ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 12 October 2017

രിയാളുസ്വാലിഹീൻ പരിഭാഷയും വഹാബീ തട്ടിപ്പും-2

റിയാദുസ്വാലിഹിനീലെ മറ്റൊരു അദ്ധ്യായമാണ്. 


باب استحباب المصافحة عند اللقاء وبشاشة الوجهوتقبيل يد الرجل الصالح وتقبيل ولده شفقةومعانقة القادم من سفر وكراهية الانحناء


“ കണ്ട് മുട്ടുമ്പോൾ ഹസ്തദാനം ചെയ്യലും മുഖപ്രസന്നത കാണിക്കലും സജ്ജനങ്ങളിൽ പെട്ടവരാണെങ്കിൽ കൈ മുത്തലുംസജ്ജനങ്ങളുടെ കുട്ടികളെ സ്നേഹത്തോടെ ചുംബിക്കലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും സുന്നത്താണെന്നും ,കുനിയൽ കറാഹത്താണെന്നും വിശദീകരിക്കുന്ന അദ്ധ്യായം“

ഇതിനു വഹാബി മൌലവി കൊടുത്ത പരിഭാഷ ഇങ്ങിനെ :

137 . കണ്ടുമുട്ടുമ്പോൾ ഹസ്തദാനം ചെയ്യലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും,കുട്ടികളെ വാത്സല്യത്തോടെ ചുംബിക്കലും (പരിഭാഷ പേജ് 293)


മുകളിൽ നീല കളറിൽ കൊടുത്ത സ്വാലിഹീങ്ങളുടെ കൈ ചുംബിക്കലും” എന്നതിനു പരിഭാഷ നൽകിയില്ല ! 


 മാത്രമല്ല   وتقبيل ولده شفقة എന്നതിന് അർഥം മാറ്റിക്കൊടുക്കുകയും ചെയ്തു.  സത്യത്തിൽ മൌലവി കൊടുത്ത ‘കുട്ടികളെ വാത്സല്യത്തോടെ ചുംബിക്കലും’ എന്നർഥം കിട്ടുന്ന ഒരു പദം ആ ശീർശകത്തിൽ  ഇല്ല മൌലവിക്ക് അറബി ഘടന പോലും അറിയില്ലെന്നണ് തോന്നുന്നത്. തന്റെ പിഴച്ച ആശയത്തിന് എതിരായതാകുമെന്ന് കണ്ട് അർഥം മനപ്പൂർവ്വം മാറ്റിപറഞ്ഞതായിരിക്കാം. 

വഹാബി മതത്തിലെ നിയമമാണ് മഹാന്മാരുടെ കൈമുത്താൻ പാടില്ലെന്നത്.

ഒരു വഹാബി മൌലവി എഴുതിയത് കാണുക.

“എന്നാൽ ഏതെങ്കിലു വ്യക്തികളെയോ, ഏതെങ്കിലും സ്ഥലങ്ങളെയോ, ഏതെങ്കിലും അവശിഷ്ടങ്ങളെയോ തടവുകയോ ,തൊടുകയോ (ചുംബിക്കുകയോ) ,അല്ലെങ്കിൽ സന്ദർശിക്കുകയോ ചെയ്യുന്നത് അല്ലാഹുവിൽ നിന്ന് ബർക്കത്ത് (അനുഗ്രഹം) ലഭിക്കുവാനുള്ള കാരണം ആകുമെന്ന് വിശ്വസിക്കുകയാണെങ്കിൽ അത് ശിർക്കിലേക്ക് എത്തിക്കുന്ന ഒരു മാർഗവും (ബിദ്‌അത്തും, നിഷിദ്ധവും) ആകുന്നു.“ (ഇസ്‌ലാമിക ഏകദൈവാരാധന വിശ്വാസവും ,അതിനെതിരെയുള്ള ദുരാചാരവിശ്വാസങ്ങളും : സയ്യിദ് സ‌അ്ഫർ സ്വാദിഖ് (മദീനി) പേജ് 388)

അപ്പോൾ ഈ വഹാബി വിശ്വാസത്തിനെതിരായി ഇമാം നവവി رحمه الله യുടെ മഹത്തായ ഗ്രന്ഥത്തിലെ അദ്ധ്യായത്തിന്റെ ഹെഡിംഗിൽ വന്നത് കട്ടു മാറ്റി.   ഈ വെട്ടി മാറ്റലിന്റെ ഗൌരവവും ചതിയുടെ ആഴവും മനസിലാക്കാൻ ഇവരുടെ പരിഭാഷയിലെ മുഖവുരയുടെ താഴെ ഭാഗം വായിക്കുക

‘.. ഇമാം നവവിയുടെ ശീർഷകങ്ങൾ ദീർഘിച്ചതും പല വിധികളും അടങ്ങിയിട്ടുള്ളതുമാകയാൽ വിവർത്തനത്തിലും അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്. വിവർത്തനം കഴിയുന്നത്ര കൃത്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. തെറ്റുകൾ ശ്രദ്ധയിൽ പെടുന്നവർ ഉണർത്തണമെന്ന് അപേക്ഷിക്കുന്നു

ഇമാം നവവി رحمه الله യുടെ ഹെഡിംഗുകൾ വളരെ പ്രധാനപ്പെട്ടതാണെന്നും അവയിൽ പല വിധികളും പറഞ്ഞിട്ടുണ്ടെന്നും ആദ്യം വായനക്കാരെ ബോധ്യപ്പെടുത്തിയതിനു ശേഷം ‘ബണ്ടിചോറി’നെ വെല്ലുന്ന ഹൈടെക് കളവാണ് ഈ മൌലവി നടത്തിയിരിക്കുന്നത്.

ശീർഷകത്തിൽ നിന്ന് ഈ സുപ്രധാന ഭാഗത്തെ കട്ടുമാറ്റി എന്നു മാത്രമല്ല , അതിനു തെളിവായി ഇമാം നവവി رحمه الله പ്രസ്തുത അദ്ധ്യായത്തിൽ കൊടുത്ത രണ്ട് സ്വഹീഹായ ഹദീസുകളും വെട്ടി മാറ്റിയിരിക്കുന്നു. അവ താഴെ


889-  وعن صفوان بن عسال رَضِيَ اللَّهُ عَنهُ قال، قال يهودي لصاحبه: اذهب بنا إلى هذا النبي، فأتيا رَسُول اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّم فسألاه عن تسع آيات بينات، فذكر الحديث إلى قوله: فقبلا يده ورجله وقالا: نشهد أنك نبي. رَوَاهُ التِّرمِذِيُّ وغيره بأسانيد صحيحة.




സ്വഫ്‌വാനിൽ നിന്നും നിവേദനം : ഒരു ജൂതൻ തന്റെ സുഹൃത്തിനോട് പറഞ്ഞു. “നമുക്ക് ഈ പ്രവാചകന്റെ അടുത്തേക്ക് ഒന്ന് പോയി നോക്കാം”  അങ്ങിനെ അവർ രണ്ടു പേരും നബി صلى الله عليه وسلم യുടെ അടുത്ത് ചെന്ന് ഒമ്പത് ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചോദിച്ചു. ഹദീസ് അങ്ങനെ തുടർന്നു.  ഒടുവിൽ അവർ രണ്ട് പേരും നബി صلى الله عليه وسلم യുടെ കൈയ്യും കാലും ചുംബിക്കുകയും താങ്കൾ പ്രവാചകനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുകയും ചെയ്തു. “

890-  وعن ابن عمر رَضِيَ اللَّهُ عَنهُما قصة قال فيها:فدنونا من النبي صَلَّى اللَّهُ عَلَيهِ وَسَلَّم فقبلنا يده.رَوَاهُ أبُو دَاوُدَ.


“അബ്ദുല്ലാഹിബ്നു ഉമർ  رضي الله عنه  നിവേദനം “ അവർ ഒരു കഥ പറഞ്ഞു. അതിൽ ഇങ്ങനെ കാണാം. “ഞങ്ങൾ നബി صلى الله عليه وسلم യുടെ അടുത്ത് ചെന്ന് നബി صلى الله عليه وسلم യുടെ കൈ ചുംബിച്ചു.  ..”

മുകളിലെ രണ്ട് ഹദീസുകൾക്കും മൌലവി പരിഭാഷ തന്നെ നൽകിയിട്ടില്ല. അതായത് ഈ രണ്ട് ഹദീസുകളെയും പച്ചയിൽ വെട്ടിമാറ്റി..  മഹാനായ ഇമാം നവവിയെ മാത്രമല്ല  ,തിരു നബിصلى الله عليه وسلم യെയും  ആ ഹദീസ് റിപ്പോർട്ട് ചെയ്ത റാവികളെയും സ്വഹാബത്തിനെയും വെട്ടിമാറ്റികൊണ്ടുള്ള, അതിക്രൂരമായ ബലാൽ‌സംഗം നടത്തിയിരിക്കുന്നു വഹാബി മൌലവി.

ഇങ്ങിനെ ഒരു വ്യഭിചാരം നടത്താനുള്ള കാരണം മറ്റൊന്നുമല്ല സ്വാലിഹീങ്ങളുടെ കൈമുത്തൽ പുണ്യവും പ്രതിഫലാർഹവുമാണെന്ന് പച്ചയിൽ തുറന്നു പറഞ്ഞ ഹദീസുകളാണവ. അങ്ങിനെ ഒരു സുപ്രധാൻ മസ്‌അല  ഈ ഹദീസിൽ നിന്ന് വ്യക്തമായി കിട്ടുന്നത് കൊണ്ടാണ് ഇമാം നവവി رحمه الله ഹെഡിംഗിൽ തന്നെ   وتقبيل يد الرجل الصالح   (സജ്ജനങ്ങളിൽ പെട്ടവരാണെങ്കിൽ കൈ മുത്തലും)   എന്ന് പ്രത്യേകം കൊടുത്തതും അവ പരിഭാഷപ്പെടുത്തിയാൽ മുജാഹിദ് മതം ഇക്കാലം വരെയും പറഞ്ഞ പിഴച്ച ആശയം തിരുത്തേണ്ടി വരും. അപ്പോൾ തങ്ങളുടെ മതത്തിനനുസരിച്ച് ഹദീസുകളെ വെട്ടിമാറ്റി ഹെഡിംഗുകളിൽ തിരിമറി നടത്തി  പുതിയ മതത്തിന് തെളിവുണ്ടാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.

ഈ മോഷണത്തിൽ ഒളിഞ്ഞ് കിടക്കുന്ന നിഗൂഢ തന്ത്രങ്ങളുടെ വ്യാപ്തി മനസ്സിലാവാൻ പരിഭാഷയിലെ മുഖവുര വായിക്കണം. അതിലെ ചില വരികൾ  കാണൂ.

ഇമാം നവവിയെക്കുറിച്ച് മഹാന്മാർ പുകഴ്ത്തിപ്പറഞ്ഞ ചില ഉദ്ധരണികൾ കൊടുത്ത ശേഷം മൌലവി എഴുതുന്നു.  “ മുകളിൽ പറഞ്ഞ ഇമാം നവവിക്കുണ്ടായിരുന്ന ഗുണങ്ങളും അദ്ധേഹത്തിനുണ്ടെന്നും നാം വിചാരിക്കുന്ന ആത്മാർത്ഥതയുമായിരിക്കാംഅദ്ധേഹത്തിന്റെ കൃതികൾ പ്രചുര പ്രചാരം നേടുവാനും സർവാംഗീകൃതമായിത്തീ‍രുവാനും കാരണമാ‍യത്. അതിനു എറ്റവും ഉത്തമമായ മാതൃകയാണ് ‘റിയാദുസ്സ്വാലിഹീൻ’ എന്ന കൃതി.വിശുദ്ധ ഖുർ‌ആനിനു ശേഷം ഇത്രയധികം പ്രചാരം നേടിയ മറ്റൊരു കൃതി ഉണ്ടാവില്ല.അതിനെ വിശേഷിപ്പിക്കാൻ ഏറ്റവും നല്ല വാചകം  ഇമാം നവവി തന്നെ അതിനെ കുറിച്ച് പറഞ്ഞതാണ്.

 ‘ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുന്നതിനുതകുന്നതും പരലോകത്ത് അയാൾക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നൽകുന്നതുമായ  വിവിധ മേഘലകളിൽ വന്നിട്ടുള്ള സ്വഹീഹായ ഹദീസുകളുടെ സംഗ്രഹമാകുന്നു ഈ കൃതി.

…… നിങ്ങളുടെ പ്രബോധനം ഇസ്ലാമിന്റെ ഏതെങ്കിലും ചില മേഖലകളിൽ മാത്രം ചുരുങ്ങിപ്പോകരുത്. മറിച്ച്  അതിന്റെ മുഴുവൻ വശങ്ങളെയും ഉൾകൊള്ളുന്ന രൂപത്തിലും പ്രാമാണികമായ കാര്യങ്ങളെ മാത്രം അവലംബിച്ചുള്ളതുമായിരിക്കണം..  പ്രസ്തുത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു ഗ്രന്ഥമാണ് ‘റിയാദുസ്സ്വാലിഹീൻ’ എന്ന കൃതി.  അത്  ഒരു വശത്ത് ഇസ്‌ലാമിക നിയമങ്ങളെയും അദ്ധ്യാപനങ്ങളെയും ,മര്യാദകളെയും വിശദീകരിക്കുന്നതോടൊപ്പം ഒരു വിശ്വാസി തന്റെ രക്ഷിതാവുമായുള്ള ബന്ധവും തന്റെ  സഹജീവികളോടുള്ള ബന്ധവും എപ്രകാരം ക്രമീകരിക്കണമെന്ന് വിവരിക്കുന്നു.അതിന്റെ രചയിതാവ് അവലംബിച്ചിരിക്കുന്നത് വിശുദ്ധ ഖുർ‌ആനിലെയും സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുള്ള നബിചര്യകളേയുമാണ്. സ്വഹീഹായ ഹദീസുകൾ മാത്രമേ അതിൽ ഉദ്ധരിക്കുകയുള്ളൂവെന്ന് ഗ്രന്ഥ കർത്താവ് നിബന്ധന വെച്ചിട്ടുണ്ട്. പ്രസ്തുത നിബന്ധനകൾ പാലിക്കുന്നതിൽ അദ്ധേഹം വിചയിക്കുകയും ചെയ്തിരിക്കുന്നു.

ഇമാം നവവി رحمه الله യെയും  ആ കിതാബിനെയും  വാനോളം പുകഴ്ത്തി  വായനക്കാരുടെ  മനസ് കയ്യിലെടുത്തതിന് ശേഷം തങ്ങളുടെ മതത്തിനനുസരിച്ച് വിദഗ്ദ  വെട്ടിമാറ്റലുകൾ നടത്തിയാൽ വഹാബി മതത്തിനു നല്ല ഒരു അവലംബം മുസ്‌ലിം ഉമ്മത്തിൽ നിന്ന് ലഭിക്കുമെന്ന കണക്കു കൂട്ടൽ ..

നമ്മെ അത്ഭുതപ്പെടുത്തുന്നത്. തങ്ങളുടെ പുതിയ മതത്തിന് തെളിവുണ്ടാക്കാൻ ഇത്രയും വലിയ മഹാന്മാർ രചിച്ച ഗ്രന്ഥങ്ങളിൽ തിരിമറി നടത്തണോ എന്നതാണ്. എന്ത് കൊണ്ട് ഈ അഭിനവ മുജ്തഹിദുകൾക്ക് സ്വയം ഒരു ഗ്രന്ഥം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് രചിച്ച് കൂടാ !?

പ്രിയ വായനക്കാരെ, ദയവായി ആ പരിഭാഷ വായിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക. കേവലം ഒന്ന് രണ്ട് പേജുകൾ വായിച്ചതിൽ കണ്ടെത്തിയതാണ് ഈ വഞ്ചന. ആദ്യം മുതൽ അവസാനം വരെ ഇമാം നവവിرحمه الله യുടെ ഒറിജിനൽ കിതാബുമായി ഒത്ത് നോക്കുകയാണെങ്കിൽ  ഇനിയുമനേകം ഞെട്ടിക്കുന്ന കളവുകൾ കണ്ടെത്താം.  ഇപ്പോൾ നമുക്ക് ഇത് മതി . ഒരു സ്വഹീഹല്ലാത്ത ഹദീസിനെ മൌലവി വിട്ടതായിരുന്നെങ്കിൽ നമുക്ക് ഉൾകൊള്ളാമായിരുന്നു.

മുകളിൽ നീല കളറിൽ 

رَوَاهُ التِّرمِذِيُّ وغيره بأسانيد صحيحة.

“ഇമാം തിർമുദിയും മറ്റും ഈ ഹദീസ് സ്വഹീഹായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ‘   എന്ന് കൊടുത്തത് ശ്രദ്ധിച്ചുവല്ലോ .അപ്പോൾ സ്വഹീഹായ ഹദീസുകളെയാണ് മൌലവി വെട്ടിമാറ്റിയിരിക്കുന്നത്.



വളരെ വിദഗ്ദമായി വെട്ടിമാറ്റാനും കക്കാനും കഴിവുള്ള മുജാഹിദ് ബണ്ടിചോറുകൾ..  കഴിയുന്നതും അവരുടെ യാതൊരു രചനകളും ,അറബി മൂല ഗ്രന്ഥവുമായി ഒത്തു നോക്കാൻ കഴിവില്ലാത്തവർ വായിക്കാതിരിക്കലാണ് നല്ലത്. മുബ്തദിഉകളുടെ പുസ്തകങ്ങൾ വായിക്കലും വിൽക്കലും ഹറാമാണെന്ന്  ഇമാം ഇബ്നു ഹജറുൽ ഹൈതമീ رحمه الله നെ പോലുള്ള മഹാന്മാർ വ്യക്തമാക്കിഅത് ഇത് കൊണ്ടാണ് . അല്ലാഹു നമ്മെ കാക്കട്ടെ

‘നിസ്സാര കാര്യലാഭങ്ങൾക്ക് വേണ്ടി സ്വന്തം കരങ്ങളെക്കൊണ്ട് പ്രമാണങ്ങൾ നിർമ്മിക്കുകയും എന്നിട്ടത് അല്ലാഹുവിൽ നിന്നുള്ളതാ‍ണെന്ന് ജല്പിക്കുകയും ചെയ്യുന്നവർക്കാണ് നാശം. അവർ ആ എഴുതിയത് അവർക്ക് വൻ‌നാശമായി മാറുന്നു. അതുവഴി സമ്പാദിക്കുന്നതും നാശം തന്നെ ( വി.ഖുർ‌ആൻ -അൽ ബഖറ -79)

‘പ്രവാചകരേ, അങ്ങ് പറയുക: അല്ലാഹുവിന്റെ പേരിൽ കളവ് പറയുന്നവർ ഒരിക്കലു വിജയിക്കുകയില്ല എന്ന്’ ( യൂനുസ് 69 )

“ ഇവർ അല്ലഹുവിന്റെ പേരിൽ നിസ്സങ്കോചം കള്ളം കെട്ടിപ്പറയുന്നതെങ്ങിനെയെന്ന് നോക്കുക. ഇവർ തെളിഞ്ഞ പാപികളാകുന്നതിന് ഈയൊരു കുറ്റം തന്നെ മതിയാകുന്നു. (അൽ-നിസാ‌അ് 50)