ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ശഫാഅത്ത് തേടൽ. Show all posts
Showing posts with label ശഫാഅത്ത് തേടൽ. Show all posts

Tuesday, 15 August 2017

ശഫാഅത്ത് തേടൽ - 1


اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

ശുപാർശ ആവശ്യപ്പെടുക എന്നാണു പദത്തിനർത്ഥം. അമ്പിയാക്കളോടും ഔലിയാക്കളോടും അവരുടെ ജീവിതകാലത്തും മരണ ശേഷവും ശുപാർശ ആവശ്യപ്പെടുന്നതിനെപ്പറ്റിയാണ്‌  ഇവിടെ ചർച്ച ചെയ്യുന്നത്. ഇസ്തിഗാസയുടെ ഒരു ഭാഗം തന്നെയാണ് ഇസ്തിശ്ഫാഅ. അതിനാല ഇസ്തിഗാസയുടെ മുഴുവൻ പ്രമാണങ്ങളും ഇസ്തിശ്ഫാഇനും പ്രമാണങ്ങളാണ്. അതുകൊണ്ട് കൂടുതൽ പ്രമാണങ്ങൾ എടുത്തു നിരത്താൻ ഉദ്ദേശിക്കുന്നില്ല. 

പാപികളുടെ പാപം പൊറുത്തു കിട്ടുന്നതിനായി അല്ലാഹുവോട് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുന്നതും നബി(സ) അവര്ക്കുവേണ്ടി ശുപാർശ പറയുന്നതും പാപം പൊറുത്തു കിട്ടാനുള്ള നിമിത്തമായി അല്ലാഹു ഖുർആനിൽ വിവരിക്കുന്നുണ്ട്. 

അല്ലാഹു പറയന്നു:

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(النساء: ٦٤)

"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു". 

ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവേ എത്തിക്കാൻ മൂന്നു നിർദ്ദേശങ്ങളാണ് അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്നത്.

(1) തെറ്റ് ചെയ്യുന്നവര നബി(സ)യുടെ തിരു സന്നിധിയിൽ വരിക.

(2) നബി(സ)യുടെ തിരു സന്നിധിയിൽ വെച്ച് അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുക.

(3) നബി(സ) അവർക്കുവേണ്ടി മാപ്പപേക്ഷിക്കുക.

ഈ മൂന്നു കാര്യങ്ങളുണ്ടായാൽ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവെ എത്തിക്കാൻ സാധിക്കുമെന്നാണ് ആയത്തിന്റെ വിവക്ഷ. ഇത് നബി(സ)യുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമല്ലെന്നും ആയത്ത് ആരുടെ കാര്യത്തിൽ അവതരിച്ചുവോ അവർക്കുമാത്രം ബാധകമല്ലെന്നും വിശ്വവിഖ്യാത പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം സുബ്കി(റ)യുടെ പരമാർശം കാണുക;     

دلت الآية على حث على المجيء إلى رسول الله صلى الله عليه وسلم والاستغفار عنده واستغفاره لهم، وذلك وإن كان ورد في حال الحياة فهي رتبة له صلى الله عليه وسلم لا تنقطع بموته تعظيماً له.فإن قلت: المجيء إليه في حال الحياة ليستغفر لهم وبعد الموت ليس كذلك قلت: دلت الآية على تعليق وجدانهم الله تواباً رحيماً بثلاثة أمور: المجيء واستغفارهم واستغفار الرسول، وأما استغفار الرسول فإنه حاصل لجميع المؤمنين،لأن رسول الله صلى الله عليه وسلم استغفر للمؤمنين لقوله تعالى: ((واستغفر لذنبك وللمؤمنين والمؤمنات)) ولهذا قال عاصم بن سليمان - وهو تابعي - لعبد اله بن سرجس الصحابي: استغفر لك رسول الله صلى الله عليه وسلم. فقال: نعم ولك، ثم تلا هذه الآية. رواه مسلم.فقد ثبت أحد الأمور الثلاثة، وهو استغفار الرسول صلى الله عليه وسلم لكل مؤمن ومؤمنة، فإذا وجد مجيئهم واستغفارهم تكملت الأمور الثلاثة الموجبة لتوبة الله ورحمته، (شفء السقام: ٦٧)


തെറ്റ്ചെയ്തവർ റസൂലിന്റെ സവിധത്തിലേക്ക് വരാനും അവിടെ വെച്ച് അലാഹുവോട് പൊറുക്കലിനെതേടാനും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടാനും ഈ ആയത്ത് പ്രോത്സാഹനം നൽകുന്നു. ഇത് നബി(സ)യുടെ ജീവിത കാലത്തിൽ അവതരിച്ചതാണെങ്കിലും നബി(സ)യെ ആദരിക്കുന്നതിന്റെ ഭാഗമായി നബി(സ)യുടെ മരണം കൊണ്ടും മുറിയാത്ത നബി(സ)യുടെ ഒരു പദവിയാണിത്‌. ജീവിത കാലത്ത് നബി(സ)യെ സമീപിക്കുന്നത് നബി(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടാൻ വേണ്ടിയാണ്. മരണ ശേഷം അങ്ങനെയല്ലല്ലോ എന്നാ ചോദ്യത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അല്ലാഹുവെ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും എത്തിക്കാൻ മൂന്ന് നിർദ്ദേശങ്ങളാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. (1) തെറ്റ് ചെയ്തവർ നബി(സ)യുടെ തിരുസന്നിധിയിൽ വരിക. (2) അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുക. (3) നബി(സ) അവര്ക്ക് വേണ്ടി മാപ്പപേക്ഷിക്കുക. ഇവയിൽ നബി(സ)യിൽ നിന്നുണ്ടാവേണ്ടുന്ന പാപമോചനത്തിനിരക്കൽ എല്ലാ സത്യാ വിശ്വാസികൾക്കും ഉണ്ടായിട്ടുണ്ട്. 'താങ്കളുടെ പാപത്തിന് താങ്കൾ പാപമോചനം തേടുക, സത്യവിശ്വാസികൾക്കും സത്യാ വിശ്വാസിനികൾക്കും (പാപമോചനം തേടുക)" എന്നാ ആയത്ത് (മുഹമ്മദ്‌ 19) അതിനു രേഖയാണ് ഇത് കൊണ്ടാണ് താബിഈ  പണ്ഡിതൻ ആസ്വിമുബ്നുസുലൈമാൻ(റ) സ്വഹാബിയായ അബ്ദുല്ലാഹിബ്നു സർജിസ്(റ) വിനോട് നിങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെ റസൂൽ  പാപമോചനത്തിന് തേടിയോ എന്ന് ചോദിച്ചപ്പോൾ "അതെ താങ്കൾക്കും" എന്ന്  മറുവടി പറഞ്ഞ് പ്രസ്തുത ആയത്ത് അദ്ദേഹം ഓതിയത്. ഈ സംഭവം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്. (നമ്പർ : 6234) അപ്പോൾ മുന്നിൽ ഒന്നായ നബി(സ)യുടെ പൊറുക്കലിനെ തേടൽ ഇവിടെ ഉണ്ടായിക്കഴിഞ്ഞു. പാപികൾ നബി(സ)യെ സമീപിക്കലും നബി(സ)യുടെ തിരുസന്നിധിയിൽ വെച്ച് പാപികളുടെ പൊറുക്കലിനെ തേടലും കൂടി ഉണ്ടായാൽ അല്ലാഹുവിന്റെ കാരുണ്യത്തെയും പാപമോചനത്തെയും നിർബന്ധമാക്കുന്ന ഘടകങ്ങൾ പൂർണ്ണമായി. നബി(സ)യുടെ പാപമോചനം തേടൽ പാപികളുടെ പാപമോചനം തേടലിനുശേഷം തന്നെയായിരിക്കണമെന്നുകാണിക്കുന്ന യാതൊരു തെളിവും പ്രസ്തുത ആയത്തിലില്ല. (ശിഫാഉസ്സഖാം : 67) 

ഇതേ വിവരണം ഇബ്നുഹജറുൽഹൈതമി(റ)യുടെ 'അൽ ജൗഹറുൽ മുനള്വമിലും കാണാവുന്നതാണ്.

മരണശേഷവും നബി(സ) ഉമ്മത്തിനു വേണ്ടി പാപമോചനത്തിനിരക്കുമെന്ന് ഇമാം ബസ്സാർ(റ)  നിവേദനം ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്. അത് വഴിയെ വരുന്നുണ്ട്.

ചുരുക്കത്തിൽ പാപമോചനത്തിന് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടാനാണ് അല്ലാഹു ഇതിലൂടെ നിർദ്ദേശിക്കുന്നത്.

"റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നതിനെ വിശദീകരിച്ച് അബൂഹയ്യാൻ (റ) എഴുതുന്നു:

واستغفر لهم الرسول ; أي شفع لهم الرسول في غفران ذنوبهم

"അതായത് അവരുടെ പാപം പൊറുക്കുന്നതിൽ റസൂൽ (സ) അവർക്ക് വേണ്ടി ശുപാർശ പറയുകയും ചെയ്താൽ."

ഇമാം ബയ്ളാവി(റ) പറഞ്ഞതിങ്ങനെ; 

واستغفر لهم الرسول واعتذروا إليك حتى انتصبت لهم شفيعا

"അവർ താങ്കളോട് കാരണം ബോധിപ്പിക്കുകയും അങ്ങനെ താങ്കൾ അവർക്ക് ശുപാർശ ചെയ്യാൻ തയ്യാറാവുകയും ചെയ്താൽ" ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്. 

'റസൂൽ' എന്ന വിശേഷണം?

പ്രസ്തുത വചനത്തിൽ "താങ്കൾ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നർത്ഥം കാണിക്കുന്ന "വസ്തഗ്ഫർതലവും" (واستغفرت لهم) എന്നാണു അതുവരെയുള്ള ശൈലി സ്വീകരിക്കുകയാണെങ്കിൽ പറയേണ്ടത്. എന്നാൽ ആ ശൈലിയിൽ നിന്നുമാറി "റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" (واستغفر لهم الرسول) എന്നു പറഞ്ഞതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

إنما قال : ( واستغفر لهم الرسول ) ولم يقل واستغفرت لهم إجلالا للرسول عليه الصلاة والسلام ، وأنهم إذا جاءوه فقد جاءوا من خصه الله برسالته وأكرمه بوحيه وجعله سفيرا بينه وبين خلقه ، ومن كان كذلك فإن الله لا يرد شفاعته (التفسير الكبير: ١٠/١٦٢)

അല്ലാഹു അപ്രകാരം പറഞ്ഞത് റസൂലി(സ) നെ ആദരിക്കാനാണ്. നബി(സ)യെ അവർ സമീപിക്കുമ്പോൾ അല്ലാഹു പ്രവാചകരായി തെരഞ്ഞെടുക്കുകയും ദിവ്യസന്ദേശം നല്കി ആദരിക്കുകയും തനിക്കും സ്രിഷ്ടികൾക്കുമിടയിൽ ഇടയാളരാക്കുകയും ചെയ്ത ഒരാളെയാണ് അവർ സമീപിക്കുന്നതെന്ന് വ്യക്തമാക്കാനുമാണ്. അത്തരം വിശേഷണങ്ങൾ ഉൾകൊള്ളുന്ന ഒരാളുടെ ശുപാർശ അല്ലാഹു ഒരിക്കലും തള്ളിക്കളയുകയില്ല. (റാസി: 10/162)

ഇതേ വിവരണം മറ്റു തഫ്സീറുകളിലും  കാണാവുന്നതാണ്.

ഇമാം ബയ്ളാവി(റ) പറയുന്നതിങ്ങനെ;

وإنما عدل الخطاب تفخيمًا لشأنه وتنبيهًا على أن من حق الرسول أن يقبل اعتذار التائب وإن عظم جرمه ويشفع له، ومن منصبه أن يشفع في كبائر الذنوب (بيضاوي: ١/٤٦٨)

നബി(സ) യുടെ കാര്യത്തെ വന്ദിച്ചും പശ്ചാതപിക്കുന്നവന്റെ കുറ്റം എത്ര വലുതാണെങ്കിലും അവൻ ബോധിപ്പിക്കുന്ന കാരണം സ്വീകരിച്ച് അവനു വേണ്ടി ശുപാർശ പറയൽ നബി(സ) യുടെ ബാധ്യതയാണെന്നും വൻകുറ്റങ്ങളിൽ ശുപാർശ പറയാനുള്ള സ്ഥാനം നബി(സ)ക്കുണ്ടെന്ന് ഉണർത്താനുമാണ് സംഭാഷണ ശൈലി അല്ലാഹു മാറ്റിയത്. (തഫ്സീർ ബയ്ളാവി: 1/468)  

നബി(സ) ഒരാൾക്കുവേണ്ടി ശുപാർശ പറഞ്ഞാൽ അല്ലാഹു അവന്റെ പാപം പൊറുത്ത് കൊടുക്കുമെന്ന കാര്യം തീർച്ചയാണെന്ന് മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ.   

പുത്തൻവാദികളുടെ ജൽപനം

ഈ ആയത്തുമായി ബന്ധപ്പെട്ട് പുത്തൻ പ്രസ്ഥാനക്കാർ ഉന്നയിക്കാറുള്ള വാദങ്ങൾ നമുക്ക് നോക്കാം.

(1) ഈ ആയത്ത് കപട വിശ്വാസിയായ കഅബുബ്നുൽ അഷ്റഫിനെ വിധി കർത്താവായി സ്വീകരിക്കുക വഴി നബി(സ)യെ വിഷമിപ്പിച്ച മുനാഫിഖുകളെപ്പറ്റി അവതരിച്ചതായത് കൊണ്ട് ആയാത്തിൽ പറഞ്ഞ നിയമം അവര്ക്ക് മാത്രം ബാധകമാണ്.

(2) ഈ നിയമം നബി(സ)യുടെ ജീവിത കാലത്തേക്ക് മാത്രം ബാധകമാണ്.

(3) നബി(സ) യെ വിഷമിപ്പിക്കുന്ന തരത്തിലുള്ള തെറ്റുകൾക്ക് മാത്രം ബാധകമാണ്.

(4) "ഇദ്" (إذ) എന്നത് ഭൂത കാലത്തെ കുറിക്കുന്ന പ്രയോഗമാണ്.

മറുവടി 
(1) ആയത്തിന്റെ അവതരണ പശ്ചാത്തലം പ്രത്യേകമാകുന്നത് (ഖാസ്സ്വ്) അതുൾകൊള്ളുന്ന ആശയം പോതുവാകുന്നതിനു (ആമ്മ്) തടസ്സമല്ലെന്നാണ് നിദാന ശാസ്ത്രം. അതിന്റെ അടിസ്ഥാനത്തിൽ ആയത്തിൽ പറഞ്ഞ നിയമം വിശ്വാസികൾക്കും ബാധകമാണ്. അല്ലാത്ത പക്ഷം ഖുർആൻ മുഴുവനും മക്കക്കാരിലും മദീനക്കാരിലും അവതരിച്ചതുകൊണ്ട് ഖുർആൻ അവർക്കുമാത്രം ബാധകമാണെന്ന് പറയേണ്ടിവരുമല്ലോ.!!! ഇക്കാര്യം നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.

ഇമാം റാസി(റ) പറയുന്നു:

وخصوص السبب لا يمنع من عموم اللفظ

അവതരണ പശ്ചാത്തലം ഖാസ്സ്വാകുന്നത് പദം ആമ്മാകുന്നതിന് എതിരല്ല.
(2) ഈ നിയമം നബി(സ)യുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമല്ല. വഫാത്തിനു ശേഷവും നിയമം ബാധകമാണ്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ، ولهذا قال : ( لوجدوا الله توابا رحيما )

പാപികളും ദോഷികളുമായവർക്ക്‌ ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നു. അവരില നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ)യെ സമീപിക്കുകയും നബി(സ)യുടെ സമീപത്തുവച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും അവർക്കുവേണ്ടി മാപ്പപേക്ഷിക്കാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതും പൊറുത്തുകൊടുക്കുന്നതുമാണ്‌. "അവർ അല്ലാഹുവെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുന്നതാണ്." എന്ന് അല്ലാഹു പറയാൻ കാരണം അതാണ്‌. (തഫ്സീർ ഇബ്നു കസീർ: 1/492) 

ശ്രദ്ദേയം

ഇബ്നു കസീരിന്റെ മേൽ പ്രസ്താവനയിലെ "അൽ ഉസ്വാത്" (العصاة) എന്നീ പ്രയോഗങ്ങൾ ശ്രദ്ദേയമാണ്. "അൽ" പ്രവേശിച്ച ബഹുവചനങ്ങളാനവ. നിദാനശാസ്ത്ര നിയമ പ്രകാരം അത്തരം പ്രയോഗങ്ങൾ വ്യാപകാർത്ഥം കാണിക്കുന്നതാണ്. 'ജംഉൽജവാമിഇ'ൽ നിന്ന് വായിക്കുക.  

والجمع المعرف باللام للعموم ما لم يتحقق عهد (جمع الجوامع: ٤١٠/١)

ലാമുകൊണ്ട് മഅരിഫയാക്കപ്പെട്ട ബഹുവചനം അറിയപ്പെട്ട ചിലരെ മാത്രം ഉദ്ദേശിച്ചാണ് പ്രയോഗിച്ചതെന്നുറപ്പാകാതിരിക്കുമ്പോൾ വ്യാപകാർത്ഥം കാണിക്കുന്നതാണ്. (ജംഉൽജവാമിഅ: 1/410) 

وعموم الأشخاص يستلزم عموم الأحوال والأزمنة والبقاع (جمع الجوامع: ٤٠٨/١)

എല്ലാ വ്യക്തികൾക്കും ബാധകമായ നിയമം എല്ലാ പ്രദേശത്തേക്കും കാലത്തേക്കും അവസ്ഥയിലേക്കും ബാധകമാണ്. (ജംഉൽജവാമിഅ: 1/408)
ഇതിന്റെ അടിസ്ഥാനത്തിൽ "പാപികളും ദോഷികളുമായവർക്ക്‌ ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നു." എന്ന പരമാർശത്തിൽ എല്ലാകാലത്തും എല്ലാ പ്രദേശത്തും എല്ലാ അവസ്ഥയിലും ഉള്ളവര അതിൽ ഉൾപ്പെടുമെന്ന കാര്യം തീർച്ചയാണ്. അതിനാൽ നബി(സ)യുടെ ജീവിത കാലത്തുള്ളവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണെന്ന് തന്നെയാണ് അല്ലാമ ഇബ്നുകസീർ സമർത്ഥിക്കുന്നത്. തുടര്ന്നുള്ള അദ്ദേഹത്തിൻറെ പരാമർശം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നതുമാണ്. അതിങ്ങനെ വായിക്കാം;   

ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن [ ص: 348 ] العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم

ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له .(تفسير ابن كثير: ٤٩٢/١)


ശയ്ഖ് അബൂമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപ്പെടെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഉത്ബി(റ)യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. "ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു (السلام عليك يا رسول الله) 'അല്ലാഹുവിന്റെ തിരു തൂതരെ! അങ്ങയ്ക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്.  "അവർ സ്വശരീരങ്ങളെ അക്രമിച്ച്  അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും  ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും  അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" എന്ന്  അള്ളാഹു പറഞ്ഞത്  ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ അതിന്റെ സാരമിതാണ്. 

"സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്." 

ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:)  അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു  പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ  ഇബ്നു കസീർ: 1/492)

അപ്പോൾ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ വഫാത്തിനു ശേഷവും ബാധകമാണെന്ന് തെളിയിക്കാനാണ് അല്ലാമ ഇബ്നുകസീർ ഈ സംഭവം അംഗീകാരസ്വഭാവത്തോടെ ഇവിടെ ഉദ്ദരിച്ചത്.

നിദാനശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഈ ആശയം ആയത്തിൽ നിന്നുതന്നെ ലഭിക്കുന്നതുമാണ്. കാരണം "ജാഊകാ" (جاؤك) എന്നത് 'ലൗ' (لو) എന്നാ ശർത്ത്വിനു ശേഷം വന്ന ഫിഅലാണ്. ശർത്വിനു ശേഷം വരുന്ന ഫിഅൽ ഉമൂമിനാണെന്ന് നിദാന ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. അല്ലാമ സ്വാലിഹീ(റ) പറയുന്നു:

 وهذا عام في الأحوال والأزمان للتعليق على الشرط (سبل السلام والرشاد: ٣٨٠/١٢)

 ആയത്തിൽ പറഞ്ഞ നിയമം 'ശർത്വി' ന്റെ മേൽ ബന്ധിപ്പിച്ച് പറഞ്ഞതുകൊണ്ട് എല്ലാ കാലത്തേക്കും എല്ലാ അവസ്ഥയിലേക്കും ബാധകമാണ്. (സുബുലുസ്സലാമി വൽറശാദ്: 12/380)

ഇബ്നുഹജർ ഹയ്തമീ(റ) പറയുന്നു: 

 അർത്ഥം: 
 ശർത്വിനു പിറകെ 'ജാഊക' (جاؤك) വന്നതിനാൽ ലഭിക്കുന്ന ഉമൂമിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ആയത്ത് യാത്ര ചെയ്തും അല്ലാതെയും വിദൂരത്തുനിന്നും സമീപത്തുനിന്നും നബി(സ)യെ സമീപിക്കണമെന്ന് ആവശ്യപ്പെടുന്നതായി മനസ്സിലാക്കാം. (അൽജൗഹറുൽ മുനള്വം 48)

ഇതേ വിവരണം ഇമാം സുബ്കി(റ) യുടെ 'ശിഫാഉസ്സഖാം' (പേ:84)ലും കാണാവുന്നതാണ്.

ഈ സംഭവം അബ്ദുറഹ്മാനുബ്നുമുഹമ്മദ്‌(റ)(ഹി:786-876) "അൽ ജവാഹിറുൽഹിസാൻ" എന്ന തഫ്സീറിലും  സയ്യിദ് ത്വൻത്വാവി "അൽവസീത്വ്" എന്ന തഫ്സീറിലും അംഗീകാര സ്വഭാവത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്നു സാകിർ(റ) "മുഅജമു ശ്ശുയൂഖ്" 1/363-ലും ഉത്ബി(റ)യിൽ നിന്ന് ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്. ഇബ്നു അസാകിർ(റ) താരീഖ്ദിമിശ്ഖിലും (മുഖ്‌തസ്വർ  താരീഖ്ദിമിശ്ഖ്: 1/307) ഇബ്നുൽദജൗസി(റ) മുസീറുൽഅസ്മിസ്സാകിനിലും മുഹമ്മദുബ്നുഹർബി(റ) ൽ നിന്നും ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്.   

ഉത്ബി(റ)യല്ലാത്ത മൂന്നു പേരിൽ നിന്ന് പ്രസ്തുത സംഭവം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. "അൽഫുതുഹാത്തുൽ റബ്ബാനിയ്യ 5/39 കാണുക)

ഇമാം സുബ്കി(റ) എഴുതുന്നു: 

والآية وإن وردت في أقوام معينين في حالة الحياة فتعم بعموم العلة كل من وجد فيه ذلك الوصف في الحياة وبعد الموت.ولذلك فهم العلماء من الآية العموم في الحالتين، واستحبوا لمن أتى قبر النبي صلى الله عليه وسلم أن يتلوا هذه الآية ويستغفر الله تعالى، وحكاية العتبي في ذلك مشهورة وقد حكاها المصنفون في المناسب من جميع المذاهب والمؤرخون وكلهم استحسنوها ورأوها من أدب الزائر، ومما ينبغي له أن يفعله. (شفاء السقام)

ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു. (ശിഫാഉസ്സഖാം: പേ: 68)

ഇതേ വിവരണം ഇബ്നു ഹജറുൽ ഹയ്തമി(റ)യുടെ 'അൽജൗഹറുൽ മുനള്വം' (പേ: 48) ലും കാണാവുന്നതാണ്.

നാലുമദ്ഹബിലെ പണ്ഡിതരും അതംഗീകരിക്കുകയും സിയാറത്തിനു വരുന്നവർ പ്രസ്തുത ആയത്ത് ഓതി അഅറാബി പറഞ്ഞ പ്രകാരം പറയല നല്ലതാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു: 


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : كنت........

നബി(സ)ക്കും സ്വിദ്ദീഖ്(റ) വിനും ഉമര്(റ) വിനും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്നു സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി:364-450) യും ഖാസീ അബൂത്ത്വയ്യിബും(റ) (ഹി: 348-450) നമ്മുടെ മറ്റു അസ്വഹാബും നല്ലതായി കണ്ടുകൊണ്ട്‌ ഉത്ബി(റ) യിൽ നിന്നു ഉദ്ദരിക്കപ്പെടുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്..........(ശർഹുൽ മുഹദ്ദബ്: 8/274)

"ഈളാഹ് " പേ: 498- ലും ഇമാം നവവി(റ) അപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്.

മാലികീ മദ്ഹബുകാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-684) 'അദ്ദഖീറ' 3/229-ൽ പ്രസ്തുത സംഭവം ഉദ്ദരിക്കുകയും പ്രവ്രത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹമ്പലീ മദ്ഹബുകാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ" 3/494-ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദുബ്നു ഖുദാമ(റ) "മുഗ്നി" 7/420-ലും മൻസ്വൂറുബ്നുയൂനുസ് അൽബഹൂതീ(റ) "കിശാഫുൽ ഖിനാഅ" 7/317- ലും പ്രസ്തുത സംഭവം എടുത്തുവെച്ചിട്ടുണ്ട്.

പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-787) പറയുന്നു:   


 അർത്ഥം: 
ഈ അഅറാബിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ്. (എന്തൊരു കഴിവ്?) നബി(സ)യുടെ മരണ ശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ  സന്ദർഷിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബി(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമോചനത്തിനിരക്കൽ മരണ ശേഷവും നബി(സ)യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽവച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ)യെ സമീപിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ)യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാൽ ഈ അഅറാബിക്കും നബി(സ)യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ  പുണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപിച്ച, അല്ലാഹു പിഴപ്പിച്ചവനുമിടയ്ക്ക് വലിയ വഴിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

ശഫാഅത്ത് തേടൽ - 2

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ പോലും ഈ സംഭവം തെറ്റാണെന്ന് പറയുന്നില്ല. അദ്ദേഹം പറയുന്നു:

أما ما ذكره بعض الفقهاء من حكاية العتبى عن الأعرابي الذي أتى قبر النبي وقال يا خير البرية إن الله يقول { ولو أنهم إذ ظلموا أنفسهم } وإني قد جئت وأنه رأى النبي في المنام وأمره أن يبشر الأعرابي فهذه الحكاية ونحوها مما يذكر في قبر النبي وقبر غيره من الصالحين فيقع مثلهما لمن في إيمانه ضعف. (قاعدة فى المحبة: ١١٣/١)


 നബി(സ)യുടെ ഖബ്റിങ്കൽ വന്ന് ഒരു അഅറാബി അല്ലാഹുവോട് പാപമോചനത്തിനിരക്കാൻ നബി(സ)യോട് ആവശ്യപ്പെട്ടതായും അദ്ദേഹത്തിൻറെ പാപം അല്ലാഹു പൊറുത്തുകൊടുത്ത സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കാൻ നബി(സ) സ്വപ്നത്തിലൂടെ ഉത്ബി(റ)ക്ക് നിർദ്ദേശം നൽകിയതായും ഉത്ബി(റ) യെ ഉദ്ദരിച്ച് ചില കർമ്മ ശാസ്ത്ര പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ)യുടെയും മറ്റു സജ്ജനങ്ങളുടെയും ഖബ്റിങ്കൽ വച്ച് സംഭവിച്ചതായി ഉദ്ദരിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ദുർബ്ബലവിശ്വാസികള്ക്ക് സംഭവിക്കുന്നതാണ്. (ഖാഇദത്തുൻ ഫിൽമഹബ്ബ 1/113)

മഹാനായ ഉത്ബി(റ) ഇമാം ശാഫിഈ(റ)യുടെ ഉസ്താദാണെന്ന് അല്ലാമ യൂസുഫുന്നബ്ഹാനി (റ) 'ശവാഹിദുൽഹഖ്' പേ: 167-ൽ പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ(റ) യുടെ ഉസ്താദായ പ്രഗത്ഭ താബിഈ പണ്ഡിതൻ സുഫ്യാനുബ്നു ഉയയ്ന (റ) (ഹി: 107-198) യുടെ കൂട്ടുകാരനും ശിഷ്യനുമാണ് ഉത്ബി(റ). രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ നടന്ന പ്രസ്തുത സംഭവം ആ നൂറ്റാണ്ടുമുതൽ 14-ആം നൂറ്റാണ്ട വരെയുള്ള പണ്ഡിത മഹത്തുക്കൾ അംഗീകാര സ്വഭാവത്തോടെ ഉദ്ദരിക്കുകയും നബി(സ) യെ സന്ദർശിക്കുന്നവർ പ്രസ്തുത അഅറാബി ഉപയോഗിച്ച അതെ വാചകങ്ങൾ ഉപയോഗിക്കൽ നല്ലതാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നാം നൂറ്റാണ്ട്: ഉത്ബി(റ) (മരണം. ഹി: 228)

നാലാം നൂറ്റാണ്ട്: അബുൽഹുസൈൻ അലിയ്യുബ്നുമുഹമ്മദുബ്നുഹബീബ് അൽ മാവർദി(റ).(ഹി: 364-450) അദ്ദേഹം അൽഹാവിൽകബീർ (5/290)-ൽ പ്രസ്തുത സംഭവം ഉദ്ദരിച്ചിട്ടുണ്ട്.




അഞ്ചാം നൂറ്റാണ്ട്: ഇബ്നുസ്സ്വബ്ബാഗ്(റ). (ഹി. 400-477) 'അശ്ശാമിൽ' എന്ന ഗ്രന്ഥത്തിൽ

ആറാം നൂറ്റാണ്ട്: അബുൽഫറജ് അബ്ദുറഹ്മാനുബ്നുൽജൗസി(റ) (മരണം. ഹി:597) 'മുസീറുൽ ഗറാമിസ്സാകിൻ ഇലാ അഷ്റഫിൽ മസാകിൻ' എന്ന ഗ്രന്ഥത്തിൽ .

ഏഴാം നൂറ്റാണ്ട്: ഇമാം നവവി(റ) (ഹി: 631-676) (ശർഹുൽ മുഹദ്ദബ്, ഈളാഹ്,അദ്കാർ)

ശിഹാബുദ്ദീൻ അഹ്മദുബ്നു ഇദ്രീസുൽ ഖറാഫീ(റ) (മരണം: ഹി:684) 'അദ്ദഖീറ' 3/376)

അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുഖുദാമ(റ) (മരണം: ഹി: 620) 'അശ്ശർഹുൽകബീർ' 3/494)

എട്ടാം നൂറ്റാണ്ട്: ഇബ്നുൽഹാജ്ജ്(ർ) (ഹി: 713-769) "അൽമദ്ഖൽ" (3/228)

ഇസ്മാഇലുബ്നുഉമറുബ്നുകസീർ (ഹി: 700-774) തഫ്സീർ (1/530)

ഒമ്പതാം നൂറ്റാണ്ട്:
 അബൂബക്ർ അൽ ഹിസ്വനി(റ) (മരണം: ഹി: 829) 'ദഫ്ഉശുബഹിമൻ ശബ്ബഹ മതമാർറദ' (പേ: 75)

ഇബ്റാഹീമുബ്നു മുഹമ്മദുബ്നു അബ്ദില്ലാഹിബ്നു മുഹമ്മദുബ്നു മുഫ് ലിഹ്(റ). "അൽമുബ്ദിഅ ശർഹുൽ മുഖ്നിഅ" (3/184)

ജലാലുദ്ദീൻ സുയൂത്വി(റ) (ഹി: 849-911) 'അദ്ദുറുൽ മൻസൂര്' (1/570)

പത്താം നൂറ്റാണ്ട്: ഇബ്നുഹജർ ഹൈതമി(റ) (ഹി: 909-973) 'അൽജൗഹറുൽ മുനള്വം' (പേ: 48)

മുഹമ്മദുബ്നു അഹ്മദു ശിർബീനി(റ) (മരണം: ഹി: 977) 'അൽമുഗ്നിൽ മുഹ്താജ്' (1/512)

പതിനൊന്നാം നൂറ്റാണ്ട്: മൻസൂറുബ്നു യൂനുസുബ്നു ഇദ്രീസുൽ മഹുത്വി(റ) (മരണം: ഹി: 1051) 'കാശ്ശാഫുൽഖിനാഅ അൻ മത്നിൽ ഇഖ്നാഅ' (2/516)

പന്ത്രണ്ടാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

പതിമൂന്നാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

സുലൈമാനുൽ ജമലി(റ)ന്റെ ജനനം പന്ത്രണ്ടാം നൂറ്റാണ്ടിലും മരണം പതിമൂന്നാം നൂറ്റാണ്ടിലും ആയാതിനാൽ ഇരുനൂട്ടാണ്ടിലും അവരെ പരിഗണിക്കാമല്ലോ.

പതിനാലാം നൂറ്റാണ്ട്: സയ്യിദ് ബക് രി(റ) (മരണം: ഹി: 1310) 'ഇആനത്തുത്വാലിബീൻ' (2/141)

(3) നബി(സ)യെ വിഷമിപ്പിക്കുന്ന തരത്തിലുള്ള തെറ്റുകൾക്ക് മാത്രം ബാധകമാണ് ആയത്തെന്നു പറയുന്നത് ശരിയല്ല. പ്രത്യുത അവയ്ക്കും അല്ലാത്തവയ്ക്കും ആയത്ത് ബാധകമാണ്. മഹാനായ അബൂഹയ്യാൻ(റ) പറയുന്നു: 
      
ظلموا أنفسهم بسخطهم لقضائك أو بتحاكمهم إلى الطاغوت ، أو بجميع ما صدر عنهم من المعاصي .(البحر المحيط: ٤/١٨٠)

അവർ സ്വശരീരങ്ങളോട് അക്രമം കാണിച്ചത് താങ്കളുടെ തീരുമാനത്തോട് ദേഷ്യം വെച്ചതുകൊണ്ടോ ത്വാഗൂത്തിലേക്ക് വിധിതേടി പോയതുകൊണ്ടോ ആവാം. അല്ലെങ്കിൽ അവരിൽ നിന്നുണ്ടായ എല്ലാ തെറ്റുകൾ നിമിത്തവുമാവാം  (അൽബഹ്റുൽമുഹീത്വ്: 4/180)

അല്ലാമാ അബുസ്സുഊദ്(റ) പറയുന്നു:  

متوسلين إليك في التنصل عن جناياتهم القديمة والحادثة (أبو السعود: ٢/١٠٧)

പുതിയതും പഴയതുമായ അവരുടെ അക്രമത്തിൽ നിന്ന് പുറത്തുകടക്കാനായി താങ്കളിലേക്ക് തവസ്സുൽ ചെയ്യുന്നവരായ നിലയില താങ്ങളെ അവർ സമീപിച്ചിരുന്നെങ്കിൽ എന്നാണു ആയത്തിന്റെ വിവക്ഷ. (അബുസ്സുഊദ്: 2/107)

ഇതു തെറ്റുകൾ ചെയ്യുന്നവനും അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനകൾ ധിക്കരിക്കുന്നുണ്ടെന്ന കാര്യം  വ്യക്തമാണല്ലോ. അതിനാൽ ആയത്തിലുള്ള നിർദേശത്തെ ഒരു പ്രത്യേക തെറ്റിൽ പരിമിതപ്പെടുത്തുന്നതിനേക്കാൾ നല്ലത് എല്ലാ തെറ്റുകൾക്കും ബാധകമാകുന്നത് തന്നെയാണ്. (*)


(*) കേരള നദ് വത്തുൽ മുജാഹിദീൻ പ്രസിദ്ദീകരിച്ച അമാനി മൌലവിയുടെ  ഖുർആൻ പരിഭാഷയിൽ നിന്ന് വായിക്കുക;

           "അപ്പോൾ നബി(സ) നിലവിലുള്ളപ്പോൾ അവിടുത്തെവിധി അനുസരിക്കാതെ, അവിടുത്തെ എതിരാളികളായ ത്വാഗുത്തുകളെ അനുസരിക്കൽ റസൂലിനെ നിഷേധിക്കലായിത്തീരുന്നു. (റസൂലിന്റെ കാലശേഷം അവിടുത്തെ സുന്നത്തിനെതിരായ വിധികൾ സ്വീകരിക്കുന്നതും അതുപോലെ തന്നെ.) ഇനി അങ്ങനെ ഒരക്രമം-അതാകട്ടെ അവനവനോട് തന്നെ ചെയ്യുന്ന വമ്പിച്ച അക്രമവുമാണ്- ചെയ്തു കഴിഞ്ഞാൽ. പിന്നെ വേണ്ടത് അതിനു ന്യായീകരണമുണ്ടാക്കുകയോ, ഒഴിവുകഴിവുകൾ സമർപ്പിക്കുകയോ അല്ല. മറിച്ച് റസൂൽ(സ) തീരുമെനിയുടെ അടുക്കൽ ചെന്ന് തന്റെ പക്കല വന്നുപോയ അപരാധത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുകയും  അല്ലാഹുവിനോട് പാപ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തീരുമേനിയോടു അപേക്ഷിക്കുകയുമാണ് അവർ ചെയ്യേണ്ടത്. അതോടുകൂടി അവർക്കുവേണ്ടി ശുപാർശചെയ്തുകൊണ്ട് റസൂലും(സ) അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു അവർക്ക് പൊറുത്ത് കൊടുക്കുമായിരുന്നു. എന്നൊക്കെയാണ് ഈ വചനത്തിൽ അല്ലാഹു അറിയുക്കുന്നത്." (അമാനി മൌലവിയുടെ ഖുർആൻ പരിഭാഷ: 692)

അല്ലാഹു ഖുർആനിൽ പറയുന്നത് ഇതുതന്നെയാണ്. എന്നാൽ മൗലവി സ്വന്തം കീശയിൽ നിന്നെടുത്ത ആശയം തുടർന്ന് വിവരിക്കുന്നുണ്ട്. അത് മുസ്ലിം സമുദായത്തിന് ആവശ്യമില്ല.
         

(4) 'ഇദ്' (إذ) ഭൂതകാലത്തിൽ ഉപയോഗിക്കുന്നതുപോലെ ഭാവികാലത്തിലും ഉപയോഗിക്കുന്നതാണ്. ഇക്കാര്യം അല്ലാമ അസ്ഹരി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:

العرب تضع "إذ" للمستقبل، و "إذا" للماضي. قال الله عَزّ وجَلّ: (ولو ترى إذ فزعوا)، معناه: ولو ترى إذ يفزعون يوم القيامة.(تهذیب اللغة: ٨١/٥)

അറബികൾ 'ഇദ്' ഭാവികാലത്തിനും 'ഇദാ' ഭൂതകാലത്തിനും പ്രയോഗിക്കാറുണ്ട്. അല്ലാഹു പറയുന്നു: (ولو ترى إذ فزعوا) "അന്ത്യദിനത്തിൽ സത്യനിഷേധികൾ പരിഭ്രാന്തരായിപ്പോകുന്ന സന്ദർഭം താങ്കള് കാണുകയാണെങ്കിൽ" എന്നാണര്ത്ഥം. (തഹ്ദീബുല്ലുഗ: 5/81)

ഭാവികാലത്തിൽ 'ഇദ്' ഉപയോഗിച്ച ധാരാളം വചനങ്ങൾ വിശുദ്ദ ഖുർആനിൽ കാണാവുന്നതാണ്. ഏതാനും ഉദാഹരണങ്ങൾ കാണുക; 

 وَلَوْ تَرَ‌ىٰ إِذْ وُقِفُوا عَلَى النَّارِ‌(الأنعام: ٢٧)

"അവർ നരകത്തിനുസമീപം നിർത്തപ്പെടുന്ന രംഗം താങ്കൾ കാണുകയാണെങ്കിൽ". 

 وَلَوْ تَرَ‌ىٰ إِذْ وُقِفُوا عَلَىٰ رَ‌بِّهِمْ ۚ قَالَ أَلَيْسَ هَـٰذَا بِالْحَقِّ ۚ قَالُوا بَلَىٰ وَرَ‌بِّنَا (الأنعام: ٣٠ )

"അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം താങ്കൾ കാണുകയാണെങ്കിൽ, അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം.." 

وَلَوْ تَرَ‌ىٰ إِذِ الْمُجْرِ‌مُونَ نَاكِسُو رُ‌ءُوسِهِمْ عِندَ رَ‌بِّهِمْ رَ‌بَّنَا أَبْصَرْ‌نَا وَسَمِعْنَا فَارْ‌جِعْنَا نَعْمَلْ صَالِحًا إِنَّا مُوقِنُونَ ( السجدة: ١٢)

"കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട്  'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!") 

പ്രസ്തുത വചനങ്ങളിലെല്ലാം വരാൻ പോകുന്ന കാര്യങ്ങളിലാണല്ലോ 'ഇദ്' പ്രയോഗിച്ചിരിക്കുന്നത്. അതിനാല 'ഇദ്' ഭൂതകാലത്തിൽ മാത്രമേ പ്രയോഗിക്കൂ എന്നാ വാദം ശരിയല്ല. 

വഫാത്തിനുശേഷം ശുപാർശ

തെറ്റുചെയ്യുന്നവർക്കുവേണ്ടി വഫാത്തിനു ശേഷം പാപമോചനത്തിനിരക്കുമെന്ന് നബി(സ) തന്നെ പ്രസ്താവിച്ച കാര്യമാണ്.  

عن عبد الله بن مسعود قال: قال رسول الله صلى الله عليه وسلم ((حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم)).  رواه البزار ورجاله رجال الصحيح.(٦٨/٤)

അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വില നിന്നു നിവേദനം: നബി(സ) പറഞ്ഞു" "എന്റെ ജീവിതം നിങ്ങൾക്ക് ഖയ്റാണ്. നിങ്ങൾ എന്നോട് സംശയങ്ങൾ ചോദിക്കുകയും അത് നീക്കുന്ന മറുവടി നിങ്ങൾക്ക് എന്നിൽ നിന്ന്‌ ലഭിക്കുകയും ചെയ്യും.  എന്റെ വഫാത്തും നിങ്ങൾക്ക് ഖയ്റാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ എനിക്ക് വെളിവാക്കപ്പെടും. ഞാൻ കാണുന്ന നന്മക്ക് അല്ലാഹുവേ സ്തുതിക്കും. തിന്മ കണ്ടാൽ നിങ്ങൾക്കുവേണ്ടി അല്ലാഹുവോട് ഞാൻ പൊറുക്കലിനെ തേടും". ബസ്സാർ(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ പ്രബലമായ ഹദീസിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ്: 4/68)


മഹാനായാ ജലാലുദ്ദീൻ സുയൂത്വി(റ) "അൽഖസ്വാഇസ്വുൽകുബ്റാ" 2/281)-ലും അല്ലാമ മുനാവി(റ) തയ്സീറിലും ഈ ഹദീസ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

മഹാനായ ഹാഫിള് നൂറുദ്ദീൻ ഹയ്സമീ(റ) മജ്മഉസ്സവാഇദിൽ പ്രസ്തുത ഹാദീസിനു നൽകിയ അദ്ധ്യായം ഇതാണ്:

باب ما يحصل لأمته - صلى الله عليه وسلم - من استغفاره بعد وفاته .

"നബി(സ)യുടെ വഫാത്തിനുശേഷം അവിടുത്തെ ഉമ്മത്തിന് ലഭിക്കുന്ന നബി(സ) യുടെ പാപമോചനത്തെക്കുറിച്ച് പറയുന്ന അദ്ധ്യായം".  

 ശുപാർശ ആവശ്യപ്പെട്ടു

 മഹാനായ അനസ്(റ) ആഖിറത്തിൽ വച്ച് തനിക്കു ശുപാർശ ചെയ്യണമെന്ന് നബി(സ)യോട് നേരിട്ട് ആവശ്യപ്പെട്ടതും നബി(സ) അതംഗീകരിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.  

قال سألت النبي صلى الله عليه وسلم أن يشفع لي يوم القيامة فقال أنا فاعل قال قلت يا رسول الله فأين أطلبك؟ قال اطلبني أول ما تطلبني على الصراط، قال قلت:  فإن لم ألقك على الصراط قال فاطلبني عند الميزان قلت فإن لم ألقك عند الميزان قال:  فاطلبني عند الحوض، فإني لا أخطئ هذه الثلاث المواطن.

അനസ്(റ) വിൽ നിവേദനം: അന്ത്യദിനത്തിൽ എനിക്കുവേണ്ടി ശുപാർശ പറയാൻ നബി(സ) യോട് ഞാനാവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യാമെന്ന് നബി(സ) തങ്ങൾ എനിക്ക് വാക്ക് തന്നു. അപ്പോൾ താങ്കളെ ഞാൻ എവിടെ അന്വേഷിക്കണമെന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "ആദ്യം സ്വിറാത്തിന്റെ അടുത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ മീസാനിനു സമീപത്ത് അന്വേഷിക്കുക. അവിടെയും കണ്ടില്ലെങ്കിലോ?. എന്നാൽ ഹൌളിന്റെ പരിസരത്ത് അന്വേഷിക്കുക. ഈ മൂന്നിലൊരു സ്ഥലത്ത് ഞാനില്ലാതിരിക്കില്ല". (തുർമുദി: ഹദീസ് നമ്പർ: 2357)

മഹാനായ സവാദ്(റ) നബിയോട് ശുപാർശ ആവശ്യപ്പെട്ടതായി ഇമാം ത്വബ്റാനി(റ) യും മറ്റും നിവേദനം ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്.

ഇതെല്ലാം നബി(സ)യുടെ ജീവിതകാലത്താണെങ്കിൽ നബി(സ)യുടെ വിയോഗ ശേഷം മഹാനായ ബിലാലുബ്നുൽ ഹാരിസ്(റ) നബി(സ)യുടെ ഖബ്റിങ്കൽ വന്നു മഴക്കുവേണ്ടി അല്ലാഹുവോട് ശുപാർശ പറയാൻ ആവശ്യപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിൽ അവര്ക്ക് മഴ ലഭിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. ഇസ്തിഗാസയുടെ ബ്ലോഗ്സിൽ അതെപ്പറ്റി സവിസ്തരം പ്രതിപാദിച്ചതുകൊണ്ട് ആവർത്തിക്കുന്നില്ല.

നിസാഅ സൂറയിലെ 64-ആം വചനത്തിന്റെ തഫ്സീറിൽ ഇമാം സുയൂത്വി(റ) യും ഇമാം ഖുർത്വുബി യും ഉത്ബി(റ) യെ തൊട്ട് ഉദ്ദരിക്കപ്പെട്ടതല്ലാത്ത മറ്റൊരു സംഭവം ഉദ്ദരിക്കുന്നുണ്ട്. അതിങ്ങനെ,  

روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبرأنه قد غفر لك. (قرطبي: ٢٦٥/٥)
അബൂസ്വാദിഖ്(റ) അലി(റ) യിൽ നിന്ന്‌ നിവേദനം ചെയ്യുന്നു: നബി(സ)യെ മറവു ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഒരു അഅറാബി ഖബ്റിന്നരികെ വന്നു ഖബ്റിന്നരികെ വന്നു ഖബ്റിനു മുകളിലേക്ക് വീണു. അവിടെ നിന്ന്‌ മണ്ണ് വാരി തലയിലിട്ട്‌ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ തിരു ദൂതരെ! അവിടുന്ന് പറഞ്ഞു. ഞങ്ങൾ അങ്ങയുടെ വാക്കുകള കേട്ട്. അങ്ങ് അല്ലാഹുവിൽ നിന്ന്‌ കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അങ്ങയിൽനിന്നു അതുൾക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതിൽ ഇപ്രകാരം വന്നിരിക്കുന്നു. "അവർ അവരുടെ സ്വശരീരങ്ങളോട് അക്രമം കാണിച്ചപ്പോൾ....". നിശ്ചയം ഞാനെന്റെ അക്രമിച്ചിരിക്കുന്നു. താങ്കള് എനിക്ക് പാപമോചനത്തിനിരക്കാൻ വേണ്ടി ഞാനിതാ അങ്ങയെ സമീപിച്ചിരിക്കുന്നു'. അപ്പോൾ ഖബ്റിൽ നിന്ന്‌ ഒരു വിളിയാളം കേട്ട്: "നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു". (ഖുർത്വുബി: 5/265)   

മഹാനായ അബൂഹയ്യാൻ(റ) "അൽ ബഹ്റുൽ മുഹീത്വ്" 4/180-ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസ്തുത ഹദീസ് "കൻസുൽ ഉമ്മാൽ' 2/386)-ലും 4/259-ലും  പരമാർഷിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ജീവിതത്തിൽ ചെയ്തു പോയ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരുന്നതിന്നായി അല്ലാഹുവോട് ശുപാർശ ചെയ്യാൻ ജീവിത കാലത്തും മരണശേഷവും  നബി(സ)ക്ക് സാധിക്കുന്നതും നബി(സ)യുടെ ശുപാർശയുണ്ടായാൽ അല്ലാഹു പാപം പൊറുത്തുതരുമെന്ന കാര്യം തീർച്ചയാണെന്നും ഇതുവരെയുള്ള വിവരണത്തിൽ നിന്ന്‌ വ്യക്തമാണ്

ശഫാഅത്തും പുത്തൻ വാദികളും


പുത്തൻവാദികളിൽ പെട്ട മുഅതസിലത്ത് പാപികല്ക്ക് വേണ്ടിയുള്ള ശുപാർശയെ നിഷേധിക്കുന്നവരാണ്. വഴിപ്പെട്ടവർക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനും സ്ഥാനം വർദ്ദിപ്പിക്കുന്നതിനും മാത്രമേ ശുപാർശ ഫലം ചെയ്യുകയുള്ളൂ എന്ന് അവർ വാദിക്കുന്നു. ഇ വാദം ശരിയല്ലെന്നും പാപികല്ക്ക് വേണ്ടിയും മഹാന്മാർ ശുപാർശ പറയുമെന്നും 'ശഫാഅത്തിന്റെ ഇനങ്ങൾ' എന്ന ബ്ലോഗ്സിൽ  വായിച്ചുവല്ലോ.

മുഅതസിലത്ത് അവരുടെ വാദത്തിനു എടുത്ത് വെച്ച പ്രമാണങ്ങൾ നമുക്ക് പരിശോദിക്കാം.

1- അല്ലാഹു പറയുന്നു:

 وَاتَّقُوا يَوْمًا لَّا تَجْزِي نَفْسٌ عَن نَّفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا شَفَاعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُ‌ونَ(البقرة: ٤٨)

"ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്‌) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല".


ഇമാം റാസി(റ) എഴുതുന്നു:  

واستدلت المعتزلة على إنكار الشفاعة لأهل الكبائر بوجوه : أحدها : هذه الآية : قالوا : إنها تدل على نفي الشفاعة من ثلاثة أوجه :
الأول : قوله تعالى : ( لا تجزي نفس عن نفس شيئا ) ولو أثرت الشفاعة في إسقاط العقاب لكان قد أجزت نفس عن نفس شيئا .
الثاني : قوله تعالى : ( ولا يقبل منها شفاعة ) وهذه نكرة في سياق النفي فتعم جميع أنواع الشفاعة .والثالث : قوله تعالى : ( ولا هم ينصرون ) ولو كان محمد شفيعا لأحد من العصاة لكان ناصرا له ، وذلك على خلاف الآية .(رازي: ٨٢/٢)

അവർ കുറ്റം ചെയ്തവർക്ക് ശുപാരാഷ ലഭിക്കുകയില്ലന്നതിനു മുഅതസിലത്ത് പല തെളിവുകൾ പറയുന്നു. അവയിലൊന്ന് ഈ വചനമാണ്. മൂന്നു രൂപത്തിലൂടെ ഈ ആയത്ത് ശഫാഅത്തിനെ നിഷേധിക്കുന്നുവെന്നു അവർ പറയുന്നു:
    1- " ഒരാളും മറ്റൊരാൾക്ക് വേണ്ടി ഒരുപകാരവും ചെയ്യുകയില്ല". എന്ന ഈ പരമാർശം. ശുപാർശ വല്ല ഫലവും ചെയ്യുകയാണെങ്കിൽ ഒരാൾ മറ്റൊരാൾക്ക് ഉപകാരം ചെയ്തുവെന്ന് വരുമല്ലോ.
    2- "ഒരാളിൽ നിന്നും ഒരു ശുപാര്ഷയും സ്വീകരിക്കപ്പെടുകയില്ല". എന്ന ഭാഗം. അത് 'നഫി' യുടെ പിന്നിൽ വന്ന 'നകിറ' യാണ്. അതിനാല എല്ലാ വിധ ശുപാർശകളെയും അതുൾകൊള്ളിക്കും.
    3- "അവര്ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല" എന്ന വാചകം. മുഹമ്മദ്‌ നബി(സ) പാപികളിൽ നിന്നുള്ള ഏതെങ്കിലും ഒരാൾക്ക്‌ ശുപാർശ ചെയ്യുകയാണെങ്കിൽ അവിടന്ന് അയാളുടെ സഹായിയാകുമല്ലോ. അത് ആയത്തിൽ പറഞ്ഞതിന്റെ മാറ്റമാണ്. (റാസി: 2/82).

മേൽ പറഞ്ഞ ന്യായങ്ങല്ക്ക് ഇമാം റാസി(റ) തന്നെ മറുവടി പറയുന്നു: 

فهب أن العبرة بعموم اللفظ لا بخصوص السبب إلا أن تخصيص مثل هذا العام بذلك السبب المخصوص يكفي فيه أدنى دليل ، فإذا قامت الدلائل الدالة على وجود الشفاعة وجب المصير إلى تخصيصها .(رازي: ٩٢/٢)

'അവതരണ പശ്ചാത്തലത്തിനല്ല പരിഗണന, പദപ്രയോഗം കാണിക്കുന്ന വ്യാപകാർഥത്തിനാണ്' എന്നത് സമ്മതിച്ചാൽ തന്നെ ഇതുപോലുള്ള വ്യാപകാർഥം കാണിക്കുന്ന പ്രസ്താവനയെ അവതരണ പശ്ചാത്തലത്തിൽ പരിമിതപ്പെടുത്താൻ ചെറിയ തെളിവിന്റെ ആവശ്യമേയുള്ളൂ. എന്ന് വരുമ്പോൾ പാപികല്ക്ക് ശുപാർഷയുണ്ടെന്നു കാണിക്കുന്ന പ്രമാണങ്ങളുള്ളപ്പോൾ അവയെ പരിമിതപ്പെടുത്തിയെ മതിയാവൂ.(റാസി: 2/92) 

ഈ ആയത്തിൽ പരമാര്ശിക്കുന്നത് സത്യനിശേധികളുടെ കാര്യമാണ്. സത്യ വിശ്വാസികളിൽ നിന്നുള്ള പാപികളുടെ കാര്യമല്ല എന്ന് ചുരുക്കം. അല്ലാമ തഫ്തസാനി(റ) അക്കാര്യം വ്യക്തമാക്കുന്നു: 

والجواب بعد تسليم دلالتها على العموم فى الأشخاص والأزمان والأحوال أنه يجب تخصيصها بالكفار جمعا بين الأدلة (شرح العقائد: ٥٢٤)

ഈ ആയത്തിൽ പറഞ്ഞത് എല്ലാ വ്യക്തികൾക്കും എല്ലാ സമയത്തും എല്ലാ അവസ്ഥകളിലും ബാധകമാണെന്ന് സമ്മതിച്ചാൽ തന്നെ അത് സത്യ നിശേധികളുടെ കാര്യമാണെന്ന് വെക്കണം. പ്രമാണങ്ങൾ ഐക്യപ്പെടുത്താൻ അതിനാവശ്യമാണ്. (ശറ്ഹുൽ അഖാഇദ്: 524).

തഫ്തസാനി(റ) യുടെ പ്രസ്തുത പരമാർശം നാല് മറുവടികൾ ഉൾകൊള്ളുന്നതാണ്.
     1- ആയത്തിൽ പറഞ്ഞ കാര്യം എല്ലാ വ്യക്തികൾക്കും ബാധകമാണെന്ന് നാം സമ്മതിക്കുകയില്ല.പ്രത്യുത അതിന്റെ വിവക്ഷ സത്യ നിഷേധികൾ മാത്രമാണ്.  
   2- ആയത്തിൽ പറഞ്ഞത് എല്ലാ സമയത്തേക്കും ബാധകമാണെന്ന് നാം സമ്മതിക്കുകയില്ല. ശുപാർശ സ്വീകരിക്കപ്പെടുകയില്ലെന്ന് പറഞ്ഞത് അതിനുള്ള അനുവാദം ലഭിക്കാത്ത സമയത്താകാം.
    3- ആയത്തിൽ പറഞ്ഞത് എല്ലാ അവസ്തകളിലേക്കും ബാധകമാണെന്ന് നാം സമ്മതിക്കുകയില്ല. പ്രത്യുത ശുപാർശ ഉപകരിക്കുകയില്ലെന്ന് പറഞ്ഞത് ചില പ്രത്യേക സാഹചര്യത്തിലാകാം.
    4- ആയത്തിൽ പറഞ്ഞത് എല്ലാ വ്യക്തികൾക്കും എല്ലാ സമയത്തേക്കും എല്ലാ സാഹചര്യങ്ങളിലെക്കും ബാധകമാണെന്ന് നാം സമ്മതിച്ചാൽ തന്നെ പ്രസ്തുത വചനത്തിന്റെ താല്പര്യം സത്യനിഷേധികൾ മാത്രമാണ്. 

ഇനി ഇങ്ങനെയും മറുവടി പറയാവുന്നതാണ്. ഈ ആയത്ത് കൊണ്ട് വരുന്നത് മുഅതസിലത്തും അംഗീകരിക്കുന്ന ശഫാഅത്ത് ഉള്വമായും പദവികൾ വർദിപ്പിക്കുന്നതിനുള്ള ശഫാഅത്തും ഇല്ലെന്നാണ്.ആയത്തിൽ നിന്ന് അത് രണ്ടും ഒഴിവാക്കാൻ മുഅതസിലത്ത് എന്ത് മറുവടിയാണോ പറയുന്നത് അതെ മറുവടി പറഞ്ഞു പാപികൾക്കുള്ള ശഫാഅത്തും  ആയത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാമല്ലോ. (ദുററുൽ ഫവാഇദ്: 524)   

2- അല്ലാഹു പറയുന്നു:
مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ ﴿غافر: ١٨﴾

"അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല".

والظالم هو الآتي بالظلم وذلك يتناول الكافر وغيره.(رازي: ٨٣/٢)

 അക്രമം പ്രവര്ത്തിക്കുന്നവനാണല്ലോ അക്രമകാരി. അതിനാൽ 'ള്വാലിം' എന്ന പ്രയോഗം സത്യ നിഷേധികളെയും അല്ലാത്തവരെയും ഉള്കൊള്ളിക്കും.(റാസി : 2/83)

ഇതിനു ഇമാം റാസി(റ) മറുവടി പറയുന്നു: 

 أن قوله : ( ما للظالمين من حميم ولا شفيع ) نقيض لقولنا : للظالمين حميم وشفيع ، لكن قولنا : للظالمين حميم وشفيع موجبة كلية ، ونقيض الموجبة الكلية سالبة جزئية ، والسالبة يكفي في صدقها تحقق ذلك السلب في بعض الصور ، ولا يحتاج فيه إلى تحقق ذلك السلب في جميع الصور ، وعلى هذا فنحن نقول بموجبه ؛ لأن عندنا أنه ليس لبعض الظالمين حميم ولا شفيع يجاب وهم الكفار ، فأما أن يحكم على كل واحد منهم بسلب الحميم والشفيع فلا . (رازي: ٢/٩٣)

"അക്രമകാരികൾക്ക് ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല" എന്നത് "അക്രമകാരികൾക്ക്‌ ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർഷകനും ഉണ്ട്" എന്ന നമ്മുടെ വാദത്തിന്റെ വിപരീതമാണ്. എന്നാൽ "അക്രമകാരികൾക്ക്‌ ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർഷകനും ഉണ്ട്" എന്ന നമ്മുടെ വാദം 'മൂജബകുല്ലിയ'യാണ്. 'മൂജബകുല്ലിയ' യുടെ വിപരീതം 'സാലിബ ജുസ്ഇയ്യ' യാണ്. സാലിബ ശരിയാവാൻ നിഷേധം ഏതെങ്കിലും രൂപത്തിൽ ഉണ്ടായാൽ മതി. എല്ലാ രൂപങ്ങളിലും നിഷേധം ഉണ്ടായികൊള്ളണമെന്നില്ല. ഇതനുസരിച്ച് നാം പറയുന്നു: അക്രമകാരികളിൽ ചിലർക്ക് നമ്മുടെ വീക്ഷണപ്രകാരവും ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല. ആ ചിലർ സത്യ നിഷേധികളാണ്. അതെ സമയം അക്രമകാരികളിൽ എല്ലാവര്ക്കും ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ലെന്ന് പറയാൻ പറ്റില്ല. (റാസി: 2/93).

3- അല്ലാഹു പറയുന്നു:

مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ(البقرة : ٢٥٤)


"ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി".

ظاهر الآية يقتضي نفي الشفاعات بأسرها . (رازي: ٢/٨٣)

 ആ ആയത്തിന്റെ ബാഹ്യം ശഫാഅത്തുകൾ പൂർണ്ണമായും നിഷേധിക്കുന്നതാണ്. (റാസി: 2/38) 

ഇതിനു ഇമാം റാസി(റ) മറുവടി പറയുന്നു: 

فالجواب عنه ما تقدم في الوجه الأول . (رازي: ٢/٩٣)

ഇതിനു പറയാനുള്ള മറുവടി ഒന്നാമത്തേതിനു പറഞ്ഞ മറുവടി തന്നെയാണ്.(റാസി: 2/93).

4- അല്ലാഹു പറയുന്നു:

وَمَا لِلظَّالِمِينَ مِنْ أَنصَارٍ‌(البقرة: ٢٧٠)

 "അക്രമകാരികള്‍ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല".

ഈ വചനത്തിനു മുഅതസിലത്തിന്റെ വിശദീകരണം ഇതാണ്:

ولو كان الرسول يشفع للفاسق من أمته لوصفوا بأنهم منصورون ؛ لأنه إذا تخلص بسبب شفاعة الرسول عن العذاب فقد بلغ الرسول النهاية في نصرته . (رازي: ٢/٨٣)

 റസൂൽ(സ) തന്റെ സമുദായത്തിലെ പാപികൾക്കുവേണ്ടി ശുപാർശ പറയുന്ന പക്ഷം അവർ സഹായിക്കപ്പെടുന്നവരാണെന്ന് പറയാമല്ലോ. കാരണം റസൂൽ(സ)ന്റെ ശുപാർശ കാരണമായി ഒരാൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്ന പക്ഷം റസൂൽ(സ) അയ്യാളെ അങ്ങേയറ്റം സഹായിച്ചുവല്ലോ.(റാസി: 2/83)

ഇമാം റാസി (റ) മറുവടി പറയുന്നു: 

أنه نقيض لقولنا : للظالمين أنصار وهذه موجبة كلية ، فقوله : ( وما للظالمين من أنصار ) سالبة جزئية ، فيكون مدلوله سلب العموم وسلب العموم لا يفيد عموم السلب .(رازي: ٢/٩٣)

"അക്രമകാരികള്‍ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല" എന്നത് "അക്രമകാരികൾക്ക്‌ സഹായികളുണ്ട്" എന്ന നമ്മുടെ വാദത്തിന്റെ വിപരീതമാണ്. നമ്മുടെ വാദം 'മൂജബകുല്ലിയ' യാണ്. എന്ന് വരുമ്പോൾ ആയത്തിൽ പറഞ്ഞത് 'സാലിബജുസ്ഇയ്യ' യാണ്: അതിനാൽ ആയത്തിൽ പറഞ്ഞതിന്റെ താല്പര്യം എല്ലാ അക്രമകാരികൾക്കും സഹായികളില്ല എന്നാണു.ആർക്കും സഹായികളില്ലെന്ന ആശയം ഇത് കാണിക്കുകയില്ല. (റാസി: 2/93)

5- അല്ലാഹു പറയുന്നു:
وَلَا يَشْفَعُونَ إِلَّا لِمَنِ ارْ‌تَضَىٰ(الأنبياء: ٢٨)

"അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല".

أخبر تعالى عن ملائكته أنهم لا يشفعون لأحد إلا أن يرتضيه الله عز وجل ، والفاسق ليس بمرتضى عند الله تعالى ، وإذا لم تشفع الملائكة له فكذا الأنبياء عليهم السلام ؛ لأنه لا قائل بالفرق . (رازي: ٢/٩٣)

അല്ലാഹു ത്രപ്തിപ്പെട്ടവര്ക്ക് വേണ്ടിയല്ലാതെ മലക്കുകൾ ശുപാർശ ചെയ്യുകയില്ലെന്ന് അല്ലാഹു തആല പറയുന്നു. തെമ്മാടി അല്ലാഹു ത്രപ്തിപ്പെട്ടവനല്ല.ഇത്തരക്കാർക്ക് മലക്കുകൾ ശുപാർശ പറയുകയില്ലെങ്കിൽ അമ്പിയാക്കളും  ശുപാർശ പറയുകയില്ല. കാരണം രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നു ആരും പറയുന്നില്ലല്ലോ.  (റാസി: 2/93)

ഈ ആയത്ത് പാപികല്ക്ക് ശുപാർശയുണ്ടെന്നതിനു  തെളിവായി ഇമാം റാസി(റ) ശേഷം വിവരിക്കുന്നുണ്ട്.  

6-അല്ലാഹു പറയുന്നു: 

فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ(المدثر: ٤٨)

 "ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല".

ولو أثرت الشفاعة في إسقاط العقاب لكانت الشفاعة قد تنفعهم وذلك ضد الآية . (رازي: ٢/٨٣)

 ശിക്ഷ ഒഴിവാക്കിക്കൊടുക്കുന്നതിൽ ശുപാർശ ഫലം ചെയ്യുമെങ്കിൽ ശുപാർശ അവർക്ക് ഫലം ചെയ്തുവെന്ന് പറയാമല്ലോ. അത് ആയത്തിൽ പറഞ്ഞതിന്റെ മാറ്റമാണല്ലോ.(റാസി: 2/83) 

ഈ ആയത്തിൽ പറയുന്നത് സത്യനിഷേധികളുടെ കാര്യമാണ്. അല്ലാമ തഫ്താസാനി(റ) എഴുതുന്നു: 

فإن أسلوب هذا الكلام يدل على ثبوت الشفاعة في الجملة، وإلا لما كان لنفي نفعها عن الكافرين عند القصد إلى تقبيح حالهم، وتحقيق يأسهم معنى، أن مثل هذا المقام يقتضي أن يوسموا بما يخصهم، لا بما يعمهم وغيرهم، وليس المراد أن تعليق الحكم والكافرين يدل على نفيه عما عداه، حتى يرد عليه أنه إنما يقوم حجة على من يقول بمفهوم المخالفة(شرح العقائد)

മൊത്തത്തിൽ ശഫാഅത്തുണ്ടെന്ന് ഈ സംസാരത്തിന്റെ ശൈലി അറിയിക്കുന്നു. അല്ലായിരുന്നുവെങ്കിൽ സത്യനിഷേധികളുടെ അവസ്ഥ വളരെ മോശമാണെന്നും അവർക്ക് വലിയ ശിക്ഷയുണ്ടെന്നും വിശദീകരിക്കാനുദ്ദേഷിക്കുമ്പോൾ ഇത് പറയുന്നതിന് യാതൊരർഥവും ഉണ്ടാവുകയില്ലല്ലോ. കാരണം ഇത്തരം സന്ദർഭങ്ങളിൽ സത്യനിഷേധികൾക്ക്‌മാത്രമുള്ളതാണല്ലോ പറയേണ്ടത്. അവരെയും മറ്റുള്ളവരെയും ഉള്കൊള്ളിക്കുന്നതല്ല. ഇപ്പറഞതിനർഥം ഈ നിയമത്തെ സത്യനിശേധിയോട് ബന്ധപ്പെടുത്തി പ്പറഞതിനാൽ മറ്റുള്ളവർക്ക് അതില്ലെന്നു വരുമെന്നല്ല. അതിനാല മറുദ്ദ്വനി തെളിവായി സ്വീകരിക്കുന്നവർക്കു മാത്രമേ ഇത് പ്രമാണമാകൂ എന്ന് പറയാൻ പറ്റില്ല. (ശർഹുൽ അഖാഇദ്).

7-അല്ലാഹു പറയുന്നു: 

  وَإِنَّ الْفُجَّارَ‌ لَفِي جَحِيمٍ،يَصْلَوْنَهَا يَوْمَ الدِّينِ، وَمَا هُمْ عَنْهَا بِغَائِبِينَ(الإنفطار: ١٦-١٤٤)

"തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും.
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.  അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല".

 يدل على أن كل الفجار يدخلون النار وأنهم لا يغيبون عنها ، وإذا ثبت أنهم لا يغيبون عنها ثبت أنهم لا يخرجون منها ، وإذا كان كذلك لم يكن للشفاعة أثر لا في العفو عن العقاب ولا في الإخراج من النار بعد الإدخال فيها . (رازي: ٢/٨٤)

 എല്ലാ ദുർമാർഗികളും നരകത്തിൽ പ്രവേശിക്കുമെന്നും അവർക്ക് അതിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും മേൽവചനം അറിയിക്കുന്നു. അവർ അതിൽ നിന്ന് മാറിനിൽക്കുകയില്ലെന്ന് സ്ഥിരപ്പെട്ടാൽ അവരതിൽ നിന്ന് പുറപ്പെടുകയില്ലെന്ന് സ്ഥിരപ്പെടും. കാര്യം അങ്ങനെയാണെങ്കിൽ ശിക്ഷയെ തൊട്ട് മാപ്പ് ചെയ്യുന്നതിലോ നരകത്തിൽ പ്രവേശിച്ചതിന് ശേഷം അതിൽ നിന്ന് പുറപ്പെടുവിക്കുന്നതിലോ ശുപാർശക്ക് യാതൊരു ഫലവുമില്ലെന്നു വരുന്നു. (റാസി: 2/84) .

ഇമാം റാസി(റ) മറുവടി പറയുന്നു: 

أنا بينا أن دلالة ألفاظ العموم على الاستغراق دلالة ظنية ضعيفة والمسألة قطعية . والتمسك بالدليل الظني في المطلوب القطعي غير جائز ، بل هاهنا ما يدل على قولنا : لأن استعمال الجمع المعرف بالألف واللام في المعهود السابق شائع في اللغة ، فيحتمل أن يكون اللفظ هاهنا عائدا إلى الكافرين الذين تقدم ذكرهم من المكذبين بيوم الدين.(التفسير الكبير: ١٦/٣٩٦)

വ്യാപകാർഥം കാണിക്കുന്ന പദങ്ങൾ മുഴുവൻ അംഗത്തിന്റെ മേലിലും അറിയിക്കൽ ദുർബ്ബലവും അനുമാനവുമാണെന്ന് നാം വിശദീകരിക്കുകയുണ്ടായി. ഈ വിഷയം ഖണ്ഡിതമായി തെളിവ് ആവശ്യമുള്ളതാണ്. ഖണ്ഡിതമായി തെളിവ് ആവശ്യമുള്ള വിഷയത്തിൽ അനുമാനം മാത്രം നല്കുന്ന പ്രമാണങ്ങൾ തെളിവായി സ്വീകരിക്കാൻ പറ്റില്ല. മാത്രവുമല്ല നമ്മുടെ വാദത്തിനുള്ള പ്രമാണം ഇവിടെയുണ്ട്. കാരണം അലിഫ് ലാമുകൊണ്ട് മഅരിഫയാക്കിയ ബഹുവചനം മുമ്പ് അറിയപ്പെട്ട ഒന്നില പ്രയോഗിക്കുകയെന്നത് അറബി ഭാഷയിൽ വ്യാപകമാണ്. അതിനാല ഇവിടെ പരമാർഷിച്ച ദുമാർഗികളുടെ വിവക്ഷ പ്രതിഫലത്തിന്റെ ദിവസം കൊണ്ട് കളവാക്കുന്നവർ എന്ന് മുമ്പ് പറഞ്ഞ സത്യനിഷേധികളാകാൻ സാധ്യത കാണുന്നു. (റാസി: 16/396).

8-അല്ലാഹു പറയുന്നു:

يُدَبِّرُ‌ الْأَمْرَ‌ ۖ مَا مِن شَفِيعٍ إِلَّا مِن بَعْدِ إِذْنِهِ(يونس: ٣)

"അല്ലാഹു കാര്യങ്ങള്‍ നിയന്ത്രിക്കുന്നു.അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല".

 فنفى الشفاعة عمن لم يأذن في شفاعته، وكذا قوله( مَن ذَا الَّذِى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ) ( البقرة 255 ) وكذا قوله تعالى: ( لاَّ يَتَكَلَّمُونَ إِلاَّ مَنْ أَذِنَ لَهُ الرَّحْمَنُ وَقَالَ صَوَاباً) ( النبأ: 38 ) وإنه تعالى لم يأذن في الشفاعة في حق أصحاب الكبائر، لأن هذا الإذن لو عرف لعرف إما بالعقل أو بالنقل، أما العقل فلا مجال له فيه، وأما النقل فأما بالتواتر أو بالآحاد، والآحاد لا مجال له فيه، لأن رواية الآحاد لا تفيد إلا الظن، والمسألة علمية، والتمسك في المطالب العلمية بالدلائل الظنية غير جائز، وأما بالتواتر فباطل، لأنه لو حصل ذلك لعرفه جمهور المسلمين، ولو كان كذلك لما أنكروا هذه الشفاعة، فحيث أطبق الأكثرون على الأنكار علمنا أنه لم يوجد هذا الإذن(رازي: ٢/٨٤)

അപ്പോൾ അല്ലാഹുവിന്റെ അനുവാദം ലഭിക്കാതെ ശുപാർശ ചെയ്യാൻ കഴിയുകയില്ലെന്ന്  പ്രസ്തുത വചനം വ്യക്തമാക്കുന്നു. ഇതേ ആശയം കാണിക്കുന്ന മറ്റു വചനങ്ങളും കാണാം: അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെ അടുക്കള ശുപാർശ പറയുന്നവർ ആരുണ്ട്?". (അൽബഖറ: 255) അല്ലാഹു പറയുന്നു: "പരമകാരുണികനായ അല്ലാഹു അനുവാദം നൽകിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല". (നബഅ: 37) 
      വൻകുറ്റം ചെയ്തവരുടെ കാര്യത്തിൽ ശുപാർശ പറയാൻ അല്ലാഹു അനുവാദം നല്കിയിട്ടില്ല. കാരണം ഈ അനുവാദം അറിയപ്പെടുകയാണെങ്കിൽ അത് ബുദ്ദിപരമായ തെളിവുകൊണ്ടോ ഉദ്ദരണി കൊണ്ടോ ആയിരിക്കുമല്ലോ. ബുദ്ദിക്ക് അതിൽ യാതൊരു പ്രവേശനവുമില്ല. ഉദ്ദരണി ഒന്നുകിൽ മുതവാതിറൊ അല്ലെങ്കിൽ ഖബർ വാഹിദോ ആയിരിക്കും. ഖബർ വാഹിദിന് ഇതിൽ പ്രവേശനമില്ല. കാരണം ഖബർ വാഹിദു കൊണ്ട് അനുമാനം മാത്രമേ ലഭിക്കുകയുള്ളൂ. ഈ വിഷയം ഉറപ്പ് ലഭിക്കെണ്ടുന്നതാണ്. ഉറപ്പ് ലഭിക്കേണ്ടുന്ന വിഷയങ്ങൾക്ക്‌ അനുമാനം ലഭിക്കുന്ന തെളിവുകൾ പറയാൻ പറ്റില്ലല്ലോ. എന്നാൽ ഇത് തവാതുറ് കൊണ്ട് അറിയപ്പെടുന്നതാണെന്ന് പറയാൻ vayya. കാരണം അങ്ങനെ അറിയപ്പെട്ടിരുന്നുവെങ്കിൽ മുസ്ലിം ബഹുഭൂരിപക്ഷം അതറിയേണ്ടിയിരുന്നു. അതവർ അറിഞ്ഞിരുന്നുവെങ്കിൽ ഈ ശഫാഅത്തിനെ അവർ നിഷേധിക്കുമായിരുന്നില്ല. അപ്പോൾ അധികപേരും ഇതിനെ നിഷേധിക്കുന്ന സ്ഥിതിക്ക് ഇത്തരമൊരു അനുവാദം ഇല്ലെന്ന് മനസ്സിലാക്കാവുന്നതാണ്. (റാസി: 2/84).

ഇമാം റാസി(റ) പറയുന്നു: 

أن هذا ممنوع ، والدليل عليه ما أوردنا من الدلائل الدالة على حصول هذه الشفاعة . (رازي: ٢/٩٣)

ഇവര പറഞ്ഞ വാദം അംഗീകരിക്കാൻ കഴിയില്ല. കാരണം ഈ ശഫാഅത്ത് ഉണ്ടെന്ന് അറിയിക്കുന്ന പ്രമാണങ്ങൾ നാം ഉദ്ദരിച്ചുവല്ലോ. (റാസി: 2/93).

9- അല്ലാഹു പറയുന്നു: 

الَّذِينَ يَحْمِلُونَ الْعَرْ‌شَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَ‌بِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُ‌ونَ لِلَّذِينَ آمَنُوا رَ‌بَّنَا وَسِعْتَ كُلَّ شَيْءٍ رَّ‌حْمَةً وَعِلْمًا فَاغْفِرْ‌ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ(غافر: ٧)

"സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ".

 ولو كانت الشفاعة حاصلة للفاسق لم يكن لتقييدها بالتوبة ومتابعة السبيل معنى . (رازي: ٢/٨٤)

 കുറ്റവാളിക്ക് ശുപാർശയുണ്ടെങ്കിൽ പശ്ചാത്താപം കൊണ്ടും അല്ലാഹുവിന്റെ മാർഗ്ഗം പിന്തുടരൽ കൊണ്ടും ഉപാധി വെച്ചതിന് യാതൊരു അർത്ഥവും ഉണ്ടാവുകയില്ലല്ലോ. (റാസി: 2/84)

ഇമാം റാസി(റ) മറുവടി പറയുന്നു: 

فجوابه ما بينا أن خصوص آخر هذه الآية لا يقدح في عموم أولها . (رازي: ٢/٩٣)

ഈ ആയത്തിന്റെ അവസാന ഭാഗം പ്രത്യേകമാക്കുന്നത് ആദ്യഭാഗം പൊതുവാകുന്നതിനോട് എതിരല്ലെന്ന് നാം വിശദീകരിച്ചുവല്ലോ. (റാസി: 2/93)

മേൽ ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി(റ) പറയുന്നു: 

 أما بيان هذه الآية على ما قلناه فمن وجوه : الأول : قوله : ( ويستغفرون للذين آمنوا ) والاستغفار طلب المغفرة ، والمغفرة لا تذكر إلا في إسقاط العقاب . أما طلب النفع الزائد فإنه لا يسمى استغفارا . الثاني : قوله تعالى : ( ويستغفرون للذين آمنوا ) وهذا يدل على أنهم يستغفرون لكل أهل الإيمان ، فإذا دللنا على أن صاحب الكبيرة مؤمن وجب دخوله تحت هذه الشفاعة . الثالث : قوله تعالى : ( فاغفر للذين تابوا ) طلب المغفرة للذين تابوا ، ولا يجوز أن يكون المراد إسقاط عقوبة الكبيرة بعد التوبة ; لأن ذلك واجب على الله عند الخصم ، وما كان فعله واجبا كان طلبه بالدعاء قبيحا ، ولا يجوز أيضا أن يكون المراد إسقاط عقوبة الصغائر ; لأن ذلك أيضا واجب فلا يحسن طلبه بالدعاء ، ولا يجوز أن يكون المراد طلب زيادة منفعة على الثواب ; لأن ذلك لا يسمى مغفرة ، فثبت أنه لا يمكن حمل قوله : ( فاغفر للذين تابوا ) إلا على إسقاط عقاب الكبيرة قبل التوبة ، وإذا ثبت هذا في حق الملائكة فكذلك في حق الأنبياء لانعقاد الإجماع على أنه لا فرق(رازي: ١٣/٣٠١)

ഈ ആയത്ത് മൂന്ന് രൂപത്തിൽ നമ്മുടെ ആശയത്തിന് രേഖയാണ്.
     1- "വിശ്വസിച്ചവർക്ക്‌ വേണ്ടി അവർ പാപമോചനം തേടുകയും ചെയ്യുന്നു" എന്നാണല്ലോ പറഞ്ഞത്.പാപം പൊറുക്കാൻ ആവശ്യപ്പെടലാണ് ഇസ്തിഗ്ഫാറ്. ശിക്ഷ  ഒഴിവാക്കിക്കൊടുക്കുന്നതിനല്ലാതെ 'മഗ്ഫിറത്ത്' എന്ന് പ്രയോഗിക്കുകയില്ല. അതെ സമയം അർഹിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം തേടുന്നതിനു 'ഇസ്തിഗ്ഫാർ' എന്ന് പറയുകയില്ല.  
    2- "വിശ്വസിച്ചവർക്ക്‌ വേണ്ടി അവർ പാപമോചനം തേടുകയും ചെയ്യുന്നു" എന്നാണല്ലോ പറഞ്ഞത്. ഈമാനുള്ളവർക്കെല്ലാം അവർ പൊറുക്കലിനെ തേടുന്നു വെന്ന് ഇത് വ്യക്തമാക്കുന്നു. വന്കുറ്റം ചെയ്തവൻ വിശ്വാസിയാണെന്നതിന് നാം തെളിവ് പറഞ്ഞ സ്ഥിതിക്ക് ഈ ശഫാഅത്തിനു അവനും അർഹനാണെന്ന് വരുന്നു.
    3- "അതിനാൽ പശ്ചാതാപിച്ചവർക്ക് നീ പൊറുത്തുകൊടുക്കൂ" എന്നാ പരമാർശം പശ്ചാതപപിച്ചവർക്ക് വേണ്ടി പൊറുക്കലിനെ തേടലാണല്ലോ. തൌബക്ക് ശേഷം വൻ കുറ്റത്തിന്റെ ശിക്ഷ ഒഴിവാക്കിക്കൊടുക്കലാണ് ഇതിന്റെ വിവക്ഷയെന്ന് വെക്കാൻ തരമില്ല. കാരണം പ്രതിയോഗിയുടെ (മുഅതസിലത്ത് ) വീക്ഷണ പ്രകാരം അത് അല്ലാഹുവിനു നിർബന്ധമാണ്‌. നിര്ബന്ധമായൊരു കാര്യം ചോദിച്ചുവാങ്ങുന്നത് മോശമാണ്. ചെറുപാപങ്ങളുടെ ശിക്ഷ ഒഴിവാക്കിക്കൊടുക്കലാണ് വിവക്ഷയെന്നും പറയാൻ പറ്റില്ല.  കാരണം അവരുടെ വീക്ഷണ പ്രകാരം അതും നിർബന്ധമാണ്‌. അതിനാൽ അത് ചോദിക്കുന്നതും നല്ലതല്ല. ഇനി അര്ഹിക്കുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ ഗുണം ചോദിക്കലാണ് വിവക്ഷയെന്നും വെക്കാൻ തരമില്ല. കാരണം അതിനു 'മഗ്ഫിറത്' എന്ന് പറയില്ലല്ലോ. അതിനാൽ "പശ്ചാതാപിച്ചവർക്ക് നീ പൊറുത്തു കൊടുക്കൂ" എന്നതിന്റെ വിവക്ഷ പശ്ചാതാപിക്കുന്നതിന്റെ മുമ്പ് വൻകുറ്റത്തിന്റെ ശിക്ഷ ഒഴിവാക്കിക്കൊടുക്കൽ മാത്രമാണെന്ന് സ്ഥിരപ്പെടുന്നു. malakkukalude കാര്യത്തിൽ അതാകാമെങ്കിൽ അമ്പിയാക്കളുടെ കാര്യത്തിലും അതാകാം. കാരണം രണ്ടും വ്യത്യാസമില്ലെന്ന കാര്യം ഏകകണ്‍ഠമായി സ്ഥിരപ്പെട്ടതാണ്. (റാസി: 13/301) 

10- മുഅതസിലത്ത് പറയുന്ന മറ്റൊരു തെളിവ് ഇതാണ്: 

أن الأمة مجمعة على أنه ينبغي أن نرغب إلى الله تعالى في أن يجعلنا من أهل شفاعته عليه السلام ويقولون في جملة أدعيتهم : واجعلنا من أهل شفاعته . فلو كان المستحق للشفاعة هو الذي خرج من الدنيا مصرا على الكبائر لكانوا قد رغبوا إلى الله تعالى في أن يختم لهم مصرين على الكبائر .(رازي: ٢/٨٤)

നബി(സ)യുടെ ശഫാഅത്തിന്റെ അവകാശികളിൽ പെടുത്താൻ അല്ലാഹുവോട് പ്രാർത്ഥിക്കുകയാണ് നാം വേണ്ടതെന്ന് ഉമ്മത്ത്‌ ഏകോപിച്ച് പറയുന്നു.അവരുടെ പ്രാർത്ഥനയുടെ കൂട്ടത്തിൽ അവർ ഇപ്രകാരം പറയാറുണ്ട്: "ഞങ്ങളെ നബി(സ)യുടെ ശഫാഅത്തിന്റെ അവകാശികളിൽ നീ ഉള്പ്പെടുത്തേണമേ!". എന്ന് വരുമ്പോൾ ശഫാഅത്തിന്റെ അവകാശി വൻ കുറ്റത്തിൽ സ്ഥിരമായി നിലനിന്ന് ദുൻയാവിൽ നിന്ന് വിട പറഞ്ഞവനാണെങ്കിൽ വൻ കുറ്റത്തിന്റെ മേൽ സ്ഥിരമായവരായിനിലനിന്ന് ദുൻയാവിൽ നിന്ന് വിടപറയാനാകുമല്ലോ അവർ അല്ലാഹുവോട് ചോദിക്കുന്നത്. (റാസി: 2/84)   

ഇമാം റാസി (റ) എഴുതുന്നു: 

أن عندنا تأثير الشفاعة في جلب أمر مطلوب ، وأعني به القدر المشترك بين جلب المنافع الزائدة على قدر الاستحقاق ، ودفع المضار المستحقة على المعاصي ، وذلك القدر المشترك لا يتوقف على كون العبد عاصيا فاندفع السؤال (رازي: ٢/٩٤)

ഒരു ലക്‌ഷ്യം നേടിയെടുക്കുന്നതിൽ ശഫാഅത്ത് ഫലം ചെയ്യുമെന്നാണ് നമ്മുടെ വാദം. അത് അര്ഹിക്കുന്ന അളവിനേക്കാൾ അധികമുള്ള ഗുണം നേടിയെടുക്കുക, പാപങ്ങളുടെ പേരില് അർഹിക്കുന്ന ബുദ്ദിമുട്ടുകൾ ഒഴിവാക്കുക എന്നീ രണ്ട് കാര്യങ്ങൾക്കിടയിൽ കൂറായ ഒന്നാണ് അതുകൊണ്ട് വിവക്ഷ. ആ കൂറായ കാര്യത്തിന്റെ നിലനിൽപ്പിന് അടിമ കുറ്റക്കാരനാവണമെന്നില്ല. അതിനാൽ ആ ചോദ്യം തള്ളിപ്പോയി.  (റാസി: 2/94) 

11- സകാത്ത് കൊടുക്കാത്തവർ, വഞ്ചനകാണിച്ചവർ, സ്വതന്ത്രനായ വ്യക്തിയെ വിറ്റു തിന്നുന്നവർ, കൂലിക്കാരന് പൂര്ത്തിയായി കൂലി നൽകാത്തവർ തുടങ്ങി ചില പ്രത്യേകകാർക്ക് ശഫാഅത്ത് ചെയ്യുകയില്ലെന്ന് നബി(സ) പറയുന്ന ഹദീസുകളാണ് അവർ  എടുത്തു കാണിക്കുന്ന മറ്റു തെളിവുകൾ. അവയ്ക്കുള്ള മറുവടി ഇമാം റാസി(റ) വിവരിക്കുന്നതിങ്ങനെ. 

وأما الأحاديث فهي دالة على أن محمدا صلى الله عليه وسلم لا يشفع لبعض الناس ولا يشفع في بعض مواطن القيامة ، وذلك لا يدل على أنه لا يشفع إلا بإذن الله ، فلعل الرسول لم يكن مأذونا في بعض المواضع وبعض الأوقات ، فلا يشفع في ذلك المكان، ولا في ذلك الزمان ، ثم يصير مأذونا في موضع آخر وفي وقت آخر في الشفاعة فيشفع هناك ، والله أعلم(التفسير الكبير: ٩٣/٢)

മുഹമ്മദ്‌ നബി(സ) ചില ചലനങ്ങൾക്കും അന്ത്യനാളിലെ ചില സ്ഥലങ്ങളിൽ വെച്ചും അല്ലാഹുവിന്റെ അനുമതി ലഭിച്ചാലല്ലാതെ ശുപാർശ ചെയ്യുകയില്ല എന്ന് മാത്രമേ നിങ്ങൾ ഉന്നയിക്കുന്ന ഹദീസുകൾ അറിയിക്കുകയുള്ളൂ. അപ്പോൾ ചില സ്ഥലങ്ങളിലും ചില സമയങ്ങളിലും റസൂലി(സ)ന് അനുവാദം ലഭിക്കാതിരിക്കാം. അപ്പോൾ ആ സ്ഥലത്ത് വെച്ചും ആ സമയത്തും അവിടന്ന് ശുപാർശ പറയുകയില്ല. പിന്നീട് മറ്റൊരു സ്ഥലത്തും മറ്റൊരു സമയത്തും ശുപാർശ പറയാൻ അനുവാദം ലഭിക്കും. അപ്പോൾ അവിടന്ന് ശുപാർശ ചെയ്യുകയും ചെയ്യും.(റാസി: 2/93) 

വൻകുറ്റം ചെയ്തവർക്കും മഹാന്മാർ ശുപാർശ ചെയ്യുമെന്നതിനുല്ല പ്രമാണങ്ങൾ ഇമാം റാസി(റ) വിവരിക്കുന്നു:  

    1- ഈസാ നബി(അ) പറഞ്ഞാതായി അല്ലാഹു പറയുന്നു: 

قوله سبحان وتعال، حكاية عن عيسى عليه السلام: (إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ‌ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ)(المائدة: ١١٨)

"നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും". 

പ്രസ്തുത വചനം വിശദീകരിച്ച് ഇമാം റാസി(റ) പറയുന്നു:  

وجه الاستدلال أن هذه الشفاعة من عيسى عليه السلام إما أن يقال : إنها كانت في حق الكفار أو في حق المسلم المطيع ، أو في حق المسلم صاحب الصغيرة أو المسلم صاحب الكبيرة بعد التوبة أو المسلم صاحب الكبيرة قبل التوبة ، والقسم الأول باطل ؛ لأن قوله تعالى : ( وإن تغفر لهم فإنك أنت العزيز الحكيم ) [ المائدة : 118 ] ، لا يليق بالكفار ، والقسم الثاني والثالث والرابع باطل ؛ لأن المسلم المطيع والمسلم صاحب الصغيرة والمسلم صاحب الكبيرة لا يجوز بعد التوبة تعذيبه عقلا عند الخصم ، وإذا كان كذلك لم يكن قوله : ( إن تعذبهم فإنهم عبادك ) [ المائدة : 118 ] لائقا بهم وإذا بطل ذلك لم يبق إلا أن يقال : إن هذه الشفاعة إنما وردت في حق المسلم صاحب الكبيرة قبل التوبة وإذا صح القول بهذه الشفاعة في حق عيسى عليه السلام صح القول بها في حق محمد صلى الله عليه وسلم ضرورة أنه لا قائل بالفرق (رازي: ٢/٨٦)

ഈസാ നബി(അ) നടത്തുന്ന ഈ ശുപാർശ സത്യനിശേധികൾക്കോ വഴിപ്പെടുന്ന മുസ്ലിമിന്നോ ചെരുദോഷം ചെയ്ത മുസ്ലിമിന്നോ വൻ കുറ്റം ചെയ്ത് പശ്ചാതാപിക്കാത്ത മുസ്ലിമിന്നോ വേണ്ടി ആയിരിക്കുമല്ലോ. സത്യനിഷേധികൾക്ക്‌ വേണ്ടിയാണെന്ന ഒന്നാം സാധ്യത ബാലിശമാണ്. കാരണം, "നീ അവർക്ക് പൊറുത്ത് കൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും" എന്നാ പരമാർശം സത്യനിഷേധികളോട് യോജിക്കുകയില്ലല്ലോ. രണ്ടും മൂന്നും നാലും സാധ്യതകളും ബാലിശമാണ്. കാരണം വഴിപ്പെടുന്ന മുസ്ലിം, ചെറുദോഷം  ചെയ്ത മുഇസ്ലിം,പശ്ചാത്തപിച്ചു മടങ്ങിയ വൻ കുറ്റം ചെയ്ത മുസ്ലിം എന്നിവരെ ശിക്ഷിക്കൽ അനുവദനീയമല്ലെന്നാണ് പ്രതിയോഗികളുടെ വീക്ഷണം. എന്ന് വരുമ്പോൾ "നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിന്റെ ദാസന്മാരാണല്ലോ" എന്നാ പരമാർശം അവരോടു യോജിക്കുകയില്ല. മേൽപ്പറഞ്ഞ സാധ്യതകളെല്ലാം ബാലിശമാണെന്ന് വന്നാൽ ഇനി അവശേഷിക്കുന്നത് പ്രസ്തുത ശഫാഅത്ത് വൻ കുറ്റം ചെയ്ത് പശ്ചാത്തപിക്കാത്തവരുടെ കാര്യത്തിലുള്ളതാണ് എന്നാണു. ഈ ശഫാഅത്ത് ഈസാ നബി(അ)ക്ക് പറ്റുമെങ്കിൽ മുഹമ്മദ്‌ നബി(സ)ക്കും അത് പറ്റുമല്ലോ. കാരണം രണ്ടും തമ്മിൽ വ്യത്യാസപ്പെടുത്തുന്നവർ ഇല്ലതന്നെ. (റാസി: 2/86)       

2- ഇബ്രാഹീം നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു:

قوله تعالى حكاية عن إبراهيم عليه السلام(فَمَن تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ‌ رَّ‌حِيمٌ)(إبراهيم: ٣٦)

"അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ".

പ്രസ്തുത സൂക്തം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:  

فقوله : ( ومن عصاني فإنك غفور رحيم ) [ إبراهيم : 36 ] لا يجوز حمله على الكافر ؛ لأنه ليس أهلا للمغفرة بالإجماع ، ولا حمله على صاحب الصغيرة ولا على صاحب الكبيرة بعد التوبة ؛ لأن غفرانه لهم واجب عقلا عند الخصم فلا حاجة له إلى الشفاعة فلم يبق إلا حمله على صاحب الكبيرة قبل التوبة ، ومما يؤكد دلالة هاتين الآيتين على ما قلناه ما رواه البيهقي في كتاب شعب الإيمان أنه عليه الصلاة والسلام تلا قوله تعالى في إبراهيم : ( ومن عصاني فإنك غفور رحيم ) [ إبراهيم : 36 ] وقول عيسى عليه السلام : ( إن تعذبهم فإنهم عبادك ) [المائدة : 118] الآية ، ثم رفع يديه وقال : " اللهم أمتي أمتي ، وبكى فقال الله تعالى : يا جبريل اذهب إلى محمد - وربك أعلم - فسله ما يبكيك ؟ فأتاه جبريل فسأله فأخبره رسول الله صلى الله عليه وسلم بما قال ، فقال الله عز وجل : يا جبريل اذهب إلى محمد فقل له : إنا سنرضيك في أمتك ولا نسوءك " . رواه مسلم في الصحيح . (٣٠١)(رازي: ٢/٧٦)

"ആരെങ്കിലും എന്നോട് അനുസരണക്കേട്‌ കാണിക്കുന്ന പക്ഷം തീർച്ചയായും നീ ഏറെ പൊറുക്കുന്നുവനും കരുണാനിധിയുമാകുന്നു" എന്നാ ഇബ്രാഹീം നബി(അ) യുടെ പരമാര്ഷം സത്യനിശേധിയുടെ കാര്യത്തിലാണെന്ന് പറയാൻ പറ്റില്ല.  കാരണം സത്യനിഷേധി പാപമോചനത്തിനർഹനല്ലെന്നത് ഇജ്മാഅ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതിനാല തൗബ ചെയ്തിട്ടില്ലാത്ത വൻദോഷം ചെയ്തവന്റെ കാര്യത്തിലാണ് അതെന്നു പറയേണ്ടിയിരിക്കുന്നു.
      ഈ രണ്ടു ആയത്തുകളെ നാം പറഞ്ഞ ആശയത്തിൽ വിലയിരുത്തുന്നതിന് ഇമാം ബൈഹഖി(റ) ശുഅബുൽ ഈമാനിൽ ഉദ്ദരിച്ച ഒരു ഹദീസ് ഉപോൽബലകമായുണ്ട്. അതിങ്ങനെ വായിക്കാം: "നബി(സ) പ്രസ്തുത രണ്ടു ആയത്തുകൾ പാരായണം ചെയ്യുകയും ഇരു കരങ്ങലുയർത്തി "അല്ലാഹുവേ! എന്റെ സമുദായം, എന്റെ സമുദായം" എന്ന് പറഞ്ഞ കരയുകയും ചെയ്തു. അപ്പോൾ അല്ലാഹു തആല ജിബ്രീലി(അ)നോട് പറഞ്ഞു: ഓ ജിബ്രീൽ!നിങ്ങൾ മുഹമ്മദ്‌ നബി(സ)യെ സമീപിച്ച് കരയാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കണം.അല്ലാഹു കൂടുതൽ അറിയുന്നവനാണ്. ജിബ്രീൽ(അ) നബി(സ) യെ സമീപിച്ച് കാര്യമന്വേഷിച്ചു.അപ്പോൾ താൻ പറഞ്ഞ കാര്യം നബി(സ) ജിബ്രീൽ(അ)നോട് പറഞ്ഞു. അപ്പോൾ അല്ലാഹു തആല പറഞ്ഞു: ഓ ജിബ്രീൽ! നിങ്ങൾ മുഹമ്മദ്‌ നബി(സ)യെ സമീപിച്ച് പറയുക. നിശ്ചയം അങ്ങയുടെ സമുദായത്തിന്റെ കാര്യത്തിൽ നാം നിങ്ങളെ ത്രപ്തിപ്പെടുത്തും. നാം അങ്ങയെ വിഷമിപ്പിക്കുകയില്ല". ഇത് മുസ്ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്.(റാസി: 2/86).

പ്രസ്തുത ഹദീസ് നല്കുന്ന പാഠങ്ങൾ വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു: 

ومنها البشارة العظيمة لهذه الأمة، زادها الله تعالى شرفا بما وعدها الله تعالى بقوله: سنرضيك في أمتك ولا نسوءك، وهذا من أرجى الأحاديث لهذه الأمة أو أرجاها، ومنها: بيان عظم منزلة النبي ـ صلى الله عليه وسلم ـ عند الله تعالى، وعظيم لطفه سبحانه به ـ صلى الله عليه وسلم والحكمة فى إرسال جبريل لسؤاله صلى الله عليه وسلم إظهار شرف لنبي صلى الله عليه وسلم وأنه بالمحل الأعلى، فيسترضى ويكرم بما يرضيه.(شرح مسلم: ٣٤٨/١)

"അങ്ങയുടെ സമുദായത്തിന്റെ കാര്യത്തിൽ നാം അങ്ങയെ ത്രപ്തിപ്പെടുത്തും. അങ്ങയെ വിഷമിപ്പിക്കുകയില്ല" എന്ന് അല്ലാഹു പറഞ്ഞത് ഈ സമുദായത്തിനുല്ല ഏറ്റവും വലിയ സന്തോഷവാർത്തയാണ്. ഈ ഉമ്മത്തിന് ഏറ്റവും വലിയ പ്രതീക്ഷ നല്കുന്ന ഹദീസുകളിൽ ഒന്നാണിത്. അല്ലെങ്കിൽ അവയിൽ വെച്ച് ഏറ്റവും വലിയ പ്രതീക്ഷ നല്കുന്ന ഹദീസാണിത്. അല്ലാഹു തആലയുടെ അടുക്കള നബി(സ)ക്കുള്ള ഉന്നതമായ സ്ഥാനവും അല്ലാഹു തആല നബി(സ)യോട് കാണിക്കുന്ന മഹത്തായ കാരുണ്യവും ഈ ഹദീസ് പഠിപ്പിക്കുന്നു. നബി(സ)യോട് കാര്യം അന്വേഷിക്കുവാൻ വേണ്ടി ജിബ്രീൽ(അ)നെ പറഞ്ഞയച്ചത് നബി(സ)യുടെ ശ്രേഷ്ടത വെളിപ്പെടുത്തുവാനും നബി(സ) ഉന്നതമായ സ്ഥാനത്താണെന്നും നബി(സ)യുടെ ത്രപ്തി അന്വേഷിച്ച് അവിടത്തെ ത്രപ്തിപ്പെടുന്നകാര്യം നല്കി അവിടത്തെ ആദരിക്കേണ്ടതാണെന്നും പഠിപ്പിക്കാനാണ്. (ശർഹു മുസ്ലിം: 1/348)

3-അല്ലാഹു പറയുന്നു: 

يَوْمَ نَحْشُرُ‌ الْمُتَّقِينَ إِلَى الرَّ‌حْمَـٰنِ وَفْدًا، وَنَسُوقُ الْمُجْرِ‌مِينَ إِلَىٰ جَهَنَّمَ وِرْ‌دًا ، لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّ‌حْمَـٰنِ عَهْدًا(مريم: ٨٥-٨٧)

"ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുകയും,കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക് നാം തെളിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ദിവസം. ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ".

ഈ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

ليس في ظاهر الآية أن المقصود من الآية أن المجرمين لا يملكون الشفاعة لغيرهم ، أو أنهم لا يملكون شفاعة غيرهم لهم ؛ لأن المصدر كما يجوز ويحسن إضافته إلى الفاعل يجوز ويحسن إضافته إلى المفعول ، إلا أنا نقول حمل الآية على الوجه الثاني أولى ؛ لأن حملها على الوجه الأول يجري مجرى إيضاح الواضحات ، فإن كل أحد يعلم أن المجرمين الذين يساقون إلى جهنم وردا لا يملكون الشفاعة لغيرهم ، فتعين حملها على الوجه الثاني . إذا ثبت هذا فنقول : الآية تدل على حصول الشفاعة لأهل الكبائر ؛ لأنه قال عقيبه : ( إلا من اتخذ عند الرحمن عهدا ) [ مريم : 85 ] ، والتقدير أن المجرمين لا يستحقون أن يشفع لهم غيرهم إلا إذا كانوا اتخذوا عند الرحمن عهدا ، فكل من اتخذ عند الرحمن عهدا وجب دخوله فيه ، وصاحب الكبيرة اتخذ عند الرحمن عهدا وهو التوحيد والإسلام ، فوجب أن يكون داخلا تحته.(رازي: ٢/٨٧)

ഈ ആയത്തിന്റെ ലക്‌ഷ്യം കുറ്റവാളികൾ മറ്റുള്ളവർക്ക് ശഫാഅത്ത് ഉടമയാക്കുകയില്ല എന്നോ അവർക്ക് വേണ്ടി മറ്റുള്ളവരുടെ ശഫാഅത്ത് അവർ ഉടമയാക്കുകയില്ല എന്നോ ആനെനൂ ആയത്തിൽ നിന്ന് വ്യക്തമല്ല. കാരണം 'മസ്വ് ദറി' നെ 'ഫാഇലി' ലേക്ക് ചേർത്താമെന്നപോലെ 'മഫ്ഊലി' ലേക്കും ചേർത്താമല്ലോ. എങ്കിലും നാം പറയുന്നു: രണ്ടാമതായി പറഞ്ഞ അർത്ഥത്തിൽ ആയത്തിനെ വിലയിരുത്തുന്നതാണ് കൂടുതൽ നല്ലത്. കാരണം ആദ്യം പറഞ്ഞ അർത്ഥത്തിൽ ആയത്തിനെ വിലയിരുത്തുമ്പോൾ അത് വ്യതമായൊരു കാര്യം വീണ്ടും വ്യക്തമാക്കുന്നതിന്റെ ഫലമായിരിക്കും ലഭിക്കുക. കാരണം ദാഹാർത്തരായ നിലയിൽ നരകത്തിലേക്ക് തെളിച്ചു കൊണ്ട് പോകുന്ന കുറ്റവാളികൾ മറ്റുള്ളവർക്ക് വേണ്ടി ശുപാർശ ചെയ്യാൻ  അധികാരമുള്ളവരെല്ലന്നു ഏതൊരാൾക്കും അറിയുന്ന കാര്യമാണല്ലോ.അതിനാല രണ്ടാമത് പറഞ്ഞ അർത്ഥത്തിൽ അതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു.  
          ഇനി നാം പറയട്ടെ: വൻ കുറ്റം ചെയ്തവർക്ക് ശുപാർശ ലഭിക്കുമെന്ന് ഈ ആയത്ത് അറിയിക്കുന്നു. കാരണം അതിന്റെ ഉടനെ അല്ലാഹു ഇപ്രകാരം പറഞ്ഞുവല്ലോ: "പരമകാരുണികനായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ". ആയത്തിന്റെ അർത്ഥം ഇങ്ങനെ വായിക്കാം: "കുറ്റവാളികൾ മറ്റുള്ളവര നടത്തുന്ന ശഫാഅത്ത് അർഹിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ". അതിനാല പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവരെല്ലാം ഈ ആയത്തിന്റെ പരിധിയിൽ വരും. വൻ കുറ്റം ചെയ്തവൻ പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനാണ്. അത് തൗഹീദും ഇസ്ലാമുമാണ്‌. അതിനാൽ വൻ കുട്ടാ ചെയ്തവനും ആയത്തിന്റെ പരിധിയിൽ വരുന്നു. (റാസി: 2/87) 

4- മലക്കുകളുടെ കാര്യത്തിൽ അല്ലാഹു പറയുന്നു: 

وَلَا يَشْفَعُونَ إِلَّا لِمَنِ ارْ‌تَضَىٰ (الأنبياء: ٢٨)

"അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല". 

ഈ സൂക്തം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:  

 وجه الاستدلال  به أن صاحب الكبيرة مرتضى عند الله تعالى ، وكل من كان مرتضى عند الله تعالى وجب أن يكون من أهل الشفاعة ، إنما قلنا : إن صاحب الكبيرة مرتضى عند الله تعالى لأنه مرتضى عند الله بحسب إيمانه وتوحيده ، وكل من صدق عليه أنه مرتضى عند الله بحسب هذا الوصف يصدق عليه أنه مرتضى عند الله تعالى ؛ لأن المرتضى عند الله جزء من مفهوم قولنا : مرتضى عند الله بحسب إيمانه ، ومتى صدق المركب صدق المفرد ، فثبت أن صاحب الكبيرة مرتضى عند الله ، وإذا ثبت هذا وجب أن يكون من أهل الشفاعة ؛ لقوله تعالى : ( ولا يشفعون إلا لمن ارتضى ) [ الأنبياء : 28 ] نفي الشفاعة إلا لمن كان مرتضى ، والاستثناء عن النفي إثبات ، فوجب أن يكون المرتضى أهلا لشفاعتهم ، وإذا ثبت أن صاحب الكبيرة داخل في شفاعة الملائكة وجب دخوله في شفاعة الأنبياء وشفاعة محمد صلى الله عليه وسلم ، ضرورة أنه لا قائل بالفرق(رازي: ٢/٨٧)

ഈ ആയത്ത് തെളിവാക്കുന്നത് ഇനിപ്പറയും വിധമാണ്: വൻകുറ്റം ചെയ്തവൻ അല്ലാഹു ത്രപ്തിപ്പെട്ടവനാണ്.അല്ലാഹു ത്രപ്തിപ്പെട്ടവരെല്ലാം ശഫാഅത്തിനു അർഹരാണ്. വൻ കുറ്റം ചെയ്തവൻ അല്ലാഹു ത്രപ്തിപ്പെട്ടവനാണെന്ന്  പറയാൻ കാരണം ഇവന്റെ ഈമാനും  തൗഹീദും പരിഗണിക്കുമ്പോൾ അവൻ അല്ലാഹു ത്രപ്തിപ്പെട്ടവനാണ്. ഈ വിശേഷണം കണക്കിലെടുത്ത് അല്ലാഹു ത്രപ്തിപ്പെട്ടവനാണെന്ന് പറയാൻ പറ്റുന്ന ആരുണ്ടോ അവരെകുറിച്ചെല്ലാം അല്ലാഹു ത്രപ്തിപ്പെട്ടവരാണെന്ന് പറയാം. കാരണം 'വിശ്വാസം കണക്കിലെടുത്ത് അല്ലാഹു ത്രപ്തിപ്പെട്ടവൻ' എന്ന നമ്മുടെ പ്രസ്താവന കാണിക്കുന്ന ആശയത്തിന്റെ ഒരു ഭാഗമാണല്ലോ  'അല്ലാഹു ത്രപ്തിപ്പെട്ടവൻ ' എന്നത്. 'മുറക്കബ്' പറയാൻ പറ്റുമെങ്കിൽ  'മുഫ്റദും' പറയാൻ പറ്റുമല്ലോ. അപ്പോൾ വൻ കുറ്റം ചെയ്യുന്നവൻ അല്ലാഹു ത്രപ്തിപ്പെട്ടവനാണ് എന്ന് സ്ഥിരപ്പെട്ടു. ഇത് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ വൻ കുറ്റം ചെയ്തവൻ ശുപാർശയുടെ അവകാശികളിൽ  ഉൾപ്പെടൽ നിർബന്ധമായി. കാരണം "അല്ലാഹു ത്രപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ അവർ ശുപാർശ ചെയ്യുകയില്ല " എന്നാണല്ലോ അല്ലാഹു പറഞ്ഞത്. നിഷേധത്തിൽ നിന്നൊഴിവാക്കിയത് സ്ഥിരപ്പെടുകയാണല്ലോ ചെയ്യുക. അപ്പോൾ അല്ലാഹുവിന്റെ ത്രപ്തി ലഭിച്ചവർ മലക്കുകളുടെ ശുപാർശയ്ക്ക് അർഹരായെ മതിയാവൂ. വൻ കുറ്റം ചെയ്തവൻ മലക്കുകളുടെ ശഫാഅത്തിന്റെ അവകാശിയാണെന്ന് വന്നു കഴിഞ്ഞാൽ അവൻ അമ്പിയാക്കളുടെയും മുഹമ്മദ്‌ നബി(സ)യുടെയും ശുപാർശക്ക് അർഹനാണെന്ന് തെളിയുന്നു. കാരണം രണ്ടും വ്യത്യാസമുണ്ടെന്നു പറയുന്നവരില്ല.(റാസി:2/87)     

5- സത്യനിഷേധികളുടെ കാര്യത്തിൽ അല്ലാഹു പറയുന്നു:

فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ(المدثر: ٤٨)

 "ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല"

ഇമാം റാസി(റ) എഴുതുന്നു: 

خصهم بذلك فوجب أن يكون حال المسلم بخلافه بناء على مسألة دليل الخطاب . (رازي: ٢/٨٧)

 "സത്യ നിഷേധികളുടെ മാത്രം വിധിയാണ് അല്ലാഹു അത് പറഞ്ഞത്. അതിനാൽ മുസ്ലിമിന്റെ അവസ്ഥ ഇതിന്റെ മാറ്റമായെ മത്യാവൂ. 'ദലീലുൽ ഖ്വിതാബിന്റെ മസ്അല' അതാണ്‌ കാണിക്കുന്നത്.(റാസി: 2/87) 

6- മുഹമ്മദ്‌ നബി(സ) യോട് അല്ലാഹു പറയുന്നു: 

وَاسْتَغْفِرْ‌ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ(محمد: ١٩)

"താങ്കളിലേക്ക്‌ ചേർത്തിപറയപ്പെടുന്ന  പാപത്തിനും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി അവിടന്ന് പാപമോചനം തേടുക".

ഈ സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

دلت الآية على أنه تعالى أمر محمدا بأن يستغفر لكل المؤمنين والمؤمنات وقد بينا في تفسير قوله تعالى : ( الذين يؤمنون بالغيب ) [ البقرة : 3 ] أن صاحب الكبيرة مؤمن ، وإذا كان كذلك ثبت أن محمدا صلى الله عليه وسلم استغفر لهم ، وإذا كان كذلك ثبت أن الله تعالى قد غفر لهم ، وإلا لكان الله تعالى قد أمره بالدعاء ليرد دعاءه فيصير ذلك محض التحقير والإيذاء ، وهو غير لائق بالله تعالى ولا بمحمد صلى الله عليه وسلم فدل على أن الله تعالى لما أمر محمدا بالاستغفار لكل العصاة فقد استجاب دعاءه ، وذلك إنما يتم لو غفر لهم ولا معنى للشفاعة إلا هذا(رازي: ٢/٨٧)

എല്ലാ സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി പാപമോച്ചനത്തിനിരക്കാൻ മുഹമ്മദ്‌ നബി(സ) യോട് അല്ലാഹു നിർദ്ദേശിച്ചു. വാൻ കുറ്റം ചെയ്തവൻ വിശ്വാസിയാണെന്ന് അൽബഖറ മൂന്നാം വചനത്തിന്റെ തഫ്സീറിൽ തെളിവ് സഹിതം നാം വിശദീകരിച്ചിട്ടുണ്ട്. കാര്യം അങ്ങനെയാണെങ്കിൽ മുഹമ്മദ്‌ നബി(സ) അവനുവേണ്ടിയും പാപമൊചനത്തിനിരക്കുന്നുവെന്നു വരുന്നു.അത് സ്ഥിരപ്പെട്ടാൽ അല്ലാഹു അല്ലാഹു അവര്ക്ക് പൊറുത്ത് കൊടുത്ത് വെന്നും  സ്ഥിരപ്പെടുന്നു. അല്ലാത്ത പക്ഷം അല്ലാഹു തആല മുഹമ്മദ്‌ നബി(സ)യോട് പാപമോചനത്തിനിരക്കാൻ  ആവശ്യപ്പെട്ടത് നബി(സ)യുടെ പ്രാർത്ഥന തള്ളിക്കളയാൻ വേണ്ടിയാണെന്ന് വരുന്നു.നിസ്സാരപ്പെടുത്തലായും ബുദ്ദിമുട്ടിക്കലായും മാത്രമേ അതിനെ കാണാൻ പറ്റൂ. അത് അല്ലാഹുവിനോടും മുഹമ്മദ്‌ നബി(സ)യോട് യോജിക്കുന്നതല്ല. അപ്പോൾ എല്ലാ പാപികൾക്കും വേണ്ടി പാപമോചനത്തിനിരക്കാൻ മുഹമ്മദ്‌ നബി(സ) യോട് കല്പിച്ചപ്പോൾ നബി(സ)യുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നല്കിയെന്ന് വരുന്നു. അല്ലാഹു അവര്ക്ക് പൊറുത്ത്കൊടുത്താൽ മാത്രമേ അത് പൂർണ്ണമാകുകായുള്ളൂ. ശഫാഅത്തിനു ഇതല്ലാതെ മറ്റൊരു അർത്ഥമില്ലല്ലൊ.(റാസി: 2/87) 

7- അല്ലാഹു പറയുന്നു: 

 وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُ‌دُّوهَا(النساء: ٨٦)

"നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്‌) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക".


ഈ സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

فالله تعالى أمر الكل بأنهم إذا حياهم أحد بتحية أن يقابلوا تلك التحية بأحسن منها أو يردوها ، ثم أمرنا بتحية محمد صلى الله عليه وسلم حيث قال : ( ياأيها الذين آمنوا صلوا عليه وسلموا تسليما ) [ الأحزاب : 56 ] الصلاة من الله رحمة ، ولا شك أن هذا تحية ، فلما طلبنا من الله الرحمة لمحمد عليه الصلاة والسلام وجب بمقتضى قوله : ( فحيوا بأحسن منها أو ردوها ) [ النساء : 86 ] أن يفعل محمد مثله وهو أن يطلب لكل المسلمين الرحمة من الله تعالى ، وهذا هو معنى الشفاعة ، ثم توافقنا على أنه عليه الصلاة والسلام غير مردود الدعاء ، فوجب أن يقبل الله شفاعته في الكل وهو المطلوب.(رازي: ٨٨/٢)

അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്‌) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക". (നിസാഅ: 86)
                അപ്പോൾ ഏതെങ്കിലും ഒരാൾ അഭിവാദ്യം അർപ്പിച്ചാൽ അതിനേക്കാൾ മെച്ചമായി (അങ്ങൊട്ട്) അഭിവാദ്യം അർപ്പിക്കുക, അല്ലെങ്കിൽ അതുതന്നെ തിരിച്ചു നല്കുക എന്നാണല്ലോ എല്ലാവരോടും അല്ലാഹു കല്പ്പിക്കുന്നത്. മുഹമ്മദ്‌ നബി(സ)ക്ക് അഭിവാദ്യം അർപ്പിക്കാൻ അല്ലാഹു തആല നമ്മോടു നിര്ദ്ദേശിക്കുന്നു. "സത്യ വിശ്വാസികളേ, നിങ്ങൾ നബി(സ)ക്ക് (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർത്ഥിക്കുക". (അഹ്സാബ്: 56)
        അല്ലാഹുവിന്റെ സ്വലാത്ത് അനുഗ്രഹമാണ്.ഇത് അഭിവാദ്യമാണെന്നതിൽ സംശയമില്ല. അപ്പോൾ മുഹമ്മദ്‌ നബി(സ)ക്ക് വേണ്ടി അല്ലാഹുവിൽ നിന്ന് നാം അനുഗ്രഹം തേടിയപ്പോൾ "നിങ്ങള്ക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനേക്കാൾ മെച്ചമായി(അങ്ങോട്ട്‌) അഭിവാദ്യം അർപ്പിക്കുക, അല്ലെങ്കിൽ അതുതന്നെ തിരിച്ചു നല്കുക" എന്നാ നിർദ്ദെഷത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ്‌ നബി(സ)യും അതുപോലെ ചെയ്യുമല്ലോ. അഥവാ എല്ലാ മുസ്ലിംകൾക്കും അനുഗ്രഹം ചെയ്യാൻ മുഹമ്മദ്‌ നബി(സ) അല്ലാഹുവോടാവശ്യപ്പെടും. ഇത്  തന്നെയാണ് ശഫാഅത്ത്. നബി(സ)യുടെ പ്രാർത്ഥന തള്ളപ്പെടുകയില്ലെന്നതിൽ നാം എല്ലാവരും എകോപിക്കുന്നുവല്ലോ. അപ്പോൾ മുഹമ്മദ്‌ നബി(സ) എല്ലാവർക്കും വേണ്ടി നടത്തുന്ന ശുപാർശ അല്ലാഹു സ്വീകരിക്കുമെന്ന് വരുന്നു. നമ്മുടെ ലക്‌ഷ്യം അതാണ്‌. (റാസി: 2/88).

8- അല്ലാഹു പറയുന്നു: 

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا(النساء: ٦٤)

"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു".

ഇമാം റാസി(റ) എഴുതുന്നു:  

 وليس في الآية ذكر التوبة ، والآية تدل على أن الرسول متى استغفر للعصاة والظالمين فإن الله يغفر لهم ، وهذا يدل على أن شفاعة الرسول في حق أهل الكبائر مقبولة في الدنيا ، فوجب أن تكون مقبولة في الآخرة ؛ لأنه لا قائل بالفرق.(رازي: ٨٨/٢)

തൌബയുടെ കാര്യം ആയത്തിൽ പരമാര്ശിച്ചിട്ടില്ല. അതിനാൽ പാപികൾക്കും അക്രമികൾക്കും വേണ്ടി നബി(സ) എപ്പോൾ പൊറുക്കലിനെ തേടിയാലും അല്ലാഹു അവര്ക്ക് പൊറുത്ത് കൊടുക്കുമെന്ന് ഈ ആയത്ത് അറിയിക്കുന്നു. വാൻ ചെയ്തവർക്ക് ദുൻയാവിൽ വെച്ച് നബി(സ) നടത്തുന്ന ശുപാർശ സ്വീകരിക്കപ്പെടുമെന്ന് ഇതറിയിക്കുന്നു. അതിനാൽ നബി(സ) പരലോകത്ത് നടത്തുന്ന ശുപാർശയും സ്വീകരിക്കുമെന്ന്  വരുന്നു. കാരണം നബി(സ)യുടെ ദുൻയാവിലെ ശുപാർശയും പരലോകത്തെ ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടെന്ന് പറയുന്നവരില്ലല്ലോ. (റാസി: 2/88) 

9- അല്ലാഹു പറയുന്നു: 

الَّذِينَ يَحْمِلُونَ الْعَرْ‌شَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَ‌بِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُ‌ونَ لِلَّذِينَ آمَنُوا(غافر: ٧)

"സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം  കീർത്തനം നടത്തുകയും വിശ്വാസികൾക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു". 

ഇമാം റാസി(റ) എഴുതുന്നു:  

 وصاحب الكبيرة من جملة المؤمنين فوجب دخوله في جملة من تستغفر الملائكة لهم ، أقصى ما في الباب أنه ورد بعد ذلك قوله : ( فاغفر للذين تابوا واتبعوا سبيلك ) [ غافر : 7 ] ، إلا أن هذا لا يقتضي تخصيص ذلك العام لما ثبت في أصول الفقه أن اللفظ العام إذا ذكر بعده بعض أقسامه فإن ذلك لا يوجب تخصيص ذلك العام بذلك الخاص .(رازي: ٨٩/٢)

വൻകുറ്റം ചെയ്തവൻ വിശ്വാസികളുടെ കൂട്ടത്തിൽ പെട്ടവനാകുന്നു. അതിനാൽ മലക്കുകൾ ശുപാർശ ചെയ്യുന്നവരുടെ കൂട്ടത്തിൽ അവനു ഉള്പ്പെടുന്നു. ഈ വിഷയത്തിൽ അങ്ങേയറ്റം പറഞ്ഞാൽ അതിനു ശേഷം ഇത് കൂടി പറയുന്നുണ്ട് എന്നാണു. "ആകയാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗ്ഗം പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുത്ത്കൊടുക്കേണമേ". എന്നാൽ "സത്യവിശ്വാസികൾക്ക് അവർ പാപമോചനത്തിനിരക്കുകയും ചെയ്യുന്നു" എന്നാ വ്യാപകാർത്ഥം കാണിക്കുന്ന പരമാർശത്തെ പരിമിതപ്പെടുത്തണമെന്ന്  ഇത് തേടുന്നതല്ല. കാരണം വ്യാപകാർത്ഥം കാണിക്കുന്ന ഒരു പരമാർശത്തിനുശേഷം അതിന്റെ ഇനങ്ങളിൽ പെട്ട ചിലത് പറഞ്ഞാൽ അതിന്റെ വെളിച്ചത്തിൽ വ്യാപകാർത്ഥം കാണിക്കുന്നതിനെ പരിമിതപ്പെടുത്തണമെന്നില്ലെന്നു നിദാനശാസ്ത്രത്തിൽ സ്ഥിരപ്പെട്ട നിയമമാണ്. (റാസി: 2/89) 

10- ശഫാഅത്തിനെ കുറിച്ച് പരമാർശിക്കുന്ന പ്രബലമായ ഹദീസുകൾ. ഇത്തരം ഹദീസുകൾ ഖബർ വാഹിദുകളാണെന്നും വിശ്വാസപരമായ വിഷയങ്ങൾക്ക്‌ അവയെ പ്രമാണമായി സ്വീകരിക്കാൻ പട്ടില്ലെന്നുമാണ് ഈ ഹദീസുകൾ മു അതസിലത്ത് പറയുന്ന മറുവടി. അവയെ ഖണ്ഡിച്ച് ഇമാം റാസി(റ) എഴുതുന്നു:  

أجاب أصحابنا عن هذه المطاعن بأن كل واحد من هذه الأخبار وإن كان مرويا بالآحاد إلا أنها كثيرة جدا وبينها قدر مشترك واحد وهو خروج أهل العقاب من النار بسبب الشفاعة ، فيصير هذا المعنى مرويا على سبيل التواتر ، فيكون حجة والله أعلم (التفسير الكبير: ٩٢/٢)

ഈ ആക്ഷേപങ്ങൾക്ക് നമ്മുടെ അസ്വ് ഹാബ് പറയുന്ന മറുവടി ഇതാണ്: ഈ ഹദീസുകൾ ഓരോന്നും ഖബർ വാഹിദുകളാണെങ്കിലും അവ ധാരാളമുണ്ട്. ശഫാഅത്ത് കാരണം ശിക്ഷയർഹിക്കുന്നവർ നരകത്തിൽ നിന്ന് പുറപ്പെടുമെന്നൊരു ആശയം ഈ ഹദീസുകളെല്ലാം ഉൾകൊള്ളുന്നു. അതിനാൽ ഈ ആശയത്തെ അനിഷേധ്യമായി ഉദ്ദരിക്കപ്പെട്ട ഒന്നായി വേണം കാണാൻ. അതിനാൽ ഇത് പ്രമാണമായി സ്വീകരിക്കാം.(റാസി: 2/92)

ഇമാം റാസി(റ) പറയുന്നു: 

والجواب على جميع أدلة المعتزلة بحرف واحد وهو أن أدلتهم على نفي الشفاعة تفيد نفي جميع أقسام الشفاعات ، وأدلتنا على إثبات الشفاعة تفيد إثبات شفاعة خاصة ، والعام والخاص إذا تعارضا قدم الخاص على العام فكانت دلائلنا مقدمة على دلائلهم(التفسير الكبير: ٩٢/٢)

മുഅതസിലത്ത് ഉദ്ദരിക്കുന്ന എല്ലാ പ്രമാണങ്ങൾക്കും ഒറ്റവാക്കിൽ പറയാവുന്ന മറുവടി ഇതാണ്: വൻകുറ്റം ചെയ്തവർക്കുള്ള ശഫാഅത്തിനെ നിഷേധിക്കാൻ അവരുന്നയിക്കുന്ന തെളിവുകളെല്ലാം ശഫാഅത്തിന്റെ എല്ലാ ഇനങ്ങളേയും നിഷേധിക്കുന്നവയാണ്. ശഫാഅത്ത് സ്ഥിരപ്പെടുത്താൻ നാം ഉന്നയിക്കുന്ന പ്രമാണങ്ങൾ ഒരു പ്രത്യേകമായ ശഫാഅത്തിനെ സ്ഥിരപ്പെടുത്തുന്നു. ആമ്മും ഖാസ്സ്വും തമ്മിൽ എതിരായാൽ ആമ്മിനേക്കാൾ ഖാസ്സ്വിനെ മുന്തിക്കണമെന്നാണ് നിയമം, അതിനാൽ അവരുടെ പ്രമാണങ്ങളെക്കാൾ  നമ്മുടെ പ്രമാണങ്ങൾക്ക്    പ്രാമുഖ്യം നല്കേണ്ടതുണ്ട്.(തഫ്സീറുൽ കബീർ: 2/92)