950 വർഷം മതപ്രബോധനം നടത്തിയിട്ടും വിശ്വസിക്കാതെ ശത്രുക്കൾ ബുദ്ദിമുട്ടിച്ചപ്പോൾ നൂഹ് നബി(അ) ഇപ്രകാരം പ്രാർത്ഥിച്ചു.
الهى أسألك أن تنصرني عليهم بنور محمد صلى الله عليه وسلم الذي فى صلبي.
"നാഥാ എന്റെ മുതുകിൽ നിലകൊള്ളുന്ന നിന്റെ ഹബീബായ മുഹമ്മദ് നബി(സ) യുടെ പ്രകാശത്തിന്റെ ബറകത്ത് കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കേണമേ!". (തുഹ്ഫത്തുൽ മുശ്താഖീൻ : പേജ് 17)
മഹാനായ അബുൽബറകാത്ത് മുഹമ്മദുബ്നു അഹ്മദുബ്നു ഇയാസ്(റ) പറയുന്നു:
فلما خرج إليهم نوح وقف على تل عال ورفع رأسه إلى السماء وقال: إلهي أسألك أن تنصرني عليهم بنور محمد صلى الله عليه وسلم (بدائع الزهور فى وقائع الدهور لأبي البركات محمد بن أحمد بن إياس الحنفي(-٨٥٢-٩٣٠ه) ص: ٦٥)

നൂഹ് നബി(അ) വിഗ്രഹാരാധകരായ തന്റെ സമുദായത്തിലെക്ക് വന്ന് ഒരു ഉയർന്ന കുന്നിൽ കയറി നിന്ന് ആകാശത്തേക്ക് കൈ ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: "ഇലാഹീ! മുഹമ്മദ് നബി(സ) യുടെ പ്രകാശം കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കണമേ!". (ബദാഉസ്സുഹൂർ: പേജ്: 65)
ആദ്യ സൃഷ്ടി നബി(സ)യുടെ ഒളിയാണെന്നും പ്രസ്തുത ഒളി ആദം നബി(അ) യിലൂടെയും അവിടത്തെ സന്താന പറമ്പരിയിലൂടെയും കൈമാറി വന്നാണ് അബ്ദുല്ലയിൽ എത്തിയതെന്നും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
അല്ലാഹു പറയുന്നു:
ആദ്യ സൃഷ്ടി നബി(സ)യുടെ ഒളിയാണെന്നും പ്രസ്തുത ഒളി ആദം നബി(അ) യിലൂടെയും അവിടത്തെ സന്താന പറമ്പരിയിലൂടെയും കൈമാറി വന്നാണ് അബ്ദുല്ലയിൽ എത്തിയതെന്നും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
അല്ലാഹു പറയുന്നു:
وَتَقَلُّبَكَ فِي السَّاجِدِينَ ﴿الشعراء: ٢١٩﴾
"സാഷ്ടാംഗംചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും (കാണുന്നവന്".
പ്രസ്തുത സൂക്തം വിവരിച്ച് ഇമാം സുയൂതി(റ) എഴുതുന്നു:
أخرج ابن أبي حاتم، وابن مردويه، وأبو نعيم في الدلائل عن ابن عبّاس، في قوله تعالى: (وَتَقَلُّبَكَ فِي السَّاجِدِينَ) قال:
مازال النبي (صلَّى الله عليه وآله وسلَّم) يتقلّب في أصلاب الأنبياء حتى ولدته أُمّه.
ഇബ്നുഅബീഹാതിമും(റ), ഇബ്നു മർദവൈഹി(റ) യും അബൂനുഐം(റ) ജലാഇലിലും ഇബ്നു അബ്ബാസി(റ) ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. "സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും" എന്നാ ആയത്ത് വിശദീകരിച്ച് അദ്ദേഹം പറയുന്നു: "നബി(സ)യെ ഉമ്മ പ്രസവിക്കുന്നതുവരെ അമ്പിയാക്കളുടെ മുതുകുകളിലൂടെ കൈമാറി വന്നുകൊണ്ടിരുന്നു". (അദ്ദുർറുൽ മൻസൂർ 7/418)

وأخرج ابن مردويه عن ابن عباس قال: سألت رسول الله صلى الله عليه وسلم فقلت: بأبي أنت وأمي أين كنت وآدم في الجنة ؟ فتبسم حتى بدت نواجذه ثم قال: إني كنت في صلبه، وهبط إلى الاَرض وأنا في صلبه، وركبت السفينة في صلب أبي نوح، وقذفت في النار في صلب أبي ابراهيم، لم يلتق أبواي قط على سفاح، لم يزل الله ينقلني من الاَصلاب الطيبة إلى الاَرحام الطاهرة، مصفى مهذباً لا تتشعب شعبتان إلا كنت في خيرهما.(الدر المنثور: ٤١٨/٧)
ഇബ്നു മർദവൈഹി(റ) ഇബ്നു അബ്ബാസി(റ)നെ ഉദ്ദരിച്ച് രേഖപ്പെടുത്തുന്നു: 'നബി(സ) യോട് ഞാനിങ്ങനെ ചോദിച്ചു: എന്റെ പിതാവിനെയും മാതാവിനെയും അങ്ങയ്ക്കുവേണ്ടി സമർപ്പിക്കാൻ ഞാനൊരുക്കമാണ്. ആദം(അ) സ്വർഗ്ഗത്തിലായിരുന്നപ്പോൾ താങ്കള് എവിടെയായിരുന്നു?. ഇതുകേട്ടപ്പോൾ അണപ്പല്ലുകൾ വെളിവാകുന്ന രൂപത്തിൽ പുഞ്ചിരിച്ച് അവിടന്ന് വിശദീകരിച്ചു: "ഞാൻ ആദം (അ) ന്റെ മുതുകിലുണ്ടായിരുന്നു. ഞാൻ ആദം(അ)ന്റെ മുതുകിലുണ്ടായിരിക്കെയാണ് അദ്ദേഹത്തെ ഭൂമിയിലിറക്കപ്പെട്ടത്. എന്റെ പിതാവ് നൂഹ് നബി(അ)യുടെ മുതുകിലായി ഞാൻ കപ്പലിൽ കയറി. എന്റെ പിതാവ് ഇബ്റാഹീമി(അ) ന്റെ മുതുകിലായി എന്നെ തീയില എറിയപ്പെട്ടു. എന്റെ മാതാപിതാക്കൾ ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ല. സംശുദ്ദമായ മുതുകുകളിൽ നിന്ന് പരിശുദ്ദമായ ഗർഭാശയങ്ങളിലേക്ക് ശുദ്ദീകരിക്കപ്പെട്ടതായി അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. എന്റെ പിത്ര് പരമ്പര രണ്ട് ശാഖകളായി തിരിയുമ്പോൾ അവയില ഉത്തമമായ ശാഖയിലായിരുന്നു ഞാൻ". (അദ്ദുർറുൽ മൻസൂർ 7/418)
അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ) യുടെ പ്രകാശം മുതുകിലുള്ളപ്പോൾ തീയിലിട്ടതുകൊണ്ടോ മറ്റോ യാതൊരു അഭയവും സംഭവിക്കുകയില്ലെന്ന കാര്യം തീർച്ചയാണ്. അതിനാല നബി(സ)യുടെ ഒളിയുടെ സഹായം കൊണ്ടാണ് അവർ രക്ഷപ്പെട്ടതെന്ന് പറയുന്നതില യാതൊരു തകരാറുമില്ല……..