ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 10 May 2018

മർകസിന്റെ സേവനം കാശ്മീരിൽ!

ലേഖകൻ ,കാശ്മീമീരിലെ വിദ്യാർത്ഥി പ്രതിനിധികൾക്കൊപ്പം
Dr: BM Muhsin ,✍️,
(Chief Trainer and Mind Power Coach at Markaz, Heves,Hungary)

ഇവർ വളരുകയാണ്.....എല്ലാ അർത്ഥത്തിലും.
നാലു വർഷങ്ങൾക്കു മുൻപ് വെള്ളപ്പൊക്കത്തിൽ സർവ്വം നഷ്ടപ്പെട്ട കാശ്മീരിലെ  'നാർബൽ' എന്ന ഗ്രാമത്തിൽ ഇന്ന് പ്രതീക്ഷയുടെ തുരുത്താണ് യാസീൻ ഇംഗ്ലീഷ് സ്കൂൾ. ബഹുമാന്യനായ ഡോ ഷൌക്കത്ത് ബുഖാരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യെസ് ഇന്ത്യ ഫൌണ്ടേഷന്റെ കീഴിലുള്ള സ്കൂൾ ഈ നാടിന്റെ ഭാവിയാണ്.  ശ്രീനഗറിൽ നിന്നും 16 കിലോമീറ്റർ അകലെയുള്ള ഈ കൊച്ചു ഗ്രാമത്തിൽ കുട്ടികൾ സയൻസും ഗണിതവും ഭാഷകളും പ്രാവാചക സ്നേഹവും സംസ്കാരവും പഠിക്കുമ്പോൾ ഒരു ജനത, ഒരു തലമുറ തന്നെ വളരുകയാണ്.... നിഷ്കളങ്കരായ ഈ കുട്ടികൾ ഇപ്പോൾ ചിന്തിക്കുന്നത്  ഇവിടുത്തെ കലുഷമായ വർത്തമാനങ്ങളെക്കുറിച്ചല്ല, വിദ്യാഭ്യാസത്തിലൂടെ സംസ്കരിക്കപ്പെട്ട സുവ്യക്തവും ശാന്തവുമായ ഭാവിയെക്കുറിച്ചാണ്. അത് പറയുമ്പോൾ കളങ്കമില്ലാത്ത അവരുടെ മുഖത്തുയരുന്ന ആ ദൃഡനിശ്ചയം പ്രതീക്ഷയാണ്, ഒരു നാടിന്റെ മുഴുവനും.

വെള്ളപ്പൊക്കത്തിൽ വീടുകളും സമ്പത്തും എല്ലാം നഷ്ടപ്പെട്ട ഈ നാട്ടിൽ ഡോ ഷൌക്കത്ത് ബുഖാരിയുടെ നേതൃത്വത്തിൽ ഒമാൻ ഐ സി എഫിന്റെ സഹായത്തോടെ 10 വീടുകൾ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.   അതിൽ ചിലത് എനിക്ക് കാണാനായി.

ഷൌക്കത്ത് സാബ് വരുന്നത് കാണുമ്പോൾ ബഹുമാനത്തോടെയും ആവേശത്തോടെയും റോഡ് സൈഡിൽ നിന്ന് കൈ വീശി കാണിക്കുന്ന മുഖങ്ങൾ ഈ വ്യക്തിയിൽ ഒരു വിമോചകനെ കാണുന്നതു പോലെയായിരുന്നു.  അക്ഷരാർത്ഥത്തിൽ അത്രയധികം പ്രവർത്തനങ്ങൾ മലയാളി അധ്യാപകർ സ്നേഹത്തോടെ 'ഇക്ക' എന്നു വിളിക്കുന്ന ഈ മനുഷ്യൻ ചെയ്തു കഴിഞ്ഞിരിക്കുന്നു,  ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നു.

കാശ്മീരിനെക്കുറിച്ച് സുന്ദരമായി പ്രസംഗിക്കാൻ എളുപ്പമാണ്. 'ഇക്ക' പക്ഷെ എല്ലാം ചെയ്യുകയാണ്.  കേരളത്തിന്റെ സ്വസ്ഥതമായ അന്തരീക്ഷത്തിൽ നിന്ന് കാശ്മീരിന്റെ അസ്വസ്ഥമായ ഭൂമികയിൽ വിപ്ലവം രചിക്കുന്ന ഉസ്താദ് ഷൌക്കത്ത് ബുഖാരിക്കും സംഘത്തിനും നമ്മുടെ എല്ലാ സഹായങ്ങളും ആവശ്യമാണ്. സാമ്പത്തികമായും പിന്തുണയായും പ്രാർത്ഥനകളായും എല്ലാം....