തല മറക്കുന്ന കാര്യത്തില്‍, വഹാബികൾ ഉമർ മൗലവിയെയും തളളി..
സല്സബീലില് കെ ഉമര്‍ മൌലവി എഴുതുന്നു.
പിന്നെ ഇപ്പോള്‍ ഒരു പുതിയ വാദം കേള്‍ക്കുന്നു. നബി ചെയ്താല്‍ പോരാ. അതനുസരിച്ച് പറയുകയും വേണം. എന്നാലേ സുന്നത്തെന്ന് പറയുകയുളളൂ എന്നാണ്. ഇവിടെ ഒരു വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സുന്നത്തിന്റെ വിശദീകരണത്തില്‍ എല്ലാവരും പറയുന്നു നബിയുടെ വാക്ക്, നബിയുടെ പ്രവൃത്തി, നബിയുടെ അംഗീകാരം എന്നിങ്ങനെ മൂന്നുണ്ട് എന്ന്. അപ്പോള്‍ നബിയൊരു സംഗതി പറഞ്ഞാല്‍ അത് സുന്നത്താണ്. ഒരു കാര്യം ചെയ്താല്‍ അതും സുന്നത്താണ്. ഒരു കാര്യം അംഗീകരിച്ചാല്‍ അതും സുന്നത്താണ്. ഇങ്ങനെ എല്ലാവരും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ചെയ്താല്‍ പോരാ പറയുകയും കൂടി വേണമെന്നാണെങ്കില്‍ അതൊരു പ്രത്യേക ഇനമായി പറഞ്ഞതെന്തിന്. നബിയുടെ വാക്ക്, നബിയുടെ അംഗീകാരം ഇങ്ങനെ രണ്ടെണ്ണം പറഞ്ഞാല്‍ മതിയല്ലോ. ഈ പുതിയ വാദക്കാര്‍ സുന്നത്തിന്റെ വിശദീകരണത്തില്‍ ഇത് മൂന്നും പറയല്‍ പതിവാണ്. അതു കൊണ്ട് ഈ ചോദ്യത്തിനുത്തരം കിട്ടണം. ഈ ചോദ്യം ഞാന്‍ പുറത്തു വിട്ടിട്ട് കുറേക്കാലമായി., ഇതു വരെ ഒരു മറുപടിയും ആരില്‍ നിന്നും കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ ഈ വിഷയത്തില്‍ ഉറച്ചു നില്ക്കുന്നു. തല മറക്കല്‍ നബിയുടെ സുന്നത്താണെന്ന് പറയുന്നു. (സല്സബീല് 1999 മെയ് പേജ് നം. 34-35)
മൌലവി തുടരുന്നു..
നിങ്ങള്‍ ജ. കെ എം മൌലവി സാഹിബിന്റെയും മററും വേഷത്തെക്കുറിച്ചു ചിന്തിച്ചു നോക്കുക. കണങ്കാലിന്റെ മേല്‍ഭാഗം വരെ താണുകിടക്കുന്ന ഉടു വസ്ത്രമാണദ്ദേഹം ധരിച്ചിരുന്നത്. അറബി വേഷത്തിലുളള നീളന്‍ കുപ്പായവും, തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചിരുന്നു. പുറത്തു പോകുമ്പോള്‍ ഒരു കോട്ടും തോളില്‍ ഒരു തട്ടവും, കൈയില്‍ ഊന്നു വടിയും പഴയ കുടയുമുണ്ടായിരിക്കും. വക്കം മൌലവിയും െ സി സി മൌലവിയും വടി ഉപയോഗിച്ചിരുന്നില്ലെന്നു മാത്രം. കെ എം മൌലവിക്ക് സമാനമായ ഇസ്ലാമിക വേഷത്തില്‍ തന്നെ അവര്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു.
ആധുനിക ഇസ്ലാഹി പ്രവര്‍ത്തകന്മാരുടെയും, പണ്ഡിതന്മാരില് പെട്ട ചിലരുടെയും വേഷ വിധാനങ്ങള്‍ ഇസ്ലാമിക സംസ്കാരവുമായി പൊരുത്തപ്പടുന്നില്ലെന്നത് ദുഖസത്യം മാത്രമാണ്. താടി നീട്ടലും തല മറക്കലും പഴയ അറബി സംസ്കാരമാണെന്നും അത് നബി തിരുമേനിയുടെ വര്‍ഗ്ഗപാരമ്പര്യാചാരമാണെന്നും ചില അത്യാധുനികന്മാര് വാദിക്കുന്നു. ഇത്തരം പുരോഗമനപരമായ- അതിര് വരമ്പ് അതിലംഘിക്കുന്നതായ- അഭിപ്രായങ്ങളും, അതിനനുയോജ്യമായ കര്‍മ്മങ്ങളുമാണ് സര്‍വ്വ നാശങ്ങള്‍ക്കും കാരണം.. (കെ എം മൌലവി സാഹിബ് പേജ് 243)
>>>
ചുരുക്കത്തിൽ >
1-തല മറക്കൽ നബിയുടെ സുന്നത്തെന്ന് ,വഹാബികളുടെ സ്വന്തം നേതാവ് ഉമർ മൗലവി!.
2-തല മറക്കേണ്ടെന്ന വാദം സർവ്വ നാശക്കൾക്കും കാരണമെന്നും ഉമർ മൗലവി!
3-നബി ചെയ്താൽ പോരാ, പറയണമെന്ന വഹാബീ വാദവും കുടഞ്ഞെറിഞ്ഞ് ഉമർ മൗലവി!
4- തല മറക്കാത്ത വേഷം ഇസ്ലാമിക സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉമർ മൗലവി!
5- വഹാബീ നേതാക്കളായ എം സി സി മൗലവിയും വക്കം മൗലവിയുമെല്ലാം തൊപ്പിയും തലപ്പാവും വച്ച കെ എം മൗലവിക്ക് സമാനമായ ഇസ്ലാമിക വേഷത്തിൽ തന്നെ ജീവിച്ചു മരിച്ചെന്നും ഉമർ മൗലവി!
6-വഹാബീ നേതാക്കൾക്ക് പോലും തൊപ്പിയും തലപ്പാവും സുന്നത്ത്! നവോത്ഥാനം തലക്ക് പിടിച്ച ആധുനിക വഹാബിക്ക് ബിദ്അത്ത്! [സുന്നത്തില്ലാത്ത ഒരു കാര്യം സുന്നത്താണെന്ന് കരുതി ചെയ്യൽ ബിദ്അത്താണല്ലോ !!!?]
7-ബിദ്അത്ത് ചെയ്യുന്നവരെല്ലാം നരകത്തിലാണെന്നത് വഹാബീ മതം![അടിസ്ഥാന പരമായി നാലാലൊരു പ്രമാണത്തോട് യോജിക്കാത്ത ബിദ്അത്താണ് പിഴച്ചതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു ]
8 - അങ്ങിനെയെങ്കിൽ - വഹാബീ നേതാക്കളൊക്കെ നരകത്തിലാണോ വഹാബികളേ?