ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ലീഗില്ലായിരുന്നെങ്കിൽ?. Show all posts
Showing posts with label ലീഗില്ലായിരുന്നെങ്കിൽ?. Show all posts

Monday, 6 December 2021

ലീഗില്ലായിരുന്നെങ്കിൽ ?

 *ലീഗില്ലായിയിരുന്നെങ്കിൽ*


ലീഗില്ലായിയിരുന്നെങ്കിൽ 

കേരളത്തിൽ വഹാബികൾക്ക് ഇന്നുള്ളതിൻ്റെ പത്തിലൊരംശം പോലും വളർച്ച കൈവരില്ലായിരുന്നു. കേരളത്തിൽ വഹാബിസം എന്നേ ശ്വാസം മുട്ടി ചാവുമായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ കേരളീയ മുസ്ലിം സമൂഹത്തിൻ്റെ വൈജ്ഞാനിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഇപ്പോഴുള്ളതിനേക്കാൾ വേഗത കൈവരുമായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ കേരളത്തിലെ സുന്നി സമൂഹത്തിനിടയിൽ 

ഒരു പിളർപ്പുമുണ്ടാകില്ലായിരുന്നു.

 ലീഗില്ലായിരുന്നെങ്കിൽ പണ്ഡിതന്മാരെയും 

സയ്യിദന്മാരെയും തെറി പറയുകയും കോലം കത്തിക്കുകയും ചെയ്യുന്ന ഒരു മുസ്ലിം തലമുറ ഉണ്ടാവില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ കേരളത്തിൽ സുന്നികളുടെ  പള്ളികളും വഖ്ഫ് സ്വത്തുക്കളും ഒരു തരി മണ്ണ് പോലും വഹാബികൾ പിടിച്ചടക്കില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ കേരളത്തിലെ മുഴുവൻ സയ്യിദന്മാർക്കും 

ആലിമീങ്ങൾക്കും അർഹിച്ച ആദരവ് ലഭിക്കുമായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ 

കേരളത്തിലെ ഒരൊറ്റ മുസ്ലിം പള്ളികളും പൂട്ടേണ്ടി വരില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ 

ഒരു ഡസനോളം സുന്നികൾ ക്രൂരമായി കൊല ചെയ്യപ്പെടില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ 

ശംസുൽ ഉലമയെ 

പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് 

പുറത്താക്കപ്പെടുകയോ ആ മഹാമനീഷിയുടെ 

കോലം തെരുവിൽ കത്തിക്കപ്പെടുകയോ ചെയ്യില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ 

ഉമർ ബാഫഖി തങ്ങൾ പന്നിയിറച്ചി കഴിക്കുന്ന കാർട്ടൂൺ ചിത്രീകരിക്കപ്പെടില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ, ലീഗിന് ദാസ്യപ്പണി ചെയ്യുന്നവർ സമസ്തയിൽ കയറിപ്പറ്റിയിട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ സുന്നികൾ എന്നോ ഐക്യപ്പെടുമായിരുന്നു.


ഒറ്റവാക്കിൽ പറഞ്ഞാൽ ലീഗില്ലായിരുന്നെങ്കിൽ കേരളീയ മുസ്ലിം പൈതൃകവും ഇസ്ലാമിക സംസ്കൃതിയും നവോത്ഥാന മുന്നേറ്റങ്ങളും അതുവഴി വിശ്വാസി സമൂഹവും പതിന്മടങ്ങ് ഇസ്സത്തിലാകുമായിരുന്നു.


✒️ pkh ahsani

♾️♾️♾️♾️♾️♾️♾️♾️♾️