ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 30 November 2020

നോളജ് സിറ്റി- വിമർഷകരുടെ ആ വാക്കുകൾ ഒന്ന് കേൾക്കുക❗

 *നോളജ് സിറ്റി- വിമർഷകരുടെ ആ വാക്കുകൾ ഒന്ന് കേൾക്കുക❗*

👇👇👇👁️👁️👁️

https://youtu.be/saptkdt2Z6g

നാരിയത്ത് സ്വലാത്ത് ശിർക്കല്ലെന്ന് വഹാബികൾ ❗

 *നാരിയത്ത് സ്വലാത്ത് ശിർക്കല്ലെന്ന് വഹാബികൾ ❗*

👇👇👇👁️👁️👁️

https://youtu.be/kCyC2ywrkpc

ഔലിയാക്കളുടെ കഴിവുകളുടെ അർത്ഥ തലങ്ങൾ

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎         *☘️ ഔലിയാക്കളുടെ ☘️*

                     *കഴിവുകൾ*

*​✪►◄►◄►◄►◄<﷽>►◄►◄►◄►◄✪​*

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ قَالَ مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ وَبَصَرَهُ الَّذِي يُبْصِرُ بِهِ وَيَدَهُ الَّتِي يَبْطِشُ بِهَا وَرِجْلَهُ الَّتِي يَمْشِي بِهَا وَإِنْ سَأَلَنِي لَأُعْطِيَنَّهُ وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ ....(صحبح البخاري) 


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸


അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം : തിരുനബി ﷺ പറഞ്ഞു : തീർച്ചയായും അല്ലാഹു ﷻ പറഞ്ഞു : എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാനെന്റെ അടിമയ്ക്കു നിർബന്ധമാക്കിയ കാര്യത്തെക്കാൾ എനിക്കു പ്രിയപ്പെട്ട ഒന്നുകൊണ്ടും അവനെന്നോട് അടുക്കാനാവില്ല. 

സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. അങ്ങനെ അവനെ ഞാന്‍ സ്നേഹിക്കും, അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കാതും, അവന്‍ കാണുന്ന കണ്ണും, പിടിക്കുന്ന കൈയും, നടക്കുന്ന കാലും ഞാനാവും, അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ ഞാനത്  കൊടുക്കുക തന്നെ ചെയ്യും, അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും...

  (സ്വഹീഹുൽ ബുഖാരി)


👉🏼 ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി (റ) എഴുതുന്നു: 


ﻭَﻛَﺬَﻟِﻚَ اﻟْﻌَﺒْﺪُ ﺇِﺫَا ﻭَاﻇَﺐَ ﻋَﻠَﻰ اﻟﻄَّﺎﻋَﺎﺕِ ﺑَﻠَﻎَ ﺇِﻟَﻰ اﻟْﻤَﻘَﺎﻡِ اﻟَّﺬِﻱ ﻳَﻘُﻮﻝُ اﻟﻠَّﻪُ ﻛُﻨْﺖُ ﻟَﻪُ ﺳَﻤْﻌًﺎ ﻭَﺑَﺼَﺮًا ﻓَﺈِﺫَا ﺻَﺎﺭَ ﻧُﻮﺭُ ﺟَﻼَﻝِ اﻟﻠَّﻪِ ﺳَﻤْﻌًﺎ ﻟَﻪُ ﺳَﻤِﻊَ اﻟْﻘَﺮِﻳﺐَ ﻭَاﻟْﺒَﻌِﻴﺪَ ﻭَﺇِﺫَا ﺻَﺎﺭَ ﺫَﻟِﻚَ اﻟﻨُّﻮﺭُ ﺑَﺼَﺮًا ﻟَﻪُ ﺭَﺃَﻯ اﻟْﻘَﺮِﻳﺐَ ﻭَاﻟْﺒَﻌِﻴﺪَ ﻭَﺇِﺫَا ﺻَﺎﺭَ ﺫَﻟِﻚَ اﻟﻨُّﻮﺭُ ﻳَﺪًا ﻟَﻪُ ﻗَﺪَﺭَ ﻋَﻠَﻰ اﻟﺘَّﺼَﺮُّﻑِ ﻓِﻲ اﻟﺼَّﻌْﺐِ ﻭَاﻟﺴَّﻬْﻞِ ﻭَاﻟْﺒَﻌِﻴﺪِ ﻭَاﻟْﻘَﺮِﻳﺐِ. (التفسير الكبير: ٤٣٦/٢١)


 അപ്രകാരം അടിമ ആരാധനകളിൽ വ്യാപൃതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു ﷻ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. ആ പദവിയിൽ അവനെത്തിയാൽ  അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്.  പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയുന്നതാണ്...

  (റാസി: 21/436)

   ● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●

Saturday, 28 November 2020

കുടുംബ ജീവിതം-സോഫ്റ്റ് വെയർ എൻജിനീയറായ പെണ്ണിനെ കല്യാണം കഴിച്ച മീൻകാരൻ

 *സോഫ്റ്റ് വെയർ എൻജിനീയറായ പെണ്ണിനെ കല്യാണം കഴിച്ച മീൻകാരൻ* 

🎙️ *Ibrahim Saqafi Thathoor*

👇👇👇👁️👁️👁️

https://youtu.be/XmTPLGbXNJo

മുഹ്യിദ്ധീൻ ശൈഖും 40 വട്ടം ജനാബത്തും

 ഒരാള്‍ക്ക് ഒരു രാത്രി 40 വട്ടം ജനാബത്തുണ്ടാവുക അസംഭവൃമാണെന്ന് പറയാവതല്ല. 40 തവണ മാത്രമല്ല 70 തവണ ജനാബത്തുണ്ടാകാമെന്നതിന് വൃക്തമായതെളിവുണ്ട് .സഹീഹുൽ ബുഖാരിയോ സഹീഹ്  മുസ്ലിമോ  എടുത്ത് നോക്കി വായിക്കാനുള്ള ഭാഗ്യമെങ്കിലുമുണ്ടാകണമെന്നു മാത്രം...


3242 حدثنا خالد بن مخلد حدثنا مغيرة بن عبد الرحمن عن أبي الزناد عن الأعرج عن أبي هريرة عن النبي صلى الله عليه وسلم قال قال سليمان بن داود لأطوفن الليلة على سبعين امرأة تحمل كل امرأة فارسا يجاهد في سبيل الله فقال له صاحبه إن شاء الله فلم يقل ولم تحمل شيئا إلا واحدا ساقطا أحد شقيه فقال النبي صلى الله عليه وسلم لو قالها لجاهدوا في سبيل الله قال شعيب وابن أبي الزناد تسعين وهو أصح

അബൂഹുറൈറ (റ)ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു സുലൈമാന്‍ (അ) ഇങ്ങനെ ശപഥം ചെയ്തു ഇന്ന് രാത്രി 70 ഭാര്യമാരെയുംഞാന്‍ സമീപിക്കും .അവര്‍ മുഴുവനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുന്നയോദ്ധാക്കളെ പ്രസവിക്കും. ഇത്കേട്ട് മലക്ക് അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഇന്‍ശാ അല്ലാഹ്, എന്ന് പറയുക എന്നാല്‍ സുലൈമാന്‍ നബി അതുപറഞ്ഞില്ല.മറന്നു.ശപഥംചെയ്തപോലെ അദ്ദേഹം മുഴുവന്‍ഭാര്യമാരേയും സമീപിച്ചു.പക്ഷേ ഒരുവൾ മാത്രമേ ഗര്‍ഭംധരിച്ചുളളൂ.അത് തന്നെ അപൂര്‍ണ ശിശുവും. നബി(സ്വ)തങ്ങൾ പറഞ്ഞു,അദ്ദേഹം ഇന്‍ശാ അല്ലാഹു,എന്ന് പറഞ്ഞിരുന്നെങ്കില്‍ എല്ലാകുട്ടികളും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവരായിരുന്നു.

(ബുഖാരി,മുസ്ലിം )


ഒറ്റരാത്രി കൊണ്ട് സുലൈമാന്‍ നബി 70ഭാര്യമാരെ സമീപിക്കുകയും എന്നാല്‍ ഇന്‍ശാ അല്ലാ പറയാത്തതിനാല്‍ ഒരു ഭാര്യ മാത്രംഗര്‍ഭിണിയാവുകയുംചെയ്തെന്ന് ഹദീസില്‍നിന്ന് വൃക്തമാകുന്നു.ഇതിനര്‍ത്ഥം അദ്ദേഹം 70ഭാര്യമാരേയും സംയോഗം ചെയ്യുകവഴി 70തവണ ജനാബത്തുണ്ടായെന്നര്‍ത്ഥം. ഇന്‍ശാഅല്ല പറയാത്തതിനാല്‍ 69 ഭാര്യമാര്‍ ഗര്‍ഭംധരിച്ചില്ലെന്ന് നബി (സ)പറഞ്ഞത്.

എങ്കില്‍ ശൈഖവര്‍കള്‍ക്ക് സ്ഖലനം കൊണ്ട് മാത്രം നാല്‍പത് തവണ ജനാബത്തുണ്ടാകുന്നത് നമുക്ക് ചോദൃം ചെയ്യാനാകില്ല. നാല്‍പത് തവണ ജനാബത്തുണ്ടായെന്ന് പറയുന്നത് അദ്ദേഹത്തെ വഷളാക്കലല്ലേ- ഇതാണ് വഹാബീ പരിഹാസ്യം ...അല്ല വഹാബീ ...സുലൈമാന്‍ നബി (അ)മിന് 70തവണസ്ഖലനവും 70തവണ ജനാബതുണ്ടായ സംഭവവും നബി (സ)പറഞ്ഞത് അദ്ദേഹത്തെ വഷളാക്കലാണോ !!! സുലൈമാന്‍ നബി (അ)മിന്‍റെ കിടപ്പറ രഹസൃമല്ലേ നബിതങ്ങള്‍ പറഞ്ഞത് ! ഇമാമുകള്‍ ഉദ്ധരിച്ചത് ... ജന ലക്ഷങ്ങൾ പഠിക്കുന്നത്...

വഷളന്‍ വഹാബിക്കെന്തറിയാം. യുക്തിവാദമല്ലേ തലക്ക് പിടിച്ചത്. പിന്നെ എങ്ങനെ തിരിയാനാണ്

ഹവാരിജുകളും വഹാബികളും !

 ഖവാരിജുകളും വഹാബികളും


അന്ന് ഖവാരിജുകൾ ചെയ്തത്:


സ്വഹാബികൾക്ക് ഖുർആൻ ഉയർത്തിക്കാണിക്കപ്പെട്ടപ്പോൾ സ്വഹാബത്തിനെ ഖുർആനിലേക്ക്‌ ക്ഷണിച്ചു.


ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:


സുന്നികൾക്ക് ഖുർആൻ ഉയർത്തിക്കാണിച്ച്  ഖുർആനിലേക്ക് ക്ഷണിക്കുന്നു.


അന്ന് ഖവാരിജുകൾ ചെയ്തത്:


അല്ലാഹുവിന്റെ മാത്രം അധികാരത്തിൽ സ്വഹാബത്ത് പങ്കു ചേർത്തു എന്ന് വാദിച്ചു.


ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:


അല്ലാഹുവിന്റെ മാത്രം അവകാശത്തിൽ സുന്നികൾ പങ്കു ചേർത്തു എന്ന് വാദിക്കുന്നു.


അന്ന് ഖവാരിജുകൾ ചെയ്തത്:


കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ സ്വഹാബത്തിന്റെ മേൽ കെട്ടിവെച്ച് സ്വഹാബത്തിൽ കുഫ്‌റാരോപിച്ചു.


ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:


കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ സുന്നികളുടെ മേൽ കെട്ടിവെച്ച് സുന്നികളിൽ ശിർക്കാരോപിക്കുന്നു.


അന്ന് ഖവാരിജുകൾ ചെയ്തത്:


'വിധികർതൃത്വം അല്ലാഹുവിനു മാത്രം' എന്നവർ മുദ്രാവാക്യം മുഴക്കി തക്ഫീർ നടത്തി.


ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:

പ്രാർത്ഥനക്ക് സ്വന്തം നിർവചനം പടച്ചുണ്ടാക്കി- ,'പ്രാർത്ഥന അല്ലാഹുവിന് മാത്രം' എന്നിവർ മുദ്രാവാക്യം മുഴക്കി തക്ഫീർ നടത്തുന്നു.


അന്ന് ഖവാരിജുകൾ ചെയ്തത്‌:


അല്ലാഹുവിന്റെ അധികാരത്തിൽ സ്വഹാബത്ത്‌ പങ്കുചേർത്തു എന്ന വ്യാജേന രിദ്ദത്താരോപിച്ച്‌ സ്വഹാബത്തിന്റെ രക്തം ഹലാലാക്കി, ചിലരെ വധിച്ചു.


ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്‌:


സൗദിയിൽ വഹ്ഹാബിസം തുടങ്ങുന്ന കാലത്ത്‌ ഖബറാരാധകർ എന്ന് മുദ്രകുത്തി രിദ്ദത്താരോപിച്ച്‌ സുന്നികളുടെ രക്തം ഹലാലാക്കി - ആയിരങ്ങളെ വധിച്ചു.


അന്ന് ഖവാരിജുകൾ ചെയ്തത്‌:


മുഖ്യധാരാ മുസ്ലിമീങ്ങളായ സ്വഹാബത്തിൽ കുഫ്രാരോപിക്കുകയും സ്വയം വിഘടിച്ച്‌ പല വിഭാഗങ്ങളായി പിരിഞ്ഞു പരസ്പരം തങ്ങളല്ലാത്ത വിഭാഗങ്ങളുടെ മേൽ കുഫ്രാരോപിക്കുകയും ചെയ്തു.


ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്‌:


മുഖ്യധാരാ മുസ്ലിമീങ്ങളായ സുന്നികളിൽ ശിർക്കാരോപിക്കുകയും തൗഹീദിന്റെ പേരിൽ പരസ്പരം ഭിന്നിച്ച്‌ തങ്ങളല്ലാത്ത സംഘങ്ങളുടെ തൗഹീദ്‌ പിഴച്ചുവെന്ന് പറഞ്ഞ്‌ അവരുടെ മേൽ കുഫ്രാരോപിക്കുന്നു.


അന്ന് ഖവാരിജുകൾ ചെയ്തത്‌:


മുഴുസമയം അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകി, നിസ്കരിച്ച്‌ സുജൂദ്‌ ചെയ്ത്‌ മുട്ടുകളും നെറ്റിയും പൊട്ടി, ഉറങ്ങാതെ ഖുർആൻ ഓതി കണ്ണുകൾ വരണ്ടു..


ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്‌:


മുഴുസമയം ഇബാദത്തിലായി, ഖുർആൻ ഓത്തുകാരായ നോമ്പുകാരായ, ഉറക്കമിളച്ച്‌ നിസ്കരിക്കുന്ന ഒട്ടനവധി പേരെ കാണാം ഇക്കൂട്ടത്തിലും.


അന്ന് ഖവാരിജുകൾ ചെയ്തത്‌:


സ്വിഫ്ഫീൻ യുദ്ധസമയത്ത്‌ യുദ്ധതന്ത്രം തിരിച്ചറിഞ്ഞ്‌ പോരാട്ടം തുടരാൻ പറഞ്ഞപ്പോൾ

"അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക്‌ ക്ഷണിച്ചിട്ട്‌ നിങ്ങളത്‌ നിരസിക്കുകയാണോ?" എന്നവർ അലിയാർ(റ) വിനോട്‌ ചോദിച്ചു.


ഇന്ന്  വഹ്ഹാബികൾ ചെയ്യുന്നത്‌:


ദുരുദ്ദേശം തിരിച്ചറിഞ്ഞത്‌ കൊണ്ട്‌ വഹ്ഹാബികളോട്‌ അടുക്കരുതെന്നും അവർക്കെതിരെയുള്ള പ്രവർത്തനം നിർത്തരുതെന്നും പറയുന്ന സുന്നികളോട്‌ "അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക്‌ ക്ഷണിക്കുകയാണു ഞങ്ങൾ - നിങ്ങളത്‌ തള്ളുകയാണോ?" എന്ന് ചോദിക്കുന്നു.!


ഇനിയും പല പല സാമ്യതകളും നമുക്ക്‌ കാണാൻ കഴിയും ഈ രണ്ട്‌ വിഭാഗവും തമ്മിൽ. പ്രത്യക്ഷത്തിൽ ഇതിൽ പലതും നല്ലതെന്ന് നമുക്ക്‌ തോന്നാം..


ഇവരുടെ വാക്കുകൾ ബാഹ്യമായി സത്യമെന്ന് വിവരദോഷികളായ പാവങ്ങൾക്ക്‌ തോന്നാറുണ്ട്‌.


لا حكم الا لله


(വിധിക്കാനുള്ള അവകാശം അല്ലാഹുവിനു മാത്രം) എന്ന ഖവാരിജുകളുടെ വാദത്തെ പറ്റി ഹസ്രത്ത്‌ അലി(റ) പറഞ്ഞത്‌


 كلمة حق أريد بها باطل


(ഹഖായ വചനം, അതു പറയുന്നത്‌ കൊണ്ടുള്ള ഉദ്ദേശ്യം തിന്മയും!) എന്നാണ്‌.


ഈ സാമ്യതകൾ തന്നെ മതിയാകും. ഖവാരിജുകളുടെ അടയാളമായി പറഞ്ഞതിൽ ഒന്ന് അവർ കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുസ്ലിമീങ്ങളുടെ മേൽ ആരോപിക്കുന്നവരാണ്‌ എന്നാണ്‌.


ഖുർആനിലേക്ക്‌ വിളിച്ചതിന്റെ പേരിൽ ഒരു വിഭാഗം ഹഖിലാകുമായിരുന്നു എങ്കിൽ വഹ്ഹാബികളേക്കാൾ എന്ത്‌ കൊണ്ടും അതിനു യോഗ്യർ ഖവാരിജുകളായിരുന്നു. പക്ഷേ അവരുടെ ഖുർആൻ ഓത്ത്‌ തൊണ്ടക്കുഴിയുടെ താഴേക്ക്‌ ഇറങ്ങില്ല എന്ന് പ്രാവാചകർ പഠിപ്പിച്ചതിൽ പെട്ടതായിരുന്നു.


ഇബാദത്തിലും ത്വാഅത്തിലും അല്ലാഹുവിനുള്ള സമർപ്പണത്തിലുമെല്ലാം പൂർണ്ണമായും സമർപ്പിതരായിട്ടും അന്ന് തിരുനബി തങ്ങൾ(സ്വ) ഖവാരിജുകളെ കുറിച്ച് പറഞ്ഞ പ്രവചനം മറക്കാതിരിക്കുക:


"ഖവാരിജുകൾ നരകത്തിലെ പട്ടികളാണ്".


വഹ്ഹാബികളും ഖവാരിജുകളും തമ്മിൽ എന്തൊരു സാമ്യം!!! വിശ്വാസ വൈകല്യം പിടികൂടിക്കഴിഞ്ഞാൽ ബാഹ്യമായി  എത്ര നന്നായി അഭിനയിച്ചതു‌ കൊണ്ടും രക്ഷനേടാൻ കഴിയില്ല.


അമ്പ്‌ വില്ലിൽ നിന്നും തെറിച്ചു പോകുമ്പോലെ ദീനിൽ നിന്നും പുറത്ത്‌ പോകുമെന്ന് തിരുനബിതങ്ങൾ(സ്വ) പഠിപ്പിച്ച ഖവാരിജുകളുടെ അടയാളങ്ങൾ മിക്കതും സമ്മേളിച്ച വഹ്ഹാബിസത്തെ കരുതിയിരിക്കുക.


അവർ അല്ലാഹുവിന്റെ വചനങ്ങളെ സ്വേഛപ്രകാരം വളച്ചൊടിച്ച്‌ മുഖ്യധാരാ മുസ്ലിമീങ്ങളുടെ മേൽ കുഫ്രും ശിർക്കും ആരോപിച്ചു കൊണ്ടേയിരിക്കും..

മുഹ്യിദ്ധീൻ മാല-നരകത്തിൽ നിൻ്റെ മുരീദാരുമില്ലെന്ന്...

 കൺകുട വട്ടത്തിൽ നിന്റെ മുരീദുകൾ സ്വർഗ്ഗത്തിൽ പോവുമെന്ന് അല്ലാഹ് കൊടുത്തോവർ

നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്

നരകത്തെ കാക്കും മലക്ക് പറഞ്ഞോവർ-


[ മുഹ്യിയിദ്ധീൻ മാല]


إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ


സൂറത്തുൽ ഫുസ്വിലാത്ത് (30)


ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്‌: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.


ഇമാം തുർമിദി താരീഖിലും അബൂ നഈമും ബൈഹഖിയും ദലാഇലുന്നുബുവ്വയിലും ഗസാലത്തില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക:


ഗസാലത്ത് പറഞ്ഞു: ഇംറാനുബ്‌നു ഹുസൈന്‍(റ) ഞങ്ങളോട് വീട് അടിച്ചുവൃത്തിയാക്കാന്‍ നിർദ്ദേച്ചിരുന്നു. വീട്ടില്‍ നിന്ന് ഞങ്ങള്‍ സലാം കേൾക്കാ റുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒരാളെയും കണ്ടതുമില്ല. 

തുർമിദി (റ) പറയുന്നു: അത് മലക്കുകളുടെ സലാമാകുന്നു’ 


(അല്‍ ഹാവിലില്‍ ഫതാവ 2/257).


ചുരുക്കത്തില്‍, ഈ ഹദീസുകളും ഖുർആന്‍ സൂക്തത്തിലെ അധ്യാപനങ്ങളും തെളിയിക്കുന്നത് മലക്കുകള്‍ മുഅ്മിനീങ്ങളായ മഹാന്മാരോട് സംവദിക്കുമെന്നും അഭിമുഖങ്ങളിലും കൂടിക്കാഴ്ചകളിലും പങ്കെടുക്കുമെന്നുമാണ്. 

ആ രൂപത്തില്‍ ഔലിയാക്കളുടെ നേതാക്കളായ രിഫാഈ ശൈഖിനോടും മുഹ്‌യിദ്ദീന്‍ ശൈഖിനോടും സംസാരിക്കുന്നതിനും ചർച്ചകളില്‍ പങ്കാളികളാകുന്നതിലും അസാംഗത്യമൊന്നുമില്ല. അതുകൊണ്ട് തന്നെയാണ് ശൈഖ് ജീലാനി(റ) മലക്കുകളോട് സംസാരിച്ചതും മുരീദുകളാരും നരകത്തിലില്ലെന്ന സന്തോഷ വാർത്ത അറിയിച്ചു കൊടുത്തതും. 

മുരീദാവുകയെന്നാല്‍ കേവലം അങ്ങനെ അവകാശപ്പെടുന്നതല്ലെന്നും മറിച്ച് തികഞ്ഞ വിശ്വാസവും കർമുവും വച്ച് പുലർത്തു കയാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിവാഹത്തിനും നിശ്ചയത്തിനുമിടയിൽ ?

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎               *🏠 കുടുംബ ജീവിതം 🏠*

   *✿•••┈┈┈┈┈•✿ 💓 ✿•┈┈┈┈┈•••✿*

*📌 നിശ്ചയത്തിനും നികാഹിനുമിടയിൽ...💞* 


       ✍🏼വിവാഹാലോചനയിലുള്ള സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ബന്ധം ഏതുരൂപത്തിലായിരിക്കണം എന്നത് ഈയടുത്ത കാലത്തായി വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും സംശയങ്ങള്‍ ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ്. ആധുനിക മാധ്യമങ്ങളും സംസ്‌കാരവുമാണ് അതിന് കാരണമായിരിക്കുന്നത്. അല്ലാഹു ﷻ അനുവദിച്ച കാര്യങ്ങളെ അവര്‍ നിഷിദ്ധവും നിഷിദ്ധമാക്കിയവയെ അനുവദനീയവുമാക്കി മാറ്റുന്നു. മതനിഷ്ഠ പുലര്‍ത്തുന്ന മുസ്‌ലിംകള്‍ പോലും അതിന്റെ കെണിയില്‍പെട്ടു പോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അല്ലാഹുﷻവിന്റെയും അവന്റെ ദൂതന്റെയും (ﷺ) കല്‍പനകള്‍ ജീവിതത്തിലുടനീളം പാലിക്കേണ്ട മുസ്‌ലിംകള്‍ ആ രംഗത്തും വിട്ടുവീഴ്ചക്ക് തയ്യാറാവരുത്...


 ഒരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തന്റെ താല്‍പര്യം അറിയിക്കുന്നതില്‍ കവിഞ്ഞ ഒന്നുമല്ല വിവാഹാലോചന എന്ന് നാം ആദ്യമായി തിരിച്ചറിയേണ്ടതുണ്ട്. നികാഹ് ശരിയാകുന്നതിനുള്ള ഒരു നിബന്ധനയല്ല അതെന്ന് നാം തിരിച്ചറിയണം. നികാഹിലേക്കുള്ള ഒരു മാര്‍ഗം എന്ന നിലക്ക് മാത്രമാണ് വിവാഹാലോചനയെ കാണേണ്ടത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം പണ്ഡിതന്‍മാരും അതിനെ അംഗീകരിക്കുന്നവരുമാണ്...


 വിവാഹം അന്വേഷിക്കുന്ന സമയത്ത് പുരുഷന് രണ്ട് കാര്യങ്ങളാണ് അനുവദനീയമായത്. അതില്‍ ഒന്നാമത്തേത് അവളെ കാണലാണ്. 'നീ അവളിലേക്ക് നോക്കുക, നിങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കാന്‍ ഏറ്റവും നല്ലതാണത്' എന്ന പ്രവാചക (ﷺ) വചനമാണ് അതിനുള്ള തെളിവ്. അപ്രകാരം അനുവദനീയമായ മറ്റൊരു കാര്യം അവളെ സംബന്ധിച്ചുള്ള അനിവാര്യമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ്. അവളെകുറിച്ച് അറിഞ്ഞ് കൊണ്ടായിരിക്കണം വിവാഹത്തിലേക്ക് കാലെടുത്ത് വെക്കേണ്ടത് എന്നതിനാലാണത്.


 വിവാഹം അന്വേഷിക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തിന്റെ പരിധി എത്രത്തോളമുണ്ടെന്ന് അത് നടത്തുന്നവര്‍ മനസിലാക്കല്‍ വളരെ പ്രധാനമാണ്. അവളുമായുള്ള നികാഹ് നടക്കുന്നതിന് മുമ്പ് നിഷിദ്ധമായ പല കാര്യങ്ങളും ചിലര്‍ അനുവദനീയമെന്ന് ധരിക്കുന്നുണ്ട്. അതില്‍പെട്ട ഒന്നാണ് ഹസ്തദാനം. നികാഹിന്റെ കരാര്‍ ഏര്‍പ്പെടുന്നത് വരെ അവള്‍ അന്യതന്നെയാണ്. അതുകൊണ്ട് തന്നെ മറ്റേത് അന്യസ്ത്രീയോടും സ്വീകരിക്കേണ്ട നിലപാട് തന്നെയാണ് അവളോടും സ്വീകരിക്കേണ്ടത്...


 പ്രവാചകന്‍ ﷺ ഒരിക്കല്‍ പറഞ്ഞു: 'തനിക്ക് അന്യയായ ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത് തലയില്‍ ഇരുമ്പിന്റെ ആണി അടിച്ച് കയറ്റുന്നതാണ്.' ഇതുപോലെ നിഷിദ്ധമായതാണ് വിവാഹം അന്വേഷിക്കുന്ന സ്ത്രീയോടൊപ്പം ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങള്‍. വിവാഹം അന്വേഷിക്കുന്ന കാലയളവില്‍ അവളുടെ രക്തബന്ധത്തിലുള്ള പ്രായപൂര്‍ത്തിയായ പുരുഷന്റെ സാന്നിദ്ധ്യത്തിലല്ലാതെ അവളോടൊപ്പമാകുന്നതും ഒരുമിച്ച് പുറത്ത് പോകുന്നതും അനുവദനീയമല്ല. ഇതിലും അന്യസ്ത്രീയോട് പാലിക്കേണ്ട നിലപാട് തന്നെയാണ് ഇസ്‌ലാമിന്റേത്.


 ഇന്ന് വിവാഹാലോചിതര്‍ക്കിടയില്‍ തെറ്റായ പല പ്രവൃത്തികളും സംസാരങ്ങളും നമുക്ക് കാണാവുന്നതാണ്. യാതൊരു പരിധിയും നിബന്ധനയും പാലിക്കാതെ അവര്‍ പരസ്പരം ഇടപഴകുന്നു. പലപ്പോഴും ഒരാള്‍ തന്റെ ഭാര്യയോട് പെരുമാറുന്നതിന് സമാനമായ തലത്തിലേക്ക് വരെ അതെത്താറുണ്ട്. അവരുടെ വീട്ടുകാരും അവരുടെ നിലപാടിനെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ അപകടകരം. അവര്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ പലരും അവളുടെ ഉമ്മയെയോ, ചങ്ങാതിമാരെയോ, പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെയോ ആണ് കൂടെ കൂട്ടാറുള്ളത്. അതുകൊണ്ട് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ച്ചകളും ഒരുമിച്ചുള്ള പുറത്ത് പോക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. അതുണ്ടാക്കുന്ന ദോഷങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.


 സ്ത്രീയുടെ ആദരണീയതക്കും ശ്രേഷ്ഠതക്കും ലജ്ജക്കും അനുഗുണമല്ലാത്തതാണ് അവര്‍ ഇരുവരും ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങള്‍. വിവാഹം അന്വേഷിക്കുന്ന സന്ദര്‍ഭമെന്നത് ഓരോരുത്തരും ഏറ്റവും കൂടുതല്‍ അണിഞ്ഞൊരുങ്ങാനും തന്റെ സൗന്ദര്യം പരമാവധി പ്രകടിപ്പിക്കാനും താല്‍പര്യം കാണിക്കുന്ന സമയമാണ്. വിവാഹാലോചന തുടരുന്നതിനായി അവര്‍ മറ്റേയാളുടെ വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്ന സന്ദര്‍ഭം കൂടിയാണത്. ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് ശേഷം എന്തെങ്കിലും കാരണത്താല്‍ വിവാഹം നടക്കാതിരുന്നാല്‍ ആളുകള്‍ക്ക് അവരില്‍ സംശയങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണത് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തില്‍ തന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നവര്‍ പോലും സമൂഹത്തിലുണ്ട്. ദാമ്പത്യത്തില്‍ സംശയങ്ങള്‍ക്കുള്ള കവാടം തുറന്ന് കൊടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്. വിവാഹത്തിന് മുമ്പ് തന്നെ എന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ആള്‍ മറ്റൊരു സ്ത്രീയുമായി ഇത്തരത്തില്‍ ഇടപഴകുമെന്ന് ഭാര്യ സംശയിച്ചാല്‍ തികച്ചും ന്യായമാണത്. ഇത്തരത്തില്‍ ഒന്നിലധികം വിവാഹാലോചനകള്‍ എത്തിയിട്ടുള്ള ഒരു സ്ത്രീ എല്ലാവര്‍ക്കും രുചി നോക്കാവുന്ന ഭക്ഷണം പോലെയായി മാറുന്നു. സ്ത്രീക്ക് അലങ്കാരവും സംരക്ഷണവുമായ ലജ്ജയെന്ന ഗുണം ആദ്യ വിവാഹാലോചനയോടെ തന്നെ പിച്ചിചീന്തപ്പെടുന്നു.


 വിവാഹം ആലോചിക്കുന്ന വേളയിലുള്ള സംസാരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ സംസാരിച്ചു കൂടാ എന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ലൈംഗികമായ കാര്യങ്ങളെകുറിച്ച് സംസാരിക്കരുത്. അവര്‍ രണ്ട് പേരും അന്യര്‍ തന്നെയാണെന്നതാണ് അതിന് പ്രധാന കാരണം. ലൈംഗികചുവയുള്ള സംസാരം ഘട്ടംഘട്ടമായി ലൈംഗികമായ പ്രവര്‍ത്തനങ്ങളിലേക്കും വഴിമാറാനുള്ള സാധ്യത വളരെയേറെയാണ്. സംസാരത്തില്‍ ചില യുവതീ-യുവാക്കള്‍ തങ്ങളുടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നവരുണ്ട്. താന്‍ പരിചയപ്പെട്ടു തുടങ്ങുന്ന ഒരാളോട് അത്തരം കാര്യങ്ങള്‍ പറയുന്നതില്‍ ചില അപകടങ്ങളുമുണ്ട്. കുടുംബത്തില്‍ നിലനില്‍ക്കുന്ന നിസ്സാരവും പരിഹരിക്കാവുന്നതുമായ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ചിലര്‍ ആ വിവാഹത്തില്‍ നിന്ന് തന്നെ പിന്തിരിയുന്നതിന് കാരണമായേക്കാം. താന്‍ നേരിടാനിരിക്കുന്ന വലിയ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള സൂചനയായി അവരതിനെ കാണുന്നു എന്നതിനാലാണത്. അത്തരം പരാമര്‍ശങ്ങള്‍ വിവാഹത്തിന് മുമ്പും ശേഷവുമെല്ലാം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും വളരെയേറെയാണ്. വിവാഹം ആലോചിക്കുന്നവരില്‍ നിയമവിധേയമായിട്ടോ അല്ലാതെയോ മുന്‍ബന്ധങ്ങള്‍ ഉള്ളവരുണ്ടാകാം. അത്തരം ബന്ധങ്ങളെയും അനുഭവങ്ങളെയുംകുറിച്ച് സംസാരിക്കരുത്. തികച്ചും അപ്രതീക്ഷിതമായ ഫലങ്ങളായിരിക്കും അതുണ്ടാക്കുക. സന്തുഷ്ടകരമായ ഒരു വൈവാഹിക ജീവിതമാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ വിവാഹാലോചന മുതല്‍ തന്നെ ദൈവികമായ എല്ലാ കല്‍പനകളും മുറുകെ പിടിക്കല്‍ അനിവാര്യമാണ്. മുന്‍കാലത്ത് നിഷിദ്ധമായതിന്റെ പേരില്‍ ഒഴിവാക്കിയ കാര്യങ്ങള്‍ വിവാഹത്തിന് ശേഷം നിങ്ങള്‍ക്ക് ആവോളം ആസ്വദിക്കാവുന്നതാണെന്ന് ഓര്‍ക്കുക.

Friday, 27 November 2020

വഹാബീ ഔലിയാക്കളെത്തുന്നു-നുബുവ്വത്തിന്റെ 46ലൊന്നായ കറാമത്തുകളുമായി ...!

 *വഹാബീ ഔലിയാക്കളെത്തുന്നു-നുബുവ്വത്തിന്റെ 46ലൊന്നായ കറാമത്തുകളുമായി ...!*

👇👇👇👁👁👁
✍️ ''ദാ വരുന്നു വഹാബീ ഔലിയാക്കൾ''...നുബുവ്വത്തിന്റെ 46ലൊരംശത്തിന്റെ കറാമത്തുമായി...കാലത്തിന്റെ പൾസറിഞ്ഞ മഹാ മാസ്മരികതയുമായി... വഹാബീ നവോത്ഥാനം സ്വപ്നത്തിന്റെ തേരിലേറി പറക്കാൻ ശ്രമിക്കുന്നത്- ''മുമ്പ് അന്തവിശ്വാസമെന്ന്, '''ആരൊക്കെയോ''' കൂക്കിവിളിച്ചിരുന്ന സ്വപ്നമെന്ന മഹാ ലോകത്തേക്ക്''... ഇത്രയും നാളും ഔലിയാക്കളെന്നു കേൾക്കുമ്പോൾ അന്ധവിശ്വാസത്തിന്റെ ആണി അടിച്ചവരും, സുന്നികളെ എതിർക്കാനായി 'അല്ലാഹുവിന്റെ ഔലിയാക്കളെന്ന' പൊത്തകമെഴുതിയവരുമായിരുന്നു വഹാബികൾ... കാലം മാറിയപ്പോൾ വഹാബികൾക്കും പൂതി കേറി- 'ഔലിയ ആകാൻ'... എന്താ ചെയ്യുക...!... ഓരോരുത്തരുടെ ആഗ്രഹങ്ങളേ... കുഞ്ഞീദ് മദനി പറഞ്ഞപോലുള്ള 'എല്ലാവരും ഔലിയാക്കളാണെന്ന' നിസാര ഔലിയപ്പട്ടം പോരാ... 'നുബുവ്വത്തിന്റെ നാല്പത്തി ആറിലൊരംശമായ-കാണുന്ന സ്വപ്നമെല്ലാം ഫലിക്കുന്ന,സ്വപ്നത്തിലൂടെ വിവരങ്ങൾ കിട്ടുന്ന സൂപ്പർ ഔലിയ തന്നെയാകണം'... ഒന്നുറങ്ങി എണീറ്റാൽ ചന്ദ്രനിലെ നാസ ആപ്പീസു പോലും കിനാവിൽ നേരിട്ട് കാണുന്ന, ശാസ്ത്രത്തെപ്പോലും കുനിച്ച് നിർത്തുന്ന ഹൈടെക് കറാമത്തുള്ള ഒന്നൊന്നര ഔലിയാക്കൾ...ചുട്ട കോഴിയെ പറപ്പിക്കുന്ന കടമറ്റത്ത് കത്തനാരൊക്കെ വഹാബികളുടെ മുമ്പിലിനി ചീള് കേസ്...!...സ്വപ്നങ്ങളിലൂടെ ലോകത്തിന്റെ സകല രഹസ്യങ്ങളും ഞൊടി ഇട അറിയുന്ന-നുബുവ്വത്തിന്റെ 46ലൊരംശത്തിലൂടെ കറങ്ങിത്തിരിയുന്ന-ആത്മീയതയുടെ അടിത്തറ തൊട്ടറിഞ്ഞ 90 ഡിഗ്രിയിലുള്ള  കളിയാണ്... ഓരോ വീട്ടിലും ഇത്തരം കഴിവുള്ള ഓരോ ഔലിയ എങ്കിലും വേണമെന്നതല്ല ലക്ഷ്യം...ഓരോ വഹാബിയും അത്തരം കഴിവാർജിച്ചെടുക്കണമെന്നതാണ് പരമ ലക്ഷ്യം... സുന്നികൾക്ക് പല നാടുകൾക്കൊരു ഔലിയയെ കളിയാക്കിയിരുന്നവരിപ്പോൾ- ഒരു വീട്ടിൽ പല ഔലിയ എന്ന അടിപൊളി അഭ്യാസത്തിലേക്കാണ് ചുവട് വെക്കുന്നത്... വഹാബികളെല്ലാം ഇത്തരം കറാമത്തുകൾ കരസ്തമാക്കുന്നതു കൊണ്ട്, ഒരു വഹാബിക്ക് മറ്റൊരു വഹാബിയെ ആശ്രയിക്കേണ്ടി വരില്ല. അവിടെയും കുടുങ്ങുന്നത് പാവം സുന്നികൾ തന്നെ ... ഇത്തരം കറാമത്തില്ലാത്തതിനാൽ, സ്വപ്ന വിവരങ്ങളറിയാനും,വരും ദിവസ പ്രത്യേക സ്വപ്നദർശന വിവരങ്ങൾക്കുമായി പാവം സുന്നികൾ വഹാബീ വീടുകളിലേക്ക് ... എന്തിന് സംശയിക്കണം... നുബുവ്വത്തിന്റെ അംശമല്ലേ... അതും ഓരോ വഹാബിക്കും...സുന്നികൾ കൂടുതലും വഹാബികൾ -സുന്നികളെ അപേക്ഷിച്ച്   വിരലിലെണ്ണാവുന്നവരുമായതു കൊണ്ട് വഹാബീ വീടുകളിൽ തിരക്ക് സ്വാഭാവികം... ടോക്കൺ വേണോ ഫോൺ ബുക്കിംഗ് ഉണ്ടാകുമോ എന്നൊക്കെ അടുത്ത അപ്ഡേഡേഷനിലറിയാം... മടിക്കണ്ട വഹാബികളേ... സഹജീവികൾക്ക് ചെയ്യുന്ന ചെറിയൊരു ഉപകാരമായി കണ്ടാൽ മതി....

വഹാബികളുടെ ഓരോ വീട്ടിലും,നുബുവ്വത്തിന്റെ 46ലൊന്നുള്ള  പല ഔലിയാക്കൾക്കായി മിഷൻ 46/2020 ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു... നേതൃത്വവും ഉപദേശവും വഹാബീ ഔലിയാക്കളുടെ ഖുതുബ് ''ശൈഖ് ഹുസൈൻ സലഫി ഔലിയ'' തന്നെ ... സംശയിക്കണ്ട... മൂപ്പര് ഇത്തരം കറാമത്തുകളുടെ ഉസ്താദാണ്....''നിങ്ങൾ പ്രവർത്തിക്കാത്തതെന്തിന് പറയണമെന്ന'' ഖുർആൻ വാക്യമംഗീകരിക്കുന്ന ഹുസൈൻ സലഫി,നുബുവ്വത്തിന്റെ 46ലൊരംശം ലഭ്യമായ ഔലിയാക്കളുടെ നേതൃ പട്ടികയിലിടം പിടിക്കാതെ കുഞ്ഞാടുകളെ ഉപദേശിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്... മാത്രവുമല്ല-സുന്നികൾ മുഴുവനും നരകത്തിലായ സ്ഥിതിക്ക്, സ്വർഗത്തിലേക്കുള്ള ചുരുക്കം ചിലരിൽ പെട്ട ഇദ്ധേഹം ഖുർആനിനെതിര് പ്രവർത്തിക്കുമെന്നത് ''സ്വർഗ പ്രവേശന '' ആക്ടിന്റെ ലോജിക്കിനോടൊട്ടും യോജിക്കുന്നുമില്ല... ഹേ സുന്നികളേ... മണ്ണും ചാരി നിന്നവര് പെണ്ണും കൊണ്ട് പോയത് കണ്ടോ... നിങ്ങളിങ്ങനെ ഔലിയാക്കളും യാസീനോത്തുമായി നടന്നോളൂട്ടോ... കറാമത്ത് മുഴുവൻ 46ലൊന്നിന്റെ കൊട്ടയിൽ വാരിക്കൂട്ടുന്നത് വഹാബികളും... ഏതായാലും എല്ലാവഹാബികളും നുബുവ്വത്തിന്റെ 46ലൊന്നിന്റെ കറാമത്തുകളുമായി നാളെയുടെ ലോകം നിയന്ത്രിക്കുന്ന ആത്മീയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം...

വഹാബികളിൽ ഔലിയാക്കൾ വേണമെന്ന് ആഹ്വാനം ചെയ്ത ''ശൈക്ക് ഹുസൈൻ സലഫി ഔലിയ''യുടെ വാക്കുകളിലൂടെ...

 🎤'''അല്ലാഹുവിനോട് അടുപ്പമുളള  അല്ലാഹുവിൻറ ഔലിയാക്കളായ ആളുകൾക്ക് ഈ ലോകത്ത് വെച്ച്തന്നെ സന്തോഷവാർത്ത കിട്ടികൊണ്ടിരിക്കും. അത് അവരുടെ സ്വപ്നങ്ങളാണ് .

മുഅമിൻ കാണുന്ന നല്ലനല്ല സ്വപ്നങ്ങൾ നുബുവ്വത്തിൻറ 46ൽ ഒരു അംശമാണെന്നും ചില റിപ്പോർട്ടിൽ കാണാം.
ഇത്തരം നല്ല സ്വപ്നം കാണാനുളള [ഒരാൾ ഔലിയ ആകാനുളള ] ഒരേയൊരു  മാർഗ്ഗം വാക്കിലും പ്രവർത്തിയിലുമെല്ലാം സത്യസന്ധത പാലിക്കലാണ്.
ഹറാം കാണാതെ കേൾക്കാതെ,സംസാരിക്കാതെ മുഴുവനും അല്ലാഹുവിൻറ മാർഗ്ഗത്തിലായി ജീവിതം നയിക്കുന്നവർ സത്യസന്ധരാണ്. അവരാണ് മുഅമിൻ.അവരാണ് ഔലിയാക്കൾ.അവർക്ക് സ്വപ്നത്തിലൂടെ [ഇൽഹാം] പല വിവരങ്ങളും കിട്ടും.അത്തരം ആളുകളാകാൻ നാം ശ്രമിക്കണമത്രെ...!!!'''🎤

⛱️⛱️⛱️🎤...''വഹാബികളേ..ഏതായാലും മൂന്നരക്കോടി  മലയാളികളും 46ലൊന്നിന്റെ പോരിഷയുള്ള മുജായിദ് ഔലിയാക്കളെ കാണാൻ കാത്തിരിക്കുന്നു... എത്രയും പെട്ടെന്ന് അണിയറയിൽ നിന്ന് അരങ്ങത്തേക്കെത്തുമല്ലോ... ഇത്തരം നവോത്ഥാനങ്ങളുമായി ഇനിയുമിനിയും സമുദായത്തിന് 'സേവനം' ചെയ്യാൻ നിങ്ങൾക്കാകട്ടെ എന്നാശംസിക്കുന്നു...''...
 *ഖുദ്സി*
27-11-2020

Monday, 23 November 2020

ആത്മാവും മൗലവിയും ഉത്തരം മുട്ടി വഹാബിസവും...❗

*ആത്മാവും മൗലവിയും  ഉത്തരം മുട്ടി വഹാബിസവും...❗*
👇👇👇👁️👁️👁️
❓  ആത്മാവ് ഭൗതികമോ അഭൗതികമോ ?
=  അഭൗതികം.
❓  ആത്മാവിനോട് സഹായം തേടാൻ പറ്റുമോ ?
=  ഇല്ല. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു [ഫാതിഹ]
❓ ആത്മാവില്ലാത്ത ജഡം ഭൗതികമോ അഭൗതികമോ ?
=  ഭൗതികം.
❓  ജഡത്തിനോട് സഹായം തേടാൻ പറ്റുമോ ?
=  ഇല്ല. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു [ഫാതിഹ]
❓  അഭൗതികമായ ആത്മാവ് ആ ജഡത്തിലുള്ളപ്പോൾ സഹായം തേടാൻ പറ്റുമോ ?.
=  ഇല്ല. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു [ഫാതിഹ]
❓  ആത്മാവ് ജഡത്തിലുള്ള മനുഷ്യൻമാരോട് സഹായം തേടിയല്ലേ മൗലവി എൻ്റെ അടുക്കലെത്തിയത് ?.
=  അ ...അതേ... 
❓  അപ്പോൾ ഫാതിഹയിലെ ആയത്ത് ?
=  അ... അത്... പി...ന്നെ....
❓  ജഡമാണോ ആത്മാവാണോ മൗലവിയെ സഹായിക്കുന്നത് ?.
=  അത് പിന്നെ...
❓  ആത്മാവ് മാറിനിന്നാൽ ജഡത്തിന് ഒന്നിനും കഴിയില്ലല്ലോ ല്ലേ ?
=  അതായത് ... പിന്നെ... അത്...
❓  അങ്ങിനെയെങ്കിൽ ആത്മാവമാണോ മൗലവിയെ സഹായിക്കുന്നത് ?
=  അ... അതായത്...
❓  അപ്പോൾ ,അഭൗതികമായ ആത്മാവിൻ്റെ സഹായം ജഡത്തിലൂടെ ലഭിക്കുന്നു എന്നാണോ ?
=  അങ്ങിനെ ചോദിച്ചാലിപ്പോൾ... എ...
❓  അഭൗതികമായ ആത്മാവിൻ്റെ സഹായം അഭൗതികമോ അതോ ഭൗതികമോ ?
=  അതിപ്പോ എന്താ പറയ്ക...
👁️👁️👁️👁️👁️👁️
*സാധാരണക്കാരോടുള്ള വഹാബീ ഇസ്തിഗാസ ,അഭൗതികമായ ആത്മാവിനോടോ അതോ ഭൗതികമായ ജഡത്തിനോടോ...❓*
*ഒന്നുകിൽ അഭൗതികം... അല്ലെങ്കിൽ ജഡ പൂജ...രണ്ടായാലും വഹാബിക്ക് മുട്ടൻ ശിർക്കാണ്. മൗലവി തല ചൊറിഞ്ഞ് യു ടേൺ തിരിഞ്ഞു...❗*
👁️👁️👁️👁️👁️

ജീലാനി ദിനം ചർച്ച ചെയ്യാനെത്തിയ മൗലവിയുടെ ആത്മാവ് ,ഒരു കഴിവുമില്ലാത്ത ജഡവുമായി ,ഉത്തരം മുട്ടി ഇറങ്ങിപ്പോകുന്നത് കാണാൻ ബല്ലാത്ത മൊഞ്ചായിരുന്നു.കൂടെയുണ്ടായിരുന്ന സഹായി, ''ഫാതിഹയിലെ ആ ആയത്ത് ശെരിയല്ല അല്ലേ ''...[!] എന്ന് ,ആ മൗലവിയുടെ  അഭൗതികമായ ആത്മാവിനോട് ചോദിക്കുന്നത് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു...
✍️ *ഖുദ്സി*
23-11-2020


 

Saturday, 21 November 2020

നബിദിനവും വഹാബികളുടെ അൽമുർഷിദും

റബീഉൽ അവ്വലും വഹാബി മറിമായവും

"പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ
പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ
മുസ്ലിംകൾ ആനന്ദ തുന്ധിലരായി ഭവിക്കുന്നു. 1400 വർഷങ്ങൾക്ക് മുമ്പ് ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ്
നബി(സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്ലിംകൾ ഉത്സുകരായിത്തന്നെയിരിക്കുന്നു. ഇസ്ലാം മത പ്രബോധകരായ ആ മഹാ പുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെപ്പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം
വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല''.
(അൽ മുർശിദ്-1357 റബീഉൽ അവ്വൽ, പേജ്.19)


 

Thursday, 19 November 2020

തബ്ലീഗ് ദേവ്ബന്ദ് സമീപനവും മുഹമ്മദ് അലവി മാലികിയും

മുഹമ്മദ് അലവി മാലികിയും ദേവ്ബന്ദ്, തബ്‌ലീഗ് സമീപനവും

 വ്യത്യസ്ത വിഷയങ്ങളിലും ഭാഷകളിലുമായി ഇരുപതോളം ഗ്രന്ഥങ്ങളുടെ കർത്താവും മുബാറക്പൂർ ജാമിഅ അശ്‌റഫിയ്യയിൽ മുദരിസും ബ്രിട്ടണിലെ മുഫ്തിയുമായ പ്രശസ്ത ബറേൽവി സുന്നി പണ്ഡിതൻ അല്ലാമ ശംസുൽ ഹുദാ മിസ്ബാഹിയുമായി സയ്യിദ് മുഹമ്മദ് അലവി അൽമാലികി(ന.മ) അവസാന കാലത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു. ശംസുൽ ഹുദ മിസ്ബാഹി ഇമാം മാലിക്(റ)യുടെ മുവത്വ എന്ന ലോകപ്രശസ്ത ഹദീസ് ഗ്രന്ഥത്തിനെഴുതിയ വിശദീകരണത്തിന് മുഹമ്മദ് അലവി മാലികി എഴുതിയ അവതാരിക ഇങ്ങനെ വായിക്കാം: ബിസ്മി, ഹംദ്, സ്വലാത്ത്, സലാം എന്നിവക്ക് ശേഷം, ‘റബീഉൽ അവ്വൽ മാസത്തിൽ നടന്ന എന്റെ ഇന്ത്യൻ പര്യടനത്തിൽ, എന്റെ മാന്യസുഹൃത്തും ഉന്നത പ്രതിഭയും മഹാപണ്ഡിതനുമായ ബഹുമാനപ്പെട്ട ശൈഖ് ശംസുൽ ഹുദാ ബിൻ മുഹമ്മദ് ഹുസൈൻ ഖാൻ അൽമിസ്ബാഹി, ഇമാം ഇബ്‌നു ഹസൻ ശൈബാനി(റ)വിന്റെ രിവായത്ത് പ്രകാരമുള്ള ഇമാം മാലിക് ബിൻ അനസ്(റ)ന്റെ ഹദീസ് ഗ്രന്ഥമായ മുവത്വക്ക് എഴുതിയ ശർഹ് എനിക്ക് പരിചയപ്പെടുത്തി തന്നു.

മലബാർ, ബോംബെ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ വിശിഷ്ടമായ പള്ളികൾ, മദ്‌റസകൾ, മറ്റ് മത സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്ന യാത്രക്കിടെ അദ്ദേഹത്തിന്റെ മുവത്വയുടെ ശർഹ് ഞാൻ വായിച്ചുനോക്കി. ഏതാനും പേജുകൾ വായിച്ചപ്പോൾ തന്നെ എനിക്ക് അതിയായ സന്തോഷമായി. കാരണം നിരവധി കർമശാസ്ത്ര വിഷയങ്ങളും ഹദീസ് വിജ്ഞാനങ്ങളും ഇതര വൈജ്ഞാനിക പ്രശ്‌നങ്ങളും ഉൾക്കൊള്ളുന്ന പ്രസ്തുത ഗ്രന്ഥം സമ്പുഷ്ടവും ഗവേഷണാത്മകവും അതോടൊപ്പം ഹ്രസ്വവും സംശുദ്ധവുമായിരുന്നു.

വാസ്തവത്തിൽ, മുഹമ്മദ്(റ)ന്റെ രിവായത്ത് പ്രകാരമുള്ള മുവത്വ എന്ന ഗ്രന്ഥത്തിന് ഉന്നതമായ പരിഗണന ആവശ്യമുണ്ട്. ശൈഖ് അബുൽ ഹസനാത്ത് മുഹമ്മദ് അബ്ദുൽ ഹയ്യില്ലക്‌നവി(ഫറൻകിമഹലി) മുവത്വക്ക് ‘അത്തഅ്‌ലീഖുൽ മുമജ്ജദ്’ എന്നൊരു ശർഹ് എഴുതിയിട്ടുണ്ടെങ്കിലും രചനയുടെ വാതിൽ തുറന്ന് കിടക്കുകയാണ്. മാത്രമല്ല മുൻകാലക്കാർ പിൽകാലക്കാർക്ക് വേണ്ടി എത്രയാണ് ഉപേക്ഷിച്ചിരിക്കുന്നത്. അല്ലാഹു ഔദാര്യവാനാണ്. അവന്റെ ഔദാര്യം വിശാലവുമാണ്.

നമുക്കും ഈ ശർഹ് രചിച്ചവർക്കും സൽകർമങ്ങൾ ചെയ്യാൻ തൗഫീഖും ആരിഫീങ്ങൾക്ക് തുറന്ന വാതിലുകൾ തുറന്നു തരാനും യഥാർത്ഥ കർമശാസ്ത്ര പണ്ഡിതന്മാരിൽ ഉൾപ്പെടുത്താനും ആമിലീങ്ങളായ പണ്ഡിതന്മാരാക്കാനും ആദ്യത്തവരുടെയും അവസാനക്കാരുടെയും നേതാവിന്റെ അനന്തരാവകാശികളാക്കാനും സർവശക്തനായ റബ്ബിനോട് ഞാൻ ദുആയിരക്കുന്നു. ഇതിന്റെ മൂലഗ്രന്ഥം കൊണ്ട് നീ നൽകിയ ഉപകാരം പോലെ ഈ ഗ്രന്ഥം കൊണ്ടും ഉപകാരം നൽകണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.’

ശൈഖ് ശംസുൽ ഹുദാ മിസ്ബാഹി സയ്യിദ് മാലികിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നു: ‘മഹാനായ അല്ലാമ മുഹമ്മദ് അലവി അൽമാലികിയുമായുള്ള എന്റെ സൗഹൃദം വർഷങ്ങൾ നീണ്ടതാണ്. അദ്ദേഹവുമായി നിരവധി തവണ മക്കയിൽവെച്ച് സന്ധിച്ചിരുന്നു. ഒരിക്കൽ അറേബ്യൻ പണ്ഡിത പ്രഭുക്കൾക്ക് മുന്നിൽ എന്നെ കൈ പിടിച്ചു ചാരത്തിരുത്തുകയും പ്രഭാഷണത്തിന് അവസരമൊരുക്കുകയും ചെയ്തു.

ഹിജ്‌റ 1425-ൽ ഇന്ത്യയിലേക്കുള്ള പര്യടനത്തിന് മുമ്പ് തന്റെ വസതിയിൽ വെച്ച് ദേവ്ബന്ദികളുടെ വിശ്വാസധാരയെ കുറിച്ച് ശൈഖ് മാലികി ഞാനുമായി ചർച്ച നടത്തി. ജിദ്ദയിലെയും മക്കയിലെയും പ്രമുഖരായ മൂന്നോ നാലോ പണ്ഡിതരെ ക്ഷണിച്ചിരുന്നു. സംസാരങ്ങൾ രേഖപ്പെടുത്താൻ അവരെ ചുമതലപ്പെടുത്തുകയും ചെയ്തു. തൽസമയം ആഫ്രിക്കൻ സന്ദർശനത്തിനു ശേഷം ഉംറ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ. മീറ്റിങ്ങിലേക്ക് എന്നെ ക്ഷണിച്ചു. സംസാരത്തിനായി പ്രഭാത സമയം തിരഞ്ഞെടുത്തു. നിരവധി ഗ്രന്ഥങ്ങൾ കൈവശം ഉണ്ടായിരുന്നെങ്കിലും ജിദ്ദ എയർപോർട്ടിൽ എല്ലാം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അല്ലാമാ ബദായൂനിയുടെ അൽമുഅ്തഖദ് അലൽ മുൻതഖ്ദും ഇമാം അഹ്‌മദ് റസാഖാൻ ഇതിന് രചിച്ച വ്യാഖ്യാനവും മാത്രം കൈയിൽ ബാക്കിയായി.

മീറ്റിങ്ങിൽ ഞാനും ഭാഗഭാക്കായി. ചൂടുപിടിച്ച ചർച്ചകൾ. ഏൽപ്പിക്കപ്പെട്ടവർ റെക്കോർഡ് ചെയ്യുന്നു. ചോദ്യശരങ്ങൾക്ക് ഞാൻ ഇടതടവില്ലാതെ മറുപടി പറഞ്ഞു. ദയൂബന്ദി പണ്ഡിതരുടെ കുഫ്‌രിയ്യത്തുകൾ ഞാൻ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ശൈഖ് മാലികി സാകൂതം ശ്രവിച്ചു, റെക്കോർഡ് ചെയ്യാൻ പ്രത്യേകം കൽപ്പിക്കുകയും ചെയ്തു.

അതിനുശേഷമാണ് കേരളത്തിലെ ജാമിഅ മർകസുസ്സഖാഫയുമായി ബന്ധപ്പെട്ട വാർഷിക മഹാസമ്മേളനത്തിന് ശൈഖ് അബൂബക്കർ (നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ) എന്നെ ക്ഷണിച്ചത്. വർഷങ്ങളായി ഞാൻ ദർസ് നടത്തുന്ന മുബാറക്പൂരിലെ ജാമിഅ അശ്‌റഫിയ്യയിലായിരുന്ന ഒരു ദിവസം, ഓർമ ശരിയാണെങ്കിൽ കിതാബുൽ ഹിദായ മുത്വാലഅ ചെയ്തു കൊണ്ടിരിക്കെയാണ് ശൈഖ് മാലികിയിൽ നിന്നുള്ള ഫോൺകോൾ വന്നത്. അത്താഴ സമയത്തായിരുന്നു അത്. സംസാരം തുടങ്ങിയ ഉടനെ അദ്ദേഹം പറഞ്ഞു: ‘ഈ സമയത്ത് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.’ പ്രശ്‌നമില്ല, ഞാൻ കിതാബുൽ ഹിദായ പാരായണം ചെയ്യുകയാണെന്ന് മറുപടി പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഞാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഈ യാത്രയെ കുറിച്ച് ആരോടും ഇപ്പോൾ പറയരുത്, വിശിഷ്യാ ദയൂബന്ദികളോട്. കാരണം ഞാൻ ഇനിയൊരിക്കലും അവരിലേക്ക് പോകുകയില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ഞങ്ങൾക്ക് അവരോട് ഒരു ബന്ധവുമില്ലല്ലോ. അവർക്ക് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടേയും.’ ശേഷം ശൈഖ് മാലികി മർകസ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ നേരത്തെ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും പങ്കെടുക്കാമെന്നും മറുപടി പറഞ്ഞു.

സമ്മേളനത്തിനെത്തിച്ചേർന്നപ്പോൾ ശൈഖ് അബൂബക്കർ ശൈഖ് മാലികിയെ പിന്തുടരാനും ഖിദ്മതിലായി കഴിയാനും എന്നോട് നിർദേശിച്ചു. എയർപോർട്ടിൽ നിന്ന് സ്വീകരിച്ചത് മുതൽ അദ്ദേഹവുമായി സഹവാസത്തിൽ കഴിഞ്ഞു. എനിക്കോർമയുണ്ട്, ഇമാം മാലിക്(റ)യുടെ മുവത്വക്ക് ഞാനെഴുതിയ വ്യാഖ്യാനം യാത്രാമധ്യേ അദ്ദേഹത്തിന് വായിച്ചുകൊടുക്കുകയും ചില ഭാഗങ്ങൾ അദ്ദേഹം നേരിട്ട് വായിക്കുകയും ചെയ്യുകയുണ്ടായി.

ഈ കൂട്ടു ജീവിതത്തിനിടയിൽ അദ്ദേഹം ഇടയ്ക്കിടെ ദയൂബന്ദികളെയും അവരുടെ അബദ്ധജഡിലമായ വാദഗതികളെയും വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. ഞാൻ ഈ പറയുന്നതിന് ഉത്തമ സാക്ഷി അല്ലാഹു തന്നെയാണ്. മർകസ് സമ്മേളനാനന്തരം ശൈഖ് മാലികിയോടൊപ്പം ഞാൻ മുംബൈയിലേക്ക് യാത്രതിരിച്ചു. അവിടെവെച്ച് ഇമാം അഹ്‌മദ് റസാഖാന്റെ അദ്ദൗലതുൽ മക്കിയ്യ ഫിൽമാദ്ദതിൽ ഗയ്ബിയ്യ എന്ന വിഖ്യാത ഗ്രന്ഥരചനയുടെ പശ്ചാത്തലം ശൈഖ് മാലികി തന്റെ ഉപ്പാപ്പയിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് വിശദീകരിച്ചു. ശൈഖ് സയ്യിദ് മുഈൻ അശ്‌റഫ് അൽജീലാനി ഉൾപ്പെടെയുള്ള പണ്ഡിത വരേണ്യരുമായി മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ശൈഖ് മാലിക്കിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള സ്വീകരണ പരിപാടികൾക്ക് റസാ അക്കാദമി ആതിഥ്യമരുളി.

പിന്നീട് ഞങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു. അവിടെ മുഫ്തി സമറുദ്ദഹ്‌ലവി ഞങ്ങളെ സ്വീകരിക്കാനായി കാത്തിരിക്കുകയായിരുന്നു. യാസീൻ അഖ്തർ മിസ്ബാഹി, റസാ അക്കാദമി ജനറൽ മാനേജർ ഹാജി സഈദ് അഹ്‌മദ് നൂരി തുടങ്ങിയ പണ്ഡിതസംഘം ശൈഖ് മാലികിയെ സ്വീകരിക്കുകയും തുടർന്നുള്ള യാത്രയിൽ അനുഗമിക്കുകയും ചെയ്തു. അല്ലാമാ അഅ്‌ലാ ഹസ്‌റത്തിന്റെ വൈജ്ഞാനിക അനന്തരാവകാശി താജുശ്ശരീഅ ശൈഖ് അഖ്തർ റസാ അൽ അസ്ഹരി എന്നെ ഫോണിൽ ബന്ധപ്പെടുകയും ശൈഖ് മാലികി സമ്മതിച്ചാൽ ബറേലിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് മാലികിയുടെ താൽപര്യപ്രകാരം കരമാർഗം തന്നെ ബറേലിയിലേക്ക് ഞങ്ങൾ യാത്രതിരിച്ചു. അഹ്‌മദ് റസാഖാൻ തങ്ങളുടെയും ശൈഖ് മാലികിയുടെ ശൈഖും മുൻ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുമായ മുസ്തഫ റസാഖാൻ തങ്ങളുടെയും മഖ്ബറകൾ സന്ദർശിക്കാനും ശൈഖ് മാലികി താൽപര്യം പ്രകടിപ്പിച്ചു. ഇരുവരും ബറേലിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പണ്ഡിത സംഘത്തോടൊപ്പം ഞങ്ങൾ ബറേലിയിലേക്ക് വണ്ടി കയറി. അഹ്‌മദ് റസാഖാൻ(റ)വിന്റെ പേരമകൻ താജുശ്ശരീഅ അഖ്തർ റസാ ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചു. ശൈഖ് മാലികിയെ സ്വീകരിക്കാൻ താജുശ്ശരീഅ പ്രൗഢഗംഭീരമായ സദസ്സൊരുക്കിയിരുന്നു. ശൈഖ് മാലികി താജുശ്ശരീഅയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഞാൻ അദ്ദേഹത്തോടൊപ്പമായിരുന്നു അപ്പോഴും.

ശേഷം അഹ്‌മദ് റസാഖാൻ തങ്ങളുടെ മഖ്ബറയുടെ അടുത്തേക്ക് നഗ്‌നപാദനായി ശൈഖ് മാലികി നടന്നുപോയി. ഖബറിന് അടുത്തെത്തിയ അദ്ദേഹം സലാം ചൊല്ലി. മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന നായകനായ അങ്ങേയ്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, ഓ അഹ്‌ലുസ്സുന്നയുടെ നേതാവേ, അങ്ങേയ്ക്ക് അല്ലാഹുവിന്റെ സലാം, ബിദ്അത്തിനെ നഖശിഖാന്തം എതിർത്തു തോൽപ്പിച്ച അങ്ങേയ്ക്ക് അല്ലാഹുവിന്റെ സലാം. പിന്നീട് കുറച്ചു സമയം തല കുനിച്ച് വിനയത്തോടെ അവിടെ നിന്നു. ശേഷം ഹദീസ് നിവേദന പരമ്പരയിൽ തന്റെ ഉസ്താദ് കൂടിയായ ശൈഖ് മുസ്തഫ റസാഖാന്റെ ഖബറിങ്കലേക്ക് വിനയാന്വിതനായി കടന്നുചെന്നു. ഓ എന്റെ നേതാവേ, സന്മാർഗ പാതയിലെ എന്റെ വഴികാട്ടിയേ, ഇന്നേക്കും നാളേക്കുമുള്ള എന്റെ സമ്പാദ്യമേ, അങ്ങേക്ക് അല്ലാഹുവിന്റെ സലാം എന്നിങ്ങനെ സലാം പറഞ്ഞു. ഫാത്തിഹയും ചില ഖുർആൻ സൂക്തങ്ങളും അദ്കാറുകളും ഉരുവിട്ട് ദുആ ചെയ്തു.

ശൈഖ് മാലികിയുടെ ചരിത്രപരമായ ഈ ബറേലി സന്ദർശനവും സ്വീകരണവും ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടത്തിൽ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. അതായത് ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും സുന്നി പണ്ഡിതന്മാർ ശൈഖ് മാലികിയുമായി കുറച്ചുകാലം അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ആ അവസരത്തിൽ ദയൂബന്ദ് പണ്ഡിതന്മാരും തബ്‌ലീഗ് നേതാക്കളും ശൈഖ് മാലികിയുമായി നിരന്തരം ബന്ധപ്പെടുകയും അദ്ദേഹത്തെ വിടാതെ പിന്തുടർന്നു നടക്കുകയും ചെയ്യുമായിരുന്നു. സകരിയ്യ കാന്തഹ്‌ലവിയാണ് ഇതിന് മുമ്പിലുണ്ടായിരുന്നത്.

ശൈഖ് മാലികിയുമായി സകരിയ്യ കാന്തഹ്‌ലവിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ശൈഖിന് ദയൂബന്ദികളുടെയും തബ്‌ലീഗുകാരുടെയും പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതിന് അബുൽ ഹസൻ നദ്‌വിയുടെ ‘രിസാലതുത്തൗഹീദ്’ എന്ന ഗ്രന്ഥം നൽകിയത്. ഇസ്മാഈൽ ദഹ്‌ലവിയുടെ ‘തഖ്‌വിയതുൽ ഈമാൻ’ എന്ന ഗ്രന്ഥത്തിന്റെ മൊഴിമാറ്റമാണിത്. നജ്ദിയൻ സൈദ്ധാന്തികൻ ഇബ്‌നു അബ്ദുൽ വഹാബിന്റെ ‘കിതാബുത്തൗഹീദ്’ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണ് തഖ്‌വിയതുൽ ഈമാൻ. ഇതിന്റെ വിവർത്തനം നിർവഹിച്ചതും പുനർനാമകരണം നടത്തിയതും അബുൽ ഹസൻ നദ്‌വിയാണ്.

രിസാലതുത്തൗഹീദിന്റെ ആമുഖത്തിൽ നദ്‌വി പരാമർശിച്ച പോലെ സകരിയ്യ കാന്തഹ്‌ലവിയിൽ നിന്ന് കിട്ടിയ നിർദേശപ്രകാരമാണ് നദ്‌വി തഖ്‌വിയതുൽ ഈമാൻ വിവർത്തനം ചെയ്തത് എന്നും ഞാൻ സയ്യിദ് മാലികിക്ക് വിശദീകരിച്ചു കൊടുത്തു. രിസാലതുത്തൗഹീദ് എന്ന ഗ്രന്ഥം വായിച്ച ശൈഖ് മാലികി അത്ഭുതപ്പെട്ടു. ദേവ്ബന്ദികളുടെയും തബ്‌ലീഗുകാരുടെയും ഒളിഞ്ഞുകിടക്കുന്ന പുത്തനാശയങ്ങൾ അദ്ദേഹം കണ്ടെത്തി. അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു: ഇവരെല്ലാം ഒരേ വർഗമാണല്ലോ!

അഷ്ടദിക്കിലുമുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതരോട് ഞാൻ പറയട്ടെ; അധിനിവേശ ശക്തികളുടെ കരാളഹസ്തത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായത് മുതൽ അഹ്‌മദ് റസാഖാൻ(റ)യുടെ വിയോഗാനന്തരം ഇന്ത്യയിലെ അഹ്‌ലുസ്സുന്നയുടെ പണ്ഡിതർക്ക് അറബി പണ്ഡിതരുമായി വലിയ ബന്ധങ്ങളുണ്ടായിരുന്നില്ല. പക്ഷേ പുത്തനാശയക്കാർ അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ അവർ സത്യം മനസ്സിലാക്കിയിരിക്കുന്നു. വാസ്തവം എന്താണെന്ന് അവരിൽ പലരും തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലാഹുവിന് അഖില സ്തുതികളും. അൽപാൽപമായി അവർ ഉണർന്നു കഴിഞ്ഞു. ഇതിന് മതിയായ തെളിവാണ് ‘ഇൻസാ ഫുൽ ഇമാം’ എന്ന ഗ്രന്ഥം. മുമ്പ് ദയൂബന്ദികളുടെ നേതാവായിരുന്ന ഒരു ഈജിപ്ഷ്യൻ പണ്ഡിതന്റെ രചനയാണിത്. അദ്ദേഹം സത്യം അന്വേഷിച്ച് ദീർഘനാളുകൾ വിശ്രമമില്ലാതെ കഴിച്ചുകൂട്ടി. ദേവ് ബന്ദികളുടെ പിഴച്ച ആദർശങ്ങൾ അദ്ദേഹത്തിന് സ്പഷ്ടമായപ്പോൾ നടത്തിയതാണ് ഈ രചന.

ഇതുപോലെ അനവധി തെളിവുകൾ ദയൂബന്ദികളുടെ വിശ്വാസപരമായ പിഴവുകൾ തുറന്നുകാട്ടുന്നുണ്ട്. ‘ദഅ്‌വതുൻ ഇലൽഫിക്‌റ്’ എന്ന ഗ്രന്ഥം ഇവ്വിഷയകമായി മികച്ചതാണ്. അറബിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്തത് പാക്കിസ്താനി പണ്ഡിതൻ ശൈഖ് അബ്ദുൽ ഹകീം ശറഫുൽ ഖാദിരിയാണ്. വഹാബി പ്രസ്ഥാനം നിരവധി വഴികൾ സ്വീകരിക്കുകയാണ് ചെയ്തത്. ദയൂബന്ദികളും തബ്‌ലീഗുകാരും മൗദൂദികളും ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനികളും വ്യത്യസ്ത പേര് സ്വീകരിച്ചെങ്കിലും എല്ലാം വഹാബികൾതന്നെ. അവർക്ക് ഇനിയും ശാഖോപശാഖകളുണ്ട്. ഈ സത്യം തിരിച്ചറിയുന്നതിൽ സുന്നി പണ്ഡിതന്മാർ കൂടുതൽ ജാഗ്രത്താവണം. അസത്യത്തിൽ നിന്ന് സത്യം തിരിച്ചറിയാൻ നാം പ്രതിജ്ഞാബദ്ധരാണ് എന്ന് തിരിച്ചറിയണം. അറിയണേ, ഇരുട്ടും വെളിച്ചവും ഒന്നിക്കാത്തതു പോലെ അറിവുള്ളവനും അജ്ഞനും സമമാകില്ല. ദയൂബന്ദികളും ബറേലികളും അഹ്‌ലുസ്സുന്നയിൽ സമന്മാരാണെന്ന് വിശ്വസിച്ചവർ സത്യത്തിൽ നിന്ന് ബഹുദൂരം അകലെയാണ്. അവർ അജ്ഞതയിൽ നിന്ന് കരകയറിയില്ലെന്ന് നിസ്സംശയം ഞാൻ ആണയിട്ടു പറയുന്നു. ശാഫിഈ കർമസരണിയിലുള്ള നിരവധി അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ദേവ്ബന്ദികളുടെയും തബ്‌ലീഗുകാരുടെയും പുത്തനാശയങ്ങൾ തുറന്നുപറയുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് എംഎ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ശൈഖ് ഹംസ ബുഖാരി എന്നിവർ ഇവരിൽ ചിലർ മാത്രം. ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദ് (ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ) ഇവരിൽ നേതൃനിരയിലുണ്ട്.’

സയ്യിദ് മുഹമ്മദ് അലവി മാലികി, ഇമാം അഹ്‌മദ് റസാ(റ)യെക്കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായം എങ്ങനെ വായിക്കാം: മൗലാനാ ഗുലാം മുസ്വ് ത്വഫാ സാഹിബ് തന്റെ ‘സഫർനാമ ഹറമൈൻ’ പേജ്: 66-ൽ പറയുന്നു. ‘ഞങ്ങൾ ഹറമിലെ പണ്ഡിതരെ കാണാൻ പോയി. കൂട്ടത്തിൽ ആദ്യമായി കണ്ടത് അല്ലാമാ മുഫ്തി സഅദുല്ലാ മക്കിയെയായിരുന്നു. ഏകദേശം 30 വർഷം ബോംബെയിൽ താമസിച്ചയാളായിരുന്നു അദ്ദേഹം. പിന്നീട് മക്കയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു: ‘അല്ലാമാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവി(റ) എന്നത് അറബ് നാട്ടിൽ സുപരിചിതമായ നാമമാണ്. ചിലപ്പോൾ ഇന്ത്യക്കാരെക്കാളും കൂടുതൽ പരിചയം അറബ് നാട്ടിലെ പണ്ഡിതർക്കായിരിക്കാം.’ പിന്നീട് അദ്ദേഹം ഞങ്ങളെ മക്കയിലെ ഖാളിൽഖുളാത്തായ മൗലാനാ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ പിതാമഹനും അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാനും ഒരേ വയസ്സ് പ്രായമുള്ള സുഹൃത്തുക്കളായിരുന്നു.

പിന്നീട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു: ‘സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയെ കാണാൻ പോയാൽ നിങ്ങൾ പറയണം: ഞങ്ങൾ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാന്റെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്. എങ്കിൽ നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ട് കാണുക അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാന്റെ അറിവും ഹറമിലെ പണ്ഡിതരുടെ അറിവും തമ്മിലുള്ള ബന്ധവും ഹറമിലെ പണ്ഡിതർക്ക് അഹ്‌മദ് റസാഖാനോടുളള ബഹുമാനവും ആദരവുമായിരിക്കും.’

പിന്നീട് ഞങ്ങൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് ചെന്നു. നോക്കിയാൽ വല്ലാത്ത സുന്ദരനും സുമുഖനുമായ ഒരു പണ്ഡിതൻ. അദ്ദേഹത്തിന്റെ മുഖം പ്രകാശം കൊണ്ട് തിളങ്ങുകയായിരുന്നു. അത് രിസാലതിന്റെ പിൻതലമുറയുടെ പ്രകാശമായിരുന്നു. ഞങ്ങളെല്ലാം ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. സദസ്സിലേക്ക് വന്ന അദ്ദേഹം ഞങ്ങളോട് സലാം പറഞ്ഞു. ഇരിക്കാൻ ആംഗ്യം കാണിച്ചു. ഞങ്ങളെല്ലാവരും ഇരുന്നു. ഞങ്ങൾ മുസ്വാഫഹത് ചെയ്ത് അദ്ദേഹത്തിന്റെ കൈകൾ ചുംബിച്ചു. അദ്ദേഹം എല്ലാവരോടും സുഖവിവരമന്വേഷിച്ചു. തണുത്ത സർബത്തും മധുരപലഹാരവും നൽകി ഞങ്ങളെ സൽകരിച്ചു. വന്ന കാര്യം അദ്ദേഹം തിരക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾ മൗലാനാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയുടെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്.’ ഇത് കേട്ടപ്പോൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി എഴുന്നേറ്റുനിന്നു. ഞങ്ങളെയെല്ലാവരെയും പ്രത്യേകം പ്രത്യേകം മുസ്വാഫഹത് ചെയ്യുകയും ആലിംഗനം നടത്തുകയും ചെയ്തു. അതിരില്ലാത്ത, പറഞ്ഞു തീർക്കാൻ കഴിയാത്ത ബഹുമാനവും ആദരവും അവിടെ നിന്ന് ലഭിച്ചു. വീണ്ടും സർബത്തും ഖഹ്‌വയും തന്നു. ശേഷം സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി പറഞ്ഞു: ‘ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയെ അദ്ദേഹത്തിന്റെ രചനകളിലൂടെ ഞങ്ങൾക്കറിയാം. അദ്ദേഹത്തെ സ്‌നേഹിക്കൽ സുന്നത്തിനെ സ്‌നേഹിക്കലാണ്. അദ്ദേഹത്തോട് വിദ്വേഷം വെക്കൽ ബിദ്അത്തുകാരന്റെ അടയാളമാണ്.’ ആ മജ്‌ലിസിൽ ഒരുപാട് പണ്ഡിതന്മാരുണ്ടായിരുന്നു. സയ്യിദ് അലവി മാലികി മക്കിയുടെ ഈ സ്‌നേഹവും ആദരവും ബഹുമാനവും കണ്ട് എല്ലാവരോടും ഞങ്ങളെക്കുറിച്ച് മൗലാനാ മുഫ്തി സഅദുല്ലാ പറഞ്ഞുകൊടുത്തു. അവരെല്ലാം വീണ്ടും വീണ്ടും മൗലാനാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയവർകളെ അനുസ്മരിച്ചുകൊണ്ടേയിരുന്നു.’

(സവാനിഹേ അഅ്‌ലാ ഹസ്‌റത്, പേ: 321-322).


ഡോ. അബ്ദുൽ ഹകീം സഅദി

സുന്നി വോയിസ്:- ലേഖനം

https://sunnivoice.net/%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D-%E0%B4%85%E0%B4%B2%E0%B4%B5%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82/

Wednesday, 18 November 2020

തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ- കാന്തപുരം

തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ




● കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുമായി അഭിമുഖം:- സുന്നി വോയിസ്...


ഉസ്താദിന്റെ ഉപരി പഠനം ബാഖിയാത്തിലായിരുന്നല്ലോ. എന്നാണ് അവിടെ ചേരുന്നത്. അന്നത്തെ പ്രധാന ഉസ്താദുമാർ ആരായിരുന്നു?


ദർസിന് ശേഷം ഉപരി പഠനത്തിനായി 1964-ലാണ് ഞാൻ വേലൂരിലെ ബാഖിയാത്തിലേക്ക് പോകുന്നത്. ബാഖിയാത്തിലേക്കാണ് അക്കാലത്ത് കൂടുതൽ പേരും ബിരുദത്തിന് പോയിരുന്നത്. ശൈഖ് അബൂബക്കർ ഹസ്രത്തിന്റെ ബൈളാവീ ദർസ്, ശൈഖ് ഹസൻ ഹസ്രത്തിന്റെ ഹദീസ് ദർസ്, മുസ്തഫ ആലിം സാഹിബിന്റെ തസ്വവ്വുഫ് ക്ലാസ് എന്നിവ വളരെ ശ്രദ്ധേയമായിരുന്നു. ഇവരെല്ലാമാണ് അന്നത്തെ പ്രമുഖ ഉസ്താദുമാർ.


അവരുടെ ദർസ് രീതിയെ കുറിച്ച് പറയാമോ?


നാലു മദ്ഹബിലും ആഴമേറിയ ജ്ഞാനമുള്ള മഹാപണ്ഡിതരായിരുന്നു പലരും. ശൈഖ് അബൂബക്കർ ഹസ്രത്തിന്റെ ബൈളാവീ ദർസും ഹസൻ ഹസ്രത്തിന്റെ ഹദീസ് ദർസും ലഭിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുത്വവ്വലിലേക്ക് സെലക്ഷൻ കിട്ടിയിട്ടും മുഖ്തസർ ബാച്ചാണ് ഞാൻ തിരഞ്ഞെടുത്തത്. ആയത്തും ഹദീസുകളും ഇഴകീറിയുള്ള ചർച്ചകൾ തന്നെയായിരുന്നു ക്ലാസുകളിൽ.


ശൈഖ് ഹസൻ ഹസ്രത്തിനെ കുറിച്ച് പരാമർശിക്കുമ്പോൾ ഉസ്താദ് വലിയ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും. അദ്ദേഹവുമായി അത്രയേറെ അടുപ്പമായിരുന്നോ?


എനിക്കേറ്റവും പ്രിയപ്പെട്ട ഗുരുനാഥരിൽ ഒരാളാണ് ഹസൻ ഹസ്രത്ത്. അതോടൊപ്പം മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ ഖാദിമാകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഒരിക്കൽ ഒരു ഹദീസ് വിശദീകരിച്ച് ഹനഫീ മദ്ഹബിനെ തർജീഹാക്കി ഹസ്രത്ത് ക്ലാസെടുത്തു. അപ്പോൾ ഒരു വിദ്യാർത്ഥി പറഞ്ഞു: ഈ ക്ലാസെങ്ങാനും ശാഫിഈ ഇമാം കേട്ടിരുന്നെങ്കിൽ തന്റെ അഭിപ്രായം പിൻവലിക്കുമായിരുന്നു. ഇതറിഞ്ഞ് ഹസ്രത്ത് പറഞ്ഞു: ‘ഇമാം ശാഫിഈ(റ) ഭൂമിയിലുണ്ടായിരുന്നെങ്കിൽ എന്റെ നാവ് അനങ്ങുമായിരുന്നില്ല’. അത്രക്കു ബഹുമാനമായിരുന്നു ഇമാമുമാരോട് അദ്ദേഹത്തിന്. മാത്രമല്ല, വിദ്യാർത്ഥിക്ക് പ്രധാനമായി വേണ്ടത് അദബാണെന്നും നിന്റെ പരാമർശം ആദരവില്ലാത്തതായെന്നും പറഞ്ഞ് അയാളെ പുറത്താക്കി. ആ മുതഅല്ലിമിന്റെ വിഷമാവസ്ഥ മനസ്സിലാക്കി ഹസ്രത്തുമായി ഞാൻ സംസാരിക്കുകയും അവന് മാപ്പ് നൽകി തിരിച്ചെടുക്കുകയും ചെയ്തു. ഹസ്രത്തുമായി വളരെ അടുത്ത ബന്ധം മരണം വരെയും കാത്ത് സൂക്ഷിച്ചിട്ടുണ്ട്.


ഹസൻ ഹസ്രത്ത് അടക്കമുള്ള ഗുരുവര്യരുടെ ആദർശം എന്തായിരുന്നു. സുന്നി നിലപാടല്ലായിരുന്നു എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്.


അത് ശരിയല്ല. ശൈഖ് ഹസൻ ഹസ്രത്തും മുസ്തഫാ ആലിം സാഹിബും മറ്റു ഉസ്താദുമാരും സുന്നി ആദർശമുള്ളവരായിരുന്നു. സലഫീ ആദർശങ്ങളോട് കടുത്ത വെറുപ്പു പുലർത്തുന്നവരും ക്ലാസുകളിൽ അത് പഠിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സുന്നികളല്ലാത്ത ഒരാളെയും അവിടെ മുദരിസായി നിശ്ചയിച്ചിരുന്നുമില്ല. ബാംഗ്ലൂരിലുള്ള സബീലുർറശാദ് എന്ന ദേവ്ബന്ദീ സ്ഥാപനം ഉണ്ടാക്കിയത്, സലഫി ബാധയേറ്റ കാരണത്താൽ ശൈഖ് ആദം ഹസ്രത്ത് ബാഖിയാത്തിൽ നിന്നു പുറത്താക്കിയ വ്യക്തിയാണ്. ഉസ്താദുമാരുടെ ക്ലാസുകളിൽ സുന്നി ആദർശങ്ങൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ബാഖിയാത്തിന്റെ സ്ഥാപകനായ ശൈഖ് അബ്ദുൽ വഹാബ് വേലൂരി(ന.മ) കറകളഞ്ഞ സുന്നിയായിരുന്നു. മൗലിദാഘോഷം പോലെയുള്ള സുന്നീ ആചാരങ്ങളെല്ലാം നടന്നിരുന്നു. പക്ഷേ, ഇപ്പോൾ അവിടെ ദേവ്ബന്ദികളുടെ സ്വാധീനം മൂലം സുന്നത്ത് ജമാഅത്തിന്റെ പല ആചാരങ്ങളും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.


ദേവ്ബന്ദികളുടെ ആദർശത്തെ പറ്റി വിശദമാക്കിയാലും. എവിടെയാണ് അവർക്ക് പിഴവു പറ്റിയത്?


അഹ്‌ലുസ്സുന്നയുടെ ശരിയായ വഴിയിൽ നിന്നും വളരെ അകന്നവരാണ് ദേവ്ബന്ദികൾ. അശ്അരിയ്യത്തും മാതുരീദിയ്യത്തും സ്ഥാപിച്ച നേരായ വഴിയിൽ നിന്നും മാറി ദീനിൽ ഇല്ലാത്ത പിഴച്ച പല വിശ്വാസങ്ങളും അവർ പ്രചരിപ്പിച്ചു. ഇന്ത്യയിൽ സലഫി പ്രസ്ഥാനത്തിന്റെ തെറ്റായ വിശ്വാസങ്ങൾ ആദ്യമായി പ്രചരിപ്പിച്ചത് ഇസ്മാഈൽ ദഹ്‌ലവിയാണ്. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം വളരെ അപകടം നിറഞ്ഞതാണെന്നും പിഴച്ച വിശ്വാസമാണ് അതിലുള്ളതെന്നും അക്കാലത്തെ പണ്ഡിതർ ഒറ്റക്കെട്ടായി തീർപ്പ് പറഞ്ഞിട്ടുണ്ട്. അബുസ്സആദാത്ത് അഹ്‌മദ് കോയശ്ശാലിയാത്തി(ന.മ) തന്റെ കുതുബ്ഖാനയിലുള്ള തഖ്‌വിയത്തുൽ ഈമാനിന്റെ പുറംചട്ടയിൽ തന്നെ ഇക്കാര്യം രേഖപ്പെടുത്തിയതായി കാണാം.


ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവിയുടെ പേരക്കുട്ടിയാണ് ഇദ്ദേഹമെന്നും പിതാമഹന്റെ ആദർശം തന്നെയാണ് ഇദ്ദേഹത്തിനുള്ളതെന്നും ചിലർ പ്രചരിപ്പിക്കാറുണ്ട്. എന്താണ് ഉസ്താദിന്റെ അഭിപ്രായം?


പേരക്കുട്ടിയാണെന്നത് ശരിയാണെങ്കിലും മഹാനവർകളുടെ അതേ ആദർശമാണെന്നത് തെറ്റായ പ്രചാരണമാണ്. തഖ്‌വിയത്തുൽ ഈമാൻ എന്നല്ല, തക്വിയത്തുൽ ഈമാൻ (ഈമാനിനെ കരിച്ചുകളയൽ) എന്നാണ് അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(റ)യുടെ കിതാബുകളിൽ തിരിമറി നടത്തിയ വ്യക്തി കൂടിയാണ് ഈ ഇസ്മാഈൽ ദഹ്‌ലവി. ദഫ്ഉ ശർറിൽ അസീർ എന്ന ഗ്രന്ഥത്തിൽ അല്ലാമ ശാലിയാത്തി(റ) ഇക്കാര്യം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.


ഹിജ്‌റ 1240-കളിലാണല്ലോ തഖ്‌വിയത്തുൽ ഈമാൻ വിവാദമാകുന്നത്. ആ കാലഘട്ടത്തിൽ ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹം ഇതിനെ വിമർശിക്കാത്തത് ഇത് ശരിയാണെന്നത് കൊണ്ടാണെന്നാണ് അവരുടെ അവകാശവാദം?


അത് തീർത്തും കളവാണ്. ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) രോഗബാധിതനായിരുന്നു. എന്നിട്ടും തഖ്‌വിയത്തുൽ ഈമാൻ സമൂഹത്തിലുണ്ടാക്കിയ കോലാഹലങ്ങളെ കുറിച്ച് അറിഞ്ഞ സമയത്ത് മഹാൻ പറഞ്ഞു: ബോംബെയിൽ നിന്നു വന്ന ഇസ്മാഈൽ സാഹിബിന്റെ ഗ്രന്ഥം (തഖ്‌വിയത്തുൽ ഈമാൻ) ഞാൻ വായിച്ചിട്ടുണ്ട്. അതിലുള്ള അഖീദ ശരിയല്ല. അനാദരവുകൾ കൊണ്ട് നിറക്കപ്പെട്ടതാണത്. ഞാനിപ്പോൾ രോഗിയാണ്. സുഖം പ്രാപിക്കുകയാണെങ്കിൽ അതിന് മറുപടി എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ ഇക്കാര്യം അൻവാറേ ആഫ്താബേ സ്വദാഖത് 1/603-ൽ നമുക്ക് കാണാനാകും. മാത്രമല്ല, തന്റെ ശിഷ്യന്മാരെ അദ്ദേഹം ഇസ്മാഈൽ ദഹ്‌ലവിക്കെതിരെ സംവാദത്തിനയക്കുകയും ചെയ്തു.


പ്രസ്തുത സംവാദത്തെ കുറിച്ച് അൽപം വിവരിച്ചാലും.


തഖ്‌വിയത്തുൽ ഈമാൻ ഉയർത്തിവിട്ട ഫിത്‌ന വളരെ വലുതായിരുന്നു. അതിനെ എല്ലാ രീതിയിലും പ്രതിരോധിക്കാൻ ദഹ്‌ലവി കുടുംബത്തിലെ പണ്ഡിതരും ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവിയുടെ ശിഷ്യന്മാരും രംഗത്തെത്തി. ആദ്യമായി സംവാദത്തിനാണ് അവർ കളമൊരുക്കിയത്. ശൈഖ് മഖ്‌സൂസുല്ല, സഹോദരൻ ശൈഖ് മുഹമ്മദ് മൂസാ, റശീദുദ്ദീൻ ദഹ്‌ലവി, ഫള്‌ലെ ഹഖ് ഖൈറാബാദി(റ) തുടങ്ങിയവർ ഹി. 1240 റബീഉൽ ആഖിർ 19-ന് രാവിലെ ഡൽഹി പള്ളിയിലെത്തുകയും ഇസ്മാഈൽ ദഹ്‌ലവിയോടും അദ്ദേഹത്തിന്റെ സഹായിയായ അബ്ദുൽ ഹയ്യിൽ ബഠാനവിയോടും സംവാദം നടത്തി അവരെ പരാജയപ്പെടുത്തുകയുമുണ്ടായി. സത്യം തിരിച്ചറിഞ്ഞപ്പോൾ അതിൽ അകപ്പെട്ട പലരും പശ്ചാത്തപിച്ച് മടങ്ങി. ഫള്‌ലേ റസൂൽ ബദായൂനീ സൈഫുൽ ജബ്ബാർ എന്ന ഗ്രന്ഥത്തിൽ അന്നത്തെ സംഭവമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.


അശ്അരിയ്യത്തിനും മാതുരീദിയ്യത്തിനും എതിരായ ഒന്നും അതിലില്ലെന്ന് ഇപ്പോൾ ഓൺലൈനിലൂടെ അവർ പ്രചരിപ്പിക്കുന്നുണ്ട്.


എന്തായാലും ഒരു കാര്യം ഉറപ്പാണ്. ആ കാലഘട്ടത്തിലുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതർ തന്നെ അതിനെതിരെ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. അശ്അരിയ്യത്തിനോടും മാതുരീദിയ്യത്തിനോടും എതിരായ ഒന്നും അതിലില്ലെന്ന് പറയുന്നവർ ഈ രണ്ട് വിശ്വാസ സരണികളെ കുറിച്ച് കൃത്യമായ വിവരമില്ലാത്തവരാണ്. അഖീദയുടെ ഇമാമുകൾ പഠിപ്പിക്കാത്ത തൗഹീദും ശിർക്കുമാണ് തഖ്‌വിയത്തുൽ ഈമാനിൽ അവതരിപ്പിക്കുന്നത്. മുസ്‌ലിം ലോകം നിരാക്ഷേപം ചെയ്തുപോരുന്ന ഇസ്തിഗാസയുൾപ്പടെയുള്ള പുണ്യകർമങ്ങൾ അതിൽ ശിർക്കായി എണ്ണിയിരിക്കുന്നു. അവ ചെയ്യുന്നവർ അബൂജഹലിന് തുല്യരാണെന്നും പ്രഖ്യാപിക്കുന്നു. അങ്ങനെ ഖവാരിജുകൾ മുതൽ നടപ്പുള്ള മുസ്‌ലിംകളെ കാഫിറാക്കൽ വിനോദം ഇസ്മാഈൽ ദഹ്‌ലവിയുടെ ഗ്രന്ഥങ്ങളിൽ ധാരാളം കാണാനാവും.


സത്യത്തിൽ ഇസ്മാഈൽ ദഹ്‌ലവി ആരായിരുന്നു?


ലോകം മുഴുവൻ നാശം വിതച്ച സലഫിസത്തെ ഇന്ത്യയിൽ നട്ടുവളർത്തിയത് ഇസ്മാഈൽ ദഹ്‌ലവിയാണ്. പഴയ മുൻജിദിലും സലഫി പ്രസ്ഥാനത്തിന്റെ മുഴുവൻ ചരിത്ര ഗ്രന്ഥങ്ങളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.


ഇസ്മാഈൽ ദഹ്‌ലവിക്ക് ശേഷമല്ലേ ദേവ്ബന്ദ് അകാബിറുകൾ എന്ന് അവർ വിശേഷിപ്പിക്കാറുള്ള ഖാസിം നാനൂതവി, റശീദ് അഹ്‌മദ് ഗംഗോഹി, ഖലീൽ അഹ്‌മദ് സഹാറൻപൂരി, അശ്‌റഫ് അലി ഥാനവി തുടങ്ങിയവരൊക്കെ വരുന്നത്. ഇസ്മാഈൽ ദഹ്‌ലവിയുടെ പിഴച്ച വാദങ്ങൾ ഇവർക്കുമുണ്ടായിരുന്നോ?


അതേ, ഇവരെല്ലാം ഇസ്മാഈൽ ദഹ്‌ലവിയുടെ ആദർശങ്ങൾ മുറുകെ പിടിച്ച് ജീവിക്കുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, ഖുതുബുൽ ഇർശാദ് എന്ന് അവർ വിശേഷിപ്പിക്കാറുള്ള റശീദ് അഹ്‌മദ് ഗംഗോഹി ഫതാവാ റശീദിയ്യയിൽ രേഖപ്പെടുത്തയത് ഇപ്രകാരമാണ്: ഇസ്മാഈൽ ദഹ്‌ലവി ആലിമും മുത്തഖിയും ബിദ്അത്തുകളെ പിഴുതെറിഞ്ഞവരും സുന്നത്തിനെ നടപ്പിലാക്കിയവരും ഖുർആനും സുന്നത്തുമനുസരിച്ച് ജീവിച്ചവരും അല്ലാഹുവിന്റെ സൃഷ്ടികൾക്ക് ഹിദായത്ത് നൽകിയവരുമായിരുന്നു. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം അങ്ങേയറ്റം അവലംബമാണ്. ശിർക്ക്-ബിദ്അത്തുകൾക്കെതിരെ മറുപടിയില്ലാത്ത വിധം ഖണ്ഡനമാണ്. അതിനെ സൂക്ഷിക്കലും പഠിക്കലും അതനുസരിച്ച് ജീവിക്കലുമാണ് ഇസ്‌ലാം. അതിന് പ്രതിഫലം നിർബന്ധമാണ്. ഇതിനെ കുറിച്ച് മോശം പറയുന്നവൻ തെമ്മാടിയും പുത്തൻവാദിയുമാണ്. വലിയ വലിയ പണ്ഡിതർ ഇതിനെ ഇഷ്ടപ്പെടുകയും ഇതിനെ കുറ്റം പറയുന്നവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് പറഞ്ഞിട്ടുമുണ്ട് (ഫതാവാ റശീദിയ്യ പേ. 219,220). ദേവ്ബന്ദികളുടെ നേതാവിന്റെ വരികളാണിത്. ഇന്നുവരെ ദേവ്ബന്ദികളാരെങ്കിലും തഖ്‌വിയത്തുൽ ഈമാൻ തെറ്റാണെന്ന് പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടോ?


ദേവ്ബന്ദികളുടെ വികല വാദങ്ങളിൽ അതീവ ഗൗരവമുള്ളതായി ഉസ്താദ് നിരീക്ഷിക്കുന്നത് ഏതെല്ലാം കാര്യങ്ങളാണ്?


മുഅ്മിനുകളെ വളരെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും അവർ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അവമതിക്കുന്ന പ്രയോഗങ്ങൾ അവർ നടത്തി. അതിനെതിരെ പണ്ഡിത ശബ്ദങ്ങളുയർന്നപ്പോൾ അവ പിൻവലിക്കുന്നതിന് പകരം ദുർവ്യാഖ്യാനിക്കുകയാണ് അവർ ചെയ്തത്.


അൽപം വിശദീകരിച്ചാൽ…


അല്ലാഹുവുമായി ബന്ധപ്പെട്ട് അവർ നടത്തിയ തരംതാണ ചർച്ച ഫതാവാ റശീദിയ്യയിൽ നമുക്ക് കാണാം. അല്ലാഹുവിന് കളവ് പറയൽ സാധ്യമാണോ എന്ന ചോദ്യത്തിന് സാധ്യമാണെന്നായിരുന്നു ഗംഗോഹിയുടെ മറുപടി. വിമർശനമുയർന്നപ്പോൾ അതിന് ദുർവ്യാഖ്യാനത്തിലൂടെ ‘തെളിവ്’ നിരത്തുകയും ചെയ്യുന്നു. ലോകത്ത് പ്രാമാണികരായ ഒരു ഇമാമും പറയാത്തതാണിത്. ഈ ചർച്ചയിലൂടെ പൊതുസമൂഹത്തിന് എന്ത് ഉപകാരമാണ് ലഭിക്കുന്നത്? ഇന്ന് ചില മതവിരോധികൾ ഇതെടുത്തുകാട്ടി അല്ലാഹുവിനെ പരിഹസിക്കുന്നത് കാണുമ്പോൾ വലിയ വേദന തോന്നുന്നു.


തിരുനബി(സ്വ)യുടെ മഹത്ത്വത്തിനെതിരായ പല സംഭവങ്ങളും ദേവ്ബന്ദ് നേതാക്കളുടെ ഗ്രന്ഥങ്ങളിലുള്ളതായി കേട്ടിട്ടുണ്ട്. എന്നാൽ തങ്ങളൊക്കെ വലിയ ആശിഖുകളാണെന്നാണ് അവരുടെ വാദം?


അല്ലാഹുവിനെ ആക്ഷേപിച്ചവർക്ക് തിരുനബി(സ്വ)യെ അവഹേളിക്കുന്നതിൽ പ്രത്യേകിച്ച് സങ്കോചമൊന്നും വേണ്ടതില്ലല്ലോ. മാത്രമല്ല, ഒരു സൂചിപ്പഴുത് കിട്ടിയാൽ അത് പോലും റസൂൽ(സ്വ)യെ നിസ്സാരവത്കരിക്കാൻ ഉപയോഗപ്പെടുത്തിയിട്ടേയുള്ളൂ ദയൂബന്ദികൾ. കിട്ടുന്ന സമയത്തൊക്കെ നബി(സ്വ)യുടെ ജലാലിയ്യത്തിനും മഹത്ത്വത്തിനുമെതിരെ സംസാരിക്കുന്നവർക്കാണോ ആശിഖുകൾ എന്ന് പറയുക.

ഖലീൽ അഹ്‌മദ് അമ്പേട്ടവി (സഹാറൻപൂരി)യുടെ ബറാഹീനേ ഖാതിഅ എന്ന ഗ്രന്ഥത്തിൽ തിരുനബി(സ്വ)ക്ക് വിശാലമായ ജ്ഞാനമുണ്ടോ എന്ന ചർച്ചയിൽ പറയുന്നത് നോക്കൂ: ‘പിശാചിനും മലക്കുൽ മൗത്തിനും വിശാലമായ ജ്ഞാനമുണ്ടെന്നത് ഖണ്ഡിതമായ രേഖകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാൽ നബി(സ)ക്ക് വിശാലമായ ജ്ഞാനം ഉണ്ടെന്നതിന് അപ്രകാരം രേഖയില്ല. അതിനാൽ അങ്ങനെ വിശ്വസിക്കൽ ശിർക്കായിത്തീരും.’ എന്ത് മാത്രം വിവരക്കേടാണ് ഈ പറയുന്നത്? പിശാചിന് വിശാലമായ ജ്ഞാനമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കല്ല. നബി(സ്വ)ക്ക് അതുണ്ടെന്ന് വിശ്വസിക്കൽ ശിർക്കും! ഇങ്ങനെ പ്രവാചകരുടെ ജലാലിയ്യത്തിനും ജമാലിയ്യത്തിനുമെതിരായി സംസാരിക്കൽ ഇവരുടെ വിനോദമാണ്.


റശീദ് അഹ്‌മദ് ഗംഗോഹിയും തിരുനബി(സ്വ)യെ നിന്ദിക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ?


അതേ. അല്ലാഹു നബി(സ്വ)ക്ക് നൽകിയിട്ടുള്ള പ്രത്യേകതയാണ് റഹ്‌മത്തുൻ ലിൽ ആലമീൻ എന്നത്. അത് പ്രവാചകർ(സ്വ)ക്ക് മാത്രമല്ല എന്ന വാദവുമായാണ് ഗംഗോഹി ഒരിക്കൽ രംഗത്തു വന്നത്. ഞങ്ങൾക്ക് വേറെയും റഹ്‌മത്തുൻ ലിൽ ആലമീൻ ഉണ്ടെന്നാണ് ദേവ്ബന്ദി നേതാവിന്റെ നിലപാട്. തീർത്തും പ്രമാണവിരുദ്ധവും ഖുർആനിന്റെ പ്രഖ്യാപനത്തിന് എതിരുമാണിത്.


അവർ മറ്റാരെയെങ്കിലും റഹ്‌മത്തുൻ ലിൽ ആലമീൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടോ?


ഉണ്ട്. തങ്ങളുടെ ശൈഖായി അവർ പരിചയപ്പെടുത്താറുള്ള ഇംദാദുല്ലാഹ് മുഹാജിർ മക്കീ(റ)ക്ക് അത്തരം പേര് ചാർത്തിയിട്ടുണ്ട്. ശൈഖ് സുന്നി അഖീദയിലായി ജീവിച്ചയാളാണ്. എന്നാൽ ഗംഗോഹി അടക്കമുള്ള ഒരു വിഭാഗം പുത്തൻവാദികളായി മാറി. അതിന് ശേഷമാണ് ഇത്തരം നീച പരാമർശങ്ങൾ വരുന്നത്. ശൈഖ് അതിന് ഉത്തരവാദിയല്ല. ധാരാളം സ്ഥലങ്ങളിൽ ഇതു പോലെ നബി(സ്വ)യെ അവഹേളിച്ചത് നമുക്ക് കാണാനാവും.

അശ്‌റഫലി ഥാനവിക്ക് ഹിഫ്‌ളുൽ ഈമാൻ എന്നൊരു കൃതിയുണ്ട്. തിരുനബി(സ്വ)യുടെ അദൃശ്യ ജ്ഞാനത്തെ ചോദ്യം ചെയ്ത് അദ്ദേഹം എഴുതുന്നു: ‘നബി(സ്വ)ക്ക് എല്ലാ ജ്ഞാനവും നൽകപ്പെട്ടു എന്നാണെങ്കിൽ അത് അല്ലാഹുവിനോട് തുല്യമാക്കലാണ്. അതല്ല, കുറച്ചു നൽകപ്പെട്ടു എന്നാണെങ്കിൽ അത് സൈദിനും അംറിനും ഭ്രാന്തനും കുട്ടിക്കും മൃഗങ്ങൾക്കും എല്ലാം ഇല്ലേ. അതിൽ നബി(സ്വ)ക്ക് മാത്രമായിട്ടെന്താണ് പ്രത്യേകത.’ എത്ര ഗുരുതരമാണ് ഈ വരികൾ. ഇതിനെ കുറിച്ച് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചപ്പോൾ ബസ്തുൽ ബനാൻ എന്നൊരു കൃതി തയ്യാറാക്കുകയാണ് ചെയ്തത്. താൻ പറഞ്ഞത് അബദ്ധമാണെന്ന് സമ്മതിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കാനായിരുന്നു ശ്രമം. ഇന്നും ദേവ്ബന്ദികൾക്ക് തലവേദനയാണ് പ്രസ്തുത വരികൾ. അതുകൊണ്ട് തന്നെ വിശദീകരണവുമായി പിൽകാലക്കാരും രംഗത്തു വന്നു. പരസ്പരം കാഫിറാക്കലിലാണ് അത് കലാശിച്ചത്.


അതെങ്ങനെ?


ഥാനവിയുടെ പ്രയോഗത്തിൽ ഐസാ എന്നൊരു പദമുണ്ട്. അതിന് സാദ്യശ്യപ്പെടുത്തിക്കൊണ്ടുള്ള അർത്ഥ കൽപ്പന നൽകരുത്. അപ്പോൾ കുട്ടികളോടും ഭ്രാന്തന്മാരോടുമൊക്കെ തുലനപ്പെടുത്തുന്നതിനാൽ കാഫിറായിത്തീരും. അതുകൊണ്ട് ഇത്ര എന്ന അർത്ഥമേ നൽകാവൂ എന്നാണ് മൻസൂർ നുഅ്മാനിയുടെ വിശദീകരണം. ഹുസൈൻ അഹ്‌മദ് മദനീ പറയുന്നത് ഇത്ര എന്ന അർത്ഥം നൽകിയാലാണ് കാഫിറാവുക. അതുകൊണ്ട് ഇവിടെ സാദൃശ്യപ്പെടുത്താനുള്ള ‘പോലെ’ എന്ന അർത്ഥം മാത്രമേ വെക്കാവൂ. അല്ലെങ്കിൽ കാഫിറായിപ്പോകും. ചുരുക്കത്തിൽ ഏത് അർത്ഥം വെച്ചാലും കാഫിറാകുമെന്ന് അവർതന്നെ സമ്മതിക്കുന്നേടത്തേക്ക് കാര്യങ്ങളെത്തി.


റസൂൽ(സ്വ)ക്ക് വിശാലമായ ജ്ഞാനം ഉണ്ടെന്നതാണോ അഹ്‌ലുസ്സുന്നയുടെ വിശ്വാസം? അല്ലാഹുവിന് വിശാലമായ ജ്ഞാനം ഉണ്ടല്ലോ. അപ്പോൾ അങ്ങനെ വിശ്വസിക്കുന്നത് ശിർക്കാകില്ലേ?


ഈ രണ്ട് വിശ്വാസങ്ങളും ഒരേ അനുപാതത്തിലല്ല. വലിയ വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ അറിവ് സ്വന്തമാണ്. നബി(സ്വ)യുടേത് നൽകപ്പെട്ടതാണ്. അല്ലാഹുവിന്റെ ഇൽമ് ഗൈറു മുതനാഹിൻ ബിൽ ഫിഅ്ൽ, അസലിയ്യ്, ഖദീം തുടങ്ങി ധാരാളം വിശേഷണങ്ങളുള്ളതാണ്. ഇതൊന്നും സൃഷ്ടികളുടെ അറിവുകൾക്കില്ല. അതിനാൽ ശിർക്ക് വരുന്നില്ല. അല്ലെങ്കിലും കാര്യങ്ങളുടെ മർമം മനസ്സിലാക്കാതെ എടുത്തു ചാടുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങളെ ശരിയെന്ന് ധരിച്ച് മറ്റുള്ളവരുടെ മേൽ ശിർക്കാരോപണം നടത്തുന്നത്. ദേവ്ബന്ദികളുടെ അടിസ്ഥാന പ്രശ്‌നം അവർ അല്ലാഹുവിനെയും തിരുനബി(സ്വ)യെയും നിസ്സാരവത്കരിക്കുന്നു എന്നതാണ്. ഇത് പൗരാണികരിൽ മാത്രമല്ല, ആധുനികരിലുമുണ്ട്. എനിക്ക് നേരിട്ട് തന്നെ അതനുഭവപ്പെട്ടിട്ടുണ്ട്.


അതെന്തായിരുന്നു?

ഒരിക്കൽ അന്താരാഷ്ട്ര മീലാദ് കോൺ ഫ്രൻസിന് ഇന്ത്യൻ പ്രതിനിധിയായി ഈജിപ്തിലേക്ക് ക്ഷണിക്കപ്പെടുകയും അതിൽ സംബന്ധിക്കുകയും ചെയ്തു. മൗലിദ് വിരോധികളായ ദേവ്ബന്ദികൾ വലിയ പണ്ഡിതനായി പരിചയപ്പെടുത്താറുള്ള അൻളർ കശ്മീരിയും അതിൽ സംബന്ധിച്ചിരുന്നു. വഹ്‌യ് നിലച്ച സമയത്ത് മനോവേദനയാൽ നബി(സ്വ) ആത്മഹത്യക്ക് ശ്രമിച്ചു എന്ന് തോന്നിപ്പിക്കുന്ന ഹദീസിനെ കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തിന്റെ മറുപടി ഏറെ വേദനിപ്പിക്കുന്നതായിരുന്നു. അതിനൊരു നല്ല വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അങ്ങനെ സംഭവിച്ചത് നബി(സ്വ)ക്ക് വിവരമില്ലാത്തത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്തുമാത്രം വിവരക്കേടാണിത്?


ഈ ഹദീസിനെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?


ഇത് ആലങ്കാരിക പ്രയോഗമാണ്. ബാഹ്യാർത്ഥത്തിലല്ല ഇതിനെ മനസ്സിലാക്കേണ്ടത്. വഹ്‌യ് ഇടക്ക് നിന്നുപോയപ്പോൾ അത് ലഭിക്കാൻ വേണ്ടി അവിടന്ന് എത്രമാത്രം കൊതിച്ചു എന്നത് അടയാളപ്പെടുത്തുന്ന ആലങ്കാരിക പ്രയോഗമാണ് ഈ ഹദീസിലുള്ളത്. ഇക്കാര്യം ഇമാമീങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും അതിനെയെല്ലാം മറികടന്ന് നബി(സ്വ)യെ അവമതിക്കുന്ന ദുർവ്യാഖ്യാനമാണ് അൻളർ ശാഹ് കാശ്മീരി നടത്തിയത്. ഇത് തന്നെയാകുമല്ലോ അവർ അനുയായികളെ പഠിപ്പിക്കുന്നതും.


ദേവ്ബന്ദികളെ കുറിച്ച് നമ്മുടെ നിലപാട് ഒറ്റവാക്കിൽ പറഞ്ഞാൽ…


അവർ പുത്തൻവാദികളാണ്. അതിലാർക്കും സംശയമില്ല.


പക്ഷേ, അവർ കാഫിറാണെന്നാണ് അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ) അടക്കമുള്ള പല പണ്ഡിതരും ഫത്‌വ നൽകിയിട്ടുള്ളത്?


അല്ലാമ അഹ്‌മദ് രിളാഖാൻ ബറേലവി(റ) ഇന്ത്യയിൽ തുല്യതയില്ലാത്ത മഹാപണ്ഡിതനാണ്. ആയിരക്കണക്കിന് രചനകളുള്ളവരാണ്. ഇന്ത്യയിൽ അഹ്‌ലുസ്സുന്നക്ക് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന് മുമ്പോ ശേഷമോ അദ്ദേഹത്തെ പോലെ ഒരാളെ ഇന്ത്യൻ ചരിത്രത്തിൽ കാണാനാകില്ല. ഖാദിയാനിസം, ശീഇസം, സലഫിസം ഉൾപ്പടെ മുഴുവൻ ബിദ്അത്തുകാർക്കെതിരെയും അദ്ദേഹം ഖണ്ഡനം നടത്തിയിട്ടുണ്ട്. അതിൽ ദേവ്ബന്ദീ അകാബിറുകൾ എന്ന് അവർ വിശേഷണം ചാർത്തിയവർ കുഫ്‌രിയ്യത്താകുന്ന പല പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അഹ്‌ലുസ്സുന്നയുടെ ചില പണ്ഡിതർ അത്തരക്കാരെ പറ്റി കുഫ്‌റ് കൊണ്ട് ഫത്‌വ നൽകിയത്. ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസിൽ റസൂൽ(സ്വ)ക്ക് ശേഷം മറ്റൊരു നബി വരാനുള്ള സാധ്യത സമ്മതിച്ചാൽ പോലും തിരുനബി(സ്വ)യുടെ ഖാതമിയ്യത്തിന് ഒരു പോറലു മേൽക്കില്ലെന്ന് എഴുതിയിട്ടുണ്ട്. ഖാദിയാനികൾ ഈ ഗ്രന്ഥം അവർക്ക് അനുകൂല തെളിവായി ഉദ്ധരിക്കുന്നുമുണ്ട്. എത്ര അപകടം പിടിച്ച വാക്കുകളാണിത്!


ഖാദിയാനികൾ കാഫിറാണെന്ന് സമർത്ഥിച്ചുകൊണ്ട് ഉസ്താദ് അൽബറാഹീനുൽ ഖത്ഇയ്യ ഫിർറദ്ദി അലൽ ഖാദിയാനിയ്യ എന്ന കിതാബ് രചിച്ചിട്ടുണ്ടല്ലോ. അതേ വാദമുള്ള ദേവ്ബന്ദികളെ എന്തുകൊണ്ടാണ് കുഫ്‌റ് കൊണ്ട് വിധിക്കാത്തത്?


ഇമാം ഇബ്‌നു ഹജരിൽ ഹൈതമി(റ) തുഹ്ഫയിൽ പറഞ്ഞതായി കാണാം: നബി(സ്വ)യുടെ നുബുവ്വത്തിന് ശേഷം ഒരു നബിയുണ്ടാകാമെന്ന് ആരെങ്കിലും സമ്മതിച്ച് കൊടുത്താൽ അവൻ മുർതദ്ദായി പോകും. ഇതനുസരിച്ച്, ദേവ്ബന്ദികൾ അപ്രകാരമാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അവരെ പറ്റി രിദ്ദത്ത് കൊണ്ടും കുഫ്‌റ് കൊണ്ടും വിധിക്കേണ്ടതാണ്. അപ്രകാരം ഉദ്ദേശ്യമില്ലെന്നും മറ്റൊരു പ്രവാചകന്റെ സാധ്യത പോലും ഇല്ലെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുന്നപക്ഷം കുഫ്‌റ് കൊണ്ട് വിധിക്കാവുന്നതുമല്ല. തഹ്ദീറുന്നാസിലെ വരികൾ വളരെ അപകടം പിടിച്ചതാണ്. അത് തള്ളിക്കളയേണ്ടതാണ്. ദുർവ്യാഖ്യാനിച്ച് ഒപ്പിക്കേണ്ടതല്ല. അതേസമയം മറ്റൊരു പ്രവാചകന്റെ സാധ്യതയെപോലും അംഗീകരിക്കുന്നില്ലെങ്കിൽ ഇക്കാരണത്താൽ അവർക്കെതിരെ കുഫ്‌റിന്റെ ഫത്‌വ പുറപ്പെടുവിക്കേണ്ടതുമില്ല. എന്നാൽ ഖാദിയാനികൾ മറ്റൊരു നബി വരുമെന്ന കാര്യം സമ്മതിക്കുന്നുവെന്ന് മാത്രമല്ല, അങ്ങനെയൊരു നബി വന്നിട്ടുണ്ടെന്ന് വാദിക്കുന്നവരുമാണ്. അതിനാൽ അവർ കുഫ്‌റ് കൊണ്ട് വിധിക്കപ്പെടേണ്ടവർ തന്നെയാണ്.


ദേവ്ബന്ദികളെ വെള്ളപൂശാനുള്ള സംഘമായി പ്രവർത്തിക്കുന്നത് തബ്‌ലീഗ് ജമാഅത്തുകാരാണ്. തബ്‌ലീഗുകാർ എന്ന പേരിലാണല്ലോ ഇവിടെ അവരറിയപ്പെടുന്നത്. കേരളത്തിൽ തബ്‌ലീഗ് തലപൊക്കിയപ്പോൾ സമസ്തയുടെ നിലപാട് എന്തായിരുന്നു?


തബ്‌ലീഗ് ജമാഅത്ത് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് 1960-കളിലാണ്. തുടക്കത്തിൽ തന്നെ അതിൽ ചില ദുരൂഹതകളുണ്ടായിരുന്നു. കേരളത്തിലെ അവരുടെ പ്രഥമ അമീറായിരുന്ന കാഞ്ഞാർ മൂസ മൗലവിയോട് ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ(ന.മ) പറഞ്ഞ കാര്യങ്ങൾ സമസ്തയുടെ അറുപതാം വാർഷിക സുവനീറിൽ വ്യക്തമായി കാണാം: അഹമ്മദ് ഹാജിയും കോയട്ടി ഹാജിയും ഖുതുബിയുടെ പരിചയക്കാരാണ്. മറ്റൊരാൾ ആരാണെന്ന് അവിടുന്ന് ചോദിച്ചതിന് തബ്‌ലീഗ് നേതാവ് കാഞ്ഞാർ മൂസ മൗലവിയാണെന്ന് കോയട്ടി ഹാജി പരിചയപ്പെടുത്തി. ഉടനെ ഗൗരവമാർന്ന മുഖഭാവത്തോടെ മൂസ മൗലവിയോടായി, തബ്‌ലീഗോ? നീ എന്തെല്ലാം കിതാബുകൾ ഓതിയിട്ടുണ്ട് എന്ന് മൗലാന ചോദിച്ചു. ഞാൻ കിതാബുകളൊന്നും ഓതിയിട്ടില്ല എന്ന പതിഞ്ഞ സ്വരത്തിൽ മൂസ മൗലവിയുടെ മറുപടി ഖുതുബിയെ രോഷാകുലനാക്കി. കിതാബുകളൊന്നും ഓതാത്ത നീയാണോ ദീനിന്റെ തബ്‌ലീഗ് നടത്തുന്നത്? അതിനെന്താ നിനക്കധികാരം? തബ്‌ലീഗ് അമ്പിയാക്കളുടെ സ്വിഫത്താണ്. ജാഹിലായ നീയാണോ തബ്‌ലീഗുമായി നടക്കുന്നത്? ഇത് ദീനിന്റെ തബ്‌ലീഗല്ല, ശൈത്വാന്റെ തബ്‌ലീഗാണ്. ഇവനോടൊപ്പമാണോ നിങ്ങൾ രണ്ടുപേരും നടക്കുന്നത് എന്ന് ഹാജിമാരോടായി മൂപ്പർ ചോദിച്ചു. ഉടനെ ഞാൻ ഇവരോടൊപ്പം പോകാറില്ല, കോയട്ടി ഹാജി ചിലപ്പോൾ പോകാറുണ്ട്. എന്നെ ഇന്ന് ക്ഷണിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് കൂട്ടി വന്നതാണ് എന്ന് അഹമ്മദ് ഹാജി ഒരുവിധം പറഞ്ഞൊപ്പിച്ചു. അതിനെ സൂക്ഷിക്കണം. എന്തെങ്കിലും പേരുപറഞ്ഞ് പല ശൈത്വാന്മാരും വരും. വിവരമുള്ള ആലിമീങ്ങളോട് ചോദിക്കാതെ അതിലൊന്നും ചെന്ന് പെടരുത് എന്ന അർത്ഥ ഗർഭമായ ഒരു ഉപദേശത്തോടെ അവരെ തിരിച്ചയച്ചു. അതോടെ കോയട്ടി ഹാജി തബ്‌ലീഗ് കൈവെടിയുകയും ചെയ്തു (സമസ്ത: 60-ാം വാർഷിക സ്മരണിക പേ. 102,103).

തബ്‌ലീഗ് ജമാഅത്തിനെ അകക്കണ്ണ് കൊണ്ട് കാണുകയായിരുന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാർ. പിന്നീട് ഖുത്ബി അവർകൾ സമസ്തയിലേക്ക് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സമസ്ത ഇവരുടെ ആശയങ്ങൾ പഠിക്കാൻ ഒരു ഉപസമിതിയെ തിരഞ്ഞെടുത്തതും അവർ സമർപ്പിച്ച വിശദമായ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി തബ്‌ലീഗുകാർ ബിദ്അത്തുകാരാണെന്ന വിധി പുറപ്പെടുവിച്ചതും.


തബ്‌ലീഗുകാരുടെ പുസ്തകങ്ങൾ ഉർദുവിലാണെന്നും എന്നാൽ ഉർദു അറിയാത്തവരാണ് ആ സമിതിയിലുണ്ടായിരുന്നവരെന്നുമാണ് ഇപ്പോൾ അവർ കാര്യമായി പ്രചരിപ്പിക്കുന്നത്. ഭാഷയറിയാതെ, തങ്ങളുടെ ഗ്രന്ഥങ്ങൾ പഠിക്കാതെ തെറ്റായ റിപ്പോർട്ടാണ് സമസ്തക്ക് അവർ കൊടുത്തതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫത്‌വ പുറപ്പെടുവിച്ചതെന്നുമാണ് വാദം. അത് ശരിയാണോ?


സമസ്ത നിയോഗിച്ച സമിതിയിലെ ഒരാൾക്കും ഉർദു അറിയില്ലായിരുന്നുവെന്നാണ് ഇത് കേട്ടാൽ തോന്നിപ്പോവുക. അതൊരിക്കലും ശരിയല്ല. അവരുടെ പുസ്തകങ്ങളിലെ പിഴച്ച ആശയങ്ങൾ കണ്ടെത്തിത്തന്നെയാണ് ആ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. തെറ്റായ വിശ്വാസങ്ങൾ തള്ളിക്കളയുന്നതിന് പകരം ദുർവ്യാഖ്യാനിച്ച് നന്നാക്കാനാണ് തബ്‌ലീഗുകാർ ശ്രമിച്ചത്. അതൊരിക്കലും ശരിയല്ല. മറ്റൊരു കാര്യം കൂടി ഇതിനോട് ചേർത്തു പറയാം. ഇന്ന് ഉർദു അറിയുന്നവർ ധാരാളമില്ലേ. സമസ്ത അന്ന് പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അവരുടെ ഗ്രന്ഥങ്ങളിൽ ഇല്ലെന്ന് ആർക്കെങ്കിലും തെളിയിക്കാനായോ? ഇല്ല. പ്രസ്തുത സമിതി പറഞ്ഞതെല്ലാം അവരിലുണ്ട്. അതിനപ്പുറവും ഉണ്ട്.


സമസ്ത തബ്‌ലീഗിനെതിരെ തീരുമാനമെടുത്തപ്പോൾ ഉസ്താദിന്റെ പ്രിയ ഗുരു നാഥൻ ശൈഖ് ഹസൻ ഹസ്രത്ത് അതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സമസ്തക്ക് പകരം മറ്റൊരു സംഘടനയുണ്ടാക്കിയെന്നും അതിന്റെ പ്രവർത്തകനായി താങ്കളും ഉണ്ടായിരുന്നുവെന്നും ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. എന്താണ് വസ്തവം?


ശൈഖ് ഹസൻ ഹസ്രത്ത് ദീർഘകാലം പഠനം നടത്തിയത് ദേവ്ബന്ദിലായിരുന്നു. ഹുസൈൻ അഹ്‌മദ് മദീനി അടക്കമുള്ളവർ അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്. പക്ഷേ, ഉസ്താദുമാരിൽ നിന്നും ഉണ്ടാകുന്ന തെറ്റിദ്ധാരണാപരമായ വാക്കുകളെ ന്യായീകരിക്കുന്ന രീതിയാണ് അവർ സ്വീകരിച്ചത്. അതിനാൽ സമസ്തയുടെ മേൽ പറഞ്ഞ സുപ്രധാന തീരുമാനത്തിൽ ബഹുമാനപ്പെട്ടവർക്ക് അതൃപ്തി ഉണ്ടായിട്ടുണ്ട്. ‘അഖില’യുടെ രൂപീകരണത്തിന് എന്നെയും ക്ഷണിച്ചിരുന്നു. രൂപീകരണ മീറ്റിംഗിൽ പങ്കെടുത്തതിലപ്പുറം അതിന്റെ പ്രവർത്തകനായോ മറ്റോ ഞാനുണ്ടായിരുന്നില്ല. മാത്രമല്ല, സമസ്തയുണ്ടായിരിക്കേ ഇത്തരമൊരു സംഘനയുടെ ആവശ്യമില്ലെന്നും അത് വിജയിക്കുകയില്ലെന്നുമുള്ള എന്റെ അഭിപ്രായം ഹസ്രത്തിനോട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു പ്രചാരണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. അതിനെല്ലാം അക്കാലത്തേ മറുപടി നൽകിയതുമാണ്.


ശൈഖ് ഹസൻ ഹസ്രത്തിനെ അങ്ങേയറ്റം ഇപ്പോഴും ശൈഖുന ഇഷ്ടം വെക്കുന്നുണ്ടല്ലോ. അദ്ദേഹത്തോട് ദേവ്ബന്ദികളെ കുറിച്ച് എന്തെങ്കിലും സംസാരിച്ചിരുന്നോ?


തീർച്ചയായും. അവർ ഉന്നയിച്ചിട്ടുള്ള പല കാര്യങ്ങളും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. തബ്‌ലീഗിനോട് ഒരിക്കലും അദ്ദേഹത്തിന് യോജിപ്പില്ല. തന്റെ ഉസ്താദുമാരുടെ കാര്യത്തിൽ മാത്രമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. സലഫിസത്തോട് അതിശക്തമായ വിയോജിപ്പുള്ള ഹസ്രത്ത് അവർകളെ തന്റെ ഉസ്താദുമാരിൽ പലരെയും സലഫിസം സ്വാധീനിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഞാനും മർഹൂം എംഎ ഉസ്താദും മറ്റും ശ്രമിച്ചിരുന്നു. കുറഞ്ഞ കാലം കൂടി ഹസ്രത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ആ നിലപാടുകളിൽ നിന്ന് പരസ്യമായി തന്നെ പിന്മാറുന്നത് നമുക്ക് കാണാനും കഴിയുമായിരുന്നു.


ശൈഖ് ഹസൻ ഹസ്രത്തിന്റെ അതേ നിലപാട് സ്വീകരിച്ച് ദേവ്ബന്ദി നേതാക്കളുടെ വാക്കുകൾ നമുക്കും വ്യാഖ്യാനിച്ചു കൂടേ?


പറ്റില്ല. ഒരു ന്യായീകരത്തിനും പഴുതില്ലാത്ത വിധം അവരിലെ ബിദ്അത്ത് വെളിവായിട്ടുണ്ട്. അത് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ് പണ്ഡിത ദൗത്യം. അതു ചെയ്യാതിരുന്നാൽ അതിന്റെ മറവിലൂടെ പുത്തൻവാദം സമൂഹത്തിൽ കയറിപ്പറ്റുന്നത് നിയന്ത്രിക്കാൻ കഴിയാതെവരും.


ശൈഖ് ഹസൻ ഹസ്രത്തടക്കം കേരളത്തിലുള്ള പല പണ്ഡിതരുടെയും ഹദീസ് നിവേദക പരമ്പര നേരത്തെ നാം പറഞ്ഞ ദേവ്ബന്ദികളിലൂടെ കടന്നുപോകുന്നതാണല്ലോ? ഇത്തരം ബിദ്അത്തുകാരിൽ നിന്ന് ഹദീസ് സ്വീകരിക്കാമോ?


മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കെല്ലാം നമ്മുടെ ഗുരുപരമ്പര രേഖപ്പെടുത്തിയ ഫൈളാനുൽ മുസൽസല എന്ന കിതാബ് നൽകാറുണ്ട്. അതിൽ ഇത്തരക്കാരായ ഒരു മുബ്തദിഇനെയും ഞാൻ ഉദ്ധരിച്ചിട്ടില്ല. ഉദ്ധരിക്കേണ്ടതുമില്ല. കാരണം അവർ പുത്തനാശയത്തെ ശക്തിപ്പെടുത്തുന്നവരാണ്. ബിദ്അത്തുകാരിൽ നിന്നും ഹദീസ് സ്വീകരിക്കുന്ന വിഷയത്തിൽ പണ്ഡിതർ ധാരാളം ചർച്ച നടത്തിയിട്ടുണ്ട്. ബിദ്അത്ത് കടത്തിക്കൂട്ടുന്നവരിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്നാണ് പണ്ഡിത നിലപാട്. അതിൽ നാം ഉറച്ച് നിൽക്കുന്നു.


പക്ഷേ, കഴിഞ്ഞുപോയ ചില കേരളീയ പണ്ഡിതർ അവരുടെ ഗുരുപരമ്പര വിശദീകരിക്കുമ്പോൾ അതിൽ ദേവ്ബന്ദികളെ പരാമർശിക്കുന്നുണ്ടല്ലോ?


ശരിയാണ്. കേരളത്തിലെ സമുന്നതരായ ചില പണ്ഡിതന്മാർ അവരുടെ ഗുരുപരമ്പരകൾ പറയുമ്പോൾ അതിൽ ദേവ്ബന്ദികളെയും പരാമർശിക്കാറുണ്ട്. അതോടൊപ്പം ഈ പണ്ഡിതന്മാരെല്ലാം തബ്‌ലീഗിനെതിരെയുള്ള സമസ്തയുടെ തീരുമാനം നൂറു ശതമാനവും അംഗീകരിക്കുന്നവരുമായിരുന്നു. അപ്പോൾ അവരിൽ നിന്നും ഇത് സംഭവിച്ചതിന് രണ്ട് സാധ്യതകളുണ്ട്. ഒന്ന്, അവർ ഉദ്ധരിച്ചിട്ടുള്ള ഗുരുനാഥർക്ക് ബിദ്അത്തിന്റെ ആശയമുണ്ടെന്ന് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. രണ്ട്, ഒരു ചരിത്രം എന്ന നിലക്ക് മാത്രം പരമ്പര രേഖപ്പെടുത്തി. ഉദാഹരണത്തിന് സകരിയ്യാ കന്ഥലവിയെ എടുക്കാം. അദ്ദേഹത്തിന് സലഫിസം ബാധിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. എന്നാൽ പലരും അതിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതല്ലേ വാസ്തവം. അതുകൊണ്ട് അക്കാര്യം ശ്രദ്ധയിൽപെടാത്തവർ ഉസ്താദെന്ന നിലയിൽ പരമ്പരയിൽ അത്തരക്കാരെ ഉൾപ്പെടുത്തി പറഞ്ഞിട്ടുണ്ടാകും. ഇത്തരം കാര്യങ്ങളൊന്നും ചൂണ്ടിക്കാണിച്ച് ദേവ്ബന്ദികൾ നല്ല വിശ്വാസക്കാരായിരുന്നു എന്ന് തെളിയിക്കാനാവില്ല. ഏതായാലും ഇത്തരം മുബ്തദിഉകളെ ആരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടെങ്കിൽ അതൊരു പുണ്യകർമമായോ പ്രോത്സാഹിപ്പിക്കേണ്ടതായോ മനസ്സിലാക്കേണ്ടതില്ല.


ശൈഖുന ഞങ്ങൾക്ക് കൈമാറിയ ഫൈളാനുൽ മുസൽസലയിൽ അബുൽഫൈള് മുഹമ്മദ് യാസീൻ അൽഫാദാനീ മക്ക വഴിയുള്ള ഹദീസിന്റെയും മറ്റും സനദുകളാണല്ലോ കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്? എന്താണ് അതിന് കാരണം?


1974-ൽ സയ്യിദ് അവേലത്ത് തങ്ങളോടൊപ്പം കപ്പലിൽ ഹജ്ജിന് പോകാൻ എനിക്ക് അവസരമുണ്ടായി. ആ യാത്രയിൽ ഒരു മാസത്തിലധികം മക്കയിൽ തന്നെയായിരുന്നു താമസം. മസ്ജിദുൽ ഹറാമിൽ ബാബുൽ ഉംറയുടെ സമീപത്ത് വെച്ച് അന്ന് ഇമാം നവവി(റ)യുടെ ഈളാഹ് എന്ന കിതാബ് ഞാൻ ദർസ് നടത്തിയിരുന്നു. പ്രസ്തുത കാലയളവിലാണ് പ്രമുഖ പണ്ഡിതനും മുസ്‌നിദുദ്ദുൻയാ എന്ന് ബഹുമാനപൂർവം ലോകപണ്ഡിതർ വിളിച്ചാദരിക്കുന്നയാളുമായ ശൈഖ് അബുൽ ഫൈള് മുഹമ്മദ് യാസീൻ അൽഫാദാനി മക്കയുടെ ശിഷ്യത്വം സ്വീകരിച്ചത്. അദ്ദേഹത്തിൽ നിന്നും അഹ്‌ലുസ്സുന്നയുടെ തനതായ ആദർശങ്ങൾ ഉൾകൊണ്ടു കൊണ്ട് ജീവിച്ച മഹാപണ്ഡിതർ മാത്രമുള്ള ഗുരുപരമ്പര ലഭിച്ചു. അൽഹംദുലില്ലാഹ്! ആ സനദാണ് നിങ്ങൾക്ക് മർകസിൽ നിന്നു ഞാൻ നൽകുന്നത്.


അല്ലാമ ഖുത്ബി മൗലിദ് വിരോധിയായിരുന്നെന്നും കേരളത്തിൽ മൗലിദ്, ഉറൂസ്, ഖബർ കെട്ടിപ്പൊക്കൽ തുടങ്ങിയ ശിയാഇസമാണ് സമസ്തക്കാർ പഠിപ്പിക്കുന്നതെന്നും യഥാർത്ഥ മഖ്ദൂമീ സരണിയിൽ ഞങ്ങളാണുള്ളതെന്നും ദേവ്ബന്ദികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് പ്രതികരണം?


ആർക്കും എന്തും എഴുതാം, പറയാം. പക്ഷേ, തെളിവുകൾ വേണം. അല്ലാമ ഖുത്ബി(റ) മൗലിദ് നടത്തിയതിന് അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഇന്നും ജീവിച്ചിരിക്കുന്ന സാക്ഷികളാണ്. കേരളത്തിൽ അഹ്‌ലുസ്സുന്നയുടെ തനതായ രൂപമാണ് സമസ്ത പ്രചരിപ്പിക്കുന്നത്. അത് നമുക്ക് പകർന്നുതന്നതിൽ മഖ്ദൂമുമാരുടെ പങ്ക് വളരെ വലുതാണ്. മഖ്ദൂമുമാരിൽ നിന്ന് നമുക്ക് കിട്ടിയ അമൂല്യ നിധികളാണ് മൻഖൂസ് മൗലിദും ഫത്ഹുൽ മുഈനുമെല്ലാം. മഹാൻമാരുടെ പേരിൽ നേർച്ചയാക്കാനും അവരുടെ ഖബർ കെട്ടിപ്പൊക്കാനും മറ്റും പഠിപ്പിച്ചതും അവയെല്ലാം പുണ്യകർമമാണെന്ന് നമുക്ക് മനസ്സിലാക്കിത്തന്നതും ഫത്ഹുൽ മുഈനാണ്. മൗലിദും ഇത്തരം കാര്യങ്ങളുമാണ് ശിയാഇസമെങ്കിൽ അത് മഖ്ദൂമുമാർ പഠിപ്പിച്ചതാണ്. ശിയാഇസം എന്നത് മറ്റൊന്നാണ്. അതിനെ സുന്നികൾ ചെയ്യുന്ന പുണ്യകരമായ ആചാരങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഉള്ളിലൊളിപ്പിച്ച ബിദ്അത്തിനെ മഖ്ദൂമുമാരുടെ പേര് പറഞ്ഞ് മിനുക്കിയെടുക്കാനുള്ള ശ്രമം ഇവിടെ നടക്കാൻ പോകുന്നില്ല.


സമസ്ത 1964-ൽ തബ്‌ലീഗിനെതിരെ തീരുമാനമെടുത്ത ശേഷവും പ്രമുഖരായ പലരും ഉപരി പഠനത്തിനായി ദേവ്ബന്ദിലേക്ക് പോയിട്ടുണ്ടല്ലോ. ആ പണ്ഡിതർ സമസ്തയുടെ തീരുമാനം അംഗീകരിച്ചില്ലെന്നല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്?


അല്ല. നമ്മൾ ഇന്നീ കാര്യം ചർച്ച ചെയ്യുമ്പോൾ ആ കാലഘട്ടത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ഇന്നത്തെപ്പോലെ സെക്കന്റുകൾ കൊണ്ട് വിവരങ്ങൾ പ്രചരിക്കുന്ന കാലമായിരുന്നില്ല അത്. അതിനാൽ ഇന്നത്തെ പോലെയുള്ള സംവിധാനങ്ങളില്ലാത്തതിനാലോ എംഎ ബിരുദം വലിയൊരു സംഗതിയാണെന്ന തെറ്റായ സന്ദേശം പ്രചരിച്ചതിനാലോ അവരെ കുറിച്ച് കൃത്യമായി പഠിക്കണമെന്ന താൽപര്യത്താലോ ഒക്കെയായിരുന്നു അവിടെ ഉപരി പഠനത്തിനായി പലരും പോയിരുന്നത്. അവിടെ എത്തിയ ശേഷം ദേവ്ബന്ദിലെ ബിദഇസം അവർക്കെല്ലാം നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. മർഹൂം ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരും മർഹൂം ചിത്താരി ഹംസ മുസ്‌ലിയാരും മറ്റും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും അവരുടെ ശിഷ്യന്മാർക്ക് പകർന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടുതന്നെ അവരാരും അവരുടെ ശിഷ്യന്മാരെ പിന്നീട് അങ്ങോട്ടേക്ക് അയച്ചതുമില്ല.


ദേവ്ബന്ദികൾ ഉന്നയിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു കാര്യം മർകസിന് ശില പാകിയ സയ്യിദ് മുഹമ്മദ് അലവി മാലികി ദേവ്ബന്ദീ അകാബിറുകളുടെ ശിഷ്യത്വം സീകരിച്ചിരുന്നെന്നും മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ അവരെ വാനോളം പുകഴ്ത്തിയിട്ടുണ്ടെന്നുമാണ്. ഇതിനെ കുറിച്ച്?


സയ്യിദ് മുഹമ്മദ് മാലികി അവർകൾ അവിടെയുള്ളവർ വലിയ മുഹദ്ദിസുകളാണെന്ന് തെറ്റിദ്ധരിച്ച് ദേവ്ബന്ദിലെത്തുകയും തന്റെ ഗ്രന്ഥങ്ങളിൽ അവരെ പ്രശംസിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥങ്ങൾ മുഴുവനും അഹ്‌ലുസ്സുന്നക്ക് ശക്തി പകരുന്നതും ദേവ്ബന്ദികളുടെ വിശ്വാസങ്ങൾക്ക് കടക വിരുദ്ധവുമാണ്. അദ്ദേഹത്തിന്റെ ലോകപ്രസിദ്ധ ഗ്രന്ഥമായ മഫാഹീം യജിബു അൻ തുസഹ്ഹ എന്നതിന് ദേവ്ബന്ദികൾക്ക് ഖണ്ഡനം എഴുതേണ്ടി വന്നതും വസ്തുതയാണ്. അതിനാൽ തന്നെ അഖീദപരമായി ദേവ്ബന്ദിസം ഒരിക്കലും ബഹുമാനപ്പെട്ടവരെ സ്വാധീനിച്ചിട്ടില്ല എന്ന് വ്യക്തം. ദേവ്ബന്ദികൾ മറച്ചുവെക്കുന്ന ഒരു ഭാഗം കൂടിയുണ്ട്. ബഹുമാനപ്പെട്ടവർ അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ)യുടെ മകനും മഹാ പണ്ഡിതനുമായിരുന്ന………..യിൽ നിന്നും ഹദീസ് സ്വീകരിക്കുകയും തന്റെ ഗുരുപരമ്പരകളിൽ അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഹാനുമായി ബന്ധം സ്ഥാപിച്ച ശേഷം ഇക്കാര്യങ്ങളെല്ലാം ഞാൻ ഉണർത്തിയിരുന്നു. ദേവ്ബന്ദികളുടെ സലഫീ ബാധയെ കുറിച്ചും തെര്യപ്പെടുത്തി. തിരുനബി(സ്വ)യിൽ നിന്നു സ്വപ്ന ദർശനത്തിലൂടെ സമ്മതം ലഭിച്ച് എസ്‌വൈഎസിന്റെ ഗോൾഡൻ ജൂബിലിയിൽ പങ്കെടുക്കാനാണല്ലോ മാലികി അവസാനമായി കേരളത്തിൽ വരുന്നത്. അന്ന് മടങ്ങുമ്പോൾ ബറേൽവി ശരീഫിലേക്ക് പോവുകയും അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ)യുടെ മഖാമിന് പുറത്ത് വളരെ ബഹുമാനദരവുകളോടെ ഏറെ നേരം സിയാറത്ത് നടത്തുകയും ചെയ്തു. ഞാൻ ഇവിടെയുള്ള കാര്യം ദേവ്ബന്ദികളെ അറിയിക്കരുതെന്ന് ഖാദിമുകൾക്ക് നിർദേശവും നൽകി. മുംബൈയിലുള്ള റസാ അക്കാദമി സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിലും സംബന്ധിച്ച ശേഷമാണ് മഹാൻ മടങ്ങിയത്. ശൈഖവർകളുടെ അവസാന കാലമായപ്പോഴേക്കും ദേവ്ബന്ദികളുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കിയിരുന്നു. അദ്ദേഹത്തെ മറയാക്കി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായിരിക്കും തബ്‌ലീഗുകാർ ഇതെല്ലാം മറച്ചു പിടിക്കുന്നത്.


ദേവ്ബന്ദികൾ മുബ്തദിഉകളാണെന്ന് നാം ശക്തമായി പറയുമ്പോഴും അൻവർ ശാഹ് കശ്മീരിയുടെ ഫൈളുൽബാരിയും അൽഅർഫുശ്ശദീയും ഖലീൽ അഹ്‌മദ് അമ്പേട്ടവി (സഹാറൻപൂരി)യുടെ ബദ്‌ലുൽ മജ്ഹൂദും സകരിയ്യാ കാന്ദലവിയുടെ ഔജസുൽ മസാലികും അഹ്‌ലേ ഹദീസുകാരുടെ തുഹ്ഫതുൽ അഹ്‌വദീ, ഔനുൽ മഅ്ബൂദ്, മിർആതുൽ മഫാതീഹ്, അർറഹീഖുൽ മഖ്തൂം തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം പല വിദ്യാർത്ഥികളും ഉപയോഗപ്പെടുത്തുന്നതായി കാണുന്നുണ്ടല്ലോ.


അങ്ങനെയുണ്ടെങ്കിൽ ഉസ്താദുമാരാണ് അവരെ ഉണർത്തേണ്ടത്. നിരൂപണ പഠനങ്ങൾക്ക് വേണ്ടി അവ ഉപയോഗപ്പെടുത്താമെന്നല്ലാതെ ആശയ പഠനത്തിന് വേണ്ടി അവയെ ആശ്രയിക്കാവതല്ല. അഹ്‌ലുസ്സുന്നയുടെ നിലപാടുകൾക്ക് വിരുദ്ധമായ പലതും അവയിൽ കുത്തിക്കുറിച്ചിട്ടുണ്ട്. സകരിയ്യാ കാന്ദലവിയടക്കം ഈ പറഞ്ഞവരെല്ലാം സലഫിസത്തിന്റെ പ്രചാരകരായിരുന്നു. അതിനാൽ തന്നെ പരസ്യമായോ വരികൾക്കിടയിലൂടെയോ സലഫിസം കടത്തിക്കൂട്ടിയവരാണിവർ. ഇത്തരം സംഗതികളെ കുറിച്ചൊന്നും ധാരണയില്ലാതെ അവ സ്വീകരിക്കുന്നത് വലിയ അപകടത്തിൽ കൊണ്ടെത്തിക്കും. സുസമ്മതരായ അഹ്‌ലുസ്സുന്നയുടെ പണ്ഡിതരുടെ രചനകൾ ഇന്ന് സുലഭമാണ്. അധിക വായനക്കും പഠനത്തിനും അവ മാത്രമായിരിക്കണം വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തേണ്ടത്.


അവസാനമായി ശൈഖുനക്ക് എന്താണ് പറയാനുള്ളത്?

ദീർഘ നേരം നമ്മൾ സംസാരിച്ചതിന്റെ ആകെത്തുക ഇതാണ്; അഹ്‌ലുസ്സുന്നയുടെ വഴി സുതാര്യമാണ്. അതാണ് നമ്മുടെ ഗുരുനാഥന്മാർ കാണിച്ചു തന്നിട്ടുള്ളത്. അതാണ് വിജയത്തിന്റെ വഴി എന്ന് ഉറച്ച് വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണം. ഊഹങ്ങളും തെറ്റിദ്ധാരണകളും പരത്തി നമ്മിലേക്ക് ദേവ്ബന്ദിസം കുത്തിവെക്കാനുള്ള കുതന്ത്രങ്ങൾ ഓൺലൈനിലൂടെയും മറ്റും ആസൂത്രിതമായി നടക്കുന്നുണ്ട്. അതിനാൽ കരുതലോടെ മാത്രമായിരിക്കണം നാം മുന്നോട്ടു പോകേണ്ടത്. മറ്റു ബിദഈ കക്ഷികൾക്കും വ്യാജ ത്വരീഖത്തുകാർക്കുമെതിരെയും ഇതേ ജാഗ്രത അനിവാര്യമാണ്. പൂർവികർക്ക് മനസ്സിലാകാത്ത പലതും നമുക്ക് മനസ്സിലാകുന്നുണ്ടെന്ന് തോന്നിത്തുടങ്ങുന്നത് തന്നെ നമ്മുടെ വഴിപിഴക്കലിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കണം. ബിദ്അത്തുകൾക്കെതിരെ ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ ഈമാൻ തന്നെ നഷ്ടപ്പെടും. അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ.


കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ/

അബ്ദുറശീദ് സഖാഫി മേലാറ്റൂർ,

ഇസ്മാഈൽ അംജദി മഹാരാഷ്ട്ര

സുന്നി വോയിസ്:-

https://sunnivoice.net/%E0%B4%A4%E0%B4%AC%E0%B5%8D%E2%80%8C%E0%B4%B2%E0%B5%80%E0%B4%97%E0%B5%8D-%E0%B4%9C%E0%B4%AE%E0%B4%BE%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AC%E0%B4%A4%E0%B4%A6%E0%B4%BF/

ദിക്ർ-ശൈഖുന ഏ പി ഉസ്താദ് ഇജാസത്ത് നൽകുന്നു

 *ദിക്ർ-ശൈഖുന ഏ പി ഉസ്താദ് ഇജാസത്ത് നൽകുന്നു*

👇👇👇👁️👁️👁️

https://youtu.be/nxh0zysYauU

പ്രമാണം:-വഹാബിസം പ്രാമാണികമായി മൂക്ക് കുത്തി വീഴുന്നു❗

 *പ്രമാണം:-വഹാബിസം പ്രാമാണികമായി മൂക്ക് കുത്തി വീഴുന്നു...❗*

👇👇👇👁️👁️👁️

✍️ ഇത് എട്ടാമത്തെ പ്രാവശ്യമാണാ മൗലവി വിളിക്കുന്നത്.നേരിൽ കാണണമത്രെ... ഒറ്റക്കല്ല, പരിവാരങ്ങൾ സഹിതം... പല തിരക്കുകൾ മൂലം പല ഡെയ്റ്റുകൾ മാറിയെങ്കിലും ഇന്നലെ ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രണ്ട് സഹായികളുമായി അദ്ധേഹമെന്നെ കാണാൻ വന്നു.അൽബാനിയുടെ കുറേ പൊത്തകവും പൊക്കിപ്പിടിച്ചായിരുന്നു മൂപ്പരുടെ മാസ് എൻട്രി...

         എന്തിനാണ് മൂപ്പര് വന്നതെന്ന് മാത്രം ,വിഷയത്തിലേക്ക് കടക്കുംവരെ എനിക്ക് മനസിലായില്ല. കയറി വന്ന് രണ്ട് മിനിറ്റായപ്പോൾ മനസിലായി- വിഷയം നബിദിനമാണെന്ന്...

        നബിദിനം എന്നൊരു ദിനം ഇല്ലെന്നായി മൂപ്പര്... ആയിക്കോട്ടെ എന്ന് ഞാൻ... അത് പറ്റില്ല മറുപടി വേണമെന്ന് മൗലവി... നബിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് മൗലവി... ജനിച്ചതാണോ അതോ ആകാശത്ത് നിന്ന് അവതരിച്ചതാണോ...?. അത് ജനിച്ചതാണ്. നബി ജനിച്ച ദിനത്തിനാണ് നബിദിനമെന്ന് പറയുന്നത്... ഇനിയെന്താണ് വിഷയം... ജനന ദിവസത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്... എനിക്ക് അഭിപ്രായ വ്യത്യാസമില്ല. ഇനി ,ആർക്കെങ്കിലും ഭിന്ന അഭിപ്രായമുണ്ടെന്ന് കരുതിയാൽ തന്നെ- അതിനെന്താണ് പ്രശ്നം... ചരിത്രമാകുമ്പോൾ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നു കരുതി അങ്ങിനെ ഒരു ദിനം ഇല്ലാ എന്ന് കിട്ടില്ലല്ലോ...?...

              അതൊക്കെപ്പോട്ടെ... നബിദിനാഘോഷത്തിന് പ്രമാണമുണ്ടോ... നബിദിനമാഘോഷിക്കണമെന്ന് ആയത്തുണ്ടോ... ഹദീസുണ്ടോ... നബി പൂർത്തിയാക്കിയ മതം നബി കാണിച്ചു തന്നത് മാത്രമല്ലേ.... .... ... മൗലവി വിറച്ച് കയറുകയാണ്- ശ്വാസം പോലും വിടാതെ....

           അല്ല മൗലവീ... ഇസ്ലാമിക പ്രമാണമെന്ന് പറഞ്ഞാൽ ഏതാണത് ...?. അത് തീരുമാനമായാലല്ലേ എനിക്ക് പ്രമാണം നിരത്തി- സ്ഥാപിക്കാനാകൂ...

       അ ... അത് പിന്നെ... 4 പ്രമാണം.... 1 ,ഖുർആൻ 2, സുന്നത്ത് 3 ,ഇജ്മാഅ 4 ,ഖിയാസ്... ഈ നാലുമാണ് മത പ്രമാണം...

          ഇസ്ലാമിക പ്രമാണം നാലാണെന്ന് ഖുർആനിലെ ഏതായത്തിൽ...?.ഏത് ഹദീസിൽ...?.ബുഖാരി.... മുസ്ലിം... നബിദിനാഘോഷത്തിന് നിങ്ങൾ തെളിവ് ആഗ്രഹിച്ച അതേ രൂപത്തിലല്ല- അതിലും കരുത്തോടെ ആയത്തും ഹദീസും ,നേർക്കു നേർ തരൂ...

          നിമിഷങ്ങൾ ഇഴഞ്ഞ് നീങ്ങി... മൗലവി നിന്ന് വിയർക്കാൻ തുടങ്ങി... കൂടെ വന്ന സഹായികൾ മൗലവിയെത്തന്നെ നോക്കിയിരുന്നു. ഞാൻ അമാനി മൗലവിയുടെ വഹാബിപ്പരിഭാഷയെടുത്ത് മൗലവിയുടെ കയ്യിൽ കൊടുത്തു.തുറന്ന് വായിക്ക്... ഏത് സൂറത്തിൽ... ഏത് ആയത്തിൽ... പറയൂ മൗലവീ... താങ്കൾ പറഞ്ഞ ചതുർ പ്രമാണങ്ങൾ ,'' നേർക്ക് നേരെ'' സ്ഥിരപ്പെട്ടെങ്കിലല്ലേ അത് ഉപയോഗിച്ച് പ്രാമാണികമായി നബിദിനാഘോഷം സ്ഥിരപ്പെടുത്താനാകൂ... ഞങ്ങൾ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു പ്രശ്നമേയല്ല. ''ഇസ്ലാമികമായ രീതികൾ'' ഞങ്ങൾക്ക് ധാരാളം... പക്ഷേ , നിങ്ങൾ വഹാബികളെ സംബന്ധിച്ചിടത്തോളം ഇത് പ്രശ്നം തന്നെയാണ്...നിങ്ങൾക്ക് ഇസ്ലാമിക രീതിയല്ലല്ലോ- യുക്തിവാദം കൂട്ടിക്കലർത്തിയ വഹാബീ രീതിയല്ലേ...?...

             ഉത്തരം മുട്ടിയ മൗലവിയുടെ ചർച്ച പെട്ടെന്ന് തീരുമാനമായി... പിന്നെ വരാമെന്നും പറഞ്ഞ്- അടുത്തിരുന്ന സാനിട്ടൈസറും വാരിത്തൂത്ത് ,ആ സാധു തടി എടുത്തു... കൂടെ വന്നവർ ഏതാണ്ട് രണ്ടര മണിക്കൂറോളമിരുന്ന് കാര്യങ്ങൾ വിശദമായി പഠിച്ചാണ് സ്ഥലം വിട്ടത്. യഥാർത്ഥ ഇസ്ലാം എന്ന് പറഞ്ഞാൽ വഹാബിസമാണെന്ന് ധരിച്ച്  മറുകണ്ടം ചാടിയതാണത്രെ സാധുക്കൾ...സമസ്തയാണ് മതമെന്നും മഖ്ബറകളാണ് ആരാധ്യരെന്നും മാലകളാണ് പ്രമാണമെന്നും ഖബറുകൾക്കാണ് സുജൂദെന്നും കൈമടക്കാണ് മുദ്രാവാക്യമെന്നും തീറ്റയാണ് ഹോബിയെന്നും  ഈ സാധുക്കളെ പറഞ്ഞ് പറ്റിക്കാൻ ഒരുപ്പുമില്ലാത്ത വഹാബീ വർഗം... കൂട്ടത്തിലൊരാളുടെ മകളുടെ കഴിഞ്ഞയാഴ്ചത്തെ കല്യാണത്തിന് രണ്ടായിരത്തിൻ്റെ , ''ചിപ്പുള്ള'' പെടക്കണ മൂന്ന്  നോട്ടും കൈമടക്ക് വാങ്ങി , മൂക്കു മുട്ടെ തിന്നതും പോരാഞ്ഞിട്ട് ,വീട്ടിലേക്ക് പൊതിയും കെട്ടി യാത്രയായ മൗലവിയുടെ ചരിതം ആരുടെയൊക്കെയോ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുന്നതായിരുന്നു...

*ഖുദ്സി*

16-11-2020

വഹാബികളുടെ നേതാക്കൾ പാശ്ചാത്യ ഏജന്റെന്ന് വഹാബീകൾ❗

 *വഹാബികളുടെ നവോത്ഥാന നായകൻ ജമാലുദ്ധീൻ അഫ്ഗാനി പാശ്ചാത്യ ഏജന്റെന്ന് വഹാബീകൾ...❗*

👇👇👇👁👁👁

https://youtu.be/dJ-A_5fdo8k

✍️ ഇസ്ലാമിക സംസ്കാരം മുസ്ലിം രാജ്യങ്ങളിൽ നിന്ന് നശിപ്പിക്കാനും പാശ്ചാത്യ സംസ്കാരം പകരം തിരുകിക്കയറ്റാനും പാശ്ചാത്യർ നിയോഗിച്ച ജമാലുദ്ധീൻ അഫ്ഗാനിയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ നവോത്ഥാന നായകൻ...സർവ്വ മത സത്യവാദി, സ്വർഗത്തിൽ പോകണമെങ്കിൽ മുസ്ലിമാകണമെന്നില്ല,നിസ്കാരം നോമ്പ് ഹജ്ജ് തുടങ്ങിയ പുണ്യകർമ്മങ്ങൾ ചെയ്യാറില്ല, മദ്യപാനി ആയിരുന്നു...തുടങ്ങിയ ഒരുപാട് വിശേഷണങ്ങളുമായി പാശ്ചാത്യ നവോത്ഥാനം നടത്താനിറങ്ങിയ അഫ്ഗാനിയെ ഇസ്ലാമിക നവോത്ഥാന നായകനായി അവരോധിച്ച് പാശ്ചാത്യസം വളർത്താനിറങ്ങിയിരിക്കുകയാണ് വഹാബികൾ... കൂട്ട് ഖുർആനും ഹദീസും തന്നെ...വിശദീകരണവും വ്യാഖ്യാനവും ജമാലുദ്ധീൻ അഫ്ഗാനിയെപ്പോലുള്ളവരിൽ നിന്നാണെന്ന് മാത്രം.നിലവിലുള്ള മുസ്ലിംകളെ ഖുർആനും ഹദീസും വളച്ചൊടിച്ച് മുശ്രിക്കാക്കുക എന്നതാണ് ആദ്യ സ്റ്റെപ്പ്...തന്ത്രം മെനഞ്ഞത് പടിഞ്ഞാറൻ സായ്പ്പും...!...അതിനായി പ്രാർത്ഥന ദുആ തുടങ്ങിയവക്കെല്ലാം സ്വന്തമായ നിർവചനങ്ങൾ തട്ടിക്കൂട്ടി...തൗഹീദിന് പുതിയ ചേരുവകൾ ചേർത്തു.മുസ്ലിംകളെ ആദർശപരമായി തമ്മിലടിപ്പിച്ചു.പടിഞ്ഞാറൻ  വിത്ത് പടർന്നു പന്തലിക്കുന്നത് സ്വപ്നം കണ്ടിരുന്ന സായ്പ്പിന്റെ സ്വപ്നം പൂവണിഞ്ഞു.പടച്ചോന്റെ വിശാലമായ സ്വർഗം വഹാബികൾ ഏറ്റെടുക്കുകയും വഹാബീ ശുദ്ധികലശം നടത്തി ഇവരല്ലാത്തവരെ പുറത്താക്കുകയും ചെയ്തതോടെ സംഗതി ശുഭം...സമാന്തര ഇസ്ലാമിനെ അഫ്ഗാനിയിലൂടെ അവരോധിച്ച സായ്പ്പിനും വഹാബിസത്തിന്റെ വലയിൽ പെട്ടുപോയ സാധാരണക്കാർക്കും പെരുത്ത് സന്തോഷം...❗ ഒരു നൂറ്റാണ്ടാകുന്നതിനു മുമ്പ് തന്നെ അഫ്ഗാനിയും മറ്റും ഓതിക്കൊടുത്ത അതേ ആശയം പരസ്പരം പ്രയോഗിച്ച് എട്ടായി വഹാബികൾ പൊട്ടിയപ്പോളാണ് പലർക്കും പലതും മനസിലായത്...വഹാബീ നവോത്ഥാന നായകർ ശിയാക്കളാണെന്ന് വിളിച്ച് പറഞ്ഞ് ,കേരളാ വഹാബീ നേതാവ് സകരിയ്യ സ്വലാഹി... അവർ പാശ്ചാത്യ ഏജൻ്റുമാരാണെന്ന് വിളിച്ചു പറഞ്ഞ് വഹാബീ നേതാവ് സുല്ലമി മൗലവി... ഇനിയും എന്തൊക്കെ പുറത്തു വരാനിരിക്കുന്നു...പക്ഷേ ,സത്യം സ്വന്തം നേതാക്കൾ വിളിച്ച് പറഞ്ഞിട്ടും ,ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം പാശ്ചാത്യ-ശിയാ-വഹാബീ കുരുക്കിൽ പെട്ടുപോയ ചില പാവങ്ങൾ...❗

*ഖുദ്സി*

18-11-2020











Tuesday, 17 November 2020

വഹാബിയാക്കുന്ന മാന്ത്രികക്കൂടാരമാണ് സുഡാപ്പിസം

 #സുന്നിയായി_കയറി_വഹാബിയായി_പുറത്തിറങ്ങുന്ന_മാന്ത്രിക_കൂടാരമാണ്_സുഡാപ്പിസം


*എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും രാജി വെച്ച ടികെ കുഞ്ഞമ്മദ് ഫൈസി പേരാമ്പ്ര എഴുതുന്നു...*


1987ല്‍ ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരം ഏറ്റെടുത്തതു മുതല്‍ നാദാപുരം ഉള്‍പ്പെടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇരകള്‍ മുസ്‌ലിംകളും അക്രമികള്‍ സി.പി.എമ്മുകാരുമായിരുന്നു. മുസ്‌ലിംകള്‍ക്ക് ജീവഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചതോടൊപ്പം അവര്‍ അരക്ഷിതാവസ്ഥയിലുമായി. ഇതിന്റെ പ്രധാന കാരണം പൊലിസിന്റെ സപ്പോര്‍ട്ട് ഭരിക്കുന്ന സി.പി.എമ്മുകാര്‍ക്കായിരുന്നു.


ഇതില്‍ അസ്വസ്ഥരായ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മേഖലയിലെ മുസ്‌ലിം ചെറുപ്പക്കാരെ വടകരക്കാരനായ ഒരു വ്യക്തി സംഘടിപ്പിച്ചു. ഒരു വര്‍ഷത്തിലധികം ഓരോ പ്രദേശത്തും യൂനിറ്റുകള്‍ ഉണ്ടാക്കി ചെറുപ്പക്കാര്‍ക്ക് കളരി അഭ്യാസങ്ങള്‍ പഠിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവുന്നതിനിടയിലും മേഖലയിലെ ലീഗ് നേതൃത്വം ഇവരെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല.


ഇന്ത്യയില്‍ ഹുകൂമത്തെ ഇലാഹി (ഇസ്‌ലാമിക ഭരണകൂടം) സ്ഥാപിക്കണമെന്നും താഗൂത്തി ഭരണം (ജനാധിപത്യ ഭരണം) മുസ്‌ലിംകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള മൗദൂദി ആശയം ഉള്‍ക്കൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സിമി തങ്ങളുടെ മാതൃസംഘടനക്ക് അവരുടെ ആശയങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങളില്ലെന്ന അഭിപ്രായത്തില്‍ ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കി സമൂഹത്തില്‍ വര്‍ഗീയത കുത്തിനിറച്ച കാലം. ഇതിനെതിരെ ‘ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍’ എന്ന ബദല്‍ മുദ്രാവാക്യവുമായി സംഘ്പരിവാറും രംഗത്തുവന്നു.


അടിയന്തരാവസ്ഥ കാലത്തെ നിരോധനത്തിനു ശേഷം ജമാഅത്തെ ഇസ്‌ലാമി ഒതുങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ലീഗ് നേതൃത്വത്തിന്റെ പിന്തുണ കിട്ടാത്തതിനാല്‍ മേല്‍ സംഘത്തിന്റെ നേതാവായ വടകരക്കാരന്‍ കോഴിക്കോട്ടെ യൂത്ത് സെന്ററിലെത്തി പഴയ സിമി നേതാക്കളെ കണ്ടു സഹായമഭ്യര്‍ഥിച്ചു.

പിന്നീടവര്‍ വടകരയില്‍ മീറ്റിങുകളും ചര്‍ച്ചകളും നടത്തി. കൗശലക്കാരായ മുന്‍ സിമി നേതാക്കള്‍ അണികളെ വശത്താക്കി സ്ഥാപക നേതാവിനെ പുറത്താക്കി. എന്‍.ഡി.എഫ് (നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സ്) എന്ന പേരില്‍ പുതിയൊരു സംഘടന വില്യാപ്പള്ളിക്കടുത്ത മയ്യന്നൂരില്‍ നിന്നാരംഭിക്കുകയായിരുന്നു. രഹസ്യമായി പ്രവര്‍ത്തനം തുടങ്ങിയ എന്‍.ഡി.എഫ് കോഴിക്കോട് ജില്ലയിലെ മറ്റു ഭാഗങ്ങളിലും മലബാറിലും പെട്ടെന്ന് തന്നെ വ്യാപിച്ചു.

പ്രധാന കാരണം മൗലിദും റാത്തീബും മാലയും ഓതിയിരുന്ന മന്ത്രവും ഉറുക്കും എഴുത്തീരുമൊക്കെ ചികിത്സയായി നടത്തിയിരുന്ന മുതിര്‍ന്ന സുന്നി പണ്ഡിതനും നേതൃത്വത്തിലുണ്ടായിരുന്നത് കൊണ്ടാണ്. നേരത്തെ പറഞ്ഞ ജമാഅത്ത് ആശയക്കാരായ സിമിക്കാര്‍ അവരുടെ ആശയങ്ങള്‍ ഗോപ്യമാക്കി വച്ചു. നിങ്ങള്‍ക്ക് സുന്നിയോ മുജാഹിദോ ജമാഅത്തോ ആകാം, ലീഗ് ഉള്‍പ്പെടെ ബി.ജെ.പിയല്ലാത്ത ഏത് പാര്‍ട്ടിയിലും വിശ്വസിക്കാം, പ്രവര്‍ത്തിക്കാം. മുസ്‌ലിം സമുദായത്തിനു നേരെ വരുന്ന അക്രമങ്ങള്‍ തടയുക എന്നത് മാത്രമാണ് ലക്ഷ്യം.


നമ്മള്‍ എന്നാണോ രാഷ്ട്രീയ പാര്‍ട്ടിയാകുന്നത് അന്ന് നമ്മള്‍ ഉണ്ടാവില്ല എന്നൊക്കെയായിരുന്നു അന്ന് അണികളെ പറഞ്ഞു വിശ്വസിപ്പിച്ചത്. തുടക്കത്തില്‍ തവസ്സുല്‍ ചെയ്യുന്ന പ്രാര്‍ഥനകള്‍ കൊണ്ട് തുടങ്ങിയും സ്വലാത്ത് കൊണ്ട് അവസാനിപ്പിച്ചുമായിരുന്നു മീറ്റിങുകള്‍. പില്‍ക്കാലത്ത് തുടക്കം ഫാത്തിഹയില്‍ ഒതുക്കുകയും പ്രാര്‍ഥിക്കുകയാണെങ്കില്‍ തവസ്സുല്‍ ഒഴിവാക്കുകയും ചെയ്തു.


ഇവരുടെ ക്ലാസുകളില്‍ അല്‍പാല്‍പമായി പരമ്പരാഗത മുസ്‌ലിംകളെ (സുന്നികളെയും ലീഗുകാരേയും) പ്രതികരണ ശേഷി നഷ്ടപ്പെട്ട ദുനിയാവിനു വേണ്ടി ജീവിക്കുന്നവരായി ചിത്രീകരിച്ചു. നിരന്തരമായി ബ്രെയിന്‍വാഷിങിലൂടെ പ്രവര്‍ത്തകരില്‍ പാണക്കാട് സയ്യിദന്‍മാര്‍ ആത്മസംയമനത്തിന്റെ ആളുകളാണെന്നും സമുദായത്തെ ശത്രുക്കളുടെ അടിമകളാക്കി മാറ്റുന്നവരാണെന്നും അതിനാല്‍ അവര്‍ നേതൃത്വം കൊടുക്കുന്ന ലീഗും സുന്നി പ്രസ്ഥാനങ്ങളും തകര്‍ക്കപ്പെടുകയും ബദലായി എന്‍.ഡി.എഫിന്റെ മതവും രാഷ്ട്രീയവും സ്ഥാപിക്കപ്പെടുകയും ചെയ്യണമെന്ന ആഗ്രഹം സന്നിവേശിപ്പിച്ചു.അങ്ങനെയാണ് നിങ്ങള്‍ക്ക് ഏത് ആശയവുമാവാം, രാഷ്ട്രീയവുമാവാം എന്ന നിലപാട് മാറ്റി അണികളെക്കൊണ്ട് എന്‍.ഡി.എഫ് മതവും രാഷ്ട്രീയവും അംഗീകരിപ്പിച്ചത്.


1993 നവംബര്‍ മാസം അതുവരെ രഹസ്യമായി പ്രവര്‍ത്തിച്ച എന്‍.ഡി.എഫ് ഫുള്‍ഫോമില്‍ മാറ്റം വരുത്തി കോഴിക്കോട് ടൗണ്‍ഹാളില്‍ കണ്‍വന്‍ഷന്‍ നടത്തി. നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്നത് നാഷനല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്നാക്കി. 1994ല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കോഴിക്കോട് റാലി സംഘടിപ്പിച്ചു കൊണ്ടാണ് എന്‍.ഡി.എഫ് രംഗത്തു വന്നത്. ദേശീയ പ്രതിരോധ സേന എന്നതു മറച്ചുവച്ച് ദേശീയ വികസന മുന്നണി എന്ന ഓമനപ്പേരിട്ടു.


ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുമ്പുതന്നെ ‘രഹസ്യവിങിനെ സൂക്ഷിക്കുക’ എന്നു പ്രഖ്യാപിച്ചു രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന എന്‍.ഡി.എഫിനെ ആദ്യമായി എതിര്‍ത്തത് എസ്.കെ.എസ്.എസ്.എഫ് ആയിരുന്നു. അതിന് സംഘടനക്ക് വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. ധാരാളം പ്രവര്‍ത്തകരും നേതാക്കളും എന്‍.ഡി.എഫ് വലയത്തില്‍പെട്ടുപോയിരുന്നു. പില്‍ക്കാലത്ത് അവരില്‍ മഹാഭൂരിഭാഗവും മാതൃസംഘടനയിലേക്ക് തിരിച്ചുവന്നു.

ദേശീയ വികസനം പുറത്തു പറഞ്ഞ എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ പൊലിസും ജനങ്ങളും അറിഞ്ഞ് തുടങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പള്ളി ബോംബ് സ്‌ഫോടനം, അതില്‍ ഒരാള്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് മാരകമായി പരിക്ക് പറ്റുകയും ചെയ്തു.


കുറ്റ്യാടി പള്ളിക്കാട്ടില്‍ നിന്നു ബക്കറ്റില്‍ പൊലിസ് ബോംബ് കണ്ടെത്തി. മേപ്പയൂര്‍ പള്ളിയില്‍ നിന്നും ബോംബ് പിടിക്കപ്പെട്ടു. പേരാമ്പ്ര എടവരാട് മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ ബോംബേറും അക്രമവും നടന്നു. ഇവയിലൊക്കെ പ്രതികളായി പിടിക്കപ്പെട്ടത് എന്‍.ഡി.എഫുകാരായിരുന്നു. നാട്ടില്‍ മുഴുവന്‍ ഇടതു ഭരണകാലത്ത് ഇതിന്റെ പേരില്‍ പൊലിസ് മുസ്‌ലിംകളെ വേട്ടയാടി. തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും എന്‍.ഡി.എഫുകാര്‍ പ്രതികളായി. ജനങ്ങള്‍ മൊത്തത്തില്‍ എന്‍.ഡി.എഫിനെ ഭീകര സംഘടനയായി കണ്ടു.


ഈ പശ്ചാത്തലത്തില്‍ എന്‍.ഡി.എഫ് കര്‍ണാടകയില്‍ കെ.എഫ്.ഡി എന്ന പേരിലും തമിഴ്‌നാട്ടില്‍ എം.എന്‍.പി എന്ന പേരിലും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പൊലിസിനേയും ഗവണ്‍മെന്റിനേയും ഭയപ്പെട്ടതുകൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. ഇതോടെ ഒരുപാട് പ്രവര്‍ത്തകര്‍ കേസുകളില്‍പെട്ട് കുടുംബക്കാരും നാട്ടുകാരും ദുരിതത്തിലായി. പക്ഷെ, സ്ഥാപക നേതാക്കളോ അവരുടെ ആശ്രിതരോ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെട്ടില്ല. ആസൂത്രണം ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും തെളിവുണ്ടാകില്ലല്ലോ.


'പട്ടിൽ പൊതിഞ്ഞ പാഷാണം'


ആദ്യകാലത്ത് സാമ്പത്തിക പ്രയാസങ്ങളൊക്കെ അനുഭവിച്ചെങ്കിലും പില്‍ക്കാലത്ത് സമ്പല്‍സമൃദ്ധമായി നേതാക്കളുടെ ജീവിതം. വിശുദ്ധ റമദാനില്‍ ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും പറഞ്ഞ് ഗള്‍ഫിലും നാട്ടിലും ജനങ്ങളെ കബളിപ്പിച്ച് കോടികളാണിവര്‍ പിരിക്കുന്നത്. പിരിവിന്റെ പതിനഞ്ച് ശതമാനം മാത്രമാണ് ദേശീയതലത്തിലേക്ക് കൊടുക്കുന്നത്. അതില്‍ തന്നെ ദേശീയ നേതാക്കളുടെ ചെലവ് കഴിച്ച് ബാക്കിവരുന്ന സംഖ്യയാണ് കണ്ണില്‍പൊടിയിടാന്‍ അവര്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനമോ സുന്നി സംഘടനകളോ മലബാറിലെ ഒരു ജില്ലയില്‍ ചെലവഴിക്കുന്ന സംഖ്യ പോലും ഇവര്‍ ഇന്ത്യയില്‍ മൊത്തത്തില്‍ ചെലവാക്കുന്നില്ല.

നേതാക്കള്‍ക്ക് ശമ്പളം, യാത്ര, ഭക്ഷണം, താമസം, ചികിത്സ ഫോണ്‍ അലവന്‍സുകള്‍ നല്‍കുമ്പോള്‍ പ്രധാന പോസ്റ്റിലിരിക്കുന്നവര്‍ക്ക് വണ്ടി, ഡ്രൈവര്‍, സെക്യൂരിറ്റി അവരുടെ മുഴുവന്‍ ചെലവുകള്‍ പൊതുമുതലില്‍ നിന്നെടുക്കുന്നു. അവര്‍ ലക്ഷ്വറി ജീവിതം നയിക്കുമ്പോള്‍ കീഴിലുള്ളവരുടെ ചെലവുകള്‍ക്ക് റേഷനാണ്. ഈ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്. പൊതുമുതല്‍ കൊണ്ട് സുഭിക്ഷമായി ജീവിക്കുന്ന ഇവരാണ് സ്വന്തം കീശയിലെ കാശെടുത്ത് പൊതുസേവനം നടത്തുന്ന മുസ്‌ലിംലീഗിനെയും സുന്നി സംഘടനകളെയും വിമര്‍ശിക്കുന്നത്.

ഇവരുടെ താല്‍പര്യപ്രകാരവും അല്ലാതെയും പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമുള്ള കേസിന്റെ നടത്തിപ്പിനും ജയിലില്‍ കിടക്കുന്നവരുടേയും ഒളിവില്‍ കഴിയുന്നവരുടേയും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും വരുന്ന ചെലവുകള്‍ ഇതില്‍ നിന്നാണെടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരില്‍ ചെന്നപ്പോള്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് നേതാവിനെ വെട്ടി ജയിലില്‍ കിടന്നു മത്സരിച്ച എന്‍.ഡി.എഫുകാരന്റെ കഥയറിയാന്‍ കഴിഞ്ഞു. എന്തിനേറെ പറയണം. വേളം പുത്തലത്ത് ലീഗിന്റേയും സമസ്തയുടേയും സജീവ പ്രവര്‍ത്തകനായ നസ്‌റുദ്ദീനെ കഠാരക്കിരയാക്കിയപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ക്കതില്‍ പങ്കില്ല, ഞങ്ങള്‍ അറിയില്ല, ഞങ്ങള്‍ അതില്‍ അതിയായി ദുഃഖിക്കുന്നു. അതു ചെയ്ത എന്‍.ഡി.എഫുകാരനെ പുറത്താക്കി എന്നാണ്. പിന്നീട് കാണുന്നത് കൊലയാളികളെ സംരക്ഷിക്കുന്നതും പ്രമുഖ ക്രിമിനല്‍ വക്കീലിനെ വച്ച് ലക്ഷങ്ങള്‍ നല്‍കി കേസ് നടത്തുന്നതുമാണ്. അതില്‍ ഒരു സാക്ഷിയെ സ്വാധീനിക്കാന്‍ എന്നെ സമീപിച്ചപ്പോള്‍ പുറത്തു പറയുന്നത് ഒന്നും ഉള്ളില്‍ വേറെയുമാണോ എന്ന ചോദ്യത്തിനു മറുപടിയില്ലാതെ തിരിച്ചുപോവുകയായിരുന്നു. സമുദായത്തെ സംരക്ഷിക്കാന്‍ വേണ്ടി മുസ്‌ലിം സമുദായം നല്‍കുന്ന റമദാനിലെ സംഭാവനകള്‍ ചെലവഴിക്കുന്ന വഴികളാണിവ. എന്‍.ഡി.എഫുകാര്‍ മാത്രം വായിക്കുന്ന ഒരു പത്രം ഗവ. പരസ്യം നിഷേധിച്ചതിനാല്‍ നിലനിര്‍ത്താന്‍ വേണ്ടി കോടികളാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്.

1989ല്‍ തുടങ്ങി പരസ്യമായി പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം കഴിഞ്ഞ 25 കൊല്ലത്തെ ചരിത്രത്തില്‍ കേരളത്തില്‍ എന്‍.ഡി.എഫ് വളര്‍ച്ചയില്‍ ഒരേ നില്‍പ്പാണ്. പുതുതായി വരുന്നതിനനുസരിച്ച് ആളുകള്‍ കൊഴിഞ്ഞു പോകുന്നു. വേറെ ഒരു പ്രസ്ഥാനവും ഇങ്ങനെ കാണില്ല. പാര്‍ട്ടിയാണെങ്കില്‍ രൂപീകരിച്ച 2009ല്‍ ഉള്ളതിന്റെ പകുതി മെമ്പര്‍മാരേ ഇപ്പോഴുള്ളൂ.


അതുകൊണ്ടുതന്നെ പരിപാടികള്‍ നടക്കുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ബസുകളിലും മറ്റു വാഹനങ്ങളിലും കൊണ്ടുവന്ന് തിരിച്ച് എത്തിച്ച് കൊടുക്കുന്നു. കല്യാണത്തിന് വാടക സാധനങ്ങള്‍ കൊണ്ടുവരുന്ന രീതിയാണിത്. ഇങ്ങനെയാണ് ജനക്കൂട്ടത്തെ കാണിച്ചു കൊടുക്കുന്നത്. ഇതാണ് മറ്റൊരു ചെലവ്. എന്‍.ഡി.എഫ് എന്ന പേര് മാറ്റുന്നത് പൊലിസിന്റെയും ജനങ്ങളുടെയും കണ്ണില്‍പൊടിയിടാനാണ്. മൊത്തത്തില്‍ എല്ലാം എന്‍.ഡി.എഫ് തന്നെയാണ്.

പാര്‍ട്ടി അതിന്റെ പോഷക സംഘടനകള്‍, പണ്ഡിത സംഘടന, വനിത, വിദ്യാര്‍ഥി സംഘടനകള്‍, മനുഷ്യാവകാശ പ്രസ്ഥാനം തുടങ്ങി മുഴുവന്‍ പോഷക സംഘടനകളുടേയും അജണ്ടയും പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നതും യൂനിറ്റ്തലം മുതല്‍ ദേശീയ നേതൃത്വം വരെ രഹസ്യമായി ഭാരവാഹികളെ തീരുമാനിക്കുന്നതും എന്‍.ഡി.എഫ് ആണ്. എന്‍.ഡി.എഫിനെ നയിക്കുന്നത് നേരത്തെ പറഞ്ഞ മുന്‍ സിമിക്കാരായ ജമാഅത്ത് ആശയക്കാരും സലഫികളുമാണ്. ജനങ്ങളാല്‍ ബഹിഷ്‌കരിക്കപ്പെട്ട തീവ്ര ആശയക്കാരായ ഇവര്‍ക്ക് ഒരിക്കലും സമുദായത്തെ നയിക്കുവാനോ പൊതു സമൂഹത്തെ സംഘടിപ്പിക്കുവാനോ കഴിയില്ല. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി തുടങ്ങി ഒമ്പതു വര്‍ഷമായിട്ടും വളര്‍ച്ച പിന്നോട്ടു പോകുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തായ നരസിംഹ രാജ മണ്ഡലത്തില്‍ ഈ പ്രാവശ്യം എം.എല്‍.എയെ അവര്‍ ഉറപ്പിച്ചിരുന്നു, ഫലം വന്നപ്പോള്‍ കഴിഞ്ഞതിനേക്കാള്‍ വോട്ട് കുറയുകയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.ആദ്യം നമ്മള്‍ തോല്‍പിക്കാന്‍ വേണ്ടിയും പിന്നെ തോല്‍ക്കാന്‍ വേണ്ടിയും പിന്നെ ജയിക്കാന്‍ വേണ്ടിയും മത്സരിക്കുമെന്ന് പ്രവചനം നടത്തിയ സ്ഥാപക നേതാവ് മത്സരങ്ങള്‍ മൂന്നും നടന്നപ്പോള്‍ ഒന്നും കിട്ടാതെ ഇപ്പോള്‍ പറയുന്നു അടുത്ത തലമുറക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നതെന്ന്. 29 വര്‍ഷമായിട്ടും ഒന്നും നേടാത്തവര്‍ ഇനി എപ്പോഴാണ് നേടാന്‍ പോവുന്നത്. ഇവര്‍ തുടങ്ങുമ്പോള്‍ രണ്ട് എം.പിമാരില്‍ തുടങ്ങിയ ബി.ജെ.പി ഇന്ന് രാജ്യം ഭരിക്കുന്നു. മതപരമായ ഇവരുടെ ക്ലാസുകളും മറ്റും കണ്ടക്റ്റ് ചെയ്യുന്നത് സലഫീ ആശയക്കാരാണ്. ഇവരുടെ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ നേരത്തെ സുന്നികളുമായി വാദപ്രതിവാദം നടത്താറുണ്ടായിരുന്ന ഒരു സലഫി പ്രഭാഷകനാണ്. പുസ്തകങ്ങള്‍ എഴുതുന്നതും മറ്റും കടുത്ത സലഫീ പശ്ചാത്തലമുള്ള പാര്‍ട്ടി ദേശീയ പ്രസിഡന്റാണ്.


ആശയപരമായി സലഫിസവും രാഷ്ട്രീയപരമായി ഇഖ്‌വാനുല്‍ മുസ്‌ലിമീനെയും ജമാഅത്തെ ഇസ്‌ലാമിയേയും നെഞ്ചിലേറ്റുന്നവരുമാണിവര്‍. ഇവരുടെ പള്ളികളായ മഞ്ചേരി ഗ്രീന്‍വാലി മസ്ജിദിലും മാനന്തവാടി ടൗണ്‍ മസ്ജിദിലും മലയാളത്തിലാണ് വെള്ളിയാഴ്ച ഖുതുബ നടക്കുന്നത്.

ഇപ്പോള്‍ ഇവരുടെ മുന്‍ സിമിക്കാരനായ നേതാവ് സുന്നി പണ്ഡിതരേയും നേതാക്കളേയും പറ്റി മോശമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ ഇവര്‍ പറയുന്നത് അത് അദ്ദേഹത്തിന്റെ ആശയമാണെന്നാണ്. സംഘടനക്കതില്‍ ബന്ധമില്ലെന്നും.

എന്നാല്‍, എന്തുകൊണ്ട് ഇവരിലെ സുന്നി നേതാക്കള്‍ക്ക് ബിദഈ പ്രസ്ഥാനങ്ങള്‍ക്കെതിരെ സംസാരിച്ചുകൂടാ. അങ്ങനെ സംസാരിച്ചാല്‍ അയാള്‍ പുറത്തായിരിക്കും. സുന്നികളെ തള്ളിപ്പറയുന്ന ആളുകള്‍ക്കേ അതില്‍ വിലയുള്ളൂ. നന്തി കോളജില്‍ നിന്ന് ബിരുദമെടുത്ത് പിന്നീട് കടുത്ത മൗദൂദി ആശയക്കാരനായി മാറിയ ആളായിരുന്നു കുറെക്കാലം ക്ലാസുകളൊക്കെ നടത്തിയത് എന്നത് ഇതിന് തെളിവാണ്.

ഇവരുടെ വലയില്‍ വീണ ആളുകളോട് പറയാനുള്ളത് ഇവരെ വച്ചുകൊണ്ട് ഇന്ത്യാ രാജ്യത്തോ കേരളത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഒരു സുപ്രഭാതത്തില്‍ പുതുതലമുറ നേതൃത്വം പിടിച്ചെടുക്കുമെന്നും അന്ന് മാറ്റങ്ങള്‍ വരുമെന്നും വിശ്വസിക്കുന്ന ചിലരെങ്കിലും ഇനിയുമുണ്ട്. അങ്ങനെയുള്ള യാതൊരു മാറ്റങ്ങള്‍ക്കും വിധേയമാവാത്ത രീതിയിലുള്ള കേഡറിസത്തിന്റെ ശക്തമായ പുറംതോടുകള്‍ അവര്‍ തീര്‍ത്തുവച്ചിട്ടുണ്ട്. അത് പൊട്ടിച്ചു കളയാമെന്നത് ദിവാസ്വപ്‌നം മാത്രമാണ്.

തീവ്രവാദത്തിന്റേയും പുത്തനാശയത്തിന്റേയും കുരുക്കുകളില്‍ നിന്ന് സച്ചരിതരായ പണ്ഡിതന്‍മാരുടെ പാതയിലേക്ക് കടന്നുവരണമെന്നാണ് എനിക്ക് പറയാനുള്ളത്. തീവ്രാശയക്കാരായ ജമാഅത്തുകാരുടെ കെണിയില്‍ ആരും പെട്ടുപോകരുതെന്ന ശംസുല്‍ ഉലമയുടെ ഉപദേശം എല്ലാവരും സ്വീകരിക്കുക.

നബിദിനം-ഇമാം സഖാവി പറയട്ടെ

 *ഇമാം സഖാവീ പറയുന്നു:*

"റബീഉൽ അവ്വലിലെ രാപ്പകലുകളെല്ലാം സുകൃതങ്ങളാൽ ധന്യമാകണം"

"كان مولده الشريف على الأصح ليلة الاثنين الثاني عشر من شهر ربيع الأول، وقيل: لليلتين خلتا منه، وقيل: لثمان، وقيل: لعشر، وقيل: غير ذلك. وحينئذ فلا بأس بفعل الخير في هذه الأيام والليالي على حسب الاستطاعة بل يحسن في أيام الشهر كلها ولياليه"

*__الأجوبة المرضية للإمام السخاوي ١١٢٠*


(ഇമാം അൽ ഹാഫിള് ശംസുദ്ദീൻ അസ്സഖാവീ, ഇമാം അൽ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖ്വലാനി رضي الله تعالى عنهما വിന്റെ അരുമ ശിഷ്യരാണ്. ഗുരുവര്യരെ കുറിച്ച് الجواهر والدرر في ترجمة شيخ الإسلام ابن حجر എന്നപേരിൽ മൂന്ന് വാള്യയങ്ങളിലായി ബൃഹത്തായൊരു ഗ്രന്ഥം തന്നെ ഇമാം സഖാവി[റ]ക്കുണ്ട്)