ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 23 May 2018

തീറ്റയും മുജാഹിദ് നേതാവിന്റെ പോരിഷയും



വഹാബീ നേതാവ് വെട്ടം അബ്ദുല്ല ഹാജിയുടെ മദ്ഹ് പറയാൻ മുജാഹിദുകൾ ഒരു പുസ്തകം തന്നെ അടിച്ചിറക്കി...!.... അതായത് ഒരു മൗലിദ് കിതാബ്..... പ്രസാധകർ -കേരളാ നദ്വത്തുൽ മുജാഹിദീൻ ,മുജാഹിദ് സെന്റർ കോഴിക്കോട് 2.
അതിലെ വരികളലൂടെ.......
ഹാജി പ്രസംഗിക്കാൻ വന്നാൽ ദേഷൃം
വരും . വന്നാൽ പരുഷമായി
സംസാരിക്കും. മരമണ്ടതലയാ
എന്നതൃാദിപ്രയോഗങ്ങള്
നടത്തും.

ഒരിക്കൽ ഉമർ കുട്ടിഹാജി
അദ്ദേഹത്തോട്പറഞ്ഞു:

പരുഷമായഭാഷ സംസാരിക്കാതെ
പ്രസംഗിച്ചിരുന്നെങ്കിൽ

കുറേകൂടി നന്നാകുമായിരുന്നു.

പ്രസംഗത്തിന്റെ മഹത്വം വർദ്ധിക്കും.

ഹാജി അതുകേട്ട്പറഞ്ഞു :
ശരി,

ചീത്തപറയില്ലെങ്കിൽ 

നീ എന്തുതരും.? 

ഉമർകുട്ടി ഹാജി:

ഹാജികെന്താണ് വേണ്ടത്.? 

പൂളയും ഇറച്ചികൂട്ടാനും തന്നാൽ ഞാനിന്ന്
അപ്രകാരം പറയില്ല.

(വെട്ടം
അബ്ദുല്ല ഹാജി:പേജ്:76-
മുജാഹിദ്സെന്റർ)




മാംസം ഹാജിക്ക് ഇഷ്ടപെട്ട
ആഹാരമായിരുന്നു .

ഒരുദിവസം
അധികാരിയോട് ഹാജി കാട്ടിറച്ചി
കിട്ടുമോ എന്നനേഷിച്ചു.

ഉടനെതന്നെഅധികാരി
കാട്ടിറച്ചികൊണ്ടുവരാൻ
കാട്ടിലേക്ക്  ആളെ അയച്ചു.

കുറെ കഴിഞ്ഞു കാട്ടിറച്ചി ലഭിക്കുകയും
ഹാജി ഇഷ്ടം പോലെ
സന്തോഷത്തോടെ തിന്നുകയുംചെയ്തു
(പേജ് 74 )

ഖുർആൻ കൊണ്ടുമാത്രം
തൗഹീദിലേക്ക് ക്ഷണിക്കുന്ന വഹാബീ
ഹാജിയുടെ ശാപ്പാട്കൊതി
ഇതുകൊണ്ടും അവസാനിക്കുന്നില്ല....
എന്തുകിട്ടിയാലും അത് ഹലാലോ
ഹറാമോഎന്ന്നോക്കാതെ ശാപിടുന്ന
രംഗം കാണുക..
'''ഹാജിയോട് ഒരിക്കല് ഉമര് കുട്ടിഹാജി
ഒരു സംശയം ചോദിച്ചു മയിലിനെ
തിന്നാന് പറ്റുമോ ? ഉടന് തന്നെ
ഹാജിയുടെ പ്രതികരണം അതിന്
നിങ്ങള് അത് തന്ന് നോക്കിയോ. ?
ഉടന്തന്നെ മയിലിറച്ചിസംഘടിപിച്ചു
മൗലവിക്ക്കറിവെച്ച് കൊടുത്തു. അത്
തിന്നുനോക്കിയിട്ട് ഹാജി പറഞ്ഞു
ഇതിനു നല്ല കോഴിയുടെ
രുചിയാണല്ലോ.'''
 (പുസ്തകം,പേജ്,83)