📚📚_______________📚📚
രാഷ്ട്രീയ ലാഭത്തിനുവേണ്ടി
മതനിയമങ്ങളെ അവഗണിക്കുന്നവരോട് ശംസുൽ ഉലമക്ക് പറയാനുള്ളത് ‼
🕳----------------------------------🕳
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ
ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്ക് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ
ഹള്റത്തിലേക്ക്,
താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു.
1, അടുത്ത കാലത്തായി ഉടലെടുത്ത മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്?
2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?
3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്?
അൽജവാബ്-
1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധേനയും വർജ്ജിക്കേണ്ടതാണെന്നുള്ള ഹുക്മ് പ്രസിദ്ധവുമാണ്.
ഇമാം നവവി(റ) പറയുന്നു: പുത്തൻവാദിക്ക് സലാം പറയരുത്. അവരുടെ സലാം മടക്കരുത്. ഇങ്ങനെയാണ് ഇമാം ബുഖാരിയും മറ്റും പറഞ്ഞിട്ടുള്ളത്
(അദ്കാർ 206)
2, അവർ മരിച്ചാൽ അവരുടെ മേൽ മയ്യിത്ത് നമസ്‌കരിക്കാനോ ജനാസയിൽ പങ്ക്‌ചേരുവാനോ പാടുള്ളതല്ല. ബഹു.ശൈഖ് ജീലാനി(റ) പറയുന്നു: സത്യവിശ്വാസി സുന്നത്ത് ജമാഅത്തിന്റെ പാതയാണ് അനുകരിക്കേണ്ടത്. പുത്തനാശയക്കാർക്ക് പെരുപ്പം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. അവരോട് സ്‌നേഹത്തിൽ പെരുമാറരുത്. അവരോട് സലാം പറയരുത്. അവരോടൊന്നിച്ച് സന്തോഷ പ്രകടനത്തോടെ ഇരിക്കരുത്. സന്തോഷ ദിനങ്ങളിലും സമയങ്ങളിലും അവർക്ക് അഭിനന്ദന സന്ദേശങ്ങൾ നൽകരുത്. അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത്. അവർക്ക് ഗുണത്തിനായി പ്രാർത്ഥിക്കരുത്. അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ഈർഷ്യതയും വെറുപ്പും പ്രകടിപ്പിക്കണം. അവരുടെ പാത പിഴച്ചതാണെന്ന് വിശ്വസിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്
(ഗുൻയത്ത് 89-90/1)
3, മേൽ ചേർത്ത ഒന്നും രണ്ടും സുആലുകളുടെ ജവാബുകളിൽ നിന്ന് മൂന്നാം സുആലിൽ പറയപ്പെട്ട മുദരിസ് പോലോത്തവനെ പിരിച്ചവിടേണ്ടതാണെന്നും അവർ പിഴച്ച ള്വാല്ലും മുള്വില്ലും ആണെന്ന് വ്യക്തമാകുന്നതാണ്.
എന്ന് ഇ.കെ അബൂബക്കർ മുസ്‌ലിയാർ.
ഒപ്പ്