ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 19 April 2025

തജ്‍വീദ് [ഖുര്‍ആന്‍ പാരായണ ശാസ്ത്രം]

 തജ്‍വീദ് എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ഥം. തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള് ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത്.


തര്‍തീല്‍ ( അര്‍ഥം ചിന്തിച്ച് സാവധാനം ഓതല്‍)

ഹദര്‍ (തജ്‍‍വീദ് പാലിച്ചു കൊണ്ട് വേഗത്തില്‍ ഓതല്‍)

 തദ്‍വീര്‍ (തര്‍തീല്‍ ഹദറിന്റെ ഇടയില്‍ ഓതല്‍). ഇതില്‍ തര്‍തീല്‍ ആയി ഓതുന്നതിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്. പഠനാവശ്യത്തിനായി സാവധാനം ഓതുന്നതിന് തഹ്ഖീഖ് എന്നു പറയുന്നു. തജ്‍വീദിന്റെ ഘടകങ്ങള്‍ അഞ്ചെണ്ണമാകുന്നു.

അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ (മഖ്റജ്) അറിയല്‍.

അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ (സ്വിഫത്ത്) അറിയല്‍.

 പുതുതായി വരുന്ന നിയമങ്ങള്‍ അറിയല്‍.

 നിരന്തരമായ പരിശീലനം.

ഗുരുമുഖത്ത് നിന്നും പഠിക്കല്‍.


മഖ്റജുകള്‍ ( അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനം)

ആകെ അഞ്ച് സ്ഥലങ്ങളില്‍ നിന്നും പതിനേഴ് മഖ്റജുകളാണ് ഉള്ളത്.


വായയുടെ ഉള്‍ഭാഗം

തൊണ്ട

നാവ്

രണ്ട് ചുണ്ടുകള്‍

തരിമൂക്ക്.

ഇങ്ങനെ അഞ്ച് സ്ഥലങ്ങളിലെ 17 മഖ്റജുകളില്‍ നിന്നുമായി അറബി അക്ഷരമാലയിലെ 29 അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടുന്നു.


ا و يവായയുടെ ഉള്‍ഭാഗത്ത് നിന്ന്.

ء ه തൊണ്ടയുടെ താഴെ നിന്ന്.

ع ح തൊണ്ടയുടെ മധ്യത്തില്‍ നിന്ന്.

غ خ തൊണ്ടയുടെ മുകളില്‍ നിന്ന്.

ق നാവിന്റെ മുരടും മേലെ അണ്ണാക്കും.

ك ഖാഫിന്റെ അല്പം താഴെ നിന്ന്.

ج ش ي നാവിന്റെ മധ്യവും അതിനോട് നേരിടുന്ന മേലെ അണ്ണാക്കും.

ض നാവിന്റെ രണ്ടാലൊരു ഭാഗവും അണപ്പല്ലുകളും

ل നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (പല്ലുമായി അല്പം അകന്ന്).

ن നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (ലാമിന്‍റെ താഴെ പല്ലുമായി അടുത്ത്).

ر നാവിന്റെ തലയുടെ മുതുകും മേലെ മുന്‍പല്ലുകളുടെ ഊനും.

ط د ت നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ മുരടും.

ص ز س നാവിന്റെ തലയും താഴെയും മേലെയുമുള്ള മുന്‍പല്ലുകളുടെ ഇടയും.

ظ ذ ث നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ താഴെ അറ്റവും.

ف താഴെ ചുണ്ടിന്റെ ഉള്‍ഭാഗവും മേലെ മുന്‍പല്ലുകളുടെ താഴെ തലയും.

و ب م രണ്ട് ചുണ്ടുകളുടെ ഇട.

ن م തരിമൂക്ക് (മണിക്കുമ്പോള്‍മാത്രം)


സ്വിഫാത്തുല്‍ ഹുറൂഫ്

വിപരീതമുള്ള വിശേഷണങ്ങള്‍

ജഹ്‌റ് * ഹംസ്

ജഹ്‌റ് : മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.

മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.

ع ظ م و ز ن ق ا رء ذ ي غ ض ج د ط ل ب

ഹംസ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ ശ്വാസം നടക്കല്‍.

ف ح ث ه ش خ ص س ك ت

ശിദ്ദത് * രിഖ്‌വ് * തവസ്സ്വുത്വ്

ശിദ്ദത് : മഖ്‌റജില്‍ പൂര്‍ണ്ണ ശക്തിയോടെ ഊന്നുന്നതിനാല്‍ ശബ്ദം നടക്കാതിരിക്കല്‍.

أ ج د ق ط ب ك ت

രിഖ്‌വ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ മൃദുവായി ശബ്ദം നടക്കല്‍.

خ ذ غ ث ح ظ ف ض ش و ص ز ي س ا ه

തവസ്സ്വുത്വ് : മഖ്‌റജില്‍ കൂടുതല്‍ ഊന്നാതെ ഉച്ചരിക്കുന്നതിനാല്‍ മിതമായ ശബ്ദം നടക്കല്‍.

ل ن ع م ر

ഇസ്തിഅ്‌ലാഅ് * ഇസ്തിഫാല്‍

ഇസ്തിഅ്‌ലാഅ് : നാവ് അണ്ണാക്കിലേക്ക് ഉയരല്‍.

خ ص ض غ ط ق ظ

ഇസ്തിഫാല്‍ : നാവ് അണ്ണാക്കിലേക്ക് ഉയരാതെ താഴ്ന്നിരിക്കല്‍.

ث ب ت ع ز م ن ي ج و د ح ر ف ه أ ذ س ل ش ك

ഇത്വ് ബാഖ് * ഇന്‍ഫിതാഹ്്‍

ഇത്വ് ബാഖ് : നാവിന്റെ മദ്ധ്യഭാഗം അണ്ണാക്കുമായി ചേരല്‍.്‍

ص ض ط ظ

ഇന്‍ഫിതാഹ് : നാവ് അണ്ണാക്കുമായി അകന്നിരിക്കല്‍.്‍

م ن أ خ ذ و ج د س ع ة ف ز ك ا ح ق ل ه ش ر ب غ ي ث്‍


വിപരീതങ്ങളില്ലാത്ത സ്വിഫത്തുകള്‍ :

സ്വഫീര്‍ : പക്ഷിസ്വരത്തോട് തുല്യമായ ശബ്ദമുണ്ടാവല്‍.്‍

ص ز ش

ഖല്‍ഖലത് : സാകിനായാലും ഹര്‍കതുള്ള പോലെ വ്യക്തമാക്കുക. വഖ്ഫില്‍ നന്നായി വെളിവാക്കണം.

ق ط ب ج د

ലീന്‍ : ഫത്ഹിന്ന് ശേഷം സാകിനായി വന്ന യാഇനെയും വാവിനെയും മയമായി ഉച്ചരിക്കല്‍.

و ي

ഇന്‍ഹിറാഫ് : സ്വന്തം മഖ്‌റജില്‍ നിന്ന് തെറ്റാനോ നീങ്ങാനോ സാധ്യതയുള്ളത്.

ل ر

തക്‌രീര്‍ : നാവിന്റെ തല വിറക്കുന്നത്.

ر

തഫശ്ശീ : ളാഇന്റെ മഖ്‌റജ് വരെ കാറ്റ് പരക്കുന്നത്.

ش

ഇസ്തിത്വാലത് :മഖ്‌റജില്‍ ശബ്ദം നീളുന്നത്.

ض


തന്‍വീനിന്റെയും സാകിനായ നൂനിന്റെയും വിധികള്‍

തന്‍വീന്‍- എഴുത്തിലും വഖ്ഫ് ചെയ്യുമ്പോഴും കൊഴിഞ്ഞ് പോകുകയും കൂട്ടി ഉച്ചരിക്കുന്ന അവസരത്തില്‍ നാമങ്ങളുടെ അവസാനത്തില്‍ സ്ഥിരപ്പെടുന്നതുമായ സാഇദയായ സുകൂനുള്ള നൂനാണ് തന്‍വീന്‍.


തന്‍വീനിന്റെയും സാകിനായ നൂനിന്റെയും ശേഷം സംഭവിക്കുന്ന അക്ഷരങ്ങളെ ആസ്പദമാക്കി ഇവക്ക് നാല് വിധികളാണ് ഉള്ളത്.


 ഇള്ഹാര്‍

 ഇദ്ഗാം

 ഇഖ്‍ലാബ്

 ഇഖ്ഫാഅ്

ഇള്ഹാര്‍

ഇള്ഹാര്‍ എന്നാല്‍ വെളിവാക്കി ഉച്ചരിക്കുക എന്നാണ് അര്‍ത്ഥം. തന്‍വീനിന്റെയോ സാകിനായ നൂനിന്റെയോ ശേഷം ഹല്‍ഖില്‍ (തൊണ്ട) നിന്ന് പുറപ്പെടുന്ന ء ه ع ح غ خ എന്നീ അക്ഷരങ്ങളില്‍ പെട്ട ഒന്നാണെങ്കില്‍ ഇവയെ നാവിന്റെ തല ഊനില്‍ വെച്ച് മണിക്കാതെ വ്യക്തമായി ഉച്ചരിക്കണം. ഇതിന് ഇള്ഹാര്‍ എന്ന് പറയുന്നു.


ഉദാഹരണം. من آمن, من هاجر, من عسل, من حكيم, من غير سوء, من خير فقير.


ഇഖ്‍ലാബ്

ഇഖ്‍ലാബ് എന്ന് പറഞ്ഞാല്‍ മറിക്കുക എന്നാണ് അര്‍ത്ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം بവന്നാല്‍ ഇവയെ മീമായി മറിച്ച് ഗുന്നത്തോട് കൂടി ഉച്ചരിക്കണം.


ഉദാഹരണം. من بين أيديهم. عليم بذات الصدور


ഇദ്ഗാം

ഇദ്ഗാം എന്നാല്‍ പ്രവേശിപ്പിക്കല്‍ എന്നാണ് അര്‍ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം ي ر م ل و ن യില്‍ പെട്ട ഏതക്ഷരം വന്നാലും ആ അക്ഷരത്തിലേക്ക് ചേര്‍ത്തി ഇദ്ഗാം ചെയ്യണം.


ഇദ്ഗാം രണ്ട് ഇനമാണ്. ഗുന്നത്തോട് കൂടെയുള്ള ഇദ്ഗാമും (ഇദ്ഗാം ബി ഗുന്ന), ഗുന്നത്ത് ഇല്ലാതെയുള്ള ഇദ്ഗാമും (ഇദ്ഗാം ബിലാഗുന്ന).


ل ر എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്ത് ഇല്ലാതെയാണ് ഇദ്ഗാം ചെയ്യേണ്ടത്.


ഉദാഹരണം. من لدنه, من ربهم,


ن و م ي എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്തോട് കൂടെ ഇദ്ഗാം ചെയ്യണം.


ഉദാഹരണം. من يظلم, من ناصرين, من مرقدنا, من وجد,


ഇഖ്ഫാഅ്

ഇഖ്ഫാഅ് എന്നാല്‍ മറച്ച് വെക്കല്‍, അവ്യക്തമാക്കല്‍ എന്നൊക്കെയാണ് അര്‍ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം മുകളില്‍ പറയപ്പെടാത്ത അറബി അക്ഷരമാലയിലെ ബാക്കി പതിനഞ്ച് അക്ഷരങ്ങള്‍ വന്നാല്‍ അവയെ മറച്ച് മണിച്ച് കൊണ്ട് ഉച്ചരിക്കണം.


ഇഖ്ഫാഇന്റെ അക്ഷരങ്ങള്‍. ص ذ ث ج ش ق س ك ض ظ ز ت د ط ف


ഉദാഹരണം, ينصركم, منذر, منثور, أنجيناكم.


സാകിനായ മീമിന്റെ വിധികള്‍

സാകിനായ മീമിന് ശേഷം വരുന്ന അക്ഷരങ്ങള്‍ ആസ്പദമാക്കി സാകിനായ മീമിന് മൂന്ന് വിധികള്‍ വരുന്നതാണ്.


ഇദ്ഗാം ബി ഗുന്ന

ഇഖ്ഫാഅ്

ഇള്ഹാര്‍

ഇദ്ഗാം

സാകിനായ മീമിന് ശേഷം ഹര്‍കത്തുള്ള മീം വന്നാല്‍ ഒന്നാമത്തെ മീമിനെ രണ്ടാമത്തെ മീമില്‍ ചേര്‍ത്തി ഗുന്നത്തോട് കൂടി ഉച്ചരിക്കണം.


ഉദാഹരണം. كم من فئة , المص


ഇഖ്ഫാഅ്

സാകിനായ മീമിന് ശേഷം ബാഅ് വന്നാല്‍ മീമിനെ ഗുന്നത്തോട് കൂടെ ഇഖ്ഫാഅ് ചെയ്യണം.


ഉദാഹരണം. أم بظاهر. ومن يعتصم بالله.


ഇള്ഹാര്‍

സാകിനായ മീമിന് ശേഷം മീമോ ബാഓ അല്ലാത്ത ഏത് അക്ഷരങ്ങള്‍ വന്നാലും മീമിനെ മണിക്കാതെ ഉച്ചരിക്കണം.


ഉദാഹരണം. و خلقناكم أزواجا. فهم فيها. أموالهم.


തഫ്ഖീമും തര്‍ഖീഖും

അറബീ അക്ഷരങ്ങള്‍ക്ക് കനപ്പിക്കുക, നേര്‍പിക്കുക എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ട്. നാവ് ഉയര്‍ത്തിക്കൊണ്ട് കനപ്പിക്കലും നാവ് താഴ്ത്തല്‍ കൊണ്ട് നേര്‍പിക്കലും സംഭവിക്കുന്നു. കനപ്പിക്കുന്നതിന് തഫ്ഖീം എന്നും നേര്‍പിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു.


റാഇന്റെ തഫ്ഖീമും തര്‍ഖീഖും

റാഇന്റെ ഹര്‍കതുകളും റാഇന് സുകൂനാണെങ്കില്‍ അതിന്റെ മുമ്പുള്ള ഹര്‍കതുകളും അതിന്റെ ശേഷം വന്ന ഹര്‍ഫുകളെയും പരിഗണിച്ച് കൊണ്ടാണ് തഫ്ഖീം ചെയ്യണോ തര്‍ഖീഖ് ചെയ്യണോ എന്ന് തീരുമാനിക്കുന്നത്.


അഞ്ച് അവസ്ഥകളില്‍ റാഇന് തഫ്ഖീം (കനപ്പിക്കല്‍) ചെയ്യപ്പെടണം.


റാഇന്റെ ഹര്‍കത് ഫത്‌ഹോ ളമ്മോ ആവുക.

റാഇന് സുകൂനാണെങ്കില്‍ അതിന് മുമ്പുള്ള ഹര്‍ഫിന് ഫത്‌ഹോ ളമ്മോ ആവുക.

സാകിനായ റാഇന് മുമ്പുള്ള കസ്‌റ് താല്‍കാലികമാവുകയോ, കസ്‌റുള്ള അക്ഷരവും സുകൂനുള്ള റാഉം രണ്ട് പദത്തിലായി വരികയോ ചെയ്യുക.

സാകിനായ റാഇന്റെ മുമ്പുള്ള കസ്‌റ് അസ്വ്‌ലിയ്യും റാഇന് ശേഷമുള്ളത് കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ ഹര്‍ഫും ആകുക.

ഫത്ഹിന്റെയോ, ളമ്മിന്റെയോ ശേഷം സാകിനായ യാഅ് അല്ലാത്ത അക്ഷരത്തിന് ശേഷം വഖ്ഫിന് വേണ്ടി റാഇന് സുകൂന്‍ വരിക.


നാല് അവസ്ഥകളില്‍ റാഇന് തര്‍ഖീഖ് (നേര്‍പ്പിക്കല്‍) ചെയ്യപ്പെടണം.

റാഇന്റെ ഹര്‍കത് കസ്‌റാകുക.

സ്ഥിരമായ കസ്‌റ് ഉള്ള അക്ഷരത്തിന് ശേഷം റാഅ് സാകിനായി, റാഇന് ശേഷം കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ അക്ഷരം ഇല്ലാതെ വരല്‍.

സാകിനായ റാഇന് മുമ്പ് സാകിനായ യാഅ് ഉണ്ടാവുക.

സാകിനായ റാഇന് മുമ്പുള്ളതിന്റെ മുമ്പുള്ള ഹര്‍ഫിന് കസ്‌റ് ആകുക.

ഇദ്ഗാം

സുകൂനുള്ള ഒരക്ഷരത്തെ ഹര്‍കത്തുള്ള അക്ഷരത്തില്‍ ചേര്‍ത്തി ശദ്ദോട് കൂടി ഒരക്ഷരമായി ഉച്ചരിക്കുന്നതിന് ഇദ്ഗാം എന്ന് പറയുന്നു. ഒരു പോലോത്ത രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് ഉച്ചരിക്കുന്നതിന് മുതമാസിലൈനി എന്നും, ഒരേ മഖ്‌റജില്‍ നിന്നും പുറപ്പെടുന്ന വ്യത്യസ്തമായ രണ്ടക്ഷരങ്ങള്‍ കൂട്ടി ഉച്ചരിക്കുന്നതിന് മുതജാനിസൈനി എന്നും പറയുന്നു.


മഖ്‌റജില്‍ അടുപ്പമുള്ളതോ കൂടുതല്‍ സ്വിഫത്തുകളില്‍ യോജിപ്പുള്ളതോ ആയ ഹര്‍ഫുകളെ മുതഖാരിബൈനി എന്ന് പറയുന്നു. എന്നാല്‍ മുതഖാരിബൈനിയും മുതജാനിസൈനിയും ആയ ഹല്‍ഖിന്റെ ഹര്‍ഫുകളെ ഇദ്ഗാം ചെയ്യുന്നതല്ല. അതുപോലെ മദ്ദിന്റെ അക്ഷരങ്ങളായ യാഇനെയും വാവിനെയും ഇദ്ഗാം ചെയ്യപ്പെടുകയില്ല, ചെയ്താല്‍ മദ്ദ് ഇല്ലാതെയാകും.


മദ്ദ്

ഫത്ഹിനെ അലിഫ് കൊണ്ടും കസ്‌റിനെ സാകിനായ യാഅ് കൊണ്ടും ളമ്മിനെ സാകിനായ വാവ് കൊണ്ടും നീട്ടുന്നതിന് മദ്ദ് എന്ന് പറയുന്നു. മദ്ദ് രണ്ട് വിധമാണ്-


മദ്ദ് അസ്വ്‌ലിയ്യ്

മദ്ദ് ഫര്‍ഇയ്യ്

മദ്ദക്ഷരങ്ങളായ അലിഫ്, വാവ്, യാഅ് എന്നിവയെ ഉച്ചാരണത്തില്‍ കൊണ്ടുവരാന്‍ മാത്രം ആവശ്യമായ ഒരു മിതമായ നീട്ടലിന്ന് അസ്വ്‌ലിയ്യായ മദ്ദ് എന്ന് പറയുന്നു. ഇതിന് മദ്ദ് ത്വബഇയ്യ് എന്നും പേരുണ്ട്.


ചില കാരണങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ നീട്ടുന്നതിന് ഫര്‍ഇയ്യായ മദ്ദ് എന്ന് പറയുന്നു.


കൂടുതല്‍ നീട്ടേണ്ട കാരണങ്ങള്‍ മദ്ദക്ഷരത്തിന് ശേഷം ഹംസോ സുകൂനോ ഉണ്ടാവലാണ്.


മദ്ദ് ഫര്‍ഇയ്യ് 5 വിധമാണ്,


മദ്ദ് മുത്തസ്വില്‍ : മദ്ദക്ഷരത്തിന് ശേഷം അതേ കലിമത്തില്‍ തന്നെ ഹംസ് വരുന്നത്. ഇവിടെ 7 ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.

മദ്ദ് മുന്‍ഫസ്വില്‍ : ഒരു പദത്തിന്റെ അവസരത്തില്‍ മദ്ദക്ഷരവും അടുത്ത പദത്തിന്റെ തുടക്കത്തില്‍ ഹംസും വരുന്നത്. ഇവിടെ 7 ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണ്.

മദ്ദ് ലാസിം : മദ്ദക്ഷരത്തിന്റെയോ ലീനക്ഷരത്തിന്റെയോ ശേഷം അതേ പദത്തില്‍ തന്നെ സുകൂന്‍ സ്ഥിരമായി ഉണ്ടാവുന്നതാണ് മദ്ദ് ലാസിം. ഇവിടെ 6 ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.

മദ്ദ് ആരിള് : മദ്ദക്ഷരത്തിന് ശേഷമുള്ള അക്ഷരത്തില്‍ വഖ്ഫ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മദ്ദാണിത്. ഇവിടെ 6 ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണ്.

മദ്ദ് ലീന്‍ : വഖ്ഫ് ചെയ്യുന്നത് ലീനക്ഷരത്തിന് ശേഷമാണെങ്കില്‍ അതിന് മദ്ദ് ലീന്‍ എന്നു പറയുന്നു. ഇവിടെ രണ്ടോ, നാലോ, ആറോ ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണെങ്കിലും രണ്ട് ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടലാണ് നല്ലത്.

വഖ്ഫ്

ഓതിക്കൊണ്ടിരിക്കേ ശ്വാസം വിടാന്‍ വേണ്ടി കലിമത്തുകളുടെ അവസാനത്തില്‍ നിര്‍ത്തുന്നതിനാണ് വഖ്ഫ് എന്ന് പറയുന്നത്.


വഖ്ഫിന്റെ അടയാളങ്ങളും വിധികളും:

 م വഖ്ഫ് ചെയ്യല്‍ നിര്‍ബന്ധം

 لا വഖ്ഫ് ചെയ്യരുത്

 ط വഖ്ഫ് ചെയ്യലാണ് ഉത്തമം

 قلى വഖ്ഫ് ചെയ്യലാണ് ഏറ്റവും ഉത്തമം

 صلى ചേര്‍ത്തി ഓതലാണ് ഉത്തമം

 ج വഖ്ഫ് ചെയ്തും, ചേര്‍ത്തിയും ഓതാം

 രണ്ടാലൊരിടത്ത് വഖ്ഫ് ചെയ്യാം

 O ആയത്ത് അവസാനിച്ചിരിക്കുന്നു.

Tuesday, 1 April 2025

ഏപ്രിൽ ഒന്ന് വഹാബികളുടെ റെക്സോണത്തൗഹീദിന് പത്തരമാറ്റിന്റെ തിളക്കം

 *ഏപ്രിൽ ഒന്ന് വഹാബികളുടെ റെക്സോണത്തൗഹീദിന് പത്തരമാറ്റിന്റെ തിളക്കം...😄*

👇👇👇👁️👁️👁️

https://www.facebook.com/share/v/1DYWYovgVq/

✍️നുണ,മിമിക്രി മത്സരങ്ങൾക്ക് ക്യാമ്പ് സംഘടിപ്പിച്ച ഒരു മത ലേബൽ  സംഘടനയേ ലോകത്തുള്ളൂ. അണികളെ കള്ളം പറയാൻ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന  വഹാബിസം...!


മാറി മാറി വരുന്ന തൗഹീദും ശിർക്കും പിന്നെ നൂറുകൂട്ടം വൈരുദ്യങ്ങളും ഈ പരിശീലനക്കളരിയിലെ അപൂർവ  ഉത്പന്നങ്ങളിൽ ചിലത് മാത്രമാണ്.


*നുണപറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്താനാട്ടുകര അബ്ദുറഹ്മാൻ മൗലവിയുടെ അഭിമുഖത്തിൽ നിന്ന് ചില വിശുദ്ധ വരികൾ ഏപ്രിൽ ഫൂളിലെ പരിശുദ്ധ കർമ്മങ്ങൾക്കായി കാതോർക്കുന്ന  നവോത്ഥാന ന്യൂ ജനറേഷന് അഭിമാനപൂർവ്വം സമർപ്പിക്കുന്നു...*


"ഞങ്ങളുടെ ക്യാമ്പുകളിൽ നുണ പറയൽ മത്സരങ്ങൾ തന്നെ നടന്നിരുന്നു.1996 ഡിസംബറിൽ മേപ്പയൂർ സ്കൂളിൽ അസ്ഗറലി,പി. ടി ബീരാൻകുട്ടി,അലി പത്തനാപുരം,എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വി സി(വളണ്ടിയർ കോറം) പ്രവർത്തകരുടെ രഹസ്യ യോഗം നടന്നു. അതിൽ എടത്താനാട്ടുകാര മഹല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലിലൊരാളായിരുന്നു ഞാൻ.പ്രച്ഛന്ന വേഷം,മിമിക്രി,കയറിൽ തൂങ്ങിയുള്ള കയറ്റം,നുണ പറയൽ മത്സരം മുതലായവ ആ ക്യാമ്പിൽ നടന്നു.അത് ഇസ്ലാമികമാണോ?നമുക്ക് ചേർന്നതാണോ എന്ന ചോദ്യങ്ങൾക്ക് ആവശ്യമായി വരും എന്നാണ് അസ്ഗറലി മറുപടി പറഞ്ഞത്.. ഏതായാലും അന്നത്തെ നുണ പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം എനിക്കും രണ്ടാം സ്ഥാനം പിരിച്ചുവിടപ്പെട്ട ഐ.സ്.എം ന്റെ ഇന്നത്തെ സ്റ്റേറ്റ് ട്രഷറർ എൻ.എം ജലീൽ മാസ്റ്റർക്കുമാണ് ലഭിച്ചത്.മത്സരവിജയി എന്ന നിലക്ക് അഞ്ച് റെക്‌സോണ സോപ്പും സോപ്പു പെട്ടികളും കിട്ടി.സ്വരം മാറ്റി ഫോണിലൂടെ സംസാരിച്ചു തെറ്റിധാരണയുണ്ടാക്കാൻ  തക്കപാകത്തിൽ മിമിക്രി പരിശീലനവും നടന്നു.അതിലും എനിക്ക് സമ്മാനം കിട്ടിയിരുന്നു.ആ ക്യാമ്പിൽ സി.പി ഉമർ സുല്ലമി ജിഹാദ് എന്ന വിഷയ സംബദ്ധമായി ക്ലാസെടുത്തിരുന്നു എന്നാണെന്റെ ബലമായ ഓർമ."[ഇസ്‌ലാഹ് മാസിക സമ്മേളന പതിപ്പ്  2003 ജനുവരി]


ഏതായാലും ഇമ്മാതിരി ഞവോത്ഥാനം ഞമ്മക്ക് മാണ്ടേ മാണ്ട... ആ സോപ്പും സോപ്പും പെട്ടിയും വഹാബീ നവോത്ഥാനത്തിന്റെ ''തിരു ശേഷിപ്പുകളായി'' എല്ലാ ഏപ്രിൽ ഒന്നിനും ജ്വലിച്ച് നിൽക്കട്ടെ...ട്രാൻസ്ഫോർമറിലെ അപായ സൂചന പോലെ...!

*ഖുദ്സി*

31-03-2025

Saturday, 29 March 2025

വഹാബിയുടെ തറാവീഹ് 4 റകഅത്തെന്ന്

*വഹാബിയുടെ തറാവീഹ് 4 റകഅത്തെന്ന്...🤣*

👇👇👇👁️👁️👁️

https://www.facebook.com/share/p/12KYGxhxEzg/

✍️''തിരുനബിയുടെ രാത്രി നിസ്കാരം എത്രയായിരുന്നു..?.റമളാനിലോ അല്ലാത്തപ്പോളോ 11 നെക്കാൾ അധികരിപ്പിക്കാറുണ്ടായിരുന്നില്ല''...

                         രാത്രിക്കുള്ള മഗ്രിബ് 3 റകഅത്ത് . ഇഷാ 4 റകഅത്ത് . 4+3= 7 റകഅത്ത് ...ഇനി ആകെ 4 റകഅത്തുണ്ട്.അതാണ് നബിയുടെ തറാവീഹ് ... മൗലവി വാചാലനായി...🤔

                  ഏതായാലും 11 റകഅത്തിന് ഒരു തീരുമാനമായി.വഹാബികൾ ഇങ്ങിനെയാണ്... പറയാനുള്ളത് മുഖത്തു നോക്കിപ്പറയും. വഹാബിത്തറാവീഹ് 20 ൽ നിന്ന് 11 ലേക്കും 8 ലേക്കും 4 ലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വക വഹാബികളുടെ ഇക്കോലവും കേട്ട് പുറത്തിറങ്ങിയപ്പോളാണ് വിസ്ഡം ജിന്ന് വഹാബി നേതാവ് ഫൈസൽ മൗലവിയുടെ പുതിയ തൗഹീദ് ഇറങ്ങിയത്. ''തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലത്രെ ''... ''റമളാൻ അല്ലാത്തപ്പോളും തറാവീഹ് ഉണ്ടെന്ന് '' പറഞ്ഞ് മറ്റൊരു മുജാഹിദ് മൗലവി പുതിയ തൗഹീദുമായി ലോഞ്ച് ചെയ്തു...

ഇത് കേട്ട പടച്ചോൻ,വടിയായി മണ്ണിനടിയിലായ സകല വഹാബികളെയും പിടിച്ച് നരകത്തിലിടുകയും ഈ വിവരം നേരത്തെ അറിയിക്കാത്തതിന് ഫൈസൽ മൗലവിയെ ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു... 😆

*ഖുദ്സി*

27-03-2025

 


Friday, 28 March 2025

ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കരുതെന്ന് ഗർഫ് സലഫികൾ

*ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കാന്‍ പാടില്ല - ഗള്‍ഫ് സലഫികള്‍:-*
====
ഫിത്വ്,ര്‍ സക്കാത്ത് നല്‍കേണ്ടത് ഭക്ഷണം തന്നെയാണെന്നാണ് കര്‍മ്മശാസ്ത്ര സരണികളായ നാലു മദ് ഹബില്‍ മൂന്ന് മദ്ഹബും പഠിപ്പിക്കുന്നത്, മഹാനായ ഇമാമുല്‍ അഅ്‌ളം അബൂഹനീഫ(റ)വിന്റെ മദ് ഹബിലും ഭക്ഷണം തന്നെയാണു നല്‍കേണ്ടത് എന്നാലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായതു കൊണ്ട് വിലയും നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ നാലു മദ്ഹബും പിഴച്ചതാണെന്നും ഖുര്‍ആനും ഹദീ സുമാണ് ഇസ്,ലാമില്‍ പ്രമാണമെന്നും വാതോരാതെ പ്രസംഗിച്ചു നടന്നിരുന്ന ഒഹാബീ-ജമാഅത്തുകാര്‍ ഏതടിസ്ഥാനത്തിലാണ് ജനങ്ങളില്‍ നിന്നും ഫിത്വ്,ര്‍ സക്കാത്തിന്റെ പേരില്‍ പൈസ പിരിച്ചെടുക്കുന്ന തെന്ന് വ്യക്തമാക്കേണ്ടതുണ്ട്, ഹനഫീ മദ്ഹബില്‍ അങ്ങിനെ പറ്റും എന്ന ന്യായം ഒഹാബിക്ക് തെളിവാക്കാന്‍ പറ്റില്ല കാരണം മദ്ഹബുകള്‍ പിന്‍തുടരുന്നതില്‍ നിന്നും ജനങ്ങളെ ഖുര്‍ആനിലേക്കും ഹദീസിലേക്കും ക്ഷണിക്കാനാണു മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്ന് "ഇസ്ലാഹീപ്രസ്ഥാന ചരി ത്രത്തിനൊരാമുഖം" എന്ന പുസ്തകത്തിലും മുജാഹിദുകളുടെ ഔദ്യോഗിക മുഖപത്രമായ "അല്‍മനാ റി" ലും മറ്റും അവര്‍ ജനങ്ങളെ പഠിപ്പിച്ചതാണ്, അതുകൊണ്ട് തന്നെ മദ്ഹബുകളിലെ വൈവിദ്യങ്ങള്‍ തെളിവാക്കാന്‍ ഒഹാബിക്ക് ഒരിക്കലും സാധ്യമല്ല. അവര്‍ തെളിവു പറയേണ്ടത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ്. എന്നാല്‍ ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കാന്‍ നബിചര്യയില്‍ തെളിവില്ലെ ന്നാണ് ഒഹാബികളുടെ ഗള്‍ഫിലെ നേതാക്കള്‍ പഠിപ്പിക്കുന്നത് അതൊന്ന് നമുക്ക് പരിശോധിക്കാം.
സൗദീ ഗ്രാന്റ് മുഫ്ത്തി ആലു ശൈഖുമായും, സലഫീ പണ്ഡിതനായ സ്വാലിഹുല്‍ ഫൗസാനുമായും "അല്‍മദീനാ" പത്രത്തിന്റെ പ്രതിനിധി "മുഹമ്മദുല്‍ബൈളാനി" എന്ന വ്യക്തി നടത്തിയ അഭിമുഖത്തില്‍ പറയുന്നത് കാണുക:-
كبار العلماء: زكاة الفطر لا تدفع نقدا:-
....أمّا النّقود فالنبيّ صلى الله عليه وسلم لم يأمر بها مع أنّها كانت موجودة في وقته، كانت النّقود موجودة في عهد الرسول صلى الله عليه وسلم لـماذا عدل عنها وأمر بصاع من الطعام فنحن نتقيّد بما جاء في الحديث من جانبه أوضح الشيخ الدكتور عليّ الحكمي أنّ زكاة الفطر تدفع طعاما وذلك اتّباعا للسّنّة وهذا هو الأصحّ. (الـمدينة:9-9-2010)(الخميس:30 رمضان :1431هــ). 
ഫിത്വ്,ര്‍ സക്കാത്ത് നാണയമായി നല്‍കപ്പെടുകയില്ല, എന്ന തലക്കെട്ടില്‍ ആലുശ്ശൈഖും ഫൗസാനും പറയുന്നു: നബി(സ്വ)യുടെ കാലത്ത് നാണയമുണ്ടായിരുന്നു എന്നിട്ടും നബി(സ്വ) നാണയം നല്‍കാന്‍ കല്പിക്കാതെ ഭക്ഷണത്തില്‍ നിന്ന് ഒരു “സ്വാഅ്” നല്‍കാനാണു കല്പിച്ചത്, അതു കൊണ്ട് തന്നെ നാം നബി(സ്വ)യുടെ ഹദീസില്‍ കല്പിച്ചതനുസരിച്ച് അനുഷ്ടിച്ചു വരുന്നു, ഡോക്ടര്‍ ശൈഖ് അലിഅല്‍ ഹിക മി വ്യക്തമാക്കുന്നു:നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് ഭക്ഷണമായിട്ടാണു നല്‍കേണ്ടത്, അത് നബി(സ്വ)യുടെ സുന്നത്തിനോട് പിന്‍പറ്റിയതിനു വേണ്ടിയാണ്, അങ്ങിനെ ഭക്ഷണമായി ഫിത്വ്,ര്‍ സക്കാത്ത് കൊടുക്ക ലാണ് ഏറ്റവും സ്വഹീഹായിട്ടുള്ളതും. (അല്‍മദീന പത്രം:09-09-2010)(1431-റമളാന്‍:30- വ്യാഴം).
ഫിത്വ്,ര്‍ സക്കാത്ത് പിരിച്ചെടുക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക എന്ന തലക്കെട്ടില്‍ സൗദീ ഗ്രാന്റ് മുഫ്ത്തി "അല്‍മദീനാ പത്രത്തി"ലൂടെ വീണ്ടും പറയുന്നു:
المفتي: إحذروا من جامعي صدقات الفطر فهم لا يؤدونها في وقتها:-
..... ولا يجوز إخراج قيمتها نقدا بل تخرج كما فعل به النبيّ وأصحابه فمن أخرجها غير ما فعله صلى الله عليه وسلم فقد خالف هديه صلى الله عليه وسلم. (المدينة:03-08-2013)
"ഫിത്വ്,ര്‍ സക്കാത്ത്” ശേഖരിക്കുന്ന ആളുകളെ നിങ്ങള്‍ പേടിക്കുക, അവര്‍ സകാത്ത് കൊടുക്കേണ്ട സമയത്ത് കൊടുക്കുകയില്ല" എന്ന തലക്കെട്ടില്‍ വീണ്ടും ആലുശ്ശൈഖ് പറയുന്നു:"നാണയമായി ഫിത്വ്,ര്‍ സക്കാത്തിന്റെ വില നല്‍കല്‍ അനുവദനീയമല്ല, മറിച്ച് നബി(സ്വ)യും സ്വഹാബത്തും നല്‍കിയതു പോലെ ഭക്ഷണമാണു നല്‍കേണ്ടത്, നബി(സ്വ) ചെയ്യാത്ത രീതിയില്‍ ആരെങ്കിലും സക്കാത്ത് നല്‍കി യാല്‍ അവര്‍ നിശ്ചയം നബി(സ്വ)യുടെ ചര്യക്ക് എതിര്‍ പ്രവര്‍ത്തിച്ചു".(അല്‍മദീന പത്രം:03-08-2013) ല്‍ പറയുന്നതായി കാണാം.
അതേ പോലെ സൗദിയിലെ മറ്റൊരു സലഫീ പണ്ഡിതനായ ഇബ്നുഉസൈമീന്‍ പറയുന്നതു കൂടി കാണു ക:
وَلاَ تَجْزِئُ إِخْرَاجُ قِيمَةِ الطَّعَامِ لِأَنَّ ذَلِكَ خِلاَفُ مَا أَمَرَ بِهِ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ وَقَدْ ثَبَتَ عَنْهُ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ:مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ- رَوَاهُ مُسْلِمٌ- وَلِأَنَّ إِخْرَاجَ اْلقِيمَةِ مُخَالِفٌ لِعَمَلِ الصَّحَابَةِ رَضِيَ اللهُ عَنْهُمْ حَيْثُ كَانُوا يُخْرِجُونَهَا صَاعًا مِنْ طَعَامٍ وَقَدْ قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ:عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي – وَلِأَنَّ زَكَاةَ الْفِطْرِ عِبَادَةٌ مَفْرُوضَةٌ مِنْ جِنْسٍ مُعَيَّنٍ فَلاَ تَجْزِئُ إِخْرَاجُهَا مِنْ غَيْرِ الْجِنْسِ الْمُعَيَّنِ كَمَا لاَ يَجْزِئُ إِخْرَاجُهَا فِي غَيْرِ الْوَقْتِ الْمُعَيَّنِ. (مَجَالِسُ رَمَضَانْ:ص/210) لِصَالِحِ الْعُثَيْمِينْ.
ഉസൈമീന്‍ പറയുന്നു: "ഫിത്വ്,ര്‍ സക്കാത്ത് ഭക്ഷണത്തിന്റെ വില നല്‍കിയാല്‍ മതിയാകില്ല, നിശ്ചയം അങ്ങിനെ നല്‍കല്‍ നബി(സ്വ)യുടെ കല്പനക്ക് വിരുദ്ധമാണ്, നിശ്ചയം നബി(സ്വ)പറഞ്ഞതായി സ്ഥിരപ്പെ ട്ടിരിക്കുന്നു: "ആരെങ്കിലും നമ്മുടെ ദീനില്‍പെടാത്ത കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ള പ്പെടേണ്ടതാണ്". നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് വില കൊടുക്കല്‍ സ്വഹാബാക്കളുടെ ചര്യക്കും എതിരാ ണ്, അവര്‍ ഭക്ഷണത്തില്‍ നിന്നും ഒരു “സ്വാഅ്” ആയിരുന്നു കൊടുത്തിരുന്നത്, നിശ്ചയം നബി(സ്വ) പറയുന്നു: "എന്റെ സുന്നത്തും എന്റെ ശേഷം എന്റെ ഖുലഫാഉര്‍,റാശിദുകളുടെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കണം" നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് ഒരു നിശ്ചിത ഇനത്തില്‍ നിന്നും ഫര്‍ളാക്കപ്പെട്ട ഇബാദത്താണ്, അതു കൊണ്ട് തന്നെ നിശ്ചിത ഇനമല്ലാത്തതില്‍ നിന്നും നല്‍കല്‍ മതിയാവുകയില്ല, ഫിത്വ്,ര്‍ സക്കാത്ത് നല്‍കാന്‍ നിശ്ചയിക്കപ്പെട്ട സമയത്തല്ലാതെ നല്‍കിയാല്‍ മതിയാകാത്തതു പോലെ തന്നെ". ഉസൈമീനിന്റെ (മജാലിസു റമളാന്‍:പേജ്/210)ല്‍ കാണാവുന്നതാണ്.
അതേ പോലെ സൗദീ ഗ്രാന്റ് മുഫ്ത്തിയായിരുന്ന ഒഹാബികളുടെ സ്വീകാര്യനായ പണ്ഡിതന്‍ "ഇബ്നു ബാസ്" "ഫിത്വ്,ര്‍ സക്കാത്ത് വില നല്‍കുന്നതിന്റെ വിധി" എന്ന തലക്കെട്ടോടെ മൂന്ന് പേജില്‍ സക്കാ ത്തിനെ കുറിച്ച് വിശദീകരിച്ച് അവസാനം പറയുന്നു:
... وَمِمَّا ذَكَرْنَا يَتَّضِحُ لِصَاحِبِ الْحَقِّ أَنَّ إِخْرَاجَ النُّقُودِ فِي زَكَاةِ الْفِطْرِ لاَ يَجُوزُ وَلاَ يَجْزِئُ عَمَّنْ أَخْرَجَهُ؛ لِكَوْنِهِ مُخَالِفًا لِمَا ذُكِرَ مِنَ الْأَدِلَّةِ الشَّرَعِيَّةِ. (مَجْمُوعَةُ فَتَاوَى وَمَقَالاَتٍ مُتَنَوِّعَة:14/208 – 211)لِابْنِ بَازْ. 
ഇബ്നു ബാസ് പറയുന്നു:"നമ്മള്‍ വിവരിച്ചതില്‍ നിന്നും സത്യത്തിന്റെ വാക്താക്കള്‍ക്ക് ബോധ്യമാ വും, നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് കാഷ് നല്‍കല്‍ അനുവദനീയമല്ലെന്നും അങ്ങിനെ നല്‍കിയവന്റെ സകാത്ത് വീടുകയില്ലെന്നും, കാരണം അങ്ങിനെ വില നല്‍കുന്നത് ശറഇയ്യായ പറയപ്പെട്ട പ്രമാണ ങ്ങള്‍ക്ക് വിരുദ്ധമാണ്". ഇബ്നുബാസിന്റെ (മജ്മൂഅത്തു ഫത്താവാ വമഖാലാത്തിന്‍ മുത്തനവ്വിഅ: 14/208-211)ല്‍ വിശദീകരിച്ചതായി കാണാം.
സലഫീ പണ്ഡിതനായ “അബ്ദുല്ലാഹില്‍ അന്‍ഖറി” യോട് ചോദിച്ച ചോദ്യത്തിനു അയാള്‍ കൊടുത്ത മറുപടി:
سُئِلَ الشَّيْخُ عَبْدُ اللهِ بْنِ عَبْدِ الْعَزِيزِ الْعَنْقَرِي، هَلْ يَجْزِئُ إِخْرَاجُ زَكَاةِ الْفِطْرِ مِنَ النَّقْدَيْنِ؟ - فَأَجَابَ:إِخْرَاجُ زَكَاةِ الْفِطْرِ مِنَ النَّقْدَيْنِ لاَ يَجْزِئُ، وَلَوْ تَعَذَّرَتْ أَجْنَاسُ الطَّعَامِ. (اَلدُّرَرُ السَّنِيَّةِ فِي اْلأَجْوِبَةِ النَّجْدِيَّة:5/224) جَمَعَهُ عَبْدُ الرَّحْمَنْ النَّجْدِي-1392هـ
സലഫീ പണ്ഡിതനായ "അബ്ദുല്ലാ അല്‍അന്‍,ഖറി" യോട് ചോദിക്കപ്പെട്ടു:ഫിത്വ്,ര്‍ സക്കാത്ത് നാണയങ്ങ ളായി നല്‍കാന്‍ പറ്റുമോ?. മറുപടി: ഭക്ഷണ സാധനത്തിന്റെ ഇനങ്ങള്‍ ലഭിക്കല്‍ പ്രയാസമാണെങ്കിലും ശരി നാണയങ്ങള്‍ ഫിത്വ്,ര്‍ സക്കാത്തായി നല്‍കിയാല്‍ മതിയാവുകയില്ല. (അദ്ദുറ,റുസ്സനിയ്യ ഫില്‍ അജ് വിബത്തിന്നജ്ദിയ്യ:5/224)യില്‍ കാണാവുന്നതാണ്. ഈ ഗ്രന്ഥം ഹിജ്റ:1392.ല്‍ മരണപ്പെട്ട അബ്ദുല്‍ റഹ്,മാന്‍ അന്നജ്ദി എന്ന സലഫീ പണ്ഡിതന്‍ ഇബ്നുഅബ്ദില്‍ വഹാബ് മുതല്‍ അദ്ധേഹത്തിന്റെ കാലം വരെയുള്ള സലഫീ പണ്ഡിതന്മാരുടെ ഫത്,വകളും മസാഇലുകളും ക്രോഡീകരിച്ചു പ്രസിദ്ധീക രിച്ച ഗ്രന്ഥമാണ്.
ചുരുക്കത്തില്‍ ഗള്‍ഫ് സലഫികളൊക്കെ ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കിയാല്‍ മതിയാവുകയില്ലെ ന്നാണു പഠിപ്പിക്കുന്നത്. എന്ന സത്യം മൂടി വെച്ച് കേരളത്തിലെ ഒഹാബികള്‍ ഫിത്വ്,ര്‍ സക്കാത്ത് പണ മായി പിരിച്ചെടുത്ത് നഷ്ടപ്പെടുത്തുന്നു.  
====
*അബൂ യാസീന്‍ അഹ്സനി-ചെറുശോല*
ahsani313@gmail.com
***


 

Wednesday, 26 March 2025

മാസം കാണൽ: കണക്ക് വലിച്ചെറിഞ്ഞ് തൗഹീദും തിരുത്തി പൊത്തോന്ന് വീഴുന്ന വഹാബികൾ

 *മാസം കാണൽ: കണക്ക് വലിച്ചെറിഞ്ഞ്  തൗഹീദും തിരുത്തി പൊത്തോന്ന് വീഴുന്ന വഹാബികൾ...😆*

👇👇👇👁️👁️👁️

https://www.facebook.com/share/v/1A8nSn4oLs/

✍️രണ്ട് ദിവസം പെരുന്നാൾ... ഇടയിലൊപ്പിക്കാനൊരു റസ്റ്റ് ദിവസം... നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയാതെ വഹാബീ മുറി മൊല്ലമാർ... അതിനിടയിൽ കണക്ക് നോക്കി കുത്തിയിരുന്ന ഹിലാൽ ഹിജ്റ മൗലവിമാരെ പൊതുജനം കോമഡിയാക്കി... ആകെപ്പാടെ നാണം കെട്ട വഹാബികളവസാനം തടി രക്ഷിക്കാനായി സ്വന്തം തൗഹീദ് മാറ്റി...ഇനി മുതൽ മുസ്ലിംകളെപ്പോലെ മാസം കണ്ടാലേ വഹാബീ ആപ്പീസിലെ ബീവിമാർ നോമ്പും പെരുന്നാളും നടത്തൂ എന്നിടത്തെത്തി സെൽഫീ തൗഹീദ്... 🤭


                                          ''ശാസ്ത്രം വികസിച്ചു - ചൊവ്വയിലെത്തി- ഇനി എന്തിന് കടപ്പുറം''... ഹൊ...എന്തൊക്കെയായിരുന്നു വഹാബീ പുകിലുകൾ... അവസാനം പവനായി ശവമായി..അല്ല പിന്നെ...🤣

നാണം കെടാൻ ഒന്നും ബാക്കിയില്ലാതായാൽ പാരമ്പര്യ മുസ്ലിം വഴി സ്വീകരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല... ദയവ് ചെയ്ത് നാറ്റിക്കരുത്... മുന്നേ വടിയായ വഹാബികളുടെ കാര്യമോർക്കുമ്പോളാണ്...വഹാബികൾ മുഴുവൻ മണ്ടൻമാരാണെന്ന് നേഴ്സറിക്കുട്ടികൾ പോലും പറയുന്നത് വെറുതെയല്ല. കോഴിക്കൂടടയ്ക്കും മുന്നേ ആപ്പീസിലെ സ്വന്തം സ്വർഗത്തിൽ കയറാനോടിയ മുതലുകളാണ്. കെടക്കണ കെടപ്പു കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല...😆

*ഖുദ്സി*

25-03-2025

Monday, 24 March 2025

ആരോഗ്യ അളവുകളും ടിപ്സുകളും

*മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങൾ:*
 1. ബിപി: 120/80
 2. പൾസ്: 70 - 100
 3. താപനില: 36.8 - 37
 4. ശ്വാസം: 12-16
 5. ഹീമോഗ്ലോബിൻ: പുരുഷൻ -13.50-18
 സ്ത്രീ - 11.50 - 16
 6. കൊളസ്ട്രോൾ: 130 - 200
 7. പൊട്ടാസ്യം: 3.50 - 5
 8. സോഡിയം: 135 - 145
 9. ട്രൈഗ്ലിസറൈഡുകൾ: 220
 10. ശരീരത്തിലെ രക്തത്തിന്റെ അളവ്: PCV 30-40%
 11. പഞ്ചസാരയുടെ അളവ്: കുട്ടികൾക്ക് (70-130) മുതിർന്നവർക്ക്: 70 - 115
 12. ഇരുമ്പ്: 8-15 മില്ലിഗ്രാം
 13. വെളുത്ത രക്താണുക്കൾ WBC: 4000 - 11000
 14. പ്ലേറ്റ്‌ലെറ്റുകൾ: 1,50,000 - 4,00,000
 15. ചുവന്ന രക്താണുക്കൾ RBC: 4.50 - 6 ദശലക്ഷം.
 16. കാൽസ്യം: 8.6 -10.3 mg/dL
 17. വിറ്റാമിൻ ഡി 3: 20 - 50 ng/ml.
 18. വിറ്റാമിൻ ബി 12: 200 - 900 പിജി / മില്ലി.
 *40/50/60 വയസ്സ് പ്രായമുള്ളവർക്കുള്ള പ്രത്യേക നുറുങ്ങുകൾ:*
 *1- ആദ്യത്തെ നിർദ്ദേശം:* ദാഹമോ ആവശ്യമോ ഇല്ലെങ്കിലും എല്ലായ്‌പ്പോഴും വെള്ളം കുടിക്കുക, ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങൾ, അവയിൽ മിക്കതും ശരീരത്തിൽ വെള്ളത്തിന്റെ അഭാവം മൂലമാണ്.  പ്രതിദിനം കുറഞ്ഞത് 2 ലിറ്റർ.
 *2- രണ്ടാമത്തെ നിർദ്ദേശം:* ശരീരത്തിൽ നിന്ന് കഴിയുന്നത്ര ജോലി ചെയ്യുക, നടത്തം, നീന്തൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കായികവിനോദം പോലെയുള്ള ശരീരത്തിന്റെ ചലനം ഉണ്ടായിരിക്കണം.
 *3-3 മത്തെ നുറുങ്ങ്:* കുറച്ച് കഴിക്കുക... അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി ഉപേക്ഷിക്കുക... കാരണം അത് ഒരിക്കലും നല്ലതല്ല.  സ്വയം നഷ്ടപ്പെടുത്തരുത്, പക്ഷേ അളവ് കുറയ്ക്കുക.  പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉപയോഗിക്കുക.
 *4- നാലാമത്തെ നിർദ്ദേശം:* അത്യാവശ്യമല്ലാതെ വാഹനം ഉപയോഗിക്കരുത്.  പലചരക്ക് സാധനങ്ങൾ എടുക്കുന്നതിനോ ആരെയെങ്കിലും കണ്ടുമുട്ടുന്നതിനോ എന്തെങ്കിലും ജോലി ചെയ്യുന്നതിനോ നിങ്ങൾ എവിടെയെങ്കിലും പോകുകയാണെങ്കിൽ, നിങ്ങളുടെ കാലിൽ നടക്കാൻ ശ്രമിക്കുക.  എലിവേറ്ററുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പകരം പടികൾ കയറുക.
 *5- 5-ാം നിർദ്ദേശം* കോപം ഉപേക്ഷിക്കുക, വിഷമിക്കുന്നത് നിർത്തുക, കാര്യങ്ങൾ അവഗണിക്കാൻ ശ്രമിക്കുക.  വിഷമകരമായ സാഹചര്യങ്ങളിൽ സ്വയം മുഴുകരുത്, അവ എല്ലാ ആരോഗ്യത്തെയും നശിപ്പിക്കുകയും ആത്മാവിന്റെ മഹത്വം കവർന്നെടുക്കുകയും ചെയ്യുന്നു.  പോസിറ്റീവ് ആളുകളുമായി സംസാരിക്കുക, അവരെ ശ്രദ്ധിക്കുക.
 *6- ആറാമത്തെ നിർദ്ദേശം* ഒന്നാമതായി, പണത്തോടുള്ള ആസക്തി ഉപേക്ഷിക്കുക
 നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെടുക, ചിരിക്കുക, സംസാരിക്കുക!  പണത്തിനു വേണ്ടിയല്ല, നിലനിൽപ്പിന് വേണ്ടിയാണ് പണം ഉണ്ടാക്കുന്നത്.
 *7-7-ാം കുറിപ്പ്* നിങ്ങളോട് അല്ലെങ്കിൽ നിങ്ങൾക്ക് നേടാൻ കഴിയാത്ത എന്തിനെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങൾക്ക് അവലംബിക്കാൻ കഴിയാത്തതിനെക്കുറിച്ചോ ഖേദിക്കരുത്.
 അത് അവഗണിക്കുക, മറക്കുക.
 *8- എട്ടാം അറിയിപ്പ്* . അഹങ്കരിക്കരുത്. വിനയമുള്ളവരാകുക.

 വിനയം ആളുകളെ സ്നേഹത്താൽ അടുപ്പിക്കുന്നു.
 *9- ഒമ്പതാം നുറുങ്ങ്* നിങ്ങളുടെ മുടി വെളുത്തതാണെങ്കിൽ, അത് ജീവിതത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നില്ല.  ഇത് ഒരു നല്ല ജീവിതത്തിന്റെ തുടക്കമാണ്.  ശുഭാപ്തിവിശ്വാസം പുലർത്തുക, ഓർമ്മയിൽ ജീവിക്കുക, യാത്ര ചെയ്യുക, ആസ്വദിക്കുക.  ഓർമ്മകൾ സൃഷ്ടിക്കുക!
 *10- 10-ാം നിർദ്ദേശങ്ങൾ* നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും വാത്സല്യത്തോടെയും കണ്ടുമുട്ടുക!  പരിഹാസമായി ഒന്നും പറയരുത്!  നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടുക!.##