ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 21 May 2018

സമാധാനത്തിന്റെ സുന്നീ കൈ കെട്ടലുമായി ഹറം ഇമാം !



*സമാധാനത്തിന്റെ സുന്നീ കൈ കെട്ടലുമായി ഹറം ഇമാം !*
*ഇതാണ് അറബികളുടെ സമാധാന കൈ കെട്ടൽ*..... ദേ....ഇങ്ങിനെ.......തനി സുന്നീ മോഡൽ!.....പിറകിൽ- ട്രാൻസ്ഫോർമർ മോഡൽ / ഫിർഔൻ മോഡൽ കൈ കെട്ടിയ വഹാബികളെയും കാണാം😁 കോഴിക്കോട് കടപ്പുറത്ത് *KNM* സംഘടിപ്പിച്ച അന്താരാഷ്ട്ര *സമാധാന സമ്മേളനത്തിൽ* പങ്കെടുക്കാനെത്തിയ *മക്ക ഹറം ഇമാം* ഡോ- ശൈഖ് സാലിഹ് ബിൻ മുഹമ്മദ് ബിൻ ഇബ്റാഹിം ആലു താലിബിന്റെ നേതൃത്വത്തിൽ നടന്ന മഗ് രിബ് നമസ്കാരം❗❗❗😁 *ഹറം ഇമാന്റെ പ്രസ്തുത സമാധാന കൈകെട്ടൽ, ബിദ്അത്തെന്നും നരകരത്തിലെന്നും പറഞ്ഞ് - 4 മദ്ഹഹബിനും പരിചയമില്ലാത്ത നെഞ്ചിൻമേലേക്ക് കൈ കെട്ടൽ മാറ്റി സ്ഥാപിച്ചപ്പോഴാണ് സമുദായത്തിനിടയിൽ അസമാധാനമുണ്ടായതെന്ന യാഥാർത്ഥ്യം -അദ്ധേഹം തന്നെ വിളിച്ച് പറയുന്നതു പോലെ*........ വഹാബികൾ ഭരിക്കുന്നെന്ന് പെരുമ്പറയടിക്കുന്ന *സൗദിയിൽ പോലും വഹാബിസം മലക്കം മറിയുന്നു*......!!!.....
                                  ✍ ഖുദ്സി