ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label റൗളാ ശെരീഫ്- വഹാബീ വാദം തകർന്നടിഞ്ഞു!. Show all posts
Showing posts with label റൗളാ ശെരീഫ്- വഹാബീ വാദം തകർന്നടിഞ്ഞു!. Show all posts

Saturday, 10 March 2018

റൗളാ ശെരീഫ്- വഹാബീ വാദം തകർന്നടിഞ്ഞു!



ഫോട്ടോയിൽ കാണുന്ന കബർ റസൂലിന്റെയല്ല ,അങ്ങ് തുർകിയിലെ കോന്യ എന്ന സ്ഥലത്ത് മറപെട്ടു കിടക്കുന്ന സൂഫി ഗുരു ജലാലുധീൻ റൂമിയുടെതാണെന്ന്... അങ്ങനെ പല വാദങ്ങളും പറഞ്ഞു പലരും വരും .....
അൽ ഹംദുലില്ലാഹ് !നിങ്ങൾ കാണുന്ന ഈ ഫോട്ടോയും മുത്ത് നബിയുടെ മദീനയെ കുറിച്ചും ,വന്ന റിപ്പോർട്ട്  1997 ൽ സെപ്തെമ്ബെർ 26 നു സൌദിയിൽ നിന്നിറങ്ങുന്ന അൽ മുസ്ലിമൂൻ എന്ന പത്രത്തിൽ വന്നതാണ് ...അതിൽ- ലേഖകൻ ഉമർ ബിൻ മുഹ്സിൻ മിള്വാഹി  എഴുതുന്നു ...""ഞാൻ കണ്ടിരിക്കുന്നു മുത്ത് നബിയുടെയും അവിടുത്തെ അനുചരുടെയും ഖബർ ഷെരീഫ് ..അതിന്റെ മേൽ വിരിപ്പിട്ടതായും ....പ്രകാശം ചൊരിയുന്ന വിളക്കുകളും അവിടെയുണ്ട് ....""..ഈ ലേഖനതിൽ അദ്ദേഹം ഹുജ്രയുടെ  പ്രതേകതകളും  ചൂണ്ടി  കാണിക്കുന്നു ... ഇവിടെ പല ആളുകളും മനക്കോട്ട കെട്ടിയിരുന്നു ..ഇതൊക്കെ പോയി തച്ചു തകർക്കാൻ...ഈ പത്രം  സൗദി അറേബ്യയിൽ നിന്നുമിറങ്ങുന്നതാണ് എന്നോർത്താൽ നന്ന്  ...

വാശിയാവാം,എതിർപ്പുകൾ പ്രകടിപ്പിക്കാം,നില മറന്നു കൊണ്ടാവരുത് ...പലരെയും തൃപ്തിപ്പെടുത്താൻ വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഉൽപതിഷ്ണുക്കൾ ഇവിടെ സ്വന്തം മതത്തിന്റെ കടക്കലാണ് കത്തി വെക്കാൻ നോക്കുന്നത് ...
ഏതായാലും മുഹിബീങ്ങൾക്കു കുറച്ചു കൂടി മഹബതിനു ആക്കം കൂട്ടാൻ ഇത് സഹായിക്കുമെന്നുറപ്പാണ്...
അള്ളാഹു നമ്മെ മുത്ത് നബിയുടെ യഥാർത്ഥ മുഹിബീങ്ങളിൽ ഉൾപ്പെടുത്തട്ടെ...ആമീൻ ... രക്തരൂക്ഷിത വിപ്ളവത്തിലൂടെ ഭരണം പിടിച്ചെടുത്ത വഹാബികളാണ് നിലവിൽ സൗദിയുടെ ഭരണം കയ്യാളുന്നത്. റൗളയുടെ ഉള്ളിലേക്ക് ഒരാളെയും കടത്തിവിടാത്ത രൂപത്തിൽ എല്ലാ വശവും ബ്ളോക്ക് ചെയ്ത് ,ചുറ്റും കാവലേർപ്പെടുത്തി ,തിരു റൗള വിശ്വാസി ദർശനത്തിൽ നിന്നകറ്റിയിരിക്കുന്നു. സഹാബികളുടേതുൾപ്പെടെ ഒരു പാട് മഖ്ബറകൾ പൊളിച്ച് കയ്യറപ്പ് മാറിയ വഹാബികൾ മുത്തു നബിയുടെ തിരു റൗളയോടും അത്തരം നിലപാട് സ്വീകരിച്ചാൽ അതിശയിക്കാനില്ല.....!!!...... തിരു നബിയുടെ പച്ച ഖുബ്ബ തകർക്കുമെന്ന് കേരളത്തിലെ മുജാഹിദ് നേതാവ് സകരിയ്യ സലാഹി പരസ്യമായി പ്രസംഗിച്ചത് നാമാരും മറന്നിട്ടില്ല...!....


നബി തങ്ങളുടെ ഖബർ ശെരീഫിന്റെ വാർത്ത ഫോട്ടോ സഹിതം സൗദിപത്രം[26-9-97]പ്രസിദ്ധീകരിച്ചത് പേരോടുസ്താദ് വിശദീകരിക്കുന്നു.
അതിൽ- ലേഖകൻ ഉമർ ബിൻ മുഹ്സിൻ മിള്വാഹി  എഴുതുന്നു ...""ഞാൻ കണ്ടിരിക്കുന്നു- മുത്ത് നബിയുടെയും അവിടുത്തെ അനുചരുടെയും ഖബർ ഷെരീഫ് ..അതിന്റെ മേൽ വിരിപ്പിട്ടതായും ......പ്രകാശം ചൊരിയുന്ന വിളക്കുകളും അവിടെയുണ്ട് ....""..ഈ ലേഖനതിൽ അദ്ദേഹം ഹുജ്രയുടെ  പ്രത്യേകതകളും  ചൂണ്ടി  കാണിക്കുന്നു ...

തിരു നബിയുടെ റൗളയുടെ പച്ച ഖുബ്ബ തകർക്കുമെന്ന് വഹാബീ നേതാവ് സകരിയ്യ മൗലവി❗
എതിർപ്പുകളും സംഘടനാ പക്ഷപാതിത്വങ്ങളും മാറ്റി വച്ച് ചിന്തിക്കുക.... മുജാഹിദ് പ്രസ്ഥാനം എന്താണെന്നും എന്തിനാണെന്നും! തിരുനബിയുറങ്ങുന്ന പുണ്യ റൗള ജീവിതത്തിലൊരിക്കലെങ്കിലും കൺ കുളിർക്കെ കാണുക എന്നത് വിശ്വാസിയുടെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണ്. തിരുനബിയുടെ റൗളയെ തെറ്റിദ്ധരിപ്പിച്ചും തകർക്കുമെന്ന് പ്രഖ്യാപിച്ചും ഭീകരത സൃഷ്ടിക്കുന്ന വഹാബികൾ ,തിരു നബി പ്രബോധനം ചെയ്ത ദീനിനെ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് ചിന്തിക്കുക..... അറിയുക.... അകറ്റുക.... വഹാബിസം നമുക്ക് വേണ്ട.....!