ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 30 April 2021

ബിരിയാണിച്ചെമ്പുകൾ വഹാബിത്തൗഹീദിൻ്റെ നട്ടെല്ലാകുമ്പോൾ❗

*ബിരിയാണിച്ചെമ്പുകൾ  വഹാബിത്തൗഹീദിൻ്റെ നട്ടെല്ലാകുമ്പോൾ...❗*
👇👇👇👁️👁️👁️
✍️ ഒറ്റ നോട്ടത്തിൽ ഹൈവേയിലെ സുരക്ഷാ കല്ലുകളെ ഓർമ്മിപ്പിക്കുമെങ്കിലും ,ഹൈവേ സൈഡിലെ സുരക്ഷാ കല്ലുകളല്ല-
മുജാഹിദ് സമ്മേളനത്തിലെ ചെമ്പുകളാണ്... ❗🤭.
ഇതേ ചെമ്പ് മുസ്ലിംകൾ ഉപയോഗിക്കുമ്പോൾ ബിദ്അത്തും തീറ്റ മത്സരവും നരകത്തിലും ,വഹാബികൾ ഉപയോഗിക്കുമ്പോൾ ആദർശത്തിനൂർജം പകരുന്ന ഭക്ഷണ കലവറയും പുണ്യകരവും  സ്വർഗത്തിലുമാകുന്നതിന്റെ ലോജിക്ക് എന്താണാവോ...❓...അത് ഒരു വഹാബിക്കുമിതുവരെ പിടികിട്ടിയിട്ടില്ല. നല്ല ഹൈറ്റും വെയിറ്റുമുള്ള തട്ടു പാത്രങ്ങൾ വഹാബിപ്പള്ളിയെ ലക്ഷ്യമാക്കിക്കുതിക്കുമ്പോൾ, അത് പ്രതീക്ഷിച്ചിരിക്കുന്ന വഹാബീ മൗലവി പാത്ര സേവയും കഴിഞ്ഞ് കുടവയറും തിരുമ്മി ഒരൊന്നൊന്നര ഏമ്പക്കവും വിട്ട് , ഈ ചെമ്പ് വിപ്ളവത്തിലേക്ക് ആളെക്കൂട്ടാനിറങ്ങുമ്പോൾ ...എന്താണ് പറയേണ്ടതെന്നോ എങ്ങിനെയാണ് പ്രതികരിക്കേണ്ടതെന്നോ ഒരു കുഞ്ഞാടിനുമറിയില്ല.ബദർ അനുസ്മരണമുൾപ്പെടെ ,മുസ്ലിംകൾ നടത്തുന്ന പരിപാടികളിൽ ഭക്ഷണ വിതരണമെന്ന പുണ്യകർമ്മം കാണുമ്പോൾ ഹാലിളകിയിരുന്ന കുഞ്ഞാടുകൾ കരുതിയിരുന്നത്-വഹാബീ മൗലവിമാർ വയർ നിറക്കുന്നത് എയർ അടിച്ചോ മറ്റോ ആണെന്നാണ്. ആപ്പീസിലെ ആ നാടകവും നൈസായിട്ട് പൊളിഞ്ഞു.ഇനി എന്ത്...❓....ആപ്പീസീന്നുള്ള അവസാന ഒറ്റമൂലി ഇങ്ങനെ...
ഈ ചെമ്പൊന്നും ചെമ്പല്ലാന്ന് പറയാൻ പറഞ്ഞു...❗
*ഖുദ്സി*
30-04-2021










 

Thursday, 29 April 2021

ബദർ ദിനം-ആണ്ടുമായി ജമാഅത്തെ ഇസ്ലാമി !


 

ഇട അത്താഴം-ഗൾഫ് x കേരളാ വഹാബികൾ പാതിരാത്രിയിലും തമ്മിലടിക്കുന്നു


 *ഇട അത്താഴം-പാതിരാത്രിയിലും തമ്മിലടിച്ച്  മുട്ടിലിഴയുന്ന വഹാബിത്തൗഹീദ്...❗*

👇👇👇👁️👁️👁️


✍️സുബ്ഹി ബാങ്ക് കേട്ടാലും അത്താഴം കഴിക്കൽ നിർത്തരുതെന്ന് പറഞ്ഞ് കേരളാ വഹാബികൾ കുഞ്ഞാടുകളെ നൈസായി നരകത്തിലേക്ക് തള്ളിവിടുമ്പോൾ ,

*സുബ്ഹി വാങ്ക് കേട്ടതിന്നുശേഷം അത്താഴം കഴിക്കാന്‍ പാടില്ല* എന്ന് പറഞ്ഞ് ഗൾഫ് വഹാബികൾ കളം നിറയുന്നു....❗സുന്നികൾക്ക് പ്രമാണം തിരിഞ്ഞില്ലെന്ന അതിഭീകര നുണ തട്ടി വിട്ട് കുഞ്ഞാടുകളെ പാതിരാത്രിയിലും അത്താഴവട്ടം കറക്കിയ മുറി മൗലവിമാർ ,ഉത്തരം പറയാനാകാതെ കണ്ടം വഴി ഓടുന്നു...❗

=========================

*പുത്തനാശയക്കാരുടെ സൗദിയിലെ പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ പഠിപ്പിക്കുന്നു:-*

سئل: بعض الأشخاص يأكلون والأذان الثانى يؤذن فى الفجر فهل صيامهم صحيح؟

 فاجاب: فضيلته بقوله: إذا كان المؤذن على طلوع الفجر يقينا فإنه يجب الإمساك من حين أن يسمع المؤذن فلا يأكل أويشرب- الخ (مجموع فتاوى ورسائل: 19/297-298 ) لمحمدبن صالح بن عثيمين

وكذلك يوجد في كتاب (الدعوة 2/146-148) للعثيمين، و(فتاوى علماء البلد الحرام:ص: 294,293,282 )


ചോദിക്കപ്പെട്ടു: ചിലയാളുകള്‍ സുബ്ഹി വാങ്ക് കൊടുത്തിട്ടും ഭക്ഷണം കഴിക്കുന്നു .അവരുടെ നോമ്പ് സ്വീകാര്യമാണോ ?

ഉത്തരം:- വാങ്ക് വിളിക്കുന്നവന്‍ സുബ്ഹി വാങ്ക് ആണു കൊടുക്കുന്നതെന്ന് ഉറപ്പാണെങ്കില്‍ വാങ്ക് കേട്ടയുടനെ തിന്നലും കുടിക്കലും നിര്‍ത്തിവെക്കല്‍ നിര്‍ബന്ധമാണ്. [മജ്മൂഉ ഫത്താവാ വറസാഇല്‍:19/297,298 ഉസൈമീന്‍ ''അല്‍ ഒഹാബീ'']

ഇതേ കാര്യം ഉസൈമീന്‍ തന്നെ തന്റെ കിത്താബുദ്ദഅവ:2/146-148ലും സൗദിയിലെ സലഫീ പണ്ഡിതന്മാരുടെ ഫത്ത്,വാ സമാഹാരമായ ഫത്താവാ ഉലമാഇല്‍ ബലദില്‍ഹറാം:പേജ്/282. 293, 294 ലും വ്യക്തമാക്കിയതായി കാണാം...

അങ്ങിനെ കേരളാ വഹാബികളുടെ നോമ്പും വെള്ളത്തിലായി... ,കുഞ്ഞാടുകളുടെ സേവകരായി വേഷമിട്ട് അത്താഴം വെറുതെയാക്കി, നരകത്തിലേക്ക് ഒറ്റുകൊടുത്ത വഹാബീ മുറി മൗലവിമാർ വെറും മാസല്ല,മരണ മാസാണ്...!.  വിവരമുള്ളവരാരും വഹാബിയാകില്ലെന്ന് മാലോകർക്ക് എന്നോ മനസിലായതാണ്....ഇനിയും വഹാബീ ആലയത്തിലെ സ്വയം നിർമിത മാനിഫെസ് റ്റോയിൽ മുട്ടിലിഴയുന്ന   പ്യാവം വഹാബീ കൂട്ടുകാരോട് സഹതാപം മാത്രം... സാരമില്ല...സഹിച്ചോളൂ... മരിക്കണമെന്ന ചിന്തയൊന്നും തീരെ അലട്ടേണ്ടതില്ല...ഭാവുകങ്ങൾ...

*ഖുദ്സി*

29-04-2021

ഇസ്തിഗാസ-വഹാബീ തട്ടിപ്പുകൾ വീഡിയോ

 *മരണപ്പെട്ടവർ കേൾക്കുകയില്ലെന്ന് ഖുർആനിലുണ്ടോ❓*

👇👇👇👁️👁️👁️

https://youtu.be/mNc1rD3Ys_w


*ഇസ്തിഗാസ ശിർക്കോ...❓ഖുർആൻ ആയത്തുകളെ ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ ദയനീയത... ❗*

👇👇👇👁️👁️👁️

https://youtu.be/EnHdea5KGLo


*ഇസ്തിഗാസയും ദൈവങ്ങളോടുള്ള പ്രാർത്ഥനയും ഒന്നല്ല*

👇👇👇👁️👁️👁️

https://youtu.be/NbFXBHx3FYQ


*സൂറത്തുന്നഹ്-ലിലെ 20 ,21 സൂക്തങ്ങൾ ഇസ്തിഗാസക്കെതിരല്ല*

👇👇👇👁️👁️👁️

https://youtu.be/k3GdTbh0HH0


*ദുൻയാവിലെ ദൈവങ്ങൾ ഖിയാമത്ത് നാളിൽ കയ്യൊഴിയുമ്പോൾ...❗*

👇👇👇👁️👁️👁️

https://youtu.be/jmYJv6mJyKo


*നിങ്ങൾ എന്നോട് ദുആ ചെയ്യൂ...ഞാൻ ഉത്തരം ചെയ്യാം...*

👇👇👇👁️👁️👁️

https://youtu.be/9j-4E8XcGow


*സൂറത്തു റഅദ് പതിനാലാം സൂക്തം ഇസ്തിഗാസക്കെതിരോ ...❓*

👇👇👇👁️👁️👁️

https://youtu.be/QBtQ36PHT6A


*മുശ്രിക്കുകൾ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ ഉത്തരം ചെയ്യില്ല[അൽ അഅറാഫ് 94 വിശകലനം]*

👇👇👇👁️👁️👁️

https://youtu.be/ibByivE1GPk


*മുശ്രിക്കുകൾ ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയും ഇസ്തിഗാസയും ഒന്നല്ല*

👇👇👇👁️👁️👁️

https://youtu.be/oA_hIJ6hYUU


*പള്ളികളിൽ അല്ലാഹുവിൻ്റെ കൂടെ മറ്റൊരാളെ വിളിക്കരുതെന്ന് പറഞ്ഞത്...*

👇👇👇👁️👁️👁️

https://youtu.be/ViFCIZc6MpA


*സൂറത്തുൽ ജിന്നിലെ ഇരുപതാം സൂക്തവും ഇസ്തിഗാസയും*

👇👇👇👁️👁️👁️

https://youtu.be/leqxpuQV1wc


*സൂറത്തുൽ ഫാത്വിറിലെ പതിനാലാം സൂക്തവും തഫ്സീർ ഖുർതുബിയും*

👇👇👇👁️👁️👁️

https://youtu.be/pW3XkdmLGL8


*സൂറത്തുൽ ഫാത്വിറിലെ പതിനാലാം സൂക്തം ഇസ്തിഗാസക്കെതിരോ❓*

👇👇👇👁️👁️👁️

https://youtu.be/DGypK18rK8w


*പള്ളികളിൽ അല്ലാഹുവിൻ്റെ കൂടെ മറ്റൊരാളെ വിളിക്കരുതെന്ന് പറഞ്ഞത് ഇസ്തിഗാസയെക്കുറിച്ചല്ല...*

👇👇👇👁️👁️👁️

https://youtu.be/ViFCIZc6MpA

ബദർ-ആണ്ടുമായി വഹാബികൾ


 

Wednesday, 28 April 2021

ബദർ അനുസ്മരണവുമായി സ്വഹാബികളും

 *ബദ്ര്‍ അനുസ്മരണം നടത്തല്‍             സ്വഹാബാക്കളും അനുവര്‍ത്തിച്ചതു      തന്നെ !!.*

🔻🔻       🤝🏻


*✅റമളാന്‍ പതിനാഴിനു (ബദ്ര്‍ ദിനത്തില്‍) പ്രഭാത സമയത്ത് ജനങ്ങള്‍ മസ്ജിദ് ഖുബാഇല്‍ പ്രത്യേകം ഒരുമിച്ചു കൂടിയിരുന്നു എന്ന് ഹിജ്റ:30.ല്‍ വഫാത്തായ താബിഈ പ്രമുഖനായ മഹാനായ മുഹമ്മദ്ബ്നുല്‍ മുന്‍കദിര്‍(റ)യില്‍ നിന്നും ഹാഫിളു ഇബ്നു ഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍ മറാഗ്വി(റ)യും ഇമാം ബദ്റുദ്ദീന്‍ അല്‍ ഐനി(റ)യും തുടങ്ങി മുഹദ്ദിസുകളും അല്ലാത്തവരുമായ പൂര്‍വ്വീകരായ ഇമാമുകള്‍ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തിവെക്കുന്നു*


*✅അതേ പോലെ മഹാനായ നബി(സ്വ)ക്ക് ഖുര്‍ ആന്‍ പാരായണം ചെയ്തു- കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരിഉകളുടെ ശൈഖും നബി(സ്വ) വഹ് യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍ പെട്ട മഹാനായ സ്വഹാബി സൈദുബ്നു സാബിത്ത് (റ)റമളാന്‍ പതിനേഴിന്റെ രാവ് (ബദ്ര്‍ ദിനം) സുബ്ഹി വരെ പ്രത്യേകം സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുകയും ഈ രാവിന്റെ പ്രഭാതത്തിലാണ്‍ സത്യവും അസത്യവും അല്ലാഹു വേര്‍തിരിച്ചതെന്നു പറയുകയും ചെയ്തിരുന്നു' എന്ന് ഹിജ്റ:310.ല്‍ വഫാത്തായ മഹാനായ ഇബ്നു ജരീറുത്ത്വബ് രി(റ) തന്റെ താരീഖിലും മറ്റു ഇമാമുകളും രേഖപ്പെടുത്തിയതായി കാണാവുന്നതാണ്‍.*📖

        

        🔻🔻🔻🔻🔻🔻🔻🔻

*അപ്പോള്‍ ബദ്ര്‍ ദിനത്തിനെ പ്രത്യേകം പരിഗണിക്കുകയെന്ന സല്‍കര്‍മ്മം പണ്ടേ നടന്നു വരുന്ന ഒരു കാര്യമാണെന്ന് ഈ വരികള്‍ ബോധ്യപ്പെടുത്തുന്നു.-- മഹാന്മാരായ ബദ് രീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്ത് വിശുദ്ദ റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ ഉള്‍പ്പെടുത്തുമാറാവട്ടെ ആമീന്‍.*


عن محمد ابن المنكدر عن جابر كان النبي صلى الله عليه وسلم يأتي قباء صبيحة سبع عشرة من رمضان. (تاريخ المدينة المنورة:1/44)للإمام ابن شبة-262هـ، و(لطائف المعارف:ص/328)للحافظ ابن رجب الحنبلي-795هــ، و(عمدة القاري شرح صحيح البخاري:7/378)للعلامة بدرالدين العيني، و(وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.


وفي كتاب رزين: عن محمد بن المنكدر : أدركت الناس يأتون مسجد قباء صبيحة سبع عشرة من رمضان. (تحقيق النصرة بتلخيص معالم دارالهجرة:ص/171) للإمام زين الدين أبي بكر المراغي العثماني الشافعي-ت/816 هـ ، (وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.


*✍അബൂയാസീന്‍ അഹ്സനി ചെറുശോല*

മുസോളിനിയുടെ അന്ത്യം

ഫാഷിസ്റ്റ് ആചാര്യൻ ബെനിറ്റൊ മുസ്സോളിനിയെ ഇറ്റാലിയൻ ജനത തെരുവിൽ തൂക്കിലിട്ടത്  ഏപ്രിൽ 28 നായിരുന്നു.

 

ബദർ ദിനം- അനുസ്മരിക്കേണ്ടതുണ്ടോ ?

 *ذكرى غزوة بدرالكبرى*

*ബദ്ര്‍ ദിനം: അനുസ്മരിക്കേണ്ടതോ! ?:-*

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ബദ്ര്‍ യുദ്ധം നടന്നത് റമളാന്‍ പതിനേഴിനാണ്, സത്യവും അസത്യവും വേര്‍തിരിഞ്ഞ, വ്യക്തമാക്ക പ്പെട്ട ദിനമാണത്. അന്നേദിനം വിശുദ്ദ ഇസ്,ലാമില്‍ പവിത്രമാക്കപ്പെട്ട ദിനമാണ്. ആ ബദ്ര്‍ സ്മര ണ ലോകമുസ്,ലിംകള്‍ എക്കാലത്തും നിരാക്ഷേപം നടത്തിക്കൊണ്ടിരിക്കുകയും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ബദ്,രീങ്ങളുടെ പ്രകീര്‍ത്തനങ്ങള്‍ പാടുകയും പറയുകയും ചെയ്യുന്നു, ആ മഹത്തു ക്കളു ടെ പേരില്‍ ഭക്ഷണം ദാനം ചെയ്യുന്നു, ഖേദകരമെന്നുപറയട്ടെ ഇപ്പോള്‍ചിലയാളുകള്‍ മുസ്,ലിംകള്‍ അനുവര്‍ത്തിച്ചു വരുന്ന ബദ്,രീങ്ങളേയും മറ്റു ശുഹദാക്കളേയും മഹത്തുക്കളേയും സ്മരിക്കുന്ന തും അവരുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതും ബിദ്അത്തും പുത്തനാചാരവുമാണെന്ന് വാദിച്ചു കൊണ്ട് സാധാരണക്കാരെ ആശയകുഴപ്പത്തിലാക്കാന്‍ ശ്രമംനടത്തുകയാണ്. അതോടൊപ്പം വിമര്‍ശി ക്കുന്നവര്‍ തന്നെ അവരുടെ പ്രസ്ഥാന നേതാക്കളുടെ മദ്ഹുകളും അനുസ്മരണങ്ങളും അവരുടെ മാസികകളില്‍ ഗദ്യമായും പദ്യമായും ലേഖനങ്ങളായും പ്രസിദ്ധീകരിക്കുകയും സ്റ്റേജുകളില്‍ അനുസ്മരണ പ്രഭാഷണങ്ങളും പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു.. ഇങ്ങിനെ മുസ്,ലിംകള്‍ ചെയ്യുന്ന എല്ലാ സല്‍കര്‍മ്മങ്ങള്‍ക്കും അള്ള് വെക്കുന്ന ഒഹാബീ പ്രസ്ഥാനക്കാരും മറ്റും ബദ്ര്‍ ദിന സ്മരണയും മറ്റും വലിയ പാതകമായി ചിത്രീകരിക്കുകയും അതുവഴി സാധാര ണക്കാരെ തെറ്റുദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബദ്ര്‍ദിനം അനുസ്മരിക്കേണ്ടതുണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ബദ്ര്‍ദിനം ലോകമുസ്,ലിം കള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു എന്ന സത്യം ബുദ്ധിയുള്ള ആരും സമ്മതിക്കുന്ന വസ്തുത യാണ്. എങ്കില്‍ അല്ലാഹു അവന്റെ വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കുന്നത് കാണുക, അല്ലാഹു പറയുന്നു: 

وذكّرهم بأيام الله إنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ (سورة إبراهيم-الآية:5)

അല്ലാഹു പറയുന്നു: അവരോട് അല്ലാഹുവിന്റെ "അയ്യാമു" കളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊടുക്കുക. നിശ്ചയം അങ്ങിനെ ചെയ്യുന്നതില്‍  അധികമായി ക്ഷമകൈകൊള്ളുന്നവരും അധികമായി നന്ദിചെയ്യുന്നവരുമായ മുഴുവന്‍ ആളുകള്‍ക്കും ദൃഷ്ടാന്തമുണ്ട്. (സൂറ:ഇബ് റാഹീം-5). 

 ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് കാണുക:

عن ابن عباس عن أبي بن كعب عن النبيّ صلى الله عليه وسلم: في قوله يبارك وتعالى: [وذكّرهم بأيّام الله] قال: بنعم الله تبارك وتعالى. (تفسير ابن كثير:4/478)

മഹാനായ ഇബ്നു അബ്ബാസ്(റ)വും മഹാനായ ഉബയ്യുബ്നു കഅബ്(റ)വും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: "അവരോട് അങ്ങ് അല്ലാഹുവിന്റെ ദിനങ്ങളെ പറ്റി പറഞ്ഞു കൊടുക്കണം" അതായത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ പറ്റി അവരെ ഓര്‍മ്മിപ്പിക്കണം". ഇബ്നുകസീര്‍ തന്റെ(തഫ്സീറുല്‍ ഖുര്‍ആനില്‍അളീം:4/478)ല്‍ വ്യാഖ്യാ നിച്ചതായി കാണാം. ഈ ആയത്തില്‍ പറഞ്ഞ അനുഗ്രഹം ഏതാണെന്നു കൂടി മുഫസ്സിറു കള്‍ പഠിപ്പിച്ചിട്ടുണ്ട് അതവാ മഹാനായ മൂസാനബി(അ)നെ തന്റെ ശത്രുവായ ഫിര്‍ഔ നില്‍ നിന്നും പരിവാരങ്ങളില്‍നിന്നും രക്ഷപ്പെടുത്തുകയും, നൈല്‍ നദിയെ രണ്ടായി പിളര്‍ത്തി രക്ഷപ്പെടുകയും ചെയ്തതു പോലുള്ള അല്ലാഹു മൂസാ നബി(അ)ന്നും അനുയാ യികള്‍ക്കും ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ സ്മരിക്കാനാണ് അല്ലാഹു കല്പിക്കുന്നത്. ഇക്കാര്യം വളരെ വ്യതമായി ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ വ്യാഖ്യാനിച്ചതായി കാണാം. ഇബ്നു കസീറിന്റെ തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീറാണെന്ന് ഒഹാബീ പ്രസ്ഥാനത്തിന്റെ ആശയപ്രചരണരംഗത്തെ ശക്തിദുര്‍ഘമായി ഒഹാബികള്‍തന്നെ പരിചയ പ്പെടുത്തിയ ഔദ്യോഗിക മുഖപത്രമായ (അല്‍മനാര്‍-2000,ജൂലായ്-ലക്ക)ത്തിലും, മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന്ന് മുമ്പ് അവരുടെ പ്രസിദ്ധീകരണ വിഭാഗമായ "യുവത" പുറത്തിറ ക്കിയ (ഖുര്‍ആന്റെ വെളിച്ചം) എന്ന ബുക്കിന്റെ (പേജ്/10,ലും, 44.ലും) പറഞ്ഞതായി കാണാവുന്നതുമാണ്. ഈ ആയത്ത് ഇബ്നുകസീര്‍ വ്യാഖ്യാനിച്ചതുപോലെ ഹിജ്റ:502.ല്‍ വഫാത്തായ ഇമാം ഖത്വീബുത്തിബ്,രീസി(റ) തന്റെ(അല്‍മുലഖ്ഖസ്വു മിന്‍ ഇഅറാബില്‍ ഖുര്‍ആന്‍:പേജ്/94)ലും, ഹിജ്റ:310.ല്‍ വഫാത്തായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്രി(റ) തന്റെ (തഫ്സീര്‍:13/594,595)ലും, ഹിജ്റ:671.ല്‍ വഫാത്തായ ഇമാം ഖുര്‍ത്വുബി(റ)തന്റെ (അല്‍ ജാമി ഉ ലിഅഹ്ക്കാമില്‍ഖുര്‍ആന്‍:12/106)ലും, ഹിജ്റ:516.ല്‍ വഫാത്തായ മുഹ്,യിസ്സുന്ന ഇമാം ബഗ്വവി(റ) തന്റെ തഫ്സീറായ(മആലിമുത്തന്‍സീല്‍:4/335)ലും, എത്രത്തൊളം 1956.ല്‍ മരണ പ്പെട്ട സൗദിയിലെ സലഫീ നേതാവായിരുന്ന "നാസിറുസ്സഅദി" വരെ തന്റെ (തഫ്സീര്‍: പേജ്/418)ലും വ്യഖ്യാനിച്ചതായി കാണാം.

അതേപോലെ മഹാനായ ഇമാം അഹ്മദു ബ്നു ഹമ്പല്‍(റ) തന്റെ മുസ്നദില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

روى عبد الله ابن أحمد بن حنبل عن ابن عباس، عن أبي بن كعب، عن النبي صلى الله عليه وسلم في قوله تبارك وتعالى ‏{‏وذكرهم بأيام الله‏}‏ قال بنعم الله تبارك وتعالى . (مسند الإمام أحمد:رقم الحديث-20207)

മഹാനായ ഇബ്നുഅബ്ബസ്(റ) ഉബയ്യുബ്നു കഅബ്(റ) എന്നിവരും നബി(സ്വ)യില്‍ നിന്നും സൂറ:ഇബ്റാഹീമിലെ അഞ്ചാം സൂക്തത്തില്‍ പറഞ്ഞത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങ ളെ സ്മരിക്കണം" എന്നാണു പഠിപ്പിച്ചിട്ടുള്ളത്. (മുസ്നദുല്‍ ഇമാം അഹ്മദ്:ഹദീസ് നമ്പര്‍: 20207)ല്‍ കാണാവുന്നതാണ്. എന്നാല്‍ അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ വള രെ പ്രധാനപ്പെട്ടതും നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതുമായ മഹത്തായ അനുഗ്രഹമാണു സത്യം ജയിച്ചടക്കുകയും അസത്യം തകര്‍ന്നടിയുകയും ചെയ്ത ബദ്ര്‍, അല്ലാഹു തന്നെ ആ ബദ്റിന്റെ മഹത്വവും ബദ്റില്‍ പങ്കെടുത്ത സ്വഹാബത്തി ന്റെ മഹത്വവും വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിച്ചതായി കാണാം, മാത്രമല്ല ആ ബദ്റ് ദിന ത്തെ അല്ലാഹു ഖുര്‍ആനില്‍ വിശേഷിപ്പിച്ചതു തന്നെ "യൗമുല്‍ഫുര്‍ഖാന്‍" (സത്യവും അസ ത്യവും വേര്‍തിരിഞ്ഞ ദിനം) എന്നാണ്. ആ ദിവസം ഒരു മുസ്,ലിമിനെ സംബന്ധിച്ചിട ത്തോളം വിസ്മരിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ലോകത്തുള്ള സത്യ വിശ്വാസിക ള്‍ ബദ്റ് സമരണ പുതുക്കുകയും ബദ്റില്‍ പങ്കെടുത്ത മഹാന്മാരായ സ്വാഹാബാക്കളേ യും നബി(സ്വ)യേയും പ്രകീര്‍ത്തിക്കുകയും അന്നേ ദിനം ഭക്ഷണം ഉണ്ടാക്കി ദാനം ചെയ്യു കയും ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്ക് സ്വഹാബത്തിന്റെയും നബി(സ്വ)യുടെ തന്നെയും പ്രവര്‍ത്തിയില്‍ നമുക്ക് രേഖയുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

حَدَّثَنَا مُسَدَّدٌ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا خَالِدُ بْنُ ذَكْوَانَ قَالَ قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذٍ ابْنِ عَفْرَاءَ. جَاءَ النَّبِىُّ صلى الله عليه وسلم: فَدَخَلَ حِينَ بُنِىَ عَلَىَّ ، فَجَلَسَ عَلَى فِرَاشِى كَمَجْلِسِكَ مِنِّى، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِى يَوْمَ بَدْرٍ ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِىٌّ يَعْلَمُ مَا فِى غَدٍ. فَقَالَ: دَعِى هَذِهِ، وَقُولِى بِالَّذِى كُنْتِ تَقُولِينَ. (صحيح البخاري: رقم الحديث: 5147)و(4001)

റുബയ്യിഉ ബിന്‍,ത്ത് മുഅവ്വിദുബ്നുല്‍ അഫ്റാഅ്‌(റ)പറയുന്നു: എന്റെ കല്ല്യാണ ദിവസം നബി(സ്വ) എന്റെ വീട്ടിലേക്കു വന്നു, ആ സമയത്ത് ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടി ക്കൊണ്ട് എന്റെ പിതാക്കളില്‍ നിന്ന് ബദ്റ് യുദ്ധത്തില്‍ ശഹീദായവരെ പ്രകീര്‍ത്തിച്ചു പാട്ടു പാടുകയായിരുന്നു, മഹാനായ നബി(സ്വ) സദസ്സിലേക്ക് കടന്നുവന്നപ്പോള്‍ ആ കൂട്ട ത്തില്‍ ഒരു കുട്ടി (وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ) (ഞങ്ങളില്‍ ഒരു നബിയുണ്ട്, ആ നബി നാളെ സംഭ വിക്കുന്ന കാര്യങ്ങള്‍ അറിയുന്നവരാണ്) എന്ന അര്‍ത്ഥം വരുന്ന പാട്ടുപാടുകയും ചെയ്തു, ആ സമയത്ത് നബി(സ്വ) പറഞ്ഞു നിങ്ങള്‍ എന്നെ കുറിച്ച് പാടുന്നത് നിര്‍ത്തി നിങ്ങള്‍ ഇതുവരെ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ പാടൂ, (സ്വഹീഹുല്‍ ബുഖാരി:ഹദീസ് നമ്പര്‍:5147). ഈ ഹദീസ് വ്യാഖ്യാനിച്ചു ശൈഖുല്‍ ഇസ് ലാം ഇമാം സകരിയ്യല്‍ അന്‍സ്വാരി(റ) പറയുന്നു:

)كُنْتِ تَقُولِينَ) أَيْ مِنَ الْـمَدْحِ وَالثَّنَاءِ الْمُتَعَلِّقِينَ بِالْمَغَازِي وَالشَّجَاعَةِ وَنَحْوِهِمَا. (تُحْفَةُ الْبَارِي بِشَرَحِ صَحِيحِ الْبُخَارِي :5/341) لِشَيْخِ الْإِسْلاَمْ زَكَرِيَّا الْأَنْصَارِيِّ رَحِمَهُ الله – ت:926هــ

ഈ ഹദീസില്‍ നിങ്ങള്‍ ബദ്,രീങ്ങളെ കുറിച്ച് പറഞ്ഞിരുന്നത് തന്നെ പറഞ്ഞോളൂ എന്ന് പറഞ്ഞതു കൊണ്ട് ഉദ്ധേശം ബദ്,രീങ്ങളുടെ മദ്ഹും അവരെ വാഴ്ത്തിപ്പറയലും അവരു ടെ ധീരതയെ കുറിച്ച് പറയലും ബദ്ര്‍ യുദ്ധത്തിന്റെ ചരിത്രം അവതരിപ്പിക്കലുമൊക്കെ യാണ്". ഹിജ്റ:926.ല്‍ വഫാത്തായ അല്‍ഇമാം ശൈഖുല്‍ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാരി (റ)യുടെ (തുഹ്ഫത്തുല്‍ ബാരി ബിശറഹി സ്വഹീഹില്‍ ബുഖാരി:5/341)ല്‍ വിവരിച്ചതായി കാണാം.

ഈ ഹദീസില്‍ നമുക്ക് മറ്റൊരു പാഠവും കൂടിയുണ്ട് അതായത് നബി(സ്വ) വീട്ടിലേക്ക് കട ന്നു വന്ന സമയത്ത് ഒരു കുഞ്ഞുപെണ്‍കുട്ടി, നബി(സ്വ)യെ വാഴ്ത്തിക്കൊണ്ട് "ഞങ്ങളില്‍ ഒരു നബിയുണ്ട്, നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ മുന്നേ പ്രവചിക്കുന്നവരാണ്" എന്ന് പാടിയത് നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ആ കുട്ടികള്‍ മനസ്സിലാ ക്കിയത് കൊണ്ടാണ്, ആ കുട്ടികള്‍ക്ക് അത് ആരു പറഞ്ഞുകൊടുത്തു!, അവരുടെ പിതാക്ക ളും മാതാക്കളും തന്നെപഠിപ്പിച്ചുകൊടുത്തു!!, അതവാ സ്വഹാബത്തിന്റെ വിശ്വാസം നബി (സ്വ)ക്ക് ഗ്വൈബ് (മറഞ്ഞകാര്യങ്ങള്‍) അറിയാന്‍ സാധിക്കുമെന്നതായിരുന്നു എന്ന് സാരം.

അപ്പോള്‍ പിന്നെ ഒഹാബികള്‍ സാധാരണ പറയാറുള്ളതാണ്, പെണ്‍കുട്ടി അങ്ങിനെ പാടിയ സമയത്ത് നബി(സ്വ) അതിനെ വിലക്കിയിട്ടുണ്ട് എന്നാണ്, എന്നാല്‍ നമുക്ക് പറയാനുള്ള ത് ആകുട്ടികളെ നബി(സ്വ)തടഞ്ഞത് നബി(സ്വ) ഗ്വൈബ്അറിയുകയില്ല, അതുകൊണ്ട് അങ്ങി നെ പാടാന്‍ പാടില്ലാ എന്ന നിലക്കല്ല, മറിച്ച് എന്റെ മദ്ഹ് ഇപ്പോള്‍ പാടേണ്ടതില്ല, ആദ്യം നിങ്ങള്‍ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ എന്ന നിലക്കാണ്, അല്ലായിരുന്നുവെങ്കില്‍ നബി(സ്വ) ആ കുട്ടികളെ  പഠിപ്പി ക്കേണ്ടിയിരുന്നത് ഹദീസില്‍ പറഞ്ഞ രീതിയിലല്ല മറിച്ച് എനിക്ക് ഗ്വൈബ് അറിയുകയില്ല ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്ന് വ്യക്തമായി ആ കുട്ടികളെ ബോധ്യ പ്പെടുത്തുമായിരുന്നു മഹനായ നബി(സ്വ). എന്നു മാത്രമല്ല ആഹദീസ് വിശദീകരിച്ച ഇമാമു കളാരും  നബി(സ്വ) ആപറഞ്ഞതില്‍ നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നതിന്ന് തെളിവാണെന്ന് പറഞ്ഞിട്ടുമില്ല. മറിച്ച് നബി(സ്വ) ഗ്വൈബായകാര്യങ്ങല്‍ അറി യുമെന്നാണ് ഇമാമുകളൊക്കെ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്.

ഇമാംബുഖാരി(റ)യുടെ ഈഹദീസ് മഹാന്മാരെ അനുസ്മരിക്കുന്നതിന്നും അവരുടെ പ്രകീ ര്‍ത്തനങ്ങള്‍ ആലപിക്കുന്നതിന്നും ഉള്ള ഖണ്ഡിതമായ രേഖയാണ്. ഇതു പറയുമ്പോള്‍ ഒരു പക്ഷേ ഒഹാബികള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്, ഇങ്ങനെ ഒരിക്കല്‍ ഒരു സ്വഹാബിയുടെ വീട്ടില്‍ ബദ്,രീങ്ങളുടെ മദ്ഹുകള്‍ പാരായണം ചെയ്തുവെന്ന് കരുതി എപ്പോഴും അങ്ങി നെ ചെയ്യന്നതിന്നും അല്ലെങ്കില്‍ ആണ്ടില്‍ ചെയ്യുന്നതിന്നും തെളിവാകില്ലല്ലോ, അതോടൊപ്പം ഈ ഒരുപ്രവര്‍ത്തി തെളിവാക്കി പിന്നെയെപ്പോഴെങ്കിലും സ്വഹാബത്ത് അങ്ങിനെ ചെയ്തി ട്ടുണ്ടോ? അതിനുള്ള മറുപടി ഒഹാബികളുടെ നാലാമത്തെ നേതാവായി മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ (ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാമുഖം) എന്ന ബുക്കില്‍ "മതവിധികള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശൗക്കനിയുടെ (നൈലുല്‍ഔത്വാര്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് "നബി(സ്വ)യില്‍ നിന്നും ഒരുകാര്യം ഒരിക്കല്‍ സ്ഥിരപ്പെട്ടാല്‍ ആകാര്യം അന്ത്യനാള്‍ വരേയു ള്ള തന്റെ ഉമ്മത്തിന്നു തെളിവാണെന്നാണ്" ശൗക്കാനി പറഞ്ഞിട്ടുള്ളത്. അക്കാര്യമെങ്കിലും ഒഹാബി മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റൊരുകാര്യം സ്വഹാബാക്കള്‍ ബദ്റ് സ്മരണക ളും മറ്റും നടത്തിയിട്ടില്ലെന്നു നാം പറയണമെങ്കില്‍ സ്വഹാബാക്കളുടെ ചരിത്രങ്ങള്‍ പറയു ന്ന ഗ്രന്ഥങ്ങള്‍ മുഴുവനും നാംകണ്ടവരും വായിച്ചവരുമാവണം, അതിനു നമുക്ക് സാധ്യമ ല്ലെന്നുറപ്പാണ്, അതില്ലാതെ സ്വഹാബാക്കള്‍ ചെയ്തിട്ടില്ലെന്നു പറയാന്‍ നമുക്ക് വകുപ്പില്ല. എന്നല്ല നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളും മറ്റും മഹത്തുക്കളുടെ പ്രകീര്‍ത്തനങ്ങള്‍ പറയു ന്നതും സംഘടിപ്പിക്കുന്നതും സ്വഹാബത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്നിരുന്നവരാണെന്നാണ് നമുക്ക് ഹദീസുകളില്‍ നിന്നും ചരിത്ര കിത്താബുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. അവരുടെ ഒരു പതിവു ജോലിയായിരുന്ന് അത്, അതു കൊണ്ടാണ് മഹതിയായ സയ്യിദത്തുനാ ഉമ്മുല്‍മുഅ്‌മിനീന ആയിശബീവി(റ) പറഞ്ഞതായി മഹാന്മാരായ ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്: അതിങ്ങനെ വായിക്കാം

يَقُولُ الْحَافِظُ ابْنُ الْجَوْزِي:عَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: زَيِّنُوا مَجَالِسَكُمْ بِالصَّلاَةِ عَلىَ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمَ وَبِذْكْرِ عُمَرَ ابْنِ الْخَطَّابِ رِضْوَانُ اللهِ عَلَيْهِ. وَعَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: إِذَا ذَكَرْتُمْ عُمَرَ طَابَ الْمَجْلِسُ. (مَنَاقِبُ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ:ص/237)لِلْحَافِظِ ابْنِ الْجَوْزِي-ت:597هــ

وَيَقُولُ ابْنُ الْجَوْزِي أَيْضًا: قَالَتْ عَائِشَةُ رَضِيَ اللهُ عَنْهَا: إِذَا شِئْتُمْ أَنْ يَطِيبَ الْمَجْلِسُ فَعَلَيْكُمْ بِذِكْرِ عُمَرَ ابْنِ الْخَطاَّبِ رَضِيَ اللهِ عَنْهُ. (اَلتَّبْصِرَةُ:1/421)لِلْحَافِظِ ابْنِ الْجَوْزِي، وَ(الرِّيَاضُ النَّضْرَةِ فِي مَنَاقِبِ الْعَشْرَةِ:2/421)للإمام محب الطبري-694هــ، وَ(مَحْضُ الصَّوَابِ فِي فَضَائِلِ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ:3/1010)لِلْإِمَامِ يُوسُفُ ابْنِ عَبْدِ الْهَادِي الْمَعْرُوفِ بِابْنِ الْمُبَرَّدِ-909هــ

ഹിജ്റ:597.ല്‍ വഫാത്തായ ഹാഫിള് ഇബ്നുല്‍ജൗസി(റ) പറയുന്നു:ആയിശ(റ)വില്‍ നിന്നും ഉര്‍,വ(റ) ഉദ്ധരിക്കുന്നു:ആയിശബീവി(റ) പറഞ്ഞു:നബി(സ്വ)യുടെ മേലില്‍ സ്വലാത്ത് ചൊല്ല ല്‍ കൊണ്ടും ഉമര്‍(റ)വിനെ പറയല്‍കൊണ്ടും നിങ്ങള്‍ നിങ്ങളുടെ സദസ്സുകളെ ഭംഗിയാ ക്കുക, ആയിശബീവി(റ) പറയുന്നു: നിങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിനെ പറഞ്ഞാല്‍ നിങ്ങളുടെ സദസ്സ് അല്ലാഹുവിന്ന് ഇഷ്ടപ്പെട്ട നല്ല സദസ്സാകുന്നതാണ്". ഹാഫിള് ഇബ്നു ല്‍ജൗസി(റ) തന്റെ (മനാഖിബു ഉമറുബ്നുല്‍ഖത്ത്വാബ്:പേജ്/237)ല്‍ പറയുന്നതായി കാണാം. അതേപോലെ ഇബ്നുല്‍ജൗസി(റ) പറയുന്നു: "ആയിശബീവി(റ) പറഞ്ഞു: നിങ്ങ ളുടെ സദസ്സ് നല്ല സദസ്സാവാന്‍ നിങ്ങള്‍ ഉദ്ധേശിക്കുന്നുവെങ്കില്‍ ഉമറുബ്നുല്‍ ഖത്ത്വാബ് (റ) വിന്റെ മദ്ഹുകള്‍ പറയുക". ഹാഫിള് ഇബ്നുല്‍ജൗസി(റ) തന്റെ (അത്തബ്സ്വിറ:1/421) ലും പറയുന്നതായി കാണാം. ഇക്കാര്യം ഹിജ്റ:694.ല്‍ വഫാത്തായ ഇമാം മുഹിബ്ബുദ്ദീന്‍ അത്ത്വബ്,രി(റ) തന്റെ (അര്‍,രിയാളുന്നള്,റ ഫീമനാഖിബില്‍അശ്,റ:2/421)ലും,  ഹാഫിള് ഇബ്നുല്‍ജൗസി(റ) യില്‍ നിന്നും ഹിജ്റ:909.ല്‍ വഫാത്തായ ഇമാം യൂസുഫ് ബിന്‍ അബ്ദി ല്‍ഹാദി(റ) തന്റെ (മഹ്,ളുസ്സ്വവാബി ഫീ ഫളാഇലി അമീരില്‍ മുഅമിനീന ഉമറുബ്നുല്‍ ഖത്ത്വാബ്:3/1010)ലും ഉദ്ധരിച്ചതായി കാണാം. ഹിജ്റ:894.ല്‍ വഫാത്തായ ഇമാം മുഹമ്മദ് ബ്നു ഖാസിം അര്‍,റസ്സ്വാഅ്‌(റ) പറയുന്നു:

كَانَتْ عَائِشَةُ رَضِيَ اللهُ عَنْهَا تَقُولُ:(إِذَا أَرَدتُّمْ مَجْلِسَكُمْ أَنْ يَطِيبَ فَاذْكُرُوا مَحَاسِنَ عُمَرَبْنِ الْخَطَّابْ). وَإِذَا كَانَ هَذَا لِعُمَرَرَضِيَ اللهُ عَنْهُ فَكَيْفَ لاَيَتَمَسَّكُ مَجْلِسًا بِذِكْرِخِتَامِ الرُّسُلِ، وَحَبِيبِ الْمَلِكِ الْوَهَّابِ، وَإِذَا كاَنَ الْمَجْلِسُ يَطِيبُ بِذِكْرِالْفَارُوقِ، فَكَـيْفَ لاَيَطِيبُ بِذِكْرِالصَّادِقِ الْمَصْدُوقِ ؟ وَلَكِنْ عَائِشَةَ رَضِيَ اللهُ عَنْهَا إِنَّمَا ذَكَرَتْ عُمَرَبْنَ الْخَطَّابِ وَخَصَّتْهُ بِذَلِكَ لِعْلْمِهَا أَنَّ مَا مِنْ مُؤْمِنٍ وَلاَمُؤْمِنَةٍ وَلاَمُسْلِمٍ وَلاَمُسْلِمَةٍ تَمُرُّ عَلَيْهِ سِلْعَةٌ أَوْمَجْلِسٌ إِلاَّوَيَطِيبَ مَجْلِسُهُ وَتَزْهَرُمَحَاسِنُهُ بِطِيبِ ذِكْرِ الْمُصْطَفَى صَلىَّ اللهُ عَلَيْهِ وَسَلَّمَ وَبِسِيرَةِ أَهْلِ الصِّدْقِ وَالْوَفَا. وَهَكَذَا كَانَتِ الصَّحَابَةُ رَضِيَ اللهُ عَنْهُمْ وَأَحْوَالُهُمْ مَعَ حَبِيبِهِمْ فِي ذِكْرِهِمْ لَهُ وَكَثْرَةِ اللَّهْجِ بِهِ، فَإِذَا سُئِلُوا عَنْ أَفْضَلِ النَّاسِ وَأَطْيَبِ النَّاسِ، وَمَنْ تَطِيبُ بِذِكْرِهِ الصُّدُورُ، وَتَفْرَجُ بِهِ صِعَـابُ الْأُمـُورِ، فَلاَ يَخْطُرُ بِبَالِهِمْ إِلاَّزَيْنُ الْعَابِدِينَ وَإِمَامِ الْمُتَّقِينْ. [تَذْكِرَةُ الْمُحِبِّينْ فِي أَسْمَاءِ سَيِّدِ الْمُرْسَلِينْ:ص/479-480] لِلْإِمَامِ ابْنِ قَاسِمِ الرَّصَّاعْ-ت: هـــ . 

ആയിശ ബീവി(റ) പറയുന്നു: "നിങ്ങളുടെ സദസ്സുകള്‍ സുഗന്ധപൂരിതമാവണമെങ്കില്‍ നിങ്ങ ള്‍ മഹാനായ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞോളൂ, ഇവിടെ മഹതിയായ ആയിശ ബീവി പറയുന്നത് ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ പറയാനാണെങ്കില്‍, പിന്നെ ലോകത്തിന്റെ നേതാവായ അശ്റഫുല്‍ ഖല്‍ഖ് നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ, മഹാനായ ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ ആലപി ക്കല്‍ കൊണ്ട് സദസ്സുകള്‍ സുഗന്ധപൂരിതമാവുമെങ്കില്‍ മഹാനായ സയ്യിദുനാ ശഫീഉല്‍ വറാ നബി(സ്വ)യുടെ മദ്,ഹുകള്‍ പറയുന്നതു കാരണം സദസ്സുകള്‍ എങ്ങിനെ സുഗന്ധപൂരി തമാവാതിരിക്കും!!. ഇവിടെ മഹതിയായ ആയിശബീവി(റ) ഉമര്‍(റ)വിനെ പറയാന്‍ കാരണം മഹതിക്കറിയാം നിശ്ചയം ഓരോ സത്യവിശ്വാസിയും അവര്‍ ഒരുസദസ്സ് സംഘടി പ്പിക്കുകയാണെങ്കില്‍ അവര്‍ നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളെ കൊണ്ട് സദസ്സ് ധന്യ മാക്കുമെന്ന സത്യം. നബി(സ്വ)യുമായി സ്വഹാബത്തിന്റെ സമീപനവും ഇടപെടലുകളും ആ നിലക്കായിരുന്നു, സ്വഹാബാക്കളോട് ജനങ്ങളില്‍ ശ്രേഷ്ടരായ വ്യക്തിയെകുറിച്ചു ചോദി ക്കപ്പെട്ടാല്‍, ആരുടെ പ്രകീര്‍ത്തനം കൊണ്ടാണു മനശ്ശാന്തി ലഭിക്കുക, ആരെക്കൊണ്ടാണു പ്രതിസന്ധികള്‍ നീങ്ങുക, എന്നൊക്കെ ചോദിക്കപ്പെട്ടാല്‍ അവരുടെമനസ്സില്‍ മഹാനായ തിരു നബി(സ്വ) അല്ലാത്ത മറ്റാരും ഉണ്ടാകുകയില്ല". ഇക്കാര്യം ഇമാം മുഹമ്മദു ബ്നു ഖാസിം അര്‍,റസ്സ്വാഇ(റ) തന്റെ(തദ്ക്കിറത്തുല്‍ മുഹിബ്ബീന്‍:പേജ്/479,480)ല്‍ വിവരിച്ചതായി കാണാം, മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പറയുന്നതായി കാണാം. ഇവിടെ സയ്യിദത്തുനാ ഉമ്മുല്‍ മുഅമിനീന ബീവി ആയിശ(റ) മഹത്തുക്കളുടെ മൗലിദു പാരാ യണം ചെയ്യാന്‍ കല്പിക്കുകയാണു ചെയ്യുന്നത്.

അതു പോലെ മഹാന്മാരായ ഇമാമുകള്‍ പഠിപ്പിക്കുന്ന കാര്യമാണ് സജ്ജനങ്ങളെ കുറിച്ച് പറയുന്ന സ്ഥലത്ത് അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കുമെന്ന്: ഇമാം അഹ്,മദു ബ്നു ഹമ്പല്‍(റ)യെ തൊട്ട് ഇമാം മര്‍,വസി(റ) ഉദ്ധരിക്കുന്നതായി കാണാം (عِنْدَ ذِكْرِ الصَّالِحِينَ تَنْزِلُ الرَّحْمَةُ) "സജ്ജനങ്ങളെ പറ്റി പറയുന്ന സമയത്ത് അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കുന്ന താണ്". ഇമാം മര്‍,വസി(റ) തന്റെ (കിത്താബുല്‍വറഇ:പേജ്/80)ല്‍ പറഞ്ഞതായി കാണാം, മഹാനായ ഇമാം സുഫ്,യാനു ബ്നു ഉയയ്ന(റ) ഇപ്രകാരം പറഞ്ഞതായി ഹാഫിള് അബൂ നുഐം(റ) തന്റെ (ഹില്‍,യത്തുല്‍ഔലിയാഇ)ലും മറ്റു ധാരാളം ഇമാമുകളും പറയുന്നതാ യി കാണാം. ഇമാമുകള്‍ ചില മഹാന്മാരെ പ്രത്യേകം എടുത്ത് പറഞ്ഞതതായും കാണാം അക്കൂട്ടത്തില്‍ പെട്ടതാണ് ഇമാം നവവി(റ) പറയുന്നത്: മഹാന്‍ പറയുന്നു:

أَبُو الْحسَنِ الْحَرْبِي يُعْرَفُ بِابْنِ الْقَزْوِينِيِّ مِمَّنْ تَسْتَنْزِلُ الرَّحْمَةُ بِذِكْرِهِ.(اَلطَّبَقَاتُ الْفُقَهَاءِ الشَّافِعِيَّةِ:ص/320) لِلإِمَامْ قُطْبِ اْلأَوْلِيَاءِ النَّوَوِيِّ رَحِمَهُ الله- ت:676هــ

ഇമാംനവവി(റ) പറയുന്നു:അബുല്‍ ഹസന്‍ അല്‍ഖസ്,വീനീ(റ)യെ കുറിച്ചു പറയുന്നിടത്ത് അല്ലാഹു വിന്റെ അനുഗ്രഹം ഇറങ്ങുന്നതാണ്". ഇമാം നവവി(റ)യുടെ (ത്വബഖാത്തുല്‍ ഫുഖഹാഇ ശ്ശാഫിഇയ്യ:പേജ്/320)ലും ഇമാം ഇബ്നുസ്സ്വലാഹ്(റ) തന്റെ(ത്വബഖാത്തുല്‍ ഫുഖഹാ ഇശ്ശാഫിഇയ്യ: )ലും പറയുന്നതായി കാണാം. എത്രത്തോളം ഒഹാബികളുടെ ഏറ്റ വും വലിയ നേതാവായ ഇബ്നുതൈമിയ്യ വരെ മഹാന്മാരുടെ മദ്,ഹുകള്‍ പറയുന്ന സ്ഥലത്ത് അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങുമെന്ന് തന്റെ (കിത്താബുസ്സ്വഫദി യ്യ:2/269)ല്‍ പറഞ്ഞതായി കാണാവുന്നതാണ്. അപ്പോള്‍ പിന്നെ മഹാന്മാരായ സ്വഹാബ ത്തിന്റെ അതു തന്നെ ബദ്,രീങ്ങളുടെ മദ്,ഹും പ്രകീര്‍ത്തങ്ങളുമാണെങ്കില്‍ അതിന്റെ മഹത്വവും പവറും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!!.

ഇനി ബദ്റ് ദിനത്തില്‍ നബി(സ്വ)യും സ്വഹാബത്തും വല്ല പ്രവര്‍ത്തിയും ചെയ്തിരുന്നോ ആ ദിനത്തെ അവര്‍ പ്രത്യേകം പരിഗണിച്ചിരുന്നോ എന്നു പരിശോധിക്കാം.

ഹിജ്റ:262.ല്‍ വഫാത്തായ മഹാനായ ഇമാം ഉമറുബ്നു ശബ്ബ(റ)വും മറ്റു ഇമാമുകളും റിപ്പോറ്ട്ട് ചെയ്യുന്നു: 

عَنْ مُحَمَّدِ ابْنِ الْمُنْكَدِرِ عَنْ جَابِرٍ كَانَ النَّبِيُّ صَلىَّ اللهُ عَلَيْهِ وَسَلَّمَ يَأْتِي قُبَاءَ صَبِيحَةَ سَبْعِ عَشْرَةَ مِنْ رَمَضَانَ. (تَارِيخُ الْمَدِينَةَ الْمُنَوَّرَةِ:1/44)لِلْإِمَامِ ابْنِ شَبَّةَ-262هـ، وَ(لَطَائِفُ الْمَعَارِفِ:ص/328)لِلْحَافِظِ ابْنِ رَجَبِ الْحَنْبَلِي-795هــ، وَ(عُمْدَةُ الْقَارِي شَرَحُ صَحِيحِ الْبُخَارِي:7/378)لِلْعَلاَّمَةِ بَدْرُالدِّينِ الْعَيْنِي، وَ(وَفَاءُ الْوَفَا بِأَخْبَارِ دَارِ الْمُصْطَفَى :3/803) وَ(خُلَاصَةُ الْوَفَا:2/40)لِلْحَافِظِ السُّمْهُودِيِّ، وَ(حُسْنُ النَّبَإِ فِي فَضْلِ مَسْجِدِ قُبَاءَ:ص/66)لِلْعَلاَّمَةِ ابْنِ عَلاَّنِ الصِّدِّيقِيِّ الشَّافِعِيِّ-ت:1057هــ

മഹാന്‍ പറയുന്നു: "ജാബിര്‍(റ)വില്‍ നിന്നും ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ധരിക്കുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് നബി(സ്വ) ഖുബാഇല്‍ വരാറുണ്ടായിരുന്നു". ഇമാം ഇബ്നുശബ്ബ(റ) തന്റെ(താരീഖുല് മദീനത്തില്‍ മുനവ്വറ:പേജ്/44)ല്‍ ഉദ്ധരിച്ചതായി കാണാം, ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/328) ലും, ഇമാം ഐനി(റ) തന്റെ (ഉംദത്തുല്‍ഖാരി:7/378)ലും. ഹാഫിളുസ്സുംഹൂദി(റ) തന്റെ (വഫാ ഉല്‍വഫാ:3/801)ലും തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാ ഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലിമസ്ജിദി ബുഖാഇ:പേജ്/66)ലും തുടങ്ങി നിരവ ധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍ മറാഗ്വി(റ)യും ഹാഫിളുസ്സുംഹൂദി(റ)യും മറ്റും  ഉദ്ധരിക്കുന്നു:

وَفِي كِتَابِ رَزِينْ: عَنْ مُحَمَّدِ بْنِ الْمُنْكَدِرِ : أَدْرَكْتُ النَّاسَ يَأْتُونَ مَسْجِدَ قُبَاءَ صَبِيحَةَ سَبْعِ عَشْرَةَ مِنْ رَمَضَانْ. (تَحْقِيقُ النُّصْرَةِ بِتَلْخِيصِ مَعَالِمِ دَارِ الْهِجْرَةِ:ص/171) لِلْإِمَامِ زَيْنِ الدِّينِ أَبِي بَكْرِ الْمَرَاغِيِّ الْعُثْمَانِيِّ الشَّافِعِي-ت/816 هـ ، (وَفَاءُ الْوَفَا بِأَخْبَارِ دَارِ الْمُصْطَفَى:3/803) وَ(خُلاَصَةُ الْوَفَا:2/40)لِلْحَافِظِ السُّمْهُودِي، وَ(حُسْنُ النَّبَإِ فِي فَضْلِ مَسْجِدِ قُبَاءَ:ص/66)لِلْعَلاَّمَةِ ابْنِ عَلاَّنِ الصِّدِّيقِيِّ الشَّافِعِيِّ-ت:1057هــ

മഹാന്‍ പറയുന്നു: ഇമാം റസീന്‍(റ) തന്റെ കിത്താബില്‍ മഹാനായ ഇബ്നുല്‍ മുന്‍കദിര്‍ (റ)വിനെ തൊട്ട് റിപ്പോറ്ട്ട് ചെയ്യുന്നു: ജനങ്ങള്‍ റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയ ത്ത് മസ്ജിദു ഖുബാഇല്‍ ഒരുമിച്ചുകൂടുന്നതായി ഞാന്‍എത്തിച്ചു". ഇമാംമറാഗ്വി(റ) തന്റെ (തഹ്ഖീഖുന്നുസ്വ്,റ:പേജ്/171)ലും, ഹാഫിളുസ്സുംഹൂദി(റ) തന്റെ(വഫാഉല്‍വഫാ:3/802) ലും, തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ (ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദിബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം. 

മഹാനായ നബി(സ്വ)ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരി ഉകളുടെ ശൈഖും നബി(സ്വ) വഹ്,യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍പെട്ട മഹാ നായ സ്വഹാബി സൈദുബ്നു സാബിത്ത്(റ) വിനെ തൊട്ട് ഹിജ്റ:310.ല്‍ വഫാത്തായ മഹാ നായ ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) റിപ്പോറ്ട്ട് ചെയ്ത് പറയുന്നത് കാണുക:

عَنْ زَيْدِ بْنِ ثَابِتٍ أَنَّهُ كَانَ يُحْيِي لَيْلَةَ سَبْعِ عَشْرَةَ مِنْ شَهْرِ رَمَضَانَ وَأَنَّهُ كَانَ لَيُصْبِحُ وَعَلىَ وَجْهِهِ أَثَرُ السَّهْرِ، وَيَقُولُ: فَرَّقَ اللهُ فِي صَبِيحَتَهَا بَيْنَ الْحَقِّ وَالْبَاطِلِ وَأَعَزَّ فِي صُبْحِهَا اْلإِسْلاَمَ وَأَنْزَلَ فِيهَا الْقُرْآنَ، وَأَذَلَّ فِيهَا أَئِمَّةَ الْكُفْرِ. (تَارِيخُ الرُّسُلِ وَالْمُلُوكِ:2/420)لِلْإِمَامِ أَبُو جَعْفَرْ اِبْنُ جَرِيرِ الطَّبْرِي-310هــ 

മഹാനായ സൈദുബ്നുസാബിത്ത്(റ)വില്‍ നിന്ന് ഇമാം ത്വബ്,രി(റ) ഹിജ്റ:207.ല്‍ വഫാത്താ യ ഇമാം വാഖിദി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: നിശ്ചയം മഹാനായ സൈദുബ്നു സാബി ത്ത്(റ) റമളാന്‍ പതിനേഴിന്റെ രാത്രി സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നവരായിരു ന്നു, നിശ്ചയം മഹാന്‍ നേരംപുലരുന്ന സമയത്ത് തന്റെ മുഖത്ത് ഉറക്കൊഴിച്ച അടയാളം പ്രകടമാകുമായിരുന്നു, മഹാന്‍ പറയുമായിരുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയ ത്താണ് അല്ലാഹു സത്യവും അസത്യവും വേര്‍തിരിച്ചതും, പരിശുദ്ദ ഇസ്,ലാമിനെ ഇസ്സത്തി ലാക്കിയതും, വിശുദ്ദ ഖുര്‍ആന്‍ ഇറങ്ങിയതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യതയി ലാക്കിയതും പരാചയപ്പെടുത്തിയതും". ഇമാം ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) തന്റെ (താരീഖുര്‍,റുസിലി വല്‍മുലൂക്ക്:2/420)ല്‍ പറയുന്നതായി കാണാം 

ഹിജ്റ:151. വഫാത്തായ ഇമാം മുഹമ്മദ് ബ്നു ഇസ്,ഹാഖ്(റ) പറയുന്നു:

كَانَ زَيْدُ بنِ ثَابِتٍ رَضِيَ اللهُ يُعَظِّمُ سَابِـعَةَ عَشَرَ وَيَقُولُ:هِـيَ وَقْـعَةُ بـَدْرٍ. (السِّيرَةُ النَّبَوِيَّة:1/174)لِلْإِمَامِ مُحَمَّدُ بْنِ إِسْحَاقْ رضي الله عنه-ت-151هــ

ഇബ്നു ഇസ്,ഹാഖ്(റ) പറയുന്നു: മഹാനായ സൈദുബ്നുസാബിത്ത്(റ) റമളാന്‍ പതിനേ ഴിനെ പ്രത്യേകം ആദരിക്കാറുണ്ടായിരുന്നു, മഹാന്‍ പറയും ഈദിനം ബദ്,റ് ദിനമാണെ ന്ന്. ഇബ്നു ഇസ്,ഹാഖ്(റ)യുടെ (അസ്സീറത്തുന്നബവിയ്യ:1/174)ല്‍ പറയുന്നതായി കാണാം.

അതേപോലെ ഹാഫിളുദ്ദഹബി പറയുന്നു:"മഹാനായ സ്വഹാബിയായ സൈദുബ്നു സാബി ത്ത്(റ) റമളാന്‍ പതിനേഴിനെ (ബദ്,ര്‍ ദിനത്തെ) പ്രത്യേകം ബഹുമാനം കല്പിക്കുകയും  അന്ന് ബദ്,ര്‍ ദിനമാണെന്ന് പറയുകയുംചെയ്തിരുന്നു". ഹാഫിളുദ്ദഹബിയുടെ (താരീഖു ല്‍ഇസ്,ലാം:1/30)ല്‍ പറയുന്നതായി കാണാം.

ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിള് ഇബ്നുറജബ് അല്‍ഹമ്പലി(റ) പറയുന്നത് കാണുക:

والمشهور عند أهل السير والمغازي: أنّ ليلة بدر كانت ليلة سبع عشرة، ... وكان زيد بن ثابت لا يحيي ليلة من رمضان كما يحيي ليلة سبع عشرة من رمضان، ويقول: إنّ الله فرّق الله في صبيحتها بين الحقّ والباطل، وأذلّ صبيحتها أئمّة الكفر... وحكي عن عامر بن عبد الله بن الزبير:أنّه كان يواصل ليلة سبع عشرة. وعن أهل مكّة أنّهم كانوا لا ينامون فيها، ويعتمرون. ... وروى أبو الشيخ الأصبهاني: بإسناد جيّد عن الحسن: قال: إنّ غلاما لعثمان بن أبي العاص، قال له:يا سيّدي إنّ البحر يعذب في هذا الشهر في ليلة. قال: فإذا كانت تلك الليلة فأعلمني. قال: فلما كانت تلك الليلة أذنه، فنظروا فوجدوه عذبا، فإذا هي ليلة سبع عشرة. وروي من حديث جابر: قال: كان رسول الله صلى الله عليه وسلم: يأتي قباء صبيحة سبع عشرة من رمضان. أيّ يوم كان. ... وأصحّ ما روي في الحوادث في هذه الليلة أنّها ليلة بدر، كما سبق أنّها كانت ليلة سبع عشرة. والمشهور أنّها كانت ليلة سبع عشرة. وسمّي يوم الفرقان. لأنّ الله تعالى فرّق فيه بين الحقّ والباطل، وأظهر الحقّ وأهلّه على الباطل وحزبه، وعلت كلمة الله وتوحيده، وذُلَّ أعدائه من المشركين وأهل الكتاب، وكان ذلك في السنة الثانية من الهجرة. (لطائف المعارف:ص/327-328-329)للحافظ ابن رجب الحنبلي-795هــ    

ഇസ്,ലാമിലെ ചരിത്രകാരന്മാരുടെയടുക്കല്‍ പ്രസിദ്ധമായത് ബദ്,ര്‍ദിനം റമളാന്‍ പതിനേഴി നാണ് എന്നതാണ്,... മഹാനായ സ്വഹാബീ വര്യന്‍ സൈദ് ബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാവിനെ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നതു പോലെ വേറെ ഒരു രാവിനേയും ധന്യമാക്കാറില്ല, മഹാന്‍ പറയും: ഈ ദിനത്തിന്റെ സുബ്,ഹി സമയത്താണ് അല്ലാഹു സത്യവും അസത്യവും വേര്‍ത്തിരിച്ചതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യ രും പരാജിതരുമാക്കിയതും, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വിന്റെ മകന്‍ ആമി ര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: മഹാന്‍ റമളാന്‍ പതിനേഴിന്റെ രാവിനെ ആരാധ നകളില്‍ മുഴുകുന്നവരായിരുന്നു എന്ന കാര്യം, മക്കക്കാര്‍ റമളാന്‍ പതിനേഴിന്ന് ഉറങ്ങാതെ ഉംറ നിര്‍,വ്വഹിക്കുന്നതിലും മറ്റും മുഴുകുന്നവരായിരുന്നു, 

ഹിജ്റ:369.ല്‍ വഫാത്തായ മഹാനായ ഇമാം അബുശ്ശൈഖ് അല്‍അസ്വ്,ബഹാനി(റ) സ്വഹീ ഹായ പരമ്പരയിലൂടെ മഹാനായ ഹസന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നു: അബു ശ്ശൈഖ്(റ) പറയുന്നു: മഹാനായ ഉസ്മാനു ബ്നു അബില്‍ ആസ്വ്(റ)വിനോട് തന്റെ അടിമ പറഞ്ഞു: യാ,സയ്യിദീ, ഈ മാസത്തിലെ ഒരു രാവില്‍ സമുദ്രത്തിലെ വെള്ളം ശുദ്ധ ജലമാ യി മാറും, ഉസ്മാനുബ്നു അബില്‍ആസ്വ്(റ) തന്റെ അടിമയോട് പറഞ്ഞു: ആ ദിവസം ആകുമ്പോള്‍ എന്നോട് വിവരം പറയണം, അങ്ങിനെ ആ ദിവസം എത്തിയപ്പോള്‍ അടിമ ഉസ്മാനുബ്നു അബില്‍ ആസ്വ്(റ)നെ വിവരമറിയിച്ചു, അങ്ങിനെ മഹനായ ഉസ്മാനുബ്നു അബില്‍ആസ്വ്(റ)വും മറ്റും കടലിലെ വെള്ളം പരിശോധിച്ചു, അപ്പോള്‍ നല്ല ശുദ്ധ ജലമാ യി എത്തിച്ചു, ആ സംഭവം നടന്നത് റമളാന്‍ പതിനേഴിനായിരുന്നു.  മഹാനായ സ്വഹാബി ജാബിര്‍(റ) പറയുന്നു: മഹാനായ നബി(സ്വ) റമളാന്‍ പതിനേഴിന്റെ സുബ്,ഹി സമയത്ത് ഖുബാഇലേക്ക് വരാറുണ്ടായിരുന്നു, അന്ന് ദിവസം ഏതാണെങ്കിലും ശരി. 

ഹാഫിള് ഇബ്നുറജബ്(റ) പറയുന്നു: റമളാന്‍ പതിനേഴിന്ന് ഉണ്ടായ സംഭവങ്ങളില്‍ ഏറ്റ വും സ്വഹീഹായത് അന്നേ ദിനം ബദ്,ര്‍ ദിനമാണെന്നതാണ്, അക്കാര്യം മുമ്പ് പ്രതിപാദി ച്ചിട്ടുണ്ട്, റമളാന്‍ പതിനേഴിനാണു ബദ്,ര്‍ യുദ്ധം നടന്നതെന്നാണ് പ്രസിദ്ധമായ അഭിപ്രാ യം. ആ ദിനത്തിനു "യൗമുല്‍ ഫുര്‍ഖാന്‍" എന്നും പേരുണ്ട് കാരണം ആ ദിവസത്തിലാണ് അല്ലാഹു സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വേര്‍ത്തിരിച്ചത്, സത്യത്തെയും സത്യത്തിന്റെ ആളുകളേയും വെളിവാക്കുകയും, കലിമത്തുത്തൗഹീദ് ഉയരുകയും അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുകയും ചെയ്തതും, അല്ലാഹുവിന്റെ ശത്രുക്കളായ മുശ്,രിക്കുകളേയും അഹ്,ലുകിത്താബിനേയും നിന്ദ്യരാക്കപ്പെടുകയും പരാജയപ്പെടുത്തുക യും ചെയ്തതും. ബദ്,റ് നടന്നത് ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു". ഹാഫിള് ഇബ്നുറജബ്(റ) തന്റെ(ലത്വാഇഫുല്‍ മആരിഫ്:പേജ്/327,328,329)കളില്‍ വിവരിച്ചതായി കാണാം. ഇതു പോലെ നിരവധി ഇമാമുകള്‍ വിശദീകരിച്ചതായി അവരുടെ കിത്താബുകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും.

ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് മഹാന്മാരായ സ്വഹാബാക്കളും ബദ്,ര്‍ ദിനത്തെ പ്രത്യേകം ബഹുമാനിക്കുകയും ആ ദിവസത്തിനു പ്രത്യേകത കല്പിച്ചു കൊണ്ട് സല്‍ക ര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തവരായിരുന്നു എന്നാണ്. 

മഹാന്മാരായ ബദ്,രീങ്ങളുടെ മഹത്വം കൊണ്ടും അവരുടെ ഹഖ്, ജാഹ്, ബറക്കത്ത് കൊണ്ടും അല്ലാഹു നമ്മെ എല്ലാ പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മഹാമാരികളില്‍ നിന്നും രക്ഷപ്പെടുത്തുമാറാവട്ടെ, നമ്മുടെ എല്ലാ പാപങ്ങളും പൊറുത്ത് വിശുദ്ദ റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ നാമേവരേയും അല്ലാഹു ഉള്‍പ്പെടുത്തുമാറാവട്ടെ-ആമീന്‍.-ആമീന്‍ യാ റബ്ബല്‍ ആലമീന്‍

 *[إلى حضرة الشهداء البدريين رضوان الله تعالى عنهم أجمعين-[الفاتحة]*

<<<<<<<<<<<>>>>>>>>>>>>

*Abu Yaseen Ahsani – Cherushola*

ahsani313@gmail.com

…………………………….

Posted:- 28-04-2021 (Wednesday)

يوم الأربعاء-رمضان:16-1442هــ

===================

ബദർ-തവസ്സുൽ ബൈത്ത്


🌹 ബദർ തവസ്സുൽ ബൈത്ത്🌹

🌺💐🌺💐🌺💐🌺💐🌺💐🌺💐

لااله الاالله لااله الاالله

لااله الاالله محمدرسول الله

എല്ലാ ഗുണങ്ങള്‍ നേടുവാന്‍

കുറ്റങ്ങളെല്ലാം നീങുവാന്‍

സ്വര്‍ഗത്തിലൊന്നായ് ചേരുവാന്

ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌹🌹🌹🌹🌹🌹🌹🌹🌹

കടം വീടി സന്തോഷിക്കുവാന്‍

കുടുംബങ്ങളില്‍ ഗുണം ചെയ്യുവാന്‍

ഹഖായ മാര്‍ഗമില്‍ നീങ്ങുവാന്

ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌷🌷🌷🌷🌷🌷🌷🌷🌷


ദിക്റും സ്വലാത്തും നിത്ത്യമില്‍

ചൈതു ഖുശൂഉം സത്ത്യമില്‍

സത്തായ ഈമാനുള്ളതില്‍

ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌻🌻🌻🌻🌻🌻🌻🌻🌻


സന്താന സൗഭാഗ്യത്തിനും

സൗകര്യമുള്ളൊരു വീടിനും

പ്രസവത്തിലേ എളുപത്തിനും ബദ്‌രീങ്ങളെ തുണ റബ്ബനാ..


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌷🌷🌷🌷🌷🌷🌷🌷🌷


കച്ചവടം കൃഷി മുഴുവനും

മറ്റുള്ള ജോലിയിലൊക്കെയും

ബദരീങ്ങളേ ബറകത്തിനാല്‍

റഹമത്ത് താ യാ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌹🌹🌹🌹🌹🌹🌹🌹🌹


എല്ലാ ബലാലും ആഫത്തും

എടങ്ങേറുകള്‍ മുസീബത്തും

ബദരീങ്ങളേ ബറകത്തിനാല്‍

എമയ് കാക്കണം യാ റബ്ബനാ.....


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌷🌷🌷🌷🌷🌷🌷🌷🌷


പ്രഷറും പ്രമേഹം ഷുഗറതും

അറ്റാക് കേന്‍സറ് മുഴുവനും

ഷിഫ തന്ന് ദീര്‍ഘായുസ്സിനും

ബദ്‌രീങ്ങളെ തുണ റബ്ബനാ....


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌺🌺🌺🌺🌺🌺🌺🌺🌺


ദണ്ണം വബാ വസൂരിയും

മറ്റുള്ള ദീന മടങ്കലും

ബദരീങ്ങളേ ബറകത്തിനാല്‍

ശിഫയാക്കണം യാ റബ്ബനാ


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌻🌻🌻🌻🌻🌻🌻🌻🌻

ദാഹം മൗത്തത് കൂട്ടിടും

ഇബലീസ് കൂസിനെ കാട്ടിടും

നേരം ലഈനവനാട്ടുവാന് ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

💐💐💐💐💐💐💐💐💐


മക്കാമുകറമിലെത്തിടാൻ...

കഅബാശരിഫിനെ ചുറ്റുവാൻ...

ഹജ്ജും വ ഉംറയും ചെയ്യുവാൻ 

ബദരീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌹🌹🌹🌹🌹🌹🌹🌹🌹

പുണ്യ മദീനയിലെത്തിടാൻ...

റൗളാശരീഫിൽ ചെന്നിടാൻ

സത്തായ മുത്തി നെ കണ്ടിടാൻ

ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله


ഇരുലോകത്തും നമ്മുക്ക് ഉപകാരപെടുന്ന. നിലനില്‍ക്കുന്ന നല്ല നന്മയായി അള്ളാഹു ഇത് സ്വികരിക്കട്ടേ......ആമീന്‍ 

🌹🌹🌹🌹🌹🌹🌹

🌺💐 ഷെയര്‍ ചെയ്യുക... നിങ്ങളുടെ കൂട്ടുക്കാരിലേക്കും...🌺💐

🌷🌹🌻🌷🌹🌻🌷🌹🌻


Tuesday, 27 April 2021

ബദരീംഗളോട് വെറുപ്പ് !

 رضي الله عن أهل البدر 

رضي الله عن الشهداء..

مرادي يا مرادي يا مرادي  مرادي أهل البدریا مرادي ♥️


അസ്ഹാബുൽ ബദർ 


ഒരിക്കല്‍ ഒരു ബദർ പോരാളിയോട് ഉമർ(റ) അല്‍പം പരുഷമായി സംസാരിച്ചത് പ്രവാചക തിരുമേനിയുടെ (സ) ശ്രദ്ധയില്‍പ്പെട്ടു. 

അവിടുന്ന് ഗൌരവ സ്വരത്തില്‍ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ മദ്ഹു പറഞ്ഞു  പുകഴ്ത്തുകയും ചെയ്തു. 

ഇതുകേട്ട സ്വഹാബിമാര്‍ പോരാളികളില്‍പ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച് ആദരപൂര്‍വം ആലിംഗനം  ചെയ്തും ബഹുമാനപൂർവ ബന്ധവും പുലർത്തി.

ബദ്രീങ്ങളോട് ‘വെറുപ്പ് വെച്ചാൽ ’  വല്ലനാശവും പറ്റിപ്പോകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.

ഉമര്‍(റ) പറയുമായിരുന്നു. ‘നശിച്ചവരെല്ലാം നശിക്കാനിടവന്നത് ബദര്‍ പോരാളികളോട് വെറുപ്പ് ഉണ്ടായതിനാലാണു


(തഫ്സീറുത്വബ്രി 28/45)


മഹാ ത്യാഗത്തിന്റെ, സമർപ്പണത്തിന്റെ പോരാട്ടത്തിന്റെ, മുന്നേറ്റത്തിന്റെ, ധീര രക്ത സാക്ഷിത്വത്തിന്റെ  പുണ്ണ്യ ബദർദിനം.

ഓർക്കാം നമുക്ക് ആ

ധീരസഹാബാക്കളെ...


🌹 ബദ്ര്‍ തവസ്സുൽ ബൈത്ത്🌹


لااله الاالله لااله الاالله

لااله الاالله محمدرسول الله

എല്ലാ ഗുണങ്ങള്‍ നേടുവാന്‍

കുറ്റങ്ങളെല്ലാം നീങുവാന്‍

സ്വര്‍ഗത്തിലൊന്നായ് ചേരുവാന്

ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌹🌹🌹🌹🌹🌹🌹🌹🌹

കടം വീടി സന്തോഷിക്കുവാന്‍

കുടുംബങ്ങളില്‍ ഗുണം ചെയ്യുവാന്‍

ഹഖായ മാര്‍ഗമില്‍ നീങ്ങുവാന്

ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌷🌷🌷🌷🌷🌷🌷🌷🌷


ദിക്റും സ്വലാത്തും നിത്ത്യമില്‍

ചൈതു ഖുശൂഉം സത്ത്യമില്‍

സത്തായ ഈമാനുള്ളതില്‍

ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌻🌻🌻🌻🌻🌻🌻🌻🌻


സന്താന സൗഭാഗ്യത്തിനും

സൗകര്യമുള്ളൊരു വീടിനും

പ്രസവത്തിലേ എളുപത്തിനും ബദ്‌രീങ്ങളെ തുണ റബ്ബനാ..


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌷🌷🌷🌷🌷🌷🌷🌷🌷


കച്ചവടം കൃഷി മുഴുവനും

മറ്റുള്ള ജോലിയിലൊക്കെയും

ബദരീങ്ങളേ ബറകത്തിനാല്‍

റഹമത്ത് താ യാ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌹🌹🌹🌹🌹🌹🌹🌹🌹


എല്ലാ ബലാലും ആഫത്തും

എടങ്ങേറുകള്‍ മുസീബത്തും

ബദരീങ്ങളേ ബറകത്തിനാല്‍

എമയ് കാക്കണം യാ റബ്ബനാ.....


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌷🌷🌷🌷🌷🌷🌷🌷🌷


പ്രഷറും പ്രമേഹം ഷുഗറതും

അറ്റാക് കേന്‍സറ് മുഴുവനും

ഷിഫ തന്ന് ദീര്‍ഘായുസ്സിനും

ബദ്‌രീങ്ങളെ തുണ റബ്ബനാ....


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌺🌺🌺🌺🌺🌺🌺🌺🌺


ദണ്ണം വബാ വസൂരിയും

മറ്റുള്ള ദീന മടങ്കലും

ബദരീങ്ങളേ ബറകത്തിനാല്‍

ശിഫയാക്കണം യാ റബ്ബനാ


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌻🌻🌻🌻🌻🌻🌻🌻🌻

ദാഹം മൗത്തത് കൂട്ടിടും

ഇബലീസ് കൂസിനെ കാട്ടിടും

നേരം ലഈനവനാട്ടുവാന് ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

💐💐💐💐💐💐💐💐💐


മക്കാമുകറമിലെത്തിടാൻ...

കഅബാശരിഫിനെ ചുറ്റുവാൻ...

ഹജ്ജും വ ഉംറയും ചെയ്യുവാൻ 

ബദരീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌹🌹🌹🌹🌹🌹🌹🌹🌹

പുണ്യ മദീനയിലെത്തിടാൻ...

റൗളാശരീഫിൽ ചെന്നിടാൻ

സത്തായ മുത്തി നെ കണ്ടിടാൻ

ബദ്‌രീങ്ങളെ തുണ റബ്ബനാ...


لااله الاالله لااله الاالله

لااله الاالله محمد رسول الله

🌺💐 🌺💐🌺💐 🌺💐🌺💐 🌺💐

 

ഇരുലോകത്തും നമ്മുക്ക് ഉപകാരപെടുന്ന. നിലനില്‍ക്കുന്ന നല്ല നന്മയായി അള്ളാഹു ഇത് സ്വികരിക്കട്ടേ......ആമീന്‍ 

🌹🌹🌹🌹🌹🌹🌹

🌺💐 ഷെയര്‍ ചെയ്യുക... നിങ്ങളുടെ കൂട്ടുക്കാരിലേക്കും🌺💐

🌺💐 🌺💐🌺💐 🌺💐🌺💐 🌺💐




എന്റെ ഖബറിനെ നിങ്ങൾ ഉത്സവമാക്കരുത്

 👇🔷🔷🔷🔽🔻

"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"


🔷🔷🔻

ഈ  ഹദീസിൻ റ്റെ ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;  

🔷🔷🔻

وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)


🔷🔷🔻

"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മറുപടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല.


രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം.


'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ.

പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്.


ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)..........

തറാവീഹ് 11 ൻ്റെ വഹാബീ വീഡിയോ !

 ⛔️ 8ന്‌‌ തെളിവുണ്ടാക്കിയപ്പോൾ മൗലവിക്ക്‌ സംഭവിച്ചത്‌⛔️

വഹാബി പുരോഹിതന്മാർ പറ്റിക്കുന്നത്‌ ഇങ്ങനെയാണ്‌


1. തറാവീഹിന്റെതെന്ന് പറഞ്ഞ്‌ കാണിച്ച ഹദീസിൽ തറാവീഹ്‌ എന്ന പദം കാണിക്കാനാവാതെ വശളായി

2. 8 റക്‌താണെന്ന വഹാബി വാദം പൊളിച്ചടക്കി.

3. നബി സ റമദാൻ അല്ലാത്തപ്പോഴും തറാവീഹ്‌ നിസ്കരിച്ചിരുന്നു എന്ന് പറയേണ്ടി വന്നു.

4. റമദാൻ അല്ലാത്തപ്പോഴുള്ള നിസ്ക്കാരത്തെ തറാവീഹാണെന്ന് തെറ്റിദ്ധരിപ്പിച്ചു.

5. 11 ൽ കൂടുതൽ നിസ്കരിച്ചിരുന്നു എന്ന അതേ കിതാബിലെ ഹദീസ്‌ നിഷേധിക്കേണ്ടി വന്നു.

6. ഇതേ ഹദീസ്‌ തഹജ്ജുദിലും വിത്‌റിലും പറഞ്ഞത്‌ മൂടിവെച്ചു.

7. അതേ ബാബിൽ ജമാഅതായി നിസ്കരിക്കൽ ബിദ്‌ അതാണെന്ന് പറഞ്ഞതിനെ പറ്റി മിണ്ടിയില്ല.

8. 8 തെളിയിക്കാൻ വന്ന് 8ന്റെ പണി കിട്ടി 11ൽ പെട്ടുപ്പോൾ ഹദീസ്‌ പൂർണ്ണമായി വായിക്കാൻ പോലും കഴിഞ്ഞില്ല.

9. ബിദ്‌അത്‌ ചെയ്യാൻ പ്രേരിപ്പിച്ചു.

10. ഇരു ഹറമുകളിലെ 20 റക്‌അതുകളെ അനിസ്ലാമികമാക്കി.

11. ഹദീസ്‌ പൂർണ്ണമായി വായിക്കാതെ ഒരു ഭാഗം മാത്രം വായിച്ചു ബാക്കി കട്ടു.

12. നബി സ ഇശാ, സുന്നതുകൾ, തറാവീഹ്‌, തഹജ്ജുദ്‌, വിത്‌ർ എല്ലാം കൂടി 11 മാത്രമേ നിസ്കരിച്ചിട്ടുള്ളൂ എന്ന് പരിഹസിക്കുന്നു.

13. നിസ്കരിച്ചിരുന്നത്‌‌ 4+4+3 എന്ന വിധത്തെ പറ്റി മിണ്ടാനായില്ല.

ദാരുണം, അതിലേറെ ദയനീയം

ഓക്സിജൻ-കാന്തപുരത്തിൻ്റെ നന്ദി സൗദീ മാധ്യമങ്ങളിൽ !

ഇന്ത്യയിലേക്ക് ഓക്സിജൻ അയച്ചതിനു സൗദി ഭരണകൂടത്തിന്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നന്ദി അറിയിച്ചുകൊണ്ടുള്ള കത്തയച്ച  വാർത്ത സൗദിയിലെ പ്രമുഖ വാർത്ത മാധ്യമമായാ  അൽ റിയാദ് പത്രത്തിൽ 

مفتي الهند يشكر خادم الحرمين لإسعافه الهند بالأوكسجين





 

Monday, 26 April 2021

സുബ്ഹിയുടെ ഇഖാമത്തിന് ശേഷവും അത്താഴവുമായി വഹാബികൾ !

റമദാനിൽ സുബഹിയുടെ ഇഖാമത്തിന് ശേഷവും വെള്ളം കുടിയ്ക്കാം.. മുജാഹിദുകൾ... കുഞ്ഞാടുകൾ അവസരം ഉപയോഗപ്പെടുത്തുക....


 

Thursday, 22 April 2021

തറാവീഹ്- റക്അത്തുകളിൽ ഇനിയും സംശയമെന്തിന് ?

 

  


‘വിശ്വസിച്ചും പ്രതിഫല മോഹത്തോടെയും വല്ലവനും തറാവീഹ് നിസ്‌കരിച്ചാൽ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്’ (ബുഖാരി).

പാപസുരക്ഷിതരല്ലാത്ത മനുഷ്യരിൽ നിന്ന് സംഭവിക്കുന്ന സ്ഖലിതങ്ങൾ പൊറുക്കാൻ അല്ലാഹു എപ്പോഴും സന്നദ്ധനാണ്. ദോഷങ്ങൾ കൂട്ടത്തോടെ പൊറുക്കപ്പെടുന്ന സ്ഥലവും കാലയളവുകളും അവൻ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പന്നമായ നിരവധി അവസരങ്ങളുടെ അനുഗൃഹീത ദിനരാത്രങ്ങളാണ് റമളാൻ. മനുഷ്യരുടെ പാപങ്ങൾ മായ്ക്കാനുള്ള പ്രധാന വഴിയാണ് റമളാനിൽ മാത്രമായി നിശ്ചയിക്കപ്പെട്ട തറാവീഹ് നിസ്‌കാരം. ഇശാ നിസ്‌കരിച്ച ശേഷം സ്വുബ്ഹിക്കു മുമ്പായാണ് തറാവീഹ് നിസ്‌കരിക്കേണ്ടത്. എല്ലാ ഈരണ്ട് റക്അത്തിലും നിയ്യത്ത് ചെയ്ത് തക്ബീറതുൽ ഇഹ്‌റാം കെട്ടലും സലാം വീട്ടലും നിർബന്ധമാണ്. സ്ത്രീകൾ വീട്ടിൽ വെച്ച് തറാവീഹ് നിസ്‌കരിക്കണം.

ഒരു പ്രാവശ്യം വിശ്രമിക്കൽ എന്നർത്ഥം വരുന്ന ‘തർവിഹത്തി’ന്റെ ബഹുവചനമാണ് തറാവീഹ്. തറാവീഹ് നിസ്‌കാരത്തിലെ നാലു റക്അത്തുകളാണ് ഒരു തർവിഹത്ത്. മക്കാ നിവാസികൾ നാലു റക്അത്തുകൾ നിസ്‌കരിച്ചയുടനെ വിശ്രമിത്തിനായി ഒരു ത്വവാഫ് ചെയ്തിരുന്നു. ഇതാണ് നാലു റക്അത്തുകൾക്ക് ഈ നാമം വരാൻ കാരണം.

ഹിജ്‌റ രണ്ടാം വർഷമാണ് തറാവീഹ് നിസ്‌കാരം സുന്നത്താക്കപ്പെടുന്നത്. തറാവീഹിന്റെ ആരംഭത്തെ കുറിച്ച് വിവരിക്കുന്ന നിരവധി ഹദീസുകൾ കാണാം. ഇമാം ബുഖാരി(റ) നിവേദനം: ‘റമളാനിൽ നബി(സ്വ) ഒരു ദിവസം രാത്രി പള്ളിയിൽ വന്ന് നിസ്‌കരിച്ചു. അന്ന് പ്രവാചകരെ തുടർന്ന് ചിലർ നിസ്‌കാരം നിർവഹിക്കുകയുണ്ടായി. പിറ്റേന്ന് അവർ പറഞ്ഞറിഞ്ഞ് കൂടുതലാളുകൾ പള്ളിയിലെത്തി. അവർ നബി(സ്വ)യോടൊപ്പം നിസ്‌കരിച്ചു. മൂന്നാം രാത്രിയും നിരവധി പേരെത്തി നബി(സ്വ)ക്കൊപ്പം തറാവീഹ് നിസ്‌കരിച്ചു. നാലാം രാത്രി പള്ളിയിൽ ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം ആളുകൾ വന്നെങ്കിലും തിരുനബി(സ്വ) വീട്ടിൽനിന്ന് പുറത്തിറങ്ങിയില്ല. പിന്നീട് സുബ്ഹി നിസ്‌കരിക്കാനായി അവിടന്ന് പള്ളിയിലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ പള്ളിയിൽ സംഗമിച്ചത് ഞാനറിഞ്ഞിരുന്നു. പക്ഷേ ഈ നിസ്‌കാരം നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്നും അത് നിങ്ങൾക്ക് നിർവഹിക്കാൻ സാധിക്കാതെ വരുമോ എന്നും ഞാൻ ഭയപ്പെട്ടു’ (ബുഖാരി 872).


തറാവീഹും ജമാഅത്തും


തുടർച്ചയായി മൂന്ന് ദിവസം നബി(സ്വ) പള്ളിയിൽ വെച്ച് തറാവീഹ് ജമാഅത്തായി നിസ്‌കരിച്ച ശേഷം ജമാഅത്തായുള്ള നിസ്‌കാരം ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ പാടെ ഉപേക്ഷിക്കാതെ ജനങ്ങൾ വീടുകളിലും പള്ളിയിലുമായി ഒറ്റയൊറ്റയായി നിസ്‌കരിച്ചു പോന്നു. പിന്നീട് തറാവീഹിലെ ജമാഅത്ത് പുന:സംഘടിപ്പിച്ചത് രണ്ടാം ഖലീഫ ഉമർ(റ)വാണ്. അബ്ദുറഹ്‌മാനുബ്‌ന് അബ്ദിൽ ഖാരിഅ്(റ) പറയുന്നു: ‘റമളാനിലെ ഒരു രാത്രി ഉമർ ബ്‌നുൽ ഖത്വാബ്(റ)വിന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്‌കരിക്കുന്നത് ഉമർ(റ) ശ്രദ്ധിച്ചു. അപ്പോൾ അദ്ദേഹം അഭിപ്രായപ്പെട്ടു: ‘ഇവരെയെല്ലാം ഒറ്റ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണങ്കിൽ വളരെ നല്ലതാകുമായിരുന്നു.’ പിന്നീട് അദ്ദേഹം ഖുർആൻ പാരായണ വിദഗ്ധനായ ഉബയ്യുബ്‌നു കഅ്ബ്(റ)നെ ഇമാമായി നിശ്ചയിച്ചു. ഒരു ഇമാമിന് കീഴിൽ ജമാഅത്തായി ജനങ്ങൾ നിസ്‌കരിക്കുന്നത് നോക്കി ഉമർ(റ) പറഞ്ഞു: ‘ഇത് നല്ല ബിദ്അത്താണ്. അവർ നിസ്‌കരിക്കുന്ന സമയത്തേക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്. ‘രാത്രിയുടെ അവസാന സമയമാണ് ഉമർ(റ) ഇതുകൊണ്ടുദ്ദേശിച്ചത്. ആളുകൾ നിസ്‌കരിച്ചിരുന്നത് രാത്രിയുടെ ആദ്യ ഭാഗത്തായിരുന്നു (ബുഖാരി 1871).

തറാവീഹ് ജമാഅത്തായി നിർവഹിക്കൽ സുന്നത്താണെന്ന് ബഹുഭൂരിഭാഗം പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. തറാവീഹ് സ്ത്രീകൾക്കും സുന്നത്താണ്. അവർ വീട്ടിൽ വെച്ച് തന്നെയാണ് നിസ്‌കരിക്കേണ്ടത്. നിസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്കോ മറ്റോ പുറപ്പെട്ടുപോകാൻ പാടില്ല.


റമളാനിലെ പ്രത്യേക നിസ്‌കാരം


മനുഷ്യരുടെ പാപമോചനത്തിന് കാരണമായി റമളാനിൽ മാത്രമായി സുന്നത്താക്കിയ നിസ്‌കാരമാണ് തറാവീഹ്. തിരുനബി(സ്വ) അതിന് പ്രത്യേകം പ്രോത്സാഹനം നൽകുകയും മൂന്ന് ദിവസം ഇമാമായി നിസ്‌കരിക്കുകയുമുണ്ടായി. നിർബന്ധമാക്കപ്പെടുമോ എന്ന ഭയത്താലാണ് പിന്നീട് ജമാഅത്ത് ഉപേക്ഷിച്ചതെന്ന് നടേ സൂചിപ്പിച്ചല്ലോ. തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

ഈ ആശയം അടിവരയിടുന്ന പ്രമാണങ്ങൾ നിരവധിയാണ്. നബി(സ്വ) പറയുന്നു: ‘നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. അതിലെ നിശാ നിസ്‌കാരം നിങ്ങൾക്ക് ഞാൻ സുന്നത്തുമാക്കിയിരിക്കുന്നു. അതിനാൽ സത്യവിശ്വാസത്തോടൊപ്പം പ്രതിഫലം ആഗ്രഹിച്ച് റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്‌കരിക്കുകയും ചെയ്യുന്നവർ മാതാവ് പ്രസവിച്ച ദിവസത്തിലെന്നപോലെ പാപമുക്തരാകുന്നതാണ്’ (നസാഈ).

മറ്റൊരു ഹദീസിൽ ഇപ്രകാരം: ‘വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്‌കരിക്കുകയും ചെയ്യുന്നവരുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്’ (മുസ്വന്നഫ്).

നബി(സ്വ)യുടെ പ്രയോഗം ‘സനൻതു’ (ഞാൻ സുന്നത്താക്കി) എന്നാണ്. ഇത് നിയമ നിർമാണത്തെ കുറിക്കുന്നതാണ്. അപ്പോൾ ‘ഖിയാമുറമളാൻ’ പുതിയ നിസ്‌കാരമാണെന്ന് വ്യക്തമാണ്. സാധാരണ ഖിയാമുല്ലൈലിനുള്ള നിർദേശം നേരത്തെ മക്കയിൽ വെച്ച് തന്നെ ലഭിച്ചിട്ടുണ്ട്. ഇത് മദീനയിലെത്തി രണ്ടാം വർഷം കിട്ടിയ പുതിയ നിർദേശമാണ്.

കൂടാതെ ‘സ്വിയാം (നോമ്പ്)’ എന്നതിനെ റമളാനിലേക്ക് ചേർത്തതു (റമളാനിലെ നോമ്പ്) പോലെ തറാവീഹിനെയും റമളാനിലേക്ക് ചേർത്തിരിക്കുന്നു. അപ്പോൾ റമളാനിന്റെ നിസ്‌കാരമായി ഇത് മാറി. ഈ വസ്തുത അല്ലാമ ബാജി(റ) വിവരിക്കുന്നുണ്ട്. ‘ഖിയാമു റമളാൻ എന്നത് റമളാനിലെ പ്രത്യേക നിസ്‌കാരം തന്നെയാണ്. വർഷം മുഴുവനുമുള്ള ഒന്നായിരുന്നെങ്കിൽ റമളാനുമായി അതിന് പ്രത്യേക ബന്ധമുണ്ടാവുകയോ റമളാനിലേക്ക് ചേർത്തുവിളിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. വർഷം മുഴുവൻ നിർവഹിക്കപ്പെടുന്ന ഫർളോ സുന്നത്തോ ആയ നിസ്‌കാരങ്ങൾ റമളാനിലേക്ക് ചേർത്തി പറയാറില്ലല്ലോ (ഔജുൽ മസാലിക്).


മലക്കം മറിയുന്ന ബിദ്അത്ത്


മുസ്‌ലിം ലോകം അവിതർക്കിതമായി വിശ്വസിച്ച് വരുന്നതാണ് തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമാണെന്നത്. കേരള വഹാബികൾക്കും ഇതിൽ ഒരു കാലത്ത് ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. 1929ൽ അവർ തയ്യാറാക്കിയ മദ്‌റസാ പാഠപുസ്തകമായ ‘കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്ത്’ന്റെ 23-ാം പാഠം, പേജ് 31ൽ എഴുതി: ‘തറാവീഹ്: ഇതും ഇശാഇന്റെ ശേഷമാണ്. എന്നാൽ റമളാനിൽ മാത്രമേയുള്ളൂ. ഇത് ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട്.’

എന്നാൽ തറാവീഹ് സംബന്ധിയായ അവരുടെ വീക്ഷണം മാറുന്നത് പിന്നീടാണ്. തറാവീഹ് എട്ട് റക്അത്താണന്ന വാദത്തിന് കൃത്രിമ രേഖയുണ്ടാക്കാൻ വേണ്ടിയായിരുന്നു തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരം ഇല്ല എന്ന കരണം മറിച്ചിൽ അവർ നടത്തിയത്.

‘നബി(സ്വ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാൾ വർധിപ്പിക്കാറുണ്ടാ യിരുന്നില്ല.’ വിത്‌റിനെ കുറിച്ച് പറയുന്ന ഈ ഹദീസ് തറാവീഹിനെ കുറിച്ചാക്കുന്ന കൃത്രിമമാണ് വഹാബികൾ ഒപ്പിച്ചത്. ഈ ഹദീസ് ഉദ്ധരിച്ച് അവർ എഴുതി: ‘ഈ പതിനൊന്നു റക്അത്തുകൾ തന്നെയാണ് മറ്റു കാലങ്ങളിലും തിരുമേനി നമസ്‌ക്കരിച്ചിരുന്നത് എന്ന ആയിശ(റ)യുടെ പ്രസ്താവത്തിൽ നിന്നു റമസാൻ രാത്രികളിൽ മാത്രം പ്രത്യേകമൊരു സുന്നത്തു നമസ്‌കാരവും തിരുമേനി നിർവ്വഹിച്ചിരുന്നില്ലെന്നു വ്യക്തമാകുന്നു (അൽമനാർ 1984 ജൂൺ. റംസാൻ സ്‌പെഷ്യൽ, പേ. 15, 16).

മറ്റൊരു മൗലവിയുടെ ജൽപനം കാണാം: ‘വിത്ർ, നമസ്‌കാരം തന്നെയാണ് തറാവീഹ് (റമളാനിലാകുമ്പോൾ), ഖിയാമുല്ലൈൽ (ഒന്നുറങ്ങിയ ശേഷം ഉണർന്നെഴുന്നാറ്റാകുമ്പോൾ), തഹജ്ജുദ് (രാത്രിയുടെ മദ്ധ്യയാമങ്ങളിൽ ദീർഘമായി ഖുർആൻ പാരായണം ചെയ്തുകൊണ്ടാകുമ്പോൾ) എന്നീ പേരുകളിൽ അറിയപ്പെടുന്നതും. ഒറ്റയാക്കി നമസ്‌കരിക്കുന്നതുകൊണ്ടാണ് വിത്‌റ് (ഒറ്റ) എന്ന് പേരിട്ടത്’ (അൽമനാർ 1988 സെപ്തംബർ, പേ 40).

പ്രമാണങ്ങൾ ചാടിക്കടന്നുള്ള പുത്തൻവാദികളുടെ ഈ നിലപാട് നിരർത്ഥകമാണ്. വഹാബികളുടെ പ്രിയങ്കരനായ ശൗകാനി തന്നെ തറാവീഹിന്റെ ഹദീസ് ഉദ്ധരിച്ച് പറയുന്നു: ‘ഖിയാമു റമളാനിന്റെ ശ്രേഷ്ഠതയും അത് ശക്തമായ സുന്നത്താണെന്നും ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട്. തറാവീഹ് സുന്നത്താണെന്നതിനും ഇത് തെളിവാണ്. കാരണം ഹദീസിൽ പരാമർശിക്കപ്പെട്ട ഖിയാമിന്റെ വിവക്ഷ ഇമാം നവവി(റ), ഇമാം കിർമാനി(റ) എന്നിവർ പറഞ്ഞതു പോലെ തറാവീഹ് നിസ്‌കാരമാണ്’ (നൈലുൽ ഔത്വാർ).

മാത്രമല്ല തറാവീഹും തഹജ്ജുദും ഒന്നല്ല എന്ന് കൃത്യമായി ഹദീസുകളിൽ കാണാം. ഇബ്‌റാഹീം(റ)ൽ നിന്ന് നിവേദനം: റമളാനിൽ ജനങ്ങൾ ഇമാമോടൊന്നിച്ച് തറാവീഹ് നിസ്‌കരിക്കുമ്പോൾ തഹജ്ജുദ് നിസ്‌കരിക്കുന്നവർ പള്ളിയുടെ ഒരു ഭാഗത്തായാണ് നിസ്‌കരിച്ചിരുന്നത് (മുസ്വന്നഫ് ഇബ്‌നു അബീ ശൈബ).

വിത്ർ നിർബന്ധമാണെന്ന് അഭിപ്രായപ്പെടുന്ന ഹനഫി മദ്ഹബുകാരും തറാവീഹ് ശക്തമായ സുന്നത്താണെന്ന് പറയുന്നുണ്ട്. തറാവീഹും വിത്‌റും ഒന്നായിരുന്നെങ്കിൽ അങ്ങനെ പറയാവതല്ലല്ലോ.


തറാവീഹിന്റെ റക്അത്തുകൾ


മുസ്‌ലിംലോകം ഒന്നടങ്കം നിർവഹിച്ചുവരുന്നത് ഇരുപത് റക്അത്ത് തറാവീഹാണ്. 1929 വരെ വഹാബികൾക്കും അതിൽ തർക്കമുണ്ടായിരുന്നില്ല. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മതത്തെ മാറ്റത്തിരുത്തുകൾക്ക് വിധേയമാക്കിയപ്പോഴാണ് അവർ തറാവീഹിന്റെ എണ്ണത്തിൽ തർക്കവുമായി വന്നത്.

തറാവീഹ് ഇരുപത് റക്അത്താണെന്ന് ഒരു സംശയത്തിനും പഴുത് തരാത്ത വിധം പ്രമാണങ്ങൾ സ്പഷ്ടമാക്കുന്നുണ്ട്. നാല് മദ്ഹബുകളിലേയും ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഈ വസ്തുത വിവരിക്കുന്നത് കാണാം. തറാവീഹ് ഇരുപത് റക്അത്താണെന്നതിന്റെ ഏറ്റവും പ്രധാന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാഅ് ആണ്. തനിച്ചും ചെറു സംഘങ്ങളായും പള്ളിയിൽ വെച്ച് തറാവീഹ് നിസ്‌കരിച്ചിരുന്ന ജനങ്ങളെ രണ്ടാം ഖലീഫ ഉമർ(റ) ഹിജ്‌റ പതിനാലാം വർഷം ഉബയ്യുബ്‌നു കഅ്ബ്(റ)ന്റെ നേതൃത്വത്തിൽ ഒറ്റ ജമാഅത്തായി സംഘടിപ്പിച്ചു. അന്ന് നിസ്‌കരിച്ചത് ഇരുപത് റക്അത്തായിരുന്നു. അന്നതിൽ പങ്കെടുത്ത മുഴുവൻ സ്വഹാബത്തും ഐകകണ്‌ഠ്യേന അതംഗീകരിക്കുകയുണ്ടായി. നബി(സ്വ) സ്വഹാബത്തിന് ജമാഅത്തായി മൂന്ന് ദിവസം തറാവീഹ് നിസ്‌കരിച്ചത് ഇരുപതിൽ കുറവായിരുന്നെങ്കിൽ, ഉമർ(റ)ന്റെ നടപടി സ്വഹാബിമാർ ചോദ്യം ചെയ്യുമായിരുന്നു. അതുണ്ടായില്ല. അതിനർത്ഥം തിരുനബി(സ്വ) നിസ്‌കരിച്ചത് ഇരുപതായിരുന്നുവെന്നാണ്. ഈ വസ്തുത ഇമാമുകൾ വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്‌നു ഹജറുൽ ഹൈതമി(റ) എഴുതി: ‘തറാവീഹ് ഇരുപത് റക്അത്താണ്. ഉമർ(റ)ന്റെ കാലത്ത് സ്വഹാബത്ത് ഏകോപിച്ചത് അതിന്മേലാണല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന ശരിയായ ചിന്തയാണ് ഉമർ(റ)നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരല്ലാം അദ്ദേഹത്തോട് യോജിച്ചു (തുഹ്ഫ 2/240).

ഹനഫീ പണ്ഡിതനായ അലാഉദ്ദീൻ കാസാ നി(റ): ഉമർ(റ) റമളാനിൽ ജനങ്ങളെ ഉബയ്യുബ്‌നു കഅ്ബ്(റ)ന്റെ കീഴിൽ സംഘടിപ്പിക്കുകയുണ്ടായി. അവർക്ക് ഇമാമായി അദ്ദേഹം ഇരുപത് റക്അത്ത് തറാവീഹ് നിസ്‌കരിച്ചു. എതിർപ്പില്ലാതെ എല്ലാവരും അതംഗീകരിച്ചു. അതിനാൽ അവരുടെ ഇജ്മാആയി അതിനെ പരിഗണിക്കണം (ബദായിഉസ്സ്വനാഇഅ്).

ഹമ്പലി മദ്ഹബിന്റെ നിലപാട് ഇബ്‌നു ഖുദാമ(റ) വിവരിക്കുന്നു: ‘ഉബയ്യുബ്‌നു കഅ്ബ്(റ) ഇമാമായി ഉമർ(റ)ന്റെ കാലത്ത് ഇരുപത് റകഅത്ത് തറാവീഹ് നിസ്‌കരിച്ചു. തർക്കമില്ലാതെ സ്വഹാബത്ത് ഈ നടപടി അംഗീകരിച്ചുവെന്നതാണ് തറാവീഹ് ഇരുപതാണെന്നതിന് നമ്മുടെ തെളിവ്’ (മുഗ്‌നി 3/388). ഇബ്‌നു തൈമിയ്യ തന്നെയും ഈ വസ്തുത മജ്മൂഉ ഫതാവ(23/112)യിൽ പറയുന്നുണ്ട്.

തറാവീഹ് ഇരുപതാണെന്ന് നിരവധി ഹദീസുകളും വ്യക്തമാക്കുന്നു. ഇബ്‌നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം: നബി(സ്വ) റമളാനിൽ ഇരുപതും വിത്‌റും നിസ്‌കരിക്കുമായിരുന്നു (അൽമുഅ്ജമുൽ കബീർ). ‘റസൂൽ(സ്വ) റമളാനിൽ ഇരുപതും വിത്‌റും നിസ്‌കരിക്കുമായിരുന്നു’ (മുസ്വന്നഫ് 2/285). അബുൽ ഹസനാഅ്(റ)ൽ നിന്ന് നിവേദനം: റമളാനിൽ ഇരുപത് റക്അത്ത് തറാവീഹ് നിസ്‌കരിക്കാൻ അലി(റ) ഒരാളോട് കൽപ്പിച്ചു’ ( മുസ്വന്നഫ് 2/285).

ഇമാം ബൈഹഖി(റ) നിവേദനം: അബുൽ ഖുസൈബി(റ) പറയുന്നു: ‘റമളാനിൽ സുവൈദു ബ്‌നു ഗഫ്‌ല(റ) ഞങ്ങൾക്ക് ഇമാമായി നിൽക്കുമായിരുന്നു. അദ്ദേഹം അഞ്ച് തർവിഹത്തുകളായി ഇരുപത് റക്അത്താണ് നിസ്‌കരിച്ചിരുന്നത്’ (അസ്സുനനുൽ കുബ്‌റാ 2/496).


പ്രമാണങ്ങൾ ദുർവ്യാഖ്യാനിക്കുന്നു


ഇസ്‌ലാമിക ലോകത്ത് ഇരുപത് റക്അത്തിൽ കുറഞ്ഞ തറാവീഹ് ഒരു ഇമാമും പഠിപ്പിച്ചിട്ടില്ല. പുത്തൻവാദികളുടെ ആശയ സ്രോതസ്സായി അവർ തന്നെ പരിചയപ്പെടുത്തുന്ന സാക്ഷാൽ ഇബ്‌നു തൈമിയ പോലും പറയുന്നു: ‘ഉബയ്യുബ്‌നു കഅ്ബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റുമാണ് നിസ്‌കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതടിസ്ഥാനത്തിൽ അങ്ങനെയാണ് സുന്നത്ത് എന്ന് പണ്ഡിത ലോകം വ്യക്തമാക്കുന്നു. കാരണം മുഹാജിറുകളും അൻസ്വാരികളുമായ സ്വഹാബികളാണ് അത് നടപ്പിലാക്കിയത്. അവരിൽ ഒരാൾ പോലും അതിനെ വിമർശിച്ചിട്ടില്ല (മജ്മൂഉ ഫതാവ 23/112).

പണ്ഡിത ലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത എട്ട് റക്അത്ത് തറാവീഹെന്ന വാദം എവിടെ നിന്നു വന്നു എന്നന്വേഷിക്കുമ്പോഴാണ് വഹാബിസത്തിന്റെ മനം മടുപ്പിക്കുന്ന പ്രമാണ ദുർവ്യാഖ്യാന യാഥാർത്ഥ്യങ്ങൾ നമ്മെ തേടി വരുന്നത്.

‘അബൂസലമ(റ)യിൽ നിന്നു നിവേദനം. അദ്ദേഹം ആഇശ(റ)യോട് ചോദിച്ചു: റമളാനിൽ നബി(സ്വ)യുടെ നിസ്‌കാരം എങ്ങനെയായിരുന്നു? മഹതി മറുപടി നൽകി: ‘റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാൾ നബി(സ്വ) വർധിപ്പിക്കാറുണ്ടായിരുന്നില്ല.’

ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഈ ഹദീസാണ് ദുർവ്യാഖ്യാനിക്കപ്പെടുന്ന ഒന്ന്. തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമല്ല, നബി(സ്വ) തറാവീഹ് നിസ്‌കരിച്ചത് എട്ടാണ്, മൂന്ന് വീത്‌റുമാണ്. എന്നിവയാണ് ഈ ഹദീസ് മുൻനിർത്തി അവർ സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ മേൽ ഹദീസിൽ പറയുന്ന നിസ്‌കാരം തറാവീഹല്ല, വിത്‌റാണ് എന്നത് നിരവധി വസ്തുതകളുടെ വെളിച്ചത്തിൽ നമുക്ക് പറയാൻ കഴിയും.

1. ഈ ഹദീസ് വിവരിച്ച് സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ‘ഇർശാദുസ്സാരി 3/426ൽ ഇമാം ഖസ്തല്ലാനി(റ) പ്രസ്തുത നിസ്‌കാരം വിത്‌റാണെന്ന് കൃത്യമായി പറയുന്നുണ്ട്.

2. ഇതേ ഹദീസിന്റെ ബാക്കി ഭാഗത്ത് ആ ഇശ(റ) പറയുന്നുണ്ട്: ‘നബി(സ്വ) നാലു റക്അത്ത് നിസ്‌കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട. പിന്നെ അതുപോലെ നാല് നിസ്‌കരിക്കും. ശേഷം മൂന്ന് റക്അത്ത് നിസ്‌കരിക്കും.’ ഇപ്രകാരം നിസ്‌കരിക്കുന്നത് വിത്‌റാണ്. തറാവീഹ് ഈരണ്ട് റക്അത്തായി നിസ്‌കരിക്കൽ നിർബന്ധമാണ്.

3. ഈ ഹദീസിന്റെ അവസാനം ബീവി ചോദിക്കുന്നുണ്ട്: ‘വിത്ർ നിസ്‌കരിക്കുന്നതിന്റെ മുമ്പ് അങ്ങ് ഉറങ്ങുകയാണോ?’ അവിടെ മഹതി ഉപയോഗിച്ചത് ‘ഫഖുൽത്തു’ എന്ന പദമാണ്. ഫാഇന്റെ ശേഷം പറഞ്ഞ വിഷയം തന്നെയായിരിക്കും മുമ്പ് പറഞ്ഞതും. ഫാഇന്റെ ശേഷം പറഞ്ഞത് വിത്‌റാണല്ലോ. അതിനാൽ മുമ്പ് പറഞ്ഞതും വിത്‌റാണ്. റമളാനിലും അല്ലാത്തപ്പോഴും റസൂൽ(സ്വ) വിത്ർ പതിനൊന്നിനേക്കാൾ വർധിപ്പിക്കാറില്ല എന്നാണ് ഹദീസിന്റെ താൽപര്യം.

4. തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമാണെന്ന് പ്രമാണങ്ങൾ വ്യക്തമാക്കിയതാണ്. അതിനാൽ ‘റമളാനിലും അല്ലാത്തപ്പോഴും’ എന്ന ഹദീസ് പരാമർശം തറാവീഹല്ല അതിലെ ഇതിവൃത്തമെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.

5. തറാവീഹ് എട്ടാണെന്നതിന് ഈ ഹദീസ് രേഖയാക്കാൻ കഴിയില്ല. കാരണം ആഇശ(റ) മറ്റൊരു ഹദീസിൽ, ഏഴിൽ കുറഞ്ഞ വിത്ർ നബി(സ്വ) നിസ്‌കരിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്. അത് പ്രകാരം ഇവിടെ തറാവീഹ് നാല് മാത്രമാണല്ലോ.

6. ഈ ഹദീസ് ഇമാം മാലിക്(റ) വിഖ്യാതമായ മുവത്വയിൽ വിത്‌റിന്റെ അധ്യായത്തിലാണ് കൊണ്ടുവരുന്നത്. ഖിയാമു റമളാനിന്റെ അധ്യായം വേറെ ഉണ്ടായിട്ടും അവിടെ ചേർത്തില്ല. ഇമാം മാലിക്(റ) ഈ ഹദീസ് മനസ്സിലാക്കിയത് വിത്‌റായിട്ടാണെന്ന് ഇതിൽ നിന്നു വ്യക്തം. പണ്ഡിതലോകത്തിന്റെ ഈ നിലപാട് തള്ളിക്കളയാവതല്ല.

7. പ്രസ്തുത ഹദീസ് തറാവീഹിന് പ്രമാണമായിരുന്നെങ്കിൽ ഉമർ(റ) ഇരുപത് റക്അത്ത് തറാവീഹ് ഒരു ഇമാമിന് കീഴിൽ നടപ്പിലാക്കിയപ്പോൾ ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ആഇശ ബീവി(റ) അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. മഹതി അത് ചോദ്യം ചെയ്യേണ്ടതായിരുന്നില്ലേ? അതുണ്ടായില്ല. പ്രസ്തുത ഹദീസിൽ പറയുന്നത് വിത്‌റാണെന്നാണ് മഹതിയടക്കം എല്ലാവരും ഗ്രഹിച്ചതെന്ന് ഇത് സ്പഷ്ടമാക്കുന്നു. തറാവീഹ് എട്ടായിരുന്നെങ്കിൽ ഇരുപത് നിസ്‌കരിക്കുക വഴി പ്രവാചകചര്യ അവഗണിച്ച് സ്വഹാബത്ത് ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു ആരാധനയിൽ ഭീകരമായ കടത്തിക്കൂട്ടൽ നടത്തിയിട്ടും മഹതി അതിനെതിരെ കണ്ണടച്ചു എന്ന് പറയേണ്ടിവരില്ലേ? അങ്ങനെ കരുതാവതല്ലല്ലോ.

എട്ട് വാദക്കാർ പ്രമാണമാക്കുന്ന മറ്റൊരു ഹദീസ് ഇതാണ്: ജാബിർ(റ)ൽ നിന്ന് നിവേദനം. റമളാൻ മാസത്തിൽ റസൂൽ(സ്വ) ഞങ്ങൾക്ക് ഇമാമായി എട്ടു റക്അത്തും വിത്‌റും നിസ്‌കരിച്ചു (അൽമുഅ്ജമുസ്സ്വഗീർ). ഈ ഹദീസ് ദുർബലമാണ്. തെളിവിന് പറ്റില്ല. ഇമാം നൈമവി(റ) ഈ ഹദീസ് വിശദീകരിച്ച് കുറിച്ചു: ‘ഈ ഹദീസിന്റെ പരമ്പരയിൽ ഈസബ്‌നു ജാരിയ എന്ന വ്യക്തിയുണ്ട്. അദ്ദേഹം അയോഗ്യനാണെന്ന് ഇബ്‌നു മഊൻ, നസാഈ, അബൂദാവൂദ് എന്നിവർ പ്രഖ്യാപിച്ചിരിക്കുന്നു’ (തുഹ്ഫതുൽ അഹ്‌വദി).

ഇത് പ്രബലമാണെന്ന് വെച്ചാൽ തന്നെ താറാവീഹിൽ നിന്നുള്ള ശേഷിച്ച പന്ത്രണ്ട് റക്അത്ത് നബി(സ്വ) വീട്ടിൽ വെച്ച് നിസ്‌കരിച്ചിരിക്കാം എന്ന് അനുമാനിക്കാവുന്നതാണ്. അതിന് സാധ്യതയുണ്ടല്ലോ. ഇമാം അലിയ്യുശ്ശബ്‌റാമുല്ലസി(റ) പറയുന്നു: ‘ശേഷിക്കുന്ന റക്അത്തുകൾ പള്ളിയിൽ വരുന്നതിന്റെ മുമ്പോ ശേഷമോ പ്രവാചകർ(സ്വ) വീട്ടിൽ വെച്ച് നിസ്‌കരിച്ചിരിക്കാം (ഹാശിയത്തുന്നിഹായ).

ഇമാമുകൾ പറയുന്ന സാധ്യത ചില ഹദീസുകളിൽ വ്യക്തമാണ്താനും. റമളാനിലെ നബി(സ്വ)യോടൊത്തുള്ള തന്റെ നിസ്‌കാരാനുഭവം അനസ്(റ) വിവരിക്കുന്നുണ്ട്: അൽപം വീട്ടിൽവെച്ചും ബാക്കി അൽപം ജനങ്ങൾക്ക് ഇമാമായും നബി(സ്വ) നിസ്‌കരിച്ചിരുന്നു (മജ്മഉസ്സവാഇദ്).

പുത്തൻവാദികൾ ദുർവ്യാഖ്യാന വിധേയമാക്കുന്ന മറ്റൊരു ഹദീസ് കൂടി: ‘ജാബിർ(റ)ൽ നിന്ന് നിവേദനം. റമളാനിലെ ഒരു ദിവസം ഉബയ്യുബ്‌നു കഅ്ബ്(റ) വന്ന് നബി (സ) യോട് പറഞ്ഞു; ‘അല്ലാഹുവിന്റെ റസൂലേ, ഇന്നലെ എന്റെ വീട്ടിലുള്ള സ്ത്രീകൾ പറഞ്ഞു: ഞങ്ങൾക്ക് ഖുർആനോതാനറിയില്ല. അതിനാൽ നിങ്ങൾ ഞങ്ങൾക്ക് ഇമാമായി നിസ്‌കരിക്കണം. അങ്ങനെ അവർക്ക് ഇമാമായി എട്ട് റക്അത്തും പിന്നെ വിത്‌റും ഞാൻ നിസ്‌കരിച്ചു. റസൂൽ(സ്വ) അതംഗീകരിച്ചു (ഇബ്‌നു ഹിബ്ബാൻ).

ഈ ഹദീസും പ്രമാണമാക്കാൻ കഴിയാത്ത വിധം ദുർബലമാണെന്ന് പണ്ഡിതർ കുറിച്ചിട്ടുണ്ട്. ഇതിന്റെ പരമ്പരയിൽ യഅഖൂബുൽ ഖുമ്മി, ഈസബ്‌നു ജാരിയ എന്നീ രണ്ടു പേരുണ്ട്. അവർ ഹദീസ് നിവേദന രംഗത്ത് അയോഗ്യരാണ് ( മീസാനുൽ ഇഅ്തിദാൽ, തഖ്‌രീബ്). ചുരുക്കത്തിൽ, ബിദഇകളുടെ എട്ട് റക്അത്ത് വാദത്തിനൊപ്പമല്ല, മറിച്ച് ഇരുപതെന്ന ലോകമുസ്‌ലിം നിലപാടിനൊപ്പമാണ് ഇസ്‌ലാമിക പ്രമാണങ്ങൾ നിലകൊള്ളുന്നത്.


അസീസ് സഖാഫി വാളക്കുളം

Wednesday, 21 April 2021

മദ്ഹബിൻ്റെ ഇമാമുമാരുടെ കാലഘട്ടം

ഉത്തമനൂറ്റാണ്ടിലെ, പിൻപറ്റാൻ യോഗ്യരായ അഗാധജ്ഞാനസാഗരങ്ങളായ, 4 മദ്ഹബിന്റെ നിരുപാധികഗവേഷകർ (മുജ്തഹിദുകൾ )ഇമാമുകൾ. 

1:ഇമാം അബു ഹനീഫ: (റ )  ഹിജ്‌റ 80-150.ഹനഫി മദ്ഹബ്. 
2:ഇമാം മാലിക് (റ ). ഹിജ്‌റ 93-179.
മാലികി മദ്ഹബ്. 
3:ഇമാം ഷാഫി (റ )ഹിജ്‌റ 150-204.ശാഫിഈ മദ്ഹബ്. 
4:ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ )ഹിജ്‌റ 164-241.ഹമ്പലി മദ്ഹബ്. 

Nb :-ആർക്കും, മദ്ഹബ് ഉണ്ടാക്കാം. പക്ഷെ, At least 14 -15 വിജ്ഞാനശാഖകളിൽ, അഗാധ ജ്ഞാനം വേണം. 
അല്ലാ, എങ്കിൽ ലോകത്ത് എത്ര ജനങ്ങളുണ്ടോ, അത്രയും മദ്ഹബുകൾ ഉണ്ടാവും. അതുകൊണ്ട്, നമുക്കു ശരണം, ഖുർആനും ഹദീസും പഠിച്ചു, പകർന്നുതന്നവരെ തഖ്ലീദ് ( തെളിവ് അന്വേഷിക്കാതെ, വിധികൾ പറഞ്ഞു തന്ന ഇമാമിനെ  പിൻപറ്റുക)ചെയ്യുക എന്നതാണ്.


 ഒരു മുഫസ്സിറിന് ഏറ്റവും കുറഞ്ഞത് 15 വിജ്ഞാനശാഖകളിലെങ്കിലും അഗാഥ ജ്ഞാനം അത്യന്താപേക്ഷിതമാണ്.*


അവ ഏതൊക്കെയാണെന്ന് നോക്കാം

👇👇👇👇

 1)ഇല്‍മുസ്സ്വര്‍ഫ് (പദോല്‍പത്തി ശാസ്ത്രം)


 2)ഇല്‍മുന്നഹ്വ് (വ്യാകരണം)


 3)ഇല്‍മുല്‍ ഇശ്തിഖാഖ് (പദാവിഷ്ക്കാര ശാസ്ത്രം)


 4)ഇല്‍മു മത്തനില്ലുഗത്ത് (ഭാഷാ പ്രയോഗ ശാസ്ത്രം)


 5)ഇല്‍മുല്‍ മആനി (ഭാഷാ ചാതുര്യ ശാസ്ത്രം)*


 6)ഇല്‍മുല്‍ ബയാന്‍ (വിവരണശാസ്ത്രം)


 7)ഇല്‍മുല്‍ ബദീഅ് (ഭാഷാ സൗന്ദര്യ ശാസ്ത്രം)


 8)ഇല്‍മുല്‍ അസ്ബാബിന്നുസൂല്‍ (അവതരണ പശ്ചാത്തല ജ്ഞാനം)


 9)ഇല്‍മുല്‍ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം/ഉസൂലുല്‍ ഹദീസ് )


 10)ഹദീസ് (ഇല്‍മു മത്നില്‍ ഹദീസ്)*


 11)ഉസൂലുദ്ദീന്‍ (വിശ്വാസ ശാസ്ത്രം)


 12)ഉസൂലുല്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്രത്തിന്റെ നിദാന ശാസ്ത്രം)


 13)ഫിഖ്ഹ് [ഇല്‍മുല്‍ ഫുറൂഅ്](4 മദ്ഹബും അതിന് പുറത്തുള്ളതും)*


 14)ഇല്‍മു തസ്വവ്വുഫ് (അദ്ധ്യാത്മ ശാസ്ത്രം)


 15)ഇല്‍മുല്‍ ഖിറാഅത്ത് (പാരായണശാസ്ത്രം)*


ഇനി പറയൂ ഈ പതിനഞ്ചും അതില്‍ കൂടുതലും വിജ്ഞാന ശാഖകളില്‍ അഗാഥ പാണ്ഢിത്യം നേടി ഖുര്‍ആന്‍ വിവരിച്ച മഹാന്‍മാരായ മുഫസ്സിറുകളെയും അവരുടെ തഫ്സീറുകളെയും അവലംബിക്കണോ❓❓✅✅


അതോ ആപ്പീസില്‍ നിന്ന് കിട്ടിയ നാല് ചീട്ടും വായിച്ച് ഖുര്‍ആന്‍ പണ്ഡിതനാണെന്ന് സ്വയം ചമയുന്ന വിഡ്ഢികളായ മൗലവിമാരെയുംഅവരുടെ പരിഭാഷകളെയും* അംഗീകരിക്കണോ...❓❓❓❌❌❌

----------------------------------------

കോമണ്‍സെന്‍സ് ഉള്ളവര്‍ ചിന്തിക്കുക....

-------------------------------------

ജുമുഅ ഖുതുബ-മതത്തിൽ ഫോട്ടോ ഷോപ്പുമായി വഹാബികൾ ❗

 *ജുമുഅ ഖുതുബ-മതത്തിൽ ഫോട്ടോ ഷോപ്പുമായി വഹാബികൾ ❗*

👇👇👇👁️👁️👁️

https://youtu.be/mVbEeyTZT4A

Tuesday, 20 April 2021

കച്ചവടങ്ങളും സകാത്തും

സാമൂഹ്യ ജീവിയായതിനാൽ പരസ്പരാശ്രയത്വമില്ലാതെ ജീവിക്കാൻ മനുഷ്യന് സാധിക്കില്ല. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം സാമ്പത്തിക നയം ക്രമപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ നല്ല നടത്തിപ്പിന് പല വിധേനയുള്ള ക്രയവിക്രയവും അത്യാവശ്യമാണ്. ധനസമ്പാദനത്തിന് വേണ്ടി പല മാർഗങ്ങളും മനുഷ്യനിന്ന് സ്വീകരിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് കച്ചവടം.
വ്യാപാരത്തിന് ഇസ്‌ലാം ഏറെ പ്രോത്സാഹനം നൽകി. ഹലാലായ, വിശ്വസ്തതയും സത്യസന്ധതയും പൂർണമായി ഉൾക്കൊണ്ട കച്ചവടങ്ങളും വ്യാപാരങ്ങളുമാണ് ഇസ്‌ലാം അനുവദിക്കുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘കച്ചവടം നിങ്ങൾക്ക് അല്ലാഹു അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (സൂറത്തുന്നിസാഅ്).
ലോക ജനതക്ക് മാതൃകയായി അല്ലാഹു നിയോഗിച്ച പ്രവാചകന്മാരിൽ നിന്നും പൂർവസൂരികളായ പണ്ഡിതൻമാരിൽ നിന്നുമുള്ള പലരും കച്ചവടങ്ങളുമായി ഇടപെട്ടവരായിരുന്നു. അവരുടെ ജീവിതത്തിൽ നിന്നും മാതൃകാ യോഗ്യമായ നിരവധി കാര്യങ്ങൾ നമുക്ക് നേടിയെടുക്കാനാവും.
ആദ്യ മനുഷ്യനായ ആദം നബി(അ) കൃഷി ചെയ്താണ് ജീവിച്ചത്. വസ്ത്രം വിൽപ്പന നടത്തിയായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ ജീവിതം. ആശാരിപ്പണി ചെയ്ത് നൂഹ് നബി(അ)യും വസ്ത്രം തുന്നി സകരിയ്യാ നബി(അ)യും ഇദ്‌രീസ് നബി(അ)യും കഴിഞ്ഞു.
ജീവിതത്തിന്റെ മുഴുവൻ മേഖലയിലും നമുക്ക് മാതൃകയാണ് തിരുനബി(സ്വ). വിശ്വസ്തതയും സത്യസന്ധതയും നിറഞ്ഞ വ്യാപാരത്തിനും മികച്ച ഉദാഹരണമാണ് അവിടുന്ന്. തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ മക്കയിലെ പ്രമുഖയായ ഖദീജ ബീവിയുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് വ്യാപാരത്തിന് പോവുകയും മികച്ച ലാഭം കരസ്ഥമാക്കുകയും ചെയ്തത് ചരിത്രത്തിലുണ്ട്.
റസൂൽ(സ്വ)യുടെ ജീവിതം അതേപടി പകർത്തിയവരാണ് അവിടുത്തെ അനുയായികളായ സ്വഹാബത്ത്. പ്രമുഖ സ്വഹാബിവര്യർ പലരും വ്യാപാരികളായിരുന്നു. ഒന്നാം ഖലീഫയായ അബൂബക്ർ(റ) ജാഹിലിയ്യ കാലത്തും ഇസ്‌ലാമിലേക്ക് കടന്നുവന്ന ശേഷവും കച്ചവടക്കാരനായിരുന്നു. ഖിലാഫത്ത് ഏറ്റെടുത്തതിന് ശേഷം ജനസേവനത്തിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കാൻ വേണ്ടിയാണ് അതിൽ നിന്ന് പിന്മാറിയത്. ഉമറുബ്‌നു ഖത്വാബ്(റ), അബ്ദുറഹ്‌മാനു ബ്‌നു ഔഫ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവരും കച്ചവടത്തിൽ പ്രസിദ്ധർ.
പ്രവാചകർ(സ്വ) അനുയായികളെ വ്യാപാരത്തിന് പ്രോത്സാഹിപ്പിച്ചിരുന്നു. ജീവിക്കാനായി സമ്പത്ത് ചോദിച്ചുകൊണ്ട് തന്റെ സമക്ഷത്തിലെത്തിയ അനുയായിക്ക് അധ്വാനിച്ചുണ്ടാക്കുന്നതിന്റെ ഫലം കാണിച്ചുകൊടുത്ത ശേഷം റസൂൽ(സ്വ) പറഞ്ഞു: ‘മറ്റുള്ളവരോട് യാചിച്ചു നടക്കുന്നതിനേക്കാൾ ഏറെ നല്ലത് സ്വന്തം അധ്വാനിച്ചുണ്ടാക്കുന്നതാണ്.’
ഇബ്‌നുമാജ റിപ്പോർട്ട് ചെയ്യുന്ന ഹദീസ്. തിരുനബി(സ്വ) ഒരിക്കൽ അരുളി: ‘സത്യസന്ധതയും വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന വ്യാപാരിയുടെ സ്ഥാനം അന്ത്യനാളിൽ രക്തസാക്ഷികൾക്കൊപ്പമായിരിക്കും.’ ഈ പ്രവാചക വചനത്തിന് ഏറെ അർത്ഥതലങ്ങളുണ്ട്. കളവും വഞ്ചനയും ഏറെ നടക്കുന്ന മേഖലയാണ് കച്ചവടം. വിശ്വാസവഞ്ചനയിലൂടെയും കള്ളത്തരങ്ങളിലൂടെയും സമ്പത്ത് വാരിക്കൂട്ടാൻ ഇന്ന് സാധിക്കും. ഓൺലൈൻ ബിസിനസുകളിൽ പ്രത്യേകിച്ചും. ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയിലൂടെ നേടാവുന്ന സമ്പത്തിന് കണക്കില്ല. ഇവിടെയൊക്കെ വിശ്വാസിയായ വ്യാപാരിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം നിർദേശിച്ച കൽപനകൾക്കപ്പുറത്തേക്ക് പോകാതെ ആ പരിധിക്കുള്ളിൽ നിൽക്കുക എന്നത് അവന്റെ ശരീരത്തിനോടും മനസ്സിനോടും ചെയ്യുന്ന വലിയ സമരമാണ്. മതം വിലക്കിയ മാർഗങ്ങളിലൂടെ നേടിയെടുക്കുന്ന സമ്പത്തെത്ര അധികരിച്ചാലും അതിൽ ബറകത്തുണ്ടാവുകയില്ല എന്ന് പ്രവാചകർ(സ്വ) പഠിപ്പിച്ചതാണ്.
ഇമാം ഗസ്സാലി(റ) ഇഹ്‌യാഇൽ പറയുന്നു: നാം ഒരു സംഗതിയിലേക്ക് മുന്നിട്ടിറങ്ങുകയാണെങ്കിൽ ആ വിഷയത്തിലുള്ള മതവിധി അറിഞ്ഞിരിക്കൽ അത്യാവശ്യമാണ്. അതറിയാതെ അവനുദ്ദേശിച്ച കാര്യവുമായി ബന്ധപ്പെടാൻ പാടില്ല.
അതുകൊണ്ടുതന്നെ വ്യാപാരവുമായി ബന്ധപ്പെടുന്ന ആളുകൾ ഇസ്‌ലാം അനുവദനീയമാക്കിയതും നിഷിദ്ധമാക്കിയതുമായ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതത്യാവശ്യമാണ്. ഉമർ(റ) തന്റെ ഭരണകാലത്ത് അങ്ങാടിയിലേക്ക് ചെന്ന് അവിടെയുള്ളവരോട് ഇങ്ങനെ വിളിച്ചു പറയുകയുമായിരുന്നു: ‘കച്ചവടത്തിലെ മതനിയമങ്ങൾ അറിയാത്തവർ നമ്മുടെ അങ്ങാടിയിൽ കച്ചവടം നടത്തരുത്.’ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുമായിരുന്നുവെന്നും ചരിത്രങ്ങളിൽ കാണാം. ഇമാം മാലിക്(റ) വ്യാപാരികളെ വിളിച്ച് നിയമങ്ങൾ പറഞ്ഞുകൊടുക്കുകയും അറിയാത്തവരോട് പഠിച്ചിട്ട് കച്ചവടം ചെയ്യാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു.
റസൂൽ(സ്വ) പറഞ്ഞു: അന്ത്യനാളിൽ വ്യാപാരികൾ ഒരുമിച്ചുകൂട്ടപ്പെടുന്നത് തെമ്മാടികളായിട്ടായിരിക്കും. അന്ന് രക്ഷപ്പെടുന്നത് കച്ചവടത്തിൽ സത്യസന്ധതയും വിശ്വസ്തതയും കാത്തുസൂക്ഷിച്ചവർ മാത്രമായിരിക്കും’ (തുർമുദി).
സൂക്ഷ്മതയോടെ വ്യാപാരം കൈകാര്യം ചെയ്യാനാകണം. ചെറിയ ലാഭത്തിനു വേണ്ടി നടത്തുന്ന ചതിയും വഞ്ചനയും നമ്മുടെ പാരത്രിക വിജയത്തിന് തടസ്സമാണെന്ന ബോധ്യം വേണം. ഇസ്‌ലാം നിർദേശിച്ച പരിധിയിൽ നിന്നുകൊണ്ടായിരിക്കണം നമ്മുടെ വ്യാപാരങ്ങളെല്ലാം. അതു മനസ്സിലാക്കണമെങ്കിൽ മുമ്പ് സൂചിപ്പിച്ചതുപോലെ കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പണ്ട് കാലങ്ങളിൽ കച്ചവടാവശ്യാർത്ഥം വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വ്യാപാര സംഘങ്ങൾ കൂടെ ഒരു പണ്ഡിതനെ കൊണ്ടുപോകുമായിരുന്നുവത്രെ. കച്ചവട സമയത്ത് ആവശ്യമായ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് പഠിച്ചറിയാൻ വേണ്ടിയായിരുന്നു ഇത്.
ഇമാമീങ്ങൾ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കച്ചവടവുമായി ബന്ധപ്പെട്ട മസ്അലകൾ പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഇമാം അബൂഹനീഫ(റ)വിന്റെ പ്രമുഖ ശിഷ്യനായ മുഹമ്മദ് ബിൻ ഹസൻ അശ്ശൈബാനി(റ)വിനോട് ഒരാൾ ചോദിച്ചു: ‘ജീവിതത്തിൽ പുലർത്തേണ്ട സൂക്ഷ്മതയുടെ വിഷയത്തിൽ നിങ്ങൾക്കൊരു ഗ്രന്ഥം രചിച്ചു കൂടെ?’ ഞാൻ രചിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘കിതാബുൽ ബുയൂഅ’ എന്ന കച്ചവടവുമായി ബന്ധപ്പെട്ട നിയമങ്ങളാണെന്ന് മഹാൻ വിശദീകരിക്കുകയും ചെയ്തു.
ഇസ്‌ലാം കൽപ്പിച്ച രൂപത്തിൽ നടന്നുപോരുന്ന കച്ചവടങ്ങളിൽ എല്ലാം ഈ സൂക്ഷ്മതയും ബറകത്തും കാണാവുന്നതാണ്. നബി(സ്വ) പറഞ്ഞു: ‘വ്യാപാരികളേ, മുൻകാല സമുദായക്കാർ നശിപ്പിക്കപ്പെടാൻ കാരണം തൂക്കത്തിലും അളവിലും കാണിച്ച കൃത്രിമത്വമാണ്. ഈ കാര്യമാണ് നിങ്ങളെ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.’ സൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ ഇരു ലോകത്തെയും പരാജയത്തിന് കാരണമാകുമെന്ന് നാം മനസ്സിലാക്കുക.

അശ്രദ്ധയരുത്

കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം വ്യാപാരം ഇരുലോകത്തും ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്ന ഒരു കാര്യമാണ്. ഏതൊരു പ്രവർത്തനവും നിയ്യത്ത് കൊണ്ട് നന്മയും തിന്മയുമായി മാറും. വ്യാപാരം കൊണ്ട് നല്ല നിയ്യത്ത് എപ്പോഴും കരുതുക. ജനങ്ങളോടുള്ള യാചനയെ തൊട്ട് മാറിനിൽക്കുക, അഭിമാന സംരക്ഷണം, കുടുംബക്കാർക്കുള്ള അവകാശം വീട്ടിക്കൊടുക്കുക, സാമൂഹ്യബാധ്യത വീട്ടുക, നാട്ടിലെ ജനങ്ങളെ സഹായിക്കുക, ദരിദ്രർക്കും മിസ്‌കീന്മാർക്കും സ്വദഖ നൽകുക തുടങ്ങി നല്ല നിയ്യത്തുകൾ മനസ്സിൽ കരുതി ഓരോ ദിനവും ആരംഭിക്കുക. എന്നാൽ ആ വ്യാപാരം അല്ലാഹുവിനുള്ള ഇബാദത്തായി മാറുന്നതാണ്.

ഇടപാട് നടത്തുന്നവരോട് നല്ല രൂപത്തിൽ ഇടപെടുക എന്നതാണ് ഒരു വ്യാപാരിയെ സംബന്ധിച്ച് പ്രധാനം. നീതിയും ന്യായവും കൃത്യമായി പരിഗണിക്കണം. തനിക്ക് ഇഷ്ടപ്പെടുന്നതെന്തൊക്കെയുണ്ടോ അതൊക്കെ ഇടപാടുകാരനും ഇഷ്ടപ്പെടണം. അവിടെയാണ് നീതി പുലരുക. ഇടപാടുകാരന്റെ സ്ഥാനത്ത് നമ്മളാണെങ്കിൽ നമുക്ക് ഏതുതരം ഇടപാടാണോ തൃപ്തികരം അതേ രൂപത്തിലായിരിക്കണം നമ്മുടെ ഇടപാടുകളും. ഇതിനായി പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വിൽപ്പന വസ്തുവിനെ പരിചയപ്പെടുത്തുന്നിടത്ത് തന്നെയാണ് ആദ്യം ശ്രദ്ധിക്കാനുള്ളത്. കച്ചവടത്തിൽ എപ്പോഴും ലാഭം മാത്രമാണ് ഏതൊരാളും കാംക്ഷിക്കുക. അതിന് ഏത് രീതിയും സ്വീകരിക്കുന്ന പ്രവണതയുണ്ട്. ഇസ്‌ലാം അതനുവദിക്കുന്നില്ല. വിൽപന വസ്തുക്കളുടെ ഇല്ലാത്ത ഗുണങ്ങൾ പർവതീകരിച്ച് ഇടപാടുകാരനെ ചരക്കുകളിലേക്ക് ആകർഷിക്കുന്ന ശൈലി ചിലരിലെങ്കിലുമുണ്ട്. കളവ് പറഞ്ഞു എന്നതിനപ്പുറം വഞ്ചനയും ചതിയും നിറഞ്ഞ നീചമായ പ്രവണതയാണിത്. എന്നാൽ വസ്തുക്കളുടെ യഥാർത്ഥ ഗുണങ്ങൾ എടുത്തുപറയുന്നത് കൊണ്ട് പ്രശ്‌നമില്ല. ഇടപാടുകാരൻ ഉദ്ദേശിക്കുന്ന ഗുണങ്ങൾ ആ വസ്തുവിലുണ്ടെന്നറിയിക്കലാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്. ഗുണനിലവാരം ബോധ്യപ്പെടുത്താൻ സത്യം ചെയ്യാൻ പാടില്ല. കാരണം, അത് കളവാണെങ്കിൽ കള്ളസത്യത്തിലേക്കെത്തും. അത് ഗൗരവമേറിയതാണ്. പ്രവാചകർ ഉണർത്തി: ‘കള്ളസത്യം ചെയ്തുള്ള ഇടപാടുകൾ ചരക്കുകൾ പെട്ടെന്ന് വിറ്റ് തീർത്തേക്കാം. പക്ഷേ അത് ബറകത്തിനെ നശിപ്പിച്ചുകളയും’ (മുസ്‌ലിം). ‘മൂന്ന് വിഭാഗത്തെ അന്ത്യദിനത്തിൽ അല്ലാഹു പരിഗണിക്കുകയില്ല. അഹങ്കരിച്ചവൻ, ചെയ്തുകൊടുത്ത ഗുണങ്ങൾ എടുത്തുപറയുന്നവൻ, കള്ളസത്യം ചെയ്ത് ചരക്കുകൾ വിറ്റഴിക്കുന്നവൻ’ (ബുഖാരി).
വിൽപ്പന വസ്തുവിന്റെ നമുക്കറിയുന്ന ന്യൂനതകളൊന്നും ഇടപാടുകാരനെ തൊട്ട് മറച്ചുവെക്കുന്നത് അവനെ വഞ്ചിക്കലാണ്. ആ കച്ചവടത്തിലും ബറകത്തുണ്ടാവുകയില്ല. നല്ല ഭാഗം പുറത്ത് കാണിച്ച് ന്യൂനതയുള്ള വശം മറച്ചുവെച്ച് വിൽപന നടത്തുന്നത് പോലെയാണത്. ഒരിക്കൽ നബി(സ്വ) വിൽക്കാൻ വെച്ച ചരക്കുകൾക്കരികിലൂടെ നടന്നുപോവുകയുണ്ടായി. അത് പരിശോധന നടത്തിയപ്പോൾ ഉള്ളിൽ നനവനുഭവപ്പെട്ടു. അതിനെക്കുറിച്ചന്വേഷിച്ച പ്രവാചകരോട് വ്യാപാരി, മഴ കൊണ്ടതാണെന്ന് പറഞ്ഞു. ഉടനെ നനഞ്ഞ ഭാഗം ജനങ്ങൾ കാണുന്ന വിധം മുകളിൽ പ്രദർശിപ്പിക്കാൻ കൽപ്പിച്ചു.എന്നിട്ട് അവിടന്ന് പ്രഖ്യാപിച്ചു: ‘വഞ്ചന നടത്തുന്നവൻ നമ്മിൽ പെട്ടവനല്ല’.
അളവുതൂക്കങ്ങളിൽ നല്ല സൂക്ഷ്മത വേണം. മുൻകാല സമുദായക്കാരുടെ നാശത്തിന് കാരണമായത് അതിലുള്ള കൃത്രിമത്വമാണെന്ന് പ്രവാചകർ(സ്വ) പഠിപ്പിച്ചതാണ്. വിശുദ്ധ ഖുർആനും അത്തരക്കാരെ നിശിതമായി വിമർശിക്കുന്നുണ്ട്: ‘അളവ് തൂക്കങ്ങളിൽ കുറവ് വരുത്തുന്നവർക്ക് മഹാനാശം. ജനങ്ങളോട് അളന്ന് വാങ്ങുമ്പോൾ തികച്ച് വാങ്ങുകയും ജനങ്ങൾക്ക് അങ്ങോട്ട് അളന്നോ തൂക്കിയോ കൊടുക്കുമ്പോൾ കുറവ് വരുത്തുകയും ചെയ്യുന്നവർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾ ഒരുമിച്ചുകൂട്ടപ്പെടും എന്ന് ഓർക്കുന്നില്ലയോ (സൂറതുൽ മുത്വഫ്ഫിഫീൻ 14). വിശ്വാസിയായ വ്യാപാരി ചെയ്യേണ്ടത് ഉറപ്പിനും സൂക്ഷ്മതക്കും വേണ്ടി അൽപം കൂട്ടി തൂക്കിക്കൊടുക്കുകയാണ്. കാരണം, അളവ് കുറഞ്ഞുപോയാൽ അതിന്റെ അവകാശിയെ കണ്ട് പൊരുത്തപ്പെടുവിച്ച് തൗബ ചെയ്യുകയെന്നത് കുറച്ച് പ്രയാസമുള്ള സംഗതിയാണ്. അതുകൊണ്ട് തന്നെ തൂക്കി നൽകുന്നവരോട് തിരുനബി(സ്വ) നിർദേശിച്ചു: ‘തൂക്കത്തിൽ കുറച്ച് മുൻതൂക്കം നൽകുക’ (തുർമുദി).
നിലവിലുള്ള വിലനിലവാരം മറച്ചുവെച്ചുകൊണ്ട് വിൽപ്പന നടത്തരുത്. കാരണം ഇടപാട് കഴിഞ്ഞതിന് ശേഷം ഉപഭോക്താവിന് യാഥാർത്ഥ്യം ബോധ്യപ്പെട്ടാൽ ഇത് വേണ്ടിയില്ലായിരുന്നു എന്നൊരു തോന്നലുണ്ടാകും. ആ രൂപത്തിൽ കച്ചവടം നടത്താൻ പാടില്ല. അതിനാൽ കച്ചവടം നടത്തുന്ന പ്രദേശത്തെ ആ വസ്തുവിന്റെ വിലനിലവാരം മറച്ചുവെച്ച് ഇടപാടുകാരെ വഞ്ചിക്കരുത്. എന്നാൽ രണ്ടു പേരും തൃപ്തിപ്പെട്ടു നിശ്ചയിക്കുന്ന വില എത്രയാണെങ്കിലും പ്രശ്‌നമില്ല.

നിഷിദ്ധമായ ഇടപാടുകൾ

വസ്തുക്കൾ നമ്മുടേതാണെങ്കിലും തോന്നിയ രൂപത്തിൽ വിൽക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇടപാടുകൾക്ക് മതം നിർണയിച്ച ചില വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകൾ അനുസരിച്ചു മാത്രമേ ഇടപാടാകാവൂ. അനുവദനീയമല്ല എന്നറിഞ്ഞുകൊണ്ട് ഒരു ഇടപാടുമായി ബന്ധപ്പെടൽ ഹറാമാണ്.
കച്ചവടങ്ങൾക്ക് ഇസ്‌ലാം നിർണയിച്ച വ്യവസ്ഥകൾക്ക് കോട്ടം വരുന്നതിലൂടെ ആ ഇടപാട് നിഷിദ്ധവും അസാധുവും ഹറാമുമായിത്തീരും. മറ്റു ചില കാരണങ്ങളാലും ഇടപാടുകൾ നിഷിദ്ധമാകും. അതിലൂടെ കച്ചവടം അസാധുവാകില്ലെങ്കിലും ഹറാമായിത്തീരും.

ഉപാധികളോടെയുള്ള വിൽപന

ഒരു വസ്തു വിൽക്കുമ്പോൾ അതിന്റെ കൂടെ മറ്റു ഉപാധികൾ വെക്കുന്ന രീതിയാണിത്. ഈ ഇടപാട് അസാധുവും ഹറാമുമാണ്. എന്നാൽ വിൽപ്പനയിൽ അനുവദനീയമായ ചില ഉപാധികളുണ്ട്. കച്ചവടത്തിൽ പുനരാലോചന നടത്താൻ മൂന്നു ദിവസം വരെ നൽകുക, സാക്ഷികൾ ഉണ്ടായിരിക്കുക, വില റൊക്കമല്ലെങ്കിൽ അവധി നിശ്ചയിക്കുക തുടങ്ങിയവയൊക്കെ കച്ചവടമായി ബന്ധപ്പെട്ട ഉപാധികളാണ്. അത് പറയുന്നതുകൊണ്ട് കച്ചവടത്തിന് കോട്ടം വരില്ല. അതല്ലാത്ത ഉപാധികളാണ് അനുവദനീയമല്ലാത്തത്. ഉദാഹരണത്തിന്ഒരു സാധനം വിൽക്കുകയോ വാങ്ങുകയോ ചെയ്യാൻ മറ്റൊരു വസ്തു വാടകക്കെടുക്കണമെന്ന് ഉപാധി വെച്ച് കച്ചവടം നടത്തുക. ഇത് അസാധുവും നിഷിദ്ധവുമാണ്.

അച്ചാരം കൊടുത്തുള്ള വിൽപന

നിശ്ചിത വിലക്ക് ഒരു വസ്തു വിൽക്കുകയും വാങ്ങിയ ആളിൽ നിന്നും ഒരു സംഖ്യ വിൽക്കുന്നയാൾ വാങ്ങുകയും കച്ചവടം നടക്കുകയാണെങ്കിൽ ഈ സംഖ്യ വിലയിൽ പെടുത്തുകയും ഇല്ലെങ്കിൽ ഇത് വസ്തുവിന്റെ ഉടമക്കായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുക. ഇത് അസാധുവും നിഷിദ്ധവുമാണ്. നിഷിദ്ധമായ ഉപാധികൾ കച്ചവടത്തിന്റെ വാചകത്തിൽ തന്നെ ഉൾപ്പെടുത്തുമ്പോഴാണ് വിൽപന അസാധുവാകുന്നത്.പറയാതിരുന്നാൽ പ്രശ്‌നമില്ല. പക്ഷേ, കച്ചവടം നടന്നാൽ അത് വിലയിലേക്ക് കൂട്ടുകയും ഇല്ലെങ്കിൽ തിരിച്ചു കൊടുക്കുകയും ചെയ്യണം.

ചരക്കുമായി വരുന്നവരെ സ്വീകരിക്കൽ

ഒരു വസ്തു വിൽക്കാൻ വേണ്ടി മാർക്കറ്റിലേക്ക് വരുന്ന വ്യക്തികൾ അവിടേക്ക് എത്തുന്നതിനും മാർക്കറ്റ് വില അറിയുന്നതിനും മുമ്പ് ആ ചരക്ക് അവരിൽ നിന്ന് വാങ്ങുന്ന രൂപമാണിത്. ഇത് അസാധുവല്ലെങ്കിലും ഹറാമായ ഇടപാടാണ്. കാരണം മാർക്കറ്റ് വില പിന്നീട് ഉടമസ്ഥൻ അറിയുമ്പോൾ ചതിയിൽ പെട്ടത്ബോധ്യപ്പെടുകയും അതുമൂലം വിഷമിക്കാൻ ഇടയാവുകയും ചെയ്യും.

വിലപേശൽ

വിൽപനക്കാരനും ഇടപാടുകാരനും ഒരു വസ്തുവിന് വില പറഞ്ഞുറപ്പിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വിലയേക്കാൾ കൂട്ടിപ്പറഞ്ഞ് ആ വസ്തു വാങ്ങുന്ന രൂപമാണിത്. ഇതും പാടില്ല. ആദ്യം വാങ്ങാനുദ്ദേശിച്ച വ്യക്തി വില ഉറപ്പിച്ചതിനു ശേഷം ഇയാൾ വില കൂട്ടിപ്പറഞ്ഞ് വസ്തു കൊണ്ടുപോകുമ്പോൾ അയാളുടെ മനസ്സ് വിഷമിക്കുന്നതാണിത് നിഷിദ്ധമാകാൻ പ്രധാന കാരണം. എന്നാൽ ലേലം ചെയ്തുള്ള വിൽപന ഇതിൽ പെടില്ല. എന്തെന്നാൽ, വില പറഞ്ഞുറച്ചതിനു ശേഷം വില കൂട്ടി പറയുമ്പോഴാണ് പ്രശ്‌നം വരുന്നത്. ലേലത്തിൽ അതില്ല. ആരാണ് കൂടുതൽ സംഖ്യ തരുന്നത് അവർക്ക് നൽകാമെന്ന ലക്ഷ്യമാണ് അവിടെ. എന്നാൽ അവിടെയും മറ്റുള്ളവരെ വേദനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വില കൂട്ടിപ്പറയുന്നത് നിഷിദ്ധമാണ്.

പൂഴ്ത്തിവെപ്പ്

ജനങ്ങൾക്ക് ആവശ്യം നേരിടുന്ന സന്ദർഭത്തിൽ കൂടുതൽ വിലയ്ക്ക് വിൽക്കാൻ വേണ്ടി വില നിലവാരം കുറഞ്ഞ സന്ദർഭത്തിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങി സംഭരിക്കൽ തെറ്റാണ്. എന്നാൽ മറ്റ് ഉദ്ദേശ്യങ്ങളോടെ സൂക്ഷിച്ചുവെക്കുന്നതിന് കുഴപ്പമില്ല. താൻ കൃഷി ചെയ്തുണ്ടാക്കിയ ധാന്യം സൂക്ഷിച്ചു വെക്കുകയോ വീട്ടാവശ്യത്തിന് കരുതിവെക്കുകയോ ചെയ്യുന്നത് നിഷിദ്ധമല്ല.

ഷെയർ ബിസിനസ്

ഇസ്‌ലാം അനുവദിച്ച രൂപത്തിലുള്ള ഏത് കച്ചവടവും ഹലാലായ രീതിയിൽ ചെയ്യുന്നതിന് തകരാറില്ല. ഒന്നിൽ കൂടുതൽ ആളുകൾ ചേർന്നും ബിസിനസ് ചെയ്യാവുന്നതാണ്. ഇന്ന് ധന സമ്പാദനത്തിന് വേണ്ടി പലതരം ബിസിനസ് മേഖലകളെ ആശ്രയിക്കുന്നവരുണ്ട്. പുതു കാലത്തിന് അനുയോജ്യമായ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ബിസിനസ് രംഗങ്ങൾ പിറവിയെടുക്കുന്നു. ഷെയർ ബിസിനസുകൾ ഇതിലൊന്നാണ്. അതിൽ ഇസ്‌ലാം അനുവദിച്ചതും അനുവദിക്കാത്തതുമായ പല രൂപങ്ങളും ഇന്നു കണ്ടുവരുന്നുണ്ട്. നിർദിഷ്ട വ്യവസ്ഥകളനുസരിച്ച് മാത്രമേ ഇസ്‌ലാം ഷെയർ ബിസിനസുകൾ അനുവദിക്കുന്നുള്ളൂ.

ഖിറാള്

ഇന്ന് നടക്കുന്ന ഷെയർ ബിസിനസിലെ ഒരു രൂപമാണ് ഖിറാള്/മുളാറബ(ലാഭക്കൂർ കച്ചവടം) എന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നവ. ഈ ഇടപാടിൽ ഒരാളുടെ സമ്പത്തും വേറൊരാളുടെ അധ്വാനവുമാണ് പരസ്പരം ചേരുന്നത്. കച്ചവടച്ചരക്ക് വാങ്ങാനും കച്ചവടം നടത്താനുമുള്ള മൂലധനം ഒരാൾ നൽകും, അയാൾ കച്ചവടത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായിരിക്കില്ല. മറ്റൊരാൾ ആ കച്ചവടം നോക്കിനടത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാപൃതനാവുകയും ചെയ്യും. ഇതാണ് ഖിറാളിന്റെ രീതി.
ഇവിടെ ലാഭത്തിൽ രണ്ടുപേർക്കും അവകാശമുണ്ടെന്ന് വ്യവസ്ഥ വെക്കണം. ലാഭം മുഴുവൻ ഒരാൾക്ക് മാത്രം നീക്കിവെക്കുന്നത് വ്യവസ്ഥ ചെയ്താൽ ആ ഇടപാട് അസാധുവാകും. ലാഭത്തിന് ഇത്ര വിഹിതം/ശതമാനം എന്ന നിലയിലാണ് വ്യവസ്ഥ ചെയ്യേണ്ടത്. അത് ഒരാൾക്ക് വർധിക്കുന്നതു കൊണ്ടോ മറ്റേയാൾക്ക് കുറയുന്നതു കൊണ്ടോ പ്രശ്‌നമില്ല. പക്ഷേ, ഇത്ര സംഖ്യ നൽകുമെന്ന് വ്യവസ്ഥ ചെയ്യാൻ പാടില്ല. അത് ഇടപാടിനെ അസാധുവാക്കിക്കളയും. ഉദാഹരണത്തിന്, നീ കച്ചവടം ചെയ്താൽ എല്ലാ മാസവും 5000 രൂപ നിനക്ക് നൽകാം എന്നു പറയുന്നത് കച്ചവടത്തെ അസാധുവാക്കും. കാരണം, ഒരു നിശ്ചിതസംഖ്യ ഇവിടെ വ്യവസ്ഥ വെച്ചു എന്നതാണ്.
ഈ രൂപത്തിലുള്ള ഇടപാടിൽ പണം നൽകിയവൻ കച്ചവടം ചെയ്യണമെന്നോ കച്ചവട വസ്തുക്കളുടെ ഇടപാടുകളിൽ പണമിറക്കിയവനോടു സമ്മതം ചോദിക്കണമെന്നോ നിബന്ധന വെക്കുന്നത് ശരിയല്ല. കച്ചവട വസ്തുക്കൾ വാങ്ങാനും വിൽക്കാനുമുള്ള സമ്മതം കച്ചവടം നടത്തുന്നവന് പണമിറക്കിയവൻ നൽകേണ്ടതാണ്.

ശിർക്കത്ത്

ഷെയർ ബിസിനസിന്റെ മറ്റൊരു രൂപമാണ് ശിർക്കത്ത്. ഒന്നിലധികം പേർ പണം മുടക്കി നടത്തുന്ന രൂപമാണിത്. എന്നാലിത് ചില വ്യവസ്ഥകൾക്കധീനമാണ്. ഇതിൽ പണം ഇറക്കുന്നവരുടെയെല്ലാം മൂലധനം പരസ്പരം വേർതിരിച്ചറിയാനാകാത്ത രൂപത്തിൽ കൂട്ടിക്കലർത്തിയ ശേഷമാണ് ഇടപാട് നടത്തേണ്ടത്. ഓരോരുത്തരും ഇറക്കുന്ന പണം തുല്യമായി കൊള്ളണമെന്ന് നിബന്ധനയില്ല. പക്ഷേ, കച്ചവടത്തിലൂടെ ഉണ്ടാകുന്ന ലാഭവും നഷ്ടവും ഓരോരുത്തരും ഇറക്കിയതിനു ആനുപാതികമായിരിക്കണം. ഇതിനു വിരുദ്ധമായി കൊണ്ട് വ്യവസ്ഥ വെച്ചാൽ, അഥവാ തുല്യമായി സമ്പത്ത് ഇറക്കിയവർക്കിടയിൽ ലാഭവും നഷ്ടവും വ്യത്യസ്ത രൂപത്തിലാക്കിയാൽ അല്ലെങ്കിൽ നേരെ തിരിച്ചാണ് എങ്കിലും ശിർക്കത്ത് അസാധുവാകുന്നതാണ്.
നിശ്ചിത സംഖ്യ മാസത്തിൽ നിങ്ങൾക്ക് ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഷെയർ ബിസിനസുകൾ നിഷിദ്ധമാണ്. അതുപോലെ, നഷ്ടം നിങ്ങളെ ബാധിക്കുകയില്ല എന്നു പറഞ്ഞുള്ള ഷെയർ ബിസിനസും ഇസ്‌ലാമികമായി അനുവദനീയമല്ല.

കച്ചവട സകാത്ത്

ഹിജ്‌റ രണ്ടാം വർഷത്തിലാണ് ഇസ്‌ലാം സകാത്ത് നിർബന്ധമാക്കുന്നത്. പ്രത്യേകമായ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർണിതമായ വിഭാഗങ്ങൾക്ക് സ്വത്തിൽ നിന്ന് നൽകുന്ന വിഹിതത്തിനാണ് സകാത്തെന്ന് പറയുന്നത്. കച്ചവടച്ചരക്കുകളിലും ഇസ്‌ലാം സകാത്ത് നിർബന്ധമാക്കി.
ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് ഒരു പ്രതിഫലത്തിന് പകരമായി അത് തന്റെ ഉടമസ്ഥതയിലാക്കുന്നതോടൊപ്പം കച്ചവടത്തെ കൂടി കരുതുമ്പോഴാണ്. അപ്പോൾ പ്രതിഫലത്തിന് പകരമല്ലാതെ സ്വന്തം ഉടമസ്ഥതയിലുള്ള ചരക്കുകൾ കച്ചവടത്തിനു വേണ്ടി മാറ്റി വെക്കുന്നതുകൊണ്ടോ പ്രതിഫലത്തിന് പകരം വസ്തുക്കൾ വാങ്ങുമ്പോൾ കച്ചവടത്തെ കരുതാതിരിക്കുകയോ ചെയ്താൽ ആ വസ്തു ഇസ്‌ലാമിൽ സകാത്ത് നിഷ്‌കർഷിക്കുന്ന കച്ചവടച്ചരക്കായി ഗണിക്കപ്പെടുകയില്ല.
അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങൾ അധ്വാനിച്ചുണ്ടാക്കുന്നതിലെ നല്ലതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുക’ (സൂറതുൽ ബഖറ: 267). ഈ ആയത്തിന്റെ തഫ്‌സീറിൽ മുജാഹിദ്(റ) പറഞ്ഞു: ഈ ആയത്ത് കച്ചവടത്തിന്റെ കാര്യത്തിൽ ഇറങ്ങിയതാണ്. ഒരിക്കൽ നബി(സ്വ) പറഞ്ഞു: ‘ഒട്ടകത്തിൽ അതിന്റെ സകാത്തുണ്ട്, മാടിലും ആടിലും അതിന്റേതായ സകാത്തുമുണ്ട്. കച്ചവടാവശ്യാർത്ഥം തയ്യാർ ചെയ്ത വസ്ത്രത്തിലും ആയുധങ്ങളിലും സകാത്തുണ്ട്’ (ഹാകിം). വസ്ത്രത്തിലും ആയുധത്തിലും തടിയുടെ സകാത്ത് ഇല്ലല്ലോ. അതിനാൽ ഹദീസിൽ പറഞ്ഞത് കച്ചവട സകാത്താണെന്ന് മനസ്സിലാക്കാം (ശർഹുൽ മുഹദ്ദബ്, തുഹ്ഫ).
സകാത്ത് കൊടുക്കാൻ അല്ലാഹു അടിമകളോട് നിർബന്ധമായും കൽപ്പിച്ചതാണ്. അവന്റെ സമ്പത്തിലുള്ള ശുദ്ധീകരണ പ്രക്രിയയാണ് യഥാർത്ഥത്തിൽ സകാത്ത്. ഇമാം ത്വബ്‌റാനിയും അബൂനുഐമും(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം: ‘നിങ്ങൾ നിങ്ങളുടെ സമ്പത്തുകളെ സകാത്ത് കൊണ്ട് ശുദ്ധീകരിക്കുക, നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് ചികിത്സിക്കുക.’
സകാത്ത് കൊടുക്കാത്തവർക്ക് ശക്തമായ താക്കീത് അല്ലാഹു നൽകുന്നുണ്ട്. ‘അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന് തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തപ്പെടുന്നതാണ്’ (സൂറതു ആലുഇംറാൻ 180). ‘സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക, നരകാഗ്‌നിയിൽ വെച്ച് അവ ചുട്ടുപഴുപ്പിക്കുകയും എന്നിട്ടതുകൊണ്ട് അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടു വെക്കപ്പെടുകയും ചെയ്യുന്ന ദിവസം അവരോട് പറയപ്പെടും: നിങ്ങൾ നിങ്ങൾക്കു വേണ്ടി നിക്ഷേപിച്ചുവെച്ചതാണിത്. അതിനാൽ നിങ്ങൾ നിക്ഷേപിച്ചു വെച്ചത് നിങ്ങൾ ആസ്വദിച്ചുകൊള്ളുക’ (സൂറതുത്തൗബ 34, 35). തിരുനബി(സ്വ) പറഞ്ഞു: ‘ജനങ്ങൾ അവരുടെ സകാത്ത് അവകാശപ്പെട്ടവർക്ക് കൊടുക്കാതെ തടഞ്ഞുവെക്കുകയാണെങ്കിൽ ആകാശത്തു നിന്നുള്ള മഴ അവരെ തൊട്ട് തടയപ്പെടുന്നതാണ്. മൃഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ മഴ തീരെ പെയ്യുമായിരുന്നില്ല’ (ബൈഹഖി). ഇങ്ങനെ സകാത്ത് വിസമ്മതിക്കുന്നവർക്ക് ഖുർആനിലും ഹദീസിലും ശക്തമായ താക്കീത് വന്നിട്ടുണ്ട്.

നിർബന്ധമാകുന്നവർ

കച്ചവട സകാത്ത് നിർബന്ധമാകുന്നതിനു ചില നിബന്ധനകളുണ്ട്. അത് പാലിക്കപ്പെടുമ്പോൾ മാത്രമേ കച്ചവടച്ചരക്കിന്റെ സകാത്ത് അവന് നിർബന്ധമാവൂ. നേരത്തെ പറഞ്ഞതുപോലെ വാങ്ങുന്ന ചരക്ക് ഒരു പ്രതിഫലത്തിന് പകരമായിരിക്കണം. ആ വസ്തു വാങ്ങുമ്പോൾ കച്ചവടത്തെ കരുതുകയും വേണം. കച്ചവടം തുടങ്ങി ചന്ദ്ര വർഷ പ്രകാരം ഒരുവർഷം പൂർണമായി തികയുകയും ആ ദിവസം സകാത്ത് നിർബന്ധമാകാനുള്ള നിസ്വാബ്(കണക്ക്) എത്തുകയും വേണം. ഈ നിബന്ധനകൾ മുഴുവനും ഒത്തുവന്നാലേ സകാത്ത് നിർബന്ധമാവുകയുള്ളൂ.
ഇബ്‌നു ഹജർ(റ) തുഹ്ഫയിൽ പറയുന്നുണ്ട്: ‘ഒരു പ്രതിഫലവും കൂടാതെ ദാനമായി ലഭിച്ച വസ്തുക്കൾ, സ്വന്തമായി വെട്ടി ശേഖരിച്ച വിറകുകൾ, വേട്ടയാടി പിടിച്ച വസ്തുക്കൾ, അനന്തരാവകാശത്തിലൂടെ ലഭിച്ച മുതലുകൾ തുടങ്ങിയവ കച്ചവടച്ചരക്കാണെന്ന് ഉദ്ദേശിച്ചാലും ആ വസ്തുക്കൾക്ക് കച്ചവട സകാത്ത് നിർബന്ധമില്ല. കാരണം, ഈ വസ്തുക്കളൊന്നും തന്നെ ഒരു പ്രതിഫലത്തിന് പകരമായി നേടിയെടുത്തതല്ല. ഒരു പ്രതിഫലവുമില്ലാതെ നേടിയെടുത്ത വസ്തുക്കളെ കച്ചവടച്ചരക്കായി ഗണിക്കുകയില്ല’ (തുഹ്ഫ 3/297).
അനന്തരമായി ലഭിച്ച സ്വത്തിനു സകാത്ത് നിർബന്ധമില്ലെന്ന് പറഞ്ഞത് അനന്തരസ്വത്ത് കച്ചവടത്തിലെ ചരക്കുകൾ ആകാത്തിടത്താണ്. എന്നാൽ, ലഭിച്ച അനന്തരസ്വത്ത് കച്ചവടച്ചരക്കാണെങ്കിൽ അനന്തരാവകാശി ആ ചരക്കുകളിൽ കച്ചവടം എന്ന ഉദ്ദേശ്യത്തോടെ ക്രയവിക്രയങ്ങൾ നടത്തുമ്പോൾ മാത്രമേ വർഷാരംഭമായി കണക്കാക്കൂ.
കച്ചവട സകാത്ത് കൊടുക്കുമ്പോഴും നിയ്യത്ത് വെക്കൽ നിർബന്ധമാണ്. ഉദാഹരണത്തിന് ‘ഇത് എനിക്ക് നിർബന്ധമായ സകാത്താണ്’ എന്ന് പറയുന്നത് പോലെ സകാത്ത് വിഹിതം അവകാശികൾക്ക് നൽകുമ്പോളോ സകാത്ത് വിഹിതം നീക്കിവെക്കുമ്പോളോ നിയ്യത്ത് വെച്ചാൽ മതി. താൻ ചുമതലപ്പെടുത്തിയ വകീലിന്റെ പക്കൽ ഏൽപ്പിക്കുമ്പോൾ നിയ്യത്ത് വെച്ചാലും മതിയാകുന്നതാണ്. എന്നാലും വകീൽ വിതരണം ചെയ്യുമ്പോഴും നിയ്യത്ത് വെക്കൽ നല്ലതാണ്.

വിലയിൽ പരിഗണിക്കേണ്ടത്

കച്ചവടം തുടങ്ങിയത് മുതൽ വർഷം പൂർത്തിയാകുന്ന ദിവസത്തിലാണ് കച്ചവട സകാത്ത് നിർബന്ധമാകുന്നത്. എന്നാൽ കച്ചവടം തുടങ്ങുന്നതിന് മുമ്പ് സകാത്ത് നിർബന്ധമായ സംഖ്യ കൈവശമുള്ളവർ അതേ സംഖ്യ കൊണ്ടാണ് കച്ചവടച്ചരക്ക് വാങ്ങിയതെങ്കിൽ ആ സംഖ്യ കൈവശമാക്കിയ ദിവസം മുതലാണ് വർഷം പരിഗണിക്കേണ്ടത്, കച്ചവടം തുടങ്ങിയ ദിവസമല്ല. ഉദാഹരണത്തിന്, മുഹറം ഒന്നിന് അവന്റെ കയ്യിൽ 595 ഗ്രാം വെള്ളിയുടെ വില ഉണ്ട്. സഫർ ഒന്നിന് ആ ക്യാഷ് കൊണ്ട് കച്ചവടം തുടങ്ങി. എങ്കിൽ ഇവിടെ പരിഗണിക്കേണ്ടത് മുഹറം ഒന്നാണ്.
വർഷാവസാനം സ്റ്റോക്കുള്ള വസ്തുക്കൾക്ക് വില കണക്കാക്കുകയും ആ ദിവസം വസ്തുക്കൾക്ക് കിട്ടിയ സംഖ്യയും സൂക്ഷിച്ചുവെച്ച ലാഭവും കൂട്ടിയിട്ട് വരുന്ന സംഖ്യ 200 ദിർഹം വെള്ളിയുടെ (595 ഗ്രാം) വിലയ്ക്ക് തുല്യമോ അതിനേക്കാൾ കൂടുതലോ ഉണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനമാണ് സകാത്ത് കൊടുക്കേണ്ടത്. കച്ചവടത്തിലെ ലാഭ സംഖ്യ മറ്റാവശ്യങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അത് ഈ കണക്കിലേക്ക് കൂട്ടുകയില്ല. അതിന് അതിന്റേതായ സകാത്ത് വരുന്നതാണ്.
വർഷം പൂർത്തിയാകുന്ന ദിവസം കച്ചവടം നടക്കുന്ന സ്ഥലത്തെ ചരക്കുകൾ മൊത്തമായി വിറ്റാൽ ലഭിക്കുന്ന മാർക്കറ്റ് വിലയാണ് പരിഗണിക്കേണ്ടത്. വിശ്വസ്തനും വില നിലവാരത്തെക്കുറിച്ച് അറിവുള്ളവനുമാണ് ഉടമയെങ്കിൽ വില നിശ്ചയിക്കാൻ അവൻ തന്നെ മതിയാകുന്നതാണ്. അല്ലെങ്കിൽ വില നിലവാരത്തെക്കുറിച്ച് അറിയുന്ന നീതിമാന്മാരായ രണ്ടു പേരാണ് വില നിശ്ചയിക്കേണ്ടത്.

മേൽവാടക കച്ചവടം

കച്ചവടച്ചരക്കുകൾ രണ്ടിനമുണ്ട്. ഒന്ന്: വസ്തുക്കൾ. രണ്ട്: ഫലങ്ങൾ.
ഇത് പ്രകാരം സ്വന്തം ഉടമയിലുള്ള കെട്ടിടം, വാഹനം തുടങ്ങിയവ വാടകക്ക് കൊടുത്താൽ കച്ചവട സകാത്ത് നിർബന്ധമില്ല. എന്നാൽ വാടകക്ക് നൽകി ലാഭം നേടണമെന്ന ലക്ഷ്യത്തോടെ മറ്റൊരാളിൽ നിന്ന് വാടകക്കെടുത്ത കെട്ടിടം, വാഹനം തുടങ്ങിയവ കച്ചവടച്ചരക്കായി പരിഗണിക്കുകയും അതിൽ കച്ചവട സകാത്ത് നിർബന്ധമാവുന്നതുമാണ്.

ഏജൻസി സ്ഥാപനങ്ങൾ

ചില കമ്പനികൾ വലിയ കമ്പനികളുടെ ഏജൻസികളായി പ്രവർത്തിക്കാറുണ്ട്. ചില ഏജൻസികളിൽ കമ്പനി ഇറക്കുന്ന വസ്തുക്കൾ വിൽപ്പന നടത്തുകയും അതിന് അവർ നിശ്ചയിച്ച കമ്മീഷൻ കൈപ്പറ്റുകയും ചെയ്യും. ബാക്കിയുള്ള ഉൽപ്പന്നങ്ങൾ കമ്പനി തന്നെ ഏറ്റെടുക്കുന്നു. ഇതനുസരിച്ച് ചരക്കുകൾ ഏജൻസികളുടെ കച്ചവടച്ചരക്കുകളല്ല. കാരണം അവർ ആ വസ്തുക്കളെ ഒരു പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ, അത്തരം ചരക്കുകളുടെ സകാത്ത് കൊടുക്കേണ്ടത് കമ്പനി തന്നെയാണ്, ഏജൻസികളല്ല.
എന്നാൽ, ഇനി കമ്പനികളിൽ നിന്ന് വസ്തുക്കൾ വാങ്ങിയിട്ട് ഏജൻസികൾ വിൽപ്പന നടത്തുകയാണെങ്കിൽ അതിന്റെ സകാത്ത് കൊടുക്കേണ്ടത് ഏജൻസികൾ തന്നെയാണ്. കാരണം വസ്തുക്കൾ വാങ്ങലോടുകൂടി അത് ഏജൻസികളുടെ കച്ചവടച്ചരക്കായി മാറി.
ചില വസ്തുക്കൾ കമ്പനികളിൽ നിന്ന് വാങ്ങുകയും മറ്റു ചിലത് വാങ്ങാതെ വിൽപ്പന നടത്തി അതിന്റെ കമ്മീഷൻ കമ്പനികളിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന ചില കച്ചവടസ്ഥാപനങ്ങളുണ്ട്. അവർക്ക് വർഷാവസാനത്തിൽ വാങ്ങിയ വസ്തുക്കളുടെ സകാത്ത് മാത്രമേ കൊടുക്കേണ്ടതുള്ളൂ. കമ്മീഷൻ കൈപ്പറ്റുന്ന വസ്തുക്കളുടെ സകാത്ത് കമ്പനികൾക്കാണ് നിർബന്ധം.

ആട് ഫാമുകൾ

ഇന്ന് നമ്മുടെ നാടുകളിൽ വർധിച്ചുവരുന്ന ഒന്നാണ് ആട്, മാട്, കോഴി ഫാമുകൾ. ഒരു തുകക്കു പകരം ഉടമപ്പെടുത്തുകയും കച്ചവടത്തിനു വേണ്ടി കരുതുകയും ചെയ്തതിനാൽ അതിലും കച്ചവടത്തിന്റെ സകാത്ത് നിർബന്ധമാകും. ഫാം തുടങ്ങിയതു മുതൽ വർഷാവസാന ദിവസം സകാത്തിന്റെ കണക്കെത്തിയിട്ടുണ്ടെങ്കിൽ സകാത്ത് കൊടുക്കൽ നിർബന്ധമാണ്.

കൂൾബാർ, ഹോട്ടലുകൾ

കച്ചവട ഉദ്ദേശ്യത്തോടെ പഴവർഗങ്ങൾ വാങ്ങി ജ്യൂസ് കച്ചവടം നടത്തുന്നവരാണല്ലോ കൂൾബാർ ഉടമകൾ. അവർക്കും ഇതുപ്രകാരം സകാത്ത് നിർബന്ധമാകുന്നതാണ്. ഹോട്ടൽ ഉടമകളും ഇപ്രകാരം തന്നെ. വർഷം തികയുന്ന ദിവസത്തിൽ കൂൾബാറിലുള്ള പഴവർഗങ്ങളും ജ്യൂസുകളും ഹോട്ടലിലുള്ള വിൽപ്പനയുമായി ബന്ധപ്പെട്ട വസ്തുക്കൾ പൂർണമായി വില കെട്ടിയിട്ടാണ് സകാത്തിന്റെ കണക്ക് തീരുമാനിക്കേണ്ടത്.
ഈ രണ്ട് സ്ഥലങ്ങളിലും വിലയ്ക്ക് വാങ്ങുന്ന വസ്തുക്കൾ (പഴവർഗങ്ങൾ, മൈദ പോലുള്ളവ) ഭക്ഷണപദാർത്ഥങ്ങളും പലഹാരങ്ങളുമായി മാറിയതുകൊണ്ട് മാത്രം അവ മറ്റൊന്നായി ഗണിക്കില്ല. കാരണം ഇവിടെ പേരും ഗുണവും മാത്രമേ മാറുന്നുള്ളൂ എന്ന് വ്യക്തമാണ്.

റൈസ് മിൽ, പ്രസ്സ്

റൈസ് മില്ലിൽ പൊതുവേ സാധനങ്ങൾ വിൽപ്പനക്ക് വെക്കാത്തതിനാൽ കച്ചവടച്ചരക്കിന്റെ സകാത്ത് ഉണ്ടാകില്ല. എന്നാൽ പൊടിച്ചു കൊടുത്ത ഇനത്തിൽ 595 ഗ്രാം വെള്ളിയോട് തുല്യമായ പണം ഒരു വർഷം സ്റ്റോക്ക് വെച്ചാൽ അതിൽ സകാത്ത് കൊടുക്കേണ്ടിവരും.
എന്നാൽ, അരിയും മറ്റു സാധനങ്ങളും വാങ്ങി പൊടിച്ചും തേങ്ങയോ എള്ളോ വാങ്ങി ആട്ടി എണ്ണയാക്കിയും വിൽപ്പനക്ക് വെച്ചിട്ടുണ്ടെങ്കിൽ വർഷാവസാനം സകാത്തിന്റെ കണക്കെത്തുന്നപക്ഷം കച്ചവടത്തിന്റെ സകാത്ത് നിർബന്ധമാകുന്നതാണ്. വർഷാവസാനം സ്റ്റോക്കുള്ള എള്ളും തേങ്ങയും ആട്ടി കിട്ടിയ എണ്ണയും പിണ്ണാക്കും സ്റ്റോക്കുള്ള ലാഭവുമെല്ലാം കണക്കിൽ പെടുത്തിയാണ് സകാത്തിന്റെ വിഹിതം കൂട്ടേണ്ടത്.
ഈർച്ച മില്ലും പ്രിന്റിങ് പ്രസ്സും ഇപ്രകാരം തന്നെയാണ്. ഈ രണ്ടു സ്ഥാപനങ്ങളിലും മരങ്ങളും കടലാസുകളും ക്യാഷ് കൊടുത്തു വാങ്ങിയതാണല്ലോ. എന്നാൽ മറ്റൊരാൾ കടലാസ് കൊടുത്ത് അത് പ്രിന്റ് ചെയ്തു കൊടുക്കുകയോ, മറ്റൊരാൾ കൊടുത്ത മരം ഈർന്ന് കൊടുക്കുകയോ ചെയ്യുന്നവരാണെങ്കിൽ അതിന് സകാത്ത് കൊടുക്കേണ്ട. കാരണം അത് വിൽപ്പന ചരക്കായി കൂട്ടുന്നില്ല.
ഇമാം ശർവാനി(റ) പറയുന്നു: ‘എണ്ണയുണ്ടാക്കി കച്ചവടം നടത്താനുദ്ദേശിച്ച് എള്ളു വാങ്ങി ആട്ടിയെടുത്ത എണ്ണ കച്ചവട വസ്തുവായി പരിഗണിക്കും. പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ എള്ളിൽ തൽസമയത്തും എണ്ണ നിലനിൽക്കുന്നു എന്നതാണ് കാരണം. ആട്ടിയെടുക്കുമ്പോൾ നിലവിലുണ്ടായിരുന്ന എണ്ണ വേർപിരിഞ്ഞ് കിട്ടിയെന്നേയുള്ളൂ. അതുകൊണ്ട് തന്നെ പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ വസ്തുവിലാണ് കച്ചവടം നടത്തിയതെന്ന് എണ്ണക്കച്ചവടത്തെ സംബന്ധിച്ചും പറയാനാകും. ഇപ്രകാരം തന്നെ സുർക്കയുടെ കച്ചവടമുദ്ദേശിച്ച് മുന്തിരി വാങ്ങി പിഴിഞ്ഞെടുത്ത നീര് സുർക്കയാക്കി വിൽപന നടത്തുമ്പോൾ അതും കച്ചവടച്ചരക്കായി പരിഗണിക്കും. വിൽപന ഉദ്ദേശിച്ച് പ്രതിഫലത്തിന് പകരമായി ഉടമപ്പെടുത്തിയ മുന്തിരിയിൽ നേരത്തെ നിലനിന്നിരുന്ന നീര് സുർക്കയായി മാറുന്നതു കൊണ്ട് പൂർണമായും ഇവിടെ മറ്റൊരു ഉത്പന്നം ഉണ്ടാകുന്നില്ല. മുന്തിരി നീര് സുർക്കയായി മാറുന്നതു കൊണ്ട് അതിന്റെ സത്ത പരിവർത്തനപ്പെടുന്നില്ല. ഗുണത്തിൽ മാത്രമേ മാറ്റം വരുന്നുള്ളൂ എന്നതാണ് കാരണം’ (ഹാശിയതു ശർവാനി 3/295).

അഡ്വാൻസ് സകാത്ത്

സകാത്ത് കൊടുത്തു വീട്ടേണ്ടത് അത് കൊടുക്കൽ നിർബന്ധമാകുന്ന സമയത്താണ്. ആ സമയത്തെയും വിട്ടു കാരണമില്ലാതെ പിന്തിപ്പിക്കൽ ഹറാമാണ്. വർഷം പൂർത്തിയാകുന്നതിന് മുമ്പ് കച്ചവടത്തിന്റെ സകാത്ത് നൽകൽ അനുവദനീയമാണ്. അതേസമയം ഒന്നിലധികം വർഷങ്ങളുടെ സകാത്ത് മുന്തിക്കൽ അനുവദനീയമല്ല. ഉദാഹരണത്തിന് റമളാൻ കഴിഞ്ഞ് ആറു മാസത്തിന് ശേഷം വർഷം പൂർത്തിയാകുന്ന കച്ചവടത്തിന്റെ സകാത്ത് റമളാനിൽ അതിന്റെ നിയ്യത്തോട് കൂടെ കൊടുക്കുന്നത് കൊണ്ട് ബുദ്ധിമുട്ടില്ല. പക്ഷേ ഇമാമീങ്ങൾ പറഞ്ഞ നിബന്ധനകൾ അവിടെ പാലിക്കേണ്ടതുണ്ട്. സകാത്ത് നൽകിയ ഉടമ വർഷാവസാനം വരെ, അഥവാ നമുക്ക് യഥാർത്ഥത്തിൽ സകാത്ത് നിർബന്ധമാകുന്ന ദിവസം വരെ സകാത്ത് നൽകാൻ അർഹതപ്പെട്ടവനാകണം. മറ്റൊന്ന് സകാത്ത് വാങ്ങിയവൻ വർഷാവസാനം വരെ സകാത്തിന്റെ അവകാശിയായിരിക്കണം. ഈ നിബന്ധനകൾ പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ അവൻ മുൻകൂട്ടി കൊടുത്തത് സകാത്തായി പരിഗണിക്കപ്പെടുകയില്ല.

ഷെയർ ബിസിനസിലെ സകാത്ത്

ഷെയർ ബിസിനസിലും കച്ചവട സകാത്ത് നിർബന്ധമാകും. സൈനുദ്ദീൻ മഖ്ദൂം(റ) ഫത്ഹുൽ മുഈനിൽ പറയുന്നു: ‘ഒന്നിലധികം ആളുകൾ കൂടി നടത്തുന്ന കച്ചവടസ്ഥാപനത്തിൽ വർഷാവസാനത്തിൽ സകാത്ത് നിർബന്ധമാക്കുന്ന കണക്കുണ്ടെങ്കിൽ കൂട്ടത്തിൽ ആർക്കും സകാത്ത് കൊടുക്കാവുന്നതാണ്. മറ്റുള്ളവരുടെ സമ്മതം പോലും ആവശ്യമില്ല. കാരണം, ശറഇന്റെ പൊതുസമ്മതം അവർക്കുണ്ട്. കൂട്ടത്തിൽ സകാത്ത് നൽകുന്നവന്റെ നിയ്യത്ത് മറ്റുള്ളവരെ തൊട്ട് മതിയാകുന്നതുമാണ്’.
ലാഭക്കൂറ് കച്ചവടത്തിൽ (ഖിറാള്) പണം ഇറക്കിയവനാണ് സകാത്ത് കൊടുക്കേണ്ടത്. അല്ലാതെ കച്ചവട കാര്യങ്ങൾ നോക്കി നടത്തുന്ന പണിക്കാരനല്ല.
ഇസ്‌ലാമിന്റെ വിധിവിലക്കുകൾ മുഴുവൻ മേഖലയിലും സ്പഷ്ടമാണ്. വ്യാപാരങ്ങൾ കൃത്യമായും സത്യസന്ധമായും നടത്തുകയും ബാധ്യതകൾ വീട്ടി ഗുണഫലം നല്ല രൂപത്തിൽ പ്രയോജനപ്പെടുത്താനും നമുക്കാകണം. നിർബന്ധമായ സകാത്ത് നൽകാതിരുന്നാൽ നമ്മുടെ ശിഷ്ട തലമുറകളെ കൂടി ബാധിക്കുന്നതാണെന്നു മറക്കാതിരിക്കുക. ഇരുലോക വിജയത്തിന് അല്ലാഹു തൗഫീഖ് നൽകട്ടെ.

അബൂബക്കർ അഹ്‌സനി പറപ്പൂർ
[സുന്നീ വോയ്സ്]
Published on
19 April 2021

👇👇👇👁️👁️👁️