക്കൂട്ടരോട് വിശ്വാസികൾക്ക് നന്ദിയുണ്ട് നൂറ് വട്ടം...

ഞങ്ങളുടെ  നിസ്കാരമെല്ലാം കൂടുതൽ കൃത്യതയോടെ-തെറ്റുണ്ടാകാനുള്ള സാധ്യതകൾ പോലും  തിരുത്തി ആരാധനകളുടെ കൃത്യതയിൽ സൂഷ്മത പാലിക്കുന്നതിൽ നിങ്ങൾക്കെന്താണിത്ര സങ്കടമെന്ന ,വിശ്വാസികളുടെ ചോദ്യത്തിന് മുമ്പിൽ #ഇളിഭ്യരാകുന്നവരുടെ_മുഖം_കാണാനാർക്കിവിടെ_സമയം...! സമുദായത്തിനുപകാരപ്പെടുന്ന കൂടുതൽ സേവനങ്ങളുമായി മുന്നേറാൻ  #മഅദനിന്റെ_സാരഥികൾക്കല്ലാഹു_തൗഫീഖ്_നൽകട്ടെ...ആമീൻ...
           ✍  ഫാതിമാ റഷീദ്[FB പോസ്റ്റ്]


#സൗദിയിലെ_പള്ളിയുടെ_ബിബിലയും_നോക്കിത്തുടങ്ങി...
വീടുകളിലെ ഖിബ് ല നിർണയത്തിന്റെ പേരിൽ സുന്നികളെ കളിയാക്കിയവർ മേപ്പോട്ട് നോക്കുന്നു.അല്ലെങ്കിലും തൗഹീദ് തീരുമാനമാകാത്ത കേരള വഹാബിയോട് ഖിബ് ലയുടെ കാര്യം ആരെങ്കിലും പറയുമോ...
👇👇👇👁👁👁
                                       [ഒക്ടോബർ 29-2018]
ദമ്മാം. ഹഫര്‍ ബാതനില്‍ അല്‍മുഥ്‌നാ ജുമഅ മസ്ജിദില്‍ ഖിബ്‌ല തെറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തത്കാലികമായി പള്ളി അടച്ചിടാന്‍ സഊദി ഇസ്‌ലാമിക് പ്രഭോധന മന്ത്രി ഡോ.അബ്ദുല്ലത്വീഫ് അബ്ദുല്‍ അസീസ് അല്‍ശൈഖ് നിര്‍ദേശിച്ചു.

മസ്ജിദില്‍ ഖിബ്‌ല ഭാഗം തെറ്റിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി പ്രത്യേക സമിതി രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഖിബ്‌ല ക്രിത്യമായ ക്രമീകരിക്കുന്നത് വരെ നിസ്‌കാരം നിറുത്തി വെക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.ഒക്ടോബര്‍ 28 മുതല്‍ തത്കാലികമായി #അടച്ചിടാന്‍ മന്ത്രി നിര്‍ദേശിച്ചു.

👇👇👇👁👁👁
http://www.sirajlive.com/2018/10/29/339123.html




#മറ്റൊരു_ന്യൂസ്_കൂടി...



സൗദിയിൽ, അതും മക്കയിലുള്ള 200 ൽ കൂടുതൽ പള്ളികൾ ഖിബ്‌ലയുടെ ദിശയിലേക്കല്ലെന്ന വാർത്ത സഊദി പത്രമായ Arab News നെ ഉദ്ധരിച്ച് ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു. (ഏപ്രിൽ 2009) ഇതിൽ പലതും 50 വർഷത്തോളം പഴക്കമുള്ള പള്ളികളുമാണ്.
മതകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രെട്ടറി തൗഫീഖ് സുദൈരിയുടെ  അഭിപ്രായം അൽ ഹയാത് പത്രം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങിനെയാണ്‌ 'വലിയ അളവിലുള്ള വ്യതിയാനം അദ്ദേഹം തള്ളിക്കളയുന്നു, പക്ഷെ ചെറിയ തോതിലെങ്കിലുമുള്ള വ്യത്യാസങ്ങളെ ശരിയാക്കി ഖിബ്‌ലയുടെ ദിശയിലേക്ക് തന്നെ മാറ്റി നിർണയിച്ചിട്ടുണ്ട്'. ആധുനിക സാമഗ്രികൾ അതിന് വളരെ സഹായകമാണെന്നും അദ്ദേഹം പറയുന്നു.
     
               ✍  ഫാതിമാ റഷീദ്[FB പോസ്റ്റ്]

ഇസ്തിഗാസയും ലഖ്നവിയും

*"ലഖ്നവിയുടെ പേരിൽ ഫതാവയും, ഖണ്ഡനമാവാതെ ഇസ്തിഗാസയും"*________✍



ഇസ്തിഗാസ ഷിർക്കാണെന്ന തങ്ങളുടെ വാദത്തിന്ന് ആയത്തിലോ ഹദീസിലോ 1000 കൊല്ലങ്ങൾക് മുമ്പുള്ള ഇമാമീങ്ങളുടെ കിതാബുകളിലോ ഒന്നും തന്നെ  ഒരു തരി പ്രമാണം പോലും കിട്ടാതെ നട്ടം തിരിഞ്ഞ മുജാഹിദ് ദയൂബന്ധി തബ് ലീഗുകാർ ഇപ്പോൾ 1304 ൽ മരണപ്പെട്ട ഇന്ത്യയിലെ ലഖ്നൗവിലെ വഹാബി വികല വാദങ്ങൾക്ക് അക്കാലത്ത് തന്നെ ഗ്രന്ഥരചനയിലൂടെ ഘണ്ഡനം കൊടുത്ത  അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഒരു ഫതാവയുമായി വന്നിരിക്കുകയാണ്. സത്യത്തിൽ ആശ്ചര്യപ്പെട്ട് പോയി ! ഇവരുടെ ദയനീയ അവസ്ഥ ഓർത്തിട്ട്!!

പരസ്പരം കൂട്ടി  യോജിക്കാൻ കഴിയാത്ത അഞ്ച് കാര്യങ്ങളാണ് ലഖ്നവിയുടെ പേരിൽ പറയപ്പെടുന്ന ഫത് വയിൽ കാണുന്നത് :- ആദ്യം >മരണപ്പെട്ടവർ വിദൂരത്ത് നിന്ന് കേൾക്കുകയെന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലെന്നും<> ഖബറ് സിയാറത്ത് ചെയ്യാൻ വരുന്നവരുടെ തഹിയ്യത്ത് മരണപ്പെട്ടവർ കേൾക്കുമെന്നും പറയുന്നു<,
>അള്ളാഹുവല്ലാത്തവർ മറഞ്ഞ കാര്യങ്ങൾ അറിയുമെന്ന് വിശ്വസിക്കൽ ഷിർക്കാണെന്ന് പറഞ്ഞിട്ട്< പിന്നെ ഗൗസുൽ അഹ് ളം (റ) വിന്റെ പ്രത്യേകതക്ക്  പരിധിയോ  ക്ലിപ്തതയോ ഇല്ലെന്ന് പറയുന്നു< >എന്നിട്ട് ഇതേ ഗൗസുൽ അഹ്ളം തങ്ങൾക്ക് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഉള്ള കഴിവ് സ്ഥിരപ്പെട്ടിട്ടില്ലെന്ന്  ഗൗസുൽ അഹ് ളം തങ്ങളെ മാത്രമാക്കി എടുത്ത് പറയുന്നു, <> ശേഷം അവിടത്തെ മുരീദുകളുടെ അവസ്ഥ എല്ലായിപ്പോഴും ശൈഖവർകൾ അറിയുന്നു കേൾക്കുന്നു എന്ന വിശ്വാസം  ഷിർക്കാണെന്നും പറയുന്നു ഇങ്ങനെയുള്ള പരസ്പരം കൂട്ടി യോജിക്കാൻ കഴിയാത്ത വാദങ്ങളാണ് ഫത് വയിലെ ഭാഗമായി  പ്രചരിപ്പിക്കുന്നത്. അതായത് ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ വിദൂരത്ത് നിന്നുള്ള കേൾവി സഹായം മാത്രമാണ് ഷിർക്കിന്ന് മാനദണ്ഡമാക്കിയിട്ടുള്ള പ്രധാന ഘടകമെന്ന് തോന്നിപ്പോകും. അപ്പോൾ അടുത്ത് നിന്നുള്ള കേൾവി , സഹായം ഇവയിലൊന്നും ഷിർക്ക് സംഭവിക്കുകയില്ലേ ? എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.

അസ്വഹുൽ ഖുതുബ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ വരെ ളുഹ്ഫ് കണ്ടെത്തുന്ന ഇത്തരം അവാന്തര വിഭാഗങ്ങളോട് തങ്ങൾ കൊണ്ട് വന്ന ഈ ഫത് വയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിക്കാനാഗ്രഹിക്കുകയാണ് അതോടൊപ്പം ഇസ്തിഗാസയെ എതിർക്കാൻ കൊണ്ട് വന്ന ഈ ഫത് വയിലെ ആശയം സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്ക് ഖണ്ഡനമാകുന്നുണ്ടോ ? എന്നും  ഈ ലേഖനത്തിൽ വിശദീക്കരിക്കാൻ ആഗ്രഹിക്കുന്നു.

*ആദ്യം ഫതാവയുടെ ആധികാരികത :-*

അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഇങ്ങനെ ഒരു ഫതാവ ഏത് പ്രസ്സിൽ നിന്ന് എപ്പോൾ ഏത് വർഷം  ആര് പ്രസിദ്ധീകരണം നടത്തി ?????

അക്കാലത്തോ ശേഷം ഇത് വരെയുള്ള ഹനഫീ മദ് ഹബിലേ ഏതെങ്കിലും ആധികാരിക പണ്ഡിതർ ഈ ഫതാവയുടെ കാര്യം പരാമർശിക്കുന്നുണ്ടോ ???

ഇതിന്റെ മൂല ഗ്രന്ഥത്തിന്റെ ഭാഷയേത് ??????

ഉറുദിവിൽ രചിക്കപ്പെട്ട ലഖ്നവിയുടെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് ആര് മൊഴിമാറ്റം നടത്തി ?? പ്രസ്തുത ഫത് വയുടെ മൂല ഭാഗമായ ഉറുദുവിലെ കയ്യെഴുത്ത് പ്രതി എവിടെ ????

ഫത് വയിലെ ഭാഗം ആര് ചോദിച്ചു എപ്പോൾ ചോദിച്ചു ??? ലഖ്നവിയുടെ ഫത് വകൾ ആരാണ് ക്രോഡീകരിച്ചത് ???

അക്കാലത്തെ വഹാബിയൻ പണ്ഡിതനായ ബഷീർ സഹ്സവാനി വഹാബി തയ്മിയൻ  വാദങ്ങൾക്ക് വേണ്ടി  ഗ്രന്ഥരചന നടത്തിയതിനെ ശക്തമായ ഭാഷയിൽ അഹ്ലുസ്സുന്നയുടെ വാദം സത്യപ്പെടുത്തി "അൽ കലാമുൽ മബ്റൂർ" പോലുള്ള ധാരാളം ഖണ്ഡന  ഗ്രന്ഥരചന വഹാബികൾക്കെതിരെ നടത്തിയത് ! വഹാബി ദയൂബന്ധിതബ് ലീഗുകാർ അംഗീകരിക്കുന്നുണ്ടോ ???

ഇസ്തിഗാസ ഷിർക്കാക്കാൻ ലഖ്നവി (റ:അ) യെ കൂട്ട് പിടിക്കുമ്പോൾ മഹാനവർകളുടെ ഹദീസ് ഗ്രന്ഥമായ മുവത്വ ഷറഹ് രചിക്കുന്ന സമയത്ത് മഹാനവർകൾ നടത്തിയ ഈ ഇസ്തിഗാസ വിമർശകർ അംഗീകരിക്കുമോ ???👇

"وكثيراً ما كان يختلج في قلبي أن أشرح كتاباً في الحديث وأكشف أسراره بالكشف الحثيث، باعثاً لرضا نبينا شفيع المذنبين، ورضاه رضا رب العالمين، عسى الله أن يجعلني ببركته من الصالحين،"

"നബി (സ്വ) യുടെ പൊരുത്തവും ശുപാർഷയും തേടിക്കൊണ്ടും അതിൻറ്റെ ബർക്കത്ത് കൊണ്ട് എന്നെ സജ്ജനങ്ങളിൽ പെടുത്തട്ടെ !  എന്നാഗ്രഹിച്ച് കൊണ്ടുമാണ് ഞാൻ ഏറെക്കാലമായി കൊതിച്ച ഹദീസ് വ്യാഖ്യാന  ഗ്രന്ഥം രചിക്കാൻ മുതിരുന്നത്"
(അത്തഹ്ലീഖുൽ മുമജ്ജദ് അലൽ മുവത്വ)

*ഫത് വയിലെ ആശയം സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്കെതിരാകുന്നുണ്ടോ എന്ന് നോക്കാം :-*👇

*ഫത് വയിലെ ആദ്യ ഭാഗം :-*

ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ،

" വിദൂരത്ത് നിന്ന് അള്ളാഹുവിന്റെ ഔലിയാക്കൾക്ക് കേൾക്കും എന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ല"

 ഇവിടെ ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലാ എന്ന് പറയുമ്പോൾ സ്വഹീഹായ പ്രമാണങ്ങളിൽ ഇങ്ങനെ അള്ളാഹുവിന്റെ ഔലിയാക്കൾ വിദൂരത്ത് നിന്ന് കേൾക്കുകയും പ്രതികരിക്കുകയും ചെയ്ത സംഭവങ്ങളും കാണാൻ പറ്റും , (അപ്പോൾ സുന്നിയായ ലഖ് നവി (റ:അ) ഹിയുടെ വരികളാണ് ഈ ഫത് വയിലെങ്കിൽ  വിദൂരത്ത് നിന്ന് ബിദ്ദാത്ത് കൊണ്ട് (സ്വയം കഴിവ് കൊണ്ട്)  ഔലിയാക്കൾക്ക് കേൾക്കാനുള്ള കഴിവ് (ഖുദ്റത്)  എന്നത് ഷറ ഇൽ സ്ഥിപ്പെട്ടിട്ടില്ലാ എന്നതാകുന്നു അല്ലാതെ സുന്നികൾ വിശ്വസിക്കുന്ന പോലെ അള്ളാഹുവിന്റെ ഇദ്നോട് കൂടി അള്ളാഹു കൊടുത്ത കഴിവിനാൽ കേൾക്കും എന്ന വിശ്വാസത്തെയല്ല ഖണ്ഡിക്കുന്നത് - കാരണം വിദൂരത്ത് നിന്ന് കേട്ട ധാരാളം സംഭവങ്ങൾ മശ് ഹൂറായി ഗ്രന്ഥങ്ങളിൽ ഉണ്ട് താനും)

ഇത് സ്വഹാബത്തിന്റെ വിശ്വാസത്തിൽ നിന്ന് തന്നെ നോക്കാം

(01) -  മഹാനായ ഉമർ (റ)  മദീനത്തെ മിമ്പറിൽ ഖുതുബയോതിക്കൊണ്ടിരിക്കുമ്പോൾ എത്രയോ മൈലുകൾക്കപ്പുറത്തുള്ള യുദ്ധം നടക്കുന്ന സ്ഥലത്തെ സേനാധിപനായ സാരിയ (റ) വിന്ന് ശത്രുക്കളുടെ നീക്ക് പോക്ക് പറഞ്ഞ് കൊടുത്തതും, അത് സാരിയ (റ) കേട്ടതും , ഖുത്വുബ കഴിഞ്ഞ് ഈ കാര്യം സ്വഹാബാക്കൾ അറിഞ്ഞപ്പോൾ സ്വഹാബത്തൊക്കെ വിശ്വസിക്കുകയും ചെയ്തു‌- (അഹ്മദ്ബ്നു ഹമ്പൽ (റ) വിന്റെ ഫളാഇലുസ്സ്വഹാബയിലും മറ്റ് ധാരാളം കിതാബുകളിലും ഈ സംഭവം കാണാം) ചോദിക്കട്ടെ ?  സ്വഹാബത്തിന്റെ വിശ്വാസം ഷിർക്കായോ ??? ഈ സംഭവമുദ്ധരിച്ച ഏതെങ്കിലും മുഹദ്ദിസുകൾ , ഇമാമീങ്ങൾക്കൊന്നും മഹാന്മാരുടെ വിദൂര കേൾ വി ഷറ ഇൽ സ്ഥിരപ്പെട്ടില്ലായെന്ന് അറിയില്ലേ ???

(02) - ബനീ ഗോത്രത്തിൽ പെട്ട റാജിസ് (റ)  വിദൂരത്ത് നിന്ന് നബി (സ്വ) യോട് സഹായം ചോദിച്ചപ്പോൾ "നുസിർത" "നുസിർത" ( നീ സഹായിക്കപ്പെട്ടു) എന്ന് നബി (സ്വ) തിരിച്ച് പറഞ്ഞ ഹദീസ് മൈമൂന (റ) വിൽ നിന്ന് ഇമാം ത്വബ് റാനി (മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052) ൽ ഉദ്ധരിക്കുന്നു. ഇതിൽ നിന്ന് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനും സഹായിക്കാനും കഴിയുന്നു എന്നത് ഹദീസ് കൊണ്ട് തന്നെ വ്യക്തമാണ്.

(03) - ഇബ്നു ഹജർ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
ഒമ്പത്: "കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും."
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
പത്ത്: "കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും."

حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)

പതിനൊന്ന്: "വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ"  (ഫത്ഹുൽബാരി: 19/451)

(04) - അടിമയുടെ കണ്ണ് കാത് അള്ളാഹു ആകുമെന്ന ബുഖാരിയിലെ ഖുദുസിയ്യായ ഹദീസിന്റെ ആശയം ഇമാം റാസി (റ) വിശദീകരിക്കുന്നു

<<<<<>>>>>>الكتب » التفسير الكبير أو مفاتيح الغيب » سورة الكهف » قوله تعالى أم حسبت أن أصحاب الكهف والرقيم كانوا من آياتنا عجبا......... >>>كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب .<<<<<<

"അടിമയുടെ കാണുന്ന കണ്ണിലും കേൾക്കുന്ന കാതിലും അള്ളാഹുവിന്റെ നൂറ് ജലാലിയത് ലഭിക്കുകയും അത് മൂലം അടുത്തുള്ളതും വിദൂരത്തുള്ളതും കാണാനും കേൾക്കാനും സാധിക്കുന്നു" (തഫ്സീർ റാസി)

*മുകളിൽ വിശദീകരിച്ച സ്വഹാബത്തിന്റെ പ്രവൃത്തി, ഹദീസ് , ഷുറൂഹുൽ ഹദീസ് , തഫ്സീറുകളിൽ നിന്നൊക്കെ സുതരാം വ്യക്തമാണ് വിദൂരത്ത് നിന്ന് അമ്പിയാ ഔലിയാക്കൾക്ക് കാണാനും കേൾക്കാനും സഹായിക്കാനും  സാധിക്കുമെന്നത്.*

*ഫത് വയിലെ രണ്ടാമത്തെ ഭാഗം :-*

"إنما ثبَتَ سماع الأموات لتحيّة من يزور قبورهم"
"നിശ്ചയമായും മരണപ്പെട്ടവർ അവരുടെ ഖബർ സിയാറത്ത് ചെയ്യുന്നവരുടെ  തഹിയ്യത്ത് (സലാം പറയുന്നത്) കേൾക്കുമെന്ന് ഷറ ഇൽ  സ്ഥിരപ്പെട്ടതാണ്"

ഈ വാദം മുജാഹിദ് പോലുള്ള അവാന്തര വിഭാഗങ്ങൾ അംഗീകരിക്കുന്നുണ്ടോ ??? മരണപ്പെട്ടവർ കേൾക്കുകയില്ല എന്നാണല്ലോ വാദം അതിനാൽ കൊണ്ട് വന്ന തെളിവിൽ ഈ വാദം അംഗീകരിക്കുമോ അതോ തള്ളുമോ എന്ന് വിശദീകരിക്കുക???????

*ഫത് വയിലെ മൂന്നാമത്തെ ഭാഗം :-*

 "ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ،"

"അള്ളാഹു അല്ലാത്തവർ എല്ലായിപ്പോഴും  " ഹാളിറ്" "നാളിറ്" "മറഞ്ഞ കാര്യങ്ങൾ അറിയും എന്ന് വിശ്വസിച്ചാൽ അത് ഷിർക്കാണ്"

ഇവിടെയും വളരെ വ്യക്തമാണ് എല്ലായിപ്പോഴും ഈ രൂപത്തിൽ മഹാന്മാർക്ക് ബിദ്ദാത്ത് കൊണ്ട് കഴിയുമെന്ന് ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല മറിച്ച്  അള്ളാഹുവിന്റെ ഇദ്ന് ഉണ്ടെങ്കിൽ കേൾക്കും , അള്ളാഹു അറിയിച്ചാൽ അവർ അറിയുന്നു എന്നതാകുന്നു ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം ഇതൊരിക്കലും ഷിർക്കൻ വിശ്വാസമല്ല.

ഔലിയാ അമ്പിയാക്കൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമോ ? പ്രമാണമെന്ത് പറയുന്നു എന്ന് നോക്കാം👇

ലോക പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫിഈ (റ) എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇമാം നവവി (റ) പഠിപ്പിക്കുന്നു

"آيات علم الغيب المعجزات والكرامات"

٢ - مسألة: مامعنى قوله تعالى: {قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ} (١)، وقولَ النبي - صلى الله عليه وسلم -: "لا يَعْلَمُ مَا فِي غَدٍ إِلا اللَّهُ"، وأشباهِ هذا من القرآن والحديث مع أنه قد وقع علم ما في غد في معجزات الأنبياء صلوات الله عليهم وسلامه، وفي كرامات الأولياء رضي الله عنهم؟.

الجواب: معناه: لا يعلم ذلك استقلالًا، وعلمَ إِحاطة بكل المعلومات إِلا الله؛ وأما المعجزات والكرامات فحصلت بإِعلام الله تعالى للأنبياء والأولياء، لا استقلالًا،   (فتاوي النووي………)

"അള്ളാഹു അല്ലാത്തവർ അദൃശ്യം അറിയില്ലെന്നതിന്റെ വിവക്ഷ സ്വയം പര്യാപ്തതയോടെ എല്ലാ വിവരങ്ങളും സമ്പൂർണ്ണമായും അറിയുന്നവൻ അല്ലാഹു മാത്രമാണ് എന്നാണ്. അമ്പിയാക്കള്‍ , മുഹ്ജിസത്ത് കൊണ്ടും , അൗലിയാക്കള്‍ കറാമത്ത് കൊണ്ട അറിയുന്ന അദൃശ്യ കാര്യങ്ങള്‍ അള്ളാഹു  അറിയിച്ച് കൊടുക്കുന്നതും  അവർക്ക് സ്വയം ഇല്ലാത്തതുമാകുന്നു" ….. (ഫതാവ നവവി .113…..)

ഇതിൽ നിന്നും അഹ്ലുസ്സുന്നയുടെ വിശ്വാസം വളരെ കൃത്യമായി മനസ്സിലാകാം മറഞ്ഞ കാര്യങ്ങൾ മഹാന്മാർക്ക് അള്ളാഹു അറിയിച്ച് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശ്വാസം എങ്ങനെ ഷിർക്ക് വരും ?????

പ്രവാചകരുടെ വിശേഷണം ഇബ്നു ഹജർ(റ) ഫത് ഹുൽ ബാരിയിൽ  പറയുന്നത് നോക്കാം

 "وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد"

"പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദൃശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽ മഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ധിയുള്ളവൻ ബുദ്ധിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ"( ഫത്ഹുൽബാരി:19/451) 

ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

*ഫത് വയിലെ നാലാമത്തെ ഭാഗം :-*

"والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء"

"ശൈഖ് ജീലാനി (റ) വിന്റെ മഹത്വം എത്രയോ വലുതാണ് അതായത് പരിധിയോ  ക്ലിപ്തതയോ ഇല്ല"

ശൈഖ് ജീലാനി (റ) വിനെ ശ്രീ ശങ്കരാചാര്യരുടെ അദ്ധ്വൈത വാദക്കാരനാക്കി ചിത്രീകരിച്ച് എഴുതി പ്രചരിപ്പിച്ച കേരള മുജാഹിദുകൾക്ക് പ്രസ്തുത ഈ ഫത് വയിലെ ഗൗസുൽ അഹ് ളം തങ്ങളുടെ മഹത്വം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടൊ ???? അതോ പഴയ നിലപാടിൽ തന്നെയാണോ ????

*ഫത് വയിലെ അഞ്ചാമത്തെ ഭാഗം :-*

 "إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم"
"വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഗൗസുൽ അഹ് ളം (റ) വിന്ന് കഴിവുണ്ട് എന്ന് സ്ഥിരപ്പെട്ടിട്ടില്ല"

ഇവിടെ ഒരു കാര്യം മനസ്സിലാക്കുക അള്ളാഹുവിന്റെ ഇഷ്ടദാസർക്ക് അള്ളാഹു നൽകുന്ന പ്രത്യേക കഴിവുകൾ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ബാധകമാകില്ല എന്നാണോ ?  ഔലിയാക്കളിൽ ഖുതുബായ ഗൗസുൽ അഹ് ളം ജീലാനി (റ) വിന്ന് എന്ത് കൊണ്ട് ഈ മഹത്വമുണ്ടാകുമെന്ന് വിശ്വസിച്ച് കൂടാ !!! ഈ ഫത് വയിൽ തന്നെ പറയുന്നത് ഗൗസുൽ അഹ് ളം തങ്ങൾക്ക് (ഖ:സി) പരിധിയില്ലാത്തതും ക്ലിപ്തപ്പെടുത്താൻ കഴിയാത്തതുമായ ശ്രേഷ്ടതയുണ്ട് എന്നല്ലേ ?

ഇനി ഗൗസുൽ അഹ് ളം (റ) തന്നെ  ഇത് പറയുന്നുണ്ടൊ എന്ന് നോക്കാം

 ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:

عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول:  من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )

"ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും."
(ബഹ്ജത്തുൽ അസ്റാർ : 102)

ശൈഖ്  ജീലാനി (റ)  തുടരുന്നു :-

مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة

സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവൽ നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)

അപ്പോൾ ശൈഖവർകൾ തന്നെ പഠിപ്പിച്ച വിഷയമാണിത് അല്ലാതെ ഷിർക്കോ കുഫ്റോ അല്ല

*ഇനി ശൈഖ് ജീലാനി (റ) ഖൽബിലുള്ള കാര്യം അറിഞ്ഞതും പറഞ്ഞതുമായ ധാരാളം സംഭവങ്ങൾ ഉണ്ടെങ്കിലും ഇക്കാലത്തെ ബിദ ഇകളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഹാഫിള് ദഹബി തന്നെ ആ ചരിത്രം പറയുന്നത് നോക്കൂ*

"قال ابن النجار: سمعت عبد العزيز بن عبد الملك الشيباني، سمعت الحافظ عبد الغني، سمعت أبا محمد بن الخشاب النحوي يقول: كنت وأنا شاب أقرأ النحو، وأسمع الناس يصفون حسن كلام الشيخ عبد القادر، فكنت أريد أن أسمعه ولا يتسع وقتي، فاتفق أني حضرت يوما مجلسه، فلما تكلم لم أستحسن كلامه، ولم أفهمه، وقلت في نفسي: ضاع اليوم مني.فالتفت إلى ناحيتي، وقال: ويلك! تفضل النحو على مجالس الذكر، وتختار ذلك؟! اصحبنا نصيرك سيبويه."
( الذهبي في سير أعلام النبلاء:20/440).

"ഇബ്നു നജ്ജാർ പറഞ്ഞു. അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിള് അബ്ദുൾ ഗനി മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു . മുഹമ്മദ് ബിന് ഖഷാബ് അന്നഹവി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.
ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻറ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിദ്ധനാകാൻ സാധിച്ചു. തങ്ങളവർകൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻറ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായിപ്പോയല്ലോ റബ്ബേ ! അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻറ്റെയിടയിൽ എൻറ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ.

"എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻറ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ"
سبحان الله
"ഞാൻ ഞെട്ടിപ്പോയി .!!!!"

നിൻറ്റെ കൂട്ടുകാരൻ ആയ സീബവൈയഹ് നെ പോലും നമ്മൾ  കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?

എൻറ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി  .

( الذهبي في سير أعلام النبلاء:20/440).

*"കുപ്പി അകത്തുള്ള വസ്തുവിനെ പോലെ  കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ ""*
________________

അപ്പോൾ കാര്യം വ്യക്തം അള്ളാഹുവിന്റെ മഹാന്മാർ ഖൽബിലുള്ള മറഞ്ഞകാര്യങ്ങൾ വരെ അറിയും ഇതൊക്കെ അവർ അറിയുന്നത് അള്ളാഹു ഇൽഹാമിലൂടെ അല്ലെങ്കിൽ മനാമിലൂടെ  അറിയിച്ച് കൊടുക്കുന്നത് കൊണ്ടാണ് . ഇങ്ങനെ വിശ്വസിക്കൽ ഒരിക്കലും ഷിർക്കോ കുഫ്റോ അല്ല മറിച്ച് ഷിർക്കാവുന്നത് ബിദ്ദാത്ത് കൊണ്ട് (സ്വയം പര്യപ്തതയോടെ) അവർ കാണുന്നു കേൾക്കുന്നു സഹായിക്കുന്നു എന്ന് വിശ്വസിക്കുമ്പോഴാകുന്നു. ഇങ്ങനെ ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല.

ആയതിനാൽ ലഖ്നവിയുടെ ഫത് വയുടെ ആധികാരികത ഇനി നിങ്ങൾ തെളിയിച്ചാൽ തന്നെ സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്കോ വിശ്വാസത്തിനോ ഈ ഫത് വ ഒരിക്കലും ഖണ്ഡനമാകുന്നില്ലെന്ന് പ്രത്യെകം മനസ്സിലാക്കുക.

✍  സിദ്ധീഖുൽ മിസ്ബാഹ്
               _________🌸

കണ്ണേറിനുള്ള മുജാഹിദുകളുടെ കോണക ചികിത്സ

കണ്ണേറ്  തട്ടിയാല്‍ കണ്ണ് എറിഞ്ഞവന്റെ അടിവസ്ത്രം കൈക്കലാക്കി അത് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് അതിന്റെ ചാറു കുടിച്ചാല്‍ കണ്ണേറിന് ശമനം ലഭിക്കുമെന്ന് ഓഹാബികളുടെ പണ്ഡിതന്‍ മുഹമ്മദ് ബ്നു തൈമീൻ (March 9, 1925 – January 10, 2001)

وهناك طريقة أخرى ، ولا مانع منها أيضا ، وهي أن يؤخذ شيء من شِعاره ، أي: ما يلي جسمه من الثياب ؛ كالثوب ، والطاقية ، والسروال ، وغيرها ، أو التراب إذا مشى عليه وهو رطب ، ويصب على ذلك ماء يرش به المصاب أو يشربه ، وهو مجرب " من القول المفيد علي كتاب التوحيد 1/94).

കണ്ണേറിന്  മറ്റൊരു ചികിത്സ കൂടി ഉണ്ട്, അതില്‍ കുഴപ്പം ഒന്നും ഇല്ല, അതായത് കണ്ണ് എറിഞ്ഞവന്റെ ശരീരത്തോട് ചേര്‍ന്ന വസ്ത്രങ്ങളില്‍ നിന്നും വല്ലതും എടുക്കുക്ക, അത് കോട്ടോ ട്രൗസ റോ(കോണകം എന്നും പറയാം) അതല്ലെങ്കില്‍ കണ്ണ് എറിഞ്ഞവന്‍ നടന്നു പോയ വഴിയില്‍ ഉള്ള നനഞ്ഞ മണ്ണോ എടുത്തു കൊണ്ട് അതിന്മേല്‍ വെള്ളം ഒഴിച്ച് രോഗിയുടെ മേല്‍ കുടയുകയോ അല്ലെങ്കില്‍ കുടിപ്പിക്കുകയോ ചെയ്യുക, അത് ഫലം കണ്ടെത്തിയ കാര്യം ആകുന്നു ( കിത്താബു തൌഹീദ് - ഇബ്നുതൈമീന്‍)

Saturday, 27 October 2018

നബിദിനവും നുബാതിയ്യ ഖുതുബയും!






*റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് വിരോധികളുടെ വാദമാണ് വെള്ളിയാഴ്ച നടത്തുന്ന നുബാതീ ഖുതുബയിൽ നബി (സ്വ) യുടെ മൗലിദിനെക്കുറിച്ച് പറയുന്നില്ല മറിച്ച് വഫാതിനെപ്പറ്റിയാണ് പറയുന്നത് അത് കൊണ്ട് നബിദിനാഘോഷം പാടില്ലെന്നും ദുഖാചരണമാണ് നടത്തേണ്ടതെന്നും !!!!!*
*എന്നാൽ ഈ വാദം ശുദ്ധ അസംബന്ധമാകുന്നു കാരണം ! നുബാതീ ഇമാമിന്റെ ഖുതുബ എത്ര ഏടുകളു ണ്ടെന്നത് അറിയാത്തത് കൊണ്ടാണിത്.  ""ദീവാനി ഖുതബ് ഇബ്നു നുബാതി"' അത് പോലെ "ഖുതുബതുൽ ഹറമൈനി" തുടങ്ങിയ നുബാതി ഇമാമിന്റെ തന്നെ ധാരാളം ഖുതുബയിൽ നബി (സ്വ) യുടെ മൗലിദ് പറയുന്ന ഖുതുബകൾ തന്നെയുണ്ട്    !! ഇവിടെ ഉദ്ധരിക്കാൻ പോകുന്നത് നബി (സ്വ) യുടെ ജന്മദിനം  ഈദാക്കാനുള്ള (ആഘോഷമാക്കാൻ) പറയുന്ന ഖുതുബയാണ്*
*കിതാബ് :* 
العلاَّمة الشّيخ محمد بن عمر بحرق الحضرمي الشافعي
قال في كتابه (حدائق الأنوار ومطالع الأسرار في سيرة النبي 
المختار)


ആദ്യം പ്രസ്തുത കിതാബിൽ ഖുതുബയിൽ മൗലിദുന്നബി പറയേണ്ട അനിവാര്യത പറയുന്നത് നോക്കാം*
مفتتحا بخطبتين، منقسما إلى قسمين، مشتملا على سيرتين، مشمولا إلى حضرتين.
فقسم في المبادىء والسّوابق، وقسم في المقاصد واللّواحق.
أمّا قسم المبادىء والسّوابق: فافتتحته بخطبة في التّعريف بمولده الشّريف، وقدره العليّ المنيف- وإن كان غنيّا عن التّعريف-  ينبغي أن يخطب بها في شهر مولده صلى الله عليه وسلم في  الجمع على المنابر،.، ويطرّز بقراءتها المحافل الشّريفة والمحاضر
(١/٤٦) حدائق الأنوار. 
*ഖുതുബ എങ്ങനെ തുടങ്ങണം എന്ന് പറയുന്ന ഖിസ്മാണ് : ഖുതുബകളെ അതിന്റെ തഅ്രീഫുകളിൽ   അലിയ്യുൽ മുനീഫായ റസൂലുള്ളാഹി (സ്വ) യുടെ  മൗലിദ് പറയൽ കൊണ്ടാവണം. ഇതിന്റെ  വിശദീകരണത്തിലിത് ആവശ്യമില്ലെങ്കിലും ശരി. ഇങ്ങനെ നബി (സ്വ) യുടെ മൗലിദ് നബി (സ്വ) യുടെ ജനിച്ച മാസത്തിൽ പറഞ്ഞ് കൊണ്ടുള്ള ഖുതുബ  എല്ലാ മിംബറിന്മേലിലും അനിവാര്യമായതാണ്.  മഹനീയമായ സദസ്സിലതിന്റെ ഭംഗി കൂട്ടുകയും വേണം.*
(ഹദാഇഖുൽ അൻ വാർ - ١/٤٦)

*ഖുതുബ*
القسم الأوّل قسم المبادى والسّوابق
خطبة في التّعريف بمولده الشّريف، وقدره العليّ المنيف
_____________________________
*ഹബീബായ (സ്വ) യുടെ മൗലിദ് കൊണ്ട് പറയുന്ന ഖുതുബ*
*ആദ്യം ഹംദ് കൊണ്ട് തുടങ്ങി ദുആയിൽ അവസാനിക്കുന്ന ഖുതുബയുടെ പരിപൂർണ്ണ രൂപം താഴെ കൊടുക്കുന്നു. എല്ലാ ഇബാറത്തിന്റേയും അർത്ഥം വെക്കേണ്ടത് അത്യാവശ്യമല്ലെന്ന് കരുതി പ്രധാന ഭാഗം മാത്രം അർത്ഥം കൊടുക്കുന്നു ചുവടെ !!!*
الحمد لله بارئ أمشاج النّسم «١» ، وفاتق رتاج الكمم «٢» ، ومولج الأنوار في الظّلم، ومخرج الموجودات من العدم، خلق من صلصال «٣» كالفخّار آدم، ونجّى نوحا في السفينة من الغرق الّذي عمّ، وقال للنّار: كُونِي بَرْداً وَسَلاماً عَلى إِبْراهِيمَ [سورة الأنبياء ٢١/ ٦٩] وهي تضطرم، وسلّم موسى من سطوة فرعون ونجّاه من اليمّ، وأنطق عيسى في المهد ببراءة مريم، وختم الأنبياء بمحمّد صلّى الله عليه وعليهم أجمعين وسلّم، وجعله سيّد ولد آدم، وأمّته خير الأمم.
أحمده على ما رزق وأنعم، وأفوّض أمري إليه تعالى فيما قضى وأبرم.
وأشهد أن لا إله إلّا الله وحده لا شريك له، شهادة من آمن به وأسلم. وأشهد أنّ محمّدا عبده المصطفى المكرّم، ورسوله
المجتبى المعظّم؛ أرسله/ إلى كافّة العرب والعجم، واختصّه بأحسن الأخلاق والشّيم.
اللهمّ صلّ على محمّد وعلى آله أهل الفضل والكرم، وأصحابه الموفّين بالعهود والذّمم.
  
*നബിദിനം ഈദ് ആക്കാനുള്ള കൽപ്പന*
فحقيقٌ بيومٍ كانَ فيه وجودُ المصطفى صلى الله عليه وسلم أَنْ يُتَّخذَ عيدًا، وخَليقٌ بوقتٍ أَسفرتْ فيه غُرَّتُهُ أن يُعقَد طالِعًا سعيدًا، فاتَّقوا اللهَ عبادَ الله، واحذروا عواقبَ الذُّنوب، وتقرَّبوا إلى الله تعالى بتعظيمِ شأن هذا النَّبيِّ المحبوب، واعرِفوا حُرمتَهُ عندَ علاّم الغيوب، "ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ
تَقْوَى الْقُلُوبِ")       ِ [سورة الحج ٢٢/ ٣٢]
*""ഹബീബായ (സ്വ) ജനിച്ച ദിവസം ആഘോഷമാക്കൽ ഏറ്റവും ബന്ധപ്പെട്ടതാണ്. ഈ ദിവസത്തിലാണ് നബി (സ്വ) യുടെ  പ്രകാശപൂരിതമായ മുഖം വെളിവായത് അത് കൊണ്ട് ആദിവസം വിജയ ശോഭയാക്കലും  അർഹമായതാണ്. അത് കൊണ്ട് ഓ അല്ലാഹുവിന്റെ അടയാറുകളെ  നിങ്ങൾ തഖ് വയുള്ളവരാവുക, തെറ്റുകളെ സൂക്ഷിക്കുകയും, ഈ ഹബീബായ (സ്വ) യുടെ ബഹുമാനം കൊണ്ട് അല്ലാഹുവിലേക്കടുക്കുകയും ചെയ്യുക , അല്ലാഹുവിന്റടുത്തുള്ള  നബി (സ്വ) യുടെ സ്ഥാനം അറിയുകയും ചെയ്യുക , "അല്ലാഹു ഖുർആനിലൂടെ പഠിപ്പിക്കുന്നു ""*
*"അള്ളാഹുവിന്റെ അടയാളങ്ങളെ വല്ലവനും ആദരിച്ചാൽ അത് ഖൽബിന്ന് തഖ്‌ വയുണ്ടാക്കുന്നതാണ്"*
(ഹദാഇഖ് - 1/54)
واعلموا أنّه ما أكرم أيّام مولده الشّريفة عند من عرف قدرها! وما أعظم بركتها عند من لاحظ سرّها!.
ففي شهر ربيع الأوّل انبثقت عن جوهرة الكون بيضة الشّرف.
وفي يوم الاثنين منه ظهرت الدّرّة المصونة من باطن الصّدف.
وفي يوم الاثنين منه ظهرت الدّرّة المصونة من باطن الصّدف.
وفي ثاني عشره أبرز سابق السّعد من كمون «١» العدم، وب (مكّة) المشرّفة أنجز صادق الوعد بمضمون الكرم. حملت به أمّه في شهر رجب الأصمّ، ومات أبوه وحمله ما استتمّ، ثمّ أدّت ما حملته من الأمانة آمنة، وكانت ممّا تشكوه الحوامل آمنة.
فحينئذ أسفر «٢» صبح السّعادة وبدا، وبشّرت طلائعه بطلوع شمس الهدى، وطوّق جيد الوجود بعقود الإفضال، ودارت أفلاك السّعود بقطب دائرة الكمال، فوضعته صلى الله عليه وسلم واضعا يديه على الأرض، رافعا رأسه إلى السّماء، مقطوع السّرّة، مختونا، منزّها عن قذر النّفاس، مكرّما. 
فأضاءت له قصور (بصرى) من أرض الشّام. وخمدت نار الفرس الّتي يعبدونها، ولم تخمد منذ ألف عام. وانشقّ لهيبته حين ولد إيوان كسرى. وتواصلت من الرّهبان والكهّان هواتف البشرى، وأشرقت مطالع الأنوار بميمون وفادته، وتعبّقت أرجاء الأقطار بطيب ولادته، وخرّت الأصنام على وجوهها إذعانا لسيادته.
فأرضعته ثويبة- مولاة عمّه- أيّاما، ثمّ تولّته حليمة السّعديّة رضاعا وفطاما، فشملتها/ البركات بحضانته، ولم تزل تتعرّف منه الخيرات في مدّته، فدرّ ثديها عليه بعد أن كان عاطلا، وجادت شارفها «١» باللّبن بعد أن كانت لا تروي ناهلا «٢» ، وأسرعت أتانها «٣» في السّير وقد كانت ثاقلا، وأخصبت بلادها وكانت قبل ذلك ماحلا.
ثمّ فصلته بعد أن تمّ له الحولان، وكان يشبّ شبابا «٤» لا يشبّه الغلمان، وظهرت لها في صغره مخائل «٥» نبوّته، وأخذه الملكان من بين الصّبيان، فشقّا من تحت صدره إلى سرّته، فاستخرجا منه علقة سوداء، وقالا: هذا حظّ الشّيطان، وغسلاه بماء الكوثر، ثمّ ختماه بالحكمة والإيمان.
قلت: المشهور في الأحاديث الصّحيحة أنّهما غسّلاه بماء زمزم. فلذلك جزم البلقينيّ وغيره من المتأخّرين أنّ ماء زمزم أفضل من الكوثر.
ثمّ ماتت لسنّ تمييزه أمّه، وكفله جدّه، ثمّ عمّه، ولم يزل صلى الله عليه وسلم ينشأ وعين العناية ترعاه وتحفظه ممّا يحذره ويخشاه، ومنحه الله تعالى منذ نشأ كلّ خلق جميل، وأحلّه من القلوب بالمحلّ الجليل، وعرف من بين أقرانه بالعفّة والصّيانة، وتميّز عند أهل زمانه بالصّدق والأمانة.
ولمّا أخذت مطالع بعثته في أفق سموّها، وآن لشمس نبوّته أن تطلع من علوّها؛ حبّبت إليه الخلوة للأنس بربّه. فكان يخلو في (حراء) ويتنعّم بقربه، وكانت تظهر له الأضواء والأنوار، وتسلّم عليه بالرّسالة الأحجار والأشجار.
ثمّ كان وحيه مناما، وتعليمه إلهاما، فكان لا يرى رؤيا إلّا جاءت مثل فلق الصّبح، ولا ينوي أمرا إلّا ظفر بالفوز والنّجح.
فلمّا بلغ الأربعين؛ جاءه جبريل الأمين من ربّه ذي الجلالة، بمنشور «١» النّبوّة والرّسالة، فأقرأه: اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ. خَلَقَ الْإِنْسانَ مِنْ عَلَقٍ. اقْرَأْ وَرَبُّكَ الْأَكْرَمُ. الَّذِي عَلَّمَ بِالْقَلَمِ. عَلَّمَ الْإِنْسانَ ما لَمْ يَعْلَمْ [سورة العلق ٩٦/ ١- ٥] .
فمكث صلى الله عليه وسلم ب (مكّة) ثلاث عشرة سنة، يدعوهم إلى سبيل ربّه بالحكمة والموعظة الحسنة، فامن به من سبقت له السّعادة في دار البقاء، وكذّب به من كتب عليه في الأزل الشّقاء.
ولعشر سنين من مبعثه الكريم؛ خصّه الله بالإسراء العظيم، فسار وجبريل مصاحب له إلى أعلى السّماوات العلى، وجاوز سدرة المنتهى، وشرف بالمناجاة في المقام/ الأسنى، ونال من القرب ما ترجم عنه: فَكانَ قابَ قَوْسَيْنِ أَوْ أَدْنى [سورة النّجم ٥٣/ ٩] .
ثمّ هاجر إلى دار هجرته، ومأوى أنصاره وأسرته، فسلّ سيف الحقّ من غمده، وجاهد في سبيل الله غاية جهده، حتّى فتح الله له أقفال البلاد، ومكّنه من نواصي العباد «١» ، وأظهر دينه على الدّين كلّه.
ثمّ توفّاه عند حضور أجله، إلى ما أعدّ الله له في جنّات النّعيم، من الكرامة والفوز العظيم.
فسبحان من حباه بأنواع الإكرام، وأرسله رحمة لجميع الأنام، وجعله سيّد ولد آدم ومعوّلهم، وخاتم النّبيّين وأوّلهم، ونسخ بشرعه الشّرائع، وملأ بذكره المسامع، وشرّف برسالته المنائر «٢» والمنابر، وقرن ذكره بذكره في لسان كلّ ذاكر، وذلّل كلّ صعب لطلّابه، وأمدّه بملائكته الكرام تجاهد في ركابه.
نسأل الله تعالى الّذي أكرمنا بظهوره، وأخرجنا من ظلمات الكفر بنوره: أن يجعلنا وإيّاكم ممّن شملته برحمته العناية، ولا حظته في جميع أحواله عين الرّعاية. وأن يشرّفنا في هذه الدّنيا بطاعته، واتّباع سنّته، واغتنام زيارته، ويحشرنا يوم القيامة في شفاعته وزمرته.
اللهمّ إنّا نتوجّه إليك، ونتشفّع إليك بحقّه عليك، فهو أوجه الشّفعاء لديك، وأكرم الخلق عليك: أن لا تدع لنا ذنبا إلّا غفرته، ولا همّا إلّا فرّجته، ولا ضرّا إلّا كشفته، ولا عدوّا إلّا كفيته، ولا شرّا إلّا صرفته، ولا خيرا إلّا يسّرته، ولا واليا إلّا أصلحته، ولا مجاهدا في سبيلك إلّا نصرته، ولا طالبا للخير إلّا أعنته، ولا حاجة هي لك رضى إلّا قضيتها. يا أرحم الرّاحمين.
(حدائق الأنوار ومطالع الأسرار في سيرة النبي المختار).  (١/٥٣,٥٤,٥٥,٥٦,٥٧,٥٨)✒⤴

Friday, 26 October 2018

കാന്തപുരവും പെരുന്തൽമണ്ണയിലെ വിവാഹ ഖുതുബ വിവാദവും

പെരിന്തൽമണ്ണയിലെ വിവാഹ ഖുതുബയും വഹ്ഹാബിസത്തിന്റെ നാറ്റവും
---------------------------------------------------------- ------
പെരിന്തൽമണ്ണയിലെ ഒരു വ്യവസായ പ്രമുഖന്റെ മകന്റെ നികാഹുമായി ബന്ധപ്പെട്ട പ്രസംഗമാണ് ഇപ്പോഴത്തെ വാർത്ത. മുജാഹിദ് യുവജന വിഭാഗമായ വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ: സാബിർ നവാസ് നികാഹിന്റെ ഖുതുബ എന്ന പേരിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ നാലു തവണ നിറുത്താൻ പറയുകയും വരന്റെ കുടുംബങ്ങൾ സ്റ്റേജിൽ നിന്ന് പ്രസംഗിക്കുന്നതിനിടെ പല പ്രാവിശ്യം പ്രസംഗം നിറുത്താൻ കുറിപ്പ് കൊടുക്കുകയും ചെയ്ത് കുറിപ്പ് ഏറ്റു വാങ്ങി ചമ്മിയ നവാസ് എന്ന വഹ്ഹാബി നേതാവ്

ഇങ്ങിനെ ഒരു പ്രസംഗം നടക്കുന്നത് മുൻകൂട്ടി അറിയുകയോ ചിന്തിക്കുകപോലും ചെയ്യാത്ത നിരപരാധികളായ ആളുകളും
പ്രസംഗം നിർവ്വഹിക്കുമ്പോൾ
സ്റ്റേജിൽ ഖമറുൽ ഉലമ കാന്തപുരം.A. P. ഉസ്താദും ആദർശ വൈരികളുടെ പേടി സ്വാപ്നം അലവി സഖാഫിഉസ്താദും ഉണ്ടായിരുന്നു

മൗലവിയുടെ കവല പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ഖമറുൽ ഉലമ കാന്തപുരം ഉസ്താദ് നിറുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ആദർശം മുറുകെ പിടിച്ച അജയ്യനായ നേതാവ്

പുറമെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ,പി.കെ കുഞ്ഞാലിക്കുട്ടി MP,മുനവ്വറലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് MP തുടങ്ങിയ നിരവധി പ്രമുഖർ ഈ നികാഹിന് സാക്ഷികളായിരുന്നു.

മൗലവിയുടെ പ്രസംഗം കഴിഞ്ഞ ഉടനെ അത് നികാഹിന്റെ ഖുതുബ അല്ല എന്ന് തെളിയിക്കുവാൻ വേണ്ടി ബഹു അലവി ഉസ്താദിന്റെ അറബിയിൽ ഉള്ള നിക്കാഹിന്റെ ഖുതുബ

സഖാഫി ഉസ്താദിന്റെ ഖുതുബ കേട്ട മൗലവി അണ്ടിപോയ അണ്ണാനെപ്പോലെ ആയി പ്പോയി

അലവി സഖാഫി ഉസ്താദിന്റെ ഖുതുബ കഴിഞ്ഞ ഉടനെ ശൈഖുനാ
A. P ഉസ്താത് നിക്കാഹ് നടത്തുകയും ചെയ്തു വഹ്ഹാബികൾ ആകെ നാണം കെട്ടുപോയി.

വഹ്ഹാബിയുടെ അടപ്പ് തളിച്ചു കൊണ്ടുള്ള അവസരോചിതമായ അലവിസഖാഫി ഉസ്താദിന്റെ അറബിയിൽ ഉള്ള സുന്നി ആദർശപ്രകാരമുള്ള ഖുതുബ
എന്ത് കൊണ്ടും പ്രശംസിക്കപ്പെടേണ്ട ഒരു കാര്യമാണിത്.

നികാഹിന്റെ ഖുതുബ എന്നപേരിൽ മൗലവി നടത്തിയപ്പോൾ അത് അല്ല ശരി
നികാഹിന്റെ ഖുത്ബ അറബിയിൽ തന്നെയാണ് വേണ്ടത് എന്നു അലവി സഖാഫി ഉസ്താത് പ്രായോഗികമായി കാണിച്ചുകൊടുത്തപ്പോൾ മാനം കെട്ട വഹ്ഹാബികൾ നാണം മറയ്ക്കാൻ പുതിയ പുതിയ പല പല ജാതി അടവുമായി രംഗത്ത് വരികയാണ്

ശംഷുക്കായും കുടുംബവും മുജാഹിദുകൾ ആണ് മുജാഹിദുകളുടെ കല്യാണത്തിന് A P ഉസ്താതും അലവി സഖാഫി ഉസ്താതും പോയി സ്റ്റേജ് പങ്കിട്ടു എന്നു

നാണം ഇല്ലേ വഹ്ഹാബികളെ ഇതു പറയാൻ

ഏതെങ്കിലും ഒരു മുജാഹിദ് AP ഉസ്താദിനെ അംഗീകരിക്കുമോ ?

ഏതെങ്കിലും ഒരു മുജാഹിദ് APഉസ്താദിനെ നികാഹ് ചെയ്യാൻ വിളിക്കുമോ?

മുജാഹിദ് വാദം തന്നെ AP ഉസ്താദ് അലവി സഖാഫി ഉസ്താദ് എല്ലാം മുശ്രിക്കാണു എന്നാണ്

ശംഷുക്കാ മുജാഹിദ് ആണ് എങ്കിൽ ഏറ്റവും വലിയ നാണക്കേട് മുജാഹിതിനല്ലേ മുശ്രിക്കിനെ കൊണ്ട് സ്വന്തം മകന്റെ നികാഹ് നടത്തിച്ചു എന്നു വരില്ലേ?

മുശ്രിക്ക് നികാഹ് ചെയ്താൽ മുജാഹിദിനു ഹലാൽ ആകുമോ?

ഹലാൽ ആകില്ല എങ്കിൽ വ്യഭിചാരത്തിന് കൂട്ടു നിൽക്കുന്നു വഹ്ഹാബികൾ എന്നു വരില്ലേ?

ഷംശുക്കയുടെ മകന്റെ നികാഹിനു പോയി മൂക്കറ്റം തിന്നതിനുശേഷം ശംഷുക്കാ സ്വന്തം മകന് ശിർക്കിന്റെ ആളുകളെകൊണ്ടു നികാഹ് ചെയ്യിപ്പിക്കുക വഴി അനിസ്ലാമികമായ വിവാഹത്തിന് അനുമതി വാങ്ങി കൊടുത്തു എന്ന് വരില്ലേ ?

നാണം കെട്ട മുജാഹിദുകൾ നാണം മറക്കാൻ പല അടവുകളും പയറ്റി നോക്കുന്നു സ്വന്തം നെഞ്ചത്തേക്ക് തന്നെ തുളച്ചു കയറുന്ന അവസ്ഥയാണ് കണ്ടു കൊണ്ടിരിക്കുന്നത്

ഏതായാലും ഞങ്ങൾ സുന്നികൾക്ക് ഒരു കാര്യം വ്യക്തമായി മനസ്സിൽ ആയി ഏതു കോടി കുത്തിയ വമ്പന്മാർ ഉണ്ട് എങ്കിലും ഒരാളുടെ മുന്നിലും ആദർശം പണയം വെക്കാത്ത നേതാവ് ശൈഖുനാ കാന്തപുരം ഉസ്താദ് അവിടുത്തെ അരുമ ശിഷ്യൻ അലവി സഖാഫി ഉസ്താദ് അവർക്ക് ദീർഗായുസ്സും ആഫിയത്തും നല്കണേ അല്ലാഹ്...

ആമീൻ

*Dr. അബ്ദുൽ നാസർ കൊണ്ടോട്ടി*

*പെരിന്തൽമണ്ണയിലെ വിവാഹ ഖുതുബ-അലവി സഖാഫി പ്രതികരിക്കുന്നു.*
👇👇👇👁👁👁
https://youtu.be/vjF_eMWRTak


Thursday, 25 October 2018

മുജാഹിദുകളുടെ വികലമായ ദൈവ വിശ്വാസം.

✉✉✉✉✉✉✉✉
*മുജാഹിദുകളുടെ വികലമായ*
*ദൈവ വിശ്വാസം*
*NO:1⃣*
▪▪▪▪▪▪▪▪

മൗലവിമാരുടെ
ചിന്തകൾക്കനുസരിച്ച് അവരുടെ 'അല്ലാഹു'വിനും മാറ്റം വന്നതായി കാണാം.

👇
അല്ലാഹു
ആകാശത്തിൽ.

കെ.ഉമർ മൗലവി എഴുതുന്നു:
"യഥാർത്ഥത്തിൽ
അല്ലാഹു ആകാശത്തിലാണ് എന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു".

    ഫാതിഹയുടെ
    തീരത്ത്.പേജ്126.

👇👇
ഈ വിശ്വാസം ഇസ്ലാമിക
തത്വങ്ങൾക്കെതിര്.

വക്കം മൗലവി
എഴുതുന്നു:
"ദൈവം കാലദേശ സംബ ന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കല്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപെട്ട സംഗതികളാകുന്നു."
     
       ഇസ്ലാം മത സിദ്ധാന്ത
       സംഗ്രഹം.പേജ്:45,46.


👇👇👇
അല്ലാഹു ഒരു സ്ഥലതാണെന്നു
വിശ്വസിക്കൽ കുഫ്റാണ്.

"അല്ലാഹുവിന് ജഡം,രൂപം,ഭാഗം,സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക.മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക... (ഇത്തരം ആളുകളെ)ഇതിന്
(കാഫിറായ അനാചാരി)
ഉദാഹരണമായെടുക്കാം."
 
       അൽ മനാർ 1952
            ജനുവരി

👇👇👇👇
അല്ലാഹു ആകാശത്തിലാണെന്നും
ആകാശം അല്ലാഹുവിന്റെ വലതുകൈയ്യി
ലുമാണെന്നും
വിശ്വസിക്കണം.!!

ഇബ്നു അബ്ദിൽ വഹാബ് അത്തൗഹീദിൽ
എഴുതി:
അല്ലാഹുവിന്റെ
ഇരു തിരുകരങ്ങൾ. വലതു കൈയിൽ ആകാശങ്ങൾ ഇടതു കൈയിൽ ഭൂമി."
     
       അത്തൗഹീദ്.
          പേജ്‌:199
🌐🌐🌐🌐🌐🌐🌐🌐
🔲

*മുജാഹിദിന്റെ*
*ദൈവ വിശ്വാസം* *No2⃣*


അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കൽ അവനെ
സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്.

KNM പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു:

"അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യത്തിന്റെ ബാഹ്യർത്ഥം മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ.അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്."

       ഖുർആൻ പരിഭാഷ
       അമാനി മൗലവി
            പേജ്:1102.

♦♦
അല്ലാഹു ഇരുന്നു
എന്ന് തന്നെ
എന്ന് വിശ്വസിക്കണം.

കെ.ഉമർ മൗലവി എഴുതുന്നു:
"സിംഹാസനത്തിൽ അല്ലാഹു ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്.അതവരുടെ വിവരക്കേടാണ് എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്."
   
       ഫാതിഹയുടെ
       തീരത്ത്.പേജ്:17.
       KNM


നോക്കൂ ...
'അല്ലാഹു ഇരുന്നു' എന്ന് ഖുർആനിന്റെ ബാഹ്യാർത്ഥം അനുസരിച്ചു പറയൽ അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലാണ് എന്ന് പഠിപ്പിക്കുമ്പോൾ തന്നെ,
ഈ വിശ്വാസം ശരിയല്ല എന്നും പഠിപ്പിക്കുന്നു.

ഈ രണ്ട് പ്രസിദ്ധീകരണവും പുറത്തിറക്കിയത് KNM പ്രസിദ്ധീകരണ വിഭാഗമാണ് /ഇപ്പോഴും ഈ രണ്ട് പുസ്തകങ്ങളും ഒരേ ബുക്സ്റ്റാളിൽ ലഭ്യമാണ്..
പാവം,ഈ മുജാഹിദുകൾ മൗലവിമാർക്ക് മുമ്പിൽ എന്നോ ബുദ്ധി പണയം വെച്ചുപോയിട്ടുണ്ട്.
അല്ലാഹു നന്നാകട്ടെ....
ആമീൻ.
🌐🌐🌐🌐🌐🌐🌐🌐
💠
*മുജാഹിദിന്റെ*
*ദൈവ വിശ്വാസം NO3⃣*

അല്ലാഹുവിന് ഇടതുകൈ
ഇല്ലെന്നും ഉണ്ടെന്നും
_________________________
🔺
രണ്ട് കൈയും വലത് ഭഗത്ത്, ഇടത് കൈ ഇല്ല.

അൽമനാർ മാസികയിൽ
പഠിപ്പിക്കുന്നു:
"അല്ലാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപിടിക്കും.അവന്റെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപിടിക്കുകയും ചെയ്യും.അവന്റെ രണ്ട് കൈകളും വലതാണ്. അവയിൽ ഇടതില്ല."
 
       അൽ മനാർ മാസിക
        2007 മെയ്,പേജ്:57
🔺
ഇടത് കൈ ഉണ്ട്

അൽ മനാർ മാസികയിൽ തന്നെ പഠിപ്പിക്കുന്നു:

"അന്ത്യ ദിനത്തിൽ അല്ലാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും.പിന്നീട് തന്റെ വലതു കൈ കൊണ്ട് പിടിച്ച ശേഷം പറയും.ഞാനാണ് രാജാവ്.എവിടെ അഹങ്കാരികളും ധിക്കാരികളും.ശേഷം ഭൂമിയെ ഇടതു കൈകൊണ്ട് ചുരുട്ടിപിടിക്കും."
        5
      അൽമനാർ മാസിക
      2009 ജനു:  പേജ്:24.

നോക്കണേ...
2007ൽ ഭൂമിയെയും ആകാശത്തെയും അല്ലാഹു പിടിച്ചത് ഏത് കൈയിലാണ് എന്ന് വേർതിരിച്ചു പറഞ്ഞില്ല. രണ്ട് കൈ ഉണ്ട്,രണ്ടും വലത് ആണ്, ഇടത് ഇല്ല എന്ന് വിശ്വസിക്കണമെന്ന് പഠിപ്പിച്ചു.എന്നാൽ
2009 ജനുവരിയിൽ അതേ മാസികയിൽ തന്നെ അല്ലാഹു ഭൂമിയെ പിടിക്കുന്നത് ഇടതു കൈ കൊണ്ടാണ് എന്ന് പഠിപ്പിക്കുന്നു.

അപ്പോൾ
🔹ആദ്യം ഇടത് കൈ ഇല്ലന്ന് പറഞ്ഞത്🤔
🔹രണ്ടുംവലതാണെന്നല്ലേ പറഞ്ഞത്?🤔
🔹ഇല്ലാത്ത ഇടത് കൈ
എപ്പോൾ വന്നു ?
🔹മാറ്റം വരുന്ന അല്ലാഹുവിൽ വിശ്വസിക്കാമോ?....

*ഒരു കാര്യം ഉറപ്പ്*
*മുജാഹിദുകൾ*
*അൽമനാർ മാസിക* *കൃത്യമായി വരുത്തുകയും*
*വായിക്കുകയും സൂക്ഷിക്കുകയും വേണം*.
*കാരണം ഏതൊക്കെ മാസത്തിലാണ്* *മൗലവിമാർ ദൈവ വിശ്വാസത്തിൽ*
*മാറ്റം വരുത്തുന്നതെന്നറിയില്ലല്ലോ...*🤓
✍🏻aboohabeeb payyoli.
▪▪▪▪▪▪▪▪

Wednesday, 24 October 2018

കേരളത്തിൽ മതം പഠിപ്പിച്ച സഹാബികൾ സ്ത്രീ ജുമുഅ ജമാഅത്തിന് പുരുഷൻമാരെ പോലെ പള്ളിയിൽ വരുന്ന സമ്പ്രദായം പഠിപ്പിക്കാത്തതെന്തുകൊണ്ട്...?

കേരളത്തിൽ ഇസ്ലാം പഠിപ്പിച്ച 'സ്വഹാബികൾ', സ്ത്രീകളെ പള്ളിയിൽ കൊണ്ടു പോകാൻ പഠിപ്പിച്ചില്ല. അവർക്ക് 'മതം' തിരിഞ്ഞില്ലേ...?

 കേരളത്തിൽ ഇസ്ലാം പഠിപ്പിച്ചത് വഹാബികളല്ല.... മുത്തു നബിയിൽ നിന്ന് മതം പഠിച്ചവരാണ്. അവർ കേരളത്തിൽ പന്ത്രണ്ടോളം പള്ളി പണിതു. അതിലൊരൊറ്റപ്പള്ളിയിലും സ്ത്രീകൾ, വഹാബിപ്പള്ളിയിലേതുപോലെ- ജുമുഅ ജമാഅത്ത് നിസ്കരിക്കാനായിട്ട് വരുന്നില്ല. അമ്പലത്തിൽ പോയിരുന്ന സ്ത്രീകൾ ഇസ്ലാമിലേക്ക് വന്നപ്പോൾ ,പുണ്യമായിരുന്നെങ്കിലവരെ വെള്ളിയാഴ്ച നിസ്കാരത്തിലേക്ക് ആ മഹത്തുക്കൾ ക്ഷണിക്കുമായിരുന്നില്ലേ... അവർ എന്തുകൊണ്ട് ക്ഷണിച്ചില്ല... അങ്ങിനെ വരൽ ഇസ്ലാമികമല്ലാത്തതു കൊണ്ടല്ലേ... അതോ, നബി പഠിപ്പിച്ചതവർ മനപൂർവം മറച്ചു വച്ചോ ... ഇതിനാണ് മറുപടി കിട്ടേണ്ടത്. യാത്രക്കാരായ സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള സൗകര്യമുണ്ടെന്ന ബോർഡോ ,സ്ത്രീകൾ മഖ്ബറയിൽ വരുന്നതോ ,ഇമാമുമാരുടെ കിതാബിൽ നിന്ന് കട്ട് മുറിച്ച് വെട്ടി ഒട്ടിച്ചതോ ,ഹറമുകളിൽ സ്ത്രീകൾ വരുന്നതോ, ഒന്നും മറുപടി ആകില്ല.... ഇതൊന്നും മറുപടി അല്ലെന്ന് മൗലവിമാർക്കറിയാഞ്ഞിട്ടല്ല... എങ്ങിനെ എങ്കിലും പിടിച്ച് നിൽക്കാനുള്ള ഓരോ ശ്രമങ്ങൾ മാത്രം... കഷ്ടം തന്നെ....
ആയത്തുകൾ വെച്ചും ഹദീസുകൾ വെച്ചും,
പ്രമാണങ്ങൾ നിരത്തിയും,
പുറമെ ഇമാമീങ്ങളുടെ ഉദ്ധരണികൾ വെച്ചും കാലം കുറെ ആയി ഈ വിഷയത്തിൽ ചർച്ച നടക്കുന്നു.

സുന്നികൾ ഉദ്ധരിക്കുന്നത് മുജാഹിദുകളോ മുജായിദുകൾ ഉദ്ധരിക്കുന്നത് സുന്നികളോ ഇതുവരെ അംഗീകരിക്കാൻ തയ്യാറുമല്ല.

എന്നാൽ കേരളീയ മുസ്ലിം സമൂഹത്തിന് സത്യ സരണി പുൽകാൻ വഴി കാണിച്ചു തന്ന പ്രവാചകർ ( s) തങ്ങളുടെ അനുചരന്മാർ കേരളത്തിൽ സ്ഥാപിച്ച പള്ളികളിലൊന്നിലും അന്നുമുതൽക്കെ സ്ത്രീകളെ ജമാ-അത് നിസ്കാരങ്ങൾക്ക് പങ്കെടുപ്പിച്ചതായി കാണുന്നില്ല.

മാലിക് ബിനു ദീനാർ[റ] അടങ്ങുന്ന സ്വാഹാബാക്കൾക്കെന്തേ
തളങ്കരയിലെ പെണ്ണുങ്ങളെയും ,
കണ്ണൂരിലെ പെണ്ണുങ്ങളെയൊക്കെ
പള്ളിയിൽ വിളിച്ചാൽ...
എന്തേ അന്ന് വരെ അമ്പലങ്ങളിൽ പോയ പെണ്ണുങ്ങൾക്ക് പള്ളിയിൽ പോകുന്നതിന് കൊമ്പുണ്ടോ!

ഇന്ന് വരെ അവർ പണിത പള്ളികളിലൊന്നും ജുമുഅ ജമാഅത്തിന് സ്ത്രീ സാന്നിധ്യമില്ല.
സ്വഹാബാക്കൾ മതം പഠിപ്പിച്ച കൂട്ടത്തിൽ ഇത്തരം വിഷയങ്ങൾ അവരെ പഠിപ്പിച്ചില്ല-അവരെ നിസ്കരിക്കാൻ പള്ളിയിലേക്ക് വിളിച്ചില്ല- അവരെ പങ്കെടുപ്പിച്ചില്ല  എന്നത് തന്നെ കാരണം.
എന്ത്‌ കൊണ്ട് പങ്കെടുപ്പിച്ചി്‌ല്ല...?...
അവർ വന്ന മാതൃ പള്ളിയിലൊന്നും
റസൂലുല്ലാഹ്  വിളിച്ചില്ല എന്നത് തന്നെ കാരണം.

അല്ലെങ്കിൽ പറയണം ,കേരളത്തിൽ വന്നു ഇസ്ലാം പ്രചരിപ്പിച്ച്, പള്ളി കെട്ടി ആളെ കൂട്ടി നിസ്കാരത്തിന് വിളിച്ച സ്വാഹാബാക്കൾ ഇസ്ലാം മനസ്സിലാക്കാത്തവരായിട്ടാണോ
ഇവിടെത്തെ ,മഹിളാ മുല്ലപ്പൂ പള്ളി വിപ്ളവം നടത്തുന്ന നവോത്ഥാന മുറി മൗലവിമാർ കാണുന്നത്.

ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29ല്‍ എഴുതിയതില്‍ നിന്ന് വ്യക്തമാണ്

 അന്ന് ജുമുഅക്കിറങ്ങിയ സ്ത്രീകള്‍ മുജാഹിദുകളുടെ അഭിമാനസ്തംഭങ്ങളും ഹൃദയാനന്ദങ്ങളുമായി പിന്നീട് മാറുകയാണുണ്ടായത്. അങ്ങനെയാണ് പൂര്‍വികരായ ഭക്തവിശ്വാസികള്‍ക്കൊന്നും പരിചയമില്ലാത്ത ഒരു അനാചാരം കേരളത്തില്‍ ആരംഭിച്ചത്. ഈ ബിദ്അത്ത് ആദ്യമായി ചെയ്ത വെള്ളാറംപാറ ഖദീജക്കുട്ടിയുടെ അനുഭവം ഇങ്ങനെ വായിക്കുക:

 1940-കളിൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുക എന്നത് പലർക്കും ഊഹിക്കാൻപോലും സാധ്യമാവാത്ത കാര്യമായിരുന്നു. അന്ന് ഞങ്ങൾ ഏതാനും സ്ത്രീകൾ അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഒതായി പള്ളിയിൽ പോകാൻ തുടങ്ങി. തന്നിമിത്തം അതി ശക്തമായ എതിർപ്പുകളും ആക്ഷേപങ്ങളും ഉയർന്നുവരികയുണ്ടായി തുടക്കത്തിൽ ഞാൻ ഒറ്റക്കായിരുന്നു പോയിരുന്നത്. ശേഷം അഞ്ചു പേർ കൂടി വന്നു കുറെ കഴിഞ്ഞപ്പോൾ വീണ്ടും അഞ്ചു പേർ കൂടി സന്മനസ്സ് കാണിച്ചു രംഗത്തുവന്നു. ഇവരിൽ പികെ ആമിനയും ഞാനും മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. ഇസ്ലാഹി തറവാട്ടിലെ പ്രമുഖ പണ്ഡിതന്മാർ ഇടക്കിടെ കദീജ കുട്ടിയെ സന്ദർശിക്കാറുണ്ട് ഇക്കൂട്ടത്തിൽ കെഎൻഎം സംസ്ഥാന സെക്രട്ടറി എ പി അബ്ദുൽഖാദിർ മൗലവിയെ അവർ പ്രത്യേകം പേരെടുത്തു പറഞ്ഞു. ഈയടുത്ത് ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം വന്നു കുശലാന്വേഷണം നടത്തിയിരുന്നു.
 കദീജ കുട്ടിയോടൊപ്പം ആദ്യഘട്ടത്തിൽ പള്ളിയിൽ പോയവരിൽ ജീവിച്ചിരിക്കുന്ന ഏക സ്ത്രീ ഒതായിയിലെ പികെ ആമിനയാണ്."
    (പുടവ മാസിക, 1995 മാര്‍ച്ച് പു: 28). ഇതില്‍ നിന്നുതന്നെ സംഗതി വ്യക്തം. നബി(സ്വ)യുടെ കാലത്ത് ദീന്‍ വ്യാപിച്ച കേരളത്തില്‍ 1940-നു ശേഷം മാത്രമാണ് സ്ത്രീ പള്ളി പ്രവേശം ആലോചനയില്‍ പോലും വരുന്നത്. അന്നുതന്നെ അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും? മുജാഹിദുകള്‍ക്ക് ചിന്തിക്കാവുന്നതാണ്.


ഇസ്ലാമിന്റെ ബാലപാഠങ്ങൾ മുതൽ ഇവിടെ പഠിപ്പിച്ചവരാണ് സഹാബികൾ. സ്ത്രീകളെ നിസ്കരിക്കാൻ പഠിപ്പിച്ചതും മറ്റ് ഇസ്ലാമിക അറിവുകൾ പഠിപ്പിച്ചതും അവർ തന്നെയാണ്.നിസ്കാരവും മറ്ററിവുകളും പ്രാക്ടിക്കലായി പഠിപ്പിക്കാൻ പറ്റിയ ഏറ്റവും എളുപ്പ വഴി ,പുരുഷൻമാരെ പോലെ തന്നെ സ്ത്രീകളെയും  പള്ളിയിലേക്ക് ക്ഷണിക്കലാണ്.പള്ളിയിൽ വച്ച് തന്നെ അവർക്ക് സൗകര്യം ചെയ്ത് കൊടുക്കലാണ്. മതം പഠിക്കാനായി ഇന്നത്തേതു പോലെയുള്ള മദ്റസ ,CD... മറ്റ് സംവിധാനങ്ങളൊന്നും അന്ന് ലഭ്യമായിരുന്നില്ല എന്നത് പ്രത്യേകമോർക്കേണ്ടതുണ്ട്. വളരെ പരിമിതമായ എന്തൊക്കെയോ മാത്രം...!...മതത്തിന്റെ പേരിൽ മുസ്ലിംകൾ ഒരുമിച്ച് കൂടുന്ന വെള്ളിയാഴ്ച തന്നെയാണല്ലോ പoനത്തിന്  കൂടുതൽ സൗകര്യം. ആണിനും പെണ്ണിനും നിസ്കാരമുൾപ്പെടെ പ്രാക്ടിക്കലായി പഠിക്കുകയും ചെയ്യാം.എന്നിട്ടുമെന്തു കൊണ്ട് സഹാബികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തി സ്ത്രീകളെ നിസ്കരിക്കാനായി പള്ളിയിലേക്ക് ക്ഷണിച്ചില്ല. ദീനിൽ ഇത്തരം കാര്യങ്ങൾക്കെന്തെങ്കിലും സാധ്യതകളുണ്ടെങ്കിലവരന്നത് ചെയ്യുമായിരുന്നില്ലേ... ഒരുപാട് തലമുറകളിലൂടെ കൈമാറി വന്ന പ്രമാണങ്ങൾ കേട്ടറിഞ്ഞ നമ്മെക്കാളും- ആ പ്രമാണങ്ങൾ ആധികാരികമായും ആത്മീയമായും കണ്ടും അനുഭവിച്ചും അറിഞ്ഞ അവർ തന്നെയല്ലേ ഉത്തമ മാതൃക... അതോ അവർക്കും മതം തിരിഞ്ഞില്ലേ.... അവർക്കാർക്കും തിരിയാത്ത മതനിയമങ്ങൾ ,ആയിരത്തിലധികം വർഷങ്ങൾക്കിപ്പുറം ജീവിക്കുന്ന, തൗഹീദിന്റെ പേരിൽ തല്ല് കൂടി ഒമ്പതോളം ഗ്രൂപ്പുകളായി തെറ്റിപ്പിരിഞ്ഞ മുറി മൗലവിമാർക്ക് മാത്രം തിരിഞ്ഞെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരായി സമുദായം മാറണോ...

ഇനി ഇതിനെ ഖണ്ഡിക്കാൻ ഹദീസും ഉദ്ധരിണികളൊന്നും കൊണ്ട് വരണമെന്നില്ല...ഒറ്റവാക്കിൽ ചോദ്യം- ഉത്തരവും ഒറ്റ വാക്കിലാകട്ടെ...
കേരളത്തിൽ പള്ളികൾ നിർമിച്ച് പുരുഷൻമാരെ നിസ്കരിക്കാൻ പള്ളിയിലേക്ക് ക്ഷണിച്ചപ്പോൾ ,നിസ്കാരം പ്രാക്ടിക്കലായി പഠിക്കാൻ പോലും  സ്ത്രീകളെ ജമാ-അതിന് കൂട്ടാത്ത സ്വഹാബാക്കൾ ഇസ്ലാം തിരിയാത്തവരോ ?
തിരിഞ്ഞവരോ ?