ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 12 October 2017

രിയാളുസ്വാലിഹീൻ പരിഭാഷയും വഹാബീ തട്ടിപ്പും -1

ലോക മുസ്‌ലിമീ‍ങ്ങൾ വളരെ ആദരപൂർവ്വം സ്മരിക്കുകയും പേരു കേൾക്കുമ്പോൾ  رضي الله عنه ചൊല്ലുകയും ചെയ്യുന്ന ഒരു വലിയ ഇമാമാണ് ഇമാം നവവി رحمه الله .  മഹാനവർകളുടേലോകപ്രസിദ്ധ ഗ്രന്ഥമാണ് റിയാദുസ്സാലിഹീൻ

ആ ഗ്രന്ഥത്തിന് റിയാളുസ്വാലിഹീൻ സംഗ്രഹ പരിഭാഷ എന്ന പേരിൽ  മുജാഹിദുകൾ അഥവാ വഹാബികൾ  ഒരു പരിഭാഷ ഇറക്കിയിട്ടുണ്ട്. ഇന്റർനെറ്റിലൂടെ അവരത് പ്രചരിപ്പിച്ച് കൊണ്ടിരിക്കയും ചെയ്യുന്നു. ആ പരിഭാഷയിലൂടെ  ഒന്ന് കണ്ണോടിച്ചപ്പോൾഞെട്ടിക്കുന്ന പല വഞ്ചനകളും കളവുകളുമാണ് വഹാബികൾ നടത്തിയിരിക്കുന്നത് എന്ന് കണ്ടു.അത് മാന്യ വായനക്കാരെ ഉണർത്തുകയണ് ഇവിടെ ഒന്ന് രണ്ട് ഉദാഹരണത്തിലൂടെ.

നിന്ന് കൊണ്ട് കുടിക്കുന്നതിന്റെ വിധി

നിന്ന് കുടിക്കുന്നതിന്റെ കുറിച്ചുള്ള റിയാളുസ്സാലിഹീന്റെ ഹെഡിംഗ് ഇങ്ങിനെയാണ്

باب بيان جواز الشرب قائما وبيان أن الأكمل والأفضل الشرب قاعدا

അതിനു് ഇങ്ങിനെയാണ് വഹാബി പരിഭാഷ നൽകിയത്


111. നിന്നു കൊണ്ട് കുടിക്കൽ  അനുവദനീയമാണ്
ഇരുന്ന് കഴിക്കലാണ് ഏറ്റവും ശ്രേഷ്ഠം


ഇതിൽ നിന്ന് മനസ്സിലാവുക  “ തിന്നാൻ ഇരിക്കലാണ് നല്ലത് കുടിക്കൽ നിന്നുമാവാം” എന്നാണ്.

സത്യത്തിൽ ഉള്ളത് അങ്ങിനെയല്ലെന്ന് മാത്രമല്ല. കഴിക്കുക എന്നർഥം വരുന്ന ഒരു പദം തന്നെ ആ ഹെഡിംഗിൽ ഇല്ല.  ശരിയായ പരിഭാഷ ഇങ്ങനെയാണ് വേണ്ടത് .

“ നിന്ന് കുടിക്കൽ അനുവദനീയമാണെന്ന് വിശദീകരിക്കുകയും, എന്നാൽ ഇരുന്നു കുടിക്കലാണ് ശ്രേഷടവും പൂർണ്ണവുമായ രൂപവുമെന്ന് വിശദീകരിക്കുകയും ചെയ്യുന്ന അധ്യാ‍യം

ഈ ഹെഡിംഗിൽ നിന്നും വ്യക്തമാവുക, വേണ്ടി വന്നാൽ നിന്നു കുടിക്കൽ അനുവദനീയമാണെന്നും സുന്നത്ത് ഇരുന്ന് കുടിക്കലാണെന്നുമാണ്.

കൂടാതെ ഇമാം നവവി رحمه الله ഈ അദ്ധ്യായത്തിൽൽ എഴ് ഹദീസുകൾ കൊടുത്തിട്ടുണ്ട്. പരിഭാഷയിൽ വെറും മൂന്നെണ്ണമേ കൊടുത്തിട്ടുള്ളൂ..  വഹാബികൾ ഒഴിവാക്കിയ ഹദിസുകളിൽ ഒന്ന് താഴെ. 

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ "لَا يَشْرِبَنَّ أَحَدٌ مِنْكُمْ قَائِمًا ، فَمَنْ نَسِيَ فَلْيَسْتَقِيئْ" (رواه مسلم)


അബൂ ഹുറൈറ  رضي الله عنه നിന്നും നിവേദനം : തിരു നബി صلى الله عليه وسلم പറഞ്ഞു. നിങ്ങളിൽ ആരും തന്നെ നിന്ന് കുടിക്കരുത്. ആരെങ്കിലും മറന്ന് കുടിച്ചെങ്കിലോ ? അവനത് ഛർദ്ദിച്ച് കൊള്ളട്ടെ..“ (മുസ്‌ലിം )

ഈ ഹദീസിലും അതുപോലെ അവർ പരിഭാഷപ്പെടുത്തിയ  ഹദീസിൽ തന്നെയും ഇമാം നവവി കൊടുത്ത ഹെഡിംഗിലുമെല്ലാം ഇരുന്ന് കുടിക്കലാണ് സുന്നത്തെന്നും കൂടുതൽ പുണ്യമെന്നും വ്യക്തമായി പറയുകയും നിന്ന് കുടികുന്നത് തിരു നബിصلى الله عليه وسلم ക്ക് ഇഷ്ടമില്ലെന്നും വ്യക്തമാണ്. അത് കൊണ്ടാണ് നിന്ന് കുടിച്ച വെള്ളം ഛർദ്ദിച്ച് കളയണമെന്ന് വരേക്കും പറഞ്ഞത്. എന്നാൽ നിന്ന് കുടിക്കൽ ഹറാമില്ല എന്ന് വ്യക്തമാക്കാനാണ് നിന്ന് കുടിക്കൽ ജാ‌ഇസാ‍ണ് (അനുവദനീയമാണ്) എന്ന് ഹെഡിംഗിൽ കൊടുക്കാനും അങ്ങിനെ ചില ഘട്ടങ്ങളിൽ തിരു നബി صلى الله عليه وسلم ചെയ്തതായി വന്ന ഹദീസുകൾ കൊടുക്കാനും കാരണം


വിഷയത്തിന്റെ ചുരുക്കം (ഫത്‌ഹുൽ ബാരിയിലും ഇ‌ആനത്തിലുമൊക്കെ പറഞ്ഞതനുസരിച്ച് )  ഇരുന്ന് കുടിക്കുകയും തിന്നുകയും ചെയ്യലാണ് സുന്നത്തും അതിന്റെ ശ്രേഷ്ടമായ  രൂപവും ,ഇനി ഒരാൾ നിന്ന് കുടിച്ചാൽ അത് ഹറാം എന്ന് വിധിയെഴുതാനാവില്ല മറിച്ച് അനുവദനീയം എന്ന ഗണത്തിൽ പെടുത്താം എന്നുമാണ്.

വഹാബികൾ പ്രചരിപ്പിക്കുന്ന ‘നിന്ന് കുടിക്കൽ അനുവദനീയമാണ് ,ഇരുന്ന് കഴിക്കലാണ് ഏറ്റവും ശ്രേഷ്ഠം ‘ എന്നത് വലിയ അപകടമാണ്. കൂടാതെ ഇവർ പ്രചരിപ്പിക്കുന്ന ഇ-മെയിലിന്റെ സബ്ജക്റ്റ് കോളത്തിൽ വെറും ‘നിന്ന് കുടിക്കൽ അനുവദനീയമാണ് ‘  എന്നേ എഴുതിയിട്ടുള്ളൂ
 കുടിക്കുന്നതിലെ സുന്നത്ത് എന്താണെന്ന് വ്യക്തമാക്കാതെ  ഇങ്ങനെ പറഞ്ഞാൽ വായനക്കാർക്ക് തെറ്റിദ്ധാരണയുണ്ടാക്കും.  പറയേണ്ടത്“ഇരുന്ന് കുടിക്കലാണ് ഇസ്‌ലാം സുന്നത്താക്കിയത് അവശ്യഘട്ടത്തിൽ നിന്നു കുടിക്കലും അനുവദനീയമാണ്” എന്നായിരുന്നു.

ഇതുപോലെ പല വഞ്ചനകളും കളവുകളും വഹാബി പരിഭാഷയിൽ എമ്പാടുമുണ്ടാവാം. ഒരു കേവല വായനയിൽ ശ്രദ്ധയിൽ പെട്ടതാണ് ഇത്

ഇമാം നവവിയെ പറ്റി വഹാബി പരിഭാഷയിൽ വളരെ പുകഴ്ത്തിപറഞ്ഞിട്ടുണ്ട് അത് വായനക്കാരെ കയ്യിലെടുക്കാനുള്ള ഒരു തന്ത്രമാണ് .അതിനു ശേഷം തങ്ങളുടെ വഹാബി മതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു ഹീന ശ്രമമാണ് ഇവർ നടത്തുന്നത്