ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 28 May 2018

ഹദ്ദാദ് റാത്തീബും ദിക്റുകളും പകർച്ച വ്യാധികളും നട്ടം തിരിയുന്ന മുജായിദുകളും

*ഹദ്ദാദ് റാത്തീബും ദിക്റുകളും പകർച്ച വ്യാധികളും നട്ടം തിരിയുന്ന "മുജായിദുകളും"*

ഓരോ കർമ്മങ്ങളും തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പ്രവാചകൻ പഠിപ്പിച്ച ചില ദിക്റുകളുണ്ട്, ഉദാ:- യാത്രക്ക് മുമ്പ്, ഭക്ഷണം കഴിക്കുന്നതിനു മുമ്പ്, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ, ഉറങ്ങുന്നതിനു മുമ്പ്, ഉറക്കിൽ നിന്നും ഉണർന്നു കഴിഞ്ഞാൽ, ബാത്റൂമിൽ പോകുന്നതിനു മുമ്പേ, ബാത്റൂമിൽ നിന്നും പുറത്തേക്കു വരുമ്പോൾ, തുടങ്ങി ഓരോ കാര്യങ്ങൾക്കും പ്രവാചകൻ പ്രത്യേകമായി ചൊല്ലാൻ നിർദ്ദേശിച്ച ദിക്റുകളുണ്ട്.

അതെ പോലെ പകർച്ചവ്യാധികളും രോഗങ്ങളും മറ്റുള്ള ബുദ്ദിമുട്ടുകളും അനുഭവിക്കുമ്പോൾ ചൊല്ലേണ്ട ദിക്റുകളും, നിത്യ ജീവിതത്തിൽ പകർത്തേണ്ട ദിക്റുകളുമുണ്ട്. അങ്ങിനെയുള്ള ദിക്റുകളിൽ പ്രധാനപ്പെട്ട ദിക്റുകൾ ചേർത്ത് അബ്ദുല്ലാഹിബ്നുൽ ഹദ്ദാദ്‌ എന്ന മഹാൻ പ്രവാചക വചനങ്ങളെ ആസ്പദമാക്കി രചിച്ച ദിക്റുകളുടെ ക്രോഡീകരണമാണ് ഹദ്ദാദ്‌ റാത്തീബ് എന്ന പേരിൽ അറിയപ്പെടുന്നത്.

ഓരോ ദിക്റുകളും ചുരുങ്ങിയത് മൂന്നു വട്ടം ഈ റാതീബിൽ ചൊല്ലുന്നുണ്ട്, അതിൽ പെട്ട ദിക്റുകളാണ് ഇവിടെ ഈ മൗലവി തൻറെ സ്വന്തം ഉപദേശമായി അനുയായികളെ ചൊല്ലാൻ ഉപദേശിക്കുന്നതും, എന്തെ നിങ്ങളൊന്നും ഇത് ചൊല്ലാത്തത് എന്തെ നിങ്ങൾക്കിതൊന്നും അറിയാത്തത് എന്ന് ചോദിക്കുന്നതും.

എന്നാൽ ഈ ചോദ്യം സുന്നീ വിശ്വാസികളുടെ അടുത്ത് മൗലവിക്ക് ചോദിക്കേണ്ടി വരില്ല .മൗലവി ഈ പറഞ്ഞ ദിക്റുകളും ചൊല്ലി ശേഷം ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസും മുഅവ്വദതൈനിയും ഓതി ദുആ ചെയ്യുന്നതിനെയാണ് ഹദ്ദാദ് റാത്തീബ് എന്ന് പറയുന്നത് എന്നത് ഹദ്ദാദ് റാത്തീബിനെ വിമർശിക്കുന്ന എത്ര ആളുകൾക്കറിയാം..?

സത്യത്തിൽ , അഞ്ഞനമെന്നത് ഞാനറിയും  മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന്  പറഞ്ഞത് പോലെ -വിമർശിക്കുന്നവർക്ക് ദിനേന ചൊല്ലേണ്ട ദിക്റുകളും അറിയില്ല, ഹദ്ദാദ് റാത്തീബ് എന്താണ് എന്നതും അറിയില്ല എന്നതല്ലേ വാസ്തവം...?.

മൗലവിക്കറിയാം തന്റെ അനുയായികൾക്ക് നിത്യ ജീവിതത്തിൽ ചൊല്ലേണ്ട ദിക്റുകൾ അറിയില്ല എന്നത്..... പക്ഷെ അതിനു ഹദ്ദാദ് റാത്തീബ് പതിവാക്കിയാൽ മതി എന്ന് പറയാനും പറ്റില്ല, കാരണം അതിൽ "റാത്തീബ്" എന്ന പദം ഉണ്ടല്ലോ അതാണിവിടെ പ്രശ്നം. (അത് നമ്മൾക്ക് ശിർക്കും ബിദ്അത്തുമാണല്ലോ..)

എന്താണ് റാത്തീബ് എന്നോ എന്താണ് റാതീബിൻറെ അർത്ഥമെന്നോ അറിയാതെ വിമർശിക്കുന്നവർ, ഈ മൗലവി ഇവിടെ പറയുന്ന ദിക്‌റുകൾക്കൊപ്പം നിത്യ ജീവിതത്തിൽ പതിവാക്കേണ്ട മറ്റുള്ള ദിക്റുകളുമാണ് ഹദ്ദാദ് റാതീബിൽ ഉൾപ്പെടുന്ന ദിക്റുകളെന്ന് വിമർശകർക് മനസ്സിലാക്കാൻ വേണ്ടി ഇവിടെ കൊടുക്കാം.

لآإِلٰهَ إِلاَّ اللهُ وَحْدَه لاَشَرِيْكَ لَه لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِى وَيُمِيْتُ وَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌ    ×3

سُبْحَانَ اللهِ وَالْحَمْدُ لِلهِ وَلآ إِلٰهَ إِلاَّ اللهُ وَاللهُ أَكْبَرُ … ×3

سُبْحَانَ اللهِ وَبِحَمْدِه سُبْحَانَ اللهِ الْعَظِيْمِ …. ×3

رَبَّنَااغْفِرْلَنَا وَتُبْ عَلَيْنَا إنَّكَ أَنْتَ التَّوَّابُ الرَّحِيْمُ … ×3

اَللّهُمَّ صَلِّ عَلٰى مُحَمَّدٍ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ .. ×3

أَعُوْذُ بِكَلِمَاتِ اللهِ التَّآمَّاتِ مِنْ شَرِّ مَاخَلَقَ .. ×3

بِسْمِ اللهِ الَّذِى لاَيَضُرُّ مَعَ اسْمِه شَئٌ فِى اْلأَرْضِ وَلاَ فِى السَّمَآءِ وَهُوَ السَّمِيْعُ الْعَلِيْمُ   ×3

رَضِينَا بِاللهِ رَبًّا وَبِاْلإِسْلاَمِ دِيْنًا وَبِمُحَمَّدٍ نَّبِيَّا .  ×3

بِسْمِ اللهِ وَالْحَمْدُ لِلهِ وَالْخَيْر. وَالشَّرُّ بِمَشِيئَةِ اللهِ  ..  ×3

آمَنَّا بِاللهِ وَالْيَومِ اْلآخِرِ. تُبْنَا إلَى اللهِ بَاطِنًا وَظَاهِرًا … ×3

يَارَبَّنَا وَاعْفُ عَنَّا وَامْحُ الَّذِيْ كَانَ مِنَّا . ×3

يَاذَا الْجَلاَلِ وَالإِكْرَامِ. أَمِتْنَا عَلى دِيْنِ الإِسْلاَمِ  ×7

يَاقَوِيُّ يَامَتِينُ إِكْفِ شَرَّ الظَّالِمِيْنَ .. ×3

أَصْلَحَ اللهُ أُمُوْرَ الْمُسْلِمِيْنَ. صَرَفَ اللهُ شَرَّ الْمُؤْذِيْنَ .. ×3

يَاعَلِىُّ يَاكَبِيْرُ  يَاعَلِيْمُ يَاقَدِيْرُ  يَاسَمِيْعُ يَابَصِيْرُ  يَالَطِيْفُ ياخَبِيْرُ…  ×3

يَافَارِجَ الْهَمِّ يَاكَاشِفَ الْغَمِّ يَامَنْ لِعَبْدِه يَغْفِرُ وَيَرْحَمُ …  ×3

أَسْتَغْفِرُ اللهَ رَبَّ الْبَرَايَا أَسْتَغْفِرُ اللهَ مِنَ الْخَطَايَا .. ×4

لآإِلٰهَ إِلاَّ اللهُ لآإِلٰهَ إِلاَّ اللهُ ..   × 25
സഹീഹായ ഹദീസുകളിൽ നിവേദനം ചെയ്യപ്പെട്ട ഈ ദിക്റുകൾ ക്രോഡീകരിച്ച മഹാനോടുള്ള വിദ്വേഷമോ അതല്ലെങ്കിൽ റാത്തീബ് എന്ന പേരോ കാരണം ഇതിനെ വിമാഷിക്കുന്നവർ ഇമാം ബുഖാരിയുടെയും മുസ്ലിമിൻറെയും ഹദീസുകൾ വരെ പലപ്പോഴും തള്ളിയവരാണ്. ഒരു പക്ഷെ യുക്തിക്കു യോജിക്കുന്നില്ല എന്ന കാരണത്താൽ പ്രവാചകൻറെ കാലശേഷം ഉണ്ടായതാണെന്ന് പറഞ്ഞു ബുഖാരിയും മുസ്ലിം മൊത്തമായി തള്ളിക്കളയുന്ന കാലവും അതി വിദൂരമല്ലാത്ത നാം കാണേണ്ടി വരും.

മേൽ പറഞ്ഞ ദിക്റുകളാണ് ഹദ്ദാദ് റാത്തീബ് എന്ന പേരിൽ പാരമ്പര്യ സുന്നീ പള്ളികളിൽ ഇശാ നിസ്കാരത്തിനു ശേഷം ചൊല്ലുന്നത് നാം കാണുന്നത്.    അതെ ദിക്റുകളിൽ പെട്ട വെറും രണ്ടു ദിക്റുകൾ മാത്രമാണ് മൗലവി ,അവസാനം നിപാ വൈറസ് ഭയത്താൽ തൻറെ അനുയായികളോട് ചൊല്ലാൻ നിർദ്ദേശിച്ചത്.

ഏതായാലും മഹാനായ അബ്ദുല്ലാഹിബ്നുൽ ഹദ്ദാദ്‌ (റ) ഹദീസുകളിൽ നിന്നും ക്രോഡീകരിച്ചു ദിനേന ചൊല്ലാൻ നിർദ്ദേശിച്ച ദിക്റുകൾ അംഗീകരിച്ചില്ലെങ്കിലും മുജാഹിദുകളിലെ ബെല്യ കൂട്ടത്തിലെ[?] [വിസ്‌ഡം] ഈ ബെല്യ മൗലവിയെ ആധുനീക ഇമാമും മുജ്തഹിദുമായി കാണുന്നവർ മൗലവിയുടെ വാക്കുകൾ സ്വഹീഹായ റിപ്പോർട്ടായി സ്വീകരിച്ചു മൗലവി പറഞ്ഞ രണ്ടു ദിക്റുകളെങ്കിലും അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു.  മൗലവിമാരുടെ വാക്ക് കേട്ട് ശിർക്കും ബിദ്അത്തുമാരോപിച്ച് സമുദായത്തെ നരകത്തിൽ തള്ളാനിറങ്ങിയവർ ഒന്നിരുത്തി ചിന്തിക്കുന്നത് നല്ലതാണ്....... ഒരു വയറസ് വന്നപ്പോഴാണ് 2 ദിക്റുകൾ തൗഹീദായ വിവരം മാലോകരറിയുന്നത്....!!!.... ഖബറിലും മഹ്റഷറയിലും മൗലവിമാർ കൂട്ടിനുണ്ടാകില്ലെന്ന ഓർമ്മ ഖബറിലെത്തുമ്പോളുണ്ടാകേണ്ടതല്ല..... അത്തരം തിരിച്ചറിവുകൾ ജീവിച്ചിരിക്കുമ്പോളുണ്ടാകണം....!!!

വഴി പിഴപ്പിക്കുന്ന എല്ലാ ശക്തികളിൽ നിന്നും അല്ലാഹു നമ്മെയും നമ്മുടെ വേണ്ടപ്പെട്ടവരെയും കാത്ത് രക്ഷിക്കട്ടെ..


*ദിക്റുകളും എണ്ണവും സമയവും  പോരിഷകളുമായി മുജാഹിദ് നേതാവ് ഹുസൈൻ സലഫി.....❗.ശിർക്കും ബിദ്അത്തും എക്സ്പെയറായോ❓ മുസ്ലിമിന്റെ രക്ഷാകവചമായ -സുരക്ഷാ ആയുധമായ- ഭൂമിയിൽ നിന്നും ആകാശത്തു നിന്നും ഒരുപദ്രവവും[ പകർച്ചവ്യാധി ,വയറസ്, പരീക്ഷണം, ബുദ്ധിമുട്ട്....etc]*
*ഏൽക്കാത്ത ദിക്റുകൾ മൗലവിമാരിൽ നിന്ന് തന്നെ നേരിട്ട് കേട്ടോളൂ*......❗❗❗
https://youtu.be/wdXE1WdpTmo