ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 3 July 2018

സ്വലാത്ത് ഖുതുബയുടെ ഫർളാണെന്നും അല്ലെന്നും മുജാഹിദുകൾ!



*സ്വലാത്ത്, ഖുതുബയുടെ ഫർളാണെന്നും അല്ലെന്നും മുജാഹിദുകൾ!*
ഖുത്ബയയുടെ ഫർളുകളിൽ രണ്ടാമത്തേത്  നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലലാണ്.
ഖുത്ബയുടെ ഫർളുകള്‍ അറബിയിലായിരിക്കല്‍ ഖുത്ബയുടെ ശർത്താണ്.( മുജാഹിദ് പാo പുസ്തകം ,അമലിയ്യാത്ത്  , രചന എം.സി.സി മൗലവി , ഇകെ മൗലവി , ടികെ മൗലവി ഏഴാം പതിപ്പ് 1938 )

ഖുതുബക്ക് മുൻപ് ഒരുബാങ്ക് കൊടുക്കാറുണ്ട്. അത് ഹറാമാണന്ന് പറയാന്‍കഴിയില്ല.
ഹംദ് സ്വലാത്ത് ഖുർആൻ പാരായണം പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങളല്ലാത്ത ഭാഗങ്ങൾ.....
( ശബാബ്  അബ്ദുൽ അലിമദനി, പുസ്തകം 33 ,ലക്കം 34 , 2010 ഏപ്രിൽ 2 )
🌷അതായത് ഖുതുബയിലെ സ്വലാത്ത് ഖുതുബയുടെ ഫർളല്ലത്രെ...!1938ൽ ഫർളായിരുന്നത് 2010ലെത്തിയപ്പോൾ ഫർളല്ലാതായി മാറി.... 1938ലെ പ്രമാണം 2010 ലെത്തിയപ്പോൾ പ്രമാണമല്ലാതായതിന്റെ കാരണമെന്താണെന്ന് മാത്രം അജ്ഞാതം... വഹ് യിറങ്ങിയതാണെന്നുറപ്പ്...!... 😄എവിടെയാണെന്നു മാത്രം ചോദിക്കരുത്..... 1938 ലെ മുജാഹിദിന്റെ വിശ്വാസമനുസരിച്ച് 2010 ലെ മുജാഹിദിന്റെ ഖുതുബയോ ശേഷമുള്ള ജുമുഅയോ ശെരിയല്ല.... ഫർളില്ലാതെ എന്ത് ഖുതുബ !ഖുതുബയില്ലാതെ എന്ത് ജുമുഅ...! ഇക്കണക്കിന് പോയാൽ കുറച്ചു നാൾ കഴിഞ്ഞാൽ ഖുതുബപോലുമുണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വഹാബിസത്തിൽ പെട്ടു പോയവർ ചിന്തിക്കുക.... രക്ഷപെടാനിനിയും സമയമുണ്ട്....
                           ✍ *ഖുദ്സി*