*തറാവീഹ് 20 റക്അത്തെന്ന് ഇബ്നുൽ ഖയ്യിം*❗
മുജാഹിദ് പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ നേതാവായി- മുജാഹിദ് സെന്റർ കോഴിക്കോട് 2 പ്രസിദ്ധീകരിച്ച *ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം* എന്ന ബുക്കില്‍ പരിചയപ്പെടുത്തിയ *ഇബ്നുല്‍ഖയ്യിം* ഫത്വ നല്‍കിയതായി മുജാഹിദ് പ്രസ്ഥാനത്തോട് ആശയപൊരുത്തമുള്ള 'ഖനൂജി' എന്ന പണ്ഡിതന് തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക, അദ്ധേഹം പറയുന്നു:
وقال شيخ الإسلام ابن القيم رحمه الله تعالى في بعض فتاواه.. فلما جمعهم عمر على أبي بن كعب كان يصلي بهم عشرين ركعة ثم يوتر بثلاث.(عون الباري لحل أدلة البخاري:2/864)لصديق خان القنوجي.
'ശൈഖുല്‍ഇസ്ലാം ഇബ്നുല്‍ഖയ്യിം ചില ഫത്വകളില്‍ പറഞ്ഞിട്ടുണ്ട്:ഉമര്‍(റ)ഉബയ്യുബ്നു കഅബ്(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടിയപ്പോള്‍ *20 റകഅത്ത് തറാവീഹും മൂന്ന് റകഅത്ത് വിത്റുമാണ് നിസ്കരിച്ചത്*- എന്ന് ഖനൂജി തന്റെ ഔനുല്‍ ബാരി ലി ഹല്ലി അദില്ലത്തില്‍ ബുഖാരിയിൽ(2/864) പറയുന്നതായി കാണാം.
✍ *ഖുദ്സി*