ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label മരിച്ചവർക്കു വേണ്ടിയുള്ള കർമ്മങ്ങൾ. Show all posts
Showing posts with label മരിച്ചവർക്കു വേണ്ടിയുള്ള കർമ്മങ്ങൾ. Show all posts

Friday, 28 July 2017

ഖുർആൻ പാരായണം മരിച്ചവർക്ക്


മരണപ്പെട്ടവർക്കുവേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം ഹദ് യ നൽകിയാൽ അത് മയ്യിത്തിലേക്കെത്തുന്നതും അതവന്ന് പ്രയോചനം ചെയ്യുന്നതുമാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളുടെയും വീക്ഷണം ഒന്നാണ്. ഓരോ മദ്ഹബുകളുടെയും വീക്ഷണം അതാത് മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.


ശാഫിഈ മദ്ഹബ്

ഇമാം നവവി(റ) എഴുതുന്നു:   


അർത്ഥം:
'ഖുർആനിൽ നിന്ന് എളുപ്പമായത്‌ പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. (ശർഹുൽ മുഹദ്ദബ്: 5/311)  

ഹനഫീ മദ്ഹബ്
ഇബ്നുആബിദീൻ(റ) എഴുതുന്നു:  



അർത്ഥം:
'ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർ സമർത്ഥിക്കുന്ന ആശയം ഖുർആൻ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്ത്വെച്ചാവുകയോ മയ്യിത്ത് സ്ഥലത്തില്ലാത്തപ്പോൾ പാരായണം ചെയ്ത ഉടനെ മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുകയൊ ചെയ്താൽ അത് മയ്യിത്തിനു ലഭിക്കുമെന്നാണ്. കാരണം ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലത്ത് റഹ്മത്തും ബർകത്തും ഇറങ്ങുന്നതാണ്. ഖുർആൻ പാരായണത്തിന്റെ ഉടനെയുള്ള പ്രാർത്ഥനക്ക് കൂടുതൽ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാവുന്നത് ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനു പ്രയോചനമുണ്ടാകുമെന്നാണ്. അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്നല്ല. ഇതുകൊണ്ടാണ് പ്രാർത്ഥനയിൽ 'ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ' എന്ന വാചകം അവർ തെരഞ്ഞെടുത്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്‌താർ: 3/152)

ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ  അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.        

മാലികീ മദ്ഹബ്
ഖാളീ ഇയാള്(റ) പറയുന്നു:  


അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം  മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ്‌ ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു:   

അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)  

ഹമ്പലീ മദ്ഹബ്


അർത്ഥം:
ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം  നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ) തന്നെ പറയട്ടെ;

അർത്ഥം:
എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;
ചോദ്യം:-

وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ . 

 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-

فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)

മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364)  

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ;    

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്കോ മറ്റോ ദാനം ചെയ്താൽ അത് മയ്യിത്തിനു പ്രയോജനം ചെയ്യുമെന്നത് മുസ്ലിംകളുടെ ഐക്യ കണ്‍ടെനയുള്ള അഭിപ്രായമാണ്. ഇതേ പോലെ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)

പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:

قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)

ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

ഇമാം സുയൂത്വി(റ) എഴുതുന്നു: 

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്ന കാര്യത്തിൽ വീക്ഷണാന്തരമുണ്ട്. സലഫിൽ നിന്ന് ബഹുഭൂരിഭാഗമാളുകളും മദ്ഹബിന്റെ മൂന്നു ഇമാമുകളും ലഭിക്കുമെന്ന പക്ഷക്കാരാണ്. പ്രാർത്ഥന, ദാനധർമ്മം, നോമ്പ്, ഹജ്ജ്, അടിമയെ മോചിപ്പിക്കൾ തുടങ്ങിയവ ഖുർആൻ പാരായണത്തെ താരതമ്യം ചെയ്യലാണ് അവരുടെ ഒരു പ്രമാണം. കാരണം പ്രതിഫലം നീക്കുന്നതിൽ ഹജ്ജ്, ധർമ്മം, വഖ്‌ഫ്,പ്രാർത്ഥന, ഖുർആൻ പാരായണം എന്നിവക്കിടയിൽ വ്യത്യാസമില്ലല്ലൊ. മുകളില വിവരിച്ച ഹദീസുകളും അവരുടെ രേഖകളാണ്. അവയില ചിലത് ദുർബ്ബലമാണെങ്കിലും അതെല്ലാം കൂടി കൂടുമ്പോൾ അതിനൊരു പ്രമാണമുണ്ടെന്നു അതറിയിക്കുന്നുണ്ട്.ഇതിനു പുറമേ ലോക മുസ്ലിംകൾ എക്കാലവും സമ്മേളിച്ച് മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെ ആരും വിമർശിക്കാറില്ല. അതിനാല ഇത് ഇജ്മാഉള്ള ഒന്നായി മാറി. (ശർഹുസ്സ്വദൂർ. 310/311) 

ഇമാം നവവി(റ) പറഞ്ഞത്? 

 ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് ചിലര് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രസ്തുത പരാമർശമിങ്ങനെ; 

وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)

'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

പ്രസ്തുത പരാമർശത്തെ അധികരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:     

അർത്ഥം:
   ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇമാം നവവി(റ) തന്നെ പറയുന്നു:    

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172)  

ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:  

അർത്ഥം:
ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.



وأحب لو قرأ عند القبر ودعي للميت (الأم: ٣٢٢/١)

ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322) 

അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനുലഭിക്കുകയില്ലെന്ന് പറയുന്നത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമ്പോഴും ഖബ്റിനുസമീപത്തുവെച്ച്  പാരായണം ചെയ്യാതിരിക്കുമ്പോഴുമാണെന്ന് ഇമാം ശാഫിഈ(റ) യുടെയും ഇമാം നവവി(റ)യുടെയും പരാമർശത്തിൽ നിന്നു തന്നെ വ്യക്തമാണ്.

അല്ലാമ ശർവാനി(റ) പറയുന്നു:   

അർത്ഥം:
ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത് മൂന്ന് ഉപാധികൾക്ക് വിധേയമാല്ലാതിരിക്കുമ്പോഴാണെന്ന അഭിപ്രായത്തെ ഇമാം റാംലി(റ) പ്രബലമാക്കിയിരിക്കുന്നു. പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ അക്കാര്യം മനസ്സില് കരുതിയാൽ മതിയെന്നും പ്രാർത്ഥി0ക്കേണ്ടതില്ലെന്നും  ഇമാം റാംലി(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം മയ്യിത്തിനു കരുതുകയോ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പാരായണത്തിന്റെ ഉടനെ പ്രാർത്ഥിക്കുകയൊ ഖബ്റിനു സമീപത്തുവെച്ച് പ്രാർത്ഥിക്കുകയൊ ചെയ്താൽ പാരായണത്തിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതാണ്. ഖുർആൻ പാരായണം ചെയ്തവനും പ്രതിഫലം  ലഭിക്കുന്നതാണ്. ഇനി പാരായണം ചെയ്യുന്ന വ്യക്തിക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലും മയ്യിത്തിനു പ്രതിഫലം ലഭിക്കും. കൂലിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവൻ ഉദാഹരണം;
   മയ്യിത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കൂലിക്ക്വിളിക്കപ്പെട്ടവൻ ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനെ കരുതാതിരിക്കുകയോ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ഖബ്റിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ചെയ്താൽ ബാധ്യതയിൽ നിന്നു അവൻ ഒഴിവാകുന്നതല്ല. അൽപാൽപമായി പാരായണം ചെയ്യുന്ന രൂപത്തിൽ രണ്ടാമത്തേതിനെ ഒന്നാമത്തേതിന്റെ തുടർച്ചയായി കണക്കാക്കുന്ന രൂപത്തിൽ ആദ്യപാരായണത്തിന്റെ തുടക്കത്തിൽ കരുതിയാൽ മതി. (ശർവാനി. 7/74)

സുലയ്മാനുൽ ജമൽ(റ) പറയുന്നു:    

 അർത്ഥം:
മൂന്നിലൊരു നിബന്ധന ഒത്തുവന്നാൽ ഖുർആൻ പാരായണം മയ്യിത്തിനുപകരിക്കുമെന്നതാണ് ശരിയായ അഭിപ്രായം. മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം കൊണ്ട് മയ്യിത്തിനെ ലക്ഷ്യമാക്കുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം ചെയ്യുന്നവൻ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുക, എന്നിവയാണ് മൂന്ന് ഉപാധികൾ. (ഹാശിയത്തുൽ ജമൽ2/710)

ചുരുക്കത്തിൽ പ്രസ്തുത മൂന്ന് നിബന്ധനകൾ മേളിച്ചാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സ്വഹാബത്തും(റ) താബിഉകളും താബിഉതാബിഉകളും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവരായിരുന്നു.


പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു:
الاتفاق على وصول ثواب العبادات الماليّة، كالصدقة والعِتق، كما يصل إليه الدعاء والاستغفار. أما الأعمال البدنيّة كالصلاة والصيام والقراءة فاختلفوا فيها. والصواب أن الجميع يصلُ إليه... إلى أن قال: وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي.
ابن تيمية فى فتاويه "ج 24 ص 366
അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില്‍ പണ്ടിതന്മാരോക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിതിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്‍ആന്‍ പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിതിലേക്ക് ചേരും എന്നാ അഭിപ്രായത്തിൽ അവർ ഒരുമിചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില്‍ ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്.
പിടിച്ചോളൂ അടുത്തത്.. നിങ്ങളോട് കണ്ണേരു നടത്തിയവന്റെ കോണകം കഴുകി വെള്ളം കൊടിക്കൂ എന്ന് ഫത്'വാ തന്ന ഷൈഖ് ഉതൈമീൻ തന്റെ കിത്താബിൽ പറയുന്നു... smile 
ഉതൈമീന്‍ തന്റെ "ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തിലെ 457ാം നമ്പറായി മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉംറ ചെയ്യുന്നതിന്റെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറയുന്നു:
س 457: هل يجوز الاعتمار عن الميت؟
الجواب: يجوز الاعتمار عن الميت كما يجوز الحج عنه، وكذلك الطواف عنه يجوز، وكذلك جميع الأعمال الصالحة تجوز عن الميت، قال الإمام أحمد – رحمه الله-: كل قربة فعلها وجعل ثوابها لحي أو ميت مسلم نفعه
'മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജജ് അനുവദനീയമായത് പോലെ ഉംറയും അനുവദനീയമാണ്, അപ്രകാരം ത്വവാഫും അനുവദനീയമാണ്.. അപ്രകാരം എല്ലാ സല്‍കര്‍മ്മങ്ങളും മയîിത്തിന് വേണ്ടി ചെയîല്‍ അനുവദനീയവുമാണ് ഇമാം അഹ്മദ് (റ) പറഞ്ഞിട്ടുണ്ട് ഒരാള്‍ പ്രവര്‍ത്തിച്ച എല്ലാ സല്‍കര്‍മ്മങ്ങളും അതിന്റെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ ധാനം ചെയ്താല്‍ അത് കാരണം ഉപകാരം ലഭിക്കുന്നതാണ്.. (ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം)
എന്ന് വിശദീകരിച്ച് അവസാനം പറയുന്നത് കാണണോ??
ولكن لو عمل الإنسان عملاً صالحاً وأهدى ثوابه لأحد من المسلمين فإن ذلك جائز.
ഒരാള്‍ അവന്‍ ചെയ്ത സല്‍കര്‍മ്മത്തിന്റെ പ്രതിഫലത്തെ മുസ്ലിംകളില്‍ പെട്ട ആര്‍ക്ക് ധാനം ചെയ്താലും അത് അനുവദനീയമാണ്.. (മുജ്ജുസിന്റെ തന്നെ മുഫ്തി - ഷൈഖ് ഉതൈമീൻ)
ഇനിയിപ്പോ ഖുറാൻ ഓതൽ സല്കര്മം അല്ലാ എന്നാണു വാദമെങ്കിൽ, അല്ലെങ്കിൽ അന്നദാനം സല്കര്മം അല്ലാ എന്നാണു വാദമെങ്കിൽ പിന്നെ നിങ്ങളോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമില്ലാ.. ഇനി സല്കര്മം ആണെന്നാണ്‌ വാദം എങ്കിൽ ഇതൊക്കെ ചെയ്തിട്ട് പ്രതിഫലം ഹടിയ ചെയ്തോളൂ...

മനുഷ്യന് അവന്റെ പ്രയത്നം മാത്രം

മനുഷ്യന് അവന്റെ പ്രയത്നം മാത്രം


ചോദ്യം: മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ അവന്റെ മരണശേഷം ഒന്നും ലഭിക്കില്ലെന്ന് വാദിക്കുന്നവര്‍ അന്യര്‍ക്കുവേണ്ടി മയ്യിത്തു നിസ്കരിക്കുന്നതിന്റെ അര്‍ഥം എന്താണ്? എന്ന സുന്നി ചോദ്യത്തിന് ഒരു മൌലവി മറുപടി പറയുന്നു. “അന്യര്‍ക്കുവേണ്ടിയല്ലാതെ അവനുവേണ്ടി ആര്‍ക്കും മയ്യിത്തു നിസ്കരിക്കാന്‍ കഴിയില്ലെന്ന ലളിത സത്യം ആദ്യമായി മുസ്ലിയാരെ ബോധ്യപ്പെടുത്തുക. രണ്ടാമതായി മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്നത് ഖുര്‍ആന്‍ സൂക്തമാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം. പ്രാര്‍ഥന സ്വീകരിക്കുന്നത് പക്ഷേ, വ്യക്തിയുടെ വിശ്വാസവും കര്‍മ്മവും അനുസരിച്ചായിരിക്കും. അതുകൊണ്ടാണ് അവിശ്വാസികള്‍ക്കുവേണ്ടി പാപം പൊറുക്കാനുള്ള പ്രാര്‍ഥന പാടില്ലെന്ന് വിലക്കിയത്. സുന്നികളും മറ്റുള്ളവരും തമ്മിലുള്ള ഭിന്നാഭിപ്രായം മരിച്ച മുസ്ലിംകള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാമോ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാമോ എന്നീ കാര്യങ്ങളിലല്ല. മറിച്ച് അവരോട് പ്രാര്‍ഥിക്കാമോ മരിച്ചവരുടെ പ്രീതിക്കുവേണ്ടി നേര്‍ച്ച വഴിപാടുകള്‍ആവാമോ എന്നീ കാര്യങ്ങളിലാണ്. വ്യക്തമായും ഇസ്ലാം നിരോധിച്ച കാര്യങ്ങളാണിവ.
1988 മെയ് ഏഴിലെ പ്രബോധനത്തിലെ ചോദ്യോത്തരമാണിത്. മുജീബിന്റെ പരാമര്‍ശത്തെ കുറിച്ച് എന്ത് പറയുന്നു?
ഉത്തരം: സുന്നികള്‍ ചെയ്യുന്ന മരണാനന്തര ക്രിയകള്‍ പലതും ജമാഅത്തെ ഇസ്ലാമി ശിര്‍ക്കും ബിദ്അത്തുമാണെന്ന് ചിത്രീകരിച്ച് മുസ്ലിംകളെ തമ്മിലടിപ്പിക്കുകയും കു ഴപ്പം സൃഷ്ടിക്കുകയും തെറ്റിപ്പിക്കുകയും ചെയ്തിരുന്നു. മുജീബിന്റെ ഉത്തരം അംഗീകരിക്കാന്‍ ഏതെങ്കിലും ജമാഅത്തെ ഇസ്ലാമിക്കാരന്‍ തയ്യാറായാല്‍ അതു സംബന്ധമായ ഫസാദ് നീങ്ങിക്കിട്ടിയല്ലോ. അത്രയും സന്തോഷം.
വൈരുദ്ധ്യങ്ങളടങ്ങിയ പ്രബോധനത്തിലെ മുജീബിന്റെ ഉത്തരം നമുക്ക് വിശകലനം ചെയ്യാം. ഉത്തരത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നവ ഇതാണ്.
(1.) അന്യര്‍ക്കുവേണ്ടിയല്ലാതെ അവനുവേണ്ടി ആര്‍ക്കും മയ്യിത്തു നിസ്കരിക്കാന്‍ സാധ്യമല്ല. (2.) ഈ ലളിതമായ സത്യം മുസ്ലിയാക്കന്മാര്‍ക്ക് അറിയില്ല. (3.) മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്നത് ഖുര്‍ആന്‍ സൂക്തമാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നത്.(4.) മയ്യിത്ത് നിസ്കാരം മരിച്ചവര്‍ക്കു വേണ്ടി ചെയ്യുന്ന പുണ്യകര്‍മമാകുന്നു. അത് ഈ ഖുര്‍ആന്‍ സൂക്തത്തിന് എതിരാകുന്നു. (5.) ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി അന്യര്‍ക്ക് പ്രാര്‍ഥിക്കാം. (6.) ജീവിച്ചിരിക്കുന്നവര്‍ മരിച്ചവര്‍ക്കുവേണ്ടി പുണ്യകര്‍മ്മങ്ങള്‍ ചെയ്യാം.(7.) പക്ഷേ, പ്രാര്‍ഥന സ്വീകരിക്കുന്നത് വ്യക്തിയുടെ കര്‍മ്മവും വിശ്വാസവും അനുസരിച്ചായിരിക്കും (അപ്പോള്‍ മരിച്ചവര്‍ക്കും വിശ്വാസവും കര്‍മ്മവുമുണ്ടോ) (8.) സുന്നികളും മറ്റുള്ളവരും തമ്മിലുള്ള ഭി ന്നാഭിപ്രായം മരിച്ച മുസ്ലിംകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാമോ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാമോ എന്നീ കാര്യത്തിലല്ല. (9.) ജമാഅത്തെ ഇസ്ലാമിക്കാര്‍ സുന്നികളല്ല. (10.) മരിച്ചവരോട് പ്രാര്‍ഥിക്കാമോ മരിച്ചവരുടെ പ്രീതിക്കുവേണ്ടി വഴിപാടുകള്‍ ആകാമോ എന്നീ കാര്യങ്ങളിലാണ് സുന്നികളും ജമാഅത്തുകാരും തമ്മിലുള്ള ഭിന്നത. (11) സുന്നികള്‍ ചെയ്യുന്ന മറ്റു കാര്യത്തിലൊന്നും ജമാഅത്തെ ഇസ്ലാമിക്കാര്‍ ഭിന്നത പ്രകടിപ്പിക്കുകയോ എതിര്‍ക്കുകയോ ഇല്ല. (12) മരിച്ചവരോട് പ്രാര്‍ഥിക്കലും അവര്‍ക്കുവേണ്ടി നേര്‍ച്ച വഴിപാടുകള്‍ നേരലും വ്യക്തമായും ഇസ്ലാം നിരോധിച്ച കാര്യങ്ങളാകുന്നു.
ഉത്തരത്തിന്റെ ആദ്യവും അവസാനവും വൈരുദ്ധ്യമുണ്ടെന്ന് ഏതൊരാള്‍ക്കും ബോധ്യമാകും. മുജീബിന്റെ വിവരത്തിന്റെ ആഴവും പരപ്പും മനസ്സിലാകുകയും ചെയ്യും. മൌ ദൂദി സാഹിത്യം മാത്രം പഠിച്ചവന്‍ വൈരുദ്ധ്യങ്ങളും വിവരക്കേടും വിളമ്പുക സാധാരണമാണ്. സമാധാനിക്കാം.
സ്വന്തത്തിനുവേണ്ടി മയ്യിത്തു നിസ്കരിക്കാന്‍ സാധ്യമല്ലെന്ന സത്യം മുസ്ലിയാക്കന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ലളിതമായ സത്യം മൌദൂദികള്‍ അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും മുസ്ലിയാക്കന്മാര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണല്ലോ മു സ്ലിയാര്‍ ചോദിച്ചത്. പക്ഷേ, മുജീബ് ചോദ്യത്തിന് മുമ്പില്‍ ഉരുളുന്നത് കാണാന്‍ ഏറെ രസമുണ്ട്. “മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്ന് ഖുര്‍ആന്‍ സൂക്തമുണ്ടെന്നും അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നതെന്നും പറഞ്ഞ മുജീബ് തന്നെ മരിച്ചവര്‍ക്ക് വേണ്ടി നിസ്കാരവും പ്രാര്‍ഥനയും (ദാനധര്‍മ്മങ്ങളും മറ്റും) ചെയ്യാമെന്ന് പറയുന്നു. മുജീബിന്റെ ഈ വാദം ഖുര്‍ആനിനെ എതിര്‍ക്കലല്ലെ?
എന്നാല്‍ മരിച്ചവര്‍ക്ക് വേണ്ടി ചെയ്യുന്ന പുണ്യകര്‍മ്മവും പ്രാര്‍ഥനയും സ്വീകരിക്കുന്നത് മരിച്ചവരുടെ കര്‍മ്മവും വിശ്വാസവുമനുസരിച്ചായിരിക്കുമെന്നാണല്ലോ മുജീബ് പറയുന്നത്. എങ്കില്‍ മരിച്ചവര്‍ക്ക് വീണ്ടും വിശ്വാസവും കര്‍മ്മവുമുണ്ടോ. ഒരു ബഹുദൈവ വിശ്വാസി മരിച്ച ശേഷം ഏകദൈവ വിശ്വാസിയായാല്‍ അവന്റെ വിശ്വാസം സ്വീകരിക്കപ്പടുമോ? അവന്റെ കര്‍മ്മം ഫലവത്താകുമോ? പാര്‍ട്ടി ഓഫീസില്‍ തല പണയം വെച്ച മൌദൂദികളല്ലാതെ ഇത് അംഗീകരിക്കുമോ? മുസ്ലിം ലോകത്തിന് അജ്ഞാതമാണീ വാദം. മരണത്തിന് മുമ്പ് അവരുടെ വിശ്വാസമനുസരിച്ചാണ് ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ഥനയും പുണ്യകര്‍മ്മവും സ്വീകരിക്കുകയെന്നാണോ മുജീബിന്റെ ഉദ്ദേശ്യം. എ ങ്കില്‍ മേല്‍ ഖുര്‍ആന്‍ സൂക്തത്തിനുനേരെ വിപരീതമല്ലെ ഈ വാദം. ഖുര്‍ആനെ എതി ര്‍ക്കുന്നതില്‍ മുജീബും പ്രതിയല്ലെ?
മരണപ്പെട്ടവര്‍ക്കുവേണ്ടി പുണ്യകര്‍മ്മം ചെയ്താല്‍ അത് മരണപ്പെട്ടവര്‍ക്ക് ഫലം ചെ യ്യുമോ? എന്ന് ആദ്യം നമുക്ക് പരിശോധിക്കാം. ശേഷം മേല്‍ സൂക്തത്തെ സംബന്ധിച്ച് ചിന്തിക്കാം. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം.
“രണ്ട് ഖബറുകളുടെ അരികിലൂടെ നബി(സ്വ) തങ്ങള്‍ നടന്നുപോയി. ജനങ്ങളുടെ ഇടയില്‍ നിസ്സാരമായതും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹാപാപവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ രണ്ട് ഖബറാളികളും ശിക്ഷിക്കപ്പെടുന്നുണ്ട്. ഒരാള്‍ മൂത്രത്തെ ശുദ്ധിവരുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാത്തവനും അപരന്‍ ഏഷണിക്കാരനുമായിരുന്നു എന്ന് നബി(സ്വ) പറഞ്ഞു. അനന്തരം ഒരു ഈത്തപ്പന മട്ടല്‍ എടുത്ത് രണ്ട് ഭാഗമാക്കി ഒരു ഭാഗം ഒരു ഖബറിന്റെ മേലിലും മറ്റേത് അടുത്ത ഖബറിന്റെ മുകളിലും കുത്തി. ഇവ ഉണങ്ങാതിരിക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷക്ക് ഇളവ് ലഭിക്കു”മെന്ന് നബി(സ്വ) പറയുകയും ചെയ്തു. ഉണങ്ങാത്ത ഈത്തപ്പന മട്ടല്‍ തസ്ബീഹ് ചൊല്ലുന്ന കാരണത്താല്‍ അത് മുകളില്‍വെച്ച ഖബറാളികള്‍ക്ക് ആശ്വാസവും ശിക്ഷയില്‍ ഇളവും ലഭിക്കുമെന്നാണ് നബി(സ്വ) പറയുന്നത്. കേവലം ഒരു ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷ ലഘൂകരിക്കപ്പെടുന്നുവെങ്കില്‍ മുസ്ലിമായ മനുഷ്യന്‍ ഖബറിനരികില്‍ വെച്ച് ചെയ്യുന്ന ഖുര്‍ആന്‍ പാരായണം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ വഴി മരണപ്പെട്ടവര്‍ ക്ക് സുഖവും സന്തോഷവും ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് അല്ലാമാ ഐനി(റ) ഇമാം ഖത്വാബി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. “ഖബറിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സുന്നത്താണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. ഒരു മരത്തിന്റെ തസ്ബീഹ് കൊണ്ട് തന്നെ ഗുണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ ഓതുന്നത് കൊണ്ട് ഫലവും അനുഗ്രഹവും ഏറെ പ്രതീക്ഷിക്കാമല്ലോ” (ഉംദതുല്‍ ഖാരി 3/118, ശര്‍ഹു മുസ്ലിം 1/141).
മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഖബറിടത്തില്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഈ ത്തപ്പന മട്ടലിന്റെ തസ്ബീഹിനെക്കാള്‍ ഉത്തമമാണല്ലോ ഖുര്‍ആന്‍ പാരായണം എന്നതാണ് ന്യായം” (മിര്‍ഖാത് 1/286).
ഹദീസില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിച്ചതായി കാണാം. ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെയുണ്ട്. “നബി(സ്വ) പറഞ്ഞു: ഒരു വ്യക്തി ഖബറിനടുത്ത് സൂറത്ത് യാസീന്‍ ഓതിയാല്‍ ആ ഖബറാളികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുന്നതും അവയുടെ എണ്ണത്തിന് അവന് ഗുണം ലഭിക്കുന്നതുമാണ്” (മിര്‍ഖാത് 2/382).
അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം:”നിങ്ങള്‍ ആരെങ്കിലും മരിച്ചാല്‍ അ വനെ താമസിപ്പിക്കരുത്. ഉടനെ മറവുചെയ്യണം. അവന്റെ തലയുടെ ഭാഗത്ത് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ഭാഗത്ത് അവസാന ഭാഗവും പാരായണം ചെയ്യണം. എന്ന് നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു” (ബൈഹഖി).
മറ്റ് പുണ്യകര്‍മ്മങ്ങള്‍ ചെയ്താലും മരണപ്പെട്ടവന് ഫലം ചെയ്യുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മരണപ്പെട്ടവരുടെ ഗുണത്തിനുവേണ്ടി ദാനധര്‍മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മരണത്തോട് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേകമായി ധര്‍മ്മം ചെയ്യണം. ഇമാം അഹ്മദും(റ), അബൂനുഐമും(റ) റിപ്പോര്‍ട്ടുചെയ്യുന്നു. മരണപ്പെട്ടവര്‍ക്ക് ആദ്യ ത്തെ ഏഴു ദിവസം പ്രത്യേക പരീക്ഷണം ഉണ്ടാകും. അതുകാരണം ആ ദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് സ്വഹാബികള്‍ ചര്യയാക്കിയിരിക്കുന്നു. മരണപ്പെട്ടവര്‍ക്ക് വേ ണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന ഹജ്ജ്, സ്വദഖ തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ ഫലം ചെയ്യുമെന്നതിന് തെളിവുകള്‍ നിരവധിയുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇത് തന്നെ ധാരാളമല്ലോ.
മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സല്‍ക്കര്‍മ്മങ്ങള്‍ ഫലം ചെയ്യുന്നതിന് മയ്യിത്ത് നിസ്കാ രം തന്നെ തെളിവാണല്ലോ. ഇത് സമ്മതിച്ച ഒരാള്‍ക്ക് മെറ്റാരു സല്‍ക്കര്‍മ്മവും നിഷേധിക്കുക സാധ്യമല്ല. അതുകൊണ്ടാണ് മൌദൂദി മുജീബ് പോലും പുണ്യകര്‍മ്മങ്ങള്‍ ഫലം ചെയ്യുമെന്ന് പറയുന്നത്.
മരിച്ച ഏഴുദിവസം തുടര്‍ച്ചയായി സ്വഹാബികള്‍ അടിയന്തിരം കഴിച്ചിരുന്നുവെന്ന് മേല്‍ ഹദീസ് കൊണ്ട് തെളിഞ്ഞതാണല്ലോ. സുന്നികളഉം മൌദൂദികളും തമ്മില്‍ ദിക്റ് ചൊ ല്ലല്‍, ഖത്തപ്പുര കെട്ടല്‍ (ഖബറിന്റെയടുത്ത് ഓതല്‍), ഭക്ഷണം ധര്‍മ്മം ചെയ്യല്‍, അടിയന്തിരം കഴിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമില്ലെന്ന് മുജീബ് വ്യക്തമാക്കിയിരിക്കെ കൂടുതല്‍ തെളിവുകളിലേക്ക് കടക്കുന്നില്ല.
എന്നാല്‍ മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ലെന്ന ഖുര്‍ആന്‍ സൂക്തത്തെ പണ് ഢിതന്മാര്‍ വ്യാഖ്യാനിച്ചിരിക്കുകയാണ്. ഇമാം ഐനി(റ) പറയുന്നു: “ഇതു സംബന്ധമായി പണ്ഢിതന്മാര്‍ എട്ട് അഭിപ്രായക്കാരാണ്. ഒന്ന്. ആ സൂക്തം മന്‍സൂഖ് (നിയമപ്രാബല്യമില്ലാത്തത്) ആകുന്നു. ഇബ്നുഅബ്ബാസി(റ)ന്റെ അഭിപ്രായമാണിത്. രണ്ട്. ഇബ്രാഹിം നബി(അ), മൂസാ നബി(അ) എന്നീ രണ്ട് അമ്പിയാക്കളുടെ ജനതയെ കൊണ്ട് പ്രത്യേകമാണ് ആ നിയമം. എന്നാല്‍ നമ്മുടെ ഈ ഉമ്മത്തിന് അവര്‍ ചെയ് തതും അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ ചെയ്തതും ഉപകരിക്കും. ഇക്രിമ(റ)യുടെ അഭിപ്രായമാണിത്. മൂന്ന്, സൂക്തത്തില്‍ പറഞ്ഞ മനുഷ്യന്‍ കൊണ്ട് വിവക്ഷ കാഫിര്‍ (അവിശ്വാസി) ആകുന്നു. റബീഉബ്നു അനസി(റ)ന്റെ അഭിപ്രായമാണിത്. (ഇതനുസരിച്ച് സൂക്തത്തിന്റെ അര്‍ഥമിപ്രകാരമാണ്. കാഫിറായ മനുഷ്യന് അവന്റെ അമലല്ലാതെ ഫലപ്പെടില്ല. അവനാണെങ്കില്‍ അമല്‍ ഇല്ലതാനും) നാല്. അല്ലാഹുവിന്റെ നീതിയുടെ താത്പര്യമനുസരിച്ച് മനുഷ്യന്‍ പ്രവര്‍ത്തിച്ചത് മാത്രമേ അവന് ഫലപ്പെടുകയുള്ളൂ. എന്നാല്‍ മറ്റുള്ളവര്‍ പ്രവര്‍ത്തിച്ചത് ഫലപ്പെടുന്നത് നീതിയുടെ താത്പര്യമനുസരിച്ചല്ല. മറിച്ച് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്. അല്ലാഹു ഉദ്ദേശിച്ചത്ര ഔദാര്യം അവന് ചെയ്യാവുന്നതാണല്ലോ. ഹുസൈനുബ്നു ഫള്ലി(റ)ന്റെതാണീ അഭിപ്രായം. അഞ്ച്. മാ സആ എന്ന വാക്കിനര്‍ഥം അവന്‍ കരുതിയത് എന്നാണ്. അബൂബക്രില്‍ വര്‍റാഖി(റ) ന്റേതാണീ അഭിപ്രായം. (ഇതനുസരിച്ച് സൂക്തത്തിനര്‍ഥം ഇപ്രകാരമായി. മനുഷ്യന് അവന്‍ കരുതിയതല്ലാതെ പ്രയോജനപ്പെടില്ല.) ആറ്, അവിശ്വാസിക്ക് അവന്‍ ചെയ്ത നല്‍കാര്യത്തിന് പ്രതിഫലമായി ദുനിയാവില്‍ വെച്ചുള്ള പ്രതിഫലമല്ലാതെ മെറ്റാന്നുമില്ല. പാരത്രിക ജീവിതത്തില്‍ അവനതില്‍ നിന്നൊന്നും ശേഷിക്കില്ലെന്ന് വിവക്ഷ. സഅ്ലബി(റ)യുടേതാണീ അഭിപ്രായം. ഏഴ്, മനുഷ്യന് കേടായി ഭവിക്കുന്നത് അവന്‍ ചെയ്തതല്ലാതെ മെറ്റാന്നുമല്ല. (ഒരാള്‍ ചെയ്ത കുറ്റത്തിന് മറ്റൊരാളെ ശിക്ഷിക്കപ്പെടില്ലെന്ന് ചുരുക്കം.) എട്ട്. മനുഷ്യന് മനുഷ്യന്റെ പ്രയത്നമല്ലാതെയില്ല. പക്ഷേ, കാര്യങ്ങള്‍ക്കുള്ള കാരണങ്ങള്‍ പലതായത് കൊണ്ട് ചിലപ്പോള്‍ ആ പ്രയത്നം അവന്റെ സ്വന്തമായതും മറ്റുചിലപ്പോള്‍ കാരണം ഉണ്ടാകുന്നതിന്റെ വഴിയായതുമാകും. ഉദാഹരണമായി അവ ന്റെ മകന്‍ ഓതിയതിന്റെ പ്രതിഫലം അവന് ലഭിച്ചത് ആ മകന്‍ ഉണ്ടാകുന്നതില്‍ അവന് പ്രയത്നമുണ്ടായത് കൊണ്ടാണ്. ഇതുപോലെ തന്നെ മറ്റ് കൂട്ടുകാരന്‍ അവന് വേണ്ടി പ്രാര്‍ഥന നടത്തുന്നതും (അവനെ കൂട്ടുകാരനാക്കിയത് ഇവന്റെ പ്രയത്നമാണ്). അതുപോലെ തന്നെ മറ്റുചിലപ്പോള്‍ ദീനിന്റെ ഖിദ്മതിലും ഇബാദതിലുമായുള്ള പ്രയത്നം. അത് ദീനിന്റെ അഹ്ലുകാരുടെ പ്രീതിക്ക് വഴിയൊരുക്കും. ഇബ്നുസ്സഗ്വാനി(റ)യില്‍ നിന്ന് അബുല്‍ഫറജ്(റ) ഉദ്ധരിച്ചതാണിത” (ഉംദതുല്‍ ഖാരി 3/119).
ഒരു മുസ്ലിമായ മനുഷ്യന്‍ മറ്റൊരു മരിച്ച മുസ്ലിമായ മനുഷ്യന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തിനെതിരല്ലെന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്നും വ്യക്തമായി. എന്നിരിക്കെ ഇമാം ശാഫിഈ(റ)യും അനുയായികളും മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തി പ്രതിഫലം അവര്‍ക്ക് ഹദ്യ ചെയ്യുന്നത് ഫലം സിദ്ധിക്കുന്നില്ലെന്ന് ഈ സൂക്തത്തില്‍ നിന്ന് ഗവേഷണം നടത്തിയതായി ഇബ്നുകസീര്‍(റ) ഉദ്ധരിച്ചത് നാം സമര്‍ഥിച്ചതിന് വിരുദ്ധമല്ല. കാരണം ഖുര്‍ആന്‍ പാരായണാന്തരം പ്രാര്‍ഥന നടത്താതിരുന്നതിനാലാണ് അപ്പറഞ്ഞതെന്ന് ഇബ്നുകസീറില്‍ നിന്ന് തന്നെ വ്യക്തമാകും. അദ്ദേഹം പറയുന്നു: “എന്നാല്‍ പ്രാര്‍ഥനയും സ്വദഖയും മയ്യിത്തിലേക്ക് പ്രതിഫലം ചേരുന്നവയാണെന്നത് ഏകകണ്ഠാഭിപ്രായമാണ്. നബി(സ്വ)യില്‍ നിന്ന് തന്നെ അത് വ്യക്തമായി വന്നതുമാണ്” (തഫ്സീറു ഇബ്നുകസീര്‍ 4/258).
ഇബ്നുഹജറി(റ)ന്റെ വാക്കുകള്‍ കാണുക. “ഖബറിനരികില്‍വെച്ച് സൌകര്യമുള്ളത്ര ഖുര്‍ആന്‍ പാരായണം നടത്തിയ ശേഷം പ്രാര്‍ഥിക്കണമെന്ന ഇമാംശാഫിഈ(റ)യുടെ വാക്ക് മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടില്ലെന്ന് മറ്റു പണ്ഢിതന്മാര്‍ പറഞ്ഞതിന് വിരുദ്ധമല്ലെയെന്ന് നീ ചോദിച്ചാല്‍ ഞാന്‍ മറുപടി പറയാം. വിരുദ്ധമല്ല. കാരണം, മരിച്ചവന് വേണ്ടി വെറും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സംബന്ധിച്ചാണ് അവര്‍ പറഞ്ഞത്. ഇമാം ശാഫിഈ(റ) പറഞ്ഞതാകട്ടെ പാരായണാനന്തരം പ്രാര്‍ഥന നടത്തുന്നത് സംബന്ധിച്ചുമാണ്. ഇത് പ്രതിഫല ലബ്ധിയുള്ളത് തന്നെയാണല്ലോ. അപ്പോള്‍ എവിടെയാണ് വൈരുദ്ധ്യം. എന്നല്ല, ഇമാം ശാഫഈ(റ)യുടെ പ്രസിദ്ധമായ മദ്ഹബ് തന്നെ (പാരായണ പ്രതിഫലം ചേരില്ലെന്നത്, മയ്യിത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാവാതിരിക്കുകയോ പാരായണാനന്തരം പ്രാര്‍ഥിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണെന്ന പില്‍ ക്കാല പണ്ഢിതന്മാരുടെ വ്യാഖ്യാനത്തിന് ഇമാം ശാഫിഈ(റ)യുടെ ഉപര്യുക്ത വാക്ക് തന്നെ) ശക്തി നല്‍കുന്നുണ്ട്.” (അല്‍ ഫതാവല്‍ കുബ്റ 2/27).
ഇമാം നവവി(റ) പറയുന്നു: “മരിച്ച വ്യക്തിക്ക് ഒരു ്രപതിഫലവും ചേരില്ലെന്ന് ചിലര്‍ പറഞ്ഞതായി ഇമാം മാവറദി(റ) ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, ഇത് ബാത്വിലായ മദ്ഹബാണെന്നുറപ്പുള്ളതും വ്യക്തമായ പിഴവും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ രേ ഖക്കും മുസ്ലിം ലോകത്തിന്റെ ഇജ്മാഇനും വിരുദ്ധമായതുമാണ്. അതുകൊണ്ടുതന്നെ അത് പാടേ അവഗണിക്കപ്പെടേണ്ടതുമാകുന്നു” (ശര്‍ഹു മുസ്ലിം 1/12-13). 

അടിയന്തിരം വിശദമായി

അടിയന്തിരം വിശദമായി 


അത്യാവശ്യമായി നടക്കേണ്ടകാര്യം, ആചാരമനുസരിച്ച് നടക്കേണ്ട വിശേഷച്ചടങ്ങ്‌, എന്നൊക്കെയാണ് അടിയന്തിരം എന്നതിന്റെ ഭാഷാർത്ഥം. മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം. ഇത്തരമൊരു ചടങ്ങ് മരണശേഷം ഏതുദിവസവും ആകാവുന്നതാണ്. മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ!" എന്ന് പ്രാർത്ഥിക്കുന്നവരാണ് സത്യവിശ്വാസികളെന്നു  ഖുർആൻ പരിചയപ്പെടുത്തുന്നു.


അടിയന്തിരത്തിന്റെ പ്രമാണങ്ങൾ 
ഇമാം ബുഖാരി(റ)യും മുസ്ലിമും (റ) യും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.

أَنَّ سَعْدَ بْنَ عُبَادَةَ رضي الله عنه تُوُفِّيَتْ أُمُّهُ وَهُوَ غَائِبٌ عَنْهَا، فَقَالَ : يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا ، أينفعنا شيئ؟ إن تصدقت عنها ؟ قال : نعم قال : فإني أشهدك أن حائطي المخراف صدقة عليها. (البخاري: ٢٥٥٦، مسلم: ٣٤٠٨)

http://sunnisonkal.blogspot.com/

സഅദുബ്നു ഉബാദ(റ) സ്ഥലത്തില്ലാത്തപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. നബി(സ)യെ സമീപിച്ച് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലെ! ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എന്റെ ഉമ്മ മരണപ്പെട്ടു, അവരുടെ പേരിൽ ഞാൻ വല്ലതും സ്വദഖ ചെയ്താൽ അതവർക്ക് ഫലം ചെയ്യുമോ?" നബി(സ) പറഞ്ഞു: "അതെ" . അപ്പോൾ സഅദ്(റ) പ്രഖ്യാപിച്ചു: 'താങ്കള് സാക്ഷി. നിശ്ചയം എന്റെ മിഖ്റാഫ് തോട്ടം അവരുടെ പേരിൽ സ്വദഖയാണ്'. (ബുഖാരി: നമ്പർ: 2556, മുസ്ലിം: 4308)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:

وفي هذا الحديث : أن الصدقة عن الميت تنفع الميت ويصله ثوابها ، وهو كذلك بإجماع العلماء .(شرح النووي على مسلم: ٤٤٤/٣)


മയ്യിത്തിന്റെ പേരിൽ ചെയ്യുന്ന സ്വദഖ മയ്യിത്തിനു ഫലം ചെയ്യുമെന്നും അതിന്റെ പ്രതിഫലം അവനു ലഭിക്കുമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ അഭിപ്രായവും അതുതന്നെയാണ്. (ശർഹു മുസ്ലിം: 4/444)

ഇബ്നു ഹജർ അസ്ഖലാനി(റ) എഴുതുന്നു:

http://sunnisonkal.blogspot.com/


ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ ദാനധർമ്മം നടത്തൽ അനുവദനീയമാണെന്നും സ്വദഖയുടെ പ്രതിഫലം അവനിലേക്കെത്തുക വഴി അത് അവന്നു ഫലം ചെയ്യുമെന്നും ഹദീസ് പഠിപ്പിക്കുന്നു. മയ്യിത്തിന്റെ പേരിൽ ധർമ്മം ചെയ്യുന്നത് സന്താനമാണെങ്കിൽ വിശേഷിച്ചും. "മനുഷ്യന്ന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല" എന്നർത്ഥം വരുന്ന ആയാത്തിന്റെ വ്യാപകാർത്ഥത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ ഹദീസ്. (ഫത്ഹുൽ ബാരി: 8/331)  

മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തൽ സ്വദഖയാണെന്നും അവനു വേണ്ടി സ്വദഖ ചെയ്യൽ സുന്നത്താണെന്നത് "ഇജ്മാഅ" കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും ഇബ്നു ഹജർ ഹൈതമി(റ) "ഫതാവൽ കുബ്റാ" യിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:

http://sunnisonkal.blogspot.com/

ഏഴു ദിവസം മയ്യിത്ത് ഖബ്റിൽ പരീക്ഷണം നേരിടുന്നതിന്റെ പേരിലാണല്ലോ ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തുന്നത്. അപ്പോൾ തൽഖീനും ഏഴുദിവസം ആവർത്തിക്കെണ്ടതല്ലേ എന്ന സംശയത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അന്നദാനത്തിന്റെ ഗുണം മറ്റുള്ളവരിലേക്ക് വിട്ടുകടക്കുന്നതും  അതു മുഖേന മയ്യിത്തിനു ലഭിക്കുന്നനേട്ടം ഉന്നതവുമാണ്. കാരണം മയ്യിത്തിന്റെ പേരിലുള്ള അന്നദാനം സ്വദഖയാണ്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ സുന്നത്താണെന്ന കാര്യം ഇജ്മാഅ (ഏകാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടതാണ്. (ഫതാവൽ കുബ്റ: 3/193)  

അന്നദാനം സ്വദഖയുടെ പരിധിയിൽ വരില്ലെന്ന് പറയാൻ ഏതെങ്കിലും പുത്തൻ വാദി ധൈര്യം കാണിക്കുമെന്നു തോന്നുന്നില്ല. കാരണം ഇസ്ലാം കാര്യങ്ങളിൽ ഏറ്റവും ഉത്തമമായ കാര്യങ്ങലിലൊന്നായാണ് പ്രബലമായ ഹദീസുകളിൽ അന്നദാനത്തെ എണ്ണിയിരിക്കുന്നത്. ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:  

http://sunnisonkal.blogspot.com/

ഇസ്ലാമിൽ വെച്ച് ഏറ്റവും ഉത്തമമായ കാര്യം ഏതാണെന്ന് ഒരാള് നബി(സ) യോട് ചോദിക്കുകയുണ്ടായി. അന്നദാനവും പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണെന്നും അവിടുന്ന് മറുവടി നൽകി(ബുഖാരി: 11)  

പുത്തൻവാദം 

വസ്വിയ്യത്ത് ചെയ്യാൻ അവസരം കിട്ടാതെ മരണപ്പെട്ടവർക്ക് മാത്രം ബാധകമാണ് മേൽ ഹദീസെന്നാണ് പുത്തൻ വാദികൾ ജൽപിക്കുന്നത്. അവരുടെ ഈ ജല്പനം തികച്ചും ബാലിശമാണെന്ന് പണ്ഡിത പ്രസ്താവനകൾ വ്യക്തമാക്കുന്നു. വസ്വിയ്യത്തിന്റെ അധ്യായത്തിൽ ഉദ്ദരിച്ചത് കൊണ്ട് ഹദീസ് കാണിക്കുന്ന ആശയത്തെ അതിൽ മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഇമാം അസ്ഖലാനി(റ) യുടെ വാക്കുകൾ ശ്രദ്ദിക്കുക.

http://sunnisonkal.blogspot.com/


ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ അനുവാനീയമാണ്. അതിന്റെ പ്രതിഫലം അവനെത്തുന്നതും അതിന്റെ നേട്ടം അവനു ലഭിക്കുന്നതുമാണ്. (ഫത്ഹുൽബാരി : 8/331) 

വസ്വിയ്യത്ത് ചെയ്യാൻ അവസരം ലഭിക്കാതെ മരണപ്പെട്ടവർക്ക്മാത്രമേ അനന്തരാവകാശികൾ ചെയ്യുന്ന ദാനധർമ്മത്തിന്റെ പ്രതിഫലം ലഭിക്കുകയുള്ളുവെന്നു ഈ ഹദീസ് വിശദീകരിച്ച് ഒരു പണ്ഡിതനും പ്രസ്താപിച്ചിട്ടില്ല. പ്രത്യുത മരണപെട്ടവർക്ക് വേണ്ടി  ചെയ്യുന്ന സ്വദഖയുടെ  നേട്ടം അവർക്ക് ലഭിക്കുമെന്നത് പണ്ഡിത ലോകം ഏകോപിച്ചു പറഞ്ഞ കാര്യമാണെന്ന് ഇമാം നവവി(റ)യും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു: 

http://sunnisonkal.blogspot.com/

സ്വദഖ മയ്യിത്തിലേകെത്തുന്നതും അതിന്റെ ഫലം അവനു ലഭിക്കുന്നതുമാണ്. ഈ വിഷയത്തിൽ മുസ്ലിം ലോകത്ത് പക്ഷാന്തരമില്ല. ഇത് മാത്രമാണ് ശരിയായ വീക്ഷണം. (ശർഹു മുസ്ലിം: 1/25) 

അപ്പോൾ പുത്തൻ വാദിയുടെ നിലപാട് ഇജ്മാഇന്ന് വിരുദ്ദമാണെന്ന് മനസ്സിലായല്ലോ.  

സ്വഹാബത്തിന്റെ ചര്യ

നബി(സ) യുടെ അധ്യാപനങ്ങൾ അക്ഷരത്തിലും അർത്ഥത്തിലും ജീവിതത്തിൽ പകർത്തി, അടുത്ത തലമുറക്ക്‌ അവ അപ്പടി പകർന്നു കൊടുത്തവരാണല്ലോ സ്വഹാബി കിറാം(റ). ഈ വിഷയത്തിൽ അവരുടെ സമീപനം എന്തായിരുന്നുവെന്ന് നമുക്ക് പരിശോദിക്കാം. സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:    

http://sunnisonkal.blogspot.com/

"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം  അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)

ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ  രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.

എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ  ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).
      ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.

ഇമാം സുയൂതി(റ) എഴുതുന്നു:
'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)
  രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്. ഇമാം സുയൂതി(റ) തന്നെ പറയട്ടെ.

http://www.sunnisonkal.blogspot.com

ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375) 

സംശയ നിവാരണം 

അടിയന്തിരം എന്ന ആചാരത്തിനെ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ഉദ്ദരണികളും അവയുടെ ശരിയായ വിശദീകരണവും ചുവടെ കുറിക്കുന്നു.

http://sunnisonkal.blogspot.com/

ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)
ഇമാം നവവി(റ) പറയുന്നു:   

قال صاحب الشامل وغيره : وأما إصلاح أهل الميت طعاما وجمع الناس عليه فلم ينقل فيه شيء ، وهو بدعة غير مستحبة . هذا كلام صاحب الشامل . ويستدل لهذا بحديث جرير بن عبد الله رضي الله عنه قال : " كنا نعد الاجتماع إلى أهل الميت وصنيعة الطعام بعد دفنه من النياحة "(شرح المهذب: ٣٢٠/٥)


'ശാമിൽ' എന്ന ഗ്രന്ഥത്തിന്റെ കര്ത്താവും മറ്റും പറയുന്നു. "എന്നാൽ മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിനു യാതൊരു തെളിവും ഉദ്ദരിക്കപ്പെടുന്നില്ല. അത് നല്ലതല്ലാത്ത ബിദ്അത്താണ്. ശാമിലിന്റെ കർത്താവ് പറഞ്ഞതാണിത്". ജരീര്(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. (ശർഹുൽ മുഹദ്ദബ്: 5-320) 

ഇതേ വിവരണം മറ്റു ശാഫിഈ കര്മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
    നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും  ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്‌ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്.
   അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌. 

http://sunnisonkal.blogspot.com/
ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട്  വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)

(استقبله داعى امرأته) أي زوجة المتوفى

 നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ  മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:  

http://sunnisonkal.blogspot.com

ഒന്നിനോ മൂന്നിനോ എഴിണോ ശേഷമോ ഭക്ഷണമുണ്ടാക്കൽ കറാഹത്താണെന്ന് നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട്‌ പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും  ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ  നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നുവെന്ന സ്വഹാബത്തിന്റെ ശിഷ്യന്മാരുടെ പ്രസ്താവന നേരത്തെ നാം വായിച്ചുവല്ലോ. അതും മുല്ലാ അലിയ്യുൽഖാരി പറഞ്ഞ ആശയത്തെ ശരിവെക്കുന്നു.
 മിശ്കാത്തിന്റെ കർത്താവും മുല്ലാ അലിയ്യുൽഖാരിയും നോക്കിയാ കോപ്പിയിൽ 'ഇംറത്തിഹി' (امرأته) എന്ന പരമാർശം ഉണ്ടെന്ന കാര്യം വ്യക്തമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മുല്ലാ അലിയ്യുൽഖാരി ഹദീസിനെ വിശദീകരിച്ചത്. എന്നാൽ പ്രസ്തുത ഹദീസ് ഇമാം അബൂദാവൂദും ഇമാം ബയ്ഹഖി (ര) യും നിവേദനം ചെയ്തുവെന്നാണല്ലോ മിശ്കാത്തിൽ പറഞ്ഞത്. എന്നാൽ ഇന്ന് അച്ചടിച്ചു വരുന്ന ഗ്രന്ഥങ്ങളിൽ  'ഇംറത്തിഹി' (امرأته) എന്നതിലെ 'ഹി' എന്ന ഹാഅ മുറിച്ചു മാറ്റിയാണ് പുത്തൻവാദികൾ പുറത്തിറക്കുന്നത്. പല ഗ്രന്ഥങ്ങളിലും പല തിരിമറികളും അവർ നടത്തിയിട്ടുണ്ടല്ലോ. അക്കൂട്ടത്തിൽ പെട്ട ഒന്നായി ഇതിനെയും കാണാവുന്നതാണ്. 

മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം. ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.


മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്. അതൊരിക്കലും ബിദ്അത്തല്ല. ഇതേ ആശയം "ഇഫ്‌ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.
  മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി ഇബ്നു ഹജർ(റ) എഴുതുന്നു:  


മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട്‌ കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)

മരണാനന്തരം ഉപകാരം ലഭിക്കുമോ?

മരണാനന്തരം ഉപകാരം ലഭിക്കുമോ??

മരണാനന്തരം ഉപകാരം ലഭിക്കില്ലെന്നോ?
------------------------------
മരണത്തോടെ എല്ലാം അസ്തമിക്കുന്നു എന്നുള്ള വിശ്വാസത്തില്‍ നിന്നാണ് മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ കര്‍മങ്ങളില്‍ നിന്ന് ഗുണം ലഭിക്കില്ല
എന്ന വിചാരം വെച്ചുപുലര്‍ത്താന്‍ ചിലരെ നിര്‍ബന്ധിതരാക്കുന്നത്.
അതോടൊപ്പം ഖുര്‍ആന്‍, ദിക്ര്‍, സ്വലാത്ത് എന്നിവക്ക് വലിയ മഹത്ത്വമുണ്ടെന്ന് സമ്മതിക്കാനുള്ള അഹങ്കാരവും.
അഹങ്കാരമാണല്ലോ പുത്തന്‍ ചിന്തയുടെ സ്രോതസ്സ്.
മരണപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ ചെയ്യുന്ന സുകൃതങ്ങള്‍ മരണപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നും അതിന്റെ പുണ്യവും മധുരവും അവര്‍ അനുഭവിക്കുമെന്നുമാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.
മരണപ്പെട്ടവരുമായുള്ള ആത്മബന്ധം നിലനിര്‍ത്താന്‍ ഖുര്‍ആന്‍, ദിക്ര്‍, ദാനധര്‍മങ്ങള്‍ അടക്കമുള്ള പുണ്യങ്ങള്‍ ചെയ്തു വന്നവരായിരുന്നു കഴിഞ്ഞകാല വിശ്വാസികളെല്ലാം.
സൂറതു തൗബയിലെ 105ാം വചനം വ്യാഖ്യാനിച്ച് ഇബ്നു കസീര്‍ എഴുതുന്നു:
“ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മരണപ്പെട്ടവര്‍ക്ക് അല്ലാഹു വെളിപ്പെടുത്തും.
ജാബിറുബ്നു അബ്ദുല്ല പറയുന്നു;
നബി(സ്വ) ഇങ്ങനെ പറഞ്ഞു:
നിങ്ങളുടെ അമലുകള്‍ കുടുംബങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അവരുടെ ഖബ്റുകളില്‍ കാണിക്കപ്പെടും.
അമലുകള്‍ പുണ്യകരമാണെങ്കില്‍ അവര്‍ സന്തോഷിക്കും.
ഇല്ലെങ്കില്‍, അല്ലാഹുവേ!
നിന്നെ അനുസരിക്കാന്‍ അവര്‍ക്ക് തോന്നിപ്പിക്കേണമേ എന്നവര്‍ പ്രാര്‍ത്ഥിക്കും’ (ഇബ്നുകസീര്‍ 2/388).
നിങ്ങളില്‍ മരിച്ചവര്‍ക്കു വേണ്ടി യാസീന്‍ ഓതണമെന്ന്
ഹദീസില്‍ കാണാം (മിശ്കാത്ത് 2/331).
ഇതിന്റെ വ്യാഖ്യാനത്തില്‍ മുല്ലാ അലിയ്യുല്‍ഖാരി പറഞ്ഞു:
“ഈ ഹദീസിന്റെ പ്രത്യക്ഷാര്‍ത്ഥം മരണപ്പെട്ടവന് യാസീന്‍ ഓതണമെന്നാണ്.
അത് സുന്നത്താണ്. ഖബറിനടുത്തു വെച്ച് ഓതണമെന്ന താല്‍പര്യമാണിതെന്ന് പറഞ്ഞവരും ഉണ്ട്.
ഒരാള്‍ അവന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കുകയും യാസീന്‍ ഓതുകയും ചെയ്താല്‍ അതിന്റെ ഓരോ അക്ഷരത്തിന്റെയും കണക്കെ അല്ലാഹു അവന് പൊറുത്തുകൊടുക്കും എന്ന ഇബ്നു അദിയ്യിന്റെ ഹദീസാണ് അവര്‍ക്ക് തെളിവ് (മിര്‍ഖാത് 2/388).
പ്രമുഖ ഹമ്പലി പണ്ഡിതനായ ഇബ്നുഖുദാമ എഴുതുന്നു:
സല്‍കര്‍മം ഏത് തന്നെയായാലും അതിന്റെ പുണ്യം മുസ്‌ലിമായ മയ്യിത്തിന് ലഭിക്കും.
ദുആ, ഇസ്തിഗ്ഫാര്‍, സ്വദഖ എന്നിവ ലഭിക്കുമെന്നതില്‍ ഒരഭിപ്രായ വ്യത്യാസവും ഇല്ലതന്നെ.
വിശ്വാസം കൊണ്ട് കഴിഞ്ഞുപോയ സഹോദരങ്ങള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുക്കേണമേ എന്ന ഖുര്‍ആനിന്റെ പ്രാര്‍ത്ഥനയും, വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നിങ്ങള്‍ക്കും പൊറുക്കല്‍ തേടുക എന്ന നബിയോടുള്ള ഖുര്‍ആന്‍ കല്‍പനയും അതാണ് പഠിപ്പിക്കുന്നത്.
അബൂസലമക്ക് വേണ്ടി നബി(സ്വ) നടത്തിയ ദുആയും അതിന് തെളിവാണ്.
ഒരാള്‍ നബിയോട് ചോദിച്ചു:
എൻ റ്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടു.
ഞാന്‍ അവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമോ?
നബി(സ്വ) പറഞ്ഞു: ലഭിക്കും.
മരണപ്പെട്ട ഉമ്മക്ക് ഖളാആയ നോമ്പുകള്‍ എനിക്ക് നിര്‍വഹിക്കാമോ എന്നു ചോദിച്ച സ്ത്രീയോട് നബി(സ്വ) പറഞ്ഞത് നോല്‍ക്കണമെന്നാണ്.
ഇതെല്ലാം സ്വഹീഹായ ഹദീസുകളാണ്.
ഇവയൊക്കെ ബോധ്യപ്പെടുത്തുന്നത് നോമ്പ്, ദുആ, ഇസ്തിഗ്ഫാര്‍ അടക്കമുള്ള സല്‍കാര്യങ്ങളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നാണ്
(ഇബ്നു ഖുദാമ, മുഗ്നി 2/425).
ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്.
അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).
ഖബറില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ടു പേര്‍ക്ക് മോചനത്തിന് വേണ്ടി ഖബ്റുകള്‍ക്കു മേല്‍ നബി(സ്വ) ഈന്തപ്പന തണ്ട് നട്ട സംഭവം പറയുന്ന ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതി:
ഈ ഹദീസിൻ റ്റെ വെളിച്ചത്തില്‍ ഖബ്റിന്നരികെ ഖുര്‍ആന്‍ ഓതുന്നത് പുണ്യമാണെന്നാണ് പണ്ഡിത മതം.
കേവലം ഒരു ചെടിയുടെ തസ്ബീഹ് കൊണ്ട് മയ്യിത്തിന് പ്രതിഫലം ലഭിക്കുമെന്ന് വരുമ്പോള്‍ ഏറ്റവും പ്രതിഫലം ലഭിക്കാന്‍ അര്‍ഹതപ്പെട്ടതാണ് ഖുര്‍ആന്‍ പാരായണം (ശറഹു മുസ്‌ലിം).
മയ്യിത്തിൻ റ്റെ ബന്ധുക്കള്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍, തസ്ബീഹ്, ഹംദ്, തഹ്ലീല്‍, തക്ബീര്‍ തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമോ എന്ന ചോദ്യത്തിന് ബിദഇകള്‍ക്കു സ്വീരാര്യനായ ഇബ്നുതീമിയ്യ പോലും നല്‍കിയ മറുപടി ലഭിക്കുമെന്നാണ് (ഫതാവാ ഇബ്നുതീമിയ്യ 24/364).
ഇബ്നുഖയ്യിം ഒന്നുകൂടി ശക്തമായി പറഞ്ഞതിങ്ങനെ:
“മറവ് ചെയ്യുന്ന സമയത്ത് ഖബ്റിന്നരികെ ഖുര്‍ആന്‍ പാരായണം ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നവരായിരുന്നു സലഫ്.
മാത്രമല്ല നിസ്കാരം, നോമ്പ്, ദിക്ര്‍ പോലുള്ള കര്‍മങ്ങളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന വീക്ഷണമാണ് ഇമാം അഹ്മദ്(റ) അടക്കമുള്ള പൂര്‍വികരുടേത്.
മയ്യിത്തിന് പ്രതിഫലം ലഭിക്കില്ലെന്ന വാദം പുത്തന്‍ ചിന്തയാണ്.
ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് അടക്കമുള്ള പ്രമാണങ്ങളും
മതത്തിൻ റ്റെ മറ്റു നിയമങ്ങളും മയ്യിത്തിന് വേണ്ടി ചെയ്യുന്ന സല്‍കര്‍മങ്ങളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന വാദത്തെയാണ് പിന്തുണക്കുന്നത്.
മരിച്ചവര്‍ക്കു വേണ്ടി നബി(സ്വ) ദുആ ചെയ്തതും ദുആ ചെയ്യാന്‍ പഠിപ്പിച്ചതും സ്വഹാബത്തും താബിഉകളുമടക്കമുള്ളവരുടെ മാര്‍ഗവും അവര്‍ മുതല്‍ കൈമാറി പോന്ന സരണിയും അതു തന്നെയാണ്.
എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തയത്ര തെളിവുകള്‍ ഇതിന് ഉദ്ധരിക്കാന്‍ കഴിയും (കിതാബുര്‍റൂഹ്).
മദ്ഹബിൻ റ്റെ വീക്ഷണം:
ഖുര്‍ആന്‍ പാരായണം പോലുള്ളവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന വിഷയത്തില്‍ നാല് മദ്ഹബുകളും ഏക വീക്ഷണത്തിലാണ്.
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു:
ഇമാം ശാഫിഈ(റ)യും അനുയായികളും മയ്യിത്തിനരികെ ഖുര്‍ആന്‍ ഓതി ഉടനെത്തന്നെ ദുആ ചെയ്യല്‍ സുന്നത്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയവരാണ്.
ഖുര്‍ആന്‍ പാരായണത്തിൻ റ്റെ പുണ്യം മയ്യിത്തിന് ലഭിക്കും (തുഹ്ഫ 7/74).
പ്രമുഖ ഹനഫി പണ്ഡിതനായ ഇബ്നു ആബിദീന്‍ പറയുന്നു: “ശാഫിഈ പണ്ഡിതരില്‍ നിന്ന് രേഖപ്പെടുത്തുന്ന അഭിപ്രായം ഇങ്ങനെയാണ്:
മയ്യിത്തിന്റെ സാന്നിധ്യത്തിലോ അല്ലാതെയോ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അതിൻ റ്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതാണ്.
കാരണം ഖുര്‍ആന്‍ പാരായണം ചെയ്യുന്നിടത്ത് അല്ലാഹുവിൻ റ്റെ റഹ്മത്തും ബറകത്തും വര്‍ഷിക്കും.
പാരായണത്തിനുടനെ ദുആ നടത്തണം.
ഖുര്‍ആന്‍ പാരായണം സ്വീകരിക്കാന്‍ അത് ആവശ്യമാണ്.
എന്നാല്‍ നമ്മുടെ വീക്ഷണം ദുആ ഇല്ലാതെത്തന്നെ ഖുര്‍ആന്‍ പാരായണത്തിൻ റ്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നാണ്’ (അല്‍ബിദായ ശറഹു ഹിദായ 3/306).
മാലികി പണ്ഡിതനായ ഖാളി അബുല്‍ ഫള്ല്‍ രണ്ട് ഖബറുകള്‍ക്ക് മേല്‍ നബി(സ്വ) പന തണ്ട് കുത്തിയ സംഭവം ഉദ്ധരിക്കുന്ന ഹദീസിൻ റ്റെ വിശദീകരണത്തില്‍ ഇങ്ങനെ എഴുതി:
ഈ സംഭവത്തില്‍ നിന്ന് ഖുര്‍ആന്‍ പാരായണം മയ്യിത്തിന് വേണ്ടി നടത്തല്‍ സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വിവക്ഷിക്കുന്നുണ്ട്’ (ശറഹു ശൈഖ് മുഹമ്മദ് ഖലീഫ അലാ സ്വഹീഹിമുസ്‌ലിം 2/125).
ഹമ്പലി പണ്ഡിതനായ ഇബ്നുഖുദാമ പറയുന്നു: മയ്യിത്തിനടുക്കല്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതി പ്രതിഫലം ഹദ്യ ചെയ്യുകയും ചെയ്താല്‍ ഓതുന്നവനും മയ്യിത്തിനും അതിൻ റ്റെ പ്രതിഫലം ലഭിക്കും.
ഇത് മുസ്‌ലിംകളുടെ ഏകാഭിപ്രായമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിംകളും മയ്യിത്തിനു വേണ്ടി ഒരുമിച്ചുകൂടി ഖുര്‍ആന്‍ പാരായണം നടത്തി ഹദ്യ ചെയ്യുന്ന സമ്പ്രദായം  ഒരു ആക്ഷേപവുമില്ലാതെ നടത്തിവരുന്നതാണ്’ (മുഗ്നി).
ഇബ്നുതീമിയ്യയുടെ മരണശേഷം ഖബ്റിന്നരികില്‍ ദിവസങ്ങളോളം അനുയായികള്‍ ഖുര്‍ആന്‍ ഖത്മുകള്‍ നടത്തിയത് പ്രിയ ശിഷ്യരായ ഇബ്നുകസീര്‍ തൻ റ്റെ അല്‍ബിദായത്തു വന്നിഹായയിലും ഹാഫിളുദ്ദഹബി സിയറു അഅ്ലാമിന്നുബലാഹ് 21/380ലും എടുത്തുദ്ധരിക്കുന്നുണ്ട്.
ചുരുക്കത്തില്‍, മരണപ്പെട്ട വിശ്വാസിയുടെ പരലോക നന്മക്കായി ബന്ധുക്കളോ മറ്റോ സല്‍കര്‍മങ്ങള്‍ നിര്‍വഹിച്ച് പ്രതിഫലം ഹദ്യ ചെയ്താല്‍ ചെയ്തവര്‍ക്കു ലഭിക്കുന്നതു പോലെ പരേതര്‍ക്കും ലഭിക്കും.
മുന്‍കാല ബിദഈ ആചാര്യന്മാര്‍ വരെ ഇത് പ്രാവര്‍ത്തികമാക്കി.
പുതിയ അനുയായികള്‍ പക്ഷേ, അജ്ഞത നടിക്കുകയാണ്.....

"ഇലാ ഹള്റത്തി ഒന്ന് വിവേകപരമായി ചിന്തിക്കാം


"ഇലാ ഹള്റത്തി ഒന്ന് വിവേകപരമായി ചിന്തിക്കാം"
____________________
🔽
മരണപ്പെട്ട സാധാരണക്കാരുടെ റൂഹിലേക്ക് ഫാത്വിഹയും മറ്റും ഓതി കൂലി എത്തിക്കുന്നതും മരിച്ച് പോയ മഹാത്മാക്കളിലേക്ക് മെസ്സേജുകൾ എത്തിക്കുന്നതും മനസ്സിലാക്കാൻ ഇന്നത്തെ കണ്ട് പിടിത്തങ്ങളുമായി ഇടപഴുകുമ്പോൾ ഒട്ടും പ്രയാസം വരുന്നില്ല. ഈ-മെയിൽ മാർഗ്ഗേണ മെസ്സേജുകൾ കൊടുക്കുന്ന പോലെയുള്ളതാണ് നമ്മുടെ  "ഇലാ ഹള്റത്തി" ഫാതിഹ ഓതിയ ശേഷം താൻ ഉദ്ദേശിച്ച ഖബറാളിയുടെ പേര് പറഞ്ഞ് പോസ്റ്റ് ചെയ്താൽ അതേ മൈക്രോ സെക്കന്റിൽ കൂലി മറുകക്ഷിക്ക് ലഭിക്കുകയായി. ഇന്റർനെറ്റിന്റെ തരംഗങ്ങൾക്കില്ലാത്ത വേഗതയാണ് ഫാത്വിഹയുടെയും യാസീനിന്റേയും കൂലി തരംഗങ്ങൾക്ക്. മലയും കാടും കൂട്ടിമുട്ടി പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഈ-മെയിൽ മെസ്സേജുകൾ യഥാർത്ത കേന്ദ്രത്തിൽ ചെന്ന് തറക്കുന്ന പോലെ ഇലാ ഹള്റത്തി എന്ന പോസ്റ്റിംഗ് വഴി مثل ثواب കളും മറ്റ് മെസ്സേജുകളും യഥാർത്ത കേന്ദ്രങ്ങളിൽ ചെന്ന് തറക്കും , മലയും കാടും കിലോമീറ്ററും പ്രശ്നമല്ല. ശരീരത്തിൽ വ്യാപിച്ച് കിടക്കുന്ന വിഷത്തെ ഇറക്കിവിടാൻ പോന്നതാണ് ഫാത്വിഹയുടെ ശബ്ദ തരംഗവും ലിഖിത തന്മാത്രകളും . പിശാചിനെ വിരട്ടാൻ പോന്നതാണ് ആയത്തുൽ കുർസിയ്യ് തരംഗം . മൈലുകൾ അപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് വാങ്കിന്റെ പ്രതികരണ ശേഷി . ഉച്ചത്തിലുള്ള കീഴ്വായുമായി  പിശാച് വാങ്ക് കേൾക്കുമ്പോൾ ഓടുന്നത് പത്തോ ഇരുപതോ മൈൽസ് അപ്പുറത്തല്ല. അതിലും കൂടുതലാണ് . ആരുടെയും ഈ-മെയിൽ അഡ്രസ്സിൽ പോസ്റ്റ് ചെയ്യാതെ തന്നെ വിടുന്ന വാങ്കിന്റെ വ്യാപന പരിധിയാണ് ഈ പറഞ്ഞത്. എന്നിരിക്കേ ഭൂമിയിലൊ ആകാശത്തോ മറ്റോ കേന്ദ്രത്തിലേക്ക് ഈ-മെയിൽ അഡ്രസ്സിൽ ഫാത്വിഹയും യാസീനും സ്വലാത്തും തഹ് ലീലും മറ്റും പോസ്റ്റ് ചെയ്താൽ ആ തരംഗങ്ങളുടെ ഡെലിവറി തത്സമയം കഴിയും എന്ന് വിശ്വസിക്കാത്തവൻ പുത്തൻ നൂറ്റാണ്ടിൽ ജീവിക്കാനർഹനാണോ ? അല്ല പുത്തൻ വാദി സത്യത്തിൽ പഴഞ്ചൻ ആണ്ടനാണ്. നവയുഗത്തിന്റെ തുടിപ്പറിയാത്തവർ‌‌
🔽
അത് പോലെ
ومن ينادي اسمي الفا بخلوته عزما بهمته صرما لغفوته اجبته مسرعا من اجل دعته فليدع يا عبد القادر محى الدين
തുടങ്ങിയ മുഹ്യദ്ദീൻ ശൈഖ് റ വിനെ വിളിക്കുന്ന വരികളൊന്ന് മനസ്സിലാക്കുക
🔽
മുഹ്യദ്ദീൻ ശൈഖ് റ വഫാതായിപ്പോയിട്ടുണ്ട് മഹാനവർകളിലേക്ക് ഫാത്വിഹയുടേയും യാസീനിന്റേയും ഖത്മിന്റേയും മിസ് ല് സവാബ് പോസ്റ്റ് ചെയ്യാം .
*اللهم او صل مثل ثواب*
നാഥാ നീ എത്തിക്കൂ. ഇത്രയും മതി പോസ്റ്റിംഗിന്ന്. കോഴിയേയും ആടിനേയും അറുത്ത് മാംസ വിതരണം നടത്തിയാൽ കിട്ടുന്ന സവാബിന്റെ  തുല്യവും ഇങ്ങനെ പോസ്റ്റ് ചെയ്യാവുന്നതാണ്. അവയും കുറിക്ക് തന്നെ ചെന്ന് നിൽക്കും . വഴിയിൽ തങ്ങില്ല അഡ്രസ്സ് തെറ്റി ചെന്ന് ചേരില്ല. ദുബൈയിൽ ചില ഇന്ത്യാഗവണ്മെന്റ് അംഗീക്ർത ബാങ്കുകളിൽ ചെന്ന് മാനേജറോട് തന്റെ കേരളത്തിലേ വീടും ഭാര്യയുടെ പേരും പറഞ്ഞാൽ മതി. താൻ ആവശ്യപ്പെട്ട തുക തൽക്ഷണം റിക്കാർഡിലായി വീട്ടിലെത്തും . ഭാര്യ വീട് വിട്ടിറങ്ങേണ്ടതില്ല . ഈ ബാങ്ക് മാനേജറേക്കാൾ ഉയർന്നതാണ് അല്ലാഹു.
🔽
മുഹ്യദ്ദീൻ ഷൈഖ് റ വിനെ വിളിച്ചിട്ടാണ് മെസ്സേജുകൾ കൊടുക്കാനുള്ളതെങ്കിൽ അതിന്ന് പല വിധ സംവിധാനങ്ങളുണ്ട്. ഒറ്റ വിളിക്കുക , ആയിരം വിളിക്കുക, മനസ്സ് കൊണ്ട് മാത്രം വിളിക്കുക , 12 റക് അത്ത് അല്ലാഹുവിന്ന് വേണ്ടി നിസ്ക്കരിച്ച് കൊണ്ട് വിളിക്കുക, ബാഗ്ദാദിന്ന് നേരെ തിരിഞ്ഞ് വിളിക്കുക, ഏതാനും അടി കാൽ വെപ്പുകൾ നടത്തി അവക്കിടയിൽ  നിശ്ചിത എണ്ണം പേര് വിളിക്കുക , പേര് പലതുള്ളവ ഓരോന്നായി മാറി വിളിക്കുക, എന്നിവയെല്ലാം മെസ്സേജ് കൊടുക്കാനുള്ള സംവിധാനങ്ങളാണ് . ഒരു സംവിധാനം സ്ഥാപിതമായതിന്റെ പേരിൽ മറ്റ് സംവിധാനം പാടില്ലെന്ന് ധരിക്കരുത്. 
🔽
കോഴിക്കോട് പട്ടണത്തിലുള്ള ഒരാൾക്ക് അങ്ങ് മലപ്പുറത്തുള്ള  ഒരാളെ വിളിച്ച് ഒരു മെസ്സേജ് കൊടുക്കാൻ മൊബൈലിൽ വിളിക്കാം, ജില്ലകൾ തമ്മിൽ അടുപ്പത്തിന്റെ പേരിൽ അനുവദിച്ച  ലോക്കൽ കോളായി വിളിക്കാം , എസ് ടി ഡി ആയിട്ട് വിളിക്കാം , പേജറിൽ അടിക്കാം , നേരിൽ മുഖാമുഖം കണ്ട് കൊണ്ട്  വിളിക്കാം ,
🔽☝🏻ഇതൊക്കെ മനുഷ്യൻ കണ്ട്പിടിച്ച ആധുനിക ടെക്നോളജിയിലൂടെയാണെങ്കിൽ ഇതിലേക്കാളേറെ മഹത്വമുള്ള അല്ലാഹുവിന്റെ മഹത്തുക്കളിൽ പ്രധാനിയായ മുഹ്യദ്ദീൻ ഷൈഖ് റ വിനെ ഒറ്റത്തവണയോ ആയിരം തവണയോ ആയി വിളിച്ച് കൊണ്ട്  ആത്മീയമായി ഒരു മെസേജ് കൊടുത്താൽ അത് അവിടെ എത്തുകയില്ല എന്ന് വാദിക്കുന്നത് ബുദ്ധി വികാസം ഇല്ലാത്തത് കൊണ്ടും അല്ലാഹുവിന്റെ ഖുദ് റത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടുമാണ് .
🔽ഇലാ ഹള്റത്തിയുടെ പ്രാമാണിക വിശദീകരണവും വിവേകപരമായി എങ്ങനെ നമുക്കതിനെ മനസ്സിലാക്കാമെന്നതിനെപ്പറ്റിയുള്ളതാണ് മുകളിൽ പറഞ്ഞിട്ടുള്ളത് അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ___________

വായിച്ചവർ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുമല്ലോ (Don't Edit) 👍🏻
അവലംബം (സുന്നത്ത് ജമാ അത്ത് ഒരു ക്ലാസ് ഡയറി - ബഷീർ ഫൈസി വെണ്ണക്കോട് , ഇസ്ലാമിക വിശ്വാസ കോശം)

ഇലാ ഹള്റത്തി പ്രമാണവും വിവേകവും

*ഇലാ ഹള്റത്തി പ്രമാണവും വിവേകവും* ♦_____________________♦

*ഇലാഹള് റത്തി പറഞ്ഞ് ഫാത്വിഹയും മറ്റും ഹദ് യ ചെയ്യുന്നത് പ്രാമാണികമായും വിവേകപരമായും ഒരു വിശകലനം*

വിശുദ്ധ ഖുർ ആൻ പാരായണം ചെയ്തോ ദാന ധർമ്മം ചെയ്തോ അംബിയാക്കൾ , ഔലിയാക്കൾ , ശുഹദാക്കൾ, സ്വാലിഹീങ്ങൾ, മാതാപിതാക്കൾ , ഗുരുവര്യർ, ബന്ദുമിത്രാതികൾ തുടങ്ങിയവരുടെ ഹള്റത്തിലേക്ക് ഹദ് യ ചെയ്യലാണല്ലോ ഇലാ ഹള് റത്തി കൊണ്ടുദ്ദേശിക്കുന്നത് , ഇങ്ങനെ ചെയ്യുംബോൾ ഇതിൻ റ്റെ പ്രതിഫലത്തോട് തത്തുല്യമായ ഒന്ന് അവർക്ക് ലഭിക്കുന്നതാണ്

ഇങ്ങനെ ഇലാ ഹള്റത്തി യെ എതിർക്കുന്നവരുടെ പ്രധാന ന്യായം മരണപ്പെട്ടവരിലേക്ക് ഒന്നും ചേരുകയില്ല എന്നാണ് ഇതിന്ന് ഇക്കൂട്ടർ ഓതാറുള്ള ആയത്ത്
*وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ*
"മനുഷ്യന് അവന്‍ സഅ് യ് ചെയ്തതല്ലാതില്ല" എന്ന ആയത്താകുന്നു
⏬എന്നാൽ ആയത്തിന്റെ ആശയം എന്താണെന്ന് നമുക്ക് പഠിപ്പിച്ച് തരേണ്ട ഹബീബ് സ്വ യുടെ തിരുസുന്നത്ത് നോക്കാം ആദ്യമായി ബുഖാരിയിൽ നിന്ന് തന്നെ
١٣٨٨ - حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ، حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ، قَالَ: أَخْبَرَنِي هِشَامُ بْنُ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ رَجُلًا قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ أُمِّيافْتُلِتَتْ نَفْسُهَا، وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ، فَهَلْ لَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا؟ قَالَ: «نَعَمْ»
"ഒരു മനുഷ്യൻ പറഞ്ഞു നബിയേ എൻ റ്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടിരിക്കുന്നു വസ്വിയ്യത്ത് ചെയ്തിട്ടില്ല, സംസാരിക്കാൻ ഒത്തിരുന്നെങ്കിൽ സ്വദഖ ചെയ്തിരുന്നേനെ  എന്നാണ് എന്റെ ധാരണ ഇനി ഞാനിപ്പോൾ അവർക്ക് വേണ്ടി സ്വദഖ ചെയ്താൽ അവർക്ക് കൂലി കിട്ടുമോ ? നബി സ്വ പറഞ്ഞു അതെ !!!!!! (ബുഖാരി)
☝🏻🔽മുകളിൽ പറഞ്ഞ ആയത്തിന്റെ ആശയം മരണപ്പെട്ടവരിലേക്ക് ഒന്നും എത്തുകയില്ല അവർ പ്രവർത്തിച്ചതല്ലാതെ എന്ന വാദമാണെങ്കിൽ തീർത്തും ഹദീസുകൾക്കെതിരായ വാദം മാത്രമാകുന്നു കാരണം മുത്ത് നബി സ്വ കൊടുക്കുന്ന മറുപടി نعم എന്നാകുന്നു, അപ്പോൾ ما سعى എന്ന ഖുർ ആനിൽ പറഞ്ഞത് كونه مؤمنا ഒരാളുടെ
സഅ് യ്  അയാളുടെ ഈമാൻ തന്നെ , ഈമാൻ സമ്പാദിച്ചാൽ മാത്രമേ ഒരു മനുഷ്യന്ന് എന്തെങ്കിലും രക്ഷയുള്ളൂ എന്നതാണ് അല്ലാതെ അവർക്ക് വേണ്ടി നാം പേര് പറഞ്ഞോ അല്ലാതെയോ ഖുർ ആനോ മറ്റോ ഹദ് യ ചെയ്താൽ അവരിലേക്ക് അതിൻ റ്റെ പ്രതിഫലം ചേരുകയില്ലാ എന്നതല്ല

മരണപ്പെട്ടവർക്ക് പ്രതിഫലം കിട്ടുന്നതിലെ അഭിപ്രായ വ്യത്യാസം അവരിലേക്ക് ദുആ ചെയ്ത് ഹദ് യണോ വേണ്ടയോ   എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമാകുന്നു അല്ലാതെ മരണപ്പെട്ടവർക്ക് ഒരിക്കലും  പ്രതിഫലം കിട്ടുകയില്ല  എന്നതല്ല ധാരാളം തെളിവുകൾ ഉണ്ടെങ്കിലും പ്രധാന രണ്ട് തെളിവുകൾ കൂടി ഉദ്ധരിക്കാം

وَأخرج أَحْمد والحكيم التِّرْمِذِيّ وَالطَّبَرَانِيّ وَالْبَيْهَقِيّ عَن جَابر بن عبد الله قَالَ لما دفن سعد بن معَاذ سبح النَّبِي صلى الله عَلَيْهِ وَسلم وَسبح النَّاس مَعَه طَويلا ثمَّ كبر وَكبر النَّاس ثمَّ قَالُوا يَا رَسُول الله لم سبحت قَالَ لقد تضايق على هَذَا الرجل الصَّالح قَبره حَتَّى فرج الله عَنهُ
☝🏻സ അ്ദ് റ വിനെ മറമാടിയപ്പോൾ നബി സ്വ അവിടെ നിന്ന് കൊണ്ട് ദിക്റ് ചൊല്ലുന്നതാണ് മുകളിൽ കൊടുത്ത ഹദീസ്, മരണത്തോടെ ബന്ധം കഴിഞ്ഞു എങ്കിൽ ഈ ദിക്റ് ചൊല്ലുന്നതിലെന്തർഥം! സ അ്ദ് റ ചെയ്തതിന്റെ കൂലി അദ്ദേഹത്തിന്ന് കിട്ടും അത്ര തന്നെ !! നബി സ്വ ദിക്റ് ചൊല്ലിയ വകയിൽ നിന്ന് അദ്ദേഹത്തിന്ന് എന്തെങ്കിലും നേട്ടമോ കോട്ടമോ കിട്ടുകയില്ലാ എന്നാണ് പുത്തൻ വീക്ഷണമെങ്കിൽ നബി സ്വ ദിക്റ് ചൊല്ലിയത് വെറുതെയാണെന്നായിരിക്കും പുത്തൻ വാദികളുടെ വിശ്വാസം കഷ്ടം തന്നെ !!!!

*ഹബീബ് സ്വ യുടെ ജനാസ കട്ടിലിൽ വെച്ച് കഴിഞ്ഞപ്പോൾ അബൂബക്കർ സിദ്ധീഖ് റ പ്രത്യേകമായി കൂട്ട ദുആ നടത്തിയതാണ് സുന്നികൾ ഇന്നും മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്ത് ജനാസ കട്ടിൽ വെച്ചതിന്ന് ശേഷം അൽ ഫാത്വിഹ വിളിച്ച് കൂട്ട ദുആ നടത്തുന്നത്*

അത് പോലെത്തന്നെ
*وَكَانَ شَيخا مُسْندًا صَالحا سعيدا كثير المال وَهُوَ الذى قَرَأَ عَن النبى صلى الله عَلَيْهِ وَسلم (اثنتى عشرَة ألف ختمة*
ഇമാം ബുഖാരി മുസ്ലിം (റ:അ) യുടെ ഉസ്താദായ മുഹമ്മദ് ബ്നു ഇസ് ഹാഖ് (റ) ഹബീബായ സ്വ ക്ക് വേണ്ടി 12000 ഖത്മുൽ ഖുർ ആൻ ഓതിയത് 18 കിതാബുകളുടെ നഖ്ലുകളോടെ ഉദ്ധരിക്കാൻ സാധിക്കും ഇതൊക്കെ വെറുതെയായിട്ടുള്ള ഒരു പ്രവർത്തിയായി കാണാൻ കഴിയുമോ ????

*IMP POINT-*
മരിച്ചവരിലേക്ക് ജീവിച്ചിരിക്കുന്നവരിൽ നിന്ന് ഒന്നും ചേരില്ല എന്ന് വിശ്വസിക്കുന്ന പുത്തൻ വാദികൾ മയ്യിത്തിനെ താങ്ങിപ്പിടിച്ച് മയ്യിത്ത് നിസ്കാര വേദിയിലേക്ക് കൊണ്ട് വരുന്നത് വിരോധാഭാസമാണ് , നിസ്ക്കരിച്ചത് കൊണ്ട് മയ്യിത്തിന്ന് വല്ല ഗുണവുമുണ്ട് എന്ന് അവർക്ക് അഭിപ്രായമില്ല. കാരണം
*وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى*ٰ
യ്ക്ക് അവർ നൽകുന്ന ദുർവ്യാഖ്യാനം തന്നെ , പിന്നെ ഗുണമത്രയും നിസ്ക്കരിക്കുന്നവർക്കാണ് . നിസ്ക്കരിക്കുന്നവർക്ക് ഗുണം കിട്ടാൻ മരിച്ചവനെ ചുമന്ന് നടക്കണോ ? അയാളെ വിട്ട് നിസ്ക്കരിക്കുന്നവർക്ക് എപ്പോൾ നിസ്ക്കരിച്ചാലും മതിയല്ലോ !!!!

ഇനി മയ്യിത്തിന്ന് വേണ്ടി ജീവിച്ചിരിക്കുന്നവർ
اللهم اغفر له وارحمه
എന്ന് പ്രാർത്ഥിക്കുന്നത്
മയ്യിത്തിലേക്ക് ജീവിച്ചിരിക്കുന്നവർ ചേർക്കലല്ല എന്നാണ് വാദമെങ്കിൽ ഇവിടെ പ്രാർത്ഥനാ ഫലമായി ചേരലുണ്ടൊ ? എന്നാണ് ചോദിക്കാനുള്ളത് ? മയ്യിത്തിലേക്ക് മഗ്ഫിറത്തും മർഹമത്തും ചേരലുണ്ടൊ ? ഉണ്ട് എന്നാണ് മറുപടിയെങ്കിൽ മയ്യിത്തിന്ന് കിട്ടാതെ കിടന്നതിനെ ജീവിച്ചിരിക്കുന്നവർ കിട്ടിച്ച് കൊടുക്കുകയല്ലേ ചെയ്തത്.
ഇനി മയ്യിത്ത് നിസ്ക്കാരത്തിൽ  اللهم اغفر له
പറഞ്ഞത് കൊണ്ടൊന്നും മയ്യിത്തിലേക്ക് മഗ്ഫിറത്ത് ചേരാൻ പോകുന്നില്ല എന്നാണ് വാദമെങ്കിൽ പിന്നെന്തിനാണ് നിസ്ക്കരിച്ച് സമയം കളയുന്നത്
മഗ്ഫിറത്തിനെ ചേർത്തത് അല്ലാഹുവാണെന്നും നിസ്ക്കരിക്കുന്നവർ ചേർക്കാൻ പ്രാർത്ഥിക്കുക മാത്രമേ  ചെയ്തിട്ടുള്ളൂ എന്നാണ് വാദമെങ്കിൽ
👇🏻
اللهم او صل مثل ثواب യിലും
  ☝🏻
അത് തന്നെയല്ലേ ഉള്ളൂ കൂലിയെ ചേർക്കുന്നത് അല്ലാഹു തന്നെയാണല്ലോ . ജീവിച്ചിരിക്കുന്നവൻ ചേർക്കാൻ ആവശ്യപ്പെടുകയല്ലേ ചെയ്യുന്നത് , ചുരുക്കത്തിൽ പുത്തനാശയക്കാർക്ക് മയ്യിത്ത് നിസ്ക്കാരം ഒരു നിരർത്ഥക ചടങ്ങ് മാത്രമായിരിക്കും
♦♦♦♦♦♦♦♦
ഇനി ഇന്നാലിന്ന പേരെടുത്ത് കൊണ്ട് അതായത് നാം ഇപ്പോൾ ഇലാ ഹള്റത്തി  എന്ന് പറഞ്ഞ് കൊണ്ടുള്ള ഹദ് യ മുത്ത് നബി സ്വ അംഗീകരിച്ചിട്ടുണ്ടൊ  എന്ന് നോക്കാം

يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْدٍ
[حكم الألباني] : حسن
യാ റസൂലള്ളാഹ് സഹ് ദിന്റെ ഉമ്മ മരണപ്പെട്ടിരിക്കുകയാണ് ഏത് സ്വദഖയാണ് കൂടുതൽ സ്രേഷ്ടമായത് ? നബി സ്വ പറഞ്ഞു വെള്ളമാണ് !! അപ്പോൾ സഹ്ദ് റ ഒരു കിണർ കുഴിച്ച് ഇപ്രകാരം പറഞ്ഞു  ഞാൻ കുഴിപ്പിച്ച ഈ  കിണർ (هَذِهِ لِأُمِّ سَعْدٍ) ഇത് സഹ് ദിൻ റ്റെ ഉമ്മാക്കുള്ളതാണ്

മറ്റൊരു ഹദീസ് നോക്കുക
عَنْ عَائِشَةَ، أَوْ عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ أَنْ يُضَحِّيَ اشْتَرَى كَبْشَيْنِ عَظِيمَيْنِ، سَمِينَيْنِ أَمْلَحَيْنِ أَقْرَنَيْنِ، مَوْجَيَيْنِ (١) فَيَذْبَحُ (٢) أَحَدَهُمَا عَنْ أُمَّتِهِ مِمَّنْ شَهِدَ بِالتَّوْحِيدِ، وَشَهِدَلَهُ بِالْبَلَاغِ، وَذَبَحَ الْآخَرَ عَنْ مُحَمَّدٍ صَلَّى الله ُعَلَيْهِ وَسَلَّمَ، وَآلِ مُحَمَّدٍ "
നബി സ്വ ഉളിഹിയ്യത്ത് അറക്കാനിദ്ദേശിക്കുംബോൾ തടിച്ച വെളുപ്പ്നിറത്തിൽ കറുപ്പ് കലർന്ന കൊമ്പുള്ള രണ്ട് ആടുകളെ വാങ്ങി ഒന്നിനെ തൗഹീദ് കൊണ്ട് സാക്ഷ്യം വഹിച്ച തന്റെ സമുദായത്തിന്റെ പേരിലും  രണ്ടാമത്തേതിനെ നബി സ്വ യുടെയും കുടുംബത്തിന്റെയും പേരിലും അറുത്ത് കൊടുത്തിരുന്നു (മുസ്നദ് അഹ്മദ്)

അറുക്കുന്ന സമയത്ത് നബി സ്വ ഇപ്രകാരം പറയുമായിരുന്നു
بِسْمِ اللَّهِ، واللَّهُ أَكْبَرُ، اللَّهُمَّ مِنْكَ، وَلَكَ عَنْ مُحَمَّدٍ، وَأُمَّتِهِ»
"അല്ലാഹുവിന്റെ നാമം സ്മരിച്ച് ഞാൻ അറുക്കുന്നു അല്ലാഹു ഉന്നതനാണ് അല്ലാഹുവേ നിന്നിൽ നിന്ന് നിനക്ക് വേണ്ടി മുഹമ്മദ് നബി സ്വ യുടെയും തന്റെ സമുദായത്തിന്റേയും പേരിൽ ഞാനിതാ അറവ് നടത്തുന്നു , (മുസ്നദ് അഹ്മദ്)

*(اللَّهُمَّ مِنْكَ، وَلَكَ عَنْ مُحَمَّدٍ، وَأُمَّتِهِ). ( هذه أم سعد)*
എന്നീ ഹദീസിൽ വന്ന പ്രയോഗങ്ങൾ ഇലാ ഹള്റത്തിയുടെ ആശയങ്ങളാണ്

ഇനി ഇലാ ഹള്റത്തിയെ എതിർക്കുന്നവർ
മരണപ്പെട്ടവർക്കും ജീവിച്ചിരിക്കുന്നവർക്കുമിടയിൽ ഒരു കണക്ഷനും ഇല്ലാ , മരണത്തോടെ എല്ലാം മുറിഞ്ഞ് പോകുന്നു എന്ന വാദമാണെങ്കിൽ ഈ ബുഖാരിയിൽ ഉദ്ധരിച്ചഹദീസിനെയൊക്കെ പാടെ തള്ളിക്കളയേണ്ടി വരുമോ
🔷
 حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، قَالَ: حَفِظْنَاهُ مِنْ عَمْرٍو، عَنْ طَاوُسٍ: سَمِعْتُ أَبَا هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " احْتَجَّ آدَمُ وَمُوسَى، فَقَالَ لَهُ مُوسَى: يَا آدَمُ أَنْتَ أَبُونَا خَيَّبْتَنَا وَأَخْرَجْتَنَا مِنَ الجَنَّةِ، قَالَ لَهُ آدَمُ: يَا مُوسَى اصْطَفَاكَ اللَّهُ بِكَلاَمِهِ، وَخَطَّ لَكَ بِيَدِهِ، أَتَلُومُنِي عَلَى أَمْرٍ قَدَّرَهُ اللَّهُ عَلَيَّ قَبْلَ أَنْ يَخْلُقَنِي بِأَرْبَعِينَ سَنَةً؟ فَحَجَّ آدَمُ مُوسَى، فَحَجَّ آدَمُ مُوسَى " ثَلاَثًا
മൂസാ നബി (അസ) യും ആദം നബി (അസ) തമ്മിൽ വാഗ്വാദം നടന്നു (ബുഖാരി)
വഫാത്തായ ആദം നബിയാണ് മൂസാ നബിയുമായി വാഗ്വാദം നടക്കുന്നത്
🔷
അത് പോലെ മൂസാ നബി (അസ) ജീവിത കാലത്തുള്ള നബി സ്വ യെ അവിടത്തേക്ക് അല്ലാഹു സമ്മാനമായി കൊടുത്ത അമ്പത് വഖ്ത് നിസ്ക്കാരം അഞ്ച് വഖ്തായി  കുറച്ച് കിട്ടാൻ നേരിട്ട് വന്ന്  സഹായിക്കുന്നു
🔷
ഇതിൽ നിന്നൊക്കെ സത്യ വിശ്വാസികളുടെ  മരണവും  ജീവിതവും സമമാണെന്ന ഖുർ ആനിക വചനം യാഥാർത്ത്യമാകുന്നതോടൊപ്പം മരിച്ച് കഴിഞ്ഞാൽ എല്ലാം തീർന്നു പിന്നെ ഒരു കണക്ഷനും ഇല്ലാ എന്ന പുത്തൻ വാദികളുടെ ജൽപ്പനങ്ങളും നിഷ്ഫലമാകുന്നു. 
🔷
അത് പോലെ മറ്റൊരു ഹദീസ് ബുഖാരിയിൽ നിന്ന് തന്നെ നോക്കൂ
وَمَنْ رَآنِي فِي المَنَامِ فَقَدْ رَآنِي، فَإِنَّ الشَّيْطَانَ لاَ يَتَمَثَّلُ فِي صُورَتِي، 
എന്നെ ആരെങ്കിലും സ്വപ്നത്തിൽ ദർശിച്ചാൽ അവൻ എന്നെത്തന്നെയാണ് സന്ദർശിച്ചത് . കാരണം പിശാച് എന്റെ രൂപം പ്രാപിക്കില്ല (ബുഖാരി)
🔷
ജീവിച്ചിരിക്കുമ്പോഴാണല്ലോ സ്വപ്നം കാണുക . ജീവിച്ചിരിക്കുന്നവർക്ക് അശയ വിനിമയ മാർഗങ്ങളിലൊന്നാണ് കിനാവ് കാണൽ. ഈ സിസ്റ്റം പ്രവർത്തിപ്പിച്ച് നബി (സ്വ) ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടുമെന്നാണ് മേൽ ഹദീസ് തെളിയിക്കുന്നത്. പിശാചിന്ന് നബി (സ്വ) യുടെ വേഷം സ്വീകരിക്കുക അസാധ്യമാവുകയാൽ രംഗത്ത് പ്രവാചകൻ തന്നെയാണെന്നുറപ്പ്. ജീവിച്ചിരിക്കുന്നവന്റെ ഇൻഫർമേഷൻ ലൈനിൽ വഫാത്തായ പ്രവാചകൻ എങ്ങനെ വരുന്നു എന്നാണ് പുത്തൻ വാദിക്ക് പിടുത്തം കിട്ടാത്തത് പാവം!!!!!!!!!