ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 29 October 2020

നബിദിനവും ലൈറ്റലങ്കാരവും

 *📝 ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ?*

💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡

ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികളിലും മറ്റും പ്രത്യേക ദിനങ്ങളിലും അല്ലാതെയും ലൈറ്റുകള്‍ തൂക്കിയിട്ടും മറ്റും അലങ്കരിക്കുന്നതിന് പല തെളിവുകളും കാണാം,നിക്ഷ്പക്ഷമായി വായിക്കാന്‍ സമയവും സൗകര്യവും തരപ്പെടുകയാണെങ്കില്‍ ഈ കുറിപ്പ് മുഴുവനും വായിച്ചു തീര്‍ക്കാനുള്ള സന്മനസ്സ് കാണിക്കണം. ആദ്യം, ആമുഖമായി ലൈറ്റുകള്‍ കൊണ്ട് ഭംഗിയാക്കുന്നതിലെ ഇസ്ലാമിക മാനങ്ങളെ കുറിച്ച് ഒരു ഹ്രസ്വ പഠനമാകാം.


*🖌 റബീഉല്‍ അവ്വല്‍ 12 ലെ ലൈറ്റുകള്‍💡💡*


ഹിജ്‌റ 894 ല്‍ വഫാത്തായ ഇമാം ഇബ്‌നു ഖാസിം അറസ്സ്വാഅ് എന്നവര്‍ ഉദ്ധരിക്കുന്നു, ഇബ്‌നു അബ്ബാദ് എന്ന സൂഫിവര്യരോട് റബീഉല്‍ അവ്വല്‍ 12 നു കത്തിക്കുന്ന ലൈറ്റുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''ഈ ദിവസം മുസ്‌ലിംകളുടെ പെരുന്നാളാണ്, നബി തങ്ങളുടെ സന്തോഷം തേടുന്ന ഏത് കാര്യവും അനുവദനീയമാണ്. മറ്റുള്ള സന്തോഷവേളകളില്‍ ചെയ്യുന്നത് പോലെ കണ്ണിനു ആനന്ദമുണ്ടാക്കുന്ന തരത്തില്‍ അന്ന് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്.''

ഈ ദിനത്തില്‍ മക്കളെ ഭംഗിയുള്ള വസ്ത്രമണിയിച്ചു മൊഞ്ചാക്കുക, അവരുടെ ഉസ്താദുമാരെ സന്തോഷിപ്പിക്കുക, ഓത്തുപള്ളികള്‍ ഭംഗിയാക്കുക, ശറഇല്‍ അനുവദനീയമായ നല്ല കാര്യങ്ങള്‍ ചെയ്യുക, നബിതങ്ങളുടെ സ്മരണ പുനരുജ്ജീവിപ്പിക്കുക.

ഇത് ബിദ്അത്താണെന്ന് വാദിച്ചവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി മഹാനവര്‍കള്‍ ഖണ്ഡിച്ചിട്ടുണ്ട്.

( تذكرة المحبين في اسماء سيد المرسلين : 97 / ابو عبدالله محمد بن قاسم الرصاع الانصاري التونسى المالكى ( ت 894 هـــ )


*🖌 മൗലൂദ് സദസ്സുകളിലെ ലൈറ്റുകള്‍💡💡*


മഹാനായ മഅ്‌റൂഫുല്‍ കര്‍ഹി രേഖപ്പെടുത്തുന്നു, ആദരവിനു വേണ്ടി റസൂല്‍(സ്വ)യുടെ മൗലൂദ് സദസ്സുകളില്‍ സദ്യ ഒരുക്കുകയും ലൈറ്റുകള്‍ കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും അത്തര്‍ പൂശുകയുമൊക്കെ ചെയ്യുന്നവന് ഖിയാമത്ത് നാളില്‍ നബിമാരോട് കൂടെ ഒരുമിച്ചു കൂടുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയില്‍ വിരാചിക്കുകയും ചെയ്യും. (ഇആനതുത്വാലിബീന്‍)


*🖌 1000 ലൈറ്റുകള്‍ കത്തിച്ച സംഭവം 💡💡*


മഹാനായ ഇമാം ഗസ്വാലി(റ) രേഖപ്പെടുത്തുന്നത് കാണാം, അബൂ അലിയ്ബ്‌നു റൂസ്ബാരി എന്നവര്‍ ഒരിക്കല്‍ ഒരു സദ്യ നടത്തിയപ്പോള്‍ ആയിരം ലൈറ്റുകള്‍ കത്തിച്ചു. ഇതു കണ്ടപ്പോള്‍ ഒരു മനുഷ്യന്‍ പ്രതികരിച്ചു: ''അങ്ങ് ധൂര്‍ത്തടിക്കുകയല്ലേ ചെയ്തത്?''മഹാനവര്‍കള്‍ സൗമ്യമായി ഇയാളെ അകത്തേക്ക് കൊണ്ടു പോയി ആ ലൈറ്റുകള്‍ ചൂണ്ടി പറഞ്ഞു: ''ഇതില്‍ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചല്ലാതെ ഏതെങ്കിലും കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ നീയങ്ങ് കെടുത്തിക്കോ..''. അയാള്‍ക്ക് ആ ലൈറ്റുകളില്‍ നിന്നും ഒരെണ്ണം പോലും കെടുത്താന്‍ കഴിയാതെ മടങ്ങി പോയി. (ഇഹ്‌യാ ഉലൂമുദ്ധീന്‍)


🔮എന്നാല്‍ കേവലം അഹംഭാവത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ വിവാവാഹ സദസ്സുകളിലും മറ്റും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഇത് തെളിവല്ല.അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഉപകാരമുള്ള ഒന്നിലും ഇസ്വ്‌റാഫ് (അമിതവ്യയം) ഉണ്ടെന്ന് പറയാന്‍ എങ്ങിനെയാണ് ധൈര്യം ലഭിക്കുക?


*🖌 പള്ളികളില്‍ കൂടുതല്‍ ലൈറ്റുകള്‍ കത്തിച്ചതിന് ഉമര്‍(റ)വിന് അലി(റ) പ്രാര്‍ത്ഥിച്ച സംഭവം💡💡*


ഇമാം സ്വുയൂഥി രേഖപ്പെടുത്തുന്നു, ഇസ്മാഇലു ബ്‌നു സിയാദിനെ തൊട്ട് ഉദ്ധരിക്കുന്നു, റമാളാന്‍ മാസത്തില്‍ അലി(റ) പള്ളികളിലൂടെ സഞ്ചരിക്കുകയായിരുന്നു.അവിടെയൊക്കെ നിറശോഭയായി തൂക്കിയിട്ട ലൈറ്റുകള്‍ കണ്ടപ്പോള്‍ അലി(റ) എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തിനു നന്ദിയായി മഹാനവര്‍കളുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മര്‍മ്മരമായിരുന്നു ഉരുവിട്ടത്, ''അല്ലാഹുവേ, ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ ഉമര്‍(റ)ന്റെ ഖബറിനെയും നീ പ്രകാശപൂരിതമാക്കണേ..''മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങ് ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ അങ്ങയുടെ ഖബറിനെയും പ്രകാശ പൂരിതമാക്കട്ടേ'' എന്നും ഉണ്ട്.

[ تاريخ الخلفاء – الحافظ السيوطي ]


🔮 ഇമാം ഹലബി തന്റെ സീറത്തുല്‍ ഹലബിയ്യയില്‍ രേഖപ്പെടുത്തിയതായി കാണാം, ഉമര്‍(റ), പള്ളികളില്‍ വളരെ കൂടുതല്‍ ലൈറ്റുകള്‍ തൂക്കിയിട്ടിരുന്ന ആളായിരുന്നത് കൊണ്ടാവാം അലി(റ) അങ്ങനെ പ്രാര്‍ത്ഥിച്ചത്.


*🖌 തറാവീഹിന്റെ നേരത്തുള്ള ലൈറ്റുകള്‍ 💡💡*


ഇമാം റംലി നിഹായയില്‍ ഉദ്ധരിക്കുന്നു, തറാവീഹിന്റെ നേരത്ത് ധാരാളം ലൈറ്റുകള്‍ കത്തിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉപകാരമുള്ളതാണെങ്കില്‍ ജാഇസാണ്. ഇതേ ആശയം ഇബ്‌നു ഹജര്‍ തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്(2/241,242)


🔮 മനസ്സിനു സന്തോഷമുളവാക്കുന്ന ഒന്നാണ് പ്രകാശങ്ങള്‍, ആ നിലക്ക് നോമ്പ് നോറ്റ് ക്ഷീണമകറ്റാതെ തറാവീഹിനു പുറപ്പെടുന്നവരുടെ ഖല്‍ബില്‍ ഒരു ആനന്ദം പകരാനും അതു വഴി നിസ്‌കാരത്തില്‍ ഭയഭക്തി ലഭിക്കാനും ഈ ലൈറ്റുകള്‍ കൊണ്ട് കാരണമാവട്ടേ..


*🖌 സ്വലാത്ത് മജ്‌ലിസുകളിലെ ലൈറ്റുകൾ 💡💡‍*


മഹാനരായ നൂറുദ്ധീന്‍ ശൗനി സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. അല്‍ ജാമിഉല്‍ അസ്ഹര്‍, ഹറമൈനി, ഖുദ്‌സ്, ഡെമസ്‌കസ്, ഈജ്പിതിന്റെ ചില ഗ്രാമങ്ങള്‍...തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വലാത്ത് മജ്‌ലിസുകള്‍ വിശ്രുദമായിരുന്നു.ഹിജ്‌റ 897 ല്‍ മഹാനവര്‍കള്‍ അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരിക്കല്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, ചിലര്‍ ശാഫി മദ്ഹ്ബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ബുര്‍ഹാനുദ്ധീന്‍ എന്നവരോട് ഫത്‌വ തേടി: '' മൂപ്പരെ മജ്‌ലിസില്‍ ധാരാളം ലൈറ്റുകളും മെഴുകുതിരികളും കത്തിച്ചു വെക്കുന്നുണ്ടല്ലോ? ഇതു ജൂതന്മാരുടെ ചെയ്തിയല്ലേ?'' മഹാനവര്‍കള്‍ പറഞ്ഞു: ലൈറ്റുകള്‍ കൊണ്ടും മെഴുകുതിരികള്‍ കൊണ്ടും പ്രകാശം വര്‍ദ്ധിക്കുന്ന കാലത്തോളം എത്രയണ്ണം കത്തിക്കുന്നതും അനുവദനീയമാണ്.


👍 മാത്രമല്ല ഖസ്തല്ലാനി ഇമാം, ഈ മജ്‌ലിസില്‍ ഇരിക്കുന്നതിനെ പ്രേരിപ്പിച്ചു കൊണ്ടും ഫത്‌വ ചോദിച്ചവര്‍ക്കെതിരില്‍ മറുപടി പറഞ്ഞു കൊണ്ടും ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. തന്നെയുമല്ല തന്റെ ബുഖാരിയുടെ ശർഹായ ഇര്‍ഷാദു സാരി എന്ന കിതാബിന്റെ രചനയുടെ സ്വീകാര്യതക്ക് വേണ്ടി ആ കിതാബ് സുബ്ഹി വരെയുള്ള സ്വലാത്ത് മജ്‌ലിസില്‍ വെക്കുമായിരുന്നു.

( السناء الباهر بتكميل النور السافر في أخبار القرن العاشر : 325 , 324 / السيد محمد الشلي اليمني )


*🖌 മഹാന്മാരുടെ മഖ്ബറകളിലെ ലൈറ്റുകള്‍💡💡*


അബ്ദുല്‍ ഗ്വനിയ്യിന്നാബല്‍സി തന്റെ കശ്ഫു നൂറില്‍ രേഖപ്പെടുത്തുന്നു, മഹാന്മാരുടെയും ഔലിയാക്കളുടെയുമൊക്കെ മഖാമുകളില്‍ ലൈറ്റുകള്‍ തൂക്കിയിടുന്നത് അവരോടുള്ള ആദരവിന്റെ ഭാഗമായാണ്. മാത്രമല്ല, അതിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ്. (പേജ് 29)


🔮 സാധാരണക്കാരുടെ ഖബറുകളേക്കാള്‍ ഒരു മഹത്വം കല്‍പ്പിക്കാനാണ് ഖബര്‍ കെട്ടിപ്പൊക്കുന്നതും പട്ടുവിരിക്കുന്നതുമൊക്കെയെന്ന് ഇതിനോട് ചേര്‍ത്തി വായിക്കുമല്ലോ?


*🖌 പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമോ?*


പള്ളികളിലും മറ്റു ഇടങ്ങളിലും കൂടുതല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് അനുവദനീയമാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് ഉദ്ദേശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന് ഇതു വരെ നാം വായിച്ചു മനസ്സിലാക്കി. ഇനി ആദരിക്കപ്പെടുന്ന ദിനങ്ങളില്‍ (ശഅബാൻ 15 ന്റെ രാവ്) പള്ളികളും മറ്റും മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്ന ഓന്തിസക്കാര്‍ക്ക് ഒരു തിരുത്തെഴുത്ത്:


💡💡ജൂതന്മാര്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് പോലെ (വലിയ എടുപ്പുകള്‍, സ്വര്‍ണ്ണം-വെള്ളി കൊണ്ട് പൂശപ്പെട്ട വാതിലുകളും മറ്റും, കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കുന്നത്) നിങ്ങളും ഭംഗിയാക്കും എന്ന് ഇബ്‌നു അബ്ബാസ് തങ്ങളെ തൊട്ട് ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയതത് തെളിവു പിടിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍,'പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടി കൂട്ടുന്നത് ജൂതായിസമാണെന്ന് വാദിക്കുന്നത്.' എന്താണിവിടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഈ ഫിത്‌നകളൊക്കെയും അവര്‍ വാരിയെറിയുന്നത്. ഇതിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ അസ്ഖലാനിയും ഖസ്തല്ലാനി ഇമാമും ഇമാം ബഗവിയും രേഖപ്പെടുത്തുന്നത് ഈ ആശയമാണ്:പള്ളിയെ ആദരിക്കുക എന്ന ലക്ഷ്യമില്ലാതെ ജൂത ക്രൈസ്ത വിഭാഗക്കാര്‍ അവരുടെ പള്ളികളുടെ മനോഹാരിത കൊണ്ട് ഗര്‍വ്വ് നടിക്കുന്നത് പോലെ അഹങ്കാരം നടിച്ച് പള്ളികള്‍ മോടികൂട്ടുന്നതിനെയാണ് എതിര്‍ത്തത്. പള്ളികളെ ആദരിക്കുക എന്ന ലക്ഷ്യത്തിലാണെങ്കില്‍ പ്രശ്‌നമില്ല.

💡💡💡💡

☘ അതു കൊണ്ട് പ്രത്യേകം ആദരിക്കപ്പെടേണ്ട ദിനങ്ങളില്‍ ലൈറ്റുകളും ബള്‍ബുകളും കത്തിക്കുന്നത് ജൂതായിസമാണെന്ന് കാണുന്ന ഉദ്ധരണികള്‍, പള്ളികള്‍ ഭംഗിയാക്കുന്നത് ജൂതായിസമാണെന്ന് പറഞ്ഞതു പോലെയാണ് എന്ന് ഇമാം ഹലബി തന്റെ സീറയില്‍ പറഞ്ഞതായി കാണാം. ആദരവാണ് ഉദ്ദേശമെങ്കില്‍ പ്രശ്‌നമില്ലെന്ന് ഇമാമീങ്ങളുടെ ഉദ്ധരണികളില്‍ നിന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ? നോക്കൂ നിങ്ങള്‍, പട്ടിണിയും ദാരിദ്രവുമായിരുന്ന മഖ്ദൂമുമാരുടെ കാലത്ത് നന്നെ ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്.എന്നിട്ടും പൊന്നാനിയില്‍ പ്രശോഭിതമായി നില്‍ക്കുന്ന കേളികേട്ട പൊന്നാനിപ്പള്ളി എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചെടുത്തത്. അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പള്ളിയായിരുന്നില്ലേ അത്. ഗൃഹാന്തരങ്ങളിലെ പ്രതിസന്ധികള്‍ വകവെക്കാതെ അല്ലാഹുവിന്റെ ഭവനത്തിനു വേണ്ടി എത്ര പണം അവര്‍ ചെലവഴിച്ചിട്ടുണ്ടാകണം.


👍 അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നത് അധികമായാലും അതിനു വിരോധമില്ലെന്ന് മുന്‍ഗാമികള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നിട്ടും, മരണസമയത്ത് തന്റെ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വ്യസനിച്ച മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ ജന്മദിനത്തിനു പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്നതിലെന്ത് ന്യായമാണുള്ളത്. ഇത്തരം അബന്ധങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടേ-ആമീന്‍...

Tuesday, 27 October 2020

നബിദിന ലൈറ്റ് അനിസ്ലാമികവും വഹാബീ ലൈറ്റലങ്കാരം ഇസ്ലാമികവുമോ ?

*ലക്ഷങ്ങൾ പൊടിക്കുന്ന വഹാബീ ലൈറ്റലങ്കാരങ്ങൾ ഇസ്ലാമികമോ അനിസ്ലാമികമോ...❓*
👇👇👇👁️👁️👁️
✍️ ഓരോ വർഷവും ലക്ഷങ്ങൾ മുടക്കി നടത്തുന്ന വഹാബീ സമ്മേളന ലൈറ്റലങ്കാരങ്ങൾ ഇസ്ലാമിവും സ്വർഗത്തിലേക്കുള്ള കർമവും നബിദിന സന്തോഷത്തോടനുബന്ധിച്ച് 15 രൂപയുടെ ഒരു ബൾബ് പ്രകാശിപ്പിച്ചാലത് അനിസ്ലാമികവും നരകത്തിലേക്കുള്ള കർമവുമാകുന്നതിന്റെ ലോജിക് എന്താണാവോ...❓.

             മതത്തിന്റെ പേരിൽ സംഘടനയുണ്ടാക്കി ലക്ഷങ്ങൾ തുലച്ച്- തൃശൂർ പൂരത്തിനും ചർച്ചുകളിലെ പള്ളിപ്പെരുന്നാളിനും കൃസ്തുമസിനും  അലങ്കരിക്കപ്പെടുന്ന രൂപത്തിലുള്ള ഈ ഇലക്ട്രിക് ദീപാലങ്കാരങ്ങൾ ഏത് ഇസ്ലാമാണ് വഹാബികളേ നിങ്ങളെ പഠിപ്പിച്ചത്...❓ ഖുർആനിലുണ്ടോ ...❓ ഹദീസിലുണ്ടോ...❓നാല് ഖലീഫമാർ പഠിപ്പിച്ചോ...❓ ഇബ്നു തൈമിയ്യയോ അബ്ദുൽ വഹാബോ പഠിപ്പിച്ചോ...❓ ഇത് ഇസ്ലാമികമല്ലെങ്കിൽ ,അനിസ്ലാമികമാണോ...❓പറയൂ വഹാബികളേ...❓
*ഖുദ്സി*
27-10-2020


 

നബിദിനം-അമലുൽ മൗലിദിൽ നിന്ന് ഈദുൽ മൗലിദിലേക്ക് മൂക്ക് കുത്തി വീണ വഹാബികൾ...❗

 *നബിദിനം-അമലുൽ മൗലിദിൽ നിന്ന് ഈദുൽ മൗലിദിലേക്ക് മൂക്ക് കുത്തി വീണ വഹാബികൾ...❗.മുഖാമുഖം-അലവി സഖാഫി കൊളത്തൂർ...*

🎤🎤🎤🎤🎤🎤🎤🎤🎤

https://youtu.be/5ASohuyCYxc

✍️ അമലുൽ മൗലിദ് സുന്നത്താണെന്ന് ജിന്ന്- WISDOM  വഹാബികൾ...❗

അമലുൽ മൗലിദ് മതപരമാണ്-നബി ചെയ്തിട്ടില്ലാത്തതിനാൽ ബിദ്അത്താണ്-നരകത്തിലാണെന്ന് KNM & മടവൂർ വഹാബികൾ...❗വഹാബിസം വീണ്ടും നരകത്തിലേക്ക്...❗മുസ്ലിംകളെ മുഴുവൻ മൂക്കിൽ വലിച്ചു കയറ്റി - സ്വർഗം ഒറ്റക്ക് വിഴുങ്ങാനിറങ്ങിയ വഹാബികൾ, അവരുടെ ഓരോ  മുഖാമുഖ പ്രഹസനങ്ങൾ കഴിയും തോറും ആദർശപരമായി കൂടുതൽ കൂടുതൽ നഗ്നരാകുന്ന ദൃശ്യങ്ങളാണെങ്ങും. *എല്ലാ വഹാബികൾക്കും സമ്മതനായ ഒരാൾ പോലും സ്വർഗ പ്രവേശന യോഗ്യതയുള്ള വിശ്വാസിയായി വഹാബിസത്തിലില്ല* എന്നിടത്താണ് വഹാബീ നവോത്ഥാനം മൂക്കും കുത്തി വീണത്.പ്രമാണങ്ങൾക്കു മുന്നിൽ കാലിടറിയപ്പോൾ അമലുൽ മൗലിദ് സുന്നത്താക്കി ഈദുൽ മൗലിദിലൂടെ രക്ഷപെടാമെന്ന് കരുതിയത് അതിലും വലിയ കുടുക്കിലേക്കാണ് വഹാബികളെ എത്തിച്ചത്.നബിദിനാഘോഷം മുജാഹിദ് നിലപാടു മാറ്റത്തിലെ ശെരിയും തെറ്റും എന്ന വിഷയത്തിൽ  പ്രമുഖ പണ്ഡിതൻ *കൊളത്തൂർ അലവി സഖാഫി ഉസ്താദ്* പ്രതികരിക്കുന്നു... ആദർശ മുഖാമുഖത്തിലൂടെ... കേൾക്കുക...പഠിക്കുക...പ്രചരിപ്പിക്കുക...

*ഖുദ്സി*

26-10-2020

Monday, 26 October 2020

നബിദിനാഘോഷം- വഹാബീവൈരുദ്ധ്യങ്ങള്‍

 പുണ്യ റബീഅ് സമാഗതമാകുന്നു. നബി(സ)യെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവിടുത്തെ അപദാനങ്ങള്‍ പാടിപ്പറയുന്നതിനും നബി(സ)യെ അന്യമതസ്തര്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ഒരവസരവും കൂടി കൈവന്നതില്‍ ലോക മുസ്‌ലിംകള്‍ അത്യധികം ആഹ്ലാദിക്കുന്നു. എന്നാലും ഗുണം പിടിക്കാത്ത ഒരു ഖൗമുണ്ടിവിടെ. അവര്‍ക്ക് പ്രവാചകരെ കുറിച്ച് അധികമാരും അറിയരുതെന്നു പിടിവാശിയുണ്ട്. അതിനാല്‍ ജിന്നും, ശൈത്വാനും കൂടിയവരും അല്ലാത്തവരുമൊക്കെ ഇബ്‌ലീസിന്റെ തോളിലേറി കോമരംതുള്ളുന്നു.


നബിദിന യോഗങ്ങളും, മൗലീദ് പാരായണങ്ങളും ശിര്‍ക്കും ബിദ്അത്തുമായി പെരുമ്പറയടിച്ചു നടക്കുന്നു. മുസ്‌ലിം ലോകത്ത് ഈ ‘പീറ’ ശബ്ദം ആരും ഗൗനിക്കാനില്ലെങ്കിലും ഇബ്‌ലീസിനെ തൃപ്തിപ്പെടുത്താന്‍ കിടമത്സരം നടത്തുകയാണവര്‍.

യുവഘടകത്തിന്റെ 40 ആഘോഷിച്ചപ്പോള്‍, ഇസ്‌ലാമില്‍ രണ്ടാഘോഷമേയുള്ളൂവെന്ന് പറഞ്ഞ് നബിദിനാഘോഷത്തിന് നേരെ കുരച്ച് ചാടുന്നവര്‍ ഈ നാല്‍പത് കഴിക്കല്‍ ബിദ്അത്താണെന്ന് അറിഞ്ഞില്ല, അല്ലെങ്കില്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഇക്കൂട്ടരുടെ അപ്പോസ്തലന്‍മാര്‍ ആചരിച്ചതും ആചരിക്കാന്‍ ശക്തിയായി ആവശ്യപ്പെട്ടതുമായിരുന്നു മൗലിദാഘോഷം.

ഇന്ന് പിന്‍തലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം, തട്ടിക്കിഴിക്കലുകള്‍ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവര്‍ നടത്തുന്ന ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.

ഉമര്‍ മൗലവി എഴുതുന്നു:

1- ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”

(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).

2- ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”

(സല്‍സബീല്‍, 1985 ഫെബ്രുവരി).

3- ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”

(മൗലിദുന്നബി- പേ:14).

4- ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”

(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)

5- ”കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30).

6- ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ).

7- ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.

മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).

ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.

1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.

2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.

3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).

4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.

5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.

6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.

7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.

8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.

9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.

10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.

11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.

12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.

കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലന്‍’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.

എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം. അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം.

1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”

(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)

2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.

അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.

നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..

മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”

(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).

3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”

(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).

4- ”ഇവിടെ ഒരു സംഗതി പ്രത്യേകം  പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?

ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”

(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).

5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.

അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.

(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).


6 ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.

റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”

(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)

ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്. നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.

1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.

2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.

3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.

4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.

5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.

6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.

7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.

8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.

9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.

10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.

11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.

12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.

13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.

14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.

15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.

16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.

17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.

18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.

19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.

20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.

21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.

22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.

23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.

24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.

25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).

26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.

27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.

28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.

29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.

30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.

32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.

33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.

34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.

35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.

36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.

37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.

38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.

40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.

41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.

42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.

43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.

44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.

45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.

ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?

ആരാണ് ശിര്‍ക്ക് ചെയ്തവര്‍?

ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍?

ആരാണ് പുരോഹിതന്‍മാര്‍?

ആരാണ് തീറ്റക്കൊതിയന്‍മാര്‍?

ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍?

ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്?

മാന്യവായനക്കാര്‍ ചിന്തിക്കൂ…!

ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കള്‍ക്ക’ല്ലേ? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. അതുപോലെ തന്നെ, മൗലീദും നബിദിനാഘോഷവും നടത്താത്തവര്‍ പടച്ചവനെ പേടിയില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, മൗലീദില്‍ പങ്കെടുക്കാന്‍ തൗഫീഖ് ലഭിക്കാത്തവര്‍ ഭാഗ്യം കെട്ടവരാണെന്നും മറ്റും സ്ഥാപക നേതാക്കന്‍മാര്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ചായിരിക്കാമെന്ന് വായനക്കാര്‍ ചിന്തിച്ചുനോക്കൂ! തങ്ങള്‍ക്ക് തിരുത്തുമായി തങ്ങളുടെ കൊച്ചനുയായികള്‍ വരുമെന്ന് കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തോന്നലുണ്ടായതു കൊണ്ടായിരിക്കുമല്ലോ അവരന്നു തന്നെ ഇങ്ങനെയൊക്കെ രേഖപ്പെടുത്തിവെച്ചത്!


ഏതായാലും, അനുയായികളെ പിഴപ്പിച്ച ശേഷം നേതാക്കളും നേതാക്കളെ പിന്‍പറ്റിയ അനുയായികളും പരലോകത്ത് വെച്ച് തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

ഇവര്‍ ഇവിടെ നിന്ന് തന്നെ ‘തല്ല്’ തുടങ്ങിയിരിക്കുന്നു. അനുയായികളെ കുറ്റപ്പെടുത്തുന്ന നേതാക്കളും നേതാക്കളെ വഴിപിഴച്ചവരാക്കി ചിത്രീകരിക്കുന്ന അനുയായികളും? ഇങ്ങനെയൊരു നേതൃത്വവും അനുയായി വൃന്ദവും വഹാബികളിലല്ലാതെ ലോകത്തെവിടെയെങ്കിലും കാണാനൊക്കുമോ?

ഇപ്പോള്‍ ചില പയ്യന്‍മാര്‍ നേതാക്കള്‍ അന്ന് പറഞ്ഞതൊക്കെ ‘ഇടക്കാല ധാരണകളായിരുന്നു’വെന്ന ‘കൊഴുപ്പന്‍’ മറുപടിയാണ് പറയുന്നത്?

എന്നാല്‍ വഹാബികളുടെ ഒടുക്കത്തെ ധാരണയനുസരിച്ച് 2001 ജൂണ്‍ 4ന് മുമ്പ് മരിച്ചുപോയവരൊക്കെ തൗഹീദ് പൂര്‍ണ്ണമാകാതെയാണ് മരിച്ചുപോയിട്ടുള്ളത്. 2001 ജൂണ്‍ 4ന് ചേര്‍ന്ന കെ.ജെ.യു യോഗ തീരുമാനങ്ങള്‍ പേജ്-11 നോക്കുക.

കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തെറ്റ് പറ്റിയെന്നും ഇടക്കാല ധാരണയായിരുന്നുവെന്നും പറയുന്നത് കെ.എം. മൗലവിയല്ല, ചില കുട്ടിമൗലവിമാരാണ്. പിന്‍ഗാമികള്‍ തിരുത്തിയതെങ്ങനെ മരിച്ചുപോയവരുടെ അഭിപ്രായമാവുക?


അല്ലെങ്കിലും ചിത്തരോഗി ഗര്‍ഭംധരിച്ചതുപോലെ എന്തൊക്കെയാണ് പറയുന്നതെന്ന് ഒരു ദിശാബോധവുമില്ല. ഇപ്പോള്‍ തിരുത്തിയോ, ഇല്ലെയോ എന്നതില്‍ പോലും തര്‍ക്കത്തിലാണ്. ഈ രണ്ട് പ്രസ്താവനകള്‍ കൂടി ശ്രദ്ധിച്ചു നോക്കുക.


1- ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയുമടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണ് ഈ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (എറണാകുളം സമ്മേളന സുവനീര്‍, പേജ് 54).


2- ”അപ്പപ്പോള്‍ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തില്‍ നമ്മുടെ തെറ്റായ ധാരണകളെ നാം തിരുത്തി. പിന്നീട് കൂടുതല്‍ പ്രബലവും വ്യക്തവുമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നമ്മുടെ ചില ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.”(കെ.എന്‍.എം. പ്രബന്ധം, പേജ് 5).


ഇപ്പോള്‍ വഹാബികള്‍ ജിന്നുകള്‍ക്കും, ശൈത്വാന്‍മാര്‍ക്കും കൂടി നില്‍ക്കപ്പൊറുതി കൊടുക്കാതെ അവയെല്ലാം ആട്ടിപ്പിടിച്ചു കോഹിനൂരിലെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഗവേഷണത്തിന് വിധേയരാക്കി പരിശോധിച്ചുവിടുകയാണ്. പരിശോധനാഫലവും പുറത്തുവന്നു കൊണ്ടിരിക്കുന്നു. അഥവാ- അദൃശ്യ സൃഷ്ടികളായ ജിന്ന്, ശൈത്വാന്‍മാരില്‍ നിന്ന് ഗുണവും ദോഷവും ഉണ്ടാകാം എന്നതത്രെ ഗവേഷണ ഫലം! അപ്പോള്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് മറഞ്ഞ വഴിക്ക് ഗുണവും ദോഷവും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതിനാല്‍ വഹാബികളുടെ നിലവിലുള്ള തൗഹീദിന്റെ നിര്‍വചനം പൊളിച്ചെഴുതാന്‍ സമയമായിരിക്കുന്നു.


ഇതുവരെ പറഞ്ഞിരുന്ന തൗഹീദ് നിര്‍വചനം ഇടക്കാല ധാരണയാണെന്നും ഒടുക്കത്തെ ധാരണ ഇന്നതാണെന്നും, ഇനിയും ഇടയില്‍ പല ധാരണകളും കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും തീരുമാനിത്തിലെത്തി പുരോഹിത സഭയെ കൊണ്ട് ഒപ്പ് വെപ്പിക്കാന്‍ വൈകിക്കൂടാ!


വല്ലാത്തൊരു ഊമ്! എന്ത് തോന്നിവാസവും ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരില്‍ വെച്ചുകെട്ടാന്‍ തൊലിക്കട്ടിയുള്ള നേതൃത്വവും കണ്ണും ചിമ്മി വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന അനുയായികളും.

കേരള വഹാബീ ചരിത്രത്തില്‍ ഇങ്ങനെയൊരു കാലഘട്ടം മുമ്പുണ്ടായിട്ടുണ്ടോ?

കാന്തപുരവും ലോക നേതാക്കളും














 

നബിദിനാഘോഷം-പുരാതന നോട്ടീസുകൾ പുറത്തായി...❗

*നബിദിനാഘോഷം-പുരാതന നോട്ടീസുകൾ പുറത്തായി...❗*
👇👇👇👁️👁️👁️

✍️ രാജ്യ വ്യാപകമായി നബിദിനമാഘോഷിക്കാൻ മുസ്ലിം ലീഗ്...
1960 കളിൽ CH മുഹമ്മദ് കോയയുടെ അധ്യക്ഷതയിലായിരുന്നു പല നബിദിന യോഗങ്ങളും... അത്തരം കീഴ്വഴക്കങ്ങൾ രാജ്യവ്യാപകമായി ആഘോഷിക്കാനാണ് ലീഗ് ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം നിർദേശിച്ചത്.സലഫിസത്തിൻ്റെ അമ്മിക്കടിയിൽ തല വച്ച മജീദിനും വസീറിനും മനസിലായില്ലെങ്കിലും കേന്ദ്ര നേതൃത്വത്തിന് നബിദിന സന്തോഷത്തിൻ്റെ പ്രസക്തി നന്നായിട്ട് മനസിലായിട്ടുണ്ട്.CH മുഹമ്മദ് കോയയുടെ നോട്ടീസ് തപ്പിയ കൂട്ടത്തിൽ  ചില പുരാവസ്തുക്കളും ഒപ്പം കിട്ടി.
നബിദിനമാഘോഷിച്ച് വഹാബീ സ്ഥാപക  നേതാക്കൾ...
1991 ൽ കോഴിക്കോട് നടന്ന നബിദിനാഘോഷ നോട്ടീസിൽ ചിരിച്ചിരിക്കുന്നത് വഹാബീ ജമാഅത്ത് ഉൽപ്പതിഷ്ണുക്കൾ... തൊട്ടുകൂട്ടാൻ പോലുമൊരു സുന്നിയില്ല ...
നബിദിനാഘോഷത്തിന് വലിയ പ്രതിഫലമുണ്ടെന്ന് വഹാബീ ആശ്രയ സ്റോതസ് ഇബ്നു തൈമിയ്യ...
നബി തങ്ങളുടെ സഹാബത്തിലൂടെ മതം പഠിച്ച കേരളത്തിലെ മുസ്ലിംകൾക്കൊപ്പം ജീവിച്ച വഹാബീ നേതാക്കൾക്കൊന്നും നബിദിന സന്തോഷം തെറ്റായി തോന്നിയിരുന്നില്ല. അവരൊക്കെ നബിദിനത്തിന് മുന്നിലുണ്ടായിരുന്നു. എന്തിനേറെ- ആകാശവാണി റേഡിയോ നിലയത്തിൽ നബിദിന സന്ദേശം നൽകിയതു പോലും KNM ൻ്റെ സെക്രട്ടറിയായിരുന്നു.അത് അച്ചടിച്ച് പ്രസിദ്ധീകരിച്ചത് വഹാബികളുടെ മുഖപത്രമായിരുന്ന അൽമനാറിൽ ...❗
ഇതിനിടയിൽ- നബിദിന സന്തോഷം നരകത്തിലാക്കിക്കൊണ്ട് ജിബ്രീൽ [അ] വഹ് യുമായി എപ്പോളാണോ വഹാബീ ആപ്പീസിലിറങ്ങിയത്...❓
*ഖുദ്സി*
24-10-2020










 

Friday, 23 October 2020

നബിദിനം-വഹാബീ കാർട്ടൂണുകൾക്ക് കാർട്ടൂൺ മറുപടി




























 

നബിദിന സന്തോഷവും ജുമുഅയും:-വഹാബീ ജമാഅത്ത് കൂടാരത്തിൽ ആരെങ്കിലുമുണ്ടോ ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ...❓

*നബിദിന സന്തോഷവും ജുമുഅയും:-വഹാബീ ജമാഅത്ത് കൂടാരത്തിൽ ആരെങ്കിലുമുണ്ടോ ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ...❓*
👇👇👇👁️👁️👁️

✍️വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിന വിഷയത്തിലും വർഷത്തിൽ 48 പ്രാവശ്യം നടക്കുന്ന ജുമുഅയുടെ വിഷയത്തിലും വഹാബീ-ജമാഅത്തുകാർ ആകെ ഭിന്നതയിലാണ്.  മത വിഷയത്തിൽ നിങ്ങൾ ഭിന്നിച്ചിരിക്കുകയാണോ...❓അതിന് ഏറ്റവും നല്ല മാർഗം അല്ലാഹു നിർദ്ദേശിക്കുന്നു.

فَإِن تَنَٰزَعۡتُمۡ فِى شَىۡءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٌ وَأَحۡسَنُ تَأۡوِيلًا

ആശയം:-വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ. അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (4:59)

ജുമുഅ ഈദാണ്.വിശ്വാസികൾക്ക് സന്തോഷമാണ്. നബിദിനവും വിശ്വാസികൾക്ക് സന്തോഷമാണ്. രണ്ടും സന്തോഷമായ സ്ഥിതിക്ക് ,വർഷത്തിൽ 48 പ്രാവശ്യം നടക്കുന്ന ജുമുഅ ചർച്ച ചെയ്യാം. അത് തീരുമാനമായാൽ ,വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിനവും ഓട്ടോമാറ്റിക്കായി തീരുമാനമാകും. 
ജുമുഅ എന്ന നമസ്കാരത്തിൻ്റെ ഭാഗമായി വഹാബീ ജമാഅത്ത് മുന്നണി ,മതത്തിൻ്റെ പേരിൽ ,ആഴ്ചയിൽ ഒന്നും മാസത്തിൽ നാലും വർഷത്തിൽ 48 ഉം പ്രാവശ്യം നടത്തുന്ന അനറബീ പ്രസംഗം  എന്ന അനാചാരം നബി (ﷺ) നടത്തുകയോ, നടത്താൻ കൽപ്പിക്കുകയോ ചെയ്തോ... ❓... ഒരിക്കലുമില്ല...

ഉത്തമ മൂന്ന് നൂറ്റാണ്ടിൽ ഇങ്ങനെയൊരു സമ്പ്രദായമേ ഇല്ല. മക്കയിയില്ല ,മദീനയിലില്ല, സൗദിയിലൊരിടത്തുമില്ല. ലോകത്ത് ഒരു മുസ്ലിം രാഷ്ട്രത്തിലുമില്ല.അടുത്ത കാലത്ത് വടിയായ തുർക്കിക്കാരനായ മുസ്തഫ കമാൽ പാഷ എന്ന ഒരുത്തൻ കൊണ്ട് വന്ന അനാചാരമാണിത്...

          വഹാബീ ജമാഅത്ത് മാതൃകാ പുരുഷൻ  കമാല്‍പാഷയുടെ പരിഷ്‌കരണങ്ങളുടെ അടിസ്ഥാനം ഇസ്‌ലാം ആയിരുന്നില്ല. പകരം പാശ്ചാത്യ മതേതര സങ്കല്‍പങ്ങളും സിദ്ധാന്തങ്ങളുമായിരുന്നു. തുര്‍ക്കിയില്‍ ,അറബീ ഖുതുബക്ക് പകരം അനറബീ പ്രസംഗം കൊണ്ടു വന്നു. അറബിയിലുള്ള ബാങ്കുവിളി നിരോധിച്ചു.ഖിലാഫത്ത് വ്യവസ്ഥക്ക് വിരാമമിട്ടു. സൂഫീപര്‍ണശാലകളും ഖാന്‍ ഗാഹുകളും അടച്ചുപൂട്ടി. തസവ്വുഫിന്റെ തുടര്‍ച്ചകള്‍ അവസാനിപ്പിച്ചു. പുതിയ ഭരണ സൈനികനിയമങ്ങള്‍ നടപ്പിലാക്കി. ബഹുഭാര്യത്വം പറ്റെനിരോധിച്ചു. ഹിജറ കലണ്ടര്‍ ദുര്‍ബലപ്പെടുത്തി പകരം സൗരവര്‍ഷ കലണ്ടര്‍ നടപ്പിലാക്കി. തുര്‍ക്കിതൊപ്പി നിരോധിച്ചു. ഹാറ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കി. പര്‍ദ നിയമവിരുദ്ധമാക്കി. വിവാഹം, വിവാഹമോചനം തുടങ്ങിയ ഇസ്‌ലാമിക നിയമങ്ങള്‍ ഭേദഗതിചെയ്ത് പാശ്ചാത്യനിയമങ്ങള്‍ നടപ്പിലാക്കി. മതപാഠശാലകളെല്ലാം നിര്‍ത്തലാക്കി. തുര്‍ക്കിഭാഷയുടെ ലിപി അറബിക്ക് പകരം ഇറ്റാലിയനാക്കി. തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഭരണഘടനയില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രം എന്നവാക്ക് നീക്കം ചെയ്തു. മുസ്‌ലിം വിജയകാലത്തിന്റെ സ്മാരകങ്ങളില്‍ പെട്ട സോഫിയാ പള്ളി മ്യൂസിയക്കിമാറ്റി.

അതോടെ അഞ്ഞൂറ് വര്‍ഷക്കാലം ഇസ്‌ലാമികസംസ്‌കാരത്തിന്റേയും  പഠനത്തിന്റേയും ചിന്തയുടേയും പാരമ്പര്യത്തിന്റേയും ഭാഗമായിരുന്ന തുര്‍ക്കിക്ക് ഇസ്‌ലാമുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു...

      പരിഭാഷാവാദികളുടെ[വഹാബീ മൗദൂദീ ...] ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
“ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”[തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313].

          കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുതുബ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ് രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ ,വഹാബീ നേതാവ് കെ .എം മൗലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്.
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുതുബ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” [അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ]

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ,തിരു നബിയുടെയും സഹാബത്തിൻ്റെയും ലോക മുസ്ലിംകളുടെയും മാതൃക കാറ്റിൽ പറത്തി -കമാൽ പാഷയുടെ മാതൃക പിൻപറ്റി വഹാബീ ജമാഅത്ത് സംഘടനക്കാർ പവിത്രമായ അറബീ ഖുതുബക്ക് പകരം അനറബീ പ്രസംഗം നടപ്പിലാക്കി കമാൽ പാഷയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു....

قال عبد الله بن عمر-رضي الله عنهما - يقول: "كل بدعة ضلالة وإن رآها الناس حسنة ". الإبانة لابن بطة (1/339)

ഹദീസ് ആശയം:-ഇബ്നു ഉമർ (റ) പറയുന്നു: എല്ലാ ബിദ്അത്തും വഴികേടാകുന്നു. ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും...

പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിലെ ജുമുഅ നമസ്കാരത്തിൻ്റെ ഭാഗമായ ഖുതുബ എന്ന ആരാധനയിൽ-മുസ്തഫാ കമാൽ പാഷയെ വലിച്ചെറിഞ്ഞ് തിരുനബിയെ സ്വീകരിക്കാൻ വഹാബീ ജമാഅത്തെ ഇസ്ലാമീ സംഘടനക്കാർ തയ്യാറുണ്ടോ..❓ അതോ, ആഴ്ചയിൽ 1 ഉം മാസത്തിൽ 4 ഉം വർഷത്തിൽ 48 ഉം മതപരമായ ബിദ്അത്ത് ചെയ്ത് ,കമാൽ പാഷയേയും കെട്ടിപ്പിടിച്ച് ,നരകത്തിലെ വിറകുകളാകാൻ നിങ്ങൾ ഉറച്ച് തീരുമാനിച്ചോ...❓
*ഖുദ്സി*
23-10-2020


 

 

Thursday, 22 October 2020

നബിദിന സന്തോഷം-വഹാബീ തൗഹീദ് ആകാശവാണിയിലന്നങ്ങിനെ,മാതൃഭൂമിയിലിന്നിങ്ങിനെ...❗



*നബിദിന സന്തോഷം-വഹാബീ തൗഹീദ് ആകാശവാണിയിലന്നങ്ങിനെ,മാതൃഭൂമിയിലിന്നിങ്ങിനെ...❗*
👇👇👇👁️👁️👁️
✍️ വഹാബീ നേതാവ് ഹുസൈൻ മടവൂർ ,നബിദിനത്തോടനുബന്ധിച്ച് 2018 ലെ മാതൃഭൂമിയിൽ-''ഇന്ന് നബിദിനം- ലോകത്തിന്റെ കാരുണ്യം''എന്ന ക്യാപ്ഷനിൽ എഴുതിയ ലേഖനം... ഞാനാദ്യം കരുതിയത്, മാതൃഭൂമിയുടെ വായനക്കാർക്ക് തൗഹീദ് പഠിപ്പിക്കാനും നബിദിന സന്തോഷങ്ങൾ നരകത്തിലാണെന്ന് സമർത്ഥിക്കാനുമാണീ വഹാബീ കുറിപ്പട എന്നാണ്... പക്ഷേ ,നരകം പോയിട്ട് ബിദ്അത്തിൻ്റെ ലാഞ്ചന പോലുമില്ല.അതേന്നേ... ബാപ്പ പത്തായത്തിൽ പോലുമില്ലാന്ന്...''നബിദിനത്തിൽ സന്തോഷിക്കുന്ന വിശ്വാസികൾക്ക് അവരുടെ നേതാവ്- അവരുടേതായി -ലോകത്തിന് സമർപ്പിക്കുന്ന സ്നേഹ സന്ദേശം''... നല്ല ഒന്നാന്തരം മലയാള നബിദിന മൗലിദ്... മുസ്ലിംകൾ നടത്തും പോലെ ഏതെങ്കിലും കിതാബിലല്ല. നല്ല ഒന്നാംതരം മാതൃഭൂമി പത്രത്തിൽ... എന്തൊരു മൊഞ്ച് ... എനിക്കൊരെത്തും പിടിയും കിട്ടിയില്ല... ഇനി ,കാന്തപുരമോ പേരോടോ അതല്ലെങ്കിൽ ഖലീൽ തങ്ങളോ എഴുതിയ ലേഖനമായിരിക്കുമോ ഇത്... ഞാൻ വീണ്ടും പത്രത്തിലേക്കുറ്റു നോക്കി... ഏയ്... ഒരു മുസ്ല്യാരുമല്ല. വഹാബീ നേതാവ് സാക്ഷാൽ ഹുസൈൻ മടവൂർ... പടച്ചോനെ... വഹാബികൾക്കിതെന്തു പറ്റി... മൗലവിമാരുടെ എൻ ഓസി യുമായി പടച്ചോൻ,നബിദിനാഘോഷത്തെ സ്വർഗത്തിലേക്ക് വീണ്ടും പറിച്ചു നട്ടോ...?.
              മുമ്പ് ,സമാന വിഷയത്തിൽ ഇതുപോലൊന്ന് കണ്ടത് വഹാബീ മുഖപത്രമായ അൽമനാറിലായിരുന്നു.സർക്കാർ ഉടമസ്തതയിലുള്ള ആകാശവാണി റേഡിയോ നിലയത്തിൽ, 1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍
12ന് കേരള നദ്വത്തുല്‍ മുജാഹിദീന്റെ
 [KNM] ജനറൽ സെക്രട്ടറി എ കെ അബ്ദുൽ ലത്വീഫ് മൗലവി ലോകത്തോടു നടത്തിയ നബിദിന പ്രഭാഷണം അതേപടി പകർത്തി എഴുതിയ ലേഖനമായിരുന്നു അത്...

 അല്‍മനാറിലെ കുറിപ്പിന്റെ ആദ്യഭാഗം ഇങ്ങിനെ വായിക്കാം...
‘പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’ [അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952]...
       1952 ൽ വഹാബികളുടെ തൗഹീദ് അൽ മനാറിൽ അങ്ങിനെ... 2018 ലെ വഹാബീ തൗഹീദ് മാതൃഭൂമിയിൽ ഇങ്ങിനെ... KNM സെക്രട്ടറിയുടെ വാക്ക് കടമെടുത്താൽ-''ലോകം കൊണ്ടാടുന്ന അസാധാരണ ശിഷുവിൻ്റെ ജൻമദിനത്തിന് '' 2020 ലെത്തിയപ്പോൾ ചില വഹാബികൾ മാത്രമില്ല. അതെന്തു പറ്റി...?.ലോകം മുഴുവൻ സന്തോഷിക്കുമ്പോൾ ചില മുറി മൗലവിമാർ മാത്രം ദു:ഖത്തിൻ്റെ വെടിക്കെട്ടിന് തിരികൊളുത്തുന്നതും നബി ജനനത്തിൽ അട്ടഹസിച്ചലറിയ ഇബ്ലീസിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും എന്തിനാണാവോ...❓
*ഖുദ്സി*
22-10-2020

👇👇👁️👁️👁️







 


 

വികസിത രാജ്യങ്ങളിലെ വിവാഹ പ്രായം

വികസിത രാജ്യങ്ങളിൽ മിക്കതിലും വിവാഹ പ്രായം പുരുഷനും സ്ത്രീക്കും തുല്യമാണ്. അമേരിക്കയിൽ 18 വയസ്സാണ് വിവാഹ പ്രായം. ബ്രിട്ടനിൽ 16 വയസ്സാണ് വിവാഹ പ്രായം. ആസ്‌ത്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, മെക്‌സികോ, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിയമപരമായ വിവാഹ പ്രായം 18 ആണ്. ചൈനയിൽ സ്ത്രീക്ക് 20ഉം പുരുഷന് 22ഉം ആണ്. ജപ്പാനിൽ 20 വയസ്സ് പൂർത്തിയായവർക്കാണ് വിവാഹത്തിന് അനുമതി.


ഫിലിപ്പൈൻസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കും 21 ആണ്. ന്യൂസിലാൻഡിൽ 18 വയസ്സാണ് വിവാഹിതരാകാൻ വേണ്ട കുറഞ്ഞ പ്രായം.

Read more http://www.sirajlive.com/2020/10/21/451678.html

[October 21, 2020]

Tuesday, 20 October 2020

നബിദിനം-മൗലിദോതി ഫണ്ട് ശേഖരിക്കണമെന്ന് വഹാബീ നേതാവ് കെ എം മൗലവി

*നബിദിനം ആഘോഷിച്ചാൽ മാത്രം പോരാ*, *മൗലിദ് ഓതി*
*ഫണ്ട്ശേഖരിക്കണമന്ന് വഹാബീ നേതാവ്* 
*കെ.എം.മൗലവി....❗*
🕳️▪️---------------------------▪️🕳️
👇👇👇👁️👁️👁️
✍️ വഹാബീ അപ്പോസ്തലൻ കെ.എം. മൗലവി എഴുതുന്നു:
"അതിനാല്‍ മുഹമ്മദ് നബിയെ 
അല്ലാഹുതആല ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിനെ ഈ മാസത്തില്‍ നബിയുടെ ദഅ്‌വത്ത് (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാം എല്ലാവരും അല്ലാഹു 
തആലാക്ക് ശുകറ് ചെയ്യണം. 
അതിനായി ദേശങ്ങള്‍തോറും മൗലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാ ജാതി മതസ്ഥരെയും സമ്മേളിപ്പിച്ച് അവര്‍ക്കെല്ലാം നബിയുടെ ദഅ്‌വത്ത് തബ്‌ലീഗ് ചെയ്യുന്ന കടമയെ നാം നിര്‍വഹിക്കുകയും 
ഈ മാസത്തിലും റമസാന്‍ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്‌ലീഗ് ഫണ്ട് 
ശേഖരിക്കുകയും വേണം."
[അല്‍ മുര്‍ശിദ്, പുസ്തകം : 1, ലക്കം :5]

                 റബിഉൽ അവ്വൽ വരുമ്പോൾ, ഇതൊക്കെ ഓർക്കുമ്പോൾ വഹാബീ കുഞ്ഞാടുകൾ അങ്കലാപ്പിലാണ്.സ്വന്തം നേതാക്കളെ തള്ളാനോ കൊള്ളാനോ കഴിയാതെ വെള്ളം കുടിക്കുകയാണ് അണികളിന്ന്... സ്ത്രീകളുടെ അരഞ്ഞാണം വരെ ഊരി വാങ്ങിച്ച്- പകരം സ്വർഗം കൊടുത്ത് അത്യാവശ്യം വേണ്ട നവോത്ഥാനമൊക്കെ മ്മടെ മുറി മൗലവിമാർ നടത്തുന്നുണ്ട്... അതിനിടയിൽ സ്വന്തം നേതാക്കളുടെ തൗഹീദിൻ്റെ ഇത്തരം നേർക്കാഴ്ചകൾ... സഹിക്കാൻ കഴിയാത്തവർ  കണ്ണുപൊത്തിക്കോളൂ വഹാബികളേ... ഏതായാലും ഒന്നുറപ്പ്...വഹാബീ സ്വർഗത്തിൽ രണ്ട് കൂട്ടർ വേണ്ട... ഒന്നുകിൽ ,നബിദിനമാഘോഷിച്ച/ അതിന് കൂലി കിട്ടുമെന്ന് പഠിപ്പിച്ച വഹാബീ നേതാക്കൾ മാത്രം... അതല്ലെങ്കിൽ നബിദിന സന്തോഷം നരകത്തിലാക്കിയ വഹാബീ അണികൾ മാത്രം... ഇനിയും നീട്ടി വലിക്കാൻ നേരമില്ല...

            ''ഒന്നുകിൽ മകൻ കല്യാണത്തിന് പോകാം- അപ്പൻ പറമ്പിൽ പണിയ്- അതല്ലെങ്കിൽ അപ്പൻ പറമ്പിൽ പണിയ്- മകൻ കല്യാണത്തിന് പോകാമെന്ന'' ആ ശൈലി മൗലവിമാർ ഒരുപാട് ഓടിച്ചതാണ്. ഇനിയത് വേണ്ട. വേണ്ടത് ''മൗലവിമാരോ അണികളോ അകത്തോ പുറത്തോ'' ആകുന്ന തീരുമാനമാണ്.വഹാബീ സ്വർഗം കട്ട വെയിറ്റിംഗിലാണ്... വേഗമാകട്ടെ...
*ഖുദ്സി*
20-10-2020


 

 

കാന്തപുരവും UAE കോൺസുലേറ്റും


*ഇത് കാന്തപുരമാണ്...*❤️❤️❤️

✍️ UAE കോൺസുലേറ്റിൽ മാത്രമല്ല UAE ഭരണാധികാരിയുടെ കൊട്ടാരത്തിലും സന്ദർശനം നടത്താറുണ്ട് കാന്തപുരം...
ഫഹദ് ബിൻ അബ്ദുൽ അസീസിന്‍റെ കോട്ടകൊത്തളങ്ങൾ മുതൽ പാശ്ചാത്യ- പടിഞ്ഞാർ- അമേരിക്കയുടെ വൈറ്റ് ഹൗസ് കമാനങ്ങളിൽ വരെ തലപ്പാവ് ധരിച്ചു തന്നെ കയറിയിറങ്ങി ഇരുപതോളം രാജ്യങ്ങളിൽ വിസ്മയം തീർത്ത കാലഘട്ടത്തിന്‍റെ ഇതിഹാസ താരകമാണ് കാന്തപുരം... കേവലമൊരു MLA
യെക്കാണണമെങ്കിൽ പണ്ഡിതർ ഓശ്ചാനിച്ച് നിൽക്കണമെന്ന് തിട്ടൂരമിറക്കിയൊരു കാലമുണ്ടായിരുന്നു. അതൊക്കെച്ചവിട്ടി മെതിച്ച് അറബിക്കടലിൽ തള്ളിയാണീ  കാന്തപുരം ജൈത്ര യാത്ര തുടങ്ങിയത്.ഗൾഫ് കൺട്രീസിലെ അധികാരികൾ ഇന്ത്യയിലെത്തിയാലോ ഇന്ത്യയിലെ മുസ്ലിം നേതൃത്വത്തെക്കുറിച്ചവർ ചിന്തിച്ചാലോ അവരുടെ നാവിൻ തുമ്പിലാദ്യമോടി എത്തുന്ന നാമം കാന്തപുരത്തിൻ്റെതാണ്. സമുദായ സങ്കടങ്ങളുടെ പരിഹാരം തേടിയുള്ള ഓട്ടത്തിനിടയിൽ കോൺസുലേറ്റും കൊട്ടാരവുമൊന്നും കാന്തപുരത്തിന് പുത്തരിയല്ല...
                   കോട്ടക്കലിനും കോഴിക്കോടിനുമിടയിലെ ഇട്ടാവട്ടത്ത് കിടന്ന് വട്ടം കറങ്ങുന്നവർ... അങ്ങിനെ മാത്രം എല്ലാവരും കറങ്ങിയാൽ മതിയെന്ന് സ്വപ്നം കാണുന്നവർ... ഇത് കാന്തപുരമാണ്... കോൺസുലേറ്റും കൊട്ടാരവുമൊക്കെ ആ ജീവിതത്തിലെ പതിവ് രീതികൾ മാത്രം... ഡൽഹിയിൽ ഇന്ദ്രപ്രസ്ഥത്തിൻ്റെ ഇടനാഴികളിലെ ഇലയനക്കങ്ങൾക്കും  ആ നാലക്ഷരത്തിൻ്റെ മിന്നൽ സന്ദർശനങ്ങളുടെ ഒരായിരം കഥ പറയാനുണ്ടാകും. അതൊക്കെ ചരിത്ര നിയോഗങ്ങളാണ്... പകരം വക്കാനില്ലാത്ത അമരക്കാരൻ്റെ ഇതിഹാസ വഴികളിലെ അതുല്യ നിമിഷങ്ങൾ... 

ലക്ഷക്കണക്കിന് മലയാളികളാണ് ഗൾഫ് കൺട്രീസിൽ പ്രത്യേകിച്ച് UAE യിൽ ജോലി ചെയ്യുന്നത്.കോൺസുലേറ്റെന്നാൽ നിരോധിത മേഘലയൊന്നുമായതായിട്ടിതു വരെ അറിയില്ല. കാന്തപുര വിരോധികളെല്ലാം ചേർന്ന് കോൺസുലേറ്റുകൾക്ക് മുള്ളുവേലി കെട്ടാതിരുന്നാലത് തന്നെ മഹാഭാഗ്യം... കോൺസുലേറ്റ് എന്നത് അതത് രാജ്യങ്ങളുടേതാണ്. സന്ദർശിക്കാൻ തന്നെയാണ് ഓരോ രാജ്യങ്ങളും പുറം രാജ്യത്ത് അത്തരം സംവിധാനങ്ങളൊരുക്കിയത്.സമുദായ സമുദ്ധാരണങ്ങളുടെ സന്ദേഹങ്ങളുമായി കോൺസുലേറ്റിലെന്നല്ല അറബ് ഭരണാധികാരികളുടെ കൊട്ടാരങ്ങളിൽ വരെ കാന്തപുരമിനിയുമുണ്ടാകും... അതൊക്കെ തടുക്കാമെന്നും ആ വഴിക്ക് തകർക്കാമെന്നുമൊക്കെ സ്വപ്നം കാണുന്നത് വെറുതെയാണ്... തീയിൽ മുളച്ചതിനെ വെയിലത്ത് വാട്ടാനുള്ള നാറാണത്ത് ഭ്രാന്ത ശ്രമങ്ങളോട് സഹതാപം മാത്രം...
*ഖുദ്സി*
20-10-2020


UAE യുടെ സുൽത്താനോടൊപ്പം 



            ഷാർജാ സുൽത്താനോടൊപ്പം !