ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 19 May 2018

തറാവീഹ് 20 നിസ്കരിക്കാത്തവർ നരകം ഭയപ്പെടട്ടെ-സൗദീ ഗ്രാന്റ് മുഫ്തി അബ്ദുൽ അസീസ് ആലുശൈഖ്

*20 നിസ്കരിക്കാത്തവരെക്കുറിച്ച് '''ഞാൻ''' നരകം ഭയപ്പെടുന്നെന്ന് സൗദി ഗ്രാന്റ് മുഫ്തി അബ്ദുൽ അസീസ് ആലുശൈഖ്*❗

*തറാവീഹ് 20 റകഅത്തെന്ന് സൗദി ഗ്രാന്റ് മുഫ്തി അബ്ദുൽ അസീസ് ആലുശൈഖ്*❗

*സൗദിയിലെ ഗ്രാന്റ് മുഫ്ത്തിയും പണ്ഡിത സഭയുടേയും ഫത് വാ വിഭാഗത്തിന്റെയും അധ്യക്ഷനുമായ* 'അബ്ദുല്‍ അസീസ് ആലു ശൈഖ്' പറയുന്നത് പരിശോധിക്കാം. അദ്ധേഹം 2006. സെപ്തമ്പര്‍-27.നു 'അല്‍ മദീനാ പത്ര'ത്തിനു വേണ്ടി 'മുഹമ്മദ് റാബി ഉ സുലൈമാനു' മായി, നടത്തിയ അഭിമുഖ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക.
*أكد سماحة الشيخ عبد العزيز بن عبد الله آل الشيخ المفتي العام للمملكة ورئيس هيئة كبار العلماء وإدارة البحوث العلمية والإفتاء:أنّ صلاة التراويح التي تصلَّى حاليا في الحرمين الشريفين ثلاث وعشرين ركعة صلاة صحيحة لهدي النبي صلى الله عليه وسلم.... ثم يا أخي الذين صلواة عشرين ركعة ليسوا بدعا من الأمر لهم سابق سلف صلوها عشرين والحنابلة يرونها عشرين وغيرهم وغيرهم،فلماذا نحتج إذا صلى الإمام عشرين....وقال سماحته أرى أنّ من انصرف عن الإمام ولم يصل معه العشرين أخشى عليه من قوله جل وعلى:(ومن يشاقق الرسول من بعدما تبين له الهدى ويتبع غير سبيل المؤمنين نولّه ما تولّى ونصله جهنم وسائت مصيرا).. ونحن نعلم أنّ السلف صلوها ثلاثا وعشرين.. ثم هذه سنة لا زال المسلمون يصلونها في حرم الله منذ القرون الأولى منذ عهد الخلفاء الراشدين إلى اليوم، فالمنكر والذي لا يصلي وراء الإمام هذا أخشى عليه أن يكون في قلبه غلّ على المسلمين وخروج عن جماعة المسلمين فالواجب أن نصلي ثلاثا وعشرين.. (جريدة المدينة:صفحة:18)(27-9-2006)*

'''
*ഇരു ഹറമുകളിലും നടത്തപ്പെടുന്ന 20.റക് അത്ത് തറാവീഹ് നിസ്കാരം സ്വീകര്യവും നബി(സ്വ)യുടെ ചര്യയോട് യോജിച്ചതുമാകുന്നു*, .... *ഓ സഹോദരാ ഇരുപത് റക് അത്ത് തറാവീഹ് നിസ്കരിക്കുന്നവര്‍ പുത്തന്‍ ആചാരം ചെയ്യുന്നവരല്ല മറിച്ച് അവര്‍ക്കതിന്നു പൂര്‍ വ്വീകരുടെ ചര്യ തെളിവുണ്ട്, സലഫുസ്വാലിഹുകള്‍ 20.റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഹമ്പലി മദ് ഹബുകാരും മറ്റു മദ് ഹബുകാരും 20. റക് അത്താണെന്നാണു അഭിപ്രായപ്പെട്ടിട്ടുള്ളത്, പിന്നെ എന്തിനാണു ഇരുപത് റക് അത്ത് നിസ്കരിക്കുന്നവര്‍ക്കെതിരില്‍ തെളിവുകള്‍ തേടി നടക്കുന്നത്?, തുടര്‍ന്ന് അദ്ധേഹം പറയുന്നു:ഞാന്‍ അഭിപ്രായപ്പെടുന്നു ആരെങ്കിലും ഹറമിലെ ഇമാമിന്റെ കൂടെ ഇരുപത് റക് അത്ത് നിസ്കരിക്കാതെ പിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്റെമേല്‍ അല്ലാഹുവിന്റെ വിശുദ്ധ വചനത്തില്‍ പറഞ്ഞത് ഞാന്‍ ഭയപ്പെടുന്നു, അതായത് അല്ലാഹു പറയുന്നു:'സത്യം മനസ്സിലായതിന്നു ശേഷം ആരെങ്കിലും റസൂലിന്നു എതിര്‍ പ്രവര്‍ത്തിക്കുകയും സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ ഏറ്റെടുത്തത് അവനെ കൊണ്ട് വഹിപ്പിക്കുകയും നരകത്തില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും, നരക ഏറ്റവും ചീത്തയായ മടക്കസ്ഥലം തന്നെ' (സൂറ:അന്നിസാ:115), ആലു ശൈഖ് വീണ്ടും പറയുന്നു: ഞമ്മള്‍ ഉറപ്പിച്ചു പറയുന്നു:നിശ്ചയം സലഫുകളായ മഹത്തുക്കള്‍ വിത് റോടു കൂടി തറാവീഹ് 23.റക് അത്താണു നിസ്കരിച്ചിട്ടുള്ളത്, ശേഷം മുസ് ലിംകള്‍ മുഴുവനും ഒന്നാം നൂറ്റാണ്ടു മുതല്‍ അഥവാ ഖുലഫാ ഉര്‍,റാശിദുകളുടെ കാലം മുതല്‍ ഈ കാലം വരെ അല്ലാഹുവിന്റെ ഹറമുകളില്‍ ചര്യയാക്കി തുടര്‍ന്നു പോരുന്നതും 20.റക് അത്താണ്‍, ആകയാല്‍ ഇതിനെ എതിര്‍ക്കുന്നവനും ഇരുപത് നിസ്കരിക്കുന്ന ഇമാമിനെ തുടരാത്തവരും മുസ് ലിമകളോട് വിരോധം വെച്ചു പുഅലര്‍ത്തുന്നവനും മുസ് ലിം കൂട്ടായമയില്‍ നിന്നു തെറിച്ചു പോയവനുമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു, അതു കൊണ്ട് നമുക്ക് നിര്‍ബന്ധമായിട്ടുള്ളത് ഇരുപത് റക്അത്ത് നിസ്കരിക്കുകയെന്നു ള്ളതാണ്*. ( *അല്‍ മദീനാ ദിനപത്രം*-പേജ്/18)(27-9-2006)
         ✍ *ഖുദ്സി*