ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label നവോത്ഥാനം-കാഫിറായ വക്കം മൗലവി എങ്ങിനെയാണ് വഹാബീ നവോത്ഥാന നായകനായത്❓. Show all posts
Showing posts with label നവോത്ഥാനം-കാഫിറായ വക്കം മൗലവി എങ്ങിനെയാണ് വഹാബീ നവോത്ഥാന നായകനായത്❓. Show all posts

Tuesday, 1 January 2019

കാഫിറായ വക്കം മൗലവി എങ്ങിനെയാണ് വഹാബീ നവോത്ഥാന നായകനായത്❓


*''കാഫിറായ'' വക്കം മൗലവി എങ്ങിനെയാണ് വഹാബീ നവോത്ഥാന നായകനായത്*❓

അല്ലാഹുവിലുള്ള വിശ്വാസമായി
വക്കം മൗലവി പഠിപ്പിച്ചതിങ്ങനെയാണ്:
ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കല്പിക്കുവാൻ പാടില്ലെന്നുമുള്ളത്
ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപെട്ട സംഗതിയാകുന്നു."
         [ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം പേജ്:45,46]

എന്നാൽ ഇപ്പോൾ വഹാബികളുടെ വിശ്വാസം "അല്ലാഹു ആകാശത്തിൽ അർശിന്‌ മുകളിലാണ്" എന്നാണ്.
         [അൽമനാർ 2005  ഏപ്രിൽ.പേജ്:49]

മാത്രമല്ല ഇങ്ങനെ വിശ്വസിക്കാത്തവൻ കാഫിറാണ് അവന്റെ പിരടി വെട്ടുകയും വേണം എന്നതുമാണ് വഹാബീ വിശ്വാസം.

അൽമനാർ എഴുതുന്നു:
"ഏതൊരുവൻ അല്ലാഹു അർശിന്മേൽ  ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ
നിന്നകന്നാണെന്നും അംഗീകരിക്കുന്നില്ലയോ *അവൻ കാഫിറാണ്* പാശ്ചാത്തപിക്കണം അല്ലെങ്കിൽ *അവന്റെ പിരടി വെട്ടപ്പെടണം*."
[അൽമനാർ 2009 ജൂൺ പേജ്:56]
*ചുരുക്കത്തിൽ ,അല്ലാഹുവിലുള്ള വഹാബീ .വിശ്വാസമനുസരിച്ച് വക്കം മൗലവി വഹാബീ മതത്തിന് പുറത്ത്...!..*
*കാഫിറാണെന്ന് മാത്രമല്ല ,കഴുത്ത് വെട്ടപ്പെടേണ്ടവനുമാണ്.മാപ്പർഹിക്കാത്ത കുറ്റവുമായി എന്നെന്നും  നരകത്തിലാണെന്ന് ചുരുക്കം.ഇദ്ധേഹം എങ്ങിനെയാണാവോ വഹാബികളുടെ നവോത്ഥാന നായകനും നേതാവുമായത്*...❓... 
             ✍ *ഖുദ്സി*