ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 2 February 2018

ജാമിദമാരോട് ചില ചോദ്യങ്ങൾ

ജാമിദ എന്ന പേര് ഇന്ന് ഫെയ്മസാണ്..
=================
ഇന്ത്യയിൽ ആദ്യമായി ജുമുഅ ഖുതുബക്ക് തുടക്കം കുറിച്ച പെണ്ണ്..
ഖുർആൻ സൊസൈറ്റി യുടെ പെൺ കൊടി..
 ഇസ്‌ലാമിന്റെ ആദർശത്തിൽ നിന്നുകൊണ്ട് ആദർശ പരമായി മാത്രം ഇടപെടട്ടെ!
വിമർശനങ്ങളെ ഇസ് ലാം ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്നും      ആധുനിക കാലത്തെ പല വിമർശനങ്ങളുമാണ് പാശ്ചാത്യ ലോകത്തെ ഇസ്ലാമിലേക്കടുപ്പിച്ചതെന്നും, വിമർശനങ്ങളിലൂടെ ഇസ്ലാം തകരുമായിരുന്നെങ്കിൽ  ശതകോടി ചാൻസുകൾ മുമ്പ് കഴിഞ്ഞ് പോയിട്ടുണ്ടെന്നും  ആമുഖമായുണർത്തട്ടെ!
ഒന്നാമതായി-
 ഖുർആൻ മാത്രമാണ് ഇവരുടെ പ്രമാണം.അതല്ലാത്ത ഹദീസും ഇമാമീങ്ങളുടെ ഖൗലും ഒക്കെ ജൂദ സൃഷ്ടിയാണ് എന്നാണ് അവരുടെ വാദം(ഏകദേശം വഹ്ഹാബി ടച്ച്.)

അങ്ങിനെയെങ്കിൽ അവരുടെ എല്ലാ ദീനീ പരമായ പ്രവർത്തനവും ഖുർആൻ പ്രതിപാദിച്ചിട്ടുണ്ടാവണം.അങ്ങിനെ ഉണ്ടാവുമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ നമുക്കൊന്ന് പരിശോധിക്കാം..

ആദ്യമായി ഈ വിവാദം തന്നെ നമുക്കെടുക്കാം..

1:ജുമുഅ നിസ്കാരത്തിന് ഇങ്ങനെ ഒരു ഖുതുബ തന്നെ ആവശ്യമുണ്ടോ?എങ്കിൽ,
ഖുതുബ നിർവഹിക്കണം  എന്ന് ഏത് ആയത്തിലാണുള്ളത്..
 ഏത് ഖുർആനിന്റെ ആയത്തിലാണുള്ളതെന്ന് ജാമിദ ടീച്ചർ വ്യക്തമാക്കണം.?

2:ഖുതുബക്ക് ശേഷം രണ്ട് റകഅത് നിസ്കരിച്ച ജാമിദ ടീച്ചർക്ക് ഖുർആൻ കൊണ്ട് ജുമുഅ രണ്ട് റക്അത് ആണെന്ന് സ്ഥിരപ്പെടുത്താനാകുമോ?

3:നിസ്കാരത്തിൽ ടീച്ചർ കൈ കെട്ടിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോകളിൽ വ്യക്തമാണ്.
ഖുർആനിന്റെ ഏതു ആയത്തിലാണ് ഇങ്ങനെ കൈ കെട്ടാൻ പറഞ്ഞത്..?

4:നിസ്കാരത്തിന് മുൻപാണോ  ഖുതുബ.
അതോ നിസ്കാരത്തിന് ശേഷമോ?
അത് ഖുർആൻ കൊണ്ട് തെളിയിക്കാമോ?

ഇനിയും ഒരുപാട് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ട് ചോദ്യം തുടർന്നാൽ അതൊന്നും താങ്ങാൻ ജാമിദ ടീച്ചർക്ക് കഴിഞ്ഞെന്ന് വരില്ല..
അതുകൊണ്ട് ജാമിദ ടീച്ചറോ ടീച്ചറുടെ അതേ ആദർശത്തിൽ  പ്രവർത്തിക്കുന്നവരോ മറുപടി തരുമെന്ന പ്രതീക്ഷയോടെ....