ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 30 January 2021

ദഹബിയെ അവലംബിക്കരുത് !

 *ഗുരുനാഥന്മാരിൽ പുത്തനാശയക്കാരനുണ്ടെങ്കിൽ ?*


* * * * * * * * * * * * * * * *


യഥാർത്ഥ ഇടപെടലുകൾ ഇങ്ങനെയായിരിക്കണമെന്നാണ് ഇമാമുകളുടെ ജീവിതം തരുന്ന സന്ദേശം .

*ഹഖ് പറയാൻ ഒന്നും തടസ്സമാകരുത്* .


*ഇമാം സുബ്കി (റ)* പറയുകയാണ് .


അഹ് ലുസുന്നത്തിനെ കുറിച്ച് കടുത്ത പക്ഷപാത സമീപനമാണ് *ദഹബി* സ്വീകരിച്ചിരിക്കുന്നത്. ആയതിനാൽ

 *ദഹബിയെ* *അവലംബിക്കാൻ* *പാടില്ല*

ദഹബിയുടെ പക്ഷപാതം നാം പറഞ്ഞതിലും

*എത്രയോ ഭീകരമാണ്*


*അദ്ദേഹം എന്റെ ഗുരുവാണെന്നത് ശരി* 

പക്ഷെ പിന്തുടരപ്പെടാൻ ഏറ്റവും ബന്ധപ്പെട്ടത് *ഹഖ്* ആണ്.


[ ത്വബഖാത്ത് 1/190 ].


ഇമാം സുബ്കി തുടരുകയാണ്.


ദഹബി ഉറച്ച പക്ഷപാതിയാണ്. *അദ്ദേഹം നമ്മുടെ ഗുരുവര്യനാണ്. നമുക്ക് അദ്ദേഹത്തോട് കുറെ കടപ്പാടുകളുണ്ട്.*

പക്ഷെ അല്ലാഹുവിനോടുള്ള കടപ്പാടാണല്ലോ

അദ്ദേഹത്തിനോടുള്ള കടപ്പാടുകളെക്കാൾ മുന്തിക്കേണ്ടത്. നമുക്കദ്ദേഹത്തെ കുറിച്ച് 

പറയാനുള്ളത്, ഹനഫിയ്യിലോ , ശാഫിഇയ്യിലോ

ദഹബിയുടെ പരാമർശം *സ്വീകരിക്കാൻ പാടില്ല.*

അവരുടെ ചരിത്രം ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്നും കണ്ടെടുക്കുകയും *ചെയ്യരുത്* . കാരണം അവർക്കെതിരിൽ

കടുത്ത പക്ഷപാതം സ്വീകരിച്ച വ്യക്തിയാണ്

ദഹബി .

[ ത്വബക്കാത്ത് 4/ 191]


ഇമാം സുബ്കി(റ) തുടുരുന്നു.


ദഹബിയുടെ അടുക്കൽ അഹ്ലു സുന്നയുടെ മേൽ അതിർ കവിഞ്ഞ ആക്ഷേപങ്ങളുണ്ട്.

അവയൊന്നും അവലംബിക്കപ്പെടാവതല്ല.

[ത്വബക്കാത്ത് 1/190]


സുന്നി പക്ഷത്ത് ശക്തമായ നിലപാടുള്ളവരാണ് സുബ്കി ഇമാമുമാർ.

*വാപ്പയും മകനും*

മറുപക്ഷത്ത് 

*ഇബ്നു തൈമിയ്യയും* *ശിഷ്യൻ ദഹബിയും*


എന്നിട്ടും ,

ഇവിടെ പഠിപ്പിക്കുന്നത് എന്താണ് ,

ഗുരുനാഥന്മാരിൽ ആരെങ്കിലും പുത്തനാശയക്കാരനുണ്ടെങ്കിൽ അവരോടുള്ള

സമീപനമാണ് ഇമാം സുബ്കി (റ) പഠിപ്പിക്കുന്നത്. 


ഇത് ജനങ്ങളോട് തുറന്ന് പറയുകയും വേണം.  അതാണ് ഇമാമിന്റ

രചനയിലൂടെ നാം കണ്ടത്.


*NB*

_ദഹബിയെ കുറിച്ച്_

_നിലപാട് പറയാൻ_

_ഏറ്റവും അർഹൻ_

_ഇമാം സുബ്കി (റ)യാണ്_


🖊️ Muhammed Sani Nettoor

Thursday, 28 January 2021

മഹാത്മാക്കളുടെ മയ്യിത്ത് ദ്രവിക്കുമെന്ന് വഹാബികളും !

*ജമാഅത്തുകാർ മാത്രമല്ല മുജാഹിദുകളും മഹാത്മാക്കളുടെ ജഡങ്ങൾ ദ്രവിക്കുമെന്ന് എഴുതിയ അൽമനാർ 1985 സെപതംബർ ലക്കം, പേജ് 20*


 

Saturday, 23 January 2021

സ്വഹാബികളെ യുക്തിവാദികൾക്കെറിഞ്ഞു കൊടുത്ത് വഹാബികൾ❗

 *സ്വഹാബികളെ [റ]യുക്തിവാദികൾക്കെറിഞ്ഞു കൊടുത്ത് വഹാബികൾ...❗*

👇👇👇👁️👁️👁️


✍️ സ്വഹാബത്ത് നക്ഷത്ര തുല്യരാണെന്നാണ് മതം പഠിപ്പിക്കുന്നത്. അവരെ പിൻ പറ്റണമെന്നും അങ്ങിനെ പിൻ പറ്റുന്നവരാണ് വിജയികളെന്നും ഇസ്ലാമിൻ്റെ ബാലപാഠമാണ്. ദീനിൻ്റെ നടു ഒടിക്കണമെങ്കിൽ സ്വഹാബത്തിനെ നിസാരപ്പെടുത്തണമെന്നും ,എങ്കിൽ മാത്രമേ വഹാബിസം പച്ച പിടിക്കൂ എന്നും മനസിലാക്കിയ മൗലവിമാർ ,ദീനിൻ്റെ നെടുംതൂണുകളായ സ്വഹാബത്തിനെ ജൂത ഏജൻ്റുകളും

ഇസ്റാഈലീ പ്രചാരകരുമാക്കി മാറ്റി , വഹാബികൾ അവരെ യുക്തിവാദികൾക്കും ഇസ്ലാവിക ശത്രുക്കൾക്കും എറിഞ്ഞു കൊടുത്ത് കൈ കൊട്ടിച്ചിരിക്കുകയാണുണ്ടായത്...


ഇസ്ലാമില്‍ ഇസ്രാഈലീ പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങിനെ എന്ന ശീർഷകത്തിൽ വഹാബീ നേതാവ്   മുഹമ്മദ് കുട്ടശ്ശേരി മൗലവി 

എഴുതി വച്ചതും വഹാബികൾ അഭിമാനപൂർവ്വം അച്ചടിച്ചത് വിതരണം ചെയ്തതും---

''ഇബ്നു അബ്ബാസ് തങ്ങള്‍ , അബൂഹുറയ്റ തങ്ങള്‍ ,തമീമുദ്ദാരി ,അബ്ദുള്ളാഹിബ്നു സലാം ,ഖഹ്ബബ്നു അഹ്ബാർ (റ) ഇവരെല്ലാം ഇസ്ലാമിൽ ഇസ്രാഈലീ കഥകൾ കെട്ടിച്ചമച്ചവരാണ് '' - എന്നാണ്.[അല്‍മനാർ 19959  ഒക്ടോബർ 5 , പുസ്തകം 9 ലക്കം 6, പേജ് 151, 152]

         അല്ല കോയേ... ഇനി മതം ആര് പഠിപ്പിക്കും...❓... എങ്ങിനെ, ആരിൽ നിന്ന്  മാതൃകയാക്കും...❓... അതിനല്ലേ വഹാബീ മുറി മൊല്ലമാരും അവരുടെ ഇംഗിതങ്ങളെഴുതിയ പരിഭാഷകളുമുള്ളത്...❗. അതൊക്കെ ആര് പഠിപ്പിച്ചതാണ് മൗലവീ... അത് ഞമ്മള് തന്നെ... അപ്പോൾ ദീനിലെ മാതൃക...❓. നീ പാരമ്പര്യവും മാതൃകയും മണ്ണാങ്കട്ടയുമൊന്നും തിരഞ്ഞ് നടക്കണ്ട... ഞങ്ങൾ- മൗലവിമാർ പറയുന്നത് കേട്ടാൽ മതി... സ്വഹാബികളെ ജൂത ഏജൻറുമാരാക്കി ഒരു വിധം മൂലക്കിരുത്തിയിട്ടുണ്ട്. ഇക്കാലത്തുള്ള പണ്ഡിതരെ ശിയാ ആക്കുന്നതോടെ ആ ശല്യവും തീരും.പിന്നെ ,വിശാല ഭൂമിയിൽ ഞമ്മളും കെട്ട്യോളും കുട്ടികളുമൊക്കെയായി വഹാബീ നാമത്തിൽ ഒരടിപൊളി ലൈഫ്... ഇടക്ക് ,നാം യുക്തിവാദിയാക്കിയവരുമായി ചെറിയ ചൊറിച്ചിൽ... അതോടെ നാമാകും യഥാർത്ഥ കാക്കാമാര്... നിഷ്കളങ്കർ ഒന്നുമറിയാതെ നമ്മുടെ വലയിൽ വീഴുകയും ചെയ്യും. ഇനിയുള്ളവരെ നമ്മളങ്ങ് ഒതുക്കും. സ്വഹാബത്തിനെ ഒതുക്കിയെങ്കിൽ ,പട്ടാളപ്പള്ളി ഒതുക്കിയെങ്കിൽ... ഇനിയുള്ളതും ഞമ്മക്ക് നിസാരം... ഞമ്മടെ വഹാബിസത്തിൽ ,സ്വഹാബത്തൊക്കെ ജൂത കൂട്ടത്തിലിരിക്കുന്നതാണ് നമ്മുക്ക് സുരക്ഷിതത്വം... ങ്ങള് പേടിക്കണ്ട... ഇതൊന്നും നമ്മുടെ ഒരു അണികൾക്കും  പ്രശ്നമുള്ള കാര്യമല്ല...വിട്ടുകള ... ഇനിയുള്ളത് യുക്തിവാദികൾ കൈകാര്യം ചെയ്തോളും... നമ്മളെ ആരും സംശയിക്കുകയുമില്ല...ഡോണ്ട് വറി...❗

*ഖുദ്സി*

17-01-2021

Friday, 22 January 2021

സുഡാപ്പികൾ സുന്നികളല്ല !

*സുഡാപ്പികൾ വഹാബികളുടെ ട്രൗസറിടുമ്പോൾ ...❗*
👇👇👇👁️👁️👁️
✍️ അരണ്ട മെഴുകുതിരി വെളിച്ചത്തിലിരുന്ന് ,ഗുജറാത്ത് കേരളത്തിലാവർത്തിച്ചാലെന്ത് ചെയ്യുമെന്ന ചോദ്യം കേട്ടതോടെ ഞമ്മള്  പേടിച്ച് നിക്കറിൽ മുള്ളി.പിന്നെ ജീവൻ രക്ഷിക്കാനുള്ള പെടാപ്പാടായിരുന്നു. ഗുജറാത്തെന്ന് കേൾക്കുമ്പോളേ ബല്ലാത്ത പേടി... അപ്പേടി തലക്ക് പിടിച്ചോ പിടിപ്പിച്ചോ കുറേ എണ്ണങ്ങൾ സുഡാപ്പിയായി.തലേക്കെട്ടുകാർ പള്ളിയും കെട്ടിപ്പിടിച്ചിരുന്നോളൂ എന്നൊരു പരിഹാസം കൂടിയായതോടെ ബഹു ജോറായി... അപ്പോളും കാന്തപുരമെന്ന നാലക്ഷരം ഗുജറാത്തിൻ്റെ മണ്ണിൽ സമുദായ സമുദ്ധാരണത്തിന് മെഡിക്കൽ കോളേജ് പണിയുന്ന തിരക്കിലായിരുന്നെന്ന് കിണറ്റിലെ തവളകൾക്കറിയില്ലല്ലോ ...
            ഭൂരിപക്ഷം മുസ്ലിംകളെയും മുശ്രിക്കാക്കി മാറ്റി വഹാബിയൻ കവല പ്രസംഗം അരങ്ങ് തകർത്തപ്പോൾ യഥാർത്ഥ ഇസ്ലാം മനസിലാക്കിക്കൊടുത്ത പണ്ഡിതരോട് ഉപദേശിക്കാനെത്തിയ കോലങ്ങൾ... നിങ്ങളിങ്ങനെ സുന്നി വഹാബി എന്നൊന്നും പറയരുത്... പരസ്പരം ഭിന്നിക്കരുത്... അതെന്തേ കോയേ-ഭിന്നിപ്പ് പറഞ്ഞ വഹാബിക്കാണോ അതോ അത് തിരുത്തിയ മുസ്ലിംകൾക്കാണോ കുറ്റം... ങ്ങള് പറയല്ലീ... ഹൊ... എന്തൊരു സമുദായ സ്നേഹികൾ... ഒന്നിപ്പിൻ്റെ മാലാഖമാർ... കുറേ സാധുക്കൾ ഈ ചതിക്കുഴിയിലെ സ്നേഹത്തിൽ വീണ് വഹാബിയായി... 
               പിന്നെ ,കുറച്ച് നാൾ... ഗുജറാത്തുമില്ല പീസണിയുമില്ല... ബദർ നടത്താൻ മെഴുകുതിരി കത്തിച്ചവർ രാഷ്ട്രീയത്തിലെ ചെളിക്കണ്ടത്തിൽ പൊത്തോന്ന് പൊങ്ങിത്താന്നു...ൻ്റെ മോനേ... പിന്നൊരു പരവേഷമായിരുന്നു... ബദറുമില്ല ഉഹ്ദുമില്ല... അണികളൊക്കെ വഹാബികളുടെ ട്രൗസറിടുന്ന സുന്ദര കാഴ്ച... പാകമാകാത്ത ചിലർ ഹതഭാഗ്യരായി... അതിനിടയിൽ, സുന്നികളുടെ ഇസ്ലാം ഇസ്ലാമല്ലെന്ന ദിവ്യസന്ദേശം ദേശീയ നേതാവിന് വഹ് യായിറങ്ങി... ഇസ്തിഗാസ ശിർക്കാക്കി സ്വന്തം മാസികയിൽ ശരീഅത്തുമിറങ്ങി... വഹ് യുമിറങ്ങി- കിതാബും കിട്ടി... ചുരുക്കത്തിൽ കോയയും കുട്ടികളും മാത്രം മുസ്ലിംകൾ... സുന്നികളൊക്കെ മതത്തിന് പുറത്ത്... ഇനി ,ഗുജറാത്താ വർത്തിച്ചാൽ  ഭൂരിപക്ഷ മുസ്ലിംകളുടെ ഇടയിൽക്കയറി ഇക്കൂട്ടർ സുരക്ഷിതരായിരിക്കും. ഞമ്മളോടാണ് ഓൻ്റെ കളി...!

സുഡാപ്പികളുടെ പുറം പൂച്ച് കണ്ട് വണ്ടിയെടുത്തിറങ്ങിയ ചില പാവം കാക്കാമാർ ബല്ലാണ്ട് പെട്ടു...
സുന്നികളുടെ ഇസ്‌ലാം ഇസ്ലാമല്ലെന്ന് പറഞ്ഞ് സുഡാപ്പികൾ വഹാബീ നിക്കർ ഇടം കൂട്ടി തുന്നുമ്പോൾ... പെട്ടു പോയ ചില പാവങ്ങൾ... സ്വഹാബത്തിനെ ജൂതരാക്കിയ ,മുത്തു നബിയെ ചോദ്യം ചെയ്യണമെന്ന് പഠിപ്പിച്ച  വഹാബിസ ആശയം മ്മടെ സിരയിൽ ഓടണം... ആ ഓട്ടമാണ് മെഴുകുതിരിക്കാർക്ക് ബദർ എന്ന് തിരിച്ചറിഞ്ഞപ്പോളേക്കും പലരും ഒർജിനൽ വഹാബിസത്തിൽ വെന്തുനീറി  ചാരമായിക്കഴിഞ്ഞിരുന്നു. ഇനിയെന്ത്...?. എന്താകാൻ...!. നേർച്ച നേരുന്ന മുസ്ലിംകളെ കൊല്ലണമെന്ന് പച്ച മലയാളത്തിൽ പൊത്തകമെഴുതി പ്രചരിപ്പിച്ച, അണികളെ സൃഷ്ടിച്ച, അതിലഭിമാനിക്കുന്ന വഹാബിസവും ആ ചിന്താധാരയുടെ റാൻ മൂളികളും അപകടകാരികൾ തന്നെയാണ്.അത് ഏത് കോലത്തിലായാലും... അകത്തുള്ള കൊലക്കത്തിയും പുറത്തുള്ള കൊലക്കത്തിയും വിശ്വാസികൾക്ക് പുത്തരിയല്ല. മുത്ത് നബിയെ ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്ന വഴി പിഴച്ചവരിൽ നിന്നൊഴിഞ്ഞുമാറി ,മുത്തു നബിയെ സ്വപ്നം കണ്ട് ,തികഞ്ഞ വിശ്വാസിയായി പുഞ്ചിരിയോടെ മരണപ്പെടാനാണവർ ആഗ്രഹിക്കുന്നത്...
*ഖുദ്സി*
23-01-2021



സുടാപ്പികൾ സുന്നികൾ ആണെന്ന് വിശ്വസിച്ചിരിക്കുന്നവർ വായിച്ചു കൊള്ളുക. സുടാപ്പികളുടെ സ്വന്തം മാസിക തേജസ്...

 

Friday, 15 January 2021

യുക്തിവാദികളും വഹാബികളും !

 🔷വഹാബികളും യുക്തി വാദികളും🔷


➡️യുക്തിവാദിയെ കൊണ്ട് ഖുർആൻ പരിഭാഷ എഴുതാൻ ആവശ്യപ്പെടുന്നു

https://bit.ly/3i64XoK


➡️വഹാബിസത്യത്തിൻറെ അടിസ്ഥനം യുക്തിവാദമാണെന്ന് പരസ്യമായി വഹാബി നേതാക്കൾ പ്രഖ്യാപിക്കുന്നു.

https://bit.ly/2MW1ai9


➡️വഹാബി പരിഭാഷകൾ യുക്തിക്കനുസരിച്ച്‌ തിരിമറി നടത്തിയതാണെന്ന് വഹാബി നേതാവ്‌ പരസ്യമായി പ്രസംഗിക്കുന്നു.

https://bit.ly/3oHeCo2


➡️മുജാഹിദുകൾ ഞങ്ങളെ യുക്തിവാദികളാക്കിയെന്ന് പ്രമുഖ യുക്തിവാദികൾ

https://bit.ly/3oH5jo7


➡️മുജാഹിദുകൾ ഖാദിയാനിസത്തിലേക്കും , ചേകനൂരിസത്തിലേക്കും റിക്രൂട്ടിംഗ് നടത്തുന്നു എന്ന് അനുഭവസ്ഥരും നേതാക്കളും 

https://bit.ly/2K8K7ID


➡️ജബ്ബാറിനെ മുജാഹിദുകൾ യുക്തിവാദിയാക്കിയത് കാണാം 

https://bit.ly/35Bxj59

Thursday, 14 January 2021

സമസ്തയും സീതി ഹാജിയുടെ ചോരയും !

 #സീതി_ഹാജിയുടെ_ചോര !


മുസ്ലീം ലീഗ് എംഎൽഎ ആയിരുന്ന പി. സീതി ഹാജി ചോരചിന്തി നേടിയതാണു സമസ്തയുടെ 1979ലെ ചരിത്ര പ്രസിദ്ധമായ രാഷ്ട്രീയ തീരുമാനം. സംഭവം ഇങ്ങനെ:


1979 മാർച്ചിൽ സലഫികളുടെ പുളിക്കൽ സമ്മേളനത്തിൽ സീതി ഹാജി സുന്നികൾക്കെതിരെ ഒരലക്കലക്കി: *എൻ്റെ അവസാന തുള്ളി രക്തവും സുന്നികൾക്കെതിരെ ചിന്തും!!*  എന്നായിരുന്നു ഹാജിയുടെ ഹാലിളകിയ പ്രഖ്യാപനം. ജന്മം കൊണ്ട് വഹാബിയായി എന്നല്ലാതെ ഇ ടി ബശീറിനെപ്പോലെ സലഫിസത്തെ ചോര കൊടുത്ത് പോറ്റാൻ മാത്രം അന്തമില്ലാത്ത ആളൊന്നുമായിരുന്നില്ല സീതി ഹാജി എന്നാണെൻ്റ അറിവ്. ആൾകൂട്ടത്തെ കണ്ടപ്പോൾ  ആവേശഭരിതനായിപ്പോയതാണ് ആ സാധു മനുഷ്യൻ. ഏതായാലും ഹാജിയുടെ പ്രഖ്യാപനം കരിയിലക്കാട്ടിൽ തീപ്പൊരി വീണതു പോലെയായി. സുന്നി സമ്മേളനങ്ങൾക്ക് അള്ളുവയ്ക്കുക, സുന്നി പള്ളികൾ അടിച്ചുമാറ്റുന്ന സലഫി കുതന്ത്രങ്ങൾക്കു കുട പിടിച്ചു കൊടുക്കുക തുടങ്ങിയ സാമാന്യം ഭേദപ്പെട്ട കലാപരിപാടികളുമായി നടക്കുന്ന ലീഗ് ഗുണ്ടായിസത്തിനെതിരെ സുന്നികൾ എരിപൊരി കൊണ്ടിരിക്കുന്നതിനു മുകളിലേക്കാണു സീതി ഹാജിയുടെ ചുടുചോര ചെന്നുവീണത്. പിന്നത്തെ പുകില് പറയണോ?


സീതി ഹാജിക്കും ലീഗിനുമെതിരെ സുന്നി വികാരം അണപൊട്ടി. നാടാകെ പ്രതിഷേധങ്ങളുയർന്നു. ഈ രാഷ്ട്രീയ അന്യായത്തിനു നിവൃത്തി ഉണ്ടാകണമെന്നു സംഘടനാ ഘടകങ്ങൾ യോഗം ചേർന്നു പ്രമേയങ്ങൾ പാസാക്കി സമസ്തയിലേക്കയച്ച. രാഷ്ട്രീയ വെല്ലുവിളിയെ രാഷ്ട്രീയം കൊണ്ടു തന്നെ നേരിടണമെന്നു ചിലർ വാദിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു സീതി ഹാജി സ്ഥിരമായി നിയമസഭയിലേക്കു മത്സരിച്ചിരുന്നത്. ഈ മണ്ഡലത്തിലെ വോട്ടർമാരാകട്ടെ തൊണ്ണൂറു ശതമാനവും സുന്നികളും. സുന്നി വോട്ടു വാങ്ങി അധികാരത്തിലെത്തി സുന്നികൾക്കെതിരെ ചോര ചിന്താൻ ഒരുത്തനെയും അനുവദിക്കായില്ലെന്നു സുന്നികൾ പ്രഖ്യാപിച്ചു.

  

സലഫി സമ്മേളനത്തിനെതിരെ പുളിക്കലിൽ സുന്നി സമ്മേളനം നടത്താൻ സുന്നികൾ തീരുമാനിച്ചു. സമ്മേളനം മുടക്കാൻ ലീഗ് നേതൃത്വം പതിനെട്ടടവും പയറ്റി. ശയ്ഖുനാ ഇ.കെ ഹസൻ മുസ്ലിയാരുടെ ഇഛാശക്തിക്കു മുന്നിൽ ലീഗ് ഉയർത്തിയ പ്രതിബന്ധങ്ങൾ തകർന്നു. പുളിക്കൽ സുന്നി സമ്മേളനം ചരിത്ര സംഭവമായി. സ്വാഗത പ്രഭാഷകൻ മുതൽ നന്ദി പ്രഭാഷകൻ വരെ ലീഗിൻ്റെ നെടുമ്പുറത്ത് കയറിയിരുന്നു തായമ്പക കൊട്ടി. ഇ.കെ ഉസ്താദിൻ്റെ തീപ്പൊരി പ്രസംഗം സദസ്സിനെ ഇളക്കിമറിച്ചു. തക്ബീറിൻ്റെ ആരവങ്ങളിൽ പലപ്പോഴും അദ്ദേഹത്തിൻ്റെ പ്രസംഗം മുങ്ങിപ്പോയി. മലപ്പുറം ജില്ലയിലെ സുന്നി സമ്മേളനങ്ങളുടെ നടുക്കഷ്ണമെല്ലാം കൗശലപൂർവം കൈക്കലാക്കുന്ന പണക്കാട് കുടുംബം പുളിക്കൽ സുന്നി സമ്മേളനത്തിലേക്കു വന്നതേയില്ല. വാണിയമ്പലം ഉസ്താദ് സ്വാഗത പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞു വികാരധീനനായി.


പുളിക്കൽ സമ്മേളനങ്ങളുടെ അലയൊലികൾ മാസങ്ങൾ നീണ്ടു. ഈയൊരു പശ്ചാത്തലത്തിലാണ് സമസ്തയുടെ  28-7-79ലെ ചരിത്രപ്രധാനമായ രാഷ്ട്രീയ തീരുമാനം ഉണ്ടാകുന്നത്, അല്ലാതെ ചിലർ പറഞ്ഞു കുടുങ്ങിയതു പോലെ ഏതെങ്കിലും കത്തിൻ്റെയോ കമ്പിയുടെയോ അടിസ്ഥാനത്തിലല്ല. സമസ്ത അറുപതാം വാർഷിക സുവനീറിൻ്റെ അറുപത്തിനാലാം പേജിൽ നിന്ന് ഒരു തുണ്ട് കട്ടുമുറിച്ച് ചില തത്പര കക്ഷികൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. തീരുമാനത്തിൻ്റെ മുഴുവൻ ഭാഗവും കാണുക. തീരുമാനത്തിൻ്റെ പൊരുൾ വ്യക്തമാകും.


ഇവ്വിഷയത്തിൽ ഈയൊരു തീരുമാനം മാത്രമല്ല സമസ്ത കൈകൊണ്ടത്. രണ്ട് തുടർ തീരുമാനങ്ങൾ കൂടി ഉടനെ ഉണ്ടായി. 7-10-79നും 29-11-79 നും. സമസ്തയുടെ രാഷ്ട്രീയ തീരുമാനമനുസരിച്ച് സുന്നികളെല്ലാത്തവരെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്നു ലീഗ് നേതൃത്വത്തെ കണ്ടു നിവേദനം നൽകാൻ  ദൗത്യസംഘത്തെ അയക്കാനായിരുന്നു 7/10ൻ്റെ തീരുമാനം. ഇതിനകം പ്രതിസന്ധി നേരിടാൻ ലീഗ് പണി തുടങ്ങിയിരുന്നു. സമസ്തയുടെ തീരുമാനം ലീഗിനെതിരെയല്ലെന്നും ലീഗും സമസ്തയും തമ്മിൽ അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഭായ് ഭായ് ആണെന്നും മലപ്പുറം ജില്ലയാലെ ചില മൊല്ലമാരെ കൊണ്ടു പ്രസ്താവന ഇറക്കിച്ചു.(ഇന്നത്തെ ഭായ് ഭായ് യുടെ ആദിബീജം) 29/11ൻ്റെ തീരുമാനം ഇതിനെതിരെയായിരുന്നു. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ അങ്ങനെ ഒരപ്പനുമായും സമസ്തക്ക് ഒരു ബന്ധവുമില്ലെന്ന് 29ൻ്റെ തീരുമാനത്തിൽ സമസ്ത മുശാവറ വ്യക്തമാക്കി(89നു  ശേഷം ഈ തീരുമാനത്തിന് ഒരു എലിവാല് മുളച്ചിട്ടുണ്ട്. '... എന്നാൽ ലീഗുകാർ ഏറെയും സുന്നികളും സുന്നികളിൽ ഏറെയും ലീഗുകാരും ആയതിനാൽ..., വ്യക്തികൾക്ക് രാഷ്ട്രീയമാകാം എന്നാൽ....' എന്നിങ്ങനെയാണ് ആ വാലാധാരം, ശുദ്ധ വ്യാജനാണ് )


രാഷ്ട്രീയ തീരുമാനം വിവാദമായതോടെ അങ്ങനെ ഒരു തീരുമാനമില്ലെന്നു ചിലർ പ്രചരിപ്പിച്ചു. അതോടെ തീരുമാനം സുന്നിവോയ്സിൽ പ്രസിദ്ധീകരിക്കാനും പത്രങ്ങൾക്കു പ്രസ്താവനയായി നൽകാനും തീരുമാനിച്ചു. കൗതുകകരമായ കാര്യം ഏറെ രാഷ്ട്രീയ വിമർശനങ്ങൾ ഏൽക്കേണ്ടതായിവന്ന ശയ്ഖുനാ എ പി ഉസ്താദിൻ്റെ പേര് പോയിട്ട് പൊടി പോലും ഈ നടപടി ക്രമങ്ങളിലെവിടെയുമില്ല!

രാഷ്ടീയ തീരുമാനം പത്രങ്ങൾക്കു പ്രസ്താവനയായി നൽകാൻ നിയോഗിച്ചത് ഇ കെ ഉസ്താദിനെയും കെ.വി കുറ്റനാടിനെയും വാണിയമ്പലം ഉസ്താദിനെയും. രാഷ്ട്രീയ തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കാൻ നിയോഗിച്ചത് കൊയ്യോട് മൊയ്തീൻകുട്ടി മുസ്ലിയാർ, കെ വി കുറ്റനാട്, ഹസൻ മുസ്ലിയാർ, ഇമ്പിച്ചി മുസ്ലിയാർ എന്നിവരെ.


സമസ്തയുടെ തീരുമാനത്തിൻ്റെ ചൂട് 1979ലെ തദ്ദേശതെരഞ്ഞെടുപ്പിൽ ലീഗ് അറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയുമായിരുന്നു. എന്തെങ്കിലും ചെയ്തേപറ്റൂ എന്നു ലീഗിനു ബോധ്യമായി. എന്നാൽ, സുന്നികൾക്കു വേണ്ടി സലഫി ഭാണ്ഡം വഴിയിലുപേക്ഷിക്കാൻ ലീഗിന് കഴിയില്ലായിരുന്നു 

-ലീഗിൽ നിന്നു സലഫിസത്തെ വേർതിരിക്കുക അസാധ്യം. രണ്ട് പദ്ധതികൾ ലീഗ് ആവിഷ്കരിച്ചു. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് സമസ്തയിൽ നിന്നുള്ള പണ്ഡിതന്മാരുടെ ഒരു ഗ്രൂപ്പ് രൂപപ്പെടുത്തുകയായിരുന്നു ഒന്നാമത്തേത്. വലിയ മുതൽമുടക്കില്ലാതെ ആ ശ്രമം ലീഗ് വിജയിപ്പിച്ചു. ലീഗനുകൂല മുസ്ലിയാന്മാരുടെ ആദ്യ സമ്മേളനം അരീക്കോട്ട് നടന്നു. കാളമ്പാടി ഉസ്താദായിരുന്നു അധ്യക്ഷൻ. 'പാലം കെട്ടാനും റോഡുണ്ടാക്കാനും വേണ്ടി തെരഞ്ഞെടുക്കപ്പെടുന്നവർ സുന്നിയാണോ സലഫിയാണോ എന്നു നോക്കേണ്ടതില്ല' എന്നു രാഷ്ടീയ തീരുമാനം എടുത്തവരിൽ ചിലരെക്കൊണ്ടു തന്നെ പ്രസംഗിപ്പിക്കുന്നതിൽ ലീഗ് വിജയിച്ചു. സമസ്തയുടെ പോരാട്ട നിരയെ അന്നു നയിച്ചിരുന്നത് ഇ.കെ ഉസ്താദായിരുന്നു. ഇ കെ ക്കു പകരം വാണിയമ്പലത്തെ ജനറൽ സെക്രട്ടറിയാക്കി ബദൽ മുശാവറ ഉണ്ടാക്കാനായിരുന്നു രണ്ടാമത്തെ നീക്കം. വാണിയമ്പലത്തെക്കൊണ്ട് സമ്മതം മൂളിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടയിൽ അദ്ദേഹം വഫാതായി, സമസ്തയും വാണിയമ്പലവും തത്കാലം രക്ഷപ്പെട്ടു. 80ൽ ചീറ്റിപ്പോയത് 89ൽ ലീഗ് വിജയകരമായി നടപ്പാക്കി. അതും കടിച്ച പാമ്പിനെ കൊണ്ടു വിഷമിറക്കിച്ചു കൊണ്ട്...!


വാൽക്കുറ്റി:

കേസിൽ തൻ്റെ ഭാഗം ജയിക്കാൻ പ്രതിഭാഗം തെളിവ് ഹാജരാക്കണമെന്നു വാദിക്കുന്ന ഒരു പൊട്ടൻ വക്കീലിനെയും നമ്മൾ കണ്ടു, ഇനി ഇസ്റാഫീൽ വേഗം ഊതും!

     -om tharuvana fb post 14/1/2021

എം എം അക്ബറും യുക്തിവാദ സംവാദവും

*ജബ്ബാറിനെ യുക്തിവാദിയാക്കിയ വഹാബികൾ തല്ലിപ്പിടക്കുമ്പോൾ...❗*

👇👇👇👁️👁️👁️
✍️ EA ജബ്ബാറിനെ പരിചയമില്ലാത്ത വഹാബികൾ ചുരുക്കമായിരിക്കും. കേരളത്തിലെ യുക്തിവാദി നേതാവാണ് ജബ്ബാർ .ജബ്ബാറിനെ യുക്തിവാദിയാക്കിയത് ആരാണെന്ന ചോദ്യം കേൾക്കുമ്പോളേക്കും മൗലവിമാരുടെ ചങ്കിടിപ്പ് കൂടും.
കാരണം ,ജബ്ബാറിനെ യുക്തിവാദിയാക്കിയത് സാക്ഷാൽ  വഹാബികളാണ്...!... അത് ജബ്ബാർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്... വഹാബികൾ മുക്കാൽ യുക്തിവാദികളും ,യുക്തിവാദ വിഷയത്തിൽ അവരെക്കടത്തി വെട്ടിയ ജബ്ബാർ മുഴു യുക്തിവാദിയുമായി എന്ന വ്യത്യാസം മാത്രമേ ഇരുകൂട്ടർക്കുമിടയിലുള്ളു. മുസ്ലിം ലോകത്തിൻ്റെ ആധികാരിക ഗ്രന്ഥമായ സഹീഹുൽ ബുഖാരിയിൽ നിന്ന് വഹാബികൾ 60 ഹദീസ് തള്ളിക്കളഞ്ഞത് യുക്തി മൂത്തപ്പോളാണ്. 60 ഹദീസ് തള്ളി എന്നതിലും ഭയാനകമാണ്  ഇമാം ബുഖാരി[റ]യുടെ വിശ്വാസ്യത ചോദ്യം ചെയ്തു എന്നത്... വഹാബീ യുക്തിയനുസരിച്ച് ,വിശ്വാസ്യത നഷ്ടപ്പെട്ട ഇമാം ബുഖാരി[റ]യുടെ ഒരു ഹദീസും സ്വീകരിക്കരുത് എന്ന അതി ഭയാനകമായ യുക്തിയിലേക്കാണ് വഹാബിസം അണികളെ നയിച്ചത്...

          സംസം വെള്ളം ടോയ്ലറ്റിൽ ഉപയോഗിക്കുന്ന കോലത്തിലേക്ക് തരം താഴ്ത്തിയതും വഹാബികളുടെ കാഞ്ഞ യുക്തിയാണ്. ഖുർആനും സുന്നത്തും തട്ടിമറിച്ച് ,ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിലേക്ക് മാറ്റി മറിച്ചതും വഹാബീ യുക്തിയുടെ ഇടപെടലാണ്. തിരു നബി[സ]യെപ്പോലും ചോദ്യം ചെയ്യണമെന്ന് മൗലവിമാർ അണികളോടാഹ്വാനം ചെയ്തതും യുക്തിമൂത്തപ്പോളാണ്. ചുരുക്കത്തിൽ ,യുക്തിവാദ വിഷയത്തിൽ ജബ്ബാറും വഹാബികളും ഒന്നും രണ്ടും സ്ഥാനത്താണ്. ഒന്ന് മതത്തിനുള്ളിലും മറ്റൊന്ന് പുറത്തുമെന്ന വ്യത്യാസം മാത്രം...!

അവസാനം ,ജബ്ബാറൊരു വെല്ലുവിളി നടത്തി. മുസ്ലിമാകാമത്രെ... ഡോക്ടർ ഫൈസൽ അഹ്സനി ആ വെല്ലുവിളി ഏറ്റെടുത്തു.സംഗതി പണി പാളുമെന്നറിഞ്ഞ ജബ്ബാർ ചെറുതായൊന്ന് തല പൊക്കിയിട്ട് പതിയെ മാളത്തിലൊളിച്ചു.
ഐസിസ് വിഷയത്തിൽ ഇമേജ് നഷ്ടപ്പെട്ട മ്മടെ അക്ബർ , പത്ത് തെളിവ് കൊടുത്ത അഹ്സനിയിൽ നിന്ന് ജബ്ബാറിനെ രക്ഷിച്ച് സ്വയം മുഖം മിനുക്കാനിറങ്ങി ... മുഖം മിനുക്കലിലുപരി ,വഹാബികൾക്കിത് സ്വന്തം അണികൾക്കിടയിലെ നിലനില്പിൻ്റെ പ്രശ്നമാണ്. കാലങ്ങളായി വഹാബികൾ നെഞ്ചിലേറ്റുന്ന യുക്തിവാദത്തിലൂടെ തൂങ്ങിക്കയറി , EA ജബ്ബാർ കളത്തിലിറങ്ങിയപ്പോൾ  കിട്ടിയ എട്ടിൻ്റെ പണിയിൽ നിന്ന് കരകയറാനുള്ള തല്ലിപ്പിടച്ചിൽ... നെയ്യപ്പം തിന്നാലുള്ള രണ്ട് ഗുണം ജബ്ബാറിനും അക്ബറിനും കിട്ടാനുള്ള പോം വഴിയാണ് സംവാദ തട്ടിക്കൂട്ടിലെ മുഖ്യ ഇനം... അതിനാദ്യം വേണ്ടത് ,ഈ സംവാദം മുസ്ലിംകളുടെ നില നില്പിൻ്റെ പ്രശ്നമാക്കലും അക്ബറിനെ മുസ്ലിംകളുടെ രക്ഷകനാക്കി , എം എം അക്ബറില്ലായിരുന്നെങ്കിൽ ഇസ്ലാം പരാജയപ്പെട്ടേനെ എന്ന രൂപത്തിൽ 
അവതരിപ്പിക്കലുമാണ്. അതിനൊപ്പം ,വെല്ലുവിളിച്ച് കുടുങ്ങിയ ജബ്ബാറിനെ രക്ഷിക്കുകയും വേണം. ചിലരത് രണ്ടും ഭംഗിയായി വെടിപ്പാക്കി... അവസാനം ഇരുകൂട്ടരും വിജയമാഘോഷിച്ച് ഹാപ്പിയായി...

അല്ല , ജബ്ബാർ മുസ്ലിമായോ... കുറഞ്ഞ പക്ഷം വഹാബിയെങ്കിലുമായോ...?... അതൊന്നും ചോദിക്കരുത്... എന്നാൽ മറ്റൊരു ചോദ്യം...അക്ബർ ജയിക്കുന്നതിൽ നിങ്ങൾക്കെന്താ പ്രശ്നം... ഒരു പ്രശ്നവുമില്ല... ജയിക്കലും തോൽക്കലുമൊക്കെ അക്ബറിൻ്റെ വ്യക്തിപരമായ പ്രശ്നമാണ്. അത് മറച്ചു പിടിച്ച് ,അക്ബർ മുസ്ലിം രക്ഷകനാണെന്നും അക്ബറില്ലായിരുന്നെങ്കിൽ ഇസ്ലാമിൻ്റെ കാര്യം കട്ടപ്പുകയായേനേ - എന്നൊക്കെ തട്ടി വിടുന്നിടത്താണ് പ്രശ്നം...

ടിയാനെ വഹാബീ നേതാവ് സകരിയ്യ സ്വലാഹി പരിചയപ്പെടുത്തട്ടെ..."അറബി ഭാഷയിലൂടെ അഖീദ സംബന്ധമായ വിഷയങ്ങളിൽ അഗാധജ്ഞാനം നേടിയ വ്യക്തിയല്ല അക്ബർ എന്ന കാര്യം യുവത മാനേജ് മെന്റിന് അറിയാവുന്നതാണ്"[ഗൾഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും പേജ്:115]

അതിലുപരി ,പടച്ചോനെ സംബന്ധിച്ച് 2002നു മുമ്പുള്ള വിശ്വാസം തെറ്റാണെന്ന് അക്ബർ സമ്മതിക്കുകയും 2002 ൽ ,പടച്ചോനെ സിംഹാസനത്തിലിരുത്തുന്ന പുതിയ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു.[വിചിന്തനം 2002 മെയ് 16 നോക്കുക] പടച്ചോന് കയ്യും കാലും ഊരയും ചന്തിയും കണങ്കാലുമുള്ള വഹാബീ വിശ്വാസം ഒപ്പം ചേർന്നതോടെ അക്ബറിൻ്റെ ദൈവം പരിപൂർണ ഹാപ്പിയായി... ആ ദൈവത്തെയും കൂട്ടിപ്പിടിച്ച് ,തങ്ങളല്ലാത്ത ഭൂരിപക്ഷം മുസ്ലിംകളെയും മതത്തിന് പുറത്താക്കുന്ന - അത്തരക്കാരെ കൊല്ലണമെന്ന് അൽ മനാറിലൂടെ എഴുതിവിട്ട ''അക്ബറിൻ്റെ പ്രസ്ഥാനമാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിഷയത്തിൽ വഹാബികളും യുക്തിവാദികളും ഒരു പോലെ മുന്നിട്ടിറങ്ങി'' എന്നതാണ് സംവാദം കൊണ്ടുണ്ടായ ഏറ്റവും വലിയ പ്രയോജനം.തീവ്രവാദവും ഐസിസും അടിക്കടി തൗഹീദു മാറ്റലുമൊക്കെയായി വട്ടം കറങ്ങുന്ന വഹാബീ ടൈറ്റിലിൽ ഇസ്ലാമിനെ പരിചയപ്പെടുത്താൻ കഴിഞ്ഞാൽ 90% വും വിജയിച്ചു എന്ന് ജബ്ബാറിസ്റ്റുകൾക്ക് നന്നായിട്ടറിയാം. അതു കൊണ്ടാണ് ,സുന്നീ യുവ പണ്ഡിതനായ അഹ്സനിയുടെ മുന്നിൽ നിന്ന് രക്ഷപെട്ട് ,അക്ബറിന് കൈ കൊടുത്ത് കൃത്യമായി കെട്ടിപ്പിടിക്കാൻ ജബ്ബാർ ധൈര്യം കാട്ടിയത്...

             മതദർശനങ്ങൾ ശാസ്ത്രത്തിൻ്റെ മാറ്റ്കല്ലിൽ ഉരച്ചു നോക്കി വിശ്വസിക്കണമെന്നൊരു അപകടകരമായ സന്ദേശം കൂടി സമൂഹത്തിന് നൽകാനായതിൽ ജബ്ബാറിസ്റ്റുകൾ വലിയ സന്തോഷത്തിലാണ്. ഇക്കളിക്ക് പിന്നിലുള്ള  ഇത്തരം ചതികളൊന്നും ഉൾകൊള്ളാനാകാതെ ലൈക്കും പൂച്ചെണ്ടുമായിറങ്ങിയ ചില സ്വയം മൗലാനമാർ എത്ര വലിയ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഇനിയെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ...

        തോന്നിയ കോലത്തിൽ ഖുർആൻ പരിഭാഷയിറക്കി ജബ്ബാർമാരെ സൃഷ്ടിച്ച വഹാബികൾ ,  പരിഭാഷ മാറ്റി വച്ച് ആധികാരിക തഫ്സീറുകളിൽ അഭയം പ്രാപിച്ചു എന്നത് മൗലവിമാർക്കിട്ട് കിട്ടിയ കനത്ത പ്രഹരമാണ്. പരിഭാഷയുടെ  പരിമിതികൾ മുസ്ലിംകൾ ചൂണ്ടിക്കാണിക്കുമ്പോൾ തഫ്സീറുകളെ പാളക്കിത്താബെന്ന് പറഞ്ഞ് പുഛിച്ച് തള്ളിയവർ , ഇപ്പോൾ ആ യഥാർത്യം തിരിച്ചറിഞ്ഞു എന്നത് വിരോധാഭാസമായി തുടരുന്നു... 

                 *ഇസ്ലാമിനെ തകർക്കാൻ വഹാബീ മൗലവിമാരുടെ പരിഭാഷ കൊണ്ടേ കഴിയൂ എന്ന് ജബ്ബാറിനും , യുക്തിവാദികളെ നേരിടാൻ ,വഹാബീ ഭാഷയിൽ -''പാളക്കിത്താബായ'' വിശുദ്ധ തഫ്സീറുകൾ കൊണ്ടേ സാധിക്കൂ എന്ന് അക്ബറിനും മനസിലായത് വലിയ നേട്ടം തന്നെയാണ്...❗*

               ഐസിസിലൂടെ ഇസ്ലാമിനെ വായിപ്പിക്കാനുള്ള ശ്രമവുമായി അമേരിക്ക ഒരു ഭാഗത്ത്...ഐസിസിൻ്റെ ആശയമുള്ള വഹാബിസത്തിലൂടെ ഇസ്ലാമിനെ വായിപ്പിക്കാനുള്ള ശ്രമവുമായി യുക്തിവാദികൾ മറുഭാഗത്ത്... അതിനായി സംവാദ നാടകങ്ങൾ സൃഷ്ടിക്കുമ്പോൾ... ഈ കൊലച്ചതി മനസിലാകാതെ ,മനസിലായാൽ പോലും പ്രതികരിക്കാനാകാതെ മൗനം പാലിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന തിരിച്ചറിവ് നമുക്കെന്നുണ്ടാകും...?. മേൽ ലക്ഷ്യത്തിൽ അമേരിക്കക്ക് നഷ്ടപ്പെട്ടത് ഒരു ട്രേഡ് സെൻ്റർ... സംവാദ നാടകത്തിൽ ചിലർക്ക്  നഷ്ടപ്പെട്ടത് കുറച്ച് മണിക്കൂറുകൾ... മുക്കാൽ യുക്തിവാദികളായ വഹാബികളും ,വഹാബികൾ തുറന്നിട്ട യുക്തിവാദത്തിൽ തൂങ്ങി മറുകണ്ടം കണ്ട ജബ്ബാറും... ജബ്ബാറിലൂടെ നഷ്ടപ്പെട്ട മുഖം  'രക്ഷിക്കാനുള്ള വഹാബീ നാടകങ്ങൾ... അതിനിടയിലെ ചില പാശ്ചാത്യ അജണ്ഡകൾ... ചിന്തിക്കുക ... ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തങ്ങളുള്ളു...

           ഖുർആനും ഹദീസും പ്രമാണങ്ങളും വെട്ടിമുറിച്ചും കട്ട് മറിച്ചും ,തോന്നിയ രൂപത്തിൽ പരിഭാഷകളിറക്കിയും വഹാബീ യുക്തിവാദം അരങ്ങ് തകർത്തപ്പോൾ ജന്മമെടുത്ത ജബ്ബാറുമാർ... മുള്ളിനെ മുള്ളു കൊണ്ടെടുക്കാനുള്ള വിധി വഹാബികളെ തേടി എത്തിയത് സ്വാഭാവികം മാത്രം... എം എം അക്ബറിലൂടെ വഹാബികൾ തെറ്റ് തിരുത്താനാണ് ശ്രമമെങ്കിൽ സ്വാഗതാർഹമാണ്.വഹാബിസത്തിന് സംഭവിച്ച തെറ്റുകൾ തിരുത്താൻ അക്ബർ മുന്നിട്ടിറങ്ങിയതും സ്വാഗതാർഹമാണ്. പക്ഷേ ,തെറ്റ് തിരുത്താനിറങ്ങിയ അതേ അക്ബറിനെ , തെറ്റൊളിപ്പിച്ച് മിശിഹായാക്കി ചിത്രീകരിക്കുന്ന- അയാൾക്കല്ലാതെ മറ്റാർക്കുമിത് കഴിയില്ലെന്ന് വീമ്പിളക്കി സ്വയം പൊട്ടൻമാരാകുന്ന വഹാബീ അണികളെക്കാണുമ്പോൾ സഹതാപം പോലും തോന്നുന്നില്ല. മുക്കാൽ ജബ്ബാറായ അണികൾക്ക് അങ്ങിനെ പ്രതികരിക്കാനേ കഴിയൂ എന്നതാണ് സത്യം. മുസ്ലിംകൾ തത്ക്കാലം ക്ഷമിക്കുക...
*ജബ്ബാർമാരെ സൃഷ്ടിക്കുന്ന യുക്തിവാദങ്ങളുപേക്ഷിച്ച് മുഖ്യധാരാ ഇസ്ലാമിലേക്ക് തിരിച്ച് നടക്കാൻ വഹാബികൾക്കാകട്ടെ എന്നാശംസിക്കുന്നു...❗*
*ഖുദ്സി*
12-01-2021


 

Tuesday, 12 January 2021

സമസ്തയും MDP യും ?

 *MDP വന്നതും പിന്നെ പോയതും*


കോഴിക്കോട്ടു നിന്നു പട്ടാമ്പിക്കാരൻ

ഫാറൂഖ് മൗലവി വിളിച്ചു കാണണമെന്നു പറഞ്ഞു. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് ഞാൻ മൗലവിയെ കണ്ടു. സുന്നികൾക്ക് ഒരു രാഷ്ട്രയ സംഘടന ഉണ്ടാകേണ്ടതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. അങ്ങനെ ഒരു സംഘടന ഉണ്ടാവുകയാണെന്നും സമസ്തയിലെ മുഴുവൻ പണ്ഡിതന്മാരുടെയും പിന്തുണ പാർട്ടിക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു,


 അച്ചടിച്ച നീണ്ട ഒരു പ്രസ്താവനയുടെ കോപ്പി അദ്ദേഹം എനിക്കു തന്നു. അതൊരു പ്രതിജ്ഞാ ഫോറമായിരുന്നു. സുന്നികളുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും രംഗത്തിറങ്ങാനും ത്യാഗങ്ങൾ സഹിക്കാനും ഞാൻ തയാറാണെന്നായിരുന്നു പ്രതിജ്ഞാ പത്രത്തിന്റെ ഉള്ളടക്കം. ഞാനതു വാങ്ങി കീശയിലിട്ടു.


പിന്നാലെ പാലക്കാട്ട് നടക്കുന്ന കൺവൻഷനിലേക്കു എനിക്കു ക്ഷണം വന്നു. ഞാനന്നു ജോലി ചെയ്തിരുന്ന പത്രത്തിന്റെ ലേഖകനായിട്ടാണു പക്ഷേ ഞാൻ പാലക്കാട്ടേക്കു പോയത്.


പാലക്കാട്ട് ഐ എം എ ഹാളിലായിരുന്നു കൺവൻഷൻ. മഞ്ഞക്കുളം സിയാറത്തിനു ശേഷം കൺവൻ തുടങ്ങി. വേദിയുടെ മുൻനിരയിൽ ഫാറൂഖ് മൗലവിക്ക് പുറമെ നാട്ടിക മൂസ മൗലവി, സി എം ഹംസ മൗലവി തുടങ്ങി പേരറിയുന്നവരും അറിയാത്തവരുമായി കുറെ പേരുണ്ടായിരുന്നു. സുന്നികൾ അന്നനുഭവിച്ചുകൊണ്ടിരുന്ന രാഷ്ടീയ അവഗണകളെക്കുറിച്ചും പീഢനങ്ങളെക്കുറിച്ചും പ്രസംഗങ്ങൾ നടന്നു. ഒടുവിൽ സംഘടനയുടെ പേരു് പ്രഖ്യാപിച്ചു - മുസ്ലിം ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ - MDP.  സംഘടനയുടെ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു -നാട്ടിക വി മൂസ മൗലവി പ്രസിഡണ്ട്, ഫാറൂഖ് മൗലവി ജന.സെക്രട്ടറി. ശംസുൽ ഉലമ ഇ കെ അബൂബക്ർ മുസ്ലിയാർ ചെയർമാനായി ഉപദേശക സമിതിയും പ്രഖ്യാപിച്ചു.


തുടർന്നു തെരഞ്ഞെട്ടക്കപ്പെട്ട പ്രസിഡണ്ടിന്റെ നയപ്രഖ്യാപന പ്രസംഗം.

സുന്നി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയാവകാശങ്ങൾ പിടിച്ചു വാങ്ങുന്നതിനു പാർട്ടി ഏതറ്റം വരെയും പോകുമെന്നു നാട്ടിക പ്രഖ്യാപിച്ചപ്പോൾ IMA ഹാൾ കിടുങ്ങുന്ന തക്ബീർ മുഴങ്ങി!


കൺവൻഷൻ പിരിഞ്ഞ ശേഷം നഗരത്തിലെ ഒരു ഹോട്ടലിൽ പത്രസമ്മേളനം. ഏറെ കാത്തിരുന്നിട്ടും പത്രസമ്മേളനം തുടങ്ങുന്നില്ല. ഞാൻ അകത്ത് ചെന്ന് അന്വേഷിച്ചു, അപ്പോഴാണ് അറിയുന്നത്  പ്രസിഡണ്ടിനെ കാൺമാനില്ല!

lMAഹാളിൽ നിന്നിറങ്ങി അദ്ദേഹം എങ്ങോട്ടു പോയി എന്ന് ആർക്കും അറിഞ്ഞുകൂട! പ്രസിഡണ്ട് വളരെ അത്യാവശ്യമായ ഒരു കാര്യത്തിനു വേണ്ടി പോയതാണെന്നു പറഞ്ഞു വൈ. പ്രസിഡണ്ട് സിഎം ഹംസ മൗലവിയെ വച്ചു പത്രസമ്മേളനം നടത്തി.


പിറ്റേന്നു വാർത്ത വന്നപ്പോഴാണ് തമാശ -

ഞാനങ്ങനെ ഒരു കൺവൻഷനു പോയിട്ടേ ഇല്ലെന്നു നാട്ടിക മൂസ മൗലവി! തൊട്ടുപിന്നാലെ പ്രസിഡണ്ടു സ്ഥാനം രാജിവച്ചതായി മറ്റൊരു പ്രസ്താവന. അതിനും പിന്നാലെ പ്രസിഡണ്ട് എന്ന അധികാരം ഉപയോഗിച്ചു സംഘടന തന്നെ പിരിച്ചുവിട്ടതായി മൂന്നാമതൊരു പ്രസ്താവന!


കുറച്ചു ദിവസങ്ങൾക്കു ശേഷം നാട്ടിക മൂസ മൗലവി ഞങ്ങളുടെ പത്രാഫീസിൽ കയറി വന്നു. നിലവിലെ സൗഹൃദം വച്ച് മൗലവിയെ ഞങ്ങൾ ചോദ്യം ചെയ്തു, 'താങ്കളെ സ്റ്റേജിൽ ഞാൻ കണ്ടതാണല്ലോ. മുഴുവൻ പരിപാടികൾക്കും ഞാൻ ദൃക്സാക്ഷിയുമാണല്ലോ' -ഞാൻ പറഞ്ഞു. തലപ്പാവ് ഊരി മേശപ്പുറത്ത് വച്ച് തലയാകെ ഒരു മാതിരി പിരാന്തൻ മാന്തൽ മാന്തിയിട്ട് പൊറുതിമുട്ടിയ ആളെപ്പോലെ മൗലവി പറഞ്ഞു: "അതൊന്നും പറയണ്ടന്റ മക്കളെ,

അങ്ങനെ ചിലതൊക്കെ അങ്ങ് സംഭവിച്ചു;നിങ്ങളതു വിട്, നമുക്ക് വേറെ ചിലത് പറയാനുണ്ട്... "

അങ്ങനെ മൂസ മൗലവി വന്ന കാര്യം പറഞ്ഞു തുടങ്ങി...

         -ഒ എം തരുവണ fb പോസ്റ്റ്

യുക്തിവാദികളും വഹാബികളും സംവാദവും !

*ജബ്ബാറിനെ യുക്തിവാദിയാക്കിയ വഹാബികൾ തല്ലിപ്പിടക്കുമ്പോൾ...❗*

👇👇👇👁️👁️👁️

✍️ EA ജബ്ബാറിനെ പരിചയമില്ലാത്ത വഹാബികൾ ചുരുക്കമായിരിക്കും. കേരളത്തിലെ യുക്തിവാദി നേതാവാണ് ജബ്ബാർ .ജബ്ബാറിനെ യുക്തിവാദിയാക്കിയത് ആരാണെന്ന ചോദ്യം കേൾക്കുമ്പോളേക്കും മൗലവിമാരുടെ ചങ്കിടിപ്പ് കൂടും.
കാരണം ,ജബ്ബാറിനെ യുക്തിവാദിയാക്കിയത് സാക്ഷാൽ  വഹാബികളാണ്...!... അത് ജബ്ബാർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്... വഹാബികൾ മുക്കാൽ യുക്തിവാദികളും ,യുക്തിവാദ വിഷയത്തിൽ അവരെക്കടത്തി വെട്ടിയ ജബ്ബാർ മുഴു യുക്തിവാദിയുമായി എന്ന വ്യത്യാസം മാത്രമേ ഇരുകൂട്ടർക്കുമിടയിലുള്ളു. മുസ്ലിം ലോകത്തിൻ്റെ ആധികാരിക ഗ്രന്ഥമായ സഹീഹുൽ ബുഖാരിയിൽ നിന്ന് വഹാബികൾ 60 ഹദീസ് തള്ളിക്കളഞ്ഞത് യുക്തി മൂത്തപ്പോളാണ്. 60 ഹദീസ് തള്ളി എന്നതിലും ഭയാനകമാണ്  ഇമാം ബുഖാരി[റ]യുടെ വിശ്വാസ്യത ചോദ്യം ചെയ്തു എന്നത്... വഹാബീ യുക്തിയനുസരിച്ച് ,വിശ്വാസ്യത നഷ്ടപ്പെട്ട ഇമാം ബുഖാരി[റ]യുടെ ഒരു ഹദീസും സ്വീകരിക്കരുത് എന്ന അതി ഭയാനകമായ യുക്തിയിലേക്കാണ് വഹാബിസം അണികളെ നയിച്ചത്...

          സംസം വെള്ളം ടോയ്ലറ്റിൽ ഉപയോഗിക്കുന്ന കോലത്തിലേക്ക് തരം താഴ്ത്തിയതും വഹാബികളുടെ കാഞ്ഞ യുക്തിയാണ്. ഖുർആനും സുന്നത്തും തട്ടിമറിച്ച് ,ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിലേക്ക് മാറ്റി മറിച്ചതും വഹാബീ യുക്തിയുടെ ഇടപെടലാണ്. തിരു നബി[സ]യെപ്പോലും ചോദ്യം ചെയ്യണമെന്ന് മൗലവിമാർ അണികളോടാഹ്വാനം ചെയ്തതും യുക്തിമൂത്തപ്പോളാണ്. ചുരുക്കത്തിൽ ,യുക്തിവാദ വിഷയത്തിൽ ജബ്ബാറും വഹാബികളും ഒന്നും രണ്ടും സ്ഥാനത്താണ്. ഒന്ന് മതത്തിനുള്ളിലും മറ്റൊന്ന് പുറത്തുമെന്ന വ്യത്യാസം മാത്രം...!

അവസാനം ,ജബ്ബാറൊരു വെല്ലുവിളി നടത്തി. മുസ്ലിമാകാമത്രെ...ഫൈസൽ അഹ്സനി ആ വെല്ലുവിളി ഏറ്റെടുത്തു.സംഗതി പണി പാളുമെന്നറിഞ്ഞ ജബ്ബാർ ചെറുതായൊന്ന് തല പൊക്കിയിട്ട് പതിയെ മാളത്തിലൊളിച്ചു.
ഐസിസ് വിഷയത്തിൽ ഇമേജ് നഷ്ടപ്പെട്ട മ്മടെ അക്ബർ , പത്ത് തെളിവ് കൊടുത്ത അഹ്സനിയിൽ നിന്ന് ജബ്ബാറിനെ രക്ഷിച്ച് സ്വയം മുഖം മിനുക്കാനിറങ്ങി ... മുഖം മിനുക്കലിലുപരി ,വഹാബികൾക്കിത് സ്വന്തം അണികൾക്കിടയിലെ നിലനില്പിൻ്റെ പ്രശ്നമാണ്. കാലങ്ങളായി വഹാബികൾ നെഞ്ചിലേറ്റുന്ന യുക്തിവാദത്തിലൂടെ തൂങ്ങിക്കയറി , EA ജബ്ബാർ കളത്തിലിറങ്ങിയപ്പോൾ  കിട്ടിയ എട്ടിൻ്റെ പണിയിൽ നിന്ന് കരകയറാനുള്ള തല്ലിപ്പിടച്ചിൽ... നെയ്യപ്പം തിന്നാലുള്ള രണ്ട് ഗുണം ജബ്ബാറിനും അക്ബറിനും കിട്ടാനുള്ള പോം വഴിയാണ് സംവാദ തട്ടിക്കൂട്ടിലെ മുഖ്യ ഇനം... അതിനാദ്യം വേണ്ടത് ,ഈ സംവാദം മുസ്ലിംകളുടെ നില നില്പിൻ്റെ പ്രശ്നമാക്കലും അക്ബറിനെ മുസ്ലിംകളുടെ രക്ഷകനാക്കി , എം എം അക്ബറില്ലായിരുന്നെങ്കിൽ ഇസ്ലാം പരാജയപ്പെട്ടേനെ എന്ന രൂപത്തിൽ 
അവതരിപ്പിക്കലുമാണ്. അതിനൊപ്പം ,വെല്ലുവിളിച്ച് കുടുങ്ങിയ ജബ്ബാറിനെ രക്ഷിക്കുകയും വേണം. ചിലരത് രണ്ടും ഭംഗിയായി വെടിപ്പാക്കി... അവസാനം ഇരുകൂട്ടരും വിജയമാഘോഷിച്ച് ഹാപ്പിയായി...

അല്ല , ജബ്ബാർ മുസ്ലിമായോ... കുറഞ്ഞ പക്ഷം വഹാബിയെങ്കിലുമായോ...?... അതൊന്നും ചോദിക്കരുത്... എന്നാൽ മറ്റൊരു ചോദ്യം...അക്ബർ ജയിക്കുന്നതിൽ നിങ്ങൾക്കെന്താ പ്രശ്നം... ഒരു പ്രശ്നവുമില്ല... ജയിക്കലും തോൽക്കലുമൊക്കെ അക്ബറിൻ്റെ വ്യക്തിപരമായ പ്രശ്നമാണ്. അത് മറച്ചു പിടിച്ച് ,അക്ബർ മുസ്ലിം രക്ഷകനാണെന്നും അക്ബറില്ലായിരുന്നെങ്കിൽ ഇസ്ലാമിൻ്റെ കാര്യം കട്ടപ്പുകയായേനേ - എന്നൊക്കെ തട്ടി വിടുന്നിടത്താണ് പ്രശ്നം...

ടിയാനെ വഹാബീ നേതാവ് സകരിയ്യ സ്വലാഹി പരിചയപ്പെടുത്തട്ടെ..."അറബി ഭാഷയിലൂടെ അഖീദ സംബന്ധമായ വിഷയങ്ങളിൽ അഗാധജ്ഞാനം നേടിയ വ്യക്തിയല്ല അക്ബർ എന്ന കാര്യം യുവത മാനേജ് മെന്റിന് അറിയാവുന്നതാണ്"[ഗൾഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും പേജ്:115]

അതിലുപരി ,പടച്ചോനെ സംബന്ധിച്ച് 2002നു മുമ്പുള്ള വിശ്വാസം തെറ്റാണെന്ന് അക്ബർ സമ്മതിക്കുകയും 2002 ൽ ,പടച്ചോനെ സിംഹാസനത്തിലിരുത്തുന്ന പുതിയ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു.[വിചിന്തനം 2002 മെയ് 16] പടച്ചോന് കയ്യും കാലും ഊരയും ചന്തിയും കണങ്കാലുമുള്ള വഹാബീ വിശ്വാസം ഒപ്പം ചേർന്നതോടെ അക്ബറിൻ്റെ ദൈവം പരിപൂർണ ഹാപ്പിയായി... ആ ദൈവത്തെയും കൂട്ടിപ്പിടിച്ച് ,തങ്ങളല്ലാത്ത ഭൂരിപക്ഷം മുസ്ലിംകളെയും മതത്തിന് പുറത്താക്കുന്ന - അത്തരക്കാരെ കൊല്ലണമെന്ന് അൽ മനാറിലൂടെ എഴുതിവിട്ട ''അക്ബറിൻ്റെ പ്രസ്ഥാനമാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിഷയത്തിൽ വഹാബികളും യുക്തിവാദികളും ഒരു പോലെ മുന്നിട്ടിറങ്ങി'' എന്നതാണ് സംവാദം കൊണ്ടുണ്ടായ ഏറ്റവും വലിയ പ്രയോജനം.തീവ്രവാദവും ഐസിസും അടിക്കടി തൗഹീദു മാറ്റലുമൊക്കെയായി വട്ടം കറങ്ങുന്ന വഹാബീ ടൈറ്റിലിൽ ഇസ്ലാമിനെ പരിചയപ്പെടുത്താൻ കഴിഞ്ഞാൽ 90% വും വിജയിച്ചു എന്ന് ജബ്ബാറിസ്റ്റുകൾക്ക് നന്നായിട്ടറിയാം. അതു കൊണ്ടാണ് ,സുന്നീ പണ്ഡിതൻ അഹ്സനിയുടെ മുന്നിൽ നിന്ന് രക്ഷപെട്ട് ,അക്ബറിന് കൈ കൊടുത്ത് കൃത്യമായി കെട്ടിപ്പിടിക്കാൻ ജബ്ബാർ ധൈര്യം കാട്ടിയത്...

             മതദർശനങ്ങൾ ശാസ്ത്രത്തിൻ്റെ മാറ്റ്കല്ലിൽ ഉരച്ചു നോക്കി വിശ്വസിക്കണമെന്നൊരു അപകടകരമായ സന്ദേശം കൂടി സമൂഹത്തിന് നൽകാനായതിൽ ജബ്ബാറിസ്റ്റുകൾ വലിയ സന്തോഷത്തിലാണ്. ഇക്കളിക്ക് പിന്നിലുള്ള  ഇത്തരം ചതികളൊന്നും ഉൾകൊള്ളാനാകാതെ ലൈക്കും പൂച്ചെണ്ടുമായിറങ്ങിയ ചില സ്വയം മൗലാനമാർ എത്ര വലിയ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഇനിയെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ...

        തോന്നിയ കോലത്തിൽ ഖുർആൻ പരിഭാഷയിറക്കി ജബ്ബാർമാരെ സൃഷ്ടിച്ച വഹാബികൾ ,  പരിഭാഷ മാറ്റി വച്ച് ആധികാരിക തഫ്സീറുകളിൽ അഭയം പ്രാപിച്ചു എന്നത് മൗലവിമാർക്കിട്ട് കിട്ടിയ കനത്ത പ്രഹരമാണ്. പരിഭാഷയുടെ  പരിമിതികൾ മുസ്ലിംകൾ ചൂണ്ടിക്കാണിക്കുമ്പോൾ തഫ്സീറുകളെ പാളക്കിത്താബെന്ന് പറഞ്ഞ് പുഛിച്ച് തള്ളിയവർ , ഇപ്പോൾ ആ യഥാർത്യം തിരിച്ചറിഞ്ഞു എന്നത് വിരോധാഭാസമായി തുടരുന്നു... 

                 *ഇസ്ലാമിനെ തകർക്കാൻ വഹാബീ മൗലവിമാരുടെ പരിഭാഷ കൊണ്ടേ കഴിയൂ എന്ന് ജബ്ബാറിനും , യുക്തിവാദികളെ നേരിടാൻ ,വഹാബീ ഭാഷയിൽ -''പാളക്കിത്താബായ'' വിശുദ്ധ തഫ്സീറുകൾ കൊണ്ടേ സാധിക്കൂ എന്ന് അക്ബറിനും മനസിലായത് വലിയ നേട്ടം തന്നെയാണ്...❗*

               ഐസിസിലൂടെ ഇസ്ലാമിനെ വായിപ്പിക്കാനുള്ള ശ്രമവുമായി അമേരിക്ക ഒരു ഭാഗത്ത്...ഐസിസിൻ്റെ ആശയമുള്ള വഹാബിസത്തിലൂടെ ഇസ്ലാമിനെ വായിപ്പിക്കാനുള്ള ശ്രമവുമായി യുക്തിവാദികൾ മറുഭാഗത്ത്... അതിനായി സംവാദ നാടകങ്ങൾ സൃഷ്ടിക്കുമ്പോൾ... ഈ കൊലച്ചതി മനസിലാകാതെ ,മനസിലായാൽ പോലും പ്രതികരിക്കാനാകാതെ മൗനം പാലിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന തിരിച്ചറിവ് നമുക്കെന്നുണ്ടാകും...?. മേൽ ലക്ഷ്യത്തിൽ അമേരിക്കക്ക് നഷ്ടപ്പെട്ടത് ഒരു ട്രേഡ് സെൻ്റർ... സംവാദ നാടകത്തിൽ ചിലർക്ക്  നഷ്ടപ്പെട്ടത് കുറച്ച് മണിക്കൂറുകൾ... മുക്കാൽ യുക്തിവാദികളായ വഹാബികളും ,വഹാബികൾ തുറന്നിട്ട യുക്തിവാദത്തിൽ തൂങ്ങി മറുകണ്ടം കണ്ട ജബ്ബാറും... ജബ്ബാറിലൂടെ നഷ്ടപ്പെട്ട മുഖം  'രക്ഷിക്കാനുള്ള വഹാബീ നാടകങ്ങൾ... അതിനിടയിലെ ചില പാശ്ചാത്യ അജണ്ഡകൾ... ചിന്തിക്കുക ... ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തങ്ങളുള്ളു...
*ജബ്ബാർമാരെ സൃഷ്ടിക്കുന്ന യുക്തിവാദങ്ങളുപേക്ഷിച്ച് മുഖ്യധാരാ ഇസ്ലാമിലേക്ക് തിരിച്ച് നടക്കാൻ വഹാബികൾക്കാകട്ടെ എന്നാശംസിക്കുന്നു...❗*
*ഖുദ്സി*
12-01-2021





 

Sunday, 10 January 2021

അക്ബർ ജബ്ബാർ സംവാദ നാടകത്തിലെ ഒളി അജണ്ഡകൾ !

 *സലഫിസം ഇസ്‌ലാമിന്റെ വക്താക്കളാകുമ്പോൾ....*


യുക്തി വാദികളെയും സലഫികളെയും പ്രതിനിധീകരിച്ച് ജബ്ബാർ മാഷും എംഎം-അക്ബറും തമ്മിൽ നടന്ന സംവാദത്തിൻറെ ജയ പരാജയങ്ങൾ അവകാശപ്പെട്ട് സോഷ്യൽ മീഡിയകളിൽ തർക്കങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്, ആർക്കാണ് വിജയമെന്നോ പരാജയമെന്നോ എന്നൊന്നും ഞാൻ പറയുന്നില്ല, അതൊക്കെ ഓരോ ആളുകളുടെ വിശ്വാസത്തിനനുസരിച്ച് വ്യഖ്യാനിക്കാം നിരീക്ഷിക്കാം, പകരം സംവാദത്തോടെ ഉയർന്നു വരുന്ന ചില അപകടങ്ങളെ പറ്റി സൂചിപ്പിക്കുകയാണ് ഈ കുറിപ്പിൻറെ ലക്ഷ്യം.  

 

അതിൽ ഒന്നാമതായി നാം കാണ്ടേണ്ടത് സലഫീ ആശയക്കാരായ ഇസിസുകാർ പുണ്യ ഗ്രന്ഥമായി കാണുകയും അവരുടെ സ്വാധീന മേഖലകളിൽ വിതരണം ചെയ്യുകയും അതിൽ പറയുന്നത് നിർബന്ധമായും വായിക്കണമെന്നും വിശ്വസിക്കണമെന്നും പറയുന്ന വഹാബീ നേതാവായ ഇബിൻ അബ്ദുൽ വഹാബ് രചിച്ച "കിതാബ് തൗഹീദ്" എന്ന പുസ്തകത്തിലെ ഇതര മത വിദ്വേഷം പുലർത്തുന്ന ചില പാഠങ്ങൾ തന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നു എന്ന ആരോപണത്തിൻറെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ഉണ്ടായപ്പോൾ നാട് വിട്ട് വിദേശത്ത് മാസങ്ങളോളം താമസിച്ച് തിരിച്ചു വന്നു അറസ്റ്റും നടന്നു പുറത്തിറങ്ങിയതിന് ശേഷം പഴയത് പോലെ സ്റ്റേജ് പരിപാടികളിൽ സജീവമാകാതെ അതിനവസരം കിട്ടാതെ പൊതു ധാരയിൽ നിന്നും അകന്നു നിൽക്കേണ്ടി വന്ന ഒരാളായിരുന്നു സലഫീ വിഭാഗത്തെ പ്രതിനിധീകരിച്ചു സംവാദത്തിൽ പങ്കെടുത്ത അക്ബർ. 

 

സാകിർ നായിക്കിൻറെ കേരളാ പതിപ്പായ അക്ബർ ഇന്നലെ വരെ സലഫിസത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒരാളായിരുന്നെങ്കിൽ യുക്തിവാദികളുമായുള്ള സംവാദം ഒരു സമുദായത്തിൻറെ മൊത്തം പ്രതിനിധിയായി വാഴത്തപ്പെടുന്നതിലേക്ക് മാറാൻ അയാൾക്ക് സഹായകമാകാനും അങ്ങിനെ വരുത്തി തീർക്കാൻ അക്ബറിൻറെ ആരാധകർക്കും പറ്റി. 

 

അക്ബറും ജബ്ബാർ മാഷും തമ്മിൽ നടന്ന സംവാദങ്ങളുടെ ചർച്ചകൾക്കിടയിൽ സോഷ്യൽ മീഡിയകളിൽ ജബ്ബാർ മാഷിൻറെ വിമർശനങ്ങൾക്കെതിരെ പാരമ്പര്യ മുസ്ലിം സുന്നീ വിഭാഗത്തിൽ പെട്ട ചിലരുടെ പ്രസംഗങ്ങളും കാണുകയും കേൾക്കുകയും ചെയ്തു, വളരെ നല്ല നിലയിൽ വ്യക്തമായും കൃത്യമായും ജബ്ബാർ മാഷിൻറെ നീരീക്ഷണങ്ങൾക്കെതിരെ മത പരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തെളിവുകളടക്കം അവതരിപ്പിച്ചുള്ള പ്രസംഗങ്ങളായിരുന്നു അതെങ്കിലും യുക്തി വാദികളെ നിരീശ്വരവാദികളായി കാണുന്നത് പോലെ ആ പ്രസംഗം നടത്തിയ സുന്നികളെ ബഹുദൈവാരാധകരായി കാണുകയും അവരെ മുസ്ലിംകളായി അംഗീകരിക്കാത്തതുമായ തീവ്ര സലഫിസ്റ്റുകളും മൗദൂദിയൻ ചിന്താഗതിക്കാരും അവരോട് മാന്യമായി ആശയപരമായി ഏറ്റു മുട്ടിയിരുന്ന പാരമ്പര്യ സുന്നീ മുസ്ലിംകളുടെ ആശയ പോരാട്ടങ്ങൾ കാണാനും കേൾക്കാനും പ്രചരിപ്പിക്കാനും ഒരു താൽപര്യവും കാണിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. 

 

അതെ സമയം യുക്തി വാദികളെ പ്രതിനിധീകരിച്ചു വന്ന ജബ്ബാർ മാസ്റ്റർ അക്ബറിൻറെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ കൊണ്ട് വന്നതും കാണിച്ചതും അക്ബർ പ്രതിനിധീകരിക്കുന്ന അതെ പ്രസ്ഥാനത്തിലെ ആളുകൾ പരിഭാഷപ്പെടുത്തിയ ഖുർആൻ വ്യാഖ്യാനങ്ങളായിരുന്നു എന്നതിൽ നിന്നും വ്യക്തമാകുന്ന കാര്യം സലഫി പുസ്തകങ്ങളും ആശയങ്ങളും ഇസ്‌ലാമിനെ പറ്റി പഠിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്നതിലുപരി ആളുകളെ തീവ്ര വാദത്തിലേക്കും യുക്തിവാദത്തിലേക്കും നയിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ്. 

 

ആത്യന്തികമായി യുക്തി വാദി നേതാവ് ജബ്ബാറുമായുള്ള അഭിപ്രായ വ്യതാസം സംവാദത്തിലേക്ക് മാറ്റിയെടുക്കാൻ ശ്രമിച്ചതിലൂടെ അക്ബർ ലക്ഷ്യമിട്ടത് എന്താണോ അത് നടന്നിരിക്കുന്നു, തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളുടെയും അന്വേഷണങ്ങളുടേയുമൊക്കെ കാരണങ്ങളാൽ ഒറ്റപ്പെട്ടിരുന്ന അക്ബറിന് ഒരൊറ്റ സംവാദത്തിലൂടെ തീവ്ര ഇസ്‌ലാമിസ്റ്റുകളോടൊപ്പം പാരമ്പര്യ സുന്നികളുടെ ഇടയിൽ പോലും സ്വീകാര്യത ഉണ്ടാക്കാൻ പറ്റി എന്നതാണ് അക്ബറിനു കിട്ടിയ നേട്ടം, ആ അവസരം മുതലെടുത്ത് അക്ബറിനെ ആധുനീക പ്രവാചകനായും ഇസ്‌ലാമീക പ്രബോധകനായും വാഴ്ത്തി അക്ബറിൻറെ അനുയായികളും ആരാധകരും ശക്തമായി സോഷ്യൽ മീഡിയകളിൽ ഇടപെടാനും തുടങ്ങി. 

 

കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ഭാഗത്തും ഇസ്‌ലാം പ്രചരിച്ചതും മതത്തിലേക്ക് ആളുകൾ ആകർഷിക്കപ്പെട്ടതും സൂഫിസത്തിലൂടെയാണ് എന്നത് അജ്‌മീർ മുതൽ കേരളത്തിലെ മാലിക് ദീനാർ ചേരമാൻ പെരുമാൾ തുടങ്ങിയവരുടെ ചരിത്രത്തിലൂടെ നാം പഠിച്ചതാണ്, ഇന്നും അതെ സൂഫിസത്തിലൂടെ നിരവധി ആളുകൾ ഒരു പ്രലോഭനങ്ങളും ഇല്ലാതെ സ്വന്തം താൽപര്യ പ്രകാരം ഇസ്‌ലാമിലേക്ക് കടന്നു വരുന്നുണ്ട്, അതിൻറെ ഒരു ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് എആർ റഹ്‌മാൻറെയും കുടുംബത്തിൻറെയും മതം മാറ്റം. അതെ സമയം ഇസ്‌ലാമിനെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കാനും വിമർശിക്കാനുമുള്ള കാരണങ്ങൾ ഒരുക്കിയതും അതിനു നേത്രത്വം നൽകിയതും വഹാബികളായ സലഫികളാണ്, ആ സലഫികളാണ് മതത്തിന്റെ വക്താക്കളായും സ്വന്തക്കാരായും ഇപ്പോൾ വാഴ്ത്തപ്പെട്ടു കൊണ്ടിരിക്കുന്നതും എന്നത് യഥാർത്ഥ ഇസ്‌ലാം മത വിശ്വാസികളെ കൂടുതൽ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. 

 

കെ-ആർ കുമാർ

Saturday, 9 January 2021

സമസ്ത - ചില കത്തുകൾ കട്ടിംഗുകൾ!






ലീഗിൻ്റെ തൊഴുത്തിൽ ചേളാരി സമസ്തയെ കെട്ടുമ്പോൾ ,ഒർജിനൽ സമസ്തയുടെ തീരുമാനം അറുപതാം വാർഷിക സുവനീറിൽ നിന്ന്...
👇👇👇👇👇









ബഹു: മക്ക കൾച്ചറൽ സെന്റർ, മർക്കസുത്തർബിയ്യത്തുൽ ഇസ്ലാമിയ, ദാറുൽ ഹുദാ അക്കാദമി പ്രവർത്തക  സുഹൃത്തുക്കൾക്ക്,

ക്ഷേമമെന്ന് കരുതട്ടെ. നമ്മുടെ നേതാക്കളുടെ ആവശ്യപ്രകാരമാണ്  ഈ കത്തെഴുതുന്നത്. സേട്ട് സാഹിബ് ഒരു സ്വകാര്യ സന്ദർശനത്തിന് വരുന്നുണ്ട്. സാമ്പത്തികമാണ് പ്രശ്നം. വിജയിപ്പിക്കണം. 

    നമ്മുടെ വിജയത്തിന് വേണ്ട എല്ലാ കരുനീക്കങ്ങളും നടത്തേണ്ടതുണ്ട്. അസംബ്ലി തിരിച്ചു പിടിച്ചാൽ കാരന്തൂർ മർക്കസ് അടക്കമുള്ള അരിവാൾ സുന്നികളുടെ എല്ലാ സ്ഥാപനങ്ങളും പൂട്ടിക്കുകയോ പിടിച്ചടക്കുകയോ ചെയ്യാൻ സഹായിക്കാമെന്ന് കോൺഗ്രസ് സ് നേതാക്കൾ നമുക്ക് ഉറപ്പ് തന്നിട്ടുണ്ട്. ബേപ്പൂർ മഞ്ചേശ്വരം അസംബ്ലി വടകര പാർലമെൻറ് സീറ്റുകളിൽ നമ്മൾ ബിജെപി സ്വതന്ത്രരെയും മറ്റു സ്ഥലങ്ങളിൽ അവർ നമ്മെയും പരസ്പരം സഹായിക്കാമെന്ന് ഒരു ധാരണയുണ്ടാക്കിയിട്ടുണ്ട്. ടി കെ ഹംസയെ തോൽപ്പിച്ചാലേ നമുക്ക് ഭാവിയുള്ളൂ. വഖഫ് ബോർഡ് തിരിച്ചു പിടിക്കാതെ നമുക്ക് വിശ്രമിക്കാൻ സാധ്യമല്ലല്ലോ.

ഈ രഹസ്യം പുറത്താക്കരുത്. അതുകൊണ്ട് അരിവാൾ സുന്നികളുമായി സ്നേഹം അഭിനയിച്ച് ഇ.കെ, എ.പി പ്രശ്നം തീർത്തെന്ന് പ്രചരിപ്പിച്ച് അവരുടെ കുടുംബ വോട്ടുകൾ തട്ടിയെടുക്കാൻ ആവുന്നതൊക്കെ ചെയ്യണം. 

ഫൈസിമാർ മൂന്നുപേരും(മുസ്ഥഫൽ ഫൈസി, റഹ്മാൻ ഫൈസി, അബ്ദു ഫൈസി)  നമ്മുടെ പക്ഷത്തേക്ക് തിരിച്ച് വന്നിട്ടുണ്ട്.  എങ്കിലും അവരെ വിശ്വസിക്കുകയില്ല. നാട്ടികയുടെ അഭാവത്തിൽ അവരെ സ്വാഗതം ചെയ്യുകയല്ലാതെ മറ്റു പോംവഴി കാണുന്നില്ല. യുവ പ്രവർത്തകർ മുഴുവൻ മറുപക്ഷത്ത് ആണല്ലോ. 

ദേശീയ മുന്നണി ഇടതുപക്ഷ കൂട്ടുകെട്ട് കേന്ദ്രത്തിലും സ്റ്റേറ്റിലും പരാജയപ്പെടാൻ കഅബത്തിങ്കൽ വെച്ച്  നിങ്ങളെല്ലാവരും ആരും പ്രത്യേക പ്രാർത്ഥന നടത്തണം.

 എന്ന് സ്നേഹത്തോടെ നിങ്ങളുടെ സഹോദരൻ 

K.P ഉസ്മാൻ സാഹിബ്

 ഒപ്പ്

ചേളാരി

സീൽ.

👇👇👇👇👇😜😜😜


👇👇👇👇👇😜😜😜







 

സമസ്ത കൂടത്തായി ഫൈസിയെ സസ്പെൻറ് ചെയ്തു !


 

സമസ്തയെ ഭീഷണിപ്പെടുത്തുന്നവരോട് !

 ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ വി​ട്ട് 

‘സ​മ​സ്​​ത’​യു​ടെ നേ​താ​ക്ക​ളെ 

ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​രോ​ട്...


‘സ​മ​സ്​​ത’ എ​ന്ന സു​ന്നി കൂ​ട്ടാ​യ്മ​യു​ടെ പൂ​ർ​ണ പേ​രും സം​ഘ​ട​നാ ഘ​ട​ന​യും ച​രി​ത്ര​വും അ​റി​യു​ന്ന​വ​ർ പൊ​തു​സ​മൂ​ഹ​ത്തി​ൽ വി​ര​ള​മാ​യി​രി​ക്കാം. എ​ങ്കി​ലും കേ​ര​ളീ​യ രാ​ഷ്ട്രീ​യ, മ​ണ്ഡ​ല​ത്തി​ൽ ‘സ​മ​സ്​​ത’ ഇ​ന്ന് നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. കേ​വ​ല​മൊ​രു മ​ത സം​ഘ​ട​ന ഇ​ത്ര​മേ​ൽ മാ​ധ്യ​മ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​മ്പോ​ൾ, അ​തി​ന​പ്പു​റ​മെ​ന്തോ വാ​യി​ച്ചെ​ടു​ക്കാ​നു​ണ്ട്് . സ​മ​സ്​​ത​ക്ക് രാ​ഷ്ട്രീ​യ​മി​ല്ല എ​ന്ന് അ​തിെ​ൻ​റ അ​മ​ര​ത്തി​രി​ക്കു​ന്ന പ​ണ്ഡി​ത​ന്മാ​ർ ഇ​ട​യ്ക്കി​ടെ പ​റ​യാ​റു​ണ്ട് . എ​ന്നാ​ൽ, സ​മ​സ്​​ത ഇ​ന്ന് ഒ​രു രാ​ഷ്ട്രീ​യ സ​മ​സ്യ​യാ​ണ്. സു​ന്നി​ക​ളു​ടെ കെ​ട്ടു​റ​പ്പു​ള്ള ആ ​കൂ​ട്ടാ​യ്മ​യെ മു​സ്​​ലിം ലീ​ഗ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് നി​ർ​ദ​യം വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യ​താ​ണ് കാ​ര​ണം. മ​തം കൊ​ണ്ട് രാ​ഷ്ട്രീ​യം ക​ളി​ച്ച് ദു​ര​ന്തം ഏ​റ്റു​വാ​ങ്ങു​ക​യും ലാ​ഭം കൊ​യ്യു​ക​യും ചെ​യ്ത പാ​ർ​ട്ടി​യു​ടെ പേ​രാ​ണ് മു​സ്​​ലിം ലീ​ഗ് എ​ന്ന​ത്. 1925ൽ ​ബീ​ജാ​വാ​പം ചെ​യ്യ​പ്പെ​ട്ട സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ എ​ന്ന പ​ണ്ഡി​ത സം​ഘ​ട​ന, 1930ക​ളി​ൽ കേ​ര​ള​ത്തി​ൽ വേ​രൂ​ന്നി​യ മു​സ്​​ലിം ലീ​ഗിെ​ൻ​റ പോ​ഷ​ക ഘ​ട​ക​മാ​യി എ​ങ്ങ​നെ മാ​റി എ​ന്ന​ന്വേ​ഷി​ക്കു​മ്പോ​ഴാ​ണ് പാ​ർ​ട്ടി​യു​ടെ ത​ല​പ്പ​ത്ത് ആ​ത്മീ​യ നേ​താ​ക്ക​ളെ വെ​ച്ച് ലീ​ഗ്നേ​തൃ​ത്വം പ​യ​റ്റി​യ ക​ളി​ക​ളു​ടെ​യും പ​ര​മ്പ​രാ​ഗ​ത​മാ​യി കേ​ര​ളീ​യ മു​സ്​​ലിം സ​മൂ​ഹം മു​റു​കെ പി​ടി​ക്കു​ന്ന മ​ത​ബോ​ധം ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട​തിെ​ൻ​റ​യും ഞെ​ട്ടി​പ്പി​ക്കു​ന്ന ച​രി​ത്രം ചു​രു​ള​ഴി​ഞ്ഞു​വീ​ഴു​ന്ന​ത്. കേ​ര​ള കോ​ൺ​ഗ്ര​സു​ക​ളും ക്രി​സ്​​ത്യ​ൻ സ​ഭ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​നു വി​പ​രീ​ത​മാ​ണ് മു​സ്​​ലിം ലീ​ഗും സ​മ​സ്​​ത​യും ത​മ്മി​ലു​ള്ള ബ​ന്ധം. ൈക്ര​സ്​​ത​വ സ​ഭ​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലും മേ​ൽ​നോ​ട്ട​ത്തി​ലു​മാ​ണ് ഇ​വി​ടു​ത്തെ ൈക്ര​സ്​​ത​വ വി​ശ്വാ​സി​ക​ളു​ടെ രാ​ഷ്ട്രീ​യ​മെ​ന്ന് ‘പ​ള്ളി​യും പാ​ർ​ട്ടി​യും കേ​ര​ള​ത്തി​ൽ’ എ​ന്ന പു​സ്​​ത​ക​ത്തി​ൽ െപ്രാ​ഫ. നൈ​നാ​ൻ കോ​ശി സ​മ​ർ​ഥി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മു​സ്​​ലിം രാ​ഷ്ട്രീ​യ​ത്തിെ​ൻ​റ കാ​ര്യം വ​രു​മ്പോ​ൾ, പാ​ണ​ക്കാ​ട്ടെ ത​ങ്ങ​ന്മാ​രു​ടെ പേ​രി​ൽ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്തു തീ​രു​മാ​ന​മെ​ടു​ത്താ​ലും സ​മ​സ്​​ത എ​ന്ന പ​ണ്ഡി​ത​സ​ഭ അ​തി​ന് വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്​​ഥ രാ​ഷ്ട്രീ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​തു​ക​മാ​യി​രി​ക്കും. ‘സ​മ​സ്​​ത’​ക്ക് നി​ല​നി​ൽ​ക്കാ​ൻ മു​സ്​​ലിം ലീ​ഗിെ​ൻ​റ അ​ധി​കാ​ര​ത്ത​ണ​ലോ സാ​മ്പ​ത്തി​ക കൈ​ത്താ​ങ്ങോ ആ​ത്മീ​യ ത​ലോ​ട​ലോ ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. എ​ണ്ണ​മ​റ്റ പ​ള്ളി​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് മ​ദ്ര​സ​ക​ളും നൂ​റു​ക്ക​ണ​ക്കി​ന് അ​നാ​ഥാ​ലാ​യ​ങ്ങ​ളും ഒ​ട്ടേ​റെ പ്ര​സി​ദ്ധീ​ക​ര​ണ ശാ​ല​ക​ളും സ​മ​സ്​​ത​യു​ടെ അ​ധീ​ന​ത​യി​ലു​ണ്ട്. ഏ​ത് മു​ന്ന​ണി അ​ധി​കാ​രം കൈ​യാ​ളി​യാ​ലും ഈ ​പ​ണ്ഡി​ത​സ​ഭ​യെ അ​വ​ഗ​ണി​ക്കാ​റി​ല്ല. മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്തി​യും സ്​​നേ​ഹ​സൗ​ഭാ​ത്ര​ത്തിെ​ൻ​റ മ​ധു​രോ​ദാ​ര​മാ​യ പൈ​തൃ​കം മു​റു​കി​പ്പി​ടി​ച്ചും മ​ത​കീ​യ ജീ​വി​ത​ത്തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​ൻ ത്രാ​ണി​യു​ള്ള, ഒ​രി​ക്ക​ലും ഇ​ത​ര​മ​ത​സ്​​ഥ​രു​ടെ വി​രോ​ധ​മോ വി​ദ്വേ​ഷ​മോ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടി​ല്ലാ​ത്ത ഒ​രു സൂ​ഫി​സ്​​റ്റി​ക് ശൈ​ലി ഇ​വി​ടു​ത്തെ സു​ന്നി പ​ണ്ഡി​ത​ന്മാ​ർ​ക്ക് എ​ല്ലാ വി​ഭാ​ഗ​ത്തിെ​ൻ​റ​യും ആ​ദ​ര​വും അം​ഗീ​കാ​ര​വും പി​ടി​ച്ചു​പ​റ്റാ​ൻ ക​രു​ത്ത് പ​ക​രു​ന്നു. അ​വി​ടെ​യാ​ണ് മു​സ്​​ലിം ലീ​ഗ് എ​ന്ന അ​ധി​കാ​ര​ദ​ല്ലാ​ൾ​മാ​രു​ടെ അ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും അ​വ​ധാ​ന​ത​യി​ല്ലാ​ത്ത ഇ​ട​പാ​ടു​ക​ളും സ​മ​സ്​​ത​യു​ടെ അ​ന്ത​സ്സി​ന് പോ​റ​ലേ​ൽ​പ്പി​ക്കു​ന്ന അ​വ​സ്​​ഥ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​ത്. 

ത​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ട​ല്ലാ​തെ ഇ​വി​ടെ ഒ​രു മ​ത സം​ഘ​ട​ന​യും പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന മു​സ്​​ലിം ലീ​ഗിെ​ൻ​റ ഹു​ങ്കും ധി​ക്കാ​ര​വും അ​തി​രു​ക​ൾ ക​ട​ന്ന​പ്പോ​ഴാ​ണ് 1979ൽ ​സ​മ​സ്​​ത പി​ള​രു​ന്ന​തും കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്​​ല്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യൊ​രു പ​ണ്ഡി​ത​നി​ര സം​ഘാ​ട​ന​ത്തിെ​ൻ​റ മി​ക​വു​റ്റ മാ​തൃ​ക കാ​ണി​ച്ചു​കൊ​ണ്ട് കേ​ര​ളീ​യ മ​ത–​രാ​ഷ്ട്രീ​യ ഭൂ​മി​ക​യി​ൽ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തും. കേ​ര​ള​ത്തി​ലെ സു​ന്നി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ വ​ഴി​യി​ൽ ആ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ത്ര​മാ​ത്രം വി​ജ​യ​പ്ര​ദ​മാ​ണെ​ന്ന് പോ​യ മൂ​ന്നു​പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ സു​ന്നി​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​തി. ഇ​സ്​​ലാ​മിെ​ൻ​റ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ൽ ദ​മാ​സ്​​ക്ക​സി​ലും ബാ​ഗ്ദാ​ദി​ലും കൊ​ർ​ദോ​വ​യി​ലും ബു​ഖാ​റ​യി​ലും സ​മ​ർ​ക്ക​ന്തി​ലും വാ​രി​വി​ത​റി​യ ജ്ഞാ​ന​പ്ര​കാ​ശ​ത്തിെ​ൻ​റ പ്ര​ഭ​യൊ​ട്ടും ചോ​രാ​തെ, അ​ധു​നാ​ധു​നി​ക മാ​തൃ​ക​ക​ൾ ഇ​ന്ന് കേ​ര​ള​ക്ക​ര​യെ ചൈ​ത​ന്യ​വ​ത്താ​ക്കു​മ്പോ​ൾ മു​സ്​​ലിം ലീ​ഗ് എ​ന്ന സ​മു​ദാ​യ​പാ​ർ​ട്ടി​ക്ക് അ​റ​ബി​ക്കോ​ള​ജിെ​ൻ​റ​യും ജാ​മി​അ​ക​ളു​ടെ​യും വാ​ർ​ഷി​ക​യോ​ഗ​ങ്ങ​ളി​ൽ ആ​ധ്യ​ക്ഷം വ​ഹി​ക്കാ​നോ ഉ​ദ്ഘാ​ട​ക​നാ​കാ​നോ അ​ല്ലാ​തെ ക്രി​യാ​ത്മ​ക​മാ​യ എ​ന്തു റോ​ളാ​ണ് നി​ർ​വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് ആ​ലോ​ചി​ച്ചു​നോ​ക്കൂ!

പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ലീ​ഗ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ഒ​രു കാ​ല​ത്ത് എ​ങ്ങ​നെ സ​മ​സ്​​ത​യി​ലെ പ്ര​ബ​ല വി​ഭാ​ഗ​ത്തി​ന് ‘ സ്വാ​ത​ന്ത്ര്യ​ത്തി’െ​ൻ​റ ജീ​വ​വാ​യു തേ​ടി ലീ​ഗിെ​ൻ​റ ക​രാ​ള​ഹ​സ്​​ത​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്തു ചാ​ടി, പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കേ​ണ്ടി​വ​ന്നു എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നു മു​മ്പ് ഇ​പ്പോ​ൾ സ​മ​സ്​​ത​യു​ടെ പേ​രി​ൽ അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന പൊ​റാ​ട്ടു​നാ​ട​ക​ങ്ങ​ളി​ലൂ​ടെ ഒ​ന്ന് ക​ണ്ണോ​ടി​ക്കാം. ലീ​ഗ് നേ​തൃ​ത്വ​ത്തിെ​ൻ​റ അ​നു​മ​തി​യി​ല്ലാ​തെ സ​മ​സ്​​ത രാ​ഷ്ട്രീ​യ വ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​നോ ഭ​രി​ക്കു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നോ പ്ര​ശ്ന​പ​രി​ഹാ​രം കാ​ണാ​നോ പാ​ടു​ള്ള​ത​ല്ല എ​ന്ന മാ​ട​മ്പി​ത്ത​ര​ത്തിെ​ൻ​റ മ​നോ​ഗ​തി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യെ​ൻ​റ കേ​ര​ള പ​ര്യ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട സ​മ​സ്​​ത ജ​ന.​സെ​ക്ര​ട്ട​റി കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ല്യാ​രെ വ​ഴി​ക്കു​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ട​ക്കി​യ​യ​ച്ച​ത്. മു​ശാ​വ​റ അം​ഗം ഉ​മ​ർ ഫൈ​സി മു​ക്കം പി​ണ​റാ​യി സ​ർ​ക്കാ​രി​നെ പ്ര​കീ​ർ​ത്തി​ക്കു​ന്ന ത​ര​ത്തി​ൽ ചി​ല അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി കൊ​ച്ചാ​ക്കി​യും സൈ​ബ​ർ ഗു​ണ്ട​ക​ളെ ഇ​റ​ക്കി പ​രി​ഹ​സി​ച്ചും പ്ര​തി​കാ​രം തീ​ർ​ക്കു​ന്ന ന​ട​പ​ടി പൊ​തു​സ​മൂ​ഹം ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ മു​സ്​​ലിം ലീ​ഗ് എ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ഫാ​സി​സ്​​റ്റ് മു​ഖ​മാ​ണ് അ​നാ​വൃ​ത​മാ​കു​ന്ന​ത്. രാ​ഷ്ട്രീ​യ​മാ​യി ലീ​ഗി​ന് ലാ​ഭ​മി​ല്ലാ​ത്ത, അ​ല്ലെ​ങ്കി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി ഭ​വി​ക്കു​ന്ന ഒ​രു വി​ഷ​യ​ത്തി​ലും സ​മ​സ്​​ത ഇ​ട​പെ​ട​രു​ത്, അ​ല്ലെ​ങ്കി​ൽ ത​ങ്ങ​ളോ​ട് ചോ​ദി​ക്കാ​തെ ഭാ​ഗ​ഭാ​ക്കാ​വ​രു​ത് എ​ന്ന ഫ്യൂ​ഡ​ൽ കാ​ഴ്ച​പ്പാ​ടാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തെ കൊ​ണ്ട് ഇ​ത് ചെ​യ്യി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ ലൈ​നി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച് സ​ഞ്ച​രി​ക്കു​ന്ന​വ​രെ കൈ​കാ​ര്യം ചെ​യ്യാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും വേ​ണ​മെ​ങ്കി​ൽ ക​ഥ ക​ഴി​ക്കാ​നും എ​ല്ലാ ത​ല​ങ്ങ​ളി​ലും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ നി​റു​ത്തി​യി​ട്ടു​ണ്ട്. ( കാ​ഞ്ഞ​ങ്ങാ​ട്ട് അ​ബ്ദു​റ​ഹ്മാ​ൻ ഔ​ഫ് എ​ന്ന സു​ന്നി പ്ര​വ​ർ​ത്ത​ക​നെ ഒ​റ്റ​ക്കു​ത്തി​ന് കൊ​ന്നു വീ​ഴ്ത്തി​യ കി​രാ​തം ഉ​ദാ​ഹ​ര​ണം ). സം​സ്​​ഥാ​ന ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ആ​സ്​​ഥാ​ന​മാ​യി ലീ​ഗ് സം​സ​ഥാ​ന വൈ​സ്​​പ്ര​സി​ഡ​ണ്ട് എം.​സി മാ​യി​ൻ ഹാ​ജി​യാ​ണ് ‘കെ. ​ക​മ്പ​നി​യു​ടെ’ ത​ല​വ​നെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി​യ​ത് പാ​ർ​ട്ടി നേ​തൃ​ത്വം ത​ന്നെ​യാ​ണെ​ന്ന് മാ​യി​ൻ ഹാ​ജി അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന​തിെ​ൻ​റ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തോ​ടെ ക​ഥ​യി​ലെ സം​ശ​യ​ങ്ങ​ൾ മു​ഴു​വ​ൻ നീ​ങ്ങി​ക്കി​ട്ടി. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ളാ​ണെ​ത്ര മ​ട​ങ്ങി​പ്പോ​വാ​ൻ ആ​ജ​ഞാ​പി​ച്ച​ത്. സ​മ​സ്​​ത നേ​താ​ക്ക​ന്മാ​ർ ക​മ്യു​ണി​സ്​​റ്റ് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന ഇ​ട​തു​പ​ക്ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് മാ​യി​ൻ ഹാ​ജി​യു​ടെ ഭാ​ഷ്യം. സ​മ​സ്​​ത ജ​ന.​സെ​ക്ര​ട്ട​റി​യും പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ പ്രി​ൻ​സി​പ്പ​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ല എ​ന്നാ​ണ് മാ​റാ​ട് കൂ​ട്ട​ക്കൊ​ല​യു​ടെ മു​ഖ്യ​ആ​സൂ​ത്ര​ക​നാ​യി ആ​രോ​പി​ക്ക​പ്പെ​ട്ട മാ​യി​ൻ ഹാ​ജി​യു​ടെ തെ​ളി​ച്ച​മു​ള്ള ബു​ദ്ധി വി​ളം​ബ​രം ചെ​യ്യു​ന്ന​ത്. മാ​റാ​ട് കൂ​ട്ട​ക്കൊ​ല യെ ​കു​റി​ച്ച് സി.​ബി.​ഐ അ​ന്വേ​ഷ​ണം ഒ​ഴി​വാ​യി​ക്കി​ട്ടാ​ൻ ആ​ർ.​എ​സ്.​എ​സിെ​ൻ​റ​യും ഹി​ന്ദു മു​ന്ന​ണി​യു​ടെ​യും നേ​താ​ക്ക​ൾ​ക്കൊ​പ്പം ദി​വ​സ​ങ്ങ​ളോ​ളം ര​ഹ​സ്യ ച​ർ​ച്ച​യി​ലേ​ർ​പ്പെ​ടു​ന്ന​തി​ലും ല​ക്ഷ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ലും ഒ​രു അ​പാ​ക​ത​യും കാ​ണാ​ത്ത ഈ ​ലീ​ഗ് നേ​താ​വിെ​ൻ​റ ഏ​ക ശ​ത്രും ക​മ്യൂ​ണി​സ്​​റ്റു​കാ​രാ​ണ്. പ്ര​തി​കാ​ര​വാ​ഞ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടാ​ണ്. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം പാ​സ്സാ​ക്കാ​ൻ രാ​ജ്യം മു​ഴു​വ​നും ഒ​രു​മ്പെ​ട്ട​പ്പോ​ൾ സ​യ്യി​ദ് ജി​ഫ്രി​ത​ങ്ങ​ളെ ഒ​രു ഭാ​ഗ​ത്തും കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്​​ല്യാ​രെ മ​റു​ഭാ​ഗ​ത്തും ഇ​രു​ത്തി, താ​ൻ കേ​ര​ള​ത്തിെ​ൻ​റ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ ഇ​രി​ക്കു​ന്ന കാ​ല​ത്തോ​ളം സി.​എ.​എ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യോ ദേ​ശീ​യ ജ​ന​സം​ഖ്യ റ​ജി​സ്​​റ്റ​റോ ത​യാ​റാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ കേ​ര​ള​മ​ണ്ണി​ൽ സ്​​ഥാ​പി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നും ആ​ർ​ജ​വ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച ഒ​രു മു​ഖ്യ​മ​ന്ത്രി​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത പ​ക​യും ഒ​ടു​ങ്ങാ​ത്ത വൈ​ര​വും ഈ ​ജ​നു​സ്സി​ൽ​പ്പെ​ട്ട ലീ​ഗ് നേ​താ​ക്ക​ളെ ഗു​ണ്ടാ​ത്ത​ല​വ​ന്മാ​രാ​ക്കി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​തു​വ​രെ സ​മ​സ്​​ത ഇ.​കെ വി​ഭാ​ഗ​ത്തിെ​ൻ​റ കോ​ഴി​ക്കോ​ട​ൻ ശ​ബ്ദ​മാ​യി തി​ള​ങ്ങി​നി​ന്ന ഉ​മ​ർ ഫൈ​സി മു​ക്ക​ത്തെ വ​ള​ഞ്ഞാ​ക്ര​മി​ക്കാ​ൻ സൈ​ബ​ർ ഗു​ണ്ട​ക​ളെ ഇ​റ​ക്കി​യ​തും അ​ദ്ദേ​ഹം സ​മ​സ്​​ത​യു​ടെ വ​ലി​യ നേ​താ​വൊ​ന്നു​മ​ല്ലെ​ന്നും 40ശൂ​റാ അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണെ​ന്നും അ​വ​ജ്ഞ ക​ല​ർ​ന്ന സ്വ​ര​ത്തി​ൽ ത​ള്ളി​പ്പ​റ​യു​ന്ന​തും. 

സ​മ​സ്​​ത ഒ​രു സ്വ​ത​ന്ത്ര സം​ഘ​ട​ന​യ​ല്ലെ​ന്നും ത​ന്നെ​പ്പോ​ലു​ള്ള ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ള്ള​ണ​മെ​ന്നും മാ​യി​ൻ ഹാ​ജി​യെ പോ​ലു​ള്ള​വ​ർ പ​റ​യു​മ്പോ​ൾ വ​ര​ക്ക​ൽ മു​ല്ല​ക്കോ​യ ത​ങ്ങ​ളും പാ​ങ്ങി​ൽ അ​ഹ്മ​ദ് കു​ട്ടി മു​സ്​​ല്യാ​രും കെ.​പി മു​ഹ​മ്മ​ദ് മീ​രാ​ൻ മു​സ്​​ല്യാ​രു​മൊ​ക്കെ കെ​ട്ടി​പ്പ​ടു​ത്ത ഒ​രു പ്ര​സ്​​ഥാ​ന​ത്തി​നു സം​ഭ​വി​ച്ച ദാ​രു​ണ പ​ത​നം ഓ​ർ​ത്ത് പ്ര​സ്​​ഥാ​ന​ത്തെ സ്​​നേ​ഹി​ക്കു​ന്ന​വ​ർ ആ​രാ​ണ് ക​ണ്ണീ​ർ പൊ​ഴി​ക്കാ​തി​രി​ക്കു​ക. 1926ൽ ​ത​ന്നെ നി​യ​മാ​വ​ലി​യും ക​ർ​മ​പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ക്കു​ക​യും ഓ​രോ നേ​താ​വിെ​ൻ​റ​യും പ്ര​വ​ർ​ത്ത​കെ​ൻ​റ​യും സം​സ്​​ക​ര​ണ​പാ​ത എ​ന്താ​യി​രി​ക്ക​ണ​മെ​ന്നും നി​ഷ്ക്ക​ർ​ഷി​ച്ച ഒ​രു കു​ട്ടാ​യ്മ​യാ​ണ് ഇ​തെ​ന്ന് ഓ​ർ​ക്ക​ണം. ‘‘എ​ല്ലാ യോ​ഗ​ങ്ങ​ളി​ലും സം​സാ​രി​ക്കു​ന്ന​വ​ർ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കേ​ണ്ട​തും പ്ര​സി​ഡ​ണ്ടിെ​ൻ​റ മു​ഖ​ത്തു​നോ​ക്കി സം​സാ​രി​ക്കേ​ണ്ട​തും ഒ​രാ​ൾ സം​സാ​രി​ക്കു​മ്പോ​ൾ മ​റ്റൊ​രാ​ൾ​ക്ക് സം​സാ​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​ണ് ’’ എ​ന്ന് നി​യ​മാ​വ​ലി​യി​ൽ കു​റി​ച്ചി​ട്ട സം​ഘ​ട​ന​യാ​ണ് സ​മ​സ്​​ത. ആ ​സം​ഘ​ട​ന​ക്ക്, ഏ​ത് രാ​ഷ്ട്രീ​യ മു​ന്ന​ണി​യും വി​ളി​ച്ചാ​ൽ സ്വീ​ക​രി​ക്കു​ന്ന സ്വ​ത​ന്ത്ര അ​ധി​കാ​ര​മോ അ​വ​കാ​ശ​മോ ഇ​ല്ലെ​ന്ന് മാ​യി​ൻ ഹാ​ജി പ​റ​യു​മ്പോ​ൾ അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വി​നെ പോ​ലു​ള്ള സ​മ​സ്​​ത​യു​ടെ ചു​ണ​ക്കു​ട്ടി​ക​ൾ ഏ​ത് ക​ട​വി​ലാ​ണ് റ​ബ്ബേ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്? സ​യ്യി​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളെ പോ​ലെ ആ​ർ​ജ​വ​മു​ള്ള ഒ​രു പ​ണ്ഡി​ത​ൻ അ​മ​ര​ത്തി​രി​ക്കു​ന്ന കാ​ല​സ​ന്ധി​യി​ൽ മാ​യി​ൻ ഹാ​ജി​ക്ക് ഇ​മ്മ​ട്ടി​ൽ വി​ഡ്ഡി​ത്തം വി​ള​മ്പാ​ൻ ആ​രാ​ണ് ഈ​ർ​ജ​ദാ​യ​ക ടോ​ണി​ക്ക് ഒ​ഴി​ച്ചു​കൊ​ടു​ക്കു​ന്ന​ത്? സ​മ​സ്​​ത​യെ ഇ​ക്കാ​ണും വി​ധം വ​രി​യു​ട​ച്ച് നി​ഷ​പ്ര​ഭ​മാ​ക്കു​ന്ന​തി​നു പി​ന്നി​ൽ ‘കു​ഞ്ഞാ​പ്പ’​യു​ടെ വ​ള​ഞ്ഞ ബു​ദ്ധി​യ​ല്ലേ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്? മു​ഫ​ത്തി​ശീ​ങ്ങ​ളു​ടെ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​യാ​ക്കി ത​ന്നെ ഒ​തു​ക്കാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി ശ്ര​മി​ക്കു​ന്നു​ണ്ട് എ​ന്ന് മ​ണ​ത്ത​റി​ഞ്ഞ്, ധൈ​ര്യ​പൂ​ർ​വം ആ ​പ​ദ്ധ​തി പൊ​ളി​ച്ച് സ​മ​സ്​​ത​യു​ടെ അ​മ​ര​ത്തെ​ത്തി​യ ത​ന്ത്ര​ശാ​ലി​യും ബു​ദ്ധി​മാ​നു​മാ​ണ് ജി​ഫ്രി ത​ങ്ങ​ൾ. അ​ദ്ദേ​ഹ​ത്തെ കൊ​ണ്ട് ലീ​ഗും സ​മ​സ്​​ത​യും ഒ​റ്റ​ക്കെ​ട്ടാ​ണ് എ​ന്ന് പ​റ​യി​ച്ച്, ലീ​ഗ് കു​ഴി​ച്ചു​വെ​ച്ച ജീ​ർ​ണ​ത​യു​ടെ ചെ​ളി​ക്കു​ണ്ടി​ലേ​ക്ക് മ​ഹ​ത്താ​യ പ​ണ്ഡി​ത കൂ​ട്ടാ​യ്മ​യെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​കു​മ്പോ​ൾ ആ​രാ​ണ് സ​ങ്ക​ട​പ്പെ​ടാ​തി​രി​ക്കു​ക. ഒ​രു സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ൻ​റും വൈ​സ്​ പ്ര​സി​ഡ​ൻ​റും (ര​ണ്ടും ത​ങ്ങ​ന്മാ​രാ​ണ് താ​നും ) ക​ണ്ടു​മു​ട്ടു​ന്ന​ത് വാ​ർ​ത്ത​യാ​വു​ന്ന ത​ല​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മ്പോ​ൾ മാ​യി​ൻ ഹാ​ജി അ​ട​ക്ക​മു​ള്ള​വ​ർ ഒ​രു ച​രി​ത്ര​നി​മി​ഷം ഓ​ർ​ക്കു​ന്ന​ത് ന​ന്ന്. 1989 ജ​നു​വ​രി 17ന് ​പു​റ​ത്തി​റ​ങ്ങി​യ ‘ച​ന്ദ്രി​ക’​യു​ടെ ഒ​ന്നാം പേ​ജി​ൽ സൂ​പ്പ​ർ ലീ​ഡാ​യി കൊ​ടു​ത്ത മൂ​ന്നു​കോ​ളം വാ​ർ​ത്ത​യു​ടെ ത​ല​ക്കെ​ട്ട് ഇ​ങ്ങ​നെ:‘‘ അ​വ​രു​ടെ പ​രി​പാ​ടി​ക​ളി​ൽ സ​ഹ​ക​രി​ക്ക​രു​ത്: ലീ​ഗ്’. ‘മു​സ്​​ലിം ഐ​ക്യ​ത്തെ അ​പ​ഹ​സി​ക്കു​ക​യും മു​സ്​​ലിം സ​മു​ദാ​യ​ത്തെ ഒ​ന്ന​ട​ങ്കം വേ​ദ​നി​പ്പി​ച്ച നാ​ദാ​പു​രം സം​ഭ​വ​ത്തി​ൽ അ​ക്ര​മി​ക​ളാ​യ മാ​ർ​ക്സി​സ്​​റ്റു​ക​ൾ​ക്കു അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്​​ല്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഘ​ടി​ത വി​ഭാ​ഗം സു​ന്നി​ക​ൾ ന​ട​ത്തു​ന്ന യാ​തൊ​രു വി​ധ പ​രി​പാ​ടി​ക​ളി​ലും മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രോ അ​നു​ഭാ​വി​ക​ളോ സ​ഹ​ക​രി​ക്ക​രു​തെ​ന്ന് സം​സ്​​ഥാ​ന മു​സ്​​ലിം ലീ​ഗ് നേ​തൃ​യോ​ഗം അ​ണി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു’’. ഈ ​ആ​ഹ്വാ​ന​മാ​ണ് സ​മ​സ്​​ത​യെ പി​ള​ർ​ത്തി​യ​ത്. ബാ​ക്കി ച​രി​ത്രം. ആ ​ച​രി​ത്ര​ത്തി​ൽ​നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ള്ളാ​ൻ ലീ​ഗ് നേ​തൃ​ത്വം ത​യാ​റാ​വു​ന്നി​ല്ലെ​ങ്കി​ൽ ന​ഷ്​​ടം ആ​ർ​ക്കാ​ണെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ.

Thursday, 7 January 2021

പിതാവിൻ്റെ നൊമ്പരങ്ങൾ !

#അച്ഛൻ

അച്ഛൻ്റെ ഒച്ച ഇഷ്ടമല്ല
അച്ഛൻ്റെ വാശി ഇഷ്ടമല്ല
അച്ഛൻ്റെ നോട്ടം ഇഷ്ടമല്ല
അച്ഛൻ്റെ ഉപദേശം ഇഷ്ടമല്ല
അച്ഛൻ്റെ ഇടപെടലുകൾ ഇഷ്ടമല്ല...
അങ്ങനെയങ്ങനെ ഒരുപാട്
ഇഷ്ടമില്ലായ്മകളാണ്...
ശല്ല്യമാണ് അച്ഛൻ..

വിവാഹം കഴിഞ്ഞപ്പോൾ മുതൽ സ്വന്തം കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ...!!!

പുതുജീവിതത്തോടെ സ്വന്തമായുണ്ടായിരുന്ന ഒരുപാടൊരുപാട് ഇഷ്ടങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞവനാണ് അച്ഛൻ...

പുതു ജീവിതത്തോടനുബന്ധിച്ച് അമ്മ- ഭാര്യ -സഹോദരി -സഹോദർ - അമ്മാവൻ - അമ്മായി എന്നിവർക്കിടയിലെ പടലപ്പിണക്കങ്ങൾക്കിടയിലും ഒളിയമ്പുകൾക്കിടയിലും
വീർപ്പടക്കി കഴിഞ്ഞവൻ അച്ഛൻ...

കുടുംബത്തിൻ്റെ കെട്ടുറപ്പിനായ്...
ഐക്യത്തിനായ്...
സമാധാനത്തിനായ്...
ഒരുപാട് അനിഷ്ടങ്ങളെ പുറമേ
പ്രകടിപ്പിക്കാതെ മനസ്സിലൊതുക്കി കഴിയുന്നവൻ അച്ഛൻ

പല ജോലികൾ, 
പല വേഷങ്ങൾ 
പല സ്ഥലങ്ങൾ...

വിവാഹം കഴിഞ്ഞതോടെ വർഷങ്ങളോളം ജീവിതം ബുദ്ധിമുട്ടി... സ്വന്തം കുടുംബത്തിനായി ചെറുതാണെങ്കിലും     മനോഹരമായൊരു വീട്  വയ്ക്കാൻ പെട്ടപാടുകൾ..
 
മക്കൾക്ക് LKG മുതൽ നല്ല വിദ്യാഭ്യാസവും സ്പെഷ്യൽ ട്യൂഷനും...

മക്കളെക്കുറിച്ച് ഒരുപാടൊരുപാട് 
പ്രതീക്ഷകളും
മോഹങ്ങളും....

എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി...

ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ  അയാൾ വീടിനുള്ളിൽ തനിച്ചായി...

മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങി...

കാരണം...

മക്കളെല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ്...
ഇതെല്ലാം കാണുന്ന അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറി... 

സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ഉപേക്ഷിച്ച്  കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു യഥാർത്ഥ പ്രശ്നം...

ഇത് ഒരാളുടെ മാത്രം  പ്രശ്നമല്ല... 

നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ... 
മാതാവിന്റെ മഹത്വത്തെ കുറിച്ച് എല്ലാരും വാഴ്ത്തി പാടും...

ഇതിനിടക്ക് പിതാവിനെ മറക്കും...

പലപ്പോഴും  കരയുന്ന അമ്മമാരെ മക്കൾ കാണും, പക്ഷെ: കരയുന്ന പിതാവിനെ മക്കൾ കാണില്ല...

പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും... 

ഭാര്യയുടെ ഗർഭകാലത്ത് പിറക്കുന്ന കുഞ്ഞിൻ്റെ ആരോഗ്യത്തിനായി പഴവർഗ്ഗങ്ങൾ , പോഷകാഹാരങ്ങൾ. ചെക്കപ്പുകൾ ,പീഡിയാട്രീഷൻ എന്നിവക്കായി നെട്ടോട്ടമോടിയ അച്ഛനെ മക്കളോർക്കില്ല

പ്രസവാശുപത്രിയിൽ കൊടുമഴയത്ത് ആശുപത്രി പരിസരത്ത് കൊതുക് കടിയേറ്റ് കുത്തിയിരുന്ന 
അച്ഛൻ്റെ സഹനം ത്യാഗമായി
ഒരു മക്കളും കരുതാറില്ല

രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത, അറിയിക്കാത്ത അച്ഛൻ

[ പണ്ട് ഉണ്ടായ കഷ്ടപ്പാടുകൾ....
റബ്ബർ തോട്ടത്തിലെപ്പണി
കൊത്തപ്പണി', മലക്കറിവട്ടിച്ചുമട് എന്നിവ പറഞ്ഞാൽ പഴമ്പുരാണം തള്ളുന്നു എന്ന കളിയാക്കലും]

അമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ... അച്ഛനെന്ന കടലിനെ മറക്കുന്നു പലപ്പോഴും...

അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല.

പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ...

മക്കളെ ഉപദേശിക്കാനൊരുമ്പെട്ടാൽ
നിങ്ങളുടെ കാലമല്ല... ഇത്...
എന്നുപദേശിക്കുന്ന അമ്മമാരുടെ മുന്നിൽ അന്തംവിട്ടിരിക്കുന്ന അച്ഛൻ

അതൊക്കെ തന്നെയാണ് ചില അച്ചന്മാർ വീട്ടിൽ പോലും അന്യരാക്കുന്നത്... 

അടച്ചിട്ട മുറികൾക്കുള്ളിൽ
ടിക്ടോക്കും പബ്ജിയും ചാറ്റും ഗെയിമുകളുംTV സീരിയലുകളും തകർത്താടുമ്പോൾ വാർത്താചാനലുകൾ പോലും അന്യമാകുന്നൊരച്ഛൻ...

നിങ്ങൾ മക്കൾ തർക്കുത്തരം പറയുമ്പോഴും
അവഗണിക്കുമ്പോഴും
അച്ഛന്റെ മുഖത്തേയ്ക്കും കണ്ണുകളിലേക്ക് ഒന്നു നോക്കണം... കടലോളം ദു:ഖം ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തി നടക്കുന്ന ഓരോ പിതാവിന്റെയും 
മഹത്വവും സഹനവും വേദനയും നൊമ്പരവും
അറിയണമെങ്കിൽ ഓരോ പുത്രന്മാരും അവരൊരു
അച്ഛനാകുമ്പോൾ മാത്രം...
അപ്പോൾ കാലങ്ങളൊരുപാട്
കഴിഞ്ഞിരിക്കും....
🙏🙏🙏🙏

💦💦 *എന്ന്, കഥയറിയാത്ത അച്ഛൻ.*🔥🔥

കടപ്പാട്


 

സമസ്ത-സുന്നികൾക്കെതിരെ ലീഗിൻ്റെ ഊരുവിലക്ക് !



 

Wednesday, 6 January 2021

സമസ്തയും മുസ്ലിം ലീഗും.

 സമസ്ത രൂപം കൊണ്ട് 22 വർഷങ്ങൾക്ക് ശേഷം രൂപീകരിക്കപ്പെട്ട ഇന്ത്യൻ യൂനിയൻ

മുസ്ലീം ലീഗ്  ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണ്. ന്യൂനപക്ഷ അവകാശങ്ങൾക്ക് പടപൊരു

തുന്ന ,മതേതരത്വവും ജനാധിപത്യവും നിലനിന്നു കാണാൻ യജ്ഞിക്കുന്ന ഒരു രാഷ്ട്രീയ

കക്ഷിയെ സമസ്ത കേരള ജംഇയ്യതുൽ ഉലമാക്ക് എതിർക്കേണ്ട ഒരാവശ്യവുമില്ല.

    

  സമസ്ത സ്ഥാപിതമായത് സ്വഹാബത്തിലൂടെ പകർന്നു കിട്ടിയ ഇസ് ലാമിക പാരമ്പര്യം

കാത്തുസൂക്ഷിക്കാനും, മുസ്ലിം ലോകത്ത് ചോരച്ചാലുകൾ തീർത്ത് ,     ഭിന്നതയും കലഹവുമുണ്ടാക്കി ,   ഖിലാഫത്തിൻ്റെ തകർച്ചക്ക് പോലും കാരണമായ വഹാബിസത്തെ

ചെറുക്കാനുംവേണ്ടിയാണ്.

 

   സമസ്തയുടെ ലക്ഷ്യത്തിനെതിരെ - വ്യക്തമായി പറഞ്ഞാൽ വഹാബിസം വളർത്താൻ

ലീഗിനെ ആസൂത്രിതമായി   ഉപയോഗപ്പെടുത്താൻ   തുടങ്ങിയതു മുതൽക്കാണ്  സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളുണ്ടാവുന്നത്. സീതി സാഹിബ് സ്പീക്കറായ 

1960 ൽ വഖഫ് ബോർഡ് രൂപീകരിച്ചത് മുതൽ വഹാബികൾക്ക് വേണ്ടി ചിലർ കരുക്കൾ

നീക്കിത്തുടങ്ങി. അന്ന് രൂപീകരിക്കപ്പെട്ടെ വഖഫ് ബോർഡിൽ  വഹാബീ ആധിപത്യമായ

തിനാൽ ഇതിനെതിരെ സമസ്ത പ്രമേയമവതരിപ്പിച്ചത്  അവിഭക്ത സമസ്ത പുറത്തിറക്കിയ അറുപതാം വാർഷിക സോവനീറിൽ കാണാം.


       വഖഫ് ബോർഡിലെ സ്വാധീനമുപയോഗിച്ചാണ്  മലബാറിൻ്റെ  കേന്ദ്രമായ കോഴിക്കോട്ടെ സുന്നി പള്ളികളായിരുന്ന പാളയം മുഹിയദ്ധീൻ പള്ളി ,പട്ടാളപ്പളളി,

ശാദുലിപ്പളളി ഉൾപെടെ മുജാഹിദുകൾ പിടിച്ചെടുത്തത്. ഇവിടെ ആരംഭിച്ച 

മലയാള ഖുതുബ കേട്ടാണ് കോഴിക്കോട്ട് സലഫിസം പ്രചരിച്ചത്. പിന്നീട് അറബ് ഭാഷ

പഠിപ്പിക്കാനുള്ള അനുമതി വന്നപ്പോൾ പാഠപുസ്തക കമ്മറ്റിയുണ്ടാക്കി. ലീഗ് ആകന്മറ്റി

യിൽ ഒരൊറ്റ സുന്നിക്കും ഇടം കൊടുത്തില്ല. ഫലമോ ? പാo പുസ്തകങ്ങൾ നിറയെ

വഹാബി ആശയങ്ങൾ കുത്തിനിറച്ചു.   വഹാബീ നേതാക്കളേയും സ്ഥാപനങ്ങളേയും

പരിചയപ്പെടുത്തി . SSF ഇതിനെതിരെ നടത്തിയ സമര പോരാട്ടങ്ങൾ കേരളീയർ

മറന്നിട്ടുണ്ടാവില്ല. ഒടുവിൽ 1983ൽ വന്ന നായനാർ  സർക്കാറാണ് വിവാദ പാഠങ്ങൾ

നീക്കിയത്. 

  

           ശേഷം അറബി അധ്യാപകരെ സൃഷ്ടിച്ചെടുക്കാനുള്ള ഓറിയൻറൽ  അറബിക്

കോളേജുകൾ അനുവദിച്ചപ്പോൾ അവയെല്ലാം വഹാബികൾക്ക് പതിച്ചു നൽകി. എടവണ്ണ

ജാമിഅ, അരീക്കോട് സുല്ലമ് ,പുളിക്കൽ റൗളതുൽ ഉലൂം മേപ്പയൂർ  സലഫി കോളേജ്

തിരൂരങ്ങാടി ... ആ പട്ടിക നീണ്ടതാണ്. ഈ കോളേജുകളിൽ നിന്നും പുറത്തിറങ്ങിയ

മൗലവിമാരാണ് കേരളത്തിലെ വഹാബീ നേതാക്കളും പ്രഭാഷകരും. 


         മുസ്ലിം മാനേജ്മെൻ്റിനു കീഴിൽ ഇറങ്ങുന്ന ഏകപത്രം ചന്ദ്രികയായിരുന്നു. അതാവട്ടെ

നിയന്ത്രിച്ചിരുന്നത് വഹാബികളും. 1970 കളി ൽ ചന്ദ്രികയുടെ എഡിറ്റോറിയൽ ബോർഡ് ഇനി മുതൽ നബിദിനപ്പരിപാടികളുടെ വാർത്ത ചന്ദ്രികയിൽ പ്രസിദ്ധീകരിക്കുകയില്ല എന്നു

തീരുമാനിച്ചു . mm ബശീർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഇതിനെതിരെ ശക്തമായി

പ്രതിഷേധിച്ചു. 1979ൽ. ,


മലപ്പുറത്തു വെച്ച് നടന്ന സമ്മേളനസോവനീറിൽ ഈ  പ്രതിഷേധക്കുറിപ്പ് കാണാം. ഈ ഘട്ട ത്തിലാണ് സുന്നികൾ ഒരു പത്രത്തെക്കുറിച്ച് ചിന്തിക്കുന്നതും ,സിറാജ് ദിനപ്പത്രം

1984 ൽ പുറത്തിറങ്ങുന്നതും.

 

            അന്നു വഹാബീ പക്ഷപാതിത്വത്തിനെതിരെ ശക്തമായി പോരാടിയിരുന്ന ഒരാളാ

യി രു ന്നു.മർഹും ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ .ലീഗിലെ വഹാബി സ

ഹ യാത്രികർ  ലീഗിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ തന്നെ അദ്ദേഹത്തെ പരിഹസിച്ചു. മർഹും പാണക്കാട് ശിഹാബ് തങ്ങൾ അവതാരിക എഴുതിയ സി എച്ച് 

മുഹമ്മദ് കോയ ജീവചരിത്രം എന്ന പുസ്തകത്തിൽ എഴുതു -  " കോൺഗ്രസിൻ്റെ തിര

ഞെടുപ്പ് യോഗ ങ്ങളിൽ ഖിറാഅതും ഫാതിഹയും ഓതാൻ തുടങ്ങി. കാശ് കൊടുത്താൽ

വാലാട്ടുന്ന ആർത്ഥിക മോഹികളായ ചില വാടക മൗലാന മാർ  നീളക്കുപ്പായങ്ങളുമായി

സ്റ്റേജുകളിൽ ഉപവിഷ്ടരായി. ഒരു വാർഡിലെ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രത്തിലെ പൊതു

തിരഞ്ഞെടുപ്പിനേക്കാൾ ജനശ്രദ്ധ പിടിച്ചുപറ്റി,

          കുറ്റിച്ചിറയിൽ സുന്നി യുവജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നബിദിന യോഗം.

നബിയുടെ മദ്ഹുകൾ വിവരിക്കാനും ,ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയിൽ മുസ്ലിംകളുടെ

കടമ എന്തെന്ന് വിവരിക്കാനുമായിരുന്നു യോഗം വിളിച്ചു കൂട്ടിയത്. കോൺഗ്രസിന് 

വോട്ട് ചെയ്യലാണ്  മുസ് ലിംകളുടെ കടമയെന്ന് യോഗത്തിലെ മുഖ്യ പ്രാസംഗികനായ

ഇ കെ അബൂബക്കർ മുസ്ലിയാർ അറിയിച്ചു. അതിനാവശ്യമായ ആയത്തുകളും അദ്ധേഹം

കൊണ്ടു വന്നിരുന്നു. പ്രസംഗം മൂത്ത് അദ്ദേഹം കാടുകയറി. അദ്ധേഹം പറഞ്ഞ മുഴുവൻ

കാര്യങ്ങളും അച്ചടിക്കാൻ കൊള്ളാവുന്നവയായിരുന്നില്ലെങ്കിലും തമ്മിൽ ദേതപ്പെട്ട ഒരു 

വാചകമിതാ "  ....... സീതിയുടേയും ഉപ്പിയുടേയും  സി എച്ച് മുഫ്തിയുടേയും ബാഫഖീ

നീളകുപ്പായത്തിൻ്റേയും മുസ്ലിം ജനാബത്താണ് ,മുസ്ലിം ജമാഅത്തല്ല  മുസ്ലിം ലീഗ്.,,

    (പേ : 297) 1985' ഹരിത് ബുക്സ് കോഴിക്കോട്)

  

1976 ൽ ലീഗ് രണ്ടായി പിളർന്നു. സയ്യിദ് ഉമർ ബാഫഖി തങ്ങൾ ഇ എം എസിൻ്റെ കൂടെ

യിരുന്നു പന്നിമാംസം തിന്നുന്ന കാർട്ടൂൺ വരേ ചന്ദ്രികയിൽ വന്നു. ഇ.കെ ഉസ്താദ് അഖി

ലേന്ത്യാ ലീഗിനോട് ചായ്വ് കാണിച്ചു എന്നു പറഞ്ഞാണ്  സമസ്തയുടെ സ്വന്തം സ്ഥാപന

മായ പട്ടിക്കാട് ജാമിഅ യിൽ നിന്നും അവരെ പുകച്ചുചാടിച്ച് പൂച്ചക്കാട്ട് എത്തിച്ചത്. (കാഞ്ഞങ്ങാടിനടുത്ത് )  ശംസുൽ ഉലമയുടെ സുന്നത്ത് ജമാഅത്തിനു വേണ്ടിയുള്ള

പോരാട്ടത്തിൽ ശക്തമായ പിന്തുണയുമായി കാന്തപുരം ഉസ്താദ് ഉൾപ്പെടെയുള്ളവർ

അണിനിരന്നു. 1985 ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ നടന്ന സമസ്തയുടെ 

അറുപതാം വാർഷിക മഹാസമ്മേളനം മുടക്കാൻ ആവുന്നതൊക്കെ ചെയ്തങ്കിലും

എ പി ഉസ്താദിൻ്റെ സംഘാടനത്തികവിൽ  സമ്മേളനം പ്രോജ്വലമായി സമാപിച്ചു.

           

         രണ്ട് അബൂബക്കറുമാർ കേരളാ മുസ് ലിംകളെ കയ്യിലെടുത്ത് അമ്മാനമാടുന്ന

കാഴ്ച പലരേയും അസൂയക്കാരാക്കി. ഈ രണ്ടു പേരേയും രണ്ട് ചേരിയിലാക്കണം,

അവർ   തക്കം പാർത്തിരുന്നു.                                                   ശാ ബാനു കേ

സുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ശരീഅത്ത് വിവാദത്തിൽ കേരളാ മുസ് ലിംകളുടെ

ആശങ്ക അറിയിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും   സമസ്ത  തീരുമാനിച്ചു. ഡൽ

ഹിയിൽ ചെന്ന് രാജീവ് ഗാന്ധിയെ കാണാൻ ഇ.കെ ഉസ്താദ്  ,താജുൽ ഉലമ ഉള്ളാൾ

തങ്ങൾ ,എ പി ഉസ്താദ് എന്നിവരെ ചുമതലപ്പെടുത്തി. വാർത്തയറിഞ്ഞ ലീഗിലെ

വഹാബികൾ നേതാക്കളെ ഉപദേശിച്ചു,  ഈ യാത്ര എന്തു വില കൊടുത്തും മുടക്കണം.

അല്ലങ്കിൽ  കേരളാ മുസ്ലിംകളുടെ നേതൃത്വം സമസ്തക്കാണെന്നു വരും! .


          പിന്നീട് നടന്നത് ലീഗ് വിചാരിച്ചതാണ്. ശംസുൽ ഉലമ എങ്ങനെ ഈ വെട്ടിൽ വീണു

എന്നത് ആർക്കും പിടികിട്ടിയിട്ടില്ല. പിന്നീട് ലീഗിനു വേണ്ടി സംസാരിക്കുന്നു. സമസതയുടെ

രാഷ്ട്രീയ  നിലപാട്  സ്വയം തിരുത്തന്നു. ഇതാണ് സമസ്ത പിളർപിലേക്ക് വഴിവെച്ചത്. പുറത്താക്കപ്പെട്ട് അകത്താക്കപ്പെട്ട ചിലർ പറയുന്നതു പോലെ Sys നെ രാഷ്ട്രീയപ്പാർട്ടി

യാക്കാനുള്ള കാന്തപുരം ഉസ്താദിൻ്റെ നീക്കമല്ല. നട്ടാൽ  മുളക്കാത്ത നുണയാണത്.

അങ്ങനെയായിരുന്നങ്കിൽ സമസ്ത പിളർന്ന ഉടനെ പാർട്ടി ഉണ്ടാക്കണ്ടെ? ,പത്തുമുപ്പതു

കൊല്ലമായില്ലെ .ഇതുവരെ ഉണ്ടാക്കിയോ? അതേ സമയം   സമസ്തക്ക് രാഷ്ട്രീയമില്ല

എന്ന പ്രഖ്യാപിത നയത്തിൽ  കാന്തപുരം ഉസ്താദും അനിയായികളും ഉറച്ചു നിൽക്കു

മ്പോൾ അപ്പുറത്തുള്ളവർ,, സമസ്തക്ക് രാഷ്ട്രീയമില്ല. ലീഗും സമസ്തയും ഒറ്റക്കെട്ടാണ്,,

എന്നു പറയുന്നതിൽ നിന്നുംആർക്കാണ് നയവ്യതിയാന മുണ്ടായത് എന്ന് വ്യക്തമാണ്.

എങ്കിലും ശംസുൽ ഉലമ തൻ്റെ അവസാന കാലത്ത്  കാര്യങ്ങൾ ശരിയല്ലെന്നു് തിരിച്ചറി

യുകയും എങ്ങനെയെങ്കിലും ഇരുസമസ്ത കളും യോജിക്കണമെന്നും  ഉൽക്കടമായി

ആഗ്രഹിച്ചിരുന്നു വെന്നാണ് ജനാബ് അബ്ദുറഹ്മാൻ കല്ലായി  ചന്ദ്രികയിൽ എഴുതിയത്.

,ഒരേ ആദർശത്തിനു വേണ്ടി  ഒന്നിച്ചു പ്രവർത്തിക്കാൻ അല്ലാഹു ഇരുസമസ്തകൾക്കും

തൗഫീഖ് നൽകട്ടെ.  നിഷ്പക്ഷ നിലപാടിലുറച്ച് സമുദായ സേവനം ചെയ്യാൻ ലീഗിനും

സാധിക്കുമാറാകട്ടെ - ആമീൻ.

അഭിവന്ദ്യ ഗുരു കാന്തപുരം ഉസ്താദിൻ്റെ പേരിൽ ചാനലിൽ കയറി ഒരാൾ കളവു പറഞ്ഞ

ഞ തു കൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത്. സുന്നി ഐക്യം ആഗ്രഹിക്കുന്നവർ 

ക്ഷമിക്കുക.

          റഹ്മത്തുള്ളാഹ് സഖാഫി എളമരം[FB പോസ്റ്റ്]

Monday, 4 January 2021

ലീഗും ദീനും ഒന്നല്ല

ലീഗും  ദീനും ഒന്നല്ല; രണ്ടും തീർത്തും രണ്ടാണ്. ഒന്നാണെന്നു ആരു പറഞ്ഞാലും തെറ്റാണ്. ലീഗും ദീനും ഒന്നായാൽ  ദീനിനും ലീഗിനും നഷ്ടമാണ്.
കോൺഗ്രസ്, സിപിഎം, ബിജെപി, കേ.കോൺഗ്രസ്... പോലെ വെറുമൊരു രാഷ്ട്രീയ പാർട്ടി മാത്രമാണു ലീഗും. കൈപ്പത്തി ,അരിവാൾ, താമര പോലെ
വെറുമൊരു ഇലക്ഷൻ ചിഹ്നം മാത്രമാണ് കോണി. വോട്ടർമാർക്ക് സ്ഥാനാർത്ഥിയെ തിരിച്ചറിയാനുള്ള
വെറുമൊരടയാളം മാത്രം.

രാജ്യത്തെ മറ്റേതുരാഷ്ട്രീയ പാർട്ടിയേയും പോലെ ലീഗും ഇന്ത്യൻ ഇലക്ഷൻ കമ്മീഷനിലാണു
റജിസ്തൃ ചെയ്തിരിക്കുന്നത്; പാണക്കാട്ടോ ചേളാരി സമസ്താലയത്തിലോ അല്ല. സി പി എം, ബിജെപി ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പാർട്ടികളും
പാലിക്കേണ്ട, തീർത്തും മതേതരമായ എല്ലാ നിയമങ്ങളും ലീഗും പാലിച്ചിരിക്കണം. അതിൽ
ദീൻ വിരോധിച്ച പലിശയും കള്ളും പെണ്ണും എല്ലാം വരും. തങ്ങൾ തക്ബീർ ചൊല്ലുന്ന ദീനീ പാർട്ടിയാണെന്നും പാണക്കാട്ടെ ആത്മീയ നേതൃത്വമാണു തങ്ങളെ നയിക്കുന്നതെന്നും
ഒരു മത സംഘടന തോളത്തുണ്ടെന്നും
അതിനാൽ ദീനനുസരിച്ചേ പ്രവർത്തിക്കാ
നാവൂ എന്നുമൊക്കെ പറഞ്ഞാൽ ഡൽഹിയിലെ ഇല.കമ്മീഷൻ കുനിച്ചുനിറുത്തി പുറത്ത് നിരോധനത്തിന്റെ ചാപ്പ കുത്തി കേരള എക്സ്പ്രസ്സിന് തിരൂരിലേക്കു കയറ്റിവിടും.

ലീഗും ദീനും എങ്ങനെയാണു ഒന്നാവുക?
ദീനിന്റെ അടിത്തറ ഖുർആനും സുന്നത്തുമാണ്, ലീഗിന്റെതു രാജ്യത്തെ ഭൗതിക ഭരണഘടനയും തീർത്തും മതേതരമായ നിയമവ്യവസ്ഥയുമാണ്. രണ്ടും തമ്മിൽ പുലബന്ധമില്ല. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയവയാണ് ഇന്ത്യൻ വ്യവസ്ഥിതിയുടെ ആധാരം. ഇപ്പറഞ്ഞതൊന്നും ഇപ്പറഞ്ഞ അർത്ഥത്തിലും ആശയത്തിലും ഇസ്ലാമിലില്ലേയില്ല. പിന്നെങ്ങനെയാണ് ലീഗും ദീനും ഒന്നാവുക? ഇതു മതത്തെ രാഷ്ട്രീയത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന കുറ്റകൃത്യമാണ്.

ദീനും അതിന്റെ ചിഹ്നങ്ങളും വേറെ, രാഷ്ട്രീയം വേറെ. തങ്ങന്മാരെയും മുസ്ലിയാമാരെയും മാറ്റിനിറുത്തി, മതവേഷം അഴിച്ചുവച്ചു ലീഗ് രാഷ്ടീയം കളിച്ചു നേടണം. ഒരു സമുദായത്തിനു വേണ്ടി നിലകൊള്ളുന്നതു തെറ്റൊന്നുമല്ല.
മതമേലധ്യക്ഷന്മാരെ തലപ്പത്തു നിറുത്തിയല്ല ക്രിസ്ത്യൻ സമുദായം അവരുടെ രാഷ്ടീയ താത്പര്യങ്ങൾ നേടുന്നത്. ബി ജെ പി ഹൈന്ദവ
താത്പര്യങ്ങൾ സംരക്ഷിക്കന്നതു സംന്യാസിമാരെ പ്രസിഡണ്ടാക്കിയല്ല. ആത്മീയ നേതാക്കളും ഖാളിമാരും മുസ്ല്യാമാരും പാർട്ടി നേതൃത്തിൽ
വേണ്ട, അവർ പുറത്തുനിന്നു പാർട്ടിയെ തുണച്ചു ശക്തിപ്പെട്ടുത്തട്ടെ.

പ്രാരംഭകാലത്ത് തങ്ങന്മാരെ നേതൃത്തിൽ കൊണ്ടുവന്നത് സലഫി പശ്ചാത്തലമുണ്ടായിരുന്ന ലീഗിനെ ഒന്നു വെളുപ്പിച്ചെടുക്കാൻ വേണ്ടിയാണ്;
പിടിച്ചുനിന്നുകിട്ടാൻ ഒരു താങ്ങ്. കോൺക്രീറ്റ് ചെയ്യുമ്പോൾ മുട്ടുംതാങ്ങും കൊടുക്കുന്നതു പോലെ. കോൺക്രീറ്റ് സെറ്റാകുന്നതുവരെയാണ് താങ്ങിൻ്റെ ആവശ്യം. ഇതിപ്പോൾ എൺപതാണ്ട് കഴിഞ്ഞിട്ടും കുത്തിന്റെയും താങ്ങിന്റെയും ബലത്തിൽ നിൽകേണ്ടിവരിക എന്നു പറഞ്ഞാൽ നിർമിതി
ദുർബലം എന്നാണർത്ഥം. ലീഗ് രാഷ്ട്രീയം കൊണ്ട് ശക്തി നേടണം.

'മുസ്ലിം എന്ന ചീത്തപ്പേര് 'മാറ്റാതെ -മുട്ടും താങ്ങും ഒഴിവാക്കാതെ ലീഗിന് ഇനി ഏറെയൊന്നും മുന്നോട്ടു പോകാനാവില്ല. ലീഗിന് മികച്ച രാഷ്ട്രീയ സാധ്യതയുണ്ട്. രാഷ്ട്രീയം മൂലയ്ക്കിട്ട് തങ്ങമാരെയും മുസ്ലീയാമ്മാരെയുംവച്ചു കളിച്ചു നേടാമെന്ന പൂതി ഇനി നടക്കുമെന്ന് കരുതേണ്ട. ലീഗിനു വേണ്ടി ദീനിനെ ചവിട്ടിമെതിക്കാൻ പഴയതുപോലെ  കഴിയുമെന്നും വിചാരിക്കേണ്ട. കേരളത്തിലെ മത സമൂഹം ഇപ്പോൾ അലർട്ടാണ്, ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. മാറ്റത്തെക്കുറിച്ചു ലീഗ് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം.
വാളെടുക്കേണ്ട; കണ്ട കാര്യം പറഞ്ഞെന്നേയുള്ളൂ.
നല്ല നമസ്കാരം.
              *ഒ എം തരുവണ✍️✍️*


 

Friday, 1 January 2021

പോപ്പുലർ ഫ്രണ്ട് മുസ്‌ലിങ്ങളുടെ ശത്രു

 'കാമ്പസ് ഫ്രണ്ട്' എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു, കോളേജ് വളപ്പിൽ കൊല്ലപ്പെട്ട സംഭവം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അഖിലേന്ത്യാ സംഘടനയായി മാറിയ 'പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ'യുടെ (പി.എഫ്.ഐ.) ആശയത്തണലിൽ, കേരളത്തിലെ ഏതാനും വിദ്യാലയങ്ങളിൽ സാന്നിധ്യമുള്ള 'കാമ്പസ് ഫ്രണ്ടി'ന്റെ തനിനിറം എന്താണെന്ന് പലർക്കും മനസ്സിലായിരുന്നില്ല. പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ എസ്.ഡി.പി. ഐ.യും മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന കൃത്യമാണ് നടത്തുന്നത്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും അനുകൂലിക്കാനാവാത്ത ഹീനമാർഗത്തിലൂടെയാണ് ഇക്കൂട്ടർ സഞ്ചരിക്കുന്നത്.



അഭിമന്യു ഇന്ന് കേരളത്തിന്റെ നൊമ്പരമാണ്. നവാഗതരെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിക്കുന്ന എസ്.എഫ്.ഐ. പ്രവർത്തകർക്കുനേരെയാണ് 'കാമ്പസ് ഫ്രണ്ടു'കാർ പ്രകോപനമുണ്ടാക്കിയത്. 'എസ്.എഫ്.ഐ.-കാമ്പസ് ഫ്രണ്ട് സംഘർഷം' എന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്നീട് നൽകിയ വിശദീകരണം ശുദ്ധകളവാണ്. അത്തരം ഒരു സംഘർഷമുണ്ടായിരുന്നുവെങ്കിൽ, അപ്പുറത്ത് ഒരാൾക്കെങ്കിലും നിസ്സാരമായ ഒരു പരിക്കെങ്കിലും ഏൽക്കേണ്ടിയിരുന്നില്ലേ? തികച്ചും ആസൂത്രിതമായ കൊലപാതകം! പോപ്പുലർ ഫ്രണ്ടും എസ്. ഡി.പി.ഐ.യും പരിശീലിപ്പിച്ച് തീറ്റിപ്പോറ്റുന്ന 'കില്ലർ സ്ക്വാഡി'ന്റെ ഓപ്പറേഷൻ! കൊലയാളികളുടെ വരവും ആക്രമണത്തിന്റെ സ്വഭാവവും വിലയിരുത്തിയാൽ ഇതാർക്കും ബോധ്യമാവും. ഒരു ഭീകരപ്രസ്ഥാനത്തിനുമാത്രം ചെയ്യാൻ കഴിയുന്നതാണിത്. കേരളത്തിന് അടുത്ത കാലം വരെ അന്യമായിരുന്ന ഈ രീതി പ്രാവർത്തികമാക്കിയത് മുസ്ലിം തീവ്രവാദ ശക്തികളാണ്.


പോപ്പുലർ ഫ്രണ്ടിന്റെ പിറവി

നാഷണൽ ഡെവലപ്പ്മെന്റ് ഫ്രണ്ടിന്റെ (എൻ.ഡി.എഫ്.) പിൻഗാമിയായിട്ടാണ് 2006-ൽ പി.എഫ്.ഐ. പിറവിയെടുത്തത്. കേരളത്തിലെ എൻ.ഡി.എഫ്. തമിഴ്നാട്ടിലെ 'മനിത നീതിപസരൈ', 'കർണാടക ഫോറം ഫോർ ഡിഗ്നിറ്റി' (കെ.എഫ്.ഡി.) തുടങ്ങിയ തീവ്രവാദ സംഘടനകൾ ചേർന്നാണ് പി.എഫ്.ഐ. രൂപവത്കരിച്ചത്. സാമൂഹികനീതി, മനുഷ്യാവകാശസംരക്ഷണം തുടങ്ങിയ പ്രശ്നങ്ങളുയർത്തിയാണ് ഈ സംഘടന രംഗത്തുവന്നത്. ആർ.എസ്.എസിനെപ്പോലെ പോപ്പുലർ ഫ്രണ്ടിനും വിവിധ പോഷകസംഘടനകളുണ്ട്. അതിലൊന്നാണ് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനം ഡൽഹിക്കടുത്ത നോയ്ഡയാണ്.


രൂപവത്കരണകാലംതൊട്ട് പോപ്പുലർ ഫ്രണ്ട് ഒട്ടേറെ മുസ്ലിം തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. ഒട്ടേറെ അക്രമങ്ങൾക്ക് ഇവർ നേതൃത്വം നൽകിയിട്ടുണ്ട്. ഒരു ചോദ്യപ്പേപ്പറിൽ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞത്. 2013-ൽ വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽനിന്ന് മാരകായുധങ്ങൾ, തോക്കുകൾ, ബോംബുകൾ, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുത്തിരുന്നു. 

1977-ൽ രൂപംകൊണ്ട ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർഥിസംഘടനയായിരുന്ന സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) എന്ന തീവ്രവാദസംഘടനയുടെ പിന്മുറക്കാരാണ് പി.എഫ്.ഐ. 1979-ൽ ഇറാനിലുണ്ടായ 'ഇസ്ലാമിക'വിപ്ലവത്തിൽനിന്ന് ആവേശം കൊണ്ടാണ്, 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം സിമി ഉയർത്തിയത്. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികൾക്ക് വളരാനും മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാനും സിമി അവസരമൊരുക്കി. 1993-ൽ സിമി നിരോധിക്കപ്പെട്ടു. പരസ്യപ്രവർത്തനത്തിന് അവസരം നഷ്ടപ്പെട്ട സിമി നേതാക്കൾക്കുകൂടി പങ്കുള്ള സംഘടനയാണ് പിന്നീട് രൂപംകൊണ്ട എൻ.ഡി.എഫ്. തുടർന്നാണ് പി.എഫ്.ഐ. രൂപം കൊള്ളുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ ചെയർമാൻ അബ്ദുൾ റഹ്മാൻ, സിമിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. സംസ്ഥാനസെക്രട്ടറി അബ്ദുൾ ഹമീദ് മാസ്റ്റർ സിമിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്നു. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ താത്ത്വികാചാര്യന്മാരിൽ ഒരാളായ പ്രൊഫസർ കോയ (കോഴിക്കോട്) മുൻ സിമി നേതാവാണ്. സിമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും പോപ്പുലർ ഫ്രണ്ടിന്റെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഇ. അബൂബക്കറാണ്.


കേരളത്തിലെ അക്രമങ്ങൾ

2013 ഏപ്രിലിൽ കണ്ണൂരിലെ നാറാത്ത് എന്ന സ്ഥലത്ത്, പോപ്പുലർ ഫ്രണ്ടിന്റെ ക്യാമ്പിൽ പോലീസ് നടത്തിയ പരിശോധനയിൽ അവരുടെ തീവ്രവാദബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകൾ കണ്ടെടുത്തു. 21 പ്രവർത്തകരെ അന്ന് പോലീസ് അറസ്റ്റുചെയ്തു. 'തണൽ ചാരിറ്റബിൾ ട്രസ്റ്റി'ന്റെ ഓഫീസ് കെട്ടിടത്തിലാണ് പോലീസ് റെയ്ഡ് നടന്നത്. ഈ സംഭവം സംബന്ധിച്ച് പിന്നീട് എൻ.ഐ.എ. അന്വേഷണം നടത്തിയിരുന്നു.2012-ൽ കേരളസർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സി.പി.എം., ആർ.എസ്.എസ്. സംഘടനകളിൽപ്പെട്ട 27 പേരെ, പോപ്പുലർ ഫ്രണ്ട് സംഘം കൊലപ്പെടുത്തിയതായി പറയുകയുണ്ടായി. ഇതിനു പുറമേ വർഗീയകൊലപാതകങ്ങൾ, 86 വധശ്രമങ്ങൾ, 106 വർഗീയ സംഘർഷങ്ങൾ എന്നിവയിലും പോപ്പുലർ ഫ്രണ്ട്-എൻ.ഡി.എഫ്. പ്രവർത്തകർക്ക് പങ്കുണ്ടെന്ന് 2014-ൽ കേരള സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ 'തേജസി'ന് സർക്കാർ പരസ്യങ്ങൾ നൽകുന്നില്ലെന്ന് ആക്ഷേപിച്ച് പത്ര മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് മറുപടിയായിട്ടാണ് സർക്കാർ ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. 2003-ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലർ ഫ്രണ്ടിന്റെ സംഘമായിരുന്നു. കേരളത്തിൽ ഒരു സംഘടന നടത്തിയ ഏറ്റവും വലിയ ഈ കൂട്ടക്കൊലയിൽ എട്ട് ആർ.എസ്.എസുകാരാണ് കൊല്ലപ്പെട്ടത്. പ്രതികളുടെ കേസ് നടത്തിയതും അവർക്ക് സംരക്ഷണം നൽകിയതും പോപ്പുലർ ഫ്രണ്ടായിരുന്നു.


2005-ൽ ബേപ്പൂർ പോർട്ടിലെ ബോട്ടിൽ നടന്ന ബോംബ് സ്ഫോടനവും 2006-ൽ കോഴിക്കോട് ബസ്സ്റ്റാൻഡിലെ സ്ഫോടനവും പോപ്പുലർ ഫ്രണ്ട് നടത്തിയതായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തേക്കും തീവ്രവാദികളെ റിക്രൂട്ട് ചെയ്തയക്കുന്നതായും ഇവരെക്കുറിച്ച് പരാതി ഉയർന്നിട്ടുണ്ട്. അങ്ങനെ റിക്രൂട്ട് ചെയ്ത് കശ്മീരിലേക്കയച്ച നാല് കേരളീയർ 2008-ൽ കശ്മീരിൽ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. തീവ്രവാദി റിക്രൂട്ട്മെന്റ് കേസിൽ 18 പേരെ പോലീസ് അറസ്റ്റുചെയ്തു. ലഷ്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തകനായ തടിയന്റവിട നസീർ മേഘാലയയിൽ അറസ്റ്റു ചെയ്യപ്പെട്ടു. കണ്ണൂർ സ്വദേശിയായ നസീർ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രധാന പ്രതിയാണ്. പോപ്പുലർ ഫ്രണ്ടും ഹുജി (ഹർക്കത്-ഇൽ-ജിഹാദ്-അൽ-ഇസ്ലാം) എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതിന്റെ തെളിവും പോലീസിന് ലഭിച്ചു.



മൊബൈൽഫോൺ വഴിയുള്ള സന്ദേശങ്ങളിലൂടെ ഭീതി പരത്തുകയും കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് പോപ്പുലർ ഫ്രണ്ട്. തെക്കേ ഇന്ത്യയിൽ ജോലിചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനക്കാരെ ഭയപ്പെടുത്തി, നാട്ടിലേക്ക് തിരിച്ചുപോകാൻ പ്രേരിപ്പിച്ച വാട്സാപ്പ് പ്രചാരണം ഇവർ സംഘടിപ്പിച്ചു. ജമ്മു കശ്മീരിലെ കഠുവയിലെ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കാൻ, കേരളത്തിൽ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഹർത്താൽ നടത്തിയതും പോപ്പുലർ ഫ്രണ്ടാണ്. മൊബൈൽ ഫോൺ വിൽപ്പന ഷോപ്പുകളിലെ നടത്തിപ്പുകാരിലും ജീവനക്കാരിലും ഒരു വിഭാഗം തീവ്രവാദികളുടെ സ്വാധീനത്തിലാണ്. ഇവരെ ഉപയോഗിച്ചാണ്, 'വാട്സാപ്പ്' പ്രചാരണം നടത്തുന്നത്.

കേരളത്തിൽ എൻ.ഡി.എഫ്.-പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ.- കൊലയാളി സംഘങ്ങൾ 1995 മുതൽ 2018 വരെ ആസൂത്രിതമായി കൊന്നത് 31 പേരെയാണ്. 2000-2018 കാലത്ത് 14 കൊലപാതകങ്ങളാണ് ഇവർ നടത്തിയത്. കൊല്ലപ്പെട്ടവരുടെ പട്ടിക പ്രത്യേകം കൊടുത്തിട്ടുണ്ട്.


ഗ്രീൻവാലിയും സത്യസരണിയും

മഞ്ചേരി 'ഗ്രീൻവാലി' പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ വിധ്വംസക പ്രവർത്തനങ്ങളുടെയും ആസൂത്രണ നിർവഹണകേന്ദ്രമാണ്. മഞ്ചേരിയിലെ പ്രമുഖ സി.ഐ.ടി.യു. നേതാവും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമായ ഷംസുദീനെ, എൻ.ഡി.എഫ്. റൗഡികൾ വെട്ടിനുറുക്കി. ഈശ്വര നിഷേധിയാണെന്നാരോപിച്ചായിരുന്നു ആക്രമണം. തലനാരിഴ വ്യത്യാസത്തിനാണ് ഷംസുദീൻ മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. മഞ്ചേരി ടൗണിലെ 'സദാചാര പോലീസാ'യി ഈ സംഘം പ്രവർത്തിക്കുന്നു. മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിലെ വിദ്യാർഥി തസ്നിബാനു യുക്തിവാദിയായ കൊടവണ്ടി നാസറുമായി പ്രണയത്തിലേർപ്പെട്ടപ്പോൾ എൻ.ഡി.എഫ്. സംഘം ആ ബന്ധം ഉപേക്ഷിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ആ പെൺകുട്ടി വഴങ്ങിയില്ല. തുടർന്ന് തസ്നിബാനുവിന്റെ വീട്ടുകാരെ ഭയപ്പെടുത്തി കുട്ടിയെ വീട്ടുതടങ്കലിലാക്കി. ഒരു ദിവസം എങ്ങനെയോ രക്ഷപ്പെട്ട് പുറത്തുവന്ന തസ്നിബാനു നാസറുമായി രജിസ്റ്റർ വിവാഹം ചെയ്തു. ഈ വിവാഹത്തിന് സാക്ഷികളായ യുക്തിവാദി സംഘടനാ നേതാവായ ഇ.എ. ജബ്ബാറിനെയും ഭാര്യയെയും എൻ.ഡി.എഫ്. റൗഡികൾ വീട്ടിൽ കയറി തല്ലിച്ചതച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ക്രിമിനൽ സങ്കേതമായ 'ഗ്രീൻവാലി' പരിസരത്തുള്ള മുസ്ലിം വീടുകളിലെ പുരുഷന്മാരിൽ 'സുബ്ഹി' നമസ്കാരത്തിന് പള്ളിയിൽ പോകാത്തവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തലും പതിവാണ്. ഒരു തരം താലിബാനിസമാണ് ഇവർ നടപ്പാക്കുന്നത്.


മറ്റുമതങ്ങളിൽ നിന്നുമാറി ഇസ്ലാം മതം സ്വീകരിക്കുന്നവരെ മതം പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മഞ്ചേരിയിലെ ഇവരുടെ കേന്ദ്രമാണ് 'സത്യസരണി'. ഹാദിയ ഈ കേന്ദ്രത്തിൽ എത്തിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിനി അപർണ എന്ന പെൺകുട്ടിയെ മതംമാറ്റി മലപ്പുറത്തെ ആഷിക് എന്ന ആളുമായി വിവാഹം ചെയ്യിച്ചത് 'സത്യസരണി'യിൽ വെച്ചാണ്. പോലീസ് നടത്തിയ പരിശോധനയിൽ ഹിന്ദു-ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ട എഴുപതോളം പേരെ മതപഠനത്തിനും മതപരിവർത്തനത്തിനുമായി 'സത്യസരണി'യിൽ എത്തിച്ചതായി കണ്ടെത്തി. മതപരിവർത്തനത്തിനുശേഷം, സുരക്ഷിതമായി താമസിക്കാനും ഇസ്ലാംമത പഠനത്തിനുമായി മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പാലക്കുഴി എന്ന സ്ഥലത്ത് പോപ്പുലർ ഫ്രണ്ട് പ്രത്യേകം വീടുകൾ നിർമിച്ചൊരുക്കിയിട്ടുണ്ട്.



എന്തിനും 'ഇര' പരിവേഷം

ഇസ്ലാം എന്നാൽ സമാധാനം എന്നാണർഥം. എന്നാൽ, പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ, ഒരു മുസ്ലിം തീവ്രവാദസംഘടനയും ആ ഇസ്ലാമിനെ അംഗീകരിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടും കൂട്ടാളികളും അവരുടെ ബീഭത്സമുഖം മറച്ചുപിടിക്കാനും സംരക്ഷണത്തിനുമായി മനുഷ്യാവകാശസംരക്ഷണത്തിന്റെ മറ കെട്ടി ഉയർത്തും. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ 'ഇര' എന്ന പരിവേഷം ചാർത്തി ചില ശുദ്ധാത്മാക്കളെ തങ്ങൾക്കുചുറ്റും അണിനിരത്തും. ചില 'ബുദ്ധിജീവി'കളെ വിലയ്ക്കെടുക്കും. അവർ നടത്തുന്ന പത്രസ്ഥാപനങ്ങളുടെയും മറ്റും തലപ്പത്തിരുത്തി ഉയർന്ന പ്രതിഫലം നൽകും. ഈ തീവ്രവാദ സംഘം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചും പോലീസ് നടപടി ഉണ്ടായാൽ 'മനുഷ്യാവകാശ' പ്രവർത്തകരായ ചിലരെ കവചമാക്കും. ഇതെല്ലാം ബോധപൂർവമായ തിരക്കഥയനുസരിച്ചാണ്.


ഇന്ത്യയിൽ ഹിന്ദുരാഷ്ട്രവാദമുയർത്തി മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരേ വിപുലമായ ഐക്യം കെട്ടിപ്പടുക്കാൻ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികൾ ശ്രമിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, മതപരമായ സ്പർധയും ഭിന്നതയും സൃഷ്ടിക്കുന്ന പോപ്പുലർ ഫ്രണ്ടുൾപ്പെടെയുള്ള തീവ്രവാദശക്തികളുടെ ലക്ഷ്യം ബി.ജെ.പി. സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും സംഘപരിവാറിന്റെ വർഗീയഭീഷണിക്കുമെതിരായ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുക എന്നതാണ്. ഇവർ മുസ്ലിങ്ങളുടെ ശത്രുക്കളാണ്. കേരളത്തിലെ മുസ്ലിം ജനതയിൽ 90 ശതമാനത്തിലധികം വരുന്ന സുന്നി മുസൽമാൻ ഇത്തരം തീവ്രവാദങ്ങളെ തുറന്നെതിർക്കുന്നത് ഈ സാഹചര്യത്തിലാണ്.

By: എളമരം കരീം

(സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവും രാജ്യസഭാ എം.പി.യുമാണ് ലേഖകൻ)

Mathrubhumi Malayalam News

https://www.mathrubhumi.com/mobile/news/in-depth/elamaram-kareem-says-about-popular-front-1.2955402