ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label നബിദിനം-ഉമർ മൗലവി മാല. Show all posts
Showing posts with label നബിദിനം-ഉമർ മൗലവി മാല. Show all posts

Saturday, 10 March 2018

ഉമർ മൗലവിയുടെ ഉമർമാല


മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ ഉമർ മാല - അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ അൽ ഇസ്ലാഹമാസിക 2000 ഏപ്രിൽ ലക്കത്തിൽ അച്ചടിച്ച് വിതരണം ചെയ്തത് കാണുക!.തിരുനബിയുടെയോ ബദ്രീംഗളുടെയോ മദ്ഹ് ശിർക്കും ഉമർ മൗലവിയുടെത് തൗഹീദും! ......ന്താ കഥ.....!

മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്വന്തം ഉമർ മൗലവി മാല..ഒരു വിശകലനം...
🌷മുജായിദുകൾ നവോത്ഥാന നായകനെന്നൊക്കെ പരിചയപ്പെടുത്തുന്ന ഉമർ മൗലവി മരിച്ചപ്പോൾ ,സ്വന്തം നേതാവിന്റെ മാല രചിച്ച് മുജായിദുകൾ തന്നെ അൽ ഇസ്ലാഹ് മാസികയിൽ[2000 ഏപ്രിൽ പുസ്തകം:5,ലക്കം:4,പേജ്:33]പ്രസിദ്ധപ്പെടുത്തി...അച്ചടിച്ച് വിതരണം ചെയ്തു...
✳✳✳✳✳✳✳✳✳
സ്വർഗത്തിലേക്ക് കുതിച്ചു ഹോ ചേതന ,വേദന ശാന്തി തൻ സായൂജ്യമാകുവാൻ ....
കേഴുന്നു കേരള മക്കൾ നിനക്കൊരു രണ്ടാമനില്ലെന്ന ദുഖം ശ്രവിക്കയാൽ ...
മായില്ല നിൻ വാക്കിൻ ദോരനിയാല് മതം,
കല്ലും നെല്ലും നീക്കി സ്വീകരിചോരിവർ...
മുള്ളുകൾ താണ്ടി തെളിയിച്ച പാതയ്ക്ക്
സല്സബീലെന്ന പേര് എത്ര മഹത്തരം ...
പള്ളികൾ സംസ്കാര കേന്ദ്രങ്ങൾ തീർത്തു നീ ,
ശാശ്വത നാമമായ് മണ്ണിലും വിണ്ണിലും ...
പരശുരാമന്റേത് കഥയെങ്കില്.
ദക്ഷിണ കേരളം നിന്റെത് മാത്രമല്ലേ ഗുരോ ...
പരാശ്രയം കൂടാതെയുള്ള നിൻ യാത്രയിൽ ,
പൈസയില്ലാതെ വിഷമിച്ചതെത്രയോ ...
വെല്ക മനസ്സേ നീ ശാന്തമായ് പോക നിന് ,
നാഥന്റെടുത്തെക്കായ് എന്നെന്നേക്കുമായി നീ ...
ഡോക്ടറും ടെപ്പ്യുട്ടി ഡയറക്ടർ പോലുള്ള ,ഉന്നതരെ വാർത്തെടുത്തു ഹോ മക്കളായ് ...
സ്വരോ ലോകം കൈക്കുള്ളിലാക്കി ജീവിക്കവേ ,എങ്ങനെ അങ്ങ് സമ്പാധിച്ചു ഭൂമിയെ ...
പൂകുന്നിതാ കരൾ വിങ്ങട്ടെ ഇന്ന് നിൻ,
സ്മരണക്കു മുന്നിലായ് രണ്ടിറ്റു കണ്ണുനീര് ...
1-ഹോ ചേതന എന്ന് മരിച്ച ആളെ വിളിക്കുന്നു ...വിളിക്കൽ ശിർക്ക്!
2-മൗലവി സ്വർഗത്തിലേക്ക് കുതിച്ചത്രെ....
ഒരാൾ മരിച്ചാൽ എത്ര നല്ല ആളായാലും അയാളെ സ്വർഗത്തിലോ എന്ന് നമുക്ക് പറയാൻ പറ്റില്ല എന്ന് ഇവർ പല മാസികകളിലും എഴുതി വെച്ചിരിക്കുന്നു .
3-മൗലിദുകളിൽ സുന്നികൾ പാടുന്ന "അൻത മുന്ജീന ഗ്വതാ മിൻ ശഫാഅത്തിക്ക സ്സ്വഫ...
മൻ ലനാ മിസ്ലൂക യാ സയ്യിദീ ഖൈറൻ നബീ "(അങ്ങയെ പോലെ നമുക്ക് തുല്യനായി മറ്റൊരാളില്ല നബിയെ)എന്ന് ചൊല്ലിയാൽ അത് ശിർക്ക്
ഇവിടെ ഉമർ മൗലവിക്ക് രണ്ടാമനില്ല എന്ന് ചൊല്ലൽ തൗഹീത് !!!
4-മതത്തിൽ നിന്ന് കല്ലും നെല്ലും വേർതിരിച്ചെടുത്തു ശുദ്ധിയാക്കിയ ആളാണത്രെ മൗലവി  ...
ഉമർ മൗലവി കല്ലില്ലാതെ വേർ തിരിച്ച ''നെല്ല് '' പുതിയ വഹാബികൾക്ക് ബിദ്അത്തും നരകവും !. അതായത്-സൽ സബീലിൽ തൊപ്പി ധരിക്കൽ സുന്നത്താണ് എന്ന് ഉമർ മൗലവി എഴുതിവെച്ചതു പക്ഷേ..ഇതെന്താ ആധുനിക മുജ്ജു സ്വീകരിക്കില്ല. സംഗതി നല്ലത് തന്നെ .പക്ഷേ ഞമ്മക്ക് വേണ്ട!
5-ഇദ്ധേഹം കല്ലും മുള്ളും താണ്ടിയാണത്രേ
കേരളത്തിൽ ഇസ്ലാമിന്റെ പാത തെളിയിച്ചത് !!! പക്ഷേ ആ പാതയിൽ ,മൗലവി തല മറക്കൽ സുന്നത്താക്കിയതോടെ നരകത്തിലേക്ക്...
6-നല്ലൊരു ജീവിതം നയിച്ചപ്പോൾ അങ്ങയുടെ പ്രശംസ ആകാശത്തും മേലും നിറഞ്ഞു നിൽക്കുകയാണ് എന്ന്... [മുഹ്യദ്ധീൻ മാലയിൽ ..."ആകാശത്തിൻ മേലും ഭൂമിക്ക് താഴെയും അവരെ കോടി നീളം അത്തിരെയുല്ലോവർ എന്ന് ചൊല്ലിയാൽ അത് ശിർക്ക്!!!]
7-ദക്ഷിണ കേരള അങ്ങയുടെതാണ് എന്ന് മരിച്ച ഉമർ മൗലവിയോട് വിളിച്ചു പറയുന്നു (ഗുരോ എന്ന് )
ഒന്നാമതായി മരിച്ചയാളെ വിളിക്കുന്നു ...പിന്നെ ദക്ഷിണ കേരളം എന്നല്ല ലോകത്തുള്ള എല്ലാ വസ്തുതുക്കളും അല്ലാഹുവിന്റെ ഉടമസ്ഥതയിൽ ആണ് എന്നാണ് ഒരു മുസ്ലിം വിശ്വസിക്കേണ്ടത്...
8-പരാശ്രയം കൂടാതെയുള്ള നിൻ യാത്ര...
അല്ലാഹുവിന്റെ സ്വിഫതായ ,അല്ലാഹു സ്സ്വമദ്(പരാശ്രയമില്ലാത്തവൻ)അത് ഉമർ മൗലവിയിൽ ...
9-ആത്മാവിനെ വിളിച്ചു പറയുന്നു ,,അല്ലാഹിവിന്റെ അടുത്തേക്ക് എന്നെന്നെക്കുമായി നീ പോകുക "....മുജാഹിദ് വിശ്വാസ പ്രകാരം ശിർക്ക്...
10-സ്വന്തം മകൻ ബഷീർ ഇപ്പോൾ ഹിന്ദു സന്യാസി ആണ് .അയാളെ നേരെ ആക്കാൻ ഇയാൾക്ക് പറ്റിയില്ല .പിന്നയല്ലേ കേരള മക്കളെ ഹിദായത്തിലാക്കാൻ!!!
11-"ഭൂമി ഉരുണ്ടപോൽ എൻ കൈകളിലെന്നോവർ ,ഭൂമി അതൊക്കെയും ഒരു ചുവടെന്നോവർ "എന്ന് മുഹ്യദ്ധീൻ ശൈഖിനെ പറ്റി പാടിയാൽ അത് ശിർക്ക്... എന്നാൽ ഉമർ മൗലവി സ്വർലോകം (സ്വർലോകം എന്നാൽ ആകാശ ഭൂമിയെക്കാൾ വിശാലമാണ് എന്നാണ് അല്ലാഹു സ്വർഗത്തെ കുറിച്ചു പറഞ്ഞത്) കൈക്കുള്ളിലാക്കി എന്ന് ഉമർ മാലയിൽ പറഞ്ഞാൽ അത് തൗഹീത്!!!
12-മരിച്ച് പോയ ഉമർ മൗലവിയെ സ്മരിക്കുക- സ്മരിക്കാനായി മദ്ഹ് പാട്ട് രചിക്കുക-പുസ്തകമായി അച്ചടിക്കുക- മൗലിദ് കിതാബ്-ഉമർ മാലയിൽ/മൗലിദിൽ മൗലവിയെ ഓർത്ത് രണ്ട് തുള്ളി കണ്ണുനീർ വീഴ്ത്തുക...നബിയുടെ സ്നേഹമോർത്ത്, മൗലിദിനിടയിൽ സന്തോഷത്താൽ കണ്ണുനീർ റിവാർത്താൽ തൗഹീദ് തല കുത്തിമറിയുമത്രെ...നബിക്ക് പകരം മൗലവിമാരാണെങ്കിൽ എല്ലാം ഓക്കെ... പടച്ചോന് പെരുത്തിഷ്ടവും...!!!

🌷സുന്നികൾ പറഞ്ഞാൽ/ബദരീംഗളുടെയോ മുഹ്യിയിദ്ധീൻ ശൈഖിന്റെയോ ആണെങ്കിൽ ശിർക്കും ബിദ്അത്തും നരകവും... മുജായിദുകൾ ചെയ്താൽ/മുജാഹിദ് മൗലവിമാരുടെതാണെങ്കിൽ തൗഹീദും സ്വർഗവും...സ്വതാല്പര്യങ്ങൾക്കു വേണ്ടി മത നിയമങ്ങൾ വെട്ടിമുറിച്ചും വികലമാക്കിയും ''ഗിരി പ്രഭാഷണം''നടത്തുന്ന ഇവർ ഏത് സ്വർഗത്തിലേക്കാണ് മുസ്ലിംകളെ ക്ഷണിക്കുന്നത്...?... ഇവർ പരിചയപ്പെടുത്തുന്ന ഇത്തരം ''അവസരവാദ''സ്വർഗമേതായാലും നബി തങ്ങൾ പരിചയപ്പെടുത്തിയതല്ലെന്ന് വ്യക്തം...ഇവരുടെ പിന്നിലണി നിരന്നവർ ചിന്തിക്കുക...!