ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 2 February 2018

ഒ.കെ ഉസ്താദ്

ബഹ്റുൽ ഉലൂം ഉസ്താദുൽ അസാത്തീദ്
ശൈഖുനാ ഒ.കെ ഉസ്താദ്

ഖമറുൽ ഉലമാ A.P ഉസ്താദും റഈസുൽ ഉലമാ E.സുലൈമാൻ ഉസ്താദും സൈനുൽ ഉലമാ ചെറുശ്ശേരി ഉസ്താദും ആനക്കര കോയക്കുട്ടി ഉസ്താദുമടക്കം ആയിരകണക്കിന് പണ്ഡിത മഹത്തുക്കളുടെ ഉസ്താദായിരുന്ന,
"ഉസ്താദുൽ അസാതീദ്" ശൈഖുനാ O.K ഉസ്താദ്

ബഹ്റുല്‍ ഉലൂം ശൈഖുനാ ഒ കെ ഉസ്താദ്
ഇസ്ലാമിക പ്രസരണ രംഗത്ത് നിരവധി സംഭാവനകൾ അർപ്പിച്ച മഹല്‍ വ്യക്തിത്വമാണ് ഉസ്താദുല്‍ അസാതീദ് എന്ന ഒ കെ ഉസ്താദ്
ഒരു പുരുഷായുസ്സ് മുഴുവന് പരിശുദ്ധ
ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി
വെക്കുകയും യുഗാന്തരങ്ങളില്
സ്മരണീയനാവുകയും
ചെയ്തുവെന്നത് തന്നെയാണ് ശൈഖുനായുടെ ഏറ്റവും വലിയ
കറാമത്ത്

കോട്ടക്കലിനടുത്ത് കുഴിപ്പുറത്ത് 1916-ല് ഓടക്കല്
തറവാട്ടില് ജനനം.
കൈപറ്റ മമ്മൂട്ടി
മുസ്ലിയാരുടെ ദര്സില് ചേര്ന്നു.
1932
ചെമ്മങ്കടവ് വെച്ചും പിറകെ
വണ്ടൂര്,തലക്കടത്തൂര് എന്നിവിടങ്ങളില്
വെച്ചും താജുൽ ഉലമാ സ്വദഖത്തുള്ളാഹ് ഉസ്താദിന്റെ ശിഷ്യത്വം.
1940 നടുത്ത് കാപ്പാട്
കുഞ്ഞഹമ്മദ് മുസ്ലിയാരുടെ(1313-78) ദര്സില്.
അവിടെ ശംസുൽ ഉലമ ഇ.കെ
ഉസ്താദ്, കാടേരി, അണ്ടോണ
അബ്ദുള്ള മുസ്ലിയാര്, ശൈഖ് ഹസ്സന് ഹസ്രത്
മുതലായവര്‍ പഠിച്ചിട്ടുണ്ട്. 1944-ല് ബാഖിയാത്തില്.
പൂന്താവനം അബ്ദുല്ല മുസ്ലിയാര്, പന്നൂര് സി
അബ്ദുര്റഹ്മാന് മുസ്ലിയാര്, കോട്ടുമല അബൂബകര്
മുസ്ലിയാര് മുതലായവര് അവിടെ സഹപാഠികള്.
1946-ല് കുഴിപ്പുറത്ത് മുദരിസ്. ദര്സിന് പേരിട്ടു.
മദ്രസ സിറാജുല് ഉലൂം. കെ. സി
ജമാലുദ്ദീന് മുസ്ലിയാര് തുടങ്ങിയ പ്രഗത്ഭര്
ആദ്യവര്ഷം തന്നെ ശിഷ്യരായി.
1948-ല്
കെ.സി ഉസ്താദ് അടക്കമുള്ള ആദ്യ
സംഘത്തെ ബാഖിയാത്തിലേക്കയച്ചു. 1951-
ല് ബിരുദമെടുത്ത് വന്ന  കെ.സി
ജമാലുദ്ധീന് മുസ്ലിയാര് കായംകുളം
ഹസനിയ്യയില് മുദരിസായപ്പോള് തന്റെ ഗുരു
ഒ.കെ ഉസ്താദിനെ അവിടെ പ്രധാന
മുദരിസായി നിയമിച്ചു. ശേഷം ചെറുശ്ശോല,
മാട്ടൂല് വേദാമ്പ്രം എന്നിവിടങ്ങളില് ദര്സ്
നടത്തി. 1953-ല് ചാലിയത്ത് മുദരിസായി. തുടക്കം
80 മുതഅല്ലിമീങ്ങളോടെ. 1959-60
രണ്ടുവര്ഷം തലക്കടത്തൂരില് മുദരിസ്.
വീണ്ടും ചാലിയത്ത് 1979 വരെ.
1956,79,83-ല് ഹജ്ജ്. 1980-88 കാലയളവില്
രണ്ടത്താണി കിഴക്കെപുറം മുദരിസ്. 1989-ല്
പൊടിയാട്ട് ആലത്തൂര് പടിയില് മുദരിസ്.
1990 മുതല് മരണം (2002)വരെ
ഇഹ്യാഉസ്സുന്ന(ഒതുക്കുങ്ങല്)യില്.

1956 ലെ ഹജ്ജ് യാത്രയാണ് ഇഹ് യാഉ സ്സുന്നയിലേക്ക് വഴിതിരിവായത് ഹജ്ജ് യാത്രയിൽ ശിഷ്യൻ കോട്ടൂര്‍ അബ്ദുൽ മജീദ് മുസ്ലിയാർ കൂടെയുണ്ട് .
മദീനയിലെത്തി സിയാറത്ത് കഴിഞ്ഞു സമീപമുള്ള സിയാറത്ത് കേന്ദ്രങ്ങളിലേക്കെല്ലാം പോയി അവിടെയെല്ലാം ചെറിയ ചെറിയ പള്ളികള്‍ കണ്ടു.പിന്നെ മനസ്സിലെ ചിന്ത ഒരു പള്ളി നിര്‍മിക്കണമെന്നായിരുന്നു ഹജ്ജ് കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തി. പള്ളി നിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് .കുടുംബത്തിൽ പലരും എതിർത്തു തലചായിക്കാന്‍ ഒരു കൂര പണിതിട്ടുമതി പള്ളി നിര്‍മാണം. പക്ഷെ ശെെഖുന കൂട്ടാക്കിയില്ല .സ്ഥലം വാങ്ങി പള്ളി നിര്‍മിച്ചു ദറസ്സു തുടങ്ങി അബ്ദുൽ മജീദ് മുസ്ലിയാർ തന്നെ മുദരിസ്സായി. ശൈഖുന ലക്ഷ്യസാക്ഷാത്ക്കാരത്തിലെത്തി.നാട്ടുകാരനായ കുഞ്ഞലവി ഹാജി ശൈഖുനയെ കൂട്ടികൊണ്ടുപോയി  ഒതുക്കുങ്ങല്‍ അങ്ങാടിയിലുള്ള തന്റെ 3 ഏക്കര്‍ സ്ഥലം നടത്തി കാണിച്ചു കൊണ്ട് പറഞ്ഞു ഇത് നിങ്ങള്‍ക്ക് തന്നു. ആരുടെയും ഔദാര്യം ഇഷ്ടപ്പെടാത്ത ശൈഖുന വങ്ങാന്‍ കൂട്ടാക്കാതെ കണ്ടപ്പോള്‍ ഹാജി നൂറ് രൂപ വാങ്ങി സ്ഥലം കൈമാറി എന്നാല്‍ ആ നൂറു രൂപ കൊണ്ട് ആ സ്ഥലം മുഴുവനും മതില്‍ കെട്ടുകയാണ് ഹാജിയാര്‍ ചെയ്തത്. അല്ലാഹുവിന് സുജൂദ് ചെയ്യാനും ഇല്‍മ് പഠിക്കാനും ഒരു  പള്ളി നിര്‍മ്മിച്ചപ്പോള്‍ ദുനിയാവില്‍ നിന്ന് തന്നെ അല്ലാഹു നല്‍കിയ അനുഗ്രഹം. ഈ ചെറിയ പള്ളിയാണ് ഇന്ന് കേരളത്തില്‍ അറിയപ്പെട്ട 55 വര്‍ഷം പിന്നിട്ട വലിയ അറബിക് കോളേജ് ആയി മാറിയ ഒതുക്കുങ്ങല്‍ ഇഹ് യാഉ സ്സുന്ന എന്ന സൗദം.
നിരവധി അഹ്സനി പണ്ഡിതന്മാർ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 1966 മുതൽ കോളേജിലെ പ്രധാന മുദരിസായ റഈസുല്‍ ഉലമ സുലൈമാൻ ഉസ്താദ് തന്നെയാണ് ഇന്നും പ്രിൻസിപ്പൽ.

നീണ്ട വര്‍ഷം കൊണ്ട് ജന സാഗരമായ ശിഷ്യ സമ്പത്ത് ശെെഖുനക്കുണ്ടായിരുന്നു. അതും തന്നെ വിജ്ഞാന പടുക്കളായ വിശാരദന്‍മാര്‍. പലരും വഫാത്തായങ്കിലും പ്രസിദ്ധരായ പലരും ഇന്നും ജീവിച്ചിരിപ്പിണ്ട്. റഈസുല്‍ ഉലമ സുലൈമാൻ ഉസ്താദ്, സുല്‍ത്താനുല്‍  ഉലമ കാന്തപുരം ഉസ്താദ്, നിബ്രാസുല്‍ ഉലമ എ കെ ഉസ്താദ് , ആനക്കര കോയക്കുട്ടി ഉസ്താദ് തുടങ്ങിയവരെല്ലാം അക്കൂട്ടത്തില്‍ പെടും. ആ വിജ്ഞാന സാഗരത്തിലേക്ക് കടന്നു വരുന്ന ആരെയും വെറുതെ വിട്ടയച്ചിട്ടില്ല, അറിവും , അദബും, ഗുരുത്വ വും നല്‍കി സമൂഹത്തിന് ഉപകാരയുക്തമായ പണ്ഡിതന്മാരായി വാര്‍ത്തെടുത്താണ് അവിടുന്ന് യാത്രയായത്. അത് കൊണ്ട് തന്നെ ഇതിനെ അന്വര്‍ത്ഥമാക്കും വിധത്തിലായിരുന്നു പ്രിയ ശിഷ്യൻ കാന്തപുരം ഉസ്താദ് പേര് വിളിച്ചത് "ബഹ്റുല്‍ ഉലൂം "

ഇല്‍മിന്റെ പ്രസരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആ പണ്ഡിത തറവാട്ടിലെ സൂര്യ തേജസ് 2002 ആഗസ്റ്റ് 15 ( ഹിജ്റ 1423 ജമാദുല്‍ ആഖിര്‍ 6 വ്യാഴം) ന് ഭൗതീക ലോകത്തോട് വിട പറഞ്ഞു. അവരോടൊപ്പം നമ്മെ ചേര്‍ക്കട്ടെ .

മഹാനവർകളുടെ ഇൽമിന്റെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മുടെ മുറാദുകൾ ഹാസിലാക്കി തരട്ടെ...
അവരുടെ ദറജ ഉയർത്തണേ നാഥാ...ആമീൻ