ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label നബിദിനം 1991 ൽ മൗലവിമാർക്ക് തൗഹീദോ?. Show all posts
Showing posts with label നബിദിനം 1991 ൽ മൗലവിമാർക്ക് തൗഹീദോ?. Show all posts

Friday, 23 March 2018

നബിദിനം 1991 ൽ മൗലവിമാർക്ക് തൗഹീദോ?


*നബിദിനം-1991ലെ വഹാബീ സ്വർഗം 2020 ലെ വഹാബീ നരകം...❗*
👇👇👇👁️👁️👁️

✍️ 1991 സെപ്റ്റംബർ 21 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്, കോഴിക്കോട് ടൗൺ ഹാളിൽ നടന്ന നബിദിനാഘോഷത്തിന്റെ നോട്ടീസാണിത്. മുജാഹിദ് മടവൂർ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പ്രൊഫ. മങ്കട അബ്ദുൽ അസീസ് മൗലവി, ജമാഅത്തേ ഇസ്ലാമി അസി.അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് അടക്കം നോട്ടീസിൽ ചിരിച്ചിരിക്കുന്നത് മൊത്തം ജമാഅത്ത് - മുജാഹിദ് നേതാക്കളുടെയും ഉൽപതിഷ്ണുക്കളുടെയും പേരുകൾ...❗ തൊട്ടുകൂട്ടാൻ  പോലുമൊരു സുന്നിയെ കാണാനില്ല...❗
പിന്നെ എന്ന് മുതലാണ് ഇവർക്ക് നബിദിനാഘോഷം ബിദ്അത്തും അനിസ്ലാമികവുമൊക്കെ ആയത്...❓...ജിബ്രീൽ[അ] വഹിയുമായി ഏത് വഹാബീ ആപ്പീസിലാണാവോ ഇറങ്ങിയത്...❓...❗
''നബിയുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് ബിദ്അത്താണ് ... നരകത്തിലാണ്... വഫാത്തിന്റെ പേരിൽ സങ്കടപ്പെടണം'' ... തുടങ്ങിയ വഹാബീ മാനിഫെസ്റ്റോയൊന്നും ,1991 ലെ നിങ്ങളുടെ  നേതാക്കൾക്ക് പോലും മനസിലായില്ലേ മൗലവിമാരേ... അതോ, ബിദ്അത്ത് ചെയ്താൽ നരകത്തിൽ പോകുമെന്നത് മുസ്ലിംകൾക്ക് മാത്രം ബാധകമായതാണോ- വഹാബികൾക്കിത് ബാധകമല്ലേ...❓...ആകെപ്പനിച്ച വഹാബികൾക്കിനി എന്ത് കുളിര് എന്നത് മാനിക്കുന്നു...എന്നാലും നരക- സ്വർഗ-അഭൗതിക വിഷയത്തിൽ ,സ്വർഗത്തെ നരകമാക്കുന്ന അഭൗതികമായ തീരുമാനങ്ങളെടുത്തപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക്  മറുപടി പറയാതിരിക്കാൻ മാത്രം കുളിരുണ്ടോ വഹാബികളേ...❓
*ഖുദ്സി*