കേരള മുസ്ലിം പരിസരത്ത് ജിന്നും പിശാചും ഇത്രമാത്രം ആലോചനാ വിഷയമായ ഒരു കാലമുണ്ടായിട്ടുണ്ടാകുമോ? ഒരര്‍ഥത്തില്‍ ജിന്നുകള്‍ പോലും തങ്ങളെ സ്വയം ഇത്ര ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മറഞ്ഞ വഴി, തെളിഞ്ഞ വഴി, ഭൗതികം, അഭൗതികം, ഖാദിറും ഹാളിറും തുടങ്ങി ഈ മനുഷ്യന്മാര്‍ നടത്തുന്ന ചര്‍വിതചര്‍വണം കേട്ട് എന്തൊക്കെയാകും ആ പാവങ്ങള്‍ ആലോചിക്കുന്നുണ്ടാകുക?
മുജാഹിദ് പ്രസ്ഥാനത്തില്‍ ആരായിരുന്നു ആദ്യം ജിന്നിനെ കയറ്റിയത്? അതാരായാലും ഇപ്പോള്‍ ഇറക്കാന്‍ കഴിയുന്നില്ല. ഏത് വലിയ സിദ്ധന്മാര്‍ വന്നിട്ടും നിഷ്ഫലം. പരേതനായ എ പി അബ്ദുല്‍ ഖാദിര്‍ മൗലവി തന്റെ അവസാന കാലത്ത് വസ്വിയ്യത്തായി പറയുന്നുണ്ടല്ലോ, ഈ ജിന്ന് വിഷയം നിര്‍ത്തണമെന്ന്. നാട്ടിലെവിടെയെങ്കിലും കൂടോത്രവും അതേച്ചൊല്ലിയുള്ള അലമ്പുകളും ചര്‍ച്ചയാകുമ്പോഴേക്കും അവിടെ അടി തുടങ്ങും. ജിന്നും സിഹ്റും പ്രബോധന വിഷയമാക്കരുത് എന്ന് ഇടക്ക് പറയും. അത് പറഞ്ഞാല്‍ വിഷയമാക്കരുത് എന്ന് പറഞ്ഞത് പ്രബോധന വിഷയമാക്കും. കടിപിടി കൂടും. പിന്നെ അതിനെക്കുറിച്ചാകും കച്ചറ. എന്തൊക്കെ പറഞ്ഞാലും തിരിഞ്ഞുമറിഞ്ഞ് ആദ്യം പറഞ്ഞിടത്ത് തന്നെ എത്തും.
ആദ്യമൊക്കെ റുഖിയ്യ എന്ന് കേട്ടപ്പോള്‍ ഏതോ വനിതാ നേതാവിന്റെയോ അറബിക്കോളജിലെ ടീച്ചറുടെയോ കേസാണ് എന്നായിരുന്നു പലരും വിചാരിച്ചത്. പിന്നെയാണ് മന്ത്രവാദമാണെന്ന് മനസ്സിലായതത്രേ.
മൂന്ന് കൂട്ടരാണ് ഇപ്പോള്‍ തര്‍ക്കം കൂടുന്നത്. ഒന്ന് വിസ്ഡം എന്ന പഴയ ജിന്ന് വിഭാഗം. മര്‍കസുദ്ദഅ്വ അഥവാ പഴയ മടവൂര്‍ ഗ്രൂപ്പ്. കെ എന്‍ എം എന്നറിയപ്പെടുന്ന സി ഡി ടവര്‍ പക്ഷം. തെരുവുകളില്‍ മറുപടിയും മറുപടിക്ക് മറുപടിയും അതിന് മറുപടിയുമായി കത്തിക്കയറുന്നുണ്ട് ഇവര്‍. വാദപ്രതിവാദ വെല്ലുവിളിയും അത് ഏറ്റെടുക്കലും നടന്നുകഴിഞ്ഞു. പേര് സൂചിപ്പിക്കുന്ന പോലെ വിസ്ഡംകാര്‍ ജിന്നുപക്ഷക്കാരാണ്. ജിന്ന് കൂടുമെന്ന് പറയുക മാത്രമല്ല, ചികിത്സകള്‍ നടത്തുകയും ചെയ്യുന്നു. ജിന്നിനോട് ഇവര്‍ പ്രാര്‍ഥിക്കുന്നു എന്നാണ് മറ്റു ഗ്രൂപ്പുകള്‍ പറയുന്നത്. ഇവരുടെ ജിന്ന് ചികിത്സയുടെ ഉള്ളുകള്ളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മര്‍കസുദ്ദഅ്വക്കാര്‍ ജിന്ന് ബാധ അന്ധവിശ്വാസമാണ്, അത് ഹിസ്റ്റീരിയ ആണ്, ജിന്ന് എന്നാല്‍, സൂക്ഷ്മ ജീവികളാണ് എന്നൊക്കെ തട്ടിവിടുന്നവരാണ്. ഇതിന് രണ്ടിനും ഇടയിലാണ് കെ എന്‍ എം. ജിന്ന് കൂടുമെന്നും ഇല്ലെന്നും പറയുന്നവര്‍ ഇതിലുണ്ട്, കുറച്ചുപേര്‍ രണ്ടിനും ഇടയിലുള്ള നിലപാടുള്ളവരാണ്.
Abdurahman Pkm
(ജിന്ന് ഇറങ്ങാത്ത പുരോഗമന ശരീരങ്ങള്‍, പി കെ എം അബ്ദുര്‍റഹ്മാന്‍, സിറാജ്. ഡിസം 24, 2024)
തീർത്തും വായിക്കാൻ
ലിങ്ക്
https://www.sirajlive.com/progressive-bodies-that-do-not-descend-into-the-jinn.html
#ജിന്ന്_ഇറങ്ങാത്ത_പുരോഗമന_ശരീരങ്ങൾ*
'ജിന്നും ഇൻസും അടക്കിയൊതുക്കി സുലൈമാൻ നബിയുല്ല, ജഗതലപതികൾക്കധിപതിയായി' വാണ കഥ ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലുമുണ്ട്.
എന്നാൽ, ജിന്ന് വർഗം ഒരു 'പുരോഗമന' പ്രസ്ഥാനത്തെയൊന്നാകെ 'വസ്വാസാക്കുക'യും അവയുടെ കോട്ടയിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാത്തവിധം വരിഞ്ഞുമുറുക്കുകയും ചെയ്യുന്ന കഥകളാണിപ്പോൾ ഇവിടെ കേട്ടുകൊണ്ടിരിക്കുന്നത്. എന്തിന് നന്മണ്ടയിലെ മോട്ടിവേറ്ററായ ചെറുപ്പക്കാരന് പോലും ജിന്ന് ബാധയേറ്റു. അദ്ദേഹം വളരെ ആവേശത്തിൽ; ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ലെന്ന് തുടങ്ങി അന്ധവിശ്വാസികൾക്കെതിരെ സ്വതസിദ്ധമായ പുരോഗമനം പ്രസംഗിച്ചു. അടുത്ത ദിവസം അതാ വരുന്നു കേരള ജംഇയ്യത്തുൽ ഉലമയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് മാപ്പും തിരുത്തും.
അല്ലെങ്കിലും അങ്ങനെയാണല്ലോ ടി പി അബ്‌ദുല്ലക്കോയ മദനി പ്രഖ്യാപിച്ചത്:
'നേതൃത്വത്തെ അംഗീകരിക്കാൻ നാം തയ്യാറാകുക. നേതൃത്വമെടുത്ത തീരുമാനങ്ങൾ തെറ്റാണെങ്കിൽ ആ തെറ്റ് നേതൃത്വത്തിന് വിടുക. പരലോകത്ത് അല്ലാഹുവിന്റെ മുമ്ബിൽ എത്തുമ്ബോൾ, റബ്ബേ ഈ നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അതിനെ പിന്തുണച്ചത്. ഞങ്ങൾക്ക് അറിഞ്ഞുകൂടായിരുന്നു. ഈ പണ്ഡിതന്മാരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത് എന്ന് നിങ്ങൾ പറയുക. അതേറ്റെടുക്കാൻ കേരള ജംഇയ്യത്തുൽ ഉലമ തയ്യാറായിരിക്കുന്നു എന്ന് ഞാൻ പ്രഖ്യാപിക്കട്ടെ. തെറ്റായാലും ശരിയായാലും ഈ ഉലമാ സംഘടനയിലേക്ക് അതിന്റെ കുറ്റം വിട്ടേക്കുക. നിങ്ങൾ സംഘടനയെ അനുസരിക്കുക'- ഇപ്പറഞ്ഞതേ അൻസാർ നന്മണ്ട ചെയ്‌തുള്ളൂ. നേതൃത്വത്തെ അംഗീകരിച്ചു. എന്നാൽ, സംഗതി അവിടെ തീരുന്നോ? അതാ വരുന്നു അൻസാറിനെ തിരുത്തിയ ജംഇയ്യത്തുൽ ഉലമയെ തിരുത്താൻ ഹുസൈൻ മടവൂർ!
കേരള മുസ്ലിം പരിസരത്ത് ജിന്നും പിശാചും ഇത്രമാത്രം ആലോചനാ വിഷയമായ ഒരു കാലമുണ്ടായിട്ടുണ്ടാകുമോ? മെക് സെവനും മുനമ്ബവും സിറിയയും ഗസ്സയുമൊക്കെയായി നൂറുനൂറായിരം വിഷയങ്ങൾ പൊടിപൊടിക്കുമ്ബോഴും കുതർക്കത്തിലാണ് 'നവോത്ഥാന' പ്രസ്ഥാനം. ഒരർഥത്തിൽ ജിന്നുകൾ പോലും തങ്ങളെ സ്വയം ഇത്ര ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മറഞ്ഞ വഴി, തെളിഞ്ഞ വഴി, ഭൗതികം, അഭൗതികം, ഖാദിറും ഹാളിറും തുടങ്ങി ഈ മനുഷ്യന്മാർ നടത്തുന്ന ചർവിതചർവണം കേട്ട് എന്തൊക്കെയാകും ആ പാവങ്ങൾ ആലോചിക്കുന്നുണ്ടാകുക?
മൂന്ന് കൂട്ടരാണ് ഇപ്പോൾ തർക്കം കൂടുന്നത്. ഒന്ന് വിസ്ഡം എന്ന പഴയ ജിന്ന് വിഭാഗം. മർകസുദ്ദഅ്വ അഥവാ പഴയ മടവൂർ ഗ്രൂപ്പ്. കെ എൻ എം എന്നറിയപ്പെടുന്ന സി ഡി ടവർ പക്ഷം. തെരുവുകളിൽ മറുപടിയും മറുപടിക്ക് മറുപടിയും അതിന് മറുപടിയുമായി കത്തിക്കയറുന്നുണ്ട് ഇവർ. വാദപ്രതിവാദ വെല്ലുവിളിയും അത് ഏറ്റെടുക്കലും നടന്നുകഴിഞ്ഞു. പേര് സൂചിപ്പിക്കുന്ന പോലെ വിസ്‌ഡംകാർ ജിന്നുപക്ഷക്കാരാണ്. ജിന്ന് കൂടുമെന്ന് പറയുക മാത്രമല്ല, ചികിത്സകൾ നടത്തുകയും ചെയ്യുന്നു. ജിന്നിനോട് ഇവർ പ്രാർഥിക്കുന്നു എന്നാണ് മറ്റു ഗ്രൂപ്പുകൾ പറയുന്നത്. ഇവരുടെ ജിന്ന് ചികിത്സയുടെ ഉള്ളുകള്ളികൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർകസുദ്ദഅ്വക്കാർ ജിന്ന് ബാധ അന്ധവിശ്വാസമാണ്, അത് ഹിസ്റ്റീരിയ ആണ്, ജിന്ന് എന്നാൽ, സൂക്ഷ്‌മ ജീവികളാണ് എന്നൊക്കെ തട്ടിവിടുന്നവരാണ്. ഇതിന് രണ്ടിനും ഇടയിലാണ് കെ എൻ എം. ജിന്ന് കൂടുമെന്നും ഇല്ലെന്നും പറയുന്നവർ ഇതിലുണ്ട്, കുറച്ചുപേർ രണ്ടിനും ഇടയിലുള്ള നിലപാടുള്ളവരാണ്. എനിക്കോ എനിക്ക് പരിചയമുള്ള മുജാഹിദുകൾക്കോ സിഹ്റ് ഫലിച്ചിട്ടില്ലെന്നും അതുകൊണ്ട് സിഹ്റ് ഫലിക്കില്ല എന്നാണ് നിലപാടെന്നും ഹുസൈൻ മടവൂർ എഴുതിയിട്ടുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തിൽ ആരായിരുന്നു ആദ്യം ജിന്നിനെ കയറ്റിയത്? അതാരായാലും ഇപ്പോൾ ഇറക്കാൻ കഴിയുന്നില്ല. ഏത് വലിയ സിദ്ധന്മാർ വന്നിട്ടും നിഷ്ഫലം. പരേതനായ എ പി അബ്ദുൽ ഖാദിർ മൗലവി തന്റെ അവസാന കാലത്ത് വസ്വിയ്യത്തായി പറയുന്നുണ്ടല്ലോ, ഈ ജിന്ന് വിഷയം നിർത്തണമെന്ന്. നാട്ടിലെവിടെയെങ്കിലും കൂടോത്രവും അതേച്ചൊല്ലിയുള്ള അലമ്ബുകളും ചർച്ചയാകുമ്ബോഴേക്കും അവിടെ അടി തുടങ്ങും. ജിന്നും സിഹ്റും പ്രബോധന വിഷയമാക്കരുത് എന്ന് ഇടക്ക് പറയും. അത് പറഞ്ഞാൽ വിഷയമാക്കരുത് എന്ന് പറഞ്ഞത് പ്രബോധന വിഷയമാക്കും. കടിപിടി കൂടും. പിന്നെ അതിനെക്കുറിച്ചാകും കച്ചറ.
2003ൽ മുജാഹിദുകൾ പിളർന്നത് ജിന്നും പിശാചും കണ്ണേറും കൂടോത്രവും മന്ത്രവും മാരണവുമൊക്കെ പറഞ്ഞാണ്. അങ്ങനെ മർകസുദ്ദഅ്വയും കെ എൻ എം. സി ഡി ടവറും ആയി. നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ അവശേഷിച്ച സി ഡി ടവറിൽ നിന്ന് യുവജനവിഭാഗം വിട്ടുപോയതും ഈ ജിന്നിനും സിഹ്റിനും വേണ്ടി. അവർ ആദ്യം ജിന്ന് വിഭാഗമെന്ന പേരിൽ തന്നെ അറിയപ്പെട്ടു. പിന്നെ വിസ്ഡം ഗ്രൂപ്പെന്നായി. അങ്ങനെ ടോട്ടൽ മുജാഹിദ് സംഘം മൂന്നായി. ഒരു വ്യാഴവട്ടക്കാലത്തിലധികം ഒറ്റക്ക് നിന്ന് മടുത്തപ്പോൾ മർകസുദ്ദഅ്വക്കാർ പഴയ സി ഡി ടവർ സംഘത്തോടടുത്തു. പിന്നെ ഐക്യപ്പെരുന്നാളായി. എന്നാൽ, ജിന്നിൽ തീരുമാനമെടുക്കാതെയായിരുന്നു ഐക്യം. കുറച്ച് കഴിഞ്ഞ് വീണ്ടും പിളർന്ന് മർകസുദ്ദഅ്വ വേറെത്തന്നെ പോയി. വിഷയം ജിന്നും സിഹ്റും തന്നെ. ജിന്നിനെക്കുറിച്ച് മിണ്ടരുത് എന്ന് പലവട്ടം കരാറെഴുതി ഒപ്പുവെച്ചിരുന്നെങ്കിലും ഫലം നഹി. എന്നാൽ, ഹുസൈൻ മടവൂർ ചെന്നിടത്ത് തന്നെ കൂടി. ഉമർ സുല്ലമി ഒറ്റക്കായി. അതിനിടക്ക് വിസ്ഡത്തിൽ നിന്നും മാതൃസംഘടനയിൽ നിന്നും മൈക്രോ ഗ്രൂപ്പുകൾ മുളപൊട്ടി. സകരിയാ സ്വലാഹി, ശംസുദ്ദീൻ പാലത്ത് തുടങ്ങി അറിയുന്നവരും അറിയാത്തവരുമായി അങ്ങനെ കുറേ പേർ പോയി. ചിലർ സിറിയയിലേക്ക് പോയെന്ന് വാർത്ത വന്നു. ആ ബഹളം വന്നതോടെ എല്ലാവരുടെയും ഒച്ച കുറഞ്ഞു. കേരളത്തിലാകെ ജിന്നു ചികിത്സാ കേന്ദ്രങ്ങൾ വേണമെന്ന് വരെ ആഹ്വാനങ്ങൾ വന്നുതുടങ്ങി. ഒരു പ്രസ്ഥാനത്തിന്റെ വിചിത്ര പരിണാമങ്ങൾ.
ഒരു നിലക്ക് ചിന്തിക്കുമ്ബോൾ ഇതിലൊന്നും അതിശയമില്ല. നവോത്ഥാനം, സ്ത്രീ സ്വാതന്ത്ര്യം, അന്ധവിശ്വാസം നിർമാർജനം ചെയ്തത്, പ്രസവം ആശുപത്രിയിലാക്കിയത് തുടങ്ങി അവകാശവാദങ്ങൾ ഒരനുഷ്‌ഠാനമെന്ന പോലെ പറഞ്ഞുകേട്ടിരുന്നെങ്കിലും ആ വക്കം മൗലവി തന്നെയല്ലേ ഇവരുടെയൊക്കെ ആചാര്യൻ! മൂപ്പർ ആരാണെന്ന് ജീവചരിത്രകാരനായ ഹാജി എം മുഹമ്മദ് കണ്ണ് പറഞ്ഞുതരും: 'കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവി പുറത്ത് വരും. അപ്പോൾ സ്വദേശികളും അയൽദേശവാസികളും ആയി നാനാജാതി മതസ്ഥർ ആബാലവൃദ്ധം വീട്ടിന് പുറത്ത് കാത്ത് നിൽപ്പുണ്ടാകും. എലി, പൂച്ച, ചിലന്തി, പഴുതാര, പേപ്പട്ടി, പാമ്പ് ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവർ. അവർക്കെല്ലാം ഗ്ലാസിൽ ശുദ്ധജലം 'ഓതിക്കൊടുക്കുക' അതിരാവിലെയുള്ള ഒരു പ്രഭാത പരിപാടിയാണ്. വിശുദ്ധ ഖുർആൻ സൂറകൾ ഓതിയൂതിക്കൊടുക്കുകയാണ് പതിവ്. വിവിധ പ്രശ്‌നങ്ങളിൽ ഉപദേശം തേടാൻ വന്നവരായിരിക്കും അടുത്ത കൂട്ടർ' (വക്കം മൗലവിയും നവോത്ഥാന നായകൻമാരും). വിഷമേറ്റാൽ അത് ഇറക്കുവാൻ മൗലവി സാഹിബിനെക്കൊണ്ട് 'വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക' എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്നാണ് കെ എം സീതി സാഹിബ് എഴുതിയത്. വിഷമേറ്റാൽ അത് ഇറക്കുവാൻ മൗലവി സാഹിബിനെ കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്ന് തിരുത്തി വക്കത്തെ പുരോഗമനവാദിയാക്കാൻ ഒരെളിയ പരിശ്രമം ഇടക്ക് നടന്നിരുന്നു.
മുജാഹിദ് സംഘടനയിലെ ആദ്യ പിളർപ്പിന്റെ ഘട്ടത്തിൽ തരംതാണതും അല്ലാത്തതുമായ നിരവധി പുസ്‌തകങ്ങൾ പുറത്തിറങ്ങിയിരുന്നു. അന്നിറങ്ങിയ 'ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും' എന്ന എം ഐ മുഹമ്മദ് സുല്ലമിയുടെ പുസ്‌തകത്തിൽ വലിയൊരു ഭാഗവും സലഫികളുടെ ഇത്തരം വിശ്വാസങ്ങളാണ്. കണ്ണേറ് നടത്തിയവന്റെ ശരീരത്തോട് ചേർന്ന വസ്ത്രം നനച്ച് പിഴിഞ്ഞ് അത് കണ്ണേറ് ഏറ്റവൻ കുടിക്കുന്ന ചികിത്സ, സിഹ്റിന് ഇലന്തമരത്തിൻ്റെ പച്ചിലകൾ വെള്ളത്തിൽ അരച്ച് ചേർത്തുള്ള ചികിത്സ, കുളിപ്പിച്ച്, കൊപ്പിളിച്ച് തുപ്പിച്ച് അത് തലയിലൂടെ ഒഴിക്കുന്ന ചികിത്സയൊക്കെ പരിചയപ്പെടുത്തുന്നുണ്ട്. ജിന്നും മനുഷ്യനും തമ്മിൽ ലൈംഗിക ബന്ധം സാധ്യമാണെന്നും അതിലൂടെ അനുഭൂതി ലഭിക്കുമെന്നുമൊക്കെ പുസ്തകത്തിലുണ്ട്. എന്തിന് ഇബ്നു ബാസിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്ന ജിന്ന് സാക്ഷി പറഞ്ഞതനുസിരിച്ച് 1995ൽ ആഭിചാരക്കാരനെ കോടതി വിധിപ്രകാരം വെട്ടിക്കൊന്ന സംഭവം വരെ പുസ്‌തകത്തിൽ വായിക്കാം. ഇതൊക്കെ വായിച്ച് ആവേശം കയറിയാൽ പിന്നെ എങ്ങനെ ജിന്ന് വിഷയം വിടാൻ തോന്നും സലഫി സുഹൃത്തുക്കൾക്ക്? ആദ്യമൊക്കെ റുഖിയ്യ എന്ന് കേട്ടപ്പോൾ ഏതോ വനിതാ നേതാവിന്റെയോ അറബിക്കോളജിലെ ടീച്ചറുടെയോ കേസാണ് എന്നായിരുന്നു പലരും വിചാരിച്ചത്. പിന്നെയാണ് മന്ത്രവാദമാണെന്ന് മനസ്സിലായതത്രേ.
പുരോഗമന നവോത്ഥാന പ്രസ്ഥാനത്തിന് ആരോ മാരണം ചെയ്‌തതല്ലെങ്കിൽ ഈ ഗതി വരാൻ യാതൊരു സാധ്യതയുമില്ല. എന്തൊക്കെ അന്തസ്സുള്ള മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ച സംഘടനയാണ്. ഇപ്പോൾ എല്ലായിടത്തും കൂടോത്രം, മാരണം, കണ്ണേറ്... ഏതൊക്കെ മന്ത്രവാദി നേതാക്കൾ അടിച്ചിറക്കാൻ നോക്കി പ്രസ്ഥാനത്തെ ബാധിച്ച ഈ ജിന്ന് ബാധയും സിഹ്റ് ബാധയും ഒന്ന് ഒഴിവായിക്കിട്ടാൻ. പുസ്‌തകം ഇറക്കി, പ്രസംഗിച്ചു നടന്നു, തീരുമാനമെടുത്തു. എന്തൊക്കെ പറഞ്ഞാലും തിരിഞ്ഞുമറിഞ്ഞ്
ആദ്യം പറഞ്ഞിടത്ത് തന്നെ എത്തും. ഹഖീഖത്ത്, തഅ്‌സീറ്, വിളിച്ച് സഹായം തേടൽ, കാര്യകാരണ ബന്ധങ്ങൾക്കപ്പുറത്തുള്ളത്, ഇപ്പുറത്തള്ളത്, പ്രതിഫലനമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്ക്. ഒരെത്തും പിടിയുമില്ല. ഇന്ന് ബാധയേൽക്കും, നാളെ ഏൽക്കില്ല. ഒരു സംഘത്തിലെ ഒരാൾക്ക് ഒരു നിലപാട്, മറ്റേയാൾക്ക് വേറെ നിലപാട്. മൂന്നാമന് മറ്റൊരു നിലപാട്! ഒരാൾക്ക് തന്നെ നിമിഷങ്ങൾക്കിടയിൽ മാറിമറിയും നിലപാട്.
ഇസ്ലാമിക വിരുദ്ധ ചികിത്സാ രീതികളുടെ പുതിയ പ്രതിരൂപങ്ങളായ ആത്മീയ ചികിത്സകരും നവമത ജ്യോതിഷികളും ആളുകളെ കാൽക്കീഴിലാക്കാൻ നോക്കുന്നുവെന്നും അത്തരം കേന്ദ്രങ്ങൾ സലഫി ആദർശത്തിന്റെ പേരിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നും കേരള ജംഇയ്യത്തുൽ ഉലമ പുറത്തിറക്കിയ പുസ്തകം തന്നെ വിലപിക്കുന്നു. അതേസമയം, സിഹ്റ് ബാധിക്കുമെന്നും അതിന് ചികിത്സകളും റുഖിയ്യയും ഉണ്ടെന്നും സമർഥിക്കുകയും ചെയ്യുന്നു പുസ്‌തകം. പരസ്‌പരം ബഹുദൈവത്വം ആരോപിച്ചാണ് വാഗ്വാദങ്ങൾ പുരോഗമിക്കുന്നത് എന്നതും കാണണം. ആർക്കറിയാം എന്ന് തീരും ഈ കൂലങ്കഷമായ ചർച്ചകളെന്ന്!
പികെഎം അബ്ദു റഹ്മാൻ