ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 2 August 2017

മരണ വീട്ടിലെ ഭക്ഷണം- ബിദ് അത്ത് ?

സംശയ നിവാരണം 

അടിയന്തിരം എന്ന ആചാരത്തിനെ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ഉദ്ദരണികളും അവയുടെ ശരിയായ വിശദീകരണവും ചുവടെ കുറിക്കുന്നു.

http://sunnisonkal.blogspot.com/

ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)
ഇമാം നവവി(റ) പറയുന്നു:   

قال صاحب الشامل وغيره : وأما إصلاح أهل الميت طعاما وجمع الناس عليه فلم ينقل فيه شيء ، وهو بدعة غير مستحبة . هذا كلام صاحب الشامل . ويستدل لهذا بحديث جرير بن عبد الله رضي الله عنه قال : " كنا نعد الاجتماع إلى أهل الميت وصنيعة الطعام بعد دفنه من النياحة "(شرح المهذب: ٣٢٠/٥)


'ശാമിൽ' എന്ന ഗ്രന്ഥത്തിന്റെ കര്ത്താവും മറ്റും പറയുന്നു. "എന്നാൽ മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിനു യാതൊരു തെളിവും ഉദ്ദരിക്കപ്പെടുന്നില്ല. അത് നല്ലതല്ലാത്ത ബിദ്അത്താണ്. ശാമിലിന്റെ കർത്താവ് പറഞ്ഞതാണിത്". ജരീര്(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. (ശർഹുൽ മുഹദ്ദബ്: 5-320) 

ഇതേ വിവരണം മറ്റു ശാഫിഈ കര്മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
    നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും  ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്‌ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്.
   അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌. 

http://sunnisonkal.blogspot.com/
ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട്  വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)

(استقبله داعى امرأته) أي زوجة المتوفى

 നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ  മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:  

http://sunnisonkal.blogspot.com

ഒന്നിനോ മൂന്നിനോ എഴിണോ ശേഷമോ ഭക്ഷണമുണ്ടാക്കൽ കറാഹത്താണെന്ന് നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട്‌ പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും  ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ  നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നുവെന്ന സ്വഹാബത്തിന്റെ ശിഷ്യന്മാരുടെ പ്രസ്താവന നേരത്തെ നാം വായിച്ചുവല്ലോ. അതും മുല്ലാ അലിയ്യുൽഖാരി പറഞ്ഞ ആശയത്തെ ശരിവെക്കുന്നു.
 മിശ്കാത്തിന്റെ കർത്താവും മുല്ലാ അലിയ്യുൽഖാരിയും നോക്കിയാ കോപ്പിയിൽ 'ഇംറത്തിഹി' (امرأته) എന്ന പരമാർശം ഉണ്ടെന്ന കാര്യം വ്യക്തമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മുല്ലാ അലിയ്യുൽഖാരി ഹദീസിനെ വിശദീകരിച്ചത്. എന്നാൽ പ്രസ്തുത ഹദീസ് ഇമാം അബൂദാവൂദും ഇമാം ബയ്ഹഖി (ര) യും നിവേദനം ചെയ്തുവെന്നാണല്ലോ മിശ്കാത്തിൽ പറഞ്ഞത്. എന്നാൽ ഇന്ന് അച്ചടിച്ചു വരുന്ന ഗ്രന്ഥങ്ങളിൽ  'ഇംറത്തിഹി' (امرأته) എന്നതിലെ 'ഹി' എന്ന ഹാഅ മുറിച്ചു മാറ്റിയാണ് പുത്തൻവാദികൾ പുറത്തിറക്കുന്നത്. പല ഗ്രന്ഥങ്ങളിലും പല തിരിമറികളും അവർ നടത്തിയിട്ടുണ്ടല്ലോ. അക്കൂട്ടത്തിൽ പെട്ട ഒന്നായി ഇതിനെയും കാണാവുന്നതാണ്. 

മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം. ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.


മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്. അതൊരിക്കലും ബിദ്അത്തല്ല. ഇതേ ആശയം "ഇഫ്‌ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.
  മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി ഇബ്നു ഹജർ(റ) എഴുതുന്നു:  


മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട്‌ കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)