ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 27 January 2025

മിഅ്റാജ് നോമ്പ് ഒരു പ്രാമാണിക വിശകലനം

 👇👇👇👁️👁️👁️

നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ഒരു ദിനമാണ് മിഅ്റാജ് ദിനം. മിഅ്റാജ് ദിനത്തിനെ സൽകർമ്മങ്ങൾ അധികരിപ്പിച്ച് വിശ്വാസികൾ ധന്യമാക്കാറുണ്ട്.  മിഅ്റാജ് ദിനത്തിൽ വിശ്വാസികൾ പ്രത്യേകമായി മിഅ്റാജ് നോമ്പ് അനുഷ്ഠിക്കാറുണ്ട്. ഈ നോമ്പിനെ പുത്തനാശയക്കാർ ബിദ്അത്തും അനാചാരവുമായിട്ടാണ് പരിചയപ്പെടുത്താറുള്ളത്. മിഅ്റാജ് നോമ്പിന്റെ അടിസ്ഥാനം നമുക്കൊന്ന് പരിശോധിക്കാം.


മിഅ്റാജ് ദിനം അഥവാ റജബ് 27  വലിയ ശറഫുള്ള  ദിനമായാണ് ഇമാം ഗസ്സാലി ﵀ പഠിപ്പിക്കുന്നത്.


ഇമാം ഗസ്സാലി ﵀ പറയുന്നത് കാണൂ:


ويوم سبعة وعشرين من رجب له شرف عظيم.


(إحياء علوم الدين للإمام الغزالي :١/ ٣٦١)


ഈ ദിവസം പ്രത്യേകം ദിക്റുകളും ഔറാദുകളും സുന്നത്താണെന്നും മഹാനവറുകൾ ശേഷം പഠിപ്പിക്കുന്നുണ്ട്.


റജബ് 27 ന് നോമ്പ് സുന്നത്താവാൻ പല കാരണങ്ങളുണ്ട്. റജബ് മാസം എന്നത് കൊണ്ടും അറബി മാസത്തിലെ അവസാന മൂന്ന് ദിവസത്തിൽ ഉൾപ്പെടുന്നത് കൊണ്ടും നോമ്പ് സുന്നത്താവുന്നതിന് പുറമേ മിഅ്റാജ് ദിനമായത് കൊണ്ടും നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ് എന്നാണ് അഹ് ലുസ്സുന്നയുടെ അഇമത്തുകൾ നമ്മെ പഠിപ്പിക്കുന്നത്.


അബൂ ഹുറൈറ ﵁ വിൽ നിന്ന് ഉദ്ധരിക്കപെടുന്ന ഒരു ഹദീസിൽ കാണാം:


തിരു നബി ﷺ പറഞ്ഞു:


"ആരെങ്കിലും റജബ് ഇരുപത്തിഏഴിന് നോമ്പ് അനുഷ്ഠിച്ചാൽ അറുപത് മാസം സോമ്പനുഷ്ഠിച്ച പ്രതിഫലം അല്ലാഹു അവന് രേഖപെടുത്തും."


روى أبو هريرة أن رسول الله  صلى الله عليه وسلم قال: من صام يوم سبع وعشرين من رجب كتب الله له صيام ستين شهراً.


ഈ ഹദീസ് നിരവധി ഹദീസ് പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട് ഉദാഹരണത്തിന്:


 ١- إحياء علوم الدين للإمام الغزالي: (١/ ٣٦١)


  ٢- المنتظم في تاريخ الملوك والأمم للإمام ابن الجوزي (٢/ ٣٤٩)


٣- فضائل شهر رجب للإمام الخلال (٧٦)


٤- الغنية للشيخ عبد القادر الجيلاني: (٣٣٢/١)


ശൈഖ് ജീലാനി ﵀ തന്റെ അൽഗുൻയ: എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ "റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കുന്നതിന്റെ സ്രേഷ്ഠത" എന്ന ഒരു അദ്ധ്യായം തന്നെ നൽകുന്നുണ്ട്.


فصل في فضل صيام يوم السابع والعشرين من رجب


(الغنية لطالبي طريق الحق عز وجل للشيخ عبد القادر الجيلاني)


മിഅ്റാജ് നോമ്പ് ശാഫിഈ മദ്ഹബിൽ


ഈ വിഷയവുമായി ബന്ധപ്പെട്ട് ശാഫിഈ മദ്ഹബിന്റെ പ്രമാണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.


ശാഫിഈ ഫിഖ്ഹിലെ പ്രമുഖ പണ്ഡിതൻ ഇമാം ജമൽ ﵀ പറയുന്നു:


"മിഅറാജ് ദിനത്തിൽ നോമ്പനുഷഠിക്കൽ സുന്നത്താക്കപെടും"


ويُسَنُّ أيْضًا صَوْمُ يَوْمِ المِعْراجِ


ശാഫിഈ മദ്ഹബിലെ നിരവധി പണ്ഡിതന്മാർ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്:


 ١- حاشية الجمل على شرح المنهج (٣٤٩/٢)


٢- حاشية الباجوري على ابن قاسم الغزي :(٣٩٢/١)


٣- حاشية البرماوي على ابن قاسم الغزي


٤- فتاوى شالياتي :(١٣٥)


٥- فتح العلام للإمام الجرداني :(٢٠٨/٢)


മിഅറാജ് നോമ്പിന്റെ വിഷയത്തിൽ വന്ന ഹദീസുകൾ ളഈഫാണെന്ന് പറഞ്ഞ് ചില പുത്തനാശയക്കാർ നിഷേധിക്കാറുണ്ട്.


എന്നാൽ ഫദാഇലുൽ അഅ്മാലിൽ ളഈഫ് പരിഗണിക്കപ്പെടുമെന്ന് നിരവധി പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അതിൽ ഇത്തിഫാഖ് ഉണ്ടെന്ന് പോലും പറഞ്ഞവരുണ്ട്.


ഇമാം നവവി ﵀ പറയുന്നത്  കാണൂ:


قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً.


(كتاب الأذكار للإمام النووي :٨)


ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ പറയുന്നത് കാണൂ:


قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا.


(المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤)


ഇങ്ങനെ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതും അഇമ്മത്ത് അവരുടെ ഗ്രന്ഥങ്ങളിൽ സുന്നത്താണെന്ന് രേഖപ്പെടുത്തിയതും പണ്ട് മുതലേ അനുഷ്ഠിച്ച് പോരുന്നതുമാണ് മിഅ്റാജ് നോമ്പ്. ഇത് ബിദ്അത്താണെന്ന് പറയുന്ന പുത്തൻ വാദികളുടെ വാദങ്ങൾക്ക് പ്രമാണവുമായി യാതൊരു ബന്ധവുമില്ല.


സൽകർമ്മങ്ങൾ വർധിപ്പിച്ച് ഇരു വീട്ടിലും വിജയിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ...

✍️സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

മിഅറാജ് നോമ്പ്

 *മിഅ'റാ ജ് നോമ്പ്*


_*തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചിലത്*_

_بسم الله والحمد لله والصلاة والسلام على رسول الله وعلى اله وصحبه اجمعين اما بعد_


*ചോദ്യം*: റജബ് ഇരുപത്തിയേഴ് മിഅ'റാജ് ദിനത്തിൽ നോമ്പനുഷ്ട്ടിക്കുന്നതിന് വല്ല പുണ്യവുമുണ്ടോ?


*മറുപടി*:ഉണ്ട്. ആരെങ്കിലും റജബ് ഇരുപത്തിഏഴിനു നോമ്പനുഷ്ഠിച്ചാൽ അറുപത് മാസം നോമ്പനുഷ്ഠിച്ച പുണ്യം അവനു രേഖപ്പെടുത്തുമെന്ന ഹദീസ് ഇബ്നു അസാകിർ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസ് ആ നോമ്പിന്റെ മഹത്വമായി ഇമാം ഗസ്സാലി (റ) ഇഹ്‌യാ 328/1 ലും ഗുന് യ 182/1 ലും കൊണ്ടുവന്നിട്ടുണ്ട്.


_*"ان رسول الله صلى الله عليه وسلم قال من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا"*_ رواه ابن عساكر


_*وقال الامام الغزالي واما الايام الفاضلة فتسعة عشر يستحب مواصلة الاوراد فيها يوم عرفة ويوم عاشوراء ويوم سبعة وعشرين من رجب له شرف عظيم روى ابوهريرة ان رسول الله صلى الله عليه وسلم قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا*_ 


_(احياء علوم الدين ١/٣٦١)_


_*شهاب الدين السعدي الفنينكندي*_


*ചോദ്യം*:ശാഫിഈ മദ്ഹബിലെ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ ആരെങ്കിലും സുന്നത്ത് നോമ്പുകളുടെ കൂട്ടത്തിൽ മിഅ'റാജ് ദിനത്തിലെ നോമ്പിനെ എണ്ണിയിട്ടുണ്ടോ?


*മറുപടി*:എണ്ണിയിട്ടുണ്ട്. മിഅ'റാജ് ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് സയ്യിദുൽ  ബക് രി (റ) ഇആനത്ത് 306/2ലും ബൈജൂരി (റ) ഇബ്നു ഖാസിമിന്റെ ശറഹ് 392/1ലും ജമൽ 349/2ലും അബ്ദുള്ളാഹിൽജർദാനി (റ) ഫത്ഹുൽ അല്ലാം 208/2ലും പ്രസ്താവിച്ചിട്ടുണ്ട്.

    മാത്രമല്ല, കറുത്ത രാവിന്റെ ദിനങ്ങളിൽ നോമ്പനുഷ്ട്ടിക്കൽ സുന്നത്താണെന്നും മാസം ഇരുപത്തേഴ്‌ ആ ദിവസങ്ങളിൽ പെടുമെന്നും തുഹ്ഫ 456/3ലും നിഹായ 314/3ലും പറഞ്ഞിട്ടുണ്ട്.


_*"ويستحب صوم يوم المعراج"(فتح العلام ٢/٢٠٨,اعانة الطالبين ٢/٣٠٦,حاشية البيجوري  ١/٣٩٢,فتاوى الشالياتي ص١٣٥)*_


_*"ويسن صوم ايام السود خوفا ورهبة من ظلمة الذنوب وهي السابع او الثامن والعشرون وتالياه"(تحفة ٣/٤٥٦)*_


_*"قال الماوردي: ويسن صوم ايام السود وهي الثامن والعشرون وتالياه وينبغي ان يصام معها السابع والعشرون احتياطا"(نهاية ٣/٣١٤)*_


*ചോദ്യം*:മുകളിൽ ഉദ്ധരിച്ച ഹദീസിന്റെ പരമ്പരയിൽ ദുർബലത ഉണ്ടെന്ന് ഇബ്നു ഹജരിനിൽ അസ്ഖലാനി (റ) തബ് യീനുൽ അജബ് പേജ് 38ൽ പറയുന്നുണ്ടല്ലോ. അപ്പോൾ ആ ഹദീസ് അടിസ്ഥാനമാക്കി പ്രവർത്തിക്കൽ അനുവദനീയമാണോ?


*മറുപടി*:സുന്നത്താണെന്ന ഭാവനയോടെ ഒരു കാര്യം ചെയ്യുന്നതിന് അവലംബമായി ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇമാം നവവി (റ )പറയുന്നു :


_*"ويجوز عند اهل الحديث وغيرهم التساهل في الاسانيد ورواية ما سوى الموضوع من الضعيف والعمل به من غير بيان ضعفه في غير صفات الله تعالى والاحكام.....(تقريب النواوي  ١/٢٢٣)*_


_*"ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളോട് ബന്ധപ്പെടാത്തതും ഹറാം, ഹലാൽ പോലെയുള്ള വിധികളല്ലാത്തതുമായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിൽ അത്ര കർക്കശ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് ഹദീസ് പണ്ഡിതരുടെ നിലപാട് (തഖ്‌രീബ്‌ 223/1)*_


_*"وقد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال "(الأربعين ص٣٩)*_


_*"സുന്നത്തായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു "(അർബഈൻ പേജ് 39)*_


        ഇമാം നവവി(റ)യുടെ  മുകളിലെ വരികൾ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജർ (റ)പറയുന്നു :


_*"وأشار المصنف بحكايته الإجماع على ما ذكره الى الرد على من نازع فيه............(فتح المبين ص٤٠)*_


       _*"സുന്നത്തായ കാര്യങ്ങളിലും ബലഹീനമായ ഹദീസ് സ്വീകരിക്കാൻ പറ്റില്ലെന്ന് പറയുന്നവർക്കുള്ള ഗണ്ണനമാണ് പണ്ഡിതന്മാരുടെ ഇജ്മാഅ' ഉദ്ധരിക്കൽ കൊണ്ട് നവവി (റ)സൂചിപ്പിച്ചത് (ഫത്ഹുൽമുബീൻ പേജ് 40)*_


           ഇമാം റംലി (റ)പറയുന്നു :


_*"قد حكى النووي في عدة من تصانيفه إجماع اهل الحديث على العمل بالحديث الضعيف في الفضائل ونحوها خاصة ولفظ ابن مهدي فيما أخرجه البيهقي في المدخل إذا روينا عن النبي صلى الله عليه وسلم في الحلال والحرام والاحكام شددنا في الاسانيد وانتقدنا في الرجال واذا روينا في الفضائل والثواب والعقاب سهلنا في الاسانيد وسامحنا في الرجال(فتاوى الرملي ٣/٣٨٣)*_


           _*"സുന്നത്തായ അമലുകളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവിയുടെ നിരവധി ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബൈഹഖി തന്റെ മദ്ഖലിൽ ഇബ്നു മഹ്‌ദിയിൽ നിന്നും ഉദ്ധരിക്കുന്നു. ഹറാം, ഹലാൽ തുടങ്ങിയ വിധികളിൽ നബിയിൽ നിന്നും ഹദീസ് ഉദ്ധരിക്കപ്പെട്ടാൽ അതിന്റെ നിവേദക പരമ്പരയിലും നിവേദകരുടെ മാറ്റ് പരിശോധിക്കുന്നതിലും നാം കണിശമായ നിലപാട് സ്വീകരിക്കുന്നതാണ്. അതേ സമയം ഒരു കാര്യത്തിന്റെ പാരത്രിക പ്രതിഫലം, പരിണിത ഫലം തുടങ്ങിയവയിലും സുന്നത്തായ കാര്യങ്ങളിലും ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിന്റ നിവേദക പരമ്പരയിലും നിവേദകരിലും നാം വിട്ടു വീഴ്ച ചെയ്യുന്നതാണ് (ഫതാവ റംലി 383/4)*_


*ചോദ്യം*:ദുർബലമായ ഹദീസ് കൊണ്ട് ഒരു കാര്യത്തിന്റെ സുന്നത്ത് സ്ഥിരപ്പെടുമോ?


 *മറുപടി*: സ്ഥിരപ്പെടും 


_*"ذهب ابن الهمام الى انه يثبت به اي بالحديث الضعيف الإستحباب وأشار الى ذلك النووي وابن حجر المكي والجلال الدواني "(تقريب التدريب ١/٢٩٩)*_


        _*"ദുർബലമായ ഹദീസ് കൊണ്ട് ഒരു കാര്യത്തിന്റെ സുന്നത്ത് സ്ഥിരപ്പെടുമെന്നാണ് ഇബ്നുൽ ഹുമാം(ഹനഫീ മദ്ഹബിലെ പ്രബല ഗ്രൻഥമായ ഫത്ഹുൽ ഖദീറിന്റെ രജയിതാവ്) അഭിപ്രായപ്പെടുന്നത്. ഇതു തന്നെയാണ് ഇമാം നവവിയും ഇബ്നു ഹജറും ജലാലു ദവ്വാനിയും സൂചിപ്പിക്കുന്നതും "(തഖ്‌രീരു തദ്‌രീബ്‌ 299/1)*_


*ചോദ്യം*:ബലഹീനമായ ഹദീസ് കൊണ്ട് ശറഇന്റെ ഒരു വിധി സ്ഥിരപ്പെടില്ലെന്നാണല്ലോ ഇമാം നവവി (റ) തഖ്‌രീബ് 223/1ൽ പറഞ്ഞത്. ഒരു കാര്യം സുന്നത്താവുകയെന്നത് ശറഇന്റെ വിധികളിൽ പെട്ട ഒന്നാണ്താനും. അപ്പോൾ സുന്നത്തായ കാര്യങ്ങൾക്ക് ബലഹീനമായ ഹദീസായാലും മതിയെന്ന് പറയുന്നത് പ്രമാണത്തിന് എതിരാവുകയില്ലേ?


*മറുപടി*:ഇബ്നു അല്ലാൻ (റ) പറയുന്നു : _*"ഹറാമും കറാഹത്തുമാകാൻ സാധ്യതയില്ലാത്ത ഒരു കാര്യം പ്രവർത്തിക്കുന്നത് പരാമർശിച്ച് ബലഹീനമായൊരു ഹദീസ് ലഭിച്ചാൽ അതു അടിസ്ഥാനമാക്കി പ്രസ്തുത കാര്യം ചെയ്യൽ അനുവദനീയമോ സുന്നത്തോ ആകുന്നതാണ്. കാരണം വിലക്കപ്പെട്ടതാകാൻ സാധ്യത്തിയില്ലാത്ത ഒരു കാര്യം എടുക്കലും ഉപേക്ഷിക്കലും സമമായ മുബാഹോ, ചെയ്യൽ അഭികാമ്യമായ സുന്നത്തോ ആകണം. ഏതായാലും അതനുസരിച്ച് പ്രവർത്തിക്കുന്നത് വിലക്കാൻ ന്യായമില്ല. മുബാഹാണെന്ന ധാരണയോടെ ഉപേക്ഷിക്കാമെങ്കിലും സുന്നത്താണെന്ന ഭാവനയോടെ ളഈഫ് പര്യാപ്തമാണ്. അപ്പോൾ പിന്നെ അത് ചെയ്യുന്നതാണ് സൂക്ഷ്മത. അങ്ങിനെ ചെയ്യുന്നതിൽ പ്രതിഫലം കാംക്ഷിക്കാമെന്നതാണ് കാരണം. ചുരുക്കത്തിൽ കേവലം ബലഹീനമായ ഹദീസ് കൊണ്ട് മാത്രമല്ല, സൂക്ഷ്മത പാലിക്കൽ സുന്നത്താണെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലും കൂടിയാണ് അമലിന്റെ സുന്നത്ത് സ്ഥിരപ്പെടുന്നത്."*_


      _(അൽ ഫുത്തൂഹാത്തു റബ്ബാനിയ്യ 84,85/1)_


*_"قال الجلال الدواني في كتابه المسمى انموذج العلوم:اتفقوا على ان الحديث الضعيف لا تثبت به الاحكام الشرعية ثم ذكروا انه يجوز بل يستحب العمل بالحديث الضعيف في فضائل الاعمال وممن صرح به النووي سيما في كتاب الاذكار وفيه اشكال لان جواز العمل واستحبابه كلاهما من الاحكام الخمسة الشرعية فاذا استحب العمل بمقتضى الحديث كان فيه ثبوت الحكم بالحديث الضعيف وأجيب عنه بما احسنه انه إذا وجد حديث ضعيف في عمل من الاعمال ولم يكن العمل محتمل الحرمة والكراهة فإنه يجوز العمل به ويستحب رجاء النفع اذ هو دائر بين الاباحة والاستحباب فلا وجه لحظر العمل به .....وحاصل الجواب ان الجواز معلوم من خارج والاستحباب معلوم ايضا من القواعد الشرعية الدالة على استحباب الاحتياط في الدين فلم يثبت بالحديث الضعيف شيئ من الاحكام بل اوقع الضعيف شبهة الاستحباب فصار الاحتياط ان يعمل به واستحباب الاحتياط معلوم من القواعد الشرعية..."_*


         _(الفتوحات الربانية ١/٨٤،٨٥)_


*ചോദ്യം*:ഒരു കാര്യം സുന്നത്താണെന്ന് കുറിക്കുന്ന ഹദീസ് ലഭ്യമാവുകയും പക്ഷേ, അതിന്റെ നിവേദക പരമ്പരയിൽ (إسناد) ഒരു അയോഗ്യനുണ്ടാവുകയും ചെയ്താൽ നിരുപാധികം ആ ഹദീസ് ദുർബലമാണെന്ന് പറയാൻ പറ്റുമോ?


*മറുപടി*:പറ്റില്ല. ആ സനദിലൂടെ മാത്രം ആ ഹദീസ് ദുർബലമാണെന്നേ പറയാവൂ.കാരണം കുറ്റമറ്റ വേറെ സനദ് ഈ ഹദീസിന് ഉണ്ടാകാമല്ലോ. അതുകൊണ്ട് തന്നെ ആ ഹദീസ് നിശ്ചയമായും ദുർബലമാണെന്ന് ഖൺഡിതമായി പറയണമെങ്കിൽ ഹദീസ് പാണ്ഡിത്യത്തിൽ മുൻനിരയിൽ എത്തിയ ഒരു ഇമാം ഈ ഹദീസ് ശരിയായ സനദിലൂടെ തീരെ വന്നിട്ടില്ലെന്നോ അല്ലെങ്കിൽ കാരണം വ്യക്തമാക്കിക്കൊണ്ട് ഈ ഹദീസ് പാടെ ദുർബലമാണെന്നോ ഖൺഡിതമായി പറയണം.


    (തദ്‌രീബ്‌ 296/1)

_*"إذا رأيت حديثا بإسناد ضعيف فلك ان تقول هو ضعيف بهذا الاسناد ولا تقل ضعيف المتن لمجرد  ضعف ذلك الاسناد وقد يكون له إسناد آخر صحيح الا ان يقول امام انه لم يرو من وجه صحيح او ليس له إسناد يثبت به او انه حديث ضعيف مفسرا ضعفه"*_


      _(تدريب الراوي مع التقرير للسيوطي رض ١/٢٩٦)_

     


_*وصلى الله على نبينا محمد وعلى اله   وصحبه اجمعين*_

Sunday, 26 January 2025

ഹൂറികൾ-ബൈബിളിലെ സ്വർഗത്തിലും നൂറ് ഹൂറിമാർ

▪️ ബൈബിളിലെ സ്വർഗത്തിലും നൂറ് ഹൂറിമാർ!

മുസ്‌ലിംകളെ പറ്റി ക്രൈസ്തവ മിഷനറി ആരോപിക്കുന്ന ഒരു ആരോപണമാണ്  "സ്വർഗ്ഗത്തിൽ 72 ഹൂറികളുണ്ട് എന്ന്   പറഞ്ഞ് പ്രലോഭിപ്പിച്ച്   മതം മാറ്റുകയാണ് ജിഹാദികൾ ചെയ്യുന്നത്" എന്ന്. അതിനെ പറ്റി എന്തെങ്കിലും.....?
Abbas Kothamangalam 

എല്ലാ ക്രൈസ്തവരും അങ്ങനെ ആരോപണം ഉന്നയിക്കാറുണ്ട് എന്നു തോന്നുന്നില്ല. പുരോഹിതരാണെന്നു സ്വയം ചമയുകയും അതേസമയം സ്വന്തം വേദപുസ്തകത്തിന്റെ മൂലഭാഷയുള്ള പതിപ്പുകളോ വേദ പുസ്തകത്തിൽ സുലഭമായി പ്രയോഗിച്ചിട്ടുള്ള ഉപമകളോ ആലങ്കാരിക പ്രയോഗങ്ങളോ എന്താണെന്നു പോലും ഗ്രഹിക്കാൻ കഴിയാത്ത, അന്ധമായ ഇസ്‌ലാമിക വിരോധം തലക്കുപിടിച്ച ചിലരുടെ മാത്രം പ്രചരണമാണത്.

സത്യത്തിൽ, 70 / 72 ഹൂറികൾ എന്നു ഖുർആനിൽ എവിടെയും പരാമർശിച്ചിട്ടേയില്ല. ഖുർആൻ അങ്ങനെ വാഗ്ദാനം ചെയ്യുന്നു എന്ന ആരോപണം തന്നെ അറിവില്ലായ്മയാണ്. അതേസമയം യേശു ക്രിസ്തു തന്റെ വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ 100 ​​ഭാര്യമാരെ (ഹൂറികളെ) വാഗ്ദാനം ചെയ്യുന്നു! ഇതേ സംബന്ധിച്ച് ഞാൻ മുമ്പൊരിക്കൽ ഫേസ്ബുക്കിൽ വിശദമായി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഓർമ്മ. ചെറുതായി സൂചിപ്പിക്കാം. 

മത്തായി 19:29 ഗ്രീക്ക് ഒറിജിനൽ വായിക്കുക:

Matthew 19:29 (Greek original):
καὶ πᾶς ὅς ἀφῆκεν οἰκίας ἢ ἀδελφοὺς ἢ ἀδελφὰς ἢ πατέρα ἢ μητέρα ἢ γυναίκα ἢ τέκνα ἢ ἀγροὺς ἕνεκεν τοῦ ὀνόματός μου, ἑκατονταπλασίονα λήψεται καὶ ζωὴν αἰώνιον κληρονομήσει.

ഈ വാക്യത്തിലെ γυναῖκα› (gynaika) എന്ന വാക്കിന്റെ അർത്ഥം ഭാര്യ എന്നാണ്. വളരെ പ്രസിദ്ധമായ ആധികാരിക ബൈബിൾ ആയി ഉപയോഗിക്കപ്പെടുന്ന കിംഗ് ജെയിംസ് വേർഷൻ (KJV) നൽകുന്ന പരിഭാഷ നോക്കാം :

"And every one that hath forsaken houses, or brethren, or sisters, or father, or mother, or WIFE, or children, or lands, for my name's sake, shall receive an HUNDREDFOLD and shall inherit everlasting life." - (Matthew 19:29 KJV)

ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതിയിട്ടുള്ള വാക്കുകൾ ശ്രദ്ധിച്ചുനോക്കൂ - WIFE, HUNDREDFOLD. ഈ വാക്കുകളുടെ അർത്ഥം ടീനേജ് ബോയ്സിനു പോലും അറിയാമല്ലോ.

മലയാളമടക്കമുള്ള പല ബൈബിൾ വിവർത്തനങ്ങളിൽ നിന്നും സ്വർഗ്ഗത്തിൽ ആസ്വദിക്കുന്ന വസ്തുക്കളുടെ പട്ടികയിലുള്ള 100 ഭാര്യമാരെ തന്ത്രപൂർവ്വം വെട്ടിമാറ്റിയിരിക്കുന്നു !!!

ബൈബിളിന്റെ മറ്റൊരു പതിപ്പായ New International Version ൽ നിന്നും ഇതേ വാക്യം വായിക്കാം:

And everyone who has left houses or brothers or sisters or father or mother or wife or children or fields for my sake will receive a hundred times as much and will inherit eternal life.

മേൽ വാക്യപ്രകാരം യേശു നിമിത്തം സ്വർഗ്ഗത്തിൽ പോകുന്ന വിശ്വാസികൾക്ക് ലഭിക്കുന്നത്:
100 houses
100 brothers
100 sisters
100 fathers
100 mothers
100 WIVES
100 children
100 fields

ഇതേ വാക്യം നമ്മുക്ക് NWT (NEW WORLD TRANSLATION) ൽ എങ്ങിനെയെന്ന് നോക്കാം:

"And everyone that has left houses,or brothers, or sisters or fathers or mothers or children or lands for the sake of my name will RECEIVE MANY TIMES." - (Matthew 19:29 NWT)

ശ്രദ്ധിക്കുക: ബൈബിളിന്റെ ഈ പതിപ്പിൽ നിന്നും WIFE വെട്ടിമാറ്റി ഒഴിവാക്കി. കൂടാതെ HUNDRED എന്നതിനുപകരം MANY TIMES അഥവാ നിരവധി തവണ എന്നാക്കി മാറ്റി എഴുതുകയും ചെയ്തു!

ഇനി ഇതേവാക്യം തന്നെ നമ്മുക്ക് RSV (REVISED STANDARD VERSION) ൽ എപ്രകാരമാണെന്ന് നോക്കാം:

"And every one who has left houses or brothers or sisters or father or mother or children or lands, for my name’s sake, will receive a HUNDREDFOLD, and inherit eternal life." - (Matthew 19:29 RSV)

മറ്റുള്ള പതിപ്പുകളിൽ നിന്നുള്ള ചില വാക്കുകൾ RSVയിൽ അതേപോലെ നിലനിറുത്തി എങ്കിലും ' WIFE 'നെ വെട്ടിമാറ്റി ഇല്ലാതാക്കി. പക്ഷേ HUNDREDFOLD അഥവാ നൂറ് മടങ്ങ് ലഭിക്കും എന്ന പ്രയോഗം നിലനിർത്തുകയും ചെയ്തു.

ബൈബിളിന്റെ New International Version, Berean Study Bible, Webster's Bible Translation,  King James Bible, New King James Version, King James 2000 Bible, New Heart English Bible, World English Bible, American King James Version, A Faithful Version, Darby Bible Translation, Geneva Bible of 1587, Bishops' Bible of 1568, Coverdale Bible of 1535, Tyndale Bible of 1526, Literal Emphasis Translation, Literal Standard Version, Berean Literal Bible, Young's Literal Translation, Smith's Literal Translation, Douay-Rheims Bible, Catholic Public Domain Version, Aramaic Bible in Plain English, Lamsa Bible, NT Translations, Godbey New Testament, Haweis New Testament, Mace New Testament, Worsley New Testament തുടങ്ങിയ ഇംഗ്ലീഷ് പതിപ്പുകളിൽ ഭാര്യയെ (WIFE) ത്യജിച്ച ഓരോ വ്യക്തിക്കും സ്വർഗത്തിൽ നൂറു മടങ്ങു ഭാര്യമാരെ തിരികെ ലഭിക്കും. 

അതേസമയം, New Living Translation, English Standard Version, New American Standard Bible, NASB 1995, NASB 1977, Amplified Bible, Christian Standard Bible, Holman Christian Standard Bible, Contemporary English Version, Good News Translation, GOD'S WORD® Translation, International Standard Version, NET Bible, American Standard Version, English Revised Version, Worrell New Testament, Weymouth New Testament തുടങ്ങിയ ബൈബിൾ പതിപ്പുകളിൽ ഈ വാക്യത്തിൽ പറയപ്പെട്ട ലിസ്റ്റിൽ നിന്ന് 100 ഭാര്യമാരെ വെട്ടിമാറ്റിയിരിക്കുന്നു.?! 

ഇംഗ്ലീഷിൽ മാത്രമല്ല മറ്റു ഭാഷകളിലെയും ബൈബിൾ പതിപ്പുകളുടെ സ്ഥിതി ഇതുതന്നെയാണ്. ഇതോടൊപ്പം ചേർത്തിട്ടുള്ള രണ്ട് മലയാളം പരിഭാഷകളുടെ സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക.

യഥാർത്ഥത്തിൽ സുവിശേഷങ്ങളിൽ യേശു വാഗ്ദാനം ചെയ്ത നൂറു ഭാര്യമാരെക്കുറിച്ചു സംസാരിക്കാൻ ചിലർക്ക് ലജ്ജയാണ്. യേശുക്രിസ്തു എന്തോ അശ്ലീലം പറഞ്ഞു എന്ന മാതിരി ഒരു തോന്നലാകണം ഇങ്ങനെ ലഭിക്കുന്ന നൂറു ഭാര്യമാരോടൊത്തുള്ള അനശ്വരമായ ജീവിതത്തെക്കുറിച്ചു പറയുമ്പോൾ ചിലർക്കുണ്ടാകുന്നത്! അതിനാൽ ജനശ്രദ്ധ തിരിക്കാമെന്നു കരുതിയാവണം ബൈബിൾ പതിപ്പുകളിൽ നിന്നും നൂറ് ഭാര്യയെ വെട്ടിമാറ്റുന്നതും മുസ്‌ലിംകളുടെ മെക്കിട്ട് കയറാൻ ആവേശം കാണിക്കുന്നതും - അവരെ വഴിക്കു വിടാം.
✍️ Muhammad Sajeer Bukhari




 

Tuesday, 7 January 2025

അജ്മീർ ഖാജ [റ]

 *സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജ (റ)*


      ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍.

      സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ ശൈഖ്  ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ)വിൻ്റെ  അന്ത്യവിശ്രമ സ്ഥാനമാണ് അജ്മീര്‍. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചുകൊണ്ടിരിക്കുന്നു. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖാജാ തങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്ന അജ്മീര്‍ ജാതിമതഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്.


`ശൈഖിൻ്റെ ജനനം`


     അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ എന്ന അജ്മീർ ഖാജ (റ) ഹിജ്‌റ 522ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്.    

      പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരി (റ)വിൻ്റെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. പതിനൊന്നാം വയസ്സില്‍ പിതാവ് വഫാതായി.  ഒരിക്കല്‍ ഖാജ (റ) തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പെട്ട ശൈഖ് ഇബ്‌റാഹീം കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ (റ) പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജയുടെ ഉയര്‍ച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. 

 ശൈഖ് ശിഹാബുദ്ദീന്‍ ശാലിയാത്തി (റ) “മവാഹിബുര്‍റബ്ബില്‍ മതീന്‍” എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

     ഖാജായുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു പഴം നല്‍കി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആത്മാവ് പ്രഭാപൂരിതമാകാനും ആത്മീയതയുടെ ഉത്തുംഗതയിലേക്കുള്ള ചുവടുവെക്കാനും ഈ സംഭവം ഒരു നിയോഗവും നിമിത്തവുമായിത്തീര്‍ന്നു. ഭൗതികാഢംബരങ്ങളോട് വിരക്തി തോന്നിയ ഖാജാ ( റ ) തന്റെ മുഴുവന്‍ സമ്പത്തും ദാനം ചെയ്തു. ശൈഖ് നിസാമുദ്ദീന്‍ (റ)വില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു.


`ശൈഖ് ഉസ്മാൻ ഹാറൂനി(റ)വിൻ്റെ കൂടെ`


      ശേഷം ഇറാഖില്‍ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ)യുടെ ശിഷ്യത്വം തേടി 20 വര്‍ഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാന്‍ (റ)വിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഖിര്‍ക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു. ശൈഖ് ഖാജാ (റ)പിന്നീട് നൂഹ് നബിയുടെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വുമായി കണ്ടു. ആ പ്രകാശ ഗോപുരത്തില്‍ നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു. ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി (റ), ശൈഖ് ളിയാഉദ്ദീന്‍ (റ), ശൈഖ് യൂസുഫുല്‍ ഹമദാനി (റ) തുടങ്ങി ആത്മീയ വിഹായസ്സിലെ പ്രോജ്വല താരങ്ങളായ നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീര്‍വാദങ്ങള്‍ നേടുകയും ചെയ്തു. ഈ  മഹദ്‌വ്യക്തികളില്‍ നിന്ന് പ്രകടമായ തിളക്കം ആര്‍ജിച്ചെടുത്ത് തന്റെ ജീവിതത്തില്‍ തിളക്കമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ശൈഖ് ഖാജാ (റ)വിന് സാധിച്ചു.


`കറാമത്തുകൾ`


      നിരവധി അസാധാരണ സംഭവങ്ങള്‍ ഖാജയുടെ ചരിത്രത്തില്‍ കാണാം. മരിച്ച മകനെ അല്ലാഹുവിന്റെ അനുമതിയില്‍ തിരിച്ചുവിളിച്ചതും അഗ്നി ആരാധകരെ വെല്ലുവിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരനെ തീയില്‍ കടത്തി ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചുവിളിച്ചതും അക്രമിയായ രാജാവ് നിഷ്‌കരുണം വധിച്ച ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചതുമെല്ലാം ഖാജയുടെ കറാമത്തുകളില്‍ ചിലതാണ്. നിരവധിപേര്‍ ഇത്തരം കറാമത്തുകളിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നു.


`ഹുജ്റ: ശരീഫ: യിൽ`


     ഒരിക്കല്‍ വിശുദ്ധ ഹുജ്റ: ശരീഫില്‍ നബി (സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയ ഖാജാ (റ)വിന് സ്വപ്‌നദര്‍ശനമുണ്ടായി. നബി (സ) നിര്‍ദേശിച്ചു. നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങള്‍ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിര്‍ദേശം ഒരു കര്‍ത്തവ്യമായി ചുമലിലേറ്റിയ ഖാജാ (റ) നാൽപ്പത് അനുയായികള്‍ക്കൊപ്പം ഹിജ്‌റ 561 മുഹര്‍റം മാസത്തില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു അജ്മീറിലെത്തി. ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു അത്.

വിശുദ്ധ ഇസ്‌ലാമിന്റെ അന്തസ്സത്ത അടുത്തറിയാന്‍ കഴിയാത്ത ചിലർ  ചിലര്‍ ഖാജായെയും അനുയായികളെയും സംശയത്തിന്റെയും ശത്രുതയുടെയും  കണ്ണുകളോടെ കണ്ടു.  


`അനാസാഗറിലെ വെള്ളം`


      അജ്മീറിനടുത്ത് ആനാസാഗറിലെ വെള്ളമെടുത്ത് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഖാജായെയും അനുയായികളെയും തടയാന്‍ ശ്രമം നടന്നു. ആ വെള്ളത്തിന് പുണ്യം കല്‍പ്പിച്ചിരുന്ന അവിശ്വാസികള്‍ പൃഥ്വി രാജാവിനോട് പരാതി പറഞ്ഞു. തന്നെയും അനുയായികളെയും ശല്യം ചെയ്തവരോട് ഖാജാ ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിച്ചില്ല. ഒരു പാത്രം വെള്ളമെടുത്ത് പിന്മാറി. പിറ്റേദിവസത്തെ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ആനാസാഗറിലെ വെള്ളം വറ്റിപ്പോയിരിക്കുന്നു. അത്ഭുത വാര്‍ത്ത പരന്ന് അജ്മീര്‍ ജനസാഗരമായി.

ഖാജക്ക് മുമ്പില്‍ മാപ്പപേക്ഷിക്കാന്‍ രാജാവിനോട് പലരും ഉപദേശിച്ചു. പൃഥി രാജന്‍, പക്ഷേ ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. മൂസ നബിയുടെ കാലത്ത് ഫറോവയുടെ മാരണവിദ്യക്കാരെ അനുസ്മരിപ്പിക്കുന്ന പ്രകാരം തന്റെ ചെരിപ്പുകള്‍ പറന്നു രാജാവ് രംഗത്തിറക്കിയ അജയ് പാലിനെ അടിച്ചുവീഴ്ത്തി. പരാജയം സമ്മതിച്ച അജയ് പാല്‍ ഖാജാ (റ)വിന്റെ മുമ്പില്‍ വന്ന് കലിമ ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചു. പൃഥി രാജാവ് ഖാജാ (റ)വിനോട് മാപ്പപേക്ഷിച്ചു. അനുയായികള്‍ എടുത്തുവെച്ച ഒരു കപ്പ് വെള്ളം കുളത്തില്‍ ഒഴിക്കാന്‍ തീരുമാനിച്ചു. അല്‍പ്പനേരം കൊണ്ട് വറ്റിപ്പോയ കുളം നിറഞ്ഞു. പരിസരങ്ങളിലെ വറ്റിപ്പോയ കിണറുകള്‍ സ്വജലങ്ങളായി.

ഇത്തരം അത്ഭുത സംഭവങ്ങളും വ്യക്തിവൈശിഷ്ട്യവും ആകര്‍ഷണീയവുമായ പെരുമാറ്റച്ചട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കാരണം നിരവധി പേര്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ടുവെന്നതിന് ചരിത്രം സാക്ഷിയാണ്.


`ഖാജയുടെ വഫാത്ത്`


     ഹിജ്‌റ 633 റജബ് ആറിന് തിങ്കളാഴ്ചയാണ് മഹാന്‍ ഈ ഭൗതിക ലോകത്തോട് വിട പറയുന്നത്. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു 

     വാതില്‍ തുറന്നുനോക്കിയപ്പോള്‍ 

 പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു.

*هذا حبيب الله مات في حب الله*

  (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു. (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).