ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 30 September 2017

ഇമാം റാസി[റ]യും വഹാബിയുടെ ഖബർ പൂജയും - സൂറത്ത് യൂനുസ് :18

സൂറത്ത് യൂനുസിലെ പതിനെട്ടാമത്തെ ആയതിനു ഇമാം റാസി(റ) നല്‍കിയ വിശദീകരണത്തിലെ ഒരു ഇബാറത്തിന്റെ പകുതി മാത്രം എടുത്തു ഉദ്ധരിച്ചു ഇസ്തിഘാസാ വിരുദ്ധർ വ്യാപകമായി തെറ്റിധരിപ്പിക്കാറുണ്ട്. അത് കൊണ്ട് ആ ഇബാറത്ത് അടക്കമുള്ള തഫ്സീര്‍ മുഴുവനും ഇവിടെ കൊടുക്കുന്നു. ഇതില്‍ എന്ത് ചക്കരയാണ് ഇസ്തിഘാസാ വിരുദ്ധർ നുണയാന്‍ ഉള്ളത് എന്ന് അറിഞ്ഞാല്‍ കൊള്ളാം. ഇതാണ് ആ ആയത്ത്.

{ وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـٰؤُلاۤءِ شُفَعَاؤُنَا عِندَ ٱللَّهِ قُلْ أَتُنَبِّئُونَ ٱللَّهَ بِمَا لاَ يَعْلَمُ فِي ٱلسَّمَٰوَٰتِ وَلاَ فِي ٱلأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ } (يونس 18)

ഏതാണ്ട് വാക്കര്‍ത്ഥം:
"അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, ബിംബങ്ങളെ അവര്‍ ആരാധിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ ഈ ബിംബങ്ങള്‍ ശുപാര്‍ശകരാണെന്നു അവര്‍ പറയുകയും ചെയ്യുന്നു. നബിയെ അവരോടു ചോദിക്കുക. ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങള്‍ അവനു അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനും ആണ്”.

ഇനി ഇമാമിന്റെ തഫ്സീറിലേക്ക്:
തീര്‍ച്ചയായും നാം മുമ്പ് വിവരിച്ചത് നീ അറിയണം: ഈ ജനത (മക്കാ മുശ്രികുകള്‍) അല്ലാഹുവിന്റെ റസൂല്‍(സ)യോട് ഈ ഖുര്‍ആന്‍ അല്ലാത്ത മറ്റൊരു ഖുര്‍ആന് കൊണ്ട് വരാന്, അല്ലെങ്കില്‍ ഈ ഖുര്‍ആന്‍ തന്നെ മാറ്റി തിരുത്താന്‍ ആവശ്യപ്പെട്ടതാണ്.
കാരണം അവര്‍ക്ക് വേണ്ടി അവര്‍ ഇലാഹുകള്‍ ആക്കിയ ആ ബിംബങ്ങളെ ശപിക്കുന്നതില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാപൃതമാണല്ലോ? ഇക്കാരണത്താല്‍ തന്നെ, ആ ബിംബാരാധനയെ പുച്ചിക്കലും അതിന്റെ പൊള്ളത്തരം തുറന്നു കാട്ടലും ശരിയായ കാര്യവും ഉറച്ച നിലപാടും ആണെന്നുള്ള വസ്തുത വിശദീകരിക്കുവാന്‍ വേണ്ടി, അല്ലാഹു(സു) ഇവിടെ ബിംബാരാധനയുടെ നീചത്വത്തെ തുറന്നു കാട്ടുന്നു.

അറിയണം; തീര്‍ച്ചയായും അല്ലാഹു തആലാ അവരെ തൊട്ടു രണ്ടു കാര്യങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നു.
ഒന്ന്: അവര്‍ വിഗ്രഹാരാധകര്‍ ആയിരുന്നു.
രണ്ടു: ആ വിഗ്രഹങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകരാണ് എന്ന് അവര്‍ പറയുമായിരുന്നു.

ഒന്നാമത്തെ കാര്യം തന്നെ എടുക്കാം. "അവര്‍ക്ക് ഉപകാരവും ഉപദ്രവവും ചെയ്യാത്തതിനെ" എന്ന പ്രയോഗം മുഖേന വിഗ്രഹാരാധനയുടെ കുഴപ്പത്തെ സംബന്ധിച്ച് അല്ലാഹു തആലാ ഉണര്‍ത്തിയിരിക്കുന്നു. ഇതിന്റെ സ്ഥിരീകരണം പല നിലക്കുമാണ്.
ഒന്ന്: സജാജ്(റ) പറഞ്ഞു: ആ വിഗ്രഹങ്ങള്‍ക്ക് ആരാധിചില്ലെങ്കില്‍ അവ ഉപദ്രവിക്കുകയില്ല, ഇനി ആരാധിച്ചാലോ, അവ ഉപകാരം ചെയ്യുകയുമില്ല.
രണ്ട്: ആരാധിക്കപ്പെടുന്നത് എന്ത് തന്നെ ആയാലും ആരാധിക്കുന്നവരെ അപേക്ഷിച്ച് കഴിവില്‍ പൂര്‍ണ്ണത ഉള്ളത് ആകല്‍ ‍ അനിവാര്യമാണ്. ഈ വിഗ്രങ്ങള്‍ ആകട്ടെ ഒരു നിലക്കും ഉപകാരവും ഉപദ്രവവും ചെയ്യുന്നവ അല്ല തന്നെ.

അതെ സമയം അവയെ ആരാധിക്കുന്ന ആ കാഫിറുകള്‍ ആകട്ടെ, ഈ വിഗ്രഹങ്ങളെ ഒന്നുകില്‍ നല്ല രൂപത്തില്‍ അല്ലെങ്കില്‍ ചീത്ത രൂപത്തില്‍ രൂപപ്പെടുത്തുവാന്‍ കഴിവുള്ളവര്‍ ആണ് താനും. അപ്പോള്‍ ആരാധിക്കുന്നവന്‍ ആരാധ്യനേക്കാള്‍ നല്ല അവസ്ഥയില്‍ ആയാല്‍ ആ ആരാധന നിഷ്ഫലമായി.
മൂന്ന്: ആരാധന എന്നാല്‍ ആദരവിന്റെ ഇനങ്ങളില്‍ ഏറ്റവും ഉന്നതമായത് ആണ്. അതാകട്ടെ അനുഗ്രഹങ്ങളുടെ ഇനങ്ങളില്‍ ഏറ്റവും ഉന്നതമായതിനെ തൊട്ടു കേന്ദ്രീകരിച്ചവനുമായി മാത്രമേ ബന്ധപ്പെടുകയുള്ളൂ. ആ അനുഗ്രഹങ്ങള്‍ ജീവനും ബുദ്ധിയും കഴിവും അഭയവും ഉപജീവനവും നല്‍കലും എല്ലാം തന്നെ ആണ്. അപ്പോള്‍ സര്‍വ്വ ഉപകാരങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹു സുബ്ഹാനഹു വതആലയില്‍ നിന്ന് മാത്രമാണ് എന്നതിനാല്‍, അല്ലാഹുവിനോട് അല്ലാതെ വേറെ ഒന്നിനോടും ആരാധന ബന്ധപ്പെടുത്താതിരിക്കല്‍ അനിവാര്യമായി.
ഇനി രണ്ടാമത്തെ കാര്യം എടുക്കാം: ‘ആ വിഗ്രഹങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകരാണ്’ എന്ന അവരുടെ തന്നെ വാക്കുകള്‍ അല്ലാഹു തആലാ ഉദ്ധരിച്ച കാര്യം ആണ് അത്.
അറിയണം: ചില പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു: തീര്‍ച്ചയായും ആ കുഫ്ഫാര്‍ അല്ലാഹുവിനെ ആദരിക്കുന്ന വിഷയത്തില്‍ അവനെ ആരാധിക്കുന്നതിനേക്കാള്‍ മികച്ചത് ആണ് ആ ബിംബങ്ങളെ ആരാധിക്കുക എന്ന് സങ്കല്‍പിച്ചിരുന്നു. (അഥവാ അല്ലാഹുവിനെ ആദരിക്കുവാന്‍ വേണ്ടി ബിംബങ്ങളെ ആരാധിക്കുക!).
അവര്‍ പറയും: അല്ലാഹുവിനെ ആരാധിക്കുന്നതില്‍ വ്യാപൃതരാവാന്‍ ‍ ഞങ്ങള്‍ക്ക് അര്‍ഹത ഇല്ല. പക്ഷെ ഞങ്ങള്‍ ഈ ബിംബങ്ങളെ ആരാധിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ആ ബിംബങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശകര്‍ ആണ്.
അതെ സമയം, ഏതു രൂപത്തിലാണ് ബിംബങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ഉള്ള ശുപാര്‍ശകര്‍ ആണെന്ന് കുഫ്ഫാര്‍ പറഞ്ഞിരുന്നത് എന്ന കാര്യത്തില്‍ ആ പണ്ഡിതര്‍ ഭിന്നിച്ചിരിക്കുന്നു. ഇതില്‍ വളരെയധികം അഭിപ്രായങ്ങള്‍ വന്നിരിക്കുന്നു.

അതില്‍ ഒന്നാമത്തെ അഭിപ്രായം: ഈ പ്രപഞ്ചത്തെ പല മേഖലകള്‍ ആക്കി തിരിച്ചിരിക്കുന്നു. അതില്‍ ഓരോ മേഖലക്കും ഓരോ കൈകാര്യ കര്‍ത്താവ്‌ അഥവാ, ഗോള ലോകത്തെ ആത്മാക്കളില്‍ നിന്നുള്ള ഒരു നിര്‍ണ്ണിതമായ ആത്മാവ് ഉണ്ട് എന്ന് ബഹുദൈവവിശ്വാസികള്‍ വിശ്വസിച്ചു. ആ ആത്മാവിനു വേണ്ടി അവര്‍ ഒരു നിശ്ചിതമായ ബിംബം ഉണ്ടാക്കി. എന്നിട്ട് അതിനെ അവര്‍ ആരാധിച്ചു. അങ്ങനെ ആ ബിംബത്തെ ആരാധിക്കുമ്പോഴും അവരുടെ ഉദ്ദേശം ആ അത്മാവിനെയാണ് അവര്‍ ആരാധിക്കുന്നത് എന്നായിരുന്നു. ആ ആത്മാവ് ആകട്ടെ വലിയ ദൈവത്തിന്റെ അടിമയാണ് എന്നും ആ വലിയ ദൈവത്തെ ആ ആത്മാവ് ആരാധിച്ചു കൊള്ളും എന്നും അവര്‍ വിശ്വസിച്ചു.

അതില്‍ രണ്ടാമത്തെ അഭിപ്രായം: അവര്‍ നക്ഷത്രങ്ങളെ ആരാധിക്കുന്നവര്‍ ആയിരുന്നു. അല്ലാഹുവിനെ ആരാധിക്കുവാനുള്ള അര്‍ഹത ആ നക്ഷത്രങ്ങള്ക്കാണ് ഉള്ളത് എന്ന് അവര്‍ വാദിച്ചു. നക്ഷത്രങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞപ്പോള്‍, ആ നക്ഷത്രങ്ങള്‍‍ക്കായി അവര്‍ നിശ്ചിതമായ ബിംബങ്ങള്‍ ഉണ്ടാക്കി അവയെ ആരാധിച്ചു കൊണ്ടിരുന്നു. (ബിംബങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ഇല്ലല്ലോ - അപ്പോള്‍ എല്ലാ സമയത്തും അതിനെ ആരാധിക്കാം) ബിംബങ്ങളെ ആരാധിക്കുമ്പോഴും അവരുടെ ആരാധനയുടെ ഉദ്ദേശം ആ നക്ഷത്രങ്ങള്‍ ആയിരുന്നു.

അതില്‍ മൂന്നാമത്തെ അഭിപ്രായം: ചില പ്രത്യേക തരത്തിലുള്ള മന്ത്രവാദ-ആഭിചാര പ്രക്രിയകള്‍ അവര്‍ ആ ബിംബങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും അര്പിച്ചു. എന്നിട്ട് ആഭിചാരക്രിയക്കാര്‍ ചെയ്യുന്നത് പോലെ അവയുടെ പ്രീതി സമ്പാദിക്കുവാന്‍ വേണ്ടി യത്നിച്ചു.
അതില്‍ നാലാമത്തെ അഭിപ്രായം: ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.

അതില്‍ അഞ്ചാമത്തെ അഭിപ്രായം: ഇലാഹ് എന്നാല്‍ ഒരു വലിയ പ്രകാശം ആണ് എന്ന് അവര്‍ വിശ്വസിച്ചു. മലക്കുകള്‍ ചെറിയ പ്രകാശങ്ങളും. അങ്ങനെ വലിയ ദൈവത്തിന്റെ രൂപത്തില്‍ അവര്‍ വലിയ വിഗ്രഹം സ്ഥാപിച്ചു. മലക്കുകളുടെ രൂപത്തില്‍ വേറെ കുറെ വിഗ്രഹങ്ങളും.
അതില്‍ ആറാമത്തെ അഭിപ്രായം: ആ ഖൌം ഹുലൂലിയ്യ: ആയിരിക്കാം. അവര്‍ മഹത്തായ ഉന്നതമായ ചില ഭൌതിക ശരീരങ്ങളില്‍ ദൈവികാംശം ആരോപിച്ചു.
(ഹുലൂലിയ്യ: = അഹം ബ്രഹ്മാസ്മികള്‍, വിശ്വദേവതാ വാദികള്‍, പ്രപഞ്ചം തന്നെയാണ് ദൈവം അല്ലെങ്കില്‍ ദൈവം തന്നെയാണ് പ്രപഞ്ചം എന്ന വിശ്വാസക്കാര്‍, PANTHEISM എന്ന് ഇംഗ്ലീഷില്‍)
ഈ അഭിപ്രായങ്ങള്‍ എല്ലാം എടുത്തു ഉദ്ധരിച്ചതിനു ശേഷം മഹാനവര്കള്‍ പറയുന്നു:
നീ അറിയണം. "അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, വസ്തുക്കളെ അവര്‍ ആരാധിക്കുന്നു” എന്ന് അല്ലാഹു പറഞ്ഞ ലക്‌ഷ്യം കൊണ്ട് തന്നെ, തീര്‍ച്ചയായും ഇവിടെ പറയപ്പെട്ട എല്ലാ രീതികളും (അഥവാ ആ രീതിയിലുള്ള ആരാധനകള്‍ എല്ലാം) നിഷ്ഫലമാണ്. മൂന്നു വജ്ഹുകളില്‍ ആയി അത് നാം ഇവിടെ മുമ്പ് സ്ഥിരീകരിച്ചതാണ്.
(ഒന്ന്: സജാജ്(റ) പറഞ്ഞു: ......................
രണ്ട്: ആരാധിക്കപ്പെടുന്നത് എന്ത് തന്നെ ആയാലും ............................
മൂന്ന്: ആരാധന എന്നാല്‍ ആദരവിന്റെ ഇനങ്ങളില്‍ ഏറ്റവും ഉന്നതമായത് ആണ്. ............................... ഇതാണ് ഇമാം അവര്‍കള്‍ സൂചിപ്പിച്ച ആ മൂന്നു വജ്ഹുകള്‍)
അപ്പോള്‍ ഇവിടെ ചില കാര്യങ്ങള്‍ തീര്‍ച്ചയായി:

ഒന്ന്: ഇബാറത്തിന്റെ തുണ്ടം ഒരിക്കലും ഇമാം റാസി(റ)യുടെ അഭിപ്രായം അല്ല. ചില ആളുകളുടെ അഭിപ്രായങ്ങള്‍ എടുത്തു ഉദ്ധരിക്കുന്ന കൂട്ടത്തില്‍ വന്നതാണ്. മഹാന്‍ അവര്‍കള്‍ അത് ഒരിക്കലും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല.

രണ്ട്‌: തഫ്സീറില്‍ പറഞ്ഞ എല്ലാ അഭിപ്രായങ്ങളും തന്നെ ഇമാം അവര്‍കള്‍ മുമ്പ് പറഞ്ഞ ഒരു കാര്യത്തിന്റെ വിശദീകരണമായി കൊടുത്തതാണ്. എന്താണ് ആ കാര്യം?
“അറിയണം: ചില പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു: തീര്‍ച്ചയായും ആ കുഫ്ഫാര്‍ അല്ലാഹുവിനെ ആദരിക്കുന്ന വിഷയത്തില്‍ അവനെ ആരാധിക്കുന്നതിനേക്കാള്‍ മികച്ചത് ആണ് ആ ബിംബങ്ങളെ ആരാധിക്കുക എന്ന് സങ്കല്‍പിച്ചിരുന്നു”. (അഥവാ അല്ലാഹുവിനെ ആദരിക്കുവാന്‍ വേണ്ടി ബിംബങ്ങളെ ആരാധിക്കുക!)
അപ്പോള്‍ ഇതാണ് കാര്യം. അല്ലാഹുവിനെ ആദരിക്കുവാന്‍ വേണ്ടി അല്ലാഹുവിനെ ആരാധിക്കാതെ മറ്റു വസ്തുക്കളെ ആരാധിക്കുക. അത്തരം ആരാധനയുടെ വിവിധ രൂപങ്ങളാണ് പിന്നീട് തഫ്സീറില്‍ വരുന്നത്. അതില്‍ പെട്ട ഒന്നിനോട് തുലനം ചെയ്ത ഒരു കാര്യം മാത്രമാണ് പരാമര്‍ശ വിഷയവും. അപ്പോള്‍ അവിടെ ഖബര്‍ ആകട്ടെ, മറ്റു എന്തുമാകട്ടെ, ആരാധനയാണ് വിഷയം. ആരാധനയുടെ തലത്തില്‍ എത്തുന്ന ആദരവ് ആണ് വിഷയം. അത് ചെയ്യുന്നവര്‍ക്ക് അത് ബാധകവും ആണ്. അതുമായി സുന്നികളുടെ നേര്‍ക്ക്‌ വന്നിട്ട് കാര്യമില്ല.
മഹാന്മാരെ അവരുടെ ഖബറിടങ്ങളില്‍ ചെന്ന് സിയാറത്ത് ചെയ്യുന്നതും അവരെ ബഹുമാനിക്കുന്നതും ഒന്നും അവരുടെ ഖബറിനെ ആരാധിക്കല്‍ അല്ല. അങ്ങനെ ആണെന്ന് ഇമാം റാസി(റ)യും പറഞ്ഞിട്ടില്ല. ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. പറയുകയും ഇല്ല.
കാരണം അല്ലാഹുവിന്റെ റസൂല്‍(സ) അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ഇടക്കുള്ള ഇടയാളനാണ് എന്ന് തന്റെ തഫ്സീറില്‍ എഴുതിയ ആളാണ്‌ ഇമാം റാസി(റ). ആ റസൂലിന്റെ ഖിദ്മതിനായി ജ്ഞാനികളും സുല്‍ത്താന്മാരും അവിടുത്തെ റവ്ളയിലേക്ക് ഓടിയണയുന്നു, വാതില്പുറത്തു നിന്ന് സലാം പറയുന്നു, തങ്ങളുടെ മുഖം ആ റവ്ളയുടെ മണ്ണ്‍ കൊണ്ട് തടവുന്നു, അവിടുത്തെ ശഫാഅത്ത് തേടുന്നു, എന്നെല്ലാം തഫ്സീറില്‍ എഴുതിയ ഒറിജിനല്‍ സുന്നി ആണ് ഇമാം റാസി(റ). അതൊന്നും അദ്ദേഹത്തിന് ആരാധന അല്ല എന്ന് തീര്‍ച്ച.

അപ്പോള്‍ വിശ്വാസികള്‍ക്ക് ശുപാര്‍ശകനായി അല്ലാഹു നിശ്ചയിച്ച റസൂല്‍(സ)യുടെ ശുപാര്‍ശ തേടി അവിടുത്തെ ഖബര്‍ ശരീഫിനു ചാരെ വന്നണയുന്ന വിശ്വാസിലക്ഷങ്ങള്‍ ആ റസൂലിനെയോ അവിടുത്തെ ഖബര്‍ ശരീഫിനെയോ ആരാധിക്കല്‍ അല്ല ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉള്ള ഒരു മുഫസ്സിറിന്റെ തഫ്സീറില്‍ പ്രസ്തുത വരികള്‍ കണ്ടാല്‍ തന്നെ ബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാകും, അത് ആ കാലഘട്ടത്തില്‍ ഉള്ള ബഹുദൈവാരാധകരില്‍ പെട്ട ഖബര്‍ പൂജകരെ കുറിച്ചാണ് എന്ന്. അല്ലാതെ അത് ഒരിക്കലും മുസ്‌ലിംകളെ കുറിച്ച് അല്ല എന്ന്.

മൂന്ന്‍: ഇനി ആ ഇബാറത്തില്‍ കൊടുത്ത പ്രയോഗം തന്നെ നോക്കുക - "സൃഷ്ടികളില്‍ കൂടുതല്‍ പേരും വ്യാപൃതമാകുന്ന കാര്യം". അതില്‍ നിന്നും തന്നെ മനസ്സിലാക്കാം, ഈ പറയുന്നത് ഖബര്‍ സിയാറത്ത് ചെയ്യുന്ന മുസ്‌ലിംകളെ കുറിച്ച് അല്ല എന്ന്.
ആയിരുന്നു എങ്കില്‍, മറ്റാരുടെയോ അഭിപ്രായം എടുത്തു ഉദ്ധരിച്ചു, മുസ്‌ലിംകളില്‍ ഏറിയ പേരും ചെയ്തു വരുന്ന ഈ ശിര്‍ക്കിനെ കുറിച്ച് ഇമാം റാസി(റ) നിശ്ശബ്ദത പുലര്‍ത്തി എന്ന് സങ്കല്പിക്കേണ്ടി വരും. തന്റെ ജീവിതകാലം മുഴുക്കെ വിവിധങ്ങളായ ബിദഈ കക്ഷികള്‍ക്കെതിരെ പോരാടിയ ഇമാം അവര്കളെ സംബന്ധിച്ചിടത്തോളം അത് അചിന്ത്യമാണ്.

നാല്: ഇനി വിശാലമായ തഫ്സീര് റാസിയില്‍, സൃഷ്ടികളില്‍ വ്യാപകമായ ഈ ശിര്‍ക്കിനെ കുറിച്ച് ഒരു രണ്ടു വരി പരാമര്‍ശം മാത്രം (അതും മറ്റാരുടെയോ അഭിപ്രായം എടുത്ത് ഉദ്ധരിച്ചത്) വരികയും മറ്റു എവിടെയും അതിനെ കുറിച്ച് ഒന്നും പറയാതിരിക്കുകയും ആണ് ഉണ്ടായത് എന്ന വസ്തുത തന്നെ ഇത് യഥാര്‍ത്ഥ ശിര്‍ക്കിനെ കുറിച്ചാണ്, അഥവാ ബഹുദൈവാരാധകരെ കുറിച്ചാണ് എന്ന് തെളിയിക്കുന്നു. മുസ്‌ലിംകള്‍ക്കിടയിലെ കര്‍മ്മത്തെ കുറിച്ചായിരുന്നുവെങ്കില്‍ ഇമാം അതിനെ വീറോടെ എതിര്‍ക്കുമായിരുന്നു.

അഞ്ച്: മാത്രമല്ല ഒരു കാര്യം കൂടി ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇമാം അവര്‍കള്‍ ജീവിച്ചിരുന്നത് ആറാം നൂറ്റാണ്ടിലാണ്. ആറാം നൂറ്റാണ്ടിലെ മുസ്‌ലിം ചരിത്രം പറയുന്ന സ്ഥലങ്ങളില്‍ ഒന്നും തന്നെ മുസ്ലിംകള്‍ക്കിടയില്‍ ആ ഇബാറത്തിനോട് നീതി പുലര്‍ത്തുന്ന ഇത്തരത്തിലുള്ള ഒരു സംഭവം പോലും ആരും ഉദ്ധരിച്ചതായി കാണിക്കാന്‍ കഴിയില്ല.
ഇമാം അവര്‍കളുടെ വഫാതിനു ശേഷം ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലോക പ്രശസ്ത ചരിത്രകാരന്‍ ഇമാം ഇബ്നു ഖല്ലികാന്റെ ചരിത്രഗ്രന്ഥത്തില്‍ തന്നെ എത്രയോ മഹാന്മാരുടെ സുപ്രസിദ്ധമായ ഖബറിടങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അവിടങ്ങളില്‍ ആളുകള്‍ കാര്യ സാധ്യത്തിനായി സിയാറത്ത്‌ ചെയ്യുന്നതിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഉണ്ട്. എവിടെയും ഇത്തരം ഒരു ആരാധനയെ കുറിച്ചുള്ള ഒരു പരാമര്‍ശവും ഇല്ല.

Tuesday, 19 September 2017

ശിർക്‌ വിശ്വാസപരം

തൗഹീദ്‌ എന്നതിന്റെ വിപരീതമാണ്‌ ഇശ്‌റാക്‌. ഇതിനെ ചുരുക്കി പറയുന്നതാണ്‌ ശിർക്‌ എന്ന്. കൂറ്‌, പങ്ക്‌, ഷെയറ്‌, എന്നാണു ശിർക്‌ എന്ന പദത്തിന്റെ ഭാഷാർത്ഥം. പക്ഷേ, ഇപ്പോൾ ശിർകെന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്‌ ഇശ്‌റാകിന്റെ അർത്ഥത്തിലാണ്‌. ശരീകിനെ സ്ഥാപിക്കുകയെന്നാണ്‌ ഇശ്‌റാകിന്റെ അർത്ഥം. ശരീക്‌ എന്നാൽ ഷെയറുകാരൻ, കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും ഇശ്‌റാക്‌ ചെയ്യരുതെന്നു ഖുർആൻ അടിക്കടി പറയുന്നുണ്ട്‌. അല്ലാഹുവിനു ശരീകായി യാതൊന്നിനെയും സ്ഥാപിക്കരുതെന്നാണ്‌ ഇതിനർത്ഥം.

ശരീകിനെ സ്ഥാപിക്കുകയെന്നാൽ എന്താണുദ്ദേശ്യം? ശരീകുണ്ടെന്നു വിശ്വസിക്കുക തന്നെ. അതായത്‌ അല്ലാവിനു ശരീകുണ്ടെന്ന് ഒരാൾ തന്റെ മനസ്സിൽ സ്ഥാപിക്കുക. ഇതാണിശ്‌റാക്‌. ഈ അർത്ഥത്തിൽ ശിർക്‌ എന്ന ചുരുക്കപ്പേരും ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്‌. ഇതു വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്‌. തൗഹീദ്‌ വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്ന ഒരാശയമാണല്ലോ. ഇതുപോലെ ശിർകും വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്നതാണ്‌. വിശ്വാസത്തിൽ ശിർക്കില്ലാതെ കേവലം വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശിർക്‌ വരുന്ന പ്രശ്നമേയില്ല.

ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരാൾ വിശ്വാസികൾ ചെയ്യുന്നതു പോലെ നമസ്‌കാരമോ സുജൂദോ നോമ്പോ മറ്റോ ചെയ്യുന്നതു കൊണ്ട്‌ അതിനു തൗഹീദെന്നു പറയുമെന്നു മുസ്ലിം ഉമ്മത്തിൽ ആരും വാദിക്കുകയില്ലല്ലോ. ഇതുപോലെ അല്ലാഹുവിനു പങ്കുകാരിൽ വിശ്വാസമില്ലാത്ത ഒരാൾ ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതു പോലെ പ്രവർത്തിക്കുന്നതു കൊണ്ടുമാത്രം ആ പ്രവൃത്തിയെ ശിർകെന്നു വിധിയെഴുതുകയില്ല. എന്നാൽ അത്തരം ചില പ്രവൃത്തികൾ കൊണ്ടു കാഫിറാണെന്നു വിധിയെഴുതുകയും ചെയ്യും.

അതായത്‌, മുസ്‌ലിമായ ഒരാൾ ഇസ്‌ലാമിൽ നിന്നു പുറത്തു പോകുന്ന രിദ്ദത്തു സംഭവിച്ചതായി ചില പ്രവൃത്തികൾ മൂലം വിധിയെഴുതും. കാരണം, വിശ്വാസം, പ്രവൃത്തി, വാക്ക്‌ എന്നിവ മൂന്നുകൊണ്ടും സംഭവിക്കുന്നതാണ്‌ ഇസ്‌ലാമിൽ നിന്നു പുറത്തുപോകൽ(രിദ്ദത്ത്‌) എന്ന കുഫ്‌റ്‌. അല്ലാഹുവിങ്കൽ കാഫിറാകുക എന്നതു വിശ്വാസം കൊണ്ടുമാത്രം സംഭവിക്കുന്നതാണെങ്കിലും ഒരിസ്‌ലാമിക ഭരണകൂടത്തിനു കീഴിലുള്ള പൗരൻമാരെ കാഫിറെന്നു വിധി കൽപ്പിക്കാൻ ബാഹ്യമായ ചില പ്രവർത്തനങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. (തുഹ്ഫ, ശർവ്വാനി സഹിതം 9:81-92 നിഹായ: 7:414-417, മുഗ്‌നി: 4:133-136 നോക്കുക).

ശിർക്‌ അങ്ങനെയല്ല. കുഫ്‌റിൽ നിന്നുള്ള ഒരു പ്രത്യേക ഇനമാണു ശിർക്ക്‌. അല്ലാഹുവിനു ശരീകിനെ വിശ്വസിക്കുകയെന്ന കുഫ്‌റുമാത്രമാണു ശിർകിലുൾപ്പെടുകയുള്ളൂ. കുഫ്‌റ്‌ ഇതിനേക്കാൾ വിപുലാർത്ഥത്തിലുള്ള പദമാണ്‌. ഒരാൾ മുസ്‌ഹഫിനെ നിസ്സാരമാക്കി ചീന്തിയാലോ മുസ്‌ഹഫിൽ തുപ്പിയാലോ കാഫിറായിപ്പോകും. ഈ പ്രവൃത്തി കുഫ്‌റു കൊണ്ട്‌ വിധി കൽപ്പിക്കാൻ പോന്നത്ര ഭീകരമായ കുറ്റമാണ്‌. പക്ഷേ, ഇതുകൊണ്ടു ശിർക്‌ വരുകയില്ല. ശിർക്‌ കുഫ്‌റിനേക്കാൾ പരിമിതമാണ്‌.

മനുഷ്യരേയെല്ലാം ജീവികൾ എന്നു വിശേഷിപ്പിക്കാമെങ്കിലും ജീവികളെല്ലാം മനുഷ്യരല്ലല്ലോ. ഇതുപോലെ ശിർക്കെല്ലാം കുഫ്‌റാണെങ്കിലും കുഫ്‌റുകളെല്ലാം ശിർകല്ല. മുശ്‌രിക്കുകളെല്ലാം കാഫിറാണെങ്കിലും കാഫിറുകളെല്ലാവരും മുശ്‌രിക്കുകളല്ല. ശിർക്കും മുശ്‌രിക്കും പരിമിതാർത്ഥത്തിലുള്ള പദവും (ഖാസ്സ്‌) കുഫ്‌റും കാഫിറും വ്യാപകാർത്ഥമുള്ള വാക്കുമാണ്‌. ശിർക്കും അതല്ലാത്തതുമുൾക്കൊള്ളുന്ന (ആമ്മായ) പദമാണ്‌ കുഫ്‌റ്‌. ഈ വ്യത്യാസം അടിസ്ഥാനപരമായി മനസ്സിലാക്കാഞ്ഞാൽ പല അബദ്ധങ്ങൾക്കും വഴിവയ്ക്കുമെന്നതു കൊണ്ടാണ്‌ ഇതിങ്ങനെ വിശദീകരിക്കുന്നത്‌.

ഈമാനും തൗഹീദും തമ്മിലുള്ള ബന്ധവും ഇപ്രകാരം തന്നെയാണ്‌. വിശ്വസിക്കൽ അനിവാര്യമായ എല്ലാ കാര്യങ്ങൾ കൊണ്ടുള്ള വിശ്വാസവും മുഴുവനായി ഉൾക്കൊള്ളുന്ന പദമാണ്‌ ഈമാൻ. തൗഹീദാകട്ടെ, അവയിൽ നിന്നും അല്ലാഹുവിനെ കൊണ്ടുള്ള യഥാർത്ഥ വിശ്വാസത്തെ മാത്രം ഉൾക്കൊള്ളുന്ന പരിമിത ശബ്ദമാണ്‌(ഖാസ്സ്‌). മലക്കുകളെ കൊണ്ടും വേദങ്ങളെ കൊണ്ടും മറ്റും മറ്റുമുള്ള വിശ്വാസമൊന്നും തൗഹീദ്‌ എന്ന വാക്കിൽ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നില്ല. എന്നാൽ, പ്രയോഗാർത്ഥം വച്ചു വിലയിരുത്തുമ്പോൾ വിശ്വാസ കാര്യങ്ങളെ മുഴുവൻ സാക്ഷാൽ അർത്ഥത്തിൽ വിശ്വസിച്ചവർക്കു മാത്രമേ 'മുവഹ്ഹിദെ'ന്നും 'മുഅ്മിൻ' ഈന്നും പറയുകയുള്ളൂ. ഈമാനിനു അനിവാര്യമായ എന്തെങ്കിലുമൊരു വിശ്വാസം നഷ്ടപ്പെട്ടാൽ കാഫിറാകുമല്ലോ. തന്മൂലം അങ്ങനെയുള്ള ഒരാളെ അല്ലാഹുവിനെ കൊണ്ടു വിശ്വസിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട വിശ്വാസം അയാൾക്കുണ്ടെങ്കിലും മുവഹ്ഹിദെന്നു പറയുകയില്ല. ഇതെല്ലാം വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും തഫ്സീർ - ഹദീസു കിതാബുകളിലും വിശദീകരിച്ചിട്ടുള്ളതാണ്‌.

(നജീബ്‌ ഉസ്താദ്‌ രചിച്ച 'ശിർക്ക്‌' എന്ന പുസ്തകത്തിൽ നിന്നും).

Monday, 18 September 2017

മക്കാ മുശ്രിക്കും കേരളാ മുജായിദും-2


وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (البقرة 13
“പ്രവാചകർ صلى الله عليه وسلم യും സ്വഹാബത്തുംവിശ്വസിച്ചത് പോലെ നിങ്ങൾ വിശ്വസിക്കുക എന്നവരോട്പറയപ്പെട്ടാൽ , (അവർ പറയും) മൂഢന്മാർ വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുകസത്യത്തിൽ അവർ തന്നെയാണ് മൂഢന്മാർ ,. പക്ഷെഅവരത് അറിയുന്നില്ല. 
അഥവാ അവർക്ക് പറ്റിയ തകരാർ നാമാദ്യം പറഞ്ഞസച്ചരിതരുടെ മാർഗമല്ലാത്ത മാർഗം അവർപിൻപറ്റിയെന്നതാണ്.

എന്നിട്ടും മുജാഹിദുകൾ പറയുന്നു. 
അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള അംഗീകാരം(പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെഅല്ലാഹുവിന്റെ ഏകത്വം –തൌഹീദ് അംഗീകരിക്കൽ)എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു.ആരാധനകൾ അർപ്പിക്കുന്നതിൽ അല്ലാഹുവിന്പങ്കുകാരെ ചേർത്ത മുശ്‌രിക്കുകൾ (ബിംബാരാധകർ)പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തിൽവിശ്വസിച്ചിരുന്നു (അംഗീകരിച്ചിരുന്നു ) അല്ലാഹു അതാണ്പറയുന്നത്. ( ഇസ്‌ലാമിക ഏക ദൈവാ‍രാധനാവിശ്വാസവും, അതിനെതിരെയുള്ളാ ദുരാചാരവിശ്വാസങ്ങളും , വിവർത്തനം : സയ്യിദ് സ‌അ്ഫർ(മദീനി) , പരിശോധന : അബൂ അബ്ദുല്ലാഹ് സകീർഹുസൈൻ )
സൂറത്തുൽ മു‌അ്മിനൂനയിലെ മുകളിൽ കൊടുത്തആയത്തുകൾക്ക് പുറമെ ,ഇങ്ങനെ വിവിധ ചോദ്യങ്ങളുടെമറുപടിയായി മക്കാ മുശ്‌രിക്കുകൾ ليقولن الله എന്നുപറയുന്നത് ഖുർ‌ആനിലെ സൂറത്തുൽ അൻ‌കബൂത്തിന്റെ61 ,അതേ സൂറത്തിലെ 63, ലുഖ്മാനിലെ 25, സുമറിലെ 38,സുഖ്‌റുഫിലെ 9, അതേ സൂറത്തിലെ 87 എന്നീആ‍യത്തുകളിലൊക്കെ കാണാം. എല്ലാറ്റിന്റെയും മറുപടിമുകളിൽ പറഞ്ഞത് തന്നെയാണ്.

ഇനി നവീ‍ന വാദികൾ ഉദ്ധരിക്കുന്ന മറ്റൊരു പ്രധാനആയത്താണ് സൂറത്തു യൂനുസിലെ 22 ആമത്തെആയത്ത്.

هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ حَتَّى إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُواْ بِهَا جَاءتْهَا رِيحٌ عَاصِفٌ وَجَاءهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّواْ أَنَّهُمْ أُحِيطَ بِهِمْ دَعَوُاْ اللّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَـذِهِ لَنَكُونَنِّ مِنَالشَّاكِرِينَ (سورة يونس 22

“അല്ലാഹു ആണ് നിങ്ങളെ കരയിലും സമുദ്രത്തിലുംസഞ്ചരിക്കുന്നത്.. അങ്ങിനെ നിങ്ങൾ കപ്പലിൽ നല്ലകാറ്റിനാൽ സന്തുഷ്ടരായി സഞ്ചരിച്ച്കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു കൊടുംകാറ്റ് അടിച്ച്വീശുകയും നാനാ വശങ്ങളിൽ നിന്നും തിരമാലകൾഉയർന്നു വരികയും പ്രളയത്താൽ വലയംചെയ്യപ്പെട്ടതായി ബോധ്യപ്പെടുകയും ചെയ്തപ്പോൾഅവർ വണക്കം നിഷ്കളങ്കമായി അല്ലാഹുവിന്സമർപ്പിച്ച് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കും,നീ ഞങ്ങളെ ഈ വിപത്തിൽ നിന്നുമോചിപ്പിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾനന്ദിയുള്ളവാരാകും “ (യൂനുസ് 22 )

സാധാരണക്കാരെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കാൻപറ്റിയ ആയത്താണിത്. دعوا الله مخلصين له الدينഎന്നാണല്ലോ പറഞ്ഞത്. ‘കറകളഞ്ഞ പ്രാർത്ഥന ‘ ശുദ്ധവിശ്വാസം, നിഷ്കളങ്കമായ വിശ്വാ‍സം. സുന്നികളെക്കാളുംനല്ല വിശ്വാസം. കാരണം സുന്നികൾ വലിയവിപത്തുകളിൽ പെട്ടാൽ ബദ്‌രീങ്ങളെയും മമ്പുറംതങ്ങളെയും ,മുഹ്‌യിദ്ദീൻ ശൈഖിനെയുമൊക്കെയാണ്വിളിക്കാറ്. അതേ സമയം മക്കാ മുശ്‌രിക്കുകളുടെവിശ്വാസം പോലും ഇവർക്കില്ല. ഇതൊക്കെയാണ് നവീനവാദികൾ സാധാരണക്കാരായ മുസ്‌ലിംകളെ പറ്റിക്കാൻപറയുന്ന പഞ്ചാരവാക്കുകൾ.

കുഞ്ഞീത് മദനി പറഞ്ഞത് താഴെ വായിക്കൂ. 
"എന്നാൽ ഇക്കാലക്കാർ അക്കാലത്തെ മക്കാമുശ്‌രിക്കുകളെക്കാൾ ഈ വിഷയത്തിൽ ഒരു പടി കൂടിമുന്നോട്ടു പോയിരിക്കയാണ്. മക്ക മുശ്‌രിക്കുകൾ ചെറിയബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുമ്പോൾ മാതമേഅവരുടെ ഔലിയാക്കളെ വിളിച്ചു സഹായംതേടിയിരുന്നുള്ളൂ. ഗുരുതരമായ വിപത്തുകളുംബുദ്ധിമുട്ടുകളും നേരിടുമ്പോൾ അവർ അല്ലാഹുവിനോട്മാത്രമേ രക്ഷതേടിയിരുന്നുള്ളൂ. ഖുർ‌ആൻ ആവർത്തിച്ചുപ്രസ്താവിച്ച ഒരു കാര്യമാണിത്.
ഇതൊരു വെറും തട്ടിപ്പിന്റെ വിശ്വാസവുംപ്രാർത്ഥനയുമൊക്കെയായിരുന്നു എന്ന് ഈആയത്തിന്റെ തൊട്ടശേഷമുള്ള ആയത്തിൽ ( യൂനുസ്സൂറത്തിലെ 23 മത്തെ ആയത്തിൽ ) അല്ലാഹു തന്നെപറയുന്നുമുണ്ട്.


فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الأَرْضِ بِغَيْرِ الْحَقِّ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَى أَنفُسِكُم

“ ഇനി അവരെ രക്ഷിച്ചാലോ അവർ തന്നെസത്യത്തിൽ നിന്ന് വ്യതിചലിച്ച് ലോകത്ത് ധിക്കാരംപ്രവർത്തിക്കുന്നു. ഓ മനുഷ്യരേ, നിങ്ങളുടെ ഈധിക്കാരം നിങ്ങൾക്ക് തന്നെ എതിരാണെന്ന്ഓർക്കുക “

മാത്രമല്ല ഇത്തരം കുടുങ്ങിയ ഘട്ടങ്ങളിലുള്ളവിശ്വാസം വിശ്വാ‍സമല്ലെന്ന് ഖുർ‌ആൻ ഫിർ‌ഔനിന്റെസംഭവം വിശദീകരിച്ചു കൊണ്ടും പറയുന്നുണ്ട്.

അല്ലാഹു ഫിർ‌ഔനിനെ കുറിച്ച് പറഞ്ഞത് കാണൂ..


وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا حَتَّى إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَالْمُسْلِمِين. (سورة يونس - 90


“ഇസ്രയീല്യരെ നാം കടൽ കടത്തികൊണ്ടുപോയി. അവർക്ക് പിന്നാലെ ഫിർ‌ഔനും അവന്റെ സൈന്യവുംപകയാലും അക്രമാസക്തിയാലും പുറപ്പെട്ടു. അങ്ങിനെഫിർ‌ഔൻ മുങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു (നേരത്തെ തിരമാലകളിൽ കുടുങ്ങിനശിക്കുമെന്നറിയുപ്പായപ്പോൾ മക്കാ മുശ്‌രിക്കുകൾപറഞ്ഞതുപോലെതന്നെ ) ഇസ്രായീല്യർ വിശ്വസിച്ചഇലാഹല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാവിശ്വസിക്കുന്നു, ഞാൻ മുസ്‌ലിമീങ്ങളിൽ പെട്ടവൻതന്നെയാണ് “ (യൂനുസ് 90 )


ഈ ഫിർ‌ഔനിപ്പോൾ മു‌അ്മിനാണെന്ന് പറയാൻ പറ്റുമോ? ഫിർ‌ഔൻ കാഫിറാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽതർക്കമില്ലാത്ത വിഷയമാണ്. അവന്റെ ഈ വിശ്വാസംസ്വീകരിക്കപ്പെടാതിരിക്കാൻ കാരണമെന്താണ് .മരണംമുമ്പിൽ കാണുകയും രക്ഷപ്പെടാനുള്ള പഴുതുകൾഅടയുകയും ചെയ്തപ്പോഴുള്ള വിശ്വാസമാണത്.
അതാണ് തൊട്ട് ശേഷമുള്ള ആയത്തിൽ അല്ലാഹുപറഞ്ഞത് :




(ഫിർ‌ഔനിന്റെ ഈ വിലാപത്തിന് മറുപടിയായി അല്ലാഹുപറഞ്ഞു ) “ ഇപ്പോഴാണോ നീ വിശ്വസിക്കുന്നത് ? ഇതുവരെ നീ ധിക്കാരം കാണിച്ചവനായിരുന്നു. നീനാശമുണ്ടാക്കുന്നവരിലും പെട്ടവനായിരുന്നു. നിന്റെശരീരം മാത്രം നാം രക്ഷപ്പെടുത്തും. പിൻ‌തലമുറക്ക് ഒരുപാഠമാവാൻ വേണ്ടി . നിശ്ചയം കൂടുതലാളുകളും നമ്മുടെദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണ്.” ( യൂ‍നുസ് 91-92)

നല്ലവരായ സുന്നി വായനക്കാർ മന:പ്പാഠമാക്കിവേക്കേണ്ടുന്ന ഒരായത്താണിത് “

قَالَ آمَنتُ أَنَّهُ لا إِلِـهَ إِلاَّ الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَاْ مِنَ الْمُسْلِمِينَ (10:90

“ഇസ്രായില്യർ വിശ്വസിച്ച ഇലാഹല്ലാതെമറ്റൊരു ഇലാഹില്ലെന്ന് ഞാനുമിതാവിശ്വസിക്കുന്നു. ഞാൻമുസ്‌ലിമീങ്ങളില്പെട്ടവൻ തന്നെയാണ് “നവീന വാദികൾ ഓതുന്ന മുഴുവൻ ആയത്തിനുംമറുപടിയായി ഈ സംഭവം മതി. ഇത്രമാത്രംഭംഗിയായി ഫിർ‌ഔൻ പറഞ്ഞിട്ടും അവൻവിശ്വാസിയായില്ല. കാഫിറാണ്.


ഇതോടു കൂടെ നവീന വാദികൾ ,മക്കാ മുശ്‌രിക്കുകൾഅല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്ന് ആയത്തോതിസ്ഥാപിക്കുന്നത് അജ്ഞതയാണെന്നും അത്ഖുർ‌ആനിനു തന്നെ എതിരാണെന്നും ഒരുവ്യാഖ്യാനത്തിന്റെ ആവശ്യവുമില്ലാത്ത വിധം ഖുർ‌ആൻകൊണ്ടു തന്നെ നമുക്ക് ബോധ്യപ്പെട്ടു.
ഇനി ഈ വിഷയത്തിൽ സച്ചതരിരായ മു‌‌അ്മിനുകളുടെപാരമ്പര്യമെന്താണെന്ന് കൂടെ മനസ്സിലാക്കിയാൽ നമുക്ക്ഈ വിഷയം അവസാനിപ്പിക്കാം

ലോക മുസ്‌ലിമീങ്ങൾ മുഴുവനും ഇമാമായിഅംഗീകരിക്കുന്ന, അവരുടെ പേരിന് ശേഷം എല്ലാവരുംرحمه الله എന്ന് പറയുന്ന മഹാനായ ഇമാം നവവി رحمه اللهതന്റെ ശറ‌ഹ് മുസ്‌ലിമിൽ , മറ്റൊരു പ്രസിദ്ധ ഇമാമായഖാസി ഇയാസ് യിൽ നിന്നും ഉദ്ധരിക്കുന്നത് കാണുക.



قال القاضي عياض رحمه الله: ما عرف اللهَ تعالى من شبهه وجسمه من اليهود، أو أجاز عليه البداء، أو أضاف إليه الولد منهم، أو أضاف إليه الصاحبة والولد، وأجاز الحلول عليه والانتقال والامتزاج من النصارى، أو وصفه مما لا يليق به، أو أضاف إليه الشريك والمعاند في خلقه من المجوس والثنوية، فمعبودهم الذي عبدوه ليس هو الله وإن سموه به، إذ ليس موصوفاً بصفات الإله الواجبة له، فإذن ما عرفوا الله سبحانه، فتحقق هذه النكتة واعتمد عليها، وقد رأيت معناها لمتقدمي أشياخنا

(شرح مسلم للإمام النووي رحمه الله – كتاب الإيمان – باب الدعاء إلى الشهادتين وشرائع الإسلام)


ഖാസി ഇയാള് പറഞ്ഞു : അല്ലാഹുവിനെസൃഷ്ടികളോട് ഉപമിച്ചവരും അവന്തടിയുണ്ടെന്ന് പറഞ്ഞവരുമായയഹൂദികളും, അല്ലെങ്കിൽ അല്ലാഹുവിന്‘ബുദാഇനെ’ (ഒരു കാര്യംസൃഷ്ടിക്കണമെന്നുദ്ദേശിക്കുകയും പിന്നീട്മറ്റൊന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥ )അനുവദിക്കുകയോ ,അല്ലെങ്കിൽ അവരിൽനിന്ന് അവനിലേക്ക് സന്താനങ്ങളെചേർക്കുകയോ അതുമല്ലെങ്കിൽഅല്ലാഹുവിന് കൂട്ടുകാരിയെയുംമക്കളെയും ചാർത്തുകയോ അല്ലെങ്കിൽഅവതരിക്കലോ ചലനമോ കൂടിക്കലരലോഅനുവദിക്കുകയോ ചെയ്തകൃസ്ത്യാനികളും , അനുയോജ്യമല്ലാത്തത്കൊണ്ട് വിശേഷിപ്പിക്കുകയോ അല്ലെങ്കിൽഅവന് പങ്കാളിയെ ചേർത്തുകയോഅല്ലങ്കിൽ സൃഷ്ടികളിൽ അവനോട്എതിരാളിയെ ചേർത്തുകയോ ചെയ്തമജൂസികളും ‘ സനവി’കളും അല്ലാഹുവിനെമനസ്സിലാക്കിയിട്ടേയില്ല. അതിനാൽ ഈപറയപ്പെട്ട എല്ലാ വിഭാഗവുംആരാധനകളർപ്പിക്കുന്ന ദൈവം അല്ലഹുഅല്ല. അവരതിന് അല്ലഹു എന്ന്നാമകരണം ചെയ്താലും ശരി, കാരണംഅവരുടെ ദൈവം , ഇലാഹിന്നിർബന്ധമായും ഉണ്ടാകേണ്ടുന്നഗുണങ്ങൾ കൊണ്ട് വിശേഷിക്കപ്പെട്ടവനല്ല.നീ ഈ സത്യം ശരിക്കും മനസ്സിലാക്കിക്കോ ,അതിനെ മാത്രം നീ അവലംബമാക്കിക്കോ.ഈ ആശയം ഞാൻ പൂർവ്വീകരായമഹാന്മാരിൽ നിന്ന് കണ്ടെത്തിയതാണ്(ശറഹ് മുസ്‌ലിം –കിതാബുൽ ഈമാൻ )

ആശയം ഉംദത്തുൽ ഖാരിയിലും ഫത്‌ഹുൽ ബാരിയിലുംകാണാം
ഇമാം നവവി رحمه الله ന്റെ ഈ ഉദ്ധരണിയിലൂടെഇവ്വിഷയത്തിൽ സമുദായത്തിലെ സച്ചരിതരായഇമാമുകളുടെയും മു‌അ്മിനുകളുടെയുംമാർഗമെന്താണെന്നും വ്യക്തമായി.

ഇവയിൽ നിന്നെല്ലാം പകൽ വെളിച്ചം പോലെ നമുക്ക്മനസ്സിലായി ‘മക്കാ മുശ്‌രിക്കുകളോ നസാറാക്കളോയഹൂദികളോ മറ്റു മു‌ശ്‌രിക്കുകളോ ഒന്നും തന്നെസൂറത്തുൽ ഇഖ്‌ലാസിലൂടെ അല്ലാഹു പഠിപ്പിച്ച, അവൻوإلهكم إله واحد لا إله إلا هو الرحمن الرحيم എന്ന ആയത്തിലൂടെപഠിപ്പിച്ച , തിരു നബി യും മറ്റു അമ്പിയാക്കളും അവരുടെഅനുചരന്മാരും പഠിപ്പിച്ചതും വിശ്വസിച്ചതുമായമുസ്‌ലിംകളുടെ അല്ലാഹുവിൽ അവരാരുംവിശ്വസിച്ചിട്ടില്ലെന്ന്.

അതാണല്ലോ അല്ലാഹു സൂറത്തുൽ ബഖറയിലൂടെഅവരുടെ അപാകതയായി പ്രത്യേകം എടുത്തുപറഞ്ഞതും.

وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ (سورة البقرة 13
“പ്രവാചകർ صلى الله عليه وسلم യും സ്വഹാബത്തുംവിശ്വസിച്ചതു പോലെ നിങ്ങൾ വിശ്വസിക്കുക എന്നവരോട്പറയപ്പെട്ടാൽ മൂഢന്മാർ വിശ്വസിക്കുന്ന പോലെഞങ്ങളും വിശ്വസിക്കുകയോ ? അറിയുക , സത്യത്തിൽഅവർ തന്നെയാണ് മൂഢന്മാർ , പക്ഷെ അവരത്അറിയുകയില്ല. (2: 13)

അത് കൊണ്ടാ‍ണ് അല്ലാഹു ഇങ്ങിന വെട്ടിത്തുറന്ന്പറഞ്ഞത്.

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8
“ഞങ്ങൾ അല്ലാഹുവിലും അന്ത്യ ദിനത്തിലുംവിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തിൽ അവർ വിശ്വാസികളല്ല തന്നെ “ (2 :8 )