ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 19 May 2018

തറാവീഹ്-മദ്ഹബിന്റെ ഇമാമുമാരെക്കാൾ വിവരം വഹാബികൾക്കോ?

🌑🌑🌑🌑🌑🌑🌑🌑

*മുജാഹിദുകളുടെ*
*പ്രത്യേക ശ്രദ്ധയ്ക്ക്*....🌹

വഹാബികൾ തറാവീഹ് 20 ആക്കി- പിന്നെ എട്ടാക്കി- പിന്നെ പതിനൊന്നാക്കി- പിന്നെ ,കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി എന്ന പോലെ തറാവീഹേ ഇല്ലാതാക്കി-തറാവീഹിനെ പടിയിറക്കി- പിന്നെ ഖേദം പ്രകടിപ്പിച്ചു..... അങ്ങിനെ എത്ര എത്ര കോമഡികൾ.....!.......
അവസാനം ഇവർ എവിടെ എത്തിയെന്ന് ഇവർക്ക് തന്നെ നിശ്ചയമില്ലാതായി.!... ഓരോ വഹാബികൾക്കും തോന്നുന്ന എണ്ണങ്ങളും തോന്നുന്ന തൗഹീദും....!.... *ഇക്കണക്കിന് പോയാൽ - ഇവരെവിടെ എത്തിയെന്നറിയാൻ GPS സംവിധാനവും സ്വയം ഗവേഷണത്തിന്റെ സ്പീഡ് നിയന്ത്രിക്കാൻ സ്പീഡ് ഗവേണറും  ഘടിപ്പിക്കേണ്ടി വരുമെന്ന് പൊതുജന കോമഡി*...!!!...😆😆😆
തറാവീഹിന്റെ എണ്ണത്തിൽ 20ഉം 8ഉം 11ഉം പിന്നെ തറാവീഹ് എന്നൊന്ന് ഇല്ലെന്നും പിന്നെ അനന്തമായ എണ്ണത്തിന്റെ മാസ്മരികതയുമായി വഹാബീ ആലയങ്ങൾ - ഗവേഷണ തിയറികളിൽ ആടി ഉലയുമ്പോഴും അറിയാതെ പറഞ്ഞൊരു സത്യമുണ്ട്. അതിങ്ങിനെ വായിക്കാം....
👇👇👇

"നാല് മദ്ഹബുകളുടെ
ഇമാമീങ്ങളും കിയാമു റമളാൻ (തറാവീഹ് ) വിത്റിന് പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ്."
    വിചിന്തനം വാരിക
      2009 ജൂലൈ 3
  ( മുജാഹിദ് പ്രസിദ്ധീകരണം )
🕸🕸🕸🕸🕸🕸🕸🕸

ലക്ഷക്കണക്കിന് ഹദീസുകൾ മനപാഠമുള്ള ഇസ്ലാമിന്റ ആധികാരിക പണ്ഡിതരായ മദ്ഹബിന്റെ ഇമാമുമാർ[റ] പറയുന്നത് തറാവീഹ് 20 റക്അത്താണെന്നും അത് വിത്ർ ഉൾപ്പെടാത്ത ഒരു പ്രത്യേക നിസ്കാരമാണെന്നുമാണത്രെ...!!!.... ഗർഭവും കളവും ഒരുപാട് കാലം മറച്ചു വക്കാൻ കഴിയില്ലെന്ന് മ്മടെ സലാഹി മൗലവി പറഞ്ഞതെത്ര ശെരി...!....
*മദ്ഹബിന്റെ ഇമാമുമാരെക്കാൾ വിവരം ഇത്തരം മൗലവിമാർക്കുണ്ടെന്ന് ചിന്തിക്കാൻ മുസ്ലിംകൾക്കാകില്ല*.
*ശാഫി ഇമാമിനെപ്പോലുള്ള, ഇസ്ലാമിന്റെ ആധികാരിക ഇമാമുമാരെ അംഗീകരിക്കണോ ,പരിഭാഷ കക്ഷത്തിൽ വച്ച് നടക്കുന്ന ഇത്തരം മുറി മൗലവിമാരുടെ   പിന്നാലെ കൂടി ഈമാൻ നശിപ്പിക്കണോ എന്ന് ഈമാനുള്ളവർ ചിന്തിക്കട്ടെ*❗🌷