തെക്കൻ കേരളത്തിൽ ചന്ദനക്കുടമെന്നും വടക്കൻ കേരളത്തിൽ ഉറൂസ് എന്ന പേരിലുമറിയപ്പെടുന്ന ആണ്ടുനേർച്ചകൾ പല സ്ഥലങ്ങളിലും കാടു കയറിയിട്ടുണ്ട്. മഹാന്മാരുടെ മഖ്ബറകളിൽ സിയാറത്തും മറ്റു പുണ്യകർമ്മങ്ങളും സുന്നത്താണ് എന്നല്ലാതെ അതിന്റെ മറവിൽ നടക്കുന്ന അനാചാരങ്ങൾക്ക് ഇസ്ലാം അംഗീകാരം നൽകിയിട്ടില്ല. - ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ചില സ്ഥലങ്ങ ളിൽ ചന്ദനക്കുടം നടത്തുന്നത്. വാദ്യതാളമേളങ്ങൾ, നെറ്റിപ്പട്ടമണിഞ്ഞ ഗജവീരന്മാർ, ചെകിടടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം എന്നിവ ആഘോ ഷകമ്മിറ്റികൾ നേരിട്ടുതന്നെ നടത്തുന്നു. സ്ത്രീപുരുഷന്മാർ അഴിഞ്ഞാ ടുന്നു. ചീട്ടുകളി മുതൽ സർക്കസ് കൂടാരം വരെ അരങ്ങേറുന്നു. ജീവി ത ത്തിൽ ഇത്തരം അനാചാ ര ങ്ങൾ നഖശിഖാന്തം എതിർത്തു ' മൺമറഞ്ഞ മഹാന്മാരുടെ പേരിലാണ് ഇതൊക്കെ ഒപ്പിക്കുന്നത്. വാസ്ത വത്തിൽ ഇതിന്റെയൊക്കെ പ്രചാരകരും മേലാളരും ഒരുപിടി പാമരജന ങ്ങൾ മാത്രമാണ്. പണ്ഡിതന്മാരുടെ എതിർപ്പുകൾ വകവെക്കാതെയാ ണിവയൊക്കെ അരങ്ങേറുന്നത്. . ആഴ്ക ളോളം നീണ്ടുനിൽക്കുന്ന മതപ്രസംഗം, കൂട്ട സിയാറത്ത്,അന്നദാനം തുടങ്ങിയ സൽക്കർമ്മങ്ങൾ കൊണ്ടു മാത്രം അലങ്കരിച്ച ധാരാളം ഉറൂസുകളും കേരളത്തിലുണ്ട്. അത് പ്രോത്സാഹനാർഹമാണ്. മഹാൻമാർ മരിച്ച ആണ്ടെത്തുമ്പോൾ സംഘടിപ്പിക്കുന്ന വാർഷിക സിയാറത്തും അന്നദാനനവുമൊക്കെയാണ് ഉറൂസിൽ പ്രധാനമായും നടത്തുന്നത്. ഇത് മതം ഗീക രിച്ചിട്ടുള്ള കാര്യമാണ് . വാർഷിക സിയാറത്തു നബിതിരുമേനി(സ)യും അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നീ ഖലീഫ മാരും നടത്താറുണ്ടായിരുന്നു.
عن ابي هريرة رضي الله عنه قال كان يزور قبور الشهداء في رأس كل حول فيقول لهم سلام علیکم سلام بما صبر تم فنعم عقبى الدار وكذلك ابو بكر وعمر وعثمان (ابن كثير ۵۱۱/۲)
നബി(സ) എല്ലാ വർഷവും ഉഹ്ദു ശുഹദാക്കളുടെ ഖബറിനരികിൽ പോവുകയും നിങ്ങൾ ക്ഷമിച്ചതു കൊണ്ട് അല്ലാഹു വിന്റെ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ! ഭവനങ്ങളിൽ ഉത്തമഭവനം പാരത്രികമാണ് എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. നബി(സ) തിരുമേനിക്ക് ശേഷം അബുബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും അപ്രകാരം ചെയ്തി രുന്നു (ഇബ്നുകസീർ 2/511)
മരിച്ചവരുടെ പേരിൽ നടത്തുന്ന മൃഗബലിയും മാംസദാനവും അംഗീകരിക്കപ്പെട്ടതുതന്നെ. ആയിശ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു ഹദീ സിൽ ആയിശ(റ) പറയുന്നു.
ورب ما ذبع الشاة ثم يقطعها اعضاء ثم يبعثها عن صدائق خديجة (البخاري)
- നബിതിരുമേനി ഖദീജ ബീവിയെ ധാരാളം പ്രശംസിക്കാറുണ്ടായി രുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ആടിനെ അറുത്ത് മാംസകഷണം ളാക്കി . ഖദീജ ബീവിയുടെ സനേഹിതകൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു.ചുരുക്കത്തിൽ നബിയും സ്വഹാബത്തുമാണ് മുസ്ലിംകളുടെ മാതൃക.
ഹറാമുകൾ കലരുന്ന പല പരിപാടികളും ചന്ദനക്കുടത്തിന്റെ പേരിൽ ചിലയിടത്ത് നടത്തപ്പെടുന്നുണ്ട്. അത്തരം ഹറാമുകൾ ഇസ്ലാമികമല്ലെന്ന് ആരോടും പറയേണ്ടതില്ലല്ലോ. ചില സ്ഥലത്ത് മത സാഹോദര്യത്തിന്റെ പേരിൽ നാനാജാതി മതസ്ഥർ പങ്കെടുത്തും ഇത്തരം പരിപാടികൾ നടത്താറുണ്ട്. ഹറാമായ സംഗതികൾ സുന്നികളുടെ തലയിൽ കെട്ടി വച്ച്-ഇത്തരം ദൃശ്യങ്ങൾ കാട്ടി സംഘടന വളർത്തുന്ന മുജാഹിദ്-ജമാഅത്ത് തുടങ്ങിയ പുത്തൻ വാദികളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്!.
ഇത്തരം ഹറാമുകൾ മൂലമാണ് ഞാൻ മുജാഹിദായതെന്ന് വീമ്പിളക്കുന്നവരെ അല്പ ജ്ഞാനികൾ എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ... ഇസ്ലാമിന്റെ പേരിൽ ലോകത്ത് നടക്കുന്ന പേക്കൂത്തുകൾ കണ്ട്- കൃസ്ത്യാനിയായെന്ന് അവകാശപ്പെടുന്ന ആളുകൾ വഹാബികളുടെ പിൻഗാമികളായിട്ടുണ്ടെന്ന വസ്തുത ചിരിക്ക് വക നൽകുന്നുണ്ട്. ഹറാമുകൾക്കെതിരെ പ്രതികരിക്കുന്നതിന് പകരം കൂടും കുടുക്കയുമെടുത്ത് ആടുമേക്കാനിറങ്ങുന്നവർ ഒറ്റക്കല്ല, ഫാദർ അലവിയെപ്പോലുള്ളവർ കൂട്ടിനുണ്ടെന്ന് സാരം!

✍🏻ഖുദ്സി