പുത്തൻവാദികൾ സുന്നികൾക്കെതിരിൽ ശിർക്കാരോപിക്കുന്നവരാണ്.
അതിന്നായി മക്കാ മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ച ഖുർആനിക വചനങ്ങൾ സുന്നികളുടെ മേൽ അവർ വെച്ചു കെട്ടുന്നു. ഈ രംഗത്ത് ഖവാരിചുകൽ സ്വീകരിച്ചിരുന്ന സമീപനം ഏതാണോ അതെ സമീപനം തന്നെയാണ് ആധുനിക പുത്തൻ വാദികളും സ്വീകരിച്ചു വരുന്നത്.
അതിന്നായി മക്കാ മുശ്രിക്കുകളെ വെള്ളപൂശുകയാണ് ആദ്യമായി അവർ ചെയ്യുന്നത്. അവർ അല്ലാഹുവിനെ വിശ്വ വരായിരുന്നുവെന്നും വിപല്ഘട്ടങ്ങളിൽ അല്ലാഹു അല്ലാത്ത മഹാന്മാരോട് സഹായം തേടിയത് കൊണ്ടാണ് അവർ മുശ്രിക്കുകലായിപ്പോയതെന്നും ഇവര ജല്പിക്കുന്നു. അതിന്നായി ഖുർആനിക വചനങ്ങളും ഹദീസുകളും പണ്ഡിത പ്രസ്താവനകളും അതിക്രൂരമായി അവർ ദുർവ്യാഗ്യാനം ചെയ്യുന്നു.
അവരുടെ വാദത്തിന്റെ രത്നച്ചുരുക്കാമിതാണ്.
1. മക്കാ മുശ്രിക്കുകൾക്ക്അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നു.
2. വിപൽ ഘട്ടങ്ങളിൽ അല്ലാഹു അല്ലാത്ത മഹാൻമാരെ വിളിച്ച് സഹായം തേടിയതാണ് അവരിലുള്ള ശിര്‍ക്ക്. അതിനുള്ള ന്യായമായി അവർ പറഞ്ഞിരുന്നത് ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങള്‍ക്കുള്ള ശുപാർശകരാണ് എന്നും അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാൻ വേണ്ടി മാത്രമാണ് അവര്‍ക്ക് ഞങ്ങൾ ആരാധിക്കുന്നത്. എന്നുമാണ്.
3. അതുപോലെ സുന്നികളും അല്ലാഹുവിൽ വിശ്വസിക്കുന്നു.
4. അതോടപ്പം ശുപാർശകരാണെന്ന ന്യായം പറഞ്ഞ അമ്ബിയാക്കൾ- ഔലിയാക്കൾ തുടങ്ങിയ മഹാന്മാരോട് വിപൽ ഘട്ടങ്ങളിൽ സുന്നികൾ സഹായം തേടുന്നു.
5. അതിനാൽ മക്കാമുശ്രിക്കുകളും സുന്നികളും തുല്യരാണ്.
മേൽ വാദങ്ങൾ അസത്യവും ബാലിശവുമാണ്. അവരുടെ ഓരോ വാദത്തിനും അവർ പറയുന്ന തെളിവുകളും അവയുടെ നിജസ്ഥിതിയും നമുക്ക് പരിശോദിക്കാം.
1. അല്ലാഹു പറയുന്നു.
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّـهُ ۖ فَأَنَّىٰ يُؤْفَكُونَ(العنكبوت: ٦١)
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്? ".(അന്ക ബൂത്ത്: 61 )
2 . അല്ലാഹു പറയുന്നു.
وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّـهُ ۚ قُلِ الْحَمْدُ لِلَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ(العنكبوت: ٦٣)
ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന് നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.(അന്ക ബൂത്ത്:63 )
3. അല്ലാഹു പറയുന്നു.
3. وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ قُلِ الْحَمْدُ لِلَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ(لقمان: ٢٥)
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ലുഖ്മാൻ: 25)
4 . അല്ലാഹു പറയുന്നു.
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ (الزمر: ٣٨)
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. (സുമർ : 38 )
5 . അല്ലാഹു പറയുന്നു.
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّـهُ ۖ فَأَنَّىٰ يُؤْفَكُونَ(الزخرف: ٨٧)
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്?(സുഖ്റുഫ് : 87 )
6 . അല്ലാഹു പറയുന്നു.
قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ (يونس: ٣١)
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (യൂനുസ് : 31)
7. അല്ലാഹു പറയുന്നു.
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَذَكَّرُونَ ﴿٨٥﴾ قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَتَّقُونَ ﴿٨٧﴾ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّـهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ﴿٨٩﴾(المؤمنون :٨٤-٨٩)
(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന് അഭയം നല്കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന് ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?
എന്നാൽ മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിചിരുന്നുവെന്നതിനു മേൽ വചനങ്ങൾ തെളിവല്ല.മറിച്ച് അവർ അപ്രകാരം പറയുന്നത് അല്ലാഹുവേ യഥാവിധി അറിഞ്ഞ് വിശ്വസിച്ചത്കൊണ്ടല്ല.മറിച്ച് അനുമാനത്തിന്റെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിലും അടല്ലാത്തൊരു മറുവടി പറയാൻ സാധിക്കാത്തതിനാൽ നിർബന്ധിതരായിട്ടും പറയുന്നതാണ്.
ഇക്കാര്യം വിശുദ്ദ ഖുർആനിൽ നിന്ന് തന്നെ വ്യക്തമാണ്.
1. അല്ലാഹു പറയുന്നു.
رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ ﴿٧﴾ لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ ﴿٨﴾ بَلْ هُمْ فِي شَكٍّ يَلْعَبُونَ ﴿٩﴾(االدخان: ٧-٩)
"ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവ്. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍. എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു. "
"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍" എന്ന് അല്ലാഹു പറയുവാനുള്ള കാരണം മുഫസ്സിറുകൾ വിവരിക്കുന്നത് കാണുക; ഇമാം നസഫി(റ) എഴുതുന്നത് കാണുക.
ومعنى الشرط أنهم كانوا يقرون بأن للسموات والأرض رباً وخالقاً فقيل لهم: إن إرسال الرسل وإنزال الكتب رحمة من الرب، ثم قيل: إن هذا الرب هو السميع العليم الذي أنتم مقرّون به ومعترفون بأنه رب السماوات والأرض وما بينهما إن كان إقراركم عن علم وإيقان كما تقول: إن هذا إنعام زيد الذي تسامع الناس بكرمه إن بلغك حديثه وحدثت بقصته.ثم رد أن يكونوا موقنين بقوله {بَلْ هُمْ فِى شَكّ يَلْعَبُونَ} وإن إقرارهم غير صادر عن علم وتيقن بل قول مخلوط بهزؤ ولعب(تفسير النسفي: ٣٠٣/٣)
"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍"
എന്ന് അല്ലാഹു പറഞ്ഞതിനർത്ഥം നിശ്ചയം ആകാശങ്ങൾക്കും ഭൂമിക്കും ഒരു രക്ഷിതാവും സൃഷ്ടാവുമുണ്ടെന്നു അവർ (നാവ്കൊണ്ട്) അംഗീകരിച്ചിരുന്നു. അപ്പോൾ അവരോടു ഇപ്രകാരം പറയപ്പെട്ടു. നിശ്ചയം പ്രവാചകന്മാരെ നിയോഗിക്കുന്നതും ഗ്രന്ഥങ്ങൾ അവതരിപ്പിക്കുന്നതും രക്ഷിതാവിൽ നിന്നുള്ള അനുഗ്രഹമാണ്.പിന്നീട് ഇപ്രകാരം പറയപ്പെട്ടു : നിശ്ചയം ഈ രക്ഷിതാവ് എല്ലാ അറിയുന്നവനും കേള്ക്കുന്നവനുമാണ്.. ആഖാഷങ്ങളുടെയും ഭൂമിയുടെയും അവയിക്കിടയിൽ ഉള്ളതിന്റെയും രക്ഷിതാവെന്നു നിങ്ങൾ അംഗീകരിക്കുന്നവനും സമ്മതിക്കുന്നവനുമാണ്. നിങ്ങളുടെ അംഗീകാരവും സമ്മതവും അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ . " ഇത് ജനങ്ങൾക്കിടയിൽ പ്രസിദ്ദിനേടിയ സൈദിന്റെ അനുഗ്രഹമാണ്. അവന്റെ വര്‍ത്തമാനവും ചരിത്രവും നിനക്കെത്തിയിട്ടുണ്ടെങ്കിൽ" എന്ന് പറയും പോലെയാണിത്....
പിന്നെ അവർ ദൃഢവിശ്വാസമുള്ളവരാകുന്നതിനെ "എങ്കിലും അവർ സംസയത്തിൽ കളിക്കുകയാകുന്നു" എന്നതിലൂടെ അല്ലാഹു ഖണ്ഡിച്ചു. അവരുടെ അംഗീകാരം അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് കളിയോടും പരിഹാസത്തോടും കലർത്തപ്പെട്ട വര്‍ത്തമാനം മാത്രമാണ്.(നസഫീ:3/303)
ഇമാം ഖുർതുബി(റ) എഴുതുന്നു:
بل هم في شك يلعبون أي ليسوا على يقين فيما يظهرونه من الإيمان والإقرار في قولهم : إن الله خالقهم ، وإنما يقولونه لتقليد آبائهم من غير علم فهم في شك(قرطبي: ١٢٩/١٦).
"എങ്കിലും അവർ സംശയത്തിൽ കളിക്കുകയാകുന്നു" എന്നതിനർത്ഥം നിശ്ചയം അല്ലാഹു തങ്ങളുടെ സൃഷ്ടാവാണെന്ന് മുശ്രിക്കുകൾ പ്രകടിപ്പിക്കുന്ന, അംഗീകാരത്തിലും വിശ്വാസത്തിലും അവർക്കുറപ്പില്ല.നിശ്ചയം യാതൊരു അറിവും കൂടാതെ തങ്ങളുടെ പിതാക്കളെ അന്തമായി അനുകരിച്ചാണ് അവരങ്ങനെ പറയുന്നത്. അതിനാൽ അവർ സംശയത്തിലാണ്.(ഖുർതുബി: 18/129)
സമഖ്ശരി എഴുതുന്നു:
فإن قلت: ما معنى الشرط الذي هو قوله :( إن كنتم موقنين)؟ قلت: كانوا يقرون بأن لسموات والأرض رب وخالق، فقيل لهم: إن إرسال الرسل وإنزال الكتب رحمة من الرب، ثم قيل: إن هاذا الرب هو السميع لعليم الذي أنتم مقرون به ومعترفون بأنه رب السموات والأرض وما بينهما، إن كان إقراركم عن علم وإيقان،... ثم ردأن يكونوا موقنين بقوله:(بل هم فى سك يلعبون) وأن إقرارهم غير صادر عن علم وتيقن، ولا عن جد وحقيقة، بل قول مخلوط بهزء ولعب.(الكشاف: ٦/٢٥٩)
"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍" എന്ന് അല്ലാഹു പറഞ്ഞതിന്റെ താൽപര്യം എന്താണെന്ന ചോദ്യത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാം. ആകാശങ്ങൾക്കും ഭൂമിക്കും രക്ഷിതാവും സൃഷ്ടാവുമുണ്ടെന്നു മുശ്രിക്കുകൾ അംഗീകരിച്ചിരുന്നു. അപ്പോൾ അവരോടു ഇപ്രകാരം പറയപ്പെട്ടു: നിശ്ചയം പ്രവാചകന്മാരെ നിയോഗിക്കുന്നതും ഗ്രന്ഥങ്ങൾ അവതരിപ്പിക്കുന്നതും രക്ഷിതാവിൽ നിന്നുള്ള അനുഗ്രഹമാണ്. പിന്നീട് ഇപ്രകാരം പറയപ്പെട്ടു: നിശ്ചയം ഈ രക്ഷിതാവ് എല്ലാം അറിയുന്നവനും കേൾക്കുന്നവനുമാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അവയിക്കിടയിലുള്ളതിന്റെയും രക്ഷിതാവെന്നു നിങ്ങൾ അംഗീകരിക്കുന്നവനും സമ്മതിക്കുന്നവനുമാണ്. നിങ്ങളുടെ അംഗീകാരവും സമ്മതവും അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ... പിന്നെ അവർ ദൃഢവിശ്വാസമുള്ളവരാകുന്നതിനെ "എങ്കിലും അവർ സംശയത്തിൽ കളിക്കുകയാകുന്നു" എന്നതിലൂടെ അല്ലാഹു ഖണ്ഡിച്ചു. അവരുടെ അംഗീകാരം അറിവിന്റെയോ ഉറപ്പിന്റെയോ, കാര്യത്തിന്റെയോ യഥാർത്യത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് കളിയോടും പരിഹാസത്തോടും കലർത്തപ്പെട്ട വര്‍ത്തമാനം മാത്രമാണ്.(കാശ്ശാഫ്: 6/259) .
ഈ ആശയം സമഖ്ശരിയെ ഉദ്ദരിച്ച് ഇമാം റാസി(റ) തഫ്സീറുൽ കബീർ: 14/5-ലും ഇബ്നുആദിൽ(റ) അല്ലുബാബ്: 14/162-ലും രേഖപ്പെടുത്തിയതായി കാണാം.
ശൌകാനി തന്നെ പറയട്ടെ:
(إن كنتم موقنين) بأنه رب السموات ولأرض وما بينهما، وقد أقروا بذالك، كما حكاه الله عنهم في غير موضع
إن كنتم موقنين بأنه رب السماوات والأرض وما بينهما ، وقد أقروه بذلك كما حكاه الله عنهم في غير موضع،بل هم في شك يلعبون أضرب عن كونهم موقنين إلى كونهم في شك من التوحيد والبعث ، وفي إقرارهم بأن الله خالقهم ، وخالق سائر المخلوقات ، وأن ذلك منهم على طريقة اللعب والهزو(تفسير فتح القدير: ٤٢٣/٦)
ആകാശങ്ങളുടെയും ഭൂമിയുടെയും അവയിക്കിടയിലുള്ളതിന്റെയും രക്ഷിതാവ് അല്ലാഹുവാണെന്ന് നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍... അത് അംഗീകരിച്ചിരുന്നതായി പല സ്ഥലങ്ങളിലും അവരെ തൊട്ട് അല്ലാഹു ഉദ്ദരിക്കുന്നുണ്ട്...എങ്കിലും അവർ സംശയത്തിൽ കളിക്കുന്നവരാകുന്നു. തൗഹീദിലും പുനർജന്മത്തിലും തങ്ങളുടെയും മറ്റു സൃഷ്ടികളുടെയും സൃഷ്ടാവ് അല്ലാഹുവാണെന്ന് അംഗീകരിക്കുന്നതിലും അവര്‍ക്ക് വിശ്വാസമില്ലെന്ന് മാത്രമല്ല അവരതിൽ സംശയാലുക്കളാണ്. കളിയുടെയും പരിഹാസത്തിന്റെയും ഭാഗമായാണ് അവരങ്ങനെ പറഞ്ഞിരുന്നത്.
ചുരുക്കത്തിൽ മുശ്രിക്കുകളോട് ആകാശഭൂമികളുടെയും തങ്ങളുടെയും സൃഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയുമെന്ന് ഖുർആൻ പ്രഖ്യാപിച്ചതിനർത്ഥം അവർ ശരിയായി അപ്രകാരം വിശ്വസിച്ച് പരയുമെന്നല്ല. മറിച്ച് അതല്ലാതൊരു മറുവടി ആ ചോദ്യത്തിന് അവർക്ക് പറയാൻ കഴിയാത്തദിനാലും നബി(സ)യെയും സത്യവിശ്വാസികളെയും പരിഹസിച്ചുമാണ് അങ്ങനെ പറയുന്നതെന്ന് മേൽ പ്രമാണങ്ങൾ വ്യക്തമാക്കുന്നു. അതിനാല ഇത്തരം ആയത്തുകൾ എടുത്തുകാണിച്ച് അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നുവെന്നു പറയുന്നത് ശരിയല്ല. മാത്രമല്ല അത് ഖുർആനിന്റെ പ്രഖ്യാപനത്തിനു എതിരുമാണ്. അല്ലാഹു പറയുന്നു.
أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ ۚ بَل لَّا يُوقِنُونَ(الطور: ٣٦)
അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല.
ഈ സൂക്തം വിശദീകരിച്ച് ഇബ്നു കസീർ എഴുതുന്നു:
وهذا إنكار عليهم في شركهم بالله، وهم يعلمون أنه الخالق وحده لا شريك له، ولكن عدم إيقانهم هو الذي يحملهم على ذلك(ابن كثير: ٤٣٧/٧)
അല്ലാഹു മാത്രമാണ് സൃഷ്ടാവെന്നും അവന്നു പങ്കുകാരില്ലെന്നും അറിഞ്ഞിരിക്കേ അല്ലാഹുവോട് മറ്റുള്ളവരെ പങ്കുചേർക്കുന്നതിൽ മുശ്രിക്കുകളെ വിമര്ഷിക്കുകയാണ് ഈ ആയത്തിലൂടെ അല്ലാഹു ചെയ്യുന്നത്. പക്ഷെ ഉറപ്പില്ലാ എന്നതാണ് അതിനു അവരെ പ്രേരിപ്പിക്കുന്നത്. (ഇബ്നു കസീർ: 7/437)
ആലൂസി എഴുതുന്നു:
{بل لا يوقنون} أي إذا سئلوا من خلقهم وخلق السموات والأرض؟ قالوا: الله، وهم غير موقنين بما قالوا، إذ لو كانوا موقنين لما أعرضوا عن عبادته تعالى، فإن من عرف خالقه وأيقن به امتثل أمره وانقاد له.(روح المعاني: ٤٥٧/١٩)
"അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല". അതായത് തങ്ങളെയും ആകാശഭൂമികളും സൃഷ്ടിച്ചത് ആരാണെന്ന് അവരോടു ചോദിച്ചാൽ അല്ലാഹു എന്ന് അവർ പറയുമായിരുന്നു.എന്നാൽ അവർ പറയുന്നതുകൊണ്ട് ദൃഢവിശ്വാസം അവർക്കുണ്ടായിരുന്നില്ല. കാരണം ദൃഢവിശ്വാസം അവർക്കുണ്ടായിരുന്നുവെങ്കിൽ അല്ലാഹുവിനു ആരാധിക്കുന്നതിൽ നിന്ന് അവർ തിരിഞ്ഞുകളയുമായിരുന്നില്ലല്ലോ.കാരണം തന്റെ സൃഷ്ടാവിനെ അറിയുകയും അവനെകൊണ്ട് ഉരച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍ അവന്റെ കല്പന സ്വീകരിക്കുകയും അവന്നു വഴിപ്പെടുകയും ചെയ്യുമല്ലോ.(റൂഹുൽ മആനി: 18/457)
അബൂഹയ്യാൻ(റ) പറയുന്നു:
{بل لا يوقنون} أي إذا سئلوا من خلقهم وخلق السموات والأرض؟ قالوا: الله، وهم شاكون فيما يقولون لا يوقنون.(البحر المحيط: ١٥٢/١٠)
"അല്ല,അവർ ദൃഢമായി വിശ്വസിക്കുന്നില്ല". അതായത് അതായത് തങ്ങളെയും ആകാശഭൂമികളും സൃഷ്ടിച്ചത് ആരാണെന്ന് അവരോടു ചോദിച്ചാൽ അല്ലാഹു എന്ന് അവർ പറയുമായിരുന്നു.എന്നാൽ അവർ പറയുന്നതിൽ അവർ സംശയാലുക്കലായിരുന്നു. ദൃഢവിശ്വാസം അവർക്കുണ്ടായിരുന്നില്ല.(അൽബഹ്റുൽ മുഹീത്വെ: 10/152)
ഇതേ ആശയം ഐസറുത്തഫാസീർ: 4/156-157,ത്വൻത്വാവി: 1/3991, അൽ ബഹ്റുൽമദീദ്: 6/165, ഖാസിൻ: 5/493, അബുസ്സുഊദ്: 6/218,കാശ്ശാഫ് : 6/434, നൈസാബൂരി : 7/71,നസഫീ: 3/367, ബൈളാവി: 5/236, തുടങ്ങിയവയിലും കാണാവുന്നതാണ്.
ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:
ثم قال {بل لا يوقنون}، فذكر العلة التي عاقتهم عن الإيمان، وهو عدم اليقين الذي هو موهبة من الله، ولا يحصل إلا بتوفيقه.(فتح الباري: ٤٣١/١٣
പിന്നെ അല്ലാഹു പറഞ്ഞു: "അല്ല അവർ ദൃഢമായി വിശ്വസിക്കുന്നില്ല". അപ്പോൾ വിശ്വസിക്കുന്നതിൽ നിന്ന് അവരെ മുടക്കിയ കാരണം അല്ലാഹു പറഞ്ഞു. അല്ലാഹുവിൽ നിന്ന് ലഭിക്കേണ്ടുന്ന ഉറപ്പ് ഇല്ലെന്നതാണ് കാരണം. അല്ലാഹുവിന്റെ തൗഫീഖില്ലാതെ അത് ലഭിക്കുകയില്ല.. (ഫത് ഹുൽബാരി: 13/431).
അല്ലാഹു അല്ലാത്ത മഹാന്മാർ തങ്ങൾക്കു ശുപാര്‍ശ ചെയ്യുകയും അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെയാണ് മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ വിളിച്ചിരുന്നത്. അതുകൊണ്ടാണ് അവർ മുശ്രിക്ക്കളായത് എന്നാണല്ലോ പുത്തൻവാദികളുടെ രണ്ടാമത്തെ ജല്പനം. ഈ വാദവും അബദ്ദമാണ്. തങ്ങളുടെ ദൈവങ്ങല്ക്ക് അല്ലാഹുവിന്റെ അനുമതിയോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ തങ്ങള്‍ക്കുവേണ്ടി ശുപാർശ പറയുമെന്നായിരുന്നു മുശ്രിക്കുകളുടെ വിശ്വാസം. ഈ വിശ്വാസമാണ് ശിർക്ക്.മുസ്ലിംകൾ ഒരിക്കലും അങ്ങനെ വിശ്വസിക്കുന്നില്ല. മറിച്ച് അമ്ബിയാക്കളും ഔലിയാക്കളും സ്വാലിഹീങ്ങളും അല്ലാഹുവിന്റെ അനുമതിയോടെയും അവന്റെ ഉദ്ദേശ്യത്തോടെയും അള്ളാഹു തൃപ്തിപെട്ടവർക്ക് വേണ്ടി ശുപാർശ പറയുമെന്നാണ് സുന്നികളുടെ വിശ്വാസം. എന്നിരിക്കെ അവരെ മുശ്രിക്കുകളോട് സാദ്രശ്യപ്പെടുത്തുന്നത് സത്ത്യത്തോട് കാണിക്കുന്ന വലിയ ധിക്കാരമാണ്.
അല്ലാഹുവിന്റെ അനുവാദമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ ആരെങ്കിലും ഷുപാർഷപരയുമെന്നു വിശ്വസിക്കുന്നത് ശിർക്കാണെന്ന് പ്രമാണബദ്ദമായി നേരത്തെ വിവരിച്ചതാണ്. എന്നിരുന്നാലും ഒരു പ്രമാണം കൂടി നമുക്ക് വായിക്കാം. അല്ലാഹു പറയുന്നു:
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ. وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ (ثسبأ: ٢٣-٢٢)
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. ആര്‍ക്കു വേണ്ടി അവന് അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന് അവര്‍ മറുപടി പറയും: സത്യമാണ് (അവന് പറഞ്ഞത്) അവന് ഉന്നതനും മഹാനുമാകുന്നു.
പ്രസ്തുത സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:
واعلم أن المذاهب المفضية إلى الشرك أربعة :
أحدها : قول من يقول : الله تعالى خلق السماء والسماويات وجعل الأرض والأرضيات في حكمهم ، ونحن من جملة الأرضيات فنعبد الكواكب والملائكة التي في السماء فهم آلهتنا والله إلههم ، فقال الله تعالى في إبطال قولهم : إنهم لا يملكون في السماوات شيئا كما اعترفتم ، قال : ولا في الأرض على خلاف ما زعمتم .
وثانيها : قول من يقول : السماوات من الله على سبيل الاستبداد ، والأرضيات منه ولكن بواسطة الكواكب فإن الله خلق العناصر والتركيبات التي فيها بالاتصالات والحركات والطوالع فجعلوا لغير الله معه شركا في الأرض والأولون جعلوا الأرض لغيره والسماء له ، فقال في إبطال قولهم : ( وما لهم فيهما من شرك ) أي الأرض كالسماء لله لا لغيره ، ولا لغيره فيها نصيب .
وثالثها : قول من قال : التركيبات والحوادث كلها من الله تعالى لكن فوض ذلك إلى الكواكب ، وفعل المأذون ينسب إلى الآذن ويسلب عن المأذون فيه ، مثاله إذا قال ملك لمملوكه اضرب فلانا فضربه يقال في العرف الملك ضربه ، ويصح عرفا قول القائل ما ضرب فلان فلانا ، وإنما الملك أمر بضربه فضرب ، فهؤلاء جعلوا السماويات معينات لله فقال تعالى في إبطال قولهم : ( وما له منهم من ظهير ) ما فوض إلى شيء شيئا ، بل هو على كل شيء [ ص: 221 ] حفيظ ورقيب .
ورابعها : قول من قال إنا نعبد الأصنام التي هي صور الملائكة ليشفعوا لنا فقال تعالى في إبطال قولهم : (ولا تنفع الشفاعة عنده إلا لمن أذن له ) فلا فائدة لعبادتكم غير الله فإن الله لا يأذن في الشفاعة لمن يعبد غيره فبطلبكم الشفاعة تفوتون على أنفسكم الشفاعة((رازي: ٤١٤/١٢)
നീ അറിയുക: നിശ്ചയം ശിർക്കിലേക്ക് കൂട്ടുന്ന വീക്ഷണങ്ങൾ നാലാണ്.
1- അള്ളാഹു ആകാശത്തെയും ആകാശത്തിലുള്ളവയെയും സൃഷ്ടിച്ചു.ഭൂമിയെയും ഭൂമിയിലുള്ളവയെയും അവരുടെ നിയന്ത്രണത്തിലാക്കി. നാം ഭൂമിയിലുള്ളവയുടെ കൂട്ടത്തിൽ പെട്ടവരാണ്. അതിനാൽ നാം ആകാശത്തിലുള്ള നക്ഷത്രങ്ങൾക്കും മലക്കുകൾക്കും ഇബാദത്തെടുക്കും. അവരാണ് നമ്മുടെ ഇലാഹുകൾ. അല്ലാഹു അവരുടെ ഇലാഹുമാണ്. ഇവരുടെ ഈ വാദം ബാലിശമാണെന്ന് കാണിക്കാൻ അല്ലാഹു പറഞ്ഞു: നിശ്ചയം നിങ്ങൾ സമ്മതിക്കുന്നത് പോലെ ആകാശങ്ങളിൽ യാതൊന്നും അവർ ഉടമയാക്കുകയില്ല. നിങ്ങളുടെ വാദത്തിനെതിരായി ഭൂമിയിലും അവർ യാതൊന്നും ഉടമയാക്കുകയില്ല.
2- ആകാശങ്ങൾ നേരിട്ട അല്ലാഹുവിൽനിന്നുള്ളതാണ്. ഭൂമികൾ നക്ഷത്രങ്ങൾ മാധ്യമമായി അല്ലഹുവിൽനിന്നുള്ളതാണ്. നിശ്ചയം മൂലകങ്ങളും, പരസ്പര ബന്ധങ്ങളുടെയും ചലനങ്ങളുടെയും ഉടയങ്ങളുടെയും അടിസ്ഥാനത്തിൽ അവയില വരുന്ന ഘടനകളും അല്ലാഹു സൃഷ്ടിച്ചു. അപ്പോൾ ഭൂമിയില അല്ലാഹുവിന്റെ കൂടെ അല്ലഹുവല്ലാത്തവർക്ക് പങ്കുണ്ടെന്ന് അവർ വാദിക്കുന്നു. ആദ്യവിഭാഗം ആകാശം അല്ലാഹുവിന്റെ സൃഷ്ടിയും ഭൂമി അള്ളാഹു അല്ലാത്തവരുടെ സ്രിഷ്ടിയുമാക്കിയവരാണ്. അവരുടെ വാദത്തെ ബാലിഷമാക്കാൻ അള്ളാഹു പറഞ്ഞു: "ആകാശങ്ങളിലും ഭൂമിയിലും അവര്‍ക്ക് യാതൊരു പങ്കുമില്ല". അതായത് ആകാശം പോലെ ഭൂമിയും അല്ലാഹുവിനുള്ളതാണ്. അല്ലഹുവല്ലാത്തവർക്കുള്ളതല്ല.അല്ലാഹു അല്ലാത്തവർക്ക് അതിൽ യാതൊരു വിഹിതവുമില്ല.
3-കൂട്ടിച്ചേർക്കലുകളും സംഭവ വികാസങ്ങളുമെല്ലാം അല്ലഹുവിൽനിന്നുള്ളതാണ്. പക്ഷെ അതെല്ലാം അല്ലാഹു നക്ഷത്രങ്ങളെ ഏല്പിച്ചിരിക്കുന്നു. അനുവാദത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ ചെയ്യുന്ന കാര്യത്തെ അനുവാദം നല്കിയയാളിലേക്ക് ചെർത്തിയാണല്ലോ പറയുക... ഇവര ആകാശങ്ങളെ അല്ലാഹുവിന്റെ സഹായികളായി കാണുന്നു. വരുടെ വാദം ബാലിശമാണെന്ന് വരുത്താനായി അള്ളാഹു പറഞ്ഞു: "അവരുടെ കൂട്ടത്തിൽ അവന്നു സഹായിയായി ആരുമില്ല.". ഒരു കാര്യവും ഒന്നിലേക്കും അവൻ എല്പ്പിച്ചിട്ടുമില്ല. മറിച്ച് എല്ലാ വസ്തുക്കളുടെയും സംരക്ഷകനും നിരീക്ഷകനും അല്ലാഹു മാത്രമാകുന്നു.
4- മലക്കുകളുടെ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ക്ക് ഞങ്ങൾ ആരാധിക്കുന്നു. അവർ ഞങ്ങള്‍ക്ക് ശുപാർശ പറയാൻ വേണ്ടി. ഈ വാദത്തെ ബാലിഷമാക്കാൻ വേണ്ടി അള്ളാഹു പറഞ്ഞു: "ആര്‍ക്കുവേണ്ടി അവൻ അനുമതി നല്‍കിയോ അവർക്കല്ലാതെ അവന്റെ അടുക്കൽ ശുപാർശ പ്രയോചനപ്പെടുകയില്ല". അതിനാൽ അല്ലാഹു അല്ലാത്തവർക്ക് നിങ്ങൾ ആരാധിച്ചത് കൊണ്ട് യാതൊരു ഫലവുമില്ല. നിശ്ചയം അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവര്‍ക്ക് ശുപാർശ പറയാൻ അല്ലാഹു ആര്‍ക്കും അനുവാദം നല്‍കിയില്ല. അതിനാൽ (അല്ലാഹു അല്ലാത്തവർക്ക് ആരാധിച്ച് ) ശുപാർശ ആവശ്യപ്പെടുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ സ്വന്തത്തിനു ശുപാർശ നഷ്ടപ്പെടുത്തുകയാണ് യഥാർതത്തിൽ ചെയ്യുന്നത്.(റാസി : 12/414 )