ഭർതാവ് മരണപ്പെട്ട സ്ത്രീ നാലു മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണം. വഫാതിന്റെ ഇദ്ദയില്‍ ഇഹ്ദാദ് (ദുഖാചരണം) നിര്‍ബന്ധമാണ്. ഈ സമയത്ത് സുഗന്ധങ്ങള്‍, ഭംഗിയുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, എണ്ണ ഉപയോഗിക്കല്‍ തുടങ്ങിയവ ഉപേക്ഷിക്കേണ്ടതാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിങ്ങുന്നതിന് വിരോധമില്ല. പറയപ്പെട്ട കാലാവധിക്ക് മുമ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിഷിദ്ധമാണ്. പ്രസ്തുത കാലാവധിക്ക് മുമ്പ് മറ്റു വിവാഹം ശരിയാവില്ല.
ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീ മൂന്നു ശുദ്ധിക്കാലമാണ് ഇദ്ദ ഇരിക്കേണ്ടത്. ഈ മൂന്ന് ശുദ്ധിക്കാലം ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ 40 ദിവസത്തിനു മുമ്പ് തീര്‍ന്നുവെന്നും വരാം. ഉദാഹരണമായി ശുദ്ധിയുടെ അവസാന നിമിഷത്തില്‍ ഒരു സ്ത്രീ വിവാഹ മോചിതയായി. അതോടെ മൂന്ന് ശുദ്ധിക്കാലത്തില് ഒന്ന് കഴിഞ്ഞു ശേഷം ഒരു ദിവസം ആര്‍ത്തവമുണ്ടായി. പിന്നെ പതിനഞ്ച് ദിവസത്തെ ശുദ്ധിക്കു ശേഷം വീണ്ടും ഒരു ദിവസം ആര്‍ത്തവം ശേഷം പതിനഞ്ച് ദിവസത്തെ ശുദ്ധി. ആ ശുദ്ധി അവസാനിക്കുന്നതോടെ അവളുടെ മൂന്ന് ശുദ്ധിക്കാലം പൂര്‍ത്തിയായി ഇദ്ദ തീര്‍ന്നു. ആ ദിവസങ്ങള്‍ കൂട്ടിയാല്‍, ത്വലാഖ് ചൊല്ലപ്പെട്ട ശുദ്ധിയുടെ അവസാന നിമിഷം+1+15+1+15 = 32 ദിവസവും ഒരു നിമിഷവും പിന്നെ മൂന്നാമത്തെ ശുദ്ധി പൂര്‍ത്തിയായതിനു ശേഷമുള്ള പൂര്‍ത്തിയായി എന്ന് ഉറപ്പിക്കാന്‍ ഒരു നിമിഷവും, ലഭിക്കും. പക്ഷെ ഇത് വളരെ വിരളമായി മാത്രമേ സംഭവിക്കൂ. ഇങ്ങനെയല്ലാതെ 40 ദിവസം ഇദ്ദ ഇരിക്കുക എന്ന ഒരു രീതി ശരീഅതിലില്ല.
ആര്ത്തവമുണ്ടായിആര്ത്തവം നിലച്ച സ്ത്രീ ആണെങ്കില്‍ മൂന്നു മാസക്കാലം (ചന്ദ്രമാസം) ഇദ്ദ ഇരിക്കണം.
ഗര്‍ഭിണിയാണെങ്കില്‍ മേല്‍ പറഞ്ഞ രണ്ടു സന്ദര്‍ഭത്തിലും പ്രസവം വരെയാണ് ഇദ്ദ ഇരിക്കേണ്ടത്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തൌഫീഖ് നല്കട്ടെ.